16.06.24    Avyakt Bapdada     Malayalam Murli    03.03.20     Om Shanti     Madhuban


ശുഭ ഭാവവും പ്രേമ ഭാവവും ഇമര്ജ് ചെയ്തു ക്രോധമെന്ന മഹാശത്രുവിന് മേല് വിജയിയാകൂ


ഇന്ന് ബാപ്ദാദ തന്റെ ജന്മ പങ്കാളികളെ, ഒപ്പമൊപ്പം സേവന പങ്കാളികളെ കണ്ട് ഹര്ഷിതനാകുകയാണ്. ഇന്ന് താങ്കളെല്ലാവര്ക്കും ബാപ്ദാദയുടെ അലൗകിക ജന്മത്തിന്റെ, ഒപ്പം ജന്മപങ്കാളികളുടെയും ജന്മദിവസത്തിന്റെ സന്തോഷമുണ്ട് എന്തുകൊണ്ട്? ഇതുപോലെ വേറിട്ടതും വളരെയധികം പ്രിയപ്പെട്ടതുമായ അലൗകിക ജന്മം വേറെയാര്ക്കും ഉണ്ടാകില്ല. ഇങ്ങനെയൊരിക്കലും കേട്ടിട്ടുണ്ടാവില്ല അച്ഛന്റെ ജന്മദിനവും കുട്ടികളുടെ ജന്മദിനവും ഒന്നാണ് എന്ന്. ഈ വേറിട്ടതും പ്രിയപ്പെട്ടതുമായ വജ്ര തുല്യ ജന്മം ഇന്ന് താങ്കള് ആഘോഷിക്കുകയാണ്. ഒപ്പം എല്ലാവര്ക്കും ഈ വേറിട്ടതും പ്രിയപ്പെട്ടതുമായ സ്മൃതിയുണ്ട് അതായത് ഈ അലൗകിക ജന്മം വളരെ വിചിത്രമാണ് ,സ്വയം ഭഗവാന് - പിതാവ് കുട്ടികളുടെ ജന്മദിനം ആഘോഷിക്കുകയാണ്. പരമാത്മാവ് കുട്ടികളുടെ, ശ്രേഷ്ഠ ആത്മാക്കളുടെ ജന്മ ദിവസം ആഘോഷിക്കുകയാണ്. ലോകത്തില് പേരിനു മാത്രം ചിലര് പറയുന്നു നമ്മെ ജനിപ്പിച്ചത് ഭഗവാനാണ് പരമാത്മാവാണ് എന്ന്. എന്നാല് അറിയുന്നില്ല, അതു സ്മൃതിയിലുമില്ല. താങ്കള് എല്ലാവരും അനുഭവത്തിലൂടെ പറയുന്നു - നമ്മള് പരമാത്മാ വംശികളാണ്, ബ്രഹ്മാവംശികളാണ്. പരമാത്മാവ് നമ്മുടെ ജന്മദിവസം ആഘോഷിക്കുന്നു.

ഇന്ന് എല്ലായിടത്തു നിന്നും ഇവിടെ എത്തിയിരിക്കുന്നത് എന്തിനാണ്? ആശംസകള് നേരാനും ആശംസകള് എടുക്കാനുമായി. ബാപ്ദാദ വിശേഷിച്ച് തന്റെ ജന്മ പങ്കാളികള്ക്ക് ആശംസകള് നേരുന്നു. സേവന പങ്കാളികള്ക്കും ആശംസകള് നേരുന്നു. ആശംസകള്ക്കൊപ്പം പരമ പ്രേമത്തിന്റെ മുത്തുകള്, വജ്രങ്ങള്, ആഭരണങ്ങളിലൂടെ വര്ഷിക്കുകയാണ്. പ്രേമത്തിന്റെ മുത്തുകള് കണ്ടിട്ടില്ലേ. പ്രേമത്തിന്റെ മുത്തുകളെ അറിയാമല്ലോ? പുഷ്പവര്ഷം, സ്വര്ണ്ണവര്ഷം എല്ലാവരും ചെയ്യുന്നു, എന്നാല് ബാപ്ദാദ താങ്കള് എല്ലാവരിലും പരമ പ്രേമത്തിന്റെ അലൗകിക സ്നേഹത്തിന്റെ മുത്തുകള് വര്ഷിക്കുകയാണ്. ഒരു മടങ്ങല്ല, പദം-പദം-പദം മടങ്ങ് ഹൃദയത്തില് നിന്നും ആശംസകള് നല്കുന്നു. താങ്കള് എല്ലാവരും ഹൃദയത്തില് നിന്നും ആശംസകള് നേരുന്നുണ്ട്, അതും ബാപ്ദാദയുടെ അടുക്കല് എത്തുകയാണ്. ഇന്ന് ആഘോഷിക്കുകയും ആശംസിക്കുകയും ചെയ്യുന്ന ദിവസമാണ്. ആഘോഷിക്കുന്ന സമയം എന്താണ് ചെയ്യുന്നത്? ബാന്റ് മേളം മുഴക്കുന്നു. ബാപ്ദാദ എല്ലാ കുട്ടികളുടെയും മനസ്സിന്റെ സന്തോഷത്തിന്റെ ബാന്റ്, പാട്ട്-മേളങ്ങളും കേള്ക്കുകയാണ്. ഭക്തര് വിളിച്ചു കൊണ്ടിരിക്കുന്നു താങ്കള് കുട്ടികളാണെങ്കില് ബാബയുടെ സ്നേഹത്തില് ലയിച്ചിരിക്കുന്നു. ലയിച്ചിരിക്കാന് അറിയില്ലേ? ഈ ലയിച്ചിരിക്കുക - ഇത് തന്നെയാണ് സമാനമാക്കുന്നത്.

