15.01.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- ബാബ വന്നിരിക്കുകയാണ് നിങ്ങള് കുട്ടികളെ സ്വച്ഛബുദ്ധിയുള്ളവരാക്കി മാറ്റാന്, എപ്പോള് സ്വച്ഛമായി മാറുന്നുവോ അപ്പോള് നിങ്ങള് ദേവതയായി മാറും.

ചോദ്യം :-
ഈ ഡ്രാമയില് ബാബക്കുപോലും മോചനമില്ലാത്ത ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ പദ്ധതി ഏതാണ്?

ഉത്തരം :-
ഓരോ കല്പത്തിലും ബാബക്ക് തന്റെ കുട്ടികളുടെ അടുത്തേക്ക് വരികതന്നെ വേണം, പതിതരും ദുഃഖികളുമായ കുട്ടികളെ സുഖിയാക്കി മാറ്റണം - ഡ്രാമയുടെ ഈ പദ്ധതി ഇങ്ങിനെ ഉണ്ടാക്കപ്പെട്ടതാണ്, ഈ ബന്ധനത്തില് നിന്ന് ബാബക്കുപോലും മോചനം ലഭിക്കുന്നില്ല.

ചോദ്യം :-
പഠിപ്പിക്കുന്ന ബാബയുടെ മുഖ്യമായ വിശേഷത എന്താണ്?

ഉത്തരം :-
ബാബ വളരെ നിരഹങ്കാരിയായി മാറി പതിതമായ ലോകത്തില്, പതിതമായ ശരീരത്തിലേക്ക് പ്രവേശിക്കുന്നു. ബാബ ഈ സമയത്ത് നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു, നിങ്ങള് ദ്വാപരയുഗത്തില് ബാബക്കുവേണ്ടി സ്വര്ണ്ണത്തിന്റെ ക്ഷേത്രമുണ്ടാക്കുന്നു.

ഗീതം :-
ഈ പാപത്തിന്റെ ലോകത്തില്നിന്ന്...

ഓംശാന്തി.  
മധുര മധുരമായ ആത്മീയ കുട്ടികള് ഈ ഗീതം കേട്ടുവോ. രണ്ട് ലോകമാണ് - ഒന്ന് പാപത്തിന്റെ ലോകം, മറ്റൊന്ന് പുണ്യത്തിന്റെ ലോകം. ദുഃഖത്തിന്റെ ലോകവും, സുഖത്തിന്റെ ലോകവും. സുഖം തീര്ച്ചയായും പുതിയ ലോകത്തിലാണ്, പുതിയ കെട്ടിടത്തിലാണ് ഉണ്ടാവുക. പഴയ കെട്ടിടത്തില് ദുഃഖമേ ഉണ്ടാകുള്ളൂ അതുകൊണ്ടാണ് പഴയ കെട്ടിടത്തെ നശിപ്പിക്കുന്നത്. പിന്നീട് പുതിയ കെട്ടിടത്തില് സുഖമായിട്ടിരിക്കാം. ഇപ്പോള് കുട്ടികള്ക്കറിയാം, ഭഗവാനെ ഒരു മനുഷ്യരും അറിയുന്നില്ല. രാവണരാജ്യമായതുകാരണം തികച്ചും കല്ലുബുദ്ധിയാണ്, തമോപ്രധാനബുദ്ധിയായിരിക്കുന്നു. ബാബ വന്ന് മനസ്സിലാക്കിത്തരികയാണ് എന്നെ ഭഗവാനെന്ന് പറയുന്നുണ്ട്. പക്ഷേ ആരും അറിയുന്നില്ല. ഭഗവാനെ അറിയുന്നില്ലെങ്കില്പ്പിന്നെ എന്തു പ്രയോജനം. ദുഃഖത്തില് മാത്രമാണ് അല്ലയോ പ്രഭുവെന്നും, അല്ലയോ ഈശ്വരാ എന്നും വിളിക്കുന്നത്. പക്ഷേ അത്ഭുതമാണ്, ഒരു മനുഷ്യര്ക്കുപോലും പരിധിയില്ലാത്ത അച്ഛനായ രചയിതാവിനെ അറിയുന്നില്ല. സര്വ്വവ്യാപിയാണ്, തൂണിലും തുരുമ്പിലും പരമാത്മാവാണ് എന്നെല്ലാം പറയും. ഇത് പരമാത്മാവിനെ ഗ്ലാനി ചെയ്യുന്നതു പോലെയാണ്. ബാബയെ എത്രയാണ് ആക്ഷേപിക്കുന്നത്. അതുകൊണ്ട് ഭഗവാനുവാചയാണ് - എപ്പോഴാണോ ഭാരതത്തില്എന്റെയും ഒപ്പം ദേവീദേവന്മാരുടേയും ഗ്ലാനി ചെയ്ത് ചെയ്ത് പടികളിറങ്ങി തമോപ്രധാനമായി മാറുന്നത്, അപ്പോള് ഞാന് വരുന്നു. ഡ്രാമയനുസരിച്ച് കുട്ടികള് പറയുന്നു ഈ പാര്ട്ടിലേക്ക് വീണ്ടും വരണം. ബാബ പറയുന്നു ഈ ഡ്രാമ ഉണ്ടാക്കപ്പെട്ടതാണ്. ഞാനും ഡ്രാമയുടെ ബന്ധനത്തില്ബന്ധിക്കപ്പെട്ടിരിക്കുകയാണ്. ഈ ഡ്രാമയില്നിന്നും എനിക്കുപോലും മോചനമില്ല. എനിക്കും പതിതരെ പാവനമാക്കി മാറ്റാന് വരേണ്ടതായിവരുന്നു. ഇല്ലെങ്കില് പുതിയ ലോകം ആര് സ്ഥാപിക്കും? കുട്ടികളെ രാവണന്റെ രാജ്യത്തില്നിന്നും, ദുഃഖത്തില്നിന്നും മോചിപ്പിച്ച് പുതിയ ലോകത്തിലേക്ക് ആര് കൊണ്ടുപോകും? ഈ ലോകത്തില് ഇങ്ങനെ വളരെയധികം ധനവാന്മാരായ മനുഷ്യരുണ്ട്, അവര് മനസ്സിലാക്കുന്നത് ഞങ്ങള് സ്വര്ഗ്ഗത്തിലിരിക്കുകയാണ് എന്നാണ്. ധനമുണ്ട്, കൊട്ടാരമുണ്ട്, വിമാനമുണ്ട്. പക്ഷെ പെട്ടെന്ന് രോഗം വരുന്നു, നോക്കിയിരിക്കെ മരിച്ചുപോകുന്നു, എത്ര ദുഃഖികളാകുന്നു. സത്യയുഗത്തില് ഒരിക്കലും അകാലമൃത്യുവുണ്ടാകുന്നില്ല, ദുഃഖത്തിന്റെ കാര്യമേയുണ്ടാകുന്നില്ല എന്ന് അവര് അറിയുന്നില്ല. സത്യയുഗത്തില് ആയുസ്സ് വളരെ നീണ്ടതായിരിക്കും. ഇവിടെ പെട്ടെന്ന് മരിച്ചുപോകുന്നു. സത്യയുഗത്തില് ഇങ്ങനെയുള്ള കാര്യങ്ങളുണ്ടാകുന്നില്ല. അവിടെ എന്തായിരിക്കും. ഇതും ആര്ക്കും അറിയുന്നില്ല അതുകൊണ്ട് ബാബ പറയുന്നു എത്ര തുച്ഛബുദ്ധിയാണ്. ഞാന് വന്ന് ഇവരെ സ്വച്ഛബുദ്ധിയുള്ളവരാക്കി മാറ്റുന്നു. രാവണന് കല്ലുബുദ്ധിയും തുച്ഛബുദ്ധിയുമാക്കി മാറ്റുന്നു. ഭഗവാന് സ്വച്ഛബുദ്ധിയുള്ളവരാക്കി മാറ്റുകയാണ്. ബാബ നിങ്ങളെ മനുഷ്യരില്നിന്നും ദേവതകളാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. എല്ലാ കുട്ടികളും പറയുന്നു, ഞങ്ങള് സൂര്യവംശി മഹാരാജാവും, മഹാറാണിയുമാകാന് വന്നിരിക്കുകയാണ്. ലക്ഷ്യം മുന്നിലുണ്ട്. നരനില്നിന്നും നാരായണനായി മാറണം. ഇതാണ് സത്യനാരായണന്റെ കഥ. പിന്നീട് ഭക്തിയില് ബ്രാഹ്മണന് കഥ കേള്പ്പിച്ചുകൊണ്ടിരിക്കുന്നു. വാസ്തവത്തില് (കഥകേട്ട്) ആരും നരനില്നിന്നും നാരായണനായി മാറുന്നില്ല. നിങ്ങള് വാസ്തവത്തില് നരനില്നിന്നും നാരായണനായി മാറാന് വന്നിരിക്കുകയാണ്. ചിലര് ചോദിക്കും താങ്കളുടെ ഈ പ്രസ്ഥാനത്തിന്റെ ഉദ്ദേശ്യമെന്താണ്? പറയൂ നരനില്നിന്നും നാരായണനായി മാറണം- ഇതാണ് നമ്മുടെ ഉദ്ദേശ്യം. പക്ഷേ ഇതൊരിക്കലും പ്രസ്ഥാനമല്ല. ഇത് കുടുംബമാണ്. അമ്മയും, അച്ഛനും, കുട്ടികളും. ഭക്തിമാര്ഗ്ഗത്തിലും നിങ്ങള് പാടിയിട്ടുണ്ടായിരുന്നു. അങ്ങ് ഞങ്ങള്ക്ക് മാതാവും പിതാവുമാണ്...... അല്ലയോ ഭഗവാനേ, മാതാവും പിതാവുമായ അങ്ങെപ്പോഴാണോ വരുന്നത് അപ്പോള് ഞങ്ങള് അങ്ങയില്നിന്നും അളവില്ലാത്ത സുഖം നേടും, ഞങ്ങള് വിശ്വത്തിന്റെ അധികാരിയായി മാറും. ഇപ്പോള് നിങ്ങളും വിശ്വത്തിന്റെ അധികാരിയായി മാറുന്നവരല്ലേ, അതും സ്വര്ഗ്ഗത്തിന്റെ. ഇപ്പോള് ഇങ്ങനെയുള്ള ബാബയെ കണ്ട് എത്ര സന്തോഷമുണ്ടായിരിക്കണം. ബാബയെ പകുതി കല്പത്തോളം ഓര്മ്മിച്ചു - അല്ലയോ ഭഗവാനേ വരൂ, അങ്ങ് വരികയാണെങ്കില് ഞങ്ങള് അങ്ങയില്നിന്നും വളരെ സുഖം നേടും. ഈ പരിധിയില്ലാത്ത ബാബ പരിധിയില്ലാത്ത സമ്പത്താണ് നല്കുന്നത്. അതും 21 ജന്മത്തേക്ക് വേണ്ടി. ബാബ പറയുന്നു - ഞാന് നിങ്ങളെ ദൈവീകസമ്പ്രദായ ത്തിലേക്ക് മാറ്റുന്നു. രാവണന് ആസുരീയസമ്പ്രദായമാക്കി മാറ്റുന്നു. ഞാന് ആദിസനാതനദേവീദേവതാ ധര്മ്മത്തിന്റെ സ്ഥാപനയാണ് ചെയ്യുന്നത്. സത്യയുഗത്തില് പവിത്രത കാരണം ആയുസ്സും വളരെ നീണ്ടതായിരിക്കും. ഇവിടെയുള്ളവര് ഭോഗികളാണ്, ആകസ്മികമായി മരിച്ചുകൊണ്ടിരിക്കുന്നു. ഇവിടെ ചെയ്യുന്ന യോഗത്തിലൂടെ നേടിയെടുത്ത സമ്പത്താണ് അവിടെ ഉണ്ടായിരിക്കുക. ആയുസ്സ് 150 വര്ഷം ഉണ്ടായിരിക്കും. തന്റേതായ സമയത്ത് ഒരു ശരീരം ഉപേക്ഷിച്ച് മറ്റൊന്ന് സ്വീകരിക്കും. ഈ ജ്ഞാനം ബാബയാണ് തരുന്നത്. ഭക്തര് ഭഗവാനെ അന്വേഷിക്കുന്നു, ശാസ്ത്രങ്ങള് പഠിക്കുന്നതും തീര്ത്ഥാടനം ചെയ്യുന്നതുമെല്ലാം ഭഗവാനെ ലഭിക്കാനുള്ള വഴിയാണെന്ന് കരുതുന്നു. ബാബ പറയുന്നു, ഇതൊന്നും വഴിയല്ല. വഴി ഞാനാണ് പറഞ്ഞുതരുന്നത്. നിങ്ങള് പറഞ്ഞിട്ടുണ്ടായിരുന്നു - അല്ലയോ അന്ധന്മാര്ക്ക് ഊന്നുവടിയായ പ്രഭൂ, അങ്ങ് വരൂ, ഞങ്ങളെ ശാന്തിധാമത്തിലേക്കും, സുഖധാമത്തിലേക്കും കൊണ്ടുപോകൂ. ബാബയാണ് സുഖധാമത്തിന്റെ വഴി പറഞ്ഞുതരുന്നത്. ബാബ ഒരിക്കലും ദുഃഖം