14.04.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - സുഖ ദുഃഖത്തിന്റെ കളി നിങ്ങള്ക്ക് മാത്രമേ അറിയൂ, അരകല്പം സുഖമാണ് പിന്നീട് അരകല്പം ദുഃഖവും, ബാബ ദുഃഖം ഇല്ലാതാക്കി സുഖം നല്കുന്നതിനാണ് വരുന്നത്.

ചോദ്യം :-
പല കുട്ടികളും ഏതൊരു കാര്യത്തിലാണ് തന്റെ മനസ്സിനെ സന്തോഷിപ്പിച്ച് വിഡ്ഢികളായി മാറുന്നത്?

ഉത്തരം :-
പലരും ഞാന് സമ്പൂര്ണ്ണമായി, ഞാന് പൂര്ണ്ണമായും തയ്യാറായി എന്ന് കരുതുന്നു. ഇങ്ങനെ ചിന്തിച്ച് തന്റെ മനസ്സിനെ സന്തോഷിപ്പിക്കുന്നു. ഇതും വിഡ്ഢിയാകലാണ്. ബാബ പറയുന്നു - മധുരമായ കുട്ടികളേ ഇപ്പോള് വളരെ അധികം പുരുഷാര്ത്ഥം ചെയ്യണം. നിങ്ങള് പാവനമായി മാറിയാല് ലോകവും പാവനമായി മാറും. രാജധാനി സ്ഥാപിതമാകണം, ഒരാള്ക്ക് മാത്രമായി പോകാന് സാധിക്കില്ല.

ഗീതം :-
അങ്ങുതന്നെയാണ് മാതാവ്, പിതാവും അങ്ങുതന്നെ...

ഓംശാന്തി.  
ഇതിലൂടെ കുട്ടികള്ക്ക് തന്റെ പരിചയം ലഭിക്കുന്നു. ബാബയും ഇങ്ങനെ പറയുന്നു, നമ്മള് എല്ലാവരും ആത്മാക്കളാണ്, എല്ലാവരും മനുഷ്യര് തന്നെയാണ്. വലുതായാവും ശരി ചെറുതായാലും ശരി, പ്രസിഡന്റ്, രാജാവ്-റാണി എല്ലാവരും മനുഷ്യരാണ്. ഇപ്പോള് ബാബ പറയുന്നു എല്ലാവരും ആത്മാക്കളാണ്, ഞാന് സര്വ്വാത്മാക്കളുടേയും പിതാവാണ് അതിനാലാണ് എന്നെ പരമപിതാ പരമാത്മാവ് അഥവാ സുപ്രീം എന്ന് വിളിക്കുന്നത്. കുട്ടികള്ക്കറിയാം നമ്മള് ആത്മാക്കളുടെ പിതാവാണ് ബാബ, നമ്മള് എല്ലാവരും സഹോദരങ്ങളാണ്. പിന്നീട് ബ്രഹ്മാവിലൂടെ സഹോദരീ സഹോദരന് എന്ന അന്തരം വരുന്നു. ആത്മാക്കള് എല്ലാവരും ആത്മാക്കളാണ്. ഇതും നിങ്ങള് മനസ്സിലാക്കുന്നുണ്ട്. മനുഷ്യരാണെങ്കില് ഒന്നും മനസ്സിലാക്കുന്നില്ല. ബാബയാണ് നിങ്ങള്ക്ക് മനസ്സിലാക്കിത്തരുന്നത് - ബാബയെ ആര്ക്കും അറിയില്ല. മനുഷ്യര് പാടുന്നു- അല്ലയോ ഭഗവാനേ, അല്ലയോ മാതാപിതാവേ എന്ന് എന്തെന്നാല് ഉയര്ന്നതിലും ഉയര്ന്നത് ഒരാളായിരിക്കുമല്ലോ. ബാബയാണ് എല്ലാവരുടേയും പിതാവ്, എല്ലാവര്ക്കും സുഖം നല്കുന്നു. സുഖ ദുഃഖത്തിന്റെ കളിയും നിങ്ങള്ക്കറിയാം. മനുഷ്യര് കരുതുന്നത് ഇപ്പോളള് തന്നെ സുഖവും ദുഃഖവും ഉണ്ടാകും എന്നാണ്. അരകല്പം സുഖവും അരകല്പം ദുഃഖവുമാണ് എന്നത് മനസ്സിലാക്കുന്നില്ല. സതോപ്രധാനത്തില് നിന്നും സതോ രജോ തമോയിലേയ്ക്ക് വരുമല്ലോ. ശാന്തിധാമത്തില് നമ്മള് ആത്മാക്കള് സത്യമായ സ്വര്ണ്ണമായിരിക്കും. അഴുക്ക് ഉണ്ടായിരിക്കില്ല. തീര്ച്ചയായും അവരവരുടെ പാര്ട്ട് അടങ്ങിയിട്ടുണ്ടാകും എങ്കിലും ആത്മാക്കള് എല്ലാവരും പവിത്രമായിരിക്കും. അപവിത്രമായ ആത്മാവിന് അവിടെയിരിക്കാന് കഴിയില്ല. അതുപോലെ ഈ സമയത്ത് ഇവിടെ പവിത്രമായ ഒരു ആത്മാവും ഉണ്ടാകില്ല. നിങ്ങള് ബ്രാഹ്മണകുല ഭൂഷണരും പവിത്രമായിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്ക്ക് ഇപ്പോള് നിങ്ങളെ ദേവത എന്ന് പറയാന് സാധിക്കില്ല. അവര് സമ്പൂര്ണ്ണ നിര്വ്വികാരികളാണ്. നിങ്ങളെ സമ്പൂര്ണ്ണ നിര്വ്വികാരികള് എന്ന് പറയാന് സാധിക്കുമോ. ശങ്കരാചാര്യരാവട്ടെ അല്ലെങ്കില് മറ്റാരുമാവട്ടെ ദേവതകളെയല്ലാതെ മറ്റാരെയും ഇങ്ങനെ പറയാന് കഴിയില്ല. ജ്ഞാനസാഗരന്റെ മുഖത്തിലൂടെ ഈ കാര്യങ്ങള് നിങ്ങളാണ് കേള്ക്കുന്നത്. ജ്ഞാനസാഗരന് ഒരേയൊരു തവണയാണ് വരുന്നത് എന്നതും അറിയാം. മനുഷ്യരാണെങ്കില് പുനര്ജന്മങ്ങള് എടുത്ത് വീണ്ടും വരുന്നു. ചിലര് ജ്ഞാനം കേട്ട് പോയിട്ടുണ്ടാകും, സംസ്ക്കാരം കൊണ്ടുപോയിട്ടുണ്ടാകും അതിനാല് വീണ്ടും വരും, വന്ന് കേള്ക്കും. 6-8 വര്ഷം കഴിഞ്ഞവരാണെന്ന് കരുതൂ അവര് നന്നായി മനസ്സിലാക്കിയിട്ടുണ്ടാകും. ആത്മാവ് അതുതന്നെയല്ലേ. കേള്ക്കുമ്പോള് അവര്ക്ക് നന്നായി തോന്നും. നമുക്ക് വീണ്ടും ബാബയുടെ അതേ ജ്ഞാനം ലഭിക്കുകയാണ് എന്ന് ആത്മാവിന് മനസ്സിലാകും. ഉള്ളില് സന്തോഷമുണ്ടാകും, മറ്റുള്ളവരേയും പഠിപ്പിക്കുന്നതില് മുഴുകും. സമര്ത്ഥരായിരിക്കും. എങ്ങനെയാണോ യുദ്ധം ചെയ്യുന്നവര് ആ സംസ്ക്കാരവും കൊണ്ടുപോകുമ്പോള് ചെറുപ്പത്തില് തന്നെ ആ ജോലിയില് വളരെ സന്തോഷത്തോടെ മുഴുകുന്നത്. ഇപ്പോള് നിങ്ങള്ക്ക് പുരുഷാര്ത്ഥം ചെയ്ത് പുതിയ ലോകത്തിന്റെ അധികാരിയായി മാറണം. നിങ്ങള്ക്ക് എല്ലാവര്ക്കും മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും അതായത് ഒന്നുകില് നിങ്ങള്ക്ക് പുതിയ ലോകത്തിന്റെ അധികാരിയാവാന് സാധിക്കും അല്ലെങ്കില് നിങ്ങള്ക്ക് ശാന്തിധാമത്തിന്റെ അധികാരിയാവാന് സാധിക്കും. ശാന്തിധാമം നിങ്ങളുടെ വീടാണ് - അവിടെ നിന്നും പാര്ട്ട് അഭിനയിക്കാനായി നിങ്ങള് ഇവിടേയ്ക്ക് വന്നതാണ്. ഇതും ആര്ക്കും അറിയില്ല എന്തെന്നാല് ആത്മാവിനെത്തന്നെ ആര്ക്കും അറിയില്ല. നമ്മള് നിരാകാരീ ലോകത്തുനിന്നും