മധുരമായ കുട്ടികളേ-
ദേഹാഭിമാനം ആസുരീയ സ്വഭാവമാണ്, അതിനെ മാറ്റി ദൈവീക സ്വഭാവത്തെ ധാരണ ചെയ്യൂ,
എങ്കില് രാവണന്റെ ജയിലില് നിന്നും മോചിതരാകും.
ചോദ്യം :-
ഓരോ ആത്മാവും തന്റെ പാപകര്മ്മത്തിന്റെ ശിക്ഷ എങ്ങിനെയാണ് അനുഭവിക്കുന്നത്,
അതില്നിന്നും രക്ഷ നേടാനുള്ള ഉപായം എന്താണ്?
ഉത്തരം :-
ഓരോരുത്തരും
തന്റെ പാപത്തിന്റെ ശിക്ഷ ഒന്നാമതായി, ഗര്ഭ ജയിലില് അനുഭവിക്കുന്നു, രണ്ടാമത്
രാവണന്റെ ജയിലില് അനേകപ്രകാരത്തിലുള്ള ദുഃഖം അനുഭവിക്കുന്നു. ബാബ
വന്നിരിക്കുകയാണ് നിങ്ങള് കുട്ടികളെ ഈ ജയിലുകളില് നിന്നും മോചിപ്പിക്കാന്.
ഇതില്നിന്നും രക്ഷപ്പെടുന്നതിനുവേണ്ടി നിര്വ്വികാരിയായി മാറൂ.
ഓംശാന്തി.
ഡ്രാമയുടെ പ്ലാനനുസരിച്ച് ബാബ മനസ്സിലാക്കിത്തരികയാണ.് ബാബ തന്നെയാണ് വന്ന്
രാവണന്റെ ജയിലില്നിന്നും മോചിപ്പിക്കുന്നത്. കാരണം എല്ലാവരും വികാരികളാണ്,
പാപാത്മാക്കളാണ്. മുഴുവന് ലോകത്തിലെ മനുഷ്യരും വികാരിയായതുകാരണം രാവണന്റെ
ജയിലിലാണ്. പിന്നീട് എപ്പോഴാണോ ശരീരം ഉപേക്ഷിക്കുന്നത് അപ്പോഴും ഗര്ഭജയിലിലേക്ക്
പോകുന്നു. ബാബ വന്ന് രണ്ട് ജയിലില് നിന്നും മോചിപ്പിക്കുകയാണ് പിന്നീട്
അരകല്പത്തേക്ക് നിങ്ങള് രാവണന്റെ ജയിലിലും ഗര്ഭജയിലിലും പോകുന്നില്ല.
നിങ്ങള്ക്കറിയാം ബാബ പതുക്കെ പതുക്കെ പുരുഷാര്ത്ഥമനുസരിച്ച് നമ്മളെ രാവണന്റെ
ജയിലില്നിന്നും ഗര്ഭ ജയിലില്നിന്നും മോചിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ബാബ
പറയുകയാണ് നിങ്ങളെല്ലാവരും രാവണ രാജ്യത്തില് വികാരികളാണ്. പിന്നീട്
രാമരാജ്യത്തില് എല്ലാവരും നിര്വ്വികാരിയായി മാറും. ഒരു തരത്തിലുള്ള ഭൂതങ്ങളും
അവിടെ പ്രവേശിക്കില്ല. ദേഹാഹങ്കാരത്തിലേക്ക് വരുന്നതിലൂടെയാണ് എല്ലാ ഭൂതങ്ങളും
പ്രവേശിക്കുന്നന്നത്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് പുരുഷാര്ത്ഥം ചെയ്ത് ദേഹീ
അഭിമാനിയായി മാറണം. എപ്പോഴാണോ ലക്ഷ്മീനാരായണനെപ്പോലെയായിത്തീരുന്നത് അപ്പോഴാണ്