നല്കുന്നില്ല. ഇതെല്ലാം ബാബയുടെ മേല് ചാര്ത്തുന്ന അസത്യമായ കുറ്റാരോപണമാണ്. ചിലര് മരിച്ചാല് (ബന്ധുക്കള്) ഭഗവാനെ ആക്ഷേപിക്കുന്നു. ബാബ പറയുന്നു, ഞാനാരെയും കൊല്ലുന്നില്ല. അഥവാ ദുഃഖം നല്കുന്നില്ല. ഇത് ഓരോരുത്തരുടേയും പാര്ട്ടാണ്. ഞാന് സ്ഥാപിക്കുന്ന രാജ്യത്തില് അകാലമൃത്യു, ദുഃഖം ഇവയൊന്നും ഉണ്ടാകുന്നില്ല. ഞാന് നിങ്ങളെ സുഖധാമത്തിലേക്ക് കൊണ്ടുപോകുന്നു. കുട്ടികള്ക്ക് രോമാഞ്ചമുണ്ടാകണം. ആഹാ..., ബാബ നമ്മളെ പുരുഷോത്തമരാക്കി മാറ്റിക്കൊണ്ടിരിക്കുകയാണ്. സംഗമയുഗത്തെയാണ് പുരുഷോത്തമയുഗമെന്ന് പറയുന്നത് എന്ന് മനുഷ്യര്ക്കറിയില്ല. ഭക്തിമാര്ഗ്ഗത്തില് പുരുഷോത്തമ മാസമെല്ലാം ഉണ്ടാക്കിയിട്ടുണ്ട്. വാസ്തവത്തില് പുരുഷോത്തമയുഗമാണ്. ഇവിടെയാണ് ബാബ വന്ന് ഉയര്ന്നതിലും ഉയര്ന്നതാക്കി മാറ്റുന്നത്. ഇപ്പോള് നിങ്ങള് പുരുഷോത്തമരായി മാറിക്കൊണ്ടിരിക്കുകയാണ്. ഏറ്റവും ഉയര്ന്നതിലും ഉയര്ന്ന പുരുഷോത്തമന് ലക്ഷ്മീ-നാരായണന് തന്നെയാണ്. മനുഷ്യര്ക്കൊന്നും മനസ്സിലാകുന്നില്ല. കയറുന്ന കലയിലേക്ക് കൊണ്ടുപോകുന്നത് ഒരു ബാബയാണ്. പടിയുടെ ചിത്രത്തിലൂടെ ആര്ക്കും മനസ്സിലാക്കിക്കൊടുക്കുന്നത് വളരെ സഹജമാണ്. ബാബ പറയുന്നു ഇപ്പോള് കളി പൂര്ത്തിയായി, വീട്ടിലേക്ക് പോകാം. ഇപ്പോള് പഴയ മോശമായ വസ്ത്രം ഉപേക്ഷിക്കണം. നിങ്ങള് ആദ്യം പുതിയ ലോകത്തില് സതോപ്രധാനമായിരുന്നു. പിന്നീട് 84 ജന്മങ്ങളെടുത്ത് തമോപ്രധാനവും ,ശൂദ്രനുമായി മാറി. ഇപ്പോള് വീണ്ടും ശൂദ്രനില്നിന്നും ബ്രാഹ്മണനായി മാറിയിരിക്കുന്നു. ഇപ്പോള് ബാബ ഭക്തിയുടെ ഫലം നല്കാന് വന്നിരിക്കുകയാണ്. ബാബ സത്യയുഗത്തില് ഫലം നല്കിയിട്ടുണ്ടായിരുന്നു. ബാബയാണ് സുഖദാതാവ്. പതിതപാവനനായ ബാബ വരുമ്പോള് മനുഷ്യവംശം മാത്രമല്ല, പ്രകൃതി പോലും സതോപ്രധാനമായി മാറുന്നു. ഇപ്പോള് പ്രകൃതിയും തമോപ്രധാനമാണ്. ധാന്യങ്ങളൊന്നും ലഭിക്കുന്നില്ല, അവര് മനസ്സിലാക്കുന്നത് ഞങ്ങള് പല കാര്യങ്ങളും ചെയ്യുന്നുണ്ട്, അടുത്ത വര്ഷം ധാരാളം ധാന്യമുണ്ടാവുമെന്നാണ്. പക്ഷേ ഒന്നുമുണ്ടാവില്ല. പ്രകൃതിക്ഷോഭമുണ്ടായാല് ആര്ക്ക് എന്തു ചെയ്യാന് സാധിക്കും! വരള്ച്ചയുണ്ടാകും, ഭൂകമ്പമുണ്ടാകും, രോഗങ്ങളുണ്ടാകും. രക്തത്തിന്റെ നദി ഒഴുകും. ഇത് അതേ മഹാഭാരതയുദ്ധമാണ്. ഇപ്പോള് ബാബ പറയുന്നു നിങ്ങള് തന്റെ സമ്പത്ത് നേടൂ. ഞാന് നിങ്ങള് കുട്ടികളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കാന് വന്നിരിക്കുകയാണ്. മായയാകുന്ന രാവണന് ശാപം നല്കുന്നു, നരകത്തിന്റെ സമ്പത്ത് നല്കുന്നു. ഇതും കളിയിലുണ്ടാക്കപ്പെട്ടതാണ്. ബാബ പറയുന്നു, ഡ്രാമയുടെ പ്ലാനനുസരിച്ച് ഞാന് ശിവാലയത്തിന്റെ സ്ഥാപന ചെയ്യുന്നു. ഈ ഭാരതം ശിവാലയമായിരുന്നു, ഇപ്പോള്വേശ്യാലയമാണ്. വിഷയസാഗരത്തില് മുങ്ങിക്കുളിച്ചുകൊണ്ടിരിക്കുകയാണ്.

