15.02.26    Avyakt Bapdada     Malayalam Murli    22.02.2009     Om Shanti     Madhuban


ജന്മദിനത്തിൽ ഒന്നാം ഡിവിഷനിൽ വരുന്നതിനുള്ള സമ്മാനം നേടുന്നതിനായി ഓരോ ശ്വാസവും സങ്കല്പവും സമർത്ഥമായിരിക്കണം, ഹൃദയം വലുതും സത്യവുമാണെങ്കിൽ എല്ലാ ആവശ്യങ്ങളും പൂർത്തിയാകും.


ഇന്ന് സീറോ ഫാദർ തന്റെ ഹീറോ കുട്ടികളെ കാണാൻ വന്നിരിക്കുകയാണ്. ഇന്ന് നിങ്ങളെല്ലാവരും ബാബയുടെയും നിങ്ങളുടെയും സ്വന്തം ജന്മദിനവും ബാബയോടൊപ്പം ആഘോഷിക്കാൻ വന്നിരിക്കുന്നു. ഇന്ന് ബാപ്ദാദ എല്ലാ കുട്ടികൾക്കും സന്മുഖത്തിരിക്കുന്നവരാണെങ്കിലും, അകലെ ഇരിക്കുന്നവരായാലും ഹൃദയം കൊണ്ട് സമീപത്തിരിക്കുന്ന നാനാഭാഗത്തുമുള്ള കുട്ടികൾക്ക് സർവ്വ സംബന്ധങ്ങളിലൂടെ ആശംസകൾ നൽകിക്കൊണ്ടിരിക്കുന്നു. അതിൽ പ്രത്യേകമായി മൂന്ന് ആശംസകൾ അച്ഛൻ, ടിച്ചർ, സത്ഗുരുവിന്റെ രൂപത്തിൽ പാലന, പഠനം, വരദാനങ്ങളുടെ രൂപത്തിൽ മൂന്ന് ആശംസകൾ കുട്ടികൾക്ക് നൽകുന്നു. എല്ലാ കുട്ടികൾക്കും ആശംസകൾ, ആശംസകൾ, ആശംസകൾ.

ഇന്ന് ഈ പ്രത്യേക ജന്മദിനം ഭക്തരും ആഘോഷിക്കുന്നു, എന്നാൽ ഈ ജന്മദിനം ബാബയുടെയും കുട്ടികളുടെയും അവിനാശിയായ സ്നേഹത്തിന്റെ ജന്മദിനമാണെന്ന് കുട്ടികൾക്കറിയാം. ബാബയും കുട്ടികളും തുടക്കം മുതൽ ഒരുമിച്ചാണ്,വിശ്വ പരിവർത്തനത്തിന്റെ കാര്യത്തിലും ബാബ കുട്ടികളുടെ ഒപ്പമാണ്. കാരണം ബാബയ്ക്കും കുട്ടികൾക്കും വളരെയധികം സ്നേഹം ഉണ്ട്. ഇപ്പോഴും ഒരുമിച്ചാണ്,വീട്ടിലേക്ക് പോകുമ്പോഴും ഒരുമിച്ച് പോകും. ബാബയ്ക്ക് കുട്ടികളെ കൂടാതെ പോകാൻ കഴിയില്ല,കാരണം ഹൃദയത്തിലെ സ്നേഹം കൂടെയുണ്ട്.വീടിന് ശേഷം രാജ്യത്തിൽ പോകുമ്പോഴും ബ്രഹ്മബാബയോടൊപ്പം രാജ്യം ഭരിക്കും. അതിനാൽ ഈ ജന്മം എല്ലാ ജന്മങ്ങളിൽ നിന്നും ഏറ്റവും സ്നേഹമുള്ളതും വേറിട്ടതുമാണ്. മുഴുവൻ കല്പത്തിലും 84 ജന്മങ്ങളിലും ഇല്ലാത്തതാണ് ഈ ജന്മത്തിന്റെ മൂല്യം, അങ്ങനെയുള്ള സ്നേഹിയും കൂടെയുള്ളതുമായ പ്രത്യേകതയുള്ളതാണ് ഈ വജ്ര തുല്യമായ ജന്മം. നിങ്ങളെല്ലാവരും നിങ്ങളുടെ ജന്മദിനം ആഘോഷിക്കാൻ വന്നതാണോ അതോ ബാബയുടെ ജന്മദിനമാണോ? എല്ലായിടത്തും ഭക്തർ ശിവരാത്രി അല്ലെങ്കിൽ ശിവജയന്തിയായി ആഘോഷിക്കുന്നു, വളരെ സ്നേഹത്തോടെ ആഘോഷിക്കുന്നു, ഭക്തരെ കാണുന്ന ബാപ്ദാദ അവർക്ക് ഭക്തിയുടെ ഫലം നൽകുന്നു. നിങ്ങളുടെ ആഘോഷവും അവരുടെ ആഘോഷവും വ്യത്യസ്തമാണ്. അവർ രാത്രയിൽ ആഘോഷിക്കുന്നു, നിങ്ങൾ അമൃതവേളയിൽ ആഘോഷിക്കുന്നു, അമൃതവേള ശ്രേഷ്ഠമായ സമയമാണ്. അമൃതവേളയിലാണ് ബാപ്ദാദ ഓരോ കുട്ടിയുടെയും ഭാണ്ഡം വരദാനങ്ങളാൽ നിറയ്ക്കുന്നത്. എല്ലാവരുടെയും ഭാണ്ഡം വരദാനങ്ങളാൽ നിറഞ്ഞിരിക്കുകയല്ലേ! എല്ലാ ദിവസവും വരദാതാവായ ബാബയിൽ നിന്ന് നിങ്ങൾക്ക് വരദാനങ്ങൾ ലഭിക്കുന്നു. നിങ്ങൾ ഓരോരുത്തർക്കും ബാപ്ദാദായിൽ നിന്ന് എത്ര വരദാനങ്ങളാണ് കിട്ടിയിരിക്കുന്നത്, ആ വരദാനങ്ങൾ കൊണ്ട് ഭാണ്ഡം നിറഞ്ഞിട്ടുണ്ടല്ലോ. എല്ലാവരും വളരെ ഉന്മേഷവും ഉത്സാഹത്തോടെയും എത്തിയിരിക്കുകയാണ്.കുട്ടികളെ കണ്ടു ബാപ്ദാദയും വളരെ സന്തോഷിക്കുന്നു, ആഹാ കുട്ടികളെ ആഹാ എന്ന പാട്ട് പാടുകയും ചെയ്യുന്നു,കുട്ടികൾ പറയുന്നു ആഹാ ബാബ ആഹാ. ബാബ പറയുന്നു ആഹാ കുട്ടികളെ ആഹാ. കാരണം ബാബയുടെ കുട്ടികളായി മാറിയവരെല്ലാം കോടിക്കണക്കിനു ആത്മാക്കളിൽ ചുരുക്കം ചില ആത്മാക്കൾ ആണ്. വിശ്വത്തിൽ എത്ര കോടികണക്കിന് ആത്മാക്കൾ ഉണ്ട് എന്നാൽ അതിൽ നിന്ന് കുട്ടികളായ നിങ്ങളെയാണ് ബാബ ഭാഗ്യവാന്മാരും, പ്രീയ കുട്ടികളും എന്ന് വിളിക്കുന്നത്, നിങ്ങൾ കുട്ടികൾ അങ്ങനെയുള്ള കോടിയിൽ ചിലരാണ്. എല്ലാ കല്പത്തിലും കോടിയിൽ ചില കുട്ടികൾ നമ്മളാണ് എന്ന ലഹരിയുണ്ട്. ഇപ്പോൾ എത്ര ഉയർന്ന പദവിയിലിരിക്കുന്ന ആത്മാക്കൾ ഉണ്ട്, കോടിയിൽ കുറച്ച് ആത്മാക്കളാണ് ബാബയെ തിരിച്ചറിഞ്ഞ് ബാബയുടെ ജന്മദിനം ആഘോഷിക്കുന്നത് എല്ലായിടത്തും വളരെ കുറവാണ്. ഈ സന്തോഷം ഉണ്ട് നമ്മൾ കോടിയിൽ കുറച്ച് പേരാണ്! ലഹരി ഉണ്ട്! കൈ ഉയർത്തൂ. അവിനാശിയായ ലഹരി അല്ലെ! താല്കാലികമായത് അല്ലലോ? സദാ ഉണ്ട് , സദാ ഉണ്ടായിരിക്കും. മായ പരീക്ഷിക്കുന്നു അനുഭവം ഉണ്ടല്ലോ! മായയ്ക്കും പരമാത്മാവിന്റെ കുട്ടികളോട് സ്നേഹം കൂടുതലാണ്. മായയ്ക്ക് പരമാത്മ കുട്ടികളുമായി ആദ്യം മുതൽ ഇപ്പോൾ വരെ സംബന്ധം ഉണ്ടെന്നു കുട്ടികൾക്കറിയാം. മായയും പരമാത്മ കുട്ടികളുമായി പരസ്പരം ബന്ധം ഉണ്ട്, മായയുടെ ജോലി വരുക എന്നതാണ്, കുട്ടികളായ നിങ്ങളുടെ ജോലി എന്താണ്?മായയെ ദൂരെ നിന്നും ഓടിക്കുക. വരാൻ സമ്മതിക്കരുത്, അതോ വരാൻ അനുവദിക്കുന്നുണ്ടോ? ദൂരെ നിന്ന് തന്നെ ഓടിക്കൂ.