മധുരമായ കുട്ടികളെ -
ഡ്രാമയുടെ യഥാര്ത്ഥ ജ്ഞാനത്തിലൂടെ മാത്രമേ നിങ്ങള്ക്ക് അചഞ്ചലവും, ദൃഢവും,
ഏകരസവുമായിരിക്കാന് സാധിക്കൂ, മായയുടെ കൊടുങ്കാറ്റിന് നിങ്ങളെ ഇളക്കാന്
സാധിക്കില്ല.
ചോദ്യം :-
ദേവതകളുടെ ഏതൊരു ഗുണം നിങ്ങള് കുട്ടികളില് സദാ കാണപ്പെടണം?
ഉത്തരം :-
ഹര്ഷിതരായിരിക്കുക. ദേവതകളെ സദാ പുഞ്ചിരിച്ചുകൊണ്ട് ഹര്ഷിതരായാണ് കാണിക്കുന്നത്.
ഇതുപോലെ നിങ്ങള് കുട്ടികള്ക്കും ഹര്ഷിതമായിരിക്കണം, എന്ത് പ്രശ്നമുണ്ടെങ്കിലും
പുഞ്ചിരിച്ചു കൊണ്ടിരിക്കൂ. ഒരിക്കലും ഉദാസീനതയോ,ദേഷ്യമോ വരരുത്. ഏതുപോലെയാണോ
ബാബ നിങ്ങള് കുട്ടികള്ക്ക് ശരിയുടെയും തെറ്റിന്റെയും അറിവ് നല്കുന്നത്, ഒരിക്കലും
ദേഷ്യപ്പെടാത്തത്, ഉദാസീനമാകാത്തത് അതുപോലെ നിങ്ങള് കുട്ടികളും ഉദാസീനരാകരുത്.
ഓംശാന്തി.
പരിധിയില്ലാത്ത കുട്ടികള്ക്ക് പരിധിയില്ലാത്ത അച്ഛന് മനസ്സിലാക്കിത്തരുന്നു.
ലൗകീക അച്ഛന് ഇങ്ങനെ പറയില്ല. അദ്ദേഹത്തിന് ഒരു അഞ്ചോ ആറോ മക്കളുണ്ടായിരിക്കും.
ഇതാണെങ്കില് എല്ലാം ആത്മാക്കളാണ്, പരസ്പരം സഹോദരങ്ങളാണ്. അവര്ക്കെല്ലാവര്ക്കും
തീര്ച്ചയായും അച്ഛന് ഉണ്ടായിരിക്കും. പറയുന്നുമുണ്ട് ,നമ്മളെല്ലാവരും പരസ്പരം
സഹോദരീ-സഹോദരങ്ങളാണ്. എല്ലാവരെ പ്രതിയുമാണ് പറയുന്നുത്. ആര് വന്നാലും പറയും
നമ്മള് സഹോദരീ-സഹോദരങ്ങളാണ്. ഡ്രാമയില് എല്ലാവരും ബന്ധിതരാണ്, അത് ആരും
അറിയുന്നില്ല. ഇത് അറിയാതിരിക്കുന്നതും ഡ്രാമയില്അടങ്ങിയിട്ടുള്ളതാണ്. അത് ബാബ
തന്നെയാണ് വന്ന് കേള്പ്പിക്കുന്നത്, കഥകള് തുടങ്ങിയവയെല്ലാം എപ്പോഴാണോ
കേള്പ്പിക്കുന്നത് അപ്പോള് പറയാറുണ്ട് - പരംപിതാ പരമാത്മായ നമഃ. ....എന്നാല്
അതാരാണ് എന്ന് അറിയുന്നില്ല. പറയുന്നുണ്ട് ബ്രഹ്മ ദേവത, വിഷ്ണു ദേവത, ശങ്കര്
ദേവത എന്നാല് മനസ്സിലാക്കിയിട്ടല്ല പറയുന്നത്. വാസ്തവത്തില് ബ്രഹ്മാവിനെ
ദേവതയെന്ന് പറയില്ല. ദേവതയെന്ന് വിഷ്ണുവിനെയാണ് പറയുക. ബ്രഹ്മാവിനെ ആര്ക്കും
അറിയില്ല. വിഷ്ണു ദേവതയെന്നത് ശരിയാണ്, ശങ്കരനാണെങ്കില് പാര്ട്ടേയില്ല. ശങ്കരന്
ജീവചരിത്രമേയില്ല, ശിവബാബയ്ക്കാണെങ്കില് ജീവചരിത്രമുണ്ട്. ബാബ വരുന്നത് തന്നെ
പതിതരെ പാവനമാക്കാനാണ്, പുതിയ ലോകം സ്ഥാപിക്കാനാണ്. ഇപ്പോള് ഒരു ആദി സനാതന
ദേവീ-ദേവതാ ധര്മ്മത്തിന്റെ സ്ഥാപനയും അനേക ധര്മ്മങ്ങളുടെ വിനാശവും ഉണ്ടാകുന്നു.
