മധുരമായകുട്ടികളേ -
ഇപ്പോള്നിങ്ങള്സംഗമയുഗത്തിലാണ്നിങ്ങള്ക്ക്പഴയലോകത്തോടു
ളളബന്ധത്തെഉപേക്ഷിക്കണം, എന്തുകൊണ്ടെന്നാല്ഈപഴയലോകംഇപ്പോള്നശിക്കാനുളളതാണ്.
ചോദ്യം :-
സംഗമയുഗത്തിലെ ഏതൊരു വിശേഷതയാണ് മുഴുവന്‍ കല്പത്തിലും വെച്ച് വേറിട്ടത്?
ഉത്തരം :-
സംഗമത്തിലെ
വിശേഷതയാണ് - പഠിക്കുന്നത് ഇവിടെയാണെങ്കിലും പ്രാപ്തി അനുഭവിക്കുന്നത്
ഭാവിയിലാണ്. മുഴുവന്‍ കല്പത്തിലും അടുത്ത ജന്മത്തില് പ്രാപ്തി ലഭിക്കുന്ന
വിധത്തിലുളള പഠിപ്പ് പഠിപ്പിക്കുന്നില്ല. ഇപ്പോള്‍ നിങ്ങള്‍ കുട്ടികള്‍
അമരലോകത്തേക്കു വേണ്ടി മൃത്യുലോകത്തില്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. മറ്റാരും
തന്നെ അടുത്ത ജന്മത്തേക്കു വേണ്ടി പഠിക്കുന്നില്ല.
ഗീതം :-
ദൂരദേശത്തില്‍ വസിക്കുന്നവനേ.......
ഓംശാന്തി.
ദൂരദേശത്തില്‍ വസിക്കുന്നതാരാണ്? ഇതാര്‍ക്കും തന്നെ അറിയില്ല. ഭഗവാന് തന്റെതായ
ദേശമില്ലാത്തതു കൊണ്ടാണോ പരദേശത്തിലേക്ക് വന്നത്? ബാബ തന്റെ സ്വന്തം
ദേശത്തിലേക്ക് വരുന്നില്ല. ഇത് രാവണന്റെ പരദേശമല്ലേ. എന്താ ശിവബാബ തന്റെ
ദേശത്തിലേക്ക് വരുന്നില്ലേ? ശരി, രാവണന്റെ പരദേശമേതാണ്? സ്വദേശമേതാണ്?
ശിവബാബയുടെ സ്വന്തം ദേശമേതാണ്, പരദേശമേതാണ്? ബാബ പരദേശത്തിലാണ് വരുന്നത്,
അപ്പോള്‍ തന്റെ ദേശമേതാണ്? തന്റെ ദേശത്തെ സ്ഥാപിക്കുന്നതിനായി ബാബ തന്റെ
ദേശത്തില്‍ സ്വയം വരികയാണോ? (ഒന്നുരണ്ടു പേര് കേള്‍പ്പിച്ചു) ശരി, ഇതിനെക്കുറിച്ച്
എല്ലാവരും വിചാരസാഗരമഥനം ചെയ്യൂ. ഇതെല്ലാം വളരെ നന്നായി മനസ്സിലാക്കേണ്ടതായ
കാര്യങ്ങളാണ്. രാവണന്റെ പരദേശത്തെക്കുറിച്ച് മനസ്സിലാക്കാന്‍ വളരെ എളുപ്പമാണ്.
രാമരാജ്യത്തില്‍ ഒരിക്കലും രാവണന് വരുന്നില്ല. ബാബയ്ക്ക് രാവണരാജ്യത്തിലേക്കാണ്
വരേണ്ടത് കാരണം രാവണരാജ്യത്തെയാണ് പരിവര്‍ത്തനപ്പെടുത്തേണ്ടത്. ഇത് സംഗമയുഗമാണ്.
ബാബ സത്യയുഗത്തിലേക്കും വരുന്നില്ല, കലിയുഗത്തിലേക്കും വരുന്നില്ല.
സംഗമയുഗത്തിലാണ് വരുന്നത്. ഇത് രാമന്റെയും രാവണന്റെയും ദേശമാണ്. ഒരു തീരം
രാമന്റെതാണ് മറുതീരം രാവണന്റെയും. സംഗമമല്ലേ. ഇപ്പോള്‍ നിങ്ങള്‍ കുട്ടികള്‍
സംഗമത്തിലാണ്. അവിടെയുമല്ല ഇവിടെയുമല്ല. അതായത് കലിയുഗത്തിലുമല്ല
സത്യയുഗത്തിലുമല്ല. സ്വയത്തെ സംഗമത്തിലാണെന്ന് മനസ്സിലാക്കണം. നമുക്ക്
കലിയുഗവുമായി യാതൊരു ബന്ധവുമില്ല. പക്ഷേ ഇവിടെതന്നെ വേണം വസിക്കാന്‍. എന്നാല്‍
ബുദ്ധികൊണ്ട് ഈ പഴയലോകം നശിക്കുകയാണെന്ന് അറിയാം. ആത്മാവ് പറയുന്നു ഞാന്‍ ഇപ്പോള്‍
സംഗമത്തിലാണ്. ബാബ വന്നിരിക്കുകയാണ്, ബാബയെ തോണിക്കാരനെന്നും പറയുന്നു. ഇപ്പോള്‍
നമ്മള് ഈ തോണിയില്‍ പൊയ്ക്കൊണ്ടിരിക്കുകയാണ്. എങ്ങനെ? യോഗബലത്തിലൂടെ.
