15.10.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- ആത്മാവും ശരീരവും പതീതവും കറുത്തതുമായി മാറിയിരിക്കുന്നു, ബാബയുടെ ഓർമ്മയിലൂടെ ഇവയെ പാവനമാക്കി മാറ്റൂ, എന്തുകൊണ്ടെന്നാൽ ഇപ്പോൾ പാവനലോകത്തിലേക്ക് പോകണം.

ചോദ്യം :-
ഭഗവാനെ ഏതു കുട്ടികൾക്കാണ് ലഭിക്കുക. ബാബ ഏതൊരു കർമ്മത്തിന്റെ കണക്കാണ് മനസ്സിലാക്കിത്തരുന്നത്?

ഉത്തരം :-
ആരാണോ ആരംഭം മുതലേ ഭക്തി ചെയ്തത് അവർക്ക് തന്നെയാണ് ഭഗവാനെ ലഭിക്കുക. ബാബ ഈ കർമ്മരഹസ്യം മനസ്സിലാക്കിത്തരികയാണ്, അതായത് ഏറ്റവും ആദ്യം നിങ്ങളാണ് ഭക്തി ചെയ്തിരുന്നത്, അതിനാലാണ് ആദ്യമാദ്യം ഭഗവാനിലൂടെ നിങ്ങൾക്ക് ജ്ഞാനം ലഭിച്ചത്. ഇതിലൂടെ പിന്നീട് നിങ്ങൾ പുതിയ ലോകത്തിൽ രാജ്യം ഭരിച്ചിരുന്നു. ബാബ പറയുകയാണ് നിങ്ങൾ പകുതി കൽപ്പം എന്നെ ഓർമ്മിച്ചു. ഇപ്പോൾ ഞാൻ വന്നിരിക്കുകയാണ്, നിങ്ങൾക്ക് ഭക്തിയുടെ ഫലം നൽകാൻ.

ഗീതം :-
മരിക്കുന്നതും നിൻ പാതയിൽ....

ഓംശാന്തി.  
കുട്ടികൾ ഗീതം കേട്ടില്ലേ.. ആരെങ്കിലും മരിക്കുമ്പോൾ ബാബയുടെ അടുത്ത് ജന്മം ലഭിക്കുന്നു, അറിയാം നമ്മൾ ആത്മാക്കളാണ്. മറ്റേത് ശരീരത്തിന്റെ കാര്യമാണ്. ഒരു ശരീരം വിട്ട് പിന്നീട് മറ്റൊരു അച്ഛന്റെ അടുത്തേയ്ക്ക് പോകുന്നു. നിങ്ങൾക്ക് സാകാരത്തിൽ എത്ര അച്ഛനുണ്ടായിരുന്നു. യഥാർത്ഥത്തിൽ നിങ്ങൾ നിരാകാരിയായ അച്ഛന്റെ കുട്ടിയാണ്. നിങ്ങൾ ആത്മാക്കൾ പരംപിതാ പരമാത്മാവിന്റെ കുട്ടികളാണ്. സാകാരത്തിൽ ജീവിക്കുമ്പോഴും നിരാകാരീ ലോകവാസിയാകണം. അതിനെയാണ് പറയുക നിർവ്വാണധാമം അഥവാ ശാന്തിധാമം. ബാബയും അവിടെയാണിരിക്കുന്നത്. നിങ്ങൾ ഇവിടെ വന്ന് ലൗകീക അച്ഛന്റെ കുട്ടിയാകുന്നു. പിന്നീട് പരംപിതാവിനെ മറക്കുന്നു. സത്യയുഗത്തിൽ നിങ്ങൾ സുഖികളായി മാറുന്നു. അപ്പോൾ പാരലൗകീക അച്ഛനെ മറക്കുന്നു. സുഖത്തിൽ ആ അച്ഛനെ ഓർമിക്കുന്നില്ല. ദു:ഖത്തിൽ ഓർമ്മിക്കുന്നു. ആത്മാവാണ് ഓർമ്മിക്കുന്നത്. ലൗകീക അച്ഛനെ ഓർമ്മിക്കുമ്പോൾ ബുദ്ധി ശരീരത്തിലേക്കാണ് പോകുന്നത്. ആത്മീയ അച്ഛനെ ഓർമ്മിക്കുമ്പോൾ പറയും അല്ലയോ അച്ഛാ..