14.07.24    Avyakt Bapdada     Malayalam Murli    25.11.20     Om Shanti     Madhuban


ബാപ്സമാനമാകുന്നതിന് രണ്ടു കാര്യങ്ങളുടെ ദൃഢത വെക്കൂ സ്വമാനത്തിലിരിക്കുക എല്ലാവര്ക്കും ബഹുമാനം നല്കുക.


ഇന്ന് ബാപ്ദാദ തന്റെ പ്രിയപ്പെട്ടവരിലും പ്രിയപ്പെട്ട മധുരമായതിലും മധുരമായ കൊച്ചു ബ്രാഹ്മണ പരിവാരമെന്നു പറഞ്ഞാലും ബ്രാഹ്മണ ലോകമെന്ന് പറഞ്ഞാലും അതിനെ തന്നെ നോക്കിക്കൊണ്ടിരിക്കുകയാണ്. ഈ കൊച്ചു ലോകം എത്ര വേറിട്ടതുമാണ് എന്നാല് പ്രിയപ്പെട്ടതുമാണ്. എന്തുകൊണ്ട് പ്രിയപ്പെട്ടതാണ്? എന്തെന്നാല് ബ്രാഹ്മണ ലോകത്തെ ഓരോ ആത്മാവും വിശേഷ ആത്മാവാണ്. കാണുമ്പോള് അതീവ സാധാരണ ആത്മാക്കളായി കാണപ്പെടുന്നു. എന്നാല് ഏറ്റവും വലുതിലും വലിയ വിശേഷത, ഓരോ ബ്രാഹ്മണ ആത്മാവിന്റെയും ഇതാണ് പരമാത്മാവിനെ തന്റെ ദിവ്യബുദ്ധിയിലൂടെ തിരിച്ചറിഞ്ഞു. 90 വയസ്സായ വൃദ്ധന് ആകട്ടെ രോഗിയാകട്ടെ എന്നാല് പരമാത്മാവിനെ തിരിച്ചറിയാനുള്ള ദിവ്യബുദ്ധി ദിവ്യനേത്രം ബ്രാഹ്മണ ആത്മാക്കള്ക്കല്ലാതെ പേരുകേട്ട വി.ഐ.പികള്ക്കും ഇല്ല. ഈ എല്ലാ അമ്മമാരും എന്തുകൊണ്ട് ഇവിടെ എത്തിച്ചേര്ന്നു ? കാലുകള് ചലിച്ചുവോ ചലിച്ചില്ലയോ എന്നാല് എത്തിച്ചേര്ന്നിരിക്കുന്നു. അപ്പോള് തിരിച്ചറിഞ്ഞു അതിനാല് ആണല്ലോ എത്തിച്ചേര്ന്നത്. ഈ തിരിച്ചറിയാനുള്ള നേത്രം, തിരിച്ചറിയാനുള്ള ബുദ്ധി താങ്കള്ക്ക് അല്ലാതെ ആര്ക്കും പ്രാപ്തമാകുക സാധ്യമല്ല. എല്ലാ അമ്മമാരും ഈ ഗീതം പാടുന്നില്ലേ ഞങ്ങള് കണ്ടു ഞങ്ങള് അറിഞ്ഞു ... മാതാക്കള്ക്ക് ഈ ലഹരിയില്ലേ? കൈ വീശിക്കൊണ്ടിരിക്കുന്നു, വളരെ നല്ലത്. പാണ്ഡവര്ക്ക് ലഹരി ഉണ്ടോ ? പരസ്പരം ഒന്നിനൊന്നു മെച്ചമാണ്. ശക്തികളിലും കുറവില്ല പാണ്ഡവരിലും കുറവില്ല. എന്നാല് ബാപ്ദാദയ്ക്ക് ഇതാണ് സന്തോഷം ഈ കൊച്ചു ലോകം എത്ര പ്രിയപ്പെട്ടതാണ്. പരസ്പരം കാണുമ്പോഴും എത്ര പ്രിയപ്പെട്ട ആത്മാക്കളായി തോന്നുന്നു!