എല്ലാവരും എവിടേക്കാണ് പോകുന്നത്? ശാന്തിധാമത്തിലേക്ക്. ശരീരം എല്ലാവരുടേതും
നശിക്കണം. പുതിയ ലോകത്തില് കേവലം നിങ്ങള് മാത്രമാണുണ്ടായിരിക്കുക. മുഖ്യ
ധര്മ്മങ്ങള് ഏതെല്ലാമാണെന്ന് നിങ്ങള്ക്കറിയാം. എല്ലാവരുടെയും പേര് പറയാന്
സാധിക്കില്ല. ചെറിയ-ചെറിയ ശാഖകളും ചില്ലകളും ധാരാളമുണ്ട്. ഏറ്റവും ആദ്യം
ദേവതാധര്മ്മം, പിന്നീട് ഇസ്ലാം. ഈ കാര്യങ്ങള് കേവലം നിങ്ങള് കുട്ടികളിലല്ലാതെ
മറ്റാരുടെയും ബുദ്ധിയിലില്ല. ഇപ്പോള് ആ ആദി സനാതന ദേവീ-ദേവതാ ധര്മ്മം പ്രായ
ലോപമാണ് അതുകൊണ്ടാണ് ആല്വൃക്ഷത്തിന്റെ ഉദാഹരണം പറയുന്നത്. മുഴുവന് വൃക്ഷവും
നില്ക്കുന്നുണ്ട് എന്നാല് തായ്വേരില്ല. ഏറ്റവും കൂടുതല് ആയുസ്സ് ഈ
ആല്വൃക്ഷത്തിനാണുള്ളത്. അതുകൊണ്ട് ഇതില് ഏറ്റവും കൂടുതല് ആയുസ്സ് ആദി സനാതന
ദേവീ-ദേവതാ ധര്മ്മത്തിനാണ്. അതെപ്പോഴാണോ പ്രായഃലോപമാകുന്നത് അപ്പോഴാണ് ബാബ വന്ന്,
ഇപ്പോള് ഒരു ധര്മ്മത്തിന്റെ സ്ഥാപനയും അനേക ധര്മ്മത്തിന്റെ വിനാശവും സംഭവിക്കണം
എന്ന് മനസ്സിലാക്കിത്തരുന്നത്. അതുകൊണ്ടാണ് ത്രിമൂര്ത്തിയെയും
ഉണ്ടാക്കിയിട്ടുള്ളത്. എന്നാല് അര്ത്ഥം മനസ്സിലാക്കുന്നില്ല. നിങ്ങള്
കുട്ടികള്ക്കറിയാം, ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ്. പിന്നീട്
ബ്രഹ്മാ-വിഷ്ണു-ശങ്കരന്, അതിനുശേഷം് സൃഷ്ടിയില് വരുമ്പോള് ദേവീ-ദേവതകളല്ലാതെ
മറ്റൊരു ധര്മ്മവും ഉണ്ടായിരിക്കില്ല. ഭക്തി മാര്ഗ്ഗവും ഡ്രാമയില്
അടങ്ങിയിട്ടുള്ളതാണ്. ആദ്യം ശിവന്റെ ഭക്തി ചെയ്യുന്നു പിന്നീട് ദേവതകളുടേത്.
