മധുരമായ കുട്ടികളേ-
നിങ്ങളുടെ പക്കല് മന്മനാഭവ, മദ്ധ്യാജീ ഭവ എന്നീ ശക്തിശാലിയായ ബാണങ്ങളുണ്ട്, ഈ
ബാണങ്ങങ്ങള് കൊണ്ട് നിങ്ങള്ക്ക് മായയുടെമേല് വിജയം നേടാന് സാധിക്കും.
ചോദ്യം :-
കുട്ടികള്ക്ക് ബാബയുടെ സഹായം എന്തിന്റെ അടിസ്ഥാനത്തിലാണ് ലഭിക്കുന്നത്?
കുട്ടികള് ബാബയ്ക്ക് നന്ദി പറയുന്നത് ഏതുരൂപത്തിലാണ്?
ഉത്തരം :-
കുട്ടികള്
എത്രത്തോളം ബാബയെ സ്നേഹത്തോടെ ഓര്മ്മിക്കുന്നുവോ അത്രയും ബാബയുടെ സഹായം
ലഭിച്ചുകൊണ്ടിരിക്കും. സ്നേഹത്തോടെ സംസാരിക്കൂ. തന്റെ കണക്ഷന് ശരിയാക്കി
വെയ്ക്കൂ, ശ്രീമതത്തിലൂടെ നടന്നുകൊണ്ടിരിക്കു എങ്കില് ബാബ സഹായം
നല്കിക്കൊണ്ടിരിക്കും. കുട്ടികള്ബാബയോട് നന്ദി പറയുന്നു, ബാബാ അങ്ങ്
പരമധാമത്തില് നിന്നും വന്ന് ഞങ്ങളെ പതിതത്തില് നിന്നും പാവനമാക്കി മാറ്റുന്നു,
അങ്ങയില് നിന്നും ഞങ്ങള്ക്ക് എത്ര സുഖം ലഭിക്കുന്നു. സ്നേഹത്താല് കണ്ണുനീര് പോലും
വരുന്നു.
ഓംശാന്തി.
കുട്ടികള്ക്ക് ഏറ്റവും പ്രിയപ്പെട്ടത് മാതാവും പിതാവുമാണ്. പിന്നെ
മാതാപിതാക്കള്ക്ക് ഏറ്റവും പ്രിയപ്പെട്ടത് കുട്ടികള് തന്നെയാണ്. ഇപ്പോള്
ബാബയെയാണ് അങ്ങുതന്നെയാണ് മാതാവും പിതാവും എന്നു പറയുന്നത്. ലൗകിക മാതാപിതാവിനെ
ആരും ഇങ്ങനെ വിളിക്കാറില്ല. ഇത് തീര്ച്ചയായും മഹിമയാണ്, പക്ഷേ ആരുടേതാണ്- ഇത്
ആര്ക്കും അറിയില്ല. അഥവാ അറിയുമെങ്കില് അവിടേയ്ക്ക് പോകുമായിരുന്നു ഒരുപാടുപേരെ
കൊണ്ടുപോകുമായിരുന്നു. പക്ഷേ ഡ്രാമയിലെ പാര്ട്ട് ഇങ്ങനെയാണ്. എപ്പോഴാണോ ഡ്രാമ
പൂര്ത്തിയാകുന്നത് അപ്പോഴേ ബാബ വരുകയുള്ളു. മുമ്പ് സംഭാഷണമില്ലാത്ത നാടകങ്ങള്
ഉണ്ടാകുമായിരുന്നു. നാടകം പൂര്ത്തിയാകുമ്പോള് മുഴുവന് അഭിനേതാക്കളും സ്റ്റേജില്
പ്രത്യക്ഷപ്പെടും. ഇതും പരിധിയില്ലാത്ത വലിയ നാടകമാണ്. ഇതും മുഴുവന്
കുട്ടികളുടേയും ബുദ്ധിയില് വരണം- സത്യയുഗം, ത്രേതാ, ദ്വാപരം, കലിയുഗം. ഇത്
മുഴുവന് സൃഷ്ടിയുടേയും ചക്രമാണ്. മൂലവതനത്തിലും സൂക്ഷ്മവതനത്തിലും ചക്രം
കറങ്ങുന്നു. സൃഷ്ടിയുടെ ചക്രം ഇവിടെ മാത്രമല്ല കറങ്ങുന്നത്.
പാടുന്നുമുണ്ട് ഒരേയൊരു ഓംകാരമെന്ന സത്യനാമം.......... ഈ മഹിമ ആരുടേതാണ്?
