14.08.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, ദിവസവും സ്വയം സ്വയത്തോട് ചോദിക്കണം, ഞാൻ ആത്മാവ് എത്രത്തോളം ശുദ്ധമായിട്ടുണ്ട്, എത്രത്തോളം ശുദ്ധമാകുന്നോ അത്രയും സന്തോഷമുണ്ടാകും, സേവനം ചെയ്യാനുള്ള ഉന്മേഷം വരും.

ചോദ്യം :-
വജ്ര സമാനം ശ്രേഷ്ഠമാകുന്നതിനുള്ള പുരുഷാർത്ഥം എന്താണ്?

ഉത്തരം :-
ദേഹി അഭിമാനിയാകൂ, ശരീരത്തിനോട് കുറച്ച് പോലും മോഹം ഉണ്ടാകരുത്. ചിന്തയിൽ നിന്നും മുക്തമായി ഒരു ബാബയുടെ ഓർമ്മയിൽ കഴിയണം - ഈ ശ്രേഷ്ഠമായ പുരുഷാർത്ഥം നിങ്ങളെ വജ്രസമാനമാക്കി മാറ്റും. അഥവാ ദേഹാഭിമാനമുണ്ടെങ്കിൽ മനസ്സിലാക്കണം എന്റെ അവസ്ഥ പാകപ്പെടാത്തതാണ്. ബാബയിൽ നിന്നും ദൂരെയാണ്. നിങ്ങൾക്ക് ശരീരത്തിന്റെ സംരക്ഷണവും ചെയ്യണം എന്തുകൊണ്ടെന്നാൽ ഈ ശരീരത്തിൽ കഴിഞ്ഞു കൊണ്ട് വേണം നിങ്ങൾക്ക് കർമ്മാതീത അവസ്ഥ പ്രാപ്തമാക്കാൻ.

ഗീതം :-
മുഖം നോക്കൂ ആത്മാവേ...............

ഓംശാന്തി.  
ബാബ കുട്ടികൾക്ക് മനസ്സിലാക്കി തരികയാണ് ആരാണോ യോഗബലത്തിലൂടെ പാപത്തെ മുറിക്കുന്നത്, അവരുടെ സന്തോഷത്തിന്റെ അളവ് വർദ്ധിക്കും. തന്റെ അവസ്ഥ സ്വയം കുട്ടികൾക്ക് തന്നെ മനസ്സിലാക്കാൻ കഴിയും. സ്ഥിതി നല്ലതായിരിക്കുമ്പോൾ സേവനം ചെയ്യാനുള്ള താല്പര്യവും കൂടുതലായിരിക്കും. എത്രത്തോളം ശുദ്ധമാകുന്നോ അത്രത്തോളം മറ്റുള്ളവരേയും ശുദ്ധം അഥവാ യോഗി ആക്കാനുള്ള ഉന്മേഷം വരും എന്തുകൊണ്ടെന്നാൽ നിങ്ങൾ രാജയോഗി അഥവാ രാജഋഷിയാണ്. ഹഠയോഗി ഋഷിമാർ തത്ത്വത്തെയാണ് ഭഗവാൻ എന്ന് അംഗീകരിക്കുന്നത്. രാജയോഗി ഋഷിമാർ ഭഗവാനെ അച്ഛനായാണ് മാനിക്കുന്നത്. തത്ത്വത്തെ ഓർമ്മിക്കുന്നതിലൂടെ ഒരു പാപവും മുറിയുന്നില്ല. തത്ത്വവുമായി യോഗം വെക്കുന്നതിലൂടെ ഒരു ബലവും കിട്ടില്ല. ഒരു ധർമ്മത്തിൽ ഉള്ളവർക്കും യോഗത്തെ കുറിച്ച് അറിയില്ല അതിനാൽ സത്യമായ യോഗി ആയി മാറി തിരിച്ച് പോകാനും സാധിക്കില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് സ്വന്തം അവസ്ഥ മനസ്സിലാക്കാൻ കഴിയും. ആത്മാവ് എത്രത്തോളം ബാബയെ ഓർമ്മിക്കുന്നോ അത്രത്തോളം സന്തോഷിക്കും. തന്റെ പരിശോധന ചെയ്യണം. കുട്ടികൾക്ക് മറ്റുള്ളവരുടേയും, സ്വയത്തിന്റേയും അവസ്ഥ മനസ്സിലാക്കാൻ സാധിക്കും. നോക്കണം എനിക്ക് ശരീരബോധം ഇല്ലല്ലോ. ദേഹാഭിമാനിയാണെങ്കിൽ മനസ്സിലാക്കണം ഞാൻ ഒട്ടും പാകപ്പെട്ടിട്ടില്ല. ബാബയിൽ നിന്നും വളരെ ദൂരെയാണ്. ബാബ ആജ്ഞ നൽകുകയാണ് കുട്ടികളെ, നിങ്ങൾക്ക് ഇപ്പോൾ വജ്ര സമാനമായി മാറണം. ബാബ ദേഹിഅഭിമാനിയാക്കി മാറ്റുകയാണ്. ബാബക്ക് ദേഹാഭിമാനം വരാറില്ല. ദേഹാഭിമാനം വരുന്നത് കുട്ടികൾക്കാണ്. ബാബയുടെ ഓർമ്മയിലൂടെ നിങ്ങളും ദേഹിഅഭിമാനിയാകും. തന്റെ പരിശോധന ചെയ്തുകൊണ്ടിരിക്കണം, ഞാൻ എത്ര സമയം ഓർമ്മയിൽ ഇരിക്കുന്നുണ്ട്. എത്ര ഓർമ്മിക്കുന്നോ അത്രയും സന്തോഷത്തിന്റെ അളവും വർദ്ധിക്കും ഒപ്പം സ്വയത്തെ യോഗ്യനാക്കി മാറ്റുകയും ചെയ്യാം. ചില കുട്ടികൾ കർമ്മാതീതമായി മാറിയിരിക്കുന്നു, ഇങ്ങനെയും കരുതരുത്. ഇല്ല, മത്സരം നടക്കുകയാണ്. മത്സരം എപ്പോഴാണോ പൂർത്തിയാകുന്നത് അപ്പോൾ അന്തിമ ഫലം അറിയാൻ കഴിയും. പിന്നെ വിനാശവും ആരംഭിക്കും. ഏത് വരെ കർമ്മാതീതമാകുന്നില്ലയോ അതുവരേക്കും ഈ റിഹേഴ്സൽ നടക്കും. നമുക്ക് ആരുടേയും അമംഗളം ചെയ്യാൻ സാധിക്കില്ല. അന്തിമത്തിൽ എല്ലാം മനസ്സിലാക്കാൻ സാധിക്കും. ഇപ്പോഴാണെങ്കിൽ കുറച്ചു കൂടി സമയം ബാക്കിയുണ്ട്. ഈ ദാദയും പറയുകയാണ് മധുരമായ കുട്ടികളേ, ഇനി കുറച്ച് സമയം കൂടിയുണ്ട്. ഈ സമയത്ത് ആർക്കും കർമ്മാതീത സ്ഥിതി പ്രാപ്തമാക്കാൻ സാധിക്കില്ല. രോഗങ്ങളെല്ലാം വരും - ഇതിനെ കർമ്മകണക്ക് എന്നാണ് പറയുക. ഈ കർമ്മകണക്ക് അനുഭവിക്കുന്നതിനെ കുറിച്ച് വേറെയാർക്കും അറിയില്ല. അവർക്ക് ഉള്ളിൽ വേദനയായിരിക്കും. ഇപ്പോഴും ആരുടേയും ഏകരസ സ്ഥിതി എത്തിയിട്ടില്ല. എത്ര പരിശ്രമിക്കുന്നോ അത്രത്തോളം വികൽപം, അഥവാ കൊടുങ്കാറ്റുകൾ വർദ്ധിച്ചു കൊണ്ടേയിരിക്കും. അതിനാൽ നിങ്ങൾ എത്ര സന്തോഷമുള്ളവരായി ഇരിക്കണം. വിശ്വത്തിന്റെ അധികാരി ആകുന്നത് ചെറിയ കാര്യമാണോ? മനുഷ്യൻ ധനവാനാണെങ്കിൽ, വലിയ വലിയ ബംഗ്ലാവെല്ലാം ഉണ്ടെങ്കിൽ വളരെ സന്തോഷത്തിൽ ഇരിക്കാറുണ്ട് എന്തുകൊണ്ടെന്നാൽ ധാരാളം സുഖമുണ്ട്. ഇപ്പോഴും നിങ്ങൾ ബാബയിൽ നിന്നും വളരെ സുഖം നേടുകയാണ്. അറിയുന്നുണ്ട് രാജ്യാധികാരം ബാബയിലൂടെ പ്രാപ്തമാവുകയാണ്. ധനത്തിലൂടെ കിട്ടുന്നത്രയും സന്തോഷം ശാന്തിയിലൂടെ കിട്ടുകയില്ല. സന്യാസിമാർ ഗൃഹസ്ഥമെല്ലാം ഉപേക്ഷിച്ച് കാടുകളിൽ പോയി ജീവിക്കുമായിരുന്നു. ഒരിക്കലും സ്വന്തം കൈയിൽ പൈസ വെച്ചിരുന്നില്ല, കേവലം ചപ്പാത്തി സ്വീകരിച്ചിരുന്നു. ഇപ്പോഴാണെങ്കിൽ അവരെല്ലാം എത്ര ധനവാന്മാരായിരിക്കുന്നു. സർവ്വർക്കും ധനത്തിന്റെ വളരെയധികം ചിന്തയുണ്ട്. വാസ്തവത്തിൽ രാജാവിന് പ്രജകളെ കുറിച്ചുള്ള ചിന്തയുള്ളതു കൊണ്ടാണ് അവർ യുദ്ധത്തെ നേരിട്ടിരുന്നത്. സത്യയുഗത്തിൽ യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. നമ്മൾ രാജധാനിയിലേക്ക് പോവുകയാണ് എന്ന സന്തോഷം നിങ്ങൾക്ക് ഉണ്ടായിരിക്കണം. അവിടെ ഭയത്തിന്റെ ഒരു കാര്യവും ഉണ്ടായിരുന്നില്ല. നികുതി അടക്കേണ്ട ആവശ്യമൊന്നും ഉണ്ടായിരുന്നില്ല. ഈ ശരീരത്തെ കുറിച്ചുള്ള ചിന്തയെല്ലാം ഇവിടെയാണ് ഉള്ളത്. പാടാറുണ്ട് ചിന്തയിൽ നിന്നും മുക്തനായ സ്വാമി എന്നെല്ലാം....... നിങ്ങൾക്ക് അറിയാം ചിന്തയിൽ നിന്നും മുക്തമാകുന്നതിന് നമ്മൾ എത്ര പുരുഷാർത്ഥമാണ് ചെയ്യുന്നത്. പിന്നെ 21 ജന്മങ്ങളിലേക്ക് ചിന്തയുടെ ഒരു കാര്യവുമുണ്ടാകില്ല. ബാബയെ ഓർമ്മിക്കുന്നതിലൂടെ നിങ്ങൾ ദൃഢതയുള്ളവരാകും. രാമായണ കഥയും നിങ്ങളെ കുറിച്ചാണ്. നിങ്ങളാണ് മഹാവീരനാകുന്നത്. ആത്മാവ് പറയുകയാണ് ഞങ്ങളെ ഇളക്കാൻ രാവണന് സാധിക്കില്ല. ആ അവസ്ഥ അന്തിമത്തിൽ ഉണ്ടാകും. ഇപ്പോൾ ആരും ഇളകും. ചിന്തയുമുണ്ടാകും. എപ്പോഴാണോ ലോകത്തിൽ യുദ്ധം ഉണ്ടാകുന്നത് അപ്പോൾ മനസ്സിലാക്കാൻ സാധിക്കും ഇപ്പോൾ സമയം വന്നിരിക്കുകയാണ്. എത്രത്തോളം ബാബയെ ഓർമ്മിക്കാനുള്ള പുരുഷാർത്ഥം ചെയ്യുന്നോ അത്രത്തോളം പ്രയോജനം ഉണ്ടാകും. പുരുഷാർത്ഥം ചെയ്യാൻ ഇനിയും സമയമുണ്ട്. പിന്നെ വിനാശത്തിന്റെ ആഘോഷം നടക്കും. ഇപ്പോഴാണെങ്കിൽ ശരീരത്തിനോടും മോഹമുണ്ട്. ബാബ സ്വയം പറയുകയാണ് ശരീരത്തെ സംരക്ഷിച്ചോളൂ. അന്തിമ ശരീരമാണ്, ഇതിൽ ഇരുന്നു കൊണ്ട് പുരുഷാർത്ഥം ചെയ്ത് കർമ്മാതീത സ്ഥിതി പ്രാപിക്കണം. ജീവിച്ചിരിക്കെ ബാബയെ ഓർമ്മിച്ചു കൊണ്ടേയിരിക്കണം. ബാബ മനസ്സിലാക്കി തരികയാണ് കുട്ടികളെ ജീവിച്ചിരിക്കൂ. എത്ര കാലം ജീവിക്കുന്നോ അത്രയും ബാബയെ ഓർമ്മിച്ച് ഉയർന്ന സമ്പത്ത് നേടണം. ഇപ്പോൾ നിങ്ങളുടെ സമ്പാദ്യം നടക്കുകയാണ്. ശരീരത്തെ നിരോഗിയും ആരോഗ്യമുള്ളതുമാക്കി വെക്കണം, ഒരു ഉപേക്ഷയും ചെയ്യരുത്. ഭക്ഷണപാനീയങ്ങളിൽ ശ്രദ്ധ വെക്കുകയാണെങ്കിൽ ഒന്നും വരില്ല. ഏകരസമായി കഴിയുന്നതിലൂടെ ശരീരവും ആരോഗ്യമുള്ളതാകും. ഇത് വിലപ്പെട്ട ശരീരമാണ്. ഇതിൽ ഇരുന്ന് പുരുഷാർത്ഥം ചെയ്ത് ദേവി ദേവതയാകണം അപ്പോൾ ബലിയർപ്പണം ഈ സമയത്തിന്റേതാണ്. സന്തോഷമുണ്ടായിരിക്കണം. എത്രത്തോളം ബാബയേയും സമ്പത്തിനേയും ഓർമ്മിക്കുന്നോ അത്രയും നാരായണി ലഹരി വർദ്ധിക്കും. ബാബയുടെ ഓർമ്മയിലൂടെ നിങ്ങൾക്ക് ഉയർന്നതിലും ഉയർന്ന പദവി നേടാൻ കഴിയും. നോക്കണം ഞാൻ എത്ര ലഹരിയിൽ, സന്തോഷത്തിൽ കഴിയുന്നുണ്ട്. ദരിദ്രർക്ക് കൂടുതൽ സന്തോഷമുണ്ടായിരിക്കണം. ധനവാന്മാർക്ക് ധനത്തിന്റെ ചിന്തയായിരിക്കും. നിങ്ങളിൽ തന്നെ കുമാരിമാർ ഒരു ചിന്തയും ഇല്ലാത്തവരാണ്. ഏതെങ്കിലും മിത്ര സംബന്ധികൾ ദരിദ്രരാണെങ്കിൽ അവരെ സംരക്ഷിക്കണം. അവരെ ഉണർത്തണം. അഥവാ ഉണരുന്നില്ലെങ്കിൽ എത്ര അവരെ സഹായിച്ചു കൊണ്ടിരിക്കും. ബാബ പറയുകയാണ്- നിങ്ങൾ സ്വയം സേവാധാരിയാകണം അല്ലെങ്കിൽ തന്റെ സ്ത്രീക്ക് ആത്മീയ സേവനം ചെയ്യാൻ അവസരം കൊടുക്കൂ. നിങ്ങൾ ബാബയുടെ സഹയോഗികളാണ്. സഹായം എല്ലാവർക്കും വേണം. ഒറ്റക്ക് ബാബയും എന്താണ് ചെയ്യുക, എത്ര പേർക്ക് മന്ത്രം കൊടുക്കും. ഞാൻ നിങ്ങൾക്ക് നൽകുകയാണ് പിന്നെ നിങ്ങൾ മറ്റുള്ളവർക്ക് കൊടുക്കണം, തൈ വെച്ചു പിടിപ്പിക്കണം. കുട്ടികളോട് പറഞ്ഞു കൊണ്ടിരിക്കുകയാണ് എത്ര കഴിയുമോ സഹായികളാകണം. മന്ത്രം സർവ്വർക്കും കൊടുക്കണം. നിങ്ങളുടെ ശാസ്ത്രങ്ങളിലും, ബാബ വന്നിരിക്കുകയാണ് അതിനാൽ തന്റെ സമ്പത്ത് എടുക്കണമെങ്കിൽ അച്ഛനെ ഓർമ്മിച്ചുകൊള്ളൂ എന്ന സന്ദേശം കൊടുത്തതായി കാണിച്ചിട്ടുണ്ട് എന്ന്. ദേഹധാരികളെ ഓർമ്മിക്കരുത്. സ്വയത്തെ ആത്മാവാണ് എന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കുകയാണെങ്കിൽ നിങ്ങളുടെ വികർമ്മം വിനാശമാകും അതോടൊപ്പം സമ്പത്തും കിട്ടും. ധാരാളം ഗീത കേട്ടവരും കേൾപ്പിച്ചവരുമാണല്ലോ. മൻമനാഭവ എന്നതാണ് അതിലെ പ്രസിദ്ധമായ ശബ്ദം. ബാബയെ ഓർമ്മിക്കൂ എങ്കിൽ നിങ്ങൾക്ക് മുക്തി ലഭിക്കും. സന്യാസിമാർക്കും ഇത് ഇഷ്ടമാണ്. മദ്ധ്യാജി ഭവ അർത്ഥം ജീവന്മുക്തിയാണ്. കുട്ടികൾ ബാബയുടേതാകുമ്പോൾ ബാബ പറയുകയാണ് - കുട്ടികളെ നിങ്ങൾ പതിത ആത്മാക്കളായി മാറി, പതിതർക്ക് തിരിച്ച് പോകാൻ സാധിക്കില്ല. ഇത് മനസ്സിലാക്കാനുള്ള കാര്യമാണ്. നിങ്ങൾ ഭാരതവാസികൾ സതോപ്രധാനമായിരുന്നു, പിന്നെ തമോപ്രധാനമായി ഇപ്പോൾ വീണ്ടും സതോപ്രധാനമാകണം അതിനാൽ ബാബ പറയുകയാണ് പുരുഷാർത്ഥം ചെയ്യൂ എങ്കിൽ ഉയർന്ന പദവി കിട്ടും. ജന്മജന്മാന്തരങ്ങളായി ഭക്തി ചെയ്തവരാണല്ലോ. നിങ്ങൾക്ക് അറിയാം - ആദ്യമാദ്യം ആരംഭിച്ചത് അവ്യഭിചാരി ഭക്തിയായിരുന്നു. ഇപ്പോൾ വ്യഭിചാരി ഭക്തിയാണ് ചെയ്യുന്നത്. ശരീരങ്ങളുടെ പൂജയാണ് ചെയ്യുന്നത്, അതാണ് ഭൂത പൂജ. ദേവതകൾ പിന്നെയും