ദുര്ബല സംസ്കാരങ്ങളുടെ
സംസ്കാരം ചെയ്ത് സത്യമായ ഹോളി ആഘോഷിക്കൂ അപ്പോള് വിശ്വപരിവര്ത്തനം ഉണ്ടാകും
ഇന്ന് ബാപ്ദാദ തന്റെ
നാനാഭാഗത്തെയും പൊന്നോമന മക്കളെ കാണുകയാണ്. ഈ പരമാത്മ വാത്സല്യം താങ്കള്
കോടിയിലും ചില ശ്രേഷ്ഠാത്മാക്കള്ക്കാണ് പ്രാപ്തമാകുന്നത്. ഓരോരോ കുട്ടികളുടെയും
മൂന്ന് രാജ്യസിംഹാസനം കാണുകയാണ്. ഈ മൂന്ന് സിംഹാസനങ്ങളും മുഴുവന് കല്പ്പത്തില്
ഈ സംഗമത്തില് തന്നെയാണ് താങ്കള് കുട്ടികള്ക്ക് പ്രാപ്തമാകുന്നത്.
കാണപ്പെടുന്നുണ്ടോ 3 സിംഹാസനങ്ങള്? ഒന്നാണ് ഭൃഗുഡിയാകുന്ന സിംഹാസനം, ഏതിലാണോ
ആത്മാവ് തിളങ്ങി കൊണ്ടിരിക്കുന്നത്. രണ്ടാമത്തെ സിംഹാസനമാണ് പരമാത്മ ഹൃദയ
സിംഹാസനം. ഹൃദയസിംഹാസനധാരികള് അല്ലേ! മൂന്നാമത്തെതാണ് ഭാവി വിശ്വ സിംഹാസനം.
ഏറ്റവും ഭാഗ്യശാലി ആകുന്നു ഹൃദയ സിംഹാസനധാരി ആകുന്നതിലൂടെ. ഈ പരമാത്മ
ഹൃദയസിംഹാസനം താങ്കള് ഭാഗ്യശാലി കുട്ടികള്ക്കാണ് പ്രാപ്തമാകുന്നത്. ഭാവി
വിശ്വത്തിന്റെ രാജ്യം പ്രാപ്തമാവുക തന്നെ വേണം. എന്നാല് അധികാരി ആരാണ് ആകുന്നത്?
ഈ സമയത്ത് സ്വരാജ്യ അധികാരിയാണ് ആകുന്നത്. സ്വരാജ്യം ഇല്ലാ എങ്കില് വിശ്വരാജ്യവും
ഇല്ല എന്തെന്നാല് ഈ സമയത്ത് സ്വരാജ്യ അധികാരത്തിലൂടെയാണ് വിശ്വരാജ്യം
പ്രാപ്തമാകുന്നത്. വിശ്വരാജ്യത്തെ സര്വസംസ്കാരവും ഈ സമയത്താണ് ഉണ്ടാകുന്നത്.
അപ്പോള് ഓരോരുത്തരും അവരവരെ സ്വരാജ്യ അധികാരിയായി അനുഭവം ചെയ്യുന്നുണ്ടോ?
എന്താണ് ഭാവി രാജ്യത്തിന്റെ മഹിമ അറിയാമല്ലോ! ഒരു ധര്മ്മം,ഒരു രാജ്യം, നിയമവും
ക്രമവും, സുഖ ശാന്തി, സമ്പത്താല് സമ്പന്ന രാജ്യം,ഓര്മ്മ വരുന്നുണ്ടോ എത്ര തവണ ഈ
സ്വരാജ്യവും വിശ്വരാജ്യവും നേടിയിട്ടുണ്ട്? ഓര്മ്മയുണ്ടോ എത്ര തവണ
ഭരിച്ചിട്ടുണ്ട്? വ്യക്തമായി ഓര്മ്മ വരുന്നുണ്ടോ? അതോ ഓര്മ്മിക്കുന്നതിലൂടെ
ഓര്മ്മ വരികയാണോ? ഇന്നലെ രാജ്യം ഭരിച്ചിരുന്നു നാളെ രാജ്യം ഭരിക്കണം ഇങ്ങനെ
സ്പഷ്ട സ്മൃതിയുണ്ടോ? ഈ സ്പഷ്ട സ്മൃതിയുണ്ടാകുന്നത് ഇപ്പോള് സദാ സ്വരാജ്യ
അധികാരിയായിരിക്കുന്നവര്ക്കാണ്. അപ്പോള് സ്വരാജ്യ അധികാരിയാണോ? സദാ ആണോ അതോ
ഇടയ്ക്കിടെ ആണോ? എന്തു പറയുന്നു? സദാ സ്വരാജ്യ അധികാരിയാണോ? ഡബിള് വിദേശികളുടെ
ഊഴമല്ലേ. അപ്പോള് സ്വരാജ്യ അധികാരി സദാ ആണോ? പാണ്ഡവര് സദാ ആണോ? സദാ എന്ന വാക്ക്
ചോദിക്കുകയാണ്? എന്തുകൊണ്ട്? ഈയൊരു ജന്മത്തില്, ചെറിയൊരു ജന്മത്തില്,കൊച്ചു
ജന്മമാണ്, ഈ കൊച്ചു ജന്മത്തില് അഥവാ സദാ സ്വരാജ്യ അധികാരി ആകുന്നില്ല എങ്കില്
21 ജന്മത്തിന്റെ സദാ സ്വരാജ്യം എങ്ങനെ പ്രാപ്തമാകും! 21 ജന്മത്തെ രാജ്യഅധികാരി
ആകണമോ ഇടയ്ക്കിടെ ആകണോ? എന്താ സമ്മതമാണോ? സദാ ആകണോ? സദാ? തലയാട്ടൂ. നല്ലത്, 21
ജന്മം തന്നെ രാജ്യാധികാരി ആകണോ? രാജാധികാരി അര്ത്ഥം രാജകീയ കുടുംബത്തിലും
രാജ്യാധികാരി. സിംഹാസനത്തില് അല്പസമയത്തേക്കേ ഇരിക്കുന്നുണ്ടാകു, എന്നാല് അവിടെ
എത്രത്തോളം സിംഹാസന അധികാരിക്ക് സ്വമാനമുണ്ടോ അത്രയും തന്നെ രാജകീയ കുടുംബത്തിനും
ഉണ്ട്. അവരെയും രാജ്യാധികാരി എന്ന് പറയും. എന്നാല് കണക്ക് ഇപ്പോഴത്തെ
സംബന്ധത്തില് നിന്നാണ്. ഇപ്പോള് ഇടയ്ക്കിടെ എങ്കില് അവിടെയും ഇടയ്ക്കിടെ.