ബാപ്ദാദക്ക് കുട്ടികളെ തന്നില് നിന്നും വേര്പെടുത്താന് കഴിയില്ല. കുട്ടികളും വേറിടാന് ആഗ്രഹിക്കുന്നില്ല എന്നാല് ഇടക്കിടെ മായയോട് കളിച്ചു കളിച്ചു അല്പം ഒഴിഞ്ഞു മാറുന്നു. ബാപ്ദാദ പറയുന്നു ഞാന് താങ്കള് കുട്ടികളുടെ ആശ്രയമാണ്, എന്നാല് കുട്ടികള് വികൃതിക്കാരല്ലേ. മായ വികൃതിയാക്കി മാറ്റുന്നു, വികൃതികളല്ല, മായ ആക്കി മാറ്റുന്നു. ആശ്രയത്തില് നിന്നും ഒഴിച്ച് മാറ്റുന്നു. എന്നാലും ബാപ്ദാദ ആശ്രയമായി വന്ന് സമീപം കൊണ്ട് വരുന്നു. ബാപ്ദാദ എല്ലാ കുട്ടികളോടും ചോദിക്കുന്നു ഓരോരുത്തരും ജീവിതത്തില് എന്താഗ്രഹിക്കുന്നു? വിദേശികള് രണ്ടു കാര്യങ്ങള് വളരെ ഇഷ്ടപ്പെടുന്നു. ഡബിള് വിദേശികളുടെ പ്രിയപ്പെട്ട രണ്ടു വാക്കുകള് ഏതെല്ലാമാണ്? (കംപാനിയന്, കമ്പനി - പങ്കാളി, കൂട്ട്) ഇത് രണ്ടും ഇഷ്ടമാണ്. ഇഷ്ടമാണെങ്കില് ഒരു കൈ പൊക്കൂ. ഭാരതവാസികള്ക്ക് ഇഷ്ടമാണോ? കംപാനിയന് ആവശ്യമാണ് കമ്പനിയും ആവശ്യമാണ്. കമ്പനിയില്ലാതെയിരിക്കാന് സാധിക്കില്ല കംപാനിയന് ഇല്ലാതെയും പറ്റില്ല. അപ്പോള് താങ്കളെല്ലാവര്ക്കും എന്താണ് ലഭിച്ചത്? കംപാനിയന് ലഭിച്ചുവോ? പറയൂ അതെയോ ഇല്ലയോ? (ഹാംജി - ഉവ്വ്) കമ്പനി ലഭിച്ചുവൊ? (ഹാംജി - ഉവ്വ്) ഇങ്ങനെയൊരു കമ്പനി, അല്ലെങ്കില് കംപാനിയന് മുഴുവന് കല്പത്തിലും ലഭിച്ചിട്ടുണ്ടോ? കല്പ്പം മുന്പ് ലഭിച്ചിട്ടുണ്ടോ? ഈ കംപാനിയന് ഒരിക്കലും ഒഴിഞ്ഞു മാറില്ല, എത്ര തന്നെ വികൃതിയായാലും പിന്നെയും ആശ്രയം തന്നെയായി മാറുന്നു. മാത്രമല്ല താങ്കളുടെ ഹൃദയത്തിന്റെ പ്രാപ്തികള് ആ സര്വ്വ പ്രാപ്തികളെയും പൂര്ത്തിയാക്കുന്നു. എന്തെങ്കിലും അപ്രാപ്തിയുണ്ടോ? എല്ലാവരും ഹൃദയം കൊണ്ട് പറയുകയാണോ അതോ മര്യദയ്ക്കനുസരിച്ചു അതേ എന്ന് പറഞ്ഞതാണോ? പാടുന്നുണ്ടല്ലോ പ്രാപ്തമാക്കേണ്ടത് പ്രാപ്തമാക്കി എന്ന് അതോ ഇനിയും പ്രാപ്തമാക്കാനുണ്ടോ? പ്രാപ്തമാക്കിയോ? പ്രാപ്തമാക്കാന് ഇനിയൊന്നുമില്ലേ അതോ അല്പസ്വല്പം ആഗ്രഹങ്ങള് ബാക്കിയുണ്ടോ? എല്ലാ ആഗ്രഹവും പൂര്ത്തിയായോ അതോ ബാക്കിയുണ്ടോ? ബാപ്ദാദ പറയുന്നു ബാക്കിയുണ്ട് (ബാബയെ പ്രത്യക്ഷമാക്കാനുള്ള ആഗ്രഹം ബാക്കിയുണ്ട്) ഇത് ബാബയുടെ ആഗ്രഹമാണ് എല്ലാ കുട്ടികളും അറിയണം എന്ന്. ബാബ വന്നിട്ട് ആരെങ്കിലും വിട്ടു പോകുക!....... അപ്പോള് ഇത് ബാപ്ദാദയുടെ വിശേഷ ആഗ്രഹമാണ് എല്ലാവര്ക്കും കുറഞ്ഞത് അറിയാന് സാധിക്കണം - നമ്മുടെ സദാ കാലത്തെ ബാബ വന്നു. എന്നാല് കുട്ടികളുടെ പരിധിയുള്ള മറ്റെല്ലാ ആഗ്രഹവും പൂര്ണ്ണമായി, പ്രേമത്തിന്റെ ആഗ്രഹമാണ്. ഓരോരുത്തരും ആഗ്രഹിക്കുന്നു സ്റ്റേജില് വരണം എന്ന്, ഇങ്ങനെയുണ്ടോ? (ഇപ്പോള് ബാബ സ്വയം എല്ലാവരുടെയും അടുക്കല് വരുന്നു) ഈ ആഗ്രഹവും പൂര്ത്തിയായല്ലോ? സന്തുഷ്ട ആത്മാകളാണ്, ആശംസകള്, കാരണം എല്ലാവരും വിവേകശാലിയാണ്. മനസ്സിലാക്കുന്നു ഏതുപോലെ സമയം അതുപോലെ സ്വരൂപം ആകുക തന്നെ വേണം ഇതിനാല് ബാപ്ദാദയും ഡ്രാമയുടെ ബന്ധനത്തിലാണല്ലോ! അപ്പോള് എല്ലാ കുട്ടികളും സമയമനുസരിച്ചു സന്തുഷ്ടരാണ് , സദാ സന്തുഷ്ടമണിയായി തിളങ്ങിക്കൊണ്ടിരിക്കുന്നുണ്ടോ? എന്ത് കൊണ്ട്? താങ്കള് സ്വയം പറയുന്നു - പ്രാപ്തമാക്കേണ്ടത് പ്രാപ്തമാക്കി. ഇത് ബ്രഹ്മാബാബയുടെ ആദിയിലെ അനുഭവത്തിന്റെ വാക്കുകളാണ്, അപ്പോള് എന്താണോ ബ്രഹ്മാബാബയുടെ വാക്കുകള് അതു തന്നെ സര്വ്വ ബ്രാഹ്മണരുടെയും വാക്കുകള്. ബാപ്ദാദ എല്ലാ കുട്ടികള്ക്കും ഇത് റിവയ്സ് ചെയ്യിപ്പിക്കുകയാണ് സദാ ബാബയുടെ കമ്പനിയില് ഇരിക്കൂ. ബാബ സര്വ്വ ബന്ധങ്ങളുടെയും അനുഭവം ചെയ്യിപ്പിച്ചിട്ടുണ്ട്. പറയുന്നുമുണ്ട് ബാബയാണ് സര്വ്വബന്ധു എന്ന്. സര്വ്വ സംബന്ധുവാണെങ്കില് സമയമനുസരിച്ചു ബന്ധത്തെ കാര്യത്തില് എന്തുകൊണ്ട് ഉപയോഗിക്കുന്നില്ല! ഈ സര്വ്വ സംബന്ധം സമയാസമയം അനുഭവിച്ചുകൊണ്ടിരിക്കൂ എങ്കില് കംപാനിയനുമായിരിക്കും കമ്പനിയും ഉണ്ടാകും. മറ്റൊരു കൂട്ടുകെട്ടിലും മനസ്സും ബുദ്ധിയും പോകുക സാധ്യമല്ല. ബാപ്ദാദ ഓഫര് (വാഗ്ദാനം) തരികയാണ് - സര്വ്വ സംബന്ധവും ഓഫര് ചെയ്യുകയാണെങ്കില് അവ എല്ലാറ്റിന്റെയും സുഖമെടുക്കൂ. സംബന്ധങ്ങളെ കാര്യത്തിലുപയോഗിക്കൂ.

