14.03.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങളുടെ മുഖം സദാ ഹര്ഷിതമായിരിക്കണം ഞങ്ങളെ ഭഗവാനാണ് പഠിപ്പിക്കുന്നത് ഈ സന്തോഷം മുഖത്ത് തിളങ്ങിക്കൊണ്ടിരിക്കണം.

ചോദ്യം :-
ഇപ്പോള് നിങ്ങള് കുട്ടികളുടെ മുഖ്യമായ പുരുഷാര്ത്ഥം എന്താണ്?

ഉത്തരം :-
നിങ്ങള് ശിക്ഷകളില് നിന്നും മുക്തമാകാനുള്ള പുരുഷാര്ത്ഥം തന്നെയാണ് ചെയ്യുന്നത്. അതിന് മുഖ്യം ഓര്മ്മയുടെ യാത്രയാണ്, ഇതിലൂടെ മാത്രമേ വികര്മ്മം വിനാശമാകൂ. നിങ്ങള് സ്നേഹത്തോടെ ഓര്മ്മിക്കൂ എങ്കില് വളരെയധികം സമ്പാദ്യം ഉണ്ടായിക്കൊണ്ടിരിക്കും. അതിരാവിലെ എഴുന്നേറ്റ് ഓര്മ്മയില് ഇരിക്കുന്നതിലൂടെ പഴയ ലോകത്തെ മറക്കും. ജ്ഞാനത്തിന്റെ കാര്യങ്ങള് ബുദ്ധിയില് വന്നുകൊണ്ടിരിക്കും. നിങ്ങള് വായിലൂടെ മോശമായ കാര്യങ്ങളും പറയരുത്.

ഗീതം :-
അങ്ങയെ നേടിയ ഞങ്ങള്...

ഓംശാന്തി.  
ഗീതം കേള്ക്കുന്ന സമയത്ത് ചിലര്ക്ക് അതിന്റെ അര്ത്ഥം മനസ്സിലാകുന്നു മാത്രമല്ല ആ സന്തോഷവും വര്ദ്ധിക്കുന്നു. ഭഗവാന് നമ്മെ പഠിപ്പിക്കുന്നു, ഭഗവാന് നമുക്ക് വിശ്വത്തിന്റെ ചക്രവര്ത്തീ പദവി നല്കുന്നു. എന്നാല് ഇത്രയും സന്തോഷം വിരളം പേര്ക്കേ ഉണ്ടാകുന്നുള്ളൂ. സ്ഥിരമായി ഈ ഓര്മ്മ നിലനില്ക്കുന്നില്ല. നമ്മള് ബാബയുടേതായി മാറി, ബാബ നമ്മെ പഠിപ്പിക്കുകയാണ്. ഈ ലഹരി ഉയരാത്ത ധാരാളം പേരുണ്ട്. മറ്റ് സത്സംഗങ്ങളില് കഥകളാണ് കേള്ക്കുന്നത് എന്നിട്ടും അവര്ക്ക് സന്തോഷം ഉണ്ടാകുന്നു. ഇവിടെയാണെങ്കില് ബാബ എത്രനല്ല കാര്യങ്ങളാണ് കേള്പ്പിക്കുന്നത്. ബാബ പഠിപ്പിക്കുന്നു പിന്നീട് വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. അപ്പോള് വിദ്യാര്ത്ഥികള്ക്ക് എത്ര സന്തോഷമുണ്ടായിരിക്കണം. ആ ലൗകിക പഠിപ്പ് പഠിക്കുന്നവര്ക്ക് പോലും എത്ര സന്തോഷം ഉണ്ടാകും, ഇവിടെയുള്ളവര്ക്ക് അത്രപോലും സന്തോഷമില്ല. ബുദ്ധിയില് ഇരിക്കുന്നില്ല. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ഇങ്ങനെയുള്ള ഗീതങ്ങള് 4-5 പ്രാവശ്യം കേള്ക്കൂ. ബാബയെ മറക്കുന്നതിലൂടെ പഴയ ലോകവും പഴയ സംബന്ധവും ഓര്മ്മ വരാന് തുടങ്ങും. ഇങ്ങനെയുള്ള സമയത്ത് ഗീതം കേള്ക്കുന്നതിലൂടെയും ബാബയുടെ ഓര്മ്മ വരും. ബാബാ എന്ന് പറയുന്നതിലൂടെ സമ്പത്തും ഓര്മ്മവരും. പഠിപ്പിലൂടെയാണ് സമ്പത്ത് ലഭിക്കുന്നത്. നിങ്ങള് ശിവബാബയില് നിന്നും പഠിക്കുന്നത് മുഴുവന് വിശ്വത്തിന്റേയും അധികാരിയാവാന് വേണ്ടിയാണ്. ബാക്കി