ഗ്രന്ഥത്തിലും സിക്കുകാര് മഹിമ പാടുന്നുണ്ട് ഗുരുനാനാക്കിന്റെ വചനങ്ങള്.......
ഇപ്പോള് ഒരു ഓംകാരം എന്നത് ഒരേയൊരു പരമപിതാ പരമാത്മാവിന്റെ മഹിമയാണ് പക്ഷേ ലോകം
പരമാത്മാവിന്റെ മഹിമയെ മറന്ന് ഗുരുനാനാക്കിന്റെ മഹിമ പാടിക്കൊണ്ടിരിക്കുന്നു.
സദ്ഗുരു നാനാക്കാണ് എന്ന് കരുതുന്നു. വാസ്തവത്തില് സൃഷ്ടി മുഴുക്കെ എന്തെല്ലാം
മഹിമയുണ്ടോ അതെല്ലാം ഒന്നിന്റേത് മാത്രമാണ് മറ്റാരുടേതുമല്ല. നോക്കൂ അഥവാ
ഇപ്പോള് ബ്രഹ്മാവില് ബാബ പ്രവേശിച്ചില്ലെങ്കില് ഇദ്ദേഹം കക്കയ്ക്ക് തുല്യമാണ്.
ഇപ്പോള് നിങ്ങള് പരമപിതാ പരമാത്മാവിലൂടെ കക്കയില് നിന്നും വജ്രസമാനമായി മാറുന്നു.
ഇപ്പോള് പതിതലോകമാണ്, ബ്രഹ്മാവിന്റെ രാത്രിയാണ്. പതിതലോകത്തില് എപ്പോഴാണോ ബാബ
വരുന്നത് അപ്പോള് ആരാണോ ബാബയെ മനസ്സിലാക്കുന്നത് അവര് ബാബയില് ബലിയാകും.
ഇന്നത്തെ ലോകത്ത് കുട്ടികള് തന്നെ മോശമാകുന്നു. ദേവതകള് എത്ര നല്ലവരായിരുന്നു,
ഇപ്പോള് അവര് പുനര്ജന്മം എടുത്ത് എടുത്ത് തമോപ്രധാനമായിരിക്കുന്നു. സന്യാസിമാരും
മുമ്പ് വളരെ നല്ലവരായിരുന്നു, പവിത്രമായിരുന്നു. ഭാരതത്തിന് സഹായം നല്കിയിരുന്നു.
ഭാരതത്തില് അഥവാ പവിത്രത ഇല്ലായിരുന്നെങ്കില് കാമചിതയില്
കത്തിയെരിഞ്ഞിട്ടുണ്ടാകും. സത്യയുഗത്തില് കാമകഠാരി ഉണ്ടാകില്ല. ഈ കലിയുഗത്തില്
എല്ലാവരും കാമചിതയുടെ മുള്ളിനുമേലാണ് ഇരിക്കുന്നത്. സത്യയുഗത്തില് ഇങ്ങനെ
പറയില്ല. അവിടെ ഈ വിഷം ഉണ്ടാകില്ല. പറയാറുണ്ടല്ലോ അമൃത് ഉപേക്ഷിച്ച് എന്തിന്
വിഷം കുടിക്കുന്നു. വികാരിയെത്തന്നെയാണ് പതിതം എന്നു പറയുന്നത്. നോക്കൂ
ഇന്നുകാലത്ത് മനുഷ്യര് 10-12 കുട്ടികള്ക്ക് ജന്മം നല്കുന്നു. ഒരു നിയമം പോലും
ഇല്ല. സത്യയുഗത്തില് കുഞ്ഞ് ജനിക്കുകയാണെങ്കില് ആദ്യം തന്നെ സാക്ഷാത്ക്കാരം
ഉണ്ടാകും. ശരീരം ഉപേക്ഷിക്കുന്നതിനുമുമ്പും സാക്ഷാത്ക്കാരമുണ്ടാകും അതായത് ഞാന്
ഈ ശരീരം ഉപേക്ഷിച്ച് കുട്ടിയായി മാറും. മാത്രമല്ല ഒരു കുട്ടിയേ ഉണ്ടാകൂ,
കൂടുതലൊന്നും ഉണ്ടാകില്ല. നിയമാനുസൃതമാണ് എല്ലാം നടക്കുക. വര്ദ്ധനവ് തീര്ച്ചയായും
ഉണ്ടാകണം. പക്ഷേ അവിടെ വികാരം ഉണ്ടാവുകയില്ല. വളരെ പേര്ചോദിക്കുന്നുണ്ട് അപ്പോള്
അവിടെ എങ്ങിനെ കുഞ്ഞുങ്ങള് ജനിക്കും? പറയണം അവിടെ യോഗബലത്തിലൂടെയാണ് എല്ലാ
കാര്യങ്ങളും നടക്കുന്നത്. യോഗബലത്തിലൂടെ തന്നെയാണ് നമ്മള് സൃഷ്ടിയുടെ രാജ്യപദവി
നേടുന്നത്. ബാഹുബലത്തിലൂടെ സൃഷ്ടിയുടെ രാജ്യപദവി ലഭിക്കുക സാധ്യമല്ല.
ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് അഥവാ ക്രിസ്ത്യാനികള് മുഴുവന് ഒരുമിച്ചാല്
മുഴുവന് സൃഷ്ടിയിലും രാജ്യം ഭരിക്കാന് സാധിക്കും പക്ഷേ പരസ്പരം ഒന്നുചേരില്ല,
നിയമമില്ല, അതിനാല് രണ്ട് പൂച്ചകള് പരസ്പരം അടിക്കുന്നു അതിലെ വെണ്ണ നിങ്ങള്
കുട്ടികള്ക്ക് ലഭിക്കുന്നു. കൃഷ്ണന്റെ കൈയ്യിലാണ് വെണ്ണ കാണിച്ചിരിക്കുന്നത്.
ഇത് സൃഷ്ടിയാകുന്ന വെണ്ണയാണ്.
പരിധിയില്ലാത്ത ബാബ പറയുന്നു ശാസ്ത്രങ്ങളില് പാടപ്പെട്ടിരിക്കുന്നത് ഈ
യോഗബലത്തിന്റെ യുദ്ധത്തെക്കുറിച്ചാണ് അല്ലാതെ ബാഹുബലത്തിന്റെ
യുദ്ധത്തെക്കുറിച്ചല്ല. അവര് പിന്നീട് ഹിംസയുടെ യുദ്ധം ശാസ്ത്രങ്ങളില് കാണിച്ചു.
അതുമായി നമുക്ക് ഒരു സംബന്ധവുമില്ല. പാണ്ഢവരും കൗരവരും തമ്മിലുള്ള യുദ്ധമല്ല. ഈ
അനേകം ധര്മ്മങ്ങള് 5000 വര്ഷങ്ങള്ക്ക് മുമ്പും ഉണ്ടായിരുന്നു, അതെല്ലാം പരസ്പരം
അടിച്ച് നശിച്ചുപോയി. പാണ്ഢവര് ദേവീ ദേവതാ ധര്മ്മത്തിന്റെ സ്ഥാപന ചെയ്തു. ഇതാണ്
യോഗബലം, ഇതിലൂടെയാണ് സൃഷ്ടിയുടെ രാജ്യപദവി ലഭിക്കുന്നത്. മായാജീത്തും
ജഗദ്ജീത്തുമായി മാറുന്നു. സത്യയുഗത്തില് മായാരാവണന് ഉണ്ടാകില്ല. അവിടെ രാവണന്റെ
രൂപമുണ്ടാക്കി കത്തിക്കുകയൊന്നുമില്ല. രൂപങ്ങള് എങ്ങനെയെല്ലാമാണ് ഉണ്ടാക്കുന്നത്.
ഇങ്ങനെ ഒരു അസുരനും ഉണ്ടാകില്ല. ഇതും മനസ്സിലാക്കുന്നില്ല 5 വികാരം സ്ത്രീയിലേയും
5 വികാരം പുരുഷനിലേതുമാണെന്ന്. അതിനെ ഒരുമിപ്പിച്ചാണ് 10 തലയുള്ള രാവണനെ
ഉണ്ടാക്കുന്നത്. വിഷ്ണുവിനും 4 ഭുജങ്ങള് കാണിച്ചിരിക്കുന്നു. മനുഷ്യന് ഈ
സാധാരണമായ കാര്യംപോലും മനസ്സിലാക്കുന്നില്ല. വലിയ രാവണനെ ഉണ്ടാക്കി
കത്തിക്കുന്നു. അതിസ്നേഹിയായ കുട്ടികള്ക്ക് ഇപ്പോള് പരിധിയില്ലാത്ത അച്ഛന്
മനസ്സിലാക്കിത്തരുകയാണ്. അച്ഛന് മക്കളോട് എപ്പോഴും നമ്പര്വൈസാകും
പ്രിയമുണ്ടാവുക. ചിലര് അതിസ്നേഹികളായിരിക്കും ചിലര് കുറച്ച്
പ്രിയപ്പെട്ടവരായിരിക്കും. എത്ര ഓമനയായ കുട്ടിയാണോ അത്രയും സ്നേഹമുണ്ടാകും.
