16.01.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ, ഓര്മ്മയുടെ ചാര്ട്ട് വെയ്ക്കൂ, എത്രമാത്രം ഓര്മ്മയിലിരിക്കുന്നതിന്റെ ശീലമുണ്ടാക്കുന്നുവോ അത്രയും പാപം നശിക്കും, കര്മ്മാതീത അവസ്ഥ സമീപത്ത് വന്നുകൊണ്ടിരിക്കും.

ചോദ്യം :-
സത്യമായ ചാര്ട്ടാണോ അല്ലയോ എന്ന് ഏത് 4 കാര്യങ്ങളിലൂടെ മനസ്സിലാക്കുവാന് സാധിക്കും?

ഉത്തരം :-
(1) ട്രസ്റ്റി സ്ഥിതി (2)പെരുമാറ്റം(3) സേവനം (4) സന്തോഷം. ഈ നാല് കാര്യങ്ങളെ നോക്കിയിട്ട് ബാപ്ദാദ പറയും ഇവരുടെ ചാര്ട്ട് ശരിയാണോ അല്ലയോ എന്ന്. മ്യൂസിയത്തിലും പ്രദര്ശിനിയിലുമൊക്കെ സേവനം ചെയ്യുന്ന കുട്ടികളില് ആരുടെ പെരുമാറ്റമാണോ വളരെ റോയലായിട്ടുള്ളത്, വളരെ സന്തോഷത്തോടെയിരിക്കുന്നത്, തീര്ച്ചയായും അവരുടെ ചാര്ട്ട് വളരെ നല്ലതായിരിക്കും.

ഗീതം :-
ഹേ ആത്മാവേ നീ സ്വന്തം മുഖം നോക്കൂ.......................

ഓംശാന്തി.  
കുട്ടികള് പാട്ട് കേട്ടുവല്ലോ, ഇതിന്റെ അര്ത്ഥവും മനസ്സിലാക്കേണ്ടതുണ്ട്, എത്രമാത്രം പാപം അവശേഷിക്കുന്നുണ്ട്? പുണ്യത്തിന്റെ ശേഖരണം എത്രമാത്രമുണ്ട്? അര്ത്ഥം ആത്മാവിന് സതോപ്രധാന മാകാന് എത്ര സമയം ആവശ്യമാണ്? ഇപ്പോള് എത്രമാത്രം പാവനമായിട്ടുണ്ട് എന്ന് മനസ്സിലാക്കുവാന് സാധിക്കുമല്ലോ അല്ലേ? ചാര്ട്ട് എഴുതുമ്പോള് ചിലര് 2-3 മണിക്കൂര് ബാബയെ ഓര്മ്മിച്ചു എന്ന് എഴുതാറുണ്ട്, ചിലര് ഒരു മണിക്കൂര് എന്നും എഴുതാറുണ്ട്. ഇത് വളരെ കുറവാണ്. ഓര്മ്മിക്കുന്നത് കുറവാണെങ്കില് പാപം ഇല്ലാതാകുന്നതും കുറവായിരിക്കും. ഇപ്പോള് വളരെയധികം പാപമുണ്ട്, അത് ഇല്ലാതായിട്ടില്ല. ആത്മാവിനെ തന്നെയാണ് പ്രാണിയെന്ന് പറയുന്നത്. ബാബ പറയുന്നു-അല്ലയോ ആത്മാവേ, തന്നോട് തന്നെ ചോദിക്കൂ, ഈ കണക്കനുസരിച്ച് എത്രമാത്രം പാപം ഇല്ലാതായിട്ടുണ്ടാകും? നമ്മള് എത്രത്തോളം പുണ്യാത്മാവായി മാറിയിട്ടുണ്ട് എന്ന് ചാര്ട്ടിലൂടെ മനസ്സിലാക്കുവാന് സാധിക്കും. ബാബ പറയുന്നു-അന്തിമത്തിലാണ് കര്മ്മാതീത അവസ്ഥയാകുന്നത്. ഓര്മ്മിച്ചോര്മ്മിച്ച് അത് ശീലമായി മാറുമ്പോള് കൂടുതല് പാപങ്ങള് ഇല്ലാതാകാന് തുടങ്ങും. നമ്മള് എത്രമാത്രം ബാബയെ ഓര്മ്മിക്കുന്നുണ്ട് എന്ന് സ്വയം പരിശോധിച്ച് നോക്കണം. ഇവിടെ പൊങ്ങച്ചം പറയേണ്ട കാര്യമൊന്നും ഇല്ല. സ്വയം അവനവനെ പരിശോധിക്കണം. ബാബയ്ക്ക് ചാര്ട്ട് എഴുതികൊടുത്താല് ഉടന് ബാബ പറയും ഇത് ശരിയായ ചാര്ട്ടാണോ അല്ലയോ എന്ന്. സംസാര രീതിയും പെരുമാറ്റവും, സേവനവും സന്തോഷവും കാണുമ്പോള് ബാബയ്ക്ക് ഉടന് മനസ്സിലാക്കുവാന് സാധിക്കും ഇവരുടെ ചാര്ട്ട് എങ്ങനെയുള്ളതാണെന്ന്! ആര്ക്കായിരിക്കും നിരന്തരം ഓര്മ്മയുണ്ടാവുക? മ്യൂസിയത്തിലും പ്രദര്ശിനിയിലുമൊക്കെ സേവനം ചെയ്യുന്നവര്ക്ക്. മ്യൂസിയത്തില് ദിവസം മുഴുവനും ആള്ക്കാര് വരികയും പോവുകയും ചെയ്യുന്നുണ്ട്. ഡല്ഹിയില് ധാരാളം പേര് വരുന്നുണ്ട്. അതുകൊണ്ട് ഇടയ്ക്കിടയ്ക്ക് ബാബയുടെ പരിചയം കൊടുക്കേണ്ടതായുണ്ട്. ഇനി വിനാശം സംഭവിക്കാന് വളരെ കുറച്ച് വര്ഷങ്ങള് മാത്രമേയുള്ളൂ എന്ന് നിങ്ങള് ആരോടെങ്കിലും പറഞ്ഞാല് അവര് ചോദിക്കും അത് എങ്ങനെ സംഭവിക്കും. ഉടന് അവരോട് പറയണം- ഇത് ഞങ്ങള്പറയുന്നതല്ല, ഭഗവാനുവാചയാണ്. ഭഗവാനാണ് പറയുന്നതെങ്കില് തീര്ച്ചയായും സത്യമായിരിക്കുമല്ലോ അല്ലേ, അതുകൊണ്ട് ബാബ പറയുന്നു ഇത് ശിവബാബയുടെ ശ്രീമതമാണ് എന്ന് പറയണം. ഞങ്ങളല്ല പറയുന്നത്, ഇത് ഭഗവാന്റെ ശ്രീമതമാണ്. അത് സത്യം തന്നെയാണ്. തീര്ച്ചയായും ആദ്യം ബാബയുടെ പരിചയം നല്കണം. അതിനാല് ബാബ പറയുന്നു ഓരോ ചിത്രത്തിലും ശിവഭഗവാനുവാച എന്ന് എഴുതൂ. ശിവബാബ ശരിയായതേ പറയൂ, നമ്മള്ക്കും ഇത് അറിയുമായിരുന്നില്ല. ബാബ പറഞ്ഞ് തന്നതുകൊണ്ട് ഞങ്ങളും പറയുന്നു. ചിലപ്പോഴെല്ലാം പത്രങ്ങളിലും കാണാറുണ്ടല്ലോ-പെട്ടെന്ന് വിനാശം സംഭവിക്കും എന്ന് ഇന്നയാള് ഭാവി പ്രവചിച്ചു.

ഇപ്പോള് നിങ്ങള് പരിധിയില്ലാത്ത അച്ഛന്റെ കുട്ടികളാണ്. പ്രജാപിതാ ബ്രഹ്മാകുമാര് കുമാരിമാര് പരിധിയില്ലാത്തവരല്ലേ. നമ്മള് പരിധിയില്ലാത്ത അച്ഛന്റെ കുട്ടികളാണ് എന്ന് നിങ്ങള് പറയുന്നു. ആ പരിധിയില്ലാത്ത അച്ഛന് തന്നെയാണ് പതിത പാവനനും ജ്ഞാന സാഗരനും. ആദ്യം ഈ കാര്യം വളരെ നന്നായി മനസ്സിലാക്കി കൊടുത്ത് മുന്നോട്ട് കൊണ്ടുപോകണം. ശിവബാബ പറയുന്നു - യാദവരുടെയും കൗരവരുടെയും വിനാശകാലേ വിപരീത ബുദ്ധിയാണ്. ശിവബാബയുടെ പേര് പറയുന്നതിലൂടെ കുട്ടികളുടെയും മംഗളമുണ്ടാകുന്നു, ശിവബാബയെ തന്നെ ഓര്മ്മയുണ്ടായിരിക്കും. നിങ്ങള്ക്ക് എന്താണോ ബാബ പറഞ്ഞ് തന്നിട്ടുള്ളത് അത് മറ്റുള്ളവര്ക്കും പറഞ്ഞ് കൊടുക്കൂ. സേവനം ചെയ്യുന്നവരുടെ ചാര്ട്ട് വളരെ നല്ലതായിരിക്കും. ഒരു ദിവസം 8 മണിക്കൂര് സേവനത്തില് ബിസ്സിയായിരിക്കുന്നു. ഒരു മണിക്കൂര് വിശ്രമിക്കുന്നുണ്ടായിരിക്കാം എന്നാലും 7 മണിക്കൂര് സേവനത്തിലാണ്. അവരുടെ വികര്മം വളരെയധികം ഇല്ലാതാകും. ധാരാളം പേര്ക്ക് ബാബയുടെ പരിചയം കൊടുക്കുകയാണ് അപ്പോള് തീര്ച്ചയായും ഇങ്ങനെയുള്ള സേവാധാരികളായിട്ടുള്ള കുട്ടികള് ബാബയ്ക്കും പ്രിയപ്പെട്ടവരായിരിക്കും. ബാബ കാണുന്നുണ്ട്- ഇവര് ധാരാളം പേരുടെ മംഗളം ചെയ്യുകയാണ്, വളരെയധികം പേരുടെ മംഗളം ചെയ്യണം എന്ന