ഇനി എന്താണുവേണ്ടത്. ഇങ്ങനെയുള്ള വിദ്യാര്ത്ഥികള്ക്ക് ഉള്ളില് എത്ര സന്തോഷമുണ്ടായിരിക്കണം! രാവും പകലും ഉറക്കം പോലും പറന്നുപോകണം. പ്രത്യേകിച്ച് ഉറക്കത്തെ ഉപേക്ഷിച്ച് ഇങ്ങനെയുള്ള അച്ഛനേയും ടീച്ചറേയും ഓര്മ്മിച്ചുകൊണ്ടിരിക്കണം. ഇങ്ങനെ ലഹരിപിടിച്ച് ഇരിക്കണം. ആഹാ, ഞങ്ങള്ക്ക് ബാബയില് നിന്നും വിശ്വത്തിന്റെ ചക്രവര്ത്തീ പദവി ലഭിക്കുന്നു! പക്ഷേ മായ ഓര്മ്മിക്കാന് അനുവദിക്കുന്നില്ല. മിത്ര സംബന്ധികളുടെ ഓര്മ്മ വന്നുകൊണ്ടിരിക്കും. അവരുടെ ചിന്തയായിരിക്കും ഉണ്ടാവുക. പഴയ അഴുകിയ മാലിന്യം വളരെപേര്ക്ക് ഓര്മ്മ വരുന്നു. ബാബ പറയുന്നു, നിങ്ങള് വിശ്വത്തിന്റെ അധികാരിയാവുന്നു എന്നാല് ആ ലഹരി ഉയരുന്നില്ല. സ്ക്കൂളില് പഠിക്കുന്നവരുടെ മുഖം സദാ സന്തോഷഭരിതമായിരിക്കും. ഇവിടെ ഭഗവാന് പഠിപ്പിക്കുന്നു, ഈ സന്തോഷം വിരളം ചിലര്ക്കേയുള്ളൂ. ഇല്ലെങ്കില് സന്തോഷം പരിധിയില്ലാത്തതായിരിക്കണം. പരിധിയില്ലാത്ത ബാബ നമ്മളെ പഠിപ്പിക്കുന്നു, ഇത് മറന്നുപോകുന്നു. ഇത് ഓര്മ്മയുണ്ടെങ്കില് തന്നെ സന്തോഷമായിരിക്കും. എന്നാല് മുമ്പുള്ള കര്മ്മകണക്കുകള് ഇങ്ങനെയുള്ളതാണ് അവ ബാബയെ ഓര്മ്മിക്കാന് അനുവദിക്കുന്നില്ല. മുഖം വീണ്ടും അഴുക്കിനുനേര്ക്ക് പോകുന്നു. ബാബ എല്ലാവരേയുമല്ല പറയുന്നത്, നമ്പര്വൈസാണ്. ബാബയുടെ ഓര്മ്മയില്ഇരിക്കുന്നവര് മഹാ സൗഭാഗ്യശാലികളാണ്. ഭഗവാന്, ബാബ നമ്മളെ പഠിപ്പിക്കുന്നു! എങ്ങനെയാണോ ആ പഠിപ്പില് ഇന്ന ടീച്ചര് നമ്മളെ വക്കീലാക്കി മാറ്റും എന്ന് ഉണ്ടായിരിക്കുന്നത്, അതുപോലെ ഇവിടെ നമ്മളെ ഭഗവാന് പഠിപ്പിക്കുകയാണ് - ഭഗവാന് ഭഗവതിയാക്കി മാറ്റുന്നതിനായി അപ്പോള് എത്ര ലഹരി ഉണ്ടായിരിക്കണം. കേള്ക്കുന്ന സമയത്ത് ചിലര്ക്ക് ലഹരി ഉയരുന്നു. ബാക്കിയുള്ളവര് ഒന്നും മനസ്സിലാക്കുന്നില്ല. ഗുരുവിനെ കിട്ടി, ഗുരു എന്നെ കൂടെക്കൊണ്ടുപോകും ഭഗവാനെ കാണിച്ചുതരും എന്നു കരുതുന്നു. ഇവിടെയാണെങ്കില് സ്വയം ഭഗവാനാണ്. സ്വയം തന്നെ കാണിച്ചുതരുന്നു, കൂടെ കൊണ്ടുപോകും. മനുഷ്യര് ഗുരുവിന്റെ അടുത്തേയ്ക്ക് പോകുന്നത് ഭഗവാനെ കാണാന് അല്ലെങ്കില് ശാന്തിധാമത്തിലേയ്ക്ക് കൊണ്ടുപോകും എന്നുകരുതിയാണ്. ഈ ബാബ സന്മുഖത്ത് എത്ര മനസ്സിലാക്കിത്തരുന്നു. നിങ്ങള് വിദ്യാര്ത്ഥികളാണ്. പഠിപ്പിക്കുന്ന ടീച്ചറെയെങ്കിലും ഓര്മ്മിക്കു. തീര്ത്തും ഓര്മ്മിക്കുന്നില്ല, കാര്യം ചോദിക്കുകയേ വേണ്ട. നല്ല-നല്ല