പവിത്രരാണ്. എന്നാൽ ഈ സമയത്ത് എല്ലാവരും തമോപ്രധാനമാണ്. അതിനാൽ പൂജയും തമോപ്രധാനമായി മാറുകയാണ്. ഇപ്പോൾ ബാബയുടെ ഓർമ്മയിൽ കഴിയണം. ഭക്തിയുടെ വാക്കുകളൊന്നും പറയരുത്. അയ്യോ രാമാ- ഇതും ഭക്തിയിലെ ശബ്ദമാണ്. ഇങ്ങനെ ആരും വിളിക്കരുത്. ഇവിടെ ഒന്നും ഉച്ചരിക്കേണ്ട കാര്യമില്ല. ഇടയ്ക്കിടക്ക് ഓം ശാന്തി എന്നും പറയേണ്ടതില്ല. ശാന്തി അർത്ഥം ഞാൻ ആത്മാവ് ശാന്തസ്വരൂപമാണ് എന്നതാണ്. ആണല്ലോ. ഇവിടെ സംസാരിക്കേണ്ട കാര്യമൊന്നുമില്ല. മറ്റുള്ളവരും അർത്ഥമൊന്നും അറിയാതെ ഓം ശാന്തി എന്നെല്ലാം പറയുന്നുണ്ട്. അവർ ഓം എന്നതിന്റെ ഉയർന്ന അർത്ഥമെല്ലാം പറയാറുണ്ട്. നിങ്ങൾ അർത്ഥം മനസ്സിലാക്കിയിട്ടുണ്ട് പിന്നെ ഓം ശാന്തി എന്ന് പറയുന്നതും തെറ്റാണ്. വേണമെങ്കിൽ പരസ്പരം ചോദിക്കാം - ശിവബാബയുടെ ഓർമ്മയുണ്ടോ? ഞാനും ഈ പെൺകുട്ടിയോട് ആരുടെ അലങ്കാരമാണ് ചെയ്യുന്നത് എന്ന് ചോദിക്കാറുണ്ട,് അപ്പോൾ പറയും ഞാൻ ശിവബാബയുടെ രഥത്തിന്റെ അലങ്കാരമാണ് ചെയ്യുന്നത്. ഈ ശരീരം ശിവബാബയുടെ രഥമാണ്. ഏതുപോലെയാണോ ഹൂസൈന്റെ കുതിര ഉണ്ടായിരുന്നത്. കുതിരയെ അലങ്കരിക്കുമായിരുന്നു. കുതിരയുടെ അർത്ഥം മനസ്സിലാക്കുന്നില്ല. ധർമ്മത്തിന്റെ സ്ഥാപനക്കു വേണ്ടി ആരെല്ലാം വരുന്നുണ്ടോ ആ ആത്മാക്കൾ പവിത്രരായിരിക്കും. പഴയ പതിതമായ ആത്മാക്കൾക്ക് ധർമ്മ സ്ഥാപന ചെയ്യാൻ സാധിക്കില്ല. നിങ്ങൾ ധർമ്മത്തിന്റെ സ്ഥാപന ചെയ്യുന്നില്ല, ശിവബാബ നിങ്ങളിലൂടെയാണ് ചെയ്യുന്നത്. നിങ്ങളെ പവിത്രമാക്കുകയാണ്. ഭക്തി മാർഗ്ഗത്തിൽ ഉള്ളവർ വളരെ അലങ്കാരങ്ങളെല്ലാം ചെയ്യുന്നുണ്ട്. ഇവിടെ അലങ്കാരങ്ങളൊന്നും ഇഷ്ടപ്പെടുന്നില്ല. ബാബ എത്ര നിരഹങ്കാരിയാണ്. സ്വയം പറയുകയാണ് ഞാൻ അനേക ജന്മങ്ങളുടെ അന്തിമത്തിലാണ് വരുന്നത്. ആദ്യം സത്യയുഗത്തിൽ ശ്രീനാരായണനുണ്ടാകും. ശ്രീ ലക്ഷ്മിക്കു മുമ്പ് ശ്രീ നാരായൺ വരും. കൃഷ്ണന്റെ പേര് പ്രശസ്തമാണല്ലോ. നാരായണനെക്കാളും മഹിമ കൃഷ്ണനാണ്. കൃഷ്ണന്റെ ജന്മാഷ്ടമിയാണ് ആഘോഷിക്കാറുള്ളത്. നാരായണന്റെ ജന്മദിനം ആഘോഷിക്കാറില്ല. കൃഷ്ണൻ തന്നെയാണ് നാരായണനാകുന്നത് എന്നത് ആർക്കും അറിയില്ല. പേര് കുട്ടിക്കാലത്ത് ഉള്ളത് ഓർമ്മിക്കുമല്ലോ. ആരാണോ ജനിച്ചത്, അവരുടെ ജന്മദിനം ആഘോഷിക്കും, അതിനാൽ കൃഷ്ണന്റെ തന്നെയാണ് ആഘോഷിക്കുക. നാരായണന്റേത് ആർക്കും അറിയില്ല. ആദ്യമാദ്യം ശിവജയന്തിയാണ് വരുന്നത് അതിനു ശേഷം കൃഷ്ണ ജയന്തി പിന്നെ രാമന്റെ.......ശിവജയന്തിയോടൊപ്പം ഗീതാ ജയന്തിയും നടക്കും. അനേക ജന്മങ്ങളുടെ അന്തിമത്തിലാണ് ബാബ വരുന്നത്. വൃദ്ധനായ അനുഭവി രഥത്തിലാണ് വരുന്നത്. എത്ര നല്ല രീതിയിലാണ് മനസ്സിലാക്കി തരുന്നത്, ഇതും ആരുടെ ബുദ്ധിയിലും വരുന്നില്ല.

