16.08.26    Avyakt Bapdada     Malayalam Murli    16.03.2011     Om Shanti     Madhuban


മനസ്സിലൂടെ പ്രകൃതിയെ സതോഗുണിയാക്കാനുള്ള സേവനം ചെയ്യൂ, ശുഭഭാവനയും ശുഭകാമനയും വെച്ച് സംസ്കാരങ്ങളുടെ മിലനത്തിന്റെ നൃത്തം ചെയ്യൂ.


ഇന്ന് ഏറ്റവും പവിത്രമായ (ഹോളിയെസ്റ്റ്) ബാപ്ദാദ തന്റെ കുട്ടികളോടൊപ്പം ഹോളി ആഘോഷിക്കാൻ വന്നിരിക്കുകയാണ്. നിങ്ങളെല്ലാവരും ഹോളി ആഘോഷിക്കാൻ വന്നിരിക്കുകയാണല്ലോ. നാലുപാടും ദൂരെയിരിക്കുന്ന കുട്ടികളും ദൂരത്തിരുന്നുകൊണ്ട് തന്നെ ഹോളി ആഘോഷിക്കാൻ ഇരിക്കുകയാണ്. നിങ്ങളെല്ലാവരും ഏത് നിറത്തിന്റെ ഹോളിയാണ് ആഘോഷിക്കാൻ വന്നിരിക്കുന്നത്! ഏറ്റവും ശ്രേഷ്ഠമായ നിറം പരമാത്മാവിന്റെ കൂട്ട്കെട്ടിന്റെ നിറമാണെന്ന് നിങ്ങൾക്കറിയാം. ഈ നിറം സദാ ശ്രേഷ്ഠരിലും ശ്രേഷ്ഠരാക്കുന്ന ഒന്നാണ്. ബാബ എങ്ങനെയാണോ ഏറ്റവും ഉയർന്നവനായിരിക്കുന്നത്, അതുപോലെ ഈ പരമാത്മാവിന്റെ കൂടുകെട്ടും ഏറ്റവും ഉയർന്നവനാക്കി മാറ്റുന്നതാണ്. ഓരോ കുട്ടിയുടെയും നെറ്റിയിൽ തിളങ്ങുന്ന ഭാഗ്യനക്ഷത്രം ബാപ്ദാദ കാണുന്നുണ്ട്. ഈ ഭാഗ്യനക്ഷത്രം മുഴുവൻ കൽപ്പത്തിലും ഭാഗ്യശാലികളായ കുട്ടികളായ നിങ്ങളല്ലാതെ മറ്റാർക്കും തന്നെ ലഭിക്കുകയില്ല. നിങ്ങൾ കുട്ടികൾ തന്നെയാണ് ഡബിൾ പവിത്രം അഥവാ 'ഹോളി' ആയി മാറുന്നത് എന്നതാണ് ആ ശ്രേഷ്ഠ ഭാഗ്യം. അതുപോലെ ധർമ്മാത്മാക്കളും ഉണ്ട്, എന്നാൽ അവർ ശരീരം കൊണ്ട് പവിത്രമാകുന്നില്ല. ഭാവിയിൽ നിങ്ങൾ ബ്രാഹ്മണ ആത്മാക്കളുടെ ആത്മാവും പവിത്രമാകും, ശരീരവും പവിത്രമാകും. ഇതിന്റെ അടയാളമാണ് ഡബിൾ പവിത്രതയും അതിലൂടെ ലഭിക്കുന്ന ഡബിൾ കിരീടവും. മുഴുവൻ കൽപ്പത്തിലും ഈ സംഗമയുഗത്തിൽ മാത്രമാണ് ബാബയുടെ കൂട്ടികെട്ടിന്റെ നിറത്തിലൂടെ നിങ്ങൾ ഡബിൾ പവിത്രവും ഡബിൾ കിരീടധാരികളുമായി മാറുന്നത്. സംഗമയുഗത്തിലെ പരമാത്മാവിന്റെ കൂട്ടുകെട്ട് ഡബിൾ പവിത്രമാക്കി മാറ്റുന്നു. നിങ്ങൾ ഹോളി ബാബയോടൊപ്പം ജീവിക്കുന്നതിലൂടെ, പിതാവിനെ കംബൈൻഡ് ആക്കുന്നതിലൂടെ ഡബിൾ പവിത്രമായി മാറുന്നു. സദാ ഹൃദയത്തിൽ ബാബയുടെ കൂട്ടുക്കെട്ടുണ്ട്, ഇത്രയും ശ്രേഷ്ഠമാക്കി മാറ്റുന്ന ഈ കൂട്ടുകെട്ട് എത്രയോ ശ്രേഷ്ഠമാണ്. മനുഷ്യർ ഭൗതികമായ നിറങ്ങൾ കൊണ്ടാണ് ഹോളി ആഘോഷിക്കുന്നത്, എന്നാൽ നിങ്ങൾ ബാബയുടെ കൂകെട്ടിന്റെ നിറം കൊണ്ട് 'ഹോളി' (പവിത്രം) ആയി മാറുന്നു. അതും ഡബിൾ ഹോളി. അതുകൊണ്ട് നിങ്ങളുടെ ഹോളി ലോകത്തിൽ നിന്നും തികച്ചും വ്യത്യസ്തവും പരമാത്മാവിന് പ്രിയപ്പെട്ടതുമാണ്. അപ്പോൾ നിങ്ങൾക്ക് ഈ ലഹരിയുണ്ടല്ലോ, അല്ലേ? പ്രഭുവിന്റെ കൂട്ടുകെട്ടാകുന്ന നിറം കാരണം നമ്മുടെ ഹോളി അരക്കൽപ്പത്തോളം പവിത്രമാക്കി മാറ്റുന്നു, അതുകൊണ്ടാണ് ഇന്നും നിങ്ങളുടെ ചിത്രങ്ങൾ നിയമപ്രകാരം പൂജിക്കപ്പെടുന്നത്. മറ്റാരുടെയും ചിത്രങ്ങൾ ഇത്രയും പ്രേമപൂർവ്വം പൂജിക്കപ്പെടുന്നില്ല. നിങ്ങൾ സ്വയം നിങ്ങളുടെ ചിത്രങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. മറ്റുള്ളവരും പൂജിക്കപ്പെടുന്നുണ്ട്, എന്നാൽ ഇത്ര സമയം ഇത്തരത്തിൽ വിധിപ്രകാരവുമുള്ള പൂജ നടക്കുന്നില്ല.നിങ്ങൾ സദാ ഉന്മേഷത്തിലും ഉത്സാഹത്തിലും ആണല്ലോ ഇരിക്കുന്നത്. ഇരിക്കാറില്ലേ? ഉന്മേഷത്തിലും ഉത്സാഹത്തിലും ആണോ ഇരിക്കുന്നത്? കൈകൾ ഉയർത്തൂ. എപ്പോഴെങ്കിലുമോ അതോ സദാ ഞങ്ങൾ സദാ ഉന്മേഷത്തിലും ഉത്സാഹത്തിലും ഇരിക്കാറുണ്ട്, മറ്റുള്ളവർക്കും ഉന്മേഷവും ഉത്സാഹവും കൊടുക്കാറുണ്ട് എന്ന് പറയുന്നവർ കൈകൾ ഉയർത്തൂ. എപ്പോഴെങ്കിലുമല്ല, സദാ. സദാ എന്ന വാക്കിന് അടിവരയിടുന്നുണ്ടല്ലോ അല്ലേ! എന്നാൽ നിങ്ങളുടെ സ്മാരകം, അതായത് നിങ്ങളുടെ സ്ഥിതി എന്തായിരുന്നോ അതിന്റെ സ്മാരകം നിങ്ങളുടെ ഭക്തന്മാർ ഉത്സവത്തിന്റെ രൂപത്തിൽ ആഘോഷിക്കുന്നു. നിങ്ങൾ പ്രഭുവിന്റെ കൂട്ടുകെട്ടിന്റെ നിറം പിടിപ്പിച്ചപ്പോൾ അവരും നിറം തേയ്ക്കുന്നു, എന്നാൽ അവർ ദേഹാഭിമാനികളായതുകൊണ്ട് ഭൗതികമായ നിറങ്ങൾ ഉപയോഗിക്കുന്നു. അതിൽ ചെലവും വളരെ കൂടുതലാണ്, അതിന്റെ ഫലമാകട്ടെ ചിലപ്പോൾ നല്ലതും ചിലപ്പോൾ അല്ലാത്തതുമാണ്, അങ്ങനെയാണ് ആഘോഷിക്കുന്നത്. എന്നാൽ നിങ്ങളുടെ ഉത്സാഹത്തിന്റെ സ്മാരകമായി അവർ ഉത്സവം തീർച്ചയായും ആഘോഷിക്കുന്നുണ്ട്. നിങ്ങൾ പരമാത്മാവിന്റേതാകാൻ വേണ്ടി ആദ്യം നിങ്ങളുടെ പഴയ സംസ്കാരങ്ങളെ കത്തിച്ചുകളയുന്നു, പിന്നീട് പ്രഭുവിന്റെ കൂട്ടികെട്ടിന്റെ നിറം പിടിപ്പിക്കാനായി സദാ ആഘോഷിച്ചുകൊണ്ടിരിക്കുന്നു. അവരും ആദ്യം കത്തിക്കുന്നു, പിന്നീട് ആഘോഷിക്കുന്നു, എന്നാൽ നിങ്ങളുടെ ആഘോഷവും അവരുടെ ആഘോഷവും തമ്മിൽ രാവും പകലും പോലെയുള്ള വ്യത്യാസമുണ്ട്. അവർ ദേഹാഭിമാനികളാണ്, നിങ്ങൾ ആത്മാഭിമാനികളാണ്. അവർ ദേഹബോധത്തിലാണ്, നിങ്ങൾ ആത്മ ബോധത്തിലാണ്.