മധുരമായ കുട്ടികളെ - ബാബയെ
ഓർമ്മിക്കുന്നതിനുള്ള ഭിന്ന-ഭിന്ന യുക്തികൾ രചിക്കൂ, പുരുഷാർത്ഥം ചെയ്ത് ചാർട്ട്
വെയ്ക്കൂ, തളരുത്, കൊടുങ്കാറ്റുകളിൽ ഇളകാത്തവരാകൂ
ചോദ്യം :-
കുട്ടികൾക്ക് തങ്ങളുടെ ഏതൊരനുഭവം തമ്മിൽ-തമ്മിൽ കേൾപ്പിക്കണം?
ഉത്തരം :-
ഞാൻ ബാബയെ
എത്ര സമയം ഓർമ്മിക്കുന്നുണ്ട്, എങ്ങനെയാണ് ഓർമ്മിക്കുന്നത്! ഭക്ഷണ സമയം ഒരു
ബാബയുടെ ഓർമ്മയാണോ അതോ അനേക പ്രകാരത്തിലുള്ള ചിന്തകൾ വരുന്നുണ്ടോ! ബാബ പറയുന്നു
കുട്ടികളേ, പരിശ്രമിച്ച് നോക്കൂ. ഭക്ഷണ സമയം ഒരു ബാബയല്ലാതെ മറ്റൊന്നും തന്നെ
ഓർമ്മ വരുന്നില്ലല്ലോ! പിന്നീട് പരസ്പരം മറ്റുള്ളവരെ അനുഭവം കേൾപ്പിക്കൂ. 2-
ഏതൊരു ഭയാനക ദൃശ്യം കണ്ടുകൊണ്ടും എന്റെ സ്ഥിതി എങ്ങനെയായിരുന്നു! ഈ അനുഭവവും
കേൾപ്പിക്കൂ.
ഗീതം :-
ലക്ഷങ്ങൾ
സമ്പാദിക്കുന്നവരേ........
ഓംശാന്തി.
മധുര-മധുരമായ കുട്ടികൾ പരിധിയില്ലാത്ത അച്ഛനെ, ആരിൽ നിന്നാണോ പരിധിയില്ലാത്ത
സമ്പത്ത് ലഭിക്കുന്നത്, ആരെയാണോ പകുതി കൽപം മുതൽ ഓർമ്മിച്ചിരുന്നത് ആ അച്ഛനെ
ഇപ്പോൾ എങ്ങനെ മറക്കും. ഈ കാര്യം മനസ്സിലാക്കി തന്നിട്ടുണ്ട് അതായത് മനുഷ്യനെ
ഒരിക്കലും ഭഗവാനെന്ന് പറയില്ല. അതുകൊണ്ട് എപ്പോൾ മുതൽ പരിധിയില്ലാത്ത അച്ഛനെ
ലഭിച്ചുവോ ആ അച്ഛന്റെ ഓർമ്മയിൽ തന്നെയാണ് അത്ഭുതമുള്ളത്. എത്രത്തോളം
പതിത-പാവനനായ ബാബയെ ഓർമ്മിക്കുന്നോ, അത്രത്തോളം പാവനമായിക്കൊണ്ടിരിക്കും.
അന്തിമമാകുന്നതുവരെ നിങ്ങൾക്ക് നിങ്ങളെ പാവനമെന്ന് പറയാൻ സാധിക്കില്ല. എപ്പോൾ
സമ്പൂർണ്ണ പാവനമാകുന്നോ അപ്പോൾ ഈ ശരീരം ഉപേക്ഷിച്ച് പോയി സമ്പൂർണ്ണ പവിത്ര
ശരീരമെടുക്കും. എപ്പോൾ സത്യയുഗത്തിൽ പുതിയ ശരീരം ലഭിക്കുന്നുവോ അപ്പോൾ
സമ്പൂർണ്ണമെന്ന് പറയും. പിന്നീട് രാവണന്റെ അന്ത്യം കുറിക്കുന്നു. സത്യയുഗത്തിൽ
രാവണന്റെ കോലമുണ്ടാക്കില്ല. അതുകൊണ്ട് നിങ്ങൾ കുട്ടികൾ ഇരിക്കുമ്പോളും
ചുറ്റിക്കറങ്ങുമ്പോഴും ഇത് ബുദ്ധിയിൽ ഓർമ്മയുണ്ടായിരിക്കണം. ഇപ്പോൾ നമ്മൾ
84-ന്റെ ചക്രം പൂർത്തിയാക്കി വീണ്ടും പുതിയ ചക്രം ആരംഭിക്കുകയാണ്. അതാണ് പുതിയ
പവിത്ര ലോകം, പുതിയ ഭാരതം പുതിയ ഡൽഹി. കുട്ടികൾക്കറിയാം ആദ്യം യമുനാതീരം,
അവിടെയാണ് സ്വർഗ്ഗം സ്ഥാപിക്കേണ്ടത്. കുട്ടികൾക്ക് വളരെ നല്ല രീതിയിൽ
