പൂര്വ്വജന്റെയും
പൂജ്യസ്വരൂപത്തിന്റെയും സ്വമാനത്തിലിരുന്നുകൊണ്ട് വിശ്വത്തിലെ ഓരോ ആത്മാവിനെയും
പാലിക്കൂ, ആശീര്വ്വാദങ്ങള് നേടൂ ആശീര്വ്വാദങ്ങള് നല്കൂ.
ഇന്ന് നാനാവശത്തുമുളള
സര്വ്വശ്രേഷ്ഠരായ കുട്ടികളെയാണ് കണ്ടുകൊണ്ടിരിക്കുന്നത്. ഓരോ കുട്ടികളും
പൂര്വ്വജരുമാണ്, പൂജ്യരുമാണ്. അതിനാല് താങ്കള് ഈ കല്പവൃക്ഷത്തിലെ വേരിലുമുണ്ട്,
തായ്തടിയിലുമുണ്ട്. തായ്തടിയുടെ സംബന്ധം മുഴുവന് വൃക്ഷത്തിലെ ശാഖോപശാഖകളിലേക്കും
ഇലകള്ക്കും സ്വതവെയുണ്ട്. അപ്പോള് എല്ലാവരും സ്വയത്തെ ശ്രേഷ്ഠാത്മാവ്, മുഴുവന്
വൃക്ഷത്തിലെയും പൂര്വ്വജരെന്ന് മനസ്സിലാക്കുന്നുണ്ടോ? എങ്ങനെയാണോ ബ്രഹ്മാവിനെ
മുതുമുത്തശ്ശനെന്ന് പറയുന്നത്, അതുപോലെ താങ്കള് കുട്ടികളും അവരുടെ കൂട്ടുകാര്
മാസ്റ്റര് മുതുമുത്തശ്ശന്മാരല്ലേ. പൂര്വ്വജാത്മാക്കളെന്ന സ്വമാനത്തിന്റെ
ലഹരിയില് സ്ഥിതി ചെയ്യുന്നുണ്ടോ? മുഴുവന് വിശ്വത്തിലെ ആത്മാക്കളുടെയും, സര്വ്വ
ധര്മ്മാത്മാക്കളുടെയും, തായ്ത്തടിയുടെ രൂപത്തില് താങ്കള് ആധാരമൂര്ത്തികളായ
പൂര്വ്വജന്മാരാണ്. പൂര്വ്വജരായതിനാല് പൂജ്യരുമാണ്. പൂര്വ്വജരിലൂടെ ഓരോ
ആത്മാക്കള്ക്കും സ്വതവേ സകാശ് ലഭിച്ചുകൊണ്ടിരിക്കുന്നു. വൃക്ഷത്തെ നോക്കൂ,
തായ്തടിയിലൂടെ, വേരിലൂടെ അവസാന ഇല വരെയും സകാശ് ലഭിച്ചുകൊണ്ടിരിക്കുന്നു.
പൂര്വ്വജരുടെ കര്ത്തവ്യമെന്താണ്? പൂര്വ്വജരുടെ കര്ത്തവ്യമാണ് സര്വ്വരെയും
പാലിക്കുക എന്നുളളത്. ലൗകികത്തിലാണെങ്കിലും നോക്കൂ, പൂര്വ്വജരിലൂടെയാണ് ശാരീരിക
ശക്തിയുടെ പാലന, അത് സ്ഥൂലമായ ഭോജനത്തിന്റെ രൂപത്തിലാണെങ്കിലും,
പഠിപ്പിലൂടെയാണെങ്കിലും ശക്തി നിറയ്ക്കാനുളള പാലന ചെയ്യുന്നു. അപ്പോള് താങ്കള്
പൂര്വ്വജാത്മാക്കള്ക്കും ബാബയിലൂടെ ലഭിച്ചിട്ടുളള ശക്തികളാല് സര്വ്വാത്മാക്കളെയും
പാലിക്കണം.
ഇന്നത്തെ സമയമനുസരിച്ച്
സര്വ്വ ആത്മാക്കള്ക്കും ശക്തികളിലൂടെയുളള പാലനയുടെ ആവശ്യമാണ്. അറിയാമല്ലോ
ഇന്നത്തെക്കാലത്ത് ആത്മാക്കളില് അശാന്തിയുടെയും ദുഖത്തിന്റെയും അലകളാണ്
നിഴലിക്കുന്നത്. അപ്പോള് താങ്കള് പൂര്വ്വജരും പൂജ്യരുമായ ആത്മാക്കള്ക്ക് തന്റെ
വംശാവലിയുടെമേല് ദയ തോന്നുന്നില്ലേ? ഏതെങ്കിലും വിശേഷ അശാന്തിയുടെ
വായുമണ്ഡലമുണ്ടാകുമ്പോള് മിലിട്ടറിയിലുളളവരും പോലീസും അലര്ട്ടാവുന്നതു
പോലെ(ജാഗരൂകര്), ഇന്നത്തെ ഈ വാതാവരണത്തില് താങ്കള് പൂര്വ്വജരും വിശേഷിച്ചും ഈ
സേവനത്തിനു നിമിത്തമാണെന്നു മനസ്സിലാക്കുന്നുണ്ടോ? മുഴുവന് വിശ്വത്തിലെ
ആത്മാക്കളുടെയും നിമിത്തമായവരാണ് എന്ന സ്മൃതിയുണ്ടോ? വിശ്വത്തിലെ മുഴുവന്
ആത്മാക്കള്ക്കും ഇന്ന് താങ്കളുടെ സകാശിന്റെ ആവശ്യകതയുണ്ട്. ഇതുപോലെ
പരിധിയില്ലാത്ത വിശ്വത്തിലെ പൂര്വ്വജാത്മാവാണെന്ന് സ്വയത്തെ അനുഭവം
ചെയ്യുന്നുണ്ടോ? ഇതുപോലെ പരിധിയില്ലാത്ത ഈ വിശ്വത്തിലെ പൂര്വ്വജാത്മാവാണെന്ന്
സ്വയം അനുഭവം ചെയ്യുന്നുണ്ടോ? വിശ്വ സേവനമാണോ ഓര്മ്മ വരുന്നത് അതോ തന്റെ
സെന്ററുകളിലെ സേവനമാണോ ഓര്മ്മ വരുന്നത്? ഇന്ന് താങ്കള് പൂര്വ്വികരായ
ദേവാത്മാക്കളെയാണ് എല്ലാവരും വിളിച്ചുകൊണ്ടിരിക്കുന്നത്. ഓരോരുത്തരും
അവരവരുടെതായ ഇഷ്ടദേവിദേവന്മാരെയാണ് വിളിച്ചുകൊണ്ടിരിക്കുന്നത് - വരൂ, ക്ഷമ
കാണിക്കൂ, കൃപ കാണിക്കൂ.. ഭക്തരുടെ ശബ്ദം കേള്ക്കാന് സാധിക്കുന്നുണ്ടോ?