ഇവിടേയ്ക്ക് വന്നതാണ് എന്നത് നിങ്ങള്ക്ക് മുമ്പ് അറിയുമായിരുന്നോ. നമ്മള് ബിന്ദുവാണ്. സന്യാസിമാരും പറയാറുണ്ട് ഭൃഗുഢി മദ്ധ്യത്തില് നക്ഷത്രസമാനം ആത്മാവ് വസിക്കുന്നുവെന്ന് എന്നാല് ബുദ്ധിയില് വരുന്നത് വലിയ രൂപമാണ്. സാളിഗ്രാമം എന്നു പറയുന്നതിലൂടെ വലിയ രൂപം മനസ്സില് വരുന്നു. ആത്മാവ് സാളിഗ്രാമമാണ്. യജ്ഞം രചിക്കുമ്പോള് അതിലും സാളിഗ്രാമങ്ങളെ വലുതായാണ് ഉണ്ടാക്കുന്നത്. പൂജ ചെയ്യുന്ന സമയത്തും സാളിഗ്രാമങ്ങളുടെ വലിയ രൂപമാണ് ബുദ്ധിയില് വരുന്നത്. ബാബ പറയുന്നു ഇതുമുഴുവന് അജ്ഞാനമാണ്. ജ്ഞാനം ഞാനാണ് കേള്പ്പിക്കുന്നത് ലോകത്തിലെ മറ്റാര്ക്കും ഇത് കേള്പ്പിക്കാന് സാധിക്കില്ല. ആത്മാവും ബിന്ദുവാണ്, പരമാത്മാവും ബിന്ദുവാണ് എന്ന് ആരും മനസ്സിലാക്കിത്തരില്ല. അഖണ്ഢമായ ജ്യോതിസ്വരൂപമായ ബ്രഹ്മമെന്ന് പറയുന്നു. ബ്രഹ്മത്തെ ഭഗവാനെന്ന് കരുതുന്നു പിന്നീട് ഞാന് തന്നെയാണ് ഭഗവാന് എന്നും പറയുന്നു. പറയുന്നു നമ്മള് പാര്ട്ട് അഭിനയിക്കാനായി ചെറിയ ആത്മാവിന്റെ രൂപം ധാരണ ചെയ്തതാണ്. പിന്നീട് വലിയ ജ്യോതിയില് ലയിക്കും. ലയിച്ചുപോയാല് പിന്നെ എന്താണ്! പാര്ട്ടും ലയിച്ചുപോകും. എത്ര വലിയ തെറ്റാണിത്.

ഇപ്പോള് ബാബ വന്ന് സെക്കന്റില് ജീവന്മുക്തി നല്കുന്നു പിന്നീട് അരകല്പത്തിനുശേഷം ഏണിപ്പടി ഇറങ്ങി ജീവന്ബന്ധനത്തിലേയ്ക്ക് വരും. പിന്നീട് ബാബ വന്ന് ജീവന്മുക്തമാക്കുന്നു, അതിനാലാണ് ബാബയെ സര്വ്വരുടേയും സദ്ഗതി ദാതാവ് എന്നുപറയുന്നത്. അതിനാല് പതിത പാവനനായ ബാബയെത്തന്നെ ഓര്മ്മിക്കണം, ബാബയുടെ ഓര്മ്മയിലൂടെയേ നിങ്ങള് പാവനമാകൂ. ഇല്ലെങ്കില് പാവനമാകാന് സാധിക്കില്ല. ഉയര്ന്നതിലും ഉയര്ന്നത് ഒരേയൊരു ബാബയാണ്. ചില കുട്ടികള് ഞാന് സമ്പൂര്ണ്ണമായി മാറി, ഞാന് പൂര്ണ്ണമായും തയ്യാറായിക്കഴിഞ്ഞു എന്ന് കരുതുന്നു. ഇങ്ങനെ വിചാരിച്ച് തന്റെ മനസ്സിനെ സന്തോഷിപ്പിക്കുന്നു. ഇതും വിഡ്ഢിയാവലാണ്. ബാബ പറയുന്നു മധുരമായ കുട്ടികളേ, ഇപ്പോള് വളരെ അധികം പുരുഷാര്ത്ഥം ചെയ്യണം. പാവനമായി മാറിയാല് പിന്നീട് ലോകവും പാവനമായി മാറും. ഒരാള്ക്ക്മാത്രമായി പോകാന് കഴിയില്ല. ഒരാള് കര്മ്മാതീതമാകണം എന്ന് പറഞ്ഞ് എത്ര ശ്രമിച്ചാലും ആവാന് കഴിയില്ല. രാജധാനി സ്ഥാപിതമാകണം. പഠിക്കുമ്പോള് കുട്ടികള് എത്ര സമര്ത്ഥരായാലും ശരി പരീക്ഷ സമയത്തിനാണല്ലോ നടക്കുക. പരീക്ഷ പെട്ടെന്ന് ഉണ്ടാകില്ല. ഇവിടെയും