മധുരമായ കുട്ടികളെ-
എല്ലാവർക്കും ഈ സന്ദേശം നൽകൂ, ദേഹസഹിതം ദേഹത്തിന്റെ എല്ലാ ധർമ്മങ്ങളെയും മറന്ന്
സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കൂ, അപ്പോൾ എല്ലാ ദു:ഖങ്ങളും ദൂരെയാകും.
ചോദ്യം :-
നിങ്ങൾ കുട്ടികൾക്ക് ഏതു കാര്യത്തിൽ ബാബയെ ഫോളോ ചെയ്യണം?
ഉത്തരം :-
ഈ ബ്രഹ്മാവ്
തന്റേതെല്ലാം ഈശ്വരാർപ്പണം ചെയ്ത് പൂർണ്ണമായും ട്രസ്റ്റിയായി മാറി, ഇപ്രകാരം
ട്രസ്റ്റിയായിട്ടിരിക്കൂ. ഒരിക്കലും അനാവശ്യമായ ചെലവ് ചെയ്ത് പാപാത്മാക്കൾക്ക്
നൽകരുത്. തന്റേതായതിനെയെല്ലാം ഈശ്വരീയ സേവനത്തിൽ അർപ്പിക്കൂ. പൂർണ്ണമായും
ട്രസ്റ്റിയായി മാറൂ, ബാബയുടെ ശ്രീമതപ്രകാരം നടന്നുകൊണ്ടിരിക്കൂ. ഏതു കുട്ടി
എത്രത്തോളം ശ്രീമതപ്രകാരം നടക്കുന്നുണ്ടെന്ന് ബാബ കാണുന്നുണ്ട്.
ഗീതം :-
അങ്ങ്
സ്നേഹ സാഗരനാണ്.......
ഓംശാന്തി.
കുട്ടികൾ ഗീതം കേട്ടില്ലേ. ബാബാ ഞങ്ങൾ എവിടെ നിന്നാണ് വന്നത്, എപ്പോഴാണ് വന്നത്,
തിരിച്ചുപോകുവാനുള്ള വഴി എങ്ങനെ മറന്നു? ഈ ഡ്രാമ കാതിൽ കേൾപ്പിച്ചു തന്നാലും.
ഞാൻ ആരാണ്, എവിടെ നിന്നാണ് വന്നത്, പിന്നീട് എവിടേയ്ക്ക് പോയി. ഈ ജ്ഞാനത്തിന്റെ
ഒരു തുള്ളി നൽകൂ, എന്തുകൊണ്ടെന്നാൽ ജഞാനസാഗരനാണല്ലോ. ഇപ്പോൾ നിങ്ങൾ
കുട്ടികൾക്കറിയാം നമ്മൾ എവിടെ വസിക്കുന്നവരാണ്? പിന്നീട് ബാബയേയും സ്വർഗത്തേയും
എങ്ങനെ മറന്നു, എങ്ങനെ ഇവിടെ വന്ന് ദു:ഖിയായി - ഈ രഹസ്യം കാതുകളിൽ കേൾപ്പിച്ചാലും.
ഇപ്പോൾ ബാബ ജ്ഞാനസാഗരനും പവിത്രതയുടെ സാഗരനുമാണ്, പ്രേമസാഗരനുമാണ്. ശാന്തിയുടേയും
സുഖത്തിന്റെയും സമ്പത്തിന്റെയും സാഗരൻ കൂടിയാണ്. ഇപ്പോൾ പരിധിയില്ലാത്ത
ബാബയിലൂടെ ഈ എല്ലാ കാര്യങ്ങളും മനസ്സിലാക്കി. ആദിയിൽ എവിടെ നിന്നാണ് വന്നത്,
പിന്നീട് മധ്യത്തിൽ എന്തു സംഭവിച്ചു, വഴി മറന്ന് ദു:ഖിതരായി മാറി. ഇപ്പോൾ വീണ്ടും
ബാബയോട് പറയുകയാണ്, ബാബാ ഞങ്ങൾക്ക് വഴി പറഞ്ഞു തരൂ. ഞങ്ങൾക്ക് സ്വന്തം സുഖ
ധാമത്തിലേക്കും ശാന്തിധാമത്തിലേക്കും പോകണം. ബാബ തന്നെയാണ് ഇരുന്ന് മനസ്സിലാക്കി
തരുന്നത്- നിങ്ങൾ ആദിയിൽ ആരായിരുന്നു, പിന്നീട് മധ്യത്തിൽ എന്തുണ്ടായി.
എങ്ങനെയാണ് ഭക്തിമാർഗം ആരംഭിച്ചത്, അന്തിമത്തിൽ എന്തു സംഭവിച്ചു, ഈ ആദിമധ്യ
അന്ത്യത്തിന്റെ രഹസ്യം ഇപ്പോൾ ബുദ്ധിയിൽ ഇരിക്കുന്നുണ്ട്. ഇത് ഡ്രാമയാണല്ലോ. ഇതു
മനുഷ്യർക്ക് തീർച്ചയായും അറിയണം, എന്തുകൊണ്ടെന്നാൽ എല്ലാവരും അഭിനേതാക്കളാണ്.
