15.03.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ഇപ്പോള് തിരിച്ച് വീട്ടിലേയ്ക്ക് പോകണം അതുകൊണ്ട് ദേഹസഹിതം എല്ലാ സംബന്ധങ്ങളെയും മറന്ന് ഒരു ബാബയെ ഓര്മ്മിക്കൂ, ഇതാണ് സത്യമായ ഗീതയുടെ ജ്ഞാനം.

ചോദ്യം :-
നിങ്ങള് കുട്ടികളുടെ സഹജമായ പുരുഷാര്ത്ഥം എന്താണ്?

ഉത്തരം :-
ബാബ പറയുന്നു നിങ്ങള് തികച്ചും മിണ്ടാതിരിക്കൂ, മിണ്ടാതിരിക്കുന്നതിലൂടെ തന്നെയാണ് ബാബയില് നിന്ന് സമ്പത്ത് എടുക്കാന് സാധിക്കുക. ഇപ്പോള് ബാബയെ ഓര്മ്മിക്കണം, സൃഷ്ടി ചക്രം കറക്കണം. ബാബയുടെ ഓര്മ്മയിലൂടെ നിങ്ങളുടെ വികര്മ്മം വിനാശമാകും, ആയുസ്സ് വര്ദ്ധിക്കും കൂടാതെ ചക്രത്തെ അറിയുന്നതിലൂടെ ചക്രവര്ത്തി രാജാവാകാന് സാധിക്കും - ഇതാണ് സഹജ പുരുഷാര്ത്ഥം.

ഓംശാന്തി.  
മധുര മധുരമായ ആത്മീയ കുട്ടികളെ പ്രതി ആത്മീയ അച്ഛന് വീണ്ടും മനസ്സിലാക്കി തന്നുകൊണ്ടിരിക്കുകയാണ്. എല്ലാ ദിവസവും അറിവ് നല്കുകയാണ്. കുട്ടികളാണെങ്കില് മനസ്സിലാക്കുന്നു ഞങ്ങള് ഗീതാജ്ഞാനം പഠിച്ചുകൊണ്ടിരിക്കുകയാണ് - കല്പം മുമ്പത്തെ പോലെ. പക്ഷെ കൃഷ്ണനല്ല പഠിപ്പിക്കുന്നത്, പരംപിതാ പരമാത്മാവാണ് നമ്മളെ പഠിപ്പിക്കുന്നത്. ബാബ തന്നെയാണ് നമ്മളെ വീണ്ടും രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്. നിങ്ങള് ഇപ്പോള് ഭഗവാനില് നിന്നും നേരിട്ട് കേട്ടുകൊണ്ടിരിക്കുകയാണ്. ഭാരത വാസികളുടെ മുഴുവന് ആധാരവും ഗീതയില് തന്നെയാണ്, ആ ഗീതയിലും എഴുതിയിട്ടുണ്ട് രുദ്രജ്ഞാന യജ്ഞം രചിച്ചുവെന്ന്. ഇത് യജ്ഞവുമാണ് പാഠശാലയുമാണ്. എപ്പോഴാണോ ബാബ വന്ന് സത്യമായ ഗീത കേള്പ്പിക്കുന്നത് അപ്പോള് നമ്മള് സദ്ഗതി നേടുന്നു. മനുഷ്യര് ഇത് മനസ്സിലാക്കുന്നില്ല. സര്വ്വരുടെയും സദ്ഗതി ദാതാവായ ബാബയെ തന്നെ ഓര്മ്മിക്കണം. അഥവാ ഗീത പഠിച്ച് വരുന്നുണ്ടെങ്കിലും രചയിതാവിനെയും രചനയേയും അറിയാത്തതു കാരണമാണ് അറിയില്ല-അറിയില്ല എന്ന് പറഞ്ഞ് വരുന്നത്. സത്യമായ ഗീത സത്യമായ ബാബ തന്നെയാണ് വന്ന് കേള്പ്പിക്കുന്നത്, ഇതാണ് വിചാര സാഗര മഥനം ചെയ്യാനുള്ള കാര്യങ്ങള്. ആരാണോ സേവനത്തിലുള്ളത് അവര്ക്ക് നല്ല രീതിയില് ശ്രദ്ധ വരും. ബാബ പറയുകയാണ് - ഓരോ ചിത്രത്തിലും തീര്ച്ചയായും എഴുതിയിട്ടുണ്ടാകണം ജ്ഞാന സാഗരന് പതിത പാവനന്, ഗീതാ ജ്ഞാനദാതാവ് പരമ പ്രിയ പരംപിതാ, പരമ ശിക്ഷകന്, പരമ സദ്ഗുരു ശിവഭഗവാനുവാച. ഈ അക്ഷരം തീര്ച്ചയായും എഴുതുകയാണെങ്കില് അത് മനുഷ്യര് മനസ്സിലാക്കും - ത്രിമൂര്ത്തീ ശിവ പരമാത്മാവ് തന്നെയാണ് ഗീതയുടെ ഭഗവാന്, ശ്രീകൃഷ്ണനല്ല. അഭിപ്രായവും ഇതില് എഴുതിക്കുന്നു. നമ്മുടേത് മുഖ്യമായത് ഗീതയാണ്. ബാബ ദിവസവും പുതിയ-പുതിയ പോയിന്റുകള് നല്കികൊണ്ടിരിക്കുന്നു. ഇങ്ങനെ സംഭവിക്കാന് പാടില്ലായിരുന്നു മുന്കൂട്ടി എന്തുകൊണ്ട് ബാബ ഇങ്ങനെ പറഞ്ഞില്ല? ഡ്രാമയില് ഉണ്ടായിരുന്നില്ല. ബാബയുടെ മുരളിയില് നിന്നും പുതിയ പുതിയ പോയിന്റുകള് വരുന്നുണ്ട്. എഴുതാറുമുണ്ട് റൈസ് ഔര് ഫാള്. ഹിന്ദിയില് പറയുന്നു ഭാരതത്തിന്റെ ഉത്ഥാനവും പതനവും. ഉത്ഥാനം അര്ത്ഥം ദൈവീക കുലത്തിന്റെ സ്ഥാപന, 100 ശതമാനം പവിത്രത, ശാന്തി, സമ്പന്നതയുടെ സ്ഥാപന ഉണ്ടാകുന്നു പിന്നീട് പകുതി കല്പത്തിന് ശേഷമാണ് പതനം ഉണ്ടാകുന്നത്. ആസുരീയ കുലത്തിന്റെ പതനം. ഉത്ഥാനവും സ്ഥാപനയും ദേവതാകുലത്തിന്റെയാണുണ്ടാവുന്നത്. പതനത്തിനോടൊപ്പം വിനാശം എന്ന് എഴുതണം.

