16.02.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - നിങ്ങൾ കുട്ടികൾക്ക് പ്രാണദാനം ചെയ്യുന്നതിനുവേണ്ടി പ്രാണേശ്വരനായ ബാബ വന്നിരിക്കുകയാണ്. പ്രാണദാനം ലഭിക്കുക അർത്ഥം തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറുക.

ചോദ്യം :-
ഡ്രാമയുടെ ഓരോ രഹസ്യവും അറിയുന്നതുകാരണം ഏതൊരു ദൃശ്യം നിങ്ങൾക്ക് പുതിയതല്ല?

ഉത്തരം :-
ഈ സമയം മുഴുവൻ ലോകത്തിലും നടക്കുന്ന കോലാഹലങ്ങൾ, മനുഷ്യർ വിനാശകാലെ വിപരീത ബുദ്ധിയുള്ളവരായി അവനവന്റെ കുലത്തെ തന്നെ നശിപ്പിക്കുന്നതിനുവേണ്ടി ഒരുപാട് സാധനങ്ങളെല്ലാം ഉണ്ടാക്കുന്നുണ്ട്. ഇതൊന്നും തന്നെ പുതിയ കാര്യമല്ല. എന്തുകൊണ്ടെന്നാൽ നിങ്ങൾക്കറിയാം ഈ ലോകം പരിവർത്തനപ്പെടുക തന്നെ വേണം. മഹാഭാരത യുദ്ധത്തിനുശേഷം മാത്രമെ നമ്മുടെ പുതിയ ലോകം വരികയുള്ളൂ.

ഗീതം :-
ആരാണ് ഇന്ന് അതിരാവിലെ വന്നിരിക്കുന്നത്....

ഓംശാന്തി.  
ആരാണ് അതിരാവിലെ വന്ന് മുരളി വായിക്കുന്നത്? ലോകം തീർത്തും ഘോരമായ അന്ധകാരത്തിലാണ്. നിങ്ങൾ ഇപ്പോൾ ജ്ഞാനത്തിന്റെ സാഗരനും പതിത-പാവനനും പ്രാണേശ്വരനുമായ ബാബയിൽ നിന്ന് മുരളി കേട്ടുകൊണ്ടിരിക്കുകയാണ്. ബാബ പ്രാണനെ രക്ഷിക്കുന്ന ഈശ്വരനാണ്. പറയാറുണ്ടല്ലോ- അല്ലയോ ഈശ്വരാ ഈ ദുഃഖത്തിൽ നിന്ന് രക്ഷപ്പെടുത്തൂ എന്ന്. മനുഷ്യർ പരിധിയുള്ള രക്ഷയാണ് യാചിക്കുന്നത്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് പരിധിയില്ലാത്ത സഹായമാണ് ലഭിക്കുന്നത്. എന്തുകൊണ്ടെന്നാൽ പരിധിയില്ലാത്ത അച്ഛനല്ലേ! നിങ്ങൾക്കറിയാം ആത്മാവും ഗുപ്തമാണ്. കുട്ടികളുടെ ശരീരം പ്രത്യക്ഷമാണ്. അതിനാൽ ബാബയുടെ ശ്രീമതമാണ് കുട്ടികളെ പ്രതി. സർവ്വശാസ്ത്രമയീ ശിരോമണീ ഗീത പ്രസിദ്ധമാണ്. ഗീതയിൽ കേവലം ശ്രീകൃഷ്ണന്റെ പേരു വെച്ചു. ഇപ്പോൾ നിങ്ങൾക്കറിയാം ശ്രീമത് ഭഗവാനുവാചയാണെന്ന്. ഇത് മനസ്സിലായിക്കഴിഞ്ഞു ഭ്രഷ്ടാചാരിയെ ശ്രേഷ്ഠാചാരിയാക്കി മാറ്റുന്നത് ഒരു ബാബയാണ്. ബാബ തന്നെയാണ് നരനിൽ നിന്ന് നാരായണനാക്കി മാറ്റുന്നത്. കഥയും സത്യനാരായണന്റെയാണ്. അമരകഥ എന്നാണ് പറയുന്നത്. അമരപുരിയിലെ അധികാരിയാക്കാനും അഥവാ നരനിൽ നിന്ന് നാരായണനാക്കി മാറ്റാനുമുള്ള കാര്യം ഒന്നു തന്നെയാണ്. ഇത് മൃത്യുലോകമാണ്. ഭാരതം തന്നെയായിരുന്നു അമരപുരി. ഇത് ആർക്കും