ഇപ്പോള് സദാ എങ്കില് അവിടെയും സദാ. അപ്പോള് സമ്പൂര്ണ്ണ അധികാരം നേടുക അര്ത്ഥം
വര്ത്തമാനത്തിന്റെയും ഭാവിയുടെയും പരിപൂര്ണ്ണ 21 ജന്മത്തെ രാജ്യ അധികാരി ആവുക.
അപ്പോള് ഡബിള് വിദേശികള് പൂര്ണ്ണ അധികാരം എടുക്കുന്നവരാണോ അതോ പകുതിയോ അല്പമോ?
എന്താണ്? പൂര്ണ്ണ അധികാരം എടുക്കണമോ? പൂര്ണ്ണം. ഒരു ജന്മത്തിലും കുറവല്ല.
അപ്പോള് എന്ത് ചെയ്യേണ്ടിവരും?
ബാപ്ദാദ ഓരോരോ കുട്ടികളെയും
സമ്പൂര്ണ്ണ അധികാരി ആക്കുന്നു. ആക്കിയില്ലേ?പക്കാ? അതോ ആകുമോ ആകില്ലയോ എന്ന
ചോദ്യമാണോ? ഇടയ്ക്കിടെ ചോദ്യം ഉയരുന്നു അറിയില്ല ആകുമോ ആകില്ലയോ? ആകുക തന്നെ
വേണം. പക്കാ? ആര്ക്ക് ആകുക തന്നെ വേണം അവര് കൈ ഉയര്ത്തു. ആവുക തന്നെ വേണോ?
നല്ലത് ഇവരെല്ലാം ഏതു മാലയുടെ മണികളാകും? 108 ന്റെ? ഇവിടെയാണെങ്കില് എത്ര പേര്
വന്നിട്ടുണ്ട്? എല്ലാവരും വരുമോ? അപ്പോള് ഇത് 1800 ആണ്. അപ്പോള് 108 മാലയെ
വലുതാക്കുമോ? നല്ലത് 16000 നല്ലതായി തോന്നുകയില്ല. പതിനാറായിരത്തില് പോകുമോ
എന്താ? പോവുകയില്ലല്ലോ! ഈ നിശ്ചയവും നിശ്ചിതമാണ്. ഇങ്ങനെ അനുഭവമാകണം. ഞാന്
ആവുകയില്ലെങ്കില് ആരാകും. ഉണ്ടോ ലഹരി? താങ്കള് ആവുകയില്ലെങ്കില് മറ്റാരും
ആവുകയില്ലല്ലോ. താങ്കള് തന്നെയാണ് ആകുന്നയാള് അല്ലേ! പറയൂ താങ്കള് തന്നെയല്ലേ!
പാണ്ഡവര് താങ്കള് തന്നെയാണോ ആകുന്നവര്? ശരി. തന്റെ ദര്പ്പണത്തില് സാക്ഷാത്കാരം
ചെയ്തിട്ടുണ്ടോ? ബാപ്ദാദ ഓരോ കുട്ടികളുടെയും നിശ്ചയം കണ്ട് ബലിയായി മാറുന്നു.
ആഹാ ആഹാ എന്റെ ഓരോരോ കുട്ടികളും ആഹാ ആഹാ അല്ലേ ആഹാ ആഹാ അതോ വൈ വൈ അല്ലല്ലോ?
ഇടയ്ക്കിടെ വൈ ഉണ്ടാകുന്നുണ്ടോ? അതോ വൈ, പിന്നെ ഹായ്, മൂന്നാമത് ക്രൈ(കരയുക).
അപ്പോള് താങ്കള് ആരാണ് ആഹാ ആഹാ എന്നുളളവരല്ലേ!
ബാപ്ദാദയ്ക്ക് ഡബിള്
വിദേശികളുടെ മേല് വിശേഷ ലഹരിയുണ്ട്. എന്തുകൊണ്ട്? ഭാരതവാസികള് ബാബയെ
ഭാരതത്തിലേക്ക് വിളിച്ചു. എന്നാല് ഡബിള് വിദേശികള്ക്ക് മേല് ലഹരി ഇതിനാലാണ്
ഡബിള് വിദേശികള് ബാപ്ദാദയെ തന്റെ സത്യമായ സ്നേഹത്തിന്റെ ബന്ധനത്തില് ബന്ധിച്ചു.