ഭാരതത്തിന്റെ തന്നെ കാര്യമാണ്. ബാക്കി എല്ലാവര്ക്കും അവരുടെ ധര്മ്മം, മഠം,
മാര്ഗ്ഗം എന്നിവ എപ്പോഴാണ് സ്ഥാപിക്കപ്പെടുന്നത് എന്നറിയാം. ആര്യന്മാര് ഞങ്ങള്
വളരെ പഴയവരാണ് എന്നു പറയുന്നുണ്ട്. വാസ്തവത്തില് ഏറ്റവും പുരാതനമായത് ഒരേഒരു ആദി
സനാതന ദേവീ-ദേവതാ ധര്മ്മമാണ്. നിങ്ങള് വൃക്ഷത്തെ കാണിച്ച് മനസ്സിലാക്കി
കൊടുക്കുകയാണെങ്കില് സ്വയം തന്നെ മനസ്സിലാക്കും നമ്മുടെ ധര്മ്മം ഇന്ന സമയത്തില്
വരും. എല്ലാവര്ക്കും ഏതൊരു അവിനാശിയായ ഭാഗമാണോ ലഭിച്ചിട്ടുള്ളത് അത് അഭിനയിക്കണം,
ഇതില് ആരുടെയും തെറ്റോ ദോഷമോ പറയാന് സാധിക്കില്ല. ഇത് എന്തുകൊണ്ടാണ്
പാപാത്മാക്കളായിരിക്കുന്നത എന്ന് മനസ്സിലാക്കിതരികയാണ്. മനുഷ്യര് പറയും
നമ്മളെല്ലാവരും പരിധില്ലാത്ത പിതാവിന്റെ കുട്ടികളാണ്, പിന്നീട് എല്ലാ സഹോദരങ്ങളും
എന്തുകൊണ്ടാണ് സത്യയുഗത്തില് ഇല്ലാത്തത്? കാരണം ഡ്രാമയില് പാര്ട്ടേയില്ല. ഈ
അനാദി നാടകം ഉണ്ടാക്കിയിട്ടുള്ളതാണ്, ഇതില് നിശ്ചയം വയ്ക്കൂ, മറ്റൊരു കാര്യവും
പറയരുത്. ചക്രവും ് എങ്ങനെയാണ് കറങ്ങുന്നതെന്ന് കാണിച്ചിട്ടുണ്ട്.
കല്പവൃക്ഷത്തിന്റെയും ചിത്രമുണ്ട്. എന്നാല് ഇതിന്റെ ആയുസ്സ് എത്രയാണെന്ന കാര്യം
ആരും അറിയുന്നില്ല. ബാബ ആരുടെയും നിന്ദയല്ല ചെയ്യുന്നത്. ഇത് മനസ്സിലാക്കി
തരികയാണ്, നിങ്ങള്ക്കും മനസ്സിലാക്കി തരികയാണ് നിങ്ങള് എത്ര പാവനമായിരുന്നു,
ഇപ്പോള് പതിതമായിരിക്കുന്നു അതുകൊണ്ട് വിളിക്കുന്നു - ഹേ പതിത പാവനാ വരൂ. ആദ്യം
നിങ്ങള്ക്കെല്ലാവര്ക്കും പാവനമാകണം. പിന്നീട് നമ്പറനുസരിച്ച് പാര്ട്ടഭിനയിക്കാന്
വരണം. ആത്മാക്കളെല്ലാവരും മുകളിലാണ് വസിക്കുന്നത്. ബാബയും മുകളിലാണ്
വസിക്കുന്നത്, പിന്നീട് ബാബയെ വിളിക്കുന്നു,വരൂ.... ഇങ്ങനെ
വിളിക്കുന്നതിലൂടെയല്ല ബാബ വരുന്നത്. ബാബ പറയുന്നു,എന്റെയും ഭാഗം നാടകത്തില്
അടങ്ങിയിട്ടുണ്ട്. ഏതുപോലെയാണോ പരിധിയുള്ള നാടകത്തിലും വലിയ-വലിയ മുഖ്യമായ
അഭിനേതാക്കളുടെ പാര്ട്ടുള്ളത്,അതുപോലെ ഇതും പരിധിയില്ലാത്ത നാടകമാണ്. എല്ലാവരും
ഡ്രാമയുടെ ബന്ധനത്തില് ബന്ധിക്കപ്പെട്ടിരിക്കുന്നു, അതിന്റെ അര്ത്ഥം എല്ലാവരെയും
ചരടില് പിടിച്ച് കെട്ടിയിരിക്കുന്നു എന്നല്ല.ഇത് ബാബ മനസ്സിലാക്കി തരികയാണ്. അത്
ജഡമായ വൃക്ഷമാണ്. വിത്ത് ചൈതന്യമുള്ളതാണെങ്കില് അതിന് ഈ വൃക്ഷം എങ്ങനെയാണ്
വലുതായി പിന്നീട് ഫലം നല്കുന്നത് എന്ന് അറിയുമല്ലോ. ഇതാണ് ഈ മനുഷ്യ സൃഷ്ടിയുടെ
ചൈതന്യ ബീജം, ഇതിനെ തലകീഴായ വൃക്ഷമെന്നാണ് പറയുന്നത്. ബാബ ജ്ഞാനസാഗരനാണ്,
ബാബയ്ക്ക് മുഴുവന് വൃക്ഷത്തിന്റെയും ജ്ഞാനമുണ്ട്. ഇത് അതേ ഗീതയുടെ ജ്ഞാനമാണ്.
