ഈ പുതിയ വര്ഷത്തില് സഫലത
ഭവയുടെ വരദാനത്തിലൂടെ ബാബയുടെയും സ്വയത്തിന്റെയും പ്രത്യക്ഷതയെ സമീപം കൊണ്ടുവരു
ഇന്ന് നവയുഗത്തിന്റെ
രചയിതാവായ തന്റെ മാസ്റ്റര് നവയുഗ രചയിതാവായ കുട്ടികളുമായി നവ വര്ഷം
ആഘോഷിക്കുവാന് വന്നിരിക്കുകയാണ്. നവവര്ഷം ആഘോഷിക്കുക ഇത് വിശ്വത്തില് എല്ലാവരും
ആചരിക്കുന്നു. എന്നാല് താങ്കള് എല്ലാവരും നവയുഗം ഉണ്ടാക്കുന്നവരാണ് സന്തോഷം ഓരോ
കുട്ടികളുടെയും ഉള്ളിലുണ്ട്, അറിയാം നവയുഗം ഇപ്പോള് വന്നതുതന്നെയാണ്.
ലോകത്തുള്ളവരുടെയും നവവര്ഷം ഒരു ദിവസം ആചരിക്കുന്നതിന്റെ ആണ്, താങ്കള്
എല്ലാവരുടെയും നവയുഗം പൂര്ണമായും സംഗമയുഗം ആചരിക്കുന്നതിന്റെയാണ്. നവവര്ഷത്തില്
സന്തോഷം ആഘോഷിക്കുന്നു, പരസ്പരം സമ്മാനം നല്കുന്നു. ആ സമ്മാനവും എന്താണ്!
അല്പ്പനേരത്തേക്കുളള സമ്മാനമാണ്. നവയുഗ രചയിതാവായ ബാബ താങ്കളെല്ലാ കുട്ടികള്ക്കും
വേണ്ടി ഏതൊരു സമ്മാനം കൊണ്ടുവന്നിരിക്കുന്നു? സ്വര്ണിമസമ്മാനം. സുവര്ണ്ണ സമ്മാനം
അതായത് സുവര്ണ്ണയുഗത്തില് എല്ലാം സ്വതവേ തന്നെ സ്വര്ണം ആയിരിക്കുന്നു
പുതിയതായിരിക്കുന്നു. കുറച്ചുസമയത്തിനുശേഷം പുതിയ വര്ഷം ആരംഭിക്കും എന്നാല്
എല്ലാം പുതിയതായി മാറുകയില്ല. താങ്കളുടെ നവയുഗത്തില് പ്രകൃതിയും പുതിയതായി മാറും.
ആത്മാവും പുതിയ വസ്ത്രം (ശരീരം) ധാരണ ചെയ്യും. ഓരോ വസ്തുവും പുതിയത് അതായത്
പ്രധാന സ്വര്ണിമ യുഗി ആയിരിക്കും. അപ്പോള് പുതിയ വര്ഷത്തെ ആഘോഷിച്ചുകൊണ്ട്
താങ്കളുടെ മനസ്സില് ബുദ്ധിയില് പുതിയ യുഗം തന്നെ ഓര്മ്മ വരികയാണ്, നവയുഗം
ഓര്മ്മയില്ലേ അതോ ഇന്നത്തെ ദിവസം പുതിയ വര്ഷമാണോ ഓര്മ്മ?
ബാപ്ദാദ ആദ്യം ആശംസകള്
നല്കുന്നു നവയുഗത്തിന് പിന്നീട് ഒപ്പം ആശംസകള് നല്കുന്നു പുതിയ വര്ഷത്തിന്
എന്തെന്നാല് താങ്കള് നവവര്ഷം ആചരിക്കുന്നതിന് വന്നിരിക്കുകയല്ലേ! ആഘോഷിക്കു
നിറയെ ആഘോഷിക്കു. ബാപ്ദാദയിലൂടെ ലഭിച്ചിട്ടുള്ള അവിനാശി സമ്മാനം അതിന്റെ അവിനാശി
ആശംസകള് ആഘോഷിക്കു. സദാ പരസ്പരം ശുഭഭാവനയുടെ ആശംസകള് നല്കു. ഇതാണ് സത്യമായ
ആശംസകള്. ആശംസ നല്കുമ്പോള് സ്വയവും സന്തോഷിക്കുന്നു മറ്റുള്ളവരും
സന്തോഷിക്കുന്നു. അപ്പോള് സത്യമായ ഹൃദയത്തിന് ആശംസകള്. പരസ്പരം ഹൃദയത്തില്
നിന്നും ശുഭഭാവന ശുഭകാമനയുടെ ആശംസകള്. ശുഭ ഭാവന ഇങ്ങനെയുള്ള ശ്രേഷ്ഠ ആശംസകള്
എങ്ങനെയുള്ള ഭാവന ആയാലും നല്ല ഭാവനയോ നല്ല ഭാവമോ അല്ലെങ്കിലും പക്ഷേ താങ്കളുടെ
ശുഭഭാവനയ്ക്ക് അവരുടെ ഭാവത്തെ മാറ്റാന് സാധിക്കും. സ്വഭാവവും മാറ്റാന് സാധിക്കും.
