16.04.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - തന്റെ അവസ്ഥ നോക്കൂ എനിക്ക് ഒരു ബാബയോട് മാത്രമാണോ ഉള്ളുകൊണ്ട് ഇഷ്ടം അതോ മറ്റേതെങ്കിലും കര്മ്മ സംബന്ധികളുമായാണോ ഇഷ്ടം തോന്നുന്നത്.

ചോദ്യം :-
തന്റെ മംഗളം ചെയ്യുന്നതിന് വേണ്ടി ഏത് രണ്ട് കാര്യങ്ങളുടെ കണക്ക് ദിവസവും നോക്കണം?

ഉത്തരം :-
യോഗത്തിന്റെയും പെരുമാറ്റത്തിന്റെയും കണക്ക് ദിവസവും നോക്കൂ. പരിശോധിക്കൂ ഒരു ഡിസ്സര്വ്വീസ്സും ചെയ്യുന്നില്ലല്ലോ? സദാ തന്റെ ഹൃദയത്തോട് ചോദിക്കൂ ഞാന് എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുണ്ട്? എന്റെ സമയം എപ്രകാരമാണ് സഫലമാക്കുന്നത്? മറ്റുള്ളവരെ നോക്കുന്നില്ലല്ലോ? ആരുടെയെങ്കിലും നാമ രൂപത്തില് മനസ്സ് കുടുങ്ങിയിട്ടില്ലല്ലോ?

ഗീതം :-
മുഖം നോക്കൂ പ്രാണീ....

ഓംശാന്തി.  
ഇത് ആരാണ് പറഞ്ഞത്? പരിധിയില്ലാത്ത ബാബ പറയുകയാണ് അല്ലയോ ആത്മാക്കളേ. പ്രാണി അര്ത്ഥം ആത്മാവ്. പറയുമല്ലോ - ആത്മാവ് പോയി അര്ത്ഥം പ്രാണന് പോയി. ഇപ്പോള് ബാബ സന്മുഖത്തിരുന്ന് മനസ്സിലാക്കി തരുകയാണ് അല്ലയോ ആത്മാക്കളെ ഓര്മ്മിക്കൂ, കേവലം ഈ ജന്മത്തെ മാത്രം നോക്കരുത് എന്നാല് എപ്പോള് മുതല് നിങ്ങള് തമോപ്രധാനമായി മാറിയോ, അപ്പോള് താഴെയ്ക്ക് പടികളിറങ്ങി പതിതരായി മാറി. അപ്പോള് തീര്ച്ചയായും പാപം ചെയ്തിട്ടുണ്ടാവും. ഇപ്പോള് ഇത് ബുദ്ധിയുടെ കാര്യമാണ്. എത്ര ജന്മ ജന്മാന്തരങ്ങളിലെ പാപഭാരമാണ് ശിരസ്സിന് മുകളിലുള്ളത്, അത് എങ്ങനെ അറിയാന് കഴിയും. സ്വയം നോക്കണം നമ്മുടെ യോഗം എത്രയുണ്ടെന്ന്! ബാബയോടൊപ്പം എത്രത്തോളം നന്നായി യോഗം വെയ്ക്കുന്നുവോ അത്രയും വികര്മ്മം വിനാശമാകും. ബാബ പറയുന്നു എന്നെ ഓര്മ്മിക്കൂ അപ്പോള് നിങ്ങളുടെ വികര്മ്മം വിനാശമാകും ഇത് ഗ്യാരണ്ടിയാണ്. തന്റെ മനസ്സിനകത്തേയ്ക്ക് എല്ലാവരും നോക്കണം എനിക്ക് ബാബയോടൊപ്പം എത്രത്തോളം യോഗത്തിലിരിക്കാന് കഴിയുന്നുണ്ട്? എത്രത്തോളം ഞാന് യോഗം വെയ്ക്കുന്നുവോ, പവിത്രമായി മാറുന്നുവോ, പാപം മുറിഞ്ഞു പോകും, യോഗം വര്ദ്ധിക്കും. പവിത്രമായി മാറുന്നില്ലായെങ്കില് യോഗവും വെയ്ക്കാന് സാധിക്കില്ല. മുഴുവന് ദിവസത്തിലും 15 മിനിറ്റ് പോലും ഓര്മ്മയിലിരിക്കാന് കഴിയാത്ത അനേകം പേരുണ്ട്. സ്വയം ചോദിക്കണം - എന്റെ ഹൃദയം ശിവബാബയോടൊപ്പമാണോ അതോ ദേഹധാരിയോടൊപ്പമാണോ? കര്മ്മ സംബന്ധികളുമായിട്ടാണോ? മായ കൊടുങ്കാറ്റില് കുട്ടികളെയും കൊണ്ട് പോകുമല്ലോ! സ്വയവും മനസ്സിലാക്കാന് സാധിക്കുന്നു എന്റെ അവസ്ഥ എന്താണ്? ശിവബാബയുമായിട്ടാണോ ഉള്ളുകൊണ്ടിഷ്ടം അതോ ഏതെങ്കിലും ദേഹധാരിയുടെ കൂടെയാണോ? കര്മ്മ സംബന്ധികളുമായിട്ടാണെങ്കില് മനസ്സിലാക്കണം എന്റെ വികര്മ്മം കൂടുതലാണ്. അവരെ മായ അഴുക്ക് ചാലില് തള്ളിയിടുന്നു. വിദ്യാര്ത്ഥികള്ക്ക് ഉള്ളില് മനസ്സിലാക്കാന് സാധിക്കുന്നു, ഞാന് പാസ്സാകുമോ ഇല്ലയോ? നല്ല രീതിയില് പഠിക്കുന്നുണ്ടോ ഇല്ലയോ? നമ്പര്വൈസായിരിക്കുമല്ലോ. ആത്മാവിന് തന്റെ മംഗളം ചെയ്യണം. ബാബയുടെ നിര്ദ്ദേശമാണ്, അഥവാ നിങ്ങള് പുണ്യാത്മാവായി മാറി ഉയര്ന്ന പദവി നേടാന് ആഗ്രഹിക്കുന്നുവെങ്കില് അതിനാദ്യം വേണ്ടത് പവിത്രതയാണ്. വരുന്നതും പവിത്രമായാണ് പിന്നീട് പോകുന്നതും പവിത്രമായാണ്, പതിതര്ക്കൊരിക്കലും ഉയര്ന്ന പദവി നേടാന് സാധിക്കില്ല. സദാ തന്റെ ഹൃദയത്തോട് ചോദിക്കണം - ഞാന് ബാബയെ എത്ര ഓര്മ്മിക്കുന്നുണ്ട്, ഞാന് എന്താണ് ചെയ്യുന്നത്? പിറകിലായ വിദ്യാര്ത്ഥികളുടെ ഉള്ള് കുത്തുമെന്നത് തീര്ച്ചയാണ്. ഉയര്ന്ന പദവി നേടുന്നതിന് വേണ്ടിയാണ് പുരുഷാര്ത്ഥം ചെയ്യുന്നത്. എന്നാല് സ്വഭാവവും വേണമല്ലോ. ബാബയെ ഓര്മ്മിച്ച് തന്റെ തലയിലെ പാപഭാരം ഇറക്കണം. ഓര്മ്മയിലൂടെയല്ലാതെ പാപഭാരം ഇറക്കാന് സാധിക്കില്ല. അതിനാല് ബാബയോട് വളരെയധികം യോഗമുണ്ടായിരിക്കണം. ഉയര്ന്നതിലും ഉയര്ന്ന ബാബ വന്ന് പറയുകയാണ് പിതാവായായ എന്നെ ഓര്മ്മിക്കൂ എങ്കില് വികര്മ്മം വിനാശമാകും. സമയം അടുത്തേയ്ക്ക് വന്നുകൊണ്ടിരിക്കുകയാണ്. ശരീരത്തില് ഗ്യാരണ്ടിയില്ല. പെട്ടെന്ന് ഏതെങ്കിലും തരത്തിലുള്ള ആക്സിഡന്റ് ഉണ്ടാകുന്നു. അകാല മൃത്യുവിന്റെ ഫുള് സീസണാണ്. അതിനാല് ഓരോരുത്തര്ക്കും അവരവരുടെ പരിശോധന ചെയ്ത് തന്റെ മംഗളം ചെയ്യണം. മുഴുവന് ദിവസത്തിന്റെയും കണക്ക് നോക്കണം - യോഗവും പെരുമാറ്റവും. നമ്മള് മുഴുവന്ദിവസത്തിലും എത്ര പാപം ചെയ്തു? മനസ്സിലും, വാക്കിലുമാണ് ആദ്യം വരുന്നത് പിന്നീട് കര്മ്മത്തിലേക്ക് വരുന്നു. ഇപ്പോള് കുട്ടികള്ക്ക് ശരിയായ ബുദ്ധി ലഭിച്ചിരിക്കുകയാണ് നമുക്ക് നല്ല കര്മ്മം ചെയ്യണം. ആര്ക്കും ബുദ്ധിമുട്ട് നല്കിയില്ലല്ലോ? അസത്യം പറയുന്നില്ലല്ലോ? ഡിസ്സര്വ്വീസ് ചെയ്യുന്നില്ലല്ലോ? ചിലര് ആരുടെയെങ്കിലും നാമ രൂപത്തില് കുടുങ്ങി പിന്നെ യജ്ഞ പിതാവിന്റെ നിന്ദ ചെയ്യിപ്പിക്കുന്നു.