ദേവതയെന്ന് പറയുക. ഇപ്പോള് നിങ്ങളെ ബ്രാഹ്മണനെന്ന് പറയുന്നു. രാവണന്റെ
ജയിലില്നിന്നും മോചിതരാക്കുന്നതിനുവേണ്ടി ബാബ വന്ന് പഠിപ്പിക്കുകയാണ്,
ആരുടെയെല്ലാം സ്വഭാവമാണോ മോശമായിരിക്കുന്നത് അവരെ പരിവര്ത്തനപ്പെടുത്തുകയും
ചെയ്യുന്നു. പകുതി കല്പത്തോളമായി സ്വഭാവം മോശമായിക്കൊണ്ടിരിക്കുകയാണ്, ഇപ്പോള്
വളരെയധികം മോശപ്പെട്ടു. ഈ സമയം തമോപ്രധാനമായ സ്വഭാവമാണ്. ദൈവീക സ്വഭാവത്തിലും
ആസുരീയ സ്വഭാവത്തിലും രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. ബാബ
മനസ്സിലാക്കിത്തരികയാണ് ഇപ്പോള് പുരുഷാര്ത്ഥം ചെയ്ത് തന്റെ സ്വഭാവത്തെ
ദൈവീകമാക്കി മാറ്റണം, അപ്പോഴാണ് ആസുരീയ സ്വഭാവത്തില്നിന്നും മുക്തരാവുക. ആസുരീയ
സ്വഭാവത്തില് ദേഹാഭിമാനമാണ് നമ്പര് വണ്. ദേഹീ അഭിമാനിയാ യിരിക്കുന്നവരുടെ
സ്വഭാവം ഒരിക്കലും മോശമാകില്ല. മുഴുവന് ആധാരവും സംസ്കാരത്തിലാണ്. ദേവതകളുടെ
സ്വഭാവം എങ്ങിനെയാണ് മോശമാകുന്നത്? എപ്പോഴാണോ അവര് വാമമാര്ഗ്ഗത്തിലേക്ക്
പോകുന്നത് അതായത് വികാരിയായി മാറുന്നത് അപ്പോഴാണ് സ്വഭാവവും മോശമാകുന്നത്.
ജഗന്നാഥക്ഷേത്രത്തില് വാമമാര്ഗ്ഗത്തിലുള്ള മോശമായ ചിത്രങ്ങളാണ്
കാണിച്ചിട്ടുള്ളത്. ഈ ക്ഷേത്രം വളരെ വര്ഷങ്ങള്ക്കു മുമ്പുളള പഴയ ക്ഷേത്രമാണ്,
വസ്ത്രങ്ങളെല്ലാം ദേവതകളുടെതു തന്നെയാണ്. ദേവതകള് എങ്ങനെ വാമമാര്ഗ്ഗത്തിലേക്ക്
പോയി എന്ന് കാണിക്കുന്നുണ്ട്. ആദ്യത്തെ കുറ്റകൃത്യം തന്നെ കാമചിതയിലേക്ക് പോവുക
എന്നാണ്. കാമചിതയിലേക്ക് പോയി, പിന്നീട് നിറം മാറി-മാറി വളരെയധികം കറുക്കുന്നു.
ആദ്യമാദ്യം സ്വര്ണ്ണിമയുഗത്തില് സമ്പൂര്ണ്ണമായും വെളുത്തതായിരുന്നു, പിന്നീട്
രണ്ട് കല കുറയുന്നു. ത്രേതായുഗത്തെ സ്വര്ഗ്ഗമെന്ന് പറയില്ല, അതു
സെമി(പകുതി)സ്വര്ഗ്ഗമാണ്. ബാബ മനസ്സിലാക്കിത്തരികയാണ് രാവണന് വരുന്നതിലൂടെയാണ്
നിങ്ങളില് കറ പുരളാന് ആരംഭിച്ചത്. പൂര്ണ്ണമായും ക്രിമിനലാകുന്നത് അന്തിമത്തിലാണ്.
ഇപ്പോള് 100 ശതമാനവും ക്രിമിനലാണെന്ന് പറയാം. 100 ശതമാനം
നിര്വ്വികാരികളായിരുന്നു പിന്നീട് 100 ശതമാനം വികാരികളായി. ഇപ്പോള് ബാബ
പറയുകയാണ് പരിവര്ത്തനപ്പെടൂ, ഈ രാവണന്റെ ജയില് വളരെ വലുതാണ്. എല്ലാവരേയും
ക്രിമിനലെന്നേ പറയൂ കാരണം രാവണരാജ്യത്തിലല്ലേ. രാമരാജ്യം രാവണരാജ്യം
ഇതെന്താണെന്ന് ലോകത്തിലുള്ളവര്ക്ക് അറിയുന്നില്ല. ഇപ്പോള് നിങ്ങള്
രാമരാജ്യത്തിലേക്ക് പോകുന്നതിനായി പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. ആരും
തന്നെ സമ്പൂര്ണ്ണരായി മാറിയിട്ടില്ല. ചിലര് ഫസ്റ്റ,് ചിലര് സെക്കന്റ,് ചിലര്
തേഡ് ആണ്. ഇപ്പോള് ബാബ പഠിപ്പിക്കുകയാണ്, ദൈവീകഗുണങ്ങളെ ധാരണ
ചെയ്യിപ്പിക്കുകയാണ്. എല്ലാവരിലും ദേഹാഭിമാനമുണ്ട്. എത്രത്തോളം നിങ്ങള്
സര്വ്വീസില് മുഴുകിയിരിക്കുന്നുവോ അത്രയും ദേഹാഭിമാനം കുറഞ്ഞുകൊണ്ടിരിക്കും.
സേവ ചെയ്യുന്നതിലൂടെത്തന്നെയാണ് ദേഹാഭിമാനം കുറയുന്നത്. ദേഹീ
അഭിമാനിയായിട്ടുള്ളവര് വലിയ വലിയ സര്വ്വീസുകള് ചെയ്യും. ബാബ ദേഹീ- അഭിമാനിയാണ്
അതിനാല് എത്ര നല്ല സര്വ്വീസാണ് ചെയ്യുന്നത്. എല്ലാവരേയും കുറ്റവാളിയായ രാവണന്റെ
ജയിലില്നിന്നും മോചിപ്പിച്ച് സദ്ഗതി പ്രാപ്തമാക്കിക്കൊടുക്കുന്നു. സത്യയുഗത്തില്
രണ്ട് ജയിലുമുണ്ടാകുന്നില്ല. ഇവിടെ ഡബിള് ജയിലാണ്, സത്യയുഗത്തില് കോടതിയില്ല,
പാപാത്മാക്കളും ഇല്ല, രാവണന്റെ ജയിലുമില്ല. രാവണന്റേത് പരിധിയില്ലാത്ത ജയിലാണ്.
എല്ലാവരും 5 വികാരങ്ങളാകുന്ന കയറില് ബന്ധിക്കപ്പെട്ടി രിക്കുകയാണ്. അപാരമായ
ദുഃഖമാണ്. അനുദിനം ദുഃഖം വര്ദ്ധിച്ചുകൊണ്ടേയിരിക്കുകയാണ്.
സത്യയുഗത്തെ സ്വര്ണ്ണിമ കാലഘട്ടമെന്നും, ത്രേതായുഗത്തെ വെളളി കാലഘട്ടമെന്നും
പറയുന്നു. സത്യയുഗത്തിലെ സുഖം ത്രേതായുഗത്തിലുണ്ടാകില്ല കാരണം ആത്മാവിന് രണ്ട്
കല കുറയുന്നു. ആത്മാവിന്റെ കല കുറയുന്നതിലൂടെ ശരീരവും അതുപോലെയുള്ളതാണ്
ലഭിക്കുക. അപ്പോള് ഇത് മനസ്സിലാക്കി കൊടുക്കണം നമ്മള് രാവണരാജ്യത്തില്
ദേഹാഭിമാനികളായി മാറി. ഇപ്പോള് ബാബ വന്നിരിക്കുകയാണ് രാവണന്റെ ജയിലില്നിന്നും
മോചിപ്പിക്കുന്നതിനുവേണ്ടി. പകുതി കല്പ്പത്തെ ദേഹാഭിമാനത്തെ ഇല്ലാതാക്കുവാന്
സമയമെടുക്കും. വളരെയധികം പരിശ്രമിക്കേണ്ടതുണ്ട്. പെട്ടെന്ന് ആരെങ്കിലും ശരീരം
ഉപേക്ഷിച്ച് പോയാല് അവര് വലുതായ ശേഷം വീണ്ടും വന്ന് കുറച്ച് ജ്ഞാനം എടുക്കുന്നു.
എത്രത്തോളം വൈകി വരുന്നുവോ അവര്ക്ക് പുരുഷാര്ത്ഥം ചെയ്യാന് സാധിക്കില്ല.
