മധുരമായകുട്ടികളേ -
സദാഈസന്തോഷത് തിലിരിക്കൂ നമ്മെഒരുദേഹ ധാരിയുമല്ല പഠിപ്പിക്കുന്നത്, അശരീരി
യായബാബഈ ശരീരത്തിലേക്ക്പ്ര വേശിച്ച്വി ശേഷിച്ചും നമ്മെപഠിപ്പിക്കാ നായിവന്നി
രിക്കുകയാണ്.
ചോദ്യം :-
നിങ്ങള്‍ കുട്ടികള്‍ക്ക് എന്തിനാണ് ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം
ലഭിച്ചിരിക്കുന്നത്?
ഉത്തരം :-
നമുക്ക്
ജ്ഞാനത്തിന്റെ മൂന്നാമത്തെ നേത്രം ലഭിച്ചിരിക്കുന്നത് ശാന്തിധാമത്തേയും
സുഖധാമത്തേയും കാണുന്നതിനു വേണ്ടിയാണ്. ഈ കണ്ണുകളിലൂടെ നിങ്ങള്‍ എന്തെല്ലാമാണോ
കാണുന്നത്, പഴയ ലോകം, മിത്ര സംബന്ധികള്‍ ഇവയില്‍ നിന്നെല്ലാം ബുദ്ധിയെ അകറ്റണം.
ബാബ വന്നിരിക്കുകയാണ് അഴുക്കില്‍ നിന്നും മുക്തമാക്കി പുഷ്പമാക്കി (ദേവത)
മാറ്റാന്‍, അപ്പോള്‍ ഇങ്ങനെയുള്ള പിതാവിന് ആദരവും നല്‍കണം.
ഓംശാന്തി.
കുട്ടികളെ പ്രതിയുള്ള ശിവഭഗവാന്റെ മഹാവാക്യം. ശിവഭഗവാനെ സത്യമായ അച്ഛന് എന്നു
തീര്‍ച്ചയായും പറയും കാരണം രചയിതാവല്ലേ. ഇപ്പോള്‍ നിങ്ങള്‍ കുട്ടികളെത്തന്നെയാണ്
ഭഗവാന് പഠിപ്പിക്കുന്നത് - ഭഗവാന്, ഭഗവതിയാക്കി മാറ്റുന്നതിനു വേണ്ടി. തന്റെ
ടീച്ചറെക്കുറിച്ചോ പഠിപ്പിനെക്കുറിച്ചോ തന്റെ റിസള്ട്ടിനെക്കുറിച്ചോ
അറിയാത്തതായ ഒരു വിദ്യാര്‍ത്ഥിയും ഉണ്ടാകില്ലെന്ന് ഓരോരുത്തര്‍ക്കും നല്ല രീതിയില്‍
അറിയാം. ഭഗവാനാണ് നിങ്ങളെ പഠിപ്പിക്കുന്നത് എങ്കില്‍ കുട്ടികള്‍ക്ക് എത്ര സന്തോഷം
ഉണ്ടായിരിക്കണം. എന്തുകൊണ്ട് ഈ സന്തോഷം സ്ഥായിയായി നിലനില്ക്കുന്നില്ല?
നിങ്ങള്‍ക്കറിയാം ഏതൊരു ദേഹധാരി മനുഷ്യനുമല്ല നമ്മെ പഠിപ്പിക്കുന്നത്. അശരീരിയായ
ബാബ ഈ ശരീരത്തിലേക്ക് പ്രവേശിച്ച് പ്രത്യേകിച്ചും നിങ്ങള്‍ കുട്ടികളെ
പഠിപ്പിക്കാനായാണ് വന്നിരിക്കുന്നത്. ഭഗവാനാണ് പഠിപ്പിക്കുന്നതെന്ന് ആര്‍ക്കും
അറിയില്ല. നിങ്ങള്‍ക്കറിയാം നമ്മള് ഭഗവാന്റെ കുട്ടികളാണ്, ബാബയാണ് നമ്മെ
പഠിപ്പിക്കുന്നത്, ബാബാ തന്നെയാണ് ജ്ഞാനസാഗരന്. ശവബാബയുടെ സന്മുഖത്താണ് നിങ്ങള്‍
ഇരിക്കുന്നത്. ആത്മാക്കളും പരമാത്മാവും ഇപ്പോഴാണ് മിലനം ചെയ്യുന്നത് ഇത്
ഒരിക്കലും മറക്കരുത്. പക്ഷെ മായ മറപ്പിക്കുന്നു. ഇല്ലെങ്കില്‍ ഭഗവാനാണ്
പഠിപ്പിക്കുന്നത് എന്ന ലഹരി ഉണ്ടായിരിക്കണമല്ലോ! ബാബയെത്തന്നെ ഓര്‍മ്മിക്കണം.