അതുപോലെയാണ്. എപ്പോള് സമയമാകുന്നുവോ അപ്പോള് നിങ്ങളുടെ പഠിപ്പിന്റെ റിസള്ട്ട് വരും. എത്ര നല്ല പുരുഷാര്ത്ഥിയുമാവട്ടെ, ഞാന് പൂര്ണ്ണമായും തയ്യാറാണ് എന്ന് പറയാന് കഴിയില്ല. ഇല്ല, ഇപ്പോള് ഒരു ആത്മാവിനും 16 കലാ സമ്പൂര്ണ്ണമാകാന് സാധിക്കില്ല. വളരെ അധികം പുരുഷാര്ത്ഥം ചെയ്യണം. ഞാന് സമ്പൂര്ണ്ണമായി എന്നു പറഞ്ഞ് മനസ്സിനെ സന്തോഷിപ്പിക്കരുത്. സമ്പൂര്ണ്ണമാകുന്നത് അന്തിമത്തിലാണ്. വിഡ്ഢിയാവരുത്. ഇവിടെ മുഴുവന് രാജധാനിയും സ്ഥാപിക്കണം. ബാക്കി, ഇനി കുറച്ച് സമയമേയുള്ളു എന്നത് മനസ്സിലാക്കുന്നുണ്ട്. മിസൈലുകള് വന്നിട്ടുണ്ട്. ഇതു നിര്മ്മിക്കാനും ആദ്യം സമയം എടുത്തിരുന്നു പിന്നീട് പ്രാക്ടീസ് ആയപ്പോള് പെട്ടെന്ന് ഉണ്ടാക്കാന് തുടങ്ങി. ഇതെല്ലാം ഡ്രാമയില് ഉള്ളതാണ്. വിനാശത്തിനായി ബോംബുകള് ഉണ്ടാക്കിക്കൊണ്ടിരിക്കുന്നു. ഗീതയിലും മിസൈല് എന്ന വാക്കുണ്ട്. ശാസ്ത്രങ്ങളില് എഴുതിയിരിക്കുന്നത് വയറ്റില് നിന്നും ഇരുമ്പുലക്ക വന്നു പിന്നീട് ഇങ്ങനെ ഉണ്ടായി എന്നാണ്. ഇതെല്ലാം അസത്യമായ കാര്യങ്ങളല്ലേ. ബാബ വന്ന് മനസ്സിലാക്കിത്തരുന്നു - ഈ ഉലക്കയെത്തന്നെയാണ് മിസൈല് എന്ന് പറയുന്നത്. ഇപ്പോള് ഈ വിനാശത്തിനുമുമ്പ് നമുക്ക് തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറണം. കുട്ടികള്ക്ക് അറിയാം നമ്മള് ആദി സനാതന ദേവീദേവതാ ധര്മ്മത്തിലേതായിരുന്നു. സത്യമായ സ്വര്ണ്ണമായിരുന്നു. ഭാരതത്തെ സത്യഖണ്ഢം എന്നാണ് പറയുന്നത്. ഇപ്പോള് അസത്യഖണ്ഢമായി മാറിയിരിക്കുന്നു. സ്വര്ണ്ണവും സത്യമായതും അസത്യമായതും ഉണ്ടാകുമല്ലോ. ബാബയുടെ മഹിമ എന്താണ്! എന്നത് ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കിക്കഴിഞ്ഞു. ബാബ മനുഷ്യസൃഷ്ടിയുടെ ബീജരൂപമാണ്, സത്യമാണ്, ചൈതന്യമാണ്. മുമ്പാണെങ്കില് പാട്ടുപാടുക മാത്രമായിരുന്നു. ഇപ്പോള് നിങ്ങള് മനസ്സിലാക്കി ബാബ മുഴുവന് ഗുണങ്ങളും നമ്മളില് നിറയ്ക്കുകയാണ്. ബാബ പറയുന്നു ആദ്യമാദ്യം ഓര്മ്മയുടെ യാത്ര നടത്തൂ, എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ വികര്മ്മം വിനാശമാകും. എന്റെ പേരുതന്നെ പതിതപാവനന് എന്നതാണ്. പതിതപാവനാ വരൂ എന്ന് പറഞ്ഞ് വിളിക്കുന്നുണ്ട് എന്നാല് വന്ന് എന്താണ് ചെയ്യും എന്നത് അറിയില്ല. ഒരു സീതയല്ല ഉണ്ടാവുക. നിങ്ങള് എല്ലാവരും സീതമാരാണ്.