ബാപ്ദാദ ദേശവിദേശത്തെ സര്വ്വ ആത്മാക്കളിലൂടെയും ഇന്ന് ഈ ഹൃദയത്തിന്റെ പാട്ടാണ് കേള്പ്പിച്ചു കൊണ്ടിരുന്നത് ബാബാ, മധുരമായ ബാബാ ഞങ്ങള് അറിഞ്ഞു ഞങ്ങള് കണ്ടു. ഈ ഗീതം പാടി പാടി നാനാ ഭാഗത്തെയും മക്കള് ഒരുവശത്ത് സന്തോഷത്തില്, മറുവശത്ത് സ്നേഹ സാഗരത്തില് അലിഞ്ഞു ചേര്ന്നിരുന്നു. ആരു തന്നെ നാനാഭാഗത്തുള്ളവരായാലും ഇവിടെ സാകാരത്തില് ഇല്ലെങ്കിലും ഹൃദയം കൊണ്ട് ദൃഷ്ടി കൊണ്ട് ബാപ്ദാദയ്ക്ക് മുന്നിലാണ്. ബാപ്ദാദയും സാകാരത്തില് ദൂരെ ഇരുന്നു കൊണ്ട് കുട്ടികളെ സന്മുഖത്ത് തന്നെ കണ്ടുകൊണ്ടിരിക്കുകയാണ്. ദേശത്ത് ആകട്ടെ വിദേശത്താകട്ടെ ബാപ്ദാദയ്ക്ക് എത്ര സമയത്തില് എത്തിച്ചേരാന് കഴിയും? ചുറ്റിക്കറങ്ങാന് കഴിയുമോ? ബാപ്ദാദ നാനാഭാഗത്തെയും കുട്ടികള്ക്ക് പകരമായി കോടാനുകോടിയിലും കൂടുതല് സ്നേഹ സ്മരണകള് നല്കുകയാണ്. നാനാഭാഗത്തേയും കുട്ടികളെ കണ്ടു കണ്ട് എല്ലാവരുടെയും ഹൃദയത്തില് ഒരേയൊരു സങ്കല്പം തന്നെ കണ്ടുകൊണ്ടിരിക്കുകയാണ്. എല്ലാവരും ഇതാണ് പറഞ്ഞുകൊണ്ടിരിക്കുന്നത് എനിക്ക് പരമാത്മാവു നല്കിയ ആറുമാസത്തിന്റെ ഹോം വര്ക്ക് ഓര്മ്മയുണ്ട്. താങ്കള് എല്ലാവര്ക്കും ഓര്മ്മയുണ്ടല്ലോ? മറന്നു പോയിട്ടില്ലല്ലോ ? പാണ്ഡവര്ക്ക് ഓര്മ്മയുണ്ടോ? നന്നായി ഓര്മ്മയുണ്ടോ? ബാപ്ദാദ വീണ്ടും വീണ്ടും എന്തുകൊണ്ടാണ് ഓര്മ്മപ്പെടുത്തുന്നത്? കാരണം? സമയത്തെ കണ്ടുകൊണ്ടിരിക്കുകയാണ്. ബ്രാഹ്മണ ആത്മാക്കള് സ്വയത്തെയും കണ്ടുകൊണ്ടിരിക്കുകയാണ്. മനസ്സ് ചെറുപ്പം ആയി പോവുകയാണ് ശരീരം വയസ്സാവുകയാണ്. സമയത്തിന്റെ വിളിയും ആത്മാക്കളുടെ വിളിയും നല്ല രീതിയില് കേട്ടുകൊണ്ടിരിക്കുകയാണ്! അപ്പോള് ബാപ്ദാദ കണ്ടുകൊണ്ടിരിക്കുകയായിരുന്നു ആത്മാക്കളുടെ വിളി ഹൃദയത്തില് വര്ദ്ധിച്ചു കൊണ്ടിരിക്കുകയാണ് - ഹേ സുഖദേവാ, ഹേ ശാന്തിദേവാ, ഹേ സത്യ സന്തോഷദേവാ അല്പം അഞ്ജലി എനിക്കും നല്കിയാലും. ചിന്തിക്കൂ നിലവിളിക്കുന്നവരുടെ വരി എത്ര വലുതാണ്! താങ്കള് എല്ലാവരും ചിന്തിക്കുന്നു ബാബയുടെ പ്രത്യക്ഷത എത്രയും വേഗം നടക്കണം. എന്നാല് പ്രത്യക്ഷത ഏത് കാരണത്താല് നിന്ന് പോയിരിക്കുകയാണ് ? താങ്കള് ഏവരും ഇതേ സങ്കല്പം ചെയ്യുമ്പോള്, ഹൃദയത്തിന്റെ ആഗ്രഹവും വെക്കുമ്പോള്, വായിലൂടെ പറയുകയും ചെയ്യുന്നു എനിക്ക് ബാപ്സമാനം ആകണം. ആകേണ്ടേ ? ആകണമോ? നല്ലത് പിന്നെ എന്താണ് ആകാത്തത് ? ബാപ്ദാദ ബാപ്സമാനം ആകുവാന് പറഞ്ഞിട്ടുണ്ട്. എന്താകണം, എങ്ങനെയാകണം, സമാനം എന്ന വാക്കില് ഈ രണ്ട് ചോദ്യവും ഉയര്ത്താന് ആവില്ല. എന്താകണം ? ഉത്തരമില്ലേ ബാപ്സമാനം ആകണം. എങ്ങനെയാകണം?

ഫോളോ ഫാദര്, മാതാപിതാവിന്റെ ചുവട് പിന്തുടരണം. നിരാകാര അച്ഛന്, സാകാര ബ്രഹ്മാ അമ്മ. എന്താ പിന്തുടരാനും അറിയില്ലേ ? പിന്തുടരുവാന് ഇന്നത്തെ ലോകത്ത് അന്ധര് പോലും ചെയ്തോളും. കണ്ടിട്ടുണ്ട് ഇപ്പോഴെല്ലാം അവര് മരത്തടിയുടെ ശബ്ദം കേട്ട്, മരത്തടിയെ പിന്തുടര്ന്ന് എവിടെ എവിടെ എത്തിച്ചേരുന്നു. താങ്കള് ആണെങ്കില് മാസ്റ്റര് സര്വ്വശക്തിവാന് ആണ്, ത്രിനേത്രിയാണ്, ത്രികാല ദര്ശിയാണ്. പിന്തുടരുക താങ്കള്ക്ക് എന്താ വലിയ കാര്യമാണോ! എന്താ വലിയ കാര്യമാണോ?പറയൂ വലിയ കാര്യമാണോ? അല്ല പക്ഷേ ആയി പോകുന്നു. ബാപ്ദാദ സ്ഥലങ്ങള് ചുറ്റിക്കറങ്ങുമ്പോള് സെന്ററിലും ഗൃഹസ്ഥത്തിലും .അപ്പോള് ബാപ്ദാദ കണ്ടു ഓരോ ബ്രാഹ്മണ ആത്മാവിന്റെയും അടുക്കല് ഓരോ സെന്ററില് , ഓരോരുത്തരുടെ ഗൃഹസ്ഥത്തിലും എവിടെവിടെയെല്ലാം ബ്രഹ്മാബാബയുടെ ചിത്രം ധാരാളം വെച്ചിരിക്കുന്നു. അവ്യക്ത ബാബയുടെ ആകട്ടെ ബ്രഹ്മാബാബയുടെതാകട്ടെ എവിടെയും ചിത്രം തന്നെ ചിത്രം കാണപ്പെടുന്നു. നല്ല കാര്യമാണ്. എന്നാല് ബാപ്ദാദ ഇതാണ് ചിന്തിക്കുന്നത് ചിത്രത്തെ കണ്ട് ചരിത്രത്തെ ഓര്മിക്കുന്നുവല്ലോ! അതോ വെറും ചിത്രം തന്നെ കാണുന്നുവോ? ചിത്രത്തെ കണ്ട് പ്രേരണ ലഭിക്കുന്നില്ലേ! എങ്കില് ബാപ്ദാദ മറ്റൊന്നും പറയുന്നില്ല വെറും ഒരേയൊരു വാക്ക് പറയുന്നു പിന്തുടരൂ, അത്രമാത്രം. ചിന്തിക്കരുത്, കൂടുതല് പദ്ധതി ഉണ്ടാക്കാതിരിക്കുക, ഇതല്ല അത് ചെയ്യാം, ഇങ്ങനെയല്ല അങ്ങനെ, അങ്ങനെയല്ല ഇങ്ങനെ. വേണ്ട. എന്ത് ബാബ ചെയ്തുവോ കോപ്പി ചെയ്യണം അത്രമാത്രം. കോപ്പി ചെയ്യാന് അറിയില്ലേ? ഇന്നത്തെ കാലത്ത് സയന്സ് ഫോട്ടോ കോപ്പിയുടെയും യന്ത്രം പുറത്തിറക്കിയിട്ടുണ്ട്. ഇറക്കിയിട്ടില്ലേ! ഇവിടെ ഫോട്ടോ കോപ്പി ഇല്ലേ? അപ്പോള് ഈ ബ്രഹ്മാബാബയുടെ ചിത്രം വയ്ക്കുന്നു. വെച്ചോളൂ, നന്നായി വെച്ചോളൂ, വലുതിലും വലുതായി വെച്ചോളൂ. എന്നാല് ഫോട്ടോ കോപ്പി ചെയ്യില്ലേ!

അപ്പോള് ബാപ്ദാദ ഇന്ന് നാനാഭാഗത്തും ചുറ്റിക്കറങ്ങി ഇത് നോക്കുകയായിരുന്നു ചിത്രത്തോടാണോ സ്നേഹം അതോ ചരിത്രത്തോടാണോ സ്നേഹം? സങ്കല്പമുണ്ട്, ഉണര്വും ഉണ്ട്, ലക്ഷ്യവും ഉണ്ട്, മറ്റെന്താണ് വേണ്ടത് ? ബാപ്ദാദ കണ്ടു ഏതൊരു സാധനത്തെയും നല്ല രീതിയില് ശക്തമാക്കുന്നതിന് നാല് മൂലകളില് നിന്നും അതിനെ ഉറപ്പിക്കാറുണ്ട് . അപ്പോള് ബാപ്ദാദ കണ്ടു മൂന്ന് കോണുകള് പക്കയാണ് ഒരു കോണ് ഇനിയും പക്കയാകണം. സങ്കല്പ്പവും ഉണ്ട്, ഉണര്വും ഉണ്ട്, ലക്ഷ്യവുമുണ്ട് ആരോടും വേണമെങ്കിലും ചോദിച്ചു നോക്കൂ എന്താകണം? ഓരോരുത്തരും പറയുന്നു ബാപ്സമാനം ആവണം. ആരും ഇങ്ങനെ പറയുന്നില്ല ബാബയില് നിന്നും താഴെ ആകണം. ഇല്ല, സമാനമാകണം. നല്ല കാര്യമാണ്. ഒരു മൂല ശക്തമാക്കുന്നു, എന്നാല് പോകെ പോകെ ദുര്ബലമായി പോകുന്നു അതാണ് ദൃഢത. സങ്കല്പമുണ്ട് ലക്ഷ്യമുണ്ട് എന്നാല് ഏതെങ്കിലും സാഹചര്യം വരുമ്പോള് സാധാരണ വാക്കുകളില് താങ്കള് അതിനെ പറയുന്നു പ്രശ്നങ്ങള് വരുന്നു. അത് ദുര്ബലമാക്കുന്നു. ദൃഢത എന്ന് അതിനെയാണ് പറയുന്നത് മരിച്ചാലും ഇല്ലാതായാലും സങ്കല്പം ഇല്ലാതാകരുത്. തലകുനിക്കേണ്ടി വന്നാലും, ജീവിച്ചിരിക്കെ മരിക്കേണ്ടി വന്നാലും, താങ്കള്ക്ക് വഴങ്ങേണ്ടി വന്നാലും, സഹിക്കേണ്ടി വന്നാലും, കേള്ക്കേണ്ടി വന്നാലും പക്ഷേ സങ്കല്പം പോകരുത്. ഇതിനെയാണ് പറയുന്നത് ദൃഢത. കൊച്ചുകൊച്ച് കുട്ടികള് ഓംനിവാസില് വന്നിരുന്നപ്പോള് ബ്രഹ്മാബാബ അവര്ക്ക് ചിരിച്ചു ചിരിച്ചു ഓര്മ്മപ്പെടുത്തിയിരുന്നു, പക്കാ ആക്കിയിരുന്നു ഇത്രയും ഇത്രയും വെള്ളം കുടിക്കേണ്ടി വരും, ഇത്രയും മുളക് തിന്നണം, പേടിക്കരുത്. പിന്നെ കൈകൊണ്ട് ഇങ്ങനെ കണ്ണിനു മുന്നില് ചെയ്തിരുന്നു... അപ്പോള് ബ്രഹ്മാബാബ കൊച്ചു കൊച്ചു കുട്ടികളെ പക്കയാക്കിയിരുന്നു, എങ്ങനെയുള്ള സമസ്യ വന്നാലും സങ്കല്പത്തിന്റെ കണ്ണ് ഇളകരുത്. അതാണെങ്കില് ചുവന്ന മുളകും വെള്ളപാത്രവുമായിരുന്നു, കൊച്ചു കുട്ടികളായിരുന്നു. താങ്കള് ആണെങ്കില് എല്ലാവരും ഇപ്പോള് വലിയവരാണ്. അപ്പോള് ബാപ്ദാദ ഇന്നും കുട്ടികളോട് ചോദിക്കുന്നു താങ്കള്ക്ക് ദൃഢ സങ്കല്പം ഉണ്ടോ? സങ്കല്പത്തില് ദൃഢത ഉണ്ടോ ബാപ്സമാനം ആവുക തന്നെ വേണം? ആകണം എന്നല്ല ആവുക തന്നെ വേണം. ശരി ഇതില് കൈവീശൂ. ടിവിക്കാര് എടുത്തോളൂ. ടിവി ഉപയോഗപ്പെടുത്തണമല്ലോ! വലുത് വലുതായി കൈ കാണിക്കു. നല്ലത് അമ്മമാരും ഉയര്ത്തുകയാണ്. പുറകിലുള്ളവര് ഒന്നുകൂടെ ഉയരെ കൈ കാണിക്കു. വളരെ നല്ലത്. കാബിനില് ഉള്ളവര് ഉയര്ത്തുന്നില്ല. കാബിനില് ഉള്ളവര് നിമിത്തം ആണല്ലോ. ശരി, കുറച്ച് നിമിഷത്തേക്ക് കൈ ഉയര്ത്തി ബാപ്ദാദയെ സന്തോഷിപ്പിച്ചു.

