15.06.25    Avyakt Bapdada     Malayalam Murli    30.11.2005     Om Shanti     Madhuban


സമയത്തിന്റെസമീപതയ്ക്കനുസരിച്ച്സ്വയത്തെപരിധിയുള്ളബന്ധ
നങ്ങളില്നിന്ന്മുക്തമാക്കിസമ്പന്നവുംസമാനവുംആകൂ.


ഇന്ന് നാനാഭാഗത്തുള്ള സമ്പൂര്ണ്ണവും സമാനവുമായ കുട്ടികളെയാണ് കാണുന്നത്. സമാനാരായ കുട്ടികളാണ് ബാബയുടെ ഹൃദയത്തിലിരിക്കുന്നത്. സമനാരായ കുട്ടികളുടെ വിഷേതയാണ് അവര് സദാ നിര്വിഘ്നവും, നിര്വികല്പവും, നിര്മാനവും നിര്മ്മലവും ആയിരിക്കും. അങ്ങനെയുള്ള ആത്മാക്കള് സദാ സ്വതന്ത്രരായിരിക്കും, ഒരു വിധത്തിലുള്ള പരിധിയുള്ള ബന്ധനത്തില് ബന്ധിതരാകില്ല. അങ്ങനെയുള്ള പരിധിയില്ലാത്ത സ്വതന്ത്ര ആത്മാവായോ എന്ന് സ്വയത്തിനോട് ചോദിക്കണം! ഏറ്റവും ആദ്യത്തെ സ്വതന്ത്രതയാണ് ദേഹാഭിമാനത്തില് നിന്നുള്ള സ്വാതന്ത്ര്യം. ആവശ്യം വരുമ്പോള് ദേഹത്തിന്റെ ആധാരം എടുക്കുകയും അല്ലാത്തപ്പോള് ദേഹത്തില് നിന്ന് വേറിട്ടിരിക്കുകയും ചെയ്യണം.ദേഹത്തിന്റെ ആകര്ഷണത്തിലേക്ക് വരരുത്. രണ്ടാമത്തെ കാര്യമാണ് സ്വതന്ത്ര ആത്മാവ് പഴയ സ്വഭാവ സംസ്ക്കാരത്തിന്റെയൊന്നും ബന്ധനം ഇല്ല. പഴയ സ്വഭാവ സംസ്ക്കാരത്തില് നിന്ന് മുക്തമായിരിക്കും. ഒരു ദേഹധാരി ആത്മാക്കളുടെയും സംബന്ധ സമ്പര്ക്കത്തില് ആകര്ഷിതരാകില്ല. സംബന്ധ സമ്പര്ക്കത്തില് വരുമ്പോള് വേറിട്ടവരും പ്രീയപെട്ടവരുമായിരിക്കും. സ്വയത്തെ പരിശോധിക്കണം ഏതെങ്കിലും ചെറിയ കര്മ്മേന്ദ്രിയം പോലും ബന്ധനത്തില് ബന്ധിക്കുന്നില്ലല്ലോ? തന്റെ സ്വമാനം ഓര്മ്മിക്കൂ മാസ്റ്റര് സര്വ്വ ശക്തിവാന്, ത്രികാലദര്ശി, ത്രിനേത്രി, സ്വദര്ശന ചക്രധാരി, ഈ സ്വമാനത്തിന്റെ ആധാരത്തില് സര്വ്വ ശക്തിവാന്റെ കുട്ടികളെ ഏതെങ്കിലും കര്മ്മേന്ദ്രിയങ്ങള്ക്ക് ആകര്ഷിക്കാന് കഴിയുമോ? സമയത്തിന്റെ സമീപതയ്ക്കൊപ്പം സ്വയം സര്വ്വ ബന്ധങ്ങളില് നിന്നും മുക്തമാകാന് കഴിയുന്നുണ്ടോ എന്ന് നോക്കണം. ബന്ധങ്ങള് ഒന്നും ബാക്കി ഇല്ലല്ലോ? അന്തിമ പേപ്പറില് ഒന്നാമതെത്തുന്നതിനുള്ള പ്രത്യക്ഷ തെളിവാണ് മനസ്സിനെയും ബുദ്ധിയെയും സെക്കന്റില് എവിടെ എങ്ങനെ വയ്ക്കുന്നോ അതുപോലെ ഇരിക്കണം. ചഞ്ചലമാകരുത്. സ്തൂല ശരീരം കൊണ്ട് ആഗ്രഹിക്കുന്നിടത്ത് പോകാന് സാധിക്കുന്നത് പോലെ, ബുദ്ധി കൊണ്ട് ആഗ്രഹിക്കുന്ന സ്ഥിതിയില് സ്ഥിതി ചെയ്യാന് സാധിക്കുന്നുണ്ടോ? സയന്സ് ലൈറ്റ് ഹൗസ് മൈറ്റ് ഹൗസ് ഉണ്ടാക്കി, സ്വിച്ചിടുമ്പോള് സെക്കന്റില് ലൈറ്റ് ഹൗസ് നാനാഭാഗത്തും പ്രകാശം പരത്തുന്നു, മൈറ്റ് കൊടുക്കുന്നു. അതുപോലെ നിങ്ങളും സ്മൃതിയുടെ സ്വിച് ഓണ് ചെയ്യുമ്പോള് ലൈറ്റ് ഹൗസും മൈറ്റ് ഹൗസും ആയി ആത്മാക്കള്ക്ക് ലൈറ്റും മൈറ്റും കൊടുക്കാന് കഴിയുന്നുണ്ടോ? അശരീരി ആകാന് ഓര്ഡര് ലഭിച്ചാല് ഒരു സെക്കന്ഡില് ആകുമോ, അതോ യുദ്ധം ചെയ്യേണ്ടി വരുമോ? ഈ വളരെ കാലമായുള്ള അഭ്യാസം അന്തിമത്തില് സഹയോഗി ആകും. വളരെ കാലമായുള്ള അഭ്യാസം ഇല്ലെങ്കില് ആ സമയത്ത് അശരീരി ആകാന് പരിശ്രമിക്കേണ്ടി വരും, ബാപ്ദാദ അതുകൊണ്ടു ഈ സൂചനയാണ് തരുന്നത് മുഴുവന് ദിവസവും കര്മ്മം ചെയ്യുമ്പോഴും ഇടയ്കിടയ്ക്ക് ഈ അഭ്യാസം ചെയ്തു കൊണ്ടിരിക്കണം. ഇതിനായി മനസ്സിന്റെ നിയന്ത്രണ ശക്തി ആവശ്യമാണ്. മനസ്സ് നിയന്ത്രണത്തില് വന്നാല് ഒരു കര്മ്മേന്ദ്രിങ്ങള്ക്കും വശപ്പെടുത്താന് കഴിയില്ല.

