മധുരമായകുട്ടികളേ-
നിങ്ങള്ക്ക്ഇപ്പോള്മൂന്നാമത്തെനേത്രംലഭിച്ചു,
അതിനാല്ഇപ്പോള്നിങ്ങളുടെകണ്ണുകള്ആരിലുംമുങ്ങിപ്പോകരുത്.
ചോദ്യം :-
ആര്ക്കാണോ പഴയ ലോകത്തോട് പരിധിയില്ലാത്ത വൈരാഗ്യമുള്ളത് അവരുടെ ലക്ഷണം
എന്തായിരിക്കും?
ഉത്തരം :-
അവര് തന്റെ
എല്ലാം ബാബയില് അര്പ്പിക്കും, എന്റേതായി ഒന്നുമില്ല. ബാബാ ഈ ദേഹവും എന്റേതല്ല,
ഇത് പഴയ ദേഹമാണ്, ഇതിനേയും ഉപേക്ഷിക്കണം. അവര്ക്ക് എല്ലാവരോടുമുള്ള മോഹം
മുറിഞ്ഞുകൊണ്ടിരിക്കും, നഷ്ടോമോഹയായിരിക്കും. ഇവിടെയുള്ള ഒന്നും
പ്രയോജനമുള്ളതല്ല, എന്തെന്നാല് എല്ലാം പരിധിയുള്ളതാണ് എന്നത് അവരുടെ ബുദ്ധിയില്
ഉണ്ടായിരിക്കും.
ഓംശാന്തി.
ബാബ
ബാബ കുട്ടികള്ക്ക് ബ്രഹ്മാണ്ഢത്തിന്റേയും സൃഷ്ടിയുടെ ആദി മദ്ധ്യ
അന്ത്യത്തിന്റേയും ജ്ഞാനം കേള്പ്പിക്കുകയാണ്. ഇത് മറ്റാര്ക്കും കേള്പ്പിക്കാന്
സാധിക്കില്ല. ഒരു ഗീതയേയുള്ളു, അതില് രാജയോഗത്തെക്കുറിച്ച് വര്ണ്ണിച്ചിട്ടുണ്ട്,
ഭഗവാന് വന്ന് നരനില്നിന്നും നാരായണനാക്കി മാറ്റി. ഇത് ഗീതയിലല്ലാതെ മറ്റൊരു
ശാസ്ത്രത്തിലുമില്ല. ഇതും ബാബ പറഞ്ഞുതന്നിട്ടുണ്ട്, പറയുന്നു ഞാന് നിങ്ങളെ
രാജയോഗം പഠിപ്പിച്ചിരുന്നു. ഈ ജ്ഞാനം പരമ്പരയായി നടന്നുവരുന്നതല്ല എന്നതും
മനസ്സിലാക്കിത്തന്നിട്ടുണ്ട്. ബാക്കി ധര്മ്മങ്ങള് സ്ഥാപന ചെയ്യുന്നതിനായി
വരുമ്പോള് എല്ലാം നശിച്ചുപോകാന് വിനാശം ഉണ്ടാകുന്നില്ല. ഭക്തിമാര്ഗ്ഗത്തില്
ശാസ്ത്രങ്ങള് പഠിച്ചുവന്നു, ബ്രാഹ്മണ ധര്മ്മത്തിന്റെ ശാസ്ത്രമാണ് ഗീത, പക്ഷേ അതും
ഭക്തിമാര്ഗ്ഗത്തിലാണ് നിര്മ്മിക്കുന്നത് എന്തുകൊണ്ടെന്നാല് സത്യയുഗത്തില് ഒരു
ശാസ്ത്രവും ഉണ്ടായിരിക്കില്ല ബാക്കി ധര്മ്മങ്ങളുടെ സമയത്ത് വിനാശം
ഉണ്ടാകുന്നില്ല. പഴയ ലോകം അവസാനിക്കുന്നില്ല പുതിയത് ഉണ്ടാകാന്. അതുതന്നെ
നടന്നുവരുന്നു. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് ഇപ്പോള് ഈ പഴയ
ലോകം വിനാശമാകണം. നമുക്ക് ബാബ പഠിപ്പിച്ചുതരികയാണ്. ഒരു ഗീതയുടെ മഹിമയുമുണ്ട്.
