മധുരമായ കുട്ടികളേ - ബാബ
നിങ്ങളെ ദൈവീക ധര്മ്മവും ശ്രേഷ്ഠ കര്മ്മവും പഠിപ്പിക്കുന്നു അതുകൊണ്ട് നിങ്ങളില്
നിന്ന് ഏതൊരു ആസുരീയ കര്മ്മവും ഉണ്ടാകരുത്, ബുദ്ധി വളരെ ശുദ്ധമായിരിക്കണം
ചോദ്യം :-
ദേഹ-അഭിമാനത്തില് വരുന്നതിലൂടെ ഏറ്റവും ആദ്യമുണ്ടാകുന്ന പാപം ഏതാണ്?
ഉത്തരം :-
അഥവാ
ദേഹ-അഭിമാനത്തിലാണെങ്കില് ബാബയുടെ ഓര്മ്മയ്ക്ക് പകരം ദേഹധാരിയുടെ ഓര്മ്മ വരും,
ദൃഷ്ടി മോശമായിക്കൊണ്ടിരിക്കും, മോശമായ ചിന്തകള് വരും. ഇത് വളരെ വലിയ പാപമാണ്.
മായ യുദ്ധം ചെയ്തുകൊണ്ടിരിക്കുകയാണെന്നുളളത് മനസ്സിലാക്കണം. പെട്ടന്ന് തന്നെ
ജാഗ്രതയുള്ളവരാകണം.
ഓംശാന്തി.
ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നു.
ആത്മീയ അച്ഛന് എവിടെ നിന്നാണ് വന്നിരിക്കുന്നത്? ആത്മീയ ലോകത്ത് നിന്ന്.
അതിനെയാണ് നിര്വ്വാണധാമം അഥവാ ശാന്തിധാമമെന്നും പറയുന്നത്. ഗീതയിലെ കാര്യമാണ്.
നിങ്ങളോട് ചോദിക്കാറുണ്ട് - ഈ ജ്ഞാനം എവിടെ നിന്ന് വന്നു? പറയൂ, ഇത് അതേ ഗീതയിലെ
ജ്ഞാനമാണ്. ഗീതയുടെ പാര്ട്ട് നടന്നുകൊണ്ടിരിക്കുകയാണ് ബാബയാണ് പഠിപ്പിക്കുന്നത്.
ഭഗവാനുവാചാ എന്നല്ലേ ഭഗവാന് ഒന്നുമാത്രമാണ്. ബാബ ശാന്തിയുടെ സാഗരനാണ്.
വസിക്കുന്നതും ശാന്തിധാമത്തിലാണ്, അവിടെയാണ് നമ്മളും വസിക്കുന്നത്. ബാബ
മനസ്സിലാക്കി തരികയാണ് ഇതാണ് പതിത ലോകം, പാപ ആത്മാക്കളുടെ തമോപ്രധാന ലോകം.
നിങ്ങളും അറിയുന്നുണ്ട് അതായത് നമ്മള് ആത്മാക്കള് ഈ സമയം തമോപ്രധാനമാണ്.
84-ന്റെ ചക്രം കറങ്ങി സതോപ്രധാനത്തില് നിന്ന് ഇപ്പോള് തമോപ്രധാനതയിലേക്ക്
വന്നിരിക്കുന്നു. ഇത് പഴയത് അഥവാ കലിയുഗീ ലോകമല്ലേ. ഈ പേരെല്ലാം ഈ സമയത്തേതാണ്.
പഴയ ലോകത്തിന് ശേഷം വീണ്ടും പുതിയ ലോകം ഉണ്ടാകുന്നു. എപ്പോഴാണോ ലോകത്തിന്റെ
പരിവര്ത്തനം സംഭവിക്കുന്നത് അപ്പോഴാണ് മഹാഭാരതയുദ്ധമുണ്ടാവുക എന്ന്
ഭാരതവാസികള്ക്കറിയാം. അപ്പോള് തന്നെയാണ് ബാബയും വന്ന് രാജയോഗം പഠിപ്പിക്കുന്നത്.
കേവലം എന്ത് തെറ്റാണ് സംഭവിച്ചത്? ഒന്ന് കല്പത്തിന്റെ ആയുസ്സ് മറന്ന് പോയി
അതുപോലെ ഗീതയുടെ ഭഗവാനെയും മറന്നിരിക്കുന്നു. കൃഷ്ണനെ ഗോഡ് ഫാദറെന്ന് പറയാന്
സാധിക്കില്ല. നിരാകാരനായ ബാബയെയാണ് ആത്മാക്കള് ഗോഡ് ഫാദറെന്ന് പറയുന്നത്.
