മധുരമായ കുട്ടികളേ - സ്വയം
പരിശോധിക്കൂ എത്ര സമയം ബാബയുടെ സ്മൃതിയില് ഇരിക്കാന് സാധിക്കുന്നുണ്ട്, കാരണം
സ്മൃതിയിലൂടെ മാത്രമാണ് പ്രയോജനം, വിസ്മൃതിയില് നഷ്ടമാണ്.
ചോദ്യം :-
ഈ പാപാത്മാക്കളുടെ ലോകത്തില് ഏതൊരു കാര്യമാണ് തികച്ചും അസംഭവ്യമായത,്
എന്തുകൊണ്ട്?
ഉത്തരം :-
ഇവിടെ
ആരെങ്കിലും സ്വയത്തെ പുണ്യാത്മാവാണെന്നു പറയുകയാണെങ്കില്, അത് തികച്ചും
അസംഭവ്യമാണ് കാരണം ലോകം തന്നെ കലിയുഗീ തമോപ്രധാനമാണ്. മനുഷ്യര് ഏതൊന്നിനെയാണോ
പുണ്യകര്മ്മമെന്നു മനസ്സിലാക്കുന്നത്, അതുപോലും പാപത്തിന്റെതായിത്തീരുന്നു.
കാരണം ഓരോ കര്മ്മവും വികാരങ്ങള്ക്കു വശപ്പെട്ടിട്ടാണ് ചെയ്യുന്നത്.
ഓംശാന്തി.
നമ്മള് ബ്രഹ്മാകുമാര്-കുമാരിമാരാണെന്നുളളത് നിങ്ങള് കുട്ടികള്ക്ക്
മനസ്സിലായിട്ടുണ്ട്. പിന്നീട് നമ്മള് ദേവീദേവതകളായിത്തീരുന്നു. ഇത് നിങ്ങള്ക്ക്
മാത്രമേ അറിയൂ മറ്റാര്ക്കും തന്നെ മനസ്സിലാവുകയില്ല. നിങ്ങള്ക്കറിയാം നമ്മള്
ബ്രഹ്മാകുമാര്-കുമാരിമാര് പരിധിയില്ലാത്ത പഠിപ്പാണ് പഠിച്ചുകൊണ്ടിരിക്കുന്നത്.
84 ജന്മത്തിന്റെ പഠിപ്പാണ് പഠിക്കുന്നത്, സൃഷ്ടിചക്രത്തിന്റെ പഠിപ്പാണ്
പഠിക്കുന്നത്. പിന്നീട് നിങ്ങള്ക്ക് പവിത്രമാകുന്നതിനുളള പഠിപ്പും ലഭിക്കുന്നു.
ഇവിടെ ഇരുന്നുകൊണ്ടും നിങ്ങള് കുട്ടികള് തീര്ച്ചയായും പാവനമാകുന്നതിനായി ബാബയെ
ഓര്മ്മിക്കുന്നുണ്ട്. അവനവന്റെ ഹൃദയത്തോടു ചോദിക്കണം നമ്മള് സത്യം-സത്യമായും
ബാബയുടെ ഓര്മ്മയിലിരുന്നോ അതോ മായാ രാവണന് ബുദ്ധിയെ മറ്റു വശത്തേക്കു കൊണ്ടു
പോയോ? തന്റെ അവസ്ഥയെ നോക്കൂ. എത്രത്തോളം സമയം ബാബയെ ഓര്മ്മിച്ചുവോ അതിലൂടെ
മാത്രമാണ് പാവനമായിത്തീരുന്നത്. ശേഖരണത്തിന്റെയും നഷ്ടത്തിന്റെയും കണക്കുകള്
വെക്കണം. അതൊരു ശീലമായിത്തീരുകയാണെങ്കില് ഓര്മ്മയുണ്ടാകുന്നു. എഴുതി വെക്കും.
എല്ലാവരുടെയും പോക്കറ്റില് ഡയറി ഉണ്ടായിരിക്കുമല്ലോ. മറ്റുളള വ്യാപാരികളുടെ
കൈയ്യില് പരിധിയുളള ഡയറിയാണ്. നിങ്ങളുടെത് പരിധിയില്ലാത്ത ഡയറിയാണ്. അപ്പോള്
നിങ്ങള്ക്ക് തന്റെ ചാര്ട്ട് നോട്ട് ചെയ്യണം. ബാബയുടെ ആജ്ഞയാണ് - ജോലികള്
എന്തുവേണമെങ്കിലും ചെയ്തോളൂ പക്ഷേ കുറച്ച് സമയം കണ്ടെത്തി തീര്ച്ചയായും എന്നെ
ഓര്മ്മിക്കണം. തന്റെ കണക്കിനെ നോക്കി പ്രാപ്തിയെ വര്ദ്ധിപ്പിച്ചുകൊണ്ടിരിക്കണം.