ഗീതാ ജയന്തിയും ആഘോഷിക്കുന്നുണ്ട്. വേദങ്ങളുടെ ജയന്തിയില്ല. ഭഗവാന് ഒന്നേയുള്ളു
എങ്കില് ഒരാളുടെ ജയന്തിയാണ് ആഘോഷിക്കേണ്ടത്. ബാക്കി എല്ലാവരും രചനകളാണ്, അവരില്
നിന്നും ഒന്നും കിട്ടില്ല. സമ്പത്ത് അച്ഛനില് നിന്നുതന്നെയാണ് ലഭിക്കുക.
ചെറിയച്ഛനില് നിന്നൊന്നും സമ്പത്ത് ലഭിക്കുകയില്ല. ഇപ്പോള് ഇത് നിങ്ങളുടെ
പരിധിയില്ലാത്ത അച്ഛനാണ്, പരിധിയില്ലാത്ത ജ്ഞാനം നല്കുന്നവരാണ്. ബാബ ഏതെങ്കിലും
ശാസ്ത്രമല്ല കേള്പ്പിക്കുന്നത്. പറയുന്നു ഇതെല്ലാം ഭക്തിമാര്ഗ്ഗത്തിലേതാണ്.
ഇതിന്റെയെല്ലാം സാരം നിങ്ങളെ കേള്പ്പിക്കുന്നു. ശാസ്ത്രം പഠിപ്പല്ല. പഠിപ്പിലൂടെ
പദവി പ്രാപ്തമാകും, ഈ പഠിപ്പ് അച്ഛന് കുട്ടികളെ പഠിപ്പിക്കുകയാണ്. ഭഗവാന്
കുട്ടികളോട് പറയുകയാണ്- വീണ്ടും 5000 വര്ഷങ്ങള്ക്ക് ശേഷം ഇതുപോലെതന്നെ സംഭവിക്കും.
കുട്ടികള്ക്ക് അറിയാം നാം ബാബയിലൂടെ രചയിതാവിനേയും രചനയുടെ ആദി മദ്ധ്യ
അന്ത്യത്തേയും അറിഞ്ഞുകഴിഞ്ഞു. ഇത് ബാബയ്ക്കല്ലാതെ മറ്റാര്ക്കും
മനസ്സിലാക്കിത്തരാന് സാധിക്കില്ല. ഈ മുഖകമലത്തിലൂടെ കേള്പ്പിക്കുന്നു. ഇത്
ഭഗവാന് ലോണ് എടുത്ത മുഖമല്ലേ, ഇതിനെ ഗൗമുഖം എന്നും പറയുന്നുണ്ട്. വലിയ മാതാവല്ലേ.
ഇവരുടെ മുഖത്തിലൂടെ ജ്ഞാനത്തിന്റെ വിവിധ വശങ്ങളാണ് പുറത്തുവരുന്നത് അല്ലാതെ
വെള്ളമല്ല. ഭക്തിമാര്ഗ്ഗത്തില് പിന്നീട് ഗൗമുഖത്തില് നിന്നും വെള്ളം വരുന്നതായി
കാണിക്കുന്നു. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട്
ഭക്തിമാര്ഗ്ഗത്തില് എന്തെല്ലാമാണ് ചെയ്യുന്നത്. ഗൗമുഖത്തില് നിന്നും വെള്ളം
കുടിക്കാനായി എത്ര ദൂരത്തേയ്ക്ക് പോകുന്നു. ഇപ്പോള് നിങ്ങള് മനുഷ്യനില് നിന്നും
ദേവതയാവുകയാണ്. ഇത് അറിയാം- ബാബ കല്പ കല്പം വന്ന് മനുഷ്യനില് നിന്നും ദേവതയാക്കി
മാറ്റുന്നതിനായി പഠിപ്പിക്കുന്നു. എങ്ങനെയാണ് പഠിപ്പിക്കുന്നത് എന്ന്
കാണുന്നില്ലേ. നിങ്ങള് എല്ലാവരോടും ഇത് പറയുന്നു- ഭഗവാനാണ് ഞങ്ങളെ
പഠിപ്പിക്കുന്നത്. ഭഗവാന് പറയുന്നു എന്നെ മാത്രം ഓര്മ്മിക്കു എങ്കില് നിങ്ങളുടെ
വികര്മ്മം വിനാശമാകും. നിങ്ങള്ക്ക് അറിയാം സത്യയുഗത്തില് കുറച്ച് മനുഷ്യരേ
ഉണ്ടാകൂ. കലിയുഗത്തില് എത്ര അധികം മനുഷ്യരാണ്. ബാബ വന്ന് ആദി സനാതന ദേവീദേവതാ
ധര്മ്മത്തിന്റെ സ്ഥാപന ചെയ്യുകയാണ്. നമ്മള് മനുഷ്യനില് നിന്നും ദേവതയായി
മാറുകയാണ്. മനുഷ്യനില് നിന്നും ദേവതയായി മാറുന്നവരില് ദൈവിക ഗുണങ്ങള് കാണപ്പെടും.