ബാപ്ദാദ നോക്കുമ്പോള് - ചില ചില കുട്ടികള് ചില ചില സമയത്ത് സ്വയം ഒറ്റയ്ക്കാണെന്ന് അല്ലെങ്കില് അല്പം നീരസം അനുഭവിക്കുന്നു. അപ്പോള് ബാപ്ദാദയ്ക്ക് ദയ വരുന്നു ഇത്രയും ശ്രേഷ്ഠ കമ്പനിയുണ്ടായിട്ടും, ആ കമ്പനി എന്ത് കൊണ്ട് കാര്യത്തിലുപയോഗിക്കുന്നില്ല? പിന്നെന്ത് പറയുന്നു? എന്തുകൊണ്ട് എന്തുകൊണ്ട് (വൈ വൈ) ബാപ്ദാദ പറഞ്ഞിട്ടുണ്ട് വൈ (എന്തുകൊണ്ട്) എന്ന് പറയാതിരിക്കൂ, ഈ വാക്ക് വരുമ്പോള്, വൈ എന്നത് നെഗറ്റീവ് ആണ് പോസിറ്റീവാണ് ഫ്ളൈ (പറക്കുക) അപ്പോള് വൈ വൈ എന്നൊരിക്കലും പറയരുത്, ഫ്ളൈ ഓര്ക്കൂ. ബാബയെ പങ്കാളിയാക്കി പറക്കുകയാണെങ്കില് വളരെ രസകരമായിരിക്കും. കമ്പനിയും കംപാനിയനും രണ്ടു രൂപത്തിലും മുഴുവന് ദിവസവും കാര്യത്തിലുപയോഗിക്കൂ. ഇങ്ങനെയൊരു കംപാനിയന് പിന്നെ കിട്ടുമോ? ബാപ്ദാദ ഇങ്ങനേയും പറയുന്നു - താങ്കള് ബുദ്ധികൊണ്ടും ശരീരം കൊണ്ടും - രണ്ടു തരത്തിലും തളരുകയാണെങ്കില് കംപാനിയന് താങ്കള്ക്ക് രണ്ടു തരത്തിലും മസാജ് ചെയ്ത് തരാനും തയ്യാറാണ്. വിനോദിപ്പിക്കുന്നതിനും എവറെഡി ആണ്. പിന്നെ പരിധിയുള്ള വിനോദത്തിന്റെ ആവശ്യമേ ഉണ്ടാകില്ല. ഇങ്ങനെ യൂസ് ചെയ്യാന് അറിയാമോ അതോ വലുതിലും വലിയ ബാബയാണ്, ടീച്ചറാണ്, സത്ഗുരുവാണ് .....? എന്നാലും സര്വ്വ സംബന്ധിയല്ലേ. മനസ്സിലായോ? ഡബിള് വിദേശികള്ക്ക്?