ഒരു പുതിയ കാര്യവുമല്ല. ഇവിടെ ബാബ ശ്ലോകം മുതയായവയൊന്നും ഉച്ഛരിക്കുന്നില്ല,
മറ്റുള്ളവരാണെങ്കില് ഗ്രന്ഥം പഠിച്ച് പിന്നീട് അര്ത്ഥം ഇരുന്ന് മനസ്സിലാക്കി
കൊടുക്കുന്നു. ബാബ മനസ്സിലാക്കി തരികയാണ് ഇത് പഠിത്തമാണ്, ഇതില് ശ്ലോകം
മുതലായവയുടെ ആവശ്യമില്ല. ആ ശാസ്ത്രങ്ങളുടെ പഠിത്തത്തില് യാതൊരു ലക്ഷ്യവുമില്ല.
ശാസ്ത്രങ്ങളില് ജ്ഞാനം, ഭക്തി, വൈരാഗ്യം എന്നിവയെക്കുറിച്ച് പറയുന്നുണ്ട്.ഈ പഴയ
ലോകം നശിച്ച് പോകുന്നു. സന്യാസികളുടേത് പരിധിയുള്ള വൈരാഗ്യമാണ്, നിങ്ങളുടേതാണ്
പരിധിയില്ലാത്ത വൈരാഗ്യം. ശങ്കരാചാര്യര് വന്നു, അദ്ദേഹം ഗൃഹസ്ഥത്തോടുള്ള
വൈരാഗ്യം പഠിപ്പിക്കുന്നു. അദ്ദേഹവും തുടക്കത്തില് ശാസ്ത്രം തുടങ്ങിയവയൊന്നും
പഠിപ്പിക്കുന്നില്ല. എപ്പോഴാണോ വളരെ വൃദ്ധിയുണ്ടാകുന്നത് അപ്പോഴാണ്
ശാസ്ത്രങ്ങളുണ്ടാക്കാന് ആരംഭിക്കുന്നത്. ആദ്യമാദ്യം ധര്മ്മം സ്ഥാപിക്കുന്ന ഒരാള്
മാത്രമാണ് ഉണ്ടാകുന്നത് പിന്നീട് പതുക്കെ-പതുക്കെ വൃദ്ധി പ്രാപിക്കുന്നു. ഇതും
മനസ്സിലാക്കണം. സൃഷ്ടിയില് ഏറ്റവും ആദ്യം ഏത് ധര്മ്മമാണ് ഉണ്ടായിരുന്നത്.
ഇപ്പോഴാണെങ്കില് അനേകം ധര്മ്മങ്ങളുണ്ട്. ഏറ്റവും ആദ്യം ആദി സനാതന ദേവീ-ദേവതാ
ധര്മ്മമായിരുന്നു, അതിനെയാണ് സ്വര്ഗ്ഗം അഥവാ ഹെവന് എന്ന് പറയുന്നത്. നിങ്ങള്
കുട്ടികള് രചയിതാവിനെയും രചനയെയും അറിയുന്നതിലൂടെ ആസ്തികരാകുന്നു. നാസ്തികതയില്
എത്ര ദുഃഖമാണുണ്ടാകുന്നത്, അനാഥരായി മാറുന്നു, പരസ്പരം കലഹിച്ചും-യുദ്ധം
ചെയ്തുമിരിക്കുന്നു. നിങ്ങള് പരസ്പരം അടിച്ചുകൊണ്ടിരിക്കുകയാണോ, എന്താ
നിങ്ങള്ക്ക് നാഥനില്ലേ? എന്ന് ചോദിക്കുന്നത് കേട്ടിട്ടില്ലേ. ഈ സമയം എല്ലാവരും
അനാഥരായി മാറിയിരിക്കയാണ്. പുതിയ ലോകത്തില് പവിത്രത, സുഖം, ശാന്തി എല്ലാം
ഉണ്ടായിരുന്നു, അപാര സുഖമുണ്ടായിരുന്നു. ഇവിടെ അതികഠിനമായ ദുഃഖമാണുള്ളത്. അത്
സത്യയുഗമാണ്, ഇത് കലിയുഗമാണ് .ഇപ്പോള് ഈ് പുരുഷോത്തമ സംഗമയുഗം നിങ്ങളുടേതാണ്..ഈ
പുരുഷോത്തമ സംഗമയുഗം ഒന്നുമാത്രമാണുള്ളത്. സത്യ-ത്രേതായുടെ സംഗമത്തെ
പുരുഷോത്തമമെന്ന് പറയില്ല. ഇവിടെയുള്ളത് അസുരന്മാരാണ്,അവിടെയുള്ളത് ദേവതകളാണ്.
നിങ്ങള്ക്കറിയാം ഇത് രാവണ രാജ്യമാണ്. രാവണന്റെ മുകളിലാണ് കഴുതയുടെ തല
കാണിക്കുന്നത്. കഴുതയെ എത്ര വൃത്തിയാക്കി വസ്ത്രം അണിയിച്ച് കൊടുത്താലും, കഴുത
വീണ്ടും ചളിയില് പോയിക്കിടന്ന് വസ്തം അഴുക്കാക്കുന്നു. ബാബ നിങ്ങളുടെ വസ്ത്രം
വൃത്തിയുള്ളതും,് പുഷ്പസമാനവുമാക്കുന്നു, പിന്നീട് രാവണരാജ്യത്തില് ഉരുണ്ട്,
നിങ്ങള് അപവിത്രമായി മാറുന്നു. ആത്മാവും ശരീരവും രണ്ടും അപവിത്രമാകുന്നു. ബാബ
പറയുന്നു നിങ്ങള് മുഴുവന് അലങ്കാരങ്ങളും നഷ്ടപ്പെടുത്തി. ബാബയെ പതിത-പാവനനെന്ന്
പറയുന്നു, നമ്മള് സ്വര്ണ്ണിമയുഗത്തില് എത്ര അലങ്കരിക്കപ്പെട്ടവരായിരുന്നു, എത്ര
ഫസ്റ്റ് ക്ലാസ്സായ രാജ്യഭാഗ്യമായിരുന്നു. എന്നെല്ലാം നിങ്ങള്ക്ക് വലിയ സഭകളില്
പറയാന് കഴിയും.പിന്നീട് മായയാകുന്ന പൊടിയിലുരുണ്ട് അഴുക്കുള്ളവരായി.
ബാബ പറയുന്നു ഇത് അന്ധകാരത്തിന്റെ നഗരമാണ്. ഭഗവാനെ സര്വ്വവ്യാപിയെന്ന്
പറഞ്ഞിരിക്കുന്നു, എന്ത് നടന്നോ അത് അതുപോലെ വീണ്ടും ആവര്ത്തിക്കപ്പെടും. ഇതില്
സംശയിക്കേണ്ട ആവശ്യമില്ല. അയ്യായിരം വര്ഷത്തില് ഓരോ ധര്മ്മത്തിലും എത്ര മിനിറ്റ്,
മണിക്കൂര്, സെക്കന്റുണ്ട്, എന്നെല്ലാം ഒരുകുട്ടി കണക്കെടുത്ത് അയച്ചിരുന്നു,
ഇതിലും ബുദ്ധി വ്യര്ത്ഥമാകും.ലോകം എങ്ങനെയാണ് നടക്കുന്നത് എന്നാണ് ബാബ
മനസ്സിലാക്കിത്തരുന്നത്.