ഇപ്പോള് സര്വ്വ ആത്മാക്കള്ക്കും നിങ്ങളിലൂടെ ശക്തിയുടെ വരദാനം വേണം. മാസ്റ്റര് സര്വ്വശക്തിവാന് ആത്മാക്കളില് നിന്ന് ആത്മാക്കളുടെ ശുഭ ആഗ്രഹമാണ് പരിശ്രമം കൂടാതെ വരദാനമായി, ദൃഷ്ടിയിലൂടെ വൈബ്രേഷനിലൂടെ ഞങ്ങളെ മുക്തമാക്കൂ. ഇപ്പോള് എല്ലാവരും പരിശ്രമിച്ച് തളര്ന്ന് പോയി. നിങ്ങള് എല്ലാവരും പരിശ്രമത്തില് നിന്ന് മുക്തമായി മാറിയില്ലേ. അതോ ഇപ്പോഴും പരിശ്രമം വേണ്ടി വരുന്നുണ്ടോ? പരിശ്രമത്തില് നിന്ന് മുക്തരാകുന്നതിനുള്ള സഹജ സാധനമാണ് ഹൃദയം കൊണ്ട് ബാബയുടെ അതീവസ്നേഹി ആകണം. ബ്രാഹ്മണ ആത്മാക്കളായ നിങ്ങളുടെ ജന്മനാ ഉള്ള പ്രതിജ്ഞയാണ്, പ്രതിജ്ഞ ഓര്മ്മയുണ്ടോ? ബാബ സ്വന്തമാക്കി, ബ്രാഹ്മണ ജീവിതം തന്നപ്പോള് ബ്രാഹ്മണ ജീവിതത്തില് നിങ്ങള് എല്ലാവരുടെയും പ്രതിജ്ഞ എന്താണ്? ഒരു ബാബയല്ലാതെ രണ്ടാമതാരും ഇല്ല. പ്രതിജ്ഞ ഓര്മ്മയുണ്ടോ? ഓര്മ്മയുണ്ടെങ്കില് തലയാട്ടു. ശരി കൈ ഉയര്ത്തുന്നുണ്ട്. ഉറപ്പായും ഓര്മ്മയുണ്ടോ അതോ ഇടയ്ക്കൊക്കെ മറന്ന് പോകുന്നുണ്ടോ? 63 ജന്മങ്ങള് മറക്കുന്നവരായി, ഇപ്പോള് ഈ ഒരു ജന്മം സ്മൃതി സ്വരൂപം ആയി. അതിനാല് ബാബ കുട്ടികളോട് ചോദിക്കുന്നു ചെറുപ്പത്തിലെ പ്രതിജ്ഞ ഓര്മ്മയുണ്ടോ? എത്ര സഹജമാക്കി തന്നു മുഴുവന് ലോകവും ഒരു ബാബയായി. സര്വ്വ സംബന്ധവും ഒരു ബാബയുമായിട്ട്. സര്വ്വ പ്രാപ്തികളും ഒരു ബാബയില് നിന്ന്. പഠിപ്പിക്കുന്നതും പാലന തരുന്നതും ഒരാളാണ്. സര്വ്വതും ഒരാളില് ആണ്. കുടുംബവും ഉണ്ട് ഈശ്വരീയ കുടുംബമാണ് എന്നാല് ഒരു ബാബയുടെ കുടുംബമാണ്. വെവ്വേറെ അച്ഛന്മാരുടെ കുടുംബം അല്ല. ഒരു കുടുംബമാണ്. കുടുംബത്തില് പരസ്പരം ആത്മീയ സ്നേഹം ഉണ്ട്, വെറും സ്നേഹം അല്ല ആത്മീയ സ്നേഹമാണ്. ബാപ്ദാദ ജന്മനാ ഉള്ള പ്രതിജ്ഞയാണ് ഓര്മ്മിപ്പിക്കുന്നത്, ഏത് പ്രതിജ്ഞയാണ് ചെയ്തത്? എല്ലാവരും വളരെ ഉത്സാഹത്തോടെ ബാബയുടെ മുന്നില് ഹൃദയപൂര്വ്വം പറഞ്ഞു സര്വ്വതും അങ്ങയുടേതാണ്. ശരീരം, മനസ്സ്,ധനം എല്ലാം അങ്ങയുടേതാണ്. കൊടുത്ത വസ്തു ബാബയുടെ സ്വത്താണ് ബാബയുടെ കാര്യത്തില് ഉപയോഗിക്കുന്നതിനായി തന്നിരിക്കുന്നത്, നിങ്ങള് ബാബയ്ക്ക് കൊടുത്ത് കഴിഞ്ഞു, കൊടുത്തതല്ലേ? അത് ഇടയ്ക്ക് തിരിച്ചു എടുക്കാറുണ്ടോ? തിരിച്ചെടുത്താല് സൂക്ഷിക്കാന് ഏല്പ്പിച്ചത് കൈക്കലാക്കലാണ്. ചില കുട്ടികള് ആത്മീയ സംഭാഷണത്തില് പറയുന്നു എന്റെ മനസ്സ് അസ്വസ്ഥമാണ്, എങ്ങനെ എന്റെ മനസ്സ് ആയി? എന്റെത് നിന്റെതാക്കി സമര്പ്പിച്ചതാണ്, അപ്പോള് എന്റെ മനസ്സ് എങ്ങനെ വന്നു? നിങ്ങള് എല്ലാവരും കവിടി പോലും ഇല്ലാതെ ചക്രവര്ത്തി ആയി,ഇപ്പോള് നിങ്ങള്ക്ക് ഒന്നും സ്വന്തമായി ഇല്ല എന്നാലും ചക്രവര്ത്തി ആയി.എങ്ങനെ? ബാപ്ദാദയുടെ ഖജനാവുകള് എല്ലാം നിങ്ങളുടെ ഖജനാവായി, അപ്പോള് ചക്രവര്ത്തി ആയില്ലേ! പരമാത്മ ഖജനാവ് കുട്ടികളുടെ ഖജനാവാണ്. ബാപ്ദാദ ഇപ്പോള് പ്രതിജ്ഞ ഓര്മ്മിപ്പിക്കുകയാണ്.നിന്റെതിനെ എന്റെത് ആക്കരുത്. ബാബ പറയുന്നു ബാബ നിങ്ങള് എല്ലാവരെയും പരമാത്മ ഖജനാവുകളാല് സമ്പന്നമാക്കിയപ്പോള് ഉത്തരവാദിത്വവും ബാബ ഏറ്റെടുത്തു,ഏത് വാക്കിലൂടെ? നിങ്ങള് എന്നെ ഓര്മ്മിക്കുമ്പോള് സര്വ്വ ഖജനാവുകള്ക്കും അധികാരിയാകും. ഓര്മ്മിക്കുക മാത്രം ചെയ്യൂ.നിങ്ങള് പറഞ്ഞതാണ് ഞങ്ങള് അങ്ങയുടേതാണ് അങ്ങ് ഞങ്ങളുടേതാണ്. ഇതല്ലേ പ്രതിജ്ഞ! ബാബയും പറയുകയാണ് ഖജനാവുകള് സദാ സ്വയത്തിനും സര്വ്വര്ക്കും വേണ്ടി കാര്യത്തില് ഉപയോഗിക്കൂ. കാര്യത്തില് ഉപയോഗിക്കുന്ന അത്രയും ഖജനാവ് വര്ദ്ധിച്ചുകൊണ്ടിരിക്കും. സര്വ്വ ശക്തികളുടെയും ഖജനാവ്, സര്വശക്തികളെയും കാര്യത്തില് ഉപയോഗിക്കൂ. ഞാന് സര്വശക്തിവനാണെന്ന ജ്ഞാനം ബുദ്ധിയില് മാത്രം വയ്ക്കാതെ സര്വ്വ ശക്തികളും സമയമനുസരിച്ചു കാര്യത്തില് ഉപയോഗിക്കൂ സേവനത്തില് ഉപയോഗിക്കൂ.

രണ്ടു ശക്തികള് സദാ ഓര്മ്മ ഉണ്ടെങ്കില് സമയത്തിന് കാര്യത്തില് ഉപയോഗിക്കുകയാണെങ്കില് സദാ നിര്വിഘ്നരായിരിക്കാം ഇതാണ് ബാപ്ദാദ കൂടുതല് കുട്ടികളുടെയും കണക്ക് നോക്കിയപ്പോള് കണ്ടത്. വിഘ്നത്തിനു നിങ്ങളുടെ മുന്നിലേക്ക് വരാനുള്ള ശക്തി ഇല്ല, ഇത് ബാപ്ദാദയുടെ ഉറപ്പാണ്. സര്വ്വ ശക്തികളും ആവശ്യമാണ്, കൂടുതലായും സഹനശക്തിയും തിരിച്ചറിവിന്റെ ശക്തിയുമാണ് വേണ്ടത്, തിരിച്ചറിവ് ഉണ്ടെങ്കിലും ഇത് പ്രാക്ടിക്കലായി സ്വരൂപത്തില് കൊണ്ടുവരുന്നതില് ശ്രദ്ധ കുറവാണ്, അതിനാല് തിരിച്ചറിവ് വരുമ്പോള് ചലനവും മുഖവും മാറുന്നു. വളരെ നല്ല ഉത്സാഹത്തില് വരുന്നു, ശരിയാണ് തിരിച്ചറിവ് വന്നു പിന്നീട് എന്താണ് സംഭവിക്കുന്നത്? എല്ലാവരും അനുഭവികളാണല്ലോ ! പിന്നീട് എന്താണ് സംഭവിക്കുന്നത്? നിരന്തരം അത് സ്വരൂപത്തില് കൊണ്ട് വരുന്നതിലാണ് കുറവ് ഉണ്ടാകുന്നത്,ഇവിടെ സ്വരൂപമാകണം. ബുദ്ധി കൊണ്ട് മാത്രം മനസിലാക്കുന്നത് വേറെയാണ്, അത് സ്വരൂപത്തില് കൊണ്ട് വരേണ്ടത് ആവശ്യമാണ്. ഇടയ്ക്കൊക്കെ ബാപ്ദാദയ്ക്ക് പല കുട്ടികളോടും ദയവ് തോന്നി, കുട്ടികള്ക്ക് പരിശ്രമിക്കാന് സാധിക്കുന്നില്ല കുട്ടികള്ക്ക് പകരം ബാബ തന്നെ ചെയ്യാം എന്നാണ് ബാപ്ദാദ കരുതുന്നത്. എന്നാല് ഡ്രാമയിലെ രഹസ്യമാണ് ചെയ്യുന്നവര് നേടും അതുകാരണം ബാപ്ദാദ സഹയോഗം തരും കുട്ടികള് തന്നെയാണ് ചെയ്യേണ്ടത്.