ശരി - എല്ലാവരും ബര്ത്ത്ഡേ ആഘോഷിക്കാന് വന്നതല്ലേ! ബര്ത്ത്ഡേ ആഘോഷിക്കുമ്പോള് ആരുടെ ബര്ത്ത്ഡേ ആഘോഷിക്കുന്നോ അവര്ക്ക് ഗിഫ്റ്റ് നല്കാറുണ്ടോ അതോ ഇല്ലയോ? (നല്കാറുണ്ട്) ഇന്ന് താങ്കളെല്ലാവരും ബാബയുടെ ബര്ത്ത്ഡേ ആഘോഷിക്കാന് വന്നു. പേര് ശിവരാത്രിയെന്നാണ്, അപ്പോള് പ്രത്യേകിച്ചും ബാബയുടെ ആഘോഷിക്കാന് വന്നിരിക്കുകയാണ്. ആഘോഷിക്കാന് വന്നതല്ലേ? അപ്പോള് ബര്ത്ത്ഡേയ്ക്ക് ഗിഫ്റ്റ് എന്താണ് നല്കിയത്? അതോ മെഴുകുതിരി കത്തിക്കും, കേക്ക് മുറിക്കും ... ഇങ്ങനെ ആഘോഷിക്കുക മാത്രമാണോ? ഇന്നെന്ത് ഗിഫ്റ്റ് നല്കി? അതോ നാളെ തരുമോ? ചെറുതായാലും വലുതായാലും ഗിഫ്റ്റ് നല്കാറുണ്ടല്ലോ! അപ്പോള് എന്ത് നല്കി? ചിന്തിക്കുകയാണോ? നല്കാന് തയ്യാറാണോ? എന്ത് ബാപ്ദാദ പറയുന്നുവോ അതു തരുമോ അതോ താങ്കളുടെ സ്വന്തം ആഗ്രഹമനുസരിച്ചു തരുമോ? എന്ത് ചെയ്യും? ബാപ്ദാദ എന്താഗ്രഹിക്കുന്നോ അതു തരുമോ അതോ സ്വന്തം ഇഷ്ടപ്രകാരം തരുമോ? (ബാപ്ദാദ എന്താഗ്രഹിക്കുന്നോ അത് തരും) നോക്കൂ, അല്പ്പം ധൈര്യം വെയ്ക്കേണ്ടി വരും. ധൈര്യമുണ്ടോ? മധുബന്ക്കാര്ക്ക് ധൈര്യമുണ്ടോ? ഡബിള് വിദേശികള്ക്ക് ധൈര്യമുണ്ടോ? കൈ നന്നായി ഉയര്ത്തുന്നുണ്ട്. ശരി - ശക്തികളില്, പാണ്ഡവരില് ധൈര്യമുണ്ടോ? ഭാരതവാസികളില് ധൈര്യമുണ്ടോ? വളരെ നല്ലത്. ഇത് തന്നെ ബാബയ്ക്കുള്ള ആശംസകള് ലഭിച്ചു കഴിഞ്ഞു. ശരി, കേള്പ്പിക്കട്ടെ. ഇത് ചിന്തിക്കേണ്ടി വരുമെന്നൊന്നും പറയില്ലല്ലോ? ചെയ്യാം-ചെയ്യാം എന്ന് പറഞ്ഞുകൊണ്ടിരിക്കരുത്. ഒരു കാര്യം ബാപ്ദാദ ഭൂരിപക്ഷം പേരിലും കണ്ടൂ. കുറച്ച് പേരിലല്ല, ഭൂരിപക്ഷം പേരില്. എന്ത് കണ്ടൂ? എന്തെങ്കിലും പരിതസ്ഥിതി വരുമ്പോള് ഭൂരിപക്ഷം പേരിലും ഒന്ന്, രണ്ട്, മൂന്ന് ക്രമത്തില് ക്രോധത്തിന്റെ അംശം ആഗ്രഹിച്ചില്ലെങ്കിലും ഇമര്ജ് ആകുന്നു. ചിലരില് വലിയ ക്രോധത്തിന്റെ രൂപത്തില് വരുന്നു, ചിലരില് ആവേശത്തിന്റെ രൂപത്തില് വരുന്നു, ചിലരില് മൂന്നാം ക്രമത്തില് അസ്വാസ്ഥ്യത്തിന്റെ രൂപത്തില് വരുന്നു. അസ്വാസ്ഥ്യം എന്തെന്ന് മനസ്സിലായോ? അതും ക്രോധത്തിന്റെ അംശമാണ്, കുറഞ്ഞതാണ്. മൂന്നാം ക്രമത്തിലല്ലേ അതുകൊണ്ട് കുറഞ്ഞതാണ്. ആദ്യത്തേത് ശക്തിയോടെയാണ്, രണ്ടാമത്തേത് അതില് നിന്നും അല്പം കുറഞ്ഞത്. പിന്നെ ഇന്നത്തെക്കാലത്ത് എല്ലാവരുടെയും ഭാഷയൊക്കെ റോയലായിട്ടുണ്ട്. റോയല് രൂപത്തില് എന്താണ് പറയുന്നത്? കാര്യമേ അങ്ങനെയായിരുന്നു, ആവേശം