നഷ്ടം ഉണ്ടാക്കരുത്. നിങ്ങളുടെത് യുദ്ധമല്ലേ. സെക്കന്റില് പ്രാപ്തിയും
സെക്കന്റില് നഷ്ടവുമാണ്. ഞങ്ങള് നഷ്ടമാണോ അതോ ലാഭമാണോ ഉണ്ടാക്കുന്നത്
എന്നതിനെക്കുറിച്ച് പെട്ടെന്നു തന്നെ അറിയാന് സാധിക്കും. നിങ്ങള് വ്യാപാരികളല്ലേ.
വിരളം പേര്ക്കു മാത്രമാണ് ഈ വ്യാപാരം ചെയ്യാന് സാധിക്കുന്നത്. സ്മൃതിയിലൂടെ
പ്രാപ്തിയും വിസ്മൃതിയിലൂടെ നഷ്ടവുമാണ്. ഇവിടെ അവനവനെ വേണം പരിശോധിക്കാന്,
ആര്ക്കാണോ ഉയര്ന്ന പദവി നേടേണ്ടത് അവര്ക്ക് ഈ ചിന്തയുണ്ടാകുന്നു-ഞങ്ങള്
എത്രത്തോളം വിസ്മൃതിയിലിരുന്നു? ബാബ സര്വ്വ ആത്മാക്കളുടെയും അച്ഛനും
പതിതപാവനനുമാണെന്ന് നിങ്ങള് കുട്ടികള്ക്ക് അറിയാവുന്നതാണ്. യഥാര്ത്ഥത്തില്
നമ്മള് എല്ലാവരും ആത്മാക്കളാകുന്നു. തന്റെ സ്വന്തം വീട്ടില് നിന്നും ഇവിടേക്ക്
വന്നിരിക്കുകയാണ്. ഈ ശരീരമെടുത്ത് പാര്ട്ട് അഭിനയിച്ചുകൊണ്ടിരിക്കുകയാണ്. ശരീരം
വിനാശിയാണ്, ആത്മാവ് അവിനാശിയും. സംസ്കാരവും ആത്മാവില് തന്നെയാണ്. ബാബ
ചോദിക്കുന്നു - അല്ലയോ ആത്മാവേ, ഓര്മ്മിക്കൂ, ഈ ജന്മത്തിലെ ചെറുപ്പ
കാലഘട്ടത്തില് എന്തെങ്കിലും തലകീഴായ കര്മ്മങ്ങളൊന്നും തന്നെ ചെയ്തിട്ടില്ലല്ലോ?
ഓര്മ്മിച്ചു നോക്കൂ. 3-4 വയസ്സു മുതല്ക്കുളളത് ഓര്മ്മയിലുണ്ടാകുന്നു, നമ്മള്
ചെറുപ്പ കാലഘട്ടം എങ്ങനെ ചിലവഴിച്ചു, എന്തെല്ലാം ചെയ്തു? ഏതെങ്കിലും കാര്യങ്ങള്
ഓര്ത്ത് ഹൃദയം വേദനിക്കുന്നുണ്ടോ? ഓര്മ്മിച്ചു നോക്കൂ. സത്യയുഗത്തില്
ഇങ്ങനെയൊന്നും തന്നെ ചോദിക്കേണ്ടതായ കാര്യമില്ല കാരണം അവിടെ പാപകര്മ്മങ്ങള്
ഒന്നും തന്നെ ഉണ്ടാകുന്നില്ല. ഇവിടെയാണ് പാപങ്ങള് ഉണ്ടാകുന്നത്. മനുഷ്യര്
എന്തിനെയാണോ പുണ്യത്തിന്റെ കര്മ്മമെന്നു മനസ്സിലാക്കുന്നത് അതുപോലും പാപമാണ്.
ഇത് പാപാത്മാക്കളുടെ തന്നെ ലോകമാണ്. നിങ്ങളുടെ കൊടുക്കല് വാങ്ങലും
പാപാത്മാക്കളുമായാണ്. ഇവിടെ പുണ്യാത്മാക്കള് തന്നെയില്ല. പുണ്യാത്മാക്കളുടെ
ലോകത്തിലാണെങ്കില് ഒരു പാപാത്മാവു പോലും ഉണ്ടാകുന്നില്ല. പാപാത്മാക്കളുടെ
ലോകത്തില് ഒരു പുണ്യാത്മാക്കള് പോലുമില്ല. ഏതെല്ലാം തന്നെ ഗുരുക്കന്മാരുടെ
ചരണങ്ങളിലാണോ വീഴുന്നത് അവരാരും തന്നെ പുണ്യാത്മാക്കളല്ല. ഇത് കലിയുഗമാണ്, അതും
തമോപ്രധാനമാണ്. ഇവിടെ പുണ്യാത്മാക്കള് ഉണ്ടാവുക എന്നത് അസംഭവ്യമാണ്.
പുണ്യാത്മാവായിത്തീരുന്നതിനാണ് ബാബയെ വിളിക്കുന്നത്, വന്ന് ഞങ്ങളെ പാവന
ആത്മാവാക്കി മാറ്റൂ. ആരെങ്കിലും വളരെ ദാന-പുണ്യകര്മ്മങ്ങള് ചെയ്യുന്നുവെങ്കില്,
ധര്മ്മശാല പണിയുന്നുവെങ്കില് അവര് പുണ്യാത്മാവാണ് എന്നല്ല അതിനര്ത്ഥം.
വിവാഹങ്ങള്ക്കു വേണ്ടി ഹാള് പണിതുകൊടുക്കുന്നതൊന്നും പുണ്യകര്മ്മമല്ല. ഇതെല്ലാം
മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ഇത് രാവണരാജ്യമാണ്, പാപാത്മാക്കളുടെ ആസുരീയ
രാജ്യമാണ്. ഈ കാര്യങ്ങള് നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും തന്നെ അറിയില്ല.
രാവണനെക്കുറിച്ച് പറയുന്നുണ്ടെങ്കിലും രാവണന് ആരാണെന്നുള്ള തിരിച്ചറിവില്ല.
ശിവന്റെ ചിത്രമുണ്ടെങ്കിലും ശിവനാരാണെന്നുള്ള തിരിച്ചറിവില്ല. വലിയ വലിയ
ശിവലിംഗങ്ങളെല്ലാം ഉണ്ടാക്കുന്നുണ്ട്, എന്നിട്ടും പറയുന്നു നാമരൂപത്തില് നിന്നും
വേറിട്ടതാണ്, സര്വ്വവ്യാപിയാണ് എന്നെല്ലാം. അതുകൊണ്ടാണ് ബാബ പറയുന്നത്, യദായദാഹി.
. . ഭാരതത്തില് തന്നെയാണ് ശിവബാബയുടെ ഗ്ലാനിയും ഉണ്ടാകുന്നത്. നിങ്ങളെ
വിശ്വത്തിന്റെ അധികാരിയാക്കി മാറ്റുന്ന ബാബയെക്കുറിച്ച്, നിങ്ങള് മനുഷ്യ
മതമനുസരിച്ച് നടന്ന് എത്രയാണ് ആക്ഷേപിച്ചത്? മനുഷ്യമതം-ഈശ്വരീയമതം,
എന്നതിനെക്കുറിച്ച് ഒരു പുസ്തകവുമുണ്ട്. നമ്മള് ശ്രീമത്തനുസരിച്ച് ദേവതയായി
മാറുന്നു എന്നത് നിങ്ങള്ക്ക് മാത്രമേ അറിയൂ, മനസ്സിലാക്കാന് സാധിക്കൂ.
രാവണമതമനുസരിച്ച് പിന്നീട് ആസുരീയ മനുഷ്യനായിത്തീരുന്നു. മനുഷ്യമതത്തെ ആസുരീയമതം
എന്നാണ് പറയുന്നത്. ആസുരീയ കര്ത്തവ്യമാണ് ചെയ്തുകൊണ്ടി രിക്കുന്നത്. മുഖ്യമായ
കാര്യം ഈശ്വരനെ സര്വ്വവ്യാപിയെന്ന് പറഞ്ഞു. കൂര്മ്മാവതാരം, മത്സ്യാവതാരം . . .
അപ്പോള് എത്ര ആസുരീയവും മോശവുമായി മാറിക്കഴിഞ്ഞു. നിങ്ങള് ആത്മാക്കളാരും
മത്സ്യത്തിലും കൂര്മ്മത്തിലുമൊന്നും വരുന്നില്ല, മനുഷ്യ ശരീരത്തില് തന്നെയാണ്
വരുന്നത്. നമ്മള് മത്സ്യവും കൂര്മ്മവുമായൊന്നും മാറുന്നില്ലെന്ന് ഇപ്പോള്
നിങ്ങള്ക്ക് മനസ്സിലായിക്കഴിഞ്ഞു. 84 ലക്ഷം ജന്മങ്ങള് എടുക്കുന്നില്ല. ഇപ്പോള്
നിങ്ങള്ക്ക് ബാബയുടെ ശ്രീമത്ത് ലഭിക്കുന്നു - കുട്ടികളെ നിങ്ങള് 84 ജന്മങ്ങളാണ്
എടുക്കുന്നത്. 84-ന്റെയും 84 ലക്ഷത്തിന്റെയും ശതമാനം തമ്മില് എത്ര വ്യത്യാസമാണ്!
അസത്യം, പൂര്ണ്ണമായും അസത്യം, അല്പ്പം പോലും സത്യമില്ല. ഇതിന്റെയും അര്ത്ഥം
മനസ്സിലാക്കണം. ഭാരതത്തിന്റെ അവസ്ഥ എന്തായിത്തീര്ന്നിരിക്കുന്നു എന്നു നോക്കൂ.