അവരില് ക്രോധത്തിന്റെ അംശം പോലും ഉണ്ടാകില്ല. അഥവാ എപ്പോഴെങ്കിലും ക്രോധം
വന്നാല് ഉടന് ബാബയ്ക്ക് എഴുതും, ബാബാ ഇന്ന് എന്നില് നിന്നും ഈ തെറ്റുണ്ടായി.
ഞാന് ക്രോധിച്ചു, വികര്മ്മം ചെയ്തു. ബാബയുമായി നിങ്ങള്ക്ക് എത്ര ബന്ധമാണ്. ബാബാ
ക്ഷമിക്കൂ. ബാബ പറയുന്നു ക്ഷമിക്കുക എന്ന കാര്യമില്ല. ഇനി ഇങ്ങനെയുള്ള തെറ്റ്
ചെയ്യരുത്. ടീച്ചര് ആരോടെങ്കിലും ക്ഷമിക്കുമോ. രജിസ്റ്റര് കാണിക്കും- നിന്റെ
സ്വഭാവം നല്ലതല്ല. പരിധിയില്ലാത്ത അച്ഛനും പറയുന്നു- നിങ്ങള് നിങ്ങളുടെ
പെരുമാറ്റം കാണുന്നുണ്ട്. ദിവസവും തന്റെ കണക്ക് നോക്കണം, ആര്ക്കും ദുഃഖം
നല്കിയില്ലല്ലോ, ആരെയും ബുദ്ധിമുട്ടിച്ചില്ലല്ലോ? ദൈവീക ഗുണങ്ങള് ധാരണ
ചെയ്യുന്നതില് സമയം എടുക്കും. ദേഹാഭിമാനം മുറിയുന്നത് വളരെ അധികം
പരിശ്രമിക്കുമ്പോഴാണ്. എപ്പോള് സ്വയം ദേഹിയാണെന്ന് മനസ്സിലാക്കുന്നുവോ അപ്പോഴേ
ബാബയോടും സ്നേഹമുണ്ടാകൂ. ഇല്ലെങ്കില് ദേഹത്തിന്റെ കര്മ്മബന്ധനത്തില് തന്നെ
ബുദ്ധി അലഞ്ഞുകൊണ്ടിരിക്കും. ബാബ പറയുന്നു നിങ്ങള്ക്ക് ശരീര നിര്വ്വഹണാര്ത്ഥം
കര്മ്മവും ചെയ്യണം, അതിനുവേണ്ടി സമയം കണ്ടെത്താന് സാധിക്കും.
ഭക്തിയ്ക്കുവേണ്ടിയും സമയം കണ്ടെത്താറുണ്ടല്ലോ. മീര കൃഷ്ണന്റെ തന്നെ ഓര്മ്മയില്
ഇരുന്നല്ലോ. പുനര്ജന്മം ഇവിടെത്തന്നെയാണ് എടുത്തത്.
