14.06.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- നിരന്തരമായ ഓര്മ്മയുണ്ടായിരിക്കണം അതായത് നമ്മുടെ ബാബ അച്ഛനുമാണ്, ടീച്ചറുമാണ്, സദ്ഗുരുവുമാണ്, ഈ ഓര്മ്മ തന്നെയാണ് മന്മനാഭവ.

ചോദ്യം :-
മായയുടെ പൊടി കണ്ണില് പെടുമ്പോള് ഏറ്റവും ആദ്യം ചെയ്യുന്ന തെറ്റ് ഏതാണ്?

ഉത്തരം :-
മായ ആദ്യം ചെയ്യിപ്പിക്കുന്ന തെറ്റാണ് പഠിപ്പില് നിന്നും മാറ്റി നിര്ത്തും. ഭഗവാന് പഠിപ്പിക്കുകയാണ്, ഇത് മറപ്പിക്കും. ബാബയുടെ കുട്ടികള് തന്നെ ബാബയുടെ പഠിപ്പ് ഉപേക്ഷിക്കും, ഇത് അത്ഭുതമാണ്. അല്ലെങ്കില് ഈ ജ്ഞാനം അത്തരത്തിലുള്ളതാണ് അത് ഉള്ളിന്റെയുള്ളില് സന്തോഷം കൊണ്ട് നൃത്തം ചെയ്യും. പക്ഷേ മായയുടെ പ്രഭാവം നിസ്സാരമല്ല. അത് പഠിപ്പിനെ തന്നെ ഉപേക്ഷിപ്പിക്കും. പഠിപ്പ് ഉപേക്ഷിച്ചു അര്ത്ഥം ആബ്സന്റ് ആയി.

ഓംശാന്തി.  
ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ.് മനസ്സിലാക്കി തരുന്നത് അവര്ക്കാണ് ആരാണോ കുറച്ച് മാത്രം മനസ്സിലാക്കിയിരിക്കുന്നത്. ചിലര് വളരെ വിവേകശാലിയായി മാറുന്നുണ്ട്. കുട്ടികള്ക്കറിയാം ഈ ബാബ വളരെ വണ്ടര്ഫുള്ളാണ്. ഇവിടെ നിങ്ങള് ഇരിക്കുമ്പോഴും ഉള്ളില് മനസ്സിലാക്കണം, ബാബ നമുക്ക് പരിധിയില്ലാത്ത പിതാവാണ്, പരിധിയില്ലാത്ത ടീച്ചറുമാണ്. പരിധിയില്ലാത്ത പഠിപ്പാണ് നല്കുന്നത്. സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം മനസ്സിലാക്കിത്തരുന്നു. വിദ്യാര്ത്ഥികളുടെ ബുദ്ധിയില് ഈ ജ്ഞാനം ഉണ്ടായിരിക്കണമല്ലോ. പിന്നീട് കൂടെക്കൊണ്ടുപോകും. ബാബയ്ക്കറിയാം ഇത് പഴയ മോശമായ ലോകമാണ്, ഇവിടെനിന്നും കുട്ടികളെ കൂടെക്കൊണ്ടുപോകണം. എവിടേക്ക്? വീട്ടിലേക്ക്. എങ്ങിനെയാണോ കന്യക വിവാഹം കഴിഞ്ഞാല് പതിയുടെ വീട്ടുകാര് വന്ന് അവരുടെ വീട്ടിലേക്ക് കൊണ്ടുപോകുന്നത്. ഇപ്പോള് നിങ്ങള് ഇവിടെയിരിക്കുന്നു. ബാബ മനസ്സിലാക്കിത്തരികയാണ് കുട്ടികളുടെ ഉള്ളില് തീര്ച്ചയായും ഉണ്ടാകണം നമുക്ക് ബാബ പരിധിയില്ലാത്ത പിതാവാണ്, പരിധിയില്ലാത്ത പഠിപ്പും നല്കുന്നു. ബാബ എത്ര ഉന്നതനാണോ അത്രയും പഠിപ്പും വളരെ ഉയര്ന്നതും പരിധിയില്ലാത്തതുമാണ് നല്കുന്നത്. രചനയുടെ ആദി മദ്ധ്യ അന്ത്യത്തിന്റെ രഹസ്യം കുട്ടികളുടെ ബുദ്ധിയിലുണ്ട്. കുട്ടികള്ക്കറിയാം ബാബ ഈ മോശമായ ലോകത്തില്നിന്നും നമ്മളെ കൂടെക്കൊണ്ടുപോകും. ഇത് ഉള്ളില് ഓര്മ്മിക്കുന്നതുതന്നെയാണ് മന്മനാഭവ. നടക്കുമ്പോഴും കറങ്ങുമ്പോഴും എഴുന്നേല്ക്കുമ്പോഴും ഇരിക്കുമ്പോഴും ബുദ്ധിയില് ഈ ഓര്മ്മയുണ്ടായിരിക്കണം. അത്ഭുതകരമായ വസ്തുവിനെ ഓര്മ്മിക്കാറുണ്ടല്ലോ. നിങ്ങള്ക്കറിയാം നല്ലരീതിയില് പഠിക്കുന്നതിലൂടെ, ഓര്മ്മിക്കുന്നതിലൂടെ നമ്മള് വിശ്വത്തിന്റെ അധികാരിയായിമാറും. ഇത് തീര്ച്ചയായും ബുദ്ധിയില് വെക്കണം. ആദ്യം ബാബയെ ഓര്മ്മിക്കണം. ടീച്ചറെ പിന്നെയാണ് ലഭിക്കുന്നത്. കുട്ടികള്ക്കറിയാം നമ്മുടേത് പരിധിയില്ലാത്ത ആത്മീയ പിതാവാണ്. സഹജമായി ഓര്മ്മിക്കുന്നതിനുവേണ്ടി ബാബ യുക്തികള് പറഞ്ഞുതരികയാണ്-എന്നെ മാത്രം ഓര്മ്മിക്കൂ. ഈ ഓര്മ്മയിലൂടെയാണ് പകുതി കല്പ്പത്തേക്ക് വികര്മ്മം വിനാശമാകുന്നത്. പാവനമായി മാറുന്നതിനുവേണ്ടി നിങ്ങള് ജന്മജന്മങ്ങളായി ഭക്തിയും, ജപവും, തപവും ഇവയെല്ലാം ചെയ്തിരുന്നു. ക്ഷേത്രങ്ങളില് പോകുമ്പോഴും, ഭക്തി ചെയ്യുമ്പോഴും മനസ്സിലാക്കിയിരുന്നു പരമ്പരയായി ഇതെല്ലാം ചെയ്തുകൊണ്ടുവന്നതാണ്. ശാസ്ത്രങ്ങള് എപ്പോള് മുതലാണ് കേള്ക്കാനാരംഭിച്ചത്? പരമ്പരയായി കേള്ക്കുന്നു എന്നു പറയും. മനുഷ്യര്ക്ക് ഒന്നും അറിയുന്നില്ല. സത്യയുഗത്തില് ശാസ്ത്രങ്ങളില്ല. നിങ്ങള് കുട്ടികള് അത്ഭുതപ്പെടണം. ബാബയ്ക്കല്ലാതെ ഈ കാര്യങ്ങള് വേറെയാര്ക്കും മനസ്സിലാക്കിത്തരാന് സാധിക്കില്ല. ബാബ പിതാവാണ്, ടീച്ചറാണ്, സദ്ഗുരുവുമാണ്. ബാബ നമ്മുടേതാണ്. ബാബക്ക് മാതാവോ പിതാവോ ഇല്ല. ആര്ക്കെങ്കിലും പറയാന് സാധിക്കുമോ ശിവബാബ ആരുടെ കുട്ടിയാണ്. ബുദ്ധിയില് ഈ കാര്യം ഇടക്കിടെ ഓര്മ്മയുണ്ടാകുന്നതുതന്നെയാണ് മന്മനാഭവ. ടീച്ചര് പഠിപ്പിക്കുകയാണ്. പക്ഷേ ബാബ സ്വയം എവിടെനിന്നും പഠിക്കുന്നില്ല. ബാബയെ ആരും പഠിപ്പിക്കുന്നില്ല. ബാബ നോളേജ്ഫുള്ളാണ്, മനുഷ്യസൃഷ്ടിയുടെ ബീജരൂപനാണ,് ജ്ഞാനത്തിന്റെ സാഗരനാണ്. ചൈതന്യമായതുകാരണം എല്ലാം കേള്പ്പിക്കുന്നു. ബാബ പറയുന്നു - കുട്ടികളേ, ഞാന് ഈ ശരീരത്തിലേക്ക് പ്രവേശിച്ചുകൊണ്ട് ഈ ശരീരത്തിലൂടെ ഞാന് നിങ്ങള്ക്ക് ആദി മുതല് ഈ സമയം വരെയുള്ള എല്ലാ രഹസ്യവും മനസ്സിലാക്കിത്തരികയാണ്. അന്തിമത്തിലുള്ളത് പിന്നീട് പറയും. ആ സമയം നിങ്ങള്ക്ക് മനസ്സിലാക്കാന് സാധിക്കും- അന്തിമസമയം വന്നു. കര്മ്മാതീതാവസ്ഥയില് എത്തുന്നതും നമ്പര്വൈസായിരിക്കും. ലക്ഷണങ്ങളെല്ലാം നിങ്ങള് കാണും. പഴയ സൃഷ്ടിക്ക് വിനാശമുണ്ടാകും. അനേക പ്രാവശ്യം കണ്ടതാണ്. ഇനിയും കാണാനുള്ളതാണ്. പഠിക്കുന്നതും കഴിഞ്ഞ കല്പം പഠിച്ചതുപോലെത്തന്നെയാണ്. രാജ്യം നേടി പിന്നീട് നഷ്ടപ്പെടുത്തി വീണ്ടും നേടിക്കൊണ്ടിരിക്കുകയാണ്. ബാബ വീണ്ടും പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. എത്ര സഹജമാണ്. നിങ്ങള് കുട്ടികള് മനസ്സിലാക്കി, നമ്മള് സത്യം സത്യമായ വിശ്വത്തിന്റെ അധികാരിയായിരുന്നു. വീണ്ടും ബാബ വന്ന് നമുക്ക് അതേ ജ്ഞാനം തന്നുകൊണ്ടിരിക്കുകയാണ്. ബാബ ഉപദേശം നല്കുകയാണ്, ഇങ്ങിനെ ഇങ്ങിനെ ഉള്ളില് ജ്ഞാനം നടന്നുകൊണ്ടിരിക്കണം.

ബാബ നമ്മുടെ പിതാവുമാണ്, ടീച്ചറുമാണ്. എന്താ ടീച്ചറെ എപ്പോഴെങ്കിലും മറക്കാറുണ്ടോ! ടീച്ചറിലൂടെ പഠിപ്പ് പഠിച്ചുകൊണ്ടിരിക്കുകയാണ്. ചില ചില കുട്ടികളെ കൊണ്ട് മായ വളരെ തെറ്റുകള് ചെയ്യിപ്പിക്കുന്നു. പൊടുന്നനെ കണ്ണില് പൊടിയിടും. പഠിപ്പ് ഉപേക്ഷിക്കും. ഭഗവാന് പഠിപ്പിക്കുകയാണ്, ഇങ്ങനെയുള്ള പഠിപ്പിനെ ഉപേക്ഷിക്കാറുണ്ട്! പഠിപ്പ് മുഖ്യമാണ്. അതും ആരാണ് ഉപേക്ഷിക്കുന്നത്? ബാബയുടെ കുട്ടികള്. കുട്ടികളുടെ ഉള്ളില് എത്ര സന്തോഷമുണ്ടായിരിക്കണം. ബാബ നോളേജ് ഓരോ കാര്യത്തിലും നല്കുന്നു. എന്താണോ കല്പകല്പ്പം നല്കിയത്. ബാബ പറയുകയാണ് കുറഞ്ഞത് ഈ രീതിയിലെങ്കിലും എന്നെ ഓര്മ്മിക്കൂ. കല്പകല്പ്പം നിങ്ങളാണ് മനസ്സിലാക്കിയതും ധാരണ ചെയ്തിരുന്നതും. ബാബക്ക് വേറൊരു പിതാവില്ല, ബാബതന്നെ പരിധിയില്ലാത്ത