പക്ഷെ ഇവിടെ തീര്‍ത്തും മറന്നു പോകുന്ന ചില കുട്ടികള്‍ ഉണ്ട്. അവര്‍ക്ക് ഒന്നും
തന്നെ അറിയില്ല. സ്വയം ഭഗവാന് പറയുന്നു ഒരുപാടു കുട്ടികള്‍ ഇത് മറന്നു
പോകുന്നുണ്ട്, ഇല്ലെങ്കില്‍ ആ സന്തോഷം ഉണ്ടായിരിക്കണ്ടേ നമ്മള് ഭഗവാന്റെ
കുട്ടികളാണ് ബാബ നമ്മെ പഠിപ്പിക്കുന്നു. മായ അതി ശക്തിശാലിയാണ് നമ്മെ
പൂര്‍ണ്ണമായും മറപ്പിക്കുന്നു. ഈ കണ്ണുകളിലൂടെ കാണുന്ന പഴയ ലോകം, മിത്രസംബന്ധികള്,
ഇവയിലേക്കെല്ലാം ബുദ്ധിയെ കൊണ്ടുപോകുന്നു. ഇപ്പോള്‍ നിങ്ങള്‍ കുട്ടികള്‍ക്ക് ബാബ
മൂന്നാമത്തെ നേത്രം നല്കുന്നു. നിങ്ങള്‍ ശാന്തീധാമത്തേയും സുഖധാമത്തേയും
ഓര്‍മ്മിക്കൂ. ഈ ദു:ഖധാമം വളരെ മോശമായ ലോകമാണ്. നിങ്ങള്‍ക്കറിയാം ഭാരതം ആദ്യം
സ്വര്‍ഗ്ഗമായിരുന്നു, ഇപ്പോള്‍ നരകമാണ്. ബാബ വന്ന് വീണ്ടും പുഷ്പമാക്കി മാറ്റുന്നു.
സത്യയുഗത്തില്‍ നിങ്ങള്‍ക്ക് 21 ജന്മത്തേക്ക് സുഖം ലഭിക്കുന്നു. ഇതിനു വേണ്ടിയാണ്
നിങ്ങള്‍ പഠിക്കുന്നത്. പക്ഷെ പൂര്‍ണ്ണമായും പഠിക്കാത്തതു കാരണം ഇവിടെയുള്ള
ധനത്തിലും സമ്പത്തിലും തന്നെ ബുദ്ധി തൂങ്ങിക്കിടക്കുന്നു. അതില്‍ നിന്നും ബുദ്ധി
മാറ്റുന്നില്ല. ബാബ പറയുന്നു ബുദ്ധിയെ ശാന്തീധാമത്തിലേക്കും സുഖധാമത്തിലേക്കും
വയ്ക്കൂ. പക്ഷെ ബുദ്ധി മോശമായ ലോകത്തിലേക്ക് പറ്റിപ്പിടിച്ച പോലെയാണ്,
അതില്‍നിന്നും വിട്ടു പോരുന്നില്ല. ഇവിടെയാണ് ഇരിക്കുന്നത് എങ്കില്‍പ്പോലും പഴയ
ലോകത്തില്‍ നിന്നും ബുദ്ധിയെ മുറിക്കുന്നില്ല. ഇപ്പോള്‍ ബാബ വന്നിരിക്കുകയാണ്-
പുഷ്പത്തിനു സമാനം പവിത്രമാക്കി മാറ്റുന്നതിനു വേണ്ടി. നിങ്ങള്‍ മുഖ്യമായും
പവിത്രതയെക്കുറിച്ചാണ് പറയുന്നത് - ബാബ നമ്മെ പവിത്രമാക്കി പവിത്ര ലോകത്തിലേക്ക്
കൊണ്ടു പോകുന്നു എങ്കില്‍ ആ ബാബയെ എത്രത്തോളം ബഹുമാനിക്കണം. അങ്ങനെയൊരു അച്ഛനു
മേല്‍ ബലിയര്‍പ്പണം ചെയ്യണം. ബാബ പരംധാമത്തില് നിന്നും വന്നാണ് കുട്ടികളെ
പഠിപ്പിക്കുന്നത്. കുട്ടികള്‍ക്കു വേണ്ടി എത്രയാണ് പ്രയത്നിക്കുന്നത്.
ഒറ്റയടിക്ക് അഴുക്കില്‍ നിന്നും മുക്തമാക്കുന്നു. ഇപ്പോള്‍ നിങ്ങള്‍ പുഷ്പമായി
മാറിക്കൊണ്ടിരിക്കുകയാണ്. അറിയാം കല്പ്പകല്പ്പം നമ്മള് ഇതുപോലെ പുഷ്പം (ദേവത)
ആയി മാറുന്നവരാണ്. മനുഷ്യനില്‍ നിന്നും ദേവതയാക്കി മാറ്റുവാന്‍ ഭഗവാന് ഒരിക്കലും
അധികം സമയം എടുക്കില്ല. ഇപ്പോള്‍ നമ്മെ ബാബ പഠിപ്പിച്ചുകൊണ്ടിരിക്കുന്നു. നമ്മള്
ഇവിടെ മനുഷ്യനില്‍ നിന്നും ദേവതയായി മാറിക്കൊണ്ടിരിക്കുകയാണ്. ഇതും ഇപ്പോഴാണ്
നിങ്ങള്‍ക്ക് മനസ്സിലായത്, നമ്മള് സ്വര്ഗ്ഗവാസികള് ആയിരുന്നു എന്ന് ആദ്യം
അറിഞ്ഞിരുന്നില്ല. ഇപ്പോള്‍ ബാബ പറയുന്നു നിങ്ങള്‍ ആദ്യം രാജ്യം ഭരിച്ചിരുന്നു
പിന്നീട് രാവണന് നിങ്ങളുടെ രാജ്യത്തെ തട്ടിയെടുത്തു. നിങ്ങള്‍ തന്നെയാണ്
വളരെയധികം സുഖം കണ്ടത് പിന്നീട് 84 ജന്മങ്ങളെടുത്ത് ഏണിപ്പടികള്‍ ഇറങ്ങിയതും
നിങ്ങള്‍ തന്നെയാണ്. ഇത് വളരെ മോശമായ ലോകമാണ്. മനുഷ്യര്‍ എത്ര ദു:ഖികളാണ,് എത്ര
പേരാണ് വിശന്ന് മരിക്കുന്നത്, ഇവിടെ ഒട്ടും സുഖമില്ല. എത്ര വലിയ ധനവാനാണെങ്കിലും,
അല്പ്പകാലത്തെ കാഗവിഷ്ട സമാനമുള്ള സുഖമാണുള്ളത്. ഇതിനെയാണ് വിഷയ വൈതരണിനദി എന്നു
പറയുന്നത്. സ്വര്‍ഗ്ഗത്തില്‍ നമ്മള് വളരെ സുഖികള്‍ ആയിരുന്നു ഇപ്പോള്‍ നിങ്ങള്‍
തമോപ്രധാനത്തില് നിന്നും സതോപ്രധാനമായി ക്കൊണ്ടിരിക്കുകയാണ്.