ഇപ്പോള് ബാപ്ദാദ കേവലം ഒരേയൊരു കാര്യം കുട്ടികളെക്കൊണ്ട് ചെയ്യിക്കാന് ആഗ്രഹിക്കുന്നു, പറയാന് ആഗ്രഹിക്കുന്നില്ല, ചെയ്യിക്കുവാന് ആഗ്രഹിക്കുന്നു. സ്വന്തം മനസില് ദൃഢത കൊണ്ട് വരൂ. ചെറിയൊരു കാര്യത്തില് സങ്കല്പത്തെ ദുര്ബലമാക്കാതിരിക്കൂ. ആരെങ്കിലും അപമാനിക്കട്ടെ, ആരെങ്കിലും വെറുക്കട്ടെ, നിന്ദിക്കട്ടെ, എപ്പോഴെങ്കിലും ആരെങ്കിലും ദു:ഖം നല്കട്ടെ എന്നാല് താങ്കളുടെ ശുഭഭാവന അകലാതിരിക്കട്ടെ. താങ്കള് വെല്ലുവിളിക്കുന്നു ഞങ്ങള് മായയെ, പ്രകൃതിയെ പരിവര്ത്തനം ചെയ്യുന്ന വിശ്വപരിവര്ത്തകരാണ്. സ്വന്തം കര്ത്തവ്യം ഓര്മയുണ്ടല്ലോ? വിശ്വപരിവര്ത്തകരല്ലേ! അഥവാ ആരെങ്കിലും തന്റെ സംസ്കാരത്തിന് വശപ്പെട്ട് താങ്കള്ക്ക് ദു:ഖവും നല്കട്ടെ, മുറിവേല്പിക്കട്ടെ, ഉലയ്ക്കട്ടെ, അപ്പോള് എന്താ താങ്കള്ക്ക് ദു?ഖത്തിന്റെ കാര്യത്തെ സുഖത്തിലേക്ക് പരിവര്ത്തനം ചെയ്യാന് കഴിയില്ലേ ? അപമാനത്തെ സഹിക്കാനാവുകയില്ലേ? നിന്ദയെ റോസാ പുഷ്പമാക്കുവാന് കഴിയില്ലേ? സമസ്യയെ ബാപ്സമാനമാകുന്നതിനുള്ള സങ്കല്പത്തിലേക്ക് പരിവര്ത്തനപ്പെടുത്താനാവില്ലേ? താങ്കളേവര്ക്കും ഓര്മയുണ്ടാവും താങ്കള് ബ്രാഹ്മണജന്മത്തിലേക്ക് വന്നപ്പോള് നിശ്ചയിച്ചു, താങ്കള് ഒരു സെക്കന്റെടുത്താലും ഒരു മാസമെടുത്താലും പക്ഷേ എപ്പോള് മുതല് താങ്കള് നിശ്ചയിച്ചുവോ ഹൃദയം പറഞ്ഞു ഞാന് ബാബയുടേത്, ബാബ എന്റേത്. സങ്കല്പിച്ചുവല്ലോ, അനുഭവം ചെയ്തുവല്ലോ! അപ്പോള് മുതലേ താങ്കള് മായയെ വെല്ലുവിളിച്ചു ഞാന് മായാജീത്താകും. ഈ വെല്ലുവിളി മായയോട് ചെയ്തില്ലേ? മായാജീത്താകണോ വേണ്ടയോ? മായാജീത്ത് താങ്കള് തന്നെയല്ലേ അതോ ഇനി മറ്റാരെങ്കിലും വരണോ? എപ്പോള് മായയെ വെല്ലുവിളിച്ചുവോ അപ്പോള് ഈ സമസ്യകള്, ഈ പ്രശ്നങ്ങള്, ഈ ഇളക്കങ്ങള് മായയുടെ തന്നെ റോയല് രൂപമാണ്. മായ മറ്റൊരു രൂപത്തിലും വരികയേയില്ല. ഈ രൂപങ്ങളില് തന്നെ മായാജീത്താകണം. പ്രശ്നം മാറുകയില്ല, സെന്റര് മാറുകയില്ല, സ്ഥലം മാറുകയില്ല, ആത്മാക്കള് മാറുകയില്ല, നമുക്ക് മാറണം. താങ്കളുടെ സ്ലോഗനാണെങ്കില് എല്ലാവര്ക്കും വളരെ നന്നായി തോന്നുന്നു മാറി കാണിക്കണം, പകരം വീട്ടേണ്ട, മാറണം. ഇതാണെങ്കില് പഴയ സ്ലോഗനാണ്. പുതിയ പുതിയ രൂപം, റോയല് രൂപമായി മായ ഇനിയും വരും, പരിഭ്രമിക്കരുത്. ബാപ്ദാദ അടിവരയിടുകയാണ് മായ ഇങ്ങനെയിങ്ങനെയുള്ള രൂപങ്ങളില് വരും. വന്നുകൊണ്ടിരിക്കുന്നു. ആര് തിരിച്ചറിയുക പോലും ചെയ്യുന്നില്ലയോ ഇത് മായയാണ്, പറയും ഇല്ല ദാദീ, താങ്കള് മനസ്സിലാക്കുന്നില്ല ഇത് മായ അല്ല, ഇത് സത്യമായ കാര്യമാണ്. ഇനിയും