ഭൂരിപക്ഷം പേരും സത്യതയുള്ളവരാണ്. ചില ചിലര് മറയ്ക്കുന്നുമുണ്ട് എന്നാല്
ഭൂരിഭാഗം തന്റെ ദുര്ബലതകള് സത്യതയോടെ ബാബക്കു മുന്നില് വയ്ക്കുന്നു. അപ്പോള്
ബാബയ്ക്ക് ഏറ്റവും വലിയ കാര്യമായി തോന്നുന്നത് സത്യതയാണ്. അതിനാല് ഭക്തിയിലും
പറയുന്നു ഗോഡ് ഇസ് ട്രൂത്ത്. ഏറ്റവും പ്രിയപ്പെട്ട സാധനം സത്യതയാണ്
എന്തുകൊണ്ടെന്നാല് ആരില് സത്യതയുണ്ടോ അവരില് ശുദ്ധത ഉണ്ടായിരിക്കും. ക്ലീന്
ക്ലിയര് ആയിരിക്കുന്നു, അതിനാല് ബാപ്ദാദയെ ഡബിള് വിദേശികളുടെ സത്യതയുടെ
പ്രേമത്തിന്റെ ചരട് ആകര്ഷിക്കുന്നു. അല്പം ഒക്കെ കലര്പ്പും ഉണ്ടാകുന്നു ചില
ചിലരില്. എന്നാല് ഡബിള് വിദേശികള് തന്റെ ഈ സത്യതയുടെ വിശേഷത ഒരിക്കലും
കൈവെടിയരുത്. സത്യതയുടെ ശക്തി ഒരു ലിഫ്റ്റിന്റെ ജോലി ചെയ്യുന്നു. എല്ലാവര്ക്കും
സത്യത നല്ലതായി തോന്നുന്നില്ലേ! പാണ്ഡവര്ക്ക് നല്ലതായി തോന്നുന്നില്ലേ? ഇങ്ങനെ
മധുബന്കാര്ക്കും നല്ലതായി തോന്നുന്നു. എല്ലാ നാനാഭാഗത്തെയും മധുബന്കാര് കൈ
ഉയര്ത്തു. ദാദി പറയുന്നില്ലേ ഭുജങ്ങളാണ്. അപ്പോള് മധുബന്, ശാന്തിവനം എല്ലാവരും
കൈ ഉയര്ത്തു. വലുതായി കൈ ഉയര്ത്തു. മധുബന്കാര്ക്ക് സത്യത നല്ലതായി
തോന്നുന്നുണ്ടോ? ആരില് സത്യത ഉണ്ടാകുമോ അവര്ക്ക് ബാബയെ ഓര്മ്മിക്കുക വളരെ
സഹജമായിരിക്കും. എന്തുകൊണ്ട്? ബാബയും സത്യമല്ലേ! അപ്പോള് സത്യമായ ബാബയുടെ
ഓര്മ്മ അത് ആരാണോ സത്യമായത് അവര്ക്ക് പെട്ടെന്ന് വരുന്നു. പരിശ്രമം ചെയ്യേണ്ടി
വരുന്നില്ല. അഥവാ ഇപ്പോഴും ഓര്മ്മയില് പരിശ്രമം തോന്നുന്നുവെങ്കില് മനസ്സിലാക്കൂ
എന്തെങ്കിലും സൂക്ഷ്മ സങ്കല്പ മാത്ര, സ്വപ്ന മാത്ര, എന്തോ സത്യതയുടെ കുറവുണ്ട്.
എവിടെ സത്യമുണ്ടോ അവിടെ സങ്കല്പം ചെയ്തു ബാബാ പ്രഭു പ്രത്യക്ഷമാണ് അതിനാല്
ബാപ്ദാദയ്ക്ക് സത്യത വളരെ പ്രിയമാണ്.
അപ്പോള് ബാപ്ദാദ എല്ലാ
കുട്ടികള്ക്കും ഇതേ സൂചന നല്കുന്നു പൂര്ണമായി 21 ജന്മത്തിന്റെ സമ്പത്ത്
നേടണമെങ്കില് ഇപ്പോള് സ്വരാജ്യത്തെ പരിശോധിക്കൂ. ഇപ്പോഴത്തെ സ്വരാജ്യ അധികാരി
ആകുക. എത്രത്തോളം ആകുന്നുവോ അത്രയും തന്നെ അധികാരം പ്രാപ്തമാകും. അപ്പോള്
പരിശോധിക്കു മഹിമയുണ്ട് ഒരു രാജ്യം, ഒരു..ഒരു രാജ്യം തന്നെയാകും രണ്ടല്ല.
അപ്പോള് വര്ത്തമാനം സ്വരാജ്യത്തിന്റെ സ്ഥിതിയില് സദാ ഒരു രാജ്യമാണോ?
സ്വരാജ്യമുണ്ട് അതോ ഇടയ്ക്കിടെ പര രാജ്യവും ആകുന്നുണ്ടോ? ഇടയ്ക്ക് മായയുടെ
രാജ്യം അഥവാ ആണ് എങ്കില് പരരാജ്യം എന്ന് പറയുമോ അതോ സ്വരാജ്യം എന്ന് പറയുമോ?
അപ്പോള് സദാ ഒരു രാജ്യമാണ്, മറ്റുളളവരുടെ അധീനതയില് ആകുന്നില്ലല്ലോ? ഇടയ്ക്ക്
മായയുടെ ഇടയ്ക്ക് സ്വയത്തിന്റെ? ഇതിലൂടെ മനസ്സിലാക്കൂ സമ്പൂര്ണ്ണ സമ്പത്ത്
ഇപ്പോള് പ്രാപ്തമായി കൊണ്ടിരിക്കുന്നത് ആയിട്ടില്ല ആയിക്കൊണ്ടിരിക്കുകയാണ്.
അപ്പോള് പരിശോധിക്കു സദാ ഒരു രാജ്യമാണോ? ഒരു ധര്മ്മം. ധര്മ്മം അര്ത്ഥം ധാരണ.
അപ്പോള് വിശേഷ ധാരണ ഏതൊന്നാണ്? പവിത്രതയുടെത്. അപ്പോള് ഒരു ധര്മ്മമാണ് അര്ത്ഥം
സങ്കല്പം, സ്വപ്നത്തിലും പവിത്രതയുണ്ടോ? സങ്കല്പ്പത്തിലും സ്വപ്നത്തിലും അഥവാ
അപവിത്രതയുടെ നിഴലുണ്ട് എങ്കില് എന്തു പറയും? ഒരു ധര്മ്മമാണോ? പവിത്രത
സമ്പൂര്ണ്ണമാണോ? എങ്കില് പരിശോധിക്കൂ എന്തുകൊണ്ട്? സമയം ഫാസ്റ്റ് ആയി
പോയിക്കൊണ്ടിരിക്കുകയാണ്. അപ്പോള് സമയം വേഗത്തില് പോയിക്കൊണ്ടിരിക്കുന്നു സ്വയം
അഥവാ പതുക്കെയാണ് എങ്കില് സമയത്ത് ലക്ഷ്യത്തില് എത്തിച്ചേരുക സാധിക്കുകയില്ലല്ലോ!
അതിനാല് വീണ്ടും വീണ്ടും പരിശോധിക്കൂ. ഒരു രാജ്യമാണോ? ഒരു ധര്മ്മമാണോ? നിയമവും
ക്രമവും ഉണ്ടോ? അതോ മായ തന്റെ നിയമം നടത്തിക്കുകയാണോ? പരമാത്മ കുട്ടികള്
ശ്രീമതത്തിന്റെ നിയമക്രമത്തിലൂടെ നടക്കുന്നവരാണ്. മായയുടെ നിയമക്രമത്തിലൂടെ
അല്ല. അപ്പോള് പരിശോധിക്കു എല്ലാ ഭാവി സംസ്കാരവും ഇപ്പോള് കാണപ്പെടട്ടെ
എന്തെന്നാല് സംസ്കാരം ഇപ്പോള് നിറയ്ക്കണം. അവിടെയല്ല നിറയ്ക്കേണ്ടത് ഇവിടെ തന്നെ
നിറയ്ക്കണം. സുഖമുണ്ടോ? ശാന്തി ഉണ്ടോ? സമ്പന്നനാണോ? സുഖം ഇപ്പോള് സാധനങ്ങളുടെ
ആധാരത്തില് അല്ലല്ലോ? അതീന്ദ്രിയ സുഖമാണോ? സാധനം ഇന്ദ്രിയങ്ങളുടെ ആധാരമാണ്.
അതീന്ദ്രിയ സുഖം സാധനങ്ങളുടെ ആധാരത്തില് അല്ല. അഖണ്ഡ ശാന്തിയാണോ?
ഖണ്ഡിതമാകുന്നില്ലല്ലോ? എന്തെന്നാല് സത്യയുഗിരാജ്യത്തിന്റെ മഹിമ എന്താണ്? അഖണ്ഡ
ശാന്തി, അചഞ്ചല ശാന്തി. സമ്പന്നത ഉണ്ടോ?സമ്പത്തിലൂടെ എന്തുണ്ടാകുന്നു? സമ്പന്നത
ഉണ്ടാകുന്നു? സര്വ്വ സമ്പത്തും ഉണ്ടോ? ഗുണങ്ങള്, ശക്തികള്, ജ്ഞാനം ഇവ സമ്പത്താണ്.
അവയുടെ ലക്ഷണം എന്താകുന്നു? അഥവാ ഞാന് സമ്പത്തില് സമ്പന്നനാണ് അപ്പോള് അതിന്റെ
ലക്ഷണം എന്താണ്?സന്തുഷ്ടത. സര്വ്വ പ്രാപ്തിയുടെ ആധാരമാണ് സന്തുഷ്ടത, അസന്തുഷ്ടത
അപ്രാപ്തിയുടെ സാധനമാണ്. അപ്പോള് പരിശോധിക്കു ഒരു വിശേഷതയുടെ എങ്കിലും കുറവ്
ഉണ്ടാകാന് പാടില്ല. അപ്പോള് ഇത്രയും പരിശോധിക്കുന്നുണ്ടോ? മുഴുവന് ലോകവും
താങ്കള് ഇപ്പോഴത്തെ സംസ്കാരത്തിലൂടെ ഉണ്ടാക്കുകയാണ്. ഇപ്പോഴത്തെ സംസ്കാരം
അനുസരിച്ച് ഭാവി ലോകം ഉണ്ടാകും. അപ്പോള് താങ്കള് എല്ലാവരും എന്ത് പറയുന്നു?