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഈ പഴയ ലോകത്തോട് വൈരാഗ്യം ഉണ്ടാകുന്നു. അറിയാം ഈ
പഴയ ലോകത്തില് ഇനി വീണ്ടും പുനര്ജന്മം എടുക്കേണ്ടതില്ല. ലോകം തന്നെ
അവസാനിക്കാനുള്ളതാണ്. ഈ കാര്യങ്ങളെല്ലാം നിങ്ങളുടെ ബുദ്ധിയിലുണ്ട്. എങ്ങനെ
ബാബയില് ജ്ഞാനമുണ്ടോ അതുപോലെ കുട്ടികളിലും ഉണ്ട്. ഈ സൃഷ്ടിയുടെ ചക്രം
മറ്റാരുടേയും ബുദ്ധിയില് ഇല്ല. ഉയര്ന്നതിലും ഉയര്ന്ന പതിത പാവനന് ബാബയാണ്,
ബാബയാണ് നമ്മളെ പഠിപ്പിക്കുന്നത് എന്നത് നിങ്ങളുടെ ബുദ്ധിയില് ഇരിക്കുന്നതും
നമ്പര്വൈസ് ആയാണ്. ഇതും നിങ്ങള്ക്കേ അറിയൂ. നിങ്ങളുടെ ബുദ്ധിയില് മുഴുവന് 84
ജന്മങ്ങളുടെ ചക്രവുമുണ്ട്. സ്മൃതി യിലുണ്ട്- ഇപ്പോള് ഈ നരകത്തില് ഇത് അന്തിമ
ജന്മമാണ്, ഇതിനെയാണ് ഘോര നരകം എന്ന് പറയുന്നത്. വളരെ മോശമാണ്, അതിനാലാണ്
സന്യാസിമാര് വീട് ഉപേക്ഷിച്ച് പോകുന്നത്. എന്നാല് അത് ശരീരത്തിന്റെ കാര്യമാണ്.
നിങ്ങള് സന്യാസം ചെയ്യുന്നത് ബുദ്ധികൊണ്ടാണ് എന്തുകൊണ്ടെന്നാല് നിങ്ങള്ക്ക്
അറിയാം ഇപ്പോള് നമുക്ക് തിരിച്ച് പോകണം. എല്ലാം മറക്കേണ്ടിവരും. ഈ പഴയ മോശമായ
ലോകം നശിച്ചുകഴിഞ്ഞു. വീട് പഴയതാകുമ്പോള് പുതിയത് ഉണ്ടാക്കി തയ്യാറാക്കുന്നു
അപ്പോള് മനസ്സില് ഉണ്ടാകും- ഈ പഴയവീട് എന്തായാലും നശിച്ചുപോകും. ഇപ്പോള് നിങ്ങള്
കുട്ടികള് പഠിക്കുകയല്ലേ. അറിയാം പുതിയ ലോകത്തിന്റെ സ്ഥാപന
നടന്നുകൊണ്ടിരിക്കുകയാണ്. ഇപ്പോള് കുറച്ച് സമയമേയുള്ളു. വളരെ അധികം കുട്ടികള്
വന്ന് പഠിക്കും. പുതിയ വീട് ഇപ്പോള് ഉണ്ടാക്കുകയാണ്, പഴയത്
കേടുവന്നുകൊണ്ടിരിക്കുകയാണ്. ഇനി കുറച്ച് ദിവസങ്ങളെ ബാക്കിയുള്ളു. നിങ്ങളുടെ
ബുദ്ധിയില് ഈ പരിധിയില്ലാത്ത കാര്യങ്ങളുണ്ട്. ഇപ്പോള് ഈ പഴയ ലോകത്തില് മനസ്സ്
വെയ്ക്കുന്നില്ല. ഇതൊന്നും അവസാനം ഉപയോഗത്തില് വരില്ല, നമ്മള് ഇവിടെ നിന്നും
പോകുവാനാണ് ആഗ്രഹിക്കുന്നത്. ബാബയും പറയുന്നു പഴയ ലോകത്തോട് മനസ്സ് വെയ്ക്കരുത്.
അച്ഛനായ എന്നെയും പിന്നെ വീടിനേയും ഓര്മ്മിക്കു എങ്കില് വികര്മ്മം വിനാശമാകും.
ഇല്ലെങ്കില് ഒരുപാട് ശിക്ഷകള് അനുഭവിക്കേണ്ടതായി വരും. പദവിയും ഭ്രഷ്ടമാകും.