വരുക തന്നെ ചെയ്യും. അപ്പോള് ബാപ്ദാദ എല്ലാവരില് നിന്നും ഈ ഗിഫ്റ്റ് എടുക്കാന് ആഗ്രഹിക്കുന്നു - ക്രോധം വിടുക തന്നെ വേണം. എന്നാല് ക്രോധത്തിന്റെ അംശവും ബാക്കിയുണ്ടാകരുത്. എന്തുകൊണ്ട്? ക്രോധത്തില് വന്ന് ഡിസ്സര്വ്വീസ് ചെയ്യുന്നു. കാരണം ക്രോധം വരുന്നത് രണ്ടുപേരുടെ ഇടയിലാണ്. ഒറ്റയ്ക്കല്ല, രണ്ടുപേരുടെ ഇടയിലാകുമ്പോള് അത് കാണപ്പെടുന്നു. മനസ്സിലും ആരോടെങ്കിലും വെറുപ്പിന്റെ ഭാവം അംശമെങ്കിലും ഉണ്ടെങ്കില് മനസ്സിലായാലും ആ ആത്മാവിനെ പ്രതി ആവേശം തീര്ച്ചയായും വരുന്നു. ബാപ്ദാദയ്ക്ക് ഈ ഡിസ്സര്വ്വീസിന്റെ കാരണം ഒട്ടും ഇഷ്ടപ്പെടുന്നില്ല. ക്രോധത്തിന്റെ ഭാവം അംശമായി പോലും ഉണ്ടാകരുത്. ഏതുപോലെ ബ്രഹ്മചര്യത്തിന് മേല് ശ്രദ്ധ നല്കുന്നു, അങ്ങനെ തന്നെ കാമം മഹാശത്രു, ക്രോധം മഹാശത്രു എന്ന് പാടപ്പെടുന്നു. ശുഭ ഭാവം പ്രേമ ഭാവം ഇമര്ജ്ജ് ആകുന്നില്ല. പിന്നെ മൂഡ് ഓഫാകുന്നു. ആ ആത്മാവില് നിന്നും ഒഴിഞ്ഞു മാറും. മുന്നില് വരില്ല, സംസാരിക്കില്ല. അവരുടെ കാര്യങ്ങളെ എതിര്ക്കും. മുന്നേറാന് സമ്മതിക്കില്ല. ഇതെല്ലാം പുറമേയുള്ളവര്ക്കും മനസ്സിലാകും പിന്നെ പറയുന്നു ഇന്നിവര്ക്ക് സുഖമില്ല, വേറെയൊന്നുമില്ല. അപ്പോള് ജന്മദിനത്തിന്റെ ഈ ഗിഫ്റ്റ് തരാന് സാധിക്കുമോ? ശ്രമിക്കാം എന്നുള്ളവര് കൈ പൊക്കൂ. സമ്മാനം തരാന് ആലോചിക്കാം, ശ്രമിക്കാം എന്നുളളവര് കൈ പൊക്കു. സത്യമായ ഹൃദയത്തില് സാഹിബ് സംപ്രീതനാണ്. (പല സഹോദര സഹോദരികളും എഴുന്നേറ്റ് നിന്നു) പതുക്കെ പതുക്കെ എണീക്കുകയാണ്. സത്യം പറയുന്നതിന് ആശംസകള്. ശരി ആരാണോ ശ്രമിക്കാം എന്ന് പറഞ്ഞത്, തീര്ച്ചയായും ശ്രമിക്കൂ എന്നാല് ശ്രമിക്കുന്നതിനു എത്ര സമയം വേണം? ഒരു മാസം വേണം, ആറ് മാസം വേണം, എത്ര വേണം? വിടുമോ അതോ വിടാനുള്ള ലക്ഷ്യമേയില്ല എന്നാണോ? ആര് ശ്രമിക്കാം എന്ന് പറഞ്ഞുവോ അവര് പിന്നെയും എഴുന്നേല്ക്കൂ. ആര് ഒന്നു രണ്ടു മാസം ശ്രമിച്ചിട്ട് വിടാം എന്നു ചിന്തിക്കുന്നവര് അവര് ഇരുന്നോളൂ. ആര് മനസ്സിലാക്കുന്നോ ആറ് മാസം വേണം, ആറ് മാസം മുഴുവനെടുത്താലും കുറയ്ക്കണം, ഈ കാര്യം വിട്ടുകളയരുത് കാരണം ഇത് വളരെ ആവശ്യമാണ്. ഈ ഡിസ്സര്വീസ് കാണപ്പെടുന്നു. വായ് കൊണ്ട് പറഞ്ഞില്ലെങ്കിലും മുഖം പറയുന്നു ഇതിനാല് ആര് ധൈര്യം കാണിക്കുന്നുവോ അവര്ക്കെല്ലാം മേല് ബാപ്ദാദ ജ്ഞാനം, പ്രേമം, സുഖം, ശാന്തിയുടെ മുത്തുകളുടെ വര്ഷം നടത്തുകയാണ്. ശരി