ഇന്ന് ബാപ്ദാദ കണ്ടു കുട്ടികള് വളരെ നല്ല നല്ല സങ്കല്പം എടുക്കുന്നുണ്ട്. അമൃതവേളയില് ബാപ്ദാദ യുടെ അടുത്ത് നല്ല നല്ല സങ്കല്പങ്ങളുടെ ധാരാളം മാലകള് വരുന്നുണ്ട്. ഇത് ചെയ്യും, ഇത് ചെയ്യും,ഇത്ചെയ്യും...., ബാപ്ദാദയ്ക്കും സന്തോഷമാണ്, ആഹാ കുട്ടികളെ ആഹാ! പിന്നീട് ചെയ്യുന്നതില് കുറവ് വരുന്നത് എന്ത്കൊണ്ടാണ്? ഇതിന്റെ കാരണമായി കണ്ടത് ബ്രാഹ്മണ പരിവാരത്തിലെ സംഘടനയുടെ വായുമണ്ഡലമാണ് . എവിടെയെല്ലാം വായുമണ്ഡലം ദുര്ബലമാകുന്നുവോ അവിടെ പെട്ടെന്ന് പ്രഭാവം ഉണ്ടാകുന്നു. പിന്നീട് അവരുടെ ഭാഷ എന്തായിരിക്കും? ഭാഷ വളരെ മധുരമുള്ളതായിരിക്കും, ഭാഷ ഇങ്ങനെയായാണ്, കുഴപ്പമില്ല, ഇത് ഉണ്ടാകും... ഇങ്ങനെയുള്ള സമയത്ത് എന്ത് സങ്കല്പം ചെയ്യണം! ഇത് നടക്കും, സാരമില്ല....ഇത് അലസത കൊണ്ട് വരുന്നു അങ്ങനെയുള്ള സമയത്ത് ഈ ഭാഷയെ പരിവര്ത്തനം ചെയ്യൂ,ചിന്തിച്ചു നോക്കൂ ബാബയുടെ ആജ്ഞ എന്താണ്? ബാബയ്ക്ക് ഏത് കാര്യമാണ് ഇഷ്ടം?ബാബ ഇതാണോ പറഞ്ഞത്? ചെയ്തോ? ബാബയെ ഓര്മ്മിച്ചാല് അലസത സമാപ്തമാകും, ഉന്മേഷവും ഉത്സാഹവും വരും. പല പ്രകാരത്തിലാണ് അലസത വരുന്നത്. നിങ്ങള് എല്ലാവരും ചേര്ന്ന് ക്ലാസ് എടുത്ത് ലിസ്റ്റ് ഉണ്ടാക്കണം സാധാരണ അലസതയും റോയല് അലസതയും. അലസത സങ്കല്പത്തില് ദൃഢത കൊണ്ട് വരാന് സമ്മതിക്കില്ല. ദൃഢതയാണ് സഫലതയുടെ ആധാരം അതിനാല് സങ്കല്പം മാത്രമായി തീരുന്നു സ്വരൂപത്തില് വരുന്നില്ല.