പ്രജാപിതാ ബ്രഹ്മാവാണ് മുതുമുത്തച്ഛന്. അദ്ദേഹത്തിന്റെ കര്ത്തവ്യം ആരും
അറിയുന്നില്ല. വിരാടരൂപം ഉണ്ടാക്കിയപ്പോള് പ്രജാപിതാ ബ്രഹ്മാവിനെ അതില് നിന്നും
എടുത്തു കളഞ്ഞു. ബാബയെയും ബ്രാഹ്മണരെയും യഥാര്ത്ഥ രീതിയില്
അറിയുന്നില്ല.ബ്രഹ്മാബാബയെ ആദി ദേവന് എന്നാണ് പറയുന്നത്. ബാബ മനസ്സിലാക്കി
തരുന്നു, ഞാന് ഈ വൃക്ഷത്തിന്റെ ചൈതന്യ ബീജരൂപനാണ്. ഇത് തല കീഴായ വൃക്ഷമാണ്. ബാബ
സത്യമാണ്, ചൈതന്യമാണ്, ജ്ഞാനസാഗരനാണ് ....ആ ബാബയുടെ മഹിമ തന്നെയാണ് ചെയ്യുന്നത്.
ആത്മാവില്ലെങ്കില് പിന്നീട് ചലിക്കാന് പോലും സാധിക്കില്ല. ഗര്ഭത്തിലേക്കും 5-6
മാസങ്ങള്ക്ക് ശേഷമാണ് ആത്മാവ് പ്രവേശിക്കുന്നത്. ഇതും ഡ്രാമയില്
ഉണ്ടാക്കിയിട്ടുള്ളതാണ്. പിന്നീട് ആത്മാവ് വിട്ടുപോകുകയാണെങ്കില് അവസാനിച്ചു.
ആത്മാവ് അവിനാശിയാണ്, ആത്മാവാണ് പാര്ട്ടഭിനയിക്കുന്നത്, ഇതും ബാബ വന്ന്
ബോധ്യപ്പെടുത്തുന്നു. ആത്മാവ് ഇത്രയും ചെറിയ ബിന്ദുവാണ്, അതില് അവിനാശി പാര്ട്ട്
നിറഞ്ഞിട്ടുണ്ട്. പരംപിതാവും ആത്മാവാണ്, ബാബയെ ജ്ഞാനത്തിന്റെ സാഗരനെന്നാണ്
പറയുന്നത്. ആ ബാബയാണ് ആത്മാവിന്റെ സാക്ഷാത്കാരം ചെയ്യിക്കുന്നത്. മനുഷ്യര് കേവലം,
പരമാത്മാവ് സര്വ്വശക്തിമാനാണ്, ആയിരം സൂര്യന്മാരെക്കാളും തേജോമയനാണ് എന്നെല്ലാം
പറയുന്നു. പക്ഷേ യാതൊന്നും മനസ്സിലാക്കുന്നില്ല. ബാബ പറയുന്നു, ഇതെല്ലാം ഭക്തി
മാര്ഗ്ഗത്തില് വര്ണ്ണിച്ചിട്ടുള്ളതും,് ശാസ്ത്രങ്ങളില് എഴുതി വച്ചിട്ടുള്ളതുമാണ്.
അര്ജ്ജുനന് സാക്ഷാത്ക്കാരമുണ്ടായപ്പോള് ഇത്രയും തേജസ്സ് എനിക്ക് സഹിക്കാന്
സാധിക്കുന്നില്ല എന്ന് പറഞ്ഞു, അപ്പോള് ആ കാര്യം മനുഷ്യരുടെ ബുദ്ധിയിലിരുന്നു
പോയി. ഇത്രയും തേജോമയനായ ആള് ഒരാളുടെ ഉള്ളില് പ്രവേശിക്കുകയാണെങ്കില് തകര്ന്നു
പോകും... ജ്ഞാനമില്ലല്ലോ. അപ്പോള് പരമാത്മാവ് ആയിരം സൂര്യനെക്കാളും തേജോമയനാണ്,
നമുക്ക് പരമാത്മാവിന്റെ സാക്ഷാത്ക്കാരം വേണം എന്നു പറയാന് തുടങ്ങി. ഭക്തിയുടെ
ഭാവന കയറിയിട്ടുണ്ടെങ്കില് അങ്ങിനെയുള്ള സാക്ഷാത്ക്കാരവും ഉണ്ടാകുന്നു.