നിരാകാരനായ ബാബ ആത്മാക്കളോട് പറയുന്നു എന്നെ ഓര്മ്മിക്കൂ. ഞാന് തന്നെയാണ്
പതിത-പാവനന്, എന്നെ വിളിക്കുന്നുമുണ്ട്- അല്ലയോ പതിത-പാവനാ എന്ന്. കൃഷ്ണന്
ദേഹധാരിയല്ലേ. എനിക്കാണെങ്കില് ശരീരമില്ല. ഞാന് നിരാകാരനാണ്, മനുഷ്യരുടെ
പിതാവല്ല, ആത്മാക്കളുടെ പിതാവാണ്. ഇത് പക്കയാക്കണം. ഓരോ നിമിഷവും നമ്മള്
ആത്മാക്കള് ഈ പിതാവില് നിന്ന് സമ്പത്തെടുക്കുകയാണ്. ഇപ്പോള് 84 ജന്മം
പൂര്ത്തിയായി, ബാബ വന്നിരിക്കുന്നു. ബാബാ-ബാബാ എന്ന് പറഞ്ഞുകൊണ്ടേയിരിക്കണം.
ബാബയെ വളരെയധികം ഓര്മ്മിക്കണം. മുഴുവന് കല്പ്പത്തിലും ലൗകീക പിതാവിനെയാണ്
ഓര്മ്മിച്ചത്. ഇപ്പോള് ബാബ വന്നിരിക്കുന്നു മനുഷ്യ സൃഷ്ടിയില് നിന്ന് എല്ലാ
ആത്മാക്കളെയും തിരിച്ച് കൊണ്ടുപോകുന്നു എന്തുകൊണ്ടെന്നാല് രാവണ രാജ്യത്തില്
മനുഷ്യരുടെ ദുര്ഗതി സംഭവിച്ചിരിക്കുന്നു അതുകൊണ്ട് ഇപ്പോള് ബാബയെ ഓര്മ്മിക്കണം.
ഇപ്പോള് ഇത് രാവണ രാജ്യമാണെന്നുപോലും ഒരു മനുഷ്യനും മനസ്സിലാക്കുന്നില്ല.
രാവണന്റെ അര്ത്ഥം തന്നെ മനസ്സിലാക്കുന്നില്ല. ദസറ ആഘോഷിക്കുന്നതിന്റെ ഒരു
സമ്പ്രദായം ഉണ്ടായി അത്രമാത്രം. നിങ്ങളാരും അര്ത്ഥം മനസ്സിലാക്കിയിരുന്നില്ല.
മറ്റുള്ളവര്ക്ക് പകര്ന്ന് നല്കുന്നതിനായി നിങ്ങള്ക്ക് ഇപ്പോള് അറിവ്
ലഭിച്ചിരിക്കുന്നു. അഥവ മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കാന്
സാധിക്കുന്നില്ലെങ്കില് അര്ത്ഥം സ്വയം മനസ്സിലാക്കിയിട്ടില്ല എന്നാണ്. ബാബയില്
സൃഷ്ടി ചക്രത്തിന്റെ ജ്ഞാനമുണ്ട്. നമ്മള് ആ ബാബയുടെ കുട്ടികളാണെങ്കില്
കുട്ടികളിലും ആ ജ്ഞാനം ഉണ്ടായിരിക്കണം.
ഇതാണ് നിങ്ങളുടെ ഗീതാ പാഠശാല. ലക്ഷ്യമെന്താണ്? ഈ ലക്ഷ്മീ-നാരായണനാകുക. ഇത്
രാജയോഗമല്ലേ. നരനില് നിന്ന് നാരായണന്, നാരിയില് നിന്ന്
ലക്ഷ്മിയാകുന്നതിനുള്ളതാണ് ഈ ജ്ഞാനം. അവര് കഥകളിരുന്ന് കേള്പ്പിക്കുന്നു.