നിങ്ങളുടെ മുഴുവന് ആധാരവും ഗീതയിലാണ്. ബാബ തന്നെയാണ് വന്ന് സത്യമായ ഗീത കേള്പ്പിക്കുന്നത്. ബാബ ദിവസവും ഇതിലൂടെയാണ് മനസ്സിലാക്കി തരുന്നത്. കുട്ടികളാണെങ്കില് ആത്മാവ് തന്നെയാണ്. ബാബ പറയുന്നു ഈ ദേഹത്തിന്റെ എല്ലാ വിസ്താരത്തെയും മറന്ന് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ. ആത്മാവ് ശരീരത്തില് നിന്നും വേറിടുകയാണെങ്കില് എല്ലാ സംബന്ധവും മറന്നു പോകുന്നു. അതിനാല് ബാബയും പറയുന്നു ദേഹത്തിന്റെ എല്ലാ സംബന്ധത്തെയും ഉപേക്ഷിച്ച് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓര്മ്മിക്കൂ. ഇപ്പോള് വീട്ടിലേയ്ക്ക് പോകണമല്ലോ! തിരിച്ച് പോകുന്നതിന് വേണ്ടിയാണ് പകുതി കല്പം ഈ ഭക്തിയെല്ലാം ചെയ്തത്. സത്യയുഗത്തിലാണെങ്കില് ആരും തിരിച്ച് പോകുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യുന്നില്ല. അവിടെ സുഖം തന്നെ സുഖമാണ്. പാടാറുമുണ്ട് ദുഖത്തില് എല്ലാവരും ഈശ്വരനെ ഓര്മ്മിക്കുന്നു, സുഖത്തില് ആരും ഓര്മ്മിക്കുന്നില്ല. പക്ഷെ എപ്പോഴാണ് സുഖം, എപ്പോഴാണ് ദുഖം - ഇത് മനസ്സിലാക്കുന്നില്ല. നമ്മുടെ എല്ലാ കാര്യങ്ങളും ഗുപ്തമാണ്. നമ്മളും ആത്മീയ സേനകളാണല്ലോ. ശിവബാബയുടെ ശക്തി സേനകളാണ്. ഇതിന്റെ അര്ത്ഥവും ആരും മനസ്സിലാക്കുന്നില്ല. ദേവികളുടെയെല്ലാം ഇത്രയും പൂജ ഉണ്ടാവുന്നുണ്ട് പക്ഷെ ആരുടെയും ജീവചരിത്രത്തെ അറിയുന്നില്ല. ആരുടെ പൂജയാണോ ചെയ്യുന്നത്, അവരുടെ ജീവചരിത്രം അറിയണമല്ലോ. ഉയര്ന്നതിലും ഉയര്ന്ന ശിവബാബയുടെ പൂജയാണ് പിന്നീട് ബ്രഹ്മാ, വിഷ്ണു, ശങ്കറിന്റെ അതിനുശേഷം ലക്ഷ്മീ-നാരായണന്, രാധാ-കൃഷ്ണന്റെ ക്ഷേത്രം ഉണ്ടാകുന്നു. വേറെ ആരുടെയുമില്ല. ഒരു ശിവബാബയുടെ തന്നെ വിവിധ പേരുകള് വെച്ച് ക്ഷേത്രങ്ങള് ഉണ്ടാക്കിയിരിക്കുന്നു. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് മുഴുവന് ചക്രവുമുണ്ട്. ഡ്രാമയില് മുഖ്യ അഭിനേതാക്കളും ഉണ്ടാകുമല്ലോ. അത് പരിധിയുള്ള ഡ്രാമയാണ്. ഇത് പരിധിയില്ലാത്ത ഡ്രാമയാണ്. ഇതില് മുഖ്യമായത് ആരെല്ലാമാണ്, ഇത് നിങ്ങള്ക്കറിയാം. മനുഷ്യരാണെങ്കില് പറയുന്നു രാമന് ലോകം ഉണ്ടാക്കുന്നേയില്ല. ഇതിന്റെ മേലും ഒരു ശാസ്ത്രം ഉണ്ടാക്കിയിരിക്കുന്നു. അര്ത്ഥം ഒന്നും തന്നെ മനസ്സിലാക്കുന്നില്ല.