ആദ്യമാദ്യം നിങ്ങള്ക്കും ഇങ്ങനെയുള്ള ധാരാളം സാക്ഷാത്ക്കാരം ഉണ്ടായിരുന്നു,
കണ്ണുകള് ചുവന്നതായി മാറിയിരുന്നു. സാക്ഷാത്ക്കാരം ചെയ്തവരെല്ലാം ,പിന്നീട്
എവിടെപ്പോയി.. അതെല്ലാം ഭക്തിമാര്ഗ്ഗത്തിന്റെ കാര്യങ്ങളാണ്. ഇതെല്ലാം ബാബ
മനസ്സിലാക്കി തരികയാണ്, ഇതില് നിന്ദയുടെ ഒരുകാര്യവുമില്ല. കുട്ടികള്ക്ക് സദാ
സന്തോഷമായി ഇരിക്കണം. ഈ് നാടകം ഉണ്ടാക്കിയിട്ടുള്ളതാണ്. എനിക്ക് ഇത്രയും
ഗ്ലാനികള് നല്കുന്നുണ്ട്, ഞാനെന്താണ് ചെയ്യുന്നത്? എനിക്കതില് ദേഷ്യം
വരുന്നുണ്ടോ... ഡ്രാമയനുസരിച്ച് ഇവരെല്ലാവരും ഭക്തി മാര്ഗ്ഗത്തില്
കുടുങ്ങിയിരിക്കുന്നു. ദേഷ്യപ്പെടേണ്ട കാര്യം തന്നെയില്ല. നാടകം ഇങ്ങനെയാണ്
ഉണ്ടാക്കിയിട്ടുള്ളത്. സ്നേഹത്തോടെ അറിവ് നല്കണം. പാവങ്ങള് അജ്ഞാനത്തിന്റെ
അന്ധകാരത്തില് പെട്ടിരിക്കുകയാണ്, മനസ്സിലാക്കുന്നില്ലെങ്കില് ദയയും വരുന്നു.
സദാ പുഞ്ചിരിച്ചുകൊണ്ടേയിരിക്കണം. ഈ പാവങ്ങള്ക്ക് സ്വര്ഗ്ഗത്തിന്റെ പടിക്കലേക്ക്
വരാന് സാധിക്കില്ല, ഇവരെല്ലാവരും ശാന്തിധാമത്തിലേക്ക് പോകുന്നവരാണ്. എല്ലാവരും
ആഗ്രഹിക്കന്നതും ശാന്തി തന്നെയാണ്. അതുകൊണ്ട് ബാബ മാത്രമാണ് യാഥാര്ത്ഥ്യം
മനസ്സിലാക്കി തരുന്നത്. ഈ കളി ഉണ്ടാക്കിയിട്ടുള്ളതാണ്. നാടകത്തില്
ഓരോരുത്തര്ക്കും വേഷം ലഭിച്ചിട്ടുണ്ട്, ഇതില് വളരെ ഉറച്ചതും സ്ഥിരവുമായ ബുദ്ധി
ആവശ്യമാണ് എന്നെല്ലാം ഇപ്പോള് നിങ്ങള്ക്കറിയാം. ഏതുവരെ അചഞ്ചലവും, ഉറച്ചതും,
ഏകരസവുമായ അവസ്ഥയില്ലയോ അതുവരെ പുരുഷാര്ത്ഥം എങ്ങനെ ചെയ്യും. എന്തും
സംഭവിക്കട്ടെ, ഇനി കൊടുങ്കാറ്റ് വരട്ടെ എന്നാലും സ്ഥിരതയുള്ളവരായിരിക്കണം.
മായയുടെ കൊടുങ്കാറ്റുകള് ധാരാളം വരും,അവസാനം വരേയ്ക്കും വരും. അവസ്ഥ
ഉറച്ചതായിരിക്കണം. ഇതാണ് ഗുപ്തമായ പരിശ്രമം. പലകുട്ടികളും പുരുഷാര്ത്ഥം ചെയ്ത്
കൊടുങ്കാറ്റിനെ പറപ്പിച്ചുകൊണ്ടിരിക്കുന്നുണ്ട്. ആര് എത്രത്തോളം മറി കടക്കുന്നോ
അത്രത്തോളം ഉയര്ന്ന പദവി നേടും. രാജധാനിയില് ധാരാളം പദവികളില്ലേ.