ആരെങ്കിലും മരിച്ചതിനു ശേഷം പിന്നീട് അവര് അടുത്ത ജന്മത്തില് പുരുഷാര്ത്ഥം
ചെയ്യുകയാണെങ്കില് തന്നെ അവയവങ്ങള് വലുതാകണം, ബുദ്ധി ഉറച്ചാലല്ലേ എന്തെങ്കിലും
ചെയ്യാന് സാധിക്കൂ. വൈകി വരുന്നവര്ക്ക് ഒന്നും പഠിക്കാനും സാധിക്കില്ല.
എത്രത്തോളം പഠിക്കാന് സാധിക്കുന്നുവോ അത്രയും പഠിക്കണം അതുകൊണ്ട്
മരിക്കുന്നതിനുമുന്നു തന്നെ പുരുഷാര്ത്ഥം ചെയ്യണം, എത്ര സാധിക്കുമോ ഈ
ഭാഗത്തേക്ക് വരാനുള്ള പരിശ്രമം തീര്ച്ചയായും ചെയ്യും. ഈ അവസ്ഥയില് വളരെയധികം
പേര് വരും. വൃക്ഷത്തിന്റെ വളര്ച്ചയുണ്ടാകുന്നു. വളരെ സഹജമായി മനസ്സിലാക്കി
കൊടുക്കാം. ബോംബേയില് ബാബയുടെ പരിചയം നല്കുന്നതിനായി വളരെ നല്ല അവസരങ്ങളുണ്ട്-
ബാബ നമുക്കെല്ലാവര്ക്കും പിതാവാണ്, ബാബയില്നിന്നും തീര്ച്ചയായും
സ്വര്ഗ്ഗത്തിന്റെ സമ്പത്താണ് വേണ്ടത്. എത്ര സഹജമാണ്. ബാബയാണ് നമ്മെ
പഠിപ്പിക്കുന്നത് എന്നതിനെക്കുറിച്ച് ഹൃദയത്തിന്റെ ഉള്ളില് ഗദ്ഗദമുണ്ടാകണം. ഇത്
നമ്മുടെ ലക്ഷ്യമാണ്. നമ്മള് ആദ്യം സദ്ഗതിയിലായിരുന്നു പിന്നീട്
ദുര്ഗ്ഗതിയിലേക്ക് വന്നു. ഇപ്പോള് വീണ്ടും ദുര്ഗ്ഗതിയില്നിന്ന് സദ്ഗതിയിലേക്ക്
പോകണം. ശിവബാബ പറയുകയാണ് എന്നെ മാത്രം ഓര്മ്മിക്കൂ. എങ്കില് നിങ്ങളുടെ
ജന്മജന്മാന്തരങ്ങളിലെ പാപം ഭസ്മമാകും.
നിങ്ങള് കുട്ടികള്ക്കറിയാം - എപ്പോഴാണോ ദ്വാപര യുഗത്തില് രാവണരാജ്യമുണ്ടാകുന്നത്
അപ്പോള് 5 വികാരങ്ങളാകുന്ന രാവണനും സര്വ്വവ്യാപിയാകുന്നു. എവിടെ വികാരങ്ങള്
സര്വ്വവ്യാപിയാണോ അവിടെ ബാബക്കെങ്ങനെ സര്വ്വവ്യാപിയാകാന് സാധിക്കും. എല്ലാ
മനുഷ്യരും പാപാത്മാക്കളല്ലേ. ബാബ സന്മുഖത്തായതു കൊണ്ടാണ് പറയുന്നത് ഞാന് അങ്ങനെ
പറഞ്ഞിട്ടേയില്ല, മനുഷ്യര് തല തിരിഞ്ഞ് മനസ്സിലാക്കിയതാണ്. തലകീഴായി
മനസ്സിലാക്കി, വികാരങ്ങളില് വീണ്, ഗ്ലാനി ചെയ്ത് ചെയ്താണ് ഭാരതത്തിന് ഈ
അവസ്ഥയുണ്ടായത്. ക്രിസ്ത്യാനികള്ക്കുപോലും അറിയാം 5000 വര്ഷത്തിനുമുമ്പ് ഭാരതം
സ്വര്ഗ്ഗമായിരുന്നു, എല്ലാവരും സതോപ്രധാനമായിരുന്നു. ഭാരതവാസികള് ലക്ഷക്കണക്കിന്
വര്ഷമെന്ന് പറയുന്നു കാരണം ബുദ്ധി തമോപ്രധാനമായി മാറി. മറ്റുളള
ധര്മ്മത്തിലുളളവര് അത്രയ്ക്ക് ഉയരുന്നുമില്ല അത്രയ്ക്ക് താഴേക്കും പോകുന്നില്ല.