അങ്ങനെ സ്വഭാവം എന്ന വാക്കിന്റെ അര്ത്ഥം ആണ് സ്വ (ആത്മാവി)ന്റെ ഭാവം അതായത്
ശുഭഭാവം. ഓരോ സമയവും ഓരോ ആത്മാവിനും ഇതേ അവിനാശി ആശംസകള് നല്കിക്കൊണ്ട് പോകു.
ആരെങ്കിലും താങ്കള്ക്ക് എന്ത് തന്നെ നല്കിയാലും പക്ഷേ താങ്കള് എല്ലാവര്ക്കും
ശുഭഭാവന നല്കൂ. അവിനാശി ആത്മാവിന്റെ അവിനാശിആത്മീയ സ്ഥിതിയില് സ്ഥിതി
ചെയ്യുന്നതിലൂടെ ആത്മാവ് പരിവര്ത്തപ്പെടുക തന്നെ ചെയ്യും. അപ്പോള് ഈ പുതിയ
വര്ഷത്തില് എന്ത് വിശേഷത ചെയ്യും? സ്വയത്തിലും സര്വ്വരിലും സേവനത്തിലും. പുതിയ
വര്ഷം എന്ന് പേരുള്ളപ്പോള് എന്തെങ്കിലും നവീനത ചെയ്യണമല്ലോ! അപ്പോള് എന്ത്
നവീനത ചെയ്യും? ഓരോരുത്തരും തന്റെ നവീനതയുടെ പദ്ധതി ഉണ്ടാക്കിയിട്ടുണ്ടോ അതോ
ഇപ്പോള് കേവലം പുതിയ വര്ഷം ആചരിക്കുമോ? മിലനം ആചരിച്ചു, പുതിയ വര്ഷം ആചരിച്ചു,
നവീനതയുടെ എന്ത് പദ്ധതി ഉണ്ടാക്കി?
ബാപ്ദാദ ഓരോരോ
കുട്ടികള്ക്ക് ഈ വര്ഷത്തേക്ക് വിശേഷിച്ച് ഇതാണ് സൂചന നല്കുന്നത് സമയാനുസരണം
ഇപ്പോള് എല്ലാ കുട്ടികള്ക്കും ഇവിടെ സാകാരത്തില് സന്മുഖത്ത് ഇരിക്കുകയാകട്ടെ,
ദേശവിദേശത്ത് ശാസ്ത്ര സാധനങ്ങളിലൂടെ കേട്ടുകൊണ്ടിരിക്കുകയാകട്ടെ
കണ്ടുകൊണ്ടിരിക്കുകയാകട്ടെ ബാപ്ദാദയും എല്ലാവരെയും കാണുകയാണ്. എല്ലാവരും വളരെ
വിശ്രമത്തോടെ രസത്തോടെ കാണുകയാണ്. അപ്പോള് സര്വ്വ വിശ്വത്തിലെ ബാപ്ദാദയുടെ അതി
സ്നേഹി, അതി മധുരമായ കുട്ടികള്ക്കും ഈ സൂചന നല്കുകയാണ് ഇപ്പോള് തന്നെ ഈ
ബ്രാഹ്മണ ജീവിതത്തില് അമൃതവേള മുതല് രാത്രി വരെ മിച്ചത്തിന്റെ ശേഖരണം
വര്ദ്ധിപ്പിക്കു, സമ്പാദ്യത്തിന്റെ ശേഖരണം വര്ദ്ധിപ്പിക്കു. ഓരോരുത്തരും തന്റെ
കാര്യത്തിനനുസരിച്ച് തന്റെ പദ്ധതി ഉണ്ടാക്കുക, ബ്രാഹ്മണ ജീവിതത്തില് എന്തുതന്നെ
ഖജനാക്കള് ലഭിച്ചിട്ടുണ്ടോ ആ ഓരോ ഖജനാക്കളുടെയും മിച്ചത്തിന്റെ ശേഖരണം
വര്ദ്ധിപ്പിക്കു. എന്തെന്നാല് ബാപ്ദാദ ഇന്ന് വര്ഷാവസാനം വരെ നാനാ ഭാഗത്തേയും
കുട്ടികളുടെ റിസള്ട്ട് കണ്ടു. എന്ത് കണ്ടു അറിഞ്ഞു കഴിഞ്ഞു. ടീച്ചേഴ്സും അറിഞ്ഞു
കഴിഞ്ഞു, ഡബിള് വിദേശികളും അറിഞ്ഞു കഴിഞ്ഞു. മഹാരഥിയും അറിഞ്ഞു കഴിഞ്ഞു.