മനസ്സിലാക്കി തരുന്നു, ഏറ്റവുമാദ്യം ബാബയെ ഓർമ്മിക്കൂ. പിതാവായ ഭഗവാൻ
പഠിപ്പിക്കുന്നു. അതേ അച്ഛൻ തന്നെയാണ് ടീച്ചറും, ഗുരുവും ഇത് നന്നായി ഓർമ്മ
വെയ്ക്കൂ. ബാബ ഇതും മനസ്സിലാക്കി തന്നിട്ടുണ്ട് നിങ്ങൾ കുട്ടിക്കരണം മറിച്ചിലാണ്
കളിക്കുന്നത്. വർണ്ണങ്ങളുടെ ചിത്രവും വളരെ ആവശ്യമാണ്. ഏറ്റവും മുകളിൽ ശിവബാബ
പിന്നീട് കുടുമയായ ബ്രാഹ്മണൻ. ഇത് മനസ്സിലാക്കി കൊടുക്കുന്നതിന് വേണ്ടി ബാബ
പറയുകയാണ്. ശരി, ഈ കാര്യം ബുദ്ധിയിൽ വെയ്ക്കൂ നമ്മൾ 84 ജന്മങ്ങളുടെ കരണം മറിച്ചിൽ
കളിക്കുകയാണ്. ഇപ്പോൾ സംഗമമാണ്, ബാബ കൂടുതൽ സമയം ഉണ്ടായിരിക്കില്ല. എന്നാലും
100 വർഷമെടുക്കുന്നു. എല്ലാ കുഴഞ്ഞുമറിയലും അവസാനിച്ച് പിന്നീട് രാജ്യം
ആരംഭിക്കുന്നു. അതേ മഹാഭാരത യുദ്ധമാണ്, അതിലൂടെ അനേക ധർമ്മങ്ങളുടെ വിനാശവും ഒരു
ആദി സനാതന ദേവീ-ദേവതാ ധർമ്മത്തിന്റെ സ്ഥാപനയും നടന്നുകൊണ്ടിരിക്കുന്നു.
നിങ്ങളുടെ അഭ്യാസ പ്രകടനങ്ങൾ അദ്ഭുതകരമാണ്. നിങ്ങൾക്കറിയാം തീർത്ഥസ്ഥലങ്ങളിൽ
സന്യാസിമാർ അഭ്യാസ പ്രകടനങ്ങൾ കാണിക്കാറുണ്ട്. മനുഷ്യരുടെ ശ്രദ്ധ
ഉണ്ടായിരിക്കുമല്ലോ. അപ്പോൾ അവർക്കെന്തെങ്കിലും നൽകുന്നു. അവരുടെ നിത്യവൃത്തി
അതിലൂടെ നടക്കുന്നു എന്തുകൊണ്ടെന്നാൽ ഇത്തരം ആളുകളുടെ പക്കൽ മറ്റെന്താണ്
ഉണ്ടായിരിക്കുക. ബാബ ഇത്തരം എല്ലാ കാര്യങ്ങളുടെയും അനുഭവിയാണ്. ബാബ അനുഭവീരഥമാണ്
എടുത്തിട്ടുള്ളത്. ഗുരുവിനെയും സ്വീകരിച്ചിട്ടുണ്ട്. വളരെയധികം കാര്യങ്ങൾ
കണ്ടിട്ടുണ്ട്. തീർത്ഥാടനവും ചെയ്തിട്ടുണ്ട്. ഇപ്പോൾ ബാബ പറയുന്നു കരണം മറിച്ചിൽ
ഓർമ്മിക്കാൻ സാധിക്കുമല്ലൊ. ഇപ്പോൾ നമ്മൾ ബ്രാഹ്മണരാണ് പിന്നീട് ദേവതയും
ക്ഷത്രിയനുമാകും. ഇത് മുഴുവൻ ഭാരതത്തിന്റെ കാര്യമാണ്. ബാബ മനസ്സിലാക്കി
തന്നിട്ടുണ്ട് മറ്റെല്ലാ ധർമ്മങ്ങളും ഉപശാഖകൾ പോലെയാണ്. ബാബ നിങ്ങൾക്ക്
മാത്രമാണ് നിങ്ങളുടെ 84 ജന്മങ്ങളുടെ കഥ പറഞ്ഞ് തന്നിട്ടുള്ളത്. വിവേകശാലികൾ
ആരാണോ അവർക്ക് പങ്കനുസരിച്ച് മനസ്സിലാക്കാൻ സാധിക്കും. ഇസ്ലാമി വരുമ്പോൾ ശരാശരി
എത്ര ജന്മമെടുക്കും. കൃത്യമായ കണക്കിന്റെ ആവശ്യമില്ല. ഈ കാര്യങ്ങളിലൊന്നും
ചിന്തയുടെ യാതൊരു കാര്യവുമില്ല. ഏറ്റവും കൂടുതൽ ചിന്ത ഇതായിരിക്കണം എനിക്ക്
ബാബയെ ഓർമ്മിച്ചുകൊണ്ടിരിക്കണം. ഒരാളെ മാത്രം ഓർമ്മിക്കുക, ഈ ഒരൊറ്റ ചിന്ത.
അടിക്കടി മായ മറ്റു ചിന്തകളിലേക്ക് തള്ളിയിടുന്നു, ഇതിൽ മായ വളരെയധികം ചിന്തകൾ
നൽകുന്നു. കുട്ടികൾക്ക് ഓർമ്മിക്കുക തന്നെ വേണം. ഇപ്പോൾ നമുക്ക് വീട്ടിലേക്ക്
പോകണം. മധുരമായ വീട് ആർക്കും തന്നെ ഓർമ്മ വരില്ല. ശാന്തി നൽകൂ എന്ന്
ചോദിക്കുന്നുമുണ്ട്. ഭഗവാനോട് പറയുന്നു-ഞങ്ങൾക്ക് ശാന്തി നൽകൂ.
ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ഈ പഴയ ലോകം നശിക്കണമെന്ന കാര്യം അറിയാം. ഇതും
നിങ്ങളുടെ ബുദ്ധിയിലുണ്ട് മറ്റെല്ലാ മനുഷ്യരും ഘോരമായ അന്ധകാരത്തിലാണ്. ശാന്തി
സത്യയുഗത്തിൽ തന്നെയാണ് ഉള്ളത്. ധർമ്മമൊന്ന്, ഭാഷയൊന്ന്, ആചാര-സമ്പ്രദായങ്ങളും
ഒന്ന് മാത്രം. അവിടെ ശാന്തിയുടെ തന്നെ രാജ്യമാണ്. ദ്വൈതത്തിന്റെ കാര്യമില്ല.
അവിടെ ഒരേഒരു രാജധാനിയേ ഉണ്ടായിരിക്കൂ അതും സതോപ്രധാനമായത്.
യുദ്ധമുണ്ടാകുന്നതിനായി രാവണരാജ്യം ഉണ്ടായിരിക്കില്ല. അതുകൊണ്ട് നിങ്ങൾ
കുട്ടികൾക്ക് സന്തോഷത്തിന്റെ രസം ഉയരണം. ശാസ്ത്രങ്ങളിൽ അതീന്ദ്രിയ സുഖം
ഗോപ-ഗോപികമാരോട് ചോദിക്കൂ എന്ന മഹിമയുണ്ട്. ഗോപ-ഗോപികമാർ നിങ്ങളല്ലേ. നിങ്ങൾ
സന്മുഖത്തിരിക്കുന്നു. നിങ്ങളിലും ബാബ നമ്മുടെ അച്ഛനും, ടീച്ചറും,
ഗുരുവുമാണെന്ന ഓർമ്മ നമ്പർവൈസായാണുള്ളത്. ഇത് അദ്ഭുതമല്ലേ. ജീവിതം മുഴുവനും
കൂട്ടുനൽകുന്നു. ദത്തെടുത്തു പഠനമാരംഭിക്കുന്നു. ഇത് ഓർമ്മയിരിക്കുന്നതിലൂടെയും
വളരെയധികം സന്തോഷമുണ്ടായിരിക്കും. എന്നാൽ മായ പിന്നീട് ഇതു പോലും മറപ്പിക്കുന്നു.
മനുഷ്യർക്ക് ഇതും മനസ്സിലാക്കി കൊടുക്കേണ്ടതായുണ്ട്, മനുഷ്യർ ചോദിക്കാറുണ്ട്
നിങ്ങൾ ബാക്കി കുറച്ച് സമയമേ ഉള്ളൂവെന്ന് പറയുന്നുണ്ട്, എന്താണ് തെളിവ്? പറയൂ,
നോക്കൂ ഇതിൽ ഭഗവാനുവാചാ എന്ന് എഴുതി യിട്ടുണ്ട്. യജ്ഞവും രചിച്ചിരിക്കുന്നു.
ഇതാണ് ജ്ഞാന യജ്ഞം. കൃഷ്ണനിപ്പോൾ യജ്ഞം രചിക്കാൻ സാധിക്കില്ല.