ഇന്ന് എന്താണ് കേട്ടത്? പ്രതിജ്ഞ ഓര്മ്മിപ്പിച്ചില്ലേ! ഇത്രയ്ക്ക് നല്ല പ്രതിജ്ഞയാണ് ചെയ്യുന്നത്, പ്രതിജ്ഞ കേട്ട് ബാപ്ദാദയും സന്തോഷിക്കുന്നു. പ്രതിജ്ഞ എത്രയാണോ ചെയ്യുന്നത് അത്രയ്ക്ക് നേട്ടം ഉണ്ടാക്കുന്നില്ല. ബാപ്ദാദയും ഇതാണ് ആഗ്രഹിക്കുന്നത്, ചോദിക്കാറുണ്ട് ബാപ്ദാദ എന്താണ് ആഗ്രഹിക്കുന്നത്? ബാപ്ദാദയുടെ ആഗ്രഹം ഇതാണ് സമയത്തിന് മുന്പ് എവര് റെഡി ആകണം. സമയം നിങ്ങളുടെ മാസ്റ്റര് ആകരുത്.നിങ്ങളാണ് സമയത്തിന്റെ മാസ്റ്റര്,അതിനാല് ബാപ്ദാദയുടെ ആഗ്രഹം ഇതാണ് സമയത്തിന് മുന്പ് സമ്പന്നമായി ബാബയുടെ കൂടെ കുട്ടികളും വിശ്വത്തിന്റെ സ്റ്റേജില് പ്രത്യക്ഷമാകണം. ശരി.

