14.11.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- ഈ കണ്ണുകള്കൊണ്ട് എന്തെല്ലാം കാണുന്നുവോ, അവയെല്ലാം കണ്ടുകൊണ്ടും കാണാതിരിക്കൂ, ഇവയോടുള്ള മമത്വം കളയൂ എന്തുകൊണ്ടെന്നാല് ഇവ അഗ്നിക്കിരയാകാനുള്ളതാണ്.

ചോദ്യം :-
ലോകത്തിലുള്ളവര്ക്ക് അറിയാത്ത, ഈശ്വരീയ ഗവണ്മെന്റിന്റെ ഗുപ്തമായ കര്ത്തവ്യം എന്താണ്?

ഉത്തരം :-
ഈശ്വരീയ ഗവണ്മെന്റ് ആത്മാക്കളെ പാവനമാക്കി മാറ്റി ദേവതയാക്കി മാറ്റുന്നു- ഇതാണ് വളരെ ഗുപ്തമായ കര്ത്തവ്യം, ഇത് മനുഷ്യര്ക്ക് മനസ്സിലാക്കാന് സാധിക്കില്ല. എപ്പോള് മനുഷ്യന് ദേവതയാകുന്നുവോ അപ്പോഴേ നരകവാസിയില് നിന്നും സ്വര്ഗ്ഗവാസിയാകാന് സാധിക്കൂ. മനുഷ്യന്റെ സ്വഭാവം പൂര്ണ്ണമായും വികാരങ്ങളാല് മോശമായിരിക്കുന്നു. നിങ്ങള് ഇപ്പോള് എല്ലാവരേയും ശ്രേഷ്ഠ സ്വഭാവമുള്ളവരാക്കി മാറ്റുന്നതിനുള്ള സേവനം ചെയ്യുന്നു, ഇതാണ് നിങ്ങളുടെ മുഖ്യ കര്ത്തവ്യം.

ഓംശാന്തി.  
എപ്പോള് ഓംശാന്തി എന്ന് പറയുന്നുവോ അപ്പോള് തന്റെ സ്വധര്മ്മവും തന്റെ വീടും ഓര്മ്മ വരുന്നു പിന്നെ വീട്ടില് തന്നെ ഇരിക്കുകയല്ല വേണ്ടത്. ബാബയുടെ കുട്ടിയായി മാറിയെങ്കില് തീര്ച്ചയായും സ്വര്ഗ്ഗത്തിന്റെ സമ്പത്തും ഓര്മ്മ വരും. ഓംശാന്തി എന്നു പറയുന്നതിലൂടെയും മുഴുവന് ജ്ഞാനവും ബുദ്ധിയില് വരുന്നു. ഞാന് ആത്മാവ് ശാന്തസ്വരൂപമാണ്, ശാന്തിയുടെ സാഗരനായ അച്ഛന്റെ കുട്ടിയാണ്. സ്വര്ഗ്ഗത്തിന്റെ സ്ഥാപന ചെയ്യുന്ന അതേ അച്ഛന് നമ്മെ പവിത്രവും ശാന്തസ്വരൂപവുമാക്കി മാറ്റുന്നു. പവിത്രതയാണ് മുഖ്യമായ കാര്യം. പവിത്ര ലോകവും അപവിത്ര ലോകവുമുണ്ട്. പവിത്രലോകത്തില് ഒരു വികാരം പോലും ഉണ്ടാകില്ല. അപവിത്ര ലോകത്തില് 5 വികാരങ്ങളുമുണ്ട് അതിനാലാണ് വികാരീ ലോകം എന്നു പറയുന്നത്. അത് നിര്വ്വികാരീ ലോകമാണ്. നിര്വ്വികാരീ ലോകത്തില് നിന്നും പിന്നീട് ഏണിപ്പടി താഴേയ്ക്ക് ഇറങ്ങി ഇറങ്ങി വികാരീ ലോകത്തിലെത്തുന്നു. അതാണ് പാവനമായ ലോകം, ഇതാണ് പതിതമായ ലോകം. രാമരാജ്യവും രാവണരാജ്യവും ഉണ്ടല്ലോ! സമയത്തെക്കുറിച്ച് രാത്രി എന്നും പകല് എന്നും മഹിമയുണ്ട്. ബ്രഹ്മാവിന്റെ പകലും ബ്രഹ്മാവിന്റെ രാത്രിയും. പകല് സുഖവും രാത്രി ദുഃഖവും. രാത്രി അലഞ്ഞുതിരിയുന്നതിന്റേതാണ്. സാധാരണ രാത്രിയില് ആരും അലഞ്ഞുതിരിയുന്നില്ല എങ്കിലും ഭക്തി അലച്ചിലാണ്. നിങ്ങള് കുട്ടികള് ഇവിടെ വന്നിരിക്കുന്നത് സദ്ഗതി പ്രാപ്തമാക്കാനാണ്. നിങ്ങള് ആത്മാക്കളില് 5 വികാരങ്ങളുടെ പാപം ഉണ്ടായിരുന്നു, അതിലും മുഖ്യമാണ് കാമത്തിന്റെ വികാരം, ഇതിനാല്തന്നെയാണ് മനുഷ്യന് പാപാത്മാവായി മാറിയത്. നമ്മള് പതിതമാണ് എന്നത് എല്ലാവര്ക്കും അറിയാവുന്നതാണ്. ഭ്രഷ്ടാചാരത്തിലൂടെയാണ് ജന്മമെടുത്തത്. ഒരേയൊരു കാമവികാരത്തിന്റെ കാരണത്താല് മുഴുവന് യോഗ്യതകളും ഇല്ലാതാകുന്നു അതിനാല് ബാബ പറയുന്നു ഈ കാമവികാരത്തെ വിജയിക്കു എങ്കില് ജഗദ്ജീത്തും പുതിയ ലോകത്തിന്റെ അധികാരിയുമായി മാറും. അതിനാല് ഉള്ളില് ഇത്രയും സന്തോഷം ഉണ്ടായിരിക്കണം. മനുഷ്യന് പതിതമായതിനാല് ഒന്നും മനസ്സിലാക്കുന്നില്ല. ഈ കാമത്തിന്റെ പേരില് തന്നെ എത്ര ബഹളങ്ങള് ഉണ്ടാകുന്നു. എത്ര അശാന്തി, എത്ര അയ്യോ അയ്യോ എന്ന നിലവിളി ഉണ്ടാകുന്നു. ഈ സമയത്ത് ലോകത്ത് അയ്യോ അയ്യോ എന്ന നിലവിളി എന്തുകൊണ്ടാണ്? എന്തുകൊണ്ടെന്നാല് എല്ലാവരും പാപാത്മാക്കളാണ്. വികാരങ്ങളുടെ കാരണത്താലാണ് അസുരന് എന്നു പറയുന്നത്. ഇപ്പോള് ബാബയിലൂടെ മനസ്സിലാക്കി ഞങ്ങള് തീര്ത്തും കക്കയ്ക്കു സമാനം നയാപൈസയ്ക്ക് വിലയില്ലാത്തവരായിരുന്നു. ഉപയോഗത്തില് വരാത്ത വസ്തുക്കളെ തീയില് ഇടാറുണ്ട്. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് ലോകത്തില് ഉപകാരമുള്ള ഒരു വസ്തുവുമില്ല. സര്വ്വ മാനവകുലത്തിനും തീ പിടിക്കാനുള്ളതാണ്. എന്തെല്ലാം ഈ കണ്ണുകള് കൊണ്ട് കാണുന്നുവോ, എല്ലാത്തിനും തീ പിടിക്കും. ആത്മാവിന് തീ പിടിക്കില്ല. ആത്മാവ് ഇന്ഷ്വര് ചെയ്തപോലെയാണ്. എന്താ ആത്മാവിനെ എപ്പോഴെങ്കിലും ഇന്ഷ്വര് ചെയ്യുമോ? ഇന്ഷ്വര് ചെയ്യുന്നത് ശരീരത്തെയാണ്. കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട്, ഇത് കളിയാണ്. ആത്മാവ് മുകളില് 5 തത്വങ്ങള്ക്കും ഉപരിയായാണ്. 