മധുരമായ കുട്ടികളേ - ബാബ
നിങ്ങള് ആത്മാക്കളോട് ആത്മീയ സംഭാഷണം നടത്തുകയാണ്, നിങ്ങള് ബാബയുടെ
അടുത്തേയ്ക്ക് വന്നിരിക്കുന്നത് 21 ജന്മങ്ങളിലേയ്ക്ക് നിങ്ങളുടെ ജീവിതത്തെ
ഇന്ഷ്വര് ചെയ്യാനാണ്, നിങ്ങള് അമരരായി മാറുന്ന തരത്തില് നിങ്ങളുടെ ജീവിതം
ഇന്ഷ്വര് ആവുകയാണ്.
ചോദ്യം :-
മനുഷ്യരും തന്റെ ജീവിതം ഇന്ഷ്വര് ചെയ്യിക്കാറുണ്ട് അതുപോലെ നിങ്ങള് കുട്ടികളും
രണ്ടിലുമുള്ള അന്തരം എന്താണ്?
ഉത്തരം :-
മനുഷ്യര്
തന്റെ ജീവിതം ഇന്ഷ്വര് ചെയ്യിക്കുന്നു അഥവാ മരിച്ചുപോയാല്
കുടുംബത്തിലുള്ളവര്ക്ക് പണം ലഭിക്കണം. നിങ്ങള് കുട്ടികള് ഇന്ഷ്വര് ചെയ്യുന്നു
21 ജന്മങ്ങളിലേയ്ക്ക് മരിക്കുകയേ ചെയ്യരുത്. അമരരായി തീരണം. സത്യയുഗത്തില് ഒരു
ഇന്ഷ്വറന്സ് കമ്പനി ഉണ്ടായിരിക്കില്ല. ഇപ്പോള് നിങ്ങള് നിങ്ങളുടെ ജീവിതത്തെ
ഇന്ഷ്വര് ചെയ്യുന്നു പിന്നീട് ഒരിയ്ക്കലും മരിക്കില്ല, ഈ സന്തോഷം ഉണ്ടായിരിക്കണം.
ഗീതം :-
ഇന്ന്
അതിരാവിലെ ആരാണീ വന്നത്...
ഓംശാന്തി.
ആത്മീയ അച്ഛനിരുന്ന് ആത്മീയ കുട്ടികളോട് ആത്മീയ സംഭാഷണം നടത്തുകയാണ്, നിങ്ങള്
കുട്ടികള്ക്ക് അറിയാം ബാബ നമ്മളെ ഇപ്പോള് 21 ജന്മവുമല്ല പകരം 40-50
ജന്മങ്ങളിലേയ്ക്ക് ഇന്ഷ്വര് ചെയ്യുകയാണ്. അവര് ഇന്ഷ്വര് ചെയ്യുന്നത് അഥവാ
മരിച്ചുപോയാല് കുടുംബത്തിന് പണം ലഭിക്കാനാണ്. നിങ്ങള് ഇന്ഷ്വര് ചെയ്യുന്നത് 21
ജന്മങ്ങളിലേയ്ക്ക് മരിക്കാതിരിക്കുന്നതിനാണ്. അമരരാക്കി മാറ്റുകയല്ലേ. നിങ്ങള്
അമരന്മാരായിരുന്നു, മൂലവതനവും അമരലോകമാണ്. മൂലവതനത്തില് മരിക്കുന്നതിന്റേയും
ജീവിക്കുന്നതിന്റേയും കാര്യമില്ല. അത് ആത്മാക്കളുടെ നിവാസസ്ഥാനമാണ്. ഇപ്പോള് ഈ
ആത്മീയ സംഭാഷണം ബാബ കുട്ടികളുമായാണ് നടത്തുന്നത് മറ്റാരോടുമല്ല. ഏത് ആത്മാവിനാണോ
സ്വയത്തെ അറിയുന്നത് അവരോടാണ് സംസാരിക്കുന്നത്. ബാക്കി ആര്ക്കും ബാബയുടെ ഭാഷയെ
മനസ്സിലാക്കാന് സാധിക്കില്ല. പ്രദര്ശിനിയില് എത്ര പേര് വരുന്നുണ്ട്, എന്താ അവര്
നിങ്ങളുടെ ഭാഷ മനസ്സിലാക്കുന്നുണ്ടോ. വിരളം ചിലര് അല്പം മനസ്സിലാക്കും. നിങ്ങളും
മനസ്സിലാക്കിക്കൊടുത്ത് മനസ്സിലാക്കിക്കൊടുത്ത് എത്ര വര്ഷങ്ങളായി എന്നിട്ടും
കുറച്ചുപേരല്ലേ മനസ്സിലാക്കുന്നുള്ളൂ. എന്നാല് ഇത് സെക്കന്റില് മനസ്സിലാകുന്ന
കാര്യമാണ്. നമ്മള് പാവനമായിരുന്ന ആത്മാക്കള് തന്നെയാണ് ഇപ്പോള്
പതിതമായിരിക്കുന്നത് വീണ്ടും നമുക്ക് പാവനമായി മാറണം. അതിനായി മധുരമായ ബാബയെ
ഓര്മ്മിക്കണം. ബാബയേക്കാളും മധുരമായ വസ്തു മറ്റൊന്നുമില്ല. ഈ ഓര്മ്മയില്