കേള്ക്കാന് കഴിയുന്നുണ്ടോ ഇല്ലയോ? ഏതു ധര്മ്മത്തിലുളള ആത്മാക്കളെ
കാണുകയാണെങ്കിലും അവരുടെ പൂര്വ്വികനാണെന്ന് മനസ്സിലാക്കിയാണോ കാണുന്നത്? ഇതും
നമ്മള് പൂര്വ്വികരുടെ ശാഖോപശാഖകളാണെന്നാണോ മനസ്സിലാക്കുന്നത്? ഇവര്ക്കും സകാശ്
നല്കുന്നത് താങ്കള് പൂര്വ്വജരാണ്. തന്റെ കല്പവൃക്ഷത്തിന്റെ ചിത്രത്തെ മുന്നില്
കാണൂ. സ്വയത്തെ നോക്കൂ തന്റെ സ്ഥാനം എവിടെയാണെന്ന് നോക്കൂ? വേരിലും താങ്കളുണ്ട്,
തായ്ത്തടിയിലും താങ്കളുണ്ട്. അതിനോടൊപ്പം പരംധാമത്തിലും നോക്കൂ, താങ്കള്
പൂര്വ്വികരുടെ സ്ഥാനം ബാബയ്ക്ക് സമീപത്താണ്. അറിയാമല്ലോ! ഈയൊരു ലഹരിയോടെ
ഏതൊരാത്മാവിനെയും കാണുകയാണെങ്കില് ഓരോ ധര്മ്മത്തിലെയും ആത്മാക്കള് തന്റെതാണെന്ന
ദൃഷ്ടിയോടെ കാണാന് സാധിക്കുന്നു. ഞാന് പൂര്വ്വികനാണെന്നുളള ലഹരിയോടെ, സ്മൃതിയോടെ,
വൃത്തിയോടെ ദൃഷ്ടിയോടെ മിലനം ചെയ്യുകയാണെങ്കില്, അവര്ക്കും തന്റെതാണെന്ന
അനുഭൂതിയുണ്ടാകുന്നു. എന്തുകൊണ്ടെന്നാല് താങ്കള് എല്ലാവരുടെയും പൂര്വ്വികനാണ്,
സര്വ്വരുടെയുമാണ്. ഈയൊരു സ്മൃതിയോടെ സേവനം ചെയ്യുകയാണെങ്കില് എല്ലാവര്ക്കും
ഈയൊരു അനൂഭൂതിയുണ്ടാകും, നമ്മുടെ ഇഷ്ടദേവന് അഥവാ പൂര്വ്വികന് നമ്മെ കാണാന്
വന്നിരിക്കുന്നു. പൂജയും നോക്കൂ, എത്ര വലിയ പൂജയാണ് ലഭിക്കുന്നത്. ഏതൊരു
ധര്മ്മാത്മാവിനോ മഹാത്മാവിനോ താങ്കള് ദേവിദേവതകള്ക്കു സമാനം വിധിപൂര്വ്വമുളള
പൂജ ലഭിക്കുകയില്ല. അവര്ക്കും പൂജ ലഭിക്കുന്നുണ്ട്, എന്നാല് താങ്കളെപ്പോലെ വിധി
പൂര്വ്വമായ പൂജ ലഭിക്കുന്നില്ല. മഹിമ പാടുന്നതും എത്ര വിധി പ്രകാരമാണ്
കീര്ത്തനങ്ങള് പാടുന്നത്, ആരതി ഉഴിയുന്നത്. ഇങ്ങനെയുളള പൂജ്യ അവസ്ഥ താങ്കള്
പൂര്വ്വജര്ക്കു മാത്രമാണ് ലഭിക്കുന്നത്. സ്വയത്തെ അങ്ങനെയുളള പൂജ്യരാണെന്ന്
മനസ്സിലാക്കുന്നുണ്ടോ? അത്ര ലഹരിയുണ്ടോ? ഉണ്ടോ ലഹരി? ആരാണോ ഇങ്ങനെ
മനസ്സിലാക്കുന്നത്, ഞങ്ങള് പൂര്വ്വജാത്മാക്കള്ക്ക് ഈ ലഹരിയുണ്ട്, ആ സ്മൃതിയുണ്ട്
എന്നുളളവര് കൈയുയര്ത്തൂ. ഉണ്ടാ സ്മൃതി? ശരി. ലഹരിയുളളവര് കൈകള് ഉയര്ത്തി. വളരെ
നല്ലത്. ഇനി രണ്ടാമത്തെ ചോദ്യമാണ് സദാ ഉണ്ടോ?