സ്വര്ഗ്ഗമുണ്ടായിരുന്നു എന്നവര് മനസ്സിലാക്കുന്നുണ്ട്. ബാബ പറയുന്നു, ഇവര്
ശരിയാണ് പറയുന്നത് - 5000 വര്ഷങ്ങള്ക്കു മുമ്പ് ഞാനും നിങ്ങള് കുട്ടികളെ
രാവണന്റെ ജയിലില്നിന്ന് മോചിപ്പിക്കുന്നതിനുവേണ്ടി വന്നിരുന്നു, ഇപ്പോള് വീണ്ടും
മോചിപ്പിക്കുന്നതിനുവേണ്ടി വന്നിരിക്കുകയാണ്. പകുതി കല്പം രാമരാജ്യവും, പകുതി
കല്പം രാവണരാജ്യവുമാണ്. കുട്ടികള്ക്ക് അവസരം ലഭിച്ചാല് ഇതെല്ലാം തന്നെ
മനസ്സിലാക്കിക്കൊടുക്കണം.
ബാബ നിങ്ങള് കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ് - കുട്ടികളേ, ഇങ്ങനെ
ഇങ്ങനെയെല്ലാം മറ്റുളളവര്ക്ക് മനസ്സിലാക്കിക്കൊടുക്കൂ. ഇത്രയ്ക്കും അപരം
അപാരമായ ദുഃഖം എന്തുകൊണ്ടുണ്ടായി? എപ്പോഴാണോ ഈ ലക്ഷ്മീനാരായണന്റെ
രാജ്യമുണ്ടായിരുന്നത് അപ്പോള് അപാരമായ സുഖമായിരുന്നു. അവര്
സര്വ്വഗുണസമ്പന്നരായിരുന്നു, ഇപ്പോള് ഈ ജ്ഞാനം നരനില്നിന്നും നാരായണനായി
മാറാനുളളതാണ്. പഠിപ്പാണ്, ഇതിലൂടെ ദൈവീകസ്വഭാവമുള്ളവരായി മാറുന്നു. ഈ സമയം
രാവണരാജ്യത്തില് എല്ലാവരുടെ സ്വഭാവവും മോശമായതാണ്. എല്ലാവരുടെ സംസ്കാരത്തേയും
ഉദ്ധരിക്കുന്നത് ഒരേയൊരു രാമനാണ്. ഈ സമയം എത്ര ധര്മ്മങ്ങളാണ്, മനുഷ്യരുടെ
വര്ദ്ധനവും ഉണ്ടായിക്കൊണ്ടിരിക്കുന്നു, ഇങ്ങനെ വര്ദ്ധിക്കുകയാണെങ്കില്
കഴിക്കാനുള്ള ഭക്ഷണം എവിടെനിന്നു ലഭിക്കും! സത്യയുഗത്തില് ഇങ്ങനെയുളള
കാര്യങ്ങളൊന്നും തന്നെ ഉണ്ടാകില്ല. അവിടെ ദുഖത്തിന്റെ കാര്യം തന്നെയില്ല. ഈ
കലിയുഗം ദുഃഖധാമമാണ്, എല്ലാവരും വികാരിയാണ്. സത്യയുഗം സുഖധാമമാണ്, എല്ലാവരും
സമ്പൂര്ണ്ണ നിര്വ്വികാരിയാണ്. ഇടക്കിടെ ഇത് മറ്റുള്ളവരോട് പറയണം എന്നാലെ അവര്
കുറച്ചെങ്കിലും മനസ്സിലാക്കൂ. ബാബ പറയുന്നു ഞാന് പതിതപാവനനാണ്, എന്നെ
ഓര്മ്മിക്കുന്നതിലൂടെ നിങ്ങളുടെ ജന്മജന്മാന്തരത്തിലെ പാപം ഭസ്മമാകും. ബാബ
ഇതെല്ലാം പറയുന്നത് എങ്ങിനെയാണ് ! തീര്ച്ചയായും ശരീരത്തെ ധാരണ ചെയ്താലല്ലേ
