15.06.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - മായാജിത്താകുന്നതിന് വേണ്ടി തെറ്റ് ചെയ്യുന്നത് ഉപേക്ഷിക്കൂ, ദുഃഖം കൊടുക്കുകയും എടുക്കുകയും ചെയ്യുക - ഇത് വളരെ വലിയ തെറ്റാണ്, അത് നിങ്ങള് കുട്ടികള് ചെയ്യരുത്.

ചോദ്യം :-
ബാബയ്ക്ക് നമ്മള് കുട്ടികളെ പ്രതി ഏതൊരു ആശയാണുള്ളത്?

ഉത്തരം :-
ബാബയുടെ ആശയാണ് എന്റെ എല്ലാ കുട്ടികളും എന്നെപ്പോലെ സദാ പാവനമാകണം. ബാബ സദാ വെളുത്തതാണ്, ആ ബാബ വന്നിരിക്കുന്നു കുട്ടികളെ കറുപ്പില് നിന്ന് വെളുപ്പിക്കുന്നതിന്. മായ കറുത്തതാക്കുന്നു, ബാബ വെളുപ്പിക്കുന്നു. ലക്ഷ്മീ-നാരായണന് വെളുത്തതാണ്, അതുകൊണ്ടാണ് കറുത്തതും പതീതരുമായ മനുഷ്യര് പോയി അവരുടെ മഹിമ പാടുന്നത്, സ്വയം നീചരെന്നും മനസ്സിലാക്കുന്നു. ബാബയുടെ ശ്രീമത്ത് ഇപ്പോള് ലഭിക്കുന്നു- മധുരമായ കുട്ടികളെ, ഇപ്പോള് വെളുത്ത സതോപ്രധാനിയാകുന്നതിനുമുള്ള പുരുഷാര്ത്ഥം ചെയ്യൂ.

ഓംശാന്തി.  
ബാബ എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്, കുട്ടികളെന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്? ബാബയ്ക്കുമറിയാം കുട്ടികള്ക്കുമറിയാം തമോപ്രധാനമായിരിക്കുന്ന നമ്മുടെ ആത്മാവ് , അതിനെ സതോപ്രധാനമാക്കണം. അതിനെ സ്വര്ണ്ണിമയുഗമെന്ന് പറയുന്നു. ബാബ ആത്മാക്കളെ തന്നെയാണ് കാണുന്നത്. ആത്മാവിന് തന്നെയാണ് ചിന്തയുണ്ടാകുന്നത്, നമ്മുടെ ആത്മാവ് കറുത്തതായിരിക്കുന്നു. ആത്മാവ് കാരണം പിന്നീട് ശരീരവും കറുത്തതായിരിക്കുന്നു. ലക്ഷ്മീ നാരായണന്റെ ക്ഷേത്രത്തില് പോകുന്നുണ്ട്, മുന്പ് അല്പം പോലും ജ്ഞാനമില്ലായിരുന്നു. നോക്കുമായിരുന്നു ഇവര് സര്വ്വഗുണ സമ്പന്നരാണ്, വെളുത്തവരാണ്, നമ്മളാണെങ്കില് കറുത്ത ഭൂതമാണ്. എന്നാല് ജ്ഞാനമില്ലായിരുന്നു. ഇപ്പോള് ലക്ഷ്മീ നാരായണന്റെ ക്ഷേത്രത്തില് പോകുകയാണെങ്കില് മനസ്സിലാക്കും നമ്മള് മുന്പ് ഇതുപോലെ സര്വ്വ ഗുണ സമ്പന്നരായിരുന്നു, ഇപ്പോള് കറുത്ത് പതിതമായിരിക്കുന്നു. അവരുടെ മുന്നില് പറയുന്നു ഞങ്ങള് വികാരികളും പാപികളുമാണ്. വിവാഹം