മധുരമായ കുട്ടികളെ, ഈ പഴയ
ലോകത്തോട് പരിധിയില്ലാത്ത വൈരാഗിയാകൂ എന്തെന്നാൽ ബാബ നിങ്ങൾക്കായി പുതിയ
സ്വർഗ്ഗമാകുന്ന വീട് ഉണ്ടാക്കിക്കൊണ്ടിരിക്കുകയാണ്
ചോദ്യം :-
ഈ അവിനാശി രുദ്ര യജ്ഞത്തിൽ ഏതേതു കാര്യങ്ങൾ കാരണം തന്നെയാണ് വിഘ്നം ഉണ്ടാകുന്നത്?
ഉത്തരം :-
ഇത് ശിവബാബ
രചിച്ചിട്ടുള്ള അവിനാശി രുദ്ര യജ്ഞമാണ്, ഇവിടെ നിങ്ങൾ മനുഷ്യരിൽ നിന്ന്
ദേവതയാകുന്നതിന് പവിത്രമാകുന്നു, ഭക്തിയെല്ലാം ഉപേക്ഷിക്കുന്നു, ഈ കാരണങ്ങളാൽ
വിഘ്നം വരുന്നു. മനുഷ്യർ പറയുന്നു - ശാന്തി വേണം, വിനാശം ഉണ്ടാകരുത്... ബാബ ഈ
യജ്ഞം രചിച്ചിരിക്കുന്നത് തന്നെ പഴയ ലോകത്തിന്റ വിനാശത്തിനു വേണ്ടിയാണ്. ഇതിനു
ശേഷമാണ് ശാന്തിയുടെ ലോകം വരുന്നത്.
ഓംശാന്തി.
ഓം ശാന്തിയുടെ അർത്ഥം ബാബ കുട്ടികൾക്ക് മനസ്സിലാക്കി തന്നു. അഹം ആത്മാവ്, എന്റെ
സ്വധർമ്മം ശാന്തിയാണ്. ശാന്തിധാമിലേക്ക് പോകുന്നതിന് ഒരു പുരുഷാർത്ഥവും
ചെയ്യേണ്ടതില്ല. ആത്മാവ് സ്വയം ശാന്തസ്വരൂപമാണ്, ശാന്തിധാമ വാസിയാണ്. ഇവിടെ
കുറച്ചു സമയത്തേക്ക് ശാന്തമായിട്ടിരിക്കാൻ സാധിക്കും. ആത്മാവ് പറയുന്നു എന്റെ
കർമ്മേന്ദ്രിയങ്ങൾ ക്ഷീണിച്ചു. ഞാൻ എന്റെ സ്വധർമ്മത്തിൽ സ്ഥിതി ചെയ്യട്ടെ,
ശരീരത്തിൽ നിന്ന് വേറിടട്ടെ. എന്നാൽ കർമ്മം ചെയ്യുക തന്നെ വേണം. എത്ര സമയം
ശാന്തമായിരിക്കാൻ സാധിക്കും. ആത്മാവ് പറയുന്നു ഞാൻ ശാന്തി ദേശത്തിലെ നിവാസിയാണ്.
കേവലം ഈ ശരീരത്തിൽ വന്നപ്പോൾ ശബ്ദത്തിൽ വന്നു. ഞാൻ ആത്മാവ്, എന്റെയാണ് ശരീരം.
ആത്മാവ് തന്നെയാണ് പതിതവും പാവനവും ആകുന്നത്. ആത്മാവ് പതിതമാകുമ്പോൾ ശരീരവും
പതിതമാകുന്നു, കാരണം സത്യയുഗത്തിൽ 5 തത്വങ്ങൾ പോലും സതോപ്രധാനമാണ്. ഇവിടെ 5
തത്വങ്ങൾ തമോപ്രധാനമാണ്. സ്വർണ്ണത്തിൽ കലർപ്പ് ചേരുമ്പോൾ സ്വർണ്ണം പതിതമാകുന്നു.