കുട്ടികൾക്ക് ഇതും ബുദ്ധിയിലുണ്ടായിരിക്കണം അതായത് നമ്മൾ ബ്രാഹ്മണർ ഈ
പരിധിയില്ലാത്ത യജ്ഞത്തിന്റേതാണ്. ബാബ നമ്മളെ നിമിത്തമാക്കിയിരിക്കുന്നു. എപ്പോൾ
നിങ്ങൾ നല്ല രീതിയിൽ ജ്ഞാന യോഗത്തിന്റെ ധാരണ ചെയ്യുന്നുവോ, ആത്മാവ്
സമ്പൂർണ്ണമായി തീരുന്നുവോ അപ്പോൾ ഈ വൈക്കോൽ കൂനക്ക് തീപിടിക്കും. മനുഷ്യർക്ക്
തന്നെ അറിയാമല്ലോ ഇത് പരിധിയില്ലാത്ത കർമ്മക്ഷേത്രമാണ്, എല്ലാവരും ഇവിടെ വന്ന്
കളിക്കുകയാണ്. ഉണ്ടായതും, ഉണ്ടാക്കപ്പെട്ടതും, ഉണ്ടായിക്കൊണ്ടിരിക്കുന്നതും.....
ബാബ പറയുന്നു കുട്ടികൾ, നടക്കാൻ പാടില്ലാത്തതായിരുന്നു എന്ന് ചിന്തിക്കുന്നു.
സംഭവിച്ചു എങ്കിൽ അത് ഡ്രാമയിൽ ഉണ്ടായിരുന്നു പിന്നീടതിനെക്കുറിച്ച് എന്ത്
ചിന്തിക്കാനാണ്. നമ്മൾ നാടകം കാണുകയാണ്. നാടകത്തിലും എപ്പോൾ ഏതെങ്കിലും ഭയാനക
ദൃശ്യമുണ്ടെങ്കിൽ മനുഷ്യർ കണ്ട് കരയാറുണ്ട്. അതാണെങ്കിൽ അസത്യ നാടകമാണ്. ഇത്
സത്യമായ നാടകമാണ്, ഇതിൽ കരയേണ്ട എന്താവശ്യമാണുള്ളത്. കഴിഞ്ഞത് കഴിഞ്ഞു. ഒരിക്കലും
ചിന്തിക്കുക പോലും ചെയ്യരുത്. നിങ്ങൾ മുന്നേറി ബാബയെ ഓർമ്മിച്ചുകൊണ്ടിരിക്കൂ
എല്ലാവർക്കും വഴി പറഞ്ഞുകൊടുത്തുകൊണ്ടിരിക്കൂ. ബാബ നിർദ്ദേശം
നൽകിക്കൊണ്ടിരിക്കുകയാണ്. ത്രിമൂർത്തിയുടെ ചിത്രം നിങ്ങളുടെ പക്കൽ ധാരാളമുണ്ട്.
വ്യക്തമായി എഴുതിയിട്ടുണ്ട് അത് ശിവബാബ, ഇത് സമ്പത്ത്. നിങ്ങൾ കുട്ടികൾക്ക് ഈ
ചിത്രം കാണുന്നതിലൂടെ വളരെ സന്തോഷമുണ്ടായിരിക്കണം. ബാബയിൽ നിന്ന് നമുക്ക്
വിഷ്ണുപുരിയുടെ സമ്പത്ത് ലഭിക്കുന്നു. പഴയ ലോകം ഇല്ലാതാകണം. ഈ ഒരു ചിത്രം തന്റെ
മുന്നിൽ വെയ്ക്കൂ, ഇതിൽ ചിലവൊന്നും തന്നെയില്ല. വൃക്ഷവും വളരെ നല്ലതാണ്. ദിവസവും
അതിരാവിലെ എഴുന്നേറ്റ് വിചാര സാഗര മഥനം ചെയ്യൂ. സ്വയം തന്റെ ടീച്ചറായി പഠിക്കൂ.
ബുദ്ധി എല്ലാവർക്കുമുണ്ടല്ലോ. ചിത്രം തന്റെ വീട്ടിൽ വെയ്ക്കൂ. ഓരോ ചിത്രത്തിലും
ഓന്നാംതരം ജ്ഞാനമുണ്ട്. വിനാശമുണ്ടാകുമെന്ന് പറയുന്നു എങ്കിൽ നിങ്ങളുടെ
ബുദ്ധിയുടെ പ്രീതി ഒരു ബാബയോടൊപ്പമല്ലേ. പറയുന്നുമുണ്ട്, സദ്ഗുരുവിനെ ലഭിച്ചു,
ദല്ലാളായി... അപ്പോൾ നിങ്ങൾക്ക് എത്ര നല്ല-നല്ല കാര്യങ്ങളാണ് മനസ്സിലാക്കാനും
മനസ്സിലാക്കി കൊടുക്കാനും ലഭിക്കുന്നത്. എങ്കിലും മായയുടെ ഷോ ധാരാളമുണ്ട്. 100
വർഷം മുൻപ് ഈ ഗ്യാസോ വൈദ്യുതിയോ ഒന്നും തന്നെ ഇല്ലായിരുന്നു. മുൻപ്
വൈസ്രോയിയെല്ലാം 4 കുതിരകളുടെയും, 8 കുതിരകളുടെയും വണ്ടികളിലാണ് വന്നിരുന്നത്.