നിങ്ങൾക്ക് ബാപ്ദാദയുടെ നിർദ്ദേശമുണ്ട്, 'ഹോളി' എന്നാൽ കഴിഞ്ഞത് കഴിഞ്ഞു. അവരും 'ഹോ ലീ' (കഴിഞ്ഞുപോയി) എന്ന് പറയാറുണ്ട്, എന്നാൽ അതിന്റെ അർത്ഥം പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരാൻ സാധിക്കുന്നില്ല. നിങ്ങൾ എല്ലാവരും 'ഹോ ലീ'അഥവാ കഴിഞ്ഞത് കഴിഞ്ഞു എന്ന് ചെയ്യാറുണ്ടല്ലോ. ചെയ്യാറില്ലേ? അതോ ചിലപ്പോഴൊക്കെയാണോ ചെയ്യുന്നത്? കാരണം കഴിഞ്ഞ കാര്യങ്ങളെ ഓർക്കുന്നതിലൂടെ വ്യർത്ഥ സങ്കല്പങ്ങൾ ഒരുപാട് വരും. സമയവും വ്യർത്ഥമായിപ്പോകും. വളരെക്കാലമായുള്ള സംസ്കാരങ്ങൾ, നമ്മൾ ആഗ്രഹിച്ചില്ലെങ്കിലും പ്രവർത്തിക്കാൻ തുടങ്ങുമ്പോൾ, ഈ സംഗമയുഗത്തിലെ ഓരോ മിനിറ്റും അതായത് ഒരു ജന്മത്തിൽ 21 ജന്മങ്ങളുടെ പ്രാപതി ഉണ്ടാക്കുന്നതാണ് ആ ഓരോ സങ്കല്പവും ഓരോ മിനിറ്റും എത്രയോ വിലപ്പെട്ടതാണ്. നഷ്ടപ്പെട്ടാൽ ഒരു സെക്കൻഡ് മാത്രമല്ല പോകുന്നത്, അനേകം ജന്മങ്ങളുടെ പ്രാപതിയിൽ വ്യത്യാസം വരും. സംഗമയുഗത്തിലെ സമയവും സങ്കല്പവും ഒരിക്കലും വ്യർത്ഥമാക്കരുതെന്ന് ബാപ്ദാദ മുൻപും പറഞ്ഞിട്ടുണ്ട്. നിങ്ങൾ സദാ പ്രഭുവിന്റെ നിറത്തിൽ ലയിച്ചിരിക്കുകയാണെങ്കിൽ, അതായത് ബാബയെ സദാ കൂടെയുള്ള കൂട്ടുകാരനാക്കി ജീവിക്കുകയാണെങ്കിൽ, സംഗമയുഗത്തിലെ ഓരോ സങ്കല്പവും സമയവും, അതായത് ഓരോ മിനിറ്റും സഫലമാക്കാൻ സാധിക്കും. അതുകൊണ്ട് സ്വയം പരിശോധിക്കൂ, ഓരോ മിനിറ്റും ഓരോ സങ്കല്പവും സഫലമാകുന്നുണ്ടോ? അതോ വ്യർത്ഥമായി പോകുന്നുണ്ടോ? കാരണം ഒരു മിനിറ്റല്ല, 21 ജന്മങ്ങളുടെ കണക്ഷനാണ് ഓരോ മിനിറ്റിനും ഓരോ സങ്കല്പത്തിനും ഉള്ളത്. അത്രയധികം മൂല്യമുണ്ട്. അപ്പോൾ സ്വന്തം ഹൃദയത്തിൽ ചിന്തിക്കൂ, ഇത്രയും വലിയ മൂല്യം സദാ സ്മൃതിയിലുണ്ടോ? ഈ സംഗമയുഗത്തിന്റെ സമയത്തെക്കുറിച്ച് പറയാറുണ്ട് 'ഇപ്പോഴില്ലെങ്കിൽ ഇനി ഒരിക്കലുമില്ല'. ഇത്രയും വലിയ മൂല്യം സദാ സ്മൃതിയിലുണ്ടായിരിക്കണം.അപ്പോൾ നിങ്ങളെല്ലാവരും ഇന്ന് ഹോളി ആഘോഷിച്ചു, അതായത് സദാ പിതാവിന്റെ കൂട്ടുകെട്ടിന്റെ നിറം പിടിപ്പിച്ചു. അപ്പോൾ ദിവസം മുഴുവൻ പരിശോധിച്ചോ, ബാബയുടെ നിറം പിടിപ്പെട്ടിട്ടുണ്ടായിരുന്നോ എന്ന്? പരമാത്മാവിന്റെ കൂട്ടുകെട്ടിലായിരുന്നോ അതോ സമയവും സങ്കല്പവും മറ്റെവിടെയെങ്കിലും പോയോ? പരിശോധിച്ചോ? തലയാട്ടൂ, കൈകളല്ല, ഇങ്ങനെ ചെയ്യൂ. തന്റെ മനസ്സിന്റെ ശുഭവും സതോഗുണിയുമായ സങ്കല്പങ്ങളിലൂടെ പ്രകൃതിയെയും സതോഗുണിയാക്കിക്കൊണ്ടിരിക്കൂ എന്ന് ബാപ്ദാദ സദാ സൂചന നൽകാറുണ്ട്. അങ്ങനെയെങ്കിൽ ആ മനസ്സാ സേവനം ഓർമ്മയുണ്ടാകാറുണ്ടോ? കാരണം ഇപ്പോൾ പ്രകൃതി വലിയ രൂപത്തിൽ തന്റെ ജോലി ചെയ്യാൻ പോവുകയാണ്. ഇതൊരു ചെറിയ കാര്യമാണ്, എന്നാൽ മനുഷ്യ ആത്മാക്കൾ പ്രകൃതിയെ ബുദ്ധിമുട്ടിക്കുമ്പോൾ പ്രകൃതിയും ബുദ്ധിമുട്ടിക്കാൻ തുടങ്ങും. അതുകൊണ്ടാണ് മായാജീത് ആകാൻ ശ്രദ്ധ വെക്കണം എന്ന് ബാബ പറയുന്നത്. ശ്രദ്ധ വെക്കാറുണ്ടല്ലോ അല്ലേ!