വരാൻ അനുവദിച്ചാൽ വീണ്ടും വരുന്നത് ശീലമാകും. മായാ ചിന്തിക്കും വരാൻ അനുവദിക്കുന്നുണ്ടല്ലോ, ശരി പോകാം.. എന്നാൽ ബാബ കണ്ടു ചില മായയെ വരാൻ അനുവദിക്കുന്നു എന്നിട്ട് പരിപാലിക്കുകയും ചെയ്യുന്നു. ചായയും വെള്ളവും നൽകുന്നു. ഏതുതരം പാലനയാണ് ചെയ്യുന്നതെന്ന് അറിയാമോ? മായയുടെ പ്രഭാവത്തിൽ വന്ന് ഇങ്ങനെ ചിന്തിക്കുന്നു ഇപ്പോൾ ടൂ ലേറ്റിന്റെ ബോർഡ് വച്ചില്ലല്ലോ, ഇനിയും സമയം ഉണ്ട്. പുരുഷാർത്ഥം ചെയ്യുന്നുണ്ട്, എത്തും.മായയും ചിന്തിക്കുന്നു, ഒന്ന് വരാൻ അനുവദിച്ചു, രണ്ടാമതായി നമ്മുക്ക് സഹയോഗവും നൽകുന്നു, പരിപാലിക്കുന്നു. ചില കുട്ടികൾ മായയെ തിരിച്ചറിയുന്നു,ചിലർക്കാകട്ടെ തിരിച്ചറിയുന്നതിലും തെറ്റ് പറ്റുന്നു, മായയുടെ വഴി ആണോ , ബാബയുടെ വഴി ആണോ എന്ന് തിരിച്ചറിയാത്തത് കാരണം മായയുടെ പ്രഭാവത്തിൽ വരുന്നു. ബാപ്ദാദ തന്റെ ഭാഗ്യശാലികളും മഹാവീരന്മാരുമായ വിജയി കുട്ടികളോട് പറയുന്നു വരാൻ അനുവദിക്കരുത്, വന്നതിനു ശേഷം ഓടിക്കുന്നതിൽ സമയം നഷടമാക്കരുത്,കാരണം സമയം കുറവാണ്, വിശ്വ പരിവർത്തകർ ആയി, വിശ്വ സേവകരായി വിശ്വത്തിലെ ആത്മാക്കൾക്ക് ബാബയുടെ പരിചയം നൽകി മുക്തിയുടെ സമ്പത്ത് കൊടുക്കണം എന്ന നിങ്ങൾ പ്രതിജ്ഞ ചെയ്ത കാര്യം ഇപ്പോൾ പൂർത്തിയായിട്ടില്ല . ആ കാര്യം പൂർത്തിയാകുന്നതിനു സമയം എടുക്കും, മായയെ ഓടിക്കുന്നതിനു സമയം എടുത്താൽ വിശ്വ പരിവർത്തകരുടെ വാഗ്ദാനം എന്താണോ അത് എങ്ങനെ പൂർത്തീകരിക്കും! ബാബയുടെ കൂട്ട്കാർ ആണല്ലോ, ജനിച്ചപ്പോൾ തന്നെ പ്രതിജ്ഞ ചെയ്തതാണ്, ഇപ്പോഴും കൂടെ ഇരിക്കും, കൂടെ നടക്കും . . . . അതിനാൽ ഇപ്പോൾ ബാബയിൽ നിന്ന് കിട്ടിയിട്ടുള്ള ശക്തികൾ ഏതൊക്കെയാണോ ആ ശക്തികളുടെ ആധാരത്തിൽ മായയെ ദൂരെ നിന്നും ഓടിക്കൂ. ഇതിൽ സമയം നഷ്ടമാക്കരുത്.70 വർഷമായി പുരുഷാർത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്,മായ വരുകയും ഓടിക്കുകയും ചെയ്യാൻ ഇപ്പോൾ സമയം ഇല്ല, കാരണം അറിയാമല്ലോ,