മുൻപ് ധനവാൻമാരായിരുന്നു വണ്ടിയിൽ കയറിയിരുന്നത്. ഇപ്പോഴാണെങ്കിൽ വിമാനം
തുടങ്ങിയയെല്ലാം വന്നിരിക്കുന്നു. മുൻപ് ഇതൊന്നും തന്നെ ഇല്ലായിരുന്നു. 100
വർഷത്തിനുള്ളിൽ എന്തെല്ലാം സംഭവിച്ചിരിക്കുന്നു. മനുഷ്യർ ഇതാണ് സ്വർഗ്ഗമെന്ന്
കരുതുന്നു. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം സ്വർഗ്ഗം സ്വർഗ്ഗം തന്നെയാണ്.
ഇതെല്ലാം തന്നെ നയാപൈസയുടെ സാധനങ്ങളാണ്, ഇതിനെ കൃത്രിമമായ ഷോയെന്ന് പറയുന്നു.
ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ഒരേഒരു ചിന്തയായിരിക്കണം എനിക്ക് ബാബയെ ഓർമ്മിക്കണം,
ഇതിൽ തന്നെയാണ് മായയും വിഘ്നമുണ്ടാക്കുന്നത്. ബാബ (ബ്രഹ്മാബാബ) തന്റെ അനുഭവവും
പറയുന്നു. ഭക്ഷണം കഴിക്കുകയാണ്, വളരെയധികം പരിശ്രമിക്കുന്നു - ഓർമ്മയിലിരുന്ന്
തന്നെ കഴിക്കും, എന്നിട്ടും മറന്ന് പോകുന്നു. അപ്പോൾ മനസ്സിലാക്കുന്നു, എങ്കിൽ
കുട്ടികൾക്ക് ഇതിലും പരിശ്രമം വരുന്നുണ്ടായിരിക്കും. ശരി, കുട്ടികളെ നിങ്ങൾ
പരിശ്രമിച്ച് നോക്കൂ. ബാബയുടെ ഓർമ്മയിലിരുന്ന് കാണിക്കൂ. നോക്കൂ മുഴുവൻ സമയവും
ഓർമ്മ നിലനിർത്താൻ സാധിക്കുന്നുണ്ടോ. അനുഭവം കേൾപ്പിക്കണം. ബാബാ മുഴുവൻ സമയവും
ഓർമ്മിക്കാൻ സാധിക്കുന്നില്ല പല പ്രകാരത്തിലുള്ള കാര്യങ്ങൾ ഓർമ്മ വരുന്നു. ബാബ
സ്വയം തന്റെ അനുഭവം കേൾപ്പിക്കുന്നു. ബാബ ആരിലാണോ പ്രവേശിച്ചത് അദ്ദേഹവും
പുരുഷാർത്ഥിയാണ്, ഇദ്ദേഹത്തിനാണെങ്കിൽ വലിയ പ്രശ്നങ്ങളാണ്. വലിയ ആളെന്ന് പറയുക,
അർത്ഥം വലിയ ദുഃഖം നേടുക. എത്ര വാർത്തകളാണ് വരുന്നത്. വികാരങ്ങൾ കാരണം എത്രയാണ്
അടിക്കുന്നത്. വീട്ടിൽ നിന്ന് ഇറക്കി വിടുന്നു. പെൺകുട്ടികൾ പറയുന്നു ഞാൻ
ഈശ്വരനെ അഭയം പ്രാപിച്ചിരിക്കുന്നു. എത്ര വിഘ്നങ്ങളാണ് ഉണ്ടാകുന്നത്. ആർക്കും
ശാന്തിയില്ല. നിങ്ങൾ കുട്ടികളുടെ സത്ക്കാരമാണ്. ഇപ്പോൾ പുരുഷാർത്ഥം ചെയ്ത്
ശ്രീമത്തിലൂടെ നടന്ന് ശാന്തമായി കഴിയുന്നു. ഈ ബാബ (ബ്രഹ്മാബാബ) ഇവിടെയും
ഇങ്ങനെയുള്ള വീടുകൾ കണ്ടിട്ടുണ്ട് അവിടെ പരസ്പരം വളരെ ഐക്യത്തോടെയാണ് കഴിയുന്നത്.
എല്ലാവരും മുതിർന്നവരുടെ ആജ്ഞയനുസരിച്ച് നടക്കുന്നു. പറയുന്നു ഞങ്ങളുടെത്
സ്വർഗ്ഗം പോലെയാണ്.
ഇപ്പോൾ ബാബ നിങ്ങളെ ഇങ്ങനെയുള്ള സ്വർഗ്ഗത്തിലേക്ക് കൊണ്ട് പോകുന്നു. അവിടെ എല്ലാ
പ്രകാരത്തിലുള്ള സുഖവുമുണ്ട്. ദേവതകളുടെ ഭക്ഷണം 36 തരത്തിലുള്ള വിഭവങ്ങളാണെന്ന്
പാടിയിട്ടുണ്ട്. ഇപ്പോൾ നിങ്ങൾ സ്വർഗ്ഗത്തിന്റെ സമ്പത്ത് ബാബയിൽ നിന്ന് നേടുന്നു.