നമ്മൾ എല്ലാ ആത്മാക്കളും നിരാകാരി ശാന്തിലോകത്തിൽ നിന്നുമാണ് വന്നതെന്ന് അറിയാം.
ഇത് ശബ്ദത്തിന്റെ ധാമമാണ്. മൂലവതനം, സൂക്ഷ്മ വതനം , പിന്നീടാണ് സ്ഥൂല വതനം.
വീണ്ടും മൂലവതനത്തിൽ നിന്നും ആത്മാക്കൾ ശബ്ദത്തിന്റെ ലോകത്തിൽ വരുന്നു, ശരീരത്തെ
ധാരണ ചെയ്ത് പാർട്ട് അഭിനയിക്കുന്നു. ആത്മാവിന്റെ നിവാസസ്ഥാനം ശാന്തീധാമമാണ്. ഈ
കാര്യങ്ങളൊന്നും ലോകത്തുള്ള ഒരാൾക്കും അറിയുകയില്ല. ജ്ഞാനസാഗരനായ ബാബ തന്നെ
വന്നാണ് മനസ്സിലാക്കി തരുന്നത്. ജ്ഞാനസാഗരനെന്ന് പറയുന്നത് പാരലൗകിക പരംപിതാ
പരമാത്മാവിനെയാണെന്ന് ഇപ്പോൾ മനസ്സിലാക്കി തരികയാണ്. മനുഷ്യനെ പറയാൻ
സാധിക്കുകയില്ല. ഈ മഹിമ കേവലം ഒരു ബാബയ്ക്കു മാത്രമുള്ളതാണ് മറ്റാർക്കും ബാബയെ
അറിയുക തന്നെയില്ല. ഇപ്പോൾ വിനാശത്തിന്റെ സമയമാണ്. പാടാറുണ്ട് വിനാശകാലെ വിപരീത
ബുദ്ധിയുള്ളവർ യൂറോപ്പ് വാസികളാണ്... ഇപ്പോൾ ബാബ നിങ്ങളുടെ ബുദ്ധിയോഗം ബാബയുമായി
കൂട്ടിചേർത്തിരിക്കുകയാണ്. എന്നെ മാത്രം ഓർമ്മിക്കൂ. ഞാൻ മുസൽമാനാണ്, ഹിന്ദുവാണ്,
ബൗദ്ധിയാണ്.. ഇതെല്ലാം ദേഹത്തിന്റെ ധർമ്മമാണ്. ആത്മാവ് ആത്മാവു തന്നെയാണ്. ബാബ
മനസ്സിലാക്കി തരികയാണ് - ദേഹത്തിന്റെ എല്ലാ ധർമ്മങ്ങളെയും ഉപേക്ഷിച്ച് സ്വയത്തെ
ആത്മാവാണെന്നു മനസ്സിലാക്കി എന്നെ മാത്രം ഓർമ്മിക്കുകയാണെങ്കിൽ പതിതത്തിൽ നിന്നും
പാവനമായിമാറും. ബാബ പറയുന്നു- ഈ ദേഹത്തെയും മറക്കൂ. ഇത് എല്ലാവർക്കും
വേണ്ടിയുള്ള ബാബയുടെ നിർദേശമാണ്. ദേഹസഹിതം ദേഹത്തിന്റെ ഏതെല്ലാം സംബന്ധികളുണ്ടോ
എല്ലാവരെയും മറക്കൂ. ഞാൻ ആത്മാവാണ്. നമ്മൾ എല്ലാ സഹോദരങ്ങളുടേയും അച്ഛൻ ഒരാളാണ്.
ഈ ബ്രഹ്മാവിന്റെ ആത്മാവും പറയുന്നു, നാം ആത്മാവാണ്, അപ്പോൾ എല്ലാവരും സഹോദര
സഹോദരങ്ങളാണ്. ഈ സമയം എല്ലാ സഹോദരങ്ങളും പതിത ദു:ഖികളാണ്. എല്ലാവരും കാമചിതയിൽ
ഇരുന്ന് ഭസ്മമായിരിക്കുകയാണ്. എപ്പോഴാണോ ദ്വാപരയുഗ ആദിയിൽ രാവണ രാജ്യം
ആരംഭിച്ചത് അപ്പോൾ നിങ്ങൾ വാമമാർഗത്തിലേക്ക് പോയി. അപ്പോഴാണ് പിന്നീട് മറ്റുള്ള
ധർമ്മങ്ങളെല്ലാം ആരംഭിച്ചത്. പകുതി സമയം നിങ്ങൾ പവിത്രമായിരുന്നു. പിന്നീട്
പകുതിയിൽ നിങ്ങൾ പതിതമായി മാറി. 21 ജന്മം എന്ന് ഭാരതത്തിൽ തന്നെയാണ്
പാടപ്പെടാറുള്ളത്. കുമാരിയ്ക്ക് 21 കുലത്തെ ഉദ്ധരിക്കാൻ സാധിക്കും. കുമാരിയ്ക്ക്
ബഹുമാനമുണ്ട്. നിങ്ങൾ ഭാരതത്തെ മാത്രമല്ല മുഴുവൻ ലോകത്തെയും ഉദ്ധരിക്കുകയാണ്.
