14.09.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ബാബയുടെ ശ്രീമതത്തിലൂടെ നടന്ന് സ്വയത്തെ അലങ്കരിക്കൂ, പരചിന്തനത്തിലൂടെ തന്റെ അലങ്കാരത്തെ നശിപ്പിക്കരുത്, സമയം പാഴാക്കരുത്

ചോദ്യം :-
നിങ്ങള് ബാബയെക്കാളും സമര്ത്ഥരായ ഇന്ദ്രജാലക്കാരാണ് - എങ്ങനെ?

ഉത്തരം :-
ഇവിടെ ഇരിക്കെ-ഇരിക്കെ നിങ്ങള് ലക്ഷ്മീ-നാരായണന് സമാനം സ്വയത്തെ അലങ്കരിച്ചുകൊണ്ടിരിക്കുന്നു. ഇവിടെയിരിക്കെ സ്വയം സ്വയത്തെ പരിവര്ത്തനപ്പെടുത്തിക്കൊണ്ടിരിക്കുന്നു, ഇതും മായാജാലമാണ്. കേവലം അള്ളാഹുവിനെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ അലങ്കാരമുണ്ടാകുന്നു. കയ്യോകാലോ അനക്കേണ്ട ആവശ്യം പോലുമില്ല, കേവലം ചിന്തയുടെ കാര്യമാണ്. യോഗത്തിലൂടെ നിങ്ങള് ശുദ്ധവും, സ്വച്ഛവും, തിളക്കമുള്ളവരുമായിത്തീരുന്നു, നിങ്ങളുടെ ആത്മാവും, ശരീരവും സ്വര്ണ്ണമായി മാറുന്നു, ഇതും അദ്ഭുതമല്ലേ.

ഓംശാന്തി.  
ആത്മീയ ഇന്ദ്രജാലക്കാരനിരുന്ന് ആത്മീയ കുട്ടികള്ക്ക്, ബാബയെക്കാളും സമര്ത്ഥരായ ഇന്ദ്രജാലക്കാര്ക്ക്,് മനസ്സിലാക്കി തരികയാണ് - നിങ്ങള് ഇവിടെ എന്ത് ചെയ്തുകൊണ്ടിരിക്കുകയാണ്? ഇവിടെ ഇരുന്ന് ആരും വെറുതെ സംസാരിച്ചുകൊണ്ടിരിക്കുകയല്ല. ബാബ അഥവാ പ്രിയതമന്, പ്രിയതമകള്ക്ക് യുക്തി പറഞ്ഞ് തന്നുകൊണ്ടിരിക്കുകയാണ്. പ്രിയതമന് ചോദിക്കുന്നു - ഇവിടെ ഇരുന്ന് നിങ്ങള് എന്തു ചെയ്യുകയാണ്? സ്വയത്തെ ഈ ലക്ഷ്മീ-നാരായണന് സമാനം അലങ്കരിച്ചു കൊണ്ടിരിക്കുന്നു. ആരെങ്കിലും അറിയുന്നുണ്ടോ? നിങ്ങള് എല്ലാവരും ഇവിടെ ഇരിക്കുന്നുണ്ട് എന്നാല് നമ്പര് വൈസ് പുരുഷാര്ത്ഥം അനുസരിച്ചല്ലേ ഇരിക്കുന്നത്. ബാബ പറയുകയാണ് ഇതുപോലെ അലങ്കരിക്കപ്പെട്ടവരാകണം. നിങ്ങളുടെ ലക്ഷ്യം തന്നെ, ഭാവിയിലെ അമരപുരിയിലേക്ക് പോകണം എന്നതാണ്. ഇവിടെ ഇരുന്ന് നിങ്ങള് എന്തു ചെയ്യുകയാണ്? സ്വര്ഗ്ഗത്തിലെ അലങ്കാരത്തിനായി പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതിനെ എന്തു പറയും? ഇവിടെ ഇരുന്നുകൊണ്ട് സ്വയത്തെ പരിവര്ത്തനപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എഴുന്നേല്ക്കുമ്പോഴും, ഇരിക്കുമ്പോഴും, നടക്കുമ്പോഴും ബാബ ഒരു മന്മനാഭവയുടെ ചാവി തന്നിട്ടുണ്ട്. ഈ ഒരുകാര്യമല്ലാതെ മറ്റു യാതൊരു തെറ്റായ കാര്യങ്ങളും കേട്ട്-കേള്പ്പിച്ച് സമയം പാഴാക്കരുത്. നിങ്ങള് നിങ്ങളുടെ തന്നെ അലങ്കാരത്തില് മുഴുകിയിരിക്കൂ. മറ്റുള്ളവര് ചെയ്യുന്നുണ്ടോ ഇല്ലയോ, ഇതില് നിങ്ങള്ക്കെന്താണ് നഷ്ടമുള്ളത്! നിങ്ങള് നിങ്ങളുടെ പുരുഷാര്ത്ഥത്തില് ഇരിക്കൂ. എത്ര വിവേകത്തിന്റെ കാര്യങ്ങളാണ്. ഏതെങ്കിലും പുതിയവര് കേള്ക്കുകയാണെങ്കില് അദ്ഭുതപ്പെടും. നിങ്ങളില് ചിലര് തന്റെ അലങ്കാരം ചെയ്തുകൊണ്ടിരിക്കുന്നുണ്ട്, ചിലരാണെങ്കില് കൂടുതല് കേടുവന്നുകൊണ്ടിരിക്കുകയാണ്. പരചിന്തനം മുതലായവയില് സമയം പാറാക്കിക്കൊണ്ടേയിരിക്കുന്നു. ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ് നിങ്ങള് സ്വയത്തെ മാത്രം നോക്കൂ അതായത് ഞാന് എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. വളരെ ചെറിയ യുക്തി പറഞ്ഞുതന്നിരിക്കുന്നു, ഒരൊറ്റ ചെറിയ അക്ഷരം - മന്മനാഭവ. നിങ്ങള് ഇവിടെ ഇരിക്കുകയാണ് എന്നാല് ,മുഴുവന് സൃഷ്ടിയുടെയും ചക്രം എങ്ങനെയാണ് കറങ്ങുന്നതെന്ന് ബുദ്ധിയിലുണ്ട്. ഇപ്പോള് വീണ്ടും നമ്മള് വിശ്വത്തിന്റെ അലങ്കാരം ചെയ്തുകൊണ്ടിരിക്കുകയാണ്. നിങ്ങള് എത്ര കോടാനുകോടി ഭാഗ്യശാലികളാണ്. ഇവിടെ ഇരിക്കെയിരിക്കെ നിങ്ങള് എത്ര കര്ത്തവ്യമാണ് ചെയ്യുന്നത്. കയ്യോ കാലോ അനക്കേണ്ടതിന്റെ കാര്യം തന്നെയില്ല. കേവലം ചിന്തയുടെ കാര്യമാണ്. നിങ്ങള് പറയും ഞങ്ങള് ഇവിടെ ഇരുന്ന് ഉയര്ന്നതിലും-ഉയര്ന്ന വിശ്വത്തിന്റെ അലങ്കാരം ചെയ്തുകൊണ്ടിരിക്കുകയാണ്. മന്മനാഭവയുടെ മന്ത്രം എത്ര ഉയര്ന്നതാണ്. ഈ യോഗത്തിലൂടെ തന്നെ നിങ്ങളുടെ പാപം ഭസ്മമായി തീരും അങ്ങനെ നിങ്ങള് ശുദ്ധമായി-ശുദ്ധമായി വളരെ ശോഭനിറഞ്ഞവരായിത്തീരും. ഇപ്പോള് ആത്മാവ് പതിതമാണ് അതുകൊണ്ട് ശരീരത്തിന്റെയും അവസ്ഥ നോക്കൂ എന്തായിരിക്കുന്നു. ഇപ്പോള് നിങ്ങളുടെ ആത്മാവും ശരീരവും സ്വര്ണ്ണമായി തീരും. ഇത് അദ്ഭുതമല്ലേ. അതുകൊണ്ട് ഇങ്ങനെ സ്വയത്തെ അലങ്കരിക്കണം. ദൈവീകഗുണവും ധാരണ ചെയ്യണം. ബാബ എല്ലാവര്ക്കും ഒരേഒരു വഴി പറഞ്ഞു തരുന്നു- അള്ളാഹുവും സമ്പത്തും. കേവലം അള്ളാഹുവിന്റെ കാര്യമാണ്. ബാബയെ ഓര്മ്മിച്ചുകൊണ്ടേ ഇരിക്കുകയാണെങ്കില് നിങ്ങളുടെ അലങ്കാരം മുഴുവന് മാറും.