തന്നെയാണ് മായയുടെ വിഘ്നം ഉണ്ടാകുന്നത്. ഇതും അറിയാം ബാബ നമ്മളെ അമരരാക്കി
മാറ്റുന്നതിനായി വന്നിരിക്കുകയാണ്. പുരുഷാര്ത്ഥം ചെയ്ത് അമരനായി മാറി
അമരപുരിയുടെ അധികാരിയാവണം. എല്ലാവരും അമരന്മാരാകും. സത്യയുഗത്തെ അമരലോകം എന്നാണ്
വിളിക്കുന്നത്. ഇത് മൃത്യുലോകമാണ്. ഇത് അമരകഥയാണ്, ശങ്കരന്
പാര്വ്വതിയ്ക്കുമാത്രം അമരകഥ കേള്പ്പിച്ചു എന്നല്ല. അതെല്ലാം ഭക്തിമാര്ഗ്ഗത്തിലെ
കാര്യങ്ങളാണ്. നിങ്ങള് കുട്ടികള് എന്നില് നിന്നും മാത്രം കേള്ക്കൂ. എന്നെ മാത്രം
ഓര്മ്മിക്കൂ. ജ്ഞാനം എനിക്കുമാത്രമേ നല്കാന് സാധിക്കൂ. ഡ്രാമാപ്ലാന് അനുസരിച്ച്
മുഴുവന് ലോകവും തമോപ്രധാനമായി മാറിയിരിക്കുന്നു. അമരപുരിയില് രാജ്യം ഭരിക്കുക -
ഇതിനെത്തന്നെയാണ് അമര പദവി എന്നു പറയുന്നത്. അവിടെ ഇന്ഷ്വറന്സ് കമ്പനികള് ഒന്നും
തന്നെ ഉണ്ടാകില്ല. ഇപ്പോള് നിങ്ങളുടെ ജീവിതം ഇന്ഷ്വര് ചെയ്യുകയാണ്. നിങ്ങള്
ഒരിയ്ക്കലും മരിക്കില്ല. ഈ സന്തോഷം ബുദ്ധിയില് ഉണ്ടായിരിക്കണം. നമ്മള്
അമരപുരിയുടെ അധികാരിയാവുകയാണ്, അതുകൊണ്ട് അമരപുരിയെ ഓര്മ്മിക്കേണ്ടതുണ്ട്.
മൂലവതനം വഴിയാണ് പോകേണ്ടത്. ഇതും മന്മനാഭവയാണ്. മൂലവതനമാണ് മന്മനാഭവ,
അമരപുരിയാണ് മദ്ധ്യാജീ ഭവ. ഓരോ കാര്യത്തിലും രണ്ട് ശബ്ദങ്ങള് വരും. നിങ്ങള്ക്ക്
എതെല്ലാം പ്രകാരത്തിലുള്ള അര്ത്ഥങ്ങളാണ് മനസ്സിലാക്കിത്തരുന്നത്. അതിനാല്
ബുദ്ധിയില് ഇരിക്കണം. ഏറ്റവും കൂടുതല് പരിശ്രമം ഇതിലാണ്. സ്വയം ആത്മാവാണെന്ന
നിശ്ചയം ചെയ്യണം. നമ്മള് ആത്മാക്കള് ഈ ജന്മം എടുത്തിരിക്കുകയാണ്. 84 ജന്മങ്ങളില്
ഭിന്ന-ഭിന്ന നാമ, രൂപ, ദേശ, കാലങ്ങളില് കറങ്ങിവന്നു. സത്യയുഗത്തില് ഇത്ര ജന്മം,
ത്രേതയില് ഇത്ര... ഇതും ഒരുപാട് കുട്ടികള് മറന്നുപോകുന്നു. മുഖ്യമായ കാര്യം
സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി മധുരമായ ബാബയെ ഓര്മ്മിക്കുക എന്നതാണ്.
ഇരിക്കുമ്പോഴും എഴുന്നേല്ക്കുമ്പോഴും ഈ കാര്യം ബുദ്ധിയിലുണ്ടെങ്കില് സന്തോഷം
ഉണ്ടാകും. വീണ്ടും ബാബ വന്നിരിക്കുകയാണ്, വരൂ വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ
എന്ന് പറഞ്ഞ് ബാബയെയാണ് നമ്മള് അരകല്പം ഓര്മ്മിച്ചത്. പാവനമായിരിക്കുന്നത്
മൂലവതനത്തിലും, അമരപുരിയായ സത്യയുഗത്തിലുമാണ്. ഭക്തിയില് മനുഷ്യര് പുരുഷാര്ത്ഥം
ചെയ്യുന്നത് മുക്തിയിലേയ്ക്ക് അഥവാ കൃഷ്ണപുരിയിലേയ്ക്ക് പോകുന്നതിനാണ്. മുക്തി
എന്നോ നിര്വ്വാണ ധാമം എന്നോ പറഞ്ഞോളൂ, വാനപ്രസ്ഥം എന്ന വാക്ക് ക്യത്യമാണ്.