നിങ്ങൾക്കറിയാമല്ലോ നമ്മൾ ആത്മാക്കളെല്ലാം ശിവബാബയുടെ കുട്ടികളാണ്. അപ്പോൾ
കുമാരന്മാരും ഉണ്ടായിരിക്കുമല്ലോ. പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികളാകുമ്പോഴാണ്
സഹോദരി സഹോദര ന്മാരായിരിക്കുക. ഈ ജ്ഞാനം നിങ്ങൾ കുട്ടികൾക്കാണ് ഉള്ളത്. നമ്മൾ
ആത്മാക്കളെല്ലാം സഹോദര സഹോദരന്മാരാണ്. എല്ലാവരും ബാബയെ വിളിക്കുന്നുണ്ട്- അല്ലയോ
പതിത പാവനാ വരൂ. ഇവിടെ രാവണനിൽ നിന്നും ദു:ഖത്തിൽ നിന്നും മുക്തമാക്കൂ. പിന്നീട്
ഞങ്ങളുടെ വഴി കാട്ടിയായിമാറി ഞങ്ങളെ തിരിച്ചുകൊണ്ടു പോകൂ. ഞങ്ങളുടെ ദു:ഖത്തെ
ഹരിക്കൂ, സുഖം നൽകൂ. ബാബ വന്നു കഴിഞ്ഞു എന്നു നിങ്ങൾക്കിപ്പോൾ മനസ്സിലായി.
നമ്മളെ ഈ കലിയുഗീരാവണനിൽ നിന്നും മോചിപ്പിച്ച് കൂടെ കൂട്ടിക്കൊണ്ടു പോകും.
ബാബയ്ക്കറിയാം എല്ലാ ആത്മാക്കളും പതിതമാണ്. അതിനാൽ ശരീരവും പതിതമാണ്.
ആത്മാവിനെയാണ് പാവനമാക്കി തിരിച്ച് നിർവ്വാണ ധാമത്തിലേക്ക് കൂട്ടിക്കൊണ്ടു
പോകുന്നത്. ഭൂതത്തിൽ നിന്നും വർത്തമാനവും വർത്തമാനത്തിൽ നിന്ന് പിന്നീട് ഭാവിയും
ഉണ്ടാകുന്നു. ആദി- മധ്യ- അന്ത്യം, വീണ്ടും ആദി. സത്യയുഗം ആദി ,കലിയുഗം അന്ത്യം,
പിന്നീട് ഭാവി സത്യയുഗം തന്നെയായിരിക്കും. ഇത് സഹജമാണല്ലോ. ശരി ഇതിനിടയിൽ
എന്താണുണ്ടായത്? നമ്മൾ എങ്ങനെയാണ് വീണത്? നമ്മൾ പാവന ദേവതയായിരുന്നു, പിന്നീട്
എങ്ങനെ പാവനത്തിൽ നിന്നും പതിതമായി മാറി. ഇപ്പോൾ നിങ്ങൾ മനസ്സിലാക്കി. ബാബ
മനസ്സിലാക്കി തന്നു, എപ്പോൾ രാവണ രാവണരാജ്യം ആരംഭിച്ചോ അപ്പോഴാണ് നിങ്ങൾ
പതിതമായി മാറിയത്. ഇപ്പോൾ വീണ്ടും നിങ്ങളെ ഭാവിയിലെ ദേവതയാക്കിമാറ്റാൻ
വന്നിരിക്കുകയാണ്. ഇതിൽ ബുദ്ധിമുട്ടേണ്ട യാതൊരു കാര്യവുമില്ല. ബാബ പറയുന്നു-
നിങ്ങളെ ഈ വിഷയസാഗരത്തിൽ നിന്നും കൂട്ടിക്കൊണ്ടു പോവുകയാണ്. എന്റെ തോണിയെ അക്കരെ
എത്തിക്കൂ എന്ന് പാടാറുണ്ടല്ലോ. എല്ലാവരും ഒരു ബാബയെ തന്നെയാണ് വിളിക്കുന്നത്,
ഞങ്ങളുടെ തോണി മുങ്ങിപ്പോയിരിക്കുകയാണ്, അതിനെ ക്ഷീരസാഗരത്തിലേക്ക്
കൂട്ടിക്കൊണ്ടു പോകൂ. ബാബയെ തോണിക്കാരനെന്നും പൂന്തോട്ടക്കാരനെന്നും പറയുന്നു.
ഇപ്പോൾ മുൾക്കാടിൽ വീണിരിക്കുകയാണ്. ഞങ്ങളെ വീണ്ടും പൂക്കളുടെ
പൂന്തോട്ടത്തിലേക്ക് കൊണ്ടുപോകൂ. ദേവതകൾ പൂക്കളാണല്ലോ. ഇപ്പോൾ എല്ലാവരും
മുള്ളാണ്. പരസ്പരം ദു:ഖം നൽകിക്കൊണ്ടിരിക്കുന്നു. ദേവതകൾ ഒരിക്കലും ദു:ഖം
നൽകുകയില്ല. അവിടെ സുഖം തന്നെ സുഖമാണ്. അവിടെ കേവലം നിങ്ങൾ പാടുക മാത്രമേ
ചെയ്തിരുന്നുള്ളൂ, ഇവിടെ പ്രാക്ടിക്കലിൽ കേട്ടുകൊണ്ടിരിക്കുകയാണ്. പറയുന്നു ബാബാ
ഞങ്ങൾ എപ്പോൾ മുതലാണ് മറന്നത്? ഈ സൃഷ്ടി ചക്രത്തെ ഞങ്ങൾ എങ്ങനെ മറന്നുപോയി.