ബാപ്ദാദ റിട്ടേണായി സമ്മാനമായി ഈ വിശേഷ സഭയ്ക്ക് വരദാനം നല്കുകയാണ് - അബദ്ധത്തില്, ആഗ്രഹിച്ചില്ലെങ്കിലും എപ്പോഴെങ്കിലും ക്രോധം വരികയാണെങ്കില് ഹൃദയം കൊണ്ട് 'മധുരമായ ബാബ' എന്ന വാക്ക് പറയണം, അപ്പോള് ബാബയുടെ എക്സ്ട്രാ സഹായം ധൈര്യമുള്ളവര്ക്ക് തീര്ച്ചയായും ലഭിച്ചു കൊണ്ടിരിക്കും. മധുരമായ ബാബ എന്ന് പറയണം, ബാബ എന്ന് മാത്രമല്ല, 'മധുരമായ ബാബ' എങ്കില് സഹായം ലഭിക്കും, തീര്ച്ചയായും ലഭിക്കും കാരണം ലക്ഷ്യം വെച്ചിരിക്കുകയല്ലേ. അപ്പോള് ലക്ഷ്യത്തിലൂടെ ലക്ഷണം വരുക തന്നെ വേണം. മധുബന്കാര് കൈ പൊക്കൂ. ശരി - ചെയ്യുക തന്നെ വേണ്ടേ! (ഹാംജീ - ഉവ്വ്) ആശംസകള്. വളരെ നല്ലത്. ഇന്ന് പ്രത്യേകിച്ച് മധുബന്കാര്ക്ക് ടോളി നല്കും. നന്നായി പരിശ്രമിക്കുന്നുണ്ട്. ക്രോധത്തിനായല്ല, പരിശ്രമത്തിന് നല്കുന്നു. എല്ലാവരും ചിന്തിക്കും കൈ ഉയര്ത്തിയത് കൊണ്ട് ടോളി ലഭിക്കും എന്നാണ്. വളരെ നന്നായി പരിശ്രമിക്കുന്നു. എല്ലാവരെയും സേവനത്തിലൂടെ സന്തുഷ്ടമാക്കുക, ഇത് മധുബനിന്റെ ഉദാഹരണമാണ് ഇതിനാല് ഇന്ന് വായില് മധുരം തരും. താങ്കള് എല്ലാവരും ഇവരുടെ വായുടെ മധുരം കണ്ട് തന്റെയും വായില് മധുരം ഇടണം, സന്തോഷമാവില്ലേ. ഇതും ഒരു ബ്രാഹ്മണ കള്ച്ചര് ആണ്. ഈയിടെ താങ്കള് കള്ച്ചര് ഓഫ് പീസിന്റെ (ശാന്തിയുടെ സംസ്കാരം) പ്രോഗ്രാം ഉണ്ടാക്കുകയല്ലേ. ഇതും ഒന്നാം നമ്പര് സംസ്കാരമാണ് - 'ബ്രാഹ്മണ ജീവിതത്തിന്റെ സഭ്യത.' ബാപ്ദാദ കണ്ടൂ, ദാദി ഉപഹാരം തരാറില്ലേ. അതില് ഒരു ചണത്തിന്റെ സഞ്ചിയുണ്ട്. അതില് എഴുത്തുണ്ട് - 'കുറച്ചു സംസാരിക്കൂ, പതുക്കെ സംസാരിക്കൂ, മധുരമായി സംസാരിക്കൂ.' ഇന്ന് ബാപ്ദാദ ഈ ഉപഹാരം തരുകയാണ്, ചണത്തിന്റെ സഞ്ചിയല്ല, വരദാനമായി ഈ വാക്കുകള് നല്കുകയാണ്. ഓരോ ബ്രാഹ്മണന്റെയും മുഖത്ത് നിന്നും ചലനത്തില് നിന്നും ബ്രാഹ്മണ കള്ച്ചര് പ്രത്യക്ഷമാകണം. പ്രോഗ്രാം ഉണ്ടാക്കുന്നു, പ്രഭാഷണവും നടത്തുന്നു എന്നാല് ആദ്യം സ്വയം തന്നില് ഈ സഭ്യത ആവശ്യമാണ്. ഓരോ ബ്രാഹ്മണാത്മാവും പുഞ്ചിരിച്ചു കൊണ്ട് ഓരോരുത്തരുടെയും സമ്പര്ക്കത്തില് വരണം. ചിലരോട് ഇങ്ങനെ ചിലരോട് വേറെ, അല്ല. ആരെയും കണ്ട് തന്റെ കള്ച്ചര് വിടരുത്. കഴിഞ്ഞത് മറക്കൂ. പുതിയ സംസ്കാരം - സഭ്യതയുടെ - ജീവിതത്തില് കാണിക്കൂ. ഇപ്പൊള് കാണിക്കണം, ശരിയല്ലേ. (എല്ലാവരും ശരിയെന്ന് പറഞ്ഞു)