ബാബ പറയുകയാണ് ആര്ക്കും ദുഃഖം കൊടുക്കരുത്. ഒരു ബാബയുടെ ഓര്മ്മയിലിരിക്കൂ. വളരെ ശക്തിശാലിയായ പ്രയത്നം ലഭിച്ചിട്ടുണ്ട്. അഥവാ നമ്മള് ഓര്മ്മയിലിരിക്കുന്നില്ലായെങ്കില് എന്താവും അവസ്ഥ! ഈ സമയം തെറ്റ് ചെയ്യുകയാണെങ്കില് പിന്നീട് പശ്ചാത്തപിക്കേണ്ടി വരും. ഇതും മനസ്സിലാക്കി തന്നിട്ടുണ്ട് ആരാണോ കുറഞ്ഞ പദവി നേടുന്നവര്, അവര് കുറഞ്ഞ പദവിയേ നേടൂ. നമുക്ക് എന്ത് ചെയ്യാമെന്ന് ബുദ്ധികൊണ്ട് മനസ്സിലാക്കാന് സാധിക്കും. എല്ലാവര്ക്കും ഈ മന്ത്രം നല്കാന് സാധിക്കണം - ബാബയെ ഓര്മ്മിക്കൂ. കുട്ടികള്ക്ക് ലക്ഷ്യം ലഭിച്ചിട്ടുണ്ട്. ഈ കാര്യങ്ങള് ലോകത്തിലുള്ളവര്ക്ക് മനസ്സിലാക്കാന് സാധിക്കില്ല. ബാബയെ ഓര്മ്മിക്കുന്നതിന്റെ കാര്യമാണ് ഏറ്റവുമാദ്യം മുഖ്യമായിട്ടുള്ളത്. രചയിതാവിന്റെയും രചനയുടെയും ജ്ഞാനം ലഭിച്ചു കഴിഞ്ഞു. ദിവസവും മനസ്സിലാക്കുന്നതിന് വേണ്ടി ഏതെങ്കിലുമൊക്കെ പുതിയ പുതിയ പോയിന്റുകള് നല്കുന്നു. എങ്ങനെയാണോ വിരാട രൂപത്തിന്റെ ചിത്രം, അതില് പോലും നിങ്ങള്ക്ക് മനസ്സിലാക്കികൊടുക്കാന് സാധിക്കും. എങ്ങനെയാണ് വര്ണ്ണങ്ങളില് വരുന്നത് - ഇതും ഏണിപ്പടിയുടെ ഒരു വശത്ത് വെയ്ക്കുന്നതിനുള്ള ചിത്രമാണ്. മുഴുവന് ദിവസവും ഈ ചിന്തനം നടന്നുകൊണ്ടിരിക്കണം എങ്ങനെ ആര്ക്കെങ്കിലും മനസ്സിലാക്കി കൊടുക്കാം? സേവനം ചെയ്യുന്നതിലൂടെയും ബാബയുടെ ഓര്മ്മയുണ്ടായിരിക്കും. ബാബയുടെ ഓര്മ്മയിലൂടെ മാത്രമേ വികര്മ്മം വിനാശമാകൂ. തന്റെ തന്നെ മംഗളവും ചെയ്യണം. ബാബ മനസ്സിലാക്കി തന്നിട്ടുണ്ട് നിങ്ങളില് 63 ജന്മത്തിന്റെ പാപമുണ്ട്. പാപം ചെയ്ത് ചെയ്ത് സതോപ്രധാനത്തില് നിന്ന് തമോ പ്രധാനമായി മാറിയിരിക്കുന്നു. ഇപ്പോള് എന്റെതായി മാറി ഇനി ഒരു പാപ കര്മ്മവും ചെയ്യാതിരിക്കൂ. അസത്യം, പൈശാചികമായ കാര്യം, വീട് ഉപേക്ഷിപ്പിക്കുക, കേട്ടതും കേള്ക്കാത്തതുമായ കാര്യങ്ങള് വിശ്വസിക്കുക - ഈ ചാരപ്പണി വളരെ നാശകരമാണ്. ബാബയുമായുള്ള യോഗം തന്നെ ഇല്ലാതാക്കുന്നു, അപ്പോള് എത്ര പാപമായി. സര്ക്കാരിനും ചാരന്മാരുണ്ടാകും. സര്ക്കാരിന്റെ കാര്യം ഏതെങ്കിലും ശത്രുവിനോട് പറഞ്ഞ് വളരെയധികം നാശം വിതയ്ക്കുന്നു. പിന്നീടവര്ക്ക് വളരെ കടുത്ത ശിക്ഷ ലഭിക്കുന്നു. അതിനാല് കുട്ടികളുടെ വായില് നിന്ന് സദാ ജ്ഞാന രത്നങ്ങള് വരണം. തല തിരിഞ്ഞ വാര്ത്തകള് പോലും