ബാബ നിങ്ങള് കുട്ടികള്ക്ക് വളരെ സഹജമായ പുരുഷാര്ത്ഥം പഠിപ്പിച്ചു തരുന്നു. ഏറ്റവും സഹജമായ പുരുഷാര്ത്ഥമാണ് - നിങ്ങള് തികച്ചും മൗനമായിരിക്കൂ. മൗനമായതിരിക്കുന്നതിലൂടെ തന്നെയാണ് ബാബയുടെ സമ്പത്ത് എടുക്കാന് സാധിക്കുക. ബാബയെ ഓര്മ്മിക്കണം. സൃഷ്ടി ചക്രത്തെ ഓര്മ്മിക്കണം. ബാബയുടെ ഓര്മ്മയിലൂടെ നിങ്ങളുടെ വികര്മ്മം വിനാശമാകും. നിങ്ങള് നിരോഗിയായി മാറും. ആയുസ്സ് വര്ദ്ധിക്കും. ചക്രത്തെ അറിയുന്നതിലൂടെ ചക്രവര്ത്തീ രാജാവായി മാറും. ഇപ്പോള് നരകത്തിന്റെ അധികാരിയാണ് പിന്നീട് സ്വര്ഗ്ഗത്തിന്റെ അധികാരിയായി മാറും. എല്ലാവരും സ്വര്ഗ്ഗത്തിന്റെ അധികാരിയാകും എങ്കിലും അതില് പദവിയാണ് മുഖ്യം. എത്രത്തോളം തനിക്ക് സമാനമാക്കി മാറ്റുന്നുവോ അത്രയും ഉയര്ന്ന പദവി ലഭിക്കും. അവിനാശി ജ്ഞാനരത്നങ്ങളുടെ ദാനം ചെയ്യുന്നില്ലായെങ്കില് തിരിച്ച് എന്ത് ലഭിക്കാനാണ്. ചിലര് സമ്പന്നരായി മാറുകയാണെങ്കില് പറയുന്നു ഇദ്ദേഹം കഴിഞ്ഞ ജന്മത്തില് ദാന-പുണ്യം നന്നായി ചെയ്തിട്ടുണ്ട്. ഇപ്പോള് കുട്ടികള്ക്കറിയാം രാവണരാജ്യത്തില് എല്ലാവരും പാപം തന്നെയാണ് ചെയ്യുന്നത്, ഏറ്റവും പുണ്യ ആത്മാവാണ് ശ്രീ ലക്ഷ്മീ-നാരായണന്. ബ്രാഹ്മണരെയും ഉയര്ന്നതാക്കി വെയ്ക്കുന്നു അവര് എല്ലാവരെയും ഉയര്ന്നവരാക്കി മാറ്റുന്നു. അതാണെങ്കില് പ്രാപ്തിയാണ്. ഈ ബ്രഹ്മാമുഖ വംശാവലീ ബ്രാഹ്മണ കുല ഭൂഷണര് ശ്രീമതത്തിലൂടെ ഈ ശ്രേഷ്ഠ കര്ത്തവ്യം ചെയ്യുന്നു. ബ്രഹ്മാവിന്റെ പേരാണ് മുഖ്യം. ത്രിമൂര്ത്തി ബ്രഹ്മാവെന്ന് പറയുമല്ലോ. ഇപ്പോഴാണെങ്കില് നിങ്ങള്ക്ക് ഓരോ കാര്യത്തിലും ത്രിമൂര്ത്തി ശിവനെന്ന് പറയേണ്ടി വരുന്നു. ബ്രഹ്മാവിലൂടെ സ്ഥാപന, ശങ്കരനിലൂടെ വിനാശം - ഇത് പാടാറുണ്ടല്ലോ. വിരാട രൂപവും ഉണ്ടാക്കുന്നു, എന്നാല് അതില് ശിവനെ കാണിക്കുന്നില്ല, ബ്രാഹ്മണനെയും കാണിക്കുന്നില്ല. ഇതും നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കി കൊടുക്കണം. നിങ്ങളിലും യഥാര്ത്ഥ രീതിയില് ബുദ്ധിമുട്ടിയാണ് ചിലരുടെയെങ്കിലും ബുദ്ധിയില് ഇരിക്കുന്നത്. അനേകം