സേവനത്തോടൊപ്പം ഇപ്പോള്
സമ്പന്നമാകാനുളള പദ്ധതിയുണ്ടാക്കൂ, കര്മ്മാതീതമാകാനുളള ധ്വനി മുഴക്കൂ
ഇന്ന് ശിവപിതാവ് തന്റെ
സാളിഗ്രാമങ്ങളായ കുട്ടികളോടൊപ്പം തന്റെയും കുട്ടികളുടെയും അവതരണത്തിന്റെ ജയന്തി
ആഘോഷിക്കാന് വന്നിരിക്കുകയാണ്. ഈ അവതരണ ജയന്തി എത്ര അത്ഭുതകരമാണ്. കുട്ടികള്
അച്ഛനും അച്ഛന് കുട്ടികള്ക്കും കോടിമടങ്ങ് ആശംസകള് നല്കുന്നു. നാനാവശത്തെയും
കുട്ടികള് സന്തോഷത്താല് ആടിക്കൊണ്ടിരിക്കുകയാണ് - ആഹാ ബാബാ, ആഹാ നമ്മള്
സാളിഗ്രാമുകളായ ആത്മാക്കള്, ആഹാ ആഹാ എന്ന പാട്ടുകളാണ് പാടിക്കൊണ്ടിരിക്കുന്നത്.
താങ്കളുടെ ഈ ജന്മദിനത്തിന്റെ ഓര്മ്മചിഹ്നമാണ് ദ്വാപരയുഗം മുതല്ക്ക് ഇപ്പോള്
വരെയും ഭക്തര് ആഘോഷിച്ചുകൊണ്ടിരിക്കുന്നത്. ഭക്തരുടെയും ഭാവന ഒട്ടും കുറവല്ല.
എന്നാല് ഭക്തരാണ്, കുട്ടികളല്ല. അവര് ഓരോ വര്ഷവും ആഘോഷിക്കുന്നു, താങ്കള്
മുഴുവന് കല്പത്തിലും ഈയൊരു തവണ അവതരണത്തിന്റെ മഹത്വം ആഘോഷിക്കുന്നു. അവര് ഓരോ
വര്ഷവും വ്രതം എടുക്കുന്നു, വ്രതം എടുക്കുന്നുമുണ്ട്, മുടങ്ങുന്നുമുണ്ട്.
താങ്കള് ഒരേയൊരു തവണയാണ് വ്രതം സ്വീകരിക്കുന്നത്, താങ്കളെയാണ് കോപ്പി
ചെയ്തിരിക്കുന്നത്, എന്നാല് താങ്കളുടെ മഹത്വവും അവരുടെ ഓര്മ്മ ചിഹ്നത്തിന്റെ
മഹത്വവും വ്യത്യാസമുണ്ട്. അവരും പവിത്രതയുടെ വ്രതം എടുക്കുന്നു, എന്നാല് ഓരോ
വര്ഷവും ഒരു ദിവസത്തേക്കായി എടുക്കുന്നു. താങ്കള് കുട്ടികളും ജന്മം എടുത്ത ഉടന്
ഒരു തവണ പവിത്രതയുടെ വ്രതം സ്വീകരിച്ചില്ലേ. വ്രതം സ്വീകരിച്ചോ അതോ ഇനി
എടുക്കണമോ? എടുത്തല്ലോ.. നിങ്ങള് ഒരു തവണ സ്വീകരിച്ചു കഴിഞ്ഞു. അവര് വര്ഷാവര്ഷം
എടുക്കുന്നു. എല്ലാവരും വ്രതം എടുത്തില്ലേ. കേവലം ബ്രഹ്മചര്യമല്ല, സമ്പൂര്ണ്ണ
പവിത്രതയുടെ വ്രതം സ്വീകരിച്ചോ? പാണ്ഡവര് പറയൂ സമ്പൂര്ണ്ണ പവിത്രതയുടെ വ്രതം
സ്വീകരിച്ചില്ലേ.. അതോ കേവലം ബ്രഹ്മചര്യം മതി എന്നാണോ? ബ്രഹ്മചര്യം അടിത്തറയാണ്.
എന്നാല് കേവലം ബ്രഹ്മചര്യമല്ല, കൂടെ മറ്റു നാലു വികാരങ്ങളുമുണ്ട്. മറ്റു
നാലെണ്ണത്തിന്റെയും വ്രതം എടുത്തിട്ടുണ്ടോ അതോ ഒന്നിന്റെതു മാത്രമാണോ
എടുത്തിരിക്കുന്നത്. പരിശോധിക്കൂ. ക്രോധിക്കാനുളള അനുമതിയുണ്ടോ? ഇല്ലേ?