പുതിയ കുട്ടികള് ആരാണോ വന്നിരിക്കുന്നത് അവര് കൈ ഉയര്ത്തൂ. വലിയ കൈ ഉയര്ത്തൂ, ഉയരത്തില്. ശരി ബാപ്ദാദയ്ക്ക് പുതിയ കുട്ടികളെ കാണുമ്പോള് സന്തോഷമാണ് ഭാഗ്യവാന്മാരായ കുട്ടികള് തന്റെ ഭാഗ്യം ഉണ്ടാക്കുന്നതിനു വന്നതാണ്. ആശംസകള്. ഇപ്പോള് വന്ന പുതിയ കുട്ടികളില്ആരെല്ലാം അത്ഭുതം ചെയ്യും? വൈകി വന്നതാണ് എന്നിട്ടും മുന്നില് പോകണം. എല്ലാ റിസള്ട്ടും ബാപ്ദാദയ്ക്ക് ലഭിക്കും. ശരി.

ഡബിള് വിദേശികളോട് നല്ലതാണ്. ഡബിള് വിദേശികള് സ്വയത്തിലും സേവനത്തിലും വളരെ നല്ല ശ്രദ്ധ കൊടുക്കുന്നുണ്ട്. എന്നാല് ഇതില് ഒരു അടയാളം ചേര്ക്കണം. അടിവര ഇടണം. പരിവര്ത്തനത്തിനുള്ള ഏത് സങ്കല്പമാണോ എടുത്തത്, നല്ല ഉന്മേഷത്തോടെ ഉത്സാഹത്തോടെ ധൈര്യത്തോടെ എടുക്കുന്നു,അത് ചെയ്യുക തന്നെ വേണം എന്ന് അടിവരയിടണം. ബാപ്ദാദയും സന്തോഷത്തിലാണ്,വൃദ്ധി ഉണ്ടാകുന്നുണ്ട് സ്വയത്തിലും സേവനത്തിലും ശ്രദ്ധ ഉണ്ട്. പക്ഷെ മുഴുവന് ടെന്ഷന് മാറിയില്ല, ശ്രദ്ധ ഉണ്ട് ഇടയ്ക്ക് കുറച്ച് ടെന്ഷനും ഉണ്ട്, ഇതിനെ സമാപ്തമാക്കണം. നല്ല ധൈര്യമാണ്. ധൈര്യത്തിന് ആശംസകള് ഉണ്ട്, ബാബയും ഇവിടെ ഇരിക്കുന്നവര് എല്ലാവരും നിങ്ങളുടെ ധൈര്യത്തിന് ആശംസ തരുകയാണ്.കൈ അടിക്കൂ.ശരി.

നിങ്ങള് ഇവിടെ ഇരിക്കുന്നവരാണ് എന്നാല് ബാപ്ദാദയ്ക്ക് ദൂരെ ഇരിക്കുന്ന അനേകം കുട്ടികളുടെയും സ്നേഹ സ്മരണകള് കിട്ടി ബാപ്ദാദയും ഓരോ കുട്ടിയെയും കണ്ണുകളില് നിറച്ച് ഹൃദയത്തില് നിന്ന് വളരെയധികം ആശിര്വ്വാദം തരുന്നു. ഭാരതത്തിലെയും വിദേശത്തെയും അനേകം കുട്ടികളുടെ ഓര്മ്മ കിട്ടുന്നുണ്ട്, കത്തുകള് കിട്ടുന്നുണ്ട്, ഇമെയില് വരുന്നുണ്ട്, എല്ലാം ബാബയുടെ അടുത്തെത്തി. ശരി.

ബാപ്ദാദ ഒരു സെക്കന്റില് അശരീരി ഭവയുടെ ഡ്രില് കാണാന് ആഗ്രഹിക്കുന്നു, അന്തിമത്തില് പാസ് ആകണമെങ്കില് ഈ ഡ്രില് വളരെ ആവശ്യമാണ്. ഇപ്പോള് ഇത്രയും വലിയ സഭയില് ഇരുന്ന് ഒരു സെക്കന്ഡില് ദേഹബോധത്തില് നിന്ന് ഉപരിയായിരിക്കുന്ന സ്ഥിതിയില് സ്ഥിതി ചെയ്യൂ. ആകര്ഷണങ്ങള് ഒന്നും ആകര്ഷിക്കരുത്.( ഡ്രില് ) ശരി.