ചിന്തയായിരിക്കും രാത്രിയും പകലും അവര്ക്കുണ്ടാവുക. വളരെയധികം പേരുടെ മംഗളം ചെയ്യുന്നു അര്ത്ഥം അവരവരുടെ മംഗളമുണ്ടാകുന്നു, ധാരാളം പേരുടെ മംഗളം ചെയ്യുന്നവര്ക്കാണ് സ്കോളര്ഷിപ്പും ലഭിക്കുക. കുട്ടികളുടെ ജോലിതന്നെ ഇതാണ്. ടീച്ചറായി മാറി ധാരാളം പേര്ക്ക് വഴി പറഞ്ഞ് കൊടുക്കണം. ആദ്യം പൂര്ണ്ണമായും ഈ ജ്ഞാനത്തെ ധാരണ ചെയ്യണം. ആരുടെയും മംഗളം ചെയ്യുന്നില്ല എങ്കില് അതിന്റെ അര്ത്ഥം ഇവരുടെ ഭാഗ്യത്തില് ഇല്ല എന്നാണ്. കുട്ടികള് പറയാറുണ്ട്, ബാബാ എന്നെ ജോലിയില് നിന്നും വിടുവിക്കൂ, ഞാന് ഈ സേവനം ചെയ്യാം. ബാബയും നോക്കും, ഇവര് സേവനത്തിന് യോഗ്യരാണെങ്കില്, ബന്ധനമുക്തമാണെങ്കില്, 500 - 1000 രൂപ സമ്പാദിക്കുന്നതിനെക്കാളും ഈ സേവനം ചെയ്ത് ധാരാളം പേരുടെ മംഗളം ചെയ്യൂ. പക്ഷെ ബന്ധനമുക്തമാണെങ്കില് മാത്രം. എന്നാലും ബാബ സേവനത്തിന്റെ യോഗ്യത നോക്കിയാണ് നിര്ദ്ദേശങ്ങള് നല്കുന്നത്. സേവനത്തിനു യോഗ്യരായിട്ടുള്ളവരെ അവിടേക്കും ഇവിടേക്കുമെല്ലാം വിളിക്കുന്നുണ്ട്. സ്കൂളില് വിദ്യാര്ത്ഥികള് പഠിക്കുന്നത് പോലെ ഇതും പഠനമാണ്. ഇത് സാധാരണ മതമൊന്നുമല്ല. സത്യം എന്നാല് അര്ത്ഥം തന്നെ സത്യം പറയുന്നവന് എന്നാണ്. നമ്മള് ശ്രീമതമനുസരിച്ച് താങ്കള്ക്ക് ഇത് മനസ്സിലാക്കി തരുന്നു. ഈശ്വരീയ മതം ഇപ്പോള് തന്നെയാണ് നിങ്ങള്ക്ക് ലഭിക്കുന്നത്.

ബാബ പറയുന്നു - നിങ്ങള്ക്ക് തിരികെ പോകണം. ഇപ്പോള് പരിധിയില്ലാത്ത സുഖത്തിന്റെ സമ്പത്ത് എടുക്കൂ. കല്പ കല്പം നിങ്ങള്ക്ക് സ്വര്ഗത്തിന്റെ സമ്പത്ത് ലഭിച്ചിരുന്നു, കാരണം ഓരോ കല്പത്തിലും സ്വര്ഗ്ഗം സ്ഥാപിക്കുകയല്ലേ. ഇത് 5000 വര്ഷത്തിന്റെ സൃഷ്ടി ചക്രമാണെന്ന് ആര്ക്കും അറിയില്ല. മനുഷ്യര് ഘോരമായ അന്ധകാരത്തിലാണ്. നിങ്ങളിപ്പോള് വളരെയധികം പ്രകാശത്തിലാണ്. ബാബ തന്നെയാണ് സ്വര്ഗ്ഗം സ്ഥാപിക്കുന്നത്. വൈക്കോല് കൂനക്ക് തീ പിടിക്കുമ്പോഴും അജ്ഞാന നിദ്രയില് ഉറങ്ങുന്നു എന്ന് പറയാറുണ്ട്. നിങ്ങള് കുട്ടികള്ക്കറിയാം പരിധിയില്ലാത്ത അച്ഛന് ജ്ഞാനത്തിന്റെ സാഗരമാണ്. ഏറ്റവും ഉയര്ന്നവനായ ബാബയുടെ കര്ത്തവ്യവും ഉയര്ന്നതാണ്. ഈശ്വരന് ശക്തിശാലിയായത് കാരണം എന്ത് ആഗ്രഹിക്കുന്നുവോ അത് ചെയ്യുവാന് സാധിക്കും എന്നല്ല. ഡ്രാമ അനാദിയായിട്ട് ഉണ്ടാക്കപ്പെട്ടതാണ്. സര്വ്വതും ഡ്രാമയനുസരിച്ചാണ് നടക്കുന്നത്. എത്ര പേരാണ് യുദ്ധങ്ങളില് മരിക്കുന്നത്. ഇതും ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ഇതില് ഭഗവാന് എന്ത് ചെയ്യാന് സാധിക്കും. പ്രകൃതി ക്ഷോഭങ്ങളും മറ്റും സംഭവിക്കുമ്പോള്, അല്ലയോ ഭഗവാനെ എന്ന് വിളിച്ച് എത്രമാത്രം നിലവിളിക്കുന്നു, പക്ഷേ ഭഗവാന് എന്ത് ചെയ്യാന് പറ്റും. ഭഗവാനെ നിങ്ങള് വിളിക്കുന്നത് ഈ ലോകത്തിന്റെ വിനാശം ചെയ്യുവാന് വേണ്ടിയാണ്. പതിത ലോകത്തിലേയ്ക്കാണ് നിങ്ങള് വിളിക്കുന്നത്. പുതിയ ലോകം സ്ഥാപിക്കുകയും പഴയ ലോകത്തിന്റെ വിനാശം ചെയ്യുവാനുമാണ് വിളിക്കുന്നത്. ഞാന് ചെയ്യുകയല്ല, ഇത് ഡ്രാമയില് അടങ്ങിയിട്ടുള്ളതാണ്. ഇതില് നിന്നും രക്ഷപ്പെടുന്നതിന്റെ കാര്യമേയില്ല. പവിത്രമായ ലോകം നിര്മ്മിക്കൂ എന്നാണ് നിങ്ങള് പറയുന്നത് അപ്പോള് തീര്ച്ചയായും പതിത ആത്മാക്കള് പോകുമല്ലോ. ചിലര് ഇത് മനസ്സിലാക്കുന്നതേയില്ല. ശ്രീമതത്തിന്റെ അര്ത്ഥവും അറിയുന്നില്ല, ഭഗവാന്ആരാണ് എന്ന് പോലും അറിയുന്നില്ല. ചില കുട്ടികള് നന്നായിട്ട് പഠിക്കുന്നില്ലെങ്കില് നിന്റേത് കല്ല് ബുദ്ധിയാണെന്ന് അവരുടെ അച്ഛനമ്മമാര് പറയും. സത്യയുഗത്തില് ഇങ്ങനെ പറയില്ല. കലിയുഗത്തിലാണ് കല്ല് ബുദ്ധികളായിട്ടുള്ളവര്. പവിഴ ബുദ്ധിയായിട്ടുള്ളവര് ഇവിടെ ഉണ്ടാവില്ല. നോക്കൂ, ഇന്നത്തെക്കാലത്ത് മനുഷ്യര് എന്തൊക്കെയാണ് ചെയ്യുന്നത്, ഒരു ഹൃദയം മാറ്റി മറ്റൊന്ന് വയ്ക്കുന്നു. ശരി, ഇത്രയും കഷ്ടപ്പെട്ട് ഇതൊക്കെ ചെയ്യുന്നതിലൂടെ എന്ത് ലാഭമാണുള്ളത്? കുറച്ച് ദിവസം കൂടി ജീവന് നിലനില്ക്കും അത്രമാത്രമേയുള്ളൂ. ധാരാളം പേര് രിദ്ധി സിദ്ധികളൊക്കെ പഠിക്കുന്നുണ്ട്, നേട്ടമൊന്നും ഇല്ല, നമ്മളെ പാവനലോകത്തിന്റെ അധികാരിയാക്കുവാന് വേണ്ടിയാണ് ഭഗവാനെ ഓര്മ്മിക്കുന്നത്. പതിത ലോകത്തില് നമ്മള് ദുഃഖിതരായി മാറിയിരിക്കുന്നു. സത്യയുഗത്തില് രോഗത്തിന്റെയോ ദുഃഖത്തിന്റെയോ കാര്യമേയില്ല. ബാബയില് നിന്നും നിങ്ങള് എത്ര ഉയര്ന്ന പദവിയാണ് നേടുന്നത്. ഇവിടെയും മനുഷ്യര് പഠനത്തിലൂടെ ഉയര്ന്ന ഡിഗ്രികള് നേടുന്നു. വളരെ സന്തോഷിക്കുന്നു. ഇനി കുറച്ച് ദിവസമേ ഇവിടെ ഉണ്ടാകൂ എന്ന് നിങ്ങള് കുട്ടികള് മനസ്സിലാക്കുന്നുണ്ട്. ശിരസ്സില് ധാരാളം പാപങ്ങളുടെ ഭാരമുണ്ട്. ശിക്ഷകളും വളരെയധികം അനുഭവിക്കും. സ്വയം പതിതമാണ് എന്ന് പറയുന്നുണ്ടല്ലോ. വികാരത്തിലേയ്ക്ക് പോകുന്നത് പാപമാണ് എന്ന് മനസ്സിലാക്കുന്നില്ല. പാപാത്മാവായി മാറുന്നു. ഗൃഹസ്ഥാശ്രമം അനാദിയാണ് എന്ന് പറയുന്നു. സത്യയുഗത്തിലും ത്രേതായുഗത്തിലും പവിത്ര ഗൃഹസ്ഥാശ്രമമായിരുന്നു എന്നത് ബാബ മനസ്സിലാക്കിത്തരുന്നു. പാപാത്മാക്കള് ഇല്ലായിരുന്നു. ഇവിടെ പാപാത്മാക്കളായത് കൊണ്ടാണ് ദുഃഖമുള്ളത്. ഇവിടെയുള്ളത് അല്പകാലത്തെ സുഖമാണ്, രോഗം ബാധിച്ച് മരിക്കുന്നു. മരണം വായ തുറന്ന് നില്ക്കുകയാണ്. പെട്ടെന്നാണ് ഹൃദയസ്തംഭനമൊക്കെ ഉണ്ടാകുന്നത്. ഇവിടെ കാക്ക കാഷ്ഠത്തിന് സമാനമായ സുഖമാണ്. അവിടെ നിങ്ങള്ക്ക് അളവറ്റ സുഖമായിരിക്കും. നിങ്ങള് മുഴുവന് വിശ്വത്തിന്റെയും അധികാരികളാവുകയാണ്. അവിടെ യാതൊരു പ്രകാരത്തിലുമുള്ള ദുഃഖമുണ്ടായിരിക്കില്ല. ചൂടുമുണ്ടായിരിക്കില്ല തണുപ്പുമുണ്ടായിരിക്കില്ല സദാ വസന്തകാലമായിരിക്കും. 5 തത്വങ്ങളും നിയമപ്രമാണമായിരിക്കും. സ്വര്ഗ്ഗം എന്നാല് സ്വര്ഗ്ഗം തന്നെയാണ്, രാത്രിയും പകലും പോലുള്ള വ്യത്യാസമുണ്ട്. നിങ്ങള് ബാബയെ വിളിച്ചത് തന്നെ സ്വര്ഗ്ഗം സ്ഥാപിക്കുവാന് വേണ്ടിയാണ്, ബാബാ വന്ന് പാവനമായ ലോകം സ്ഥാപിക്കൂ, ഞങ്ങളെ പാവനമാക്കൂ എന്ന് പറഞ്ഞ് വിളിക്കുന്നു.

ഓരോ ചിത്രത്തിലും ശിവഭഗവാനുവാച എന്നത് എഴുതണം. ഇതിലൂടെ ഇടയ്ക്കിടയ്ക്ക് ശിവബാബയുടെ ഓര്മ്മ വരും. ജ്ഞാനവും കൊടുത്തുകൊണ്ടിരിക്കും. മ്യൂസിയത്തിലും പ്രദര്ശിനിയിലുമൊക്കെ സേവനം ചെയ്യുമ്പോള് ജ്ഞാനവും യോഗവും രണ്ടും നടക്കും. ബാബയെ ഓര്മ്മിക്കുന്നതിലൂടെ ലഹരി വര്ദ്ധിക്കും. നിങ്ങള് പാവനമായി മുഴുവന് വിശ്വത്തെയും പാവനമാക്കുകയാണ്. നിങ്ങള് പവിത്രമാകുമ്പോള് തീര്ച്ചയായും സൃഷ്ടിയും പാവനമാകും. അന്തിമത്തില് വിധി പറയുന്ന സമയമായത് കാരണം സര്വ്വരുടേയും കണക്കുകള് പൂര്ത്തിയാകും. നിങ്ങള്ക്ക് വേണ്ടി എനിക്ക് പുതിയ സൃഷ്ടിയുടെ ഉദ്ഘാടനം ചെയ്യേണ്ടതായുണ്ട്. പിന്നെയാണ് മറ്റ് ശാഖകള് തുറക്കുന്നത്. പവിത്രമാക്കുവാന് വേണ്ടി പുതിയ ലോകമായ സത്യയുഗത്തിന്റെ അടിത്തറ ബാബയ്ക്കല്ലാതെ മറ്റാര്ക്കും സ്ഥാപിക്കുവാന് സാധിക്കില്ല. അതിനാല് ബാബയെ ഓര്മ്മിക്കേണ്ടതുണ്ട്. നിങ്ങള് മ്യൂസിയവും മറ്റും വലിയ വലിയ ആളുകളെ കൊണ്ട് ഉദ്ഘാടനം നടത്താറുണ്ട്, അപ്പോള് ധാരാളം പേര് അറിയും. മനുഷ്യര് കരുതും ഇവരും ഇവിടെ വരുന്നുണ്ടെന്ന്. ചിലര് പറയാറുണ്ട്- നിങ്ങള് എഴുതി തരൂ, ഞാന് അത് സംസാരിക്കാം എന്ന്. എന്നാല് അതും തെറ്റാണ്. നല്ല രീതിയില് മനസ്സിലാക്കിയിട്ട് സംസാരിക്കുന്നതാണ് വളരെ നല്ലത്. കൃത്യതക്ക് വേണ്ടി ചിലര് എഴുതിയത് വായിച്ച് കേള്പ്പിക്കുന്നു. നിങ്ങള് കുട്ടികള് സ്വന്തം വാക്കുകളിലൂടെ മനസ്സിലാക്കിക്കൊടുക്കണം. നിങ്ങളുടെ ആത്മാവില് മുഴുവന് ജ്ഞാനവുമുണ്ടല്ലോ അല്ലേ. നിങ്ങള് അത് മറ്റുള്ളവര്ക്ക് നല്കുന്നു. പ്രജകള് വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കുന്നു. ജനസംഖ്യയും വര്ദ്ധിക്കുകയല്ലേ. എല്ലാ സാധനങ്ങളും വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു. ഇപ്പോള് മുഴുവന് വൃക്ഷവും