ബാപ്ദാദ എല്ലാ കുട്ടികളെയും
സര്വ്വ പ്രാപ്തികളിലും അവിനാശിയായി കാണാനാണ് ആഗ്രഹിക്കുന്നത്. ഇടയ്ക്കിടെയല്ല,
എന്തുകൊണ്ട്? കുട്ടികള് ഉത്തരം നല്കുന്നത് വളരെ ചതുരതയോടെയാണ്, എന്താണ്
പറയുന്നത്? സര്വ്വ പ്രാപ്തികളുമുണ്ട്.. നല്ല രീതിയിലുണ്ട്. പിന്നീട് വളരെ
പതുക്കെ പറയുന്നു, ഇടയ്ക്ക് എന്തൊക്കെയോ സംഭവിക്കുന്നു... നോക്കൂ, ബാബയും
അവിനാശിയാണ്, താങ്കള് ആത്മാക്കളും അവിനാശി, പ്രാപ്തികളും അവിനാശിയാണ്.
അവിനാശിയിലൂടെ അവിനാശി ജ്ഞാനമാണ് ലഭിച്ചിരിക്കുന്നത്. അപ്പോള് ധാരണയും
എങ്ങനെയായിരിക്കണം? അവിനാശി ആയിരിക്കണമോ അതോ ഇടയ്ക്കിടെ മതിയോ?
ബാപ്ദാദ ഇപ്പോള്
സമയത്തിന്റെ പരിതസ്ഥിതിയ്ക്കനുസരിച്ച് കുട്ടികള് പരിധിയില്ലാത്ത സേവനത്തില്
ബിസിയായി കാണാന് ആഗ്രഹിക്കുന്നു. എന്തുകൊണ്ടെന്നാല് സേവനത്തില് ബിസിയായതിനാല്
അനേക പ്രകാരത്തിലുളള ചഞ്ചലതകളില് നിന്നും രക്ഷപ്പെടുന്നു. എപ്പോഴെല്ലാം സേവനം
ചെയ്യുന്നുവോ പ്ലാനുകള് ഉണ്ടാക്കുന്നുവോ പ്ലാനനുസരിച്ച് പ്രത്യക്ഷത്തിലേക്ക്
കൊണ്ടുവരുമ്പോള് സഫലതയും പ്രാപ്തമാക്കുന്നു. എന്നാല് ബാപ്ദാദ ആഗ്രഹിക്കുന്നു,
ഒരേ സമയത്ത് മൂന്ന് സേവനവും ഒരുമിച്ച് നടക്കണം. കേവലം വാചാ സേവനം മാത്രമല്ല
മനസ്സാ സേവനവും വേണം. വാചാ സേവനത്തോടൊപ്പം കര്മ്മണാ അര്ത്ഥം സംബന്ധ
സമ്പര്ക്കത്തിലേക്ക് വന്നുകൊണ്ടും സേവനം നടക്കണം. സേവനത്തിന്റെ ഭാവം അഥവാ
ഭാവനയുണ്ടായിരിക്കണം. ഈ സമയം നോക്കുമ്പോള് വാചാ സേവനത്തിന്റെ ശതമാനമാണ് കൂടുതല്
കാണപ്പെടുന്നത്. മനസാ സേവനം ചെയ്യുന്നുണ്ട് എന്നാല് വാചാ സേവനമാണ് കൂടുതല്. ഒരേ
സമയത്തു തന്നെ മൂന്നു സേവനവും ഒരുമിച്ച് ഉണ്ടാകുന്നതിലൂടെ സേവനത്തില് ധാരാളം
സഫലതയുണ്ടാകുന്നു.
ബാപ്ദാദ വാര്ത്തകള് കേട്ടു,
ഈ ഗ്രൂപ്പിലും ഭിന്ന-ഭിന്ന വിഭാഗത്തിലുളളവര് വന്നിട്ടുണ്ട്. സേവനത്തിന്റെ
നല്ല-നല്ല പദ്ധതികള് ഉണ്ടാക്കിയിട്ടുണ്ട്. നല്ല രീതിയിലാണ് എല്ലാം
ചെയ്തുകൊണ്ടിരിക്കുന്നത്, എന്നാല് മൂന്നു സേവനവും ഒരുമിക്കുന്നതിലൂടെ
സേവനത്തിന്റെ ഗതി തീവ്രമാകുകയും അഭിവൃദ്ധി ഉണ്ടാവുകയും ചെയ്യുന്നു. നാനാവശത്തെയും
കുട്ടികള് എത്തിച്ചേര്ന്നിട്ടുണ്ട്. ഇത് കണ്ട് ബാപ്ദാദയും സന്തോഷിക്കുന്നു.
പുതിയ കുട്ടികള് ഉണര്വ്വോടെ ഉത്സാഹത്തോടെ എത്തിച്ചേര്ന്നിരിക്കുന്നു.
ഇപ്പോള് ബാപ്ദാദ എല്ലാ
കുട്ടികളെയും സദാ നിര്വ്വിഘ്ന സ്വരൂപത്തില് കാണാനാണ് ആഗ്രഹിക്കുന്നത്.