സത്യ-തേത്രായുഗത്തിൽ നിങ്ങൾക്കിത് അറിയുമായിരുന്നില്ല. എന്തുകൊണ്ടെന്നാൽ അവിടെ
സുഖികളായിരുന്നു, പിന്നീടെങ്ങനെ ദു:ഖിയായിമാറി. എപ്പോഴാണ് രാവണരാജ്യം ആരംഭിച്ചത്.
ഭാരതവാസികൾ രാവണനെ കത്തിച്ചുകൊണ്ടേയിരിക്കുന്നു. ഇതു വരെയ്ക്കും രാവണന്റെ വിനാശം
ഉണ്ടായിട്ടില്ല. സത്യയുഗത്തിൽ ഓരോ വർഷവും കൂടുമ്പോൾ കത്തിക്കുകയില്ല, ഇത്
ഭക്തിമാർഗമാണ്. ഇപ്പോൾ രാവണരാജ്യം അവസാനിക്കണം. ഭക്തിമാർഗത്തിൽ ഓരോ വർഷവും
രാവണനെ കത്തിക്കുന്നുണ്ട്. പക്ഷെ മരിക്കുന്നേയില്ല. ഇപ്പോൾ നിങ്ങളുടെ മുന്നിൽ
രാവണൻ മരിച്ചതുപോലെയാണ്. നിങ്ങൾക്കറിയാമല്ലോ രാവണരാജ്യത്തിനു ഇപ്പോൾ അവസാനിക്കണം.
5 ഭൂതങ്ങളുടെ തല മുറിക്കണം. ആദ്യമാദ്യം കാമത്തിന്റെ തലയാണ് മുറിക്കേണ്ടത്. കാമം
തന്നെയാണ് മഹാശത്രു. ബാബ പറയുന്നു - ഈ 5 ഭൂതങ്ങളുടെ മേൽ വിജയം നേടുന്നതിലൂടെ
നിങ്ങൾ വിശ്വത്തിനു മേൽ വിജയം നേടുന്നു. മനുഷ്യർ സ്വയം പറയുന്നു, ഞങ്ങൾ പതിതമാണ്.
അതിനാലാണ് വിളിക്കുന്നത് പതിതരെ പാവനമാക്കുവാൻ വരൂ. ആത്മാവാണ് വിളിക്കുന്നത്,
ഹേ പതിത പാവനാ അല്ലയോ ബാബാ തോണിക്കാരാ, ദയാഹൃദയനായ ബാബ.. ബാബ പറയുന്നു, ഞാൻ
കൽപ്പ കൽപ്പം വരുന്നുണ്ട്. എങ്ങനെയാണ് വരുന്നതെന്ന് ആർക്കും അറിയുകയില്ല.
ഗീതയിലും എഴുതിയിട്ടുണ്ട്- ഭഗവാനാണ് വന്ന് രാജയോഗം പഠിപ്പിക്കുന്നത്. പക്ഷെ ഭഗവാൻ
ആരാണ്, എപ്പോഴാണ് വരുന്നത്, ഇതാർക്കും അറിയുകയില്ല. ഗീതയെ തന്നെ
ഖണ്ഡിച്ചിരിക്കുകയാണ്. കൃഷ്ണനെ ദ്വാപരയുഗത്തിലേക്ക് കൊണ്ടു വന്നു.
ദ്വാപരയുഗത്തിനു ശേഷം ലോകം ഒന്നുകൂടി പതിതമായിമാറി. അപ്പോൾ ദ്വാപരയുഗത്തിൽ
കൃഷ്ണൻ വന്ന് എന്താണ് ചെയ്തത്? മനുഷ്യൻ ഒന്നും തന്നെ മനസ്സിലാക്കുന്നില്ല.
പൂർണ്ണമായും അസത്യമായ കാര്യങ്ങളാണ്. സത്യയുഗത്തിൽ എല്ലാവരും സത്യത്തിന്റെ
മാർഗത്തിലായിരിക്കും. നിങ്ങൾ ഇപ്പോൾ അസത്യത്തിൽ നിന്നും സത്യതയുള്ളവരായി
മാറുകയാണ്. ബാബ മനസ്സിലാക്കി തരികയാണ് നിങ്ങളാണ് സമ്പൂർണ്ണ നിർവ്വികാരി
പൂജ്യരായിരുന്നത്. നിങ്ങൾ തന്നെയാണ് ഇപ്പോൾ വികാരി പൂജാരിയായി മാറി
യിരിക്കുന്നത്. അങ്ങു തന്നെയാണ് പൂജ്യൻ...... ആദ്യം നിങ്ങൾ പൂജ്യരായിരുന്നു, 21
ജന്മം വരെയ്ക്കും, പിന്നീട് പൂജാരിയായിമാറി. സത്യയുഗത്തിൽ 8 ജന്മവും പിന്നീട്
തേത്രായുഗത്തിൽ 12 ജന്മവും എടുത്തു. ബാബ തന്നെയാണ് പറഞ്ഞു തരുന്നത്- നിങ്ങൾ
എങ്ങനെ പതിതമായി മാറി, എപ്പോൾ മുതലാണ് വീഴാൻ ആരംഭിച്ചത്. ഈ സൃഷ്ടി ചക്രം
കറങ്ങിക്കൊണ്ടിരിക്കുകയാണ്. മുഴുവൻ ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും
ഇതിന്റെ ആദിമധ്യ അന്ത്യത്തിന്റെ രഹസ്യം ബാബ മനസ്സിലാക്കി തരികയാണ്. എല്ലാവരും
ഒരേപോലെ മനസ്സിലാക്കുകയില്ല. യഥാക്രമം ആണ് മനസ്സിലാക്കുന്നത്.