കുട്ടികള് പോലും ഓര്മ്മിക്കുന്നില്ല. ശിവബാബ നമ്മളെ പഠിപ്പിക്കുന്നു, ബാബ ജ്ഞാനസാഗരനാണ്, നമുക്ക് സമ്പത്ത് നല്കുന്നു, ഇത് ഓര്മ്മയുണ്ടെങ്കില് പോലും സന്തോഷത്തിന്റെ അതിര് കടക്കും. ബാബ സന്മുഖത്ത് വന്ന് പറയുന്നു എന്നിട്ടും ആ ലഹരി ഉയരുന്നില്ല. ബുദ്ധി മറ്റെവിടേയ്ക്കൊക്കെയോ പോകുന്നു. ബാബ പറയുന്നു എന്നെ ഓര്മ്മിക്കു എങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും. ഞാന് ഗ്യാരന്റി നല്കുന്നു- ഒരു ബാബയെ അല്ലാതെ മറ്റാരെയും ഓര്മ്മിക്കരുത്. നാശമാകാന് പോകുന്ന സാധനത്തെ എന്ത് ഓര്മ്മിക്കാനാണ്. ഇവിടെയാണെങ്കില് ആരെങ്കിലും മരിച്ചാല് 2-4 വര്ഷങ്ങളോളം അവരെ ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു. അവരുടെ പാട്ടുപാടിക്കൊണ്ടിരിക്കും. ഇപ്പോള് ബാബ സന്മുഖത്ത് പറയുന്നു കുട്ടികളേ എന്നെ ഓര്മ്മിക്കു. ആര് എത്രത്തോളം സ്നേഹത്തോടെ ബാബയെ ഓര്മ്മിക്കുന്നുവോ അത്രയും പാപം മുറിയും. വളരെ അധികം സമ്പാദ്യം ഉണ്ടാകും. അതിരാവിലെ ഉണര്ന്ന് ബാബയെ ഓര്മ്മിക്കൂ. ഭക്തിയും മനുഷ്യര് അതിരാവിലെ എഴുന്നേറ്റാണ് ചെയ്യുന്നത്. നിങ്ങളാണെങ്കില് ജ്ഞാനമുള്ളവരാണ്. നിങ്ങള് പഴയ ലോകത്തിലെ ചപ്പുചവറുകളില്പോയിപ്പെടരുത്. എന്നാല് ചില കുട്ടികള് ഇങ്ങനെ കുടുങ്ങുന്നു കാര്യം ചോദിക്കുകയേ വേണ്ട. അഴുക്കില് നിന്നും പുറത്തുവരുന്നില്ല. മുഴുവന് ദിവസവും വ്യര്ത്ഥം തന്നെ സംസാരിച്ചുകൊണ്ടിരിക്കും. ജ്ഞാനത്തിന്റെ കാര്യങ്ങള് ബുദ്ധിയില് വരുന്നതേയില്ല. മുഴുവന് ദിവസവും സേവന കാര്യങ്ങളില് ഓടി നടക്കുന്ന കുട്ടികളുമുണ്ട്. ആരാണോ ബാബയുടെ സേവനം ചെയ്യുന്നത് അവരെയാണ് ഓര്മ്മ വരുക. ഈ സമയത്ത് ഏറ്റവും കൂടുതല് സേവനത്തില് താല്പര്യമുള്ള മനോഹറിനെ കാണാന് കഴിയുന്നുണ്ട്. ഇന്ന് കര്നാലിലേയ്ക്ക് പോകുന്നു, നാളെ വേറെ എവിടെയെങ്കിലുമായിരിക്കും, സേവനത്തില് ഓടിക്കൊണ്ടിരിക്കുന്നു. ആരാണോ പരസ്പരം വഴക്കടിച്ചുകൊണ്ടിരിക്കുന്നത് അവരെന്ത് സേവനം ചെയ്യും! ബാബയ്ക്ക് ആരെയാണ് ഇഷ്ടപ്പെടുക? ആരാണോ നല്ലരീതിയില് സേവനം ചെയ്യുന്നത്. രാവും പകലും സേവനത്തിന്റെ തന്നെ ചിന്തയായിരിക്കും. ബാബയുടെ ഹൃദയത്തില് കയറുന്നതും അവര് തന്നെയാണ്. മിനിറ്റിന് മിനിറ്റിന് ഇങ്ങനെയുള്ള ഗീതങ്ങള് കേട്ടുകൊണ്ടിരിക്കൂ എന്നാലും ഓര്മ്മയുണ്ടാകും, കുറച്ച് ലഹരി കയറും. ബാബ പറഞ്ഞിട്ടുണ്ട്, ഏതെങ്കിലും സമയത്ത് ആര്ക്കെങ്കിലും ക്ഷീണം