നിങ്ങള് ബാബയെക്കാളും വലിയ മായാജാലക്കാരാണ്. നിങ്ങള്ക്ക് യുക്തി പറഞ്ഞു തരികയാണ് അതായത് ഇങ്ങനെ-ഇങ്ങനെ ചെയ്യുന്നതിലൂടെ നിങ്ങളുടെ അലങ്കാരം ഉണ്ടാകും. തന്റെ അലങ്കാരം ചെയ്യാത്തതിലൂടെ നിങ്ങള് വെറുതെ സ്വയത്തെ നഷ്ടത്തിലാണ് എത്തിക്കുന്നത്. ഇത്രയെങ്കിലും മനസ്സിലാക്കുന്നുണ്ട് അതായത് നമ്മള് ഭക്തി മാര്ഗ്ഗത്തില് എന്തെന്തെല്ലാമാണ് ചെയ്തിരുന്നത്. മുഴുവന് അലങ്കാരങ്ങളും തന്നെ നശിച്ച് എന്തായിരിക്കുന്നു! ഇപ്പോള് ഒരേഒരു വാക്കിലൂടെ, ബാബയുടെ ഓര്മ്മയിലൂടെ നിങ്ങളുടെ അലങ്കാരമുണ്ടാകുന്നു. കുട്ടികള്ക്ക് എത്ര നല്ലരീതിയില് മനസ്സിലാക്കി തന്ന് റിഫ്രഷാക്കുന്നു. ഇവിടെ ഇരുന്ന് നിങ്ങള് എന്താണ് ചെയ്യുന്നത്? ഓര്മ്മയുടെ യാത്രയില് ഇരിക്കുന്നു. അഥവാ ആരുടെയെങ്കിലും ഓര്മ്മ മറ്റേതെങ്കിലും വശത്താണെങ്കില് അലങ്കാരമുണ്ടാകില്ല. നിങ്ങള് അലങ്കരിക്കപ്പെട്ടിട്ടുണ്ടെങ്കില് പിന്നീട് മറ്റുള്ളവര്ക്കും വഴിപറഞ്ഞു കൊടുക്കണം. ബാബ വരുന്നത് തന്നെ ഇതുപോലെ അലങ്കാരം ഉണ്ടാക്കുന്നതിനാണ്. അദ്ഭുതമാണ് ശിവബാബാ അങ്ങയുടേത്, അങ്ങ് ഞങ്ങളുടെ എത്ര അലങ്കാരമാണ് ചെയ്യുന്നത്. എഴുന്നേല്ക്കുമ്പോഴും, ഇരിക്കുമ്പോഴും, നടക്കുമ്പോഴും തന്റെ അലങ്കാരം ചെയ്യണം. ചിലര് തന്റെ അലങ്കാരം ചെയ്തതിന് ശേഷം പിന്നീട് മറ്റുള്ളവരുടേതും ചെയ്യുന്നുണ്ട്. ചിലരാണെങ്കില് തന്റെ അലങ്കാരം ചെയ്യുന്നുമില്ല മറ്റുള്ളവരുടെ അലങ്കാരം നശിപ്പിച്ചുകൊണ്ടുമിരിക്കുന്നു. തെറ്റായ കാര്യങ്ങള് കേള്പ്പിച്ച് അവരുടെ അവസ്ഥയെയും താഴെ വീഴ്ത്തുന്നു. സ്വയവും അലങ്കാരത്തില് നിന്ന് ദൂരെയിരിക്കുന്നു, അതുപോലെ മറ്റുള്ളവരെയും ദൂരെയാക്കുന്നു. അതുകൊണ്ട് നല്ല രീതിയില് ആഴത്തില് ചിന്തിക്കൂ- ബാബ എങ്ങനെയെങ്ങനെയുള്ള യുക്തികളാണ് പറഞ്ഞു തരുന്നത്. ഭക്തി മാര്ഗ്ഗത്തിലെ ശാസ്ത്രം പഠിക്കുന്നതിലൂടെ ഈ യുക്തികളൊന്നും വരില്ല. ശാസ്ത്രങ്ങളുള്ളത് ഭക്തി മാര്ഗ്ഗത്തിലാണ്. രാത്രിയും പകലുമുണ്ടെങ്കില് രണ്ടിനെയും അംഗീകരിക്കില്ലേ. ഇതാണ് പരിധിയില്ലാത്ത രാത്രിയും പകലും.

ബാബ പറയുന്നു - മധുരമായ കുട്ടികളെ, നിങ്ങള് നിങ്ങളുടെ അലങ്കാരം ചെയ്യൂ. സമയം പാഴാക്കരുത്. സമയം വളരെ കുറച്ചാണുള്ളത്. നിങ്ങളുടെ ബുദ്ധി വളരെ വിശാലമായിരിക്കണം. പരസ്പരം വളരെ സ്നേഹമുണ്ടായിരിക്കണം. സമയം പാഴാക്കരുത് കാരണം നിങ്ങളുടെ സമയം വളരെ മൂല്യമുള്ളതാണ്. നിങ്ങള് കക്കയില് നിന്ന് വജ്രമായി മാറുന്നു. ഇത്രയും കാര്യങ്ങള് വെറുതെ കേട്ടുകൊണ്ടിരിക്കുകയല്ല. എന്താ ഏതെങ്കിലും