ശേഖരണത്തിന്റെ കണക്ക് എത്രത്തോളം ഉണ്ടാകണമോ അത്രയും... എന്തു പറയണം? താങ്കള്
സ്വയം പറയൂ എന്തെന്നാല് ബാപ്ദാദയ്ക്കറിയാം സര്വ്വ ഖജനാക്കള് ശേഖരിക്കാനുള്ള സമയം
കേവലം ഇനി സംഗമമാണ്. ഈ കൊച്ച് യുഗത്തില് എത്രത്തോളം ശേഖരിച്ചുവോ അതനുസരിച്ച്
മുഴുവന് കല്പം പ്രാപ്തമാക്കി കൊണ്ടിരിക്കും. താങ്കള് എല്ലാവരുടെയും സ്ലോഗന്
അല്ലേ ഏതാണ് സ്ലോഗന്?ഇപ്പോള് ഇല്ലെങ്കില്... പിന്നീട് എന്താണ്? ഇപ്പോള്
ഇല്ലെങ്കില് ഒരിക്കലുമില്ല. ഈ സ്ലോഗന് ബുദ്ധിയില് വളരെ ഓര്മ്മയുണ്ട്. എന്നാല്
ഹൃദയത്തില് ഓര്മ്മയില് മറക്കുന്നുമുണ്ട് ഓര്മ്മിക്കുന്നുമുണ്ട്. ഏറ്റവും വലുതിലും
വലിയ ഖജനാവ് ഈ ബ്രാഹ്മണ ജീവിതത്തിന്റെ ശ്രേഷ്ഠതയുടെ ആധാരമാണ് സങ്കല്പത്തിന്റെ
ഖജനാവ്, സമയത്തിന്റെ ഖജനാവ്, ശക്തികളുടെ ഖജനാവ്, ജ്ഞാനത്തിന്റെ ഖജനാവ്, ബാക്കി
സ്ഥൂലധനത്തിന്റെ ഖജനാവ് ആണെങ്കില് സാധാരണമാണ്. അപ്പോള് ബാപ്ദാദ കണ്ടു എത്രത്തോളം
താങ്കള് ഓരോരോ ബ്രാഹ്മണാത്മാവിനും ശ്രേഷ്ഠ സങ്കല്പത്തിന്റെ ഖജനാക്കളിലൂടെ
സ്വയത്തെയുംസേവനത്തെയും ശ്രേഷ്ഠമാക്കാന് സാധിക്കുമോ അതിലും ഇപ്പോള് ഇനിയും
അടിവരയിടേണ്ടി വരും.
താങ്കള് ബ്രാഹ്മണരുടെ ഒരു
ശ്രേഷ്ഠ സങ്കല്പത്തില് ശുഭ സങ്കല്പത്തില് ഇത്രയും ശക്തിയുണ്ട് ആത്മാക്കള്ക്ക്
ധാരാളം സഹയോഗം നല്കാന് സാധിക്കുന്നു. സങ്കല്പശക്തിയുടെ മഹത്വം ഇപ്പോള് ഇനിയും
എത്രത്തോളം വേണമോ അത്രയും വര്ദ്ധിപ്പിക്കാന് കഴിയും. സയന്സിന്റെ സാധനമായ
റോക്കറ്റിന് ദൂരെയിരുന്ന് എവിടെ വേണമെങ്കിലും എപ്പോള് വേണമെങ്കിലും ഏത്
സ്ഥാനത്ത് എത്തിച്ചേരണമോ ഒരു സെക്കന്ഡില് എത്താന് സാധിക്കും. അപ്പോള് താങ്കളുടെ
ശുഭ ശ്രേഷ്ഠ സങ്കല്പ്പത്തിന്റെ മുന്നില് ഈ റോക്കറ്റ് എന്താണ്! റിഫൈന് വിധിയിലൂടെ
കാര്യത്തിലുപയോഗിച്ച് നോക്കൂ. താങ്കളുടെ വിധിയുടെ സിദ്ധി വളരെ ശ്രേഷ്ഠമാണ്.