എന്തുകൊണ്ട്? എപ്പോഴാണോ താങ്കള് നിമിത്തമായവര് നിര്വിഘ്ന സ്ഥിതിയില് സ്ഥിതി
ചെയ്യുന്നത്, അപ്പോള് മാത്രമേ വിശ്വത്തിലെ ആത്മാക്കളെയും സര്വ്വ സമസ്യകളില്
നിന്നും നിര്വ്വിഘ്നമാക്കാന് സാധിക്കൂ. അതിനായി വിശേഷിച്ചും രണ്ടു കാര്യങ്ങളില്
അടിവരയിടണം. ചെയ്യുന്നുണ്ട്, എന്നാല് ഒന്നു കൂടി അടിവരയിടണം. ഒന്ന് ഓരോ
ആത്മാവിനെയും ആത്മദൃഷ്ടിയില് കാണൂ. ആത്മാവിന്റെ യഥാര്ത്ഥ സംസ്കാരത്തിന്റെ
സ്വരൂപത്തില് കാണണം. എങ്ങനെയുളള സ്വഭാവസംസ്കാരത്തില്പ്പെട്ട ആത്മാവായാലും ഓരോ
ആത്മാവിനെ പ്രതിയും ശുഭഭാവന, ശുഭകാമന, പരിവര്ത്തനത്തിന്റെ ശ്രേഷ്ഠ ഭാവന, അവരുടെ
സംസ്കാരത്തെ കുറച്ചു സമയത്തേക്കെങ്കിലും പരിവര്ത്തനപ്പെടുത്തുവാന് സഹായിക്കും.
ആത്മീയ ഭാവത്തെ പ്രത്യക്ഷമാക്കൂ. എങ്ങനെയാണോ ആരംഭത്തില് കൂട്ടായ്മയില്
വസിച്ചുകൊണ്ടും, ആത്മീയ ദൃഷ്ടി, ആത്മീയ വൃത്തി, ആത്മാ-ആത്മാ മിലനമുണ്ടായത്,
നടക്കുന്നുണ്ടെങ്കിലും, സംസാരിക്കുന്നുണ്ടെങ്കിലും ഈ ദൃഷ്ടിയിലൂടെ അടിത്തറ
വളരെയധികം പക്കാ ആയത്. ഇപ്പോള് സേവനത്തിന്റെ വിസ്താരത്തില് , സേവനത്തിന്റെ
വിസ്താരത്തിലുളള സംബന്ധത്തില്, ആത്മീയ ഭാവത്തോടെ നടക്കുക, സംസാരിക്കുക,
പെരുമാറുക, സമ്പര്ക്കത്തിലേക്ക് വരിക എന്നത് അപ്രത്യക്ഷമായിരിക്കുന്നു. ആത്മീയ
സ്വമാനം ആത്മാവിന് സഹജമായും സഫലത നല്കുന്നു. എന്തുകൊണ്ടെന്നാല് താങ്കളെല്ലാവരും
ആരാണ് ഒത്തുകൂടിയിരിക്കുന്നത്? കല്പം മുമ്പത്തെ അതേ ദേവാത്മാക്കള്,
ബ്രാഹ്മണാത്മാക്കളാണ് ഒത്തുകൂടിയിരിക്കുന്നത്. ബ്രാഹ്മണാത്മാക്കളുടെ രൂപത്തിലും
എല്ലാവരും ശ്രേഷ്ഠാത്മാക്കളാണ്, ദേവാത്മാക്കളുടെ കണക്കിലും ശ്രേഷ്ഠാത്മാക്കളാണ്.
അതേ സ്വരൂപത്തിലൂടെ സംബന്ധസമ്പര്ക്കത്തിലേക്ക് വരൂ. ഓരോ സമയവും പരിശാധിക്കൂ -
ദേവാത്മാവായ എന്റെ ബ്രാഹ്മണാത്മാവായ എന്റെ ശ്രേഷ്ഠ കര്ത്തവ്യം അഥവാ സേവനമെന്താണ്?
ആശീര്വ്വാദങ്ങള് നല്കുക ആശീര്വ്വാദങ്ങള് നേടുക. താങ്കളുടെ ജഡചിത്രങ്ങള് എന്ത്
സേവനമാണ് ചെയ്യുന്നത്? എങ്ങനെയുളള ആത്മാക്കളാണെങ്കിലും ആശീര്വ്വാദങ്ങള്
എടുക്കാനായി പോകുന്നു, ആസീര്വ്വാദങ്ങള് സ്വീകരിച്ച് വരുന്നു. ആരാണെങ്കിലും അഥവാ
പുരുഷാര്ത്ഥത്തില് പ്രയത്നമാണെന്ന് മനസ്സിലാക്കുന്നു എങ്കില് ഏറ്റവും സഹജമായ
പുരുഷാര്ത്ഥമാണ്, മുഴുവന് ദിവസവും ദൃഷ്ടി, വൃത്തി, വാക്ക്, ഭാവന ഇവയിലൂടെ
ആശീര്വ്വാദങ്ങള് എടുക്കൂ, കൊടുക്കൂ. താങ്കളുടെ ടൈറ്റിലാണ്, വരദാനിയും മഹാദാനിയും,
സേവനം ചെയ്തുകൊണ്ടും സംബന്ധസമ്പര്ക്കത്തിലേക്ക് വന്നുകൊണ്ടും, ഈയൊരു കാര്യം
മാത്രം ചെയ്യൂ - ആശീര്വ്വാദങ്ങള് എടുക്കൂ, കൊടുക്കൂ. ഇത് ബുദ്ധിമുട്ടാണോ? അതോ
സഹജമാണോ? ആരാണോ സഹജമെന്ന് മനസ്സിലാക്കുന്നത്, അവര് കൈകള് ഉയര്ത്തൂ. ആരെങ്കിലും
താങ്കളെ എതിര്ക്കുകയാണെങ്കിലോ? അപ്പോള് ആശീര്വ്വാദങ്ങള് നല്കുമോ? അത്രയും
ആശീര്വ്വാദങ്ങളുടെ ശേഖരണം താങ്കളുടെ പക്കലുണ്ടോ? എതിര്പ്പുകള് ഉണ്ടാവുക തന്നെ
ചെയ്യും, എതിര്പ്പുകളിലൂടെ മാത്രമേ പദവി ലഭിക്കൂ. നോക്കൂ, ഏറ്റവും കൂടുതല്
എതിര്പ്പുകള് ബ്രഹ്മാബാബയ്ക്കാണ് ഉണ്ടായത്. ഉണ്ടായില്ലേ? ആരാണ് പദവിയിലും
നമ്പര്വണ് നേടിയത്? ബ്രഹ്മാവ് തന്നെയല്ലേ. എന്തു തന്നെ സംഭവിച്ചാലും എനിക്ക്
ബ്രഹ്മാബാബയ്ക്ക് സമാനം ആശീര്വ്വാദങ്ങള് നല്കണം. എന്താ ബ്രഹ്മാബാബയ്ക്ക്
മുന്നില് വ്യര്ത്ഥം പറയുന്നവരും, പ്രവര്ത്തിക്കുന്നവരും ഉണ്ടായിരുന്നില്ലേ?