ഇത് വളരെ നല്ലതാണ് ഡബിള് വിദേശികള് ഭൂരിപക്ഷവും ഹാന് ജി (ശരി) എന്ന് പറയുന്നതില് വളരെ മിടുക്കരാണ്. നല്ലതാണ് - ഭാരതവാസികളുടെ ഒരു മര്യദയാണ് 'ഹാന്ജി (ഉവ്വ്) എന്ന് പറയുക.' മായയോട് മാത്രം നാജി(ഇല്ല) എന്ന് പറയൂ, മറ്റ് ആത്മാക്കള്ക്ക് ഹാന് ജി, ഹാന് ജി എന്ന് പറയൂ. മായയ്ക്കു നാ ജി, നാ ജി പറയൂ. ശരി. എല്ലാവരും ജന്മദിനം ആഘോഷിച്ചോ? ആഘോഷിച്ചു, ഗിഫ്റ്റ് നല്കി, ഗിഫ്റ്റ് എടുത്തൂ.

ശരി - താങ്കളോടൊപ്പമൊപ്പം പലയിടത്തും കൂട്ടമായി ഇരിക്കുകയാണ്. ചിലയിടത്ത് ചെറിയ സഭ, ചിലയിടത്ത് വലിയ സഭ, എല്ലാവരും കേള്ക്കുകയാണ്, കാണുകയാണ്. അവരോടും ബാപ്ദാദ ഇതാണ് പറയുന്നത് ഇന്നത്തെ ദിവസം താങ്കളെല്ലാവരും ഗിഫ്റ്റ് തന്നോ ഇല്ലയോ? എല്ലാവരും പറയുന്നു ഹാംജി ബാബ. നല്ലതാണ് ദൂരെയിരിക്കെയും മുന്നിലിരുന്ന് കേള്ക്കുകയാണ് ,കാരണം സയന്സുകാര് ഇത്രയും പരിശ്രമം ചെയ്യുന്നു, വളരെ പരിശ്രമിക്കുന്നില്ലേ. അപ്പോള് ഏറ്റവും കൂടുതല് ഫലം ബ്രാഹ്മണര്ക്ക് ആകണ്ടെ! ഇതിനാല് സംഗമയുഗം ആരംഭിച്ചത് മുതല് സയന്സിന്റെ സാമഗ്രികളും വര്ദ്ധിച്ചു വരുന്നു. സത്യയുഗത്തില് താങ്കളുടെ ദേവതാ രൂപത്തില് ഈ സയന്സ് സേവനം നല്കും എന്നാല് സംഗമയുഗത്തിലും സയന്സിന്റെ സാമഗ്രികള് താങ്കള് ബ്രാഹ്മണ ആത്മാക്കള്ക്ക് ലഭിക്കുകയാണ്, സേവനത്തിലും, പ്രത്യക്ഷമാക്കുന്നതിലും ഈ സയന്സിന്റെ സാമഗ്രികള് വളരെ വിശാല രൂപത്തില് സഹയോഗിയാകും. ഇതിനാല് സയന്സില് നിമിത്തമാകുന്ന കുട്ടികള്ക്കും ബാപ്ദാദ പരിശ്രമത്തിന് ആശംസകള് നല്കുന്നു.