ഇവിടെയും ആരാണോ സേവനത്തില് തല്പരരായിരിക്കുന്നത്, ദയാഹൃദയരായിരിക്കുന്നത്,
അവരാണ് സ്നേഹിയായി തോന്നുന്നത്. ഭക്തിമാര്ഗ്ഗത്തില് ദയ യാചിക്കാറുണ്ടല്ലോ!
ഭഗവാനേ ദയ കാണിക്കൂ. എന്നില് കൃപ കാണിക്കൂ. പക്ഷേ ഡ്രാമയെ ആര്ക്കും അറിയില്ല.
എപ്പോഴാണോ വളരെ അധികം തമോപ്രധാനമായി മാറുന്നത് അപ്പോഴാണ് ബാബ വരുന്ന പ്രോഗ്രാം.
ഈശ്വരന് എന്ത് ആഗ്രഹിച്ചാലും അത് ചെയ്യാന് സാധിക്കും എപ്പോള് ആഗ്രഹിച്ചാലും
വരാന് സാധിക്കും, ഇങ്ങനെയല്ല. അഥവാ അത്രയ്ക്ക് ശക്തിയുണ്ടായിരുന്നെങ്കില് ഇത്രയും
ഗ്ലാനി എന്തിന് ലഭിക്കണം? വനവാസം എന്തിന് ലഭിക്കണം? ഈ കാര്യങ്ങള് വളരെ ഗുപ്തമാണ്.
കൃഷ്ണന് ഗ്ലാനി ലഭിക്കില്ല. പറയുന്നു, ഭഗവാന് ഇത് ചെയ്യാന് സാധിക്കില്ല! പക്ഷേ
വിനാശം സംഭവിക്കേണ്ടതുതന്നെയാണ് പിന്നെ രക്ഷിക്കുക എന്ന കാര്യമേയില്ല.
എല്ലാവരേയും തിരികെ കൊണ്ടുപോകണം. സ്ഥാപനയും വിനാശവും ചെയ്യിപ്പിക്കുന്നെങ്കില്
തീര്ച്ചയായും ഭഗവാന് ഉണ്ടാകുമല്ലോ. പരമപിതാ പരമാത്മാവ് സ്ഥാപന ചെയ്യുന്നു,
എന്തിന്റെ? മുഖ്യമായ കാര്യം നിങ്ങള് ചോദിക്കൂ അതായത് ഗീതയുടെ ഭഗവാന് ആരാണ്?
മുഴുവന് ലോകവും ഇതില് ആശയക്കുഴപ്പത്തിലാണ്. അവര് മനുഷ്യരുടെ പേര്
ഇട്ടിരിക്കുകയാണ്. ആദി സനാതന ദേവീദേവതാ ധര്മ്മത്തിന്റെ സ്ഥാപന ഭഗവാനല്ലാതെ
മറ്റാര്ക്കും ചെയ്യാന് സാധിക്കില്ല. പിന്നെ നിങ്ങള്ക്ക് എങ്ങനെ പറയാന് സാധിക്കും
കൃഷ്ണന് ഗീതയുടെ ഭഗവാനാണെന്ന്. വിനാശവും സ്ഥാപനയും ചെയ്യിപ്പിക്കുക ആരുടെ
ജോലിയാണ്? ഗീതയുടെ ഭഗവാനെ മറന്ന് ഗീതയെത്തന്നെ ഖണ്ഡിച്ചിരിക്കുന്നു. ഇത് ഏറ്റവും
വലിയ തെറ്റാണ്. രണ്ടാമത് ജഗന്നാഥപുരിയില് ദേവതകളുടെ വളരെ മോശമായ ചിത്രങ്ങള്
നിര്മ്മിച്ചിരിക്കുന്നു. മോശമായ ചിത്രങ്ങള് വെയ്ക്കുന്നതില് ഗവണ്മെന്റിന്റെ
നിരോധനമുണ്ട്. അതിനാല് ഇതിനുമേല് മനസ്സിലാക്കിക്കൊടുക്കണം. ഈ ക്ഷേത്രങ്ങളില്
ചെല്ലുമ്പോള് ആരുടേയും ബുദ്ധിയില് ഈ കാര്യങ്ങള് വരുന്നില്ല. ഈ കാര്യങ്ങള്
ബാബതന്നെയാണ് ഇരുന്ന് മനസ്സിലാക്കിത്തരുന്നത്.