യോഗത്തിനുവേണ്ടി തന്നെയാണ് ഈ ജ്ഞാനവും. യോഗത്തെക്കുറിച്ച് മനസ്സിലാക്കി
തന്നിട്ടുണ്ട് സ്വയം ആത്മാവെന്നു മനസ്സിലാക്കി എന്നെ ഓര്‍മ്മിക്കൂ. ഇതും ജ്ഞാനം
തന്നെയല്ലേ. ജ്ഞാനം അര്‍ത്ഥം അറിവ്. ബാബ നിര്‍ദ്ദേശം നല്‍കാനായി വന്നിരിക്കുകയാണ്.
പറയുന്നു സ്വയം ആത്മാവെന്നു മനസ്സിലാക്കൂ. ആത്മാവ് തന്നെയാണ് 84 ജന്മങ്ങള്
എടുക്കുന്നത്. ബാബ കുട്ടികള്‍ക്കാണ് ഇത്ര വിശദമായാണ് മനസ്സിലാക്കിത്തരുന്നത്.
ഇപ്പോള്‍ ഈ രാവണരാജ്യം നശിക്കാനുളളതാണ്. ഇവിടെ കര്മ്മബന്ധനമാണ്, എന്നാല്‍
സത്യയുഗത്തില്‍ കര്മ്മസംബന്ധമാണ്. ബന്ധനം അര്‍ത്ഥം ദുഃഖത്തിന്റെ പേരാണ്. സംബന്ധം
സുഖത്തിന്റെ പേരും. ഇപ്പോള്‍ കര്‍മ്മബന്ധനത്തെ ഉപേക്ഷിക്കണം.
ബുദ്ധിയിലുണ്ടായിരിക്കണം നമ്മളിപ്പോള്‍ ബ്രാഹ്മണസംബന്ധത്തിലാണ്, പിന്നീട് ദൈവീക
സംബന്ധത്തിലേക്ക് വരണം. ഈയൊരു ജന്മം മാത്രമേ ബ്രാഹ്മണ സംബന്ധത്തിലുളളൂ. പിന്നീട്
8 ഉം12 ഉം ജന്മങ്ങള് ദൈവീക സംബന്ധത്തിലായിരിക്കും. ഈ ജ്ഞാനം
ബുദ്ധിയിലുളളതുകൊണ്ട് കലിയുഗി മോശമായ കര്മ്മബന്ധനത്തിനോട് വെറുപ്പാണ്. ഈ
ലോകത്തിലെ കര്‍മ്മബന്ധനത്തില്‍ ഇനി ഇരിക്കേണ്ടതായ ആവശ്യമില്ല. ബുദ്ധിയിലുണ്ട്
ഇതെല്ലാം തന്നെ ആസുരീയ കര്മ്മബന്ധനമാണ്. നമ്മളും ഗുപ്തമായ ഒരു യാത്രയിലാണ്.
ബാബയാണ് ഈ യാത്ര പഠിപ്പിച്ചു തന്നത്, പിന്നീട് നമ്മള് ഈ കര്‍മ്മബന്ധനത്തില്‍
നിന്നും വേറിട്ട് കര്മ്മാതീതമായിത്തീരും. ഇപ്പോള്‍ ഈ കര്‍മ്മബന്ധനം മുറിയണം.
നമുക്ക് ബാബയെ ഓര്‍മ്മിച്ച് പവിത്രമായി മാറി ചക്രത്തെ മനസ്സിലാക്കി ചക്രവര്‍ത്തി
രാജാവായിത്തീരണം. പഠിക്കുന്നുണ്ട് എന്നാല്‍ അതിന്റെ ലക്ഷ്യം അഥവാ പ്രാപ്തിയും
ആവശ്യമല്ലേ. നിങ്ങള്‍ക്കറിയാം നമ്മെ പഠിപ്പിക്കുന്നത് പരിധിയില്ലാത്ത അച്ഛനാണ്.
പരിധിയില്ലാത്ത അച്ഛന് നമ്മെ 5000 വര്‍ഷങ്ങള്‍ക്ക് മുമ്പ് പഠിപ്പിച്ചിരുന്നു. ഇത്
ഡ്രാമയല്ലേ. ആരെയാണോ കല്പം മുമ്പ് പഠിപ്പിച്ചിരുന്നത് അവരെ തന്നെയാണ്
പഠിപ്പിക്കുക. ഇനിയും ധാരാളം പേര് ഇങ്ങോട്ട് വന്നുകൊണ്ടിരിക്കും വൃദ്ധി
പ്രാപിച്ചുകൊണ്ടിരിക്കും. തീര്‍ച്ചയായും എല്ലാവരും സത്യയുഗത്തിലേക്ക് വരില്ലല്ലോ.