ജീര്ണ്ണിച്ച അവസ്ഥയിലായിരിക്കുകയാണ്. നമ്മുടെ ധര്മ്മത്തിലുള്ളവര് വീണ്ടും വരും. നമ്പര്വാര് തന്നെയാണ്. എല്ലാവര്ക്കും ഒരുപോലെ പഠിക്കുവാന് സാധിക്കില്ല. ചിലര് 100 ല് ഒരു മാര്ക്ക് നേടുന്നവരുമുണ്ട്, കുറച്ച് എന്തെങ്കിലും കേള്ക്കും, ഒരു മാര്ക്ക് ലഭിച്ചാലും സ്വര്ഗ്ഗത്തില് വരും. ഇത് പരിധിയില്ലാത്ത പഠനമാണ്, ഈ പഠനം പരിധിയില്ലാത്ത അച്ഛന് തന്നെയാണ് പഠിപ്പിക്കുന്നത്. ഈ ധര്മ്മത്തിലുള്ളവര് വീണ്ടും വരും. ആദ്യം എല്ലാവര്ക്കും തന്റെ വീടായ മുക്തിധാമത്തിലേയ്ക്ക് പോകണം പിന്നെ നമ്പര്ക്രമമനുസരിച്ച് താഴേയ്ക്ക് വരും. ചിലര് ത്രേതായുഗത്തിന്റെ അന്തിമത്തില് വരും. ബ്രാഹ്മണനാകുന്നുണ്ട് എന്നാല് എല്ലാ ബ്രാഹ്മണരും സത്യയുഗത്തില് വരുന്നില്ല, ത്രേതായുഗത്തിന്റെ അവസാനം വരെ വന്നുകൊണ്ടിരിക്കും. ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. ബാബയ്ക്കറിയാം രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് സര്വ്വര്ക്കും ഒരുപോലെ പഠിക്കുവാന് സാധിക്കില്ല. രാജധാനിയില് എല്ലാ പ്രകാരത്തിലുള്ളവരും ആവശ്യമാണ്. പുറത്തുള്ളവരെയാണ് പ്രജകള് എന്ന് പറയുന്നത്. ബാബ പറയുന്നു-അവിടെ മന്ത്രിമാരുടെ ആവശ്യമൊ ന്നും ഉണ്ടായിരിക്കില്ല. ശ്രീമതത്തിലൂടെയാണ് അവര് ഇങ്ങനെയായി മാറിയത്. അപ്പോള് ആരില്നിന്നെങ്കിലും അഭിപ്രായങ്ങള് ചോദിക്കേണ്ട കാര്യമെന്താണ്. മന്ത്രിമാരൊന്നും ഉണ്ടായിരിക്കില്ല. പതിതമാകുമ്പോള് ഒരു മന്ത്രിയും ഒരു രാജാവും റാണിയും ഉണ്ടാകും. ഇപ്പോള് എത്ര മന്ത്രിമാരാണ്. ഇവിടെ പഞ്ചായത്തീ രാജ് അല്ലേ. ഒരാളുടെ അഭിപ്രായം മറ്റൊരാളുമായി ചേരില്ല. ഒരാളെ പരിചയപ്പെടൂ, കാര്യങ്ങള് മനസ്സിലാക്കി കൊടുക്കൂ, സഹായം ചെയ്തു തരും. മറ്റൊരാള് വരുമ്പോള് അയാള്ക്ക് ഈ കാര്യങ്ങളൊന്നും മനസ്സിലാകില്ല അതിനാല് അയാള് കാര്യങ്ങളെ വഷളാക്കും. ഒരാളുടെ ബുദ്ധിപോലെയായിരിക്കില്ല മറ്റൊരാളുടേത്. അവിടെ നിങ്ങളുടെ സര്വ്വ മനോകാമനകളും പൂര്ത്തിയാകുന്നു. നിങ്ങള് എത്രമാത്രം ദുഃഖം അനുഭവിച്ചു. ഇതിന്റെ പേര് തന്നെ ദുഃഖധാമമെന്നാണ്. ഭക്തിമാര്ഗ്ഗത്തിലും എത്രമാത്രം കഷ്ടതകള് അനുഭവിച്ചു. ഇതും ഡ്രാമയാണ്. ദുഃഖിതരാകുമ്പോഴാണ് ബാബ വന്ന് സുഖത്തിന്റെ സമ്പത്ത് നല്കുന്നത്. ബാബ നിങ്ങളുടെ ബുദ്ധി തുറന്ന് തരുന്നു. മനുഷ്യര് പറയുന്നത് സമ്പന്നര്ക്ക് ഈ ലോകം സ്വര്ഗ്ഗവും പാവപ്പെട്ടവര്ക്ക് നരകവും എന്നാണ്. സ്വര്ഗ്ഗം എന്ന് എന്തിനെയാണ് പറയുന്നത് എന്ന് നിങ്ങള് യഥാര്ത്ഥമായി അറിയുന്നുണ്ട്. സത്യയുഗത്തില് ആരും ദയ കാണിക്കൂ എന്ന് പറഞ്ഞ് ഭഗവാനെ വിളിക്കില്ല. ഇവിടെയാണെങ്കില് ദയ കാണിക്കൂ, ഞങ്ങളെ മോചിപ്പിക്കൂ എന്ന് പറഞ്ഞ് വിളിക്കുന്നു. ബാബ തന്നെയാണ് സര്വ്വരേയും ശാന്തിധാമത്തിലേയ്ക്കും സുഖധാമത്തിലേയ്ക്കും കൊണ്ട് പോകുന്നത്. അറിവില്ലാതിരുന്ന സമയത്ത് നിങ്ങളും ഒന്നും മനസ്സിലാക്കിയിരുന്നില്ല. നമ്പര്വണ് തമോപ്രധാനമായി മാറിയ ആള് തന്നെയാണ് വീണ്ടും നമ്പര്വണ് സതോപ്രധാനമാകുന്നത്. ഇദ്ദേഹം തന്റെ മഹിമയൊന്നും പറയുന്നില്ല. ഒരാള്ക്ക് മാത്രമാണ് മഹിമയുള്ളത്. ലക്ഷ്മീ നാരായണനെയും അങ്ങനെയാക്കി മാറ്റുന്നത് ബാബയല്ലേ. ഏറ്റവും ഉയര്ന്നത് ഭഗവാനാണ്. ബാബ അത്രയും ഉയര്ന്നതാക്കുകയാണ് ചെയ്യുന്നത്. എല്ലാവരും ഉയര്ന്നവരാകുന്നില്ല എന്ന് ബാബയ്ക്കറിയാം എന്നാലും പുരുഷാര്ത്ഥം ചെയ്യേണ്ടതായുണ്ട്. ഇവിടെ നിങ്ങള് വന്നിരിക്കുന്നത് നരനില് നിന്നും നാരായണനാകുവാന് വേണ്ടിയാണ്. പറയാറുണ്ട് ബാബാ ഞങ്ങള് സ്വര്ഗ്ഗത്തിന്റെ ചക്രവര്ത്തി പദവി നേടും ഞങ്ങള് സത്യ നാരായണന്റെ സത്യമായ കഥ കേള്ക്കുവാനാണ് വന്നിരിക്കുന്നത്. ബാബ പറയുന്നു - ശരി, നിന്റെ വായില് റോസാപ്പൂ, നന്നായി പരിശ്രമിക്കൂ. സര്വ്വരും ലക്ഷ്മീ നാരായണനാകില്ല. ഇവിടെ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. രാജ കുടുംബത്തിലും പ്രജകളുടെ കുടുംബത്തിലും ധാരാളം ആളുകള് വേണ്ടേ. ആശ്ചര്യത്തോടെ കേള്ക്കുകയും കേള്പ്പിക്കുകയും ചെയ്തിട്ട് ഓടിപ്പോകുന്നു.... പിന്നെ മടങ്ങി വരുന്നവരുമുണ്ട്. തന്റെ എന്തെങ്കിലുമൊക്കെ ഉന്നതി ചെയ്യുന്ന കുട്ടികള്ക്ക് ഉയര്ച്ചയുണ്ടാകും. സമര്പ്പണമാകുന്നതും പാവപ്പെട്ടവരാണ്. ദേഹ സഹിതം മറ്റൊന്നും ഓര്മ്മ വരരുത്, വളരെ ഉയര്ന്ന ലക്ഷ്യമാണ്. അഥവാ സംബന്ധം യോജിച്ചിരിക്കുകയാണെങ്കില് തീര്ച്ചയായും അവരുടെ ഓര്മ്മ വരും. ബാബയ്ക്ക് ആരെ ഓര്മ്മ വരും. ദിവസം മുഴുവന് ബുദ്ധി പരിധിയില്ലാത്തതിലാണ്. എത്രമാത്രം പരിശ്രമിക്കേണ്ടതുണ്ട്. ബാബ പറയുന്നു എന്റെ കുട്ടികളിലും ഉത്തമരും മദ്ധ്യമരും കനിഷ്ഠരുമുണ്ട്. അന്യര് വരുമ്പോള് ഇവര് പതിത ലോകത്തിലേതാണ് എന്ന് മനസ്സിലാക്കും. എന്നാലും യജ്ഞ സേവനം ചെയ്യുന്നതിനാല് അവര്ക്ക് ആദരവ് നല്കേണ്ടതുണ്ട്. ഇതെല്ലാം ബാബയുടെ യുക്തിയാണ്. ശാന്തിയുടെ സ്തംഭമായ, പവിത്രതയുടെ മഹാ സ്തംഭമായ, പരമപവിത്രമായ ബാബ ഇവിടെയിരുന്ന് മുഴുവന് ലോകത്തെയും പവിത്രമാക്കി മാറ്റുന്നു. ഇവിടെ പതിതരായിട്ടുള്ളവര്ക്ക് വരാന് സാധിക്കില്ല. എന്നാല് ബാബ പറയുന്നു ഞാന് വന്നിരിക്കുന്നത് തന്നെ പതിതരെ പാവനമാക്കുവാന് വേണ്ടിയാണ്, ഈ കളിയില് എനിക്കും പാര്ട്ടുണ്ട്. ശരി.