ബാബ പറയുകയാണ് ഈ ജ്ഞാനം പ്രായലോപമാകും. എപ്പോഴാണോ ഞാൻ വന്ന് കേൾപ്പിക്കുന്നത് അപ്പോൾ നിങ്ങളും കേൾപ്പിക്കാൻ തുടങ്ങും. അപ്പോൾ നിങ്ങൾ കുട്ടികൾക്ക് അറിയാം നമ്മൾ ഭാവിയിൽ ദേവി ദേവതകളായി മാറും. ബാബക്ക് 2-3 പ്രകാരത്തിലുള്ള സാക്ഷാത്കാരങ്ങൾ ലഭിച്ചിരുന്നു. എന്തായി തീരും, കിരീടമുള്ള രാജാവാകും. 2-4 രാജ്യാധികാരമുള്ള ജന്മങ്ങളുടെ സാക്ഷാത്കാരം കണ്ടിട്ടുണ്ട്. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലാക്കാൻ കഴിയും - ഈ കാര്യങ്ങളെ ലോകത്തിൽ വേറെയാരും അറിയുന്നില്ല. ബാക്കി നല്ല കർമ്മം ചെയ്താൽ നല്ല ജന്മം കിട്ടും എന്നതെല്ലാം അറിയുന്നുണ്ട്. ഇപ്പോൾ നിങ്ങൾ ഭാവിയിലേക്കുള്ള പുരുഷാർത്ഥമാണ് ചെയ്യുന്നത്. നരനിൽ നിന്നും നാരായണനാകാൻ പോവുകയാണ്. നിങ്ങൾക്ക് അറിയാം - ഞാൻ ഏത് പദവി പ്രാപ്തമാക്കും. ആരാണോ കർമ്മാതീത അവസ്ഥ പ്രാപ്തമാക്കുന്നതിനുള്ള പുരുഷാർത്ഥം ചെയ്യുന്നത് അവർക്ക് ഇതിന്റെ വളരെ സന്തോഷമുണ്ടായിരിക്കും. പറയുന്നുണ്ട് ഞങ്ങൾ ബാബയേയും മമ്മയേയും ഫോളോ ചെയ്യും എങ്കിലെ ഞങ്ങൾക്ക് സിംഹാസനം കിട്ടുകയുള്ളൂ. ഇതിനും വിവേകം വേണം, നമ്മൾ എത്ര സേവനം ചെയ്യുന്നുണ്ട്, എത്ര സന്തോഷത്തിൽ കഴിയുന്നുണ്ട്. സ്വയം സന്തോഷത്തോടെ കഴിയുകയാണെങ്കിൽ മറ്റുള്ളവരേയും സന്തോഷിപ്പിക്കാൻ സാധിക്കും. ഉള്ളിൽ എന്തെങ്കിലും അഴുക്ക് ഉണ്ടെങ്കിൽ അത് നമ്മെ തന്നെ ബുദ്ധിമുട്ടിക്കും. ചിലർ വന്ന് പറയുന്നുണ്ട് - ബാബാ എന്നിൽ ക്രോധമുണ്ട്. ബാബാ എന്നിൽ ഈ ഭൂതമുണ്ട്. ഇത് ചിന്തയുടെ കാര്യമായില്ലേ. ഭൂതത്തെ ഇരിക്കാൻ അനുവദിക്കരുത്. എന്തിനാണ് ക്രോധിക്കുന്നത്. സ്നേഹത്തോടെ മനസ്സിലാക്കി കൊടുക്കണം. ബാബ ഒരിക്കലും ആരോടും ക്രോധിക്കാറില്ല. ശിവബാബയുടെ മഹിമയാണല്ലോ പാടാറുള്ളത്. പലരും വ്യർത്ഥമായ അസത്യമായ മഹിമകളും പാടാറുണ്ട്. എന്നാൽ അതൊന്നും ബാബയല്ല ചെയ്യുന്നത്. പതിതത്തിൽ നിന്നും പാവനമാക്കാൻ വരൂ എന്നാണ് വിളിക്കുന്നത്. എന്റെ രോഗത്തെ മാറ്റി തരൂ എന്ന് വൈദ്യനോട് പറയുന്നത് പോലെയാണിത്. അവർ മരുന്ന് നൽകി ഇൻജക്ഷൻ നൽകുന്നു, അത് അവരുടെ ജോലി തന്നെയാണ്. വലിയ കാര്യമൊന്നുമല്ല. സേവനത്തിനു വേണ്ടിയാണ് പഠിക്കുന്നതും. കൂടുതൽ പഠിച്ചവരാണെങ്കിൽ കൂടുതൽ സമ്പാദിക്കാൻ സാധിക്കും. ബാബക്ക് ഒരു സമ്പാദ്യവും ഉണ്ടാക്കേണ്ട ആവശ്യമില്ല. ബാബക്ക് സമ്പാദ്യം ചെയ്യിപ്പിക്കുകയാണ് ചെയ്യേണ്ടത്. ബാബ പറയുകയാണ് നിങ്ങൾ എന്നെ അവിനാശി വൈദ്യൻ എന്നാണല്ലോ വിളിക്കാറുള്ളത്, ഇത് കൂടുതൽ മഹിമ ചെയ്യുകയാണ് ചെയ്യുന്നത്. പതിത പാവനനെ ആരും വൈദ്യൻ എന്ന് വിളിക്കാറില്ല. ഇത് കേവലം മഹിമയാണ്. ബാബ കേവലം പറയുന്നത് എന്നെ ഓർമ്മിക്കൂ എങ്കിൽ നിങ്ങളുടെ വികർമ്മം വിനാശമാകും. ഇത്രയെ ഉള്ളൂ. എന്നെ മാത്രം ഓർമ്മിക്കൂ, എത്ര ഓർമ്മിക്കുന്നോ അത്രയും ഉയർന്ന പദവി കിട്ടും ഇത് മനസ്സിലാക്കി തരുകയാണ് എന്നതാണ് എന്റെ പാർട്ട്. ഇത് രാജയോഗത്തിന്റെ ജ്ഞാനമാണ് ആരാണോ ഗീത പഠിച്ചിട്ടുള്ളവർ അവർക്ക് ഇത് സഹജമായി മനസ്സിലാക്കാൻ സാധിക്കും. നിങ്ങൾ പൂജ്യരും രാജാക്കൻമാരുടേയും രാജാവാകുകയാണ്, പിന്നെ പൂജാരിയാകും. നിങ്ങൾക്ക് പരിശ്രമം ചെയ്യണം. നിങ്ങൾ വിശ്വത്തെ പവിത്രമാക്കുകയാണ്. എത്ര ഉയർന്ന പദവിയാണ്. കലിയുഗമാകുന്ന പർവ്വതത്തെ മാറ്റുന്നതിനുള്ള ഒരു വിരൽ സഹായമാണ് നിങ്ങൾ ചെയ്തിരിക്കുന്നത്. ബാക്കി പർവ്വതത്തിന്റെ കാര്യമൊന്നുമില്ല. ഇപ്പോൾ നിങ്ങൾക്ക് അറിയാം- പുതിയ ലോകം വരണം അതിനാൽ തീർച്ചയായും രാജയോഗം അഭ്യസിക്കണം. ബാബ വന്ന് അഭ്യസിപ്പിക്കുകയാണ്. സതോപ്രധാനമാകണം. ആരാണോ കല്പം മുമ്പ് ആയിട്ടുള്ളത് അവർക്ക് മനസ്സിലാക്കി കൊടുത്താൽ ഇത് തറയ്ക്കും. ശരിയായ കാര്യമാണ് പറയുന്നത്. തീർച്ചയായും ബാബ മൻമനാഭവ എന്ന് പറഞ്ഞിട്ടുണ്ട്. സംസ്കൃത അക്ഷരമാണ്. ബാബ ഹിന്ദിയിൽ എന്നെ ഓർമ്മിക്കൂ എന്നാണ് പറയുന്നത്. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നുണ്ട് നമ്മൾ എത്ര ഉയർന്ന ധർമ്മം, ഉയർന്ന കർമ്മം ചെയ്തവരായിരുന്നു അതുകൊണ്ടാണ് പാട്ടുള്ളത് 16 കലാ സമ്പൂർണ്ണർ. ഇപ്പോൾ വീണ്ടും അതായി തീരണം. സ്വയത്തെ നോക്കണം ഞാൻ എത്രത്തോളം സതോപ്രധാനമായി, പാവനമായിട്ടുണ്ട്. നരകവാസികളെ സ്വർഗ്ഗവാസിയാക്കുന്ന സേവനം എത്ര ചെയ്യുന്നുണ്ട്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബക്കു സമാനം നിരഹങ്കാരിയാകണം. ഈ ശരീരത്തിന്റെ സംരക്ഷണം ചെയ്തുകൊണ്ട് ശിവബാബയെ ഓർമ്മിക്കണം. ആത്മീയ സേവനത്തിൽ ബാബയുടെ സഹായി ആകണം.