ഞങ്ങള് 84 ജന്മങ്ങള് എടുത്തു എന്ന ഉണര്വ് ആത്മാവിന് ഉണ്ടായി. ഇപ്പോള് ബാബയെ
ഓര്മ്മിക്കണം, അപ്പോഴേ വികര്മ്മങ്ങള് വിനാശമാകൂ. ബാബയുടെ ശ്രീമതത്തിലൂടെ നടക്കണം
അപ്പോഴേ ജീവിതം ശ്രേഷ്ഠമാകൂ. ബാബയാണ് ഉയര്ന്നതിലും ഉയര്ന്നത്. ഇതും നിങ്ങള്ക്കേ
അറിയൂ. ബാബ നല്ലരീതിയില് സ്മൃതി ഉണര്ത്തുകയാണ്, പരിധിയില്ലാത്ത അച്ഛന് തന്നെയാണ്
ജ്ഞാനസാഗരന്, ബാബ തന്നെയാണ് വന്ന് പഠിപ്പിക്കുന്നത്. ബാബ പറയുന്നു ഈ പഠിപ്പും
പഠിക്കൂ, ശരീര നിര്വ്വഹണാര്ത്ഥം എല്ലാം ചെയ്യുകയും ചെയ്യൂ. പക്ഷേ ട്രസ്റ്റിയായി
ഇരിക്കണം.
ഏത് കുട്ടികള്ക്കാണോ പഴയ ലോകത്തോട് പരിധിയില്ലാത്ത വൈരാഗ്യമുള്ളത് അവര്
തന്റെയെല്ലാം ബാബയ്ക്ക് സമര്പ്പിക്കും. എന്റേത് ഒന്നുമില്ല. ബാബാ ഈ ദേഹംപോലും
എന്റേതല്ല. ഇത് പഴയ ദേഹമാണ്, ഇതിനേയും ഉപേക്ഷിക്കണം, എല്ലാത്തിനോടുമുള്ള മോഹം
മുറിഞ്ഞുപോകും. നഷ്ടോമോഹയായി മാറണം. ഇതാണ് പരിധിയില്ലാത്ത വൈരാഗ്യം. അത്
പരിധിയുള്ള വൈരാഗ്യമാണ്. ബുദ്ധിയിലുണ്ട് നമ്മള് സ്വര്ഗ്ഗത്തിലേയ്ക്ക് പോയി അവിടെ
കൊട്ടാരം നിര്മ്മിക്കും. ഇവിടെയുള്ള ഒന്നും ഉപയോഗത്തില് വരില്ല
എന്തുകൊണ്ടെന്നാല് ഇതെല്ലാം പരിധിയുള്ളതാണ്. നിങ്ങള് ഇപ്പോള് പരിധിയുള്ളതില്
നിന്നും മാറി പരിധിയില്ലാത്തതിലേയ്ക്ക് പോവുകയാണ്. നിങ്ങളുടെ ബുദ്ധിയില് ഈ
പരിധിയില്ലാത്ത ജ്ഞാനം മാത്രമേ ഉണ്ടാകാവൂ. ഇപ്പോള് ബാക്കി ഒന്നിലും കണ്ണുകള്
മുങ്ങിപ്പോകരുത്. ഇപ്പോള് തന്റെ വീട്ടിലേയ്ക്ക് പോകണം. കല്പ കല്പം ബാബ വന്ന്
നമ്മെ പഠിപ്പിച്ച് പിന്നീട് കൂടെക്കൊണ്ടുപോകുന്നു. നിങ്ങള്ക്ക് ഇത് പുതിയ
പഠിപ്പൊന്നുമല്ല. നിങ്ങള്ക്ക് അറിയാം കല്പ കല്പം നമ്മള് പഠിക്കുന്നു. നിങ്ങളും
നമ്പര്വൈസ് ആണ്. മുഴുവന് ലോകത്തിലുമായി എത്രയധികം മനുഷ്യരുണ്ട്, പക്ഷേ നിങ്ങള്
കുറച്ച് പേര്ക്ക് മാത്രമേ ഇത് അറിയുകയുള്ളു, പതുക്കെ പതുക്കെ ഈ ബ്രാഹ്മണരുടെ
വൃക്ഷം വൃദ്ധി പ്രാപിക്കും. ഡ്രാമാപ്ലാന് അനുസരിച്ച് സ്ഥാപന ഉണ്ടാവുക തന്നെ വേണം.
കുട്ടികള്ക്ക് അറിയാം ഇത് നമ്മുടെ ആത്മീയ ഗവണ്മെന്റാണ്. നമ്മള്
ദിവ്യദൃഷ്ടിയിലൂടെ പുതിയ ലോകത്തെ കാണുന്നു. അവിടേയ്ക്കുതന്നെയാണ് പോകേണ്ടത്.