വാനപ്രസ്ഥികള് നഗരത്തില് തന്നെയാണ് വസിക്കുന്നത്. സന്യാസിമാര് വീട് ഉപേക്ഷിച്ച്
കാട്ടിലേയ്ക്ക് പോകുന്നു. ഇന്നത്തെ വാനപ്രസ്ഥികളില് ഒരു ശക്തിയുമില്ല.
സന്യാസിമാരാണെങ്കില് ബ്രഹ്മത്തെ ഭഗവാനെന്ന് പറയുന്നു. ബ്രഹ്മലോകം എന്ന് പറയില്ല.
ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം ആരുടേയും പുനര്ജന്മം അവസാനിക്കുന്നില്ല.
തന്റെ തന്നെ പാര്ട്ട് എല്ലാവരും അഭിനയിക്കുന്നു. വന്ന് പോകന്നതില് നിന്നും
ആര്ക്കും രക്ഷപ്പെടാന് സാധിക്കില്ല. ഈ സമയത്ത് കോടിക്കണക്കിന് മനുഷ്യരുണ്ട്
ഇനിയും വന്നുകൊണ്ടിരിക്കുന്നുണ്ട്, പുനര്ജന്മം എടുത്തുകൊണ്ടിരിക്കും. അങ്ങനെ
ഒന്നാം നില കാലിയാകും. മൂലവതനമാണ് ഒന്നാം നില, സൂക്ഷ്മവതനമാണ് രണ്ടാം നില. ഇതാണ്
മൂന്നാം നില അഥവാ ഇതിനെ ഗ്രൗണ്ട് ഫ്ളോറെന്നും പറയും. മറ്റ് നിലകളൊന്നുമില്ല.
അവര് കരുതുന്നത് നക്ഷത്രങ്ങളിലും ലോകമുണ്ട് എന്നാണ്. എന്നാല് ഇല്ല. ആദ്യത്തെ
നിലയില് ആത്മാക്കളാണ് വസിക്കുന്നത്. ബാക്കി മനുഷ്യര്ക്കുള്ളതാണ് ഈ ലോകം.
നിങ്ങള് പരിധിയില്ലാത്ത വൈരാഗ്യമുള്ള കുട്ടികളാണ്, നിങ്ങള് ഈ പഴയ ലോകത്തില്
ഇരുന്നുകൊണ്ടും ഈ കണ്ണുകള്കൊണ്ട് എല്ലാം കണ്ടുകൊണ്ടും കാണരുത്. ഇതാണ് മുഖ്യമായ
പുരുഷാര്ത്ഥം, എന്തുകൊണ്ടെന്നാല് ഇതെല്ലാം ഇല്ലാതാകാന് പോകുന്നതാണ്. വീടും
കുടുംബവും വേണ്ട എന്നല്ല. ഉണ്ട് എന്നാല് അതിനോട് വൈരാഗ്യം വേണം അര്ത്ഥം മുഴുവന്
പഴയ ലോകത്തോടും വൈരാഗ്യം. ഭക്തി, ജ്ഞാനം പിന്നീട് വൈരാഗ്യം. ഭക്തിയ്ക്ക് ശേഷമാണ്
ജ്ഞാനം, പിന്നീട് ഭക്തിയോട് വൈരാഗ്യം ഉണ്ടാകുന്നു. ബുദ്ധികൊണ്ട്
മനസ്സിലാക്കുന്നുണ്ട് ഇത് പഴയലോകമാണെന്നത്. ഇത് നമ്മുടെ അന്തിമ ജന്മമാണ്,
ഇപ്പോള് എല്ലാവര്ക്കും തിരിച്ച് പോകണം. ചെറിയ കുട്ടികളിലും ശിവബാബയുടെ ഓര്മ്മ
ഉണര്ത്തണം. തലതിരിഞ്ഞ ഭക്ഷണ- പാനീയ ശീലങ്ങള് ഉണ്ടാവരുത്. ചെറുപ്പത്തില് എന്താണോ
ശീലിപ്പിക്കുന്നത് അതാണ് സദാ കാലത്തേയ്ക്ക് ഉണ്ടാവുക. ഇക്കാലത്ത് സംഗദോഷം വളരെ
മോശമാണ്. സത്സംഗം ഉയര്ത്തും കുസംഗം താഴ്ത്തും... ഇത് വിഷയ സാഗരമാണ് വേശ്യാലയമാണ്.
സത്യം ഒരേയൊരു പരമപിതാ പരമാത്മാവാണ്. ഈശ്വരന് ഒന്നേയുള്ളൂ എന്ന് പറയാറുണ്ട്. ആ
ബാബ വന്ന് സത്യമായ കാര്യം മനസ്സിലാക്കിത്തരികയാണ്. ബാബ പറയുന്നു അല്ലയോ ആത്മീയ
കുട്ടികളേ, ഞാന് നിങ്ങളുടെ പിതാവ് നിങ്ങളോട് ആത്മീയ സംഭാഷണം നടത്തുകയാണ്.
നിങ്ങള് എന്നെ വിളിക്കുന്നില്ലേ. ഞാന് തന്നെയാണ് ജ്ഞാനസാഗരന്, പതിത പാവനന്.
പുതിയ സൃഷ്ടിയുടെ രചയിതാവാണ്. പഴയ സൃഷ്ടിയെ വിനാശം ചെയ്യുന്നു. ഈ
ത്രിമൂര്ത്തികള് പ്രസിദ്ധമാണ്. ഉയര്ന്നതിലും ഉയര്ന്നതാണ് ശിവന്. പിന്നീട്
സൂക്ഷ്മവതനത്തിലാണ് ബ്രഹ്മാ- വിഷ്ണു- ശങ്കരന്മാര്. അവരുടെ സാക്ഷാത്ക്കാരവും
ഉണ്ടാകുന്നു കാരണം പവിത്രമല്ലേ. അവരെ ചൈതന്യത്തില് ഈ കണ്ണുകള്കൊണ്ട് കാണാന്
സാധിക്കില്ല. വളരെ തീവ്രമായ ഭക്തിയിലൂടെ കാണാന് സാധിക്കും. അഥവാ ആരെങ്കിലും
ഹനുമാന്റെ ഭക്തരാണെന്ന് കരുതൂ അവര്ക്ക് ഹനുമാന്റെ സാക്ഷാത്ക്കാരം ലഭിക്കും.
ശിവന്റെ ഭക്തരോട് നുണ പറഞ്ഞിരിക്കുകയാണ് അതായത് പരമാത്മാവ് അഖണ്ഢ
ജ്യോതിസ്വരൂപനാണെന്ന്. ബാബ പറയുന്നു ഞാന് സത്യത്തില് ഇത്രയും ചെറിയ ബിന്ദുവാണ്,
അവര് പറയുന്നു അഖണ്ഢ ജ്യോതിസ്വരൂപത്തെ അര്ജുനന് കാണിച്ചുകൊടുത്തുവെന്ന്.
അര്ജുനന് പറഞ്ഞു മതി ഇനി എനിക്ക് സഹിക്കാന് സാധിക്കില്ല. അര്ജ്ജുനന്
സാക്ഷാത്ക്കാരം ഉണ്ടായതായി ഗീതയില് എഴുതിയിട്ടുണ്ട്. അഖണ്ഢജ്യോതിയുടെ
സാക്ഷാത്ക്കാരം ഉണ്ടായി എന്ന് മനുഷ്യര് കരുതുന്നു. ഇപ്പോള് ബാബ പറയുന്നു ഇതെല്ലാം
ഭക്തിമാര്ഗ്ഗത്തിലെ മനസ്സിനെ സന്തോഷിപ്പിക്കുന്നതിനുള്ള കാര്യങ്ങളാണ്. ഞാന്
അഖണ്ഢജ്യോതി സ്വരൂപനാണെന്ന് ഞാന് പറയുന്നില്ല. എങ്ങനെയാണോ നിങ്ങളുടെ ആത്മാവ്
ബിന്ദുരൂപം അതുപോലെത്തന്നെയാണ് ഞാനും. നിങ്ങള് എങ്ങനെ ഡ്രാമയുടെ ബന്ധനത്തിലാണോ
അതുപോലെ ഞാനും ഡ്രാമയില് ബന്ധിതനാണ്. എല്ലാ ആത്മാക്കള്ക്കും അവരവരുടേതായ
പാര്ട്ട് ലഭിച്ചിട്ടുണ്ട്. പൂനര്ജന്മം എല്ലാവര്ക്കും എടുക്കണം. നമ്പര്വൈസായി
എല്ലാവര്ക്കും വരണം. ആദ്യ നമ്പറിലുള്ളയാള് പിന്നീട് താഴേയ്ക്ക് വരുന്നു. എത്ര
കാര്യങ്ങളാണ് ബാബ മനസ്സിലാക്കിത്തരുന്നത്. ഇതും മനസ്സിലാക്കിത്തന്നിട്ടുണ്ട്
സൃഷ്ടിയാകുന്ന ചക്രം കറങ്ങിക്കൊണ്ടിരിക്കും. എങ്ങനെയാണോ പകലിനുശേഷം രാത്രി
വരുന്നത് അതുപോലെ കലിയുഗത്തിനുശേഷം സത്യയുഗം, പിന്നീട് ത്രേതാ... പിന്നീട്
സംഗമയുഗം വരുന്നു. സംഗമയുഗത്തിലാണ് ബാബ പരിവര്ത്തനപ്പെടുത്തുന്നത്. ആരാണോ
സതോപ്രധാനമായിരുന്നത് അവര് തന്നെയാണ് ഇപ്പോള് തമോപ്രധാനമായിരിക്കുന്നത്. അവര്
തന്നെ പിന്നീട് സതോപ്രധാനമായി മാറും. അല്ലയോ പതിതപാവനാ വരൂ എന്ന് പറഞ്ഞ്
വിളിക്കുന്നുമുണ്ട്. അതിനാല് ഇപ്പോള് പറയുന്നു മന്മനാഭവ. ഞാന് ആത്മാവാണ്,
എനിക്ക് ബാബയെ ഓര്മ്മിക്കണം. ഇത് യഥാര്ത്ഥരീതിയില് വളരെ കുറച്ചുപേരേ
മനസ്സിലാക്കുന്നുള്ളു. ആത്മാക്കളുടെ പിതാവായ ഞാന് എത്ര മധുരമാണ്.