ബാബ പറയുന്നു- ഞാൻ വന്ന് രാജ്യം സ്ഥാപിക്കുകയാണ്. ഇപ്പോൾ നിങ്ങൾക്ക് സർവ്വ ഗുണ
സമ്പന്നരായി മാറണം, അതു വരെയ്ക്കും സത്യയുഗത്തിലേക്ക് പോകുവാൻ സാധിക്കുകയില്ല.
ആയിമാറേണ്ടത് ഇവിടെയാണ്. പിന്നീട് ഭാവിയിൽ പോയി നിങ്ങൾ രാജ്യം ഭരിക്കും.
അതിനിടയിൽ എല്ലാം വിനാശമാകും. തീർച്ചയായും വിനാശം കാണുക തന്നെ ചെയ്യും. നിങ്ങൾ
പ്രാക്ടിക്കലിൽ തന്റെ പാർട്ട് അഭിനയിക്കും. നിങ്ങൾക്ക് ഒരൽപ്പം പോലും
അറിയുകയില്ല-അടുത്തതായി എന്താണ് സംഭവിക്കുന്നതെന്ന്. എന്താണോ കൽപ്പം മുമ്പും
സംഭവിച്ചത്, അതു തന്നെ സംഭവിക്കും.
നിങ്ങളോട് മൊത്തത്തിൽ പറയുകയാണ്- സ്ഥാപനയും വിനാശവും ഉണ്ടാകണം. വിനാശം
എങ്ങനെയുണ്ടാകും? എപ്പോൾ ഉണ്ടാകുന്നുവോ അപ്പോൾ കാണാം. ദിവ്യദൃഷ്ടിയിലൂടെ വിനാശം
കണ്ടിട്ടുണ്ടല്ലോ. സ്ഥാപനയുടെ സാക്ഷാത്ക്കാരവും ദിവ്യദൃഷ്ടിയിലൂടെ കണ്ടിട്ടുണ്ട്.
അത് ഇനി പ്രാക്ടിക്കലിൽ കാണും. ബാക്കി കൂടുതലായി സാക്ഷാത്കാരത്തിലേക്ക്
പോകുന്നതും നല്ലതല്ല. പിന്നെ വൈകുണ്ഠത്തിൽ പോയി നൃത്തം ചെയ്യാൻ ആരംഭിക്കും.
ജ്ഞാനവും ഇല്ല, യോഗവും ഇല്ല, രണ്ടിൽ നിന്നും വഞ്ചിക്കപ്പെടും.
സാക്ഷാത്കാരത്തിലേക്ക് പോകേണ്ടതിന്റെ ആവശ്യകതയില്ല. കേവലം ഭോഗ് വെയ്ക്കുമ്പോൾ
ധ്യാനത്തിലേക്ക് പോകാറുണ്ട്. നിങ്ങൾ ബ്രാഹ്മണരാണ് അവിടേയ്ക്ക് പോകുന്നത്.
ദേവതകളുടെയും ബ്രാഹ്മണരുടേയും ഒരു സഭയാണ് ഉള്ളത്. ഇവിടെ നിങ്ങൾ അച്ഛന്റെ
വീട്ടിലാണ് ഇരിക്കുന്നത്. പിന്നീട് നിങ്ങൾ വിഷ്ണുപുരിയിലേക്ക് പോകാൻ യോഗ്യരായി
മാറുന്നു. ഒരു കന്യകയുടെ വിവാഹനിശ്ചയം നടക്കുമ്പോൾ മനസ്സിലാക്കിക്കൊടുക്കും-
ഭർത്തൃഗൃഹത്തിൽ എങ്ങനെ നടക്കണം, എല്ലാവരോടും വളരെ സ്നേഹത്തോടെ പെരുമാറണം,
വഴക്കടിക്കരുത്. ഇവിടെയും അതുപോലെ തന്നെയാണ്. ബാബ പറയുന്നു നിങ്ങൾക്ക് ഇവിടെ
തന്നെ സർവ്വഗുണ സമ്പന്നരായി മാറണം. സ്വർഗത്തിൽ യുദ്ധം, വഴക്കുകൾ മുതലായവയൊന്നും
ഉണ്ടാവുകയില്ല. ഇപ്പോൾ നിങ്ങൾ വിഷ്ണുപുരി ഭർത്തൃഗൃഹത്തിലേക്ക് പോവുകയാണ്. അവിടെ
മഹാ വൈഷ്ണവരായിരിക്കും. വൈഷ്ണവ ദേവതകൾ ഒരിക്കലും വികാരത്തിലേക്ക് പോവുകയില്ല.