ബാക്കി ബാപ്ദാദ കണ്ടൂ മധുബനിലും ദേശ വിദേശത്തില് നിന്നും വളരെ മനോഹരമായ കാര്ഡ്, കത്ത്, പലരിലൂടെയും സ്നേഹസ്മരണകള്, സന്ദേശം അയച്ചിട്ടുണ്ട്. ബാപ്ദാദ അവര്ക്കും വിശേഷ സ്നേഹസ്മരണയും ജന്മ ദിനത്തിന്റെ പദം-പദം-പദം-പദം മടങ്ങ് ആശംസകള് അയക്കുകയാണ്. എല്ലാ കുട്ടികളും ബാപ്ദാദയുടെ നയനങ്ങളുടെ മുന്നില് വരുന്നു. താങ്കള് എല്ലാവരും കാര്ഡ് മാത്രമേ കണ്ടുള്ളൂ, എന്നാല് ബാപ്ദാദ കുട്ടികളെയും നയനങ്ങളിലൂടെ കാണുകയാണ്. വളരെ സ്നേഹത്തോടെ അയക്കുന്നു, അതേ സ്നേഹത്തോടെ ബാപ്ദാദ സ്വീകരിക്കുന്നു. ചിലര് തങ്ങളുടെ അവസ്ഥയെക്കുറിച്ചും എഴുതിയിട്ടുണ്ട് അതിനായി ബാപ്ദാദ പറയുന്നു - പറക്കൂ പറപ്പിക്കൂ. പറക്കുന്നത്തിലൂടെ എല്ലാ കാര്യങ്ങളും താഴെയാകും താങ്കള് സദാ ഉയര്ന്നതിലും ഉയര്ന്ന ബാബയോടൊപ്പം ഉയര്ന്നിരിക്കും. സെക്കന്ഡില് സ്റ്റോപ്പും, സ്റ്റോക്ക് - ശക്തികളുടെയും ഗുണങ്ങളുടെയും ഇമര്ജായി വെയ്ക്കൂ. ശരി

നാലു വശത്തുമുള്ള സര്വ്വ ശ്രേഷ്ഠ ബ്രാഹ്മണാത്മാക്കള്, സദാ ബാബയുടെ കമ്പനിയിലിരിക്കുന്നവര്, ബാബയെ കംപാനിയന് ആക്കുന്ന സ്നേഹീ ആത്മാക്കള്, സദാ ബാബയുടെ ഗുണങ്ങളുടെ സാഗരത്തില് ലയിച്ചിരിക്കുന്ന സമാനരായ ബാപ്ദാദയുടെ ശ്രേഷ്ഠാത്മാക്കള്, സദാ സെക്കന്ഡില് ബിന്ദു ഇടുന്ന മാസ്റ്റര് സിന്ധു സ്വരൂപാത്മാക്കള്ക്ക് ബാപ്ദാദയുടെ സ്നേഹസ്മരണയും വളരെ വളരെ ആശംസകള്, ആശംസകള്, ആശംസകള്. നമസ്തേ ബാപ്ദാദ എല്ലാ സമയവും, എല്ലാ കുട്ടിക്കും നല്കുന്നു, ഇന്നും നമസ്തേ.

വരദാനം :-
പവിത്രതയുടെ ശക്തിശാലി ദൃഷ്ടി വൃത്തിയിലൂടെ സര്വ്വ പ്രാപ്തികളും ചെയ്യിപ്പിക്കുന്ന ദുഃഖം ഹരിച്ചു സുഖം നല്കുന്നവരായി ഭവിക്കട്ടെ.

സയന്സിന്റെ മരുന്നുകള് ഇന്ന് ശക്തിയാണ് അത് ദുഃഖം സമാപ്തമാക്കുന്നു എന്നാല് പവിത്രതയുടെ ശക്തി അര്ത്ഥം സൈലന്സിന്റെ ശക്തിയില് ആശീര്വാദത്തിന്റെ ശക്തിയുണ്ട്. ഈ പവിത്രതയുടെ ശക്തിശാലി ദൃഷ്ടി വൃത്തി സദാകാലത്തെ പ്രാപ്തി ചെയ്യിപ്പിക്കുന്നതാണ് .ഇതിനാലാണ് താങ്കളുടെ വിഗ്രഹങ്ങള്ക്കുമുന്നില് ഓ ദയാലു, ദയ കാട്ടൂ എന്ന് പറഞ്ഞു ദയയും ആശീര്വാദവും ചോദിക്കുന്നത്. അപ്പോള് ചൈതന്യത്തില് ദുഃഖം ഹരിച്ച് സുഖം നല്കുന്നവരായി ദയ കാട്ടിയിരുന്നു. അതിനാലാണ് ഭക്തിയില് പൂജിക്കപ്പെടുന്നത്.

സ്ലോഗന് :-
സമയത്തിന്റെ സമീപത അനുസരിച്ച് സത്യമായ തപസ്സ് അല്ലെങ്കില് സാധനയാണ് പരിധിയില്ലാത്ത വിരക്തി.

സൂചന:- ഇന്ന് മാസത്തിലെ മൂന്നാം ഞായാറാഴ്ച അന്താരാഷ്ട്ര യോഗ ദിവസമാണ്, എല്ലാ ബ്രാഹ്മണവത്സരും സംഘടിതരൂപത്തില് വൈകിട്ട് 6:30 മുതല് 7:30 വരെ വിശേഷിച്ച് തന്റെ മാസ്റ്റര് ദാതാ സ്വരൂപത്തില് സ്ഥിതി ചെയ്ത്, സര്വ്വത്മാക്കള്ക്കും മനസ്സിലൂടെ സര്വ്വ ശക്തികള് ദാനം ചെയ്യണം, വരദാനം നല്കണം, നിറവിന്റെ അനുഭവം ചെയ്യിപ്പിക്കണം.