ബാബ നിങ്ങള് കുട്ടികളെ പരിധിയില്ലാത്തതിലേയ്ക്ക് കൊണ്ടുപോകുന്നതിനായി പരിധിയില്ലാത്ത കാര്യങ്ങള് കേള്പ്പിക്കുന്നു. നിങ്ങള് പരിധിയില്ലാത്ത ബുദ്ധികൊണ്ട് അറിയുന്നുണ്ട് സ്ത്രീയും പുരുഷനും ഇരുകൂട്ടരും സീതമാരാണ്. എല്ലാവരും രാവണന്റെ തടവറയിലാണ്. ബാബ (രാമന്) വന്ന് എല്ലാവരെയും തടവറയില് നിന്നും രക്ഷിക്കുന്നു. രാവണന് എന്നത് ഒരു മനുഷ്യനല്ല. ഇത് മനസ്സിലാക്കിത്തരുന്നു- ഓരോരുത്തരിലും 5 വികാരങ്ങളുണ്ട്, അതിനാലാണ് രാവണരാജ്യം എന്ന് പറയുന്നത്. പേരുതന്നെ വികാരീലോകം എന്നതാണ്, എന്നാല് അത് നിര്വ്വികാരീ ലോകമാണ്, രണ്ടെണ്ണത്തിനും വേറെ വേറെ പേരാണ്. ഇത് വേശ്യാലയമാണ് എന്നാല് അത് ശിവാലയമാണ്. നിര്വ്വികാരീ ലോകത്തിന്റെ അധികാരികളായിരുന്നു ഈ ലക്ഷ്മീ നാരായണന്മാര്. ഇവരുടെ മുന്നില് ചെന്ന് വികാരികളായ മനുഷ്യര് തല കുനിക്കുന്നു. വികാരികളായ രാജാക്കന്മാര് നിര്വ്വികാരി രാജാക്കന്മാരുടെ മുന്നില് തലകുനിക്കുന്നു. ഇതും നിങ്ങള്ക്ക് അറിയാം. മനുഷ്യര്ക്ക് കല്പത്തിന്റെ ആയുസ്സ് തന്നെ അറിയുകയില്ല പിന്നെ എങ്ങനെ അവര് രാവണ രാജ്യം എപ്പോള് മുതലാണ് ആരംഭിച്ചത് എന്നത് അറിയും. പകുതി പകുതിയായിരിക്കുമല്ലോ. രാമരാജ്യവും രാവണരാജ്യവും എപ്പോഴെല്ലാമാണ് ആരംഭിക്കുന്നത്, ആശയക്കുഴപ്പത്തിലാക്കിയിരിക്കുന്നു.

ഇപ്പോള് ബാബ മനസ്സിലാക്കിത്തരുന്നു ഈ 5000 വര്ഷത്തിന്റെ ചക്രം കറങ്ങിക്കൊണ്ടിരിക്കും. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി നമ്മള് 84 ജന്മങ്ങളുടെ പാര്ട്ട് അഭിനയിക്കുന്നുണ്ട്. പിന്നീട് നമ്മള് വീട്ടിലേയ്ക്ക് പോകുന്നു. സത്യ ത്രേതായുഗങ്ങളിലും പുനര്ജന്മങ്ങള് എടുക്കുന്നുണ്ട്. അതാണ് രാമരാജ്യം പിന്നീട് രാവണരാജ്യത്തിലേയ്ക്ക് വരണം. വിജയത്തിന്റേയും പരാജയത്തിന്റെയും കളിയാണ്. വിജയിക്കുമ്പോള് നിങ്ങള് സ്വര്ഗ്ഗത്തിന്റെ അധികാരിയാവുന്നു. പരാജയപ്പെടുമ്പോള് നരകത്തിന്റെയും അധികാരിയായി മാറുന്നു. സ്വര്ഗ്ഗം വേറെയാണ്, ആരെങ്കിലും മരിച്ചാല് സ്വര്ഗ്ഗത്തിലേയ്ക്ക് പോയെന്ന് പറയുന്നു. ഇപ്പോള് നിങ്ങള് ഇങ്ങനെ പറയുമോ കാരണം സ്വര്ഗ്ഗം എപ്പോഴാണ് ഉണ്ടാകുന്നതെന്ന് നിങ്ങള്ക്കറിയാം. നിര്വ്വാണത്തിലേയ്ക്ക് പോയി ജ്യോതി ജ്യോതിയില് ലയിച്ചു എന്നാണ് അവര് പറയുന്നത്. ജ്യോതിയ്ക്ക് ഒരിയ്ക്കലും ജ്യോതിയെ ലയിപ്പിക്കാന് കഴിയില്ല എന്നു നിങ്ങള് പറയും. സര്വ്വരുടേയും സദ്ഗതി ദാതാവ് എന്ന് ഒരാളെക്കുറിച്ചാണ് പാടിയിട്ടുള്ളത്. സ്വര്ഗ്ഗം