പറയാന് സാധിക്കൂ. പതിതപാവനന് സര്വ്വര്ക്കും സത്ഗതിദാതാവ് ഒരു ബാബയാണ്,
തീര്ച്ചയായും ബാബ ഏതെങ്കിലും രഥത്തില് വരുന്നുണ്ടാകും. ബാബ പറയുന്നു ആര്ക്കാണോ
തന്റെ ജന്മങ്ങളെക്കുറിച്ചുളള അറിവുപോലുമില്ലാത്തത്, അവരുടെ രഥത്തിലാണ് ഞാന്
പ്രവേശിക്കുന്നത്. ബാബ മനസ്സിലാക്കിത്തരികയാണ് ഇത് 84 ജന്മത്തിന്റെ കളിയാണ്,
ആരാണോ ആദ്യമാദ്യം വന്നിരുന്നത്, അവര് തന്നെയാണ് ഇപ്പാഴും വരിക, അവര്ക്കാണ്
വളരെയധികം ജന്മമുണ്ടാവുക. പിന്നീട് ജന്മങ്ങള് കുറയുന്നു. ഏറ്റവുമാദ്യം ദേവതകളാണ്
വരുന്നത്. ബാബ കുട്ടികളെ പ്രഭാഷണം ചെയ്യാന് പഠിപ്പിക്കുകയാണ് - ഇങ്ങനെ
ഇങ്ങനെയെല്ലാം മനസ്സിലാക്കിക്കൊടുക്കണം. നല്ല രീതിയില്
ഓര്മ്മയിലിരിക്കുന്നവര്ക്ക,് ദേഹാഭിമാനം ഇല്ലാത്തവര്ക്ക് പ്രഭാഷണം നന്നായി
ചെയ്യാന് സാധിക്കും. ശിവബാബ ദേഹീ അഭിമാനിയല്ലേ. ബാബ പറഞ്ഞുകൊണ്ടേയിരിക്കുകയാണ്
- കുട്ടികളേ, ദേഹീ അഭിമാനിയായി ഭവിക്കൂ. വികാരങ്ങളൊന്നും തന്നെ ഉണ്ടാകരുത്,
ഉള്ളില് ചെകുത്താനിരിക്കരുത്. നിങ്ങള് ആര്ക്കും ദുഃഖം കൊടുക്കരുത്, ആരെയും
നിന്ദിക്കരുത്. നിങ്ങള് കുട്ടികള്ക്ക് ഒരിക്കലും കേട്ടതും
കേള്പ്പിക്കപ്പെട്ടതുമായ കാര്യത്തില് വിശ്വാസം വെക്കരുത്. ബാബയോടു ചോദിക്കൂ -
ഇവര് ഇങ്ങനെയെല്ലാം പറയുന്നുണ്ട്, ഇത് സത്യമാണോ? ബാബ പറഞ്ഞുതരും. അല്ലെങ്കില്
ഒരുപാട് പേരുണ്ട് അസത്യമായ കാര്യങ്ങള് പ്രചരിപ്പിക്കാന് അധികസമയമെടുക്കില്ല - ആ
വ്യക്തി നിങ്ങളെക്കുറിച്ച് ഇങ്ങനെയെല്ലാം പറഞ്ഞു, എന്നവര്ക്ക് കേള്പ്പിച്ച്
കൊടുത്ത് അവരെയും നശിപ്പിക്കും. ബാബക്കറിയാം, ഇങ്ങനെ വളരെയധികം പേരുണ്ട്. തല
കീഴായ കാര്യം കേള്പ്പിച്ച് മനസ്സ് മോശമാക്കുന്നവര്. അതുകൊണ്ട് ഒരിക്കലും
അസത്യമായ കാര്യങ്ങള് കേട്ട് ഉളള് എരിയരുത്. ചോദിക്കൂ, ആ വ്യക്തി എന്നെക്കുറിച്ച്
ഇങ്ങനെയെല്ലാം പറഞ്ഞോ? ഉള്ളില് ശുദ്ധത വേണം. ചില കുട്ടികള് കേട്ടതും
കേള്പ്പിക്കപ്പെട്ടതുമായ കാര്യത്തില് വിശ്വസിച്ച് പരസ്പരം ശത്രുത വെക്കുന്നു.