നോക്കൂ, പെണ്കുട്ടികള് എത്ര പ്രതിജ്ഞാപത്രങ്ങള് എഴുതുന്നു. രക്തംകൊണ്ടും
എഴുതുന്നു. ഒരു കഥയുമുണ്ടല്ലോ കൃഷ്ണന് രക്തം പൊടിഞ്ഞപ്പോള് ദ്രൗപതി തന്റെ
വസ്ത്രം മുറിച്ച് മുറി കെട്ടിവെച്ചുവെന്ന്. ഇത് സ്നേഹമല്ലേ. നിങ്ങളുടെ സ്നേഹം
ശിവബാബയുമായിട്ടാണ്. ബ്രഹ്മാബാബക്ക് രക്തം വരാം, ദുഃഖം ഉണ്ടാകാം പക്ഷേ
ശിവബാബയ്ക്ക് ഒരിയ്ക്കലും ദുഃഖം ഉണ്ടാകില്ല എന്തുകൊണ്ടെന്നാല് സ്വന്തമായി
ശരീരമില്ലല്ലോ. കൃഷ്ണന് എന്തെങ്കിലും പരിക്കേറ്റാല് ദുഃഖമുണ്ടാകുമല്ലോ. എങ്കില്
പിന്നെ കൃഷ്ണനെ എങ്ങനെ പരമാത്മാവ് എന്ന് പറയാന് കഴിയും. ബാബ പറയുന്നു ഞാന്
സുഖ-ദുഃഖങ്ങളില് നിന്നും വേറിട്ടതാണ്. ങാ, വന്ന് കുട്ടികളെ സദാ സുഖിയാക്കി
മാറ്റുന്നുണ്ട്. സദാശിവന് എന്ന് പാടിയിട്ടുണ്ടല്ലോ. സദാശിവന്, സുഖം നല്കുന്നവന്
എന്ന് പറയാറുണ്ട്- എന്റെ മധുര മധുരമായ കളഞ്ഞുപോയി തിരികെക്കിട്ടിയ സല്പുത്രര്
ആരാണോ, ആരാണോ ജ്ഞാനം ധാരണ ചെയ്ത് പവിത്രമായിരിക്കുന്നത്, സത്യമായ യോഗിയും
ജ്ഞാനിയുമായിരിക്കുന്നത്, അവര് എനിക്ക് പ്രിയപ്പെട്ടവരാണ്. ലൗകിക പിതാവിനും ചില
നല്ല കുട്ടികളും ചില ചീത്തക്കുട്ടികളും ഉണ്ടാകും. ചിലര് കുലത്തിനുതന്നെ കളങ്കം
ചാര്ത്തുന്നവരായി മാറും. വളരെ മോശമായി മാറും. ഇവിടെയും അങ്ങിനെതന്നെയാണ്.
ആശ്ചര്യത്തോടെ കുട്ടിയായി മാറും, കേള്ക്കും, പറയും പിന്നീട് ഉപേക്ഷിച്ച് പോകും......
അതിനാലാണ് നിശ്ചയപത്രം എഴുതിയ്ക്കുന്നത്. പിന്നീട് അത് മുമ്പില് വന്ന് നല്കും.
രക്തം കൊണ്ടും എഴുതി നല്കുന്നു. രക്തംകൊണ്ട് എഴുതി പ്രതിജ്ഞ ചെയ്യുന്നു.
ഇന്നുകാലത്ത് പ്രതിജ്ഞയും ചെയ്യിപ്പിക്കുന്നു. പക്ഷേ അത് കപട പ്രതിജ്ഞയാണ്.
ഈശ്വരനെ എല്ലാരീതിയിലും അറിയുക അര്ത്ഥം ഇവരും ഈശ്വരനാണ്, ഞാനും ഈശ്വരനാണ് എന്ന്
പ്രതിജ്ഞ ചെയ്യുന്നു. ബാബ പറയുന്നു ഇപ്പോള് നിങ്ങള് പ്രാക്ടിക്കലായി
എല്ലാരീതിയിലും അറിയുന്നു. ബാബ ഈ കണ്ണുകളാകുന്ന ജനലുകളിലൂടെ നോക്കുകയാണ്. ഇത്
മറ്റൊരാളുടെ ശരീരമാണ്. ലോണ് എടുത്തിരിക്കുകയാണ്. ബാബ വാടകക്കാരനാണ്. വീടിനെ
ഉപയോഗിക്കാറില്ലേ. അതിനാല് ബാബ പറയുന്നു ഞാന് ഈ ശരീരത്തെ കാര്യത്തില്
ഉപയോഗിക്കുന്നു. ബാബ ഈ ജനലുകളിലൂടെ നോക്കുന്നു. അടുത്ത് ഹാജറാണ്. ആത്മാവ്
തീര്ച്ചയായും കര്മ്മേന്ദ്രിയങ്ങളിലൂടെ കാര്യം ചെയ്യുമല്ലോ. ഞാന്
വന്നിരിക്കുകയാണ് അതിനാല് തീര്ച്ചയായും കേള്പ്പിക്കുമല്ലോ. കര്മ്മേന്ദ്രിയങ്ങള്
ഉപയോഗിക്കുകയാണെങ്കില് തീര്ച്ചയായും വാടകയും കൊടുക്കേണ്ടതായി വരും.