അറിയില്ല. ഇവിടെ തന്നെയാണ് അമരനായ ബാബ പാർവ്വതിമാർക്ക് അമരകഥ കേൾപ്പിച്ചത്. ഒരു പാർവ്വതി അഥവാ ഒരു ദ്രൗപതിയല്ല. ഈ കഥ ഒരുപാട് കുട്ടികൾ കേൾക്കുന്നുണ്ട്. ശിവബാബ ബ്രഹ്മാബാബയിലൂടെയാണ് കേൾപ്പിക്കുന്നത്. ബാബ പറയുന്നു- ഞാൻ ബ്രഹ്മാവിലൂടെ മധുര-മധുരമായ കുട്ടികൾക്ക് മനസ്സിലാക്കികൊടുക്കുന്നു. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്- കുട്ടികൾക്ക് തീർച്ചയായും ആത്മ-അഭിമാനിയായി മാറണം. ബാബയ്ക്കു മാത്രമെ അങ്ങനെയാക്കാൻ സാധിക്കുകയുള്ളൂ. ലോകത്തിൽ ആത്മജ്ഞാനമുള്ള ഒരു മനുഷ്യനുമില്ല. ആത്മാവിന്റെ തന്നെ ജ്ഞാനമില്ലെങ്കിൽ പിന്നെ എങ്ങനെയാണ് പരമാത്മാവിന്റെ ജ്ഞാനമുണ്ടാകുന്നത്. നമ്മൾ ആത്മാവ് തന്നെയാണ് പരമാത്മാവെന്ന് പറയുന്നു. എത്ര വലിയ തെറ്റിലാണ് മുഴുവൻ ലോകവും കുടിങ്ങിയിരിക്കുന്നത്. തീർത്തും കല്ലുബുദ്ധികളാണ്. വിദേശത്തുള്ളവരും കുറഞ്ഞ കല്ലുബുദ്ധികളൊന്നുമല്ല. ഈ ബോംബുകളെല്ലാം ഉണ്ടാക്കുന്നത് അവനവനെയും മുഴുവൻ ലോകത്തേയും നശിപ്പിക്കാനാണെന്ന കാര്യം ബുദ്ധിയിൽ വരുന്നില്ല. അവനവന്റെ വിനാശത്തിനുവേണ്ടിയുള്ള മുഴുവൻ തയ്യാറെടുപ്പാണ് ചെയ്തുകൊണ്ടിരിക്കുന്നത്. നിങ്ങൾ കുട്ടികൾക്ക് ഇത് പുതിയ കാര്യമല്ല. ഡ്രാമയനുസരിച്ച് അവർക്കും പാർട്ടുണ്ടെന്നറിയാം. ഡ്രാമയുടെ ബന്ധനത്തിൽ ബന്ധിക്കപ്പെട്ടിരിക്കുകയാണ്. കല്ലുബുദ്ധികളല്ലെങ്കിൽ ഇങ്ങനെയുള്ള കർമ്മം ചെയ്യുമോ? മുഴുവൻ കുലത്തിന്റെയും വിനാശമാണ് ചെയ്യുന്നത്. അത്ഭുതമല്ലേ! എന്താണ് ചെയ്തുകൊണ്ടിരിക്കുന്നത്. ഇന്ന് കുഴപ്പമില്ലാതെയൊക്കെ പോകും. നാളെ മിലിട്ടറിക്കാർ പ്രശ്നമുണ്ടാക്കിയാൽ പ്രധാനമന്ത്രിയെ വരെ വധിക്കുന്നു. ഇങ്ങനെ-ഇങ്ങനെ യാദൃശ്ചികമായതെല്ലാം ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. ആർക്കും സഹിക്കാൻ സാധിക്കില്ല. ശക്തിശാലിയാണല്ലോ! ഇന്നത്തെ ലോകത്തിൽ ഒരുപാട് പ്രശ്നങ്ങളാണ്. കല്ലുബുദ്ധികളും ഒരുപാടുണ്ട്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം ആരാണോ ബാബയോട് വിനാശകാലെ വിപരീത ബുദ്ധി വെക്കുന്നത്, അവരും നശിക്കും. ഇപ്പോൾ ഈ ലോകത്തിന് പരിവർത്തനപ്പെടണം. വാസ്തവത്തിൽ മഹാഭാരതയുദ്ധമുണ്ടായിരുന്നു എന്നതും അറിയാം. ബാബ രാജയോഗം പഠിപ്പിച്ചിരുന്നു. ശാസ്ത്രങ്ങളിൽ മൊത്തമായും വിനാശമായതായാണ് കാണിക്കുന്നത്. എന്നാൽ മുഴുവനായും വിനാശമുണ്ടാകുന്നില്ല, അങ്ങനെ സംഭവിച്ചാൽ പ്രളയമുണ്ടാകില്ലേ. മനുഷ്യർ ആരുമില്ലാതെ, 5 തത്വങ്ങൾ മാത്രമുണ്ടാകുന്ന അവസ്ഥയൊന്നും ഉണ്ടാകില്ല. മുഴുവനും പ്രളയമുണ്ടായാൽ പിന്നെ മനുഷ്യർ എവിടുന്ന് വരാനാണ്. ശ്രീകൃഷ്ണൻ വിരൽ കടിച്ചുകൊണ്ട് ആലിലയിൽ കിടന്ന് സാഗരത്തിലേക്ക് വന്നു എന്ന് കാണിക്കുന്നുണ്ട്. ഒരു കുട്ടിക്ക് ഇങ്ങനെ സാഗരത്തിലൂടെ എങ്ങനെ വരാൻ സാധിക്കും? ശാസ്ത്രങ്ങളിൽ ഇങ്ങനെയുള്ള കാര്യങ്ങളെല്ലാം എഴുതി വെച്ചിട്ടുണ്ട്. കാര്യമേ പറയണ്ട. ഇപ്പോൾ നിങ്ങൾ കുമാരിമാരിലൂടെ ഈ വിദ്വാൻമാർക്കും ഭീഷ്മ പിതാമഹനും ജ്ഞാന ബാണം തറയ്ക്കുന്നു. അങ്ങനെയുളളവരും മുന്നോട്ടുപോകവേ വരും. എത്രത്തോളം നിങ്ങൾ സേവനത്തിൽ ശക്തി നിറക്കുന്നുവോ, ബാബയുടെ പരിചയം എല്ലാവർക്കും കൊടുത്തുകൊണ്ടിരിക്കുന്നുവോ അത്രത്തോളം നിങ്ങളുടെ പ്രഭാവവും വർദ്ധിക്കും. ശരിയാണ്. വിഘ്നവുമുണ്ടായിരിക്കും. ആസുരീയ സമ്പ്രദായത്തിലുള്ളവർ ഈ ജ്ഞാന യജ്ഞത്തിൽ ധാരാളം വിഘ്നങ്ങൾ സൃഷ്ടിക്കുക തന്നെ ചെയ്യും. പാവപ്പെട്ട കല്ലുബുദ്ധികളായ മനുഷ്യർക്ക് ഒന്നും തന്നെ അറിയുന്നില്ല. ഇതെന്താണെന്ന്? പറയുന്നു-ഇവരുടെ ജ്ഞാനം തന്നെ വേറിട്ടതാണ്. ഇത് പുതിയ ലോകത്തിലേക്കുവേണ്ടിയുള്ള പുതിയ കാര്യമാണെന്ന് നിങ്ങൾ മനസ്സിലാക്കുന്നു. ബാബ പറയുന്നു-ഈ രാജയോഗം നിങ്ങൾക്ക് മറ്റൊരാൾക്കും പഠിപ്പിക്കാൻ സാധിക്കില്ല. ബാബ തന്നെയാണ് ജ്ഞാനവും യോഗവും പഠിപ്പിക്കുന്നത്. സദ്ഗതി ദാതാവ് ഒരു ബാബ തന്നെയാണ്. ബാബ തന്നെയാണ് പതിതപാവനൻ എങ്കിൽ പതിതർക്കു മാത്രമല്ലേ ജ്ഞാനം നൽകുകയുള്ളൂ. നിങ്ങൾ കുട്ടികൾ മനസ്സിലാക്കുന്നുണ്ട്-നമ്മൾ പവിഴബുദ്ധികളായി പവിഴനാഥനാകുന്നു. മനുഷ്യർ എത്ര ക്ഷേത്രങ്ങളാണ് ഉണ്ടാക്കിയിട്ടുള്ളത്. പക്ഷേ ഇവർ ആരാണ്, എന്ത് ചെയ്തിട്ടാണ് പോയത്. അർത്ഥം ഒന്നും മനസ്സിലാക്കുന്നില്ല. പവിഴനാഥനായ ബാബയുടെയും ക്ഷേത്രങ്ങളുണ്ട്. എന്നാൽ ഭാരതം പവിഴപുരിയായിരുന്നു എന്ന് ആർക്കും തന്നെ അറിയില്ല. സ്വർണ്ണത്തിന്റെയും വജ്രങ്ങളുടെയും വൈഢൂര്യങ്ങളുടെയും കൊട്ടാരങ്ങളുണ്ടായിരുന്നു. ഇന്നലത്തെ കാര്യമാണ്. ഒരു സത്യയുഗത്തെ തന്നെ മനുഷ്യർ ലക്ഷക്കണക്കിന് വർഷങ്ങളുടേതാണെന്ന് പറയുന്നു. ബാബ പറയുന്നു- മുഴുവൻ ഡ്രാമയും അയ്യായിരം വർഷത്തിന്റേതാണ്. അതുകൊണ്ടാണ് പറയുന്നത്-ഇന്നത്തെ ഭാരതം എന്താണ്! ഇന്നലത്തെ ഭാരതം എന്തായിരുന്നു! ലക്ഷക്കണക്കിന് വർഷത്തിന്റെ സ്മൃതി ആർക്കും ഉണ്ടാകില്ലല്ലോ. നിങ്ങൾ കുട്ടികൾക്ക് ഇപ്പോൾ സ്മൃതിയുണർന്നു കഴിഞ്ഞു. ബാബ ഓരോ അയ്യായിരം വർഷത്തിനു ശേഷവും വന്ന് നമുക്ക് സ്മൃതി ഉണർത്തി തരുന്നു. നിങ്ങൾ കുട്ടികൾ സ്വർഗ്ഗത്തിന്റെ അധികാരികളായിരുന്നു. അയ്യായിരം വർഷത്തിന്റെ കാര്യമാണ്. ആരോടെങ്കിലും നിങ്ങൾ ചോദിക്കൂ, ഈ ലക്ഷ്മീ-നാരായണന്റെ രാജ്യം എപ്പോഴായിരുന്നു? എത്ര വർഷങ്ങളായി? അപ്പോൾ ലക്ഷക്കണക്കിന് വർഷങ്ങളായി എന്ന് പറയും. നിങ്ങൾക്ക് മനസ്സിലാക്കികൊടുക്കാൻ സാധിക്കും ഇത് അയ്യായിരം വർഷത്തിന്റെ കാര്യമാണ്. ഇങ്ങനെ പറയാറുണ്ട്, ക്രിസ്തുവിനു ഇത്ര വർഷം മുമ്പ് ഭാരതം സ്വർഗ്ഗമായിരുന്നു. ബാബ വരുന്നതു തന്നെ ഭാരതത്തിലാണ്. ഇതും കുട്ടികൾക്ക് മനസ്സിലാക്കി തന്നിട്ടുണ്ട്-ബാബയുടെ ജയന്തി ആഘോഷിക്കുന്നുണ്ടെങ്കിൽ തീർച്ചയായും ബാബ എന്തെങ്കിലും കർത്തവ്യം ചെയ്തു പോയിരിക്കും. പതിത-പാവനനാണെങ്കിൽ തീർച്ചയായും വന്ന് പാവനമാക്കി മാറ്റുന്നുണ്ടായിരിക്കും. ജ്ഞാനത്തിന്റെ സാഗരനാണെങ്കിൽ തീർച്ചയായും ജ്ഞാനവും നൽകുമല്ലോ! യോഗത്തിലിരിക്കൂ, സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ. ഇതും ജ്ഞാനമായില്ലേ! മറ്റുള്ളവർ ഹഠയോഗികളാണ്. കാലിൻമേൽ കാൽ കയറ്റിവെച്ചാണ് ഇരിക്കുന്നത്. എന്തെല്ലാമാണ് ചെയ്യുന്നത്. നിങ്ങൾ മാതാക്കൾക്ക് ഇങ്ങനെയൊന്നും ചെയ്യാനും, ഇരിക്കാനും സാധിക്കില്ല. ബാബ പറയുന്നു-മധുരമായ കുട്ടികളെ, ഇതൊന്നും നിങ്ങൾക്ക് ചെയ്യേണ്ട ആവശ്യമില്ല. സ്കൂളിൽ വിദ്യാർത്ഥികൾ നിയമമനുസരിച്ചാണല്ലോ ഇരിക്കുന്നത്! ബാബ അതുപോലും പറയുന്നില്ല. എങ്ങനെ വേണമോ അങ്ങനെ ഇരിക്കൂ. ഇരുന്നിരുന്ന് ക്ഷീണിക്കുകയാണെങ്കിലും ശരി ഉറങ്ങിക്കോളൂ. ബാബ ഒരു കാര്യത്തിനും വേണ്ട എന്ന് പറയുന്നില്ല. ഇത് വളരെ സഹജമായി മനസ്സിലാക്കേണ്ട കാര്യമാണ്. ഇതിൽ ഒരു ബുദ്ധിമുട്ടിന്റെയും ആവശ്യവുമില്ല. എത്ര തന്നെ അസുഖമാണെങ്കിലും. കേട്ട്-കേട്ട് ശിവബാബയെ ഓർമ്മിച്ചോർമ്മിച്ച് പ്രാണൻ ശരീരത്തിൽ നിന്ന് പോകുകയാണെങ്കിലോ. മഹിമയുണ്ടല്ലോ-ഗംഗാതടത്തിൽ ഗംഗാ ജലം വായിലുള്ളപ്പോൾ പ്രാണൻ ശരീരത്തിൽ നിന്ന് പോകണമെന്ന്. അതെല്ലാം ഭക്തിമാർഗ്ഗത്തിലെ കാര്യങ്ങളാണ്. വാസ്തവത്തിൽ ഇത് ജ്ഞാന അമൃതിന്റെ കാര്യമാണ്. നിങ്ങൾക്കറിയാം, തീർച്ചയായും ഇങ്ങനെത്തന്നെ പ്രാണൻ ശരീരത്തിൽ നിന്ന് പോകണം. നിങ്ങൾ കുട്ടികൾ വരുന്നത് പരംധാമത്തിൽ നിന്നാണ്. നിങ്ങൾ ബാബയെ ഉപേക്ഷിച്ച് പോകുന്നു. ബാബ പറയുന്നു-ഞാൻ നിങ്ങൾ കുട്ടികളെ കൂടെകൊണ്ടുപോകും. ഞാൻ വന്നിരിക്കുകയാണ് നിങ്ങൾ കുട്ടികളെ കൂടെകൊണ്ടുപോകുന്നതിനുവേണ്ടി. നിങ്ങൾക്ക് നിങ്ങളുടെ വീട്ടിലേക്കുള്ള വഴിയും അറിയില്ല. ആത്മാവിനെക്കുറിച്ചും അറിയില്ല. മായ തീർത്തും ചിറക് ഒടിച്ചിരിക്കുകയാണ്. അതുകൊണ്ട് ആത്മാവിന് പറക്കാൻ സാധിക്കില്ല. കാരണം തമോപ്രധാനമാണ്. സതോപ്രധാനമാകാതെ എങ്ങനെ ശാന്തിധാമത്തിലേക്ക് പോകാൻ സാധിക്കും. ഡ്രാമയുടെ പദ്ധതിയനുസരിച്ച് എല്ലാവർക്കും തമോപ്രധാനമായി മാറുക തന്നെ വേണം. ഈ സമയം മുഴുവൻ വൃക്ഷവും തീർത്തും തമോപ്രധാനവും ജീർണ്ണിച്ചതുമായിരിക്കുന്നു. കുട്ടികൾക്കറിയാം എല്ലാ ആത്മാക്കളും തമോപ്രധാനമാണ്. പുതിയ ലോകത്തിൽ സതോപ്രധാനമാണ്. ഇവിടെ ആർക്കും സതോപ്രധാന അവസ്ഥയുണ്ടാകില്ല. ആത്മാവ് പവിത്രമായാൽ പിന്നെ ഇവിടെ നിൽക്കാൻ സാധിക്കില്ല. പെട്ടെന്ന് തന്നെ ഓടിപ്പോകും. എല്ലാവരും ഭക്തി ചെയ്യുന്നത് മുക്തിക്കുവേണ്ടിയാണ് അഥവാ ശാന്തിധാമത്തിലേക്കു പോകുന്നതിനുവേണ്ടിയാണ്. എന്നാൽ ആർക്കും തിരിച്ചുപോകാൻ സാധിക്കില്ല. നിയമമില്ല. ബാബ ഈ രഹസ്യങ്ങളെല്ലാം ധാരണ ചെയ്യുന്നതിനുവേണ്ടി മനസ്സിലാക്കിതരുന്നു. എന്നാലും മുഖ്യമായ കാര്യം ബാബയെ ഓർമ്മിക്കുകയും സ്വദർശനചക്രധാരിയാവുകയുമാണ്. ബീജത്തെ ഓർമ്മിക്കുന്നതിലൂടെ മുഴുവൻ വൃക്ഷവും ബുദ്ധിയിൽ വരും. വൃക്ഷം ആദ്യം ചെറുതായിരിക്കും പിന്നീട് വലുതായിക്കൊണ്ടേയിരിക്കുന്നു. അനേക ധർമ്മങ്ങളുണ്ടല്ലോ! നിങ്ങൾ ഒരു സെക്കന്റിൽ അറിയുന്നു. ലോകത്തിൽ മറ്റാർക്കും അറിയില്ല. മനുഷ്യ സൃഷ്ടിയുടെ ബീജരൂപം എല്ലാവരുടെയും അച്ഛൻ ഒന്നാണ്. ബാബ ഒരിക്കലും സർവ്വവ്യാപിയല്ല. ബാബയെ സർവ്വവ്യാപി എന്നു പറഞ്ഞതാണ് ഏറ്റവും വലിയ തെറ്റ്. മനുഷ്യരെ ഒരിക്കലും ഭഗവാൻ എന്ന് പറയാൻ സാധിക്കില്ല. ബാബ കുട്ടികൾക്ക് എല്ലാ കാര്യങ്ങളും സഹജമായി മനസ്സിലാക്കി തരുന്നു. പിന്നീട് ആരുടെ ഭാഗ്യത്തിലുണ്ടോ ആർക്ക് നിശ്ചയമുണ്ടോ അവർ തീർച്ചയായും ബാബയിൽ നിന്ന് സമ്പത്തെടുക്കും. നിശ്ചയമില്ലെങ്കിൽ ഒരിക്കലും മനസ്സിലാക്കില്ല. ഭാഗ്യത്തിലില്ലെങ്കിൽ പിന്നെ എന്ത് പുരുഷാർത്ഥം ചെയ്യാനാണ്. ഭാഗ്യത്തിലില്ലെങ്കിൽ പിന്നെ അവർ ഇരിക്കുന്നതും ഒന്നും മനസ്സിലാകാത്തതുപോലെയാണ്. ബാബ പരിധിയില്ലാത്ത സമ്പത്ത് നൽകാനാണ് വന്നിരിക്കുന്നത് എന്ന നിശ്ചയം പോലുമില്ല. മെഡിക്കൽ കോളേജിൽ പുതിയ ഒരാൾ വന്നിരുന്നാൽ എന്ത് മനസ്സിലാക്കാനാണ്? ഒന്നും മനസ്സിലാക്കില്ലല്ലോ. ഇവിടെയും അങ്ങനെ വന്നിരിക്കുന്നവരുമുണ്ട്. ഈ അവിനാശി ജ്ഞാനത്തിന്റെ വിനാശമുണ്ടാകുന്നില്ല. ഇതും ബാബ മനസ്സിലാക്കി തന്നിട്ടുണ്ട്, രാജധാനി സ്ഥാപിക്കപ്പെടുകയാണല്ലോ! അതിനാൽ കൂലിവേലക്കാരും, പ്രജകളും, പ്രജകളുടെയും കൂലിവേലക്കാർ എല്ലാവരും വേണമല്ലോ! അപ്പോൾ അങ്ങനെയുള്ളവരും വരുന്നു. ചിലർക്ക് വളരെ നല്ല രീതിയിൽ മനസ്സിലാകും. അഭിപ്രായവും എഴുതാറുണ്ടല്ലോ! മുന്നോട്ട് പോകുന്തോറും ചിലർ മുന്നേറാൻ പ്രയത്നിക്കും. എന്നാൽ അവസാന സമയത്ത് ബുദ്ധിമുട്ടാണ്. എന്തുകൊണ്ടെന്നാൽ ആ സമയം വളരെയധികം പ്രശ്നങ്ങളുണ്ടാകും. ദിവസന്തോറും കൊടുങ്കാറ്റ് വർദ്ധിച്ചുകൊണ്ടിരിക്കും. ഇത്രയും സെന്ററുകളുണ്ട്. നല്ല രീതിയിൽ മനസ്സിലാക്കുകയും ചെയ്യും. ബ്രഹ്മാവിലൂടെയാണ് സ്ഥാപന എന്ന് എഴുതിയിട്ടുമുണ്ട്. വിനാശവും മുന്നിൽ തന്നെ കാണുന്നുണ്ട്. ഗവൺമെന്റ് ആഗ്രഹിക്കുന്നു ജനനനിരക്ക് കുറയ്ക്കണമെന്ന്. എന്നാൽ ഇതിൽ എന്ത് ചെയ്യാനാണ്? വൃക്ഷത്തിന്റെ അഭിവൃദ്ധിയുണ്ടാവുക തന്നെ വേണം. ഏതു വരെ ബാബ ഇവിടെയുണ്ടോ അതു വരെ എല്ലാ ധർമ്മത്തിലുള്ള ആത്മാക്കൾക്കും ഇവിടെ തന്നെ കഴിയണം. പോകാനുള്ള സമയമാകുമ്പോൾ ആത്മാക്കളുടെ വരവ് അവസാനിക്കും. ഇപ്പോൾ എല്ലാവർക്കും വരുക തന്നെവേണം. എന്നാൽ ഈ കാര്യങ്ങളൊന്നും ആരും തന്നെ മനസ്സിലാക്കുന്നില്ല. ബാപുജിയും പറയുമായിരുന്നു ഇത് രാവണ രാജ്യമാണ്, നമുക്ക് രാമരാജ്യം വേണം. ഇന്നയാൾ സ്വർഗ്ഗത്തിലേക്കുപോയി എന്ന് പറയാറുണ്ട്. അപ്പോൾ അതിനർത്ഥം ഇത് നരകമാണെന്നല്ലേ! മനുഷ്യർ ഇത്രയും മനസ്സിലാക്കുന്നില്ല. സ്വർഗ്ഗവാസികളായി എങ്കിൽ നല്ലതല്ലേ! തീർച്ചയായും അപ്പോൾ മുമ്പ് നരകവാസിയായിരുന്നു. ബാബ മനസ്സിലാക്കി തരുന്നു-മനുഷ്യരുടെ മുഖം മനുഷ്യന്റേതും സ്വഭാവം കുരങ്ങന്റേതുമാണ്. എല്ലാവരും പാടിക്കൊണ്ടിരിക്കുന്നു-പതിതപാവന സീതാറാം. നമ്മൾ പതിതരാണ്. പാവനമാക്കി മാറ്റുന്നത് ഒരു ബാബയാണ്. മറ്റുളളവരെല്ലാം ഭക്തിമാർഗ്ഗത്തിലെ സീതകളാണ്. ബാബയാണ് രാമൻ. ആരോടെങ്കിലും ശരിയായ രീതിയിൽ പറഞ്ഞാൽ അംഗീകരിക്കില്ല. രാമനെ വിളിക്കുന്നു. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ബാബ മൂന്നാമത്തെ നേത്രം നൽകിയിരിക്കുന്നു. നിങ്ങൾ വേറൊരു ലോകത്തിലായതുപോലെയാണ്. പഴയ ലോകത്തിൽ എന്തെല്ലാമാണ് ചെയ്തുകൊണ്ടിരിക്കുന്നതെന്ന് ഇപ്പോൾ നിങ്ങൾ മനസ്സിലാക്കുന്നു. നിങ്ങൾ കുട്ടികൾ വിവേകശൂന്യരിൽ നിന്ന് വിവേകശാലികളായി മാറിയിരിക്കുന്നു. രാവണൻ നിങ്ങളെ എത്ര വിവേകശൂന്യരാക്കി മാറ്റിയിരിക്കുന്നു. ബാബ മനസ്സിലാക്കി തരുന്നു-ഈ സമയം എല്ലാ മനുഷ്യരും തമോപ്രധാനമായി മാറിയിരിക്കുകയാണ്. അപ്പോഴാണ് ബാബ വന്ന് സതോപ്രധാനമാക്കി മാറ്റുന്നത്. ബാബ പറയുന്നു- നിങ്ങൾ നിങ്ങളുടെ സേവനവും ചെയ്തുകൊണ്ടിരിക്കൂ, എന്നാൽ ഒരു കാര്യം സ്മൃതിയിൽ വെക്കണം- ബാബയെ ഓർമ്മിക്കൂ. തമോപ്രധാനത്തിൽ നിന്നും സതോപ്രധാനമായി മാറാനുള്ള വഴി മറ്റാർക്കും പറഞ്ഞു തരാൻ സാധിക്കില്ല. എല്ലാവരുടെയും ആത്മീയ സർജൻ ഒരു ബാബയാണ്. ആത്മീയ സർജനാകുന്ന ബാബ വന്നാണ് ആത്മാക്കൾക്ക് ഇഞ്ചക്ഷൻ നൽകുന്നത്. എന്തുകൊണ്ടെന്നാൽ ആത്മാവ് തന്നെയാണ് തമോപ്രധാനമായി മാറിയത്. ബാബയെ അവിനാശി സർജനെന്നാണ് പറയുന്നത്. ഇപ്പോൾ ആത്മാവ് സതോപ്രധാനത്തിൽ നിന്നും തമോപ്രധാനമായി മാറിയിരിക്കുകയാണ്. ആത്മാവിന് ഇഞ്ചക്ഷൻ ആവശ്യമാണ്. ബാബ പറയുന്നു-കുട്ടികളെ, സ്വയത്തെ ആത്മാവാണെന്ന് നിശ്ചയിക്കൂ. തന്റെ ബാബയെ ഓർമ്മിക്കൂ. ബുദ്ധിയോഗം മുകളിലേക്കു വെക്കൂ. ജീവിച്ചിരിക്കെ തൂക്കുമരത്തിൽ തൂങ്ങിക്കിടക്കൂ അർത്ഥം ബുദ്ധിയോഗം മധുരമായ വീട്ടിൽ തൂക്കിയിടൂ. നമുക്ക് മധുരമായ ശാന്തിയുടെ വീട്ടിലേക്ക് പോകണം. നിർവ്വാണധാമത്തെ മധുരമായ വീടെന്നാണ് പറയുന്നത്. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ പഴയ ലോകം നശിച്ചിരിക്കുകയാണ്. അതിനാൽ സ്വയത്തെ ഈ ലോകത്തിൽ നിന്ന് വേറിട്ടതാണെന്ന് മനസ്സിലാക്കണം. വൃക്ഷത്തിന്റെ അഭിവൃദ്ധിയോടൊപ്പം ഏതെല്ലാം വിഘ്നങ്ങളാകുന്ന കൊടുങ്കാറ്റാണോ വരുന്നത് അവയിൽ ഭയപ്പെടരുത്. അതിനെ മറികടക്കണം.