ബാബയെ ലഭിച്ചു എങ്കില് ബാബയോട് ചോദിക്കണമല്ലോ. ബ്രഹ്മാബാബയില് പോലും വളരെയധികം
പേര്ക്ക് വിശ്വാസമില്ല. ശിവബാബയെത്തന്നെ മറന്നു പോകുന്നു. ബാബ വന്നിരിക്കുന്നതു
തന്നെ എല്ലാവരേയും ഉയര്ത്തുന്നതിനു വേണ്ടിയാണ്, സ്നേഹത്തോടെ ഉയര്ത്തുകയാണ്.
ഈശ്വരീയ മതം സ്വീകരിക്കണം. നിശ്ചയമില്ലായെങ്കില് കുട്ടികള് ഇങ്ങനെ
ചോദിക്കുകയുമില്ല അതിനുളള മറുപടിയും ലഭിക്കില്ല. ബാബ മനസ്സിലാക്കിത്തരുന്നതിനെ
ധാരണ ചെയ്യണം.
നിങ്ങള് കുട്ടികള് ശ്രീമത്തിലൂടെ വിശ്വത്തില് ശാന്തി സ്ഥാപിക്കാന്
നിമിത്തമായവരാണ്. ഒരു ബാബയുടേതല്ലാതെ വേറെ ആരുടെ മതവും ഉയര്ന്നതിലും
ഉയര്ന്നതാകുന്നില്ല. ഉയര്ന്നതിലും ഉയര്ന്ന മതം ഭഗവാന്റേതാണ്. ഇതിലൂടെ പദവിയും
എത്ര ഉയര്ന്നതാണ് ലഭിക്കുന്നത്. ബാബ പറയുകയാണ് തന്റെ മംഗളം ചെയ്ത് ഉയര്ന്ന പദവി
പ്രാപിക്കൂ, മഹാരഥിയായി മാറൂ. പഠിക്കുന്നില്ലായെങ്കില് എന്ത് പദവി നേടാനാണ്. ഇത്
കല്പകല്പാന്തരത്തിലെ കാര്യമാണ്. സത്യയുഗത്തില് ദാസദാസിമാരും നമ്പര്വൈസായിരിക്കും.
ബാബ വന്നിരിക്കുന്നത് ഉയര്ന്നതാക്കി മാറ്റാനാണ് പക്ഷേ പഠിക്കുന്നില്ലായെങ്കില്
എന്ത് പദവി നേടും. പ്രജകളിലും ഉയര്ന്നതും താഴ്ന്നതുമായ പദവി ഉണ്ടല്ലോ, ഇതെല്ലാം
തന്നെ ബുദ്ധി കൊണ്ട് മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. മനുഷ്യര്ക്ക് നമ്മള്
എവിടേക്കാണ് പോകുന്നതെന്ന് അറിയുന്നില്ല. നമ്മള് ഉയര്ന്നുകൊണ്ടിരിക്കുകയാണോ അതോ
താഴേക്ക് പൊയ്കൊണ്ടിരിക്കുകയാണോ എന്ന് അറിയുന്നില്ല. നിങ്ങള്
സ്വര്ണ്ണിമയുഗത്തിലും, ത്രേതായുഗത്തിലും ഉണ്ടായിരുന്നവര് എങ്ങിനെ
കലിയുഗത്തിലേക്കു വന്നു എന്ന് ബാബ മനസ്സിലാക്കിത്തരുന്നു. ഈ സമയത്തെ മനുഷ്യര്,
മനുഷ്യനെത്തന്നെ കൊന്നു തിന്നുന്നു. ഇപ്പോള് ഈ എല്ലാ കാര്യങ്ങളും
മനസ്സിലാക്കിയാല് മാത്രമേ ജ്ഞാനം എന്താണെന്നുളളത് മനസ്സിലാകൂ. പല കുട്ടികളും ഒരു
ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ പുറത്തേക്കു കളയുന്നു. നല്ല-നല്ല സെന്ററുകളിലെ
വളരെ നല്ല കുട്ടികള് പോലും ക്രിമിനല് ദൃഷ്ടിയുള്ളവരാണ്. നേട്ടത്തിന്റെ,
നഷ്ടത്തിന്റെ, അന്തസ്സിന്റെ ഇതിനെക്കുറിച്ചുളള ചിന്തയൊന്നും തന്നെയില്ല.