ബാക്കി എല്ലാവരും തിരികെ വീട്ടിലേക്ക് പോകുന്നു. ഈ കര നരകമാണ്, മറുകര സ്വര്‍ഗ്ഗവും.
ലൗകിക പഠിപ്പില്‍ മനസ്സിലാക്കാന്‍ സാധിക്കും നമ്മള് ഇവിടെ പഠിച്ച് ഇവിടെത്തന്നെ
പ്രാപ്തിയും നേടുന്നു. ഇവിടെ നമ്മള് സംഗമയുഗത്തില്‍ പഠിക്കുന്നു, ഇതിന്റെ
പ്രാപ്തി നമുക്ക് പുതിയലോകത്തില് ലഭിക്കുന്നു. ഇത് പുതിയ കാര്യമാണ്. ഇപ്പോള്‍
പഠിച്ചാല്‍ അടുത്ത ജന്മം പ്രാപ്തി ലഭിക്കുമെന്ന് ലോകത്തില്‍ ആരുംതന്നെ പറയില്ല. ഈ
ജന്മത്തില് തന്നെ അനേക ജന്മത്തിലെ പ്രാപ്തികള്‍ നേടണം - ഇത് സംഗമയുഗത്തില്‍ മാത്രം
ഉണ്ടാകുന്ന കാര്യമാണ്. ബാബയും സംഗമത്തില്‍ തന്നെയാണ് വരുന്നത്. നിങ്ങള്‍
പുരുഷോത്തമനാകുന്നതിനായാണ് പഠിക്കുന്നത്. പുതിയ ലോകം അമരപുരിയിലേക്കു വേണ്ടി
ഭഗവാന് ജ്ഞാനസാഗരന് ഒരേയൊരു തവണയാണ് പഠിക്കുന്നത്. ഇത് കലിയുഗമാണ്,
മൃത്യുലോകമാണ്. നമ്മള് സത്യയുഗത്തിലേക്കാണ് പഠിക്കുന്നത്. നരകവാസിയില് നിന്നും
സ്വര്ഗ്ഗവാസിയാകുന്നതിനായി. ഇത് പരദേശമാണ്, സത്യയുഗം നമ്മുടെ ദേശമാണ്. തന്റെ
ദേശത്തില്‍ നമുക്ക് ബാബയെ ഓര്‍മ്മിക്കുന്നതിന്റെ ആവശ്യമില്ല. ആ ദേശം
കുട്ടികള്ക്കുമാത്രമുളളതാണ്, അവിടെ രാവണന് വരേണ്ടതായ ആവശ്യമില്ല. അവിടെ രാവണന്
അപ്രത്യക്ഷമാകുന്നു. പിന്നീട് ദ്വാപരയുഗത്തിലാണ് രാവണന് പ്രത്യക്ഷപ്പെടുക.
അപ്പോള്‍ ബാബയും അപ്രത്യക്ഷമാകും. സത്യയുഗത്തില്‍ ആര്‍ക്കും തന്നെ ബാബയെ അറിയില്ല,
പിന്നെന്തിനാണ് ഓര്‍മ്മിക്കുന്നത്. സുഖത്തിന്റെ പ്രാപ്തി പൂര്‍ത്തിയാകുമ്പോള്‍
രാവണരാജ്യം ആരംഭിക്കുന്നു. ഇതിനെയാണ് പരദേശം എന്നു പറയുന്നത്.
ഇപ്പോള്‍ നമ്മള് സംഗമത്തിലാണെന്ന് മനസ്സിലാക്കി. നമുക്ക് വഴി കാണിച്ചു തരുന്ന
അച്ഛനെ ലഭിച്ചു. ബാക്കി എല്ലാവരും ബുദ്ധിമുട്ടനുഭവിച്ചു കൊണ്ടിരിക്കുകയാണ്.
ആരാണോ വളരെയധികം ക്ഷീണിച്ചിരിക്കുന്നത്, ആരാണോ കല്പം മുമ്പ് വഴി നേടിയത് അവര്‍
വരിക തന്നെ ചെയ്യും. നിങ്ങള്‍ വഴികാട്ടികള്‍ എല്ലാവര്ക്കും വഴി
കാണിച്ചുകൊടുക്കുന്നു. ഇത് ആത്മീയ യാത്രയുടെ വഴിയാണ്. ഈ വഴിയിലൂടെ നേരെ
സുഖധാമത്തിലേക്ക് പോകുന്നു. നിങ്ങള്‍ വഴികാട്ടികള്‍ പാണ്ഡവ സമ്പ്രദായത്തിലുളളരാണ്.