ഇവിടെയാണെങ്കില് നമ്മള് പഠിക്കുകയാണ്, നമ്മളെ ബാബ രാജയോഗം പഠിപ്പിക്കുകയാണ്. ഇത്
പഠിപ്പിക്കുന്നത് കല്പ്പത്തിന്റെ സംഗമയുഗത്തില് മാത്രമാണ്. ബാബ പറയുന്നു ഞാന്
പഴയ ലോകത്തെ മാറ്റി പുതിയതുണ്ടാക്കാന് വന്നിരിക്കുന്നു. പുതിയ ലോകത്തില് ഇവരുടെ
രാജ്യമായിരുന്നു, പഴയതില് ഇല്ല, വീണ്ടും തീര്ച്ചയായും ഉണ്ടാകണം. ചക്രത്തെ
മനസ്സിലാക്കിയിട്ടുണ്ട്. മുഖ്യ ധര്മ്മങ്ങള് നാലാണ്. ഇപ്പോള് ദൈവീക ധര്മ്മം ഇല്ല.
ദൈവീക ധര്മ്മവും ദൈവീക കര്മ്മവും ഭ്രഷ്ടമായിരിക്കുകയാണ്. ഇപ്പോള് വീണ്ടും
നിങ്ങളെ ദൈവീക ധര്മ്മ ശ്രേഷ്ഠതയും കര്മ്മ ശ്രേഷ്ഠതയും
പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. അതുകൊണ്ട് തന്റെ മേല് ശ്രദ്ധ വെയ്ക്കണം, എന്നില്
നിന്ന് ഒരാസുരീയ കര്മ്മവും ഉണ്ടാകുന്നില്ലല്ലോ? മായ കാരണം ഒരു മോശമായ ചിന്തയും
ബുദ്ധിയില് വരുന്നില്ലല്ലോ? കുദൃഷ്ടി ഇല്ലല്ലോ? ഇവര്ക്ക് കുദൃഷ്ടി ഉണ്ടാകുന്നു
അഥവാ മോശമായ ചിന്തകള് വരുന്നു എന്നു കാണുമ്പോള് അവര്ക്ക് പെട്ടന്ന് തന്നെ
ജാഗ്രത നല്കണം. അവരുമായി അടുക്കരുത്. അവരെ ജാഗ്രതപ്പെടുത്തണം - നിങ്ങളില്
മായയുടെ പ്രവേശത കാരണത്താലാണ് ഈ മോശം ചിന്തകള് വരുന്നത്. യോഗത്തിനിരുന്ന്
ബാബയുടെ ഓര്മ്മക്ക് പകരം ഏതെങ്കിലും ശരീരത്തിലേക്ക് ചിന്ത പോകുന്നുണ്ടെങ്കില്
മനസ്സിലാക്കണം ഇത് മായയുടെ യുദ്ധമാണ് നടന്നുകൊണ്ടിരിക്കുന്നത്, ഞാന് പാപം
ചെയ്തുകൊണ്ടിരിക്കുകയാണ്. ഇതില് ബുദ്ധിയുടെ വലിയ ശുദ്ധി ആവശ്യമാണ്.
ചിരി-തമാശകളിലൂടെ പോലും വളരെ നഷ്ടം ഉണ്ടാകുന്നു അതുകൊണ്ട് നിങ്ങളുടെ വായിലൂടെ
എല്ലായിപ്പോഴും ശുദ്ധ വചനങ്ങള് വരണം, കുവചനങ്ങളല്ല. ചിരി തമാശകള് പോലും പാടില്ല.
ഞാന് വെറുതെ ചിരിച്ചതേയുള്ളൂ... എന്നു പറയുന്നതുപോലും ആപത്തിന് കാരണമാകുന്നു.
നമ്മള് ചിരിക്കുന്നതിലും വികാരങ്ങളുടെ വായു ഉണ്ടായിരിക്കരുത്. വളരെ
ജാഗ്രതയുള്ളവരായി കഴിയണം. നിങ്ങള്ക്കറിയാം നാംഗെ മനുഷ്യര് അവരുടെ ചിന്ത
വികാരങ്ങളിലേക്ക് പോകുകയേയില്ല. അവര് വേറിട്ടാണ് വസിക്കുന്നതും. എന്നാല്
കര്മ്മേന്ദ്രിയങ്ങളുടെ ചഞ്ചലത യോഗത്തിലൂടെയല്ലാതെ ഒരിക്കലും ഇല്ലാതാവുകയില്ല.