നിങ്ങള് കുട്ടികള് ഈ സമയത്ത് നരകത്തെ സ്വര്ഗ്ഗമാക്കി മാറ്റുന്നവരാണ്. നിങ്ങള്
വെളിച്ചം നല്കുന്നവരാണ്, ഉണര്ത്തുന്നവരാണ്. ബാക്കി എല്ലാവരും കുംഭകര്ണ്ണ
നിദ്രയിലാണ്. നിങ്ങള് മാതാക്കള് ഉണര്ത്തുന്നു, സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി
മാറ്റുന്നു. ഇതില് ഭൂരിപക്ഷം മാതാക്കളാണ്, ഇതിനാലാണ് വന്ദേമാതരം എന്നു പറയുന്നത്.
ഭീഷ്മപിതാമഹന് മുതലായവരിലും ബാണമെയ്തത് നിങ്ങളാണ്. മന്മനാഭവ, മദ്ധ്യാജീ ഭവ ഈ
ബാണങ്ങള് എത്ര സഹജമാണ്. ഈ ബാണങ്ങളിലൂടെ നിങ്ങള് മായയുടെമേലും വിജയം നേടുന്നു.
നിങ്ങള്ക്ക് ഒരു ബാബയുടെ ഓര്മ്മയില്, ഒരാളുടെ ശ്രീമതം അനുസരിച്ച് നടക്കണം. ബാബ
നിങ്ങളെ ഇങ്ങനെയുള്ള ശ്രേഷ്ഠ കര്മ്മം പഠിപ്പിക്കുകയാണ്, അതിനാല് 21
ജന്മങ്ങളിലേയ്ക്ക് ഒരിയ്ക്കലും കര്മ്മത്തെക്കുറിച്ച് ഓര്മ്മിച്ച് വേദനിക്കേണ്ടി
വരില്ല. നിങ്ങള് സദാ ആരോഗ്യവാനും സമ്പത്തിവാനുമായി മാറും. അനേകം തവണ നിങ്ങള്
സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറിയിട്ടുണ്ട്. രാജ്യം നേടി പിന്നീട്
നഷ്ടപ്പെടുത്തി. നിങ്ങള് ബ്രാഹ്മണകുല ഭൂഷണര് തന്നെയാണ് ഹീറോ- ഹീറോയിന്റെ
പാര്ട്ട് അഭിനയിക്കുന്നത്. ഡ്രാമയിലെ ഏറ്റവും ഉയര്ന്ന പാര്ട്ട് നിങ്ങള്
കുട്ടികളുടേതാണ്. എങ്കില് ഇത്രയും ഉയര്ന്നതാക്കി മാറ്റുന്ന ബാബയോട് വളരെ അധികം
സ്നേഹം ഉണ്ടായിരിക്കണം. ബാബാ അങ്ങ് അത്ഭുതം തന്നെയാണ് ചെയ്യുന്നത്.
മനസ്സിലുമുണ്ടായിരുന്നില്ല, ചിത്തത്തിലുമുണ്ടായിരുന്നില്ല, ഞാന് തന്നെയാണ്
നാരായണനായി മാറുന്നത് എന്ന് ഞങ്ങള്ക്ക് അല്പം പോലും അറിയുമായിരുന്നില്ല. ബാബ
പറയുന്നു നിങ്ങള് തന്നെയായിരുന്നു നാരായണന് അഥവാ ലക്ഷ്മിയായിരുന്ന ദേവീ ദേവതകള്
പിന്നീട് പുനര്ജന്മങ്ങള് എടുത്ത് എടുത്താണ് അസുരനായി മാറിയത്. ഇപ്പോള് വീണ്ടും
പുരുഷാര്ത്ഥം ചെയ്ത് സമ്പത്ത് നേടൂ. ആര് എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നുവോ,
അത്രത്തോളം സാക്ഷാത്ക്കാരം ഉണ്ടായിക്കൊണ്ടിരിക്കും.