2) ഉള്ളിൽ ഒരു ഭൂതത്തെയും കഴിയാൻ അനുവദിക്കരുത്. ഒരിക്കലും ആരോടും ക്രോധിക്കരുത്. എല്ലാവരുടെ കൂടെയും വളരെ സ്നേഹത്തോടെ നടക്കണം. മാതാ പിതാവിനെ അനുകരിച്ച് സിംഹാസനധാരിയാകണം.

വരദാനം :-
സ്വാർത്ഥത എന്ന വാക്കിന്റെ അർഥത്തെ അറിഞ്ഞ് സദാ ഏകരസസ്ഥിതിയിൽ സ്ഥിതി ചെയ്യുന്ന സഹജ പുരുഷാർഥിയായി ഭവിക്കട്ടെ.

ഇന്നത്തെ കാലത്ത് പരസ്പരമുള്ള ആകർഷണം സ്നേഹം കൊണ്ടല്ല, എന്നാൽ സ്വാർഥത കൊണ്ടാണ്. സ്വാർഥത കാരണം ആകർഷണം, ആകർണം കാരണം വേറിട്ടവരാകാൻ കഴിയുകയില്ല. അതിനാൽ സ്വാർഥത എന്ന വാക്കിന്റെ അർഥത്തിൽ സ്ഥിതി ചെയ്യൂ. അർഥം ആദ്യം സ്വയത്തിന്റെ രഥത്തെ സ്വാഹാ ചെയ്യൂ. ഈ സ്വാർഥത പോയാൽ വേറിട്ടവരായി മാറുക തന്നെ ചെയ്യും. ഈ ഒരു വാക്കിന്റെ അർഥത്തെ അറിയുന്നതിലൂടെ സദാ ഒരാളുടേതും ഏകരസവും ആയി മാറും. ഇതാണ് സഹജപുരുഷാർഥം.

സ്ലോഗന് :-
മാലാഖാരൂപത്തിൽ കഴിയുന്നതിലൂടെ ഏതൊരു വിഘ്നത്തിനും അതിന്റെ പ്രഭാവം വീഴ്ത്താൻ കഴിയില്ല.

അവ്യക്തസൂചനകൾ- അപവിത്രതയുടെ ബീജത്തെ പോലും സമാപ്തമാക്കി സമ്പൂർണ സ്വച്ഛമാകൂ

സമ്പൂർണ പവിത്രത താങ്കൾ ബ്രാഹ്മണരുടെ അലങ്കാരമാണ്. സദാ അലങ്കരിക്കപ്പെട്ട മൂർത്തി അതായത് സദാ പവിത്രസ്വരൂപത്തിൽ സ്ഥിതി ചെയ്ത് പരിധിയില്ലാത്ത സ്ഥിതിയിൽ ഹീറോ പാർട്ട് കളിക്കൂ. സദാ ബ്രഹ്മചാരി അർഥം സങ്കൽപത്തിൽ പോലും ഏതെങ്കിലും തരത്തിലുള്ള അപവിത്രത മനോവൃത്തിയെ ചഞ്ചലമാക്കാതിരിക്കട്ടെ. മനോവ#ത്തിയുടെ ചഞ്ചലതയുംരജിസ്റ്റർ കറ പിടിപ്പിക്കുന്നു. അതിനാൽ മനോവൃത്തി കൊണ്ട് പോലും സദാ ബ്രഹ്മചാരിയാകൂ.