താങ്കള് ആരാണ്? വിശ്വ പരിവര്ത്തകരല്ലേ! വിശ്വ പരിവര്ത്തകരാണോ? അപ്പോള് വിശ്വ
പരിവര്ത്തനത്തിന് മുമ്പ് സ്വപരിവര്ത്തനം. അപ്പോള് ഈ എല്ലാ സംസ്കാരവും അവനവനില്
പരിശോധിക്കൂ. ഇതിലൂടെ മനസ്സിലാക്കൂ ഞാന് 108ന്റെ മാലയിലാണോ മുമ്പിലോ പിന്നിലോ
ആണോ? ഈ പരിശോധന ഒരു ദര്പ്പണം ആണ്. ഈ ദര്പ്പണത്തില് തന്റെ വര്ത്തമാനവും ഭാവിയും
കാണൂ. കാണാന് സാധിക്കുന്നുണ്ടോ?
ഇപ്പോള് ഹോളി
ആഘോഷിക്കുവാന് വന്നിരിക്കുകയല്ലേ! ഹോളി ആഘോഷിക്കുവാന് വന്നിരിക്കുന്നു നല്ലത്.
ഹോളിയുടെ അര്ത്ഥം വര്ണ്ണിച്ചതാണല്ലോ. അപ്പോള് ബാപ്ദാദ ഇന്ന് വിശേഷിച്ച് ഡബിള്
വിദേശികളോട് പറയുന്നു മധുബന്കാര് കൂടെയുണ്ട് ഇത് വളരെ നല്ലതാണ്. മധുബന്കാരോടും
കൂടെയാണ് പറയുന്നത്. ആരെല്ലാം വന്നിട്ടുണ്ട് ബോംബെയില് നിന്ന് വന്നതായാലും
ദില്ലിയില് നിന്ന് വന്നാലും ഈ സമയത്ത് മധുബന് നിവാസികളാണ്. ഡബിള് വിദേശികളും ഈ
സമയം എവിടെയാണ്? മധുബന് നിവാസി അല്ലേ! മധുബന് നിവാസി ആകുക നല്ലതല്ലേ! അപ്പോള്
എല്ലാ കുട്ടികളില് നിന്നും ഇവിടെ ഇരിക്കുകയാണെങ്കിലും അവരവരുടെ സ്ഥലത്ത്
നാനാഭാഗത്തും ഇരിക്കുകയാണെങ്കിലും ബാപ്ദാദ ഒരു പരിവര്ത്തനം ആഗ്രഹിക്കുന്നു. അഥവാ
ധൈര്യമുണ്ടെങ്കില് ബാപ്ദാദ പറയട്ടെ, ധൈര്യമുണ്ടോ? ധൈര്യമുണ്ടോ? ധൈര്യമുണ്ടോ?
ചെയ്യേണ്ടിവരും. ഇങ്ങനെയല്ല കൈ ഉയര്ത്തിയാല് കാര്യം കഴിഞ്ഞു അങ്ങനെയല്ല. കൈ
ഉയര്ത്തുന്നത് വളരെ നല്ലതാണ് പക്ഷേ മനസ്സിന്റെ കൈ ഉയര്ത്തുക. ഇന്ന് കേവലം കൈ
ഉയര്ത്തരുത്. മനസ്സിന്റെ കൈ ഉയര്ത്തുക.
ഡബിള് വിദേശികള് സമീപത്ത്
ഇരിക്കുകയല്ലേ, അപ്പോള് സമീപത്തുള്ളവര്ക്ക് ഹൃദയത്തിന്റെ കാര്യങ്ങള്
കേള്പ്പിക്കാറുണ്ട്. ഭൂരിപക്ഷത്തെ കാണാന് സാധിക്കുന്നുണ്ട്. എല്ലാവര്ക്കും
ബാപ്ദാദയോട്, സേവനത്തോട് വളരെ നല്ല സ്നേഹമാണ്. ബാബയുടെ സ്നേഹത്തെ കൂടാതെ
കഴിയില്ല സേവനം കൂടാതെയും കഴിയില്ല. ഇത് ഭൂരിപക്ഷത്തിനും സര്ട്ടിഫിക്കറ്റ്
ശരിയാണ്. ബാപ്ദാദ നാനാഭാഗത്തും കാണുന്നുണ്ട് പക്ഷേ പക്ഷേ... വരുന്നു.