പിതാവാണ്. വണ്ടര്ഫുള്ളായ ബാബയല്ലേ. എനിക്ക് പിതാവുണ്ടോ പറയൂ? ശിവബാബ ആരുടെ കുട്ടിയാണ്? ഈ പഠിപ്പ് വണ്ടര്ഫുള്ളാണ്. ഈ സമയത്തല്ലാതെ വേറെ സമയങ്ങളില് പഠിക്കുന്നില്ല. അതും കേവലം നിങ്ങള് ബ്രാഹ്മണരാണ് പഠിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങള്ക്കറിയാം ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് നമ്മള് പാവനമായി മാറും. അല്ലെങ്കില് ശിക്ഷകളനുഭവിക്കേണ്ടിവരും. ഗര്ഭജയിലില് വളരെ ശിക്ഷകളനുഭവിക്കേണ്ടിവരും. ധര്മ്മരാജനി രിക്കുന്നുണ്ട്. എല്ലാ സാക്ഷാത്കാരങ്ങളും ഉണ്ടാകും. സാക്ഷാത്കാരമില്ലാതെ ആര്ക്കും ശിക്ഷ നല്കാന് സാധിക്കില്ല. അല്ലെങ്കില് ആശയക്കുഴപ്പം വരില്ലേ ഈ ശിക്ഷ എന്തിനാണ് നമുക്ക് ലഭിക്കുന്നത്? ബാബയ്ക്കറിയാം ഇവര് ഈ പാപം ചെയ്തിരുന്നു, ഈ തെറ്റ് ചെയ്തിരുന്നു. എല്ലാ സാക്ഷാത്കാരവും ചെയ്യിപ്പിക്കും. ആ സമയത്ത് ഇങ്ങനെയുള്ള ഫീലിംഗ് ഉണ്ടാകും, എത്രയോ ജന്മങ്ങളുടെ ശിക്ഷ ലഭിച്ചുകൊണ്ടിരിക്കുകയാണ്. ഇത് എല്ലാ ജന്മങ്ങളുടേയും അന്തസ്സ് നഷ്ടപ്പെടുകയാണ്. ബാബ പറയുകയാണ് മധുരമധുരമായ കുട്ടികള്ക്ക് പുരുഷാര്ത്ഥം നല്ലരീതിയില് ചെയ്യണം. 16 കലാ സമ്പൂര്ണ്ണരായി മാറുന്നതിനുവേണ്ടി ഓര്മ്മയുടെ പരിശ്രമം ചെയ്യണം. നോക്കണം ഞാന് ആര്ക്കും ദുഃഖം കൊടുക്കുന്നില്ലല്ലോ? സുഖദാതാവായ ബാബയുടെ കുട്ടികളല്ലേ നമ്മള്? നല്ല പൂക്കളായി മാറണം. ഈ പഠിപ്പാണ് നിങ്ങള് കൂടെക്കൊണ്ടുപോകുന്നത്. പഠിപ്പിലൂടെ മനുഷ്യന് വക്കീല് ഒക്കെയായി മാറും. ബാബയുടെ ഈ നോളേജ് വേറിട്ടതാണ്, സത്യമാണ്. ഇതാണ് ഗുപ്തമായ പാണ്ഡവ ഗവണ്മെന്റ്. നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും ഇത് മനസ്സിലാക്കാന് സാധിക്കില്ല. ഈ പഠിപ്പ് അത്ഭുതമാണ്. ആത്മാവാണ് കേള്ക്കുന്നത്. ബാബ വീണ്ടും വീണ്ടും മനസ്സിലാക്കിത്തരികയാണ് - പഠിപ്പ് ഒരിക്കലും ഉപേക്ഷിക്കരുത്. മായ പഠിപ്പില്നിന്നും അകറ്റിനിര്ത്തും. ബാബ പറയുകയാണ് അങ്ങിനെ ചെയ്യരുത്, പഠിപ്പ് ഉപേക്ഷിക്കരുത്. ബാബയുടെ അടുത്ത് റിപ്പോര്ട്ട് എത്തുന്നുണ്ടല്ലോ. രജിസ്റ്ററിലൂടെ എല്ലാം അറിയാന് കഴിയും. എത്ര ദിവസം ആബ്സന്റായിരുന്നു. പഠിപ്പ് ഉപേക്ഷിച്ചാല് ബാബയെത്തന്നെ മറക്കും. വാസ്തവത്തില് ഇത് മറക്കേണ്ട ഒരു വസ്തുവല്ല. വണ്ടര്ഫുള്ളായ ബാബയാണ്. മനസ്സിലാക്കിത്തരുന്നുമുണ്ട്. ഇതൊരു കളിയാണ്. കളിയുടെ കാര്യം ആരെയെങ്കിലും കേള്പ്പിക്കുന്നതിലൂടെ പെട്ടെന്ന് ഓര്മ്മ വരാറില്ലേ. ഒരിക്കലും മറക്കാറില്ല. ബാബ തന്റെ അനുഭവം കേള്പ്പിക്കുകയാണ്. കുട്ടിക്കാലത്ത് വൈരാഗ്യത്തിന്റെ ചിന്തകളുണ്ടായിരുന്നു. പറയാറുണ്ടായിരുന്നു. ഈ ലോകത്തില് വളരെ ദുഃഖമാണ്. കൈയ്യില് കേവലം പത്തായിരം രൂപ ഉണ്ടായാല് അതിന് 50 രൂപ പലിശ ലഭിക്കും, ഇത്രയും മതി. സ്വതന്ത്രമായിട്ടിരിക്കാം. വീടും കുടുംബവും സംരക്ഷിക്കുക - ഇതൊക്കെ ബുദ്ധിമുട്ടാണ്. പിന്നീടൊരിക്കല് ഒരു സിനിമ കണ്ടു. സൗഭാഗ്യസുന്ദരിയുടെ... എല്ലാ വൈരാഗ്യവും അതോടെ മുറിഞ്ഞു. പിന്നെ ചിന്തിച്ചു വിവാഹം ചെയ്യണം, ഇത് ചെയ്യണം. മായയുടെ ഒരൊറ്റ പ്രഹരം. അതോടെ എല്ലാ സമ്പാദ്യവും നഷ്ടമായി. ഇപ്പോള് ബാബ പറയുകയാണ് കുട്ടികളേ ഈ ലോകം തന്നെ നരകമാണ്. അതില് വീണ്ടുമൊരു നരകമാണ് സിനിമ. ഇത് കാണുന്നതിലൂടെ എല്ലാവരുടേയും വൃത്തിയും മോശമാകും. പത്രം വായിക്കും, അതില് ഭംഗിയുള്ള ചിത്രങ്ങള് കാണുമ്പോള് വൃത്തി ആ ഭാഗത്തേക്ക് പോകും-ഇവരെ കാണാന് ഭംഗിയുണ്ട്. ബുദ്ധിയില് വന്നില്ലേ. വാസ്തവത്തില് ഈ ചിന്തകള് പോലും പാടില്ല. ബാബ പറയുകയാണ് ഈ ലോകം അവസാനിക്കാനുള്ളതാണ്. അതുകൊണ്ട് നിങ്ങള് എല്ലാം മറന്ന് എന്നെ മാത്രം ഓര്മ്മിക്കൂ. ഇങ്ങിനെയുള്ള ചിത്രങ്ങള് എന്തിന് കാണണം? ഇതെല്ലാ കാര്യങ്ങളും വൃത്തിയെ താഴേക്ക് കൊണ്ടുവരും. ഇവിടെ എന്തെല്ലാം കാണുന്നുവോ ഇതെല്ലാം ശ്മശാനത്തിലേക്കുള്ളതാണ്. ഈ കണ്ണുകള് കൊണ്ട് കാണുന്നതിനെയൊന്നും തന്നെ ഓര്മ്മിക്കാതിരിക്കൂ. ഇതില്നിന്നും മമത്വം ഉപേക്ഷിക്കൂ. ഈ ശരീരം പഴയതും മോശവുമാണ്. ആത്മാവ് ശുദ്ധമായി മാറുന്നുണ്ടെങ്കിലും ഈ ശരീരം മോശമല്ലേ. ഇതിലേക്ക് എന്തിന് ശ്രദ്ധ പോകണം. ഒരു ബാബയെ മാത്രം നോക്കണം.

ബാബ പറയുകയാണ്, മധുരമധുരമായ കുട്ടികളേ ലക്ഷ്യം വളരെ ഉയര്ന്നതാണ്. വിശ്വത്തിന്റെ അധികാരിയായി മാറാന് മറ്റൊരാള്ക്കും പരിശ്രമിച്ചു നോക്കാന്പോലും കഴിയില്ല. മറ്റുള്ളവരുടെ ബുദ്ധിയില് ഈ കാര്യം വരില്ല. മായയുടെ പ്രഭാവം നിസ്സാരമല്ല. ഗവേഷകരുടെ ബുദ്ധി എത്ര പ്രവര്ത്തിക്കുന്നു. നിങ്ങളുടേത് സൈലന്സാണ്, എല്ലാവരും ആഗ്രഹിക്കുന്നുണ്ട് - ഞങ്ങള്ക്ക് മുക്തി നേടണം. നിങ്ങളുടെ ലക്ഷ്യമാണ് ജീവന്മുക്തി. ഇതും ബാബയാണ് മനസ്സിലാക്കിത്തരുന്നത്. ഗുരുക്കന്മാര്ക്ക് ഈ നോളേജ് നല്കാന് സാധിക്കില്ല. നിങ്ങള്ക്ക് ഗൃഹസ്ഥത്തിലിരുന്ന് പവിത്രമായി മാറണം, രാജ്യപദവി നേടണം. ഭക്തിയില് വളരെയധികം സമയം പാഴാക്കി. ഇപ്പോള് മനസ്സിലായി നമ്മള് എത്ര തെറ്റുകള് ചെയ്തിരുന്നു. തെറ്റ് ചെയ്ത് ചെയ്ത് വിവേകശൂന്യരും, കല്ലുബുദ്ധികളായി മാറി. കുട്ടികള്ക്കറിയാം ഇത് വണ്ടര്ഫുള്ളായ നോളേജാണ്. ഇതിലൂടെ നമ്മള് എന്തില്നിന്ന് എന്തായി മാറുകയാണ്, കല്ലുബുദ്ധിയില്നിന്ന് പവിഴബുദ്ധി. അപാരമായ സന്തോഷമുണ്ടായിരിക്കണം. നമ്മുടെ ബാബ പരിധിയില്ലാത്ത ബാബയാണ്. ബാബക്ക് പിതാവില്ല. ബാബ ടീച്ചറാണ്, ബാബക്ക് ടീച്ചറില്ല. ചോദിക്കാറില്ലേ എവിടെനിന്ന് പഠിച്ചു! അത്ഭുതപ്പെടാറുണ്ടല്ലോ. വളരെയാളുകള് മനസ്സിലാക്കുന്നത് ഇത് ഏതോ ഗുരുവില്നിന്ന് പഠിച്ചതാണ്. ഗുരുവുണ്ടെങ്കില് ശിഷ്യന്മാരുമുണ്ടാകില്ലേ. കേവലം ഒരു ശിഷ്യന് മാത്രമേ ഉണ്ടായിരിക്കുകയുള്ളോ. ഗുരുക്കന്മാര്ക്ക് അനവധി ശിഷ്യന്മാരുണ്ടാകും. ആഗാഖാന് എന്ന ഗുരുവിന് നോക്കൂ എത്ര ശിഷ്യരാണ്. ഗുരുക്കന്മാരെ പ്രതി ഉള്ളില് എത്ര ഭാവന വെക്കുന്നു, ഗുരുക്കന്മാരെ വജ്രം കൊണ്ട് തുലാഭാരം തൂക്കാറുണ്ട്. നിങ്ങള്ക്ക് ഇങ്ങനെയുള്ള സദ്ഗുരുവിനെ ഏതില് തൂക്കാന് സാധിക്കും. ഇത് പരിധിയില്ലാത്ത സദ്ഗുരുവാണ്. ബാബയുടെ തൂക്കം എത്രയാണ്. ഒരു വജ്രം പോലും വെക്കാന് സാധിക്കില്ല.

ഇങ്ങിനെ ഇങ്ങിനെയുള്ള കാര്യങ്ങള് നിങ്ങള് കുട്ടികള് ചിന്തിക്കണം. ഇതെല്ലാം സൂക്ഷ്മമായ കാര്യങ്ങളാണ്. എല്ലാവരും പറയുന്നുണ്ട് അല്ലയോ ഈശ്വരാ എന്ന്. പക്ഷേ ഇതാരും മനസ്സിലാക്കുന്നില്ല, ബാബ നമുക്ക് പിതാവാണ്, ടീച്ചറാണ്, ഗുരുവാണ്. സാധാരണ രീതിയിലാണ് ബാബ ഇരിക്കുന്നത.് ഗദ്ദിയില് ഇരിക്കുന്നത് പോലും മുഖം എല്ലാവരും കാണാന് വേണ്ടിയാണ്. കുട്ടികളോട് സ്നേഹമാണല്ലോ. ഈ സഹായികളായ കുട്ടികള് കൂടാതെ സ്ഥാപന നടത്തുക സാധ്യമല്ല. കൂടുതല് സഹായിക്കുന്ന കുട്ടികളോട് കൂടുതല് സ്നേഹമുണ്ടായിരിക്കും. കൂടുതല് സമ്പാദിക്കുന്ന നല്ല കുട്ടികളുണ്ടെങ്കില് തീര്ച്ചയായും ഉയര്ന്ന പദവി നേടും. അവരിലേക്കും സ്നേഹം പോകും. കുട്ടികളെ കണ്ടുകണ്ട് സന്തോഷിക്കുകയാണ്. ആത്മാവ് വളരെ സന്തോഷിക്കും. കല്പകല്പ്പം കുട്ടികളെ കണ്ട് സന്തോഷിക്കുന്നു. കല്പകല്പ്പം കുട്ടികളാണ് സഹായികളായി മാറുന്നത്. വളരെ സ്നേഹം തോന്നുന്നു. കല്പകല്പ്പങ്ങളിലേക്ക് ഈ സ്നേഹം കൂടിച്ചേരുകയാണ്. എവിടെവേണമെങ്കിലും ഇരിക്കൂ, ബുദ്ധിയില് ബാബയുടെ ഓര്മ്മയുണ്ടായിരിക്കും. ഇത് പരിധിയില്ലാത്ത ബാബയാണ്, ബാബക്ക് പിതാവില്ല, ടീച്ചറുമില്ല. എല്ലാം ബാബ തന്നെയാണ്. ഇങ്ങനെയുള്ള ബാബയെയാണ് എല്ലാവരും ഓര്മ്മിക്കുന്നത്. സത്യയുഗത്തില് ആരും ഓര്മ്മിക്കുന്നില്ല. 21 ജന്മങ്ങളിലേക്ക് നിങ്ങള് അക്കരെയെത്തിക്കഴിഞ്ഞു അതിനാല് നിങ്ങള്ക്ക് എത്ര സന്തോഷം വേണം. ധാരാളം, മുഴുവന് ദിവസവും ബാബയുടെ സേവ ചെയ്യാം. ഇങ്ങനെയുള്ള ബാബയുടെ പരിചയം കൊടുക്കൂ. ബാബയില്നിന്നും സമ്പത്ത് ലഭിക്കുകയാണ്. ബാബ നമ്മളെ രാജയോഗം പഠിപ്പിക്കുകയാണ്. പിന്നീട് എല്ലാവരേയും കൂടെ കൊണ്ടുപോകുന്നു. മുഴുവന് ചക്രവും ബുദ്ധിയിലുണ്ട്. ഇങ്ങിനെയുള്ള ചക്രം ആര്ക്കും ഉണ്ടാക്കാന് സാധിക്കില്ല. അര്ത്ഥവും ആര്ക്കും അറിയുന്നില്ല. നിങ്ങളിപ്പോള് മനസ്സിലാക്കി - ബാബ നമ്മുടെ പരിധിയില്ലാത്ത പിതാവുമാണ്, പരിധിയില്ലാത്ത രാജ്യവും നല്കുന്നു. കൂടെക്കൊണ്ടുപോകുകയും ചെയ്യുന്നു. ഇങ്ങനെയിങ്ങനെ നിങ്ങള് മനസ്സിലാക്കിക്കൊടുക്കൂ എങ്കില് ആരും സര്വ്വവ്യാപിയെന്ന് പറയില്ല. ബാബ പിതാവാണ്, ടീച്ചറാണ്. അങ്ങിനെയുള്ള ആള് എങ്ങനെ സര്വവ്യാപിയാകും.