രാജയോഗം ഒരേയൊരു ബാബ തന്നെയാണ് പഠിപ്പിച്ചത്. സത്യം സത്യമായ സഹജ രാജയോഗം
നിങ്ങള്ക്ക് ഇപ്പോള് പഠിപ്പിക്കാന് സാധിക്കും. നിങ്ങളുടെ കടമയാണ് ബാബയുടെ പരിചയം
എല്ലാവര്ക്കും നല്കുക എന്നത്. എല്ലാവരും ദരിദ്രരായിരിക്കുന്നു. ഈ കാര്യങ്ങളും
കല്പം മുമ്പുണ്ടായിരുന്ന കോടിയിലും ചിലരേ മനസ്സിലാക്കു. ബാബ
മനസ്സിലാക്കിത്തന്നിട്ടുണ്ട്, മുഴുവന് ലോകത്തിലേയും വെച്ച് ഏറ്റവും വലിയ
വിഡ്ഢികളെ കാണണമെങ്കില് ഇവിടെ നോക്കൂ. 21 ജന്മങ്ങളിലേയ്ക്കുള്ള സമ്പത്ത്
നല്കുന്ന ബാബയെപ്പോലും ഉപേക്ഷിച്ച് പോകുന്നു. ഇതും ഡ്രാമയില് ഉള്ളതാണ്. ഇപ്പോള്
നിങ്ങള് സ്വയം ഈശ്വരന്റെ സന്താനങ്ങളാണ്. പിന്നീട് ദേവത, ക്ഷത്രിയന്, വൈശ്യന്,
ശൂദ്രന് എന്നിവരുടെ സന്താനങ്ങളാകും. ഇപ്പോള് ആസുരീയ സന്താനത്തില് നിന്നും
ഈശ്വരന്റെ സന്താനമായി മാറിയിരിക്കുന്നു. ബാബ പരമധാമത്തില് നിന്നും വന്ന്
പാവനമാക്കി മാറ്റുന്നു എങ്കില് എത്ര നന്ദി പറയണം. ഭക്തിമാര്ഗ്ഗത്തിലും നന്ദി
പറഞ്ഞുകൊണ്ടിരിക്കുന്നു. ദുഃഖത്തിലായിരിക്കുമ്പോള് നന്ദി പറയുമോ. ഇപ്പോള്
നിങ്ങള്ക്ക് എത്ര സുഖം ലഭിക്കുന്നു എങ്കില് എത്ര സ്നേഹമുണ്ടായിരിക്കണം. നമ്മള്
ബാബയോട് സ്നേഹത്തോടെ സംസാരിച്ചാല് എന്തുകൊണ്ട് കേള്ക്കില്ല. കണക്ഷനുണ്ടല്ലോ.
രാത്രിയില് എഴുന്നേറ്റിരുന്ന് ബാബയോട് സംസാരിക്കണം. ബാബ തന്റെ അനുഭവം
പറഞ്ഞുതരികയാണ്. ഞാന് വളരെ അധികം ഓര്മ്മിക്കുന്നുണ്ട്. ബാബയുടെ ഓര്മ്മയില്
കണ്ണുനീരും വരും. ഞാന് എന്തായിരുന്നു, ബാബ എന്താക്കി മാറ്റി- തതത്വം. നിങ്ങളും
അതായി മാറുകയാണ്. യോഗത്തില് ഇരിക്കുന്നവര്ക്ക് ബാബ സഹായവും നല്കും. തനിയേ കണ്ണ്
തുറക്കും. കട്ടില് ഇളകും. ബാബ ഒരുപാടുപേരെ ഉണര്ത്തുന്നു. പരിധിയില്ലാത്ത ബാബ
എത്ര ദയ കാണിക്കുന്നു. നിങ്ങള് ഇവിടേയ്ക്ക് വന്നത് എന്തിനാണ്? പറയുന്നു ബാബാ
ഭാവിയില് ഞാന് ശ്രീ നാരായണനെ വരിക്കുന്നതിനുള്ള പഠിപ്പ് നേടാനായി വന്നതാണ് അഥവാ
ലക്ഷ്മിയെ വരിക്കുന്നതിനായി ഈ പരീക്ഷ പാസാവുകയാണ്. എത്ര അത്ഭുതകരമായ സ്ക്കൂളാണ്.