ഭഗവാനും ഒന്നേയുള്ളു, ഭഗവാന് തന്നെയാണ് പഠിപ്പിക്കുന്നത്, രാജയോഗം ബാബ തന്നെയാണ്
പഠിപ്പിച്ചത്. ആ സമയത്ത് യുദ്ധവും ഉണ്ടായിരുന്നു അതിലൂടെ അനേകം ധര്മ്മങ്ങളുടെ
വിനാശവും ഒരു ധര്മ്മത്തിന്റെ സ്ഥാപനയും ഉണ്ടായി. നിങ്ങള് അവര് തന്നെയാണ്, കല്പ
കല്പം നിങ്ങള് തന്നെയാണ് പഠിച്ചത്, സമ്പത്ത് എടുത്തുവന്നു. ഓരോരുത്തര്ക്കും
തന്റെ പുരുഷാര്ത്ഥം ചെയ്യണം. ഇതാണ് പരിധിയില്ലാത്ത പഠിപ്പ്. ഈ പഠിപ്പ് ഒരു
മനുഷ്യനും നല്കാന് സാധിക്കില്ല.
ബാബ ശ്യാമന്റേയും സുന്ദരന്റേയും രഹസ്യവും മനസ്സിലാക്കിത്തന്നു. നിങ്ങളും
മനസ്സിലാക്കുന്നുണ്ട് ഇപ്പോള് നമ്മള് സുന്ദരന്മാരായി മാറുകയാണ്. ആദ്യം
കറുത്തവരായിരുന്നു. കൃഷ്ണന് ഒറ്റയ്ക്കാണോ ഉണ്ടായിരുന്നത്. മുഴുവന് രാജധാനിയും
ഉണ്ടായിരുന്നല്ലോ. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മളിപ്പോള്
നരകവാസിയില് നിന്നും സ്വര്ഗ്ഗവാസിയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇപ്പോള്
നിങ്ങള്ക്ക് ഈ നരകത്തോട് വെറുപ്പാണ് തോന്നുന്നത്. നിങ്ങള് ഇപ്പോള് പുരുഷോത്തമ
സംഗമയുഗത്തിലേയ്ക്ക് വന്നിരിക്കുന്നു. ഇത്രയും പേര് വരുന്നുണ്ട് ഇതില് ആരാണോ
കല്പം മുമ്പ് നിന്നവര് അവരേ നില്ക്കൂ. സംഗമയുഗത്തേയും നല്ലരീതിയില് ഓര്മ്മിക്കണം.
നമ്മള് പുരുഷോത്തമര് അര്ത്ഥം മനുഷ്യനില് നിന്നും ദേവതയായി മാറുകയാണ്. നരകം
എന്താണ് സ്വര്ഗ്ഗം എന്താണ് എന്നതുപോലും മനുഷ്യര്ക്ക് അറിയില്ല. പറയുന്നു എല്ലാം
ഇവിടെത്തന്നെയാണ്, ആരാണോ സുഖികള് അവര് സ്വര്ഗ്ഗത്തിലാണ്, ആരാണോ ദുഃഖികള് അവര്
നരകത്തിലാണ്. അനേകം മതങ്ങളുണ്ടല്ലോ. ഒരു വീട്ടില് തന്നെ അനേകം മതങ്ങളാണ്.
കുട്ടികളുടെമേല് മോഹമുണ്ട് ആ ചരട് മുറിയുന്നില്ല. ഞങ്ങള് എങ്ങനെയാണ്
ഇരിക്കുന്നത് എന്നത് മോഹത്തില് വശപ്പെട്ടതിനാല് മനസ്സിലാക്കുന്നില്ല. മക്കളുടെ
വിവാഹം നടത്തട്ടെ എന്ന് ചോദിക്കുന്നു. പക്ഷേ കുട്ടികള്ക്ക് ഈ നിയമവും
മനസ്സിലാക്കിത്തന്നിട്ടുണ്ട് അതായത് നിങ്ങള് ഒരു വശത്ത്
സ്വര്ഗ്ഗവാസിയാകുന്നതിനായി ജ്ഞാനം എടുത്തുകൊണ്ടിരിക്കുന്നു, മറു ഭാഗത്ത് അവരെ
നരകത്തിലേയ്ക്ക് തള്ളിയിടട്ടേ എന്ന് ചോദിക്കുന്നു. ചോദിച്ചാല് ബാബ
ചെയ്തുകൊടുക്കാന് പറയും. ബാബയോട് ചോദിച്ചാല് ബാബ മനസ്സിലാക്കിക്കൊടുക്കും അവരുടെ
മോഹമാണെന്ന്. ഇപ്പോള് ചെയ്തുകൊടുത്തില്ലെങ്കിലും അവജ്ഞ ചെയ്യും.