തോന്നുകയാണെങ്കില് റെക്കോര്ഡ് വെയ്ക്കൂ അപ്പോള് സന്തോഷം വരും. ആഹാ! നമ്മള് വിശ്വത്തിന്റെ അധികാരിയാവുകയാണ്. ബാബ ഇത്രമാത്രമേ പറയുന്നുള്ളു എന്നെ ഓര്മ്മിക്കു. എത്ര സഹജമായ പഠിപ്പാണ്. നല്ല നല്ല 10 -12 റെക്കോര്ഡുകള് എല്ലാവരുടേയും കൈയ്യില് വേണം എന്നുപറഞ്ഞ് ബാബ ചാര്ട്ട് ഉണ്ടാക്കിയിരുന്നു. പക്ഷേ എന്നിട്ടും മറന്നുപോകുന്നു. ചിലരാണെങ്കില് മുന്നോട്ട് പോകവേ പഠിപ്പ് ഉപേക്ഷിക്കുന്നു. മായ യുദ്ധം ചെയ്യുന്നു. തമോപ്രധാനമായ ബുദ്ധിയെ സതോപ്രധാനമാക്കാനായി ബാബ എത്ര സഹജമായ യുക്തിയാണ് പറഞ്ഞുതരുന്നത്. ഇപ്പോള് നിങ്ങള്ക്ക് ശരിയും തെറ്റും തിരിച്ചറിയുന്നതിനുള്ള ബുദ്ധി ലഭിച്ചു. അല്ലയോ പതിത പാവനാ വരൂ എന്നുപറഞ്ഞ് വിളിക്കുന്നതും ബാബയെത്തന്നെയാണ്. ഇപ്പോള് ബാബ വന്നിരിക്കുന്നുവെങ്കില് പാവനമാകേണ്ടേ. നിങ്ങളുടെ ശിരസ്സില് ജന്മ ജന്മാന്തരങ്ങളിലെ ഭാരമുണ്ട്, അതിനാല് എത്ര ഓര്മ്മിക്കുന്നുവോ, പവിത്രമാകുന്നുവോ അത്രത്തോളം സന്തോഷവും ഉണ്ടാകും. തീര്ച്ചയായും സേവനം ചെയ്തുകൊണ്ടിരിക്കുന്നുണ്ട് എങ്കിലും തന്റെ കണക്ക് വെയ്ക്കണം. ഞാന് ബാബയെ എത്ര സമയം ഓര്മ്മിച്ചു. ഓര്മ്മയുടെ ചാര്ട്ട് ആര്ക്കും വെയ്ക്കാന് സാധിക്കില്ല. പോയിന്റ്സ് എല്ലാം എഴുതുന്നുണ്ട് പക്ഷേ ഓര്മ്മയുടെ കാര്യം മറന്നുപോകുന്നു. ബാബ പറയുന്നു നിങ്ങള് ഓര്മ്മയില് ഇരുന്ന് പ്രഭാഷണം ചെയ്യുകയാണെങ്കില് വളരെ അധികം ബലം ലഭിക്കും. ഇല്ലെങ്കില് ബാബ പറയും ഞാന് തന്നെ വന്ന് വളരെപ്പേരെ സഹായിക്കുന്നു. ആരിലെങ്കിലും പ്രവേശിച്ച് ഞാന് ചെന്ന് സേവനം ചെയ്യുന്നു. സേവനം ചെയ്യുകതന്നെ വേണമല്ലോ. ആരുടെ ഭാഗ്യമാണ് തുറക്കാനുള്ളത് എന്ന് നോക്കുന്നു, മനസ്സിലാക്കിക്കൊടുക്കുന്നവര്ക്ക് അത്ര ബുദ്ധിയില്ലെങ്കില് ഞാന് പ്രവേശിച്ച് സേവനം ചെയ്യുന്നു പിന്നീട് ചിലര് എഴുതുന്നു- ബാബ തന്നെയാണ് ഈ സേവനം ചെയ്തത്. എന്നില് ഇത്രയും ശക്തിയില്ല, ബാബയാണ് മുരളി കേള്പ്പിച്ചത്. ചിലര്ക്കാണെങ്കില് ഞാനെന്ന അഹങ്കാരം വരും, ഞാനാണ് ഇങ്ങനെ നന്നായി മനസ്സിലാക്കിക്കൊടുത്തത്. ബാബ പറയുന്നു ഞാന് മംഗളം ചെയ്യാനായി പ്രവേശിക്കുന്നു പിന്നീട് അവര് ബ്രാഹ്മിണിയേക്കാളും തീവ്രമായി പോകുന്നു. ഏതെങ്കിലും ബുദ്ധുവിനെ അയയ്ക്കുകയാണെങ്കില് ഇതിലും നന്നായി മനസ്സിലാക്കിക്കൊടുക്കാന് എനിക്കുകഴിയും എന്നു കരുതുന്നു. ഒരു ഗുണവുമില്ല. നമ്മുടെ അവസ്ഥ ഇതിലും നല്ലതാണ്. ചിലരെല്ലാം ഹെഡായി