അവിടെ എത്ര സ്വാദിഷ്ടമായ വിഭവങ്ങളായിരിക്കും കഴിച്ചുകൊണ്ടിരിക്കുന്നത്
പവിത്രവുമായിരിക്കും. ഇപ്പോൾ നിങ്ങൾ ആ ലോകത്തിന്റെ അധികാരിയാകുന്നു.
രാജാ-റാണിയിലും, പ്രജയിലും വ്യത്യാസമുണ്ടായിരിക്കില്ലേ. മുൻപെല്ലാം രാജക്കൻമാർ
വളരെ ആർഭാടത്തോടെയായിരുന്നു കഴിഞ്ഞിരുന്നത്. ഇത് പതിതവും രാവണന്റെ രാജ്യവുമാണ്,
എങ്കിൽ ചിന്തിച്ച് നോക്കൂ സത്യയുഗത്തിൽ എന്തായിരിക്കും. മുന്നിൽ ലക്ഷ്മീ-
നാരായണന്റെ ചിത്രം വെക്കണം. കൃഷ്ണനെക്കുറിച്ച് അസത്യമായ കാര്യങ്ങൾ എഴുതി വെച്ച്
പേര് മോശമാക്കി. കള്ളമെന്ന് പറഞ്ഞാൽ പച്ചകള്ളം. സത്യത്തിന്റെ തരി പോലുമില്ല.
ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നുണ്ട് നമ്മൾ സ്വർഗ്ഗത്തിന്റെ അധികാരികളായിരുന്നു
പിന്നീട് 84 ജന്മങ്ങളെടുത്ത് തീർത്തും ശൂദ്ര ബുദ്ധിയായി. എന്തവസ്ഥയായി. ഇപ്പോൾ
വീണ്ടും പുരുഷാർത്ഥം ചെയ്ത് എന്തായാണ് മാറുന്നത്! ബാബ ചോദിക്കാറുമില്ലേ നിങ്ങൾ
എന്തായി മാറും? അപ്പോൾ എല്ലാവരും സൂര്യവംശീയാകുമെന്ന് പറഞ്ഞ് കൈ ഉയർത്തുന്നു.
ഞങ്ങൾ മാതാ-പിതാവിനെ പൂർണ്ണമായും പിൻതുടരും. കുറഞ്ഞ പുരുഷാർത്ഥം ഒരിക്കലും
ചെയ്യില്ല. മുഴുവൻ പരിശ്രമവും ഓർമ്മയിലും തനിക്ക് സമാനമാക്കുന്നതിലുമാണ്
അതുകൊണ്ട് ബാബ പറയുന്നു എത്ര സാധിക്കുമോ സേവനം ചെയ്യാൻ പഠിക്കൂ. വളരെ എളുപ്പമാണ്.
ഇത് ശിവബാബയാണ്, ഇതാണ് വിഷ്ണുപുരി, ലക്ഷ്മീ-നാരായണന്റെ രാജ്യമാകും. ബ്രഹ്മാബാബ
വളരെ അനുഭവിയാണ്. ഏണിപ്പടിയിലും നിങ്ങൾക്ക് മനസ്സിലാക്കി കൊടുക്കാൻ സാധിക്കും.
നിങ്ങൾ കുട്ടികൾക്ക് ഈ വൃക്ഷവും, ചക്രവുമെല്ലാം കാണുന്നതിലൂടെ തന്നെ മുഴുവൻ
ജ്ഞാനവും ബുദ്ധിയിലേക്ക് വരണം. ഈ കാണുന്ന ലക്ഷ്മീ-നാരായണന്റെ രാജധാനി എവിടെ പോയി!