ഇപ്പോള് നിങ്ങള് കുട്ടികള്ക്കറിയാം, ബാബ നമ്മളെ ശിവാലയത്തിലേക്ക് കൊണ്ടുപോകുന്നു. ഈ സന്തോഷമുണ്ടായിരിക്കണം. നമ്മെ പരിധിയില്ലാത്ത ഭഗവാന് പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു, ഞാന് നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുകയാണ്. ഭാരതവാസികള് തന്റെ ധര്മ്മത്തെക്കുറിച്ചറിയുന്നില്ല. നമ്മുടെ വംശം വളരെ വലുതാണ്. ഇതില് നിന്നാണ് മറ്റു വംശങ്ങളെല്ലാം ഉണ്ടാകുന്നത്. ആദിസനാതനമായിരുന്നത് ഏത് ധര്മ്മമായിരുന്നു ഏത് വംശമായിരുന്നു - ഇത് മനസ്സിലാക്കുന്നില്ല. ആദ്യം ആദിസനാതനദേവീദേവതാധര്മ്മത്തിലുള്ളവരുടെ വംശപരമ്പര, പിന്നീട് സെക്കന്റ് നമ്പറില് ചന്ദ്രവംശത്തിലുള്ളവരുടെ പരമ്പര, പിന്നീട് ഇസ്ലാം വംശത്തിന്റെ പരമ്പര. ഈ മുഴുവന് വൃക്ഷത്തിന്റെ രഹസ്യവും ആര്ക്കും പറഞ്ഞുതരാന് സാധിക്കില്ല. ഇപ്പോള് നോക്കൂ എത്ര വംശപരമ്പരകളാണ്. ശാഖോപശാഖകളെത്രയാണ്. ഇതാണ് വൈവിധ്യമാര്ന്ന മതങ്ങളുടെ വൃക്ഷം. ഈ കാര്യം ബാബയാണ് വന്ന് ബുദ്ധിയില് നിറക്കുന്നത്. ഇത് പഠനമാണ്, ഇത് ദിവസവും പഠിക്കണം. ഭഗവാനുവാച, ഞാന് നിങ്ങളെ രാജാക്കന്മാരുടെയും രാജാവാക്കി മാറ്റുന്നു. പതിതമായ രാജാക്കന്മാര് വിനാശിയായ ധനം ദാനം ചെയ്യുന്നതിലൂടെ രാജാവായി മാറുന്നു. ഞാന് നിങ്ങളെ ഇങ്ങനെ പാവനമാക്കി മാറ്റുകയാണ്, നിങ്ങളെ 21 ജന്മങ്ങളിലേക്ക് വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്നു. സത്യയുഗത്തില് ഒരിക്കലും അകാലമൃത്യുവില്ല. തന്റേതായ സമയത്ത് ശരീരമുപേക്ഷിക്കുന്നു. നിങ്ങള് കുട്ടികള്ക്ക് ഡ്രാമയുടെ രഹസ്യവും ബാബ മനസ്സിലാക്കിത്തരികയാണ്. സിനിമയും, ഡ്രാമയും ഇവയെല്ലാം ഉണ്ടായതോടെ ഇതിന്റെ ആധാരത്തില് മനസ്സിലാക്കിക്കൊടുക്കുന്നതും വളരെ സഹജമാണ്. ഇന്ന് ധാരാളം നാടകങ്ങള് ഉണ്ടാക്കുന്നുണ്ട്. മനുഷ്യര്ക്ക് വളരെയധികം താല്പര്യവുമുണ്ട്. അതെല്ലാം പരിധിയുള്ളതാണ്, ഇതാണ് പരിധിയില്ലാത്ത ഡ്രാമ. ഈ സമയം മായയുടെ ഷോ വളരെ വലുതാണ്. മനുഷ്യര് മനസ്സിലാക്കുന്നത് - ഇപ്പോള് സ്വര്ഗ്ഗമായി മാറി എന്നാണ്. മുമ്പ് ഇത്രയും കെട്ടിടങ്ങളൊന്നും ഉണ്ടായിരുന്നില്ല. എത്ര വിരോധാഭാസമാണ്. ഭഗവാന് സ്വര്ഗ്ഗം രചിക്കുമ്പോള് മായയും തന്റേതായ സ്വര്ഗ്ഗം കാണിക്കുന്നു. ഇതാണ് മായയുടെ ഷോ. ഇതാണ് അത്ര ശക്തിശാലിയായ മായ. നിങ്ങള്ക്ക് ഈ മായയില്നിന്നും മുഖം തിരിക്കണം. ബാബയാണ് സാധുക്കളുടെ നാഥന്. ധനികര്ക്ക് ഇതാണ് സ്വര്ഗ്ഗം, സാധുക്കള്ക്ക് നരകമാണ്. ഇപ്പോള് നരകവാസികളെ സ്വര്ഗ്ഗവാസിയാക്കി മാറ്റണം. സാധുക്കളാണ് സമ്പത്ത് നേടുക. ധനികര് മനസ്സിലാക്കുന്നത് ഞങ്ങളിപ്പോഴും സ്വര്ഗ്ഗത്തിലാണിരിക്കുന്നത് എന്നാണ്. സ്വര്ഗ്ഗവും, നരകവും ഇവിടെത്തന്നെയാണ്. ഇക്കാര്യങ്ങളെക്കുറിച്ചെല്ലാം ഇപ്പോള് നിങ്ങള് മനസ്സിലാക്കി. ഭാരതം എത്രത്തോളം ദരിദ്രമായി മാറിയിരിക്കുന്നു. ഭാരതം എത്ര സമ്പന്നമായിരുന്നു, ഒരു ആദി സനാതനധര്മ്മം മാത്രമേ ഉണ്ടായിരുന്നുള്ളു. ഇപ്പോള് എത്രയോ പുരാതനവസ്തുക്കളെല്ലാം കണ്ടെത്തിക്കൊണ്ടിരിക്കുന്നു. പറയുന്നു ഇത്രയും വര്ഷത്തെ പുരാതന വസ്തുവാണ്. എല്ലുകളെല്ലാം കണ്ടെത്തുന്നു, പറയുന്നു ഇതിന് ഇത്ര വര്ഷമുണ്ട്. ലക്ഷക്കണക്കിന് വര്ഷം പഴക്കമുള്ള എല്ലുകളെല്ലാം എവിടെനിന്നുണ്ടാകാനാണ്. അതിന് എത്രയാണ് വിലയിടുന്നത്.