പിന്നെ അതിനെ ശുദ്ധീകരിക്കുന്നതിന് അഗ്നിയിൽ ഇടുന്നു. അതിനെ യോഗാഗ്നി എന്നു
പറയില്ല. യോഗം അഗ്നിയുമാണ്, അതിലൂടെ പാപം ഭസ്മമാകുന്നതിനാൽ. ആത്മാവിനെ പതിതത്തിൽ
നിന്നും പാവനമാക്കുന്നത് പരമാത്മാവാണ്. പേര് ഒന്നിനാണ്. വിളിക്കാറുണ്ട് ഹേ പതിത
പാവനാ വരൂ... ഡ്രാമാ പദ്ധതിയനുസരിച്ച് ഏവർക്കും പതിതവും തമോപ്രധാനവും ആകുക തന്നെ
വേണം. ഇത് വൃക്ഷമല്ലേ. സാധാരണ വൃക്ഷത്തിന്റെ ബീജം താഴെയായിരിക്കും, ഇതിന്റെ ബീജം
മുകളിലാണ്. ബാബയെ വിളിക്കുമ്പോൾ ബുദ്ധി മുകളിലേക്ക് പോകുന്നു. ആരിൽ നിന്നാണോ
ആസ്തിയെടുത്തു കൊണ്ടിരിക്കുന്നത് ആ ഭഗവാൻ താഴെ വന്നിരിക്കുന്നു. പറയുകയാണ്
എനിക്ക് വരേണ്ടിയിരിക്കുന്നു. ഇത് മനുഷ്യ സൃഷ്ടിയുടെ വൃക്ഷമാണ്, അനേക
ധർമ്മങ്ങളുടെ വൃക്ഷമാണ്. ഇപ്പോൾ ഇത് തമോപ്രധാന പതീത ജീർണ്ണ അവസ്ഥയിലുമെത്തി.
ബാബയിരുന്ന് കുട്ടികൾക്ക് മനസ്സിലാക്കിത്തരുന്നു സത്യയുഗത്തിൽ ആദ്യമാദ്യം ഉള്ളത്
ദേവി ദേവതമാരാണ്. ഇപ്പോൾ കലിയുഗത്തിൽ ഉള്ളത് അസുരന്മാരാണ്. അല്ലാതെ അസുരൻമാരും
ദേവൻമാരും തമ്മിൽ യുദ്ധം നടന്നിട്ടില്ല. നിങ്ങൾ ഈ ആസുരീയമായ 5 വികാരങ്ങളുടെ മേൽ
യോഗബലത്തിലൂടെ വിജയം നേടുന്നു. ബാക്കി ഹിംസക യുദ്ധത്തിന്റെ കാര്യമേയില്ല. നിങ്ങൾ
യാതൊരു പ്രകാരത്തിലുള്ള ഹിംസയും ചെയ്യുന്നില്ല. നിങ്ങൾ ആരെയും കൈ വെക്കുകയില്ല.
നിങ്ങൾ ഡബിൾ അഹിംസകരാണ്. കാമ കഠാരി പ്രയോഗിക്കുക എന്നത് ഏറ്റവും വലിയ പാപമാണ്.
ബാബ പറയുന്നു ഈ കാമ വികാരമാണ് ആദി മദ്ധ്യ അന്ത്യം ദു:ഖം നൽകുന്നത്. വികാരത്തിൽ
പോകരുത്. ദേവതമാരുടെ മുന്നിൽ മഹിമ പാടുന്നുണ്ട് നിങ്ങൾ സർവ്വഗുണ സമ്പന്നരാണ്,
സമ്പൂർണ്ണ നിർവ്വികാരിയാണ്... ആത്മാവ് ഈ കർമ്മേന്ദ്രിയങ്ങളിലൂടെ അറിയുന്നു.
പറയുന്നു ഞാൻ പതിതമായി, അപ്പോൾ തീർച്ചയായും എപ്പോഴോ പാവനമായിരുന്നു, അവരാണ്
ഇപ്പോൾ പതിതമായി എന്നു പറയുന്നത്. വിളിക്കുന്നുണ്ട് ഹേ പതിത പാവനാ വരൂ..
പാവനമായിരിക്കുന്ന സമയത്ത് ആരും വിളിക്കുന്നില്ല. അതിനെയാണ് സ്വർഗ്ഗം എന്നു
പറയുന്നത്. ഇവിടെ സന്യാസിമാർ എത്ര ശബ്ദമുണ്ടാക്കുന്നു പതിത പാവന സീതാറാം...