മായയോട് നിങ്ങൾ പ്രതിജ്ഞ ചെയ്തിട്ടുണ്ട് വരിക എന്നത് നിന്റെ ജോലിയാണ്, വിജയം നേടുക എന്നത് ഞങ്ങളുടെ ജോലിയാണ്. എല്ലാവരും ഈ പ്രതിജ്ഞ ചെയ്തിട്ടുണ്ടല്ലോ, അല്ലേ? ചെയ്തിട്ടുണ്ടോ? മായാജീത് ആകേണ്ടതുണ്ടല്ലോ! അതുപോലെ പ്രകൃതിയെയും ജയിക്കുന്നവരാകണം, കാരണം നിങ്ങൾക്ക് രാജ്യം ഭരിക്കേണ്ടതുണ്ടല്ലോ. നിങ്ങളുടെ രാജ്യം വരാൻ പോവുകയാണല്ലോ! ആ ലഹരിയുണ്ടല്ലോ, അല്ലേ! പാവം മനുഷ്യർ ചിന്തിക്കുകയാണ് ഇനി എന്താണ് സംഭവിക്കുക, ഭയപ്പെടുകയാണ്. എന്നാൽ നിങ്ങൾക്കറിയാം, ഇപ്പോൾ സംഗമയുഗമാകുന്ന അമൃതവേളയാണ് നടക്കുന്നത്. അമൃതവേളയ്ക്ക് ശേഷം എന്താണ് വരുന്നത്? പ്രഭാതം. ആ പ്രഭാതത്തിലാണ് നമ്മുടെ രാജ്യം വരാനിരിക്കുന്നത്. ലഹരിയില്ലേ! അത് നമ്മുടെ എല്ലാവരുടെയും രാജ്യമാണോ അതോ മഹാരഥികൾക്ക് മാത്രം ഉള്ളതാണോ? നിങ്ങൾ എല്ലാവരുടെയും രാജ്യമാണ്. എന്താകുമെന്ന ചിന്ത നിങ്ങൾക്കില്ല! ഏറ്റവും നല്ലതുതന്നെ സംഭവിക്കും. അങ്ങനെയെങ്കിൽ നിങ്ങളുടെ രാജ്യത്തിൽ പ്രകൃതിയും സതോപ്രധാനമാകേണ്ടതുണ്ട്. അപ്പോൾ പ്രകൃതിയെ തമോഗുണിയിൽ നിന്നും സതോഗുണിയാക്കി മാറ്റുന്നത് ആരാണ്? അതോ പ്രകൃതി എങ്ങനെയുള്ളതാണെങ്കിലും കുഴപ്പമില്ല എന്നാണോ? നിങ്ങളുടെ രാജ്യത്തിൽ അത് നടക്കുമോ? നടക്കുമോ? ആണ് അല്ലെങ്കിൽ അല്ല എന്ന് പറയൂ. നടക്കില്ല? അപ്പോൾ പ്രകൃതിയെ സതോഗുണിയാക്കുന്നത് ആരാണ്? നിങ്ങൾ തന്നെയല്ലേ! അതുകൊണ്ടാണ് ഇപ്പോൾ പെട്ടെന്നുണ്ടാകുന്ന ആദ്യത്തെ ദൃശ്യമാണ്, ചെറിയ ദൃശ്യമാണ്, ആരംഭിച്ചിരിക്കുകയാണ്. ഇനി വലിയ വലിയ ദൃശ്യങ്ങൾ വരാനുണ്ട്, അവയെല്ലാം പെട്ടെന്നുതന്നെയാണ് വരിക. ചിന്തിക്കാത്ത കാര്യങ്ങളായിരിക്കും സംഭവിക്കുക. ബാപ്ദാദ വളരെക്കാലമായി നിങ്ങളെ പെട്ടെന്നുണ്ടാകുന്ന കാര്യങ്ങളുടെ പാഠം പഠിപ്പിച്ചു വരികയാണ്. എന്നാൽ ഇപ്പോൾ പ്രത്യക്ഷ രൂപത്തിൽ കണ്ടുകൊണ്ട് നിങ്ങളുടെ ജോലി ആരംഭിക്കൂ. ഭയപ്പെടേണ്ടതില്ല. ഒരു കഥ പറയാറുണ്ടല്ലോ നാലുപാടും തീപിടിച്ചപ്പോഴും പരമാത്മാവിന്റെ കുട്ടികൾ സുരക്ഷിതരായിരുന്നു. ഇപ്പോഴും കുട്ടികൾ സുരക്ഷിതർ തന്നെയല്ലേ! പരീക്ഷകൾ വരിക തന്നെ ചെയ്യും, എന്നാൽ നിങ്ങൾക്ക് ഇരട്ടി ജോലിയുണ്ട്. ഒന്ന്, നിർഭയരായി അതിനെ നേരിടുക; രണ്ട്, നിങ്ങളുടെ ഭക്തരുടെയും ദുഃഖിതരായ സഹോദരീസഹോദരന്മാരുടെയും സേവനം ആരാണ് ചെയ്യുക? നിങ്ങൾ പ്രഭുവിന്റെ കൂട്ടുകെട്ടിൽ നിറത്തിൽ ലയിച്ചിരിക്കുന്നവരാണ്, അതിനാൽ പരമാത്മാവിന്റെ കൂട്ടുകെട്ടിൽ എന്തൊക്കെയാണോ ലഭിച്ചിട്ടുള്ളത്, അത് നിങ്ങളുടെ സഹോദരീസഹോദരന്മാർക്കും ഭക്തർക്കും വളരെ സ്നേഹത്തോടെ ഹൃദയപൂർവ്വം പങ്ക് വയ്ക്കൂ. ദുഃഖത്തിന്റെ സമയത്ത് ആരെയാണ് ഓർമ്മ വരുന്നത്? അവർ മനസ്സിലാക്കിയാലും ഇല്ലെങ്കിലും, നിർബന്ധിതമായിട്ടാണെങ്കിലും ഹേ പിതാവേ, ഹേ പരമാത്മാവേ എന്ന് അവർ തീർച്ചയായും വിളിക്കും. അപ്പോൾ പരമാത്മാവിന്റെ കുട്ടികളായ നിങ്ങൾ ഇപ്പോൾ ദുഃഖിതർക്ക് ആശ്രയമായി മാറേണ്ടതുണ്ട്. ശുഭഭാവനയിലൂടെയും ശുഭകാമനയിലൂടെയും, ബാബയിൽ നിന്ന് ലഭിക്കുന്ന കിരണങ്ങളിലൂടെയും അവർക്ക് ആശ്രയമായി