പെണ്കുട്ടിയുടേതാണെങ്കില് ചെയ്യുകതന്നെ വേണം, ഇല്ലെങ്കില് സംഗദോഷത്തില് പെട്ട്
മോശമാകും. കുട്ടികളാണെങ്കില് ചെയ്യിക്കേണ്ടതില്ല. പക്ഷേ ധൈര്യം വേണമല്ലോ! ബാബ
ബ്രഹ്മാബാബയെക്കൊണ്ട് പ്രവര്ത്തിപ്പിച്ചു. ഇദ്ദേഹത്തെക്കണ്ട് മറ്റുള്ളവരും
ചെയ്യാന് തുടങ്ങി. വീട്ടിലും വളരെ അധികം വഴക്കുകള് തുടങ്ങും. ഇത് വഴക്കിന്റെ
ലോകമാണ്, മുള്ളുകളുടെ കാടല്ലേ. പരസ്പരം കുത്തിക്കൊണ്ടിരിക്കുന്നു. സ്വര്ഗ്ഗത്തെ
പൂന്തോട്ടം എന്നാണ് പറയുന്നത്. ഇത് കാടാണ്. ബാബ വന്ന് മുള്ളുകളെ പൂക്കളാക്കുന്നു.
വിരളമായാണ് ആരെങ്കിലും വരുന്നത്, പ്രദര്ശിനിയില് വലിയ കാര്യത്തില് ങ്ഹാ, ങ്ഹാ
എന്നു പറയും എന്നാല് ഒന്നും മനസ്സിലാക്കുന്നില്ല. ഒരു കാതുകൊണ്ട് കേട്ട്
മറുകാതിലൂടെ പുറത്ത് കളയും. രാജധാനി സ്ഥാപിക്കുന്നതില് സമയം എടുക്കുമല്ലോ.
മനുഷ്യര് ഞാന് മുള്ളാണ് എന്ന് മനസ്സിലാക്കുന്നേയില്ല. ഈ സമയത്ത് രൂപം
മനുഷ്യരുടേതാണ് എന്നാല് സ്വഭാവം കുരങ്ങിനേക്കാള് മോശമാണ്. പക്ഷേ ഇപ്പോള് സ്വയം
ഇതാണെന്ന് മനസ്സിലാക്കുന്നില്ല അതിനാല് ബാബ പറയുന്നു തന്റെ കുട്ടികള്ക്ക്
മനസ്സിലാക്കിക്കൊടുക്കണം. അഥവാ മനസ്സിലാക്കുന്നില്ലെങ്കില് പിന്നെ ഓടിച്ചുവിടണം.
പക്ഷേ ആ ശക്തിവേണം. മോഹത്തിന്റെ കീടം ഇത്രയും ശക്തമാണ് അത് പോകുന്നില്ല. ഇവിടെ
നഷ്ടോമോഹയായി മാറണം. എന്റേത് ഒന്നേയുള്ളു, രണ്ടാമതായി ആരുമില്ല. ഇപ്പോള് ബാബ
വന്നിരിക്കുന്നു കൂടെ കൊണ്ടുപോകാന് വേണ്ടി. പാവനമായി മാറണം. ഇല്ലെങ്കില് വളരെ
അധികം ശിക്ഷകള് അനുഭവിക്കും, മാത്രമല്ല പദവിയും നഷ്ടമാകും. ഇപ്പോള് സ്വയം തന്നെ
സതോപ്രധാനമാക്കി മാറ്റുവാനുള്ള സമയം മാത്രമേയുള്ളു. ശിവക്ഷേത്രങ്ങളില് ചെന്ന്
നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും- ഭഗവാന് ഭാരതത്തെ
സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റിയിരുന്നു, ഇപ്പോള് വീണ്ടും അതായി
മാറുകയാണ്, പറയുന്നു കേവലം എന്നെ മാത്രം ഓര്മ്മിക്കൂ. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലര്കാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ പഴയ
ലോകത്തോട് പരിധിയില്ലാത്ത വൈരാഗ്യമുള്ളവരായി മാറി തന്റെയെല്ലാം അര്പ്പണം ചെയ്യണം.