എവിടെ പോയാലും പാടികൊണ്ടിരിക്കുന്നു. ബാബ മനസ്സിലാക്കിത്തരുന്നു മുഴുവൻ ലോകവും
പതിതമാണ്. രാവണ രാജ്യമല്ലേ?രാവണനെ കത്തിക്കുന്നു. എന്നാൽ രാവണ രാജ്യം എന്നുമുതൽ
ആരംഭിച്ചുവെന്ന് ആർക്കും അറിയില്ല. ഭക്തിമാർഗ്ഗത്തിന്റെ അനവധി സാമഗ്രികളുണ്ട്.
ഓരോരുത്തരും ഓരോന്ന് ചെയ്തുകൊണ്ടിരിക്കുകയാണ്. സന്യാസിമാർ പോലും എത്ര യോഗങ്ങൾ
പഠിപ്പിക്കുന്നു. വാസ്തവത്തിൽ യോഗ എന്നു എന്തിനെയാണ് പറയുന്നത് എന്ന് ആർക്കും
അറിയില്ല. ഇത് ആരുടെയും ദോഷമല്ല. ഇത് ഉണ്ടായതും ഉണ്ടാക്കപ്പെട്ടിട്ടുള്ളതുമായ
ഡ്രാമയാണ്. ഞാൻ വരുന്നത് വരെ ഇവർ ഓരോരുത്തർക്കും അവരവരുടെ പാർട്ട് അഭിനയിക്കണം.
ജ്ഞാനവും ഭക്തിയും. ജ്ഞാനമാണ് ദിനം സത്യയുഗം ത്രേതായുഗം, ഭക്തിയാണ് രാത്രി
ദ്വാപര കലിയുഗം, പിന്നീടാണ് വൈരാഗ്യം. പഴകിയ ലോകത്തോട് വൈരാഗ്യം. ഇതാണ്
പരിധിയില്ലാത്ത വൈരാഗ്യം. അവരുടേത് പരിധിയുള്ള വൈരാഗ്യമാണ്. നിങ്ങൾക്കറിയാം ഈ
പഴയ ലോകം ഇനി നശിക്കാൻ പോകുന്നു. പുതിയ വീട് പണിയുമ്പോൾ പഴയതിനോട് വൈരാഗ്യം
വരുന്നു. നോക്കൂ, പരിധിയില്ലാത്ത അച്ഛൻ എങ്ങനെയുള്ളതാണെന്ന്. നിങ്ങൾക്ക് വേണ്ടി
സ്വർഗ്ഗമാകുന്ന വീട് പണിത് തരുന്നു. സ്വർഗ്ഗമാണ് പുതിയ ലോകം. നരകമാണ് പഴയ ലോകം.
പുതിയത് പഴയതായി തീരുന്നു., അത് വീണ്ടും പുതിയതായി മാറുന്നു. പുതിയ ലോകത്തിന്റെ
ആയുസ്സ് എത്രയാണെന്ന് ആർക്കും അറിയില്ല. ഇപ്പോൾ പഴയ ലോകത്തിലിരുന്ന് നമ്മൾ
പുതിയത് ഉണ്ടാക്കുന്നു. പഴയ ശ്മശാനത്തിൽ നാം ദേവലോകം ഉണ്ടാക്കും. ഇതേ യമുനാ
തീരത്ത് കൊട്ടാരം ഉണ്ടാക്കും. ഇതേ ഡൽഹി യമുനാ നദീ തീരത്തായിരിക്കും. ബാക്കി
എന്തെല്ലാം കാണിക്കുന്നുണ്ടൊ പാണ്ഡവരുടെ കോട്ടയുണ്ടായിരുന്നുവെന്ന് ഇതെല്ലാം
ഡ്രാമ പദ്ധതിയനുസരിച്ച് തീർച്ചയായും വീണ്ടും ഉണ്ടാക്കും. യജ്ഞം, തപസ്സ്, ദാനം,
പുണ്യം ഇതെല്ലാം നിങ്ങൾ ചെയ്തിരുന്ന അതേ പോലെ വീണ്ടും ചെയ്യേണ്ടി വരും. ആദ്യം
ശിവന്റെ ഭക്തി ചെയ്യുന്നു. ഒന്നാന്തരം ക്ഷേത്രങ്ങൾ പണിയുന്നു. അതിനെ അവ്യഭിചാരി
ഭക്തിയെന്നു പറയുന്നു. ഇപ്പോൾ നിങ്ങൾ ജ്ഞാനമാർഗ്ഗത്തിലാണ്. ഇതാണ് അവ്യഭിചാരി