മാറുക. എന്തായാലും നിങ്ങളുടെ കുടുംബം തന്നെയല്ലേ! കുടുംബത്തിൽ പരസ്പരം സഹായം നൽകാറുണ്ടല്ലോ! അതിന്റെ പേര് തന്നെ സഹയോഗം, ശ്രേഷ്ഠമായ യോഗം എന്നാണ്. ആശ്രയം നൽകാനുള്ള മാർഗ്ഗം അതുതന്നെയാണ്. സമയം നിശ്ചയിക്കാൻ സന്ദേശം അയച്ചിട്ടുണ്ടായിരുന്നു. തനിയെ സംഭവിച്ചോളും എന്ന് കരുതരുത്, ട്രാഫിക് കൺട്രോൾ അമൃതവേള നിശ്ചിത സമയത്താണ്, അപ്പോൾ ചെയ്യാറില്ലേ. അതുപോലെ നിങ്ങളുടെ കാര്യങ്ങളനുസരിച്ച് ഈ മനസ്സാ സേവനവും ഇപ്പോഴത്തെ സമയത്തിന്റെ ആവശ്യകതയനുസരിച്ച് ഏറ്റവും അനിവാര്യമാണ്. അതിനാൽ സമയം കണ്ടെത്തൂ, ദയാഹൃദയരായി മാറൂ. കല്യാണകാരിയാകൂ. നിങ്ങളുടെ സ്വമാനം എന്താണ്? വിശ്വകല്യാണകാരി. അപ്പോൾ കരുണ തോന്നുന്നുണ്ടോ? അതോ എല്ലാം തനിയെ നടന്നുകൊള്ളും എന്നാണോ? ഇതിൽ അലസരാകരുത്, കാരണം നിങ്ങൾ ആർക്കാണോ സകാശ് നൽകുന്നത്, അവർ നിങ്ങളുടെ ഭക്തന്മാരായി മാറും. അതുകൊണ്ട് എന്താണ് ചെയ്യേണ്ടത്? ശ്രദ്ധയുണ്ടോ? ഞങ്ങൾക്ക് ശ്രദ്ധയുണ്ട്, അത് ഇനിയും കൂടും എന്ന് കരുതുന്നവർ കൈകൾ ഉയർത്തൂ. ചിലർ കൈകൾ ഉയർത്തുകയും താഴ്ത്തുകയും ചെയ്യുന്നുണ്ട്. ഇവിടെ ടി.വി.യിലൂടെ കാണുകയാണ്.ഇത്രയും പേർ തങ്ങളുടെ സ്വമാനത്തെ പ്രായോഗിക ജീവിതത്തിൽ കൊണ്ടുവരികയാണെങ്കിൽ, ആത്മാക്കൾ ഇപ്പോൾ ഈ സംഗമയുഗത്തിൽ വെച്ചുതന്നെ നിങ്ങളുടെ ഹൃദയത്തിൽ നിന്ന് പാട്ടുപാടും വാഹ് പരമാത്മാവിന്റെ കുട്ടികളേ വാഹ്! ഞങ്ങൾക്ക് ആശ്രയം നൽകിയല്ലോ'. ഇപ്പോഴത്തെ ഈ ആശ്രയം കാരണം അരകൽപ്പത്തോളം അവർ നിങ്ങൾക്ക് വേണ്ടി പാട്ടുകൾ പാടിക്കൊണ്ടിരിക്കും. നിങ്ങൾ അവരുടെ പൂർവ്വികരായി മാറും. നിങ്ങൾ പൂർവ്വികരാണ്.വൃക്ഷത്തിൽ ബ്രാഹ്മണർ എവിടെയാണ് ഇരിക്കുന്നത്! താഴെയാണല്ലോ ഇരിക്കുന്നത്! അപ്പോൾ പൂർവ്വികരാണല്ലോ! ഭക്തരുടെ ശബ്ദം കേൾക്കാൻ സാധിക്കുന്നുണ്ടോ? സ്വയം കുറച്ചുകൂടി ജാഗ്രത പാലിക്കൂ, ദുഃഖിതർക്ക് ആശ്രയമായി മാറുക തന്നെ വേണം, അപ്പോൾ ആ ശബ്ദം കേൾക്കാൻ തുടങ്ങും.

അങ്ങനെ നിങ്ങളെല്ലാവരും ഹോളി ആഘോഷിച്ചു, നിങ്ങൾക്ക് ഈ സംഗമയുഗം മുഴുവൻ ഹോളിയാണ്. പരമാത്മാവിന്റെ കൂട്ടുകെട്ടിന്റെ നിറത്തിൽ തന്നെയാണ് നിങ്ങൾ ജീവിക്കുന്നത്. മനുഷ്യർ ഓർമ്മചിഹ്നമായി ഒന്നോ രണ്ടോ ദിവസം ആഘോഷിക്കുന്നു, എന്നാൽ നിങ്ങൾ ഈ സംഗമയുഗം മുഴുവൻ പ്രഭുവിന്റെ കൂടെ കഴിയുന്നവരാണ്. ലഹരിയുണ്ടല്ലോ, അല്ലേ! പാവം മനുഷ്യർ 'ഹേ പ്രഭു ഇത് ചെയ്തു തരൂ, അത് ചെയ്തു തരൂ' എന്ന് യാചിച്ചുകൊണ്ടേയിരിക്കുന്നു, എന്നാൽ നിങ്ങൾക്ക് 21 ജന്മങ്ങളുടെ ഗ്യാരണ്ടിയാണ് ലഭിച്ചിരിക്കുന്നത്, സ്വപ്നത്തിൽ പോലും ദുഃഖത്തിന്റെ യാതൊരു ദൃശ്യവും വരികയില്ല. സങ്കല്പത്തിൽ പോലും ദുഃഖത്തിന്റെ തരംഗം പോലുമുണ്ടാകില്ല. അതുകൊണ്ട് സദാ എല്ലാവർക്കും രാജ്യം നേടണമെന്നുണ്ടെങ്കിൽ, ഇപ്പോൾ തന്നെ നിങ്ങളുടെ സത്യയുഗത്തിലെ കൂട്ടുകാരെയും, രാജകുടുംബത്തിലെ പ്രജകളെയും, സാധാരണ പ്രജകളെയും എല്ലാം ഇപ്പോൾ തന്നെ തയ്യാറാക്കാൻ സാധിക്കും. 