രണ്ടും അച്ഛൻ തന്നെയാണ്. ശരിയായ അക്ഷരം അച്ഛൻ എന്നാണ്. അതും അച്ഛൻ ഇതും അച്ഛൻ തന്നെയാണ്. ആത്മാവ് ആത്മീയ അച്ഛനെ ഓർമ്മിക്കുമ്പോൾ ബുദ്ധി അവിടേക്ക് പോകും. ഇത് ബാബ തന്നെയാണ് കുട്ടികൾക്ക് മനസ്സിലാക്കിത്തരുന്നത്. ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായിക്കഴിഞ്ഞു ബാബ വന്നിരിക്കുകയാണ് നമ്മളെ ബാബയുടേതാക്കി മാറ്റാൻ. ബാബ പറയുകയാണ് ആദ്യമാദ്യം ഞാൻ നിങ്ങളെ സ്വർഗ്ഗത്തിലേക്കയച്ചു. അവിടെ നിങ്ങൾ വളരെ ധനവാനായിരുന്നു. 84 ജന്മം എടുത്തു. ഡ്രാമയുടെ പദ്ധതിയനുസരിച്ച് നിങ്ങൾ ദു:ഖികളായി മാറി. ഡ്രാമയനുസരിച്ച് ഈ പഴയ ലോകം നശിക്കുക തന്നെ ചെയ്യും. നിങ്ങളുടെ ഈ ആത്മാവും ശരീരമാകുന്ന വസ്ത്രവും സതോപ്രധാനമായിരുന്നു. പിന്നീട് സ്വർണ്ണിമ യുഗത്തിൽ നിന്നും ആത്മാവ് വെള്ളിയുഗത്തിലേക്ക് വന്നു. ശരീരവും വെള്ളിയായി മാറി. പിന്നീട് ചെമ്പുയുഗത്തിലേക്ക് വന്നു. ഇപ്പോൾ നിങ്ങളുടെ ആത്മാവ് തികച്ചും പതീതമായി മാറി. അപ്പോൾ ശരീരവും പതീതമായി. 14 കാരറ്റിന്റെ സ്വർണ്ണം ആരും ഇഷ്ടപ്പെടാത്തത് പോലെ, കാരണം കറുത്തതായിത്തീർന്നു. നിങ്ങളും ഇപ്പോൾ കറുത്ത് കലിയുഗീവാസിയായി മാറി. ഇപ്പോൾ ആത്മാവും ശരീരവും ഒരുപോലെ കറുത്തതായി മാറുമ്പോൾ എങ്ങനെയാണ് പാവനമായി മാറുക. ആത്മാവ് പവിത്രമായി മാറുമ്പോഴാണ് പവിത്രമായ ശരീരം ലഭിക്കുക. ഇത് എങ്ങനെയാണ് സംഭവിക്കുന്നത്? ഗംഗാസ്നാനം ചെയ്യുന്നതി ലൂടെയാണോ? അല്ല, വിളിച്ചിരുന്നു അല്ലയോ പതീത പാവനാ വരൂ..ഇപ്രകാരം ആത്മാവ് വിളിക്കുമ്പോൾ ബുദ്ധി പാരലൗകിക അച്ഛന്റെ അടുത്തേക്കു പോകുന്നു. അല്ലയോ ബാബ നോക്കൂ, ബാബ എന്ന അക്ഷരം എത്ര മധുരമുള്ളതാണ്. ഭാരതവാസികൾ തന്നെയാണ് ബാബ..ബാബ.. എന്നു വിളിക്കുന്നത്. ഇപ്പോൾ നിങ്ങൾ ആത്മാഭിമാനികളായി മാറി ബാബയുടേതായി മാറണം. ബാബ പറയുകയാണ്, ഞാൻ നിങ്ങളെ സ്വർഗ്ഗത്തിലേക്ക് അയച്ചതായിരുന്നു. പുതിയ ശരീരവും നിങ്ങൾ ധാരണ ചെയ്തിരുന്നു. ഇപ്പോൾ നിങ്ങൾ എന്തായിമാറി? ഈ കാര്യങ്ങൾ സദാ ഉള്ളിലുണ്ടാവണം. ബാബയെ ഓർമ്മിക്കണം. എല്ലാവരും ഓർമ്മിക്കുന്നുണ്ട്. അല്ലയോ ബാബ ഞങ്ങൾ ആത്മാക്കൾ പതീതമായി മാറി. ഇപ്പോൾ വരൂ, വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ. ഡ്രാമയിൽ ഈ പാർട്ടും ഉണ്ട്. നിങ്ങൾ കുട്ടികൾക്ക് നിശ്ചയം ഉണ്ടാവണം. ഏറ്റവും പ്രിയപ്പെട്ടത് ബാബയാണ്. പറയാറുണ്ട് മധുരം, അതിമധുരം. ഇപ്പോൾ മധുരം ആരാണ്. ലൗകീക സംബന്ധത്തിലും ആദ്യം ജന്മം നൽകുന്ന അച്ഛനാണ്, പിന്നീട് ടീച്ചർ. ടീച്ചറിലൂടെ പഠിപ്പ് പഠിച്ച് നിങ്ങൾ മിടുക്കരായി മാറുന്നു. പഠിപ്പാണ് വരുമാനത്തിന് ആധാരം. ജ്ഞാനമാണ് അറിവ്. യോഗം ഓർമ്മയാണ്. ഈ പരിധിയില്ലാത്ത കാര്യങ്ങൾ മറ്റാർക്കും അറിയില്ല. ചിത്രങ്ങളിൽ വ്യക്തമായി കാണിച്ചിട്ടുണ്ട്. ശിവബാബ ബ്രഹ്മാവിലൂടെയാണ് സ്ഥാപന ചെയ്യുന്നത്. കൃഷ്ണൻ എങ്ങനെയാണ് രാജയോഗം പഠിച്ചത്? രാജയോഗം പഠിച്ചത് സത്യയുഗത്തിലേക്ക് വേണ്ടിയാണ്. തീർച്ചയായും സംഗമയുഗത്തിൽ ബാബ തന്നെയാണ് പഠിപ്പിച്ചത്. സത്യയുഗത്തിന്റെ സ്ഥാപന ചെയ്യുന്നത് ശിവബാബയാണ്. ബ്രഹ്മാവിലൂടെയാണ് ചെയ്യുന്നത്. ചെയ്യുകയും ചെയ്യിപ്പിക്കുകയും ചെയ്യുന്നത് ബാബയല്ലേ. ലോകത്തിലുള്ളവർ ത്രിമൂർത്തി ബ്രഹ്മാവ് എന്നു പറയുന്നു. ഉയർന്നതിലും വെച്ച് ഉയർന്നത് ശിവബാബയാണ്. ബ്രഹ്മാവ് സാകാരിയാണ്. ശിവബാബ നിരാകാരിയാണ്. സൃഷ്ടി നടക്കുന്നത് ഇവിടെയാണ്. ഈ സൃഷ്ടിയുടെ ചക്രം കറങ്ങിക്കൊണ്ടിരിക്കുന്നു. ആവർത്തിച്ചുകൊണ്ടേയിരിക്കുന്നു. സൂക്ഷ്മവതനത്തിലെ സൃഷ്ടിയുടെ ചക്രത്തെക്കുറിച്ച് മഹിമയില്ല. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ആവർത്തിക്കപ്പെടും. പറയാറുണ്ട് സത്യയുഗം, ത്രേതായുഗം, ദ്വാപരയുഗം, കലിയുഗം. ഇടയിൽ തീർച്ചയായും സംഗമയുഗം ഉണ്ടാവും. ഇല്ലെങ്കിൽ കലിയുഗത്തെ സത്യയുഗമാക്കി ആരാണ് മാറ്റുക. നരകവാസികളെ സ്വർഗ്ഗവാസിയാക്കി മാറ്റുന്ന ബാബ സംഗമത്തിൽ തന്നെയാണ് വരുന്നത്. ഈ പഴയ ലോകത്തിൽ അത്രയും ദു:ഖം തന്നെയാണുള്ളത്. ആത്മാവ് എത്രത്തോളം തമോപ്രധാനമായി മാറിയോ അത്രയും ദു:ഖിയായി മാറി. ദേവതകൾ സതോപ്രധാനരാണ്. ഇതു തന്നെയാണ് ഏറ്റവും ഉയർന്ന ഈശ്വരീയ ഗവൺമെന്റ്. ഒപ്പം ധർമ്മരാജനും ഉണ്ട്.

ബാബ പറയുകയാണ്, നിങ്ങൾ ശിവാലയത്തിൽ വസിച്ചവരായിരുന്നു. ഇപ്പോൾ വേശ്യാലയത്തിലാണ്. നിങ്ങൾ പാവനരായിരുന്നു. ഇപ്പോൾ പതീതരായി മാറിയപ്പോൾ പറയുകയാണ് ഞങ്ങൾ പാപികളാണ്. ആത്മാവ് പറയുകയാണ് -നിർഗുണരായ ഞങ്ങളിൽ ഗുണങ്ങൾ ഇല്ല. ദേവതകളുടെ അമ്പലങ്ങളിൽ പോയി ഇപ്രകാരം പറയും. പറയേണ്ടത് ബാബയുടെ മുന്നിലാണ്. ബാബയെ വിട്ട് സഹോദരന്മാരുടെ അടുത്തുപോകുന്നു. ഈ ദേവതകൾ സഹോദരന്മാരല്ലേ. സഹോദരനിൽ നിന്നും ഒന്നും കിട്ടില്ല. സഹോദരന്റെ പൂജ ചെയ്ത് ചെയ്ത് താഴെയെത്തി. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം ബാബ വന്നിരിക്കുകയാണ്. ബാബയിലൂടെയാണ് നമുക്ക് സമ്പത്ത് ലഭിക്കുക. മനുഷ്യരിൽ ആർക്കും തന്നെ ഇതറിയില്ല. ഭഗവാൻ സർവ്വവ്യാപിയെന്നു പറയുന്നു. ചിലർ പറയും അഖണ്ഡജ്യോതീ തത്ത്വം എന്ന്. ചിലർ പറയും ഭഗവാൻ നാമരൂപങ്ങളിൽ നിന്നും വേറിട്ടതാണെന്ന്. എന്നാൽ താങ്കൾ കുട്ടികൾ പറയും അഖണ്ഡജ്യോതിസ്വരൂപം എന്ന്. പിന്നീട് നാമരൂപത്തിൽ നിന്നും എങ്ങനെ വേറിട്ടതാകും. ബാബയെ യഥാർത്ഥരീതിയിൽ മനസ്സിലാകാത്തതു കാരണം പതീതമായി മാറി. തമോപ്രധാനമായി മാറുകതന്നെ വേണം. പിന്നീട് ബാബ വന്ന് സർവ്വരേയും പാവനമാക്കി മാറ്റുന്നു. ആത്മാക്കൾ എല്ലാവരും നിരാകാരീ ലോകത്ത് ബാബയോടൊപ്പം ഇരിക്കും. പിന്നീട് ഭൂമിയിൽ വന്ന് സതോ, രജോ, തമോ പാർട്ട് അഭിനയിക്കും. ആത്മാവ് തന്നെയാണ് ബാബയെ ഓർമ്മിക്കുന്നത്. ബാബ വരുക തന്നെ ചെയ്യും. പറയാറുണ്ട് ബ്രഹ്മാവിന്റെ ശരീരത്തിനെ ആധാരമായെടുക്കുന്നു. ഇത് തന്നെയാണ് ഭാഗ്യശാലീ രഥം. ആത്മാവിന് രഥത്തെ ഉപേക്ഷിക്കണം. പറയാറുണ്ട് ഭഗീരഥൻ ഗംഗയെ കൊണ്ടുവന്നു. ഇപ്പോൾ ഈ കാര്യങ്ങൾ സാധ്യമല്ല. ആർക്കും മനസ്സിലാകുന്നില്ല നമ്മൾ എന്താണ് പറയുന്നത് എന്ന്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് അറിയാം. ഇതാണ് ജ്ഞാനത്തിന്റെ മഴ. ഇതിലൂടെ എന്താണ് ഉണ്ടാകുന്നത്. പതീതത്തിൽ നിന്നും പാവനമായി മാറുന്നു. ഗംഗയും യമുനയും സത്യയുഗത്തിലും ഉണ്ടായിരിക്കും. പറയാറുണ്ട് കൃഷ്ണൻ യമുനയുടെ തീരത്ത് കളിച്ചിരുന്നു. ഇങ്ങനെയുള്ള കാര്യങ്ങൾ ഒന്നുമില്ല. കൃഷ്ണൻ സത്യയുഗത്തിലെ രാജകുമാരനാണ്. അതീവ സമൃദ്ധിയോടെ പാലന അനുഭവിച്ച ആത്മാവാണ്. പുഷ്പമായിരുന്നില്ലേ, പുഷ്പം എത്ര സുന്ദരമാണ്. പുഷ്പത്തിന്റെ സുഗന്ധം സർവ്വരും സ്വീകരിക്കുന്നു. മുള്ളിൽ നിന്നും അല്പം പോലും സുഗന്ധം ഉണ്ടാവില്ല. ഇപ്പോൾ ഈ ലോകം മുള്ളുകളുടെ കാടാണ്. ബാബ മുൾക്കാട്ടിൽ വന്ന് പൂക്കളുടെ തോട്ടം ഉണ്ടാക്കുകയാണ്. അതിനാൽ ബാബയെ ബബൂൾനാഥൻ എന്നു പറയുന്നു. മുള്ളുകളെ പൂക്കളാക്കി മാറ്റുന്നു അതിനാൽ മഹിമയും പാടാറുണ്ട് മുള്ളുകളെ പൂക്കളാക്കി മാറ്റുന്ന ബാബ. ഇങ്ങനെയുള്ള ബാബയോട് കുട്ടികൾക്ക് എത്ര സ്നേഹം ഉണ്ടാവണം? ഇപ്പോൾ നിങ്ങൾക്ക് മനസ്സിലായി നിങ്ങൾ പരിധിയില്ലാത്ത അച്ഛന്റേതായി മാറിക്കഴിഞ്ഞു. ഇപ്പോൾ നിങ്ങളുടെ സംബന്ധം ബാബയുമായിട്ടാണ്. ലൗകീകവുമായല്ല. പാരലൗകീക അച്ഛനെ ഓർമ്മിക്കുന്നതിലൂടെ നിങ്ങൾ പാവനമായി മാറുകയാണ്. ആത്മാവ് മനസ്സിലാക്കുന്നുണ്ട് അത് എന്റെ ലൗകീക അച്ഛനും, ഇത് എന്റെ അലൗകീക അച്ഛനുമാണ്. അലൗകീക അച്ഛനെയും ലൗകീക അച്ഛനെയും ഭക്തിമാർഗ്ഗത്തിലും ആത്മാവ് മനസ്സിലാക്കുന്നുണ്ട്. അത് എന്റെ ലൗകീക അച്ഛനും ഇത് എന്റെ ഗോഡ് ഫാദറുമാണ്. അവിനാശിയായ അച്ഛനെ ഓർമ്മിക്കുന്നു. ആ അച്ഛൻ എപ്പോഴാണ് വന്ന് സ്വർഗ്ഗ സ്ഥാപന ചെയ്യുന്നത്? ഇത് ആർക്കും അറിയില്ല. ബാബ വരുന്നതുതന്നെ പതീതരെ പാവനമാക്കാനാണ്. തീർച്ചയായും വരുന്നത് സംഗമയുഗത്തിൽ തന്നെയാണ് ശാസ്ത്രങ്ങളിൽ കല്പത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വർഷമാണെന്ന് പറഞ്ഞ് മനുഷ്യരെ ഘോരമായ അന്ധകാരത്തിലാക്കി. പറയാറുണ്ട് ആരാണോ അധികം ഭക്തി ചെയ്തത് അവർക്കാണ് ആദ്യം ഭഗവാനെ ലഭിക്കുക, ബാബ ഈ കർമ്മ രഹസ്യം മനസ്സിലാക്കിത്തരികയാണ്. ഏറ്റവും ആദ്യം നിങ്ങൾ തന്നെയാണ് ഭക്തി ചെയ്തത് നിങ്ങൾക്കുതന്നെയാണ് ആദ്യമാദ്യം ഭഗവാനിലൂടെ ജ്ഞാനം ലഭിക്കുക. പിന്നീട് നിങ്ങൾ പുതിയലോകത്തിൽ രാജ്യം ഭരിക്കും. പരിധിയില്ലാത്ത അച്ഛൻ നിങ്ങൾക്ക് ജഞാനം നൽകിക്കൊണ്ടി രിക്കുകയാണ്. ഇതിൽ ബുദ്ധിമുട്ടിന്റെ കാര്യം ഒന്നും ഇല്ല. ബാബ പറയുകയാണ് നിങ്ങൾ അര കല്പം ബാബയെ ഓർമ്മിച്ചു. സുഖത്തിൽ ആരും തന്നെ ഓർമ്മിക്കുകയില്ല. എപ്പോഴാണോ ദുഃഖിയായി മാറുന്നത് അപ്പോഴാണ് ബാബ വന്ന് സുഖിയാക്കി മാറ്റുന്നത്. ഇപ്പോൾ നിങ്ങൾ വളരെ വലിയ ആൾക്കാരായി മാറുകയാണ്. മുഖ്യമന്ത്രി, പ്രധാനമന്ത്രി എന്നിവരുടെ ബംഗ്ലാവുകൾ എത്ര ഒന്നാന്തരമാണ്. മുഴുവൻ ഫർണിച്ചറുകളും ഒന്നാന്തരമായിരിക്കും. നിങ്ങൾ എത്ര വലിയ ദേവതയായാണ് മാറുന്നത്. ദൈവീക ഗുണങ്ങൾ ഉള്ള ദേവതകൾ സ്വർഗ്ഗത്തിന്റെ അധികാരികളായാണ് മാറുന്നത്. അവിടെ നിങ്ങൾക്കായുള്ള കൊട്ടാരങ്ങൾ രത്നങ്ങളും വൈഡൂര്യങ്ങളും പതിച്ചതായിരിക്കും. അവിടെ നിങ്ങളുടെ ഫർണ്ണീച്ചർ സ്വർണ്ണം കൊണ്ടുണ്ടാക്കിയ ഫസ്റ്റ് ക്ലാസ്സ് ആയിരിക്കും.