ഭാരതം സത്യഖണ്ഡമായിരുന്നു അതിനെ സ്വര്ഗ്ഗം എന്നായിരുന്നു പറയപ്പെട്ടിരുന്നത്.
അരക്കല്പ്പം രാമരാജ്യമാണ് അരക്കല്പ്പം രാവണരാജ്യവും. രാവണരാജ്യത്തിലുള്ളവരെ
ആസുരീയ സമ്പ്രദായത്തിലുള്ളവരെന്നാണ് പറയുക. എത്ര കടുത്ത വാക്കാണ്. അരക്കല്പ്പം
ദേവതകളുടെ രാജ്യമാണ് ഉണ്ടാകുന്നത്. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്
ലക്ഷ്മീനാരായണന് ഒന്നാമന്, രണ്ടാമന്, മൂന്നാമന് എന്നാണ് പറയപ്പെടുന്നത്.
എങ്ങനെയാണോ എഡ്വേര്ഡ് ഒന്നാമന് രണ്ടാമന് എന്നതു പോലെ. ബാബ വന്ന് ഡ്രാമയുടെ
രഹസ്യം നല്ല രീതിയില് മനസ്സിലാക്കിത്തരുന്നുണ്ട്. നിങ്ങളുടെ ശാസ്ത്രത്തിലൊന്നും
ഈ കാര്യങ്ങള് ഉണ്ടായിരുന്നില്ല. ചില ചില ശാസ്ത്രങ്ങളില് കുറച്ചു രേഖകള്
കാണപ്പെടുന്നുണ്ട്. പക്ഷേ ആ സമയത്ത് ആരാണോ പുസ്തകങ്ങള് ഉണ്ടാക്കിയത് അവര്ക്ക്
ഒന്നും തന്നെ മനസ്സിലായിട്ടല്ല.
ബ്രഹ്മാബാബ ബനാറസില് ഉണ്ടായിരുന്നപ്പോഴും, ഈ ലോകം നല്ലതായിത്തോന്നിയിരുന്നില്ല,
ചുമരിനു മേല് മുഴുവനും ചിത്രങ്ങള് വരച്ചിടുമായിരുന്നു. ശിവബാബയാണ് ഇതെല്ലാം
ചെയ്യിപ്പിച്ചിരുന്നത് കാരണം ഞങ്ങള് ആ സമയത്ത് കുട്ടികളായിരുന്നില്ലേ.
പൂര്ണ്ണമായും മനസ്സിലായിരുന്നില്ല. ആരോ എന്നിലൂടെ ചെയ്യിപ്പിക്കുന്നുണ്ടെന്ന്
അറിയാമായിരുന്നു. വിനാശം കണ്ടപ്പോള് ഉളളില് സന്തോഷമായിരുന്നു. രാത്രിയില്
ഉറങ്ങുന്ന സമയത്തും പറന്നുകൊണ്ടിരിക്കുന്നത് പോലെയായിരുന്നു പക്ഷേ ഒന്നും തന്നെ
മനസ്സിലാക്കാന് സാധിച്ചില്ല. ഇങ്ങനെ വരച്ചുകുറിച്ചുകൊണ്ടിരിക്കുമായിരുന്നു.
പ്രവേശിച്ച ആളുടെ ശക്തി തന്നെയാണ്. ബ്രഹ്മാബാബ അത്ഭുതപ്പെടുമായിരുന്നു. ആദ്യം
ജോലി ചെയ്തിരുന്നു, പിന്നീട് അതിനുശേഷം എന്തു സംഭവിച്ചു എന്നറിയില്ല,
ആരെയെങ്കിലും നോക്കുന്ന സമയത്ത് അവര്ക്ക് ഉടന് സാക്ഷാത്കാരം ലഭിക്കുമായിരുന്നു.
ആരെ നോക്കിയാലും അവരുടെ കണ്ണുകള് പെട്ടെന്നു തന്നെ അടഞ്ഞു പോകുമായിരുന്നു, എന്തു
സംഭവിക്കുന്നു എന്നറിയില്ലായിരുന്നു. അവരോട് നിങ്ങള് എന്താണ് കണ്ടതെന്ന്
ചോദിച്ചാല് പറയും, വൈകുണ്ഠം കണ്ടു, കൃഷ്ണനെ കണ്ടു എന്നൊക്കെ.
ഇതിനെക്കുറിച്ചെല്ലാം മനസ്സിലാക്കുന്നതിനു വേണ്ടിയാണ് ബാബ സര്വ്വതും ഉപേക്ഷിച്ച്
ബനാറസിലേക്ക് പോയത്. മുഴുവന് ദിവസവും ഇതിനെക്കുറിച്ച്
ചിന്തിച്ചിരിക്കുമായിരുന്നു. പെന്സിലും ചുമരും, മറ്റൊരു പണിയുമില്ലായിരുന്നു. ആ
സമയത്ത് കുട്ടിയായിരുന്നില്ലേ. ഇങ്ങനെയെല്ലാം തന്നെ കാണുമ്പോള് മനസ്സിലാക്കി ഇനി
ജോലിയൊന്നും തന്നെ ചെയ്യേണ്ടതായില്ല. ജോലികളും മറ്റും ഉപേക്ഷിക്കേണ്ടതാണ്. ഈ
കഴുതപ്പണി ഉപേക്ഷിക്കുന്നതില് ബാബയ്ക്ക് സന്തോഷമായിരുന്നു. രാവണരാജ്യമല്ലേ.