എന്നാല് ഇപ്പോള് അന്തര്മുഖതയുടെ ഭട്ഠിയില് ഇരിക്കൂ. അപ്പോള് ഈ പുതുവര്ഷത്തില്
സ്വയം സര്വ ഖജനാക്കളുടെയും മിച്ചത്തിന്റെ സ്കീം ഉണ്ടാക്കൂ. സമ്പാദ്യത്തിന്റെ
ശേഖരണം വര്ധിപ്പിക്കൂ. മുഴുവന് ദിവസത്തില് സ്വയം തന്നെ അവനവനെ പ്രതി
അന്തര്മുഖതയുടെ ഭട്ടിക്കു വേണ്ടി സമയം നിശ്ചയിക്കൂ. സ്വയം ചെയ്യാന് സാധിക്കും,
മറ്റുള്ളവര്ക്ക് ചെയ്യാന് കഴിയില്ല. ബാപ്ദാദ പ്രത്യക്ഷതാ വര്ഷത്തിന് മുമ്പ് ഈ
വര്ഷത്തെ സഫലതാ ഭവയുടെ വര്ഷം എന്ന് പറയുന്നു. സഫലതയുടെ ആധാരമാണ് ഓരോ ഖജനാവിനെയും
സഫലമാക്കുക. സഫലമാക്കൂ സഫലത പ്രാപ്തമാക്കൂ. സഫലത പ്രത്യക്ഷതയെ സ്വതവേ തന്നെ
പ്രത്യക്ഷമാക്കും. വാചാ സേവനം വളരെ നന്നായി ചെയ്തു എന്നാല് ഇനി സഫലതയുടെ
വരദാനത്തിലൂടെ ബാബയുടെ, സ്വയത്തിന്റെ പ്രത്യക്ഷതയെ സമീപം കൊണ്ടു വരൂ. ഓരോ
ബ്രാഹ്മണരുടെ ജീവിതത്തില് സര്വ ഖജനാക്കളുടെയും സമ്പന്നതയെ ആത്മാക്കള്ക്ക്
അനുഭവമാകണം. ഇന്നത്തെ കാലത്ത് ആത്മാക്കള് താങ്കളുടെ അനുഭവി മൂര്ത്തിയിലൂടെ
അനുഭൂതി ചെയ്യാന് ആഗ്രഹിക്കുന്നു. കേള്ക്കാന് ആഗ്രഹം കുറവാണ്, അനുഭൂതി കൂടുതല്
ആഗ്രഹിക്കുന്നു. അനുഭൂതിയുടെ ആധാരമാണ് ഖജനാക്കളുടെ സമ്പാദ്യത്തിന്റെ ശേഖരണം.
ഇപ്പോള് മുഴുവന് ദിവസത്തില് ഇടയ്ക്കിടെ തന്റെ ഈ ചാര്ട്ട് പരിശോധിക്കൂ. സര്വ
ഖജനാക്കളും എത്ര ശേഖരിച്ചു? സമ്പാദ്യത്തിന്റെ ശേഖരണം പുറത്തെടുക്കൂ, കണക്ക്
പുറത്തെടുക്കൂ. ഒരു മിനിറ്റില് എത്ര സങ്കല്പം നടക്കുന്നു? സങ്കല്പത്തിന്
തീവ്രവേഗമല്ലേ. എത്ര സഫലമാക്കി, എത്ര വ്യര്ഥമായി? എത്ര സമര്ഥമായിരുന്നു, എത്ര
സാധാരണമായിരുന്നു? പരിശോധിക്കാനുള്ള യന്ത്രം താങ്കളുടെ കയ്യിലുണ്ടോ അതോ ഇല്ലയോ?
എല്ലാവരുടെയും കയ്യില് പരിശോധിക്കുന്ന യന്ത്രമുണ്ടോ? ടീച്ചേഴ്സിന്റെ കയ്യിലുണ്ടോ?
താങ്കളുടെ സെന്ററുകളില് കമ്പ്യൂട്ടര്, ഇമെയ്ല് ഉള്ളതു പോലെ ഈ പരിശോധനാ
യന്ത്രമുണ്ടോ? ഡബിള് വിദേശികളുടെ കയ്യിലുണ്ടോ? പ്രവര്ത്തിക്കുന്നുണ്ടോ അതോ
നിന്നു പോയോ? പാണ്ഡവരുടെ അടുക്കല് പരിശോധനാ യന്ത്രം ഉണ്ടോ?എല്ലാവരുടെയും
കയ്യിലുണ്ട് ചിലരുടെ കയ്യില് ഇല്ല എങ്കില് അപ്ലിക്കേഷന് ഇടു. എവിടെയെങ്കിലും
ഓഫീസ് തുറക്കുകയാണെങ്കില് ആദ്യം തന്നെ ആലോചിക്കുന്നു ഓഫീസ് ഉണ്ടാക്കുന്നതിനു
മുന്പേ ഇന്നത്തെ കാലത്ത് കമ്പ്യൂട്ടര് വേണം ഇമെയില് വേണം ടൈപ്പിംഗ് മെഷീന് വേണം
കോപ്പിയെടുക്കുന്ന മെഷീന് വേണം.വേണ്ടേ? അപ്പോള് ബ്രാഹ്മണ ജീവിതത്തില് താങ്കളുടെ
ഹൃദയത്തിന്റെ ഓഫീസില് എല്ലാ മെഷീനും ഉണ്ടോ അതോ ഇല്ലയോ?