ഭൂരിപക്ഷത്തിനും ഈ ശബ്ദം വരുന്നു. എന്തെങ്കിലും ഇങ്ങനെയുള്ള സംസ്കാരം പഴയത്
ആഗ്രഹിക്കുന്നില്ല, പക്ഷേ ആ പഴയ സംസ്കാരം ഇപ്പോള് വരെയും ആകര്ഷിച്ചു
കൊണ്ടിരിക്കുന്നു. അപ്പോള് ഹോളി ആഘോഷിക്കുവാന് വന്നിരിക്കുന്നു എങ്കില് ഹോളിയുടെ
അര്ത്ഥമാണ് കഴിഞ്ഞത് കഴിഞ്ഞു. ഹോ ലി കഴിഞ്ഞുപോയി. അപ്പോള് ഏതെങ്കിലും
അല്പമെങ്കിലും സംസ്കാരം 5ശതമാനം ആകട്ടെ, 10 ശതമാനം ആകട്ടെ, 50 ശതമാനം ആണെങ്കിലും
എത്രയാണെങ്കിലും. ഏറ്റവും കുറഞ്ഞത് അഞ്ച് ശതമാനം എങ്കിലും ഉണ്ടെങ്കില് ഇന്ന്
സംസ്കാരത്തിന്റെ ഹോളി കത്തിക്കൂ. ഏത് സംസ്കാരം ആണോ കരുതുന്നത് എല്ലാവര്ക്കും
അല്പമെങ്കിലും ഈ സംസ്കാരം എന്നെ ഇടയ്ക്കിടെ അസ്വസ്ഥമാക്കുന്നു. ഓരോരുത്തരും
കരുതുന്നു. കരുതുന്നില്ലേ? അപ്പോള് ഹോളിയില് ഒന്ന് കത്തിക്കാറുണ്ട് രണ്ടാമത്
നിറം ചാര്ത്തുന്നു. രണ്ടു തരത്തിലുള്ള ഹോളി ഉണ്ടാകുന്നു ഹോളിയുടെ അര്ത്ഥവുമാണ്
കഴിഞ്ഞത് കഴിഞ്ഞു. അപ്പോള് ബാപ്ദാദ ആഗ്രഹിക്കുന്നു ഏതെങ്കിലും ഇങ്ങനെയുള്ള
സംസ്കാരം ഇരിക്കുന്നുണ്ട് എങ്കില് ഏതിന്റെ കാരണത്താലാണ് സംസാരപരിവര്ത്തനം
ഉണ്ടാകാത്തത് അപ്പോള് ഇന്ന് ആ ദുര്ബല സംസ്കാരത്തെ കത്തിക്കുക അതായത് സംസ്കാരം
ചെയ്തു കൊള്ളുക. കത്തിക്കുന്നതിനും സംസ്കാരം എന്ന് പറയാറുണ്ടല്ലോ. മനുഷ്യന്
മരിക്കുമ്പോള് പറയുന്നു സംസ്കരണം ചെയ്യണം അതായത് സദാ കാലത്തേക്ക്
അവസാനിപ്പിക്കണം. അപ്പോള് എന്താ ഇന്ന് സംസ്കാരത്തിന്റെയും സംസ്കരണം നടത്താന്
സാധിക്കുമോ? താങ്കള് പറയും ഞാന് ആഗ്രഹിക്കുന്നില്ല, സംസ്കാരം വരുന്നു, എന്നാല്
വരുന്നു എന്ത് ചെയ്യും? ഇങ്ങനെ ആലോചിക്കുന്നുണ്ടോ? നല്ലത്. വരുന്നു അറിയാതെ.
അഥവാ ആര്ക്കെങ്കിലും നല്കിയ സാധനം അറിയാതെ താങ്കളുടെ അടുക്കല് വന്നാല് അപ്പോള്
എന്ത് ചെയ്യാറുണ്ട്? സൂക്ഷിച്ച് അലമാരിയില് വയ്ക്കാറുണ്ടോ? വെക്കുമോ? അപ്പോള്
അഥവാ വന്നാല് തന്നെയും ഹൃദയത്തില് വയ്ക്കരുത് എന്തുകൊണ്ടെന്നാല് ഹൃദയത്തില്
ബാബയുണ്ടല്ലോ! അപ്പോള് ബാബയോടൊപ്പം അഥവാ സംസ്കാരവും വെക്കുകയാണെങ്കില്
നല്ലതായിരിക്കുമോ? ഇല്ലല്ലോ! അതിനാല് അഥവാ അറിയാതെ വന്നാല് തന്നെയും ഹൃദയം
കൊണ്ട് പറയുക ബാബാ ബാബ ബാബ അത്രമാത്രം. അവസാനിച്ചു. ബിന്ദുവായിക്കോളും. ബാബ
എന്താണ്? ബിന്ദു. അപ്പോള് ബിന്ദു ആയിക്കോളും. ഹൃദയംകൊണ്ട് പറയുകയാണെങ്കില്.
ബാക്കി ഇങ്ങനെ സ്വാര്ത്ഥതയോടെ ഓര്മിക്കുക ബാബാ എടുത്തോളൂ എടുത്തോളൂ, സ്വന്തം
കയ്യില് വയ്ക്കുന്നു എന്നിട്ട് പറയുന്നു എടുത്തോളൂ എടുത്തോളൂ. അപ്പോള് എങ്ങനെ
എടുക്കും?താങ്കളുടെ സാധനം എങ്ങനെ എടുക്കും? ആദ്യം താങ്കള് തന്റെ സാധനം എന്ന്
മനസ്സിലാക്കാതിരിക്കുക അപ്പോള് എടുക്കും. ഇങ്ങനെ അല്പം പോലും മറ്റുള്ളവരുടെ
സാധനം എടുക്കരുത്. അപ്പോള് എന്ത് ചെയ്യും? ഹോളി ആഘോഷിക്കുമോ? ഹോളി ഹോ ലി. ശരി
ആര് മനസ്സിലാക്കുന്നു ദൃഢസങ്കല്പം ചെയ്യുന്നുണ്ട് അവര് കൈ ഉയര്ത്തു. താങ്കള്
ഇടയ്ക്കിടെ പുറത്തെടുക്കാറുണ്ടല്ലോ അപ്പോള് പുറത്തേക്കു പോകുന്നു. അകത്ത്
വയ്ക്കാതിരിക്കുക. എന്തു ചെയ്യും, എങ്ങനെ ചെയ്യും, പുറത്തു പോകുന്നില്ല എന്നല്ല.