2) ആത്മാവിനെ സതോപ്രധാനമാക്കി മാറ്റുന്നതിനുവേണ്ടി സ്വയത്തിന് ജ്ഞാന-യോഗത്തിന്റെ ഇഞ്ചക്ഷൻ കൊടുക്കണം. തന്റെ ബുദ്ധിയോഗം മധുരമായ വീടുമായി വെക്കണം.

വരദാനം :-
ആദ്യം താങ്കൾ എന്ന പാഠത്തിലൂടെ കിരീടധാരിയാകുന്ന സാമർത്ഥ്യശാലിയായി ഭവിക്കട്ടെ

ബാപ്ദാദ സ്വയത്തെ അനുസരണയുള്ള സേവകൻ എന്നു പറയുന്നു, സേവകൻ എന്നു പറയുന്നതിലൂടെ കിരീടധാരിയായി സ്വതവേ മാറുന്നു. ഇങ്ങനെ താങ്കൾ കുട്ടികളും സ്വയം നമ്രചിത്തരായി മറ്റുള്ളവർക്ക് ശ്രേഷ്ഠ സീറ്റ് നൽകി, അവരെ സീറ്റിലിരുത്തിക്കോളൂ, അപ്പോൾ അവർ ഇറങ്ങി താങ്കളെ സ്വതവേ ഇരുത്തിക്കോളും. അഥവാ താങ്കൾ ഇരിക്കാൻ ശ്രമിക്കുകയാണെങ്കിൽ അവർ ഇരിക്കാനനുവദിക്കുകയില്ല. അതിനാൽ ഇരുത്തുകയാണ് ഇരിക്കൽ. അപ്പോൾ ആദ്യം താങ്കൾ എന്ന പാഠം പക്കയാക്കൂ പിന്നീട് സംസ്കാരവും സഹജമായി തന്നെ ചേരും, കിരീടധാരിയുമാകും. ഇതാണ് സാമർഥ്യശാലിയാകുവാനുള്ള വഴി, ഇതിൽ പ്രയത്നവുമില്ല, പ്രാപ്തിയും അധികമാണ്.

സ്ലോഗന് :-
അവ്യക്തസ്ഥിതിയുടെ അനുഭവം ചെയ്യുന്നതിനു വേണ്ടി അന്തർമുഖി, ഏകാന്തവാസിയാകൂ

അവ്യക്തസൂചനകൾ: ഏകതയുടെയും വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലതാ സമ്പന്നമാകൂ

ഇപ്പോഴും പല പല പൂക്കൾ തന്റെ നിറം കാണിക്കുന്നു എന്നാൾ പൂച്ചെണ്ടിന്റെ രൂപത്തിൽ തന്റെ സുഗന്ധം പരത്തുമ്പോൾ ശക്തിസേന പ്രത്യക്ഷമാകും അപ്പോൾ ഈ സംഘടനയുടെ ശക്തി പരമാത്മാപ്രത്യക്ഷതയ്ക്ക് നിമിത്തമാകും. ഇപ്പോൾ ഓരോരുത്തരും വേറെ വേറെയായതു കാരണം പ്രയത്നം കൂടുതൽ ചെയ്യേണ്ടി വരുന്നു. എന്നാൽ എപ്പോഴാണോ സംഘടന ഏകമതമാകുന്നത് അപ്പോൾ പ്രയത്നം കുറവും സഫലത കൂടുതലുമാകും.