ബാപ്ദാദ ആദ്യമേ തന്നെ
പറഞ്ഞു ബാപ്ദാദയുടെ അടുക്കല് പ്രകൃതിയും വരുന്നു ഞാന് എവര് റെഡിയാണ് എന്ന്
പറയാന് വേണ്ടി, സമയവും ബ്രാഹ്മണരെ വീണ്ടും വീണ്ടും നോക്കിക്കൊണ്ടിരിക്കുന്നു
ബ്രാഹ്മണര് തയ്യാറാണോ? വീണ്ടും വീണ്ടും ബ്രാഹ്മണരെ ചുറ്റി കറങ്ങുന്നു. അപ്പോള്
ബാപ്ദാദ ചോദിക്കുന്നു നന്നായി ഉയര്ത്തുന്നുണ്ട് ബാപ്ദാദയും സന്തോഷിക്കുന്നു. ഇനി
ഇങ്ങനെ എവര്റെഡിയാകു ഓരോ സങ്കല്പം, ഒരു സെക്കന്ഡ്, ഓരോ ശ്വാസം എന്തു
കടന്നുപോകുന്നുവോ ആഹാ ആഹ ആകണം. ഇപ്പോള് ഏതെങ്കിലും സമയത്ത് ആഹാ ആഹാ ഉണ്ടാകുന്നു
ചില സമയത്ത് വാഹ് എന്നതിനു പകരം വൈ (എന്തുകൊണ്ട്) ആകുന്നു. ചില സമയത്ത്
ബിന്ദുവിടുന്നു, ചില സമയത്ത് ചോദിചിഹ്നവും ആശ്ചര്യചിഹ്നവും ഇടുന്നു. താങ്കള്
എല്ലാവരുടെയും മനസ്സ് പറയണം ആഹാ. ആരുടെയെല്ലാം സംബന്ധസമ്പര്ക്കത്തില് വരുന്നുവോ,
ബ്രാഹ്മണരുടെയാകട്ടെ, സേവനം ചെയ്യുന്നവരുടെ ആകട്ടെ ആഹാ! ആഹാ! ശബ്ദം പുറപ്പെടണം.
ശരി
ഇന്ന് മുതുമുതു മുത്തച്ഛന്
ബ്രഹ്മാബാബയ്ക്ക് ഒരു ശുഭ ആശയുണ്ടായി, ബ്രഹ്മാബാബ പറഞ്ഞു എന്റെ ഗ്രേറ്റ്
ഗ്രേറ്റ് പേരക്കുട്ടികളോട് വിശേഷിച്ച് ഈ കാര്യം പറയണം, അതെന്താണ്? സദാ ഓരോ
കുട്ടിയുടെ മുഖത്ത് ഒന്ന് ആത്മീയതയുടെ പുഞ്ചിരിയുണ്ടാകണം, കേട്ടോ! നന്നായി ചെവി
തുറന്നു കേള്ക്കുക. മറ്റൊന്ന് മുഖത്ത് സദാ മധുരതയുണ്ടാകണം. ഒരു വാക്ക് പോലും
മധുര കൂടാതെ ഉണ്ടാകരുത്. മുഖത്ത് ആത്മീയത വേണം വായില് മധുരത വേണം മനസ്സ്
ബുദ്ധിയില് സദാ ശുഭ ഭാവന, ദയാഹൃദയ ഭാവന, ദാതാവിന്റെ ഭാവനയാകണം. ഓരോ ചുവട്ടില്
ഫോളോ ഫാദര് ആകണം. അപ്പോള് ഇത് ചെയ്യാന് സാധിക്കുമോ? ടീച്ചേഴ്സിന് ഇത് ചെയ്യാന്
സാധിക്കുമോ? യുവാക്കള്ക്ക് ചെയ്യാന് സാധിക്കുമോ? ജ്ഞാനസരോവരത്തില് ദേശവിദേശത്ത്
യുവാക്കളുടെ റിട്രീറ്റ് നടക്കുന്നു) ബാപ്ദാദയുടെ അടുക്കല് യൂത്ത് ഗ്രൂപ്പിന്റെ
റിസള്ട്ട് വളരെ നന്നായി വന്നിട്ടുണ്ട്. കോടിമടങ്ങ് ആശംസകള്. നല്ല റിസള്ട്ട് ആണ്.