പരസ്പരം ചോദിക്കരുത്. ജ്ഞാനത്തിന്റെ സംഭാഷണം മാത്രം നടത്തണം. നിങ്ങള് ബാബയുമായി എങ്ങനെ യോഗം വെയ്ക്കുന്നു? എങ്ങനെ മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കുന്നു? മുഴുവന് ദിവസവും ഈ ചിന്തയായിരിക്കണം. ചിത്രങ്ങളുടെ മുന്നില് പോയിരിക്കണം. നിങ്ങളുടെ ബുദ്ധിയിലാണെങ്കില് ജ്ഞാനമുണ്ടല്ലോ. ഭക്തിമാര്ഗ്ഗത്തിലാണെങ്കില് അനേകപ്രകാരത്തിലുള്ള ചിത്രങ്ങളെ പൂജിച്ചുകൊണ്ടിരിക്കുന്നു. ഒന്നും തന്നെ അറിയുകയുമില്ല. അന്ധവിശ്വാസം, ബിംബാരാധന (മൂര്ത്തിപൂജ) ഈ കാര്യങ്ങളില് ഭാരതം പ്രസിദ്ധമാണ്. ഇപ്പോള് നിങ്ങള് ഈ കാര്യങ്ങള് മനസ്സിലാക്കികൊടുക്കുന്നതില് വളരെയധികം പരിശ്രമിക്കുന്നു. പ്രദര്ശനികളില് എത്ര പേരാണ് വരുന്നത്. വിവിധ പ്രകാരത്തിലുള്ളവരുണ്ട്, ചിലരാണെങ്കില് മനസ്സിലാക്കുന്നു, ഇത് കാണാനും മനസ്സിലാക്കാനും കൊള്ളാം. നോക്കും, പിന്നെ സെന്ററിലേയ്ക്കൊന്നും വരില്ല. ദിവസം ചെല്ലുന്തോറും ലോകത്തിന്റെ അവസ്ഥ വളരെ മോശമായികൊണ്ടിരിക്കുകയാണ്. ഒരുപാട് പ്രശ്നങ്ങളാണ്, വിദേശത്ത് എന്തെല്ലാമാണ് നടന്നുകൊണ്ടിരിക്കുന്നത് - ചോദിക്കേണ്ട കാര്യമില്ല. എത്ര മനുഷ്യരാണ് മരിക്കുന്നത്. തമോ പ്രധാന ലോകമാണല്ലോ. ബോംബുകളൊന്നും ഉണ്ടാക്കരുതെന്ന് കേവലം പറയുന്നു. പക്ഷെ അവര് പറയുകയാണ് നിങ്ങളുടെയടുത്ത് ഒരുപാട് ഉണ്ടാക്കി വെച്ചിട്ടുണ്ട് പിന്നെ ഞങ്ങള്ക്കെന്തുകൊണ്ട് ഉണ്ടാക്കി കൂടാ. അല്ലെങ്കില് അടിമയായി കഴിയേണ്ടി വരും. എന്തെല്ലാം അഭിപ്രായങ്ങള് വരുന്നുണ്ടോ അതെല്ലാം വിനാശത്തിന് വേണ്ടിയാണ്. വിനാശം നടക്കുക തന്നെ വേണം. ശങ്കരന് പ്രേരിപ്പിക്കുന്നയാളെന്ന് പറയുന്നു എന്നാല് ഇതില് പ്രേരണയുടെ ഒരു കാര്യവുമില്ല. നമ്മള് ഡ്രാമയിലാണ് നില്ക്കുന്നത്. മായ വളരെ തീക്ഷ്ണമാണ്. എന്റെ കുട്ടികളെപോലും വികാരത്തില് വീഴ്ത്തുന്നു. എത്രയാണ് മനസ്സിലാക്കികൊടുക്കുന്നത് ദേഹത്തോട് പ്രീതി വെയ്ക്കരുത്, നാമ രൂപത്തില് കുടുങ്ങരുത്. എന്നാല് തമോപ്രധാന മായയും ഇങ്ങനെ, ദേഹത്തില് കുടുക്കുന്നു. പൂര്ണ്ണമായും മൂക്കിന് പിടിക്കുന്നു. അറിയാന് സാധിക്കുന്നില്ല. ബാബ എത്രയാണ് മനസ്സിലാക്കിത്തരുന്നത് - ശ്രീമതത്തിലൂടെ നടക്കൂ, എന്നാല് നടക്കുന്നില്ല. രാവണന്റെ മതം പെട്ടെന്ന് ബുദ്ധിയിലേക്ക് വരുന്നു. രാവണന്റെ ജയിലില് നിന്ന് വിടുന്നില്ല.