ആത്മാവുതന്നെയല്ലേ മധുരമായത്. ശരീരം നശിച്ചുപോകും ശേഷം ആത്മാവിനെയല്ലേ
വിളിക്കുന്നത്. സ്നേഹിക്കുന്നത് ആത്മാവിനെത്തന്നെയല്ലേ. സംസ്ക്കാരം
ആത്മാവിലാണുള്ളത്. ആത്മാവാണ് പഠിക്കുന്നതും കേള്ക്കുന്നതും, ശരീരം ഇല്ലാതാകും.
ഞാന് ആത്മാവ് അമരനാണ്. പിന്നീട് നിങ്ങള് എനിക്കുവേണ്ടി എന്തിനാണ് കരയുന്നത്? ഇത്
ദേഹാഭിമാനമല്ലേ. നിങ്ങള്ക്ക് ദേഹത്തോട് സ്നേഹമുണ്ട്, സ്നേഹം വേണ്ടത്
ആത്മാവിനോടാണ്. അവിനാശിയായ വസ്തുവിനോടായിരിക്കണം സ്നേഹം. വിനാശിയായ
വസ്തുവിനുമേല് സ്നേഹം ഉള്ളതിനാലാണ് വഴക്കിടുന്നതും അടികൂടുന്നതും. സത്യയുഗത്തില്
ദേഹീ അഭിമാനികളാണ്, അതിനാല് സന്തോഷത്തോടെ ഒരു ശരീരം ഉപേക്ഷിച്ച് അടുത്തത്
എടുക്കുന്നു. കരയുകയോ നിലവിളിക്കുകയോ ചെയ്യുന്നില്ല.
നിങ്ങള് കുട്ടികള്ക്ക് നിങ്ങളുടെ ആത്മ അഭിമാനി സ്ഥിതി ഉണ്ടാക്കുന്നതിനുള്ള
അഭ്യാസം വളരെ അധികം ചെയ്യണം- ഞാന് ആത്മാവാണ്, എന്റെ സഹോദരന് (ആത്മാവിന്) ബാബയുടെ
സന്ദേശം നല്കുകയാണ്, നമ്മുടെ സഹോദരന് ഈ കര്മ്മേന്ദ്രിയങ്ങളിലൂടെ കേള്ക്കുകയാണ്,
ഇങ്ങനെയുള്ള അവസ്ഥ സമ്പാദിക്കൂ. ബാബയെ ഓര്മ്മിച്ചുകൊണ്ടിരുന്നാല് വികര്മ്മം
വിനാശമാകും. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ, അവരെയും ആത്മാവാണെന്ന്
മനസ്സിലാക്കൂ അപ്പോള് ഉറച്ച ശീലം ഉണ്ടാകും, ഇതാണ് ഗുപ്തമായ പരിശ്രമം.
അന്തര്മുഖിയായി ഈ അവസ്ഥയെ പക്കയാക്കണം. എത്ര സമയം നല്കാന് സാധിക്കുമോ അത്രയും
സമയം ഇതില് ഉപയോഗിക്കൂ. 8 മണിക്കൂര് ജോലിയെല്ലാം ചെയ്തോളൂ. ഉറങ്ങുകയും ചെയ്യൂ.
ബാക്കി സമയം ഇതില് ഉപയോഗിക്കൂ. 8 മണിക്കൂറില് എത്തണം അപ്പോള് നിങ്ങള്ക്ക് വളരെ
അധികം സന്തോഷം ഉണ്ടാകും. പതിത പാവനനായ ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ എങ്കില്
നിങ്ങളുടെ വികര്മ്മം വിനാശമാകും. സംഗമത്തില് ഇപ്പോഴാണ് നിങ്ങള്ക്ക് ജ്ഞാനം
ലഭിക്കുന്നത്. മുഴുവന് മഹിമയും ഈ സംഗമത്തിനാണ്, എന്തുകൊണ്ടെന്നാല് ഇപ്പോഴാണ്
ബാബയിരുന്ന് നിങ്ങള്ക്ക് ജ്ഞാനം പറഞ്ഞുതരുന്നത്. ഇതില് സ്ഥൂലമായ ഒരു
കാര്യവുമില്ല. നിങ്ങള് എന്തെല്ലാം എഴുതുന്നുണ്ടോ അതെല്ലാം ഇല്ലാതാകും.