രാവണന്റെ തലയ്ക്കു മീതെ കഴുതയുടെ തല കാണിക്കുന്നുണ്ടല്ലോ, അപ്പോള് ചിന്ത വന്നു
ഇത് രാജ്യപദവിയല്ല, പകരം കഴുതപ്പണിയാണെന്ന്. കഴുത ഇടയ്ക്കിടെ ചെളിയില് പോയി
മുങ്ങി അലക്കുകാരന്റെ വസ്ത്രങ്ങള് മുഴുവനും അഴുക്കാക്കുന്നു. ബാബയും പറയുന്നു,
നിങ്ങള് ആരായിരുന്നു, ഇപ്പോള് നിങ്ങളുടെ അവസ്ഥ എന്തായിത്തീര്ന്നിരിക്കുകയാണ്. ഈ
ബാബയും മനസ്സിലാക്കിത്തരുന്നു, ബ്രഹ്മാബാബയും മനസ്സിലാക്കിത്തരുന്നു. രണ്ടു പേരും
സംസാരിക്കുന്നു. ജ്ഞാനം ആരാണോ വളരെ നല്ല രീതിയില് മനസ്സിലാക്കുന്നത്, അവര്
തീവ്രഗതിയില് മുന്നേറുന്നു. നമ്പര്വൈസാണല്ലോ. രാജധാനി സ്ഥാപിക്കുകയാണെന്നുളളത്
നിങ്ങള് കുട്ടികളും മനസ്സിലാക്കുന്നു. തീര്ച്ചയായും പദവി നമ്പര്വൈസായിരിക്കും.
ആത്മാവ് തന്റെ പാര്ട്ട് കല്പ-കല്പം അഭിനയിക്കുന്നു. എല്ലാവരും ഒരേപോലെ ജ്ഞാനം
എടുക്കുകയില്ലല്ലോ. ഈ സ്ഥാപന തന്നെ അത്ഭുതകരമാണ്. മറ്റാര്ക്കും തന്നെ സ്ഥാപനയുടെ
ജ്ഞാനം നല്കാന് സാധിക്കില്ല. സിക്ക് ധര്മ്മം സ്ഥാപിച്ചു, പരിശുദ്ധമായ ആത്മാവാണ്
പ്രവേശിച്ചത്, കുറച്ചു കാലത്തിനു ശേഷമാണ് സിക്ക് ധര്മ്മത്തിന്റെ സ്ഥാപനയുണ്ടായത്.
അവരുടെ തലവന് ആരാണ്? ഗുരുനാനാക്ക്. അദ്ദേഹം വന്നാണ് പിന്നീട് ജപസാഹേബ്
ഉണ്ടാക്കിയത്. ആദ്യം വരുന്നത് പുതിയ ആത്മാക്കള് തന്നെയായിരിക്കും,
എന്തുകൊണ്ടെന്നാല് പവിത്രമായ ആത്മാക്കളാണ്. പവിത്രരായവരെ മഹാത്മാക്കളെന്ന്
പറയുന്നു. ഒരേയൊരു ബാബയെ മാത്രമാണ് സുപ്രീം(പരമമായത്) എന്നു പറയുന്നത്.
ധര്മ്മസ്ഥാപകരും ധര്മ്മം സ്ഥാപിക്കുന്നതു കൊണ്ടാണ് അവരെ മഹാന് എന്നു
പറഞ്ഞിരുന്നത്. പക്ഷേ അവര് നമ്പര്വൈസായി പിറകിലായി വരുന്നു. 500 വര്ഷങ്ങള്ക്കു
മുമ്പ് ഒരാത്മാവു വന്ന് സിക്ക് ധര്മ്മം സ്ഥാപിച്ചു, ആ സമയത്ത് അവരുടെ
ധര്മ്മഗ്രന്ഥമുണ്ടായിരുന്നില്ല. സുഖമണി ജപസാഹേബ് എന്ന ഗ്രന്ഥം തീര്ച്ചയായും
പിന്നീടുണ്ടാക്കിയതായിരിക്കും. ഗുരു നാനാക്കും എന്തു പഠിപ്പാണ് നല്കുന്നത്.
ഉത്സാഹം വരുമ്പോള് അച്ഛന്റെ മഹിമയാണ് പാടിക്കൊണ്ടിരിക്കുക. ബാക്കി ഈ
പുസ്തകങ്ങളെല്ലാം തന്നെ അതിനുശേഷമാണ് ഉണ്ടാക്കിയിട്ടുളളത്, ആളുകള്
വര്ദ്ധിക്കുമ്പോള്. വായിക്കുന്നവരും വേണമല്ലോ. എല്ലാവരുടെയും ശാസ്ത്രങ്ങള്
പിന്നീടാണുണ്ടാക്കിയത്. ഭക്തിമാര്ഗ്ഗം ആരംഭിക്കുമ്പോഴാണ് ശാസ്ത്രങ്ങള് പഠിക്കുക.
ജ്ഞാനം ആവശ്യമല്ലേ. ആദ്യം സതോപ്രധാനമായിരിക്കും, പിന്നീട് സതോ, രജോ, തമോവിലേക്ക്
വരുന്നു. എപ്പോഴാണോ ആ ധര്മ്മത്തിലുളളവരുടെ വൃദ്ധിയുണ്ടാകുന്നത് അപ്പോഴാണ്
പ്രശസ്തിയുണ്ടാകുന്നത്, ശാസ്ത്രങ്ങളെല്ലാം തന്നെ ഉണ്ടാക്കപ്പെടുന്നത്.
ഇല്ലെങ്കില് എങ്ങനെ അഭിവൃദ്ധിയുണ്ടാകാനാണ്. അനുയായികള് ആവശ്യമാണല്ലോ. സിക്ക്
ധര്മ്മത്തിലുളള ആത്മാക്കള് വരുമ്പോള് അവര് അനുയായികളായി മാറുന്നു. അതിനും സമയം
ആവശ്യമാണ്.
പുതിയ ആത്മാക്കള് വരുമ്പോള് അവര്ക്ക് ദുഖം ഉണ്ടാവുകയില്ല. അതിനുളള നിയമമില്ല.
ആത്മാവ് എപ്പോഴാണോ സതോപ്രധാന അവസ്ഥയില് നിന്നും സതോ, രജോ തമോവിലേക്ക് വരുന്നത്
അപ്പോഴാണ് ദുഖമുണ്ടാകുന്നത്. നിയമം അങ്ങനെയാണല്ലോ. ഇവിടെ എല്ലാം കലര്ന്നിട്ടാണ്,
രാവണ സമ്പ്രദായത്തിലുളളവരുമുണ്ട്, രാമന്റെ സമ്പ്രദായത്തിലുളളവരുമുണ്ട്. ഇപ്പോള്
ആരും തന്നെ സമ്പൂര്ണ്ണരായി മാറിയിട്ടില്ല. സമ്പൂര്ണ്ണരായിക്കഴിഞ്ഞാല് ശരീരം
ഉപേക്ഷിക്കും. കര്മ്മാതീത അവസ്ഥയിലുളളവര്ക്ക് ഏതൊരു പ്രകാരത്തിലുളള ദുഖങ്ങളും
ഉണ്ടായിരിക്കില്ല. അവര്ക്ക് ഈ അഴുക്ക് ലോകത്തില് വസിക്കാന് സാധിക്കില്ല. അവര്
പോകും ബാക്കി ഇവിടെയുളളവര് കര്മ്മാതീതരായി ട്ടുണ്ടാവില്ല. എല്ലാവരും ഒറ്റയടിക്ക്
കര്മ്മാതീതമായിത്തീരില്ല. വിനാശം സംഭവിച്ചാല് പോലും കുറച്ചുപേര് ഇവിടെത്തന്നെ
അവശേഷിക്കുന്നു. പൂര്ണ്ണമായും പ്രളയം സംഭവിക്കില്ല. ഇങ്ങനെയൊരു മഹിമയുണ്ട്,
രാമനും പോയി രാവണനും പോയി.... രാവണന്റെയും പരിവാരത്തിലുളളവര് ധാരാളമുണ്ടല്ലോ.
നമ്മുടെ പരിവാരം കുറച്ചേയുളളൂ. അവിടെ എത്ര ധര്മ്മങ്ങളാണ്. വാസ്തവത്തില് ഏറ്റവും
വലിയ പരിവാരം നമ്മുടേതായിരിക്കണം കാരണം ദേവി-ദേവതാധര്മ്മമാണ് ഏറ്റവും ആദ്യത്തേത്.