നോളഡ്ജ്ഫുൾ ആണല്ലോ! മുഴുവൻ നാടകത്തെ കുറിച്ചും അറിവുണ്ട്,അതിനാൽ നോളഡ്ജ്ഫുൾ കുട്ടികൾ എന്തിൽ സമയം ചിലവഴിക്കണം? രണ്ട് ഖജനാവുകൾ ധാരാളം ശേഖരിക്കണം. ഏതൊക്കെയാണ് രണ്ടു ഖജനാവുകൾ? ഒന്ന് സങ്കല്പം മറ്റൊന്ന് സമയം. രണ്ട് ഖജനാവുകളും മികച്ചതാണ്, നോളഡ്ജ്ഫുൾ ആയ ബാബയുടെ നോളേഡ്ജെഫുൾ കുട്ടികൾ ആയതിനാൽ നിങ്ങൾക്ക് എല്ലാം അറിയാം. മാസ്റ്റർ നോളഡ്ജ്ഫുൾ ആണല്ലോ! ബുൾ അല്ല. ചിലർ നോളഡ്ജ് ബുൾ നോളഡ്ജ്ഫുൾ അല്ല. നിങ്ങൾ ആരാണ്, നോളഡ്ജ്ഫുൾ ആണോ?കൈ ഉയർത്തൂ. നോളഡ്ജ്ഫുൾ ആണോ അതോ നോളഡ്ജ്ബുൾ ആണോ?എല്ലാവരും നോളഡ്ജ്ഫുൾ ആണോ? കൈ ഉയർത്തി, നല്ലത്.ആഹാ പൂർണ്ണമായും അറിവ് നേടിയിരിക്കുന്നു!മായയെ ഓടിക്കാനുള്ള നോളഡ്ജ് ഉണ്ടോ? പുറകിലുള്ളവർക്ക് ഉണ്ടോ?നല്ലത്. പതാകകൾ വീശുകയാണ്. അമ്മമാർക്ക് ഉണ്ടോ?അമ്മമാർ നോളഡ്ജ്ഫുൾ ആണോ? ഡബിൾ വിദേശികൾ പതാകകൾ വീശുകയാണ്. കൊള്ളാം,നോക്കൂ എത്ര മനോഹരമായ ദൃശ്യമാണ്. പതാകകൾ നന്നായിട്ടുണ്ട്.നോളഡ്ജ്ഫുള്ളിന്റെ അർത്ഥമാണ് മായയെ ദൂരെനിന്നും ഓടിക്കുന്നവർ. അപ്പോൾ അങ്ങനെയാണോ? ബാപ്ദാദ മുൻപേ പറഞ്ഞിട്ടുള്ളതാണ് ഖജനാവ് ശേഖരിക്കുന്നതിനുള്ള ബാങ്ക് ഇപ്പോൾ ഈ സംഗമയുഗത്തിൽ മാത്രമാണ് ഉള്ളത്. ഖജനാവ് ശേഖരിക്കുന്നതിനുള്ള ബാങ്ക് പിന്നീട് മുഴുവൻ കല്പത്തിലും കിട്ടില്ല. ഇപ്പോൾ ശേഖരിച്ചത് ഉപയോഗത്തിൽ വന്നുകൊണ്ടിരിക്കും. ശേഖരണത്തിനുള്ള ബാങ്ക് ഇപ്പോൾ സംഗമയുഗത്തിലാണ് തുറക്കുന്നത്, അതുകൊണ്ടു നിങ്ങൾ എന്താണ് പറയുന്നത്! സന്ദേശത്തിൽ നിങ്ങൾ എല്ലാവരോടും പറയുന്നത് ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല. നിങ്ങൾക്കെല്ലാവർക്കും ഓർമ്മയുണ്ടല്ലോ! ഇപ്പോഴില്ലെങ്കിൽ ഒരിക്കലുമില്ല. ഇത് സദാ ഓർമ്മയുണ്ടോ?കാരണം സംഗമയുഗത്തിലെ ജന്മം ഏറ്റവും ചെറുതും അമൂല്യമായതുമാണ്. ഈ ജന്മത്തിന്റെ മൂല്യം മുഴുവൻ കല്പത്തിലേക്കും ഉണ്ടാകും.നിങ്ങളുടെ നിക്ഷേപത്തിന്റെ കണക്ക് എത്രയാണെന്ന് പരിശോധിക്കുന്നുണ്ടോ? ആഗ്രഹിക്കുന്നത്രയും നിക്ഷേപം ഉണ്ടോ? കാരണം ഇപ്പോൾ നടക്കുന്നതിനുള്ള സമയം സമാപ്തമായി എന്ന് ബാപ്ദാദ ആദ്യമേ കേൾപ്പിച്ചതാണ്.പറക്കാനുള്ള സമയമാണ്. പുരുഷാർത്ഥത്തിനുള്ള സമയം പൂർത്തിയായി ഇപ്പോൾ തീവ്ര പുരുഷാർത്ഥത്തിന്റെ സമയമാണ്, അതും കുറവാണു, അതുകൊണ്ടു ബാപ്ദാദ ഡബിൾ വിദേശികൾക്ക് ഡബിൾ തീവ്രപുരുഷാർത്ഥി എന്ന ടൈറ്റിൽ നൽകിയിരിക്കുകയാണ്. പറയൂ ഡബിൾ തീവ്ര പുരുഷാർത്ഥികൾ ആണോ!കൈ ഉയർത്തൂ.ഡബിൾ തീവ്ര പുരുഷാർത്ഥി, ഉറപ്പാണോ.ശരി. ബാപ്ദാദ ജന്മത്തിന്റെ ആശംസകളോടൊപ്പം നിങ്ങൾക്ക് അഭിന്ദനവും നൽകുന്നു.ദശലക്ഷകണക്കിന് അഭിനന്ദനങ്ങൾ , അഭിനന്ദനങ്ങൾ, അഭിനന്ദനങ്ങൾ.