ഇപ്പോള്‍ നിങ്ങള്‍ക്കു മനസ്സിലായി നമ്മള് തന്നെയായിരുന്നു ദേവതകള്‍ പിന്നീട്
പുനര്ജന്മം എടുത്തെടുത്ത് വേശ്യാലയത്തിലേക്ക് വന്നിരിക്കുകയാണ്. ഇപ്പോള്‍ നിങ്ങളെ
വീണ്ടും ശിവാലയത്തിലേക്ക് കൊണ്ടുപോവുകയാണ്. ശിവബാബ സ്വര്‍ഗ്ഗത്തിന്റെ സ്ഥാപന
ചെയ്തു കൊണ്ടിരിക്കുകയാണ് നിങ്ങളെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അപ്പോള്‍ നല്ല
രീതയില്‍ പഠിക്കണമല്ലോ. പഠിച്ച്, ചക്രം ബുദ്ധിയില്‍ കറക്കി ദൈവീകഗുണം ധാരണ ചെയ്യണം.
നിങ്ങള്‍ കുട്ടികള്‍ രൂപ് -ബസന്ത് ആണ്, നിങ്ങളുടെ വായിലൂടെ സദാ ജ്ഞാനരത്നങ്ങള്‍
മാത്രം വീഴണം, അഴുക്ക് വീഴരുത്. ബാബയും പറയുന്നു ഞാനും രൂപ്-ബസന്താണ്... ഞാന്‍
പരമാത്മാവ് ജ്ഞാനത്തിന്റെ സാഗരനാണ്, പഠിപ്പിനെ സമ്പാദ്യത്തിന്റെ ഉറവിടം എന്നു
പറയാറുണ്ട്. പഠിച്ച് എപ്പോഴാണോ വക്കീലും ഡോക്ടറും ആകുന്നത് അപ്പോള്‍
ലക്ഷക്കണക്കിന് രൂപ സമ്പാദിക്കും. ചില-ചില ഡോക്ടര്‍മാര്‍ മാസത്തില്‍ ലക്ഷക്കണക്കിന്
രൂപ സമ്പാദിക്കുന്നവരുണ്ട്. ചിലര്‍ക്ക് കഴിക്കാനുള്ളതിനു പോലും ലഭിക്കുന്നില്ല.
നിങ്ങളും ഇപ്പോള്‍ പഠിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങള്‍ എന്തായാണ് മാറുന്നത് ?
വിശ്വത്തിന്റെ അധികാരി. നിങ്ങള്‍ക്ക് ഈ പഠിപ്പിന്റെ ലഹരി ഉണ്ടായിരിക്കണം. നിങ്ങള്‍
കുട്ടികളുടെ സംസാരത്തിലും വളരെ രാജകീയത ആവശ്യമാണ്. നിങ്ങള്‍ രാജകീയമായി മാറുന്നു
രാജാക്കന്മാരുടെ പെരുമാറ്റം എങ്ങനെയെന്ന് നോക്കൂ. ബ്രഹ്മാബാബ ഇതിന്റെ അനുഭവിയാണ്.