21 ജന്മങ്ങളുടെ ഗ്യാരണ്ടിയുണ്ട്. കുറച്ച് സേവനം ചെയ്യൂ, സമയം കണ്ടെത്തൂ, കാരണം നിങ്ങളുടെ പക്കൽ സങ്കല്പശക്തിയുണ്ടല്ലോ. ബാബയിൽ നിന്ന് ലഭിച്ചതൊക്കെ നിങ്ങളുടെ സഹോദരീസഹോദരന്മാർക്കും കൂടി നൽകൂ. ബ്രാഹ്മണ കുടുംബത്തിനിടയിൽ സംസ്കാരങ്ങൾ ഒത്തുചേരുന്നതിന്റെ നൃത്തം ചെയ്യാൻ എനിക്ക് സാധിക്കുന്നുണ്ടോ എന്ന് സദാ പരിശോധിക്കണമെന്ന് ബാപ്ദാദ മുൻപും പറഞ്ഞിട്ടുണ്ട്. ആ നൃത്തം എപ്പോഴാണ് ചെയ്യുക എന്നതിന്റെ തീയതിയും നിശ്ചയിക്കാൻ ബാപ്ദാദ പറഞ്ഞിരുന്നു. നിശ്ചയിക്കാൻ സാധിക്കുമോ? സാധിക്കുമോ? ഒന്നാമത്തെ വരിയിലുള്ളവർ പറയൂ. കൈകൾ ഉയർത്തൂ. സാധിക്കുമോ? പാണ്ഡവന്മാരും കൈകൾ ഉയർത്തൂ. പാണ്ഡവന്മാരില്ലാതെ ഗതിയില്ല. ശരി.ഇപ്പോൾ ഇത് അവസാനത്തെ ഊഴമാണ്, ഒരു ഊഴം കൂടി ബാക്കിയുണ്ട്. അതിൽ ഓരോരുത്തരും തങ്ങൾക്കായി എന്താണോ ദൃഢസങ്കല്പം എടുക്കുന്നത്, അത് നിശ്ചയിച്ച് എഴുതുക. ബ്രാഹ്മണ കുടുംബത്തിൽ ഒരിടത്തും, ഒരിക്കലും സ്വന്തം സംസ്കാരം വരാതിരിക്കാൻ എത്ര സമയം വേണ്ടിവരും? എന്റെ സംസ്കാരമായാലും മറ്റുള്ളവരുടെ സംസ്കാരമായാലും എന്നെ സ്വാധീനിക്കാൻ പാടില്ല. ഈ തീയതി നിശ്ചയിക്കാൻ സാധിക്കുമോ? സാധിക്കുമോ? കൈകൾ ഉയർത്തൂ. ശരി, എല്ലാവരുടെയും ഫോട്ടോ എടുത്തിട്ടുണ്ട്! കാരണം, ഇപ്പോൾ പെട്ടെന്നുണ്ടായ ഈ ദൃശ്യം കണ്ടില്ലേ (ജപ്പാനിൽ ഭൂകമ്പവും സുനാമിയും വരികയും വലിയ നാശനഷ്ടങ്ങൾ സംഭവിക്കുകയും ചെയ്തു ). ഇതുപോലെ എല്ലാം പെട്ടെന്നാണ് സംഭവിക്കുക, അതിനാൽ ബാപ്ദാദ നിങ്ങളുടെ ഒരുക്കം പരിശോധിക്കുമല്ലോ! നിങ്ങൾ മറ്റുള്ളവർക്ക് ശുഭഭാവനയും ശുഭകാമനയും നൽകുമ്പോൾ, മറ്റുള്ളവരുടെ സേവനത്തിനായുള്ള ഈ പ്രോഗ്രാം നിങ്ങൾ തയ്യാറാക്കിയത് ബാപ്ദാദ കണ്ടിരുന്നു.എല്ലാ ആത്മാക്കളോടും സദാ ശുഭഭാവനയും ശുഭകാമനയും വെക്കുകയാണെങ്കിൽ നമ്പർവാർ ആകുക തന്നെ ചെയ്യും. നിങ്ങളുടെ ഓർമ്മചിഹ്നമായ മാലയിൽ എല്ലാവരും ഒന്നാം സ്ഥാനത്താണോ? നമ്പർവാർ ആണ്, എങ്കിലും മാലയിൽ കോർക്കപ്പെട്ടിട്ടുണ്ടല്ലോ! എന്തുകൊണ്ടാണ് നമ്പർ ലഭിച്ചത്? വ്യത്യസ്തമായ സംസ്കാരങ്ങൾ ഉണ്ട്, എന്നാൽ നമ്മൾ സംസ്കാരങ്ങൾ നോക്കുന്നതിന് പകരം ശുഭഭാവനയും ശുഭകാമനയും വയ്ക്കണം. ആത്യന്തികമായി ഇത് ബ്രാഹ്മണ കുടുംബമല്ലേ. എങ്ങനെയുള്ളതാണെങ്കിലും കുടുംബം എന്റേതാണല്ലോ! 'എന്റെ ബാബ' എന്ന് പറയുന്നതുപോലെ 'എന്റെ കുടുംബം ആണ്. അതുകൊണ്ട് നല്ലതാണ്, കൂടുതൽ പേരും കൈകൾ ഉയർത്തിയിട്ടുണ്ട്. അപ്പോൾ എല്ലാവർക്കും ഉന്മേഷവും ഉത്സാഹവും ഉള്ളതുകൊണ്ടാണ് കൈകൾ ഉയർത്തിയത്, അല്ലേ! അങ്ങനെ പരസ്പരം സഹായികളായി മാറി, ശുഭഭാവനയുടെയും ശുഭകാമനയുടെയും ദൃഷ്ടി, വൃത്തി, സ്മൃതി വെക്കുകയാണെങ്കിൽ ഈ നൃത്തം എന്നത് വലിയൊരു കാര്യമല്ല. ഇതിൽ ആര് വളരെ നല്ല നമ്പർ നേടുന്നുവോ, നിശ്ചയിച്ച തീയതിയിൽ ഇത് പ്രായോഗികമായി ചെയ്തു കാണിക്കുന്നുവോ, അവർക്ക് വേറിട്ടതും പ്രിയപ്പെട്ടതുമായ സമ്മാനം ലഭിക്കും. സമ്മാനം എന്താണെന്ന് ഇപ്പോൾ പറയുന്നില്ല, എങ്കിലും ബാപ്ദാദ സമ്മാനം നൽകും. എന്തുകൊണ്ട്? സേവനത്തിനായി സമയം കണ്ടെത്തേണ്ടതുണ്ടല്ലോ. സംസ്കാരങ്ങളുടെ ഈ തർക്കങ്ങൾ സമയത്തെ അതിലേക്ക് വലിച്ച് കളയുന്നു, അതിനാൽ ഇപ്പോൾ സമയം ആവശ്യമുണ്ട്. ശരിയല്ലേ!