പരിധിയില്ലാത്ത ബാബ നോളേജ്ഫുള്ളാണ്. മുഴുവന് സൃഷ്ടിയുടെ ആദി മധ്യ അന്ത്യം അറിയുന്നയാളാണ്. ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ് - പഠിപ്പ് മറക്കരുത്. ഇത് വളരെ ഉയര്ന്ന പഠിപ്പാണ്. ബാബ പരംപിതാവാണ്, പരമമായ ടീച്ചറാണ്, പരമമായ ഗുരുവുമാണ്. എല്ലാ ഗുരുക്കന്മാരെയും കൂടെക്കൊണ്ടുപോകുന്നു. ഇങ്ങനെയുള്ള അത്ഭുതകരമായ കാര്യങ്ങള് കേള്പ്പിക്കണം. പറയൂ ഇത് പരിധിയില്ലാത്ത കളിയാണ്. ഓരോ അഭിനേതാവിനും തന്റേതായ പാര്ട്ട് ലഭിച്ചിട്ടുണ്ട്. പരിധിയില്ലാത്ത ബാബയില്നിന്നും നമുക്ക് പരിധിയില്ലാത്ത ചക്രവര്ത്തി പദവി നേടുന്നു. നമ്മള് അധികാരിയായിരുന്നു. വൈകുണ്ഡത്തിലുണ്ടായിരുന്നു. വീണ്ടും ഉണ്ടാകും. കൃഷ്ണന് പുതിയ ലോകത്തിന്റെ അധികാരിയായിരുന്നു. ഇപ്പോള് പഴയ ലോകമാണ്. വീണ്ടും പുതിയ ലോകത്തിന്റെ അധികാരിയായി മാറും. ചിത്രത്തില് വ്യക്തമാണ്. നിങ്ങള്ക്കറിയാം ഇപ്പോള് നമ്മുടെ കാല് നരകത്തിലും മുഖം സ്വര്ഗ്ഗത്തിന്റെ ഭാഗത്തേക്കുമാണ്. ഇങ്ങനെ ഓര്മ്മിച്ചോര്മ്മിച്ച് അന്ത്മതി സോഗതി ആയിത്തീരും. എത്ര നല്ല നല്ല കാര്യങ്ങളാണ് - ഇത് സ്മരിക്കണം. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ കണ്ണുകളിലൂടെ എന്തെല്ലാം കാണുന്നുവോ, അതില്നിന്നും മമത്വം ഇല്ലാതാക്കണം, ഒരു ബാബയെ മാത്രം നോക്കണം. വൃത്തിയെ ശുദ്ധമാക്കുന്നതിനുവേണ്ടി ഈ മോശമായ ശരീരത്തിലേക്ക് അല്പ്പം പോലും ശ്രദ്ധ പോകരുത്.

2. ബാബ കേള്പ്പിക്കുന്ന വേറിട്ടതും സത്യവുമായ നോളേജ് നല്ല രീതിയില് പഠിക്കണം, പഠിപ്പിക്കണം. പഠിപ്പ് ഒരിക്കലും മുടക്കരുത്.

വരദാനം :-
ശാന്തിയുടെ ശക്തിയുടെ പ്രയോഗത്തിലൂടെ ഓരോ കാര്യത്തിലും സഹജമായി സഫലത പ്രാപ്തമാക്കുന്ന പ്രയോഗീ ആത്മാവായി ഭവിക്കൂ.

ഇപ്പോള് സമയത്തിന്റെ പരിവര്ത്തന പ്രമാണം ശാന്തിയുടെ ശക്തിയുടെ സാധന പ്രയോഗത്തില് കൊണ്ട് വന്ന് പ്രയോഗീ ആത്മാവായി മാറൂ. ഏത് പോലെ വാക്കുകളിലൂടെ ആത്മാക്കളില് സ്നേഹത്തി ന്റെയും സഹയോഗത്തിന്റെയും ഭാവന ഉല്പ്പന്നമാകുന്നുവോ അത് പോലെ ശുഭ ഭാവന, സ്നേഹത്തിന്റെ ഭാവനയുടെ സ്ഥിതിയില് സ്ഥിതി ചെയ്യൂ അവരില് ശ്രേഷ്ഠ ഭാവനകള് ഉല്പ്പന്നമാക്കൂ. ഏത് പോലെ ദീപം ദീപത്തെ തെളിയിക്കുന്നു അത് പോലെ താങ്കളുടെ ശക്തിശാലീ ശുഭ ഭാവന മറ്റുള്ളവരില് സര്വ്വ ശ്രേഷ്ഠ ഭാവന ഉല്പ്പന്നമാക്കും. ഈ ശക്തിയിലൂടെ സ്ഥൂല കാര്യങ്ങളിലും വളരെ സഹജമായി സഫലത പ്രാപ്തമാക്കാന് സാധിക്കും, ഒന്ന് പരീക്ഷിച്ച് നോക്കൂ.

സ്ലോഗന് :-
സര്വ്വരുടേയും സ്നേഹിയാകണമെങ്കില് വിടര്ന്ന റോസാപുഷ്പമായി മാറൂ, വാടി പോകരുത്.