ജ്ഞാനം. ഒരേയൊരു ശിവബാബയിൽ നിന്ന് നിങ്ങൾ കേൾക്കുന്നു, ആരുടെ ഭക്തിയാണൊ
ചെയ്തിരുന്നത്, ആ സമയത്ത് മറ്റൊരു ധർമ്മവും ഉണ്ടാകുന്നില്ല. ആ സമയത്ത് നിങ്ങൾ
വളരെ സുഖിയായി ജീവിക്കുന്നു. ദേവതാ ധർമ്മം വളരെ സുഖം നൽകുന്നതാണ്. പേര് പറയുമ്പോൾ
തന്നെ മുഖം മധുരമാകുന്നു. നിങ്ങൾ ഒരേയൊരു ബാബയിൽ നിന്ന് തന്നെ ജ്ഞാനം
കേൾക്കുന്നു. ബാബ പറയുന്നു മറ്റാരിൽ നിന്നും നിങ്ങൾ കേൾക്കരുത്. ഇതാണ് നിങ്ങളുടെ
അവ്യഭിചാരി ജ്ഞാനം. നിങ്ങൾ പരിധിയില്ലാത്ത ബാബയുടേതായി മാറി. ബാബയിൽ നിന്ന്
തന്നെ സമ്പത്ത് ലഭിക്കുന്നു, പുരുഷാർത്ഥത്തിന്റെ നമ്പർ അനുസരിച്ച്. ബാബ കുറച്ച്
സമയത്തേക്ക് സാകാരത്തിൽ വന്നിരിക്കുകയാണ്. പറയുന്നു എനിക്ക് നിങ്ങൾ കുട്ടികൾക്ക്
തന്നെ ജ്ഞാനം നല്കണം. ഇതെന്റെ സ്ഥിരമായ ശരീരമല്ല, ഞാൻ ഇദ്ദേഹത്തിൽ
പ്രവേശിക്കുകയാണ്. ശിവജയന്തിക്ക് ശേഷം ഉടൻ ഗീതാജയന്തി ഉണ്ടാകുന്നു.
ഇദ്ദേഹത്തിലൂടെ ജ്ഞാനം നൽകാൻ ആരംഭിക്കുന്നു. ഈ ആത്മീയവിദ്യ പരമമായ ആത്മാവാണ്
നൽകികൊണ്ടിരിക്കുന്നത്. ജലത്തിന്റെ കാര്യമേയില്ല. ജലത്തെ ഒരിക്കലും ജ്ഞാനം എന്നു
പറയില്ല. ജ്ഞാനത്തിലൂടെയാണ് പതിതത്തിൽ നിന്നും പാവനമാകുന്നത്. ജലത്തിലൂടെ
ഒരിക്കലും പാവനമാകില്ല. നദികൾ മുഴുവൻ ലോകത്തിലും ഉണ്ട്. ഇവിടെയാണെങ്കിൽ ജ്ഞാന
സാഗരനായ ബാബ വരുന്നു, ബ്രഹ്മാബാബയുടെ ശരീരത്തിൽ പ്രവേശിച്ച് ജ്ഞാനം
കേൾപ്പിക്കുന്നു. ഇവിടെ ഗോമുഖത്ത് പോകുന്നുണ്ട്. വാസ്തവത്തിൽ നിങ്ങളാണ്
ചൈതന്യത്തിലെ ഗോമുഖം. നിങ്ങളുടെ മുഖത്തിലൂടെ ജ്ഞാനാമൃതം വരുന്നു. പശുവിൽ നിന്ന്
പാലാണ് ലഭിക്കുന്നത്. ജലത്തിന്റെ കാര്യമേയില്ല, ഇതെല്ലാം സർവ്വരുടെയും
സദ്ഗതിദാതാവായ ബാബ മനസ്സിലാക്കി തരുന്നു. ഇപ്പോൾ സർവ്വരും
ദുർഗതിയിലായിരിക്കുന്നു. രാവണനെ എന്ത്കൊണ്ട് കത്തിക്കുന്നുവെന്ന് നേരത്തെ
നിങ്ങൾക്ക് അറിയില്ലായിരുന്നു. ഇപ്പോൾ നിങ്ങൾക്കറിയാം പരിധിയില്ലാത്ത ദസ്ഹര വരാൻ
പോകുന്നു. ഈ മുഴുവൻ ലോകവും ദ്വീപാണ്. മുഴുവൻ സൃഷ്ടിയിലും രാവണരാജ്യമാണ്. പുരാണ
ശാസ്ത്രങ്ങളിലുണ്ട് വാനരസൈന്യം ഉണ്ടായിരുന്നു, വാനരൻമാർ പാലം നിർമ്മിച്ചു.....
ഇതെല്ലാം കെട്ടുകഥകളാണ്. ഭക്തിയെല്ലാം നടക്കുന്നു, ആദ്യം അവ്യഭിചാരി
ഭക്തിയായിരുന്നു, പിന്നീട് വ്യഭിചാരി ഭക്തിയും. ദസ്സറ, രക്ഷാബന്ധൻ ഇതെല്ലാം ഈ
സമയത്തെ ഉത്സവങ്ങളാണ്. ശിവജയന്തിക്ക് ശേഷമാണ് കൃഷ്ണ ജയന്തി വരുന്നത്. ഇപ്പോൾ
കൃഷ്ണപുരി സ്ഥാപിതമായികൊണ്ടിരിക്കുന്നു. ഇന്ന് കംസപുരിയാണ്, നാളെ കൃഷ്ണപുരിയാകും.
ആസൂരീയ സമ്പ്രദായത്തെയാണ് കംസൻ എന്നു പറയുന്നത്. പാണ്ഡവരും കൗരവരും തമ്മിൽ
യുദ്ധമില്ല. കൃഷ്ണന്റെ ജന്മം സത്യയുഗത്തിലാണ്.ആദ്യ രാജകുമാരനാണ്. വിദ്യാലയത്തിൽ
പഠിക്കാൻ പോകുന്നു. വലുതാകുമ്പോൾ രാജസിംഹാസനത്തിൽ ഇരിക്കുന്നു. പതിതരെ
പാവനമാക്കുന്നയാളായ ശിവബാബയുടേതാണ് മുഴുവൻ മഹിമയും. രാസലീലയും മറ്റുമായി പരസ്പരം
സന്തോഷത്തോടെ ജീവിക്കും. ബാക്കി കൃഷ്ണൻ ആരെ ജ്ഞാനം കേൾപ്പിക്കാൻ, ഇത് എങ്ങനെ
സാധിക്കും. ബാബ പറയുന്നു ഭക്തി ചെയ്യരുതെന്ന് ആരെയും തടയരുത്. ഭക്തി താനേ
ഉപേക്ഷിക്കും. ഭക്തി ഉപേക്ഷിക്കുന്നു, വികാരങ്ങൾ ഉപേക്ഷിക്കുന്നു. . ഇതിലാണ്
കലഹമുണ്ടാകുന്നത്. ബാബ പറഞ്ഞിട്ടുണ്ട് ഞാൻ രുദ്രയജ്ഞം രചിക്കുന്നു, ഇതിൽ ആസൂരീയ
സമ്പ്രദായത്തിലെ വിഘ്നങ്ങൾ വീഴുന്നു. ഇതാണ് ശിവബാബയുടെ പരിധിയില്ലാത്ത യജ്ഞം,
ഇതിലൂടെ മനുഷ്യൻ ദേവതയായി മാറുന്നു. പാടിയിട്ടുണ്ട് ജ്ഞാനയജ്ഞത്തിലൂടെയാണ്
വിനാശജ്വാല പ്രജ്വലിതമായി. പഴയ ലോകത്തിന്റെ വിനാശം ഉണ്ടാകുമ്പോൾ പുതിയ ലോകത്തിൽ
നിങ്ങൾ രാജ്യം ഭരിക്കും. ആളുകൾ പറയും ഞങ്ങൾ പറയുന്നു ശാന്തി വേണമെന്ന്, ഈ ബി കെ
പറയുന്നു വിനാശം ഉണ്ടാകണമെന്ന്. ജ്ഞാനം മനസ്സിലാക്കാത്തത് കാരണമാണ് ഇങ്ങനെ
പറയുന്നത്. ബാബ മനസ്സിലാക്കി തരുന്നു ഈ മുഴുവൻ പഴയ ലോകവും ഈ ജ്ഞാനയജ്ഞത്തിൽ
സ്വാഹാ ആകും. പഴയ ലോകത്തിന് തീ പിടിക്കാൻ പോകുന്നു. പ്രകൃതിക്ഷോഭങ്ങൾ വരും,
കടുക് പോലെ എല്ലാം തവിടുപൊടിയായി ഇല്ലാതാകും. ബാക്കി കുറച്ച് ആത്മാക്കൾ