വികാരം ഹിംസയാണ്. അഹിംസ പരമോ ദേവിദേവതാ ധർമ്മം എന്നാണ് പറയുന്നത്. ഇപ്പോൾ
നിങ്ങൾക്കറിയാം നമ്മൾ അച്ഛന്റെ വീട്ടിലാണ് ഇരിക്കുന്നത്. ഇപ്പോൾ നമുക്ക് വിഷ്ണു
പുരിയിലേക്ക് പോകണം. അവിടെ വളരെ സുഖമായിരിക്കും എന്നറിയാം. വിവാഹത്തിനു മുമ്പ്
കന്യക കീറിയ വസ്ത്രമായിരിക്കും ധരിക്കുക, ഇതിനെയാണ് വനവാസം എന്നു പറയുന്നത്.
നിങ്ങളുടെ അടുത്ത് ഇപ്പോൾ എന്താണ് ഉള്ളത്? ഒന്നും തന്നെയില്ല. ഇതെല്ലാം തന്നെ
കല്ലും മണ്ണുമാണ്. ഇവിടെ നിങ്ങൾക്ക് ആഭരണങ്ങൾ ഒന്നും അണിയേണ്ടതിന്റെ
ആവശ്യകതയില്ല. പക്ഷെ പറയുന്നുണ്ട് ഗൃഹസ്ഥത്തിൽ ഇരിക്കണം, വിവാഹത്തിലെല്ലാം
പങ്കെടുക്കണം. അതിനാൽ ആഭരണങ്ങളെല്ലാം അണിഞ്ഞോളൂ വിലക്കുന്നില്ല. അല്ലെങ്കിൽ
വിധവയെന്നു പറയും. ആഭരണങ്ങൾ അണിയുന്നില്ലല്ലോ. പേര് മോശമാകുന്നു, അതിനാലാണ്
പറയുന്നത് പേര് മോശമാക്കരുത്. എന്തുവേണമെങ്കിലും ധരിച്ചോളൂ, സ്വയത്തെ
ആത്മാവാണെന്നു മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ. എവിടെ വേണമെങ്കിലും പോയ്ക്കോളൂ,
ഈ മന്ത്രം ഓർമ്മയുണ്ടായിരിക്കണം. ഞാൻ ഓർമ്മയിൽ ഇരിക്കുന്നുണ്ടോ എന്നു
പരിശോധിക്കൂ. ഇവിടെ നമ്മൾ ബാബയുടെ നിർദേശമനുസരിച്ചാണ് പോകുന്നത്. ബാബയോടൊപ്പം
ബന്ധം നിറവേറ്റുന്നു. എന്നാൽ കൈകൾ കൊണ്ട് കർമ്മം ചെയ്യുകയും മനസ്സ് കൊണ്ട്
ഓർമ്മിക്കുകയും വേണം.... അപ്പോൾ മനസ്സിലാക്കും ഇവർ ഉറച്ചവരാണ്. ആഭരണങ്ങൾ എല്ലാം
അണിഞ്ഞ് വിവാഹത്തിനു പോയ്ക്കൊള്ളൂ. ഒരുമിച്ചിരിക്കൂ എന്നാൽ മഹാവീരനായിരിക്കണം.
സന്യാസിമാരെയും കാണിക്കുന്നുണ്ടല്ലോ- ഗുരു വേശ്യയുടെ അടുത്തേക്ക് അയച്ചു,
സർപ്പത്തിനടുത്തേക്ക് അയച്ചു. ആരാണോ സാമർത്ഥ്യത്തോടു കൂടി പാസായി കാണിക്കുന്നത്
അവരെയാണ് മഹാവീരൻ എന്നു പറയുന്നത്. ബാബയുടെ ഓർമ്മയിൽ ഇരിക്കുകയാണെങ്കിൽ ഒരു
കർമ്മേന്ദ്രിയങ്ങളും ചഞ്ചലപ്പെടുകയില്ല. ബാബയെ മറക്കുമ്പോഴാണ് കർമ്മേന്ദ്രിയങ്ങൾ
ചഞ്ചലമാകുന്നത്. നിങ്ങൾ വിശ്വത്തിന്റെ അധികാരിയായാണ് മാറുന്നത്, ഇതെന്താ ചെറിയ
കാര്യമാണോ. സന്യാസിമാർക്ക് ഈ കാര്യത്തെ കുറിച്ച് പൂർണ്ണമായും അറിയുകയില്ല.