കുറച്ച്-കുറച്ച് ക്രോധിക്കേണ്ടതായി വരുന്നുണ്ടല്ലോ. പാണ്ഡവര് പറയൂ,
ക്രോധിക്കേണ്ടി വരുന്നുണ്ടോ? ഇല്ലയോ? ബാപ്ദാദ കാണുന്നു, ക്രോധത്തെയും അതിന്റെ
കൂട്ടുകാരെയും, മഹാഭൂതങ്ങളെയെല്ലാം തന്നെ ത്യാഗം ചെയ്തു. എന്നാല് എങ്ങനെയാണോ
മാതാക്കള്ക്ക്, കുടുംബത്തിലിരിക്കുന്നവര്ക്ക് വലിയ കുട്ടികളോട് അത്രയ്ക്ക്
മോഹമുണ്ടാകാത്തത്, എന്നാല് പേരക്കുട്ടികളോടുണ്ടായിരിക്കും. ചെറുമക്കള് വളരെ
പ്രിയപ്പെട്ടവരായിരിക്കും. അപ്പോള് ബാപ്ദാദ കണ്ടു കുട്ടികള്ക്കും ഈ
പഞ്ചവികാരങ്ങളാകുന്ന മഹാഭൂതങ്ങളോടുളള സ്നേഹം കുറഞ്ഞിരിക്കുന്നു, എന്നാല്
വികാരങ്ങളുടെ കുട്ടികളോടും പേരമക്കളോടും ചെറിയ അംശ രൂപത്തിലും വംശ രൂപത്തിലും
ഇപ്പോഴും കുറച്ച് സ്നേഹമുണ്ട്. അതിനോട് പ്രിയമുണ്ടോ? ഇടയ്ക്കിടെ അത്
പ്രിയപ്പെട്ടതാകുന്നുണ്ടോ? മാതാക്കള് പറയൂ? ഡബിള് വിദേശികള് ക്രോധം വരുന്നില്ലേ?
പല കുട്ടികളും വളരെ ചതുരതയോടെ കാര്യങ്ങള് പറയുന്നു, എന്താണെന്ന് കേള്പ്പിക്കട്ടെ?
കേള്പ്പിക്കട്ടെ? കേള്പ്പിച്ചാല് ഇന്ന് തന്നെ ഉപേക്ഷിക്കേണ്ടതായി വരും.
തയ്യാറാണോ? ഉപേക്ഷിക്കാന് തയ്യാറാണോ? അതോ കേവലം ഫയലില് പേപ്പറുകള് ശേഖരിക്കുമോ?
ഓരോ വര്ഷവും ചെയ്യുന്ന പോലെ.. പ്രതിജ്ഞയുടെ ഫയലുകള് ബാബയുടെ പക്കല് വളരെയധികം
വലുതായിരിക്കുന്നു. ഇനി വീണ്ടും പ്രതിജ്ഞയുടെ പേപ്പര് ഫയലില്
കൂട്ടിച്ചേര്ക്കില്ലല്ലോ. ഇങ്ങനെ ചെയ്യില്ലല്ലോ. ഫൈനല് ചെയ്യുമോ ഫയലില്
ചേര്ക്കുമോ? എന്തു ചെയ്യും? ടീച്ചേഴ്സ് പറയൂ എന്തു ചെയ്യുമെന്ന്? ഫൈനലാണോ? കൈ
ഉയര്ത്തൂ. വെറുതെ പ്രതിജ്ഞ ചെയ്യരുത്. ഡബിള് വിദേശികള് ഫൈനല് ചെയ്യുമോ? ഫൈനല്
ചെയ്യുന്നവര് കൈ ഉയര്ത്തൂ. ടി.വി യില് കാണിക്കൂ. ത്രേതായുഗത്തിലുളള ചെറിയ
കൈകളല്ല, വലിയ കൈകള് ഉയര്ത്തൂ. നല്ലത്.
ബാബയും കുട്ടികളും
തമ്മിലുളള സംഭാഷണം എന്താണ്? ബാപ്ദാദ പുഞ്ചിരിച്ചു കൊണ്ടിരിക്കുന്നു. എന്തിനാണ്
ക്രോധിച്ചതെന്ന് ബാബ ചോദിക്കുന്നു? കുട്ടികള് പറയുന്നത്, ഞാനല്ല ചെയ്തത്,
എന്നെക്കൊണ്ട് ചെയ്യിച്ചതാണ്. ചെയ്തതല്ല, എന്നെക്കൊണ്ട് ചെയ്യിച്ചതാണ്. അപ്പോള്
ബാബ എന്ത് പറയാനാണ്. പിന്നീട് പറയുന്നതിതാണ്, അങ്ങുണ്ടെങ്കിലും ഇതു തന്നെയാണ്
ചെയ്യുക. മധുരമധുരമായ സംഭാഷണം നടത്തുന്നു. പിന്നീട് പറയുന്നു, നിരാകാരനില്
നിന്നും സാകാര ശരീരം എടുത്തു നോക്കൂ. ഇപ്പോള് പറയൂ, ഇങ്ങനെയുളള മധുരമായ
കുട്ടികളോട് ബാബ എന്ത് പറയാനാണ്. ബാബയ്ക്ക് ദയാ മനസ്കനായി മാറേണ്ടി വരുന്നു.
ബാബ പറയുന്നു, ശരി, ഇപ്പോള് മാപ്പാക്കുന്നു, പിന്നീട് ചെയ്യരുത്. എന്നാല്
കുട്ടികള് വളരെ നല്ല-നല്ല മറുപടിയാണ് നല്കുന്നത്.
അപ്പോള് പവിത്രത താങ്കള്
ബ്രാഹ്മണരുടെ വളരെ വലുതിലും വലിയ അലങ്കാരമാണ്. അതിനാല് താങ്കളുടെ ചിത്രത്തെ
എത്രയാണ് അലങ്കരിക്കുന്നത്. ഇത് പവിത്രതയുടെ ഓര്മ്മ ചിഹ്നത്തിന്റെ അലങ്കാരമാണ്.
പവിത്രത അര്ത്ഥം സമ്പൂര്ണ്ണ പവിത്രത, സാധാരണ പവിത്രതയല്ല. സമ്പൂര്ണ്ണ പവിത്രത
താങ്കളുടെ ബ്രാഹ്മണജന്മത്തിന്റെ ഏറ്റവും വലിയ സമ്പത്താണ്. രാജകീയതയാണ്,
വ്യക്തിത്വമാണ്. അതിനാലാണ് ഭക്തരും ഒരു നാളത്തെ വ്രതം വെക്കുന്നത്. ഇത് താങ്കളെ
കോപ്പി ചെയ്തിരിക്കുകയാണ്. രണ്ടാമത്തെ വ്രതമാണ് - ഭക്ഷണപാനീയത്തിന്റെത്.
ഭക്ഷണപാനീയങ്ങളുടെ വ്രതവും അത്യാവശ്യമാണ്, എന്തുകൊണ്ട്? താങ്കള്
ബ്രാഹ്മണാത്മാക്കളും ഭക്ഷണപാനീയങ്ങളുടെ പക്കാ വ്രതം എടുത്തിട്ടുണ്ട്.
മധുബനിലേക്ക് വരാനുളള ഫോം എല്ലാവരെക്കൊണ്ടും പൂരിപ്പിക്കുന്ന സമയത്ത്, ഈയൊരു
കാര്യവും പൂരിപ്പിക്കാറില്ലേ, അന്നശുദ്ധിയുണ്ടോ? പൂരിപ്പിക്കാറില്ലേ? അപ്പോള്
ഭക്ഷണ പാനീയങ്ങളുടെ വ്രതം പക്കാ ആണോ? പക്കാ ആണോ അതോ ഇടയ്ക്കിടെ കച്ചാ ആണോ? ഡബിള്
വിദേശികള്ക്ക് ഡബിള് പക്കാ ആകുമല്ലോ? ഡബിള് വിദേശികളുടെത് ഡബിള് പക്കാ ആണോ അതോ
ഇടയ്ക്ക് ക്ഷീണിച്ചു പോകുന്നുണ്ടോ, ശരി, ഇന്ന് കുറച്ച് വേറെ കഴിക്കാമെന്ന്
വിചാരിക്കുന്നുണ്ടോ? കുറച്ചെങ്കിലും ലൂസാകുന്നുണ്ടോ? നിങ്ങളുടെ ഭക്ഷണപാനീയം
പക്കാ ആയതിനാലാണ് ഭക്തരും പക്കാ വ്രതം എടുക്കുന്നത്. മൂന്നാമത്തെ വ്രതമാണ്
ജാഗരണത്തിന്റെത് - രാത്രി ഉണര്ന്നിരിക്കുന്നുണ്ടല്ലോ.. അപ്പോള് താങ്കള്
ബ്രാഹ്മണരും അജ്ഞാന നിദ്രയില് നിന്നും ഉണരാനുളള വ്രതം എടുക്കുന്നുണ്ടല്ലോ.
ഇടയ്ക്കിടെ അജ്ഞതയാകുന്ന നിദ്രയിലേക്ക് പോകുന്നില്ലല്ലോ. ഭക്തര് താങ്കളെ കോപ്പി
ചെയ്യുന്നുണ്ട്. താങ്കള് പക്കാ ആയതിനാലാണ് താങ്കളെ കോപ്പി ചെയ്യുന്നത്.
ഇടയ്ക്കിടെ അജ്ഞാനം അര്ത്ഥം ദുര്ബലതയുടെത്, അലസതയുടെത്, ആലസ്യത്തിന്റെ
നിദ്രയിലേക്ക് വരുന്നില്ലല്ലോ. അതോ ഇടയ്ക്കിടെ ഉറക്കം തൂങ്ങിയാലും
കുഴപ്പമില്ലെന്നാണോ? ഇതുപോലെ അമൃതവേളയിലും പലരും ഉറക്കം തൂങ്ങാറുണ്ട്. എന്നാല്
ഇങ്ങനെ ചിന്തിക്കൂ, നമ്മുടെ ഓര്മ്മചിഹ്നത്തില് ഭക്തരും എന്തെല്ലാമാണ് കോപ്പി
ചെയ്യുന്നതെന്ന്. ഭക്തര് ഇത്രയ്ക്കും പക്കാ ആണ് എന്തു തന്നെ സംഭവിച്ചാലും തന്റെ
വ്രതം ഉപേക്ഷിക്കില്ല. ഇന്നത്തെ ദിവസം ഭക്തര് ഭക്ഷണ പാനീയത്തിന്റെ വ്രതം
വെക്കുന്നു, എന്നാല് താങ്കള് എന്തു ചെയ്യും? പിക്ക്നിക്ക് ചെയ്യുമോ? അവര്
വ്രതമെടുക്കുന്നു, താങ്കള് പിക്ക്നിക്ക് ചെയ്യുന്നു, കേക്ക് മുറിക്കുന്നു.
പിക്ക്നിക്ക് ചെയ്യുന്നു, എന്തുകൊണ്ടെന്നാല് താങ്കള് ജന്മം മുതല്ക്കു തന്നെ
വ്രതം സ്വീകരിച്ചിരിക്കുകയാണ്, അതിനാല് ഇന്നത്തെ ദിവസം പിക്നിക്ക് നടത്താം.
ബാപ്ദാദ ഇപ്പോള്
കുട്ടികളില് നിന്നും എന്താണ് ആഗ്രഹിക്കുന്നത്? അറിയാമോ? വളരെ നല്ല നല്ല
സങ്കല്പങ്ങള് വെക്കുന്നു, കേള്ക്കുമ്പോള് സന്തോഷമാകുന്ന വിധത്തിലുളള
സങ്കല്പങ്ങളാണ് വെക്കുന്നത്. സങ്കല്പം വെക്കുന്നു, അതിനു ശേഷം
എന്താണുണ്ടാകുന്നത്? എന്തുകൊണ്ടാണ് സങ്കല്പങ്ങള് ദുര്ബലമാകുന്നത്? എല്ലാവരും
ചെയ്യാന് ആഗ്രഹിക്കുന്നുണ്ട്, എന്തുകൊണ്ടാല് ബാപ്ദാദയോട് വളരെയധികം സ്നേഹമുണ്ട്.
ബാബയ്ക്കുമറിയാം ബാപ്ദാദയോട് എല്ലാ കുട്ടികള്ക്കും ഹൃദയത്തില് നിന്നുമുളള
സ്നേഹമുണ്ടെന്നുളളത്. സ്നേഹത്തിന്റെ കാര്യത്തില് എല്ലാവരും കൈകള് ഉയര്ത്തുന്നു.
100 ശതമാനമല്ല, 100 ശതമാനത്തേക്കാളും കൂടുതല് സ്നേഹമുണ്ട്. ബാബയും ഈ കാര്യം
അംഗീകരിക്കുന്നു., സ്നേഹത്തില് എല്ലാവരും പാസ്സാണെന്ന്. പക്ഷേ എന്താണ്? പക്ഷേ
വരുന്നുണ്ടോ ഇല്ലയോ? പാണ്ഡവര് പറയൂ, ഇടയ്ക്കിടെ പക്ഷേ വരുന്നുണ്ടോ? ഇല്ല എന്ന്
പറയുന്നില്ല, അതിനര്ത്ഥം ഉണ്ടെന്നുളളതാണ്. ബാപ്ദാദ ഭൂരിപക്ഷം കുട്ടികളുടെയും ഒരു
കാര്യം നോട്ട് ചെയ്തു. പ്രതിജ്ഞ ദുര്ബലമാകാന് ഒരു കാരണമാണുളളത്. ഒരേയൊരു
വാക്കാണുളളത്. ചിന്തിക്കൂ, ആ ഒരു വാക്കെന്താണ്? ടീച്ചേഴ്സ് പറയൂ, എന്താണ് ആ
വാക്ക്? പാണ്ഡവര് പറയൂ, എന്താണ് ആ വാക്കെന്ന്? ഓര്മ്മ വന്നില്ലേ? ആ ഒരു വാക്കാണ്
- ഞാന്. ഞാന് എന്ന ഭാവം അഭിമാനത്തിന്റെ രൂപത്തിലും വരുന്നു, ദുര്ബലമാക്കുന്നതിലും
ഞാന് എന്ന ഭാവം വരുന്നു. ഞാന് എന്താണോ പറഞ്ഞത്, ഞാന് എന്താണോ ചെയ്തത്, ഞാന്
എന്താണോ മനസ്സിലാക്കിയത് അതാണ് ശരി. അതു തന്നെ സംഭവിക്കണം. ഇതാണ് അഭിമാനത്തിന്റെ
ഞാന് എന്ന ഭാവം. ഞാന് ആഗ്രഹിച്ച പോലെ പൂര്ത്തിയായില്ലെങ്കില് ഹൃദയനൈരാശ്യം
സംഭവിക്കുന്നു. എനിക്ക് ചെയ്യാന് സാധിക്കില്ല, എനിക്ക് മുന്നോട്ട് പോകാന്
സാധിക്കില്ല, വളരെ ബുദ്ധിമുട്ടാണ്. ഈ ദേഹബോധത്തിന്റെ ഞാന് എന്ന ഭാവം
പരിവര്ത്തനപ്പെടണം, ഞാന് എന്നുളളത് സ്വമാനത്തെയും ഓര്മ്മിപ്പിക്കുന്നു,
ദേഹാഭിമാനത്തെയും ഓര്മ്മിപ്പിക്കുന്നു. ഞാന് എന്നുളളത് നിരാശപ്പെടുത്തുകയും
ചെയ്യുന്നു, സന്തോഷിപ്പിക്കുകയും ചെയ്യുന്നു. അഭിമാനത്തിന്റെ അടയാളം എന്താണെന്ന്
അറിയാമോ? എപ്പോഴെങ്കിലും ആരിലെങ്കിലും ദേഹബോധത്തിന്റെ അഭിമാനം അല്പമെങ്കിലും
ഉണ്ടെങ്കില് അതിന്റെ അടയാളം എന്താണ്? അവര്ക്ക് തന്നെ അപമാനിക്കുന്നത് സഹിക്കാന്
സാധിക്കില്ല. അഭിമാനമുളളവര് അപമാനം സഹിക്കില്ല. ലേശമെങ്കിലും ആരെങ്കിലും
നിങ്ങളോട് ഇത് ശരിയല്ലെന്ന് പറയുകയാണെങ്കില്, കുറച്ച് വിനയം കൊണ്ടു വരൂ എന്ന്
പറഞ്ഞാല് അവര്ക്ക് അപമാനം അനുഭവപ്പെടുന്നു. ഇതാണ് അഭിമാനത്തിന്റെ അടയാളം.