5 തത്വങ്ങള് കൊണ്ടാണ് ലോകത്തിലെ മുഴുവന് സാമഗ്രികളും നിര്മ്മിച്ചിരിക്കുന്നത്. ആത്മാവ് ഉണ്ടാകുന്നതല്ല, ആത്മാവ് സദാ ഉള്ളതാണ്. കേവലം പുണ്യാത്മാവും പാപാത്മാവുമായി മാറുന്നു. 5 വികാരങ്ങളാല് ആത്മാവ് എത്ര അഴുക്കുള്ളതായി മാറുന്നു. ഇപ്പോള് ബാബ വന്നിരിക്കുകയാണ് പാപങ്ങളില് നിന്നും മുക്തമാക്കുന്നതിനായി. വികാരത്താല് മുഴുവന് സ്വഭാവവും മോശമാകുന്നു. സ്വഭാവം എന്ന് എന്തിനെയാണ് പറയുന്നത്- അതും ആര്ക്കും അറിയില്ല. പാണ്ഢവരുടെ രാജ്യം, കൗരവരുടെ രാജ്യം എന്നെല്ലാം മഹിമയുണ്ട്. ഇപ്പോള് പാണ്ഢവര് ആരാണ്- എന്നതും ആര്ക്കും അറിയില്ല. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മള് ഈശ്വരീയ ഗവണ്മെന്റിന്റേതാണ്. ബാബ വന്നിരിക്കുകയാണ് രാമരാജ്യം സ്ഥാപിക്കുന്നതിനായി. ഈ സമയത്ത് ഈശ്വരീയ ഗവണ്മെന്റ് എന്താണ് ചെയ്യുന്നത്? ആത്മാക്കളെ പാവനമാക്കി ദേവതയാക്കി മാറ്റുന്നു. ഇല്ലെങ്കില് പിന്നെ ദേവത എവിടെ നിന്നു വരും- ഇത് ആര്ക്കും അറിയില്ല അതിനാല് ഇതിനെ ഗുപ്ത ഗവണ്മെന്റ് എന്നു പറയുന്നു. ഇവരും മനുഷ്യര് തന്നെയാണ് പക്ഷേ എങ്ങനെ ദേവതയായി മാറി, ആരാണ് ആക്കി മാറ്റിയത്? ദേവീ ദേവതകള് സ്വര്ഗ്ഗത്തിലാണ് ഉണ്ടാവുക. എങ്കില് അവരെ സ്വര്ഗ്ഗവാസിയാക്കി മാറ്റിയത് ആരാണ്. സ്വര്ഗ്ഗവാസിയില് നിന്നും പിന്നീട് നരകവാസിയായി മാറുന്നു. പിന്നീട് നരകവാസി തന്നെ സ്വര്ഗ്ഗവാസിയാകുന്നു. ഇത് നിങ്ങള്ക്കും അറിയില്ലായിരുന്നു. പിന്നെ മറ്റുള്ളവര് എങ്ങനെ അറിയാനാണ്. സ്വര്ഗ്ഗം എന്ന് സത്യയുഗത്തേയും, നരകം എന്ന് കലിയുഗത്തേയുമാണ് പറയുന്നത്. ഇതും നിങ്ങള് ഇപ്പോഴാണ് മനസ്സിലാക്കുന്നത്. ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഇത് പതിതത്തില് നിന്നും പാവനമായി മാറുന്നതിനുള്ള പഠിപ്പാണ്. ആത്മാവുതന്നെയാണ് പതിതമായി മാറുന്നത്. പതിതത്തില് നിന്നും പാവനമാക്കി മാറ്റുക- ഈ ജോലി ബാബ നിങ്ങളെ പഠിപ്പിച്ചിട്ടുണ്ട്. പാവനമായി മാറൂ എങ്കില് പാവന ലോകത്തിലേയ്ക്ക് പോകാം. ആത്മാവുതന്നെയാണ് പാവനമായി മാറുന്നത് അപ്പോഴേ സ്വര്ഗ്ഗത്തിന് യോഗ്യരാകാന് സാധിക്കൂ. ഈ ജ്ഞാനം നിങ്ങള്ക്ക് ഈ സംഗമത്തില് തന്നെയാണ് ലഭിക്കുന്നത്. പവിത്രമായി മാറുന്നതിനുള്ള ആയുധം ലഭിക്കുന്നു. പതിതപാവനന് എന്ന് ഒരേയൊരു ബാബയെത്തന്നെയാണ് വിളിക്കുന്നത്. ഞങ്ങളെ പാവനമാക്കി മാറ്റൂ എന്ന് പറയുന്നു. ഈ ലക്ഷ്മീ നാരായണന്മാര് സ്വര്ഗ്ഗത്തിലെ അധികാരികളായിരുന്നു. പിന്നീട് 84 ജന്മങ്ങള് എടുത്ത് പതിതമായി മാറി. ശ്യാമനും സുന്ദരനും, ഇവര്ക്ക് പേരുതന്നെ ഇങ്ങനെയാണ് വെച്ചിരിക്കുന്നത് പക്ഷേ മനുഷ്യര് അര്ത്ഥം അല്പമെങ്കിലും മനസ്സിലാക്കുന്നുണ്ടോ. കൃഷ്ണനെക്കുറിച്ചും വ്യക്തമായ അറിവ് ലഭിക്കുന്നു. ഇതില് രണ്ട് ലോകമാക്കി മാറ്റിയിരിക്കുന്നു. വാസ്തവത്തില് ലോകം ഒന്നേയുള്ളു. അതുതന്നെ പഴയതും പുതിയതുമാകുന്നു. ആദ്യം ചെറിയ കുട്ടി പിന്നീട് വലുതായി വൃദ്ധനായി മാറുന്നു. ലോകവും പുതിയതില് നിന്നും പഴയതായി മാറുന്നു. നിങ്ങള് മനസ്സിലാക്കിക്കൊടുക്കുന്നതിനായി എത്ര തലയിട്ട് ഉടയ്ക്കുന്നു. തന്റെ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയല്ലേ. ഇവരും മനസ്സിലാക്കിയല്ലോ. അറിവിലൂടെ എത്ര മധുരമായി മാറി. ആരാണ് മനസ്സിലാക്കിത്തന്നത്? ഭഗവാന്. യുദ്ധം മുതലായവയുടെ കാര്യമേയില്ല. ഭഗവാന് എത്ര വിവേകശാലിയും നോളേജ്ഫുള്ളുമാക്കി മാറ്റുന്നു. ശിവക്ഷേത്രങ്ങളില് ചെന്ന് നമിക്കുന്നു പക്ഷേ അവര് എന്താണ്, ആരാണ്, ഇത് ആര്ക്കും അറിയില്ല. ശിവകാശി വിശ്വനാഥ് ഗംഗാ..... കേവലം പറഞ്ഞുകൊണ്ടിരിക്കുന്നു, അര്ത്ഥം അല്പം പോലും അറിയുന്നില്ല. മനസ്സിലാക്കിക്കൊടുത്താല് പറയും നിങ്ങള് ഞങ്ങള്ക്ക് എന്ത് മനസ്സിലാക്കിത്തരാനാണ്, ഞങ്ങള് വേദ ശാസ്ത്രങ്ങളെല്ലാം പഠിച്ചവരാണ്. നിങ്ങള് കുട്ടികള് നമ്പര്വൈസ് ആയാണ് ഈ കാര്യങ്ങള് ധാരണ ചെയ്യുന്നത്. ചിലരാണെങ്കില് മറന്നുപോകുന്നു എന്തുകൊണ്ടെന്നാല് തീര്ത്തും കല്ലുബുദ്ധിയായിരിക്കുന്നു. അതിനാല് ഇപ്പോള് ആരാണോ പവിഴബുദ്ധിയായി മാറിയിരിക്കുന്നത് അവരുടെ ജോലിയാണ് മറ്റുള്ളവരേയും പവിഴബുദ്ധിയാക്കി മാറ്റുക. കല്ലുബുദ്ധികളായവരുടെ പ്രവര്ത്തി തന്നെ താഴ്ന്നതായിരിക്കും എന്തുകൊണ്ടെന്നാല് ഹംസം കൊക്കായി മാറിയില്ലേ. ഹംസം ഒരിയ്ക്കലും ആര്ക്കും ദുഃഖം നല്കില്ല. കൊക്ക് ദുഃഖം നല്കും. അവരെ അസുരന് എന്നാണ് വിളിക്കുന്നത്. തിരിച്ചറിവ് ഉണ്ടാകില്ല. വളരെ അധികം സെന്ററുകളിലും ഇങ്ങനെയുള്ള വികാരികള് ഒരുപാട് വരുന്നുണ്ട്. ഞങ്ങള് പവിത്രമായി ഇരിക്കുന്നുണ്ട് എന്ന് ഒഴിവ് കഴിവ് പറയും പക്ഷേ അസത്യമാണ്. അസത്യമായ ലോകം....... എന്നും പറയാറുമുണ്ട്. ഇപ്പോള് സംഗമമാണ്. എത്ര വ്യത്യാസമുണ്ട്. ആരാണോ അസത്യം പറയുന്നത്, അസത്യമായ കാര്യങ്ങള് ചെയ്യുന്നത് അവരാണ് മൂന്നാം തരത്തിലേയ്ക്ക് പോകുന്നത്. ഒന്ന്, രണ്ട്, മൂന്ന് എന്നിങ്ങനെ തരങ്ങളുണ്ടല്ലോ. ഇവര് മൂന്നാം തരമാണ് എന്നത് ബാബയ്ക്ക് പറയാന് കഴിയും.

ബാബ മനസ്സിലാക്കിത്തരുന്നു പവിത്രതയുടെ പൂര്ണ്ണമായ തെളിവ് നല്കണം. ചിലര് പറയും നിങ്ങള് രണ്ടുപേരും ഒരുമിച്ച് താമസിച്ചുകൊണ്ടും പവിത്രമായി ഇരിക്കുന്നുവോ- ഇത് അസംഭവ്യമാണ് എന്ന്. പക്ഷേ കുട്ടികളില് യോഗബലം ഇല്ലാത്തതുകാരണം ഇത്രയും സഹജമായ കാര്യം പൂര്ണ്ണമായ രീതിയില് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കുന്നില്ല. ഇവിടെ നമ്മെ ഭഗവാനാണ് പഠിപ്പിക്കുന്നത് എന്നത് അവര്ക്ക് ആരും പറഞ്ഞുകൊടുക്കുന്നില്ല. ഭഗവാന് പറയുന്നു പവിത്രമായി മാറുന്നതിലൂടെ നിങ്ങള്ക്ക് 21 ജന്മങ്ങളിലേയ്ക്ക് സ്വര്ഗ്ഗത്തിന്റെ അധികാരിയാവാന് സാധിക്കും. വളരെ നല്ല ലോട്ടറി ലഭിക്കുന്നു. നമുക്ക് കൂടുതല് സന്തോഷമുണ്ടാകുന്നു. ചില കുട്ടികള് ഗാന്ധര്വ്വ വിവാഹം കഴിച്ച് പവിത്രമായിരുന്ന് കാണിക്കുന്നു. ദേവീ ദേവതകള് പവിത്രമല്ലേ. അപവിത്രത്തില് നിന്നും പവിത്രമാക്കി മാറ്റുന്നത് ഒരേയൊരു ബാബയാണ്. ജ്ഞാനം, ഭക്തി, വൈരാഗ്യം ഇതും മനസ്സിലാക്കിത്തന്നിട്ടുണ്ട്. ജ്ഞാനവും ഭക്തിയും പകുതി പകുതിയാണ് പിന്നീട് ഭക്തിയ്ക്ക് ശേഷമാണ് വൈരാഗ്യം. ഇപ്പോള് ഈ പതിതലോകത്തില് വസിക്കേണ്ടതില്ല, വസ്ത്രം അഴിച്ചുവെച്ച് വീട്ടിലേയ്ക്ക് പോകണം. 84 ന്റെ ചക്രം ഇപ്പോള് പൂര്ത്തിയായിരിക്കുന്നു. ഇപ്പോള് നമ്മള് പോകുന്നത് ശാന്തിധാമത്തിലേയ്ക്കാണ്. ആദ്യമാദ്യം അല്ലാഹുവിന്റെ കാര്യം മറക്കരുത്. ഇതും കുട്ടികള്ക്ക് അറിയാം ഈ പഴയ ലോകം തീര്ച്ചയായും അവസാനിക്കാനുള്ളതാണ്. ബാബ പുതിയ ലോകം സ്ഥാപിക്കുകയാണ്. ബാബ അനേകം തവണ പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നതിനായി വന്നിട്ടുണ്ട് പിന്നീട് നരകത്തിന്റെ വിനാശമുണ്ടാകും. നരകം എത്ര വലുതാണ്, സ്വര്ഗ്ഗം എത്ര ചെറുതാണ്. പുതിയ ലോകത്തിലുള്ളത് ഒരേയൊരു ധര്മ്മമാണ്. ഇവിടെയാണെങ്കില് എത്ര അധികം ധര്മ്മങ്ങളാണ്. ശങ്കരനിലൂടെ വിനാശമുണ്ടാകും എന്ന് എഴുതിയിട്ടുമുണ്ട്. അനേകം ധര്മ്മങ്ങളുടെ വിനാശമുണ്ടാകുന്നു പിന്നെ ബ്രഹ്മാവിലൂടെ ഒരു ധര്മ്മത്തിന്റെ സ്ഥാപനയുണ്ടാകുന്നു. ഈ ധര്മ്മം ആരാണ് സ്ഥാപിച്ചത്? ബ്രഹ്മാവല്ലല്ലോ ചെയ്തത്! ബ്രഹ്മാവുതന്നെയാണ് പതിതത്തില് നിന്നും പിന്നീട് പാവനമായി മാറുന്നത്. പതിതത്തില് നിന്നും പാവനമാകുന്നു എന്ന് എന്നെക്കുറിച്ച് പറയാറില്ല. പാവനമായിരിക്കുമ്പോള് ലക്ഷ്മീ നാരായണന് എന്നാണ് പേര്, പതിതമാകുമ്പോള് ബ്രഹ്മാവെന്നും. ബ്രഹ്മാവിന്റെ പകലും, ബ്രഹ്മാവിന്റെ രാത്രിയും. ശിവബാബയെ അനാദിയായ രചയിതാവ് എന്നാണ് വിളിക്കുന്നത്. ആത്മാക്കള് എല്ലാവരും ഉണ്ട്. ആത്മാക്കളുടെ രചയിതാവ് എന്ന് പറയില്ല അതിനാലാണ് അനാദി എന്നു പറയുന്നത്. ബാബ അനാദിയാണ് അതിനാല് ആത്മാക്കളും അനാദിയാണ്. കളിയും അനാദിയാണ്. ഇത് അനാദിയായി ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ കളിയാണ്. സ്വയം ആത്മാവിന്റെ സൃഷ്ടി ചക്രത്തിന്റെ ആദി മദ്ധ്യ അന്ത്യ കാലയളവിന്റെ ജ്ഞാനം ലഭിക്കുന്നു. ഇത് ആരാണ് നല്കിയത്? ബാബ. നിങ്ങള് 21 ജന്മങ്ങളിലേയ്ക്ക് ധനികരായി മാറുന്നു പിന്നീട് രാവണരാജ്യത്തില് ദരിദ്രനായി മാറുന്നു. പിന്നീട് സ്വഭാവം മോശമാകാന് തുടങ്ങുന്നു. വികാരമുണ്ടല്ലോ. മനുഷ്യര് കരുതുന്നത് നരകവും സ്വര്ഗ്ഗവുമെല്ലാം ഒരുമിച്ചാണ് നടക്കുന്നത് എന്നാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് എത്ര വ്യക്തമായാണ് മനസ്സിലാക്കിത്തരുന്നത്. ഇപ്പോള് നിങ്ങള് ഗുപ്തമാണ്, ശാസ്ത്രങ്ങളില് എന്തെല്ലാമാണ് എഴുതി വെച്ചിരിക്കുന്നത്. എത്രത്തോളം നൂല് കെട്ട് പിണഞ്ഞപോലെയായിരിക്കുന്നു. ബാബയെത്തന്നെയാണ് വിളിക്കുന്നത് ഞങ്ങളെക്കൊണ്ട് ഒരു പ്രയോജനവുമില്ല. വന്ന് പാവനമാക്കി ഞങ്ങളുടെ സ്വഭാവത്തെ ശരിയാക്കൂ. നിങ്ങളുടെ സ്വഭാവം എത്രത്തോളം നല്ലതാകുന്നു. ചിലര് നേരെയാകുന്നതിനു പകരം അതിലും മോശമാകുന്നു. പെരുമാറ്റത്തില് നിന്നുതന്നെ അറിയാന് കഴിയും. ഇന്ന് ഹംസമാണെന്ന് പറയും, നാളെ കൊക്കായി മാറും. സമയം എടുക്കുന്നില്ല. സമയവും വളരെ ഗുപ്തമാണ്. ഇവിടെ ഒന്നും കാണാന് കഴിയില്ല. പുറത്ത് ഇറങ്ങുന്നതിലൂടെ കാണാന് സാധിക്കും പിന്നീട് ആശ്ചര്യത്തോടെ കേട്ടു... എന്നിട്ട് ഉപേക്ഷിച്ച് പോകുന്നു. ഇത്രയും ശക്തിയോടെയാണ് വീഴുന്നത് അസ്ഥികള് പോലും പൊട്ടിപ്പോകുന്നു. ഇന്ദ്രപ്രസ്ഥത്തിന്റെ കാര്യമാണ്. അറിയാന് തന്നെ കഴിയും. ഇങ്ങനെയുള്ളവര് പിന്നെ സഭയിലേയ്ക്ക് വരരുത്. അല്പം ജ്ഞാനം കേട്ടിട്ടുണ്ടെങ്കില് പോലും സ്വര്ഗ്ഗത്തിലേയ്ക്ക് വരും. ജ്ഞാനത്തിന് വിനാശമുണ്ടാകില്ല. ഇപ്പോള് ബാബ പറയുന്നു പുരുഷാര്ത്ഥം ചെയ്ത് ഉയര്ന്ന പദവി പ്രാപ്തമാക്കു. അഥവാ വികാരത്തിലേയ്ക്ക് പോവുകയാണെങ്കില് പദവി ഭ്രഷ്ടമാകും. ഈ ചക്രം എങ്ങനെയാണ് കറങ്ങുന്നത് എന്നത് ഇപ്പോള് നിങ്ങള്ക്ക് മനസ്സിലായി.

ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധി എത്രത്തോളം മാറിയിരിക്കുന്നു എന്നിട്ടും മായ തീര്ച്ചയായും വഞ്ചിക്കുന്നുണ്ട്. ഇച്ഛാമാത്രം അവിദ്യ. എന്തെങ്കിലും ആഗ്രഹം വെച്ചാല് തീര്ന്നു. അണാപൈസയ്ക്ക് വിലയില്ലാത്തവരായി മാറും. നല്ല നല്ല മഹാരഥികളെപ്പോലും മായ ഏതെങ്കിലും പ്രകാരത്തില് ചതിക്കുന്നുണ്ട് പിന്നീട് അവര്ക്ക് ഹൃദയത്തില് സ്ഥാനം ലഭിക്കില്ല. ചില കുട്ടികള് ഇങ്ങനെയുമുണ്ട് അവര്ക്ക് അച്ഛനെത്തന്നെ കൊല്ലാന് സമയം വേണ്ടിവരില്ല. കുടുംബത്തെ തന്നെ ഇല്ലാതാക്കുന്നു. മഹാപാപമുള്ള ആത്മാക്കളാണ്. രാവണന് എന്തെന്തെല്ലാം ചെയ്യിക്കുന്നു. വളരെ വെറുപ്പ് ഉണ്ടാകുന്നു. എത്ര മോശമായ ലോകമാണ്. ഇതില് ഒരിയ്ക്കലും ഇഷ്ടം വെയ്ക്കരുത്. പവിത്രമായി മാറുന്നതിന് വളരെ അധികം ധൈര്യം വേണം. വിശ്വത്തിന്റെ ചക്രവര്ത്തീ പദമാകുന്ന സമ്മാനം നേടാന് മുഖ്യമായി വേണ്ടത് പവിത്രതയാണ്. പവിത്രതയുടെ മേല് എത്ര ബഹളങ്ങള്ഉണ്ടാകുന്നു. അല്ലയോ പതിതപാവനാ വരൂ എന്ന് ഗാന്ധിജിയും പറയുമായിരുന്നു. ഇപ്പോള് ബാബ പറയുന്നു ചരിത്രവും ഭൂമിശാസ്ത്രവും വീണ്ടും ആവര്ത്തിക്കപ്പെടും. എല്ലാവര്ക്കും തീരിച്ച് വരുകതന്നെ വേണം, ഇപ്പോള് ഒരുമിച്ച് പോകണം. ബാബയും വന്നിട്ടുണ്ടല്ലോ- എല്ലാവരേയും വീട്ടിലേയ്ക്ക് കൂട്ടിക്കൊണ്ടുപോകുന്നതിനായി. ബാബ വരാതെ ആര്ക്കും തിരിച്ചുപോകാന് സാധിക്കില്ല. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) മായയുടെ ചതിയില് നിന്നും രക്ഷപ്പെടടുന്നതിന് വേണ്ടി ഒരു പ്രകാരത്തിലുള്ള ആഗ്രഹങ്ങളും വെയ്ക്കരുത്. ഇച്ഛാമാത്രം അവിദ്യയായി മാറണം.

2) വിശ്വത്തിന്റെ ചക്രവര്ത്തീ പദം നേടുന്നതിന് പവിത്രത മുഖ്യമാണ്, അതിനാല് പവിത്രമായി മാറുന്നതിനുള്ള ധൈര്യം കാണിക്കണം. തന്റെ സ്വഭാവത്തെ നല്ലതാക്കണം.

വരദാനം :-
സദാ ഓര്മയുടെ കുടക്കീഴില്, മര്യാദയുടെ രേഖയ്ക്കുള്ളില് കഴിയുന്ന മായാജീത്ത് വിജയിയായി ഭവിക്കട്ടെ.

ബാബയുടെ ഓര്മ തന്നെയാണ് കുടക്കീഴ്, കുടക്കീഴില് കഴിയുക എന്നാല് മായാജീത്ത് വിജയി ആകുക. സദാ ഓര്മയുടെ കുടക്കീഴിലും മര്യാദയുടെ രേഖയ്ക്കുള്ളിലും കഴിയൂ. എങ്കില് ആര്ക്കും അകത്തേക്ക് പ്രവേശിക്കാനുളള ധൈര്യമുണ്ടാകില്ല. മര്യാദയുടെ വരയില് നിന്ന് പുറത്തുപോകുന്നുവെങ്കില് മായയും തന്റേതാക്കാന് സമര്ത്ഥനാണ്. എന്നാല് നാം അനേക തവണ വിജയിയായതാണ്. വിജയമാല നമ്മുടെ തന്നെ ഓര്മചിഹ്നമാണ് ഈ സ്മൃതിയോടെ സദാ സമര്ത്ഥമായിരിക്കൂ. എങ്കില് മായയോട് പരാജയപ്പെടില്ല.

സ്ലോഗന് :-
സര്വ ഖജനാക്കളെയും സ്വയത്തില് നിറയ്ക്കൂ എങ്കില് സമ്പന്നതയുടെ അനുഭവമുണ്ടായിക്കൊണ്ടിരിക്കും.