പോയിന്റുകളുണ്ടല്ലോ, അതിനെ ടോപ്പിക്കെന്നും പറയുന്നു. എത്ര ടോപ്പിക്കാണ് ലഭിക്കുന്നത്. സത്യമായ ഗീത ഭഗവാനില് നിന്നും കേള്ക്കുന്നതിലൂടെ മനുഷ്യനില് നിന്നും ദേവത, വിശ്വത്തിന്റെ അധികാരിയായി മാറുന്നു. ടോപ്പിക്ക് വളരെ നല്ലതാണ്. എന്നാല് മനസ്സിലാക്കി കൊടുക്കുന്നതിനും ശക്തി വേണമല്ലോ. ഈ കാര്യം വ്യക്തമായി എഴുതണം അത് മനുഷ്യര് മനസ്സിലാക്കുകയും ചോദിക്കുകയും വേണം. എത്ര സഹജമാണ്. ജ്ഞാനത്തിന്റെ ഓരോ ഓരോ പോയിന്റുകളും ലക്ഷങ്ങള്-കോടികള് രൂപയുടെതാണ്, ഇതിലൂടെ നിങ്ങള് എന്തില് നിന്ന് എന്തായി മാറുന്നു! നിങ്ങളുടെ ഓരോ ചുവടിലും കോടിയാണ്. അതുകൊണ്ടാണ് ദേവതകളുടെ മുന്നില് കോടി പൂക്കള് കാണിക്കുന്നത്. നിങ്ങള് ബ്രഹ്മാമുഖ വംശാവലി ബ്രാഹ്മണരുടെ പേര് തന്നെ അപ്രത്യക്ഷമാകുന്നു. ആ ബ്രാഹ്മണര് തന്റെ കൈകളില് ഗീതാ വെക്കുന്നു. ഇപ്പോള് നിങ്ങള് സത്യമായ ബ്രാഹ്മണരാണ്, നിങ്ങളുടെ ബുദ്ധിയില് സത്യമാണ്. അവരുടെ ബുദ്ധിയില് ശാസ്ത്രങ്ങളാണ് ഉള്ളത്. അതിനാല് നിങ്ങള്ക്ക് ലഹരി വര്ദ്ധിക്കണം - നമ്മള് ശ്രീമതത്തിലൂടെ സ്വര്ഗ്ഗം ഉണ്ടാക്കികൊണ്ടിരിക്കുകയാണ്, ബാബ രാജയോഗം പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങളുടെ പക്കല് യാതൊരു പുസ്തകവുമില്ല. എന്നാല് ഈ സാധാരണ ബാഡ്ജ് തന്നെ നിങ്ങളുടെ സത്യമായ ഗീതയാണ്, ഇതില് ത്രിമൂര്ത്തികളുടെയും ചിത്രമുണ്ട്. അതിനാല് മുഴുവന് ഗീതയും ഇതില് വരുന്നു. സെക്കന്റില് മുഴുവന് ഗീതയും മനസ്സിലാകുന്നു. ഈ ബാഡ്ജിലൂടെ നിങ്ങള്ക്ക് ആര്ക്കു വേണമെങ്കിലും സെക്കന്റില് മനസ്സിലാക്കി കൊടുക്കാന് സാധിക്കുന്നു. ഇത് നിങ്ങളുടെ പിതാവാണ്, ബാബയെ ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ പാപം വിനാശമാകും. ട്രെയിനില് പോകുമ്പോഴും, നടക്കുമ്പോഴും കറങ്ങുമ്പോഴും ആരെ കാണുകയാണെങ്കിലും, നിങ്ങള് അവര്ക്ക് നല്ല രീതിയില് മനസ്സിലാക്കി കൊടുക്കൂ. കൃഷ്ണപുരിയിലേയ്ക്ക് പോകാന് എല്ലാവരും ആഗ്രഹിക്കുമല്ലോ. ഈ പഠിപ്പിലൂടെ ഇങ്ങനെയായി മാറാന് സാധിക്കുന്നു. പഠിപ്പിലൂടെ രാജ്യത്തിന്റെ സ്ഥാപന ഉണ്ടാകുന്നു. മറ്റു ധര്മ്മസ്ഥാപകര് ഒരു രാജ്യത്തിന്റെയും സ്ഥാപന ചെയ്യുന്നില്ല. നിങ്ങള്ക്കറിയാം - ഭാവിയിലെ 21 ജന്മത്തേയ്ക്ക് വേണ്ടി നമ്മള് രാജയോഗം പഠിക്കുകയാണ്. എത്ര നല്ല പഠിപ്പാണ്. ദിവസവും കേവലം ഒരു മണിക്കൂര് പഠിക്കൂ. ആ പഠിപ്പാണെങ്കില് 4-5 മണിക്കൂറിന് വേണ്ടി ഉള്ളതാണ്. ഇത് ഒരു മണിക്കൂര് തന്നെ ധാരാളം. എങ്കിലും അതിരാവിലെയുള്ള സമയം ഇങ്ങനെയുള്ളതാണ് ആ സമയം എല്ലാവരും ഫ്രീയാണ്. ബാക്കി ആരെങ്കിലും ബന്ധനസ്ഥരാണെങ്കില്, അതിരാവിലെ വരാന് സാധിക്കുന്നില്ലായെങ്കില് വേറെ സമയം വെയ്ക്കുന്നു. ബാഡ്ജ് ഉണ്ടായിരിക്കും, എവിടെ വേണമെങ്കിലും പോകൂ, ഈ സന്ദേശം നല്കികൊണ്ട് പോകൂ. പത്രങ്ങളില് ബാഡ്ജ് ഇടാന് സാധിക്കുകയില്ലല്ലോ, ഒരു വശത്തേത് ഇടാന് സാധിക്കും. മനസ്സിലാക്കി കൊടുക്കാതെ മനുഷ്യര്ക്കാണെങ്കില് മനസ്സിലാക്കാന് പോലും സാധിക്കില്ല. വളരെ സഹജമാണ്. ഈ കര്ത്തവ്യം ആര്ക്കുവേണമെങ്കിലും ചെയ്യാന് സാധിക്കുന്നു. ശരി, സ്വയം ഓര്മ്മിക്കുന്നില്ല, മറ്റുള്ളവര്ക്ക് ഓര്മ്മ ഉണര്ത്തുന്നു. അതും നല്ലതാണ്. മറ്റുള്ളവരോട് പറയും ദേഹീ അഭിമാനിയായി മാറൂ എന്നിട്ട് സ്വയം ദേഹാഭിമാനിയാവുകയാണെങ്കില് ഏതെങ്കിലുമൊക്കെ വികര്മ്മം ഉണ്ടായികൊണ്ടിരിക്കും. ആദ്യമാദ്യം കൊടുങ്കാറ്റ് വരുന്നത് മനസ്സിലാണ്, പിന്നീട് കര്മ്മത്തില് വരുന്നു. മനസ്സില് വളരെയധികം വരും, അതില് നിന്ന് പിന്നീട് ബുദ്ധിയില് പ്രവര്ത്തിക്കുന്നു, ഒരിക്കലും മോശമായ കര്മ്മം ചെയ്യരുത്. നല്ല കര്മ്മം ചെയ്യണം. സങ്കല്പം നല്ലതും ഉണ്ടാകുന്നു, മോശമായതും വരുന്നു. മോശമായതിനെ തടയണം. ഈ ബുദ്ധി ബാബ നല്കിയതാണ്. വേറെ ആര്ക്കും മനസ്സിലാക്കാന് സാധിക്കില്ല. അവരാണെങ്കില് തെറ്റായ കര്മ്മം ചെയ്തുകൊണ്ടേയിരിക്കുന്നു. ഇപ്പോള് നിങ്ങള്ക്ക് നല്ല കര്മ്മം തന്നെയാണ് ചെയ്യേണ്ടത്. നല്ല പുരുഷാര്ത്ഥത്തിലൂടെ ശരിയായ കര്മ്മം ഉണ്ടാകുന്നു. ബാബയാണെങ്കില് ഓരോ കാര്യവും വളരെ നല്ല രീതിയില് മനസ്സിലാക്കി തന്നുകൊണ്ടിരിക്കുകയാണ്. ശരി!