എത്ര അത്ഭുതകരമായ കാര്യങ്ങളാണ്. വലുതിലും വലിയ യൂണിവേഴ്സിറ്റിയാണ്. പക്ഷേ
ഈശ്വരീയ വിശ്വവിദ്യാലയം എന്ന് പേരുവെയ്ക്കാന് അനുവദിക്കുന്നില്ല. ഒരു ദിവസം
തീര്ച്ചയായും അംഗീകരിക്കും. വന്നുകൊണ്ടിരിക്കും. എത്ര വലിയ യൂണിവേഴ്സിറ്റിയാണ്
എന്ന് പറയും. ബാബയാണെങ്കില് നിങ്ങളെ തന്റെ നയനങ്ങളില് ഇരുത്തിയാണ്
പഠിപ്പിക്കുന്നത്. പറയുന്നു നിങ്ങളെ സ്വര്ഗ്ഗത്തില് എത്തിക്കും. എങ്കില്
ഇങ്ങനെയുള്ള ബാബയോട് എത്ര സംസാരിക്കണം. പിന്നീട് ബാബ വളരെ അധികം സഹായിക്കും.
ആരുടെ തൊണ്ടയാണോ അടഞ്ഞിരിക്കുന്നത്, അവരുടെ പൂട്ട് തുറക്കപ്പെടും. രാത്രിയില്
ഓര്മ്മിക്കുന്നതിലൂടെ വളരെ രസമുണ്ടാകും. അമൃതവേളയില് താന് എങ്ങനെയാണ്
സംസാരിക്കുന്നത് എന്ന് ബാബ തന്റെ അനുഭവം കേള്പ്പിക്കുകയാണ്.
ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ് വളരെ ശ്രദ്ധയോടെ ഇരിക്കണം. കുലത്തെ
കളങ്കപ്പെടുത്തരുത്. 5 വികാരങ്ങളെ ദാനം നല്കിയിട്ട് പിന്നീട് തിരിച്ചെടുക്കരുത്.
ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
ബാബയ്ക്ക് പ്രിയപ്പെട്ടവരായി മാറുന്നതിനായി ദയാഹൃദയരായി മാറി സേവനത്തില്
തല്പരരായിരിക്കണം. സല്പുത്രനും ആജ്ഞാകാരിയുമായി മാറി സത്യമായ യോഗിയും
ജ്ഞാനിയുമാവണം.
2) അമൃതവേളയില് ഉണര്ന്ന്
ബാബയോട് വളരെ മധുര മധുരമായി സംസാരിക്കണം, ബാബയോട് നന്ദി പറയണം. ബാബയുടെ
സഹായത്തിന്റെ അനുഭവം ചെയ്യുന്നതിനായി അതിസ്നേഹിയായ ബാബയെ വളരെ സ്നേഹത്തോടെ
ഓര്മ്മിക്കണം.
വരദാനം :-
സദാ
ഉണര്വിലും ഉത്സാഹത്തിലുമിരുന്ന് മനസ്സ് കൊണ്ട് സന്തോഷത്തിന്റെ ഗീതം പാടുന്ന
അവിനാശിയായ ഭാഗ്യശാലി ആത്മാവായി ഭവിയ്ക്കട്ടെ.
താങ്കള് സൗഭാഗ്യശാലി
കുട്ടികള് അവിനാശി വിധിയിലൂടെ അവിനാശി സിദ്ധികള് പ്രാപ്തമാക്കുന്നു. അവരുടെ
മനസ്സില് നിന്നും സദാ ആഹാ! ആഹാ! എന്ന സന്തോഷത്തിന്റെ ഗീതം
മുഴങ്ങിക്കൊണ്ടിരിക്കുന്നു. ആഹാ ബാബാ! ആഹാ എന്റെ ഭാഗ്യം! ആഹാ മധുരമായ പരിവാരം!
ആഹാ ശ്രേഷ്ഠ സംഗമയുഗത്തിലെ സുവര്ണ്ണ സമയം! ഓരോ കര്മ്മവും ആഹാ ആണ്, അതിനാല്
താങ്കള് അവിനാശി ഭാഗ്യശാലിയാണ്. താങ്കളുടെ മനസ്സില് ഒരിക്കലും എന്ത്,
എന്തുകൊണ്ട്, എന്നത് വരാന് സാധിക്കില്ല. എന്തുകൊണ്ട് (വൈ) എന്നതിനു പകരം ആഹാ-ആഹാ,
ഐ(ഞാന്) എന്നതിനു പകരം ബാബ-ബാബാ എന്ന വാക്കും വരണം.
സ്ലോഗന് :-
എന്താണോ
സങ്കല്പിക്കുന്നത്, അതില് അവിനാശി ഗവണ്മെന്റിന്റെ മുദ്ര പതിക്കുകയാണെങ്കില്
ദൃഢതയോടെയിരിക്കും.