ഇത് രുദ്രജ്ഞാന യജ്ഞമാണ്. ശിവനെ രുദ്രൻ എന്നും പറയുന്നു. എപ്പോഴാണോ ഭക്തി പൂർത്തിയാകുന്നത് അപ്പോൾ ഭഗവാൻ രുദ്രയജ്ഞം രചിക്കും. സത്യയുഗത്തിൽ യജ്ഞത്തിന്റേയും ഭക്തിയുടേയും കാര്യമേയില്ല. ഈ സമയത്താണ് ബാബ ഈ അവിനാശീ രുദ്രജ്ഞാന യജ്ഞം രചിക്കുന്നത്. ഇതിനെക്കുറിച്ച് പിന്നീട് മഹിമ ചെയ്തുവരുന്നു. ഭക്തി സദാ ഉണ്ടായിരിക്കില്ല. ഭക്തിയും ഉണ്ട് ജ്ഞാനവും ഉണ്ട്. ഭക്തി രാത്രിയാണ്. ജ്ഞാനം പകലാണ്. ബാബ വന്നാണ് പകൽ രചിക്കുന്നത്. കുട്ടികൾക്ക് ബാബയോട് എത്ര സ്നേഹം ഉണ്ടാവണം. ബാബ നമ്മളെ വിശ്വത്തിന്റെ അധികാരികളാക്കിയാണ് മാറ്റുന്നത്. ഏറ്റവും പ്രിയപ്പെട്ടത് ബാബയല്ലേ-ഇത്രത്തോളം പ്രിയപ്പെട്ട ഒരു വസ്തു ലോകത്തിലില്ല. പകുതി കല്പം ഓർമിച്ചു. ബാബാ വരൂ, ഞങ്ങളുടെ ദുഃഖത്തെ ഇല്ലാതാക്കൂ...ഇപ്പോൾ ബാബ വന്നിരിക്കുകയാണ്. കുട്ടികൾക്ക് മനസ്സിലാക്കിതരുന്നു-കുട്ടികളേ നിങ്ങൾക്ക് നിങ്ങളുടെ ഗൃഹസ്ഥവ്യവഹാരത്തിൽ ഇരിക്കുക തന്നെ വേണം. ഇവിടെ ബാബയ്ക്കൊപ്പം ഏതുവരെ ഇരിക്കുന്നുവോ ഒപ്പം പരമധാമിലും ഇരിക്കും. ഇവിടെ ഇരിക്കാൻ സാധിക്കില്ല. ഇവിടെ ജ്ഞാനം പഠിക്കുക തന്നെ വേണം. ജ്ഞാനം എടുക്കുന്നവർ കുറവാണ്. ലൗഡ് സ്പീക്കറിൽ പഠിപ്പിക്കാൻ സാധിക്കുമോ? ടീച്ചർ എങ്ങനെ ചോദ്യം ചോദിക്കും? ലൗഡ് സ്പീക്കറിൽ എങ്ങനെ പ്രതികരിക്കും? അതിനാൽ കുറച്ചു കുട്ടികളാണ് പഠിക്കുക. ജ്ഞാനം ധാരാളം ഉണ്ട്. പിന്നീട് പരീക്ഷയും ഉണ്ടാകും. റിസൾട്ടും വരും. ഇവിടെ ഒരേ ഒരു ബാബയാണ് പഠിപ്പിക്കുന്നത്. ഇതും മനസ്സിലാക്കണം-രണ്ടച്ഛൻമാരുണ്ട്. ഒന്ന് ലൗകിക അച്ഛൻ, രണ്ടാമത്തേത് പാരലൗകിക അച്ഛൻ. ദുഃഖത്തിൽ പാരലൗകിക അച്ഛനെയാണ് ഓർമിക്കുക. ഇപ്പോൾ ആ അച്ഛനാണ് വന്നിരിക്കുന്നത്. മഹാഭാരതയുദ്ധം മുന്നിലാണ്. പറയാറുണ്ട് മഹാഭാരതയുദ്ധത്തിൽ കൃഷ്ണൻ വന്നു. ഇത് ഒരിക്കലും