നിങ്ങള് യോഗത്തില് പൂര്ണ്ണരല്ലെങ്കില്, ആരെയെങ്കിലും കാണുമ്പോള് തീര്ച്ചയായും
ചഞ്ചലതയുണ്ടാകുന്നതും കാമവികാരം കാരണമാണ്. അവനവനെ പരീക്ഷിക്കണം. ബാബയുടെ
ഓര്മ്മയില് മാത്രം കഴിയുകയാണെങ്കില് ഇപ്രകാരത്തിലുള്ള ഒരു രോഗവും
ഉണ്ടായിരിക്കില്ല. യോഗത്തിലൂടെ ഇതൊന്നുമുണ്ടാകില്ല. സത്യയുഗത്തിലാണെങ്കില് ഒരു
പ്രകാരത്തിലുള്ള അഴുക്കും ഉണ്ടായിരിക്കില്ല. അവിടെ ചഞ്ചലതയുണ്ടാക്കാന് രാവണന്
തന്നെയില്ല. അവിടെ യോഗീജീവിതമായിരിക്കും. ഇവിടെയും അവസ്ഥ വളരെ ഉറച്ചതായിരിക്കണം.
യോഗബലത്തിലൂടെ ഈ എല്ലാ രോഗങ്ങളും അവസാനിക്കുന്നു. ഇതില് വലിയ പരിശ്രമമുണ്ട്.
രാജ്യം നേടുന്നത് ചിറ്റമ്മടുടെ വീട്ടില് പോകലല്ല. പുരുഷാര്ത്ഥം ചെയ്യേണ്ടതല്ലേ.
ഭാഗ്യത്തിലെന്ത് ഉണ്ടായിരിക്കുമോ അത് ലഭിക്കും എന്ന് ചിന്തിക്കരുത്. ധാരണ
ചെയ്യുന്നില്ലെങ്കില് അതിനര്ത്ഥം ചില്ലി കാശിന്റെ പദവി നേടാനുളള യോഗ്യതയേയുളളൂ
എന്നാണ്. വിഷയങ്ങള് ധാരാളം ഉണ്ടായിരിക്കില്ലേ. ചിലര് ചിത്രരചനയില്, ചിലര്
കളികളില് മാര്ക്ക് നേടിയെടുക്കുന്നു. അതെല്ലാം സാധാരണ വിഷയം. അതുപോലെ തന്നെ
ഇവിടെയും വിഷയങ്ങളുണ്ട്. എന്തെങ്കിലുമൊക്കെ പദവി ലഭിക്കുമായിരിക്കും. ബാക്കി
ചക്രവര്ത്തീ പദം ലഭിക്കില്ല. അതിന് സേവനം ചെയ്യണം അപ്പോഴാണ് ചക്രവര്ത്തീ പദവി
ലഭിക്കുക. അതിന് വളരെ പരിശ്രമം ആവശ്യമാണ്. വളരെ പേരുടെ ബുദ്ധിയില്
ഇരിക്കുന്നതേയില്ല. ഭക്ഷണം ദഹിക്കാത്തതുപോലെ. ഉയര്ന്ന പദവി നേടുന്നതിനുള്ള
ധൈര്യമില്ല, ഇതിനെയും രോഗമെന്നല്ലേ പറയുക. നിങ്ങള് ഏതൊരു കാര്യമാണെങ്കിലും
കണ്ടിട്ടും കാണാതിരിക്കൂ. ആത്മീയ അച്ഛന്റെ ഓര്മ്മയിലിരുന്ന് മറ്റുള്ളവര്ക്ക് വഴി
പറഞ്ഞ് കൊടുക്കണം, അന്ധരുടെ ഊന്നുവടിയാകണം. നിങ്ങള്ക്ക് വഴി അറിയാമല്ലോ.
ആരെല്ലാമാണോ മഹാരഥികളായിട്ടുള്ളത്, അവരുടെ ബുദ്ധിയില് രചയിതാവിന്റെയും രചനയുടെയും
ജ്ഞാനവും മുക്തിയും ജീവന്മുക്തിയും കറങ്ങിക്കൊണ്ടിരിക്കുന്നു. കുട്ടികളുടെ
അവസ്ഥയിലും രാത്രിയും-പകലിന്റെയും വ്യത്യാസമുണ്ട്. വളരെ ധനവാന്മാരാകുന്നവര്
എവിടെക്കിടക്കുന്നു, തീര്ത്തും ദരിദ്രരാകുന്നവര് എവിടെക്കിടക്കുന്നു. രാജ്യ
പദവിയില് വ്യത്യാസമുണ്ടായിരിക്കില്ലേ. ബാക്കി, അവിടെ രാവണനില്ലാത്തതിനാല് ദുഃഖം
ഉണ്ടായിരിക്കില്ല. ബാക്കി സമ്പത്തില് വ്യത്യാസമുണ്ട്. സമ്പത്തില് നിന്നാണ്
സുഖമുണ്ടാകുന്നത്.