ഇപ്പോള് എല്ലാവരും കലര്ന്നിരിക്കുകയാണ് അതിനാല് ക്രിസ്ത്യാനികള്
ധാരാളമായിരിക്കുന്നു. മനുഷ്യര് എവിടെയാണോ ധാരാളം സുഖം കാണുന്നത്, പദവി കാണുന്നത്
ആ ധര്മ്മത്തിലേക്കു പോകുന്നു. എപ്പോഴെല്ലാം പോപ്പ് വരുന്നുവോ അപ്പോള് ധാരാളം
പേര് ക്രിസ്ത്യാനികളായിത്തീരുന്നു. പിന്നീട് വര്ദ്ധനവുണ്ടാകുന്നു. സത്യയുഗത്തില്
ഒരു ആണ്കുട്ടിയും, ഒരു പെണ്കുട്ടിയുമാണ് ഉണ്ടാകുന്നത്. ക്രിസ്ത്യന്സിനെപ്പോലെ
മറ്റൊരു ധര്മ്മവും വൃദ്ധിയുണ്ടായിട്ടില്ല. ഏറ്റവും തീവ്രഗതിയില് മുന്നോട്ട്
പോകുന്നവര് ഇവരാണ്. ആര് കൂടുതല് കുട്ടികള്ക്ക് ജന്മം നല്കുന്നുവോ, അവര്ക്ക്
സമ്മാനം ലഭിക്കുന്നു. കാരണം ഇവര്ക്ക് ജനങ്ങളെ വേണമല്ലോ. മനുഷ്യരെ
സൈന്യത്തിലേക്ക് ഉപയോഗിക്കാമല്ലോ. എല്ലാവരും ക്രിസ്ത്യന്സ് തന്നെയാണ്.
റഷ്യയിലുളളവരും അമേരിക്കയിലുളളവരും എല്ലാവരും ക്രിസ്ത്യാനികളാണ്. ഒരു
കഥയുണ്ടാല്ലോ, രണ്ട് കരങ്ങന്മാര് യുദ്ധം ചെയ്തു പക്ഷേ വെണ്ണ കഴിച്ചത് പൂച്ചയാണ്.
ഇതും ഡ്രാമ ഉണ്ടാക്കപ്പെട്ടിട്ടുളളതാണ്. ആദ്യം ഹിന്ദുക്കളും-മുസ്ലീമുകളും
ഒരുമിച്ചായിരുന്നു വസിച്ചിരുന്നത്. വേറെയായപ്പോഴാണ് പാക്കിസ്ഥാന് എന്ന പുതിയ
രാജ്യം ഉണ്ടായത്. ഇതും ഡ്രാമയാണ്. രണ്ടുകൂട്ടരും പരസ്പരം യുദ്ധം
ചെയ്യുകയാണെങ്കില് മാത്രമേ അവരുടെ വെടിക്കോപ്പുകളും ഉപയോഗത്തിലേക്ക് വരൂ. ഇവരുടെ
ഈ ജോലിയാണ് ഏറ്റവും ഉയര്ന്നതിലും ഉയര്ന്നത്. പക്ഷേ ഡ്രാമയില് വിജയത്തിന്റെ ഭാവി
നിങ്ങളുടെതാണ്. 100% ഉറപ്പാണ് നിങ്ങള്ക്കു മേല് ആര്ക്കും വിജയിക്കാനാവില്ല.
ബാക്കി എല്ലാവരും തന്നെ നശിച്ചുപോകുന്നു. നിങ്ങള്ക്കറിയാം പുതിയ ലോകത്തില്
നമ്മുടെ രാജ്യമായിരിക്കും, അതിനുവേണ്ടിയാണ് നിങ്ങള് പഠിക്കുന്നത്. നിങ്ങള്
യോഗ്യരായിരുന്നു, ഇപ്പോള് യോഗ്യത നഷ്ടപ്പെട്ടു, വീണ്ടും യോഗ്യരായിത്തീരണം.
പതിതപാവനാ വരൂ എന്ന് പറഞ്ഞ് പാടാറുണ്ട്. പക്ഷേ ആരും തന്നെ അര്ത്ഥം
മനസ്സിലാക്കുന്നില്ല. ഈ ലോകം മുഴുവനും കാടാണ്. ഇപ്പോള് ബാബ വന്നിരിക്കുകയാണ്,
വന്ന് മുള്ക്കാടുകളെ പുഷ്പങ്ങളുടെ പൂന്തോട്ടമാക്കി മാറ്റുകയാണ്. അത് ദൈവീക
ലോകമാണ്. ഇത് പൈശാചികലോകമാണ്. മുഴുവനും മനുഷ്യസൃഷ്ടിയുടെ രഹസ്യത്തെക്കുറിച്ച്
മനസ്സിലാക്കിത്തരുകയാണ്. നിങ്ങള് ഇപ്പോള് മനസ്സിലാക്കുന്നു നമ്മള് തന്റെ
ധര്മ്മത്തെ മറന്ന് ധര്മ്മഭ്രഷ്ടരായിരിക്കുകയാണ്. അതുകൊണ്ടാണ് എല്ലാ കര്മ്മവും
വികര്മ്മം തന്നെയാകുന്നത്. കര്മ്മം, അകര്മ്മം, വികര്മ്മം ഇവയുടെ ഗതിയെക്കുറിച്ച്
ബാബ നിങ്ങള്ക്ക് മനസ്സിലാക്കിത്തന്നു. നിങ്ങള് മനസ്സിലാക്കുന്നു ഇന്നലെ ഞങ്ങള്
ഇങ്ങനെയായിരുന്നു, ഇന്ന് നാം ഇതുപോലെയായിരിക്കുന്നു. സമീപമെത്തിയിരിക്കുന്നു.