എന്നാല് ബ്രഹ്മാബാബ ആശീര്വ്വാദങ്ങള് എടുക്കുകയും കൊടുക്കുകയും ചെയ്തു,
ഉള്ക്കൊളളാനുളള ശക്തി സ്വരൂപിച്ചു. കുട്ടിയല്ലേ പരിവര്ത്തനപ്പെട്ടോളും. അതുപോലെ
താങ്കള് കുട്ടികളും അതേ വൃത്തി, ദൃഷ്ടി വെക്കൂ - ഇവര് കല്പം മുമ്പത്തെ നമ്മുടെ
തന്നെ പരിവാരത്തിലുളളവരാണ്. ബ്രാഹ്മണപരിവാരത്തിലുളളവരാണ്. എനിക്ക്
പരിവര്ത്തനപ്പെട്ട് ഇവരെയും പരിവര്ത്തനപ്പെടുത്തണം. ഇവര് പരിവര്ത്തനപ്പെട്ടാല്
ഞാന് പരിവര്ത്തനപ്പെടാം എന്നല്ല. എനിക്ക് പരിവര്ത്തനപ്പെട്ടതിനുശേഷം ഇവരെയും
പരിവര്ത്തനപ്പെടുത്തണം, ഇത് എന്റെ കടമയാണ്. അപ്പോള് മാത്രമാണ് ആശീര്വ്വാദം
കൊടുക്കാനാകൂ, ആശീര്വ്വാദം ലഭിക്കൂ. ഇപ്പോള് സമയം വളരെ വേഗതയില്
പരിവര്ത്തനത്തിലേക്ക് പൊയ്ക്കൊണ്ടിരിക്കുകയാണ്. , അതിയിലേക്ക്
പൊയ്ക്കൊണ്ടിരിക്കുന്നു. എന്നാല് സമയം പരിവര്ത്തനപ്പെടുന്നതിനു മുമ്പായി,
താങ്കള് വിശ്വപരിവര്ത്തക ശ്രേഷ്ഠാത്മാക്കള് സ്വപരിവര്ത്തനത്തിലൂടെ സര്വ്വരെയും
പരിവര്ത്തനപ്പെടുത്തുന്നതിന്റെ ആധാരമൂര്ത്തിയായി മാറൂ. താങ്കള് വിശ്വത്തിലെ
ആധാരമൂര്ത്തികളും ഉദ്ധാരമൂര്ത്തികളുമാണ്. ഓരോ ആത്മാവും ഈയൊരു ലക്ഷ്യം വെക്കൂ -
എനിക്ക് നിമിത്തമാകണം. കേവലം മൂന്നു കാര്യങ്ങള് സ്വയത്തില് സങ്കല്പത്തില് പോലും
ഉണ്ടാകരുത്. ഇങ്ങനെയുളള പരിവര്ത്തനം കൊണ്ടുവരൂ. ഒന്ന് പരചിന്തനം, രണ്ട് പരദര്ശനം.
സ്വദര്ശനം ചെയ്യുന്നതിനു പകരം പരദര്ശനം ചെയ്യരുത്. മൂന്നാമത്തേത് പരമതം അഥവാ
പരസംഗം, കുസംഗം. ശ്രേഷ്ഠ സംഗം വെക്കൂ. സംഗദോഷം വളരെയധികം നഷ്ടം വിതയ്ക്കുന്നു.
ആദ്യമേ തന്നെ ബാപ്ദാദ പറഞ്ഞിരുന്നു, ഒന്ന് പരോപകാരിയായി മാറൂ, രണ്ടാമത് ഈ മൂന്നു
പരയെയും ഇല്ലാതാക്കൂ. പരചിന്തനം, പരദര്ശനം, പരമാതം അഥവാ കുസംഗം. പര അര്ത്ഥം
വ്യര്ത്ഥമായ സംഗമാണ്. പരോപകാരിയായിമാറൂ എന്നാല് മാത്രമേ ആശീര്വ്വാദം നേടുകയും
നല്കുകയും ചെയ്യാന് ആകൂ. ആര് എന്തു തന്നെ നല്കിയാലും നിങ്ങള് ആശീര്വ്വാദങ്ങള്
നല്കൂ. ഇത്രയും ധൈര്യമുണ്ടോ? ഉണ്ടോ ധൈര്യം? അപ്പോള് ബാപ്ദാദ നാനാഭാഗത്തുമുളള
സര്വ്വ സെന്ററുകളിലുമുളള കുട്ടികളോടായി പറയുകയാണ് - അഥവാ താങ്കള് കുട്ടികള്ക്ക്
ധൈര്യമുണ്ടെങ്കില്, ആര് എന്ത് തന്നെ നല്കിയാലും താങ്കള് ആശീര്വ്വാദം നല്കൂ.