കഴിയുമ്പോള് വളരെയധികം ലഹരി കയറുന്നു. വളരെ ഷോ കാണിക്കുന്നു. വലിയ ആളുകളോട് പോലും നീ നീ എന്നു പറഞ്ഞ് സംസാരിക്കുന്നു. അവരെ ദേവീ-ദേവതാ എന്നു പറഞ്ഞാല് മതി അതില്ത്തന്നെ അവര് സന്തുഷ്ടരാകുന്നു. ഇങ്ങനെയും ഒരുപാടുപേരുണ്ട്. ടീച്ചറേക്കാളും സമര്ത്ഥരായി വിദ്യാര്ത്ഥികള് മാറുന്നു. പരീക്ഷ വിജയിച്ച ഒരാള് മാത്രമേയുള്ളൂ, അത് ജ്ഞാനസാഗരനാണ്. ബാബയിലൂടെ നിങ്ങള് പഠിച്ച് പിന്നീട് പഠിപ്പിക്കുന്നു. ചിലരാണെങ്കില് നല്ലരീതിയില് ധാരണ ചെയ്യും. ചിലര് മറന്നുപോകുന്നു. വലുതിലും വലിയ മുഖ്യമായ കാര്യം ഓര്മ്മയുടെ യാത്രയാണ്. നമ്മുടെ വികര്മ്മം എങ്ങനെ വിനാശമാകും? ചില കുട്ടികള് ഇങ്ങനെയെല്ലാമാണ് പെരുമാറുന്നത് അത് ഈ ബാബയ്ക്കും അറിയാം ആ ബാബയ്ക്കും അറിയാം.

ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ശിക്ഷകളില് നിന്നും രക്ഷപ്പെടുന്നതിനുള്ള പുരുഷാര്ത്ഥമാണ് മുഖ്യമായും ചെയ്യേണ്ടത്. അതില് മുഖ്യം ഓര്മ്മയുടെ യാത്രയാണ്, ഇതിലൂടെയാണ് വികര്മ്മം വിനാശമാകുന്നത്. പൈസകൊണ്ട് ചിലര് സഹായിക്കും, എന്നിട്ട് ഞാന് ധനവാനാകും എന്ന് കരുതുന്നു, പക്ഷേ ശിക്ഷകളില് നിന്നും രക്ഷപ്പെടുന്നതിനുള്ള പുരുഷാര്ത്ഥമാണ് ചെയ്യേണ്ടത്. ഇല്ലെങ്കില് ബാബയുടെ മുന്നില് ശിക്ഷകള് അനുഭവിക്കേണ്ടതായി വരും. ജഡ്ജിന്റെ കുട്ടി ഇങ്ങനെയുള്ള മോശമായ കര്മ്മം ചെയ്താല് ജഡ്ജിനും ലജ്ജ തോന്നില്ലേ. ബാബയും പറയും ഞാന് ആരെയാണോ പാലിക്കുന്നത് അവര്ക്ക് പിന്നീട് ശിക്ഷയും നല്കും! ആ സമയത്ത് തലതാഴ്ത്തി അയ്യോ അയ്യോ എന്ന് നിലവിളിച്ചുകൊണ്ടിരിക്കും- ബാബ എത്ര മനസ്സിലാക്കിത്തന്നു, പഠിപ്പിച്ചുതന്നു, ഞാന് ശ്രദ്ധിച്ചില്ല. ബാബയോടൊപ്പം ധര്മ്മരാജനും ഉണ്ടല്ലോ. ബാബയ്ക്ക് ജാതകം അറിയാം. ഇപ്പോള് നിങ്ങള് പ്രാക്ടിക്കലില് കണ്ടുകൊണ്ടിരിക്കുകയാണ്. 10 വര്ഷം പവിത്രമായി ജീവിച്ചു, പെട്ടെന്ന് മായ ഇങ്ങനെ പിടിച്ചു, സമ്പാദ്യം ഇല്ലാതാക്കി, പതിതമായി മാറി. ഇങ്ങനെ ഒരുപാട് ഉദാഹരണങ്ങള് ഉണ്ട്. ഒരുപാടുപേര് വീഴുന്നുണ്ട്. മായയുടെ കൊടുങ്കാറ്റിനെ ദിവസം മുഴുവന് ഭയക്കുന്നു പിന്നീട് ബാബയെത്തന്നെ മറന്നുപോകുന്നു. ബാബയില് നിന്നും നമുക്ക് പരിധിയില്ലാത്ത സാമ്രാജ്യം ലഭിക്കുന്നു എന്ന സന്തോഷം ഉണ്ടാകുന്നില്ല. കാമത്തിനു പിറകെ മോഹവുമുണ്ട്. ഇതില് നഷ്ടോമോഹയാവണം. പതിതരില് എന്തുമനസ്സ് വെയ്ക്കാനാണ്. ബാക്കി, ഈ ചിന്തയുണ്ടായിരിക്കണം- ഇവര്ക്കും