പോവുക തന്നെ വേണം. അപ്പോള് ദൃഢസങ്കല്പം ചെയ്യുമോ? ആര് ചെയ്യുമോ അവര്
മനസ്സുകൊണ്ട് കൈ ഉയര്ത്തുക. പുറമേ ഉയര്ത്തേണ്ട. മനസ്സുകൊണ്ട്. (ചില ചിലര്
ഉയര്ത്തുന്നില്ല)ഇവര് ഉയര്ത്തുന്നില്ല. (എല്ലാവരും ഉയര്ത്തി) വളരെ നല്ലത്
ആശംസകള് ആശംസകള്. എന്താണ് ഒരു വശത്ത് അഡ്വാന്സ് പാര്ട്ടി ബാപ്ദാദയോട് വീണ്ടും
വീണ്ടും പറയുന്നു എപ്പോള് വരെ, എപ്പോള് വരെ, എപ്പോള് വരെ? അടുത്തത് പ്രകൃതിയും
ബാബയോട് പരാതിപ്പെടുകയാണ് ഇപ്പോള് പരിവര്ത്തനം ചെയ്യൂ. ബ്രഹ്മാബാബയും പറയുന്നു
ഇനി എപ്പോള് പരംധാമത്തിന്റെ കവാടം തുറക്കും? കൂടെ പോകേണ്ടേ.
ബാക്കിയായിരിക്കേണ്ടല്ലോ! ഒപ്പം പോകില്ലേ! ഒപ്പം കവാടം തുറക്കുകയില്ലേ! താക്കോല്
ബ്രഹ്മാബാബ ഇട്ടോളുമെങ്കിലും പക്ഷേ ഒപ്പം പോവുകയില്ലേ! അതിനാല് ഇപ്പോള് ഈ
പരിവര്ത്തനം ചെയ്യൂ. എടുക്കുകയെ വേണ്ട അത്രമാത്രം.എന്റെ സാധനം അല്ല
മറ്റൊരാളുടെതാണ് രാവണന്റെ സാധനം എന്തിന് വയ്ക്കണം! മറ്റുള്ളവരുടെ സാധനം എന്താ
എടുത്തു വയ്ക്കാറുണ്ടോ?അപ്പോള് ഇത് ആരുടേതാണ്? രാവണന്റേതല്ലേ! രാവണന്റെ സാധനം
താങ്കള് എന്തിനു വയ്ക്കണം? വെക്കണമോ? വെക്കേണ്ടല്ലോ, പക്കാ? നല്ലത്. അപ്പോള്
നിറത്തിന്റെ ഹോളി ആഘോഷിച്ചോളൂ പക്ഷേ ആദ്യം ഈ ഹോളി ആഘോഷിക്കുക. താങ്കള്
കാണുന്നുണ്ട് താങ്കളുടെ മഹിമയാണ് കരുണാഹൃദയം.താങ്കള് കരുണാഹൃദയം ഉള്ള ദേവിമാരും
ദേവതമാരുമാണല്ലോ! അപ്പോള് കരുണ വരുന്നില്ലേ? തന്റെ സഹോദരി സഹോദരന്മാര് ഇത്രയും
ദു?ഖികളാണ് അവരുടെ ദു?ഖം കണ്ട് ദയ വരുന്നില്ലേ? വരുന്നുണ്ടോ ദയ? അപ്പോള്
സംസ്കാരം മാറ്റൂ എങ്കില് ലോകം മാറിക്കോളും. ഇതുവരെയും സംസ്കാരം മാറുന്നില്ലയോ
അതുവരേക്കും ലോകത്തിന് മാറാന് സാധിക്കുകയില്ല. അപ്പോള് എന്ത് ചെയ്യും?
ഇന്ന് സന്തോഷവാര്ത്ത
കേള്ക്കുകയായിരുന്നു എല്ലാവര്ക്കും ദൃഷ്ടി നേടണം. നല്ല കാര്യമാണ്. ബാപ്ദാദ
കുട്ടികളുടെ ആജ്ഞാകാരിയാണ് പക്ഷേ... പക്ഷേ കേട്ട് ചിരിക്കുന്നു. ചിരിച്ചോളൂ.
ദൃഷ്ടിയെ പറ്റി പറയുന്നു ദൃഷ്ടിയിലൂടെ സൃഷ്ടി മാറുന്നു. അപ്പോള് ഇന്നത്തെ
ദൃഷ്ടിയിലൂടെ സൃഷ്ടി പരിവര്ത്തനം ചെയ്യുക തന്നെ വേണം. എന്തുകൊണ്ട് എന്നാല്
സമ്പന്നത അഥവാ ഏതെല്ലാം പ്രാപ്തികള് ഉണ്ടായിട്ടുണ്ടോ അതിന്റെ വളരെ സമയത്തെ
അഭ്യാസം വേണം. ഇങ്ങനെയല്ല സമയത്ത് ആയിക്കോളും അല്ല. വളരെ സമയത്തെ രാജ്യഭാഗ്യം
നേടണം എങ്കില് സമ്പന്നതയും വളരെ സമയത്തേക്ക് ഉണ്ടാകണം. അപ്പോള് ശരിയല്ലേ? ഡബിള്
വിദേശികള് സന്തുഷ്ടരാണോ? ശരി.