എത്രത്തോളം യോഗത്തിലിരിക്കുന്നോ അത്രത്തോളം ആരോഗ്യം വളരെ നല്ലതാകും.
പരിശ്രമിക്കണം. വളരെ പേരുടെ പെരുമാറ്റം തന്നെ അജ്ഞാനി മനുഷ്യരുടേത് പോലെയാണ്.
അവര്ക്ക് ആരുടെയും മംഗളം ചെയ്യാന് സാധിക്കില്ല. എപ്പോള് പരീക്ഷ നടക്കുന്നോ
അപ്പോള് മനസ്സിലാക്കാന് സാധിക്കും ആര് എത്ര മാര്ക്കില് പാസ്സാകും, പിന്നീട് ആ
സമയം അയ്യോ-അയ്യോ എന്ന് നിലവിളിക്കേണ്ടി വരും. ബാപ്ദാദ രണ്ട് പേരും തന്നെ
എത്രയാണ് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുന്നത്. ബാബ വന്നിരിക്കുന്നത് തന്നെ
മംഗളം ചെയ്യുന്നതിനാണ്. തന്റെ മംഗളം ഉണ്ടാക്കണമെങ്കില് മറ്റുള്ളവരുടെ മംഗളവും
ചെയ്യണം. ബാബയെ വിളിച്ചിട്ടുമുണ്ട് അതായത് വന്ന് ഞങ്ങള് പതിതര്ക്ക്
പാവനമാകുന്നതിനുള്ള വഴി പറഞ്ഞ് തരൂ. അതുകൊണ്ട് ബാബ ശ്രീമതം തരുന്നു - നിങ്ങള്
സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ദേഹ-അഭിമാനത്തെ ഉപേക്ഷിച്ച് എന്നെ ഓര്മ്മിക്കൂ.
എത്ര സഹജമായ മരുന്നാണ്. പറയൂ, ഞങ്ങള് കേവലം ഒരേഒരു ഭഗവാനായ ബാബയെയാണ്
അംഗീകരിക്കുന്നത്. ബാബ പറയുന്നു കുട്ടികള് എന്നെ വിളിക്കുന്നു -വന്ന് പതിതരെ
പാവനമാക്കൂ, അതുകൊണ്ട് എനിക്ക് വരേണ്ടി വരുന്നു. ബ്രഹ്മാവില് നിന്ന് നിങ്ങള്ക്ക്
ഒന്നും ലഭിക്കുകയില്ല. ബ്രഹ്മാവ് ജ്യേഷ്ഠനാണ്, അച്ഛനല്ല. അച്ഛനില് നിന്നാണ്
സമ്പത്ത് ലഭിക്കുന്നത്. ബ്രഹ്മാവില് നിന്ന് സമ്പത്ത് ലഭിക്കുകയില്ല. നിരാകാരനായ
ബാബ ഇദ്ദേഹത്തിലൂടെ നമ്മെ ദത്തെടുത്ത് പഠിപ്പിക്കുന്നു. ഇദ്ദേഹത്തെയും
പഠിപ്പിക്കുന്നു. ബ്രഹ്മാവില് നിന്ന് ഒന്നും തന്നെ ലഭിക്കാനില്ല. സമ്പത്ത്
ഇദ്ദേഹത്തിലൂടെ ബാബയില് നിന്നാണ് ലഭിക്കുന്നത.് നല്കുന്നത് ഒരേഒരാളാണ്. ആ
ബാബയുടെ തന്നെ മഹിമയാണുള്ളത്. ബാബയാണ് സര്വ്വരുടെയും സദ്ഗതി ദാതാവ്.