രാജാക്കന്മാര്ക്ക് കാണിക്ക വയ്ക്കുമ്പോള്‍ അവര്‍ ഒരിക്കലും തന്റെ കൈകള്‍ കൊണ്ട്
സ്വീകരിക്കില്ല. അഥവാ സ്വീകരിക്കുകയാണെങ്കില്തന്നെ സെക്രട്ടറിക്ക് നല്കാന് സൂചന
നല്‍കും വളരെ രാജകീയമാണ്. ബുദ്ധിയില്‍ ഉണ്ടായിരിക്കും ആരില്‍ നിന്നാണോ നാം
എന്തെങ്കിലും സ്വീകരിക്കുന്നത് പിന്നീട് അവര്‍ക്കത് തിരിച്ചു കൊടുക്കുകയും
വെണമല്ലോ. സ്വീകരിച്ചില്ലെങ്കില്‍ കൊടുക്കേണ്ട ആവശ്യമില്ല. ചില
രാജാക്കന്മാര്തന്റെ പ്രജയില്‍ നിന്നും ഒട്ടും സ്വീകരിക്കില്ല. ചിലര്‍
കൊള്ളയടിക്കുന്നവരുമുണ്ട്. രാജാക്കന്മാരിലും വ്യത്യാസമുണ്ട്. ഇപ്പോള്‍ നിങ്ങള്‍
സത്യയുഗീ ഡബിള്‍ കിരീടധാരി രാജാക്കന്മാരായി മാറുകയാണ്. ഡബിള്‍ കിരീടത്തിനായി
തീര്‍ച്ചയായും പവിത്രത ആവശ്യമാണ്. ഈ വികാരി ലോകത്തെ ഉപേക്ഷിക്കണം. നിങ്ങള്‍
കുട്ടികള്‍ വികാരങ്ങളെ ഉപേക്ഷിച്ചു, വികാരികള്‍ക്ക് ഇവിടെ വന്ന് ഇരിക്കാന്‍
അനുവാദമില്ല. അഥവാ പറയാതെ വന്ന് ഇരിക്കുകയാണെങ്കിലും അവനവന്റെ തന്നെ
ബുദ്ധിമുട്ടാണ് ഉണ്ടാക്കുന്നത്. ചിലര്‍ കാപട്യം കാണിക്കുന്നു, ആരും അറിയില്ലെന്ന്
വിചാരിക്കുന്നു. ബാബ കണ്ടാലും ഇല്ലെങ്കിലും സ്വയം പാപാത്മാവായിത്തീരുകയാണ്.
നിങ്ങളും ആദ്യം പാപാത്മാക്കളായിരുന്നു. ഇപ്പോള്‍ പുരുഷാര്‍ത്ഥത്തിലൂടെ
പുണ്യാത്മാവായി മാറുന്നു. നിങ്ങള്‍ കുട്ടികള്‍ക്ക് എത്ര ജ്ഞാനമാണ്
ലഭിച്ചിരിക്കുന്നത്. ഈ ജ്ഞാനത്തിലൂടെ നിങ്ങള്‍ കൃഷ്ണപുരിയുടെ അധികാരിയായി
മാറുന്നു. ബാബ നിങ്ങളെ വളരെ നന്നായി അലങ്കരിക്കുന്നു. ഉയര്‍ന്നതിലും ഉയര്‍ന്ന
ഭഗവാനാണ് പഠിപ്പിക്കുന്നത് എങ്കില്‍ എത്ര സന്തോഷത്തോടെ പഠിക്കണം. സൗഭാഗ്യശാലി
കുട്ടികള്‍ക്കു മാത്രമേ ഇങ്ങനെയുള്ള പഠിപ്പ് പഠിക്കാന്‍ സാധിക്കൂ, പിന്നീട്
സര്‍ട്ടിഫിക്കറ്റും നേടണം. ബാബ പറയുന്നു നിങ്ങള്‍ യഥാര്‍ത്ഥ രീതിയില്‍
പഠിക്കുന്നുണ്ടോ. ബുദ്ധി പലരുടേയും അലഞ്ഞുകൊണ്ടിരിക്കുകയാണ് അപ്പോള്‍ എന്തു പദവി
ലഭിക്കാനാണ് . ലൗകീക അച്ഛനും പറയും ഈ അവസ്ഥയില്‍ പോയാല്‍ നീ തോല്‍ക്കുക തന്നെ
ചെയ്യും. ചിലര്‍ പഠിച്ച് ലക്ഷക്കണക്കിന് സമ്പാദിക്കുന്നവരുമുണ്ട്. ചിലരെ
നോക്കുകയാണെങ്കില്‍ പ്രയത്നിച്ചുകൊണ്ടേയിരിക്കും. നിങ്ങള്‍ക്ക് മാതാപിതാക്കളെ
അനുകരിക്കണം. ഏതെല്ലാം സഹോദരങ്ങളാണോ നല്ല രീതിയില്‍ പഠിക്കുകയും പഠിപ്പിക്കുകയും
ചെയ്യുന്നത് അവര്‍ക്ക് ആത്മീയ സേവനം ചെയ്യാന്‍ കഴിയും. ചിത്ര പ്രദര്‍ശിനിയില്‍
വളരെപ്പേരെ പഠിപ്പിക്കുന്നുണ്ടല്ലോ. ഇനി മുന്നോട്ട് പോകവേ എത്രത്തോളം ദു:ഖം
വര്‍ദ്ധിക്കുന്നുവോ അത്രത്തോളം മനുഷ്യര്‍ക്കു വൈരാഗ്യവും വരും പിന്നീട് പഠിപ്പില്‍
മുഴുകും. ദുഖത്തില്‍ എല്ലാവരും ഭഗവാനെ നന്നായി ഓര്‍മ്മിക്കുന്നു. മരിക്കുന്ന
സമയത്ത് അല്ലയോ രാമാ അല്ലെയോ ഭഗവാനേ എന്ന് ദു:ഖത്തോടെ പറയുന്നുണ്ടല്ലോ.
നിങ്ങള്‍ക്കാണെങ്കില്‍ ഒന്നും ചെയ്യേണ്ടതില്ല. നിങ്ങള്‍ സന്തോഷത്തോടെ
തയ്യാറെടുക്കുന്നു. ഈ പഴയ ശരീരം ഉപേക്ഷിക്കുകയാണെങ്കില്‍ എത്രയും പെട്ടന്ന്
വീട്ടിലേക്ക് പോകാം. സത്യയുഗത്തില്‍ ശരീരവും വളരെ മനോഹരമായത് ലഭിക്കുന്നു.