ബാബ പറയുന്നു സ്വയം ആത്മാവാണെന്ന് മനസ്സിലാക്കൂ, ബാബയെ ഓര്മ്മിക്കൂ. ഇപ്പോള് നമ്മള് ഇവിടെ നിന്ന് പൊയ്ക്കഴിഞ്ഞു അത്രമാത്രം. അരകല്പ്പത്തിന്റെ രോഗത്തില് നിന്ന് നമ്മള് മുക്തമാകുന്നു. അവിടെയാണെങ്കില് നിരോഗിയായ ശരീരമാണ്. ഇവിടെയാണെങ്കില് എത്ര രോഗിയാണ്. ഇത് ഘോര നരകമല്ലേ. മനുഷ്യര് കേവലം ഗരുഡ പുരാണം വായിക്കുന്നു എന്നാല് വായിക്കുന്നവര്ക്കോ കേള്ക്കുന്നവര്ക്കോ ഒന്നും തന്നെ മനസ്സിലാകുന്നില്ല. ബാബ സ്വയം പറയുകയാണ് മുമ്പ് ഭക്തിയുടെ എത്രയധികം ലഹരിയുണ്ടായിരുന്നു. ഭക്തിയിലൂടെ ഭഗവാനെ ലഭിക്കും, ഇത് കേട്ട് സന്തോഷിച്ച് ഭക്തി ചെയ്തുകൊണ്ടേയിരുന്നു. പതിതമാകുന്നു അപ്പോഴാണ് വിളിക്കുന്നത് - അല്ലയോ പതിത പാവനാ വരൂ. ഭക്തി ചെയ്യുന്നു ഇത് നല്ലതാണ് പിന്നീട് ഭഗവാനെയെന്തിനാണ് ഓര്മ്മിക്കുന്നത്! ഭഗവാന് വന്ന് ഭക്തിയുടെ ഫലം നല്കുമെന്ന് കരുതുന്നു. എന്ത് ഫലം നല്കും - അതാര്ക്കും അറിയുകയില്ല. ബാബ പറയുന്നു ഗീത പഠിക്കുന്നവര്ക്കും മനസ്സിലാക്കി കൊടുക്കണം, അത് നമ്മുടെ ധര്മ്മത്തിലുള്ളതാണ്. ആദ്യത്തെ മുഖ്യമായ കാര്യമിതാണ് ഗീതയിലെ ഭഗവാനുവാച. ഇപ്പോള് ഗീതയുടെ ഭഗവാനാരാണ്? ഭഗവാന്റെ പരിചയം വേണമല്ലോ. നിങ്ങള്ക്കറിയാന് കഴിഞ്ഞു - ആത്മാവെന്താണ്, പരമാത്മാവെന്താണ്? മനുഷ്യര് ജ്ഞാനത്തിന്റെ കാര്യത്തില് വളരെയധികം ഭയപ്പെടുന്നു. ഭക്തി വളരെ നല്ലതായി തോന്നുന്നു. ജ്ഞാനത്തില് നിന്ന് 3 മൈല് ദൂരേക്ക് ഓടിപ്പോകുന്നു. പാവനമാകുന്നത് നല്ലതല്ലേ, ഇപ്പോള് പാവന ലോകത്തിന്റെ സ്ഥാപനയും, പതിത ലോകത്തത്തിന്റെ വിനാശവും ഉണ്ടാകുന്നു. എന്നാല് തീര്ത്തും കേള്ക്കുന്നില്ല. ബാബയുടെ നിര്ദ്ദേശമാണ് - മോശമായത് കേള്ക്കരുത്... പിന്നീട് മായ പറയുന്നു ബാബയുടെ കാര്യം കേള്ക്കരുത്. മായയുടെ നിര്ദ്ദേശമാണ് ശിവബാബയുടെ ജ്ഞാനം കേള്ക്കരുത്. ഇങ്ങനെ ശക്തമായി മായ ചാട്ടവാറുകൊണ്ട് അടിക്കുന്നു അത് ബുദ്ധിയിലിരിക്കുന്നില്ല. ബാബയെ ഓര്മ്മിക്കാനെ സാധിക്കുന്നില്ല. മിത്ര സംബന്ധി, ദേഹധാരിയെ ഓര്മ്മ വരുന്നു. ബാബയുടെ ആജ്ഞ മാനിക്കുന്നില്ല. ബാബ പറയുന്നു എന്നെ മാത്രം ഓര്മ്മിക്കൂ എങ്കിലും ബാബയുടെ ആജ്ഞ അംഗീകരിക്കാത്തവരായി മാറി പറയുന്നു ഞങ്ങള്ക്ക് ഇന്നവരുടെ ഓര്മ്മ വരുന്നു. ഓര്മ്മ വന്നു എങ്കില് വീണു പോയി. ഈ കാര്യങ്ങളില് നിന്നെല്ലാം വൈരാഗ്യം വരണം. ഇത് തികച്ചും മോശമായ ലോകമാണ്. നമുക്ക് വേണ്ടി പുതിയ സ്വര്ഗ്ഗം സ്ഥാപിതമായികൊണ്ടിരിക്കുകയാണ്. നിങ്ങള് കുട്ടികള്ക്ക് ബാബയുടെയും സൃഷ്ടി ചക്രത്തിന്റെയും പരിചയം ലഭിച്ചിരിക്കുന്നു അതിനാല് ആ പഠിപ്പില് തന്നെ മുഴുകണം. ബാബ പറയുന്നു തന്റെ ഉള്ളിലേയ്ക്ക് നോക്കൂ. നാരദന്റെ ഉദാഹരണമുണ്ടല്ലോ. അതിനാല് ബാബയും