ബാപ്ദാദ കണ്ടു നൽകിയ ഗൃഹപാഠം ഓ.കെ യുടേത് .അതിൽ പല കുട്ടികളും ശ്രദ്ധിച്ചു. വളരെ കുറച്ച് പേർക്ക് മാത്രമേ 100 മാർക്ക് ലഭിച്ചുള്ളൂ. 50 ശതമാനമുള്ളവർ കൂടുതലാണ്. ബാപ്ദാദ ആഗ്രഹിക്കുന്നതിതാണ്, എന്താണ് ആഗ്രഹിക്കുന്നതെന്ന് കേൾപ്പിക്കട്ടെ? ബാപ്ദാദയുടെ ഈ ഓരോ ആശാദീപങ്ങളും, ആശകൾ പൂർത്തിയാക്കുന്ന മഹാവീരന്മാരായ കുട്ടികളോട് ബാബയുടെ ആഗ്രഹമിതാണ്,സമയമനുസരിച്ച് ഇപ്പോൾ മുതൽ വളരെ കാലത്തിന്റെ തീവ്ര പുരുഷാർത്ഥത്തിന്റെ ചാർട്ട് ശേഖരിച്ചില്ലെങ്കിൽ പിന്നീട് എപ്പോൾ ചെയ്യും! ബാപ്ദാദ സമയമനുസരിച്ച് മൂന്നു വാക്കുകൾ ഓർമ്മിപ്പിക്കുന്നു.ഒന്ന് പെട്ടെന്ന്, രണ്ടാമത്തേത് എവർറെഡി (എപ്പോഴും തയ്യാറായി )മൂന്നാമത്തേത് വളരെ കാലത്തെ ശേഖരണത്തിന്റെ അകൗണ്ട്, കാരണം കുട്ടികൾ അവരുടെ രാജ്യത്ത് ആദ്യം മുതൽ 21 ജന്മങ്ങളുടെ അവസാനം വരെ പൂർണ്ണ രാജ്യഭാഗ്യത്തിന് അധികാരിയാകണമെന്നു ബാപ്ദാദ ആഗ്രഹിക്കുന്നു. ഇപ്പോൾ നമ്മുടെ രാജ്യം വന്നു കഴിഞ്ഞു എന്ന സന്തോഷം ഉണ്ട്. ബാബ വന്നിരിക്കുന്നു എന്ന സന്ദേശം ഇപ്പോൾ നൽകുന്നത്പോലെ ദൈവീകരാജ്യം സുഖവും ശാന്തിയും നിറഞ്ഞ നിങ്ങളുടെ വന്നുകഴിഞ്ഞു എന്ന സന്തോഷവാർത്തയും നൽകൂ.എല്ലാവർക്കും ഈ സന്ദേശം നൽകുമ്പോൾ നിങ്ങളുടെ പുരുഷാർത്ഥവും തീവ്രമായതും വളരെ കാലത്തിന്റെ നിക്ഷേപം ഉണ്ടാക്കുന്നതും ആകണം. ഈ അകൗണ്ട് വളരെ കാലത്തിന്റേത് സ്മൃതിയിൽ വയ്ക്കൂ കാരണം സന്തോഷം പുതിയ വീട്ടിലാണ്.രണ്ടോ മൂന്നോ ജന്മങ്ങൾക്ക് ശേഷം വന്നാൽ വീടിനു രണ്ടോ മൂന്നോ മാസം കഴിയുമ്പോൾ എന്ത് പറയും! പുതിയതോ മൂന്ന് മാസം പഴയതെന്നോ?ബാപ്ദാദയുടെ ഓരോ പ്രിയപ്പെട്ട കുട്ടിയും ആഹാ കുട്ടികളെ ആഹാ, ബാബയുടെ ഹൃദയാസിംഹസനസ്ഥരായ കുട്ടികളെ ആദ്യത്തെ ജന്മത്തിൽ ബ്രഹ്മബാബയുടെ കൂട്ടകാരായി വരണമെന്ന് ബാപ്ദാദ ആഗ്രഹിക്കുന്നു. ഇഷ്ടമാണോ! ഇഷ്ടമാണോ? ഇഷ്ടമാണോ? ശരി. എങ്കിൽ എന്താണ് ചെയ്യേണ്ടത്?ചെയ്യേണ്ടി വരും? ഇഷ്ടമാണ്. ബാബയ്ക്കും ഇഷ്ടമാണ്. പക്ഷെ എന്താണ് ചെയ്യേണ്ടത്?ഇനി മുതൽ കഴിഞ്ഞുപോയത് കഴിഞ്ഞു, ബാപ്ദാദ അത് ക്ഷമിക്കും. ഇനി മുതൽ ബാബയ്ക്ക് എന്ത് ജന്മദിന സമ്മാനം നൽകും?ബാബയ്ക്ക് എന്തെകിലും സമ്മാനം കൊടുക്കുകയില്ലേ? ബാബയുടെ ജന്മദിനം ആഘോഷിക്കാൻ വന്നതാണ്, അപ്പോൾ ബാബയ്ക്ക് എന്ത് സമ്മാനമാണ് നൽകുന്നത്?ഓരോ കുട്ടിയിലും ബാബയ്ക്കുള്ള പ്രതീക്ഷകൾ അവസാനം വന്നവരിലും നിങ്ങൾക്ക് വേഗം പോകാൻ കഴിയും.ആദ്യത്തെ പ്രാവശ്യം വന്നവർ കൈ ഉയർത്തൂ. ശരി.