ഇവരെല്ലാം മധുബൻ നിവാസികളാണല്ലോ! (മുന്നിൽ ഇരിക്കുന്നവരെ നോക്കി ബാബ പറഞ്ഞു) ഇഷ്ടമായല്ലോ! കാരണം മധുബൻ നിവാസികൾക്കു പ്രത്യേകതയുണ്ട്. ബാപ്ദാദയ്ക്ക് മധുബൻ നിവാസികളോട് ഹൃദയം നിറഞ്ഞ സ്നേഹമുണ്ട്. മധുബൻ നിവാസികൾക്കും ഉണ്ട്. ബാബയോട് സ്നേഹമുണ്ട്, അത് എന്നും ഉണ്ടായിരിക്കുകയും ചെയ്യും എന്ന് ബാബ പറയുന്നു. ഒരിക്കലും മാഞ്ഞുപോകില്ല. അത് അമരമാണ്. അതുകൊണ്ടല്ലേ നിങ്ങൾ മധുബൻ നിവാസികളായി മാറിയത്! മധുബൻ നിവാസികൾ എവിടെ പോയാലും ആളുകൾ ഏത് ആദരവോടെയാണ് അവരെ നോക്കുന്നത്? ഇവർ മധുബനിലുള്ളതാണ്, മധുബനിലുള്ളതാണ് എന്ന് പറഞ്ഞ് നോക്കുന്നു. അതിനാൽ അവസാനത്തെ ഊഴത്തിന് മുൻപായി എല്ലാവരും മധുബനിൽ ഏതെങ്കിലും ഒരു സ്ഥലം നിശ്ചയിച്ച് അവിടെ തങ്ങളുടെ കുറിപ്പുകൾ ഇടാൻ ശ്രദ്ധിക്കുക. എന്നാൽ അത് അവസാന ഊഴത്തിന് മുൻപായിരിക്കണം.

എല്ലാവരും ഹോളി ആഘോഷിച്ചോ? നിങ്ങളുടെ കാര്യത്തിൽ എല്ലാ ദിവസവും ഹോളിയാണ്. ഇപ്പോൾ പുറമെയുള്ള ചെറിയൊരു ആഘോഷം മാത്രമാണ്. ആഘോഷിക്കാൻ എവിടെ പോകാനാണ്, ഇവിടെത്തന്നെയല്ലേ ആഘോഷിക്കുക. എന്നാൽ അത് ആചാരപരമായ കാര്യമായി. അങ്ങനെ നാലുപാടമുള്ള ബാപ്ദാദയുടെ അതീവ സ്നേഹമുള്ളവരും പ്രിയപ്പെട്ടവരും ഓമനകളുമായ, സ്വമാനധാരികളായ ഓരോ കുട്ടിക്കും ബാപ്ദാദ കോടിമടങ്ങു സ്നേഹസ്മരണകളും ഹൃദയം നിറഞ്ഞ വാത്സല്യവും നൽകുന്നു. നാലുപാടുമുള്ള എല്ലാവരും ഇത് കേൾക്കുകയും കാണുകയും ചെയ്ത് ഹർഷിതരായി ഇരിക്കുന്നത് ബാപ്ദാദ കാണുന്നുണ്ട്.