അനുഭവവും നന്നായി ചെയ്തു, ബാപ്ദാദ സന്തോഷിക്കുന്നു. ബാപ്ദാദ അനുഭവവും കേട്ടു.
കേട്ടു കേള്പ്പിച്ചതല്ല, നേരിട്ട് ബാപ്ദാദ താങ്കളുടെ അനുഭവം കേട്ടു, എന്നാല്
ഇപ്പോള് ഈ അനുഭവങ്ങളെ അമര്ഭവയുടെ വരദാനത്തിലൂടെ അവിനാശിയായി വയ്ക്കുക.
എന്തുതന്നെ സംഭവിച്ചാലും തന്റെ ആത്മീയ അനുഭവങ്ങളെ സദാ ഉയര്ത്തി കൊണ്ടിരിക്കുക.
കുറയ്ക്കുവാന് പാടില്ല. മൂന്നുമാസത്തിനുശേഷം മധുബനില് വന്നാലും വരാതിരുന്നാലും.
മൂന്നുമാസത്തിനുശേഷം ഉടനെ വരുകയില്ല എന്നാല് തന്റെ അക്കൗണ്ട് വെക്കുക,
ബാപ്ദാദയുടെ അടുക്കല് അയക്കുക, ബാപ്ദാദ ശരിയാക്കും. അല്ലെങ്കില് എന്താണോ ആ
ശതമാനം നല്കും. ശരിയാണോ? ഒരു കൈയിന്റെ കൈ അടിക്കു. ശരി
ഇന്ന് ആശംസകളുടെ ദിവസമാണ്.
ബാപ്ദാദ സന്തോഷ വാര്ത്ത കേള്ക്കുകയും കാണുകയും ചെയ്തു. കൊച്ച് കൊച്ച് കുട്ടികള്
കിരീടധാരികളായി ഇരിക്കുന്നു. താങ്കള്ക്ക് കിരീടം ലഭിക്കും, ഇവര്ക്ക് ഇപ്പോള്
ലഭിച്ചിരിക്കുന്നു. എണീറ്റ് നില്ക്കു. നോക്കൂ കിരീട ഗ്രൂപ്പ് നോക്കൂ. കുട്ടികള്
സദാ ഹൃദയത്തില് സത്യമാണ്. സത്യമായ ഹൃദയം ഉള്ളവരല്ലേ! നല്ലതാണ് കുട്ടികളുടെ
റിസള്ട്ടും ബാപ്ദാദ നന്നായി കണ്ടു ആശംസകള് ശരി.
ഡബിള് വിദേശികള് :
ഇവിടെ കത്തും കുറിപ്പുകളും കണ്ടു. ഉത്സാഹത്തിന്റെ
കുറിപ്പുകളാണ്. എന്നാല് ഒരു കാര്യം കണ്ടു ചില ചിലരുടെ കുറിപ്പുകളില് ഉള്ളത്.
ചിലര് വളരെ നന്നായി ഉണര്വുത്സാഹത്തോടെ പരിവര്ത്തനവും എഴുതിയിട്ടുണ്ട് ഉണര്വും
എഴുതിയിട്ടുണ്ട് എന്നാല് ചില ചിലര് കുറേശ്ശെ തന്റെ ആലസ്യം കാണിച്ചു. ഒരിക്കലും
അലസരാകരുത്. ജാഗ്രത. ഒന്ന് ബാപ്ദാദയ്ക്ക് ആലസ്യം നന്നായി തോന്നുന്നില്ല
മറ്റൊന്ന് നിരാശരാവുക നന്നായി തോന്നുന്നില്ല. എന്ത് സംഭവിച്ചാലും വിശാല ഹൃദയം
ഉള്ളവരായിരിക്കൂ. ഹൃദയ നൈരാശ്യം ചുരുങ്ങിയ ഹൃദയമാണ്. ഹൃദയസന്തുഷ്ടത വലിയ
ഹൃദയമാവുന്നു. അപ്പോള് നിരാശരാകരുത് അലസരാകരുത്. ഉണര്വുല്സാഹത്തില് സദാ
പറന്നുകൊണ്ടിരിക്കുക. ബാപ്ദാദയ്ക്ക് ഡബിള് വിദേശികളില് കോടാനുകോടി പ്രതീക്ഷകളാണ്.
ഡബിള് വിദേശികള് ഇങ്ങനെ അത്ഭുതം കാണിക്കും ഇന്ത്യയിലെ ആത്മാക്കള് അതിശയപ്പെട്ട്
പോകുന്ന തരത്തില്. വരേണ്ടതാണ് ആ ദിവസവും വരേണ്ടതാണ് പെട്ടെന്ന് വരണം.