ഇദ്ദേഹമാണെങ്കില് പൂജ്യനില് നിന്ന് പൂജാരിയാകുന്നു. സത്യയുഗത്തിലായിരുന്നു,
പിന്നീട് 84 ജന്മങ്ങള് അനുഭവിച്ച് ഇപ്പോള് പതിതമായിരിക്കുന്നു വീണ്ടും പൂജ്യനും
പാവനവുമായിക്കൊണ്ടിരിക്കുന്നു. നമ്മള് ബാബയിലൂടെ കേള്ക്കുന്നു. ഒരു മനുഷ്യനില്
നിന്നുമല്ല കേള്ക്കുന്നത്. മനുഷ്യരുടേത് ഭക്തി മാര്ഗ്ഗമാണ്. ഇതാണ് ആത്മീയ ജ്ഞാന
മാര്ഗ്ഗം. ജ്ഞാനം കേവലം ഒരു ജ്ഞാന സാഗരന്റെ പക്കല് മാത്രമാണുള്ളത്. ബാക്കി ഈ
ശാസ്ത്രം മുതലായവയെല്ലാം ഭക്തിയുടേതാണ്. ശാസ്ത്രം തുടങ്ങിയവ പഠിക്കുക -
ഇതെല്ലാമാണ് ഭക്തി മാര്ഗ്ഗം. ജ്ഞാന സാഗരന് ഒരേഒരു ബാബ മാത്രമാണ്, നമ്മള് ജ്ഞാന
നദികള് ജ്ഞാന സാഗരത്തില് നിന്ന് ഉത്ഭവിച്ചിരിക്കുന്നു. ബാക്കി അത് ജലത്തിന്റെ
സാഗരവും നദികളുമാണ്. കുട്ടികള്ക്ക് ഈ എല്ലാ കാര്യങ്ങളും ഓര്മ്മയില്
ഉണ്ടായിരിക്കണം. അന്തര്മുഖിയായി ബുദ്ധി പ്രവര്ത്തിപ്പിക്കണം. സ്വയം സ്വയത്തെ
ഉദ്ധരിക്കുന്നതിനായി അന്തര്മുഖിയായി തന്റെ പരിശോധന നടത്തൂ. അഥവ വായിലൂടെ
എന്തെങ്കിലും കുവചനം വന്നാല് അല്ലെങ്കില് കുദൃഷ്ടി പോയാല് സ്വയത്തെ ശാസിക്കണം -
എന്റെ വായില് നിന്ന് കുവചനം എന്തുകൊണ്ട് വന്നു, എന്തുകൊണ്ട് കുദൃഷ്ടി പോയി?
സ്വയം സ്വയത്തെതന്നെ പ്രഹരിക്കണം. ഓരോ നിമിഷവും ജാഗ്രതപ്പെടുത്തണം അപ്പോഴേ
ഉയര്ന്ന പദവി നേടാന് സാധിക്കൂ. വായിലൂടെ കടുത്ത വാക്കുകള് വീഴരുത്. ബാബയ്ക്ക്
എല്ലാ പ്രകാരത്തിലുള്ള ശിക്ഷണങ്ങളും നല്കേണ്ടതായുണ്ട്. ആരെയെങ്കിലും
ഭ്രാന്തനെന്ന് വിളിക്കുന്നതും കുവചനമാണ്.
മനുഷ്യരാണെങ്കില് ആരെ പ്രതി എന്ത് വരുന്നോ അത് പറഞ്ഞുകൊണ്ടിരിക്കുന്നു. ഒന്നും
തന്നെ അറിയുന്നില്ല നമ്മള് ആരുടെ മഹിമയാണ് പാടുന്നത്. മഹിമ ചെയ്യേണ്ടത് ഒരേഒരു
പതിത-പാവനനായ ബാബയുടേതാണ്. മറ്റാരും തന്നെയില്ല. ബ്രഹ്മാ-വിഷ്ണു-ശങ്കരനെ പോലും
പതിത-പാവനനെന്ന് പറയില്ല. അവര് ആരെയും പാവനമാക്കുന്നില്ല. പതിതത്തില് നിന്ന്
പാവനമാക്കുന്നത് ഒരേഒരു ബാബ മാത്രമാണ്. പാവനമായ സൃഷ്ടി പുതിയ ലോകം മാത്രമാണ്.