കഴിക്കുകയാണെങ്കില് ആദ്യം ലക്ഷമീ-നാരായണന്റെ ക്ഷേത്രത്തിലേക്ക് കൊണ്ട് പോകുന്നു. രണ്ട് പേരും ആദ്യം നിര്വ്വികാരികളാണ്. പിന്നീട് വികാരികളാകുന്നു. അതുകൊണ്ട് നിര്വ്വികാരി ദേവതകളുടെ അടുത്ത് ചെന്ന് സ്വയം വികാരിയും പതിതരുമെന്ന് പറയുന്നു. വിവാഹത്തിന് മുന്പ് ഇങ്ങനെ പറയില്ല. വികാരത്തിലേക്ക് പോകുന്നതിലൂടെ തന്നെയാണ് പിന്നീട് ക്ഷേത്രത്തില് പോയി അവരുടെ മഹിമ പാടുന്നത്. ഇന്നത്തെ കാലത്താണെങ്കില് ലക്ഷ്മീ നാരായണന്റെ ക്ഷേത്രത്തിലും, ശിവന്റെ ക്ഷേത്രത്തിലും വിവാഹങ്ങള് നടക്കുന്നുണ്ട്. പതിതമാകുന്നതിന് വേണ്ടി വളയണിയുന്നു. ഇപ്പോള് നിങ്ങള് വെളുക്കുന്നതിന് വേണ്ടി വളയണിയുന്നു അതുകൊണ്ട് വെളുപ്പിക്കുന്ന ശിവബാബയെ ഓര്മ്മിക്കുന്നു. അറിയാം ഈ രഥത്തിന്റെ ഭൃകുടി മദ്ധ്യത്തില് ശിവബാബയാണ്, ബാബ സദാ പാവനമാണ്. ബാബയുടെ ആശയാണ് കുട്ടികളും പാവനവും വെളുത്തതുമാകണം. എന്നെമാത്രം ഓര്മ്മിച്ച് പവിത്രമായി തീരണം. ആത്മാവിന് അച്ഛനെ ഓര്മ്മിക്കണം. ബാബയും കുട്ടികളെ കണ്ട് കണ്ട് ഹര്ഷിതമാകുന്നു. നിങ്ങള് കുട്ടികളും ബാബയെ കണ്ടു കണ്ട് മനസ്സിലാക്കുന്നു- പവിത്രമായി തീരണം. അപ്പോള് വീണ്ടും നമ്മള് ഇതുപോലെ ലക്ഷ്മീ-നാരായണനാകും. ഈ ലക്ഷ്യം കുട്ടികള് വളരെ ശ്രദ്ധയോടെ ഓര്മ്മ വയ്ക്കണം. ഇങ്ങനെയാകരുത്, കേവലം ബാബയുടെ അടുത്തു വന്നു. പിന്നീട് തിരിച്ച് പോയാല് തന്റെ തന്നെ ജോലി മുതലായവയില് മുഴുകുന്നു അങ്ങിനെയാകരുത്. അതുകൊണ്ടാണ് ഇവിടെ സന്മുഖത്തിരുന്ന് ബാബ കുട്ടികള്ക്ക് മനസ്സിലാക്കി തരുന്നത്, ഭൃകുടി മദ്ധ്യത്തില് ആത്മാവിരിക്കുന്നു. ഇത് ആത്മാവിന്റെ അകാല സിംഹാസനമാണ്, ആ ആത്മാവ് എന്റെ സന്താനമാണ്, അത് ഈ സിംഹാസനത്തിലാണ് ഇരിക്കുന്നത്. സ്വയം ആത്മാവ് തമോപ്രധാനമാണ്. അതുകൊണ്ട് സിംഹാസനവും തമോപ്രധാനമാണ്. ഇത് നല്ല രീതിയില് മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ഇതുപോലെ ലക്ഷ്മീ-നാരായണനാകുക ചിറ്റമ്മയുടെ വീട്ടില് പോകലല്ല. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നുണ്ട് നമ്മള് ഇവരെ പോലെ ആയിക്കൊണ്ടിരിക്കുകയാണ്. ആത്മാവ് പവിത്രമായി തന്നെ പോകും. പിന്നീട് ദേവീ ദേവതയെന്ന് പറയും. നമ്മള് ഇങ്ങനെയുള്ള സ്വര്ഗ്ഗത്തിന്റെ അധികാരിയാകുന്നു. എന്നാല് മായ മറപ്പിക്കുന്നു. പലരും ഇവിടെ നിന്ന് കേട്ടതിന് ശേഷം പുറത്ത് പോകുന്നു, പിന്നീട് മറക്കുന്നു അതുകൊണ്ട് ബാബ ഉറപ്പിക്കുകയാണ് - സ്വയം നോക്കണം, എത്രത്തോളം ഈ ദേവതകളില് ദൈവീക ഗുണങ്ങളുണ്ടോ അത് ഞാന് ശ്രീമത്തിലൂടെ നടന്ന് ധാരണ ചെയ്തിട്ടുണ്ടോ? ചിത്രവും മുന്നിലുണ്ട്. നിങ്ങള്ക്കറിയാം നമ്മള്ക്കിതാകണം. ബാബ തന്നെയാണ് ആക്കുക. രണ്ടാമതൊരാള്ക്കും മനുഷ്യനില് നിന്ന് ദേവതയാക്കാന് സാധിക്കില്ല. അങ്ങനെയാക്കുന്ന ആള് ഒരു ബാബ മാത്രമാണ്. മഹിമയുമുണ്ട് മനുഷ്യനില് നിന്ന് ദേവത. . . . നിങ്ങളിലും നമ്പര്വൈസായാണ് അറിയുന്നത്. ഇക്കാര്യങ്ങള് ഭക്തരറിയുന്നില്ല. ഏതുവരെ ഭഗവാന്റെ ശ്രീമത്തെടുക്കുന്നില്ലയോ അതുവരെ ഒന്നും അറിയാന് സാധിക്കില്ല. നിങ്ങള് കുട്ടികള് ഇപ്പോള് ശ്രീമത് എടുത്തുകൊണ്ടിരിക്കുന്നു. ഇത് നല്ല രീതിയില് ബുദ്ധിയില് വയ്ക്കൂ നമ്മള് ശിവബാബയുടെ നിര്ദ്ദേശത്തിലൂടെ ബാബയെ ഓര്മ്മിച്ചോര്മ്മിച്ച് ഇവര് (ലക്ഷ്മീ നാരായണന്) ആയിക്കൊണ്ടിരിക്കുന്നു. ഓര്മ്മയിലൂടെ മാത്രമാണ് പാപം ഭസ്മമാകുന്നത്, വേറൊരു ഉപായവുമില്ല.

ലക്ഷ്മീ നാരായണന് വെളുത്തവരല്ലേ. ക്ഷേത്രങ്ങളില് പിന്നീട് കറുത്തതാക്കി വച്ചിരിക്കുന്നു. രഘുനാഥ ക്ഷേത്രത്തില് കറുത്ത രാമനെ ഉണ്ടാക്കിയിരിക്കുന്നു. എന്തുകൊണ്ടാണ്? ആര്ക്കും അറിയില്ല. കാര്യം എത്ര ലളിതമാണ്. ബാബ മനസിലാക്കി തരുന്നു ആദിയില് ഇവരായിരുന്നു സതോപ്രധാന സുന്ദരന്മാര്.പ്രജകളും സതോപ്രധാനികളാകുന്നു എന്നാല് ശിക്ഷകളനുഭവിച്ചാണ്. എത്രത്തോളം ശിക്ഷകളുണ്ടോ അത്രയും പദവിയും കുറയുന്നു. പരിശ്രമിക്കുന്നില്ലെങ്കില് പാപം മുറിയില്ല. പദവി കുറയുന്നു. ബാബ വ്യക്തമാക്കി മനസ്സിലാക്കി തരികയാണ്. നിങ്ങള് ഇവിടെ വന്നിരിക്കുന്നത് വെളുക്കുന്നതിന് വേണ്ടിയാണ്. എന്നാല് മായ വലിയ ശത്രുവാണ്, ആരാണോ കറുത്തതാക്കിയത്. ഇപ്പോള് വെളുത്തതാക്കുന്ന ബാബ വന്നിരിക്കുന്നതു