ബാപ്ദാദ ഈ വര്ഷം താങ്കള്ക്ക് എക്സ്ട്രാ ധൈര്യത്തിന്റെയും ഉണര്വ്വിന്റെയും സഹായം
നല്കുന്നു. എക്സ്ട്രാ(അധിക) സഹായം നല്കുന്നു. പക്ഷേ ആശീര്വ്വാദങ്ങള്
നല്കുകയാണെങ്കില് മാത്രം. ഒരിക്കലും കലര്പ്പ് പാടില്ല. ബാപ്ദാദയുടെ പക്കല്
മുഴുവന് റെക്കോര്ഡും വരുമല്ലോ. സങ്കല്പത്തില് പോലും ആശീര്വ്വാദങ്ങളല്ലാതെ
മറ്റൊന്നും തന്നെ പാടില്ല. ധൈര്യമുണ്ടോ? ഉണ്ടെങ്കില് കൈകള് ഉയര്ത്തൂ. ചെയ്യേണ്ടി
വരും. കേവലം കൈകള് ഉയര്ത്തിയിട്ട് കാര്യമില്ല, ചെയ്യുക തന്നെ വേണം. ചെയ്യുമോ?
മധുബനിലുളളവര് പറയൂ, ടീച്ചേഴ്സ് പറയൂ. ശരി, അങ്ങനെയെങ്കില് അധിക മാര്ക്ക്
ശേഖരിക്കും. ആശംസകള്. എന്തുകൊണ്ട്? ബാപ്ദാദയുടെ പക്കല് അഡ്വാന്സ്
പാര്ട്ടിയിലുളളവര് ഇടയ്ക്കിടെ വരാറുണ്ട്. അവര് പറയുന്നത്, ഞങ്ങള്ക്ക് അഡ്വാന്സ്
പാര്ട്ടിയുടെ പാര്ട്ട് നല്കിയത് ഞങ്ങള് അഭിനയിക്കുന്നുണ്ട്. എന്നാല് ഞങ്ങളുടെ
കൂട്ടുകാര് എന്തുകൊണ്ട് തന്റെ സ്ഥിതിയെ അഡ്വാന്സാക്കി മാറ്റുന്നില്ല? ഇതിനുളള
ഉത്തരം എന്തു നല്കും? എന്തുത്തരം നല്കും? അഡ്വാന്സ് സ്ഥിതിയും അഡ്വാന്സ്
പാര്ട്ടിയുടെ പാര്ട്ടും ഒരുമിക്കുമ്പോഴേ സമാപ്തിയുണ്ടാകൂ? അവര് ചോദിക്കുമ്പോള്
എന്തുത്തരമാണ് നല്കേണ്ടത്? എത്ര വര്ഷത്തിലാകാന് സാധിക്കും? സില്വര് ജൂബിലി,
ഗോള്ഡന് ജൂബിലി, ഡയമണ്ട് ജൂബിലി എല്ലാം ആഘോഷിച്ച് കഴിഞ്ഞു. ഇപ്പോള് അഡ്വാന്സ്
സ്ഥിതിയുടെ സെറിമണി ആഘോഷിക്കൂ. അതിനുളള തിയ്യതി നിശ്ചയിക്കൂ. പാണ്ഡവര് പറയൂ,
അതിനുളള തിയ്യതി എപ്പോള് ഉണ്ടാകും? ആദ്യ വരിയിലിരിക്കുന്നവര് പറയൂ? തിയ്യതി
നിശ്ചയിക്കുമോ അതോ പെട്ടെന്ന് ഉണ്ടാകുമോ? എന്തു സംഭവിക്കും? പെട്ടെന്ന്
ഉണ്ടാകുമോ അതോ സംഭവിച്ചോളും എന്നാണോ പറയുന്നത്? എന്തെങ്കിലും പറയൂ,
ചിന്തിച്ചിരിക്കുകയാണോ? നിര്വ്വൈര് നോട് ചോദിക്കുന്നു. സെറിമണി ഉണ്ടാകുമോ അതോ
പെട്ടെന്നാവുമോ? താങ്കള് ദാദിയോട് ചോദിക്കുന്നു. ഇവര് ദാദിയെ നോക്കുന്നു, ദാദി
എന്തെങ്കിലും പറയട്ടെ... രമേശ് പറയൂ? (അവസാനം അത് തന്നെയല്ലേ നടക്കേണ്ടത്)
അവസാനം എപ്പോള്? (അങ്ങ് തിയ്യതി പറയൂ ആ തിയ്യതിയ്ക്കുളളില് ചെയ്യാം) ശരി,
ബാപ്ദാദ ഒരു വര്ഷത്തേക്കുളള എക്സ്ട്രാ തിയ്യതി നല്കിയിട്ടുണ്ട്. ധൈര്യത്തോടെ
മാത്രമേ അധിക സഹായം ലഭിക്കൂ. ഇത് ചെയ്യാന് സാധിക്കില്ലേ? ഇത് ചെയ്ത് കാണിക്കൂ,
അപ്പോള് ബാബ തിയ്യതി നിശ്ചയിക്കാം. (അങ്ങയുടെ നിര്ദ്ദേശപ്രകാരം ഈ 2004 ല്
ആഘോഷിക്കാം) അതിനര്ത്ഥം ഇപ്പോഴും പൂര്ണ്ണമായും തയ്യാറെടുപ്പ് നടത്തിയിട്ടില്ല
എന്നാണോ? അങ്ങനെയെങ്കില് അഡ്വാന്സ് പാര്ട്ടിയിലുളളവര്ക്കും ഒരു വര്ഷം വരെ
പ്രതീക്ഷിക്കേണ്ടി വരുമല്ലോ. ഇപ്പോള് മുതല് ലക്ഷ്യം വെക്കൂ - ചെയ്യുക തന്നെ വേണം.
അപ്പോള് വളരെ കാലത്തിന്റെത് ചേര്ക്കപ്പടുന്നു. വളരെ കാലത്തെ കണക്കുണ്ടല്ലോ.
അന്തിമ സമയത്ത് മാത്രം ചെയ്യുകയാണെങ്കില് വളരെ കാലത്തെ കണക്ക്
ശേഖരിക്കപ്പെടുകയില്ല. അതിനാല് ഇപ്പോള് മുതല്ക്കേ അറ്റന്ഷന് പ്ലീസ്... ശരി.
ഇപ്പോള് ആത്മീയ ഡ്രില്
ഓര്മ്മയുണ്ടോ? ഒരു സെക്കന്റില് തന്റെ പൂര്വ്വജന്റെ സ്ഥിതിയിലേക്ക് വരൂ, പരംധാമ
നിവാസിയായ ബാബയോടൊപ്പം ലൈറ്റ് ഹൗസായി വിശ്വത്തിലേക്ക് മുഴുവനും പ്രകാശം
നല്കുവാന് സാധിക്കുമോ? അപ്പോള് ഒരു സെക്കന്റില് നാനാവശത്തുമുളള
ദേശവിദേശത്തിലുളളവര് ആരെല്ലാമാണോ കേള്ക്കുന്നവര്, കാണുന്നവര് ലൈറ്റ് ഹൗസായി
വിശ്വത്തിലെ നാനാഭാഗത്തേക്കും സര്വ്വാത്മാക്കള്ക്കും പ്രകാശ കിരണങ്ങള് നല്കൂ,
സകാശ് നല്കൂ, ശക്തികള് നല്കൂ. ശരി.
നാനാഭാഗത്തുമുളള
വിശ്വത്തിലെ പൂര്വ്വജരും പൂജ്യരുമായ ആത്മാക്കള്ക്ക്, സദാ ദാതാവായി സര്വ്വര്ക്കും
ആശീര്വ്വാദങ്ങള് നല്കുന്ന, മഹാദാനി ആത്മാക്കള്ക്ക്, സദാ ദൃഢതയിലൂടെ
സ്വപരിവര്ത്തനത്തിലൂടെ സര്വ്വരെയും പരിവര്ത്തനപ്പെടുത്തുന്ന വിശ്വപരിവര്ത്തകരായ
ആത്മാക്കള്ക്ക്, സദാ ലൈറ്റ് ഹൗസായി സര്വ്വാത്മാക്കള്ക്കും പ്രകാശം നല്കുന്ന
സമീപ ആത്മാക്കള്ക്ക്, ബാപ്ദാദയുടെ സ്നേഹസ്മരണകളും ഹൃദയത്തില് നിന്നുമുളള
ആശീര്വ്വാദങ്ങള് സഹിതം നമസ്തെ.
ദാദിജിയോടും ദാദി
ജാനകിജിയോടും - നല്ലത്, രണ്ട് ദാദിമാരും വളരെ
നല്ല രീതിയില് പാലന നല്കികൊണ്ടിരിക്കുന്നുണ്ട്. നല്ല രീതിയില് പാലന
ലഭിക്കുന്നുണ്ടല്ലോ. വളരെ നല്ലത്. സേവനത്തിന് നിമിത്തമല്ലേ ! താങ്കള്
എല്ലാവര്ക്കും ദാദിമാരെക്കണ്ട് സന്തോഷിക്കുന്നില്ലേ. സന്തോഷം തോന്നുന്നില്ലേ.
ഉത്തരവാദിത്വത്തിന്റെ സുഖവും ലഭിക്കുന്നുണ്ടല്ലോ. എല്ലാവരുടെയും ആശീര്വ്വാദങ്ങള്
എത്രയാണ് ലഭിക്കുന്നത്. എല്ലാവരും സന്തോഷിക്കുന്നു, (രണ്ട് ദാദിമാരും ബാപ്ദാദയെ
ആലിംഗനം ചെയ്തു) എങ്ങനെയാണോ ഈ ദൃശ്യം കണ്ട് സന്തോഷിക്കുന്നത്, അതുപോലെ ഇവര്ക്ക്
സമാനമാകുന്നതില് എത്ര സന്തോഷമുണ്ടാകും, എന്തുകൊണ്ടെന്നാല് ബാപ്ദാദ ഇവരുടെ
എന്തെങ്കിലും വിശേഷത കണ്ടിട്ടാവുമല്ലോ ഇവരെ നിമിത്തമാക്കി മാറ്റിയത്. അതേ
വിശേഷതകള് താങ്കളെല്ലാവരിലും വരികയാണെങ്കില് എന്തു സംഭവിക്കും? തന്റെ രാജ്യം
വന്നു ചേരുന്നു. അപ്പോള് ബാപ്ദാദ പറഞ്ഞ തിയ്യതി സമീപത്താകുന്നു. ഓര്മ്മയുണ്ടല്ലോ
തിയ്യതി നിശ്ചയിക്കണം. ഓരോരുത്തരും മനസ്സിലാക്കണം, എനിക്ക് ചെയ്യണമെന്നുളളത്.
എല്ലാവരും നിമിത്തമാവുകയാണെങ്കില് വിശ്വ നവ നിര്മ്മാണം സംഭവിക്കുന്നു. നിമിത്ത
ഭാവം ഇതാണ് ഗുണങ്ങളുടെ ഖനി. കേവലം ഓരോ സമയവും നിമിത്തഭാവം വരികയാണെങ്കില്
മറ്റെല്ലാ ഗുണങ്ങളും സഹജമായും വന്നു ചേരും. എന്തുകൊണ്ടെന്നാല് നിമിത്ത ഭാവത്തില്
എന്റെത് എന്നില്ല, എന്റെ എന്ന ഭാവമാണ് ചഞ്ചലതയിലേക്ക് കൊണ്ടു വരുന്നത്.