ത്രിമൂര്ത്തി ചക്രം, വൃക്ഷം എന്നിവ ഏറ്റവും നല്ല ചിത്രങ്ങളാണ്. ഇത് തുടക്കത്തില്
ഉണ്ടാക്കിയിട്ടുള്ളതാണ്. വിദേശത്തെ സേവനത്തിന് വേണ്ടിയും ഈ രണ്ട് ചിത്രങ്ങള്
കൊണ്ട് പോകണം. ബാബ ് ഈ ചിത്രങ്ങള് തുണികളില് ചിത്രീകരിക്കാന് ആഗ്രഹിക്കുന്നു,
അതും ഉണ്ടാക്കപ്പെടും. സ്ഥാപന എങ്ങിനെയാണ് ഉണ്ടാകുന്നത് എന്ന് നിങ്ങള്
മനസ്സിലാക്കി കൊടുക്കും. നിങ്ങള് എല്ലാവര്ക്കും മനസ്സിലാക്കി
കൊടുക്കുകയാണെങ്കില് അവര് തന്റെ ധര്മ്മത്തില് ഉയര്ന്ന പദവിനേടും. ക്രിസ്ത്യന്
ധര്മ്മത്തില് നിങ്ങള് ഉയര്ന്ന പദവി നേടാന് ആഗ്രഹിക്കുന്നുണ്ടെങ്കില് ഇത് നല്ല
രീതിയില് മനസ്സിലാക്കൂ. ശരി!
വളരെക്കാലത്തെ വേര്പാടിന്നുശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികളെ പ്രതി
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാല വന്ദനവും, ആത്മീയ
അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ഈ
പുരുഷോത്തമ സംഗമയുഗത്തില് പവിത്രമായി സ്വയത്തെ അലങ്കരിക്കണം. ഒരിക്കലും മായയുടെ
പൊടിയില് ഉരുണ്ട് അലങ്കാരങ്ങള് നശിപ്പിക്കരുത്.
2. ഈ ഡ്രാമയെ യഥാര്ത്ഥ
രീതിയില് മനസ്സിലാക്കി തന്റെ അവസ്ഥ അചഞ്ചലവും, ഉറച്ചതും, സ്ഥിരതയുള്ളതുമാക്കി
വയ്ക്കണം. ഒരിക്കലും ആശയക്കുഴപ്പത്തില് വരരുത്, സദാ ഹര്ഷിതമായി കഴിയണം.
വരദാനം :-
ചിന്തിച്ച്
മനസ്സിലാക്കി ഓരോ കര്മ്മവും ചെയ്യുന്ന,പശ്ചാത്താപത്തില് നിന്നും മുക്തമായ ജ്ഞാനി
തൂ ആത്മാവായി ഭവിക്കട്ടെ.
ആദ്യം
ചിന്തിക്കൂ,എന്നിട്ട് കര്മ്മം ചെയ്യൂ എന്ന് പറയാറുണ്ട്. ആര് കര്മ്മങ്ങള്
ചെയ്യുന്നതിനു മുന്പ് ചിന്തിക്കാതിരിക്കുകയും,കര്മ്മങ്ങള്ക്കുശേഷം മാത്രം
ചെയ്തുപോയതിനെക്കുറിച്ച് ചിന്തിക്കുകയും ചെയ്യുന്നുവോ അവര് പശ്ചാത്തപിക്കാന്
ഇടവരുന്നു.അവസാനം ചിന്തിക്കുന്നത് പശ്ചാത്താപമുണ്ടാക്കുന്നു.ആദ്യം
ചിന്തിക്കുന്നത് ജ്ഞാനത്തെ ധാരണചെയ്ത ആത്മാക്കളുടെ ഗുണമാണ്.ദ്വാപരകലിയുഗങ്ങളില്
അനേകപ്രകാരത്തിലുള്ള പശ്ചാത്താപങ്ങള് അനുഭവിച്ചുകഴിഞ്ഞു.ഇനി ഈ സംഗമയുഗത്തില്
വളരെയധികം ചിന്തിച്ചും ആലോചിച്ചും മാത്രം സങ്കല്പങ്ങള് രചിക്കുകയും,കര്മ്മങ്ങള്
ചെയ്യുകയും ചെയ്താല് മാത്രമേ ഒരു സെക്കന്റുപോലും മനസ്സില്
പശ്ചാത്താപമില്ലാതെയിരിക്കാന് കഴിയുകയുള്ളൂ .അങ്ങിനെയുള്ള ആത്മാക്കളെയാണ്
ജ്ഞാനത്തെ ധാരണ ചെയ്ത ആത്മാക്കള് എന്നു പറയുന്നത്.
സ്ലോഗന് :-
ദയാഹൃദയരായി
സര്വശക്തികളെയും,ഗുണങ്ങളെയും ദാനമായി നല്കുന്നവര് തന്നെയാണ് മാസ്റ്റര് ദാതാക്കള്.