കാണുമ്പോള് മായ എതിരിടുന്നു. ബാബ പറയുന്നു ഡ്രാമയനുസരിച്ച് മായയ്ക്ക് അരകല്പത്തെ പാര്ട്ട് അഭിനയിക്കണം. മായ അടിക്കടി മുഖം തിരിച്ച് മറ്റ് വശത്തേക്ക് കൊണ്ട് പോകുന്നു. എഴുതുന്നു ബാബാ ഞങ്ങളെ മായ വളരെ ബുദ്ധിമുട്ടിക്കുന്നു. ബാബ പറയുന്നു ഇതാണ് യുദ്ധം. നിങ്ങള് വെളുപ്പില് നിന്ന് കറുപ്പ് പിന്നീട് കറുപ്പില് നിന്ന് വെളുപ്പുമാകുന്നു, ഇത് കളിയാണ്. മനസ്സിലാക്കി കൊടുക്കുന്നതും അവര്ക്കാണ് ആരാണോ പൂര്ണ്ണമായും 84 ജന്മം എടുക്കുന്നവര്. അവരുടെ കാല് ഭാരതത്തില് തന്നെയാണ് വരുന്നത്. ഭാരതത്തിലെ എല്ലാവരും 84 ജന്മം എടുക്കു എന്നുമല്ല.

ഇപ്പോള് നിങ്ങള് കുട്ടികളുടെ ഈ സമയം വളരെ വിലപിടിപ്പുള്ളതാണ്. പൂര്ണ്ണമായും പുരുഷാര്ത്ഥം ചെയ്യണം, നമുക്കിതുപോലെയാകണം. തീര്ച്ചയായും ബാബ പറഞ്ഞിട്ടുണ്ട് കേവലം എന്നെ ഓര്മ്മിക്കണം, ഒപ്പം ദൈവീകഗുണവും ധാരണ ചെയ്യണം. ആര്ക്കും തന്നെ ദുഃഖം നല്കരുത്. ബാബ പറയുന്നു- കുട്ടികളെ, ഇപ്പോള് ഇങ്ങനെയുള്ള തെറ്റ് ചെയ്യരുത്. ബുദ്ധിയോഗം ഒരു ബാബയോട് വയ്ക്കൂ. നിങ്ങള് പ്രതിജ്ഞ ചെയ്തിരുന്നു ഞങ്ങള് അങ്ങയില് സമര്പ്പണമാകും. ജന്മ-ജന്മാന്തരം പ്രതിജ്ഞ ചെയ്ത് ചെയ്താണ് വന്നത്- ബാബാ അങ്ങ് വരികയാണെങ്കില് ഞങ്ങള് അങ്ങയുടെ നിര്ദ്ദേശത്തിലൂടെ മാത്രം നടക്കും, പാവനമായി ദേവതയാകും. അഥവാ പങ്കാളി നിങ്ങള്ക്ക് കൂട്ട് തരുന്നില്ലെങ്കില് നിങ്ങള് നിങ്ങളുടെ പുരുഷാര്ത്ഥം ചെയ്യൂ. പങ്കാളി കൂട്ട് തരുന്നില്ലെങ്കില് ജോഡി ആകില്ല. ആര് എത്രത്തോളം ഓര്മ്മിച്ചിട്ടുണ്ടോ, ദൈവീക ഗുണം ധാരണ ചെയ്തിട്ടുണ്ടോ, അവരുടെ തന്നെ ജോഡിയാണ് ഉണ്ടാകുന്നത്. ഏതുപോലെയാണോ നോക്കൂ ഈ ബ്രഹ്മാ സരസ്വതി നല്ല പുരുഷാര്ത്ഥം ചെയ്തിട്ടുണ്ട് അതുകൊണ്ട് ജോഡിയാകുന്നു. ഇദ്ദേഹം വളരെ നല്ല സേവനം ചെയ്യുന്നു, ഓര്മ്മയിലിരിക്കുന്നു, ഇതും ഗുണമല്ലേ. ഗോപന്മാരിലും നല്ല നല്ല ധാരാളം കുട്ടികളുണ്ട്. ചിലര് സ്വയം മനസ്സിലാക്കുന്നുണ്ട്, മായയുടെ ആകര്ഷണം ഉണ്ടാകുന്നുണ്ട്. ഈ ചങ്ങല പൊട്ടുന്നില്ല. അടിക്കടി നാമ-രൂപത്തില് കുടുക്കുന്നു. ബാബ പറയുന്നു നാമ-രൂപത്തില് കുടുങ്ങരുത്. എന്നില് കുടുങ്ങിക്കൂടെ. ഏതുപോലെയാണോ നിങ്ങള് നിരാകാരമായിട്ടുള്ളത് അതുപോലെ ഞാനും നിരാകാരനാണ്. നിങ്ങളെ എനിക്ക് സമാനമാക്കുന്നു. ടീച്ചര് തനിക്ക് സമാനമാക്കുകയല്ലേ ചെയ്യുക. ഡോക്ടര് ഡോക്ടറാക്കും. ഇത് പരിധിയില്ലാത്ത അച്ഛനാണ്, ബാബയുടെ പേര് വളരെ പ്രസിദ്ധമാണ്. വിളിക്കുന്നുമുണ്ട് - അല്ലയോ പതിത-പാവനാ വരൂ. ആത്മാവാണ് വിളിക്കുന്നത് ശരീരത്തിലൂടെ- ബാബാ, വന്ന് ഞങ്ങളെ പാവനമാക്കൂ. നിങ്ങള്ക്കറിയാം നമ്മളെ എങ്ങനെയാണ് പാവനമാക്കികൊണ്ടിരിക്കുന്നതെന്ന്. ഏതുപോലെയാണോ വജ്രമുള്ളത്, അതിലും ചില കറുത്ത കളങ്കമുണ്ടാകാറുണ്ട്. ഇപ്പോള് ആത്മാവില് കലര്പ്പ് വന്നിരിക്കുന്നു. അതിനെ ഇല്ലാതാക്കി വീണ്ടും സത്യമായ സ്വര്ണ്ണമാക്കുന്നു. ആത്മാവിന് വളരെ ശുദ്ധമാകണം. നിങ്ങളുടെ ലക്ഷ്യം വളരെ വ്യക്തമാണ്. മറ്റ് സത്സംഗങ്ങളില് ഒരിക്കലും ഇങ്ങനെ പറയില്ല.

ബാബ മനസ്സിലാക്കി തരുന്നു, നിങ്ങളുടെ ഉദ്ദേശ്യം ഇവരെപ്പോലെ ആയിമാറുകയാണ് . ഇതും അറിയാം ഡ്രാമയനുസരിച്ച് നമ്മള് അരകല്പം രാവണന്റെ സംഗത്തില് വികാരിയായി. ഇപ്പോള് ഇങ്ങിനെയാകണം. നിങ്ങളുടെ പക്കല് ബാഡ്ജുമുണ്ട്. ഇത് വച്ച് മനസ്സിലാക്കി കൊടുക്കുക വളരെ സഹജമാണ്. ഇതാണ് ത്രിമൂര്ത്തി. ബ്രഹ്മാവിലൂടെ സ്ഥാപന. എന്നാല് ബ്രഹ്മാവ് ചെയ്യുന്നില്ല. അദ്ദേഹം പതിതത്തില് നിന്ന് പാവനമാകുകയാണ് ചെയ്യുന്നത്. മനുഷ്യര്ക്ക് ഇതറിയില്ല, അതായത് ഈ പതിതര് തന്നെയാണ് പിന്നീട് പാവനമാകുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട് പഠിപ്പിന്റെ ലക്ഷ്യം ഉയര്ന്നതാണ്. ബാബ വരുന്നു പഠിപ്പിക്കുന്നതിന് വേണ്ടി. ജ്ഞാനം ബാബയില് മാത്രമാണുള്ളത്, ബാബ ആരില് നിന്നും പഠിച്ചിട്ടില്ല. ഡ്രാമയുടെ പ്ലാനനുസരിച്ച് ബാബയില് ജ്ഞാനമുണ്ട്. ഇങ്ങനെ ഒരിക്കലും പറയാനാകില്ല ബാബയില് ഈ ജ്ഞാനമെല്ലാം എവിടെ നിന്നാണ് വന്നത്? ഇല്ല, ബാബയെന്നാല് ജ്ഞാന സാഗരം എന്നാണ്. ആ ബാബയാണ് നിങ്ങളെ പതിതത്തില് നിന്ന് പാവനമാക്കുന്നത്. മനുഷ്യരാണെങ്കില് പാവനമാകുന്നതിന് വേണ്ടി