വളരെ കാലത്തെ വേര്പാടിനു ശേഷം തിരികെ കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്തേ.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ ഓരോ ഓരോ അവിനാശി ജ്ഞാന രത്നവും ലക്ഷം - കോടി രൂപയുടെതാണ്, ഇത് ദാനം ചെയ്ത് ഓരോ ചുവടിലും കോടിമടങ്ങ് സമ്പത്ത് ശേഖരിക്കണം. തനിക്ക് സമാനമാക്കി മാറ്റി ഉയര്ന്ന പദവി നേടണം.

2) വികര്മ്മങ്ങളില് നിന്നും രക്ഷപ്പെടുന്നതിന് വേണ്ടി ദേഹീ അഭിമാനിയായിരിക്കുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം. മനസ്സില് എപ്പോഴെങ്കിലും മോശമായ സങ്കല്പം വരുകയാണെങ്കില് അതിനെ തടയണം. നല്ല സങ്കല്പം ഉണ്ടാക്കണം. കര്മ്മേന്ദ്രിയങ്ങളെ കൊണ്ട് ഒരിക്കലും തല തിരിഞ്ഞ കര്മ്മം ചെയ്യരുത്.

വരദാനം :-
ആത്മീയതയുടെ പ്രഭാതത്തിലൂടെ മാലാഖത്വത്തിന്റെ മേക്കപ്പ് ചെയ്യുന്നവരായ സര്വ്വരുടെയും സ്നേഹിയായി ഭവിക്കട്ടെ.