ആരാണ് യുദ്ധം ചെയ്തത്! ആരാണ് തോൽപ്പിച്ചത്. ഇപ്പോൾ ആ രാജ്യം തന്നെയില്ല. ഈ
ഈശ്വരീയ കാര്യങ്ങളെയൊന്നും തന്നെ അറിയുന്നില്ല. നിങ്ങൾ കുട്ടികൾക്ക് ഇതും
സാക്ഷാത്ക്കാരമുണ്ടായിട്ടുണ്ട്. എങ്ങനെയാണ് ഗുഹകളിൽ നിന്നും ഖനികളിൽ നിന്നെല്ലാം
പോയി സ്വർണ്ണവും, വജ്രങ്ങളുമെല്ലാം കൊണ്ട് വരുന്നത്. ഈ സയൻസ് നിങ്ങളുടെ
സുഖത്തിനുള്ളതായിരിക്കും. ഇവിടെ ദുഃഖത്തിന് വേണ്ടിയുള്ളതാണ്, അവിടെ വിമാനവും
പൂർണ്ണമായും സുരക്ഷയുള്ളതായിരിക്കും. കുട്ടികൾ തുടക്കത്തിൽ ഇതെല്ലാം തന്നെ
സാക്ഷാത്ക്കാരം ചെയ്തിട്ടുണ്ട്. അന്തിമത്തിലും നിങ്ങൾ വളരെയധികം സാക്ഷാത്ക്കാരം
ചെയ്യും. ഇതും നിങ്ങൾ സാക്ഷാത്ക്കാരം ചെയ്തിട്ടുണ്ട്. കള്ളൻ മോഷ്ടിക്കാനായി
വരുന്നു, അപ്പോൾ നിങ്ങളുടെ ശക്തി രൂപം കണ്ട് ഓടി രക്ഷപ്പെടുന്നു. ഈ എല്ലാ
കാര്യങ്ങളും അന്തിമത്തിലേതാണ്. കള്ളൻ മോഷ്ടിക്കാൻ വരിക തന്നെ ചെയ്യും, നിങ്ങൾ
ബാബയുടെ ഓർമ്മയിൽ ഉറച്ചിരിക്കുകയാണെങ്കിൽ ഓടിപ്പോകും.
ഇപ്പോൾ ബാബ പറയുന്നു, കുട്ടികളെ നന്നായി പുരുഷാർത്ഥം ചെയ്യൂ. മുഖ്യമായ കാര്യം
പവിത്രതയുടേതാണ്. ഒരു ജന്മം പവിത്രമാകണം. മരണമാണെങ്കിൽ മുന്നിൽ നിൽക്കുകയാണ്.
വളരെ കടുത്ത പ്രകൃതി ദുരന്തങ്ങൾ വരും, അതിൽ എല്ലാം അവസാനിക്കും. ശിവബാബ
ഇദ്ദേഹത്തിലൂടെ മനസ്സിലാക്കി തരുന്നു, ഇദ്ദേഹത്തിന്റെ ആത്മാവും കേൾക്കുന്നു. ഈ
ബാബ (ബ്രഹ്മാബാബ) എല്ലാം പറഞ്ഞ് തരുന്നു. ശിവബാബയ്ക്ക് അനുഭവങ്ങളൊന്നും
തന്നെയില്ല. കുട്ടികൾക്കാണ് അനുഭവമുണ്ടാകുന്നത്. മായയുടെ കൊടുങ്കാറ്റ്
എങ്ങനെയാണ് വരുന്നത്. ആദ്യത്തെ നമ്പറിൽ ഇദ്ദേഹമാണ്, അതുകൊണ്ട് ഇദ്ദേഹത്തിന്
എല്ലാ അനുഭവവും ഉണ്ടാകും. അതുകൊണ്ട് ഇതിൽ പേടിക്കരുത്, ഇളകാത്തവരാകണം. ബാബയുടെ
ഓർമ്മയിലിരിക്കുന്നതിലൂടെ മാത്രമാണ് ശക്തി ലഭിക്കുന്നത്. പലകുട്ടികളും
ചാർട്ടെഴുതി പിന്നീട് മുന്നോട്ട് പോകവെ നിർത്തുന്നു. ബാബ മനസ്സിലാക്കുന്നു
ക്ഷീണിച്ച് പോയിരിക്കുന്നു. പാരലൗകീക പിതാവ്, ആരിലൂടെയാണോ ഇത്രയും വലിയ സമ്പത്ത്
ലഭിക്കുന്നത് അങ്ങനെയുള്ള അച്ഛന് ഒരിക്കലും കത്ത് പോലും എഴുതുന്നില്ല.
ഓർമ്മിക്കുന്നതേയില്ല! ഇങ്ങനെയുള്ള ബാബയെ എത്രത്തോളം ഓർമ്മിക്കണം. ശിവബാബാ ഞങ്ങൾ
അങ്ങയെ വളരെയധികം ഓർമ്മിക്കുന്നു. ബാബാ അങ്ങയുടെ ഓർമ്മയില്ലാതെ ഞങ്ങൾക്കെങ്ങനെ
ജീവിക്കാൻ സാധിക്കും! ഏതു ബാബയിൽ നിന്നാണോ വിശ്വത്തിന്റെ ചക്രവർത്തീ പദവി
ലഭിക്കുന്നത്, അങ്ങനെയുള്ള ബാബയെ എങ്ങനെ മറക്കും. ഒരു കാർഡെഴുതിയാൽ അതും
ഓർമ്മിക്കലല്ലേ. ലൗകിക അച്ഛനും മക്കൾക്ക് കത്തെഴുതാറുണ്ട് - കൺമണീ.....ഭാര്യ,
ഭർത്താവിന് എങ്ങനെയാണ് കത്തെഴുതുന്നത്! ഇവിടെയാണെങ്കിൽ രണ്ട് സംബന്ധങ്ങളുമുണ്ട്.