നിമിത്തമാകുന്നതിലൂടെ എന്റെ എന്നത് ഇല്ലാതാകുന്നു. നിന്റെത്(ബാബയുടെത്)
എന്നാകുന്നു. സഹജയോഗിയാകുന്നു. അപ്പോള് എല്ലാവര്ക്കും ദാദിമാരോട് സ്നേഹമുണ്ട്.
ബാപ്ദാദയോട് സ്നേഹമുണ്ട്, അപ്പോള് സ്നേഹത്തിന്റെ പകരമാണ് - വിശേഷതകളില്
സമാനമാവുക. അപ്പോള് അങ്ങനെയൊരു ലക്ഷ്യം വെക്കൂ. ആരിലാണെങ്കിലും ഏതെങ്കിലും
വിശേഷതയെ കാണൂ, വിശേഷതകളെ അനുകരിക്കൂ. ആത്മാവിനെ അനുകരിക്കാന് ശ്രമിച്ചാല് രണ്ടും
കാണപ്പെടുന്നു. വിശേഷതകളെ കാണൂ, അതിനെ അനുകരിക്കൂ. ശരി.
വരദാനം :-
നിശ്ചയത്തിന്റെ അഖണ്ഡ രേഖയിലൂടെ നമ്പര്വണ് ഭാഗ്യമുണ്ടാക്കുന്ന വിജയത്തിന്റെ
തിലകധാരിയായി ഭവിയ്ക്കട്ടെ.
ആരാണോ നിശ്ചയബുദ്ധികളായ
കുട്ടികള് അവര് ഒരിക്കലും അങ്ങനെ ഇങ്ങനെ എന്ന വിസ്താരത്തിലേക്ക് വരില്ല. അവരുടെ
നിശ്ചയത്തിന്റെ മുറിയാത്ത രേഖ അന്യാത്മാക്കള്ക്കും സ്പഷ്ടമായി കാണപ്പെടുന്നു.
അവരുടെ നിശ്ചയത്തിന്റെ രേഖ ഇടയ്ക്കിടെ ഖണ്ഡിക്കപ്പെടില്ല. ഇങ്ങനെയുളള
രേഖയുളളവരുടെ മസ്തകത്തില് അതായത് സ്മൃതിയില് സദാ വിജയതിലകം കാണപ്പെടുന്നു. അവര്
ജന്മനാ തന്നെ സേവനത്തിന്റെ ഉത്തരവാദിത്വത്തിന്റെ കിരീടധാരിയായിരിക്കും. സദാ
ജ്ഞാന രത്നങ്ങളാല് കളിക്കുന്നവരായിരിക്കും. സദാ ഓര്മ്മയുടെയും സന്തോഷത്തിന്റെയും
ഊഞ്ഞാലില് ആടിക്കൊണ്ട് ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നവരായിരിക്കും. ഇതാണ്
നമ്പര്വണ് ഭാഗ്യത്തിന്റെ രേഖ.
സ്ലോഗന് :-
ബുദ്ധിയാകുന്ന കമ്പ്യൂട്ടറില് ഫുള്സ്റ്റോപ്പിന്റെ(ബിന്ദു) ചിഹ്നമിടുക അര്ത്ഥം
പ്രസന്നചിത്തരായിരിക്കുകയാണ്.
അവ്യക്ത സൂചന -
ഏകാന്തപ്രിയരാകൂ ഏകതയും ഏകാഗ്രതയും സ്വീകരിക്കൂ.
ആരുടെയാണോ ബുദ്ധിയോഗമാണോ
അനേക ഭാഗത്തു നിന്നും മുറിഞ്ഞിരിക്കുന്നത്, ഒന്നിന്റെ ഓര്മ്മ മാത്രം
പ്രിയമാകുന്നത്, അവരാണ് ഏകാന്തപ്രിയം. ഒന്നിന്റെ മാത്രം പ്രിയപ്പെട്ടതായതിനാല്
ഒന്നിന്റെ ഓര്മ്മയിലിരിക്കുന്നു. പലതും പ്രിയമാകുമ്പോള് ഒന്നിന്റെ മാത്രം
ഓര്മ്മ ലഭിക്കുകയില്ല. അനേക വശത്തു നിന്നും ബുദ്ധിയോഗം അകറ്റി, ഒന്നിലേക്ക്
മാത്രം യോജിപ്പിക്കണം അതായത് ഒന്നല്ലാതെ മറ്റൊന്നില്ല. ഇങ്ങനെയുളള
സ്ഥിതിയുളളവരാണ് ഏകാന്തപ്രിയര്.
സൂചന - ഇന്ന് മൂന്നാമത്തെ
ഞായറാഴ്ച അന്താരാഷ്ട്ര യോഗത്തിന്റെ ദിവസമാണ്. വൈകുന്നേരം 6:30 മുതല് 7:30 വരെ
എല്ലാ സഹോദരിസഹോദരന്മാരും കൂട്ടായ്മയോടെ യോഗം ചെയ്യുമ്പോള് ഈയൊരു ശുഭസങ്കല്പം
വെക്കണം, ആത്മാവായ എന്നിലൂടെയുളള പവിത്രതയുടെ കിരണങ്ങള് മുഴുവന് വിശ്വത്തെയും
പാവനമാക്കുന്നു. ഞാന് മാസ്റ്റര് പതിത പാവനിയാണ്.