സംഭവിക്കില്ല. പാവങ്ങളെല്ലാവരും ആശയക്കുഴപ്പത്തിലാണ്. പിന്നീട് കൃഷ്ണാ കൃഷ്ണാ എന്നു പറയുന്നു. ഇപ്പോൾ ഏറ്റവും പ്രിയപ്പെട്ടത് ശിവനും ആണ്, കൃഷ്ണനും ആണ്. എന്നാൽ ശിവബാബ നിരാകാരനാണ്, കൃഷ്ണൻ സാകാരിയാണ്. നിരാകാരനായ ബാബ സർവ്വാത്മാക്കളുടെയും അച്ഛനാണ്. രണ്ടുപേരും ഏറ്റവും പ്രിയപ്പെട്ടവർ തന്നെയാണ്. കൃഷ്ണൻ വിശ്വത്തിന്റെ അധികാരിയല്ലേ. ഇപ്പോൾ നിങ്ങൾ നിർണ്ണയിക്കൂ-ഏറ്റവും പ്രിയപ്പെട്ടത് ആരാണ്? യോഗ്യതയുള്ളവരാക്കി മാറ്റുന്നത് ശിവബാബയല്ലേ. കൃഷ്ണൻ എന്താണ് ചെയ്യുന്നത്. ബാബ തന്നെയാണ് കൃഷ്ണനെ അധികാരിയാക്കി മാറ്റിയത്. അതിനാൽ മഹിമയും അധികം ബാബയ്ക്കാണുള്ളത്. ബാബ മനസ്സിലാക്കിത്തരുകയാണ്-നിങ്ങൾ എല്ലാവരും പാർവതിമാരാണ്. ഇവിടെ അമരനാഥനായ ശിവൻ നിങ്ങൾക്ക് കഥ കേൾപ്പിക്കുകയാണ്. നിങ്ങൾ എല്ലാവരും അർജ്ജുനൻമാരാണ്. നിങ്ങളെല്ലാവരും ദ്രൗപദിമാരുമാണ്. ഈ വികാരി ലോകം രാവണരാജ്യമാണ്. അവിടെ നിർവികാരി ലോകമാണ്. വികാരത്തിന്റെ കാര്യമില്ല. നിരാകാരനായ അച്ഛൻ വികാരി ലോകം രചിക്കുമോ. വികാരിലോകം ദുഃഖമാണ്. സന്യാസിമാരുടെത് ഹഠയോഗമാണ്. നിവൃത്തി മാർഗം. ആത്മാവ് ശരീരത്തിൽ നിന്ന് വേറിടുന്നതുവരെ കർമം ചെയ്യണം. ഗർഭജയിലിൽ തന്നെ കർമത്തിന്റെ കണക്ക് തുടങ്ങുകയാണ്. അല്ലാതെ കർമസന്യാസം എന്നു പറയുന്നത് തെറ്റാണ്. ഹഠയോഗങ്ങളൊക്കെ പഠിക്കുന്നു. ഗുഹകളിൽ പോയിരിക്കുന്നു. അഗ്നിയിലൂടെ നടക്കുന്നു. ഇപ്രകാരം സിദ്ധികളും അനേകതരത്തിലുണ്ട്. മാന്ത്രികവിദ്യയിലൂടെ പല സാധനങ്ങളും പുറത്തെടുക്കും. ബാബയേയും ഇന്ദ്രജാലക്കാരൻ, രത്നവ്യാപാരി, കച്ചവടക്കാരൻ എന്നൊക്കെ പറയാറുണ്ട്. മറ്റുള്ളവർക്ക് ഗതിയും സത്ഗതിയും നൽകാൻ സാധിക്കില്ല. ഒരേ ഒരു സത്യമായ സദ്ഗുരു വന്നിട്ടാണ് സർവ്വർക്കും സത്ഗതി നൽകുന്നത്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഏറ്റവും പ്രിയപ്പെട്ട ഒരേ ഒരു ബാബയാണ് മുള്ളുകളെ പൂക്കളാക്കി മാറ്റുന്നത്, അതിനാൽ വളരെ സ്നേഹത്തോടെ ഓർമ്മിക്കണം. സുഗന്ധമുള്ള പവിത്ര പുഷ്പമായി മാറി സർവ്വർക്കും സുഖം നൽകണം