റോയല് രൂപത്തില് വരും, ഭയക്കാന് പാടില്ല. എന്തുകൊണ്ട്? നോക്കൂ, ഏതൊരു ശത്രുവും അഥവാ തോല്ക്കുകയാണെങ്കിലും അഥവാ ജയിക്കുകയാണെങ്കിലും ചെറിയ ചെറിയ അസ്ത്രശാസ്ത്രങ്ങള് ഉള്ളവരാണെങ്കിലും ഉപയോഗിക്കുമോ ഉപയോഗിക്കാതിരിക്കുമോ? ഉപയോഗിക്കില്ലേ? അപ്പോള് മായയുടെയും അന്ത്യം സംഭവിക്കണം, എന്നാല് എത്രത്തോളം അന്ത്യം സമീപത്തേക്ക് വരുന്നുവോ അത്രയും അത് പുതിയ പുതിയ രൂപത്തില് തന്റെ അസ്ത്ര ശസ്ത്രങ്ങള് ഉപയോഗിച്ചു കൊണ്ടിരിക്കുന്നു , ഉപയോഗിക്കുകയും ചെയ്യും. പിന്നീട് താങ്കളുടെ കാല്ക്കല് നമസ്കരിക്കും. ആദ്യം താങ്കളെ തലകുനിപ്പിക്കാന് പരിശ്രമിക്കും, പിന്നീട് സ്വയം തലകുനിച്ച് പോകും. കേവലം ഇതില് ഇന്ന് ബാപ്ദാദ ഒരേയൊരു വാക്ക് വീണ്ടും വീണ്ടും അടിവര ഇട്ടു കൊണ്ടിരിക്കുകയാണ് ബാപ്സമാനമാകണം. തന്റെ ഈ ലക്ഷ്യത്തിന്റെ സ്വമാനത്തില് ഇരിക്കൂ ബഹുമാനം നല്കു - അതായത് ബഹുമാനം നേടൂ. എടുക്കുന്നതിലൂടെ ലഭിക്കുകയില്ല. നല്കുക അര്ത്ഥം നേടലാണ്. ബഹുമാനം വേണമെന്ന് വിചാരിക്കുന്നത് യഥാര്ത്ഥമല്ല ബഹുമാനം നല്കുക തന്നെയാണ് നേടല്. സ്വമാനം ദേഹ ബോധത്തിന്റെ അല്ല, ബ്രാഹ്മണ ജീവിതത്തിന്റെ സ്വമാനം, ശ്രേഷ്ഠാത്മാവിന്റെ സ്വമാനം സമ്പന്നതയുടെ സ്വമാനം. അപ്പോള് സ്വമാനവും ബഹുമാനവും കിട്ടണമെന്ന് വിചാരിക്കരുത്. എന്നാല് നല്കുക തന്നെയാണ് നേടല്. ഈ രണ്ടു കാര്യങ്ങളിലും ദൃഢത വെക്കൂ. താങ്കളുടെ ദൃഢതയെ ആര് എത്ര തന്നെ ഇളക്കിയാലും ദൃഢതയെ ദുര്ബലമാക്കാതിരിക്കുക. ശക്തമാക്കൂ. അചഞ്ചലമാകു. അപ്പോള് ഈ ചെയ്ത പ്രതിജ്ഞ, ആറുമാസത്തിന്റെ, പ്രതിജ്ഞ ഓര്മ്മയുണ്ടല്ലോ? ഇത് നോക്കരുത് ഇപ്പോഴാണെങ്കില് 15 ദിവസം പൂര്ത്തിയായി, അഞ്ചര മാസം കിടക്കുന്നുണ്ട്. ആത്മീയ സംഭാഷണം ചെയ്യുമ്പോള് അമൃത വേളയ്ക്ക് ആത്മീയ സംഭാഷണം ചെയ്യുന്നു, അപ്പോള് ബാപ്ദാദയ്ക്ക് വളരെ നല്ല നല്ല കാര്യങ്ങള് കേള്പ്പിക്കുന്നു. സ്വന്തം കാര്യങ്ങള് അറിയാമല്ലോ? ഇനി ദൃഢതയെ സ്വന്തമാക്കു. തലതിരിഞ്ഞ കാര്യങ്ങളില് ദൃഢത വയ്ക്കാതിരിക്കുക. ക്രോധിക്കുക തന്നെ വേണം, എനിക്ക് ദൃഢ നിശ്ചയമുണ്ട് ഇങ്ങനെ ചെയ്യരുത്. എന്തുകൊണ്ട്? ഇന്നത്തെ കാലത്ത് ബാപ്ദാദയുടെ അടുക്കല് റെക്കോര്ഡില് ഭൂരിപക്ഷവും ക്രോധത്തിന്റെ പലപല പ്രകാരത്തിലുള്ള റിപ്പോര്ട്ട് എത്തുന്നു. മഹാരൂപത്തില് കുറവാണ് എന്നാല് അംശരൂപത്തില് പല പലതരത്തിലുള്ള ക്രോധത്തിന്റെ രൂപം കൂടുതലാണ്. ഇതില് ക്ലാസ്സ് എടുക്കുക ക്രോധത്തിന് എത്ര രൂപങ്ങളുണ്ട്? പിന്നെ എന്ത് പറയുന്നു എനിക്ക് അങ്ങനെ ഉദ്ദേശമില്ലായിരുന്നു, ഭാവന ഇല്ലായിരുന്നു, ഇങ്ങനെ തന്നെ പറഞ്ഞുകൊള്ളുന്നു. ഇതിനെകുറിച്ച് ക്ലാസെടുക്കുക.