എനിക്ക് ബാബയുടെ പരിചയം നല്കി ഉയര്ത്തണം. ഇവരെ എങ്ങനെ ശിവാലയത്തിന് യോഗ്യരാക്കി മാറ്റും. ഉള്ളില് ഈ യുക്തികള് രചിക്കൂ. മോഹത്തിന്റെ കാര്യമില്ല. എത്ര സ്നേഹമുള്ള ബന്ധുവായാലും ശരി, അവര്ക്കും മനസ്സിലാക്കിക്കൊടുത്തുകൊണ്ടിരിക്കൂ. ആരോടും ആഴത്തിലുള്ള സ്നേഹത്തിന്റെ ചരടിന്റെ ബന്ധനമുണ്ടാകരുത്. അല്ലെങ്കില് പരിവര്ത്തനപ്പെടില്ല. ദയാഹൃദയരാവണം. സ്വയത്തിലും ദയ കാണിക്കണം ഒപ്പം മറ്റുള്ളവരിലും ദയ കാണിക്കണം. ബാബയ്ക്കും ദയ തോന്നും. ഞാന് എത്രപേരെ തനിക്കുസമാനമാക്കി മാറ്റി എന്നു നോക്കണം. ബാബയ്ക്കും തെളിവ് നല്കണം. നാം എത്ര പേര്ക്ക് പരിചയം നല്കി. അതും പിന്നീട് എഴുതും- ബാബാ ഞങ്ങള്ക്ക് ഇന്നയാളിലൂടെ പരിചയം വളരെ നന്നായി ലഭിച്ചു. ബാബയുടെ പക്കലേയ്ക്ക് തെളിവ് എത്തണം അപ്പോള് ബാബയും കരുതും ശരിയാണ്, ഇവര് സേവനം ചെയ്യുന്നുണ്ട്. ബാബയ്ക്ക് എഴുതണം ബാബാ ഇന്ന ബ്രാഹ്മിണി വളരെ സമര്ത്ഥയാണ്. വളരെ നല്ല സേവനം ചെയ്യുന്നുണ്ട്, ഞങ്ങളെ നന്നായി പഠിപ്പിക്കുന്നുണ്ട്. യോഗത്തില് കുട്ടികള് തോറ്റുപോകുന്നു. ഓര്മ്മിക്കുന്നതിനുള്ള ബുദ്ധിയില്ല. ബാബ മനസ്സിലാക്കിത്തരുന്നു ഭക്ഷണം കഴിക്കുകയാണെങ്കിലും ബാബയെ ഓര്മ്മിച്ചുകൊണ്ട് കഴിക്കൂ. എവിടെയെങ്കിലും ചുറ്റിക്കറങ്ങാന് പോയാല് ശിവബാബയെ ഓര്മ്മിക്കൂ. പിറുപിറുക്കരുത്. അഥവാ ഏതെങ്കിലും കാര്യത്തിന്റെ ഓര്മ്മ വന്നാലും വീണ്ടും ബാബയെ ഓര്മ്മിക്കു ജോലി കാര്യങ്ങളെക്കുറിച്ച് ചിന്തിച്ചാലും ശരി വീണ്ടും ബാബയെ ഓര്മ്മിക്കുന്നതില് മുഴുകൂ. ബാബ പറയുന്നു കര്മ്മം ചെയ്തോളൂ, ഉറങ്ങുകയും ചെയ്യൂ, ഒപ്പം ഇതും ചെയ്യൂ. കുറഞ്ഞത് 8 മണിക്കൂറെങ്കിലും വരണം - ഇത് അവസാനം ഉണ്ടാകും. പതുക്കെ പതുക്കെ തന്റെ ചാര്ട്ട് വര്ദ്ധിപ്പിക്കൂ. ചിലര് എഴുതും 2 മണിക്കൂര് ഓര്മ്മിച്ചെന്ന് പിന്നീട് മുന്നോട്ട് പോകവേ ചാര്ട്ട് കുറഞ്ഞുവരും. അതും മായ മായ്ച്ചുകളയും. മായ വളരെ സമര്ത്ഥനാണ്. ആരാണോ സേവനത്തില് മുഴുവന് ദിവസവും ബിസിയായിരിക്കുന്നത് അവര്ക്കേ ഓര്മ്മിക്കാനും സാധിക്കൂ. മിനിറ്റിന് മിനിറ്റിന് ബാബയുടെ പരിചയം നല്കിക്കൊണ്ടിരിക്കും. ബാബ ഓര്മ്മയുടെ കാര്യത്തില് ഊന്നല് നല്കുന്നു. ഓര്മ്മയിലിരിക്കാന് കഴിയുന്നില്ല എന്നത് സ്വയവും അനുഭവിക്കുന്നുണ്ട്. മായ വിഘ്നമിടുന്നതും ഓര്മ്മയിലാണ്. പഠിപ്പ് വളരെ സഹജമാണ്. ബാബയില് നിന്ന് നമ്മള് പഠിക്കുന്നുമുണ്ട്. എത്ര ധനം എടുക്കുന്നുവോ അത്രയും ധനികനാവും. ബാബ എല്ലാവരേയും പഠിപ്പിക്കുന്നുണ്ടല്ലോ. വാണി എല്ലായിടത്തേയ്ക്കും പോകുന്നുണ്ട്, നിങ്ങള് മാത്രമല്ല എല്ലാവരും പഠിക്കുന്നുണ്ട്. വാണി എത്തിയില്ലെങ്കില് നിലവിളിക്കും. ചിലര് പിന്നെ ഇങ്ങനെയുമുണ്ട് അവര് കേള്ക്കുകയേയില്ല. അങ്ങനെതന്നെ പൊയിക്കൊണ്ടിരിക്കും. മുരളി കേള്ക്കുന്നതില് താല്പര്യം ഉണ്ടാകണം. ഗീതം എത്ര ഒന്നാന്തരമാണ്- ബാബാ ഞങ്ങള് ഞങ്ങളുടെ സമ്പത്ത് എടുക്കാന് വന്നതാണ്. പറയാറില്ലോ- ബാബാ, എങ്ങനെയാണോ ഏതുപോലെയാണോ എന്ത് തന്നെ കുറവുണ്ടെങ്കിലും അങ്ങയുടേതാണ്. അതുശരിയാണ് പക്ഷേ മോശമായതില് നിന്നും നല്ലതാവണമല്ലോ. മുഴുവന് ആധാരവും യോഗത്തിലും പഠിപ്പിലുമാണ്.

ബാബയുടേതായി മാറിയതിനുശേഷം ഈ ചിന്ത ഓരോ കുട്ടിക്കും ഉണ്ടായിരിക്കണം അതായത് നമ്മള് ബാബയുടേതായി മാറി അതിനാല് സ്വര്ഗ്ഗത്തിലേയ്ക്ക് പോകും എന്നാല് സ്വര്ഗ്ഗത്തില് എന്താവണം, എന്നതും ചിന്തിക്കണം. നല്ലരീതിയില് പഠിക്കൂ, ദൈവീക ഗുണങ്ങള് ധാരണ ചെയ്യൂ. കുരങ്ങിലും കുരങ്ങായിരുന്നാല് എന്ത് പദവി നേടും? അവിടെയും പ്രജകളും സേവകരും വേലക്കാരുമെല്ലാം ആവശ്യമാണല്ലോ. പഠിച്ചവരുടെ മുന്നില് പഠിക്കാത്തവര് തല കുനിക്കും. എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നുവോ അത്രയും അധികം സുഖം നേടും. നല്ല ധനവാനായി മാറിയാല് വളരെ അധികം അഭിമാനം ഉണ്ടാകും. പഠിക്കുന്നവരുടെ അഭിമാനം നല്ലതായിരിക്കും. ബാബ നിര്ദേശം നല്കിക്കൊണ്ടിരിക്കും. ബാബയുടെ ഓര്മ്മയില് ശാന്തിയില് ഇരിക്കൂ. എന്നാല് ബാബയ്ക്ക് അറിയാം സന്മുഖത്ത് ഇരിക്കുന്നവരേക്കാള് കൂടുതല് ദൂരെ ഇരിക്കുന്നവര് ഓര്മ്മിക്കുന്നുണ്ട്, നല്ല പദവിയും നേടും. ഭക്തിമാര്ഗ്ഗത്തിലും ഇങ്ങനെയുണ്ട്. ചിലരുടെ ഭക്തി ഒന്നാന്തരമായിരിക്കും അവര് ഗുരുവിനെക്കാളും ഓര്മ്മിക്കും. ആരാണോ വളരെ നല്ല ഭക്തി ചെയ്തത് അവര് തന്നെയാണ് ഇവിടേയ്ക്ക് വരിക. എല്ലാവരും ഭക്തരല്ലേ. സന്യാസിമാര് വരില്ല, എല്ലാ ഭക്തരും ഭക്തി ചെയ്ത് ചെയ്ത് വരും. ബാബ എത്ര വ്യക്തമായി മനസ്സിലാക്കിത്തരുന്നു. നിങ്ങള് ജ്ഞാനം എടുക്കുകയാണ്, നിങ്ങള് ഒരുപാട് ഭക്തിചെയ്തു എന്നത് ഇതില് നിന്നും വ്യക്തമാകുന്നു. കൂടുതല് ഭക്തി ചെയ്തവര് കൂടുതല് പഠിക്കും. കുറച്ച് ഭക്തി ചെയ്തവര് കുറച്ചേ പഠിക്കൂ. മുഖ്യമായ പരിശ്രമം ഓര്മ്മയുടേതാണ്. ഓര്മ്മയിലൂടെയേ വികര്മ്മം വിനാശമാകൂ ഒപ്പം വളരെ മധുരമായും മാറണം. ശരി.