വാസ്തവത്തില്‍ പാണ്ഡവ രാജ്യമെന്ന് പറയില്ല. പാണ്ഡവരുടെയും കൗരവരുടെയും
രാജ്യമില്ല. രണ്ടുകൂട്ടര്‍ക്കും കിരീടമില്ല. ഭക്തിമാര്‍ഗ്ഗത്തില്‍ രണ്ടു
കൂട്ടര്‍ക്കും കിരീടം കാണിച്ചിട്ടുണ്ട്. അഥവാ കാണിച്ചിട്ടുണ്ടെങ്കില്‍ പോലും
കൗരവര്‍ക്ക് പ്രകാശത്തിന്റെ കിരീടം നല്കുവാന് സാധിക്കില്ല. പാണ്ഡവര്‍ക്കും
പ്രകാശകിരീടം നല്കുവാന് സാധിക്കില്ല കാരണം പുരുഷാര്ത്ഥിയാണ്. മുന്നോട്ടു പോകവേ
വീണു പോകുന്നു, അപ്പോള്‍ ആര്‍ക്ക് നല്‍കും, അതുകൊണ്ടാണ് ഈ അടയാളങ്ങളെല്ലാം തന്നെ
വിഷ്ണുവിന് നല്‍കിയത് കാരണം അവര്‍ പവിത്രമാണ്. സത്യയുഗത്തില്‍ എല്ലാവരും പവിത്രവും
സമ്പൂര്‍ണ്ണ നിര്വ്വികാരികളുമായിരിക്കും. പ്രകാശത്തിന്റെ കിരീടം പവിത്രതയുടേതാണ്.
ഈ സമയത്ത് ആരെയും പവിത്രമെന്ന് പറയാന്‍ സാധിക്കില്ല. സന്യാസിമാര്‍ ഞങ്ങള്‍
പവിത്രമാണെന്ന് പറയുന്നുണ്ട്. പക്ഷേ ലോകം പവിത്രമല്ലല്ലോ. വീണ്ടും വികാരി
ലോകത്തില്‍ തന്നെ ജന്മെടുക്കുന്നു. ഇത് രാവണന്റെ പതിതപുരിയാണ്. സത്യയുഗി പുതിയ
ലോകത്തെയാണ് പാവന രാജ്യമെന്ന് പറയുന്നത്. ഇപ്പോള്‍ നിങ്ങള്‍ കുട്ടികളെ
തോട്ടക്കാരനായ ബാബ മുളളില് നിന്നും പുഷ്പ സമാനമാക്കി മാറ്റുന്നു. ബാബ
പതിതപാവനനാണ്, തോണിക്കാരനാണ്, തോട്ടക്കാരനാണ്. ഈ മുള്‍ക്കാടില്‍ തോട്ടക്കാരന്
വന്നിരിക്കുകയാണ്. നിങ്ങളുടെ കമാന്റര്‍ ഒരേയൊരു ബാബയാണ്. യാദവരുടെ കമാന്റര്‍ ചീഫ്
എന്ന് ശങ്കരനെ പറയാന്‍ സാധിക്കുമോ? വാസ്തവത്തില്‍ ശങ്കരന് വിനാശം
ചെയ്യിപ്പിക്കുന്നില്ല. ഡ്രാമ അനുസരിച്ച് സമയമാകുമ്പോള്‍ വിനാശം സംഭവിക്കുന്നു.
ശങ്കരന്റെ പ്രേരണാര്ത്ഥമാണ് മിസൈലുകള്‍ ഉണ്ടാക്കുന്നതെന്ന് പറയാറുണ്ട്. ഇതെല്ലാം
തന്നെ കെട്ടു കഥകളാണ്. എന്തായാലും പഴയ ലോകം നശിക്കുക തന്നെ വേണം. കെട്ടിടം
പഴയതായിക്കഴിഞ്ഞാല് തകര്‍ന്ന് വീഴാറുണ്ട്. മനുഷ്യര്‍ മരിച്ചുപോകുന്നു. ഈ പഴയലോകവും
നശിക്കാനുളളതാണ്. എല്ലാം തന്നെ തകര്‍ന്ന് മരിക്കും, ചിലര്‍ മുങ്ങി മരിക്കും, ചിലര്‍
ഷോക്കേറ്റ് മരിക്കും. ബോംബുകളുടെ വിഷവാതകവും മരണത്തിനു കാരണമാകുന്നു. ഇപ്പോള്‍
കുട്ടികളുടെ ബുദ്ധിയിലുണ്ട് വിനാശം സംഭവിക്കുക തന്നെ വേണം. നമ്മള് അക്കരയിലേക്ക്
പോയ്ക്കൊണ്ടിരിക്കുകയാണ്. കലിയുഗം പൂര്‍ത്തിയായി തീര്‍ച്ചയായും
സത്യയുഗിസ്ഥാപനയുണ്ടാകുന്നു. പിന്നീട് അരക്ക്പം യുദ്ധമേ ഉണ്ടാകില്ല.