ടീച്ചര്മാര് ധാരാളം വന്നിട്ടുണ്ടല്ലോ (1200 ടീച്ചര്മാര് ഉണ്ട്) 1200 തന്നെ ദൃഢസങ്കല്പം ചെയ്യുകയാണെങ്കില് നാളെത്തന്നെ പരിവര്ത്തനം സംഭവിച്ചേക്കാം. പിന്നെ ഇത്രയും അപകടം ഉണ്ടാവുകയില്ല എല്ലാവരും രക്ഷപ്പെടും. ടീച്ചര്മാര് കൈ ഉയര്ത്തു. ധാരാളം ഉണ്ട്. ടീച്ചര് അര്ത്ഥം നിമിത്ത അടിത്തറ. അഥവാ അടിത്തറ പക്കയാണ് അതായത് ദൃഢമായി ഇരുന്നു എങ്കില് വൃക്ഷം തനിയെ നേരെയായിക്കോളും. ഇന്നത്തെ കാലത്ത് ലോകത്ത് ആകട്ടെ ബ്രാഹ്മണ ലോകത്താകട്ടെ ഓരോരുത്തര്ക്കും ധൈര്യവും സത്യമായ സ്നേഹവും വേണം. ആസക്തിയുടെ സ്നേഹമല്ല, സ്വാര്ത്ഥതയുടെ സ്നേഹമല്ല, സത്യമായ സ്നേഹം. രണ്ട് ധൈര്യം. 95 ശതമാനം ആരെങ്കിലും സംസ്കാരത്തിന് വശപ്പെട്ടിരിക്കുകയാണ് എന്ന് കരുതൂ, പരവശമായി മേലും കീഴും ആയി. എന്നാല് 5 ശതമാനം നല്ലത് ചെയ്തു. എന്നാലും താങ്കള് അവരുടെ 5 ശതമാനം നന്മയെ എടുത്ത് ആദ്യം അവരില് ധൈര്യം നിറയ്ക്കൂ. ഇത് വളരെ നല്ലതാണ് ചെയ്തത്. പിന്നെ അവരോട് പറയൂ ബാക്കി ഇത് ശരിയാക്കണം. അവര്ക്ക് ഫീല് ആവുകയില്ല. അഥവാ താങ്കള് പറയുകയാണ് ഇതെന്താ ചെയ്തത് ഇങ്ങനെ ഒരിക്കലും ചെയ്യരുത്, ഇത് ചെയ്യാന് പാടുള്ളതല്ല. എങ്കില് ആദ്യമേ തന്നെ പാവം സംസ്കാരത്തിന് വശപ്പെട്ടാണ്, ദുര്ബലമാണ്, അപ്പോള് അവര് പരിഭ്രമിച്ച് പോകുന്നു. പുരോഗതി ഉണ്ടാവുക സാധ്യമല്ല. അഞ്ചു ശതമാനത്തിന് ആദ്യം ധൈര്യം നല്കൂ, താങ്കളില് ഉള്ള ഈ കാര്യം വളരെ നല്ലതാണ്. ഇത് താങ്കള്ക്ക് വളരെ നന്നായി ചെയ്യാന് കഴിയും. പിന്നെ അവര്ക്ക് സമയം നോക്കി, അവരുടെ സ്വരൂപത്തെ മനസ്സിലാക്കി കാര്യം പറഞ്ഞു കൊടുക്കുകയാണെങ്കില് അവര് പരിവര്ത്തനപ്പെട്ടു കൊള്ളും. ധൈര്യം നല്കൂ. പരവശ ആത്മാക്കളില് ധൈര്യം ഉണ്ടാവുകയില്ല. ബാബ താങ്കളെ എങ്ങനെ പരിവര്ത്തനം ചെയ്തു? താങ്കളുടെ കുറവ് കേള്പ്പിച്ച് താങ്കള് വികാരിയാണ്, താങ്കള് ചീത്തയാണ് എന്ന് പറഞ്ഞുവോ? താങ്കള്ക്ക് സ്മൃതി നല്കി താങ്കള് ആത്മാവാണ്, ഈ ശ്രേഷ്ഠ സ്മൃതിയോടെ താങ്കളില് സമര്ത്ഥത കൈവന്നു. പരിവര്ത്തനം ചെയ്തു. അപ്പോള് ധൈര്യത്തിലൂടെ സ്മൃതി നല്കു. സ്മൃതി സ്വതവേ തന്നെ സമര്ത്ഥത കൊണ്ടുവരും. മനസ്സിലായോ. അപ്പോള് സമാനമായി പോകുമല്ലോ? കേവലം ഒരു വാക്ക് ഓര്മ്മിക്കു ഫോളോ ഫാദര് മദര്. എന്ത് ബാബ ചെയ്തുവോ അത് ചെയ്യണം. അത്രമാത്രം. ചുവടിന്മേല് ചുവട് വയ്ക്കണം. അപ്പോള് സമാനമാകുക സഹജമായി അനുഭവമാകും.