പോയിന്റെസ് നോട്ട് ചെയ്യുന്നത് ഓര്മ്മയില് നില്ക്കാന് വേണ്ടിയാണ്. ചിലരുടെ
ബുദ്ധി തീക്ഷ്ണമായിരിക്കും അതിനാല് ഓര്മ്മ നിലനില്ക്കും. നമ്പര്വൈസ് തന്നെയല്ലേ.
മുഖ്യമായ കാര്യം ബാബയെ ഓര്മ്മിക്കുക അതുപോലെ സൃഷ്ടി ചക്രത്തെ ഓര്മ്മിക്കുക
എന്നതാണ്. ഒരു വികര്മ്മവും ചെയ്യരുത്. ഗൃഹസ്ഥത്തിലും ഇരിക്കണം. തീര്ച്ചയായും
പവിത്രമായി മാറണം. ചില മോശം ചിന്തകളുള്ള കുട്ടികള് കരുതുന്നൂ- എനിക്ക് ഇന്നയാള്
വളരെ നല്ലതായി തോന്നുന്നു, ഇവരെ എനിക്ക് ഗാന്ധര്വ്വ വിവാഹം കഴിക്കണം. എന്നാല് ഈ
ഗാന്ധര്വ്വ വിവാഹം കഴിക്കേണ്ടത് മിത്ര സംബന്ധികള് വളരെ അധികം
ബുദ്ധിമുട്ടിക്കുമ്പോള് അവരെ രക്ഷിക്കാന് വേണ്ടിയാണ്. അല്ലാതെ എല്ലാവരും ഞങ്ങള്
ഗാന്ധര്വ്വ വിവാഹം കഴിക്കും എന്ന് പറയുമോ. അങ്ങനെയുള്ളവര്ക്ക് നില്ക്കാന്
സാധിക്കില്ല. ആദ്യ ദിവസം തന്നെ ഗട്ടറില് ചെന്ന് പതിക്കും. നാമ രൂപങ്ങളില് മനസ്സ്
കുടുങ്ങും. ഇത് വളരെ മോശമായ കാര്യമാണ്. ഗാന്ധര്വ്വവിവാഹം കഴിക്കുക എന്നത്
ചിറ്റമ്മയുടെ വീട്ടില് പോകുന്നതുപോലെ എളുപ്പമല്ല. പരസ്പരം ഇഷ്ടപ്പെട്ടാല്
ഗാന്ധര്വ്വവിവാഹം കഴിക്കാം എന്ന് പറയുന്നു. ഇതില് സംബന്ധികള് വളരെ
ശ്രദ്ധയോടെയിരിക്കണം. ഈ കുട്ടി കാര്യത്തിന് കൊള്ളാത്തതാണ് എന്ന് മനസ്സിലാക്കണം.
ആരോടാണോ ഇഷ്ടം തോന്നുന്നത് അവരില് നിന്നും മാറ്റണം. ഇല്ലെങ്കില്
സംസാരിച്ചുകൊണ്ടിരിക്കും. ഈ സഭയില് വളരെ ശ്രദ്ധയോടെയിരിക്കണം. മുന്നോട്ട് പോകവേ
വളരെ നിയമാനുസരണമാവും സഭ കൂടുക. ഇങ്ങനെയുള്ള ചിന്തകളുള്ളവരെ വരുവാന്
അനുവദിക്കില്ല.
ഏത് കുട്ടികളാണോ ആത്മീയ സേവനത്തില് താല്പര്യത്തോടെ കഴിയുന്നത്, ആരാണോ യോഗത്തില്
ഇരുന്ന് സേവനം ചെയ്യുന്നത്, അവരാണ് സത്യയുഗീ രാജധാനിയുടെ സ്ഥാപനയില്
സഹായിയാവുന്നത്. സേവനയോഗ്യരായ കുട്ടികള്ക്ക് ബാബയുടെ നിര്ദ്ദേശമാണ് - വിശ്രമം
നിഷിദ്ദമാണ്. ആരാണോ കൂടുതല് സേവനം ചെയ്യുന്നത് അവര് പോയി രാജാവും റാണിയുമാകും.