അവശേഷിക്കും. ആത്മാവാണെങ്കിൽ അവിനാശിയാണ്. ഇപ്പോൾ പരിധിയില്ലാത്ത ഹോളിയാണ് വരാൻ
പോകുന്നത്, അതിൽ ശരീരങ്ങളെല്ലാം ഇല്ലാതാകും. ബാക്കി ആത്മാവ് പവിത്രമായി തിരിച്ച്
പോകും. തീയ്യിലിടുമ്പോൾ ഓരോ വസ്തുവും ശുദ്ധമാകുന്നു. ശുദ്ധിക്ക് വേണ്ടിയാണ് ഹവനം
ചെയ്യുന്നത്. അതെല്ലാം ഭൗതികമായ കാര്യങ്ങൾ. ഇപ്പോൾ മുഴുവൻ ലോകവും സ്വാഹാ ആകാൻ
പോകുന്നു. വിനാശത്തിനു മുൻപ് തീർച്ചയായും സ്ഥാപനയുണ്ടാകണം. സർവ്വർക്കും
പറഞ്ഞുകൊടുക്കൂ ആദ്യം സ്ഥാപന, പിന്നെ വിനാശം. ബ്രഹ്മാവിലൂടെ സ്ഥാപന നടക്കുന്നു.
പ്രജാപിതാവ് പ്രശസ്തമാണ് ആദിദേവൻ, ആദിദേവി... ജഗദംബയ്ക്ക് ലക്ഷക്കണക്കിന്
ക്ഷേത്രങ്ങളുണ്ട്. എത്ര മേളകൾ നടക്കുന്നു. നിങ്ങൾ ജഗദംബയുടെ മക്കൾ
ജ്ഞാനജ്ഞാനേശ്വരികളാണ്, പിന്നീട് രാജരാജേശ്വരിയായിത്തീരും. നിങ്ങൾ വളരെ ധനവാനായി
മാറുന്നു. പിന്നീട് ഭക്തിമാർഗ്ഗത്തിൽ ദീപാവലിയുടെ ദിവസം ലക്ഷ്മിയോട് വിനാശീധനം
യാചിക്കുന്നു.ഇവിടെ നിങ്ങൾക്ക് സർവ്വതും ലഭിക്കുന്നു, ആയുഷ്മാൻ ഭവ, പുത്രവാൻ ഭവ.
അവിടെ 150 വർഷമാണ് ആയുസ്സുള്ളത്. ഇവിടെ നിങ്ങൾ എത്രത്തോളം യോഗ ചെയ്യുന്നുവൊ
അത്രത്തോളം ആയുസ്സ് വർദ്ധിക്കും. നിങ്ങൾ ഈശ്വരനുമായി യോഗം ചെയ്ത്
യോഗേശ്വരൻമാരായി മാറുന്നു.
ബാബ പറയുന്നു ഞാൻ അലക്കുകാരനാണ്. സർവ്വ അഴുക്ക് പുരണ്ട ആത്മാക്കളെയും
ശുദ്ധീകരിക്കുന്നു. പിന്നെ ശരീരവും ശുദ്ധമായത് ലഭിക്കും. ഞാൻ സെക്കന്റിൽ ലോകത്തെ
വസ്ത്രങ്ങളെ ശുദ്ധമാക്കുന്നു. കേവലം മൻമനാഭവ സ്ഥിതിയിലിരിക്കുന്നതിലൂടെ ആത്മാവും
ശരീരവും ശുദ്ധമായി തീരുന്നു, അപ്പോൾ അത് മന്ത്രമായില്ലേ?സെക്കന്റിൽ ജീവിതമുക്തി,
എത്ര സഹജമായ ഉപായമാണ്. നടക്കുമ്പോഴും, കറങ്ങുമ്പോഴും കേവലം ബാബയെ ഓർമ്മിക്കൂ,
വേറൊരു പ്രയാസവും ബാബ നൽകുന്നില്ല. ഇപ്പോൾ ഒരു സെക്കന്റിൽ നിങ്ങളുടെ കല
ഉയർന്നുകൊണ്ടിരിക്കുന്നു. ബാബ പറയുന്നു ഞാൻ നിങ്ങളുടെ സേവകനായി വന്നിരിക്കുന്നു.