ബാപ്ദാദ വതനത്തില്
പുഞ്ചിരിച്ചിരിക്കുകയായിരുന്നു - ഈ കുട്ടികള് ശിവരാത്രിയില് പല സ്ഥലങ്ങളില്
പ്രഭാഷണം നടത്താറുണ്ടല്ലോ, ഇപ്പോള് ധാരാളം പ്രഭാഷണങ്ങള് ചെയ്യുന്നുണ്ട്.
ബാപ്ദാദയ്ക്ക് കുട്ടികളുടെ പോയിന്റ്സ് ഓര്മ്മ വരുന്നു. അതില് പറയുന്നുണ്ടല്ലോ,
ശിവരാത്രിയില് ആടിനെ ബലി നല്കാറുണ്ട്. ഈ ആടുകള് മേ-മേ(ഞാന്-ഞാന്) എന്നാണല്ലോ
കരയുന്നത്. അപ്പോള് ശിവരാത്രിയില് ഈ ഞാന് എന്നതിനെ ബലിയര്പ്പിക്കൂ. അപ്പോള് ബാബ
ഇത് കേട്ട്-കേട്ട് പുഞ്ചിരിക്കുകയായിരുന്നു. ഈ ഞാന് എന്നുളളതിനെ താങ്കളും
ബലിയര്പ്പിക്കൂ. സമര്പ്പിക്കാന് സാധിക്കുമോ? ചെയ്യാന് സാധിക്കുമോ? പാണ്ഡവര്ക്ക്
സാധിക്കുമോ? ഡബിള് വിദേശികള്ക്ക് സാധിക്കുമോ? മുഴുവന് സമര്പ്പണമോ, അതോ വെറും
സമര്പ്പണമോ? മുഴുവനും സമര്പ്പണം. ഇന്ന് ബാപ്ദാദ കൊടി ഉയര്ത്തുമ്പോള് വെറുതെ
പ്രതിജ്ഞ എടുക്കരുത്. ഇന്ന് പ്രതിജ്ഞ ചെയ്ത് പിന്നീട് വീണ്ടും ഫയലില് പേപ്പറുകള്
ശേഖരിക്കപ്പെടുന്ന തരത്തിലുളള പ്രതിജ്ഞകള് ചെയ്യരുത്. എന്താണ് ചിന്തിക്കുന്നത്?
ദാദിമാര് ഇന്നും ഇങ്ങനെയുളള പ്രതിജ്ഞകള് എടുപ്പിക്കുമോ? ഫൈനല് ആക്കുമോ അതോ
ഫയലില് കൂട്ടിവെക്കുമോ? പറയൂ? (ഫൈനല് ചെയ്യിക്കാം) ധൈര്യമുണ്ടോ? ധൈര്യമുണ്ടോ?
കേള്ക്കുന്നതില് മുഴുകിയോ കൈകള് ഉയര്ത്തുന്നില്ലല്ലോ? നാളെയ്ക്ക് ഒന്നും തന്നെ
സംഭവിക്കില്ല. എന്നാല് നാളെ മായ ചുറ്റിക്കറങ്ങാനായി വരും. മായക്കും താങ്കളോട്
സ്നേഹമുണ്ടല്ലോ, എന്തുകൊണ്ടെന്നാല് ഇന്നത്തെക്കാലത്ത് എല്ലാവരും സേവനത്തിന്റെ
പദ്ധതികള് വളരെ നല്ല രീതിയില് നടത്തുന്നുണ്ട്. സേവനം അതിഗംഭീരമായി തന്നെ നടക്കണം,
അതായത് സമ്പൂര്ണ്ണ സമാപ്തിയുടെ സമയത്തെ സമീപത്തേക്ക് കൊണ്ടു വരണം. അല്ലാതെ
ഇങ്ങനെ ഒരിക്കലും ചിന്തിക്കരുത്, ഞാന് പ്രഭാഷണം ചെയ്തു വന്നു എന്ന്, എന്നാല്
സമയത്തെ സമീപത്തേക്ക് കൊണ്ടു വരികയാണ്. സേവനം വളരെ നല്ല രീതിയില് ചെയ്യുന്നുണ്ട്,
അതില് ബാപ്ദാദ സന്തുഷ്ടമാണ്. എന്നാല് ബാപ്ദാദ കാണുന്നു, സമയം സമീപത്തേക്ക്
വരികയാണ്, താങ്കളാണ് കൊണ്ടു വരുന്നത്. വെറുതെ ഒരു ലക്ഷം, ഒന്നരലക്ഷം പേരെ
ഒരുമിപ്പിച്ചതല്ല, ഇത് സമയത്തെ സമീപത്തേക്ക് കൊണ്ടു വന്നതാണ്. ഇപ്പോള് ഗുജറാത്ത്
ചെയ്തു, ഇനി ബോംബേയിലുളളവര് ചെയ്യും മറ്റു പലരും ചെയ്യുന്നുണ്ട്. ശരി ഒരു
ലക്ഷമില്ലെങ്കിലും, 50,000 പേര്ക്കെങ്കിലും സന്ദേശം നല്കുകയാണെങ്കില്,
സന്ദേശത്തോടൊപ്പം സമ്പന്നതയുടെയും തയ്യാറെടുപ്പുണ്ടോ? തയ്യാറെടുപ്പുണ്ടോ?