അതാണെങ്കില് ഇപ്പോഴില്ല. പവിത്രതയുള്ളത് സ്വര്ഗ്ഗത്തില് മാത്രമാണ്. പവിത്രതയുടെ
സാഗരനുമുണ്ട്. ഇതാണെങ്കില് രാവണ രാജ്യം തന്നെയാണ്. കുട്ടികള്ക്ക് ഇപ്പോള്
ആത്മ-അഭിമാനിയാകുന്നതിന്റെ വളരെ പരിശ്രമം ചെയ്യണം. വായിലൂടെ കല്ലുപോലുളള
കടുത്തവാക്കുകള് വീഴരുത്. വളരെ സ്നേഹത്തോടെ ജീവിക്കണം. കുദൃഷ്ടിയും വലിയ നഷ്ടം
വരുത്തി വെയ്ക്കുന്നു. വളരെ പരിശ്രമം ആവശ്യമാണ്. ആത്മ-അഭിമാനമാണ് അവിനാശി
അഭിമാനം. ദേഹം വിനാശിയാണ്. ആത്മാവിനെ ആരും അറിയുന്നില്ല. ആത്മാവിന്റെ അച്ഛനായും
തീര്ച്ചയായും ആരെങ്കിലും ഉണ്ടായിരിക്കില്ലേ. പറയുന്നുമുണ്ട് എല്ലാവരും പരസ്പരം
സഹോദരങ്ങളാണ്. പിന്നീടെങ്ങനെ എല്ലാവരിലും പരമാത്മാ പിതാവ് വിരാജിതനാകും?
എല്ലാവര്ക്കും അച്ഛനാകാന് എങ്ങനെ സാധിക്കും? ഇത്ര പോലും ബുദ്ധിയില്ല!
എല്ലാവരുടെയും പിതാവ് ഒന്നു തന്നെയാണ്, അവരില് നിന്ന് മാത്രമാണ് സമ്പത്ത്
ലഭിക്കുന്നത്. അവരുടെ പേരാണ് ശിവന്. ശിവരാത്രിയും ആഘോഷിക്കുന്നുണ്ട്. രുദ്ര
രാത്രി അല്ലെങ്കില് കൃഷ്ണ രാത്രി എന്ന് പറയില്ല. മനുഷ്യരാണെങ്കില് ഒന്നും തന്നെ
മനസ്സിലാക്കുന്നില്ല, പറയുന്നു ഇതെല്ലാം ഈശ്വരന്റെ തന്നെ രൂപങ്ങളാണ്, അവിടുത്തെ
തന്നെ ലീലയാണ്.
നിങ്ങളിപ്പോള് മനസ്സിലാക്കുന്നുണ്ട് പരിധിയില്ലാത്ത ബാബയില് നിന്ന്
പരിധിയില്ലാത്ത സമ്പത്താണ് ലഭിക്കുന്നത് അതുകൊണ്ട് ആ ബാബയുടെ ശ്രീമതത്തിലൂടെ
നടക്കണം. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ. ജോലിക്കാര്ക്കും ശിക്ഷണം നല്കണം
എങ്കില് അവരുടെയും അല്പം മംഗളമുണ്ടാകും. എന്നാല് സ്വയം തന്നെ ഓര്മ്മിക്കാന്
കഴിയുന്നില്ലെങ്കില് മറ്റുള്ളവര്ക്ക് എങ്ങനെ ഓര്മ്മ നല്കാന് സാധിക്കും? രാവണന്
തീര്ത്തും പതിതമാക്കുന്നു പിന്നീട് ബാബ വന്ന് സ്വര്ഗ്ഗവാസിയാക്കുന്നു.
അദ്ഭുതമല്ലേ. ആരുടേയും ബുദ്ധിയില് ഈ കാര്യങ്ങളില്ല. ഈ ലക്ഷ്മീ-നാരായണന് എത്ര
ഉയര്ന്ന സ്വര്ഗ്ഗവാസിയില് നിന്ന് പിന്നീട് എത്ര പതിതമായി തീരുന്നു അതുകൊണ്ടാണ്
ബ്രഹ്മാവിന്റെ രാത്രിയെന്നും, ബ്രഹ്മാവിന്റെ പകലെന്നും പാടിയിട്ടുള്ളത്. ശിവന്റെ
ക്ഷേത്രത്തില് നിങ്ങള്ക്ക് വളരെ സേവനം ചെയ്യാന് സാധിക്കും. ബാബ പറയുന്നു നിങ്ങള്
എന്നെ ഓര്മ്മിക്കൂ. വാതിലുകള് തോറും അലയുന്നത് ഉപേക്ഷിക്കൂ. ഈ ജ്ഞാനം തന്നെ
ശാന്തിയുടേതാണ്. ബാബയെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങള് സതോപ്രധാനമാകും. കേവലം ഈ
മന്ത്രം നല്കിക്കൊണ്ടിരിക്കൂ. പക്കയാകുന്നതു വരെ ആരില് നിന്നും പണം
സ്വീകരിക്കരുത്. അവരോട് പറയണം, പവിത്രമായിരിക്കും എന്ന പ്രതിജ്ഞ നിങ്ങള്
ചെയ്താല് മാത്രമേ ഞങ്ങള്ക്ക് നിങ്ങളുടെ കൈയ്യില് നിന്നുള്ളത് കഴിക്കാന് സാധിക്കൂ,
എന്തും സ്വീകരിക്കാന് സാധിക്കൂ. ഭാരതത്തിലാണെങ്കില് ക്ഷേത്രങ്ങള് വളരെയധികമുണ്ട്.