ഏതു കുട്ടികളാണോ സദാ ബാപ്ദാദയുടെ കൂട്ടുകെട്ടിലിരിക്കുന്നത് അവര്ക്ക് കൂട്ടുകെട്ടിന്റെ നിറം ഇങ്ങനെയുള്ളത് ലഭിക്കുന്നു ഓരോരുത്തരുടെയും മുഖത്ത് ആത്മീയതയുടെ പ്രഭാവം കാണപ്പെടുന്നു. ഈ ആത്മീയതയിലിരിക്കുന്നതിലൂടെ മാലാഖത്വത്തിന്റെ മേക്കപ്പ് സ്വതവേ ഉണ്ടാകുന്നു. എങ്ങനെയാണോ മേക്കപ്പ് ചെയ്തതിനുശേഷം ആര് എങ്ങനെയുള്ളവരാണെങ്കിലും സുന്ദരമായ മാറുന്നത്, ഇവിടെയും മാലാഖത്വത്തിന്റെ മേക്കപ്പിലൂടെ തിളക്കമുള്ളവരായി മാറുന്നു കൂടാതെ ആത്മീയതയുടെ മേക്കപ്പ് സര്വരുടെയും സ്നേഹിയാക്കി മാറ്റുന്നു.

സ്ലോഗന് :-
ബ്രഹ്മചര്യം, യോഗം അഥവാ ദിവ്യഗുണങ്ങളുടെ ധാരണ തന്നെയാണ് യഥാര്ത്ഥ പുരുഷാര്ത്ഥം.

