16.09.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- ഇത് അത്ഭുതകരമായ സത്സംഗമാണ്, ഇവിടെ നിങ്ങളെ ജീവിച്ചിരിക്കെ മരിക്കാന് പഠിപ്പിക്കുന്നു, ജീവിച്ചിരിക്കെ മരിക്കുന്നവര് തന്നെയാണ് ഹംസമായി മാറുന്നത്.

ചോദ്യം :-
നിങ്ങള് കുട്ടികള്ക്ക് ഇപ്പോള് ഏതൊരു ചിന്തയാണുള്ളത്?

ഉത്തരം :-
നമുക്ക് വിനാശത്തിന് മുമ്പ് സമ്പന്നമായി മാറണം. ഏത് കുട്ടികളാണോ ജ്ഞാനത്തിലും യോഗത്തിലും ശക്തിശാലികളാകുന്നത്, അവര്ക്ക് മനുഷ്യരെ ദേവതകളാക്കി മാറ്റുന്നത് ശീലമായി (ഹോബിയായി) മാറുന്നു. അവര്ക്ക് സേവനമില്ലാതെ ഇരിക്കാന് സാധിക്കില്ല. ജിന്നിനെപ്പോലെ ഓടിക്കൊണ്ടിരിക്കും. സര്വ്വീസിനോടൊപ്പം തന്നെ സ്വയം സമ്പന്നമായി മാറണം എന്ന കാര്യത്തിലും ചിന്തയുണ്ടാകും.

ഓംശാന്തി.  
ആത്മീയ അച്ഛന് ഇരുന്ന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുകയാണ്- ആത്മാവ് ഇപ്പോള് സാകാരത്തിലാണ് മാത്രമല്ല പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനമാണ് എന്തുകൊണ്ടെന്നാല് ദത്തെടുത്തിരിക്കുകയാണ്. ഇവര് സഹോദരീ സഹോദരന്മാരാക്കി മാറ്റും ,എന്ന് നിങ്ങളെക്കുറിച്ച് എല്ലാവരും പറയാറുണ്ട്. ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട് യഥാര്ത്ഥത്തില് നിങ്ങള് ആത്മാക്കള് സഹോദരങ്ങളാണ്. ഇപ്പോള് പുതിയ സൃഷ്ടി ഉണ്ടാവുകയാണ് അതിനാല് ആദ്യമാദ്യം കുടുമയായ ബ്രാഹ്മണര് ആവശ്യമാണ്. നിങ്ങള് ശൂദ്രരായിരുന്നു, ഇപ്പോള് പരിവര്ത്തനപ്പെട്ടതാണ്. ബ്രാഹ്മണരും തീര്ച്ചയായും വേണമല്ലോ. പ്രജാപിതാ ബ്രഹ്മാവിന്റെ പേര് പ്രശസ്തമാണ്.് ഈ കണക്ക് അനുസരിച്ച് നമ്മള് കുട്ടികള് എല്ലാവരും സഹോദരീ സഹോദരങ്ങളാണ് എന്നും നിങ്ങള് മനസ്സിലാക്കുന്നുണ്ട്. ആരെല്ലാം തന്നെ ബ്രഹ്മാകുമാരന് അഥവാ കുമാരി എന്നു പറയുന്നുവോ അവരെല്ലാം സഹോദരീ സഹോദരങ്ങളാണ്. എല്ലാവരും പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനങ്ങളാണെങ്കില് തീര്ച്ചയായും സഹോദരീ -സഹോദരങ്ങളായിരിക്കും. അറിവില്ലാത്തവര്ക്ക് ഇത് മനസ്സിലാക്കിക്കൊടുക്കണം. അറിവില്ലാത്തവരുമാണ,് ഒപ്പം അന്ധവിശ്വാസികളുമാണ്. ആരുടെ പൂജയാണോ ചെയ്യുന്നത്, ഇവര് ഇന്നയാളാണ് എന്ന് ആരെയാണോ വിശ്വസിക്കുന്നത് അവര് ആരാണെന്ന് ഒട്ടുംതന്നെ അറിയുന്നില്ല. ലക്ഷ്മീ -നാരായണന്റെ പൂജ ചെയ്യുന്നുണ്ട് പക്ഷേ അവര് എപ്പോഴാണ് വന്നത്, എങ്ങനെയാണ് അവര് ദേവതയായി മാറിയത്, പിന്നീട് എവിടെപ്പോയി? ഇതൊന്നും ആര്ക്കും അറിയില്ല. എല്ലാവര്ക്കും നെഹ്റു മുതലായവരെ അറിയാം, ഹിസ്റ്ററിയും, ജോഗ്രഫിയും എല്ലാം അറിയാം. എന്നാല് ജീവിതകഥ അറിയുന്നില്ലെങ്കില് പിന്നെ അവരെക്കൊണ്ട് എന്താണ് പ്രയോജനം. പൂജ ചെയ്യുന്നുണ്ട് പക്ഷേ അവരുടെ ജീവിതകഥ എന്താണെന്ന് അറിയില്ല. മനുഷ്യരുടെ ജീവിതകഥയൊക്കെ അറിയാം, പക്ഷേ മണ്മറഞ്ഞുപോയ മഹാന്മാരില് ഒരാളുടെ കഥപോലും അറിയുന്നില്ല. ശിവന് എത്ര പൂജാരിമാരാണുള്ളത്, പൂജ ചെയ്യുന്നു എന്നിട്ട് , ഭഗവാന് തൂണിലും തുരുമ്പിലുമുണ്ട്, കണ കണങ്ങളിലുണ്ട് എന്നെല്ലാം പറയുന്നു.എന്താ ഇത് ജീവിതകഥയായോ? ഇത് ബുദ്ധിയുള്ളവര് പറയേണ്ട കാര്യമല്ല. സ്വയം തന്നെത്താനെ പതിതമെന്നു പറയുന്നു. പതിതം എന്ന വാക്ക് എത്ര യോജിച്ചതാണ്. പതിതം അര്ത്ഥം വികാരി.നിങ്ങളെ ബ്രഹ്മാകുമാരന്- കുമാരി എന്ന് പറയുന്നത് എന്തുകൊണ്ടാണ് എന്നത് നിങ്ങള്്ക്കറിയാം. എന്തുകൊണ്ടെന്നാല് ബ്രഹ്മാവിന്റെ സന്താനങ്ങളാണ് മാത്രമല്ല ദത്തെടുത്തതാണ്. നമ്മള് കുഖവംശാവലിയല്ല, മുഖവംശാവലിയാണ്. ബ്രാഹ്മണ- ബ്രാഹ്മണികള് സഹോദരീ സഹോദരങ്ങളല്ലേ. അതിനാല് അവര്ക്കിടയില് ക്രിമിനല് ദൃഷ്ടി ഉണ്ടാവുക സാധ്യമല്ല. മോശമായ ചിന്തകളില് മുഖ്യമായത് കാമത്തിന്റേതാണ്. നിങ്ങള് പറയുന്നു ഞങ്ങള് പ്രജാപിതാ ബ്രഹ്മാവിന്റെ സന്താനങ്ങള് സഹോദരീ സഹോദരങ്ങളാവുകയാണ്. ് നമ്മള് എല്ലാവരും ശിവബാബയുടെ കുട്ടികളാണ് പരസ്പരം സഹോദരങ്ങളാണ് എന്ന് നിങ്ങള് മനസ്സിലാക്കുന്നുണ്ട്. ഇതും പക്കയാണ്. ലോകത്തിന് ഒന്നും അറിയില്ല. ഇങ്ങനെ വെറുതേ പറയുന്നുവെന്നുമാത്രം. മുഴുവന് ആത്മാക്കളുടേയും പിതാവ് ഒരു ബാബയാണ് എന്ന് നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും. ബാബയെ എല്ലാവരും വിളിക്കുന്നു. നിങ്ങള് ചിത്രവും കാണിച്ചിട്ടുണ്ട്. വലിയ വലിയ ധര്മ്മങ്ങളിലുള്ളവരും നിരാകാരനായ ബാബയെ അംഗീകരിക്കുന്നുണ്ട്. ബാബ നിരാകാരനായ ആത്മാക്കളുടെ പിതാവാണ,് പിന്നെ സാകാരത്തില് എല്ലാവരുടേയും പിതാവ് പ്രജാപിതാ ബ്രഹ്മാവാണ്. ബ്രഹ്മാവിലൂടെ പിന്നീട് വൃദ്ധി ഉണ്ടാകുന്നു, വൃക്ഷം വളര്ന്നുകൊണ്ടിരിക്കും. ഭിന്ന ഭിന്ന ധര്മ്മങ്ങള് വരുകയും പോവുകയും ചെയ്യും. ആത്മാവ് ഈ ശരീരത്തില് നിന്നും വേറിട്ടതാണ്. ശരീരം നോക്കിയിട്ട് പറയുന്നു- ഇവര് അമേരിക്കക്കാരനാണ്, ഇവര് ഇന്നയാളാണ്. ആത്മാവിനെയല്ല പറയുന്നത്. ആത്മാക്കള് എല്ലാവരും ശാന്തിധാമത്തിലാണ് വസിക്കുന്നത്. പാര്ട്ട് അഭിനയിക്കാന് അവിടെ നിന്നാണ് വരുന്നത്. എല്ലാവരും പുനര്ജന്മങ്ങള് എടുക്കുന്നുണ്ട് മാത്രമല്ല മുകളില് നിന്നും ആത്മാക്കള് വന്നുകൊണ്ടിരിക്കും എന്ന് നിങ്ങള് എല്ലാ ധര്മ്മങ്ങളിലുള്ളവരോടും പറയൂ. അതിനാല് ബാബ മനസ്സിലാക്കിത്തരുകയാണ്- നിങ്ങളും മനുഷ്യരാണ്, മനുഷ്യര് ഈ സൃഷ്ടിയുടെ ആദി മദ്ധ്യ അന്ത്യം അഥവാ ഈ സൃഷ്ടി ചക്രം എങ്ങനെയാണ് കറങ്ങുന്നത്, ഇതിന്റെ രചയിതാവ് ആരാണ്, ഇത് കറങ്ങാന് എത്ര സമയം എടുക്കുന്നുണ്ട്? എന്നതെല്ലാം അറിഞ്ഞിരിക്കേണ്ടതല്ലേ. ഇത് നിങ്ങള്ക്കു്മാത്രമേ അറിയൂ, ദേവതകള്ക്ക് അറിയില്ല. മനുഷ്യര് തന്നെയാണ് ഇതറിഞ്ഞ് പിന്നീട് ദേവതയായി മാറുന്നത്. മനുഷ്യനെ ദേവതയാക്കി മാറ്റുന്നത് ബാബയാണ്. ബാബ തന്റേയും ഒപ്പം ഈ രചനയുടേയും പരിചയം നല്കുന്നു. നമ്മള് ബീജരൂപനായ ബാബയുടെ ബീജരൂപരായ കുട്ടികളാണ് എന്നും് നിങ്ങള്ക്കറിയാം. ബാബ എങ്ങനെ ഈ തല കീഴായ വൃക്ഷത്തെ അറിയുന്നുവോ, അതുപോലെ നമ്മളും മനസ്സിലാക്കിക്കഴിഞ്ഞു. മനുഷ്യന് ഒരിയ്ക്കലും ഇത് മനുഷ്യര്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കില്ല. പക്ഷേ നിങ്ങള്ക്ക് ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട്.

നിങ്ങള് ഏതുവരെ ബ്രഹ്മാവിന്റെ കുട്ടികളായി മാറുന്നില്ലയോ, അതുവരെ നിങ്ങള്ക്ക് ഇവിടേയ്ക്ക് വരാന് കഴിയില്ല. ഏതുവരെ മുഴുവന് കോഴ്സും കേട്ട് മനസ്സിലാക്കുന്നില്ലയോ അതുവരെ നിങ്ങള്ക്ക് എങ്ങനെ ബ്രാഹ്മണരുടെ സഭയില് ഇരിക്കാന് കഴിയും?ഇതിനെ ഇന്ദ്രസഭ എന്നും പറയുന്നു. ഇന്ദ്രന് ജലം കൊണ്ടുള്ള മഴയൊന്നും പെയ്യിക്കുന്നില്ല. ഇന്ദ്രസഭ എന്നാണ് പറയുന്നത്. മാലാഖയായി മാറേണ്ടതും നിങ്ങളാണ്. അനേക പ്രകാരത്തിലുള്ള മാലാഖകളെക്കുറിച്ച് പാടിയിട്ടുണ്ട്. ചില കുട്ടികള്ക്ക് വളരെ ഭംഗിയുണ്ടെങ്കില്, മാലാഖയെപ്പോലെയുണ്ട് എന്ന് പറയാറില്ലേ. പൗഡര് മുതലായവ പൂശി സുന്ദരമായി മാറുന്നു. സത്യയുഗത്തില് നിങ്ങള് മാലാഖമാര് രാജകുമാരന്മാരായിരിക്കും. ഇപ്പോള് നിങ്ങള് ജ്ഞാനസാഗരനില് നിന്ന് ജ്ഞാനസ്നാനം ചെയ്യുന്നതിനാല് മാലാഖകള് അഥവാ ദേവീദേവതകളായി മാറുന്നു.നമ്മള് എന്തില് നിന്നും എന്തായാണ് മാറുന്നത്. സദാ പവിത്രവും, സദാ സുന്ദരവുമായ ബാബ അഥവാ യാത്രികന് നിങ്ങളെ ഇങ്ങനെയാക്കി മാറ്റുന്നതിനായി കറുത്ത ശരീരത്തില് പ്രവേശിച്ചിരിക്കുകയാണ് എന്ന് നിങ്ങള്ക്കറിയാം്. ഇപ്പോള് വെളുത്തവരാക്കി മാറ്റുന്നതാരാണ്? ബാബയ്ക്ക് വെളുത്തവരാക്കി മാറ്റേണ്ടി വരുമല്ലോ. സൃഷ്ടി ചക്രത്തിന് കറങ്ങുകതന്നെ വേണം. ഇപ്പോള് നിങ്ങള്ക്ക് വെളുത്തവരായി മാറണം. പഠിപ്പിക്കുന്നത് ജ്ഞാനസാഗരനായ ഒരേയൊരു ബാബയാണ്. ബാബ ജ്ഞാനത്തിന്റെ സാഗരനും, പ്രേമത്തിന്റെ സാഗരനുമാണ്. ബാബക്കായി പാടുന്ന മഹിമ ലൗകിക പിതാവിനുവേണ്ടി പാടാന് സാധിക്കുമോ? ഇത് പരിധിയില്ലാത്ത ബാബയുടെ മാത്രം മഹിമയാണ്. വന്ന് ഞങ്ങളെ ഇങ്ങനെയുള്ള മഹിമയ്ക്ക് യോഗ്യരാക്കി മാറ്റൂ എന്ന് പറഞ്ഞ് ആ ബാബയെത്തന്നെയാണ് വിളിക്കുന്നത്. ഇപ്പോള് നിങ്ങള് അതും നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് ആയിത്തീര്ന്നുകൊണ്ടിരിക്കുകയല്ലേ .പഠിപ്പില് എല്ലാവരും ഏകരസമായിരിക്കില്ല. രാത്രിയും ,പകലും തമ്മിലുള്ള വ്യത്യാസമുണ്ടാകുമല്ലോ. നിങ്ങളുടെ അടുത്തേയ്ക്കും ഒരുപാടുപേര് വരും. തീര്ച്ചയായും ബ്രാഹ്മണനായി മാറണം. പിന്നീട് ചിലര് നല്ലരീതിയില് പഠിക്കും, ചിലര് കുറവായിരിക്കും. ആരാണോ പഠിപ്പില് ഏറ്റവും നല്ലത് അവര്ക്ക് മറ്റുള്ളവരേയും പഠിപ്പിക്കാന് കഴിയും എന്നതും നിങ്ങള്ക്ക് മനസ്സിലാക്കാന് സാധിക്കും, ഇത്രയും കോളേജുകള് തുറക്കുന്നുണ്ടല്ലോ. ബാബയും പറയുന്നു, ഇങ്ങനെയുള്ള കോളേജുകള് തുറക്കൂ ഇതിലൂടെ എല്ലാവരും മനസ്സിലാക്കണം ഈ കോളേജിലൂടെ രചയിതാവിന്റേയും രചനയുടെ ആദി -മദ്ധ്യ -അന്ത്യത്തിന്റേയും ജ്ഞാനം ലഭിക്കും. ബാബ ഭാരതത്തില് തന്നെയാണ് വരുന്നത് അതിനാല് ഭാരതത്തിലാണ് കോളേജുകള് തുറന്നുകൊണ്ടിരിക്കുന്നത്. മുന്നോട്ട് പോകവേ വിദേശത്തും ആരംഭിക്കും. വളരെയധികം കോളേജുകളും, യൂണിവേഴ്സിറ്റികളും വേണമല്ലോ. ഇവിടെ വളരെയധികം പേര് വന്ന് പഠിക്കും പിന്നീട് എപ്പോള് പഠിപ്പ് പൂര്ത്തിയാകുന്നുവോ അപ്പോള് എല്ലാവരും ദേവീ -ദേവതാ ധര്മ്മത്തിലേയ്ക്ക് ട്രാന്സ്ഫറാകും അഥവാ മനുഷ്യനില് നിന്നും ദേവതയായി മാറും. നിങ്ങള് മനുഷ്യനില് നിന്നും ദേവതയാകുന്നില്ലേ. പാട്ടുമുണ്ട്- മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റി...... ഇവിടെ ഇത് മനുഷ്യരുടെ ലോകമാണ്, അത് ദേവതകളുടെ ലോകമാണ്. ദേവതകളും, മനുഷ്യരും തമ്മില് രാത്രിയുടേയും, പകലിന്റേയും വ്യത്യാസമുണ്ട്! പകല് ദേവതകളാണ്, രാത്രിയില് മനുഷ്യരാണ്. എല്ലാവരും ഭക്തര് തന്നെ ഭക്തരാണ്, പൂജാരികളാണ്. ഇപ്പോള് നിങ്ങള് പൂജ്യരില് നിന്നും പൂജാരിയാകുന്നു. സത്യയുഗത്തില്ശാസ്ത്രം, ഭക്തി എന്നിവയുടെ പേരുപോലും ഉണ്ടാകില്ല. അവിടെ എല്ലാവരും ദേവതകളായിരിക്കും. ഭക്തരായിരുന്ന മനുഷ്യര് തന്നെയാണ് പിന്നീട് ദേവതയായി മാറുന്നത്. അത് ദൈവീക ലോകമാണ്. ഇതിന്െ ആസുരീയ ലോകം എന്നാണ് പറയുന്നത്. രാമരാജ്യവും, രാവണ രാജ്യവും. രാവണ രാജ്യം എന്ന് എന്തിനെയാണ് പറയുന്നത്? രാവണന് എപ്പോഴാണ് വന്നത്? എന്നതെല്ലാം മുമ്പ് നിങ്ങളുടെ ബുദ്ധിയില് ഉണ്ടായിരുന്നോ? ഒന്നും അറിയില്ലായിരുന്നു. ലങ്ക സമുദ്രത്തില് മുങ്ങിപ്പോയി എന്നു പറയുന്നു. ദ്വാരകയെക്കുറിച്ചും ഇങ്ങനെതന്നെയാണ് പറയുന്നത്. ഈ മുഴുവന് ലങ്കയും മുങ്ങാനുള്ളതാണ്, മുഴുവന് ലോകവും പരിധിയില്ലാത്ത ലങ്കയാണ്. ഇതെല്ലാം മുങ്ങിപ്പോകും, വെള്ളം വരും എന്നെല്ലാം ഇപ്പോള് നിങ്ങള്ക്കറിയാം ബാക്കി സ്വര്ഗ്ഗം മുങ്ങുമോ. എത്ര അളവില്ലാത്ത ധനമുണ്ടായിരുന്നു. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ഒരു സോമനാഥ ക്ഷേത്രം തന്നെ മുസ്ലീങ്ങള് എത്ര തവണ കൊള്ളയടിച്ചു. നോക്കൂ ഇപ്പോള് ഒന്നുമില്ല. ഭാരതത്തില് അളവില്ലാത്ത ധനമുണ്ടായിരുന്നു. ഭാരതത്തെത്തന്നെയാണ് സ്വര്ഗ്ഗം എന്ന് വിളിക്കുന്നത്. ഇപ്പോള് സ്വര്ഗ്ഗം എവിടെയാണ്? ഇപ്പോള് നരകമാണ്, വീണ്ടും സ്വര്ഗ്ഗമുണ്ടാകും. സ്വര്ഗ്ഗം ആരാണ് ഉണ്ടാക്കുന്നത്, നരകം ആരാണ് ഉണ്ടാക്കുന്നത്? എന്ന് നിങ്ങള് ഇപ്പോള് മനസ്സിലാക്കിയിരിക്കുന്നു. രാവണ രാജ്യം എത്ര സമയം ഉണ്ടാകും എന്നതും പറഞ്ഞുതന്നിട്ടുണ്ട്. രാവണരാജ്യത്തില് എത്രയധികം ധര്മ്മങ്ങളാണ് ഉണ്ടാകുന്നത്. രാമരാജ്യത്തില് കേവലം സൂര്യവംശിയും, ചന്ദ്രവംശിയും മാത്രമേ ഉണ്ടാകൂ. ഇപ്പോള് നിങ്ങള് പഠിക്കുകയാണ്. ഈ പഠിപ്പ് മറ്റാരുടേയും ബുദ്ധിയിലില്ല. അവര് എല്ലാവരും രാവണ രാജ്യത്തിലാണ്. അയോഗ്യരാണ് എന്ന് എന്തുകൊണ്ടാണ് പറയുന്നത്? എന്തെന്നാല് പതീതമായി മാറുന്നു എന്നിട്ട് ദേവതകളുടെ യോഗ്യതയുടെ മഹിമയും, തന്റെ അയോഗ്യതയുടെ മഹിമയും പാടുന്നു.