ബാപ്ദാദ അവസാനം വരുന്ന എല്ലാ കുട്ടികൾക്കും ആദ്യം വന്നതിനു കോടിക്കണക്കിനു ആശംസകൾ നൽകുന്നു.എന്നാൽ ഒരു ഭാഗ്യത്തെ കുറിച്ചും പറയുന്നു,ഭാഗ്യം ഉണ്ടാക്കുന്നതിനുള്ള മാർജിൻ ഉണ്ട്, കാരണം ടൂ ലേറ്റ് എന്ന ബോർഡ് വച്ചിട്ടില്ല.ആരെങ്കിലും അവസാനവും വേഗത്തിൽ പുരുഷാർത്ഥം ചെയ്താൽ ലിസ്റ്റിൽ നിന്നും ഫാസ്റ്റും, ഫാസ്റ്റിൽ നിന്നും ഫസ്റ്റ് ഡിവിഷനിലും വരാൻ കഴിയും, ഒന്നാം നമ്പർ അല്ല, അവർ പ്രസിദ്ധരായി കഴിഞ്ഞു , പക്ഷെ ഒന്നാമത്തെ ഡിവിഷനിൽ വരാൻ സാധിക്കും. ഇഷ്ടമായോ? പുതിയതായി വരുന്ന കുട്ടികൾക്ക് ഇഷ്ടമാണോ? ബാപ്ദാദ സീറ്റ് നൽകും പക്ഷെ എന്തെങ്കിലുമൊക്കെ ചെയ്യേണ്ടതായി വരും. ഓരോ ശ്വാസത്തിലും ,ഓരോ സങ്കല്പത്തിലും അറ്റൻഷൻ വേണം, ഓരോ ശ്വാസവും ഓരോ സങ്കല്പവും സമർത്ഥമായിരിക്കണം, വ്യർത്ഥം ഉണ്ടാകരുത്, കാരണം മുൻപിൽ ഉള്ളവരോ പിറകിൽ ഉള്ളവരോ, നിങ്ങൾ എല്ലാവരുടെയും ടൈറ്റിൽ എന്താണ്? ശക്തിശാലികളായ കുട്ടികളാണ്, ദുർബലരായ കുട്ടികൾ അല്ല. എന്ത് സ്നേഹസ്മരണകളാണ് ബാപ്ദാദ നൽകുന്നത്? ദിവസവും സ്നേഹസ്മരണകൾ പ്രീയപ്പെട്ട, വളരെക്കാലത്തെ വേർപാടിന് ശേഷം കണ്ടു മുട്ടിയ, ഹൃദയ സിംഹാസനസ്ഥരായ കുട്ടികൾക്കാണ്, അതിനാൽ ബാബ ഈ സുവർണ്ണാവസരം നൽകുന്നു പക്ഷെ എടുക്കുന്നവർ അത് എടുക്കുക. ബാബ നൽകും, ബന്ധിക്കപ്പെട്ടിരിക്കുന്നു. തീവ്രപുരുഷാർത്ഥികൾ ആരെങ്കിലും ഉണ്ടോ? അവസരം ഉണ്ട്. ടൂ ലേറ്റ് ബോർഡ് വച്ച് കഴിഞ്ഞാൽ അത് അവസാനിക്കും.പക്ഷെ ബാപ്ദാദയ്ക്ക് ജന്മദിനത്തിന്റെ സമ്മാനം എന്ത് നൽകും? ജന്മ ഉത്സവം ആഘോഷിക്കാൻ വന്നതല്ലേ! നിങ്ങൾ എല്ലാ കുട്ടികൾക്കും നിങ്ങളുടെ ജന്മദിനത്തിൽ ബാപ്ദാദ ഒരു പ്രത്യേക സമ്മാനം നൽകിയിട്ടുണ്ട്.ഇന്ന് മുതൽ അവസാനം വരെ 90% തീവ്ര പുരുഷാർത്ഥം ചെയ്താൽ ബാപ്ദാദ അത് 10% വർധിപ്പിക്കും. സമ്മതമാണോ? ഇപ്പോൾ വ്യർത്ഥം അവസാനിക്കും. നോക്കൂ സത്യയുഗത്തിൽ ദേവതകൾ വരുമ്പോൾ ഇവിടെ സംസാരിക്കുന്ന ഭാഷ അവർക്ക് അറിയില്ല. പുരുഷാർത്ഥം എന്ന വാക്ക് പറയുമ്പോൾ അവർ പറയും പുരുഷാർത്ഥം എന്താണ്!