പറയുകയാണ് - സ്വയം നോക്കൂ, ഞാന് ബാബയെ ഓര്മ്മിക്കുന്നുണ്ടോ? ഓര്മ്മയിലൂടെ മാത്രമേ പാപം ഭസ്മമാകൂ. ഏത് അവസ്ഥയിലാണെങ്കിലും ശിവബാബയെ ഓര്മ്മിക്കണം, മറ്റാരുമായും സ്നേഹം വെയ്ക്കരുത്. അന്തിമത്തില് ശിവബാബയുടെ ഓര്മ്മയുണ്ടാവണം അപ്പോള് പ്രാണന് ശരീരത്തില് നിന്ന് പോകണം. ശിവബാബയുടെ ഓര്മ്മയുണ്ടാവണം സ്വദര്ശന ചക്രത്തിന്റെ ജ്ഞാനവുമുണ്ടാകണം. സ്വദര്ശന ചക്രധാരിയാരാണ്, ഇതുപോലും ആര്ക്കും അറിയുകയില്ല. ബ്രാഹ്മണര്ക്കും ഈ ജ്ഞാനം ആരാണ് നല്കിയത്? ബ്രാഹ്മണരെ ഇങ്ങനെ സ്വദര്ശന ചക്രധാരിയാക്കി മാറ്റിയതാരാണ്? പരംപിതാ പരമാത്മാ ബിന്ദു. അപ്പോള് പരമാത്മാവും സ്വദര്ശന ചക്രധാരിയാണോ? അതെ, ബാബയാണ് ആദ്യം. ഇല്ലായെങ്കില് നമ്മള് ബ്രാഹ്മണരെ ആര് രചിക്കും. മുഴുവന് രചനയുടെയും ആദി, മധ്യ, അന്ത്യത്തിന്റെ ജ്ഞാനം ബാബയിലുണ്ട്. നിങ്ങളുടെ ആത്മാവിലും നിറക്കുന്നു, ബാബയും ആത്മാവാണ്. ഭക്തി മാര്ഗ്ഗത്തില് വിഷ്ണുവിനെ ചക്രധാരിയാക്കി മാറ്റിയിരിക്കുന്നു. നമ്മള് പറയുന്നു പരമാത്മാവ് ത്രികാലദര്ശി, ത്രിമൂര്ത്തി, ത്രിനേത്രിയാണ്. ബാബ നമ്മളെ സ്വദര്ശന ചക്രധാരിയാക്കി മാറ്റുന്നു. ബാബയും തീര്ച്ചയായും മനുഷ്യ ശരീരത്തില് വന്നാണ് കേള്പ്പിക്കുന്നത്. രചനയുടെ ആദി-മധ്യ-അന്ത്യത്തിന്റെ ജ്ഞാനം തീര്ച്ചയായും രചയിതാവ് തന്നെയല്ലേ കേള്പ്പിക്കുക. രചയിതാവിനെ തന്നെ ആരും അറിയുന്നില്ലായെങ്കില് പിന്നെ രചനയുടെ ജ്ഞാനം എവിടെ നിന്ന് ലഭിക്കാനാണ്. ഇപ്പോള് നിങ്ങള് മനസ്സിലാക്കി ശിവബാബ തന്നെയാണ് സ്വദര്ശന ചക്രധാരി, ജ്ഞാനത്തിന്റെ സാഗരന്. നമ്മളെങ്ങനെ 84 ന്റെ ചക്രത്തില് വരുന്നുവെന്ന് ബാബ അറിയുന്നു. സ്വയം പുനര്ജന്മം എടുക്കുന്നില്ല. ബാബയില് ജ്ഞാനമുണ്ട്, അത് നമ്മെ കേള്പ്പിക്കുകയാണ്. അതുകൊണ്ട് ഏറ്റവുമാദ്യം ശിവബാബയാണ് സ്വദര്ശന ചക്രധാരി. ശിവബാബ തന്നെയാണ് നമ്മളെ സ്വദര്ശന ചക്രധാരിയാക്കി മാറ്റുന്നത്. പാവനമാക്കി മാറ്റുന്നു കാരണം ബാബ പതിത പാവനനാണ്. ബാബ രചയിതാവുമാണ്. അച്ഛന് കുട്ടികളുടെ ജീവിതം അറിയുമല്ലോ. ശിവബാബ ബ്രഹ്മാവിലൂടെ സ്ഥാപന ചെയ്യിക്കുന്നു. ചെയ്യുന്നവനും ചെയ്യിപ്പിക്കുന്നവനുമല്ലേ. നിങ്ങളും പഠിക്കൂ, പഠിപ്പിക്കൂ. ബാബ പഠിപ്പിക്കുകയാണ് പിന്നീട് പറയുന്നു മറ്റുള്ളവരെയും പഠിപ്പിക്കൂ. അതിനാല് ശിവബാബ തന്നെ നിങ്ങളെ സ്വദര്ശന ചക്രധാരിയാക്കി മാറ്റുന്നു. പറയുന്നു എന്നില് സൃഷ്ടി ചക്രത്തിന്റെ ജ്ഞാനമുണ്ട് അതുകൊണ്ട് കേള്പ്പിക്കുന്നു. 