ഇപ്പോള്‍ ബാബ പുരുഷാര്‍ത്ഥം ചെയ്യിക്കാനാണ് വന്നിരിക്കുന്നത്, ഇത് അവസാനത്തെ
അവസരമാണ്. ഇനി വൈകിച്ചാല്‍ പെട്ടെന്നു തന്നെ മരിച്ചു പോകും. മരണം തൊട്ടു
മുന്നിലാണ്. പെട്ടെന്നാണ് മനുഷ്യന്റെ മരണം സംഭവിക്കുന്നത്. മരിക്കുന്നതിനു
മുമ്പായി ഓര്‍മ്മയുടെ യാത്രയിലിരിക്കൂ. ഇപ്പോള്‍ നിങ്ങള്‍ കുട്ടികള്‍ക്ക്
വീട്ടിലേക്ക് പോകണം, അതുകൊണ്ട് ബാബ പറയുന്നു-കുട്ടികളേ, വീടിനെ ഓര്‍മ്മിക്കൂ,
ഇതിലൂടെ അന്തിമ സങ്കല്പം പോലെ ഗതിയായിത്തീരും, വീട്ടിലേക്ക് പോകും. എന്നാല്‍
വീടിനെ മാത്രം ഓര്‍മ്മിച്ചു കൊണ്ടിരുന്നാല്‍ പാപം നശിക്കില്ല. ബാബയെ ഓര്‍മ്മിച്ചാലേ
പാപം നശിക്കൂ, തന്റെ വീട്ടിലേക്ക് പോകൂ. അതുകൊണ്ട് ബാബയെ ഓര്‍മ്മിക്കണം. തന്റെ
ചാര്‍ട്ട് വെക്കുകയാണെങ്കില്‍ അറിയാന്‍ സാധിക്കും മുഴുവന്‍ ദിവസവും ഞാന്‍ എന്തെല്ലാം
ചെയ്തു? 5-6 വയസ്സ് മുതല്‍ക്ക് എന്റെ ജീവിതത്തില്‍ ഞാന്‍ എന്തെല്ലാം ചെയ്തു......
അതെല്ലാം ഓര്‍മ്മയുണ്ടാകുമല്ലോ. അല്ലാതെ ഇതു മുഴുവനും ഇരുന്ന് എഴുതാനല്ല ബാബ
പറയുന്നത്. ഓര്‍മ്മയുണ്ടാകുമല്ലോ പൂന്തോട്ടത്തിലിരുന്നപ്പോള് ഞാന്‍ ബാബയെ
ഓര്‍മ്മിച്ചു, കടയില്‍ ഉപഭോക്താവ് വരാത്ത സമയത്ത് ഓര്‍മ്മിക്കാന്‍ കഴിഞ്ഞു....
ഉളളില്‍ കുറിച്ചു വെച്ചിരിക്കുമല്ലോ. അഥവാ ഇതെല്ലാം എഴുതാന്‍ ആഗ്രഹിക്കുന്നു
എങ്കില്‍ ഡയറി കരുതേണ്ടതായി വരും. മുഖ്യമായ കാര്യം തന്നെ ഇതാണ്. നമ്മള് എങ്ങനെ
തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി മാറും! എങ്ങനെ പവിത്ര ലോകത്തിലെ
അധികാരിയായിത്തീരും! എങ്ങനെ പതിതത്തില് നിന്നും പാവനമായിത്തീരും! ബാബ വന്ന്
ഇതിനുളള ജ്ഞാനമാണ് നല്‍കുന്നത്. ബാബ തന്നെയാണ് ജ്ഞാനസാഗരന്. നിങ്ങളിപ്പോള്‍
പറയുന്നു- ബാബാ ഞങ്ങള്‍ അങ്ങയുടേതാണ്. സദാ അങ്ങയുടെ മാത്രമാണ്, കേവലം
ദേഹാഭിമാനത്തിലേക്ക് വന്ന് മറന്നു പോയി. ഇപ്പോള്‍ അങ്ങ് പറഞ്ഞപ്പോഴാണ്
ദേഹിഅഭിമാനിയായി മാറുന്നത്. സത്യയുഗത്തില്‍ നമ്മള് ദേഹിഅഭിമാനികളായിരുന്നു.