വിദേശികളാണെങ്കിലും, ആര് വന്നാലും അവര്ക്ക് ഈ സന്ദേശം നിങ്ങള്ക്ക് നല്കാന്
സാധിക്കണം - ബാബയെ ഓര്മ്മിക്കൂ. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെ കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
വികാരത്തിന്റെ വായു കലര്ന്ന ചിരി-തമാശകള് ഒരിക്കലും അരുത്. സ്വയത്തെ വളരെ
ജാഗ്രതയുള്ളവരാക്കണം, വായിലൂടെ കടുത്ത വാക്കുകള് വരരുത്.
2)
ആത്മ-അഭിമാനിയാകുന്നതിനുള്ള വളരെയധികം അഭ്യാസം ചെയ്യണം. എല്ലാവരോടൊപ്പവും
സ്നേഹത്തോടെ ജീവിക്കണം. കുദൃഷ്ടി വെയ്ക്കരുത്. കുദൃഷ്ടി ഉണ്ടാകുകയാണെങ്കില്
സ്വയം തനിക്ക് തന്നെ ശിക്ഷ നല്കണം.
വരദാനം :-
നിരന്തരം
ഓര്മ്മയുടെയും സേവനത്തിന്റെയും ബാലന്സിലൂടെ കുട്ടിക്കാലത്തെ കുസൃതികളെ
സമാപ്തമാക്കുന്ന വാനപ്രസ്ഥി ഭവ
ചെറിയ-ചെറിയ കാര്യങ്ങളില്
സംഗമയുഗത്തിലെ അമൂല്യ സമയത്തെ നഷ്ടപ്പെടുത്തുക എന്നുളളത് കുട്ടിക്കാലത്തെ
കുസൃതികളാണ്. ഇപ്പോള് ആ കുസൃതികള് ശോഭനീയമല്ല, വാനപ്രസ്ഥത്തില് കേവലം ഒരേയൊരു
കാര്യമാണുളളത് - ബാബയുടെ ഓര്മ്മയും സേവനവും. ഇതുകൂടാതെ മറ്റൊന്നും തന്നെ ഓര്മ്മ
വരരുത്. എഴുന്നേറ്റാലും ഓര്മ്മയും സേവനവും, ഉറങ്ങുമ്പോഴും ഓര്മ്മയും സേവനവും.
നിരന്തരം ഇതിന്റെ സന്തുലനമുണ്ടായിരിക്കണം. ത്രികാലദര്ശികളായി കുട്ടിക്കാലത്തെ
കാര്യങ്ങള് അഥവാ കുട്ടിക്കാലത്തെ സ്വഭാവസംസ്കാരങ്ങളുടെ സമാപ്തി സമാരോഹണം
ആഘോഷിക്കൂ, അപ്പോള് പറയും വാനപ്രസ്ഥികള്.
സ്ലോഗന് :-
സര്വ്വപ്രാപ്തികളാലും സമ്പന്ന ആത്മാക്കളുടെ അടയാളമാണ് - സന്തുഷ്ടത,
സന്തുഷ്ടമായിരിക്കൂ, സന്തുഷ്ടമാക്കൂ.
അവ്യക്ത സൂചന - ഏകാന്ത
പ്രിയരാകൂ, ഏകതയെയും ഏകാഗ്രതയെയും സ്വീകരിക്കൂ.
സ്ഥൂലമായ ഏകാന്തവുമുണ്ട്,
സൂക്ഷ്മ ഏകാന്തതയുമുണ്ട്. ഏകാന്തതയുടെ ആനന്ദത്തിന്റെ അനുഭവിയായിത്തീരൂ, അപ്പോള്
ബഹിര്മുഖത നല്ലതായി തോന്നില്ല. അവ്യക്ത സ്ഥിതി വര്ദ്ധിപ്പിക്കുന്നതിനായി
ഏകാന്തതയില് താല്പര്യം വേണം. ഏകതയോടൊപ്പം ഏകാന്തപ്രിയരാകണം.