പുരുഷാര്‍ത്ഥം ചെയ്ത് പഠിപ്പിക്കുന്നവരെക്കാളും ഉയര്‍ന്ന അവസ്ഥയിലേക്ക് പോകണം.
ഇങ്ങനെയുമുണ്ട് പഠിപ്പിക്കുന്നവരേക്കാളും പഠിക്കുന്നവരുടെ അവസ്ഥ വളരെ വളരെ
നല്ലതാകുന്നു. ബാബയ്ക്ക് ഓരോരുത്തരേയും അറിയാമല്ലോ. നിങ്ങള്‍ കുട്ടികള്‍ക്കും
അറിയാം തന്റെ ഉള്ളിലേക്ക് നോക്കണം- എന്നില്‍ എന്തെല്ലാം കുറവുകളാണ് ഉള്ളത്?
മായയുടെ വിഘ്നങ്ങളെ മറികടക്കണം ഒരിക്കലും അതില്‍ പെട്ട് പോകരുത്. മായ വളരെ
ശക്തിശാലിയാണ്, നമ്മള് എങ്ങനെ മുന്നേറുമെന്ന് ആരാണോ ചിന്തിക്കുന്നത്, അവരെ മായ
ഒറ്റയടിക്ക് പച്ചയോടെ വിഴുങ്ങും. ഗജഗ്രാഹകന്റെ കഥപോലെ. ഇത് ഇപ്പോഴത്തെ കാര്യമാണ്.
നല്ല നല്ല കുട്ടികളെപ്പോലും മായയാകുന്ന ഗ്രാഹകന് ഒറ്റയടിക്ക് വിഴുങ്ങുന്നു.
അവനവനെ അതില്‍ നിന്നും മുക്തമാക്കാന്‍ സാധിക്കില്ല.നമ്മള് മായയുടെ അടിയില്‍ നിന്നും
മുക്തമാവാന്‍ ആഗ്രഹിക്കുന്നുണ്ടെന്ന് സ്വയം അറിയാം. പക്ഷെ മായ മുക്തമാവാന്‍
അനുവദിക്കില്ല. അവര്‍ പറയുന്നു- ബാബാ മായയോട് പറയൂ ഇങ്ങനെ പിടികൂടരുതെന്ന്. ബാബ
പറയുന്നു ഇത് യുദ്ധ മൈതാനമല്ലേ. യുദ്ധമൈതാനത്തില് ഒരിക്കലും ഇങ്ങനെ പറയില്ലല്ലോ-
ഇവരോട് യുദ്ധം ചെയ്യരുതെന്ന് പറയൂ എന്ന്, ഞങ്ങള്‍ക്ക് പന്ത് നല്‍കരുതെന്ന്
കളിക്കളത്തില്‍ ഒരിക്കലും പറയില്ല. ബാബ പെട്ടന്ന് തന്നെ പറയും
യുദ്ധമൈതാനത്തിലേക്കാണ് വന്നിരിക്കുന്നത്, അതുകൊണ്ട് യുദ്ധം ചെയ്യൂ അപ്പോള്‍
മായയെ തോല്‍പ്പിക്കാന്‍ കഴിയും നിങ്ങള്‍ക്ക് വളരെ ഉയര്‍ന്ന പദവിയും നേടാന്‍ സാധിക്കും.
ഭഗവാന് പഠിപ്പിക്കുന്നു എന്നത് ചെറിയ കാര്യമല്ലല്ലോ. ഇപ്പോള്‍ നമ്പര്വൈസ്
പുരുഷാര്ത്ഥമനുസരിച്ച് നിങ്ങളുടെ കയറുന്ന കലയാണ് ഉണ്ടാകുന്നത്. നമ്മുടെ ഭാവി
ജീവിതത്തെ വജ്രസമാനമാക്കി മാറ്റണം എന്ന താത്പര്യം ഓരോ കുട്ടികള്‍ക്കും വേണം.
വിഘ്നങ്ങളെ അകറ്റിക്കൊണ്ടേ മുന്നേറണം. എങ്ങനെയെങ്കിലും ബാബയില്‍ നിന്നും പൂര്‍ണ്ണ
സമ്പത്ത് നേടണം. ഇല്ലെങ്കില്‍ കല്പ്പകല്പ്പാന്തരം തോറ്റുപോകും. ഏതെങ്കിലും ധനവായ
പിതാവ് തന്റെ കുട്ടികളെ ഈ പഠിപ്പ് പഠിക്കുന്നതില്‍ തടസ്സം സൃഷ്ടിക്കുകയാണെങ്കില്‍
പറയണം, ഞങ്ങള്‍ ഈ ലക്ഷങ്ങള്‍ കൊണ്ട് എന്ത് ചെയ്യാനാണ്, നമുക്ക് പരിധിയില്ലാത്ത
അച്ഛനില്‍ നിന്നും വിശ്വത്തിന്റെ ചക്രവര്‍ത്തീ പദവി നേടണം. ഈ ലക്ഷങ്ങളും കോടികളും
ഭസ്മമായിപ്പോകാനുള്ളതാണ്. ചിലരുടേത് മണ്ണോടുമണ്ണായിത്തീരും, ചിലരുടേത് അഗ്നിയില്‍
എരിയുന്നു, മുഴുവന്‍ സൃഷ്ടിയും അഗ്നിക്ക് ഇരയാവുകതന്നെ വേണം. ഇത് മുഴുവനും
രാവണന്റെ ലങ്കയാണ്. നിങ്ങള്‍ എല്ലാവരും സീതമാരാണ്. രാമന് വന്നിരിക്കുകയാണ്.