ബാബ മനസ്സിലാക്കിത്തരുന്നു- നിങ്ങള് പൂജ്യനായിരുന്ന സമയത്ത് പുതിയ ലോകമുണ്ടായിരുന്നു. വളരെ കുറച്ച് മനുഷ്യരേ ഉണ്ടായിരുന്നുള്ളു. മുഴുവന് വിശ്വത്തിന്റേയും അധികാരി നിങ്ങളായിരുന്നു. ഇപ്പോള് നിങ്ങള്ക്ക് വളരെയധികം സന്തോഷമുണ്ടാകണം. സഹോദരീ -സഹോദരങ്ങളാകുന്നുണ്ടല്ലോ. ഇവര് വീട് ഉപേക്ഷിപ്പിക്കും എന്ന് അവര് പറയുന്നു. പിന്നീട് അവര് തന്നെ വന്ന് പഠിപ്പ് നേടും, അപ്പോള് ഇവിടെ വരുന്നതിലൂടെ ജ്ഞാനം വളരെ നല്ലതാണെന്ന് മനസ്സിലാക്കും. അര്ത്ഥം മനസ്സിലാക്കുന്നുണ്ടല്ലോ. സഹോദരീ -സഹോദരന് അല്ലെങ്കില് പവിത്രത എവിടെ നിന്നു വരും. എല്ലാത്തിന്റേയും ആധാരം പവിത്രതയാണ്. ബാബ വരുന്നതും മഗധ ദേശത്തിലാണ്, ഇത് വളരെ അധ:പതിച്ചുപോയ ദേശമാണ്, വളരെ പതീതമാണ്, കഴിക്കുന്നതും കുടിക്കുന്നതും പോലും മോശമാണ്. ബാബ പറയുന്നു, ഞാന് വളരെയധികം ജന്മങ്ങളുടെ അന്തിമ ജന്മത്തിലാണ് പ്രവേശിക്കുന്നത്. ഇവര് തന്നെയാണ് 84 ജന്മങ്ങള് എടുക്കുന്നത്. അവസാനത്തെ ആള് തന്നെ ആദ്യവും, ആദ്യത്തെ ആള് തന്നെയാണ് അവസാനവും വരുന്നത്. ഒരാളുടെ ഉദാഹരണമല്ലേ പറഞ്ഞുതരിക. നിങ്ങളുടെ പരമ്പര ഉണ്ടാവുകയാണ്. എത്ര നല്ലരീതിയില് മനസ്സിലാക്കി മുന്നോട്ടുപോകുന്നുവോ അത്രയും അധികം പേര് നിങ്ങളുടെ അടുത്തേയ്ക്ക് വന്നുകൊണ്ടിരിക്കും. ഇപ്പോള് ഇത് വളരെ ചെറിയ വൃക്ഷമാണ്. കൊടുങ്കാറ്റുകളും ഒരുപാട് വരും. സത്യയുഗത്തില് കൊടുങ്കാറ്റിന്റെ കാര്യമേയില്ല. ഇവിടെയാണെങ്കില് ഇരുന്ന ഇരുപ്പില്ത്തന്നെ മരിക്കുന്നു മാത്രമല്ല ഇവിടെ നിങ്ങളുടെ യുദ്ധം മായയുമായിട്ടാണ്, അതിനാല് മായയും പേടിപ്പിക്കുന്നു. സത്യയുഗത്തില് ഇങ്ങനെയുണ്ടാകില്ല. മറ്റൊരു ധര്മ്മത്തിലും ഇങ്ങനെയുള്ള കാര്യങ്ങള് ഉണ്ടാകില്ല. രാവണ രാജ്യത്തേയും രാമരാജ്യത്തേയും മറ്റാരും മനസ്സിലാക്കുന്നില്ല. തീര്ച്ചയായും സത്സംഗങ്ങളില് പോകുന്നുണ്ട് പക്ഷേ അവിടെ മരിക്കുന്നതിന്റേയും ജീവിക്കുന്നതിന്റേയും കാര്യമേയില്ല. ഇവിടെയാണെങ്കില് കുട്ടികള് ദത്തെടുക്കപ്പെടുകയാണ്. ഞങ്ങള് ശിവബാബയുടെ കുട്ടികളാണ്, ബാബയില് നിന്നും സമ്പത്ത് എടുക്കുകയാണ് എന്ന് പറയുന്നു. എടുത്തെടുത്ത് അവസാനം വീണുപോയാല് സമ്പത്തും അവസാനിക്കും. ഹംസത്തില് നിന്നും മാറി കൊക്കാവുന്നു. എന്നിട്ടും ബാബ ദയാഹൃദയനായതിനാല് മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു. ചിലര് വീണ്ടും ഉയരും. ആരാണോ ഉറപ്പോടെ ഇരിക്കുന്നത് അവരെയാണ് മഹാവീരന്, ഹനുമാന് എന്നു വിളിക്കുന്നത്. നിങ്ങള് മഹാവീരന്മാരും, മഹാവീരണികളുമാണ്. ഏറ്റവും നല്ല യോദ്ധാവിനെയാണ് മഹാവീരന് എന്ന് വിളിക്കുന്നത്. ആദിദേവനേയും മഹാവീരന് എന്ന് വിളിക്കുന്നു, ഇതിലൂടെയാണ് ഈ മഹാവീരന് ജനിക്കുന്നത് പിന്നീട് വിശ്വത്തില് രാജ്യം ഭരിക്കും. നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച് രാവണനുമേല് വിജയം നേടുന്നതിനായി പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്. രാവണന് 5 വികാരങ്ങളാണ്. ഇത് മനസ്സിലാകുന്ന കാര്യമാണ്. നിങ്ങളുടെ ബുദ്ധിയുടെ പൂട്ട് ബാബ ഇപ്പോള് തുറക്കുകയാണ്. പിന്നീട് പൂട്ട് പൂര്ണ്ണമായും അടയും. ഇവിടെയും അങ്ങനെയാണ് ആരുടെ പൂട്ടാണോ തുറന്നത് അവര് പോയി സേവനം ചെയ്യും. ബാബ പറയുന്നു, പോയി സേവനം ചെയ്യൂ, ചെളിക്കുഴിയില് വീണുകിടക്കുന്നത് ആരാണോ അവരെ രക്ഷിക്കൂ. അല്ലാതെ നിങ്ങളും ചെളിക്കുഴിയില് വീഴൂ എന്നല്ല. നിങ്ങള് പുറത്തുവന്ന് മറ്റുള്ളവരേയും പുറത്തെടുക്കു. വിഷയവൈതരണീ നദിയില് അപരം അപാരമായ ദുഃഖമാണുള്ളത്. ഇപ്പോള് അപരം അപാരമായ സുഖത്തിലേയ്ക്ക് പോകണം. ആരാണോ അപരമപാരമായ സുഖം നല്കുന്നത് അവരുടെ മഹിമയാണ് പാടുന്നത്. ദുഃഖം നല്കുന്നയാളാണ് രാവണന്, എന്താ രാവണന്റെ മഹിമ പാടുമോ? രാവണനെ അസുരന് എന്നാണ് പറയുന്നത്. ബാബ പറയുന്നു, നിങ്ങള് രാവണരാജ്യത്തിലായിരുന്നു, ഇപ്പോള് അളവില്ലാത്ത സുഖം നേടുന്നതിനായി ഇവിടെ വന്നിരിക്കുകയാണ്. നിങ്ങള്ക്ക് എത്രയധികം സുഖമാണ് ലഭിക്കുന്നത്. എത്ര സന്തോഷത്തോടെ ഇരിക്കണം മാത്രമല്ല വളരെ ശ്രദ്ധയോടെയും ഇരിക്കണം. സ്ഥാനം നമ്പര് അനുസരിച്ചാണ് ലഭിക്കുന്നത്. ഓരോ അഭിനേതാവിന്റേയും സ്ഥാനം വ്യത്യസ്തമാണ്. എല്ലാവരിലും ഈശ്വരനുണ്ടാവുക എന്നത് സാധ്യമല്ല. ബാബ ഇരുന്ന് എല്ലാകാര്യവും പറഞ്ഞുതരുന്നു. നിങ്ങള് നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച് രചയിതാവിനേയും രചനയുടെ ആദി മദ്ധ്യ അന്ത്യത്തേയും മനസ്സിലാക്കി. പഠിപ്പില് നമ്പര് വൈസായാണ് മാര്ക്ക് ലഭിക്കുക. ഇത് പരിധിയില്ലാത്ത പഠിപ്പാണ്, കുട്ടികള്ക്ക് ഇതില് വളരെയധികം ശ്രദ്ധ വേണം. പഠിപ്പ് ഒരു ദിവസം പോലും നഷ്ടപ്പെടുത്തരുത്. നമ്മള് വിദ്യാര്ത്ഥികളാണ്, ഈശ്വരീയ പിതാവ് പഠിപ്പിക്കുകയാണ്.... എന്ന ലഹരി കുട്ടികളില് എപ്പോഴും ഉയര്ന്നിരിക്കണം. ഭഗവാന്റെ വാക്കുകളാണ്, പിന്നീട് അവര് പേര് മാറ്റി കൃഷ്ണന് എന്ന് വെച്ചു. തെറ്റായി കൃഷ്ണഭഗവാന്റെ വാക്കുകളാണ് എന്ന് മനസ്സിലാക്കി എന്തുകൊണ്ടെന്നാല് ഭഗവാന്റ്െ തൊട്ടടുത്ത് ഉള്ളത് കൃഷ്ണനാണ്. ബാബ സ്ഥാപിക്കുന്ന സ്വര്ഗ്ഗത്തില് നമ്പര് വണ് കൃഷ്ണനാണല്ലോ. ഈ ജ്ഞാനം ഇപ്പോള് നിങ്ങള്ക്ക് ലഭിച്ചിരിക്കുന്നു. നമ്പര്വൈസ് പുരുഷാര്ത്ഥമനുസരിച്ച് തന്റെ മംഗളം ചെയ്യുന്നു, ഒപ്പം മറ്റുള്ളവരുടേയും മംഗളം ചെയ്യുന്നു, അവര്ക്ക് സേവനമില്ലാതെ ഒരിയ്ക്കലും സുഖം തോന്നില്ല.

നിങ്ങള് കുട്ടികള് ജ്ഞാന യോഗത്തില് ശക്തിശാലിയാകുമ്പോള് ജോലികള് ജിന്നിനെപ്പോലെ ചെയ്യാന് തുടങ്ങും. മനുഷ്യനെ ദേവതയാക്കി മാറ്റുന്നത് ശീലമായി മാറും. മരണത്തിന് മുമ്പുതന്നെ വിജയിക്കണം. സേവനം വളരെയധികം ചെയ്യണം. അവസാനം യുദ്ധം ആരംഭിക്കും. പ്രകൃതിക്ഷോഭങ്ങളും ഉണ്ടാകും. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ ആത്മീയ സന്താനങ്ങള്ക്ക് മാതാവും, പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും, പുലര്കാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) അവസാനത്തില് നിന്നും ആദ്യമെത്തുന്നതിനായി മഹാവീരരായി മാറി പുരുഷാര്ത്ഥം ചെയ്യണം. മായയുടെ കൊടുങ്കാറ്റില് ഇളകരുത്. ബാബയ്ക്ക് സമാനം ദയാഹൃദയരായിമാറി മനുഷ്യരുടെ ബുദ്ധിയുടെ പൂട്ട് തുറക്കുന്നതിനുള്ള സേവനം ചെയ്യണം.

2) ജ്ഞാനസാഗരത്തില് ദിവസവും ജ്ഞാനസ്നാനം ചെയ്ത് ദേവതയായി മാറണം. ഒരു ദിവസം പോലും പഠിപ്പ് മുടക്കരുത്. നമ്മള് ഭഗവാന്റെ വിദ്യാര്ത്ഥികളാണ്- ഈ ലഹരിയില് ഇരിക്കണം.

വരദാനം :-
ഗംഭീരതയാകുന്ന ഗുണത്തിലൂടെ ഫുള്മാര്ക്ക് നേടുന്ന ഗംഭീരതയുടെ ദേവനും, ദേവിയുമായി ഭവിക്കട്ടെ.

വര്ത്തമാനകാലത്ത് ഗൗരവത്തോടെയിരിക്കുന്ന ഗുണം വളരെ വളരെ ആവശ്യമാണ്.എന്തെന്നാല് ധാരാളം സംസാരിക്കുന്ന ശീലമാണ് ഇപ്പോഴുള്ളത്,വായില് വരുന്നത് പറയുന്നു.ആരെങ്കിലും ഒരു നല്ല കാര്യം ചെയ്തിട്ട് അതിനെ വര്ണ്ണിച്ചുകൊണ്ടിരുന്നാല് പകുതി ഫലം ഇല്ലാതാകുന്നു,പകുതി മാത്രമേ ശേഖരിക്കപ്പെടുകയുള്ളൂ.ഗൗരവത്തോടെയിരിക്കുന്നവര്ക്ക് മുഴുവന് ഫലവും ലഭിക്കുന്നു..അതിനാല് ഗൗരവത്തിന്റെ ദേവനും,ദേവിയുമായി മാറൂ എന്നിട്ട് തന്റെ മുഴുവന് മാര്ക്കും നേടിയെടുക്കൂ.വര്ണന ചെയ്യുന്നതിലൂടെ മാര്ക്ക് കുറയും.

സ്ലോഗന് :-
ബിന്ദുരൂപത്തില് സ്ഥിതി ചെയ്യുകയാണെങ്കില് സെക്കന്റില് സമസ്യകള്ക്ക് ബിന്ദുവിടാന് സാധിക്കും.