84 ജന്മം എങ്ങനെ എടുക്കുന്നു - ഈ 84 ജന്മങ്ങളുടെ കഥ ബുദ്ധിയിലുണ്ടായിരിക്കണം. ഇത് ബുദ്ധിയിലിരിക്കുകയാണെങ്കില് ചക്രവര്ത്തി രാജാവായി മാറാന്സാധിക്കുന്നു. ഇതാണ് ജ്ഞാനം. ബാക്കി യോഗത്തിലൂട പാപം ഇല്ലാതാകുന്നു. മുഴുവന് ദിവസത്തിന്റെയും കണക്കെടുക്കൂ. ഓര്മ്മിക്കുന്നേയില്ലായെങ്കില് കണക്കിനെ എങ്ങനെ ഇല്ലാതാക്കും! മുഴുവന് ദിവസത്തിലും എന്തെല്ലാം ചെയ്തു - ഇത് ഓര്മ്മയുണ്ടായിരിക്കണമല്ലോ. ഇങ്ങനെയും മനുഷ്യരുണ്ട്, തന്റെ കണക്ക് എടുക്കുന്നു - എത്ര ശാസ്ത്രങ്ങള് പഠിച്ചൂ, എത്ര പുണ്യം ചെയ്തു? നിങ്ങളാണെങ്കില് പറയും - എത്ര സമയം ഓര്മ്മിച്ചു? എത്ര സന്തോഷത്തോടുകൂടി പോയി ബാബയുടെ പരിചയം നല്കി?

ബാബയിലൂടെ ഏത് പോയിന്റാണോ ലഭിച്ചിട്ടുള്ളത്, ഇടയ്ക്കിടയ്ക്ക് അതിന്റെ മഥനം ചെയ്യൂ. ഏത് ജ്ഞാനമാണോ ലഭിച്ചത് അത് ബുദ്ധിയില് ഓര്മ്മിക്കൂ, ദിവസവും മുരളി പഠിക്കൂ. അതും വളരെ നല്ലതാണ്. മുരളിയില് ഏതെല്ലാം പോയിന്റുകളാണോ ഉള്ളത് അതിനെ ഇടയ്ക്കിടയ്ക്ക് മഥനം ചെയ്യണം. ഇവിടെയിരിക്കുന്നവരെക്കാള് കൂടുതല് പുറമെ വിദേശത്തിരിക്കുന്നവരാണ് ഓര്മ്മിച്ചുകൊണ്ടിരിക്കുന്നത്. എത്ര ബന്ധനസ്ഥരാണ്, ബാബയെ ഒരിക്കല് പോലും കണ്ടിട്ടില്ല, വളരെയധികം ഓര്മ്മിക്കുന്നു, ലഹരി വര്ദ്ധിച്ചുകൊണ്ടിരിക്കുന്നു. വീട്ടിലിരുന്ന് സാക്ഷാത്ക്കാരം ഉണ്ടാകുന്നു അഥവാ കേട്ട് കേട്ട് അനായാസമായി നിശ്ചയമുണ്ടാകുന്നു. അതിനാല് ബാബ പറയുകയാണ് ഉള്ളില് തന്റെ പരിശോധന ചെയ്തുകൊണ്ടേയിരിക്കൂ ഞാന് എത്രത്തോളം ഉയര്ന്ന പദവി നേടും? എന്റെ പെരുമാറ്റം എങ്ങനെയുള്ളതാണ്? ഏതെങ്കിലും ആഹാരത്തോട് അത്യാഗ്രഹം ഇല്ലല്ലോ? യാതൊരു ശീലവുമുണ്ടായിരിക്കരുത്. അവ്യഭിചാരി ഓര്മ്മയിലിരിക്കലാണ് മുഖ്യമായ കാര്യം. ഹൃദയത്തോട് ചോദിക്കൂ - ഞാന് ആരെയാണ് ഓര്മ്മിക്കുന്നത്? എത്ര സമയം മറ്റുള്ളവരെ ഓര്മ്മിക്കുന്നുണ്ട്? ജ്ഞാനവും ധാരണ ചെയ്യണം, പാപവും ഇല്ലാതാകണം. ചിലര് ഇങ്ങനെയുള്ള പാപം ചെയ്തിട്ടുണ്ട് അതിന്റെ കാര്യമേ പറയേണ്ട. ഭഗവാന് പറയുന്നു ഇത് ചെയ്യൂ എന്നാല് പറയുന്നു പരവശരാണ് അര്ത്ഥം മായയുടെ വശത്താണ്. ശരി, മായയുടെ വശത്ത് തന്നെയിരിക്കൂ. ഒന്നുകില് നിങ്ങള്ക്ക് ശ്രീമതത്തിലൂടെ നടക്കണം അല്ലെങ്കില് തന്റെ മതത്തിലൂടെ. നോക്കണം ഈ അവസ്ഥയില് ഞാന് എത്രത്തോളം പാസ്സാകും? 21 ജന്മങ്ങളുടെ നഷ്ടം സംഭവിക്കുന്നു. എപ്പോഴാണോ കര്മ്മാതീത അവസ്ഥയിലെത്തുന്നത് പിന്നീട് ദേഹാഭിമാനത്തിന്റെ പേര് പോലും ഉണ്ടായിരിക്കില്ല അതുകൊണ്ട് പറയുകയാണ് ദേഹീ അഭിമാനിയായി മാറൂ. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുര മധുരമായ കുട്ടികളെ പ്രതി മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) യജ്ഞപിതാവിന്റെ നിന്ദ ഉണ്ടാകുന്ന തരത്തില് യാതൊരു കര്മ്മവും ചെയ്യരുത്. ബാബയിലൂടെ ഏത് പവിത്രമായ ബുദ്ധിയാണോ ലഭിച്ചിരിക്കുന്നത് ആ ബുദ്ധിയിലൂടെ നല്ല കര്മ്മങ്ങള് ചെയ്യണം. ആര്ക്കും ദുഃഖം കൊടുക്കരുത്.