ശരി, ഇന്ന് ആദ്യമായി വന്നവർ ആരാണ്? എഴുന്നേൽക്കൂ. ഇവരെല്ലാം ആദ്യമായി വന്നവരാണ്. ശരി, ആദ്യത്തെ തവണ തന്നെ മധുബൻ നിവാസിയാകാനുള്ള ഭാഗ്യം ലഭിച്ചിരിക്കുകയാണ്. നിങ്ങളുടെ എല്ലാ സഹോദരീസഹോദരന്മാരും ബാപ്ദാദയും നിങ്ങൾക്കെല്ലാവർക്കും ആദ്യമായി വന്നതിന്റെ ആശംസകൾ നൽകുന്നു. ഇപ്പോൾ ബാപ്ദാദ നോക്കും, കാരണം കുറച്ച് വൈകിയാണ് വന്നതെങ്കിലും, ആഗ്രഹിക്കുന്നവർക്ക് ഇപ്പോഴും 'ലാസ്റ്റ് സോ ഫാസ്റ്റ്' ആയി പോയി ഒന്നാം നമ്പർ നേടി ഫസ്റ്റ് ഡിവിഷനിൽ വരാൻ സാധിക്കും. ഇന്ന് വന്നിട്ടുള്ള അങ്ങനെയുള്ള എല്ലാ കുട്ടികൾക്കും ബാപ്ദാദയുടെ വരദാനമാണിത്. ബാബയുടെ മഹാവാക്യങ്ങളാകുന്ന ശ്രീമതമനുസരിച്ച് മാത്രം മുന്നോട്ട് പോവുകയാണെങ്കിൽ, ശ്രീമത്ത് നിങ്ങളെ ശ്രേഷ്ഠമായ ഡിവിഷനിൽ എത്തിക്കുക തന്നെ ചെയ്യും. ഇത്രയും വലിയ കുടുംബത്തിന്റെ വകയായി നിങ്ങൾക്കെല്ലാവർക്കും വരദാനം ബാബയുടെതാണെങ്കിലും നിങ്ങൾ എത്രത്തോളം മുന്നേറാൻ ആഗ്രഹിക്കുന്നുവോ അത്രത്തോളം മുന്നേറാൻ സാധിക്കട്ടെ എന്ന ശുഭഭാവനയും ശുഭകാമനയുമുണ്ട്. എല്ലാവരും നിങ്ങൾക്ക് ഹൃദയപൂർവ്വം ആശിർവാദങ്ങൾ നൽകും. നിങ്ങൾ എവിടെ ക്ലാസ്സിൽ പോയാലും അവിടെ നിങ്ങൾക്ക് ആശിർവാദങ്ങൾ ലഭിച്ചുകൊണ്ടേയിരിക്കും, ആ ആശിർവാദങ്ങൾ നിങ്ങളെ തീവ്ര പുരുഷാർത്ഥിയാക്കി മുന്നോട്ട് നയിക്കും, ഈ നിശ്ചയമുണ്ടായിരിക്കട്ടെ. ശരി. ഇപ്പോൾ ബാപ്ദാദ എല്ലാവർക്കും വളരെ മനോഹരമായ ശുഭരാത്രി നേരുന്നു. ശരി.

വരദാനം :-
ഓരോ സങ്കല്പത്തിലും കർമ്മത്തിലും സിദ്ധി അഥവാ വിജയം കൈവരിക്കുന്ന സമ്പൂർണ്ണ മൂർത്തിയായി ഭവിക്കട്ടെ.

സങ്കല്പങ്ങളുടെ സിദ്ധി അപ്പോഴാണ് ലഭിക്കുക, എപ്പോഴാണോ സമർത്ഥമായ സങ്കല്പങ്ങൾ രചിക്കുന്നത്. ഒരുപാട് സങ്കല്പങ്ങൾ രചിക്കുന്നവർക്ക് അവയെ പരിപാലിക്കാൻ സാധിക്കാതെ വരുന്നു. അതിനാൽ രചന എത്രത്തോളം കൂടുന്നുവോ, അത്രത്തോളം അത് ശക്തിഹീനമായി മാറുന്നു. അതുകൊണ്ട് ആദ്യം വ്യർത്ഥമായ രചനകൾ നിർത്തലാക്കൂ, അപ്പോൾ സഫലത പ്രാപ്തമാകും. കർമ്മങ്ങളിൽ സഫലത നേടാനുള്ള യുക്തി ഇതാണ് കർമ്മം ചെയ്യുന്നതിന് മുൻപ് അതിന്റെ ആദി, മധ്യം, അന്ത്യം അറിഞ്ഞിട്ട് കർമ്മം ചെയ്യുക. ഇതിലൂടെ നിങ്ങൾ സമ്പൂർണ്ണ മൂർത്തിയായി മാറും.

സ്ലോഗന് :-
സമയത്ത് ദുഃഖങ്ങളിൽ നിന്നും ചതികളിൽ നിന്നും രക്ഷപ്പെട്ട് സഫലമാകുന്നവർ തന്നെയാണ് ജ്ഞാനി (വിവേകശാലി).

അവ്യക്തസൂചന-അപവിത്രതയുടെ വിത്തിനെപ്പോലും ഇല്ലാതാക്കി സമ്പൂർണ്ണ സ്വച്ഛമാകൂ (പവിത്രം).

ഹോളിഹംസങ്ങളായ നിങ്ങളുടെ ആഹാരവും ശുദ്ധമായിരിക്കണം,വ്യവഹാരവും ശുദ്ധമായിരിക്കണം. അശുദ്ധിയുടെ പേരോ അടയാളമോ പോലും ഉണ്ടാകരുത്, കാരണം നിങ്ങൾ പോകുന്നത് ശുദ്ധമായ ലോകത്തിലേക്കാണ്; അവിടെ അപവിത്രതയുടെയോ അശുദ്ധിയുടെയോ പേരോ അടയാളമോ പോലും ഉണ്ടായിരിക്കില്ല. ഇത്തരത്തിൽ ഹോളിഹംസങ്ങളായി മാറുമ്പോഴാണ് ഭാവിയിൽ 'ഹിസ് ഹോളിനസ്'എന്ന് വിളിക്കപ്പെടുന്നത്.

പ്രത്യേക അറിയിപ്പ്:- മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയിലെ യോഗ അഭ്യാസം

ഇന്ന് മാസത്തിലെ മൂന്നാമത്തെ ഞായറാഴ്ചയാണ്. എല്ലാ സഹോദരീസഹോദരന്മാരും സംഘടനാരൂപത്തിൽ ഒത്തുചേർന്ന് വൈകുന്നേരം 6.30 മുതൽ 7.30 വരെ തങ്ങളുടെ പരമ പവിത്രമായ സ്വരൂപത്തിൽ സ്ഥിതി ചെയ്ത്, പവിത്രതയുടെ ദിവ്യ കിരണങ്ങൾ പരത്തിക്കൊണ്ട് സർവ്വ ആത്മാക്കൾക്കും പവിത്രമാകൂ യോഗിയാകൂ എന്ന ശുഭപ്രേരണകൾ സകാശ് രൂപത്തിൽ നൽകുന്ന സേവനം ചെയ്യുക.