നാനാഭാഗത്തുമുള്ള തീവ്ര പുരുഷാര്ത്ഥികളായ കുട്ടികള്ക്ക്, സദാ സ്വ പരിവര്ത്തനത്തിന്റെയും വിശ്വ പരിവര്ത്തനത്തിന്റെയും സേവനത്തില് തത്പരരായിരിക്കുന്ന വിശേഷ ആത്മാക്കള്ക്ക്, സദാ ബ്രഹ്മബാബയ്ക്ക് സമാനം കര്മ്മയോഗി, കര്മ്മത്തിന്റെയും കര്മ്മേന്ദ്രിയങ്ങളുടെയും ആകര്ഷണത്തില് നിന്ന് മുക്തരായ ആത്മാക്കള്ക്ക്, സദാ ഓരോ സങ്കല്പത്തിലും വാക്കിലും കര്മ്മത്തിലും ദൃഢതയെ സ്വരൂപത്തില് കൊണ്ട് വരുന്ന ബാബയുടെ സമീപത്തുള്ളവരും സമാനരുമായ കുട്ടികള്ക്ക് ബാപ് ദാദയുടെ ഹൃദയത്തില് നിന്നുള്ള ആശീര്വ്വാദവും ഹൃദയത്തിലെ സ്നേഹ സ്മരണകളും നമസ്തേയും.

ദാദിജിയോട് ആരോഗ്യവതിയായി. ഇപ്പോള് രോഗം പോയി. മഹാരഥികളോട് വിട വാങ്ങാനാണ് രോഗങ്ങള് വരുന്നത്. ഉള്ളിന്റെയുള്ളില് കര്മ്മതീതമാകാനുള്ള അഭ്യാസം ചെയ്യുകയാണ്. ദാദി ജാനകി പറയുകയാണ് (ദാദി നിശ്ചിന്ത ചക്രവര്ത്തിയാണ്.) താങ്കള്ക്ക് ചിന്ത ഉണ്ടോ? താങ്കളും നിശ്ചന്തമാണ്. രണ്ടുപേരും നല്ല പാര്ട്ടാണ് അഭിനയിക്കുന്നത്. ഏറ്റവും വലിയ ഉത്തരവാദിത്വത്തിന്റെ കിരീടം ധരിക്കുന്ന നിമിത്തമായില്ലേ. ഇവര് എല്ലാവരും കൂട്ടുകാര് ആണ്. നിങ്ങളെ കാണുമ്പോള് ഉന്മേഷ ഉത്സാഹം ഉണ്ടാകുന്നു. ( ഇപ്പോള് പുതിയതായി എന്ത് ചെയ്യണം.ബാബ തന്നെ ഏതെങ്കിലും പ്രേരണ തരൂ) ബാപ്ദാദ കേള്പ്പിച്ചതാണ് ഓരോ വിഭാഗത്തിന്റെയും പൂച്ചെണ്ട് തയ്യാറാക്കണം അതില് മൈക്ക് വേണം മൈറ്റ് വേണം. സമ്പര്ക്കത്തില് ഉള്ള മൈക്ക് മാത്രമല്ല, സംബന്ധത്തിലും സമീപത്തായിരിക്കണം,അങ്ങനെയുള്ള പൂച്ചെണ്ട് തയ്യാറാക്കണം. ആ ഗ്രൂപ്പ് പിന്നീട് സേവനം ചെയ്യുന്നതിന് നിമിത്തമാകും. അവര് മൈക്ക് ആകും,നിങ്ങള് മൈറ്റ് ആകണം. അവര് ഉള്ളില് നിന്ന് ബാബ എന്ന് പറയണം, അപ്പോള് പ്രഭാവം ഉണ്ടാകും.അവരെ സംബന്ധത്തില് സമീപത്തു കൊണ്ട് വരണം. ഇടയ്ക്കിടയ്ക്ക് ഉണ്ടാകില്ലേ, ലഹരി എങ്കില് കുറച്ച് കുറയുന്നു. എവിടെ സംബന്ധ സമ്പര്ക്കത്തില് വരുമ്പോഴും അവിടെ സംബന്ധവും സമ്പര്ക്കവും ഉണ്ടെങ്കില് ശരിയാകും. ശരി.