ആരെല്ലാമാണോ പരിശ്രമിക്കുന്നത്, തനിക്കുസമാനമാക്കി മാറ്റുന്നത്, അവരില് ശക്തിയും
ഉണ്ടാകും. സ്ഥാപന ഡ്രാമ അനുസരിച്ച് ഉണ്ടാവുകതന്നെ വേണം. നല്ല രീതിയില് എല്ലാ
പോയിന്റുകളും ധാരണ ചെയ്ത് പിന്നീട് സേവനത്തില് മുഴുകണം. വിശ്രമം മോശമാണ്. സേവനം
തന്നെ സേവനമായിരിക്കണം, അപ്പോള് ഉയര്ന്ന പദവി നേടും. മേഘം വന്നു റിഫ്രഷായി പോയി
സേവനത്തില് മുഴുകി. നിങ്ങളുടെ ഒരുപാട് സേവനം നടക്കും. വ്യത്യസ്ത ചിത്രങ്ങള്
ഇറങ്ങും അതിലൂടെ ആളുകള് പെട്ടെന്ന് മനസ്സിലാക്കും. ഈ ചിത്രങ്ങളും
നല്ലതായിക്കൊണ്ടിരിക്കും. ഇതിലും ആരാണോ നമ്മുടെ ബ്രാഹ്മണ കുലത്തിലുള്ളത് അവര്
നല്ലരീതിയില് മനസ്സിലാക്കും. മനസ്സിലാക്കിക്കൊടുക്കുന്നവരും സമര്ത്ഥരാണെങ്കില്
അല്പം മനസ്സിലാക്കും. ആരാണോ നല്ലരീതിയില് ധാരണ ചെയ്യുന്നത്, ബാബയെ
ഓര്മ്മിക്കുന്നത് - അവരെ മുഖം കണ്ടാല് തന്നെ തിരിച്ചറിയാന് സാധിക്കും. ബാബാ
ഞങ്ങള് അങ്ങയില് നിന്നും പൂര്ണ്ണ സമ്പത്ത് എടുക്കും എന്നു പറയും അതിനാല് അവരുടെ
ഉള്ളില് സന്തോഷത്തിന്റെ വാദ്യം മുഴങ്ങിക്കൊണ്ടിരിക്കും, സേവനത്തില് വളരെ അധികം
താല്പര്യമുണ്ടാകും. റിഫ്രഷ് ആയാല് ഉടന് അവര് പായും. സേവനത്തിന് വേണ്ടി ഓരോ
സെന്ററുകളില് നിന്നും ധാരാളം പേര് തയ്യാറാകണം. നിങ്ങളുടെ സേവനം വളരെ അധികം
വ്യാപിച്ചുകൊണ്ടിരിക്കും. നിങ്ങളുടെയടുത്ത് വന്നുകൊണ്ടിരിക്കും. അവസാനം ഒരു
ദിവസം സന്യാസിമാരും വരും. ഇപ്പോഴാണെങ്കില് അവരുടെ രാജ്യമാണ്. അവരുടെ കാലുകളില്
ചെന്ന് വീഴുന്നു, പൂജിക്കുന്നു. ബാബ പറയുന്നു ഇത് ഭൂതപൂജയാണ്. എനിക്കാണെങ്കില്
കാലേയില്ല അതിനാല് പൂജിക്കാനും അനുവദിക്കുന്നില്ല. ഞാന് ഈ ശരീരം ലോണായി
എടുത്തതാണ് അതിനാലാണ് ഇദ്ദേഹത്തെ ഭാഗ്യശാലീ രഥം എന്നു പറയുന്നത്.
ഈ സമയത്ത് നിങ്ങള് കുട്ടികള് വളരെ സൗഭാഗ്യശാലികളാണ് എന്തുകൊണ്ടെന്നാല് നിങ്ങള്
ഇവിടെ ഈശ്വരീയ സന്താനങ്ങളാണ്. മഹിമയുമുണ്ട് ആത്മാവും പരമാത്മാവും വലരെക്കാലം
വേര്പെട്ടിരുന്നു... അതിനാല് ആരാണോ ഒരുപാടുകാലമായി വേറിട്ടിരുന്നത് അവരാണ്
വരുന്നത്, അവരെ തന്നെയാണ് വന്ന് പഠിപ്പിക്കുന്നത്. കൃഷ്ണനെക്കുറിച്ച് ഇങ്ങനെ
പറയാന് സാധിക്കില്ല. കൃഷ്ണന് പൂര്ണ്ണമായും 84 ജന്മങ്ങള് എടുക്കുന്നു. ഇതാണ്
അന്തിമ ജന്മം, അതിനാലാണ് ശ്യാമ സുന്ദരന് എന്നാണ് പേരുവെച്ചിരിക്കുന്നത്. ശിവന്
ആരാണെന്നതും ആര്ക്കും അറിയില്ല. ഈ കാര്യങ്ങള് ബാബയാണ് വന്ന്
മനസ്സിലാക്കിത്തരുന്നത്. ഞാനാണ് പരമാത്മാവ്, പരമധാമ നിവാസി. നിങ്ങളും അവിടെ
വസിക്കുന്നവരാണ്. ഞാന് സുപ്രീം പതിത പാവനനാണ്. നിങ്ങള് ഇപ്പോള് ഈശ്വരീയ
ബുദ്ധിയുള്ളവരായിരിക്കുന്നു. ഈശ്വരന്റെ ബുദ്ധിയില് എന്ത് ജ്ഞാനമാണോ ഉള്ളത്
അതിപ്പോള് നിങ്ങള്ക്ക് നല്കുന്നു. സത്യയുഗത്തില് ഭക്തിയുടെ കാര്യമില്ല. ഈ ജ്ഞാനം
ഇപ്പോഴാണ് നിങ്ങള്ക്ക് ലഭിക്കുന്നത്. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
അന്തര്മുഖിയായി തന്റെ അവസ്ഥ വര്ദ്ധിപ്പിക്കണം, അഭ്യാസം ചെയ്യണം- ഞാന് ആത്മാവാണ്,
എന്റെ സഹോദരന് (ആത്മാവിന്) ബാബയുടെ സന്ദേശം നല്കുകയാണ്... ഇങ്ങനെ
ആത്മാഭിമാനിയാകുന്നതിനുള്ള ഗുപ്തമായ പരിശ്രമം ചെയ്യണം.