വരേണ്ടതല്ലേ? ആ ദിവസം വരുമല്ലോ? വരുമാേ ദിവസം? (വേഗം വേഗം വരും) ഹാം ജി പറയൂ.
ബാപ്ദാദ നേരത്തെ ആശംസകളുടെ തളികകള് നിറച്ച് നല്കുകയാണ്. ഇത്രയും ധൈര്യം ബാപ്ദാദ
ഡബിള് വിദേശികളില് കാണുകയാണ് ഇങ്ങനെയല്ലേ? വിദേശത്ത് ഒരുപാട് പ്രതീക്ഷയുണ്ട്.
നല്ലതാണ്. യൂത്തും നല്ലതാണ് ഗൃഹസ്ഥരും ധാരാളം ഉണ്ട് കുമാരിമാരും ധാരാളം ഉണ്ട്
അത്ഭുതം തന്നെ അത്ഭുതം. ശരിയാണോ? ഈ സിന്ധി കുടുംബം പറയൂ എന്ത് അത്ഭുതം ചെയ്യും?
നിമിത്തം മാത്രം സിന്ധി ആണ് എന്നാല് ബ്രാഹ്മണരാണ്. എന്ത് ചെയ്യും പറയൂ? ബാബയുടെ
പേരിനെ പ്രകാശിപ്പിക്കും) എപ്പോള് ചെയ്യും (ഈ വര്ഷത്തില്) താങ്കളുടെ വായില്
ഗുലാബ് ജാമുന്. ധൈര്യമുള്ളവരാണ്. (താങ്കളുടെ വരദാനം ഒപ്പമുണ്ട്) വരദാദാവ് തന്നെ
കൂടെയുണ്ടെങ്കില് വരദാനം എന്ത് വലിയ കാര്യമാണ്. ശരി
ആരു തന്നെ ഈ കല്പ്പത്തിന്
മുമ്പ് വന്നിട്ടുള്ളവരുണ്ടോ അവര് കൈ ഉയര്ത്തു. ആര് ആദ്യമായി വന്നിട്ടുണ്ടോ ആ
കുട്ടികളോട് ബാപ്ദാദ പറയുന്നു വന്നത് പിന്നിലാണ് എന്നാല് പോകേണ്ടത് മുന്നിലാണ്
ഇത്രയും മുന്നോട്ടു ഉയരൂ താങ്കളെ കണ്ടു എല്ലാവരും സന്തോഷിക്കണം. എല്ലാവരുടെയും
വായില് നിന്ന് ഇതേ വാക്ക് പുറപ്പെടണം അത്ഭുതമാണ് അത്ഭുതമാണ് അത്ഭുതമാണ്. ഇങ്ങനെ
ധൈര്യമുണ്ടോ? ആദ്യത്തെ തവണ വരുന്നവരില് ധൈര്യമില്ലേ! പുതിയ വര്ഷം ആഘോഷിക്കാന്
വന്നിരിക്കുന്നു അപ്പോള് പുതിയ വര്ഷത്തില് എന്തെങ്കിലും അത്ഭുതം ചെയ്യുമല്ലോ!
എന്നാലും ബാപ്ദാദയ്ക്ക് എല്ലാ കുട്ടികളും അതി സ്നേഹിയാണ്. എന്നിട്ടും വളരെ
ബുദ്ധിയുടെ ജോലി ചെയ്തിരിക്കുന്നു ടൂ ലേറ്റിനു മുമ്പ് വന്നിരിക്കുന്നു. ഇപ്പോള്
പിന്നെയും ഈ ഹോളില് ഇരിക്കുന്നതിന് സീറ്റ് ലഭിക്കുന്നുണ്ടല്ലോ! താമസിക്കാനുള്ള
പായോ കിടക്കയോ കിട്ടിയല്ലോ! ടൂ ലേറ്റ് ബോര്ഡ് വന്നാല് ക്യൂവില് നില്ക്കേണ്ടിവരും,
അതിനാല് നല്ല സമയത്ത് ബാപ്ദാദയെ തിരിച്ചറിഞ്ഞു ഈ ബുദ്ധിയുടെ ജോലി ചെയ്തു. ശരി.
വിശ്വത്തിന്റെ
നാനാഭാഗത്തെയും സര്വ്വ സഫലതാ മൂര്ത്തികളായ കുട്ടികള്ക്ക്, സര്വ്വസഫലമാക്കുന്ന
തീവ്രപുരുഷാര്ത്ഥി കുട്ടികള്ക്ക്, സദാ തന്റെ അക്കൗണ്ട് പരിശോധിക്കുന്ന പരിശോധകരും
ഭാവി നിര്മ്മാതാക്കളുമായ ഇങ്ങനെയുള്ള ശ്രേഷ്ഠ ആത്മാക്കള്ക്ക്, സദാ തന്റെ ഓരോ
ചുവടും ബാബയെ പ്രത്യക്ഷമാക്കുന്നവരായ മുതു മുത്തച്ഛന്റെ സര്വ്വ പേര
കുട്ടികള്ക്ക് ബാബയുടെയും ദാദയുടെയും വളരെ വളരെ വളരെ വളരെ സ്നേഹസ്മരണ, ആശംസ,
നമസ്തേ. ബാപ്ദാദ ദേശ വിദേശത്തെ എല്ലാ കുട്ടികള്ക്കും പുതുവര്ഷത്തിന്റെ ആശംസകള്
നല്കി.