ഗംഗയിലും മറ്റും കുളിച്ചുകൊണ്ടേയിരിക്കുന്നു. സമുദ്രത്തിലും കുളിക്കുന്നുണ്ട്, പിന്നീട് പൂജിക്കുകയും ചെയ്യുന്നു, സാഗരത്തെ ദേവതയെന്ന് കരുതുന്നു. വാസ്തവത്തില് നദികള് സദാ ഉണ്ട്. ഒരിക്കലും നശിച്ച് പോകുന്നില്ല. ബാക്കി മുന്പ് വളരെ ഓര്ഡറിലായിരുന്നു. വെള്ളപ്പൊക്കത്തിന്റെ പേര് പോലും ഉണ്ടായിരുന്നില്ല. ഒരിക്കലും മനുഷ്യര് മുങ്ങിപ്പോയിരുന്നില്ല. അവിടെയാണെങ്കില് മനുഷ്യരേ വളരെ കുറച്ചാണ് ഉണ്ടായിരുന്നത്, പിന്നീട് വര്ധനവുണ്ടായിക്കൊണ്ടിരിക്കുന്നു. കലിയുഗ അവസാനമാകുമ്പോഴേക്കും എത്ര മനുഷ്യരാകുന്നു. അവിടെയാണെങ്കില് ആയുസ്സും വളരെ വലുതായിരിക്കും. എത്ര കുറച്ച് മനുഷ്യരായിരിക്കും ഉണ്ടായിരിക്കുക. പിന്നീടുള്ള 2500 വര്ഷത്തില് എത്രയാണ് വൃദ്ധി പ്രാപിക്കുന്നത്. വൃക്ഷം എത്ര വിസ്താരത്തിലേക്ക് വരുന്നു. ഏറ്റവും ആദ്യം ഭാരതത്തില് കേവലം നമ്മുടെ മാത്രം രാജ്യമായിരുന്നു. നിങ്ങള് ഇങ്ങനെ പറയും. നിങ്ങളിലും ചിലര്ക്ക് ഓര്മ്മയുണ്ട്, നമ്മള് നമ്മുടെ രാജ്യം സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. നമ്മള് യോഗബലമുള്ള ആത്മീയ യോദ്ധാക്കളാണ്. ഇതുപോലും മറന്ന് പോകുന്നു. നമ്മള് മായയോട് യുദ്ധം ചെയ്യുന്നവരാണ്. ഇപ്പോള് ഈ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നോ അത്രത്തോളം വിജയിയാകും. ലക്ഷ്യം തന്നെ ഇങ്ങനെ ആകുവാന് വേണ്ടിയാണ്. ഇദ്ദേഹത്തിലൂടെ ബാബ നമ്മളെ ഈ ദേവതയാക്കുന്നു. അപ്പോള് പിന്നെ എന്താണ് ചെയ്യേണ്ടത്? ബാബയെ ഓര്മ്മിക്കണം. ഇദ്ദേഹം അപ്പോള് ദല്ലാളായി. മഹിമയുമുണ്ട് - സദ്ഗുരുവിനെ ദല്ലാളിന്റെ രൂപത്തില് ലഭിച്ചപ്പോള്. ബാബ ഈ ശരീരം എടുക്കുമ്പോള് ഇദ്ദേഹം ഇടയില് ദല്ലാളായില്ലേ. പിന്നീട് നിങ്ങള് യോഗം വയ്ക്കുന്നത് ശിവബാബയോടാണ്, ബാക്കി വിവാഹനിശ്ചയം എന്നുള്ള പേരൊന്നും പറയരുത്. ശിവബാബ ഇദ്ദേഹത്തിലൂടെ നമ്മുടെ ആത്മാവിനെ പവിത്രമാക്കുന്നു. പറയുന്നു - അല്ലയോ കുട്ടികളെ, അച്ഛനായ എന്നെ ഓര്മ്മിക്കൂ. നിങ്ങളൊരിക്കലും പറയില്ല അച്ഛനായ എന്നെ ഓര്മ്മിക്കൂ എന്ന്. നിങ്ങള് ബാബയുടെ ജ്ഞാനം കേള്പ്പിക്കും- ബാബ ഇങ്ങനെ പറയുന്നു. ഇതും ബാബ നല്ല രീതിയില് മനസ്സിലാക്കി തരുന്നു. മുന്നോട്ട് പോകെ വളരെ പേര്ക്ക് സാക്ഷാത്ക്കാരമുണ്ടാകും. പിന്നീട് മനസ്സ് ഉള്ളില് കുത്തിക്കൊണ്ടിരിക്കും. ബാബ പറയുന്നു ഇപ്പോള് സമയം വളരെ കുറച്ചാണുള്ളത്. ഈ കണ്ണുകളിലൂടെ നിങ്ങള് വിനാശം കാണും. എപ്പോള് റിഹേഴ്സല് ഉണ്ടാകുന്നോ അപ്പോള് നിങ്ങള് കാണും ഇങ്ങനെ വിനാശമുണ്ടാകും. ഈ കണ്ണുകളിലൂടെയും വളരെ കാണും. വളരെ പേര്ക്ക് വൈകുണ്ഠത്തിന്റെയും സാക്ഷാത്ക്കാരമുണ്ടാകും. ഇതെല്ലാം പെട്ടെന്ന്-പെട്ടെന്ന് ഉണ്ടായിക്കൊണ്ടിരിക്കും. ജ്ഞാനമാര്ഗ്ഗത്തില് എല്ലാം യാഥാര്ത്ഥ്യമാണ്, ഭക്തിമാര്ഗ്ഗത്തില് എല്ലാം അനുകരണമാണ്. കേവലം സാക്ഷാത്ക്കാരം ചെയ്തു, എന്നാല് ഒന്നും ആയിത്തീര്ന്നില്ല. നിങ്ങളാണെങ്കില് ആയിത്തീരുന്നു. എന്ത് സാക്ഷാത്ക്കാരം ചെയ്തോ അത് പിന്നീട് ഈ കണ്ണുകളിലൂടെ കാണും. വിനാശം കാണുക എന്നത് ചിറ്റമ്മയുടെ വീട്ടില് പോകലല്ല, ചോദിക്കുകയേ വേണ്ട. പരസ്പരം കണ്മുന്നില് വച്ച് കൊല നടത്തും. രണ്ടു കൈകളുണ്ടെങ്കിലല്ലേ കൂട്ടി കയ്യടിക്കൂ. രണ്ട് സഹോദരങ്ങളെ വേര്പിരിക്കുന്നു - പരസ്പരം ഇനി വഴക്കിട്ടുകൊള്ളൂ. ഇതും ഉണ്ടാക്കിയിട്ടുള്ള ഡ്രാമയാണ്. ഈ രഹസ്യത്തെ അവര് മനസ്സിലാക്കുന്നില്ല. രണ്ട് പേരെ തമ്മില് തെറ്റിച്ചാല് പിന്നെ യുദ്ധം ചെയ്തുകൊണ്ടിരിക്കും. അപ്പോള് അവരുടെ വെടിമരുന്ന് വിറ്റുകൊണ്ടിക്കാം. വരുമാനമായില്ലേ. എന്നാല് അന്തിമസമയത്ത് ഇതിലൂടെയൊന്നും കാര്യം നടക്കില്ല. വീട്ടിലിരിക്കെ ബോബെറിയും അതോടെ തീരും. അതില് മനുഷ്യരുടെയോ, ആയുധങ്ങളുടെയോ ആവശ്യമില്ല. അതുകൊണ്ട് ബാബ മനസ്സിലാക്കി തരുന്നു - കുട്ടികളേ, സ്ഥാപന തീര്ച്ചയായും നടക്കണം. ആര് എത്രത്തോളം പുരുഷാര്ത്ഥം ചെയ്യുന്നോ അത്രത്തോളം ഉയര്ന്ന പദവി നേടും. വളരെയധികം മനസ്സിലാക്കി തരുന്നുണ്ട്, ഭഗവാന് പറയുന്നു ഈ കാമത്തിന്റെ കഠാര പ്രയോഗിക്കരുത്. കാമത്തെ ജയിക്കുന്നതിലൂടെ ജഗത്ജീത്താകണം. അവസാനം ആര്ക്കെങ്കിലും തീര്ച്ചയായും അമ്പേല്ക്കുക തന്നെ ചെയ്യും. ശരി!

വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായകുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും ആത്മീയഅച്ഛന്റെ ആത്മീയകുട്ടികള്ക്ക് നമസ്കാരം

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ സമയം വളരെ വിലപ്പെട്ടതാണ്, ഇതില് (സംഗമയുഗത്തില്) തന്നെ പുരുഷാര്ത്ഥം ചെയ്ത് ബാബയില് പൂര്ണ്ണമായും ബലിയാകണം. ദൈവീക ഗുണം ധാരണ ചെയ്യണം. ഒരു പ്രകാരത്തിലുള്ള തെറ്റും ചെയ്യരുത്. ഒരു ബാബയുടെ നിര്ദ്ദേശത്തിലൂടെ നടക്കണം.

2. ലക്ഷ്യത്തെ മുന്നില്വച്ചുകൊണ്ട് വളരെ ശ്രദ്ധയോടെ നടക്കണം. ആത്മാവിനെ സതോപ്രധാനവും പവിത്രമാക്കാനുള്ള പരിശ്രമം ചെയ്യണം. ഉള്ളില് എന്തെല്ലാം കളങ്കങ്ങള് ഉണ്ടോ, അതിനെ പരിശോധിച്ച് പുറത്താക്കണം.

വരദാനം :-
ബ്രാഹ്മണ ജീവിതത്തില് ഓരോ സെക്കന്റും സുഖമയ സ്ഥിതിയുടെ അനുഭവം ചെയ്യുന്ന സമ്പൂര്ണ പവിത്ര ആത്മാവായി ഭവിക്കൂ.

പവിത്രതയേ തന്നേയാണ് സുഖശാന്തിയുടെ ജനനി എന്ന് പറയുന്നത്. ഏതെങ്കിലും പ്രകാരത്തിലുള്ള അപവിത്രത ദുഖ അശാന്തിയുടെ അനുഭവം ചെയ്യിക്കുന്നു. ബ്രാഹ്മണ ജീവിതം എന്നാല് ഓരോ സെക്കന്റും സുഖമയ സ്ഥിതിയില് ഇരിക്കുന്നവര്. ദുഖത്തിന്റെ കാഴ്ച ഉണ്ടായാലും എവിടെയാണോ പവിത്രതയുടെ ശക്തി ഉള്ളത് അവിടെ ദുഖത്തിന്റെ അനുഭവം ഉണ്ടാകുകയില്ല. പവിത്ര ആത്മാക്കള് മാസ്റ്റര് സുഖ കര്ത്താവായി ദുഖത്തെ ആത്മീയ സുഖത്തിന്റെ വായുമണ്ഠലത്തില് പരിവര്ത്തനം ചെയ്യുന്നു.

സ്ലോഗന് :-
സാധനങ്ങളുടെ പ്രയോഗത്തിലൂടെ സാധനയെ വര്ദ്ധിപ്പിക്കുന്നത് തന്നേയാണ് പരിധിയില്ലാത്ത വൈരാഗ്യ വൃത്തി.