നാനാഭാഗത്തെയും മൂന്ന്
സിംഹാസനധാരി വിശേഷ സര്വ്വ ആത്മാക്കള്ക്ക്, സദാ സ്വരാജ്യഅധികാരി വിശേഷ
ആത്മാക്കള്ക്ക്, സദാ ദയാഹൃദയരായ ആത്മാക്കള്ക്ക് സുഖ ശാന്തിയുടെ അഞ്ജലി
നല്കുന്നവരായ മഹാദാനി ആത്മാക്കള്ക്ക്, സദാ ദൃഢതയുടെയും സഫലതയുടെയും അനുഭവം
ചെയ്യുന്ന ബാപ്സമാന ആത്മാക്കള്ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണ നമസ്തേ.
വരദാനം :-
സങ്കല്പത്തിന്റെയും സംസാരത്തിന്റെയും വിസ്താരത്തെ സാരത്തിലേക്ക് കൊണ്ടുവരുന്ന
അന്തര്മുഖയായി ഭവിക്കട്ടെ
വ്യര്ത്ഥ സങ്കല്പങ്ങളുടെ
വിസ്താരത്തെ ഒതുക്കി സാര രൂപത്തില് സ്ഥിതിചെയ്യുകയും വായുടെ ശബ്ദത്തിന്റെ
വ്യര്ത്ഥത്തെയും ഒതുക്കി സമര്ത്ഥം അതായത് സാരരൂപത്തിലേക്ക് കൊണ്ടുവരിക ഇതാണ്
അന്തര്മുഖത. ഇങ്ങനെയുള്ള അന്തര്മുഖി കുട്ടികള് തന്നെയാണ് സൈലന്സിന്റെ
ശക്തിയിലൂടെ അലയുന്ന ആത്മാക്കള്ക്ക് ശരിയായ വഴി കാണിച്ചു കൊടുക്കുന്നത്. ഈ
സൈലന്സിന്റെ ശക്തി അനേക ആത്മീയ നിറങ്ങള് കാണിക്കുന്നു. സൈലന്സിന്റെ ശക്തിയിലൂടെ
ഓരോ ആത്മാവിന്റെയും മനസ്സിന്റെ ശബ്ദം സന്മുഖത്ത് സംസാരിക്കുന്നത്പോലെ എത്രയും
സമീപം കേള്ക്കാന് കഴിയുന്നു.
സ്ലോഗന് :-
സ്വഭാവം,
സംസ്കാരം, സംബന്ധം സമ്പര്ക്കത്തില് ലൈറ്റ് ആയിരിക്കുക അര്ത്ഥം മാലാഖ ആകുക.
അവ്യക്തസൂചനകള് - സത്യതയും
സഭ്യതയും ആകുന്ന സംസ്കാരത്തെ സ്വന്തമാക്കൂ
സത്യമായ ഹൃദയം ഉള്ള
സത്യവാദി കുട്ടികള്ക്ക്, സത്യതയുടെ മഹാനതയുടെ കാരണത്താല് സെക്കന്ഡില് ബിന്ദുവായി
ബിന്ദു സ്വരൂപ അച്ഛനെ ഓര്മ്മിക്കാന് സാധിക്കുന്നു. സത്യമായ ഹൃദയം ഉള്ളവര്
സത്യമായ പ്രഭുവിനെ സംപ്രീതമാക്കുന്നതിന്റെ കാരണത്താല് വിശേഷ ആശിര്വാദങ്ങളുടെ
പ്രാപ്തിയുടെ കാരണത്താല് സമയാനുസരണം ബുദ്ധി യുക്തിയുക്തം യഥാര്ത്ഥ കാര്യം സ്വതവേ
ചെയ്യുന്നു എന്തുകൊണ്ടെന്നാല് ബുദ്ധിവാന്മാരുടെയും ബുദ്ധി (ബാബ)യെ
പ്രീതിപ്പെടുത്തിയിരിക്കുന്നു.
സൂചന : ഇന്ന്
അന്താരാഷ്ട്ര യോഗദിനം മൂന്നാമത്തെ ഞായറാഴ്ചയാണ് വൈകിട്ട് 6 30 മുതല് 7 30 മണി
വരെ എല്ലാ സഹോദരീ സഹോദരന്മാരും സംഘടിത രൂപത്തില് ഏകാഗ്രമായി യോഗ അഭ്യാസത്തില്
സര്വാത്മാക്കളെയും പ്രതി ഇതേ ശുഭഭാവന വയ്ക്കുക സര്വ്വാത്മാക്കളുടെയും മംഗളം
ഉണ്ടാകട്ടെ, സര്വ്വാത്മാക്കളും സത്യമാര്ഗ്ഗത്തില് സഞ്ചരിച്ച് പരമാത്മസമ്പത്തിന്
അധികാരം പ്രാപ്തമാക്കട്ടെ. ഞാന് ബാബയ്ക്ക് സമാനം സര്വ്വാത്മാക്കള്ക്കും വരദാനം
നല്കുന്ന ആത്മാവാണ്.