മുഴുവന്‍ ഭൂമിയും ഒരു ദ്വീപാണ്. ഈ സമയം തന്നെയാണ് രാവണരാജ്യം. ബാബ വന്ന്
രാവണരാജ്യത്തെ നശിപ്പിച്ച് നിങ്ങളെ രാമരാജ്യത്തിന്റെ അധികാരിയാക്കി മാറ്റുന്നു.
നിങ്ങള്‍ക്ക് ഉള്ളില്‍ അളവറ്റ സന്തോഷം ഉണ്ടായിരിക്കണം- ഇങ്ങനെ പറയാറുണ്ട്
അതീന്ദ്രിയ സുഖം ഗോപഗോപികമാരോട് ചോദിക്കു അതായത് നിങ്ങള്‍ കുട്ടികളോട് ചോദിക്കൂ.
നിങ്ങള്‍ ചിത്രപ്രദര്ശിനിയില് തന്റെ സുഖത്തിന്റെ പ്രാപ്തിയെക്കുറിച്ച്
പറയാറുണ്ടല്ലോ. നമ്മള് ഭാരതത്തെ സ്വര്ഗ്ഗമാക്കിക്കൊണ്ടിരിക്കുകയാണ്. ശ്രീമതം
അനുസരിച്ച് ഭാരതത്തിന്റെ സേവനം ചെയ്തുകൊണ്ടിരിക്കുന്നു. എത്രത്തോളം നിങ്ങള്‍
ശ്രീമതം പാലിക്കുന്നുവോ അത്രത്തോളം നിങ്ങള്‍ ശ്രേഷ്ഠമായി മാറുന്നു. നിങ്ങള്‍ക്ക്
അഭിപ്രായം നല്‍കുന്നവരും ധാരാളം വരും. അതുകൊണ്ട് അവരെ തിരിച്ചറിയുകയും അവരില്‍
നിന്നും സംരക്ഷിക്കുകയും വേണം. ചിലപ്പോള്‍ മായയും ഗുപ്തമായ രീതിയില്‍ പ്രവേശിക്കും.
നിങ്ങള്‍ വിശ്വത്തിന്റെ അധികാരിയായി മാറുകയാണ് എന്ന സന്തോഷം ഉള്ളില്‍
ഉണ്ടായിരിക്കണം. നിങ്ങള്‍ പറയുന്നു ബാബ ഞങ്ങള്‍ അങ്ങയില്‍ നിന്നും സ്വര്‍ഗ്ഗത്തിന്റെ
സമ്പത്ത് നേടാന്‍ വന്നിരിക്കുകയാണ്. സത്യനാരായണന്റെ കഥ കേട്ട് നമ്മള് നരനില്‍
നിന്നും നാരായണനും, നാരിയില്‍ നിന്നും ലക്ഷ്മിയും ആയി മാറുന്നു. ബാബ
ചോദിക്കുമ്പോഴും നിങ്ങള്‍ എല്ലാവരും കൈ ഉയര്‍ത്തുന്നു ബാബാ, ഞങ്ങള്‍ അങ്ങയില്‍
നിന്നും പൂര്‍ണ്ണമായും സമ്പത്ത് എടുക്കുക തന്നെ ചെയ്യും, ഇല്ലെങ്കില്‍ നമുക്ക്
കല്പ്പ കല്‍പ്പം നഷ്ടം സംഭവിക്കുന്നു. ഏതൊരു വിഘ്നം വന്നാലും ഞങ്ങള്‍ അതിനെ
അകറ്റുക തന്നെ ചെയ്യും, അത്രയും ധൈര്യം ആവശ്യമാണ്. നിങ്ങള്‍ അത്രയും ധൈര്യം
കാണിച്ചവരല്ലേ. ആരില്‍ നിന്നാണോ സമ്പത്ത് ലഭിക്കുന്നത് അവരെ ഒരിക്കലും
ഉപേക്ഷിക്കാറില്ല. ചിലര്‍ നല്ല രീതിയില്‍ ഇവിടെ നിലനില്‍ക്കുന്നുണ്ട്, ചിലര്‍
ഓടിപ്പോയവരുമുണ്ട്. മായയാകുന്ന പെരുമ്പാമ്പ് മുഴുവനായും വിഴുങ്ങിക്കളഞ്ഞു.