ഇതും ഓർമ്മിക്കുന്നതിനുള്ള യുക്തിയാണ്. എത്ര മധുരമായ ബാബയാണ്! നമ്മളോട് എന്താണ്
ചോദിക്കുന്നത്? ഒന്നും തന്നെയില്ല. ബാബ ദാതാവാണ്, നൽകുന്നവനല്ലേ. ഇത്
എടുക്കുന്ന ആളല്ല. പറയുകയാണ് മധുരമായ കുട്ടികളേ ഞാൻ വന്നിരിക്കുന്നു, ഭാരതത്തെ
സുഗന്ധമുള്ള പൂന്തോട്ടമാക്കി മടങ്ങി പോകുന്നു. ശരി -
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
സൂര്യവംശിയാകുന്നതിന് വേണ്ടി മാതാ-പിതാവിനെ പൂർണ്ണമായും ഫോളോ ചെയ്യണം. ഓർമ്മയിൽ
കഴിയുന്നതിന്റെയും തനിക്ക് സമാനമാക്കുന്നതിന്റെയും പരിശ്രമം ചെയ്യണം.
2) പുരുഷാർത്ഥം ചെയ്ത്
ശ്രീമതത്തിലൂടെ നടന്ന് ശാന്തമായി കഴിയണം. മുതിർന്നവരുടെ ആജ്ഞ മാനിക്കണം.
വരദാനം :-
ഒരു ബലം ഒരു
വിശ്വാസം എന്നതിന്റെ ആധാരത്തിൽ ലക്ഷ്യത്തെ സമീപത്തെന്ന അനുഭവം ചെയ്യുന്ന
ധൈര്യശാലിയായി ഭവിക്കട്ടെ.
ഉയർന്ന
ലക്ഷ്യത്തിലെത്തുന്നതിന് മുമ്പെ കൊടുങ്കാറ്റും പേമാരിയും വരിക തന്നെ ചെയ്യും,
കപ്പലിന് അക്കരെയെത്തണമെങ്കിൽ ഇടക്കുള്ള ചുഴികളെ മറി കടക്കുക തന്നെ വേണം, അതിനാൽ
ഉടനെ പരിഭ്രമിക്കരുത്, ക്ഷീണിച്ച് നിന്ന് പോകരുത്. കൂട്ടുകാരനെ കൂടെ വെക്കൂ
എങ്കിൽ ഓരോ ബുദ്ധിമുട്ടും സഹജമായി മാറും, ധൈര്യശാലിയായി ബാബയുടെ സഹായത്തിന്
പാത്രമാകൂ. ഒരു ബലം ഒരു വിശ്വാസം- ഈ പാഠത്തെ സദാ പക്കാ ആക്കൂ എങ്കിൽ ഇടക്കുള്ള
ചുഴികളിൽ നിന്ന് സഹജമായി പുറത്ത് കടക്കാം, ലക്ഷ്യത്തിന് സമീപത്താണെന്ന അനുഭവവും
ഉണ്ടാകും.
സ്ലോഗന് :-
വിശ്വമംഗളകാരി അവരാണ് ആരാണോ പ്രകൃതി സഹിതം ഓരോ ആത്മാവിനെയും പ്രതി ശുഭഭാവന
വെക്കുന്നത്.
അവ്യക്ത സൂചന-
പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നമായി അപകാരിക്കും ഉപകാരം ചെയ്യൂ.
ഓരോ ആത്മാവിനെ പ്രതിയും
ദയയുടെ ഭാവന, സദാ സഹയോഗത്തിന്റെ ഭാവന, ധൈര്യം വർദ്ധിപ്പിക്കുന്നതിന്റെ
ഭാവനയുണ്ടായിരിക്കണം. ഓരോ പരിതസ്ഥിതിയിലും ഓരോ കാര്യത്തിലും ഓരോ സഹയോഗീ
സംഘടനയിലും നിസ്വാർത്ഥമതിയാകണം, അപ്പോൾ പറയാം പരോപകാരത്തിന്റെ ഭാവന. എങ്ങനെയാണോ
ബ്രഹ്മാബാബ തനിക്കുവേണ്ടി ഒന്നും തന്നെ സ്വീകരിച്ചില്ല, സാധനങ്ങൾ
സ്വീകരിച്ചില്ല, താമസിക്കാനുള്ള ഇടം സ്വീകരിച്ചില്ല, സ്ഥൂലത്തിലും സൂക്ഷ്മത്തിലും
സദാ 'ആദ്യം കുട്ടികൾ' എന്ന മനോഭാവം വെച്ചു, ഇതിനെ പറയാം പരോപകാരി, ഇക്കാര്യത്തിൽ
ഫോളോ ഫാദർ ചെയ്ത് സമാനമാകൂ.