ഡ്രാമ കൊച്ചുകൊച്ച് കളികള് കാണിച്ചു കൊണ്ടിരിക്കുന്നു. ആശ്ചര്യത്തിന്റെ ചിഹ്നം ഇടുന്നില്ലല്ലോ? ശരി

അനേകം കുട്ടികളുടെ കാര്ഡ്, കത്ത്, ഹൃദയത്തിന്റെ പാട്ട് ബാപ്ദാദയുടെ അടുക്കല് എത്തിച്ചേര്ന്നിരിക്കുന്നു. എല്ലാവരും പറയുന്നു ഞങ്ങളുടെയും ഓര്മ്മ നല്കണം, ഞങ്ങളുടെയും ഓര്മ്മ നല്കണം. അപ്പോള് ബാബയും പറയുന്നു എന്റെയും സ്നേഹ സ്മരണ നല്കികൊള്ളു. ഓര്മ്മിക്കുന്നത് ബാബയും ചെയ്യുന്നു കുട്ടികളും ചെയ്യുന്നു. എന്തെന്നാല് ഈ ചെറിയ ലോകത്തില് ബാപ്ദാദയും കുട്ടികളുമേയുള്ളൂ. മറ്റ് വിസ്താരമൊന്നും തന്നെയില്ല. അപ്പോള് ആരെ ഓര്മ്മ വരും? കുട്ടികള്ക്ക് ബാബ, ബാബയ്ക്ക് കുട്ടികള്. അപ്പോള് ദേശ വിദേശത്തെ കുട്ടികള്ക്ക് ബാപ്ദാദയും വളരെ വളരെ വളരെ വളരെ സ്നേഹ സ്മരണകള് നല്കുന്നു. ശരി.

നാനാ ഭാഗത്തെയും ബ്രാഹ്മണ ലോകത്തെ വിശേഷ ആത്മാക്കള്ക്ക്, സദാ ദൃഢതയിലൂടെ സഫലത പ്രാപ്തമാക്കുന്ന സഫലതയുടെ നക്ഷത്രങ്ങള്ക്ക്, സദാ സ്വയത്തെ സമ്പന്നമാക്കി ആത്മാക്കളുടെ വിളിയെ പൂര്ത്തീകരിക്കുന്ന സമ്പന്ന ആത്മാക്കള്ക്ക്, സദാ നിര്ബലര്ക്ക്, പരവശര്ക്ക് തന്റെ ധൈര്യത്തിന്റെ വരദാനത്തിലൂടെ ധൈര്യം നല്കുന്നവരായ ബാബയുടെ സഹായത്തിന് പാത്രമായ ആത്മാക്കള്ക്ക് , സദാ വിശ്വ പരിവര്ത്തകരായി സ്വപരിവര്ത്തനത്തിലൂടെ മായയെ, പ്രകൃതിയെ, ദുര്ബല ആത്മാക്കളെ പരിവര്ത്തനപ്പെടുത്തുന്ന പരിവര്ത്തക ആത്മാക്കള്ക്ക് നാനാഭാഗത്തെയും കൊച്ചുലോകത്തിലെ സര്വ്വ ആത്മാക്കള്ക്ക്, സന്മുഖത്ത് വന്നുചേര്ന്നിട്ടുള്ള ശ്രേഷ്ഠ ആത്മാക്കള്ക്ക് ബാപ്ദാദയുടെ കോടാനുകോടി മടങ്ങ് സ്നേഹസ്മരണ, നമസ്തേ.

വരദാനം :-
സൈലന്സിന്റെ സാധനങ്ങളിലൂടെ മായയെ ദൂരെ നിന്ന് തിരിച്ചറിഞ്ഞ് ഓടിക്കുന്ന മായാജീത്തായി ഭവിക്കട്ടെ.

മായ അവസാന മണിക്കൂര് വരെ വരും. എന്നാല് മായയുടെ ജോലിയാണ് വരിക, താങ്കളുടെ ജോലിയാണ് ദൂരെ നിന്ന് ഓടിക്കുക. മായ വരട്ടെ താങ്കളെ ഇളക്കട്ടെ പിന്നെ താങ്കള് ഓടിക്കുന്നു. ഇതും സമയം പാഴാകല് ആയി. അതിനാല് സൈലന്സിന്റെ സാധനങ്ങളിലൂടെ താങ്കള് ദൂരെ നിന്ന് തന്നെ തിരിച്ചറിഞ്ഞോളൂ ഇത് മായയാണ്. അതിനെ അടുത്തേക്ക് വരാന് അനുവദിക്കാതിരിക്കുക. അഥവാ ആലോചിക്കുകയാണ് എന്ത് ചെയ്യും, എങ്ങനെ ചെയ്യും, ഇപ്പോഴും പുരുഷാര്ത്ഥിയാണ്... അപ്പോള് ഇതും മായക്ക് സല്ക്കാരം ചെയ്യലാണ്, പിന്നെ ശല്യം ഉണ്ടാകുന്നു, അതിനാല് ദൂരെ നിന്ന് തന്നെ തിരിച്ചറിഞ്ഞ് ഓടിച്ചോളൂ. അപ്പോള് മായാജീത്തായി മാറും.

സ്ലോഗന് :-
ശ്രേഷ്ഠ ഭാഗ്യത്തിന്റെ രേഖകളെ പ്രത്യക്ഷപ്പെടുത്തൂ എങ്കില് പഴയ സംസ്കാരത്തിന്റെ രേഖകള് അപ്രത്യക്ഷമായിക്കോളും.