ബാബ മനസ്സിലാക്കിത്തരികയാണ,് ഞാന് വന്ന് എല്ലാവരുടേയും സദ്ഗതി ചെയ്യുന്നു, ഇദ്ദേഹത്തില് പ്രവേശിക്കുന്നു. ഈ ബ്രഹ്മാവ് സാകാരിയാണ്, ഇതേ ആള് സൂക്ഷ്മവതനവാസിയായ മാലാഖയായി മാറുന്നു. അത് അവ്യക്തവും, ഇത് വ്യക്തവും. ബാബ പറയുന്നു, ഞാന് ബ്രഹ്മാവിന്റെ വളരെ ജന്മങ്ങളുടെ അന്തിമജന്മത്തിന്റെയും അന്തിമത്തിലേക്കാണ് പ്രവേശിക്കുന്നത്. ആരാണോ നമ്പര് വണ് പാവനമായിരുന്നത് അതേ ആള് വീണ്ടും നമ്പര് വണ് പതിതമായി മാറുന്നു. ഞാന് ഈ ശരീരത്തിലേക്കാണ് വരുന്നത്. കാരണം ഇദ്ദേഹത്തിന് വീണ്ടും നമ്പര് വണ് പാവനമായി മാറണം. ഇദ്ദേഹം സ്വയം ഞാന് ഭഗവാനാണ്, ഇന്നയാളാണ് എന്നൊന്നും പറയുന്നില്ലല്ലോ. ബാബക്കുമറിയാം, ഞാന് ഈ ശരീരത്തിലേക്ക് പ്രവേശിച്ച് ഈ ബ്രഹ്മാവിലൂടെ എല്ലാവരേയും സതോപ്രധാനമാക്കി മാറ്റുന്നു. ഇപ്പോള് ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ് നിങ്ങള് അശരീരിയായി വന്നു, 84 ജന്മത്തിന്റെ പാര്ട്ട് അഭിനയിച്ചു, ഇപ്പോള് തിരിച്ചുപോകണം. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ, ദേഹാഭിമാനത്തെ ഉപേക്ഷിക്കൂ. കേവലം ഓര്മ്മയാകുന്ന യാത്രയിലിരിക്കണം. യാതൊരു പ്രയാസവുമില്ല. ആരാണോ പവിത്രമായി മാറുന്നത്, ജ്ഞാനം കേള്ക്കുന്നത്, അവര് വിശ്വത്തിന്റെ അധികാരിയായി മാറും. എത്ര വലിയ സ്കൂളാണ്. പഠിപ്പിക്കുന്ന ബാബ എത്ര നിരഹങ്കാരിയായി മാറി പതിതമായ ലോകത്തിലേക്ക്, പതിതമായ ശരീരത്തിലേക്ക് വരുന്നു. ഭക്തിമാര്ഗ്ഗത്തില് നിങ്ങള് ബാബക്കുവേണ്ടി എത്ര നല്ല സ്വര്ണ്ണത്തിന്റെ ക്ഷേത്രങ്ങളുണ്ടാക്കുന്നു. ഈ സമയം നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുന്നു. പതിതമായ ശരീരത്തിലേക്ക് വന്നിരിക്കുന്നു. പിന്നീട് ഭക്തിമാര്ഗ്ഗത്തില് നിങ്ങളെന്നെ സോമനാഥക്ഷേത്രത്തിലിരുത്തുന്നു. സ്വര്ണ്ണത്തിന്റേയും, വജ്രത്തിന്റേയും ക്ഷേത്രമുണ്ടാക്കുന്നു. കാരണം നിങ്ങള്ക്കറിയാം ഞങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റിയിട്ടുണ്ട്, അതുകൊണ്ടാണ് സത്കരിക്കുന്നത്. ഈ രഹസ്യങ്ങളെല്ലാം മനസ്സിലാക്കിത്തന്നു. ഭക്തി ആദ്യം അവ്യഭിചാരിയും, പിന്നീട് വ്യഭിചാരിയുമായി മാറുന്നു. ഇക്കാലത്ത് മനുഷ്യര് മനുഷ്യനെത്തന്നെ പൂജിക്കുന്നത് കണ്ടില്ലേ. ഗംഗാതീരത്ത് പോയി നോക്കൂ. ശിവോഹമെന്ന് പറഞ്ഞ് ഇരിക്കുന്നു. മാതാക്കള് പോയി പാലഭിഷേകം ചെയ്യുന്നു. പൂജ ചെയ്യുന്നു. ഈ ദാദയും (ബ്രഹ്മാ) ഇതെല്ലാം ചെയ്തിരുന്നു. നമ്പര് വണ് പൂജാരിയായിരുന്നല്ലോ. അത്ഭുതമല്ലേ. ബാബ പറയുന്നു ഇത് വണ്ടര്ഫുള്ളായ ലോകമാണ്. എങ്ങനെയാണ് സ്വര്ഗ്ഗമുണ്ടാകുന്നത്, എങ്ങനെയാണ് നരകമുണ്ടാകുന്നത് - എല്ലാ രഹസ്യങ്ങളും കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്. ഈ ജ്ഞാനം ശാസ്ത്രങ്ങളിലില്ല. അതെല്ലാം തത്വശാസ്ത്രമാണ്. ഇതാണ് ആത്മീയ ജ്ഞാനം. ഇത് ആത്മീയ പിതാവിനല്ലാതെ വേറെയാര്ക്കും നല്കാന് സാധിക്കില്ല. ഇപ്പോള് നിങ്ങള് ബ്രാഹ്മണര്ക്കും. മാത്രമല്ല, നിങ്ങള് ബ്രാഹ്മണര്ക്കല്ലാതെ ഈ ആത്മീയ ജ്ഞാനം വേറെയാര്ക്കും ലഭിക്കുന്നുമില്ല. ഏതുവരെ ബ്രാഹ്മണനാകുന്നില്ലയോ അതുവരെ ദേവതയാകാനും സാധിക്കുന്നില്ല. നിങ്ങള് കുട്ടികള്ക്ക് വളരെ സന്തോഷമുണ്ടായിരിക്കണം, ഞങ്ങളെ പഠിപ്പിക്കുന്നത് ഭഗവാനാണ്, ശ്രീകൃഷ്ണനല്ല. ശരി,