വരദാനം :-
സദാ ശ്രേഷ്ഠവും പുതിയതുമായ സേവനത്തിലൂടെ വൃദ്ധി ഉണ്ടാക്കുന്ന സഹജ സേവധാരിയായി ഭവിക്കട്ടെ!

സങ്കല്പത്തിലൂടെ ഈശ്വരീയ സേവനം ചെയ്യുന്നത് സേവനത്തിന്റെ പുതിയതും ശ്രേഷ്ഠവുമായ രീതിയാണ്, രത്നവ്യാപാരി ദിവസവും രാവിലെ തന്റെ ഓരോ രത്നവും ശുദ്ധമാണോ, അതിന്റെ സ്ഥാനത്താണോ വച്ചിട്ടുള്ളത്, തിളക്കം ഉണ്ടോ... എന്നെല്ലാം പരിശോധിക്കുന്നത് പോലെ ദിവസവും അമൃതവേളയില് തന്റെ സമ്പര്ക്കത്തില് വരുന്ന ആത്മാക്കളില് സങ്കല്പത്തിന്റെ കണ്ണോടിക്കൂ, നിങ്ങള് അവരെ എത്രമാത്രം സങ്കല്പത്തില് ഓര്മ്മിക്കുന്നുവോ അത്രയും സങ്കല്പം അവരുടെ അടുത്ത് എത്തും... ഇപ്രകാരം സേവനത്തിന്റെ പുതിയ രീതി സ്വീകരിച്ചു അഭിവൃദ്ധി ഉണ്ടാക്കി കൊണ്ടിരിക്കൂ. നിങ്ങളുടെ സഹജ യോഗത്തിന്റെ സൂക്ഷ്മ ശക്തികള് ആത്മാക്കളെ നിങ്ങളിലേക്ക് സ്വതവേ ആകര്ഷിക്കും.

സ്ലോഗന് :-
ഒഴിവ്കഴിവുകള് മെര്ജ് ആക്കി പരിധിയില്ലാത്ത വൈരാഗ്യ വൃത്തി ഇമെര്ജ് ആക്കൂ.

അവ്യക്ത സൂചന:- ആത്മീയ സ്ഥിതിയില് ഇരിക്കുന്നതിന്റെ അഭ്യാസം ചെയ്യൂ, അന്തര്മുഖി ആകൂ.

ജ്ഞാനത്തില് മനനത്തോടൊപ്പം ശുഭ ഭാവന, ശുഭ കാമനയുടെ സങ്കല്പം, സകാശ് കൊടുക്കുന്നതിന്റെ അഭ്യാസം,ഈ മനസ്സിന്റെ മൗനം അഥവാ ട്രാഫിക് കണ്ട്രോള് ദിവസം മുഴുവന് ഇടയ്ക്കിടയ്ക്ക് നിശ്ചിതപ്പെടുത്തൂ. അന്തര്മുഖതയുടെ മുറിയിലിരുന്ന് എത്രത്തോളം ഗവേഷണം ചെയ്യുന്നുവോ അത്രയും ഏറ്റവും നല്ല ടച്ചിങ് ഉണ്ടാകും ആ ടച്ചിങ്ങിലൂടെ അനേക ആത്മാക്കള്ക്ക് പ്രയോജനം ഉണ്ടാകും.

സൂചന:- ഇന്ന് അന്താരാഷ്ട്ര യോഗത്തിന്റെ ദിവസം, മൂന്നാമത്തെ ഞായറാഴ്ച ആണ്. വൈകു. 6.30 മുതല് 7.30 വരെ എല്ലാ സഹോദരി സഹോദരന്മാരും ഒരുമിച്ച് യോഗ അഭ്യാസത്തിന്റെ അനുഭവം ചെയ്യണം ഭ്രുകുടിയുടെ സിംഹാസനത്തില് വിരാജിതനായ പരമാത്മ ശക്തികളാല് സമ്പന്നമായ ഞാന് കര്മ്മേന്ദ്രിയ ജീത്ത് ആത്മാവാകുന്നു, വികര്മ്മാജിത്ത് ആകുന്നു. മുഴുവന് കല്പത്തിലും ഹീറോ പാര്ട്ട് അഭിനയിക്കുന്ന സര്വ്വ ശ്രേഷ്ഠ മഹാന് ആത്മാവാണ് ഞാന്. മുഴുവന് ദിവസവും ഈ സ്വമാനത്തിലിരിക്കണം