കാരണം പ്രതിഫലം നേടുന്നവർ ആണല്ലോ. അതുപോലെ തീവ്ര പുരുഷാർത്ഥികളായ നിങ്ങൾക്ക് സ്വപ്നത്തിലും സങ്കല്പത്തിലും പ്രായോഗിക പ്രവൃത്തികളിലും, വ്യർത്ഥം എന്താണ് അത് സമാപ്തമാകട്ടെ. ധൈര്യമുണ്ടോ? ബാബ നിങ്ങൾക്ക് 10% അധികമായി നൽകും. സമ്മതമാണോ. കൈ ഉയർത്തൂ. എത്ര ശതമാനം ഉറപ്പാണ്?100% അല്ല, 101% കാരണം ബാപ്ദാദയ്ക്ക് കുട്ടികളില്ലാതെ,അവരുടെ കൂട്ട്കെട്ടില്ലാതെയിരിക്കുന്നത് ഇഷ്ടമല്ല. എന്റെ ബാബ എന്ന് പറയുമ്പോൾ ബാബയും എന്റെ കുട്ടി എന്ന് പറഞ്ഞു, അപ്പോൾ ബാബയ്ക്ക് സമാനമാകണം എന്ന് ബാബ മനസ്സിലാക്കുന്നുണ്ട്. ഇപ്പോൾ ദൃഢ സങ്കല്പം ആവശ്യമാണ്.ദൃഢ സങ്കല്പമാണ് സഫലതയുടെ താക്കോൽ എന്ന പുസ്തകം നിങ്ങൾ പ്രസിദ്ധികരിച്ചിട്ടുണ്ട്. സങ്കല്പം സാധാരണമാകരുത്. നിങ്ങൾ ആരാണ്? ഇവിടെ പ്രസിഡന്റിന്റെ പരമ്പരാഗത രീതി തുടർന്നാൽ നല്ലതാണു, നിങ്ങൾ ആരാണ്? നിങ്ങൾ മൂന്നു സിംഹാസനങ്ങളിൽ വസിക്കുന്നവരാണ്. ഏറ്റവും വലിയ സിംഹാസനം ബാപ്ദാദയുടെ ഹൃദയ സിംഹാസനമാണ്.ഹൃദയ സിംഹാസനത്തിലുള്ളവർ ആദ്യ ജന്മത്തിൽ കൂടെയുണ്ടാകും.ഒരാൾ മാത്രമേ സിഹാസനത്തിൽ ഇരിക്കുന്നുവെങ്കിൽ പോലും റോയൽ ഫാമിലി രാജ്യാധികാരി ആകാൻ കഴിയും. കൂട്ട് നിറവേറ്റുന്നവർ തീർച്ചയായും വീട്ടിലേക്കും കൂടെ പോകും. എങ്ങനെയായാലും ബാപ്ദാദ കൂടെ കൊണ്ട് പോകും.വഴിയിലൂടെയോ നേരിട്ടോ കൊണ്ടുപോയാലും പക്ഷെ കൊണ്ട് പോകും. പിന്നീട് വീട്ടിരിക്കുമോ, ബ്രഹ്മബാബ പോകുമ്പോൾ നിങ്ങൾ ഇരിക്കുമോ, ഇഷ്ടമാകുമോ? രാജയോഗികൾ ആണല്ലോ! രാജകീയ പ്രജയാണെങ്കിലും പ്രജായോഗി അല്ലല്ലോ? രാജയോഗി ആണ്.ബാബ എല്ലാ കുട്ടികൾക്കും നൽകിയ സമ്മാനം ഓർമ്മയുണ്ടോ?എത്ര കാലത്തേക്ക്?അവസാനം വരെ.ബാപ്ദാദ കാണുന്നുണ്ട് വളരെയധികം പുരുഷാർത്ഥം ചെയ്യുന്നുണ്ട്,കുട്ടികളുടെ പ്രയത്നം കാണാൻ ബാബ ഇഷ്ടപ്പെടുന്നില്ല. അതിനാൽ സ്നേഹത്തിൽ ഇരിക്കുകയാണെങ്കിൽ പരിശ്രമം ഇല്ലാതാകും.എന്റെ ബാബ അപ്പോൾ എന്റേത് സമാപ്തമാകും. എന്റെ ബാബ എന്ന് പറയുമ്പോൾ അനേക എന്റേത് സമാപ്തമാകും.ഒരു കളിപ്പാട്ടം കൊണ്ടുവരുമല്ലോ ഒന്നിനകത്ത് ഒന്ന്,അതിനകത്ത് വീണ്ടും ഒന്ന്. ഒന്നിനകത്ത് 10 ഓ 12ഓ ഒന്നിൽ അടങ്ങിയിരിക്കുന്നു, കളിപ്പാട്ടത്തെ കുറിച്ച് പറയുമ്പോൾ എന്റെ ബാബ എന്റെ ബാബ എന്ന് പറയുന്നവർ അല്ലെ. എന്റെ ബാബ, അല്ലെ! മഹാരഥികളുടെ ബാബ അല്ല! എന്റെ ബാബ.എന്റെ ബാബ ആകുമ്പോൾ പരിധിയുള്ള എന്റേത് നിന്റേതിലേക്ക് ലയിക്കുന്നു.എന്റെതിനു പകരം നിന്റേത് എന്ന് പറയുക. എത്ര വ്യത്യാസമാണ്,എന്റേതും നിന്റേതുമായി എത്ര വ്യത്യാസമുണ്ട്. ഒരു അക്ഷരത്തിന്റെ വ്യത്യാസമാണ്. അപ്പോൾ എന്റെ ബാബ എന്നത് ഉറപ്പാണല്ലോ. ഉറപ്പാണോ, എത്ര ശതമാനം? 