വിനാശത്തെ വിളിക്കുന്നു എങ്കില് തയ്യാറെടുപ്പും വേണ്ടേ? ദാദി ചോദിച്ചിരുന്നു,
എത്രയും പെട്ടെന്ന് പ്രത്യക്ഷമാകുന്ന വിധത്തില് എന്തെങ്കിലും പദ്ധതി
സ്വരൂപിക്കാമോ? അപ്പോള് ബാപ്ദാദ പറയുന്നു, പ്രത്യക്ഷത സെക്കന്റിന്റെ കാര്യമാണ്.
എന്നാല് പ്രത്യക്ഷതയ്ക്കു മുമ്പായി ബാപ്ദാദ ചോദിക്കുന്നു, സ്ഥാപനയിലുളളവര്
എവര്റെഡിയാണോ? കര്ട്ടന് തുറക്കട്ടെ? അതോ തുറക്കുന്ന സമയത്ത് ചിലര് കാത്
അലങ്കരിച്ചുകൊണ്ടിരിക്കുന്നു, ചിലര് മസ്തകം.. അതോ തയ്യാറാണോ? ആയിക്കോളും
എന്നാണെങ്കില് എപ്പോള്? തിയ്യതി പറയൂ? ഇപ്പോള് തിയ്യതി തീരുമാനിച്ചതുപോലെ. ഈ
മാസത്തിനുളളില് സന്ദേശം നല്കണം. അത്രയും എവര്റെഡിയായിരിക്കണം. കുറഞ്ഞത് 16,000
പോരെങ്കിലും എവര്റെഡിയായിരിക്കണം. 9 ലക്ഷം എന്നുളളത് വിടൂ. എന്നാല് 16,000
പെരെങ്കിലും തയ്യാറായോ? തയ്യാറാണോ? കൈയ്യടിക്കട്ടെ? വെറുതെ ശരി എന്ന് പറയരുത്.
എവര്റെഡിയാവുകയാണെങ്കില് ബാപ്ദാദ ടച്ചിംഗ് നല്കും. കൈയ്യടിയുണ്ടാകും, പ്രകൃതി
തന്റെ ജോലി ആരംഭിക്കും. സയന്സിലുളളവരും തന്റെ കാര്യം ആരംഭിക്കുന്നു. ഇനി
എന്തിനാണ് വൈകിക്കുന്നത്, എല്ലാവരും റെഡിയല്ലേ? 16000 തയ്യാറാണോ? തയ്യാറാവുമോ?
(അങ്ങേയ്ക്ക് അറിയാമല്ലോ). 16000 പേര് എവര്റെഡിയും സമ്പൂര്ണ്ണ പവിത്രതയാലും
സമ്പന്നമായി എന്ന് റിപ്പോര്ട്ട് വരണം. ബാപ്ദാദയ്ക്ക് കൈയ്യടിക്കുന്നതില് ഒട്ടും
താമസമില്ല. തിയ്യതി നിശ്ചയിക്കൂ. (അങ്ങ് തിയ്യതി നല്കൂ) എല്ലാവരോടും ചോദിക്കൂ.
നോക്കൂ, എന്തായാലും സംഭവിക്കണം. എന്നാല് കേള്പ്പിച്ചല്ലോ, ഞാന് എന്ന ഒരു
വാക്കിന്റെ മ്പൂര്ണ്ണ പരിവര്ത്തനം. അപ്പോള് ബാബയോടൊപ്പം പോകാന് സാധിക്കും.
ഇല്ലെങ്കില് പിറകില് പോകേണ്ടതായി വരും. ബാപ്ദാദ അതിനാല് ഇപ്പോള് ഗേറ്റ്
തുറക്കുന്നില്ല. ഒപ്പം പോകണം.
ബ്രഹ്മാ ബാബാ എല്ലാ
കുട്ടികളോടും ചോദിക്കുന്നു, ഗേറ്റ് തുറക്കാനുളള തിയ്യതി നല്കൂ. ഗേറ്റ്
തുറക്കണ്ടേ.. കൂടെ പോകണമല്ലോ. ഇന്ന് ആഘോഷിക്കുക അര്ത്ഥം ആയിത്തീരുകയാണ്. കേവലം
കേക്ക് മുറിക്കലല്ല. എന്റെത് എന്നത് സമാപ്തമാകണം. ചിന്തിച്ചുകൊണ്ടിരിക്കുകയാണോ
അതോ ചിന്തിച്ചു കഴിഞ്ഞോ? എന്തുകൊണ്ടെന്നാല് ബാപ്ദാദയുടെ പക്കല് അമൃതവേളയ്ക്ക്
എല്ലാവരുടെയും വളരെ വിവിധ സങ്കല്പങ്ങള് എത്തുന്നുണ്ട്. അപ്പോള് പരസ്പരം
അഭിപ്രായപ്പെട്ട് ബാപ്ദാദയ്ക്ക് തിയ്യതി നല്കൂ. ഏതുവരെ തിയ്യതി
നിശ്ചയിക്കുന്നില്ലയോ അതുവരെയും മറ്റൊരു കാര്യവും നടക്കില്ല. ആദ്യം മഹാരഥികള്
പരസ്പരം തിയ്യതി നിശ്ചയിക്കണം, എന്നാല് മറ്റുളളവര് ഫോളോ ചെയ്യും.