മാതേശ്വരിജിയുടെ അമൂല്യ മഹാവാക്യം

ڇകര്മ്മ-ബന്ധനം മുറിക്കുന്നതിന്റ പുരുഷാര്ത്ഥംڈ

ധാരാളം മനുഷ്യര് ചോദിക്കാറുണ്ട് എന്ത് ചെയ്യണം, കര്മ്മ ബന്ധനം എങ്ങനെ മുറിക്കും? ഈ കാര്യത്തില് ഓരോരുത്തരുടെയും ജാതകം ബാബയ്ക്കറിയാം. കുട്ടികളുടെ കര്ത്തവ്യമാണ് ഒരു പ്രാവശ്യം തന്റെ ഹൃദയംകൊണ്ട് ബാബയില് സമര്പ്പിതമാകുക, തന്റെ ഉത്തരവാദിത്വം ബാബയുടെ കൈകളില് ഏല്പ്പിക്കുക. പിന്നീട് ബാബ ഓരോരുത്തരെയും നോക്കി നിര്ദ്ദേശം നല്കും, നിങ്ങള്ക്ക് എന്ത് ചെയ്യണം, ആശ്രയവും പ്രാക്റ്റിക്കലില് എടുക്കണം, അല്ലാതെ കേവലം കേള്പ്പിച്ചുകൊണ്ട് മാത്രമിരിക്കുക ശേഷം തന്റെ തന്നെ വഴിയിലൂടെ നടന്നുകൊണ്ടിരിക്കുക അങ്ങനെയാകരുത്. ബാബ സാകാരത്തിലാണ് അതുകൊണ്ട് കുട്ടികള്ക്കും സ്ഥൂലത്തില് അച്ഛന്, ടീച്ചര്, ഗുരുവിന്റെ ആശ്രയമെടുക്കണം. ആജ്ഞ ലഭിച്ചതിന് ശേഷം പാലിക്കാതെയുമിരിക്കരുത് ഇത് കൂടുതല് അമംഗളമായി തീരും. അതുകൊണ്ട് ആജ്ഞ പാലിക്കുന്നതിനുമുള്ള ധൈര്യവും ഉണ്ടായിരിക്കണം, നയിക്കുന്ന ബാബ അതിസമര്ത്ഥനാണ്, ബാബയ്ക്കറിയാം ഇവരുടെ മംഗളം എന്തിലാണുള്ളത്, അതുകൊണ്ട് ബാബ കര്മ്മ-ബന്ധനം എങ്ങനെ മുറിക്കാം എന്നുള്ളതിനുള്ള നിര്ദ്ദേശം നല്കും. ആര്ക്കും പിന്നീട് ഇങ്ങനെയുള്ള ചിന്ത വരരുത് അതായത് കുട്ടികളുടെ അവസ്ഥ എന്താകും? ഇതില് വീടും കുടുംബവും ഉപേക്ഷിക്കുന്നതിന്റെ കാര്യമില്ല, ഈ മുറിക്കുന്ന പാര്ട്ട് ഡ്രാമയില് വളരെ കുറച്ച് കുട്ടികള്ക്കുള്ളതായിരുന്നു, അഥവാ ഈ പാര്ട്ട് ഇല്ലെങ്കില് നിങ്ങളുടെ ഏതൊരു സേവനമാണോ ഇപ്പോള് നടന്നുകൊണ്ടിരിക്കുന്നത് അത് പിന്നീട് ആര് ചെയ്യും? ഇപ്പോള് ഉപേക്ഷിക്കുന്നതിന്റെ കാര്യം തന്നെയില്ല, പകരം പരമാത്മാവിന്റേതാകണം, പേടിക്കരുത്, ധൈര്യം വയ്ക്കൂ. ബാക്കി ആരാണോ പേടിക്കുന്നത് അവര് സ്വയം സന്തോഷത്തോടെ കഴിയുകയുമില്ല, പിന്നീട് ബാബയുടെ സഹായിയുമാകില്ല. ഇവിടെ ബാബയോടൊപ്പം പൂര്ണ്ണ സഹായിയാകണം, എപ്പോഴാണോ ജീവിച്ചിരിക്കെ മരിക്കുന്നത് അപ്പോഴാണ് സഹായിയാകാന് സാധിക്കുന്നത്. എവിടെയെങ്കിലും കുടുങ്ങിയിട്ടുണ്ടെങ്കില് ബാബ സഹായിച്ച് അക്കരെയെത്തിക്കും. അതുകൊണ്ട് ബാബയോടൊപ്പം മനസ്സാ-വാചാ-കര്മ്മണാ സഹായിയാകുക, ഇതില് അല്പം പോലും മോഹത്തിന്റെ ചരടുണ്ടെങ്കില് അത് വീഴ്ത്തും. അതുകൊണ്ട് ധൈര്യം വച്ച് മുന്നേറൂ. എവിടെയെങ്കിലും ധൈര്യത്തില് കുറവുണ്ടെങ്കില് സംശയിക്കുന്നു അതുകൊണ്ട് തന്റെ ബുദ്ധിയെ തീര്ത്തും പവിത്രമാക്കണം, വികാരത്തിന്റെ അല്പമാത്ര അംശം പോലും ഉണ്ടായിരിക്കരുത്, എന്താ ലക്ഷ്യം ദൂരെയാണോ! എന്നാല് കയറ്റം അല്പം വളഞ്ഞതും ഉയരെയുമാണ്, എന്നാല് സമര്തത്ഥന്റെ ആശ്രയം എടുക്കുകയാണെങ്കില് ഭയവുമുണ്ടായിരിക്കില്ല, ക്ഷീണവുമുണ്ടായിരിക്കില്ല. ശരി. ഓം ശാന്തി.

അവ്യക്തസ സൂചന : സത്യതയുടെയും സഭ്യതയുടെയും സംസ്കാരത്തെ സ്വന്തമാക്കൂ.

താങ്കളുടെ വാക്കും സ്വരൂപവും ഒരുമിച്ചാണെങ്കില് - വാക്കുകള് സ്പഷ്ടമായിരിക്കാം അതില് സ്നേഹമുണ്ടായിരിക്കുകയും വിനയവും മധുരതയും സത്യതയും ഉണ്ടായിരിക്കൂം എന്നാല് വിനയത്തിന്റെ സ്വരൂപവുമുണ്ടെങ്കില് ഇതിലൂടെ ബാബയെ പ്രത്യക്ഷപ്പെടുത്താന് സാധിക്കും. നിര്ഭയരാണ് എന്നാല് വാക്കുകള് മര്യാദാപൂര്വ്വവുമാണെങ്കില് പിന്നീട് താങ്കളുടെ ശബ്ദം കടുത്തതായിരിക്കില്ല, മധുരമുള്ളതായിരിക്കും.