സന്തോഷത്തോടെ ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് എടുക്കും. നിങ്ങള്‍ കുട്ടികള്‍ക്ക്
ഇതെല്ലാം തന്നെ ധാരണ ചെയ്ത് മനസ്സിലാക്കി കൊടുക്കാന്‍ യോഗ്യരായി മാറണം. അപ്പോള്‍
വളരെയധികം പേരുടെ മംഗളമുണ്ടാകുന്നു. ബാബയ്ക്കറിയാം ഡ്രാമാ അനുസരിച്ച് നമ്പര്വൈസ്
പുരുഷാര്ത്ഥമനുസരിച്ച് സേവാധാരിയായി മാറുന്നു. ശരി, ചിലര്‍ക്ക്
വൃക്ഷത്തെക്കുറിച്ച് മനസ്സിലാകുന്നില്ലെങ്കില്‍, ഇത് മനസ്സിലാക്കി കൊടുക്കാമല്ലോ-
നിങ്ങള്‍ സ്വയം ആത്മാവെന്നുവെന്നു മനസ്സിലാക്കി ബാബയെ ഓര്‍മ്മിക്കൂ. ഇത് വളരെയധികം
സഹജമാണ്. ബാബ തന്നെയാണ് ഇത് പറയുന്നത്, എന്നെ ഓര്‍മ്മിക്കുകയാണെങ്കില്‍ വികര്‍മ്മം
നശിക്കും. നിങ്ങള്‍ ബ്രാഹ്മണര്‍ക്കല്ലാതെ ഇത് മറ്റാര്‍ക്കും തന്നെ പറയാന്‍
സാധിക്കില്ല. മറ്റാര്‍ക്കും തന്നെ ആത്മാവിനെക്കുറിച്ചും പരമാത്മാവിനെക്കുറിച്ചും
അറിയില്ല. വെറുതെ അങ്ങനെ മറ്റുളളവര്‍ക്ക് പറഞ്ഞുകൊടുക്കുകയാണെങ്കില്‍ ആര്‍ക്കും
അമ്പ് പോലെ തറക്കില്ല. ഭഗവാന്റെ രൂപത്തെക്കുറിച്ച് അറിയണം. ബാക്കിയെല്ലാവരും
നാടകത്തിലെ അഭിനേതാക്കളാണ്. ഓരോ ആത്മാക്കളും ശരീരത്തോടൊപ്പം
അഭിനയിച്ചുകൊണ്ടിരിക്കുന്നു. ഒരു ശരീരം ഉപേക്ഷിച്ച് പിന്നീട് വേറൊന്ന് എടുത്ത്
പാര്‍ട്ട് അഭിനയിക്കുന്നു. ആ അഭിനേതാക്കള്‍ ഭിന്ന-ഭിന്ന വസ്ത്രങ്ങള്‍ ധാരണ ചെയ്ത്
പാര്‍ട്ട് അഭിനയിക്കുന്നു. നിങ്ങള്‍ ശരീരമാകുന്ന വസ്ത്രത്തെ മാറ്റുന്നു. അവര്‍
അല്പകാലത്തേക്ക് സ്ത്രീ-പുരുഷന്റെ വസ്ത്രങ്ങള്‍ ധരിക്കുന്നു. ഇവിടെയാണെങ്കില്‍
പുരുഷന്റെ വസ്ത്രം ധരിച്ചു കഴിഞ്ഞാല്‍ മുഴുവന്‍ ആയുസ്സും പുരുഷന് തന്നെയായിരിക്കും.
അത് പരിധിയുളള നാടകമാണ്, ഇത് പരിധിയില്ലാത്തതും. ഏറ്റവുമാദ്യത്തെ മുഖ്യമായ
കാര്യം ബാബ പറയുന്നത് എന്നെ തന്നെ ഓര്‍മ്മിക്കൂ. യോഗം എന്ന അക്ഷരം
ഉപയോഗിക്കാതിരിക്കൂ കാരണം ലോകത്തില്‍ അനേക പ്രകാരത്തിലുളള യോഗങ്ങള്‍
പഠിപ്പിക്കുന്നുണ്ട്. പക്ഷേ അതെല്ലാം തന്നെ ഭക്തിമാര്ഗ്ഗത്തിലുളളതാണ്. ഇപ്പോള്‍
ബാബ പറയുന്നു എന്നെ ഓര്‍മ്മിക്കൂ വീടിനെ ഓര്‍മ്മിക്കൂ എന്നാല്‍ നിങ്ങള്‍
വീട്ടിലേക്ക് പോകുന്നു. ശിവബാബ ഇതില്‍ വന്ന് നിങ്ങളെ പഠിപ്പിക്കുകയാണ്. ബാബയെ
ഓര്‍മ്മിച്ച്-ഓര്‍മ്മിച്ച് നിങ്ങള്‍ പാവനമായിത്തീരുന്നു പിന്നീട് പവിത്ര ആത്മാവാണ്
പറന്നു പോവുക. എത്രത്തോളം ഓര്‍മ്മിക്കുന്നുവോ സേവനം ചെയ്യുന്നുവോ അത്രത്തോളം
ഉയര്‍ന്ന പദവി നേടുന്നു. ഓര്‍മ്മയില്‍ തന്നെയാണ് വിഘ്നങ്ങളും ഉണ്ടാകുന്നത്.
ഓര്‍മ്മിച്ച് പാവനമായില്ലെങ്കില് പിന്നെ ധര്മ്മരാജപുരിയില് ശിക്ഷകള്‍
അനുഭവിക്കേണ്ടതായി വരും. അഭിമാനവും പോകുന്നു, പദവിയും ഭ്രഷ്ടമായിത്തീരുന്നു.