പ്രധാനപ്പെട്ട കാര്യം തന്നെ ക്രിമിനല്(വികാരി) ദൃഷ്ടിയുടെതാണ്. ബാബ
മനസ്സിലാക്കിത്തരികയാണ് കാമം മഹാ ശത്രുവാണ്, ഇതിനെ ജയിക്കുന്നതിനുവേണ്ടി
എത്രയാണ് പരിശ്രമിക്കുന്നത്. മുഖ്യമായ കാര്യം തന്നെ പവിത്രതയുടെതാണ്. ഇതിന്റെ
പേരില് എത്ര പ്രശ്നങ്ങളാണ് ഉണ്ടാകുന്നത്. ബാബ പറയുകയാണ് ഈ കാമവികാരം മഹാ
ശത്രുവാണ്, ഇതിന്റെ മേല് വിജയം പ്രാപിക്കൂ എന്നാല് ജഗത്ജീത്തായിത്തീരും. ദേവതകള്
സമ്പൂര്ണ്ണ നിര്വ്വികാരികളല്ലേ. ഇനി മുന്നോട്ട് പോകുന്തോറും എല്ലാം
മനസ്സിലാക്കിക്കൊള്ളും. സ്ഥാപനയും ഉണ്ടാകുക തന്നെ ചെയ്യും. ശരി.
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര-മധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഒരിക്കലും
കേട്ടു കേള്വിയുള്ള കാര്യങ്ങളില് വിശ്വസിച്ച് തന്റെ സ്ഥിതിയെ മോശമാക്കരുത്.
ഉള്ളില് ശുദ്ധതയുണ്ടായിരിക്കണം. അസത്യമായ കാര്യങ്ങള് കേട്ട് തന്റെ ഉള്ള്
എരിയരുത്, ഈശ്വരീയ മതം സ്വീകരിക്കണം.
2) ദേഹീ അഭിമാനിയായി
മാറാനുള്ള പൂര്ണ്ണ പുരുഷാര്ത്ഥം ചെയ്യണം, ആരെയും നിന്ദിക്കരുത്. നഷ്ടം, ലാഭം,
അന്തസ്സ് ഇവയില് ശ്രദ്ധ വെച്ചുകൊണ്ട് ക്രിമിനല് ദൃഷ്ടിയെ സമാപ്തമാക്കണം. ബാബ
എന്താണോ കേള്പ്പിക്കുന്നത് അത് ഒരു ചെവിയിലൂടെ കേട്ട് മറു ചെവിയിലൂടെ
പുറത്തേക്കു കളയരുത്.
വരദാനം :-
ത്രികാലദര്ശിയുടെ സീറ്റില് സെറ്റായി ഓരോ കര്മ്മവും ചെയ്യുന്ന ശക്തിശാലി
ആത്മാവായി ഭവിക്കൂ
ഏതു കുട്ടികളാണോ
ത്രികാലദര്ശി സീറ്റില് സെറ്റായി ഓരോ സമയവും ഓരോ കര്മ്മവും ചെയ്യുന്നത്
അവര്ക്കറിയാം പ്രശ്നങ്ങള് അനേകം വരാനുണ്ട്, വരിക തന്നെ വേണം, തന്നിലൂടെയാകട്ടെ,
മറ്റുള്ളവരിലൂടെയാകട്ടെ, മായയിലൂടെ പ്രകൃതിയിലൂടെ എല്ലാ പ്രകാരത്തിലും
പരിസ്ഥിതികള് വരും, വരിക തന്നെ വേണം എന്നാല് സ്വ-സ്ഥിതി ശക്തിശാലിയാണെങ്കില്
പര-സ്ഥിതി അതിനുമുന്നില് ഒന്നും തന്നെയല്ല. കേവലം ഓരോ കര്മ്മവും ചെയ്യുന്നതിന്
മുന്പ് അതിന്റെ ആദി-മദ്ധ്യ-അന്ത്യം മൂന്ന് കാലങ്ങളേയും പരിശോധിച്ച്,
മനസ്സിലാക്കി ശേഷം ഏത് കര്മ്മവും ചെയ്യൂ അപ്പോള് ശക്തിശാലിയായി പരിസ്ഥിതികളെ
മറികടക്കും.
സ്ലോഗന് :-
സര്വ്വശക്തീ
അല്ലെങ്കില് ജ്ഞാന സമ്പന്നമാകുന്നത് തന്നെയാണ് സംഗമയുഗത്തിന്റെ പ്രാലബ്ധം.