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചുകിട്ടിയ മധുരമധുരമായ സന്താനങ്ങള്ക്ക് മാത്പിതാവായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) തന്റെ ചാര്ട്ട് നോക്കി പരിശോധിക്കണം, എത്ര പുണ്യം ശേഖരിക്കപ്പട്ടിട്ടുണ്ട്? ആത്മാവ് എത്രത്തോളം സതോപ്രധാനമായി മാറി? ഓര്മയിലിരുന്ന് എല്ലാ കണക്കുകളും വീട്ടണം.

2) സ്കോളര്ഷിപ്പ് നേടുന്നതിനായി സേവനയുക്തരായി അനേകരുടെ നന്മ ചെയ്യണം. ബാബയ്ക്ക് പ്രിയപ്പെട്ടവരായി മാറണം. ടീച്ചറായി മാറി വളരെയധികം പേര്ക്ക് വഴി പറഞ്ഞുകൊടുക്കണം.

വരദാനം :-
തന്റെ ഫരിസ്താ സ്വരൂപത്തിലൂടെ സര്വ്വര്ക്കും സമ്പത്തിന്റെ അധികാരം കൊടുപ്പിക്കുന്ന ആകര്ഷണമൂര്ത്തിയായി ഭവിക്കട്ടെ.

ഫരിസ്താ സ്വരൂപത്തിന്റെ അങ്ങനെയുള്ള തിളങ്ങുന്ന വസ്ത്രം ധരിക്കൂ ദൂരെ-ദൂരെയുള്ള ആത്മാക്കള് പോലും തങ്ങള്ക്ക് നേരെ ആകര്ഷിതരാകട്ടെ അങ്ങനെ സര്വ്വരെയും യാചനയില് നിന്ന് മോചിപ്പിച്ച് സമ്പത്തിന്റെ അധികാരിയായി മാറട്ടെ. ഇതിന് വേണ്ടി ജ്ഞാനമൂര്ത്തിയും യോഗമൂര്ത്തിയും ദിവ്യഗുണമൂര്ത്തിയുമായി പറക്കുന്ന കലയില് സ്ഥിതി ചെയ്യുന്നതിനുള്ള അഭ്യാസം വര്ദ്ധിപ്പിച്ചു കൊണ്ടേ പോകൂ. താങ്കളുടെ പറക്കുന്ന കല തന്നെയാണ് സര്വ്വരെയും നടക്കുമ്പോഴും കറങ്ങുമ്പോഴും ഫരിസ്തയുടെയും ഒപ്പം ദേവതാസ്വരൂത്തിന്റെയും സാക്ഷാത്കാരം ചെയ്യിപ്പിക്കുക. ഇത് തന്നെയാണ് വിധാതാ, വരദാതാവിന്റെ സ്ഥിതി.

സ്ലോഗന് :-
മറ്റുള്ളവരുടെ മനസ്സിലെ ഭാവങ്ങളെ അറിയുന്നതിന് വേണ്ടി സദാ മന്മനാഭവ സ്ഥിതിയില് സ്ഥിതി ചെയ്യൂ.

ശക്തിശാലീ മനസിലൂടെ സകാശ് കൊടുക്കുന്നതിന്റെ സേവനം ചെയ്യൂ.

മനസാ ശക്തിയുടെ ദര്പ്പണമാണ്- വാക്കും കര്മ്മവും. അജ്ഞാനികളായ ആത്മാക്കളാകട്ടെ, ജ്ഞാനി ആത്മാക്കളാകട്ടെ രണ്ട് കൂട്ടരുടെയും സംബന്ധ-സമ്പര്ക്കത്തില് വാക്കും കര്മ്മവും ശുഭഭാവന-ശുഭകാമനയുള്ളതായിരിക്കണം. ആരുടെ മനസ്സ് ശുഭകരവും ശക്തിശാലിയുമാണോ അവര് വാചാ കര്മ്മണാ സ്വതവേ തന്നെ ശക്തിശാലിയും ശുദ്ധരും ശുഭഭാവനയുള്ളവരുമായിരിക്കും. മനസാ ശക്തിശാലി അര്ത്ഥം ഓര്മ്മയുടെ ശക്തി ശ്രേഷ്ഠമായിരിക്കും, ശക്തിശാലിയായിരിക്കും, സഹജയോഗിയുമായിരിക്കും.