അവസാനസമയത്ത് എല്ലാത്തിന്റെയും സാക്ഷാത്കാര മുണ്ടാകുന്നു. പക്ഷേ ആ സമയത്ത് ഒന്നും
തന്നെ ചെയ്യാന്‍ സാധിക്കില്ല. നിനക്ക് ഇത്രയും മനസ്സിലാക്കി തന്നു എന്നിട്ടും
പാപം ചെയ്തു, ഓര്‍മ്മിച്ചില്ലല്ലോ ശിക്ഷകള്‍ അനുഭവിച്ചോളൂ, എന്ന് സാക്ഷാത്കാരം
ലഭിക്കുന്നു. ആ സമയം പഠിക്കാനുളള സമയവുമുണ്ടാകില്ല. ഞാന്‍ എന്തൊക്കെ ചെയ്തു എന്ന്
പശ്ചാത്തപിക്കുന്നു. വെറുതെ സമയത്തെ നഷ്ടപ്പെടുത്തി. പക്ഷേ തീര്‍ച്ചയായും
ശിക്ഷകള്‍ അനുഭവിച്ചേ മതിയാകൂ. ആ സമയത്ത് ഒന്നും തന്നെ ചെയ്യാന്‍ സാധിക്കില്ലല്ലോ.
തോറ്റാല്‍ തോറ്റത് തന്നെ. പിന്നീട് പഠിപ്പിന്റെ കാര്യം വരുന്നില്ല. മറ്റുളള
പഠിപ്പില്‍ തോറ്റുപോയാലും വീണ്ടും പഠിക്കാം. ഇവിടെയാണെങ്കില്‍ പഠിപ്പ്
പൂര്‍ത്തിയാകുന്നു. അന്തിമ സമയത്ത് പശ്ചാത്തപിക്കാതിരിക്കാനാണ് ബാബ നിര്‍ദ്ദേശം
നല്‍കുന്നത്- കുട്ടികളേ നല്ല രീതിയില്‍ പഠിക്കൂ. വ്യര്‍ത്ഥമായ സംഭാഷണങ്ങളില്‍ തന്റെ
സമയത്തെ നഷ്ടപ്പെടുത്തരുത്. ഇല്ലെങ്കില്‍ പശ്ചാത്തപിക്കേണ്ടി വരും. മായ വളരെയധികം
തലകീഴായ കര്‍മ്മങ്ങള്‍ ചെയ്യിക്കും. ഒരിക്കലും മോഷ്ടിച്ചിട്ടുണ്ടാവില്ല പക്ഷേ
അതുപോലും ചെയ്യിക്കുന്നു. മായ ഞങ്ങളെ ചതിച്ചു എന്ന് പിന്നീടാണ് സ്മൃതി ഉണരുക.
ആദ്യം തന്നെ മനസ്സില്‍ ചിന്ത വരുന്നു ഇന്ന വസ്തു എടുക്കണം. ശരിയാണോ തെറ്റാണോ
എന്ന് മനസ്സിലാക്കാനുളള ബുദ്ധി ലഭിച്ചിട്ടുണ്ടല്ലോ, ഇന്ന വസ്തു
മോഷ്ടിക്കുകയാണെങ്കില്‍ തെറ്റാണ്, എടുത്തില്ലെങ്കില്‍ ശരിയാണെന്ന്. ഇനി എന്ത്
ചെയ്യണം? പവിത്രമായിരിക്കുന്നത് നല്ലതല്ലേ. കൂട്ടുകെട്ടിലേക്ക് വന്ന് ഈ
കാര്യത്തില്‍ അയവ് സംഭവിക്കരുത്. നമ്മള് സഹോദരി-സഹോദരനാണെങ്കില്‍ പിന്നെന്തിന്
നാമ-രൂപത്തില്‍ കുടുങ്ങണം. ഒരിക്കലും ദേഹാഭിമാനത്തിലേക്ക് വരരുത്. എന്നാല്‍ മായ
വളരെയധികം ശക്തിശാലിയാണ്. മായ തെറ്റായ കര്‍മ്മം ചെയ്യിക്കാനുളള സങ്കല്പത്തെ
കൊണ്ടു വരുന്നു. ബാബ പറയുന്നു നിങ്ങള്‍ തെറ്റായ കര്‍മ്മങ്ങള്‍ ചെയ്യരുത്. യുദ്ധം
നടന്നുകൊണ്ടിരിക്കുന്നതിനാല്‍ വീഴ്ച പറ്റുന്നു, പിന്നീട് ശരിയായ ബുദ്ധി
ലഭിക്കില്ല. നമുക്ക് എപ്പോഴും ശരിയായ കര്‍മ്മം ചെയ്യണം. അന്ധന്മാരുടെ
ഊന്നുവടിയാകണം. നല്ലതിലും നല്ല ജോലി ഇതാണ്. ബാക്കി ശരീര നിര്‍വ്വഹണത്തിന്
സമയമുണ്ടല്ലോ. രാത്രിയില്‍ ഉറങ്ങുകയും വേണം. ആത്മാവ് ക്ഷീണിക്കുകയാണെങ്കില്‍
ഉറങ്ങിപ്പോകുന്നു. അപ്പോള്‍ ശരീരവും ഉറങ്ങുന്നു. അതുകൊണ്ട് ശരീര
നിര്‍വ്വഹണത്തിനായി, വിശ്രമത്തിനായി സമയമുണ്ട്. ബാക്കി സമയം എന്റെ സേവനത്തിനായി
ഉപയോഗിക്കൂ. ഓര്‍മ്മയുടെ ചാര്‍ട്ട് വെക്കണം. എഴുതുന്നുണ്ടെങ്കിലും മുന്നോട്ടു
പോകവേ തോറ്റു പോകുന്നു. ബാബയെ ഓര്‍മ്മിക്കുന്നില്ലെങ്കില്‍ സേവനം
ചെയ്യുന്നില്ലെങ്കില്‍ തെറ്റായ കര്‍മ്മങ്ങള്‍ സംഭവിക്കുന്നു. ശരി.