ഇപ്പോള്‍ ബാബ പറയുന്നു അല്ലയോ ആത്മാക്കളെ, വളാരെ സ്നേഹത്തോടെ
മനസ്സിലാക്കിത്തരുന്നു ഞാന്‍ പതിത ലോകത്തിലേക്ക് വന്ന് പാവനലോകത്തെ
സ്ഥാപിക്കുന്നു. ഇപ്പോള്‍ പതിത ലോകത്തിന്റെ മൃത്യു തൊട്ടു മുന്നിലാണ്. ഇപ്പോള്‍
ഞാന്‍ നിങ്ങളെ രാജാക്കന്മാരുടെയും രാജാവാക്കി മാറ്റുകയാണ്. പതിത
രാജാക്കന്മാരുടെയും രാജാവ്. ഒറ്റക്കിരീടമുള്ള രാജാവ് ഇരട്ടക്കിരീടധാരി
രാജാക്കന്മാരുടെ മുന്നില്‍ എന്തിനാണ് തലകുനിക്കുന്നത്, അരക്കല്പ്പത്തിന് ശേഷം
എപ്പോഴാണോ ഇവരുടെ പവിത്രത ഇല്ലാതാകുന്നത്, അപ്പോള്‍ രാവണരാജ്യത്തില് എല്ലാവരും
വികാരിയും പൂജാരിയുമായി മാറും. ബാബ കുട്ടികള്‍ക്ക്
മനസ്സിലാക്കിത്തരുന്നു-കുട്ടികളേ ഒരിക്കലും തെറ്റ് ചെയ്യരുത്. എന്നെ മറക്കരുത്
. നല്ല രീതിയില്‍ പഠിക്കൂ. ദിവസവും ക്ലാസ്സില്‍ വരാന്‍ സാധിക്കുന്നില്ലെങ്കില്‍
അതിനും ബാബ ഒരുപാട് സൗകര്യങ്ങള്‍ വേറെ നല്‍കുന്നുണ്ട്. 7 ദിവസത്തെ കോഴ്സ് നേടൂ.
ഇതിലൂടെ മുരളി മനസ്സിലാക്കാന്‍ സാധിക്കും. എവിടെ പോവുകയാണെങ്കിലും കേവലം രണ്ടു
വാക്ക് ഓര്‍മ്മിക്കൂ. ഇതാണ് മഹാമന്ത്രം. സ്വയം ആത്മാവെന്ന് മനസ്സിലാക്കി ബാബയെ
ഓര്‍മ്മിക്കൂ. ദേഹാഭിമാനത്തിലേക്ക് വരുന്നതിലൂടെയാണ് ഏതെങ്കിലും വികര്‍മ്മം അഥവാ
പാപകര്‍മ്മം ഉണ്ടാകുന്നത്. വികര്മ്മത്തില് നിന്നും രക്ഷ നേടുന്നതിനു വേണ്ടി
ബുദ്ധിയുടെ പ്രീതി ഒരേയൊരു ബാബയിലേക്ക് വയ്ക്കണം. ദേഹധാരിയോടല്ല. ഓരേയൊരു
ബാബയുമായി ബുദ്ധിയുടെ യോഗം യോജിപ്പിക്കണം. അന്തിമം വരേയ്ക്കും
ഓര്‍മ്മിക്കുകയാണെങ്കില്‍ വികര്‍മ്മങ്ങള്‍ ഒന്നും തന്നെ ഉണ്ടാവുകയില്ല. ഇത്
ജീര്ണ്ണിക്കപ്പെട്ട ദേഹമാണ്. ഇതിന്റെ അഭിമാനത്തെ ഉപേക്ഷിക്കൂ. നാടകം
പൂര്‍ത്തിയായി, ഇപ്പോള്‍ നമ്മുടെ 84 ജന്മങ്ങളും പൂര്‍ത്തിയായി. ഇത് പഴയ ശരീരവും
പഴയ ആത്മാവുമാണ്. ഇപ്പോള്‍ തമോപ്രധാനത്തില് നിന്നും സതോപ്രധാനമാകണം പിന്നീട്
ശരീരവും സതോപ്രധാനമായത് ലഭിക്കും. ആത്മാവിനെ സതോപ്രധാനമാക്കി മാറ്റണം എന്ന ഒറ്റ
ചിന്ത ഉണ്ടായിരിക്കണം. ഇതിനായി ബാബ കേവലം പറയുന്നു എന്നെത്തന്നെ ഓര്‍മ്മിക്കൂ. ഈ
ഒരു ചിന്ത വയ്ക്കൂ. നിങ്ങളും ബാബയോട് പറയുന്നുണ്ടല്ലോ- ബാബാ ഞങ്ങള്‍
പാസ്സായിക്കാണിക്കും. ക്ലാസ്സില്‍ എല്ലാവര്ക്കും സ്കോളര്‍ഷിപ്പ് ലഭിക്കില്ലെന്ന്
അറിയാമല്ലോ. എന്നാലും പുരുഷാര്‍ത്ഥം ചെയ്യും. നിങ്ങള്‍ക്കും അറിയാം നമുക്ക് നരനില്‍
നിന്നും നാരായണനായി മാറാനുള്ള പൂര്‍ണ്ണ പുരുഷാര്‍ത്ഥം ചെയ്യണം. എന്തിനാണ്
കുറയ്ക്കുന്നത്. ഇവിടെയാണെങ്കില്‍ മറ്റൊരു ചിന്തയുമില്ല. യോദ്ധാക്കള്‍ക്ക് യാതൊരു
ചിന്തയും ഉണ്ടാകില്ലല്ലോ. ചിലര്‍ ബാബയോട് പറയാറുണ്ട് - ബാബാ ധാരാളം
കൊടുങ്കാറ്റുകളും സ്വപ്നങ്ങളുമെല്ലാം വരുന്നു. ബാബ പറയുന്നു ഇതെല്ലാം ഉണ്ടാകും.
നിങ്ങള്‍ ഒരു ബാബയെത്തന്നെ ഓര്മ്മിച്ചുകൊണ്ടിരിക്കൂ. ഈ ശത്രുവിന് മേല്‍ വിജയം
പ്രാപിക്കണം. ചില സമയത്ത് മനസ്സിലോ ചിത്തത്തിലോ പോലുമില്ലാത്ത സ്വപ്നങ്ങള്‍ വരും.