2) ആത്മീയ സേവനം
ചെയ്യുന്നതിനുള്ള ലഹരിയുണ്ടാവണം. തനിക്കുസമാനമാക്കി മാറ്റുന്നതിനുള്ള പരിശ്രമം
ചെയ്യണം. സംഗദോഷം വളരെ മോശമാണ്, അതില് നിന്നും സ്വയത്തെ സംരക്ഷിക്കണം. തെറ്റായ
ഭക്ഷണ പാനീയങ്ങളുടെ ശീലം ഉണ്ടാകരുത്.
വരദാനം :-
വിശ്വകല്യാണമാകുന്ന കാര്യത്തില് സദാ ബിസിയായിട്ടിരിക്കുന്നവരായ വിശ്വത്തിലെ
ആധാരമൂര്ത്തിയായി ഭവിക്കു.
വിശ്വ കല്യാണകാരിയായ
കുട്ടികള് സ്വപ്നത്തില് പോലും ഫ്രീ ആയിരിക്കില്ല. ആരാണോ രാത്രിയിലും പകലിലും
സേവനത്തില് ബിസി ആയിരിക്കുന്നത് അവര്ക്ക് സ്വപ്നത്തില് പോലും പല പുതിയ പുതിയ
കാര്യങ്ങളായി സേവനത്തിന്റെ പ്ലാനുകളും വിധികളും കാണപ്പെടും. അവര് സേവനത്തില്
ബിസി ആയത് കാരണം തന്നെയും മറ്റുള്ളവരെയും വ്യര്ത്ഥത്തില് നിന്നും സുരക്ഷിതരാക്കി
വെക്കും അവര്ക്കു മുന്നില് മുഴുവന് വിശ്വത്തിലെ ആത്മാക്കളും സദാ എമര്ജായിരിക്കും
അവര്ക്ക് അല്പം പോലും അലസത വരില്ല ഇങ്ങനെയുള്ള സേവാധാരി കുട്ടികള്ക്ക് ആധാര
മൂര്ത്തിയായി മാറാനുള്ള വരദാനം പ്രാപ്തമാകുന്നു.
സ്ലോഗന് :-
സംഗമയുഗത്തിലെ ഓരോരോ സെക്കന്റും വര്ഷങ്ങള്ക്ക് തുല്യമാണ് അതുകൊണ്ട് അലസമായി
സമയത്ത് നഷ്ടപ്പെടുത്തരുത്.
അവ്യക്തസൂചന : 'കമ്പൈന്ഡ്
സ്വരൂപത്തിന്റെ സ്മൃതിയിലൂടെ വിജയികളായി മാറു'
ആരോടൊപ്പമാണോ സ്വയം
സര്വ്വശക്തിവാന് ബാബ കൈമ്പയിന്ഡായിട്ടുള്ളത്, അവരോടൊപ്പം സര്വ്വശക്തികളും
കൂടെയുണ്ടാകും. എവിടെ സര്വ്വശക്തികളും ഉണ്ടോ അവിടെ സഫലത ഉണ്ടാകാതിരിക്കുക ഇത്
അസംഭവ്യമാണ്. ചിലര്ക്ക് ലൗകികത്തില് ഏതെങ്കിലും നല്ല കൂട്ടുകാരനെ
ലഭിക്കുകയാണെങ്കില് അവരെ ഉപേക്ഷിക്കില്ലല്ലോ!! അതുപോലെ ബാബ അവിനാശിയായ
കൂട്ടുകാരനാണ്. ഒരിക്കലും ചതിക്കുന്ന കൂട്ടുകാരന് അല്ല. കൂട്ടുകെട്ടിന്റെ കടമ
നിറവേറ്റുന്ന കൂട്ടുകാരനാണ്, അതുകൊണ്ട് തന്നെ ഇരിക്കൂ.