2) പരസ്പരം തല തിരിഞ്ഞ വാര്ത്ത ചോദിക്കരുത്, പരസ്പരം ജ്ഞാനത്തിന്റെ കാര്യങ്ങള് മാത്രം പറയണം. അസത്യം, പൈശാചികം, വീട്ടില് പ്രശ്നമുണ്ടാക്കുന്ന കാര്യങ്ങള് ഇതെല്ലാം ഉപേക്ഷിച്ച് മുഖത്തില് നിന്ന് സദാ രത്നങ്ങള് വരണം. മോശമായ കാര്യങ്ങള് കേള്ക്കരുത്, കേള്പ്പിക്കരുത്.

വരദാനം :-
അഞ്ച് വികാരങ്ങളാകുന്ന ശത്രുവിനെ പരിവര്ത്തനപ്പെടുത്തി സഹയോഗിയാക്കി മാറ്റുന്ന മായാജീത്ത് ജഗത്ജീത്തായി ഭവിക്കട്ടെ.

വിജയിക്കുന്നവര് ശത്രുവിന്റെ രൂപം തീര്ച്ചയായും പരിവര്ത്തനപ്പെടുത്തുന്നു. എങ്കില് താങ്കള് വികാരങ്ങളാകുന്ന ശത്രുവിനെ പരിവര്ത്തനപ്പെടുത്തി സഹയോഗി സ്വരൂപരാക്കൂ, അപ്പോള് അവര് സദാ താങ്കളെ സലാം ചെയ്തുകൊണ്ടിരിക്കും. കാമവികാരത്തെ ശുഭകാമനയുടെ രൂപത്തില്, ക്രോധത്തെ ആത്മീയ ലഹരിയുടെ രൂപത്തില്, ലോഭത്തെ അനാസക്ത വൃത്തിയുടെ രൂപത്തില്, മോഹത്തെ സ്നേഹത്തിന്റെ രൂപത്തില്, ദേഹാഭിമാനത്തെ സ്വാഭിമാനത്തിന്റെ രൂപത്തില് പരിവര്ത്തനപ്പെടുത്തൂ എങ്കില് മായാജീത് ജഗത്ജീത്തായി മാറും.

സ്ലോഗന് :-
യഥാര്ത്ഥ സ്വര്ണ്ണത്തില് എന്റേതെന്നത് തന്നെയാണ് കലര്പ്പ്, അത് മൂല്യം കുറച്ചുകളയുന്നു അതിനാല് എന്റേതെന്ന ഭാവത്തെ സമാപ്തമാക്കൂ.

അവ്യക്ത സൂചനകള്:- കമ്പൈന്റ് രൂപത്തിന്റെ സ്മൃതിയിലൂടെ സദാ വിജയിയാകൂ.

എപ്പോഴെങ്കിലും ഏതെങ്കിലും കാര്യത്തിലോ സേവയിലോ ഒറ്റക്കാണെന്ന അനുഭവം തോന്നുമ്പോള് ക്ഷീണിച്ചുപോകുന്നു. പിന്നെ രണ്ട് കൈകളുള്ളവരെ കൂട്ടുകാരാക്കി ആയിരം കൈകളുള്ളയാളെ മറന്നുപോകുന്നു. ആയിരം കൈകളുള്ളയാള് തന്റെ പരംധാം വീട് വിട്ട് താങ്കളെ കൂടെ കൊണ്ടുപോകാന് വന്നപ്പോള് അവരെ എന്തുകൊണ്ട് കമ്പൈന്റാക്കി വെക്കുന്നില്ല! സദാ ബുദ്ധി കൊണ്ട് കമ്പൈന്റായിരിക്കൂ എങ്കില് സഹയോഗം ലഭിച്ചുകൊണ്ടിരിക്കും.