കുറച്ചു കാര്യങ്ങൾ ശാസ്ത്രങ്ങളിലും ഉണ്ട്, എന്നാൽ ഖണ്ഡിച്ചിരിക്കുകയാണ്. ഭഗവാനു
വാചാ- ഞാൻ നിങ്ങളെ രാജയോഗമാണ് പഠിപ്പിക്കുന്നത്. ഏതുവരെ ജീവിച്ചിരിക്കുന്നുവോ
അതു വരെയ്ക്കും ജ്ഞാനാമൃതം കുടിച്ചുകൊണ്ടിരിക്കണം, കേട്ടുകൊണ്ടിരിക്കണം. രാജധാനി
സ്ഥാപിക്കപ്പെടും. കുട്ടികൾക്ക് ഇടയ്ക്കിടയ്ക്ക് ശിക്ഷണം നൽകിക്കൊണ്ടിരിക്കയാണ്-
ഒരു ബാബയെ ഓർമ്മിക്കൂ, ദൈവിക ലക്ഷണം പഠിക്കൂ. ഒരു വികർമ്മവും ചെയ്യരുത്. ഇത്
അസുരന്മാരുടെ ജോലിയാണ്. ഇപ്പോൾ നിങ്ങൾക്ക് ദേവതയായി മാറണമെങ്കിൽ ദൈവീകഗുണങ്ങളെ
ധാരണ ചെയ്യണം. ഏറ്റവും വലുത് കാമത്തിന്റെ മുള്ളാണ്. ശീലമായതു കാരണം
ഇടയ്ക്കിടയ്ക്ക് വീണു പോവുകയാണ്. മായ ചാട്ടവാറു കൊണ്ട് അടിക്കുകയാണ്. അപ്പോഴാണ്
പറയുന്നത്, ആശ്ചര്യത്തോടുകൂടി കേട്ടു, പറഞ്ഞു....... ഇപ്പോൾ നിങ്ങൾ ഒരു
ബാബയുടേതായി മാറിയിരിക്കുകയാണ്. പറയാറുണ്ടല്ലോ ഞാനെല്ലാം ഈശ്വരനു
നൽകിയിരിക്കുകയാണ്. അപ്പോൾ നിങ്ങൾ സൂക്ഷിപ്പുകാരായി മാറിയില്ലേ. ഇതെല്ലാം
അങ്ങയുടേതാണ്, ഞങ്ങൾക്കും അങ്ങയുടെ ശ്രീമതപ്രകാരം നടക്കണം. ബാബയും കാണുന്നുണ്ട്
എല്ലാം ബാബയ്ക്ക് അർപ്പിച്ച് എങ്ങനെയാണ് ബാബയുടെ ശ്രീമതപ്രകാരം നടക്കുന്നത്.
ഒരിക്കലും തലകീഴായ ചെലവ് ചെയ്ത് പാപാത്മാക്കൾക്കൊന്നും നൽകരുത്. ആരംഭത്തിൽ ഈ
ബ്രഹ്മാവ് ട്രസ്റ്റിയായി മാറി കാണിച്ചിട്ടുണ്ടായിരുന്നു. എല്ലാം ഈശ്വരാർപ്പണം
ചെയ്ത് സ്വയം ട്രസ്റ്റിയായിമാറി. ആർക്കും ഒന്നും നൽകിയില്ല. ഈശ്വരാർത്ഥം
നൽകുകയാണെങ്കിൽ അത് ഈശ്വരീയ കാര്യത്തിനു തന്നെ ഉപയോഗിക്കണം. ശരീര നിർവഹണവും
നടക്കണമല്ലോ, എന്തെല്ലാമാണോ ഉണ്ടായിരുന്നത് അതെല്ലാം സേവനത്തിൽ അർപ്പിച്ചു.
ബ്രഹ്മാവിനെ കണ്ട് മറ്റുള്ളവരും ഇങ്ങനെ ചെയ്യാൻ ആരംഭിച്ചു. ഭട്ടിയെല്ലാം നടത്തി.
ഭട്ടി ചെയ്യിപ്പിച്ചില്ലെങ്കിൽ ഇത്രയധികം കുട്ടികൾ സേവനത്തിനു വേണ്ടി എങ്ങനെയാണ്
സമർത്ഥശാലിയായി മാറുക. പാക്കിസ്ഥാനിൽ പഠിച്ചു പിന്നെ ഇവിടെ വന്നും പഠിച്ചു.
എപ്പോൾ മനസ്സിലാക്കിക്കൊടുക്കാൻ യോഗ്യരായോ അപ്പോൾ പുറത്തുപോകാൻ ആരംഭിച്ചു. ഇപ്പോൾ
വരെയ്ക്കും നോക്കൂ എത്രയാണ് പ്രദർശിനി മുതലായവ വെയ്ക്കുന്നത്. വലിയ വലിയവർക്ക്
ക്ഷണപത്രികയെല്ലാം നൽകുന്നു. ഈ ജ്ഞാന യജ്ഞത്തിലും അനേക പ്രകാരത്തിലുള്ള
വിഘ്നങ്ങളെല്ലാം ഉണ്ടാകുന്നുണ്ട്. വിഘ്നങ്ങളിൽ പേടിക്കരുത്. അബലകളിൽ എത്രയാണ്
അത്യാചാരമുണ്ടാകുന്നത്. ബാബ പറയുന്നു- യോഗബലത്തിരുന്ന് അവർക്കും മനസ്സിലാക്കി
കൊടുക്കൂ. ഭഗവാനായ ബാബയുടെ കുട്ടിയായി മാറി പിന്നീട് ബാബയെ തന്നെ മറന്നു
പോകുന്നു. മായയുടേതായി മാറുന്നു. ഇതും ജയത്തിന്റെയും തോൽവിയുടേയും കളിയാണ്.