ബാബ പറയുന്നു ഇന്നലെ ഞാന് നിങ്ങളെ ദേവതയാക്കി മാറ്റിയിരുന്നു. രാജ്യ ഭാഗ്യം
നല്കിയിരുന്നു പിന്നീട് അതെല്ലാം തന്നെ എന്ത് ചെയ്തു? നിങ്ങള്ക്ക്
സ്മൃതിയുണര്ന്നു കഴിഞ്ഞു - ഭക്തിമാര്ഗ്ഗത്തില് നമ്മള് എത്ര ധനത്തെ
നഷ്ടപ്പെടുത്തി. ഇന്നലത്തെക്കാര്യമാണ്. ബാബ വന്ന് കൈക്കുമ്പിളില് സ്വര്ഗ്ഗം
നല്കുകയാണ്. ഈ ജ്ഞാനം ബുദ്ധിയിലുണ്ടായിരിക്കണം.
ബാബ ഇതും മനസ്സിലാക്കിത്തന്നിട്ടുണ്ട് ഈ കണ്ണുകള് വളരെയധികം ചതിക്കുന്നു,
വികാരിദൃഷ്ടിയെ ജ്ഞാനത്തിലൂടെ നിര്വ്വികാരിദൃഷ്ടിയാക്കി മാറ്റണം. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. തന്റെ
പരിധിയില്ലാത്ത ഡയറിയില് ചാര്ട്ട് നോട്ട് ചെയ്യണം അതായത് നമ്മള്
ഓര്മ്മയിലിരുന്നുകൊണ്ട് എത്രത്തോളം ലാഭം വര്ദ്ധിപ്പിച്ചു? നഷ്ടം
ഉണ്ടാക്കിയില്ലല്ലോ? ഓര്മ്മിക്കുന്ന സമയത്ത് ബുദ്ധി എവിടേയെല്ലാം പോയി?
2. ഈ ജന്മത്തില് ചെറുപ്പം
മുതല് നമ്മളില് നിന്നും എന്തെല്ലാം തലകീഴായ കര്മ്മങ്ങള് അഥവാ പാപങ്ങള്
ഉണ്ടായിട്ടുണ്ടോ അവ നോട്ട് ചെയ്യണം. ഏതൊരു കാര്യമാണ് മനസ്സിനെ കാര്ന്ന്
തിന്നുന്നത്, അത് ബാബയെ കേള്പ്പിച്ച് ഭാരരഹിതരായിത്തീരണം. ഇപ്പോള് ഏതൊരു
പാപകര്മ്മവും ചെയ്യരുത്.
വരദാനം :-
കര്മബന്ധനത്തെ സേവനത്തിന്റെ സംബന്ധത്തിലേക്ക് പരിവര്ത്തനപ്പെടുത്തി സര്വരില്
നിന്നും നിര്മോഹിയും പരമാത്മ സ്നേഹിയുമായി ഭവിക്കട്ടെ.
പരമാത്മ സ്നേഹം ബ്രാഹ്മണ
ജീവിതത്തിന്റെ ആധാരമാണ് എന്നാല് അത് ലഭിക്കണമെങ്കില് നിര്മോഹിയാകണം. അഥവാ
ഗൃഹസ്ഥത്തില് കഴിയുകയാണെങ്കില് സേവനത്തിനായി കഴിയുകയാണ്. ഒരിക്കലും ഇതു കരുതരുത്
കര്മക്കണക്കാണ്, കര്മബന്ധനമാണ്..... എന്നാല് സേവനമാണ്. സേവനത്തിന്റെ ബന്ധനത്തില്
ബന്ധിതമാകുന്നതിലൂടെ കര്മബന്ധനം അവസാനിക്കുന്നു. സേവാഭാവമില്ലെങ്കില് കര്മബന്ധനം
ആകര്ഷിക്കുന്നു. എവിടെ കര്മബന്ധനമുണ്ടോ അവിടെ ദു:ഖത്തിന്റെ അലകളാണ്,
സേവനത്തിന്റെ സംബന്ധത്തില് സന്തോഷമാണ് അതിനാല് കര്മബന്ധനത്തെ സേവനത്തിന്റെ
സംബന്ധത്തിലേക്ക് പരിവര്ത്തനപ്പെടുത്തി നിര്മോഹി സ്നേഹിയായി കഴിയൂ എങ്കില്
പരമാത്മ സ്നേഹിയായി മാറും.
സ്ലോഗന് :-
സ്വസ്ഥിതിയിലൂടെ ഓരോ പരിതസ്ഥിതിയെയും മറികടക്കുന്നവരാണ് ശ്രേഷ്ഠാത്മാക്കള്.