വളരെക്കാലത്തെ വേര്‍പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികള്‍ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്‍ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
വ്യര്‍ത്ഥമായ സംഭാഷണത്തില്‍ തന്റെ സമയം നഷ്ടപ്പെടുത്തരുത്. മായ തലകീഴായ ഏതൊരു
കര്‍മ്മവും ചെയ്യിപ്പിക്കാതിരിക്കാന്‍ ശ്രദ്ധിക്കണം. സംഗദോഷത്തില് പെട്ട് ഒരിക്കലും
അയവുവരരുത്. ദേഹാഭിമാനത്തിലേക്ക് വന്ന് ആരുടേയും പേരിലും രൂപത്തിലും കുങ്ങി
പോകരുത്.
2) വീടിനെ
ഓര്മ്മിക്കുന്നതിനോടൊപ്പം തന്നെ ബാബയെയും ഓര്‍മ്മിക്കണം. ഓര്‍മ്മയുടെ ചാര്‍ട്ടിന്റെ
ഡയറി ഉണ്ടാക്കണം. നമ്മള് മുഴുവനും ദിവസത്തില്‍ എന്തെല്ലാം ചെയ്തു എന്ന് കുറിച്ച്
വെക്കണം. എത്ര സമയം ബാബയുടെ ഓര്‍മ്മയില്‍ ഇരുന്നു?
വരദാനം :-
വിനയത്തിന്റെ കവചത്തിലൂടെ വ്യര്ത്ഥത്തിന്റ രാവണനെ കത്തിക്കുന്ന സത്യമായ സ്നേഹീ,
സഹയോഗിയായി ഭവിക്കൂ
ആര് എത്ര തന്നെ താങ്കളുടെ
സംഘടനയില്‍ കുറവുകള്‍ കണ്ടെത്താന്‍ പരിശ്രമിച്ചാലും അല്പം പോലും സ്വഭാവ
സംസ്ക്കാരത്തിന്റെ ഏറ്റുമുട്ടല്‍ കാണപ്പെടരുത്. അഥവാ ആരെങ്കിലും ചീത്ത വിളിച്ചാലും,
അപമാനിച്ചാലും, താങ്കള്‍ മഹാനാകൂ. അഥവാ ആരെങ്കിലും തെറ്റ് ചെയ്യുകയാണെങ്കില്‍
താങ്കള്‍ ശരിയായിരിക്കൂ. ആരെങ്കിലും ഏറ്റുമുട്ടുകയാണെങ്കിലും താങ്കള്‍ അവര്‍ക്ക്
സ്നേഹത്തിന്റെ ജലം നല്‍കൂ. ഇതെന്തുകൊണ്ട്, ഇങ്ങനെ എന്തുകൊണ്ട് ഈ സങ്കല്പം ചെയ്ത്
അഗ്നിയില്‍ എണ്ണ ഒഴിക്കരുത്. വിനയത്തിന്റെ കവചമണിഞ്ഞിരിക്കൂ. എവിടെ വിനയമുണ്ടോ
അവിടെ സ്നേഹവും സഹയോഗവും അവശ്യമുണ്ടായിരിക്കും.
സ്ലോഗന് :-
എന്റേതെന്ന
അനേകം പരിധിയുള്ള ഭാവനകളെ ഒരു ڇഎന്റെ ബാബڈ യില്‍ ലയിപ്പിക്കൂ
അവ്യക്ത സൂചന - ആത്മീയ
രാജകീയതയുടേയും പവിത്രതയുടേയും വ്യക്തിത്വം ധാരണ ചെയ്യൂ.
ആത്മീയ രാജകീയതയുടെ
അടിത്തറ സമ്പൂര്‍ണ്ണ പവിത്രതയാണ്. അതുകൊണ്ട് സ്വയം തന്നോട് ചോദിക്കൂ ആത്മീയ
രാജകീയതയുടെ തിളക്കവും പ്രകാശവും താങ്കളുടെ രൂപത്തിലൂടെ അഥവാ സ്വഭാവത്തിലൂടെ
എല്ലാവര്ക്കും അനുഭവപ്പെടുന്നുണ്ടോ? ജ്ഞാനത്തിന്റെ കണ്ണാടിയില്‍ സ്വയത്തെ നോക്കൂ
എന്റെ മുഖത്തില്‍, സ്വഭാവത്തില്‍ ആ ആത്മീയ രാജകീയത കാണപ്പെടുന്നുണ്ടോ അതോ സാധാരണ
സ്വഭാവവും മുഖവുമാണോ കാണപ്പെടുന്നത്?