അനുകരിക്കേണ്ടവര് തയ്യാറാണ്, താങ്കളുടെ ധൈര്യം അവര്ക്ക് ബലം നല്കിക്കോളും.
ഇപ്പോള് ഉണര്വ്വും ഉത്സാഹവും നല്കി എങ്കില് തയ്യാറായല്ലോ. ഇങ്ങനെ
സമ്പന്നമാകുന്നതിന്റെ പ്ലാനുകള് ഉണ്ടാക്കൂ. കര്മ്മാതീതമാകുക തന്നെ വേണമെന്ന്
ധ്വനി മുഴക്കണം. എന്തു തന്നെ സംഭവിച്ചാലും ആയിത്തീരുക തന്നെ വേണം. ചെയ്യുക തന്നെ
വേണം. സംഭവിക്കുക തന്നെ വേണം. ശാസ്ത്രജ്ഞന്മാരുടെ ശബ്ദം, വിനാശത്തിനു
നിമിത്തമാകുന്നവരുടെ ശബ്ദമെല്ലാം ബാബയുടെ കാതുകളില് മുഴങ്ങുന്നു. അവരും
പറയുന്നതിതാണ് എന്തിന് തടയുന്നു, എന്തിന് തടയുന്നു... എഡ്വാന്സ്
പാര്ട്ടിയിലുളളവരും പറയുന്നു, തിയ്യതി നിശ്ചയിക്കൂ, തിയ്യതി നിശ്ചയിക്കൂ...
ബ്രഹ്മാബാബയും പറയുന്നു തിയ്യതി നിശ്ചയിക്കണം. അപ്പോള് ഇതിനായുളള മീറ്റിംഗ്
നടത്തൂ. ബാപ്ദാദക്ക് ഇനിയും ഇത്രയ്ക്ക് ദുഖം കാണാന് സാധിക്കില്ല. ആദ്യം താങ്കള്
ശക്തികള്ക്ക്, ദേവതാ രൂപത്തില് പാണ്ഡവര്ക്ക് ദയ തോന്നണം. എത്ര പേരാണ്
നിലവിളിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോള് ഈ ശബ്ദത്തിന്റെ വിളി നിങ്ങളുടെ കാതുകളില്
മുഴങ്ങണം. സമയത്തിന്റെ വിളിയുടെ പ്രോഗ്രാം ചെയ്യുന്നുണ്ടല്ലോ. ഇപ്പോള്ഭക്തരുടെ
വിളി കേള്ക്കണം. ദുഖിതരുടെ വിളി കേള്ക്കൂ. സേവനത്തില് നല്ല നമ്പറാണ്. ഇതിനായി
ബാപ്ദാദയും സര്ട്ടിഫിക്കറ്റ് നല്കുന്നു. ഉണര്വ്വും ഉത്സാഹവും നല്ലപോലെയുണ്ട്.
ഗുജറാത്ത് നമ്പര്വണ്
സ്ഥാനം നേടിയതിന്റെ
ആശംസകള്. ഇപ്പോള് കുറച്ച്-കുറച്ചെങ്കിലും അവരുടെ വിളി കേള്ക്കൂ, പാവങ്ങള്
നിലവിളിച്ചുകൊണ്ടിരിക്കുകയാണ്. ഉളളുകൊണ്ട് കരഞ്ഞുകൊണ്ടിരിക്കുന്നു, പിടയുന്നു.
ശാസ്ത്രജ്ഞരും വളരെയധികം നിലവിളിക്കുന്നു എപ്പോള് ചെയ്യും, എപ്പോള് ചെയ്യും
എന്ന് വിളിക്കുന്നു. ഇന്ന് കേക്ക് മുറിച്ചോളൂ കുഴപ്പമില്ല, എന്നാല് നാളെ
മുതല്ക്ക് വിളി കേള്ക്കണം. സംഗമയുഗത്തില് തന്നെയാണ് ആനന്ദിക്കേണ്ടത്, ഒരു വശത്ത്
ആഘോഷിക്കണം, മറുവശത്ത് ആത്മാക്കളെ ഉദ്ധരിക്കണം. ശരി. അപ്പോള് എന്താണ് കേട്ടത്?
താങ്കളുടെ ഗീതമാണ് -
ദുഖികളുടെ മേല് ദയ കാണിക്കൂ പ്രഭോ... എന്നാല് താങ്കള്ക്കല്ലാതെ മറ്റാര്ക്കും ദയ
കാണിക്കാന് സാധിക്കില്ല. അതിനാല് ഇപ്പോള് സമയമനുസരിച്ച് മാസ്റ്റര് ദയാ
സാഗരനായിത്തീരൂ. സ്വയത്തിലും ദയ, അന്യാത്മാക്കളിലും ദയ കാണിക്കണം. ഇപ്പോള് തന്റെ
ഇതേ സ്വരൂപം ലൈറ്റ് ഹൗസായി മാറി ഭിന്ന-ഭിന്ന ലൈറ്റുകളുടെ കിരണങ്ങള് നല്കൂ.
മുഴുവന് വിശ്വത്തിലുമുളള അപ്രാപ്തി ആത്മാക്കള്ക്കും പ്രാപ്തിയുടെ കിരണങ്ങള്
നല്കൂ. ശരി.