2. ഈ ജ്ഞാനം വരുമാനമാർഗമാണ്. ഇതിലൂടെ നിങ്ങൾ 21 ജന്മത്തേക്ക് ഉയർന്ന ദേവതകളായി മാറുന്നു. അതിനാൽ നല്ല രീതിയിൽ പഠിക്കണം, പഠിപ്പിക്കണം. ആത്മാഭിമാനിയായി മാറണം.

വരദാനം :-
ഉത്തരവാദിത്വങ്ങൾ നിർവ്വഹിച്ചുകൊണ്ടും ആകാരി- നിരാകാരി സ്ഥിതിയുടെ അഭ്യാസത്തിലൂടെ സാക്ഷാത്കാരമൂർത്തിയായി ഭവിക്കട്ടെ.

എങ്ങനെയാണോ സാകാരത്തിൽ ഇത്രയും വലിയ ഉത്തരവാദിത്വങ്ങൾ ഉണ്ടായിട്ടും ആകാരീ- നിരാകാരീ സ്ഥിതിയുടെ അഭ്യാസം ചെയ്യിപ്പിച്ചുകൊണ്ടിരുന്നു, അതേപോലെ അച്ഛനെ അനുകരിക്കൂ. സാകാരരൂപത്തിൽ ഫരിസ്താ സ്ഥിതിയുടെ അനുഭൂതി ചെയ്യിപ്പിക്കൂ. ആര് എത്ര തന്നെ അശാന്തരും ദു:ഖിതരുമായി പരിഭ്രമിച്ച് താങ്കളുടെയടുത്ത് വന്നാലും താങ്കളുടെ ഒരു ദൃഷ്ടി, വൃത്തി- സ്മൃതിയുടെ ശക്തി അവരെ തികച്ചും ശാന്തമാക്കണം. വ്യക്തഭാവത്തിൽ വന്നിട്ട് അവ്യക്തസ്ഥിതിയുടെ അനുഭവം ചെയ്യുക അപ്പോൾ പറയാം സാക്ഷാത്കാര മൂർത്തി.

സ്ലോഗന് :-
ആരാണോ സത്യമായ ദയാമനസ്കർ അവർക്ക് ദേഹത്തിന്റെയോ ദേഹാഭിമാനത്തിന്റെയോ ആകർഷണം ഉണ്ടാകില്ല.

അവ്യക്ത സൂചന- പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നരായി അപകാരികൾക്കും ഉപകാരം ചെയ്യൂ.

ജ്ഞാനീതൂ ആത്മാവ് സദാ ഓരോരുത്തരെയും പ്രതി മാസ്റ്റർ സ്നേഹത്തിന്റെ സാഗരമായിരിക്കും. സ്നേഹമല്ലാതെ അവരുടെ കൈവശം മറ്റൊന്നും തന്നെ ഉണ്ടാകില്ല. ആര് വന്നാലും അവർക്ക് സ്നേഹം തന്നെയാണ് കൊടുക്കുക. ഇക്കാലത്ത് സമ്പത്തിനേക്കാൾ കൂടുതൽ സ്നേഹത്തിന്റെയാണ് ആവശ്യകത. സ്നേഹത്തിന്റെ ശക്തിയിലൂടെ ശത്രുവിനെപ്പോലും മിത്രമാക്കി മാറ്റാൻ കഴിയും. അപകാരികൾക്ക് മേലും ഉപകാരം ചെയ്യാൻ സാധിക്കും.