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചുകിട്ടിയ മധുരമധുരമായ സന്താനങ്ങള്ക്ക് മാതാവും,പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) മായയുടെ ഷോ വളരെ കൂടുതലാണ്, ഇതില്നിന്നും തന്റെ മുഖം തിരിക്കണം. സദാ ഈ സന്തോഷത്തില് രോമാഞ്ചമുണ്ടാകണം- ഞാന് ഇപ്പോള് പുരുഷോത്തമനായി മാറിക്കൊണ്ടിരിക്കുകയാണ്, ഭഗവാന് എന്നെ പഠിപ്പിക്കുകയാണ്.

2) വിശ്വത്തിന്റെ രാജ്യഭാഗ്യം നേടുന്നതിനുവേണ്ടി കേവലം പവിത്രമായി മാറണം. എങ്ങിനെയാണോ ബാബ നിരഹങ്കാരിയായി മാറി പതിതമായ ലോകത്തിലേക്കും, പതിതമായ ശരീരത്തിലേക്കും വരുന്നത്, അതേപോലെ ബാബക്ക് സമാനം നിരഹങ്കാരിയായി മാറി സേവനം ചെയ്യണം.

വരദാനം :-
ഒരേയൊരു ബാബയുമായി സര്വ്വസംബന്ധങ്ങളും വെച്ചുകൊണ്ട്, എല്ലാതീരങ്ങളില്നിന്നും മുക്തമായ സമ്പൂര്ണ്ണ ഫരിഷ്തയായി ഭവിക്കട്ടെ.