എന്ന് സത്യയുഗത്തെയാണ് പറയുന്നത്. ഇപ്പോള് നരകമാണ്. ഭാരതത്തിന്റെ തന്നെ കാര്യമാണ്. ബാക്കി മുകളില് ഒന്നുമില്ല. ദില്വാഡാ ക്ഷേത്രത്തില് മുകളില് സ്വര്ഗ്ഗം കാണിച്ചതിനാല് സ്വര്ഗ്ഗം മുകളിലാണെന്ന് എല്ലാവരും കരുതി. നോക്കൂ എങ്ങനെ മേല്ക്കൂരയില് മനുഷ്യരുണ്ടാകും, വിഡ്ഢിയായി മാറിയില്ലേ. ഇപ്പോള് നിങ്ങള് വ്യക്തമായി മനസ്സിലാക്കിക്കൊടുക്കുന്നു. നിങ്ങള്ക്ക് അറിയാം ഇവിടെത്തന്നെയാണ് സ്വര്ഗ്ഗമുണ്ടായിരുന്നത്, ഇവിടെത്തന്നെയാണ് പിന്നീട് നരകവാസിയായി മാറുന്നത്. ഇപ്പോള് വീണ്ടും സ്വര്ഗ്ഗവാസിയായി മാറണം. ഈ ജ്ഞാനം തന്നെ നരനില് നിന്നും നാരായണനായി മാറുന്നതിനായാണ്. സത്യനാരായണനായി മാറുന്നതിനുള്ള കഥയാണ് കേള്പ്പിക്കുന്നത്. രാമ-സീതയുടെ കഥ എന്ന് പറയാറില്ല, ഇത് നരനില് നിന്നും നാരായണനായി മാറാനുള്ള കഥയാണ്. ഉയര്ന്നതിലും ഉയര്ന്ന പദവി ലക്ഷ്മീ നാരായണന്റേതാണ്. രാമ-സീതയുടേത് പിന്നീട് രണ്ട് കല കുറഞ്ഞതാണ്. പുരുഷാര്ത്ഥം ചെയ്യുന്നത് ഉയര്ന്ന പദവി നേടാനാണ് എന്നിട്ടും ചെയ്യുന്നില്ലെങ്കില് പോയി ചന്ദ്രവംശിയായി മാറും. ഭാരതവാസികള് പതിതമാകുമ്പോള് തന്റെ ധര്മ്മത്തെ മറന്നുപോകുന്നു. ക്രിസ്ത്യാനികള് തീര്ച്ചയായും സതോയില് നിന്നും തമോപ്രധാനമായി മാറിയിട്ടുണ്ട് എങ്കിലും ക്രിസ്ത്യന് ധര്മ്മത്തില് തന്നെയല്ലേ. ആദി സനാതന ദേവീദേവതാ ധര്മ്മത്തിലുള്ളവര് ഇപ്പോള് സ്വയം ഞങ്ങള് ഹിന്ദുവാണെന്ന് പറയുന്നു. നമ്മള് യഥാര്ത്ഥത്തില് ദേവീ ദേവതാ ധര്മ്മത്തിലേതായിരുന്നു എന്നത് മനസ്സിലാക്കുന്നില്ല. അത്ഭുതമല്ലേ. നിങ്ങള് ചോദിക്കും ഹിന്ദു ധര്മ്മം ആരാണ് സ്ഥാപിച്ചത്? അപ്പോള് സംശയിക്കുന്നു. ദേവതകളെ പൂജിക്കുന്നുവെങ്കില് ദേവതാ ധര്മ്മത്തിലേതല്ലേ. എന്നാല് മനസ്സിലാക്കുന്നില്ല. ഇതും ഡ്രാമയില് ഉള്ളതാണ്. നിങ്ങളുടെ ബുദ്ധിയില് മുഴുവന് ജ്ഞാനവും ഉണ്ട്. നിങ്ങള്ക്കറിയാം നമ്മള് ആദ്യം സൂര്യവംശികളായിരുന്നു പിന്നീടാണ് മറ്റു ധര്മ്മങ്ങള് വരുന്നത്. നമ്മള് പുനര്ജന്മങ്ങള് എടുത്തുവന്നു. നിങ്ങളിലും ചിലര്ക്ക് യഥാര്ത്ഥരീതിയില് അറിയില്ല. സ്ക്കൂളിലും ചില കുട്ടികളുടെ ബുദ്ധിയില് നന്നായിരിക്കും എന്നാല് ചില കുട്ടികളുടെ ബുദ്ധിയില് കുറച്ചേ കയറൂ. ഇവിടെയും ആരാണോ തോറ്റുപോകുന്നത് അവരെയാണ് ക്ഷത്രിയര് എന്നു പറയുന്നത്, ചന്ദ്രവംശിയിലേയ്ക്ക് പോകും. രണ്ട് കല കുറഞ്ഞില്ലേ. സമ്പൂര്ണ്ണമാകാന് സാധിച്ചില്ല. നിങ്ങളുടെ ബുദ്ധിയില് ഇപ്പോള് പരിധിയില്ലാത്ത ചരിത്രവും ഭൂമിശാസ്ത്രവുമുണ്ട്. ആ സ്ക്കൂളിലാണെങ്കില് പരിധിയുള്ള