മധുര മധുരമായ നഷ്ടപ്പെട്ട് തിരികെ ലഭിച്ച സര്വ്വീസബിളായ, സത്യസന്ധരായ, ആജ്ഞാകാരികളായ കുട്ടികള്ക്ക് ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) എത്രതന്നെ സ്നേഹമുള്ള ബന്ധുവായാലും ശരി അവരിലേയ്ക്ക് മോഹത്തിന്റെ ചരട് പോകരുത്. നഷ്ടോമോഹയായി മാറണം. യുക്തിപൂര്വ്വം മനസ്സിലാക്കിക്കൊടുക്കണം. തന്റെമേലും മറ്റുള്ളവരിലും ദയ കാണിക്കണം.

2) ബാബയേയും ടീച്ചറേയും വളരെ സ്നേഹത്തോടെ ഓര്മ്മിക്കണം. ലഹരിയുണ്ടാകണം ഭഗവാന് നമ്മെ പഠിപ്പിക്കുകയാണ്, വിശ്വത്തിന്റെ ചക്രവര്ത്തീ പദവി നല്കുകയാണ്! നടക്കുമ്പോഴും ചുറ്റിക്കറങ്ങുമ്പോഴും ഓര്മ്മയില് കഴിയണം, വെറുതേ പിറുപിറുത്തുകൊണ്ടിരിക്കരുത്.

വരദാനം :-
അവിനാശി ആത്മീയ നിറത്തിന്റെ സത്യമായ ഹോളിയിലൂടെ ബാപ്സമാന സ്ഥിതിയുടെ അനുഭവിയായി ഭവിക്കട്ടെ.

താങ്കള് പരമാത്മാ നിറത്തില് ചാര്ത്തപ്പെട്ട ഹോളി ആത്മാക്കളാണ്. സംഗമയുഗം ഹോളീ ജീവിതത്തിന്റെ യുഗമാണ്. എപ്പോഴാണോ അവിനാശി ആത്മീയ നിറം അണിയുന്നത്, അപ്പോള് സദാകാലത്തേക്ക് ബാപ് സമാനമായി മാറുന്നു. അപ്പോള് താങ്കളുടെ ഹോളിയാണ് സംഗത്തിന്റെ നിറത്തിലൂടെ ബാപ്സമാനമാകുക. ഇങ്ങനെയുള്ള പക്കാ നിറമാകണം - മറ്റുള്ളവരെയും സമാനമാക്കിയെടുക്കാനാകണം. ഓരോ ആത്മാവിനും മേല് അവിനാശി ജ്ഞാനത്തിന്റെ നിറം, ഓര്മ്മയുടെ നിറം, അനേക ശക്തികളുടെ നിറം, ഗുണങ്ങളുടെ നിറം, ശ്രേഷ്ഠ മനോവൃത്തി, ദൃഷ്ടി , ശുഭഭാവന, ശുഭകാമനയുടെ ആത്മീയ നിറം ചാര്ത്തൂ.

സ്ലോഗന് :-
ദൃഷ്ടിയെ അലൗകികവും മനസ്സിനെ ശീതളവും ബുദ്ധിയെ ദയാലുവും മുഖത്തെ മധുരവുമാക്കൂ.

അവ്യക്തസൂചന : സത്യതയും സഭ്യതയും ആകുന്ന സംസ്കാരത്തെ സ്വന്തമാക്കൂ..

സത്യതയുടെ ശക്തിസ്വരൂപമായി ലഹരിയോടെ സംസാരിക്കൂ, ലഹരിയോടെ നോക്കൂ. നാം സര്വ്വശക്ത ഗവണ്മെന്റിന്റെ അനുചരരാണ്. ഇതേ സ്മൃതിയിലൂടെ അയഥാര്ത്ഥമായതിനെ യഥാര്ത്ഥത്തിലേക്ക് കൊണ്ടുവരണം. സത്യത്തെ പ്രസിദ്ധമാക്കണമോ മറയ്ക്കണമോ എന്നാല് സഭ്യതയോടുകൂടെ ആയിരിക്കണം. ലഹരി ഉണ്ടാകണം നാം ശിവന്റെ ശക്തികളാണ്. ധൈര്യമുള്ള ശക്തികള്ക്ക് സര്വ്വശക്തിവാന് സഹായം.