കഥയാണോ. ബാബ ഒരു കാര്യം മാത്രമാണ് കേള്പ്പിക്കുന്നത്. വലിയ-വലിയ ആളുകളോട് കൂടുതല് സംസാരിക്കരുത്. ബാബയാണെങ്കില് സെക്കന്റിലാണ് ജീവന് മുക്തിയുടെ വഴിപറഞ്ഞ് തരുന്നത്. ബാബ തന്നെയാണ് ഏറ്റവും ഉയര്ന്ന അലങ്കാരങ്ങള് നല്കുന്നയാള്. അതുകൊണ്ടാണ് ബാബയുടെ തന്നെ ചിത്രത്തെ ഏറ്റവുമധികം പൂജിച്ചുകൊണ്ടിരിക്കുന്നത്. ആളെത്രത്തോളം വലുതായിരിക്കുമോ, ക്ഷേത്രവും അത്രത്തോളം വലുതുണ്ടാക്കും, അലങ്കാരവും വലുതായിരിക്കും. മുന്പെല്ലാം ദേവതകളുടെ ചിത്രത്തില് വജ്രത്തിന്റെ മാല അണിയിച്ചിരുന്നു. ബ്രഹ്മാബാബയ്ക്ക് അനുഭവമില്ലേ. ബാബ സ്വയം ലക്ഷ്മീ-നാരായണന് വേണ്ടി വജ്രത്തിന്റെ മാല ഉണ്ടാക്കിയിരുന്നു. വാസ്തവത്തില് ഇദ്ദേഹത്തെ പോലെ അലങ്കാരമുണ്ടാക്കാന് ഇവിടെ ആര്ക്കും കഴിയില്ല. ഇപ്പോള് നിങ്ങള്് നമ്പര് വൈസ് പുരുഷാര്ത്ഥമനുസരിച്ച് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്. അതുകൊണ്ട് ബാബ മനസ്സിലാക്കി തരികയാണ് -കുട്ടികളേ തന്റെ സമയം പാഴാക്കരുത്, മറ്റുള്ളവരുടേത് പാഴാക്കിക്കുകയുമരുത്. ബാബ വളരെ സഹജമായ യുക്തി പറഞ്ഞു തരുന്നു. എന്നെ ഓര്മ്മിക്കുകയാണെങ്കില് പാപം ഇല്ലാതാകും. ഓര്മ്മ കൂടാതെ ഇത്രയും അലങ്കാരം ഉണ്ടാകുക സാധ്യമല്ല. നിങ്ങള് ലക്ഷ്മീ-നാരായണനായി മാറുന്നവരല്ലേ. ദൈവീക സ്വഭാവം ധാരണ ചെയ്യണം. ഇതില് പറയേണ്ടതിന്റെ പോലും ആവശ്യമില്ല. എന്നാല് കല്ലുബുദ്ധിയായതുകാരണം എല്ലാം മനസ്സിലാക്കിത്തരേണ്ടി വരുന്നു. ഒരു സെക്കന്റിന്റെ കാര്യമാണ്. ബാബ പറയുകയാണ് മധുര-മധുരമായ കുട്ടികളേ, നിങ്ങള് നിങ്ങളുടെ അച്ഛനെ മറക്കുന്നതിലൂടെ എത്ര അലങ്കാരങ്ങളാണ് നഷ്ടപ്പെടുത്തിയത്. ബാബയാണെങ്കില് പറയുന്നത് നടക്കുമ്പോഴും-കറങ്ങുമ്പോഴും അലങ്കരിച്ചുകൊണ്ടേയിരിക്കൂ എന്നാണ്. എന്നാല് മായയും കുറവല്ല. ചിലര് എഴുതാറുണ്ട്-ബാബാ, അങ്ങയുടെ മായ വളരെ ബുദ്ധിമുട്ടിക്കുന്നു. നോക്കൂ ,എന്റെ മായയോ എങ്ങനെ, ഇത് കളിയല്ലേ! ഞാന് നിങ്ങളെ മായയില് നിന്ന് മോചിപ്പിക്കാനാണ് വന്നിരിക്കുന്നത്. അപ്പോള് എങ്ങനെ എന്റെ മായയാകും. ഈ സമയം പൂര്ണ്ണമായും മായയുടെ രാജ്യമാണ്. ഏതുപോലെയാണോ ഇവിടുത്തെ രാത്രിയിലും പകലിലും മാറ്റം സംഭവിക്കാത്തത്. ഇത് പിന്നീട് പരിധിയില്ലാത്ത രാത്രിയും പകലുമായി മാറുന്നു. ഇതില് ഒരുസെക്കന്റിന്റെ പോലും മാറ്റമുണ്ടാകുക സാധ്യമല്ല. ഇപ്പോള് നിങ്ങള് കുട്ടികള് നമ്പര് വൈസ് പുരുഷാര്ത്ഥമനുസരിച്ച് ഇതുപോലെ അലങ്കരിച്ചുകൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു- ചക്രവര്ത്തീ രാജാവാകണമെങ്കില് ചക്രം കറക്കിക്കൊണ്ടേയിരിക്കൂ. ഗൃഹസ്ഥ വ്യവഹാരത്തില് തന്നെ കഴിയൂ, ഇതില് എല്ലാം ബുദ്ധികൊണ്ടെടുക്കേണ്ട ജോലിയാണ്. ആത്മാവില് തന്നെയാണ് മനസ്സും-ബുദ്ധിയുമുള്ളത്. ഇവിടെ നിങ്ങള്ക്ക് കടുത്ത ജോലികള് ഒന്നും തന്നെയില്ല. ഇവിടെ നിങ്ങള് വരുന്നത് തന്നെ സ്വയത്തെ അലങ്കരിക്കാന് വേണ്ടിയാണ്, റിഫ്രഷാകാനാണ്. ബാബ എല്ലാവരെയും ഒരുപോലെയാണ് പഠിപ്പിക്കുന്നത്. ഇവിടെ ബാബയുടെ അടുത്ത് വരുന്നത് സന്മുഖത്ത് നിന്ന് പുതിയ-പുതിയ പോയന്റുകള് കേള്ക്കുന്നതിനാണ്, പിന്നീട് വീട്ടിലേക്ക് പോകുമ്പോള് എന്തെല്ലാമാണോ കേട്ടത് അതെല്ലാം പുറത്തേക്ക് പോകുന്നു. ഇവിടെ നിന്ന് പുറത്തേക്ക് ഇറങ്ങുമ്പോള് തന്നെ സഞ്ചിക്ക് ഓട്ടയിടുന്നു. എന്തോണോ കേട്ടത് അതില് മനന ചിന്തനം ചെയ്യുന്നില്ല. നിങ്ങള്ക്കായി ഇവിടെ ഏകാന്തതയ്ക്കുള്ള സ്ഥാലങ്ങള് ധാരാളമുണ്ട്. പുറംലോകത്താണെങ്കില് ധാരാളം ചോരകുടിയന്മാര് കറങ്ങിക്കൊണ്ടിരിക്കുന്നുണ്ട്. പരസ്പരം കൊല നടത്തി, പാനം ചെയ്തുകൊണ്ടിരിക്കുന്നു.

അതുകൊണ്ട് ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരികയാണ് - നിങ്ങളുടെ ഈ സമയം വളരെ മൂല്യമുള്ളതാണ്, ഇതിനെ നിങ്ങള് പാഴാക്കരുത്. സ്വയത്തെ അലങ്കരിക്കാനുള്ള ധാരാളം യുക്തികള് ലഭിച്ചിട്ടുണ്ട്. ഞാന് എല്ലാവരെയും ഉദ്ധരിക്കാനാണ് വന്നിരിക്കുന്നത്. ഞാന് വന്നിരിക്കുന്നത് നിങ്ങള്ക്ക് വിശ്വത്തിന്റെ ചക്രവര്ത്തീ പദവി നല്കുന്നതിനാണ്. അതുകൊണ്ട് ഇപ്പോള് എന്നെ ഓര്മ്മിക്കൂ, സമയം പാഴാക്കരുത്. ജോലിവേലകളെല്ലാം ചെയ്തുകൊണ്ടും ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ. ഈ കാണുന്ന മുഴുവന് ആത്മാക്കളും ഒരു പരംപിതാ പരമാത്മാത്മാ പ്രിയതമന്റെ പ്രിയതമകളാണ്. മറ്റെല്ലാ ഭൗതീത കഥകളും നിങ്ങള് ധാരാളം കേട്ടിട്ടുണ്ട്. ഇപ്പോള് ബാബ പറയുകയാണ് -അതെല്ലാം മറക്കൂ. ഭക്തി മാര്ഗ്ഗത്തില് നിങ്ങളെന്നെ ഓര്മ്മിച്ചു ,പ്രതിജ്ഞയും ചെയ്തിട്ടുണ്ട്, ഞങ്ങള് അങ്ങയുടേത് മാത്രമായി മാറും. അനവധി പ്രിയതമകളുടെ പ്രിയതമന് ഒന്നാണ്. ഭക്തി മാര്ഗ്ഗത്തില് പറയുന്നു - ബ്രഹ്മത്തില് ലയിക്കും, ഇതെല്ലാം തെറ്റായ കാര്യങ്ങളാണ്. ഒരു മനുഷ്യന് പോലും മോക്ഷം പ്രാപിക്കാന് സാധിക്കില്ല. ഇത് അനാദി നാടകമാണ്, ഇത്രയുമധികം അഭിനേതാക്കളുണ്ട്, ഇതില് അല്പം പോലും വ്യത്യാസമുണ്ടാകുക സാധ്യമല്ല. ബാബ പറയുന്നു കേവലം ഒരു അള്ളാഹുവിനെ ഓര്മ്മിക്കുകയാണെങ്കില് നിങ്ങളുടെ ഈ അലങ്കാരമുണ്ടാകും. ഇപ്പോള് നിങ്ങള് ഈ ലക്ഷ്മീ-നാരായണനായിക്കൊണ്ടിരിക്കുകയാണ്. ഓര്മ്മയില് വരുന്നുണ്ട് - അനേക പ്രാവശ്യം നമ്മള് ഈ അലങ്കാരം ചെയ്തിട്ടുണ്ട്. കല്പ-കല്പം ബാബാ അങ്ങ് വരും, ഞങ്ങള് അങ്ങയില് നിന്ന് മാത്രം കേള്ക്കും. എത്ര ഗുഹ്യ-ഗുഹ്യമായ അറിവുകളാണ്. ബാബ യുക്തി വളരെ നല്ലത് പറഞ്ഞു തന്നിട്ടുണ്ട്. ഇങ്ങനെയുള്ള ബാബയില്, സമര്പ്പണമാകും. പ്രിയതമനും-പ്രിയതമയും എല്ലാവരും ഒരുപോലെ ആയിരിക്കില്ല. ഇവിടെയാണെങ്കില് എല്ലാ ആത്മാക്കള്ക്കും ഒരു പ്രിയതമനാണ്. ഭൗതീകമായ ഒരു കാര്യവുമില്ല. എന്നാല് നിങ്ങള്ക്ക് സംഗമയുഗത്തില് മാത്രമാണ് ബാബയില് നിന്ന് ഈ യുക്തി ലഭിക്കുന്നത്. നിങ്ങള് എവിടേക്ക് വേണമെങ്കിലും പൊയ്ക്കോളൂ, കഴിച്ചോളൂ-കുടിച്ചോളൂ, ചുറ്റി-കറങ്ങിക്കോളൂ, ജോലി ചെയ്തോളൂ എന്നാല് തന്റെ അലങ്കാരം ചെയ്തുകൊണ്ടിരിക്കൂ. ആത്മാക്കളെല്ലാവരും ഒരു പ്രിയതമന്റെ പ്രിയതമകളാണ്. ആ പ്രിയതമനെ മാത്രം, ഒരാളെ മാത്രം ഓര്മ്മിച്ചു കൊണ്ടിരിക്കൂ. ചില-ചില കുട്ടികള് പറയുന്നുണ്ട് ഞങ്ങള് 24 മണിക്കൂറും ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു. എന്നാല് സദാ ആര്ക്കും ഓര്മ്മിക്കാന് സാധിക്കില്ല. കൂടിയാല് രണ്ടര മണിക്കൂര് വരെ. അഥവാ കൂടുതല് എഴുതുകയാണെങ്കില് ബാബ അംഗീകരിക്കില്ല. മറ്റുള്ളവര്ക്ക് സ്മൃതി നല്കുന്നില്ലെങ്കില് നിങ്ങള് ഓര്മ്മിക്കുന്നുണ്ടെന്ന് എങ്ങിനെ മനസ്സിലാക്കും..എന്താ എന്തെങ്കിലും ബുദ്ധിമുട്ടുള്ള കാര്യമാണോ? ഇതില് എന്തെങ്കിലും ചിലവുണ്ടോ? ഒന്നും തന്നെയില്ല. ഇതുമാത്രം മതി, ബാബയെ ഓര്മ്മിച്ചുകൊണ്ടേയിരിക്കൂ എങ്കില് നിങ്ങളുടെ പാപം മുറിഞ്ഞുപോകും. ദൈവീക ഗുണവും ധാരണ ചെയ്യണം. ഒരു പതിതനും ശാന്തിധാമത്തിലേക്കോ സുഖധാമത്തിലേക്കോ പോകാന് സാധിക്കില്ല. ബാബ കുട്ടികളോട് പറയുകയാണ് സ്വയത്തെ ആത്മ സഹോദരന് എന്ന് മനസ്സിലാക്കൂ. 84 ജന്മങ്ങളുടെ പാര്ട്ട് ഇപ്പോള് പൂര്ത്തിയാകുകയാണ്. ഈ പഴയ വസ്ത്രം ഉപേക്ഷിക്കാനുള്ളതാണ്. ഡ്രാമയെ നോക്കൂ എങ്ങനെയാണ് ഉണ്ടാക്കിയിട്ടുള്ളത്. നിങ്ങള് ക്കറിയാം, നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ചാണ് ഡ്രാമ. ലോകത്തിലാണെങ്കില് ആരും ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ഓരോരുത്തരും അവരവരോട് ചോദിക്കണം ഞാന് ബാബയുടെ ശ്രീമത്തിലൂടെ നടക്കുന്നുണ്ടോ? നടക്കുന്നുണ്ടെങ്കില് അലങ്കാരവും വളരെ നല്ലതായിരിക്കും. തലതിരിഞ്ഞ കാര്യങ്ങള് കേട്ട് മറ്റുള്ളവരെ കേള്പ്പിച്ച് അഥവാ തന്റെ അലങ്കാരം കേടുവരുത്തുന്നുണ്ടെങ്കില് മറ്റുള്ളവരുടേതും കേടുവരുത്തുകയാണ്. കുട്ടികള്ക്ക് ഈ ലഹരിയില് മുഴുകിയിരിക്കണം അതായത് നമുക്കെങ്ങനെ ഇതുപോലെ അലങ്കാരധാരിയായി മാറാം. ബാക്കി എന്താണോ ഉള്ളത് അത്മതി. കേവലം വയറിന് സഹജമായി രണ്ട് ചപ്പാത്തി ലഭിക്കണം. വാസ്തവത്തില് വയറ് ധാരാളം കഴിക്കില്ല. നിങ്ങള് സന്യാസിയാണ് എന്നാല് രാജയോഗിയാണ്. വളരെ ഉയര്ന്നതുമല്ല, താഴ്ന്നതുമല്ല. കഴിക്കൂ നന്നായി എന്നാല് ശീലമാകരുത്. ഈ ഓര്മ്മ എല്ലാവര്ക്കും നല്കൂ - ശിവബാബയെ ഓര്മ്മയുണ്ടോ? സമ്പത്ത് ഓര്മ്മയുണ്ടോ? വിശ്വ ചക്രവര്ത്തിയുടെ അലങ്കാരം ഓര്മ്മയുണ്ടോ? ചിന്തിക്കൂ - ഇവിടെ ഇരിക്കെ-ഇരിക്കെ നിങ്ങള്ക്കെന്ത് സമ്പാദ്യമാണ്! ഈ സമ്പാദ്യത്തിലൂടെ അപാര സുഖം ലഭിക്കണം, കേവലം ഓര്മ്മയുടെ യാത്രയിലൂടെ മറ്റൊരു ബുദ്ധിമുട്ടുമില്ല. ഭക്തി മാര്ഗ്ഗത്തില് മനുഷ്യര് എത്രയാണ് ചതിക്കപ്പെടുന്നത്. ഇപ്പോള് ബാബ വന്നിരിക്കുന്നു അലങ്കരിക്കുന്നതിന്. അതുകൊണ്ട് സ്വയം നല്ല രീതിയില് ചിന്തിക്കൂ. മറക്കരുത്. മായ മറപ്പിക്കുന്നു പിന്നീട് സമയം വളരെ പാഴാക്കുന്നു. നിങ്ങളുടേതാണെങ്കില് ഇത് വളരെ അമൂല്യമായ സമയമാണ്. പഠിത്തത്തിന്റെ പരിശ്രമത്തിലൂടെ മനുഷ്യര് എന്തില് നിന്ന് എന്തായാണ് മാറുന്നത്. ബാബ നിങ്ങള്ക്ക് മറ്റൊരു ബുദ്ധിമുട്ടും നല്കുന്നില്ല. കേവലം പറയുന്നു- എന്നെ ഓര്മ്മിക്കൂ. ഒരു പുസ്തകം മുതലായവയും എടുക്കേണ്ട ആവശ്യമില്ല. എന്താ ബാബ ഏതെങ്കിലും പുസ്തകം എടുക്കുന്നുണ്ടോ? ബാബ പറയുന്നു ഞാന് വന്ന് ഈ പ്രജാപിതാ ബ്രഹ്മാവിലൂടെ ദത്തെടുക്കുന്നു. പ്രജാപിതാവില്ലേ. അപ്പോള് ഇത്രയും ശരീരവംശാവലീ പ്രജകള് എങ്ങനെയുണ്ടാകും? ദത്തെടുത്ത കുട്ടികളാണ്. സമ്പത്ത് അച്ഛനില് നിന്ന് ലഭിക്കണം. ബാബ ബ്രഹ്മാവിലൂടെയാണ് ദത്തെടുക്കുന്നത,് അതുകൊണ്ടാണ് മാതാ-പിതാവെന്ന് പറയുന്നത്. ഇതും നിങ്ങള്ക്കറിയാം. ബാബയുടെ വരവ് വളരെ കൃത്യമാണ്. കൃത്യമായ സമയത്താണ് വരുന്നത്, കൃത്യ സമയത്ത് പോകുകും ചെയ്യും. ലോകത്തിന്റെ പരിവര്ത്തനം സംഭവിക്കുക തന്നെ വേണം. ഇപ്പോള് ബാബ നിങ്ങള് കുട്ടികള്ക്ക് എത്ര ബുദ്ധിയാണ് പ്രദാനം ചെയ്യുന്നത്. ബാബയുടെ നിര്ദ്ദശത്തിലൂടെ നടക്കണം. വിദ്യാര്ത്ഥി എന്താണോ പഠിക്കുന്നത് അതു തന്നെ ബുദ്ധിയില് പ്രവര്ത്തിച്ചുകൊണ്ടിരിക്കണം. നിങ്ങളും ഈ സംസ്ക്കാരം കൊണ്ടു പോകുന്നു. ഏതുപോലെയാണോ ബാബയില് സംസ്ക്കാരമുള്ളത് അതുപോലെ നിങ്ങളുടെ ആത്മാവിലും ഈ സംസ്ക്കാരം നിറയുന്നു. പിന്നീട് എപ്പോഴാണോ ഇവിടെ വരുന്നത് അപ്പോള് അതേ പാര്ട്ട് ആവര്ത്തിക്കുന്നു. നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് വരും. തന്റെ ഹൃദയത്തോട് ചോദിക്കൂ - എന്നെ അലങ്കരിക്കുന്നതിന്റെ, എത്ര പുരുഷാര്ത്ഥം ചെയ്തിട്ടുണ്ട്. സമയം എവിടെയും പാഴാക്കിയില്ലല്ലോ? ബാബ ജാഗ്രതപ്പെടുത്തുകയാണ് - വ്യര്ത്ഥമായ കാര്യങ്ങളില് എവിടെയും തന്റെ സമയം പാഴാക്കരുത്. ബാബയുടെ ശ്രീമത്ത് ഓര്മ്മ വെയ്ക്കൂ. മനുഷ്യ മതത്തിലൂടെ നടക്കരുത്. അതായത് നമ്മള് പഴയ ലോകത്തിലാണെന്ന കാര്യമേ നിങ്ങള്ക്ക് അറിയില്ലായിരുന്നു.. നിങ്ങള് എന്തായിരുന്നു എന്ന് ബാബയാണ് പറഞ്ഞു തന്നത്. ഈ പഴയ ലോകത്തില് എത്ര അപാരമായ ദുഃഖമാണുള്ളത്. ഇതും ഡ്രാമയനുസരിച്ച് പാര്ട്ട് ലഭിച്ചിട്ടുണ്ട്. ഡ്രാമയനുസരിച്ച് അനേകാനേകം വിഘ്നവും ഉണ്ടാകുന്നു. ബാബ മനസ്സിലാക്കി തരുന്നു - കുട്ടികളേ, ഇത് ജ്ഞാനത്തിന്റെയും ഭക്തിയുടെയും കളിയാണ്. അദ്ഭുതകരമായ നാടകമാണ്. ഇത്രയും ചെറിയ ആത്മാവില് നശിക്കാത്ത അവിനാശീ പാര്ട്ട് നിറഞ്ഞിരിക്കുന്നു, അത് അഭിനയിച്ചുകൊണ്ടേയിരിക്കുന്നു. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) മറ്റെല്ലാ കാര്യങ്ങളെയും ഉപേക്ഷിച്ച് , എങ്ങനെ നമുക്കും ലക്ഷ്മീ-നാരായണനെ പോലെ അലങ്കാരധാരിയായി മാറാനാകും..എന്ന ലഹരിയില് കഴിയണം.

2) സ്വയത്തോട് ചോദിക്കണം :- 1) ഞാന് ശ്രീമത്തിലൂടെ നടന്ന് മന്മനാഭവയുടെ ചാവിയിലൂടെ എന്റെ അലങ്കാരം ശരിയായി ചെയ്തു കൊണ്ടിരിക്കുന്നുണ്ടോ? 2) തലതിരിഞ്ഞ കാര്യങ്ങള് കേട്ട് അല്ലെങ്കില് കേള്പ്പിച്ച് അലങ്കാരം കേടുവരുത്തുന്നില്ലല്ലോ? 3) പരസ്പരം സ്നേഹത്തോടെയാണോ കഴിയുന്നത്? എന്റെ അമൂല്യമായ സമയം എവിടെയും പാഴാക്കുന്നില്ലല്ലോ? 4) ദൈവീക സ്വഭാവം ധാരണ ചെയ്തിട്ടുണ്ടോ?

വരദാനം :-
വ്യര്ത്ഥസങ്കല്പങ്ങളുടെ കാരണത്തെ മനസ്സിലാക്കി അവയെ സമാപ്തമാക്കുന്ന പരിഹാരസ്വരൂപമായി ഭവിക്കട്ടെ.

വ്യര്ത്ഥസങ്കല്പങ്ങള് ഉടലെടുക്കുന്നതിന് മുഖ്യമായും രണ്ട് കാരണങ്ങളാണ് ഉള്ളത് .1)അഭിമാനം,2)അപമാനം.എന്നെ എന്തിനാണ് പിറകിലാക്കിയത്,എനിക്ക് ഊ സ്ഥാനമാനങ്ങളൊക്കെ ലഭിക്കണം,എനിക്കും പ്രാധാന്യം ലഭിക്കണം...ഇവയിലെല്ലാം സ്വയത്തെപ്രതി അഭിമാനമോ,അപമാനമോ വരുന്നുണ്ട്.പേര്,പ്രശസ്തി,ആദരവ് ലഭിക്കേണ്ടതില്,മുന്നില് വരുന്നതില്,സേവനങ്ങളില്....ഒക്കെ അപമാനമോ,അഭിമാനമോ തോന്നുന്നതുതന്നെയാണ് വ്യര്ത്ഥ സങ്കല്പങ്ങള്ക്ക് കാരണമാവുന്നത്.കാരണങ്ങളെ മനസ്സിലാക്കി അവയെ ഇല്ലാതാക്കുന്നതിനെയാണ് പരിഹാരസ്വരൂപമാകുക എന്നു പറയുന്നത്.

സ്ലോഗന് :-
സൈലന്സിന്റെ ശക്തിയിലൂടെ മധുരമായ വീട്ടിലേക്ക് യാത്ര ചെയ്യുന്നത് വളരെ എളുപ്പമാണ്.്