ചരിത്രവും ഭൂമിശാസ്ത്രവുമാണ് പഠിപ്പിക്കുന്നത്. അവര്ക്ക് മൂലവതനത്തേയും സൂക്ഷ്മവതനത്തേയും അറിയുമോ. സാധു സന്യാസി മുതലായ ആരുടേയും ബുദ്ധിയില് ഇല്ല. നിങ്ങളുടെ ബുദ്ധിയിലുണ്ട്- മൂലവതനത്തിലാണ് ആത്മാക്കള് വസിക്കുന്നത്. ഇതാണ് സ്ഥൂലവതനം. നിങ്ങളുടെ ബുദ്ധിയില് മുഴുവന് ജ്ഞാനവുമുണ്ട്. ഇവിടെ സ്വദര്ശന ചക്രധാരി സേനയാണ് ഇരിക്കുന്നത്. ഈ സേന ബാബയേയും ചക്രത്തേയും ഓര്മ്മിക്കുന്നു. നിങ്ങളുടെ ബുദ്ധിയില് ജ്ഞാനമുണ്ട്. ബാക്കി ഒരു ആയുധവുമില്ല. ജ്ഞാനത്തിലൂടെ സ്വയം ദര്ശനമുണ്ടായി. രചയിതാവായ ബാബയുടേയും രചനയുടെ ആദി മദ്ധ്യ അന്ത്യത്തിന്റേയും ജ്ഞാനം നല്കുന്നു. ഇപ്പോള് ബാബയുടെ ആജ്ഞയാണ് രചയിതാവിനെ ഓര്മ്മിക്കു എങ്കില് വികര്മ്മം വിനാശമാകും. ആര് എത്രത്തോളം സ്വദര്ശന ചക്രധാരിയായി മാറുന്നുവോ, മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കുന്നുവോ, ആരാണോ കൂടുതല് സേവനം ചെയ്യുന്നത് അവര്ക്ക് ഉയര്ന്ന പദവി ലഭിക്കും. ഇത് സാധാരണ കാര്യമാണ്. ബാബയെ മറന്നത് ഗീതയില് കൃഷ്ണന്റെ പേരുവെച്ചിരിക്കുന്നു. കൃഷ്ണനെ ഭഗവാന് എന്ന് പറയാന് കഴിയില്ല. കൃഷ്ണനെ പിതാവെന്നു പറയില്ല. സമ്പത്ത് അച്ഛനില് നിന്നാണ് ലഭിക്കുന്നത്. പതിത പാവനന് എന്ന് ബാബയെയാണ് പറയുന്നത്, ബാബ എപ്പോള് വരുന്നുവോ അപ്പോഴേ നമുക്ക് ശാന്തിധാമത്തിലേയ്ക്ക് തിരിച്ചുപോകാന് സാധിക്കൂ. മനുഷ്യര് മുക്തിയ്ക്കായി എത്ര തലയിട്ടടിക്കുന്നു. നിങ്ങള് എത്ര സഹജമായാണ് മനസ്സിലാക്കിക്കൊടുക്കുന്നത്. പറയൂ - പതിത പാവനന് പരമാത്മാവാണ് പിന്നെ എന്തിനാണ് ഗംഗയില് സ്നാനം ചെയ്യാന് പോകുന്നത്! ഗംഗാതീരത്തുതന്നെ മരിക്കണം എന്ന ചിന്തയില് ഗംഗാതീരത്ത് ചെന്നിരിക്കുന്നു. മുമ്പ് ബംഗാളില് ആരെങ്കിലും മരിക്കാറായാല് അവരെ ഗംഗയിലേയ്ക്ക് കൊണ്ടുപോയി ഹരി എന്നു പറയാന് പറയും. അവര്ക്ക് മുക്തി ലഭിച്ചെന്നു കരുതുന്നു. ആത്മാവ് വേര്പെട്ടു. എന്നാല് പവിത്രമായില്ലല്ലോ. ആത്മാവിനെ പവിത്രമാക്കുന്നത് ബാബ മാത്രമാണ്, ബാബയെത്തന്നെയാണ് വിളിക്കുന്നത്. ഇപ്പോള് ബാബ പറയുന്നു എന്നെ ഓര്മ്മിക്കു എങ്കില് വികര്മ്മം വിനാശമാകും. ബാബ വന്ന് പഴയ ലോകത്തെ പുതിയതാക്കി മാറ്റുന്നു. അല്ലാതെ പുതിയത് രചിക്കുന്നില്ല. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയില് എന്തെല്ലാം ഗുണങ്ങളുണ്ടോ അതെല്ലാം സ്വയത്തില് നിറയ്ക്കണം. പരീക്ഷയ്ക്കു മുന്പ് പുരുഷാര്ത്ഥം ചെയ്ത് സ്വയത്തെ പരിപൂര്ണ്ണമായും പാവനമാക്കി മാറ്റണം, ഇതില് വിഡ്ഢിയാകരുത്.