പക്ഷെ ബോംക്സിംഗ് പോലെയാണ്. മായ മൂക്കിനിടിക്കുമ്പോൾ ബോധം കെട്ടുപോകുന്നു. ബാബ
പറയുന്നു- മായയോട് ഒരിക്കലും തോൽക്കരുത്. പവിത്രമായിരിക്കുകയാണെങ്കിൽ
വിശ്വത്തിന്റെ അധികാരിയായി മാറും. എത്ര വലിയ സമ്പാദ്യമാണ്. അഥവാ പൂർണ്ണ
പുരുഷാർത്ഥം ചെയ്തിട്ടില്ലെങ്കിൽ പോയി ദാസനും ദാസിയുമായി മാറും. രാജധാനി ഇവിടെ
തന്നെയാണ് സ്ഥാപിച്ചുകൊണ്ടിരിക്കുന്നത്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഏതു വരെ
ജീവിച്ചിരിക്കുന്നുവോ അതു വരെ ജ്ഞാനാമൃതം കുടിച്ചുകൊണ്ടിരിക്കണം. മഹാവീരനായിമാറി
മായയുടെ ബോക്സിംഗിൽ വിജയിയായി മാറണം. എല്ലാവരോടൊപ്പമുള്ള ഉത്തരവാദിത്വം
നിറവേറ്റിക്കൊണ്ടും ഹൃദയം ഒരു ബാബയോട് വെയ്ക്കണം.
2. വിഘ്നങ്ങളിൽ ഭയക്കരുത്.
സേവനത്തിൽ തന്റേതിനെയെല്ലാം സഫലീകരിക്കണം. ഈശ്വരാർപ്പണം ചെയ്ത് ട്രസ്റ്റിയായി
മാറണം. ഒന്നും തലകീഴായ കാര്യങ്ങളിൽ ഉപയോഗിക്കരുത്.
വരദാനം :-
സ്വന്തം
സമ്പൂർണ സ്വരൂപത്തിന്റെ ആഹ്വാനത്തിലൂടെ പോക്കുവരവിന്റെ ചക്രത്തിൽ നിന്ന്
മോചിക്കപ്പെടുന്ന ഭാഗ്യനക്ഷത്രമായി ഭവിക്കട്ടെ.
ഇപ്പോൾ തന്റെ
സമ്പൂർണസ്ഥിതി അഥവാ സമ്പൂർണസ്വരൂപത്തിന്റെ ആഹ്വാനം ചെയ്യൂ. അപ്പോൾ അതേ സ്വരൂപം
സദാ സ്മൃതിയിൽ ഉണ്ടാകും പിന്നെ ഇടയ്ക്ക് ഉയർന്ന സ്ഥിതി, ഇടയ്ക്ക് താഴ്ന്ന
സ്ഥിതിയിൽ വന്നു പോകുന്നതിന്റെ (പോക്കുവരവിന്റെ) ചക്രം കറങ്ങുന്നത്, പലപ്പോഴും
സ്മൃതിയുടെയും വിസ്മൃതിയുടെയും ചക്രത്തിലേക്ക് വരുന്നത്, ഈ ചക്രത്തിൽ നിന്ന്
മുക്തമാകും. ആ ആൾക്കാർ ജനനമരണത്തിന്റെ ചക്രത്തിൽ നിന്ന് മോചിക്കപ്പെടാൻ
ആഗ്രഹിക്കുന്നു. താങ്കൾ ആൾക്കാർ വ്യർഥകാര്യങ്ങളിൽ നിന്ന് മോചിതമായി തിളങ്ങുന്ന
ഭാഗ്യനക്ഷത്രങ്ങളായി മാറുന്നു.
സ്ലോഗന് :-
ഏതൊരു
വിഘ്നത്തിന് വശപ്പെടുന്നതും വജ്രത്തിൽ കറയേൽക്കലാണ്
അവ്യക്തസൂചനകൾ-
അപവിത്രതയുടെ ബീജത്തെ പോലും സമാപ്തമാക്കി സമ്പൂർണ സ്വച്ഛമാകൂ
താങ്കളുടെ ആദിസ്വരൂപം
പവിത്രദേവത ആയിരിക്കുന്നതു പോലെ ഇങ്ങനെ ഈ അന്തിമജന്മവും പവിത്രബ്രാഹ്മണജീവിതമാണ്,
ഈ സ്മൃതിയുടെ ആധാരത്തിൽ പവിത്രജീവിതം അതി സഹജമായി അനുഭവം ചെയ്യൂ. പവിത്രമാകൂ,
യോഗിയാകൂ- ഈ മഹാമന്ത്രമാണ് സർവ പ്രാപ്തിയുടെയും ചാവി. അഥവാ പവിത്രത ഇല്ലെങ്കിൽ
യോഗീജീവിതമില്ലെങ്കിൽ അധികാരിയായിട്ടും അധികാരത്തിന്റെ അനുഭൂതി ചെയ്യാൻ
സാധിക്കുകയില്ല. ഈ മഹാമന്തരമാണ് സർവ ഖജനാക്കളുടെയും അനുഭൂതിയുടെ ചാവി.