ഒരുപാട് ബുദ്ധിമുട്ടിക്കും. ഇതെല്ലാം മായയാണ്. നമ്മള് മായയെയാണ് വിജയിക്കുന്നത്.
അരക്കല്പ്പത്തേക്ക് വേണ്ടി ശത്രുവില്‍ നിന്നും രാജ്യം നേടുകയാണ്, നമുക്ക് മറ്റൊരു
ചിന്തയുമില്ല. ധൈര്യശാലികളായ കുട്ടികള്‍ ഒരിക്കലും അതുമിതും പറയില്ല സന്തോഷത്തോടെ
യുദ്ധത്തിന് പോകും. നിങ്ങള്‍ ഇവിടെ വളരെ സഹജമായും ബാബയില്‍ നിന്നും സമ്പത്ത്
നേടുന്നു. ഈ മോശമായ ശരീരം ഉപേക്ഷിക്കണം. ഇപ്പോള്‍ തിരിച്ച് മധുരമായ
ശാന്തിധാമത്തിലേക്ക് പോകണം. ബാബ പറയുകയാണ് ഞാന്‍ നിങ്ങളെ കൊണ്ടുപോകാനായാണ്
വന്നിരിക്കുന്നത്. എന്നെ ഓര്‍മ്മിക്കുകയാണെങ്കില്‍ പാവനമാകും. അപവിത്ര ആത്മാവിന്
പോകാന്‍ കഴിയില്ല. ഇതെല്ലാം പുതിയ കാര്യങ്ങളാണ്. ശരി.
വളരെക്കാലത്തെ വേര്‍പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികള്‍ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്‍ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1)
വികര്മ്മങ്ങളില് നിന്നും രക്ഷപ്പെടുന്നതിനു വേണ്ടി ബുദ്ധിയുടെ പ്രീതി ഒരേയൊരു
ബാബയിയോട് വയ്ക്കണം. ഈ ജീര്ണ്ണിക്കപ്പെട്ട ദേഹത്തിന്റെ അഭിമാനത്തെ ഉപേക്ഷിക്കണം.
2) നമ്മള് യോദ്ധാക്കളാണ്,
ഈ സ്മൃതിയിലൂടെ മായയാകുന്ന ശത്രുവിന് മേല്‍ വിജയം പ്രാപിക്കണം, മായയെക്കുറിച്ച്
ചിന്തിക്കരുത്. മായ ഗുപ്തരൂപത്തില്‍ വളരെയധികം പ്രവേശിക്കുന്നു. അതുകൊണ്ട് അതിനെ
തിരിച്ചറിയണം, അതില്‍ നിന്നും സ്വയത്തെ സംരക്ഷിക്കണം.
വരദാനം :-
മനസാ വാചാ
കര്‍മണാ പവിത്രതയില്‍ സമ്പൂര്‍ണ മാര്‍ക്ക് നേടുന്ന നമ്പര്‍വണ്‍ ആജ്ഞാകാരിയായി
ഭവിക്കട്ടെ
മനസാ പവിത്രത അര്‍ത്ഥം
സങ്കല്പത്തില് പോലും അപവിത്രതയുടെ സംസ്കാരം പ്രത്യക്ഷമാകരുത്. സദാ ആത്മീയസ്വരൂപം
അര്‍ത്ഥം സഹോദര- സഹോദര ശ്രേഷ്ഠസ്മൃതി ഉണ്ടായിരിക്കട്ടെ. വാചാ സദാ സത്യതയും
മധുരതയും ഉണ്ടാകണം, കര്‍മണാ സദാ നമ്രത, സന്തുഷ്ടത, ഹര്ഷിതമുഖത ഉണ്ടാകണം. ഇതേ
ആധാരത്തില്‍ നമ്പര്‍ ലഭിക്കുന്നു. ഇങ്ങനെ സമ്പൂര്‍ണ പവിത്ര ആജ്ഞാകാരി കുട്ടികളുടെ
മഹിമ അച്ഛനും പാടുന്നു. അവരാണ് തന്റെ ഓരോ കര്‍മത്തിലൂടെ ബാബയുടെ കര്‍ത്തവ്യത്തെ
തെളിയിക്കുന്ന സമീപരത്നങ്ങള്.
സ്ലോഗന് :-
സംബന്ധ-
സമ്പര്‍ക്കത്തിലും സ്ഥിതിയിലും ലൈറ്റാകൂ, ദിനചര്യയിലല്ല
അവ്യക്തസൂചനകള്‍-
ആത്മീയസ്ഥിതിയില് കഴിയുവാനുള്ള അഭ്യാസം ചെയ്യൂ, അന്തര്മുഖിയാകൂ
അന്തര്‍മുഖി ആത്മാക്കള്‍
എങ്ങനെയുള്ള പരിതസ്ഥിതിയാകട്ടെ, നല്ലതാകട്ടെ, ഇളക്കുന്നതാകട്ടെ എന്നാല്‍ ഓരോ
സമയവും ഓരോ പരിതസ്ഥിതിയ്ക്കും ഉള്ളില്‍ അവനവനെ അഡ്ജസ്റ്റ് ചെയ്യുന്നു.
ഒറ്റയ്ക്കാകട്ടെ, സംഘടനയിലാകട്ടെ രണ്ടിലും അഡ്ജസ്റ്റ് ആകുക- ഇതാണ്
ബ്രാഹ്മണജീവിതം.