പാചകം ചെയ്യുന്ന സമയത്ത് ,പൂര്ണ്ണമായി പാകമായിക്കഴിഞ്ഞാല് ആ വസ്തു പാത്രത്തില്നിന്നും അകലാന്തുടങ്ങും.അതുപോലെ,സമ്പന്നതയുടെ അവസ്ഥ എത്രത്തോളം സമീപത്തെത്തുന്നുവോ എല്ലാത്തില് നിന്നും വേറിടാനാരംഭിക്കും.വൃത്തിയിലൂടെ എല്ലാ ബന്ധനങ്ങളില് നിന്നും അകലാന് തുടങ്ങുമ്പോള് അഥവാ ആരിലും ഒരു മമത്വവും ഇല്ലാതിരിക്കുന്ന അവസ്ഥയിലേക്ക് എത്തുമ്പോള് മാത്രമേ സമ്പൂര്ണ്ണ ഫരിഷ്തയായി മാറുകയുള്ളൂ.ഒരേയൊരു ബാബയുമായി സര്വ്വബന്ധങ്ങളും കൂട്ടിച്ചേര്ക്കുക -ഇത് മാത്രമാണ് ആശ്രയം.ഇതിലൂടെ മാത്രമേ അന്തിമ സമയത്ത് ഫരിഷ്താ ജീവിതത്തിന്റെ ലക്ഷണം സമീപത്ത് അനുഭവമാവുകയുള്ളൂ.മാത്രമല്ല,ബുദ്ധിയുടെ അലച്ചിലും സമാപ്തമാകുന്നു.

സ്ലോഗന് :-
ഗ്ളാനി ചെയ്യുന്നവരെപ്പോലും സമീപത്തേക്ക് കൊണ്ടുവരുന്ന കാന്തമാണ് സ്നേഹം.

തന്റെ ശക്തിശാലിയായ മനസ്സിലൂടെ സകാശ് നല്കുന്ന സേവനം ചെയ്യൂ...

മനസാസേവനത്തിനായി മനസ്സ്,ബുദ്ധി എന്നിവ വ്യര്ത്ഥം ചിന്തിക്കുന്നതില് നിന്നും മുക്തമാകുകയും,മന്മനാഭവ: എന്ന മന്ത്രത്തിന്റെ സ്വാഭാവിക സ്വരൂപമായി മാറുകയും വേണം.ഏത് ശ്രേഷ്ഠ ആത്മാക്കളുടെ മനസ്സ്,അഥവാ സങ്കല്പം ശക്തിശാലിയാണോ ,ശുഭഭാവനയും ശുഭകാമനയും നിറഞ്ഞതാണോ അവര്ക്കേ മനസാ ശക്തികളുടെ ദാനം ചെയ്യാന് കഴിയുകയുള്ളൂ.