100 ശതമാനം,100 ഉം ഒന്നും.ഒരു വിരൽ ഉയർത്തുക. 101 എന്ന് പറയുന്നവർ ഉയർത്തൂ. ബാപ്ദാദ കാണുന്നുണ്ട്, ടി.വി. യിലും കാണുന്നുണ്ട്. ശരി. എല്ലായിടത്തുമുള്ള ബാപ്ദാദയുടെ ഹൃദയ സിംഹാസനസ്ഥരായ കുട്ടികൾക്ക്, എല്ലായിടത്തുമുള്ള തീവ്ര പുരുഷാർത്ഥി കുട്ടികൾക്ക്,എല്ലായിടത്തുമുള്ള ബാപ്ദാദ നൽകിയ സമ്മാനം സ്വീകരിക്കുന്ന, സങ്കല്പത്തിലൂടെ ബാപ്ദാദയ്ക്ക് സമ്മാനം നൽകിയ കുട്ടികൾ ആരൊക്കെയാണോ, ആ സങ്കല്പത്തെ ദൃഢമാക്കുന്ന അങ്ങനെയുള്ള ദൃഢ പുരുഷാർത്ഥികൾ, പ്രതിജ്ഞയെടുത്തു പ്രത്യക്ഷത ഉണ്ടാക്കുന്ന സർവ്വ കുട്ടികൾക്കും ബാപ് ദാദയുടെ വളരെയധികം ഹൃദയത്തിൽ നിന്നുള്ള സ്നേഹസ്മരണകൾ സ്വീകരിച്ചാലും, സർവ്വ കുട്ടികൾക്കും ആശംസകൾ, ആശംസകൾ, ആശംസകൾ.

വരദാനം :-
അതിഥി മനോഭാവത്തിലൂടെ പ്രവൃത്തി ശ്രേഷ്ഠവും സ്ഥിതി ഉയർന്നതുമാക്കുന്ന സദാ ഉപരാമമായി ഭവിക്കട്ടെ.

ആരാണോ സ്വയം അതിഥിയാണെന്നു മനസിലാക്കി നടക്കുന്നത്,അവർ തന്റെ ദേഹമാകുന്ന വീടിനോടും നിർമോഹിയാകുന്നു.അതിഥികൾക്ക് സ്വന്തമായി ഒന്നുമില്ല, എല്ലാ വസ്തുക്കളും കാര്യങ്ങൾക്കായി ഉപയോഗിക്കുമ്പോഴും സ്വന്തമാണ് എന്ന ഭാവം ഉണ്ടാകില്ല. അവർ എല്ലാ മാർഗ്ഗങ്ങളും സ്വീകരിക്കുമ്പോഴും വേറിട്ടും ബാബയ്ക്ക് പ്രീയപെട്ടവരുമായിരിക്കുന്നു.സഹജമായി ദേഹവും ദേഹത്തിന്റെ സംബന്ധങ്ങളും വൈഭവങ്ങളോടും സഹജമായി ഉപരാമമാകുന്നു. ആതിഥ്യം എത്രത്തോളം വർധിക്കുന്നുവോ അത്രത്തോളം അവരുടെ മനോഭാവം ശ്രേഷ്ഠവും സഹജവുമാകും.

സ്ലോഗന് :-
നിങ്ങളുടെ സ്വഭാവം ശുദ്ധമാക്കുക എങ്കിൽ ഓരോ ചുവടിലും സഫലത അടങ്ങിയിട്ടുണ്ട്.

അവ്യക്ത സൂചന- ഏകതയുടെയും വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലത സമ്പന്നരാകൂ.

ലോകത്തിനു മുൻപിൽ ഈ യാഥാർഥ്യം തെളിയിക്കണം, നമ്മൾ എല്ലാവരും ഒന്നാണ്,ഒന്നിന്റേതാണ്, ഏകരസ സ്ഥിതിയുള്ളവരാണ്. ഒരാളുടെ ഭക്തിയിൽ മുഴുകി ഒരാളിന്റെ പേര് പ്രത്യക്ഷമാക്കുന്നവരാണ്, ഇപ്പോൾ ഈ വേറിട്ടതും പ്രിയപെട്ടതുമായ സുവർണ്ണ സ്ഥിതിയുടെ പതാക ഉയർത്തൂ.ചെറുപ്പകാരനോ വൃദ്ധനോ, രോഗിയോ ആരോഗ്യവാനോ, മഹാരഥിയോ കുതിരസവാരിക്കാരനോ ആകട്ടെ എല്ലാവരും ഒന്നിച്ച് സഹകരിച്ചാൽ സഹജമായി സഫലതമൂർത്തിയാകാം.