ബാബയ്ക്കു സമാനം സര്വ്വ
ശ്രേഷ്ഠ സാക്ഷാത്കാരമൂര്ത്തികളായ ആത്മാക്കള്ക്ക്, സദാ ഉണര്വ്വിലും
ഉത്സാഹത്തിലുമിരിക്കുന്ന ബാബയ്ക്ക് സമീപ ആത്മാക്കള്ക്ക്, സദാ ഓരോ ചുവടും
ബാബയ്ക്ക് സമാനം വെക്കുന്ന കുട്ടികള്ക്ക്, നാനാവശത്തുമുളള ബ്രാഹ്മണ ജന്മത്തിന്റെ
ആശംസകള്ക്ക് പാത്രമായ കുട്ടികള്ക്ക്, സദാ ഏകാഗ്രതയുടെ ശക്തി സമ്പന്നരായ
ആത്മാക്കള്ക്ക്, ബാപ്ദാദയുടെ സ്നേഹസ്മരണയും കോടിമടങ്ങ് ജന്മ ദിനത്തിന്റെ ആശംസകള്,
ആശംസകള്, ആശംസകള് നമസ്തെ.
പ്രിയപ്പെട്ട അവ്യക്ത
ബാപ്ദാദ തന്റെ ഹസ്തങ്ങളാല് ശിവധ്വജം ഉയര്ത്തി എല്ലാവര്ക്കും ആശംസയേകി
ഇന്നത്തെ ദിവസം എല്ലാവരും
തന്റെ ജന്മ ദിനത്തിന്റെ ആശംസകള് നല്കി, നേടി, പതാകയും ഉയര്ത്തി. ഇനി ഇങ്ങനെയുളള
നാളുകള് പെട്ടെന്ന് കൊണ്ട്വരണം, വിശ്വത്തിലെ ഗ്ലോബിനു മുകളിലായി
സര്വ്വാത്മാക്കളും താങ്കളുടെ മുഖത്തില് ബാബയുടെ കൊടി കാണണം. തുണി കൊണ്ട്
നിര്മ്മിച്ചിട്ടുളള കൊടി നിമിത്തം മാത്രമാണ്, എന്നാല് ഓരോ കുട്ടിയുടെയും മുഖം
ബാബയുടെ ചിത്രം കാണിക്കണം. ഇങ്ങനെയുളള കൊടി പാറിക്കണം. അങ്ങനെയുളള ദിനം എത്രയും
പെട്ടെന്ന് കൊണ്ടു വരണം. വരണം, വരണം, ഓംശാന്തി.
വരദാനം :-
പരിധിയുളള
രാജകീയ ഇച്ഛയില് നിന്നും മുക്തമായി സേവ ചെയ്യുന്ന നിസ്വാര്ത്ഥ സേവാധാരിയായി
ഭവിയ്ക്കട്ടെ.
എങ്ങനെയാണോ ബ്രഹ്മാബാബ
കര്മ്മ ബന്ധനത്തില് നിന്നും മുക്തവും നിര്മ്മോഹിയുമായതിന്റെ തെളിവ് നല്കിയത്.
സേവനത്തോടുളള സ്നേഹമല്ലാതെ മറ്റൊരു ബന്ധനമില്ല. സേവനത്തിലുണ്ടാവുന്ന പരിധിയുളള
രാജകീയ ഇച്ഛകള് പോലും കര്മ്മക്കണക്കിന്റെ ബന്ധനത്തില് ബന്ധിക്കുന്നു.
എന്നാല്സത്യമായ സേവാധാരി അര്ത്ഥം ഇങ്ങനെയുളള കര്മ്മബന്ധനങ്ങളില് നിന്നു പോലും
മുക്തമാകുന്നു. എങ്ങനെയാണോ ദേഹിക ബന്ധനം, ദേഹത്തിന്റെ സംബന്ധങ്ങളുടെ ബന്ധനം,
അതുപോലെ സേവനത്തിലുളള സ്വാര്ത്ഥതയും ബന്ധനമാണ്. ഈ ബന്ധനത്തില് നിന്നും
രാജകീയമായ കര്മ്മക്കണക്കില് നിന്നു പോലും മുക്തമായ നിസ്വാര്ത്ഥ സേവാധാരിയായി
മാറൂ.
സ്ലോഗന് :-
പ്രതിജ്ഞകളെ ഫയലില് വെക്കരുത്, അത് ഫൈനല് ചെയ്ത്
(പൂര്ത്തിയാക്കി) കാണിക്കൂ.
സൂചന - ഇന്ന് മാസത്തെ
മൂന്നാമത്തെ ഞായറാഴ്ച അന്താരാഷ്ട്ര യോഗത്തിന്റെ ദിവസമാണ്, എല്ലാ ബ്രഹ്മാ വത്സരും
സംഘടിത രൂപത്തില് വൈകുന്നേരം 6:30 മുതല് 7:30 വരെ വിശേഷിച്ചും മൂലവതനത്തിന്റെ
ഗഹനശാന്തിയുടെ അനുഭൂതി ചെയ്യണം. മനസ്സിനെയും ബുദ്ധിയെയും ഏകാഗ്രമാക്കി
ജ്വാലാസ്വരൂപത്തില് സ്ഥിതി ചെയ്യണം, സമ്പന്നതയുടെയും സമ്പൂര്ണ്ണതയുടെയും അനുഭൂതി
ചെയ്യണം.