2) സ്വദര്ശന ചക്രധാരിയായി മാറുകയും മാറ്റുകയും വേണം. ബാബയേയും ചക്രത്തേയും ഓര്മ്മിക്കണം. പരിധിയില്ലാത്ത ബാബയിലൂടെ പരിധിയില്ലാത്ത കാര്യങ്ങള് കേട്ട് തന്റെ ബുദ്ധിയെ പരിധിയില്ലാത്തതില് വെയ്ക്കണം. പരിധിയുള്ളതിലേയ്ക്ക് വരരുത്.

വരദാനം :-
സ്വസ്ഥിതിയിലൂടെ പരിതസ്ഥിതികളുടെ മേല് വിജയം പ്രാപ്തമാക്കുന്നവരായ സംഗമയുഗത്തിലെ വിജയി രത്നമായി ഭവിക്കു.

പരിതസ്ഥിതികളുടെ മേല് വിജയം പ്രാപ്തമാക്കാനുള്ള മാര്ഗമാണ് സ്വസ്ഥിതി. ഈ ഈ ദേഹവും എന്റെതല്ലാ. സ്വസ്ഥിതി അഥവാ സ്വധര്മ്മം സദാ സുഖത്തിന്റെ അനുഭൂതി ചെയ്യിപ്പിക്കുന്നതാണ്. പരധര്മ്മം അഥവാ ദേഹത്തിന്റെ സ്മൃതി ഏതെങ്കിലും പ്രകാരത്തിലുള്ള ദുഖത്തിന്റെ അനുഭവം ചെയ്യിപ്പിക്കുന്നതായിരിക്കും ആരാണൊ സദാ സ്വസ്ഥിതിയിലിരിക്കുന്നത് അവര് സദാ സുഖത്തിന്റെ അനുഭവം ചെയ്യുന്നതാണ്. അവരുടെ അടുത്ത് ദുഖത്തിന്റെ അലകള്ക്ക് വരാന് സാധിക്കില്ല. അവര് സംഗമയുഗത്തിലെ വിജയി രത്നമായി മാറുന്നതാണ്.

സ്ലോഗന് :-
പരിവര്ത്തനത്തിന്റെ ശക്തിയിലൂടെ വ്യര്ത്ഥ സങ്കല്പ്പങ്ങളുടെ ഒഴുക്കിന്റെ ശക്തിയെ സമാപ്തമാക്കു.

അവ്യക്തസൂചന 'കമ്പൈന്ഡ് സ്വരൂപത്തിന്റെ സ്മൃതിയിലൂടെ വിജയികളായി മാറു:

ആളുകള് പറയാറുണ്ട് എവിടെ നോക്കിയാലും അവിടെയെല്ലാം നീ തന്നെ നീ മാത്രം എന്നാല് നമ്മള് പറയും നമ്മള് എന്ത് ചെയ്യുന്നുവോ എവിടെ പോകുന്നുവോ ബാബയോടൊപ്പമാണ്. അതായത് ബാബ മാത്രം. അതായത് ഏത് കര്ത്തവ്യങ്ങള് ചെയ്യുമ്പോഴും ബാബ കൂടെത്തന്നെയുണ്ട്. ചെയ്യുന്ന ആളും ചെയ്യിപ്പിക്കുന്ന ആളും രണ്ടുപേരും കമ്പൈന്ഡ് ആണ്.