നാനാ ഭാഗത്തേയും സഫലതയുടെ
നക്ഷത്രങ്ങള്ക്ക് പഴയ വര്ഷത്തിന്റെ വിടയുടെയും പുതുവര്ഷത്തിന്റെ ആശംസയുടെയും
സംഗമ സമയത്ത്, സംഗമസമയം വിടയും ഉണ്ട് ആശംസയും ഉണ്ട്. അപ്പോള് സദാ സഫലമാണ്
സഫലമായി ഇരിക്കും. ഒരിക്കലും അസഫലതയുടെ പേരടയാളം ഉണ്ടായിരിക്കില്ല. ബാപ്ദാദയുടെ
അതി സിക്കീലധേ, അതിസ്നേഹി,അതി മധുരം, കണ്ണുകളിലെ വെളിച്ചമാണ്. എല്ലാവര്ക്കും
നമ്പര് വണ് ആവുക തന്നെ വേണം. ഈ ദൃഢങ്കല്പത്തോടെ ഓരോ ചുവടും ബാപ് സമാനം
വെച്ചുകൊണ്ടിരിക്കുക, കോടിമടങ്ങ് കോടാനുകോടി മടങ്ങ് ആശംസകള് ആശംസകള് ആശംസകള്.
ബാപ്ദാദയുടെ വളരെ വളരെ രത്നങ്ങള്ക്ക് രത്ന സുപ്രഭാതം, രത്ന സുപ്രഭാതം, രത്ന
സുപ്രഭാതം. ഓം ശാന്തി
വരദാനം :-
സേവനത്തിന്റെ ഉണര്വുത്സാഹത്തിലൂടെ സുരക്ഷയുടെ അനുഭവം ചെയ്യുന്നവരായ മായാജീത്ത്
ഭവ
ഏതു കുട്ടികളാണ് സ്ഥൂല
സേവനത്തോടൊപ്പം തന്നെ ആത്മീയ സേവനത്തിനായും ഓടുന്നത്, എവര് റെഡിയായി
ഇരിക്കുന്നത് അപ്പോള് ഈ സേവനത്തിന്റെ ഉണര്വുത്സാഹവും സുരക്ഷയുടെ സാധനയായി
മാറുന്നു. ആര് സേവനത്തില് മുഴുകിയിരിക്കുന്നുവോ അവര് മായയില് നിന്ന്
രക്ഷപ്പെട്ടു കൊണ്ടിരിക്കുന്നു. മായയും നോക്കുകയാണ് ഇവര്ക്ക് സമയമില്ല എങ്കില്
അതും തിരിച്ചുപോകുന്നു ഏതു കുട്ടികള്ക്കാണോ ബാബയോടും സേവനത്തോടും സ്നേഹം ഉള്ളത്
അവര്ക്ക് എക്സ്ട്രാ ധൈര്യത്തിന്റെ സഹായം ലഭിക്കുന്നു, അതിലൂടെ സഹജമായി തന്നെ
മായാജീത്തായി മാറുന്നു.
സ്ലോഗന് :-
ജ്ഞാനത്തെയും
യോഗത്തെയും തന്റെ ജീവിതത്തിന്റെ സ്വഭാവമാക്കി കൊള്ളൂ എങ്കില് പഴയ സ്വഭാവം
മാറിക്കോളും
സൂചന : ഇന്ന് മാസത്തിലെ
മൂന്നാമത്തെ ഞായറാഴ്ച അന്താരാഷ്ട്ര യോഗ ദിവസമാണ്, എല്ലാ ബ്രഹ്മാവത്സരും സംഘടിത
രൂപത്തില് വൈകിട്ട് 6 30 മുതല് 7 30 മണി വരെ വിശേഷിച്ചും സന്തുഷ്ടമണിയായി വായു
മണ്ഡലത്തില് സന്തുഷ്ടതയുടെ കിരണങ്ങള് പരത്തൂ. അസന്തുഷ്ട ആത്മാക്കള്ക്ക്
സന്തുഷ്ടമായിരിക്കുന്നതിനുള്ള ശക്തി നല്കുക, മനസാസേവനം ചെയ്യുക