എന്റേതായി ഒന്നുമില്ല, ഈ ദേഹം പോലും എന്റേതല്ല. ഇതില് നിന്നും മോഹത്തെ
ഇല്ലാതാക്കി നഷ്ടോമോഹയായി മാറണം.
2) രജിസ്റ്റര് മോശമാകുന്ന
തരത്തിലുള്ള ഒരു തെറ്റും ചെയ്യരുത്. സര്വ്വ ദൈവീകഗുണങ്ങളും ധാരണ ചെയ്യണം,
തന്റെയുള്ളില് ക്രോധത്തിന്റെ ഒരല്പം അംശം പോലും ഉണ്ടാകരുത്.
വരദാനം :-
പറയുക,
ചിന്തിക്കുക, ചെയ്യുക- ഈ മൂന്നിനെയും സമാനമാക്കുന്നവരായ ജ്ഞാനിതു ആത്മാവായി
ഭവിക്കട്ടെ
ഇപ്പോള്
വാനപ്രസ്ഥഅവസ്ഥയില് പോകുവാനുള്ള സമയം സമീപം വന്നുകൊണ്ടിരിക്കുകയാണ്- അതിനാല്
ദുര്ബലതകളുടെ എന്റേതെന്ന ഭാവത്തെയും വ്യര്ത്ഥത്തിന്റെ കളിയെയും സമാപ്തമാക്കി
പറയുക, ചിന്തിക്കുക, ചെയ്യുക- സമാനമാക്കൂ. അപ്പോള് പറയും- ജ്ഞാനസ്വരൂപം. ആരാണോ
ഇങ്ങനെ ജ്ഞാനസ്വരൂപ ജ്ഞാനിതുആത്മാക്കളാകുന്നത് അവരുടെ ഓരോ കര്മവും സംസ്കാരവും
ഗുണവും കര്ത്തവ്യവും സമര്ത്ഥനായ ബാബയ്ക്കു സമാനമായിരിക്കും. അവര്ക്ക് ഒരിക്കലും
വ്യര്ത്ഥത്തിന്റെ വിചിത്ര കളി കളിക്കാനാവില്ല. സദാ പരമാത്മാമിലനത്തിന്റെ കളിയില്
ബിസിയായിരിക്കും. ഒരു ബാബയുമായി മിലനമാചരിക്കും, മറ്റുള്ളവരെ ബാപ്സമാനമാക്കും.
സ്ലോഗന് :-
സേവനങ്ങളുടെ
ഉണര്വ് ചെറിയ ചെറിയ രോഗങ്ങളെ അപ്രത്യക്ഷമാക്കിത്തരുന്നു
അവ്യക്തസൂചനകള്-
ആത്മീയസ്ഥിതിയില് കഴിയുവാനുള്ള അഭ്യാസം ചെയ്യൂ, അന്തര്മുഖിയാകൂ
അന്തര്മുഖി അര്ത്ഥം
വായുടെയും മനസിന്റെയും മൌനം വെക്കുന്നവര്. വായുടെ മൗനം ലോകത്തും ചെയ്യുന്നുണ്ട്,
പക്ഷേ ഇവിടെ വ്യര്ത്ഥസങ്കല്പങ്ങളില് നിന്ന് മനസിന് മൗനമുണ്ടാകണം. ട്രാഫിക്
കണ്ട്രോള് ചെയ്യുമ്പോള് വ്യര്ത്ഥത്തിന്റെ ട്രാഫിക്കിനെ കണ്ട്രോള് ചെയ്യുന്നു.
അങ്ങനെ ഇടയ്ക്കിടെ ഒരു ദിവസം മനസിന്റെ വ്യര്ത്ഥത്തിന്റെ ട്രാഫിക് നിയന്ത്രിക്കൂ.