നിങ്ങൾ വിളിച്ചു ഹേ പതിത പാവനാ വന്ന് ഞങ്ങളെ പാവനമാക്കൂ, അപ്പോൾ
സേവകനായില്ലേ?നിങ്ങൾ വളരെ പതിതമാകുമ്പോൾ ഉച്ചത്തിൽ നിലവിളിക്കുന്നു. ഇപ്പോൾ ഞാൻ
വന്നിരിക്കുകയാണ്. ഞാൻ കല്പ കല്പം വന്ന് കുട്ടികൾക്ക് മന്ത്രം നൽകുന്നു എന്നെ
ഓർമ്മിക്കൂ. മൻമനാഭവ എന്നതിന്റെ അർത്ഥവും ഇതുതന്നെയാണ്. പിന്നെ വിഷ്ണുപുരിയുടെ
അധികാരിയായി തീരും. നിങ്ങൾ വന്നിരിക്കുന്നത് വിഷ്ണുപുരിയുടെ രാജ്യം
നേടുന്നതിനാണ്, രാവണപുരിക്ക് ശേഷമാണ് വിഷ്ണുപുരി. കംസപുരിക്കു ശേഷം കൃഷ്ണപുരി.
എത്ര സഹജമായി മനസ്സിലാക്കി തരുന്നു. ബാബ പറയുന്നു കേവലം ഈ പഴയ ലോകത്തിനോടുള്ള
മമത്വത്തെ ഇല്ലാതാക്കൂ. ഇപ്പോൾ നമ്മൾ 84 ജന്മങ്ങൾ പൂർത്തിയാക്കി. ഈ പഴയ ശരീരം
വിട്ട് നമ്മൾ പുതിയ ലോകത്തിലേക്ക് പോകും. ഓർമ്മയിലൂടെ തന്നെ നിങ്ങളുടെ പാപങ്ങൾ
ഇളകിപ്പോകുന്നു, അത്രയും ധൈര്യം വയ്ക്കണം.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
മുഖത്തിലൂടെ സദാ ജ്ഞാനാമൃതം തന്നെ പുറപ്പെടണം. ജ്ഞാനത്തിലൂടെ തന്നെ എല്ലാവരുടെയും
സദ്ഗതി ചെയ്യണം. ഒരു ബാബയിൽ നിന്നു തന്നെ ജ്ഞാനം കേൾക്കണം, മറ്റാരിൽ നിന്നുമരുത്.
2. കയറുന്ന കലയിൽ പോകുവാൻ
നടക്കുമ്പോൾ ബാബയെ ഓർമിക്കുന്നതിന്റെ അഭ്യാസം ചെയ്യണം. ഈ പഴകിയ ലോകം, പഴയ
ശരീരത്തോട് മമത്വം ഇല്ലാതാക്കണം.
വരദാനം :-
ബുദ്ധിയാകുന്ന പാദത്തിലൂടെ ഈ പഞ്ചതത്വങ്ങളുടെ ആകർഷണത്തിൽ
നിന്നുപരിയായിരിക്കുന്ന മാലാഖാസ്വരൂപമായി ഭവിക്കട്ടെ.
മാലാഖമാർക്ക് സദാ
പ്രകാശത്തിന്റെ ശരീരം കാണിക്കുന്നു. പ്രകാശത്തിന്റെ ശരീരമുള്ളവർ ഈ ദേഹത്തിന്റെ
സ്മൃതിയിൽ നിന്നും ഉപരിയായി കഴിയുന്നു. അവരുടെ ബുദ്ധിയാകുന്ന കാൽ ഈ
പഞ്ചതത്വങ്ങളുടെ ആകർഷണത്തിനും മേലെ അതായത് ഉപരിയാകുന്നു. ഇങ്ങനെ മാലാഖമാരെ
മായയ്ക്കോ യാതൊരു മായാവിക്കോ തൊടാൻ കഴിയുകയില്ല. എന്നാൽ ഇത് അപ്പോഴാണ്
സംഭവിക്കുക, എപ്പോഴാണോ ഒരിക്കലും ആർക്കും അധീനമല്ലാതിരിക്കുന്നത്.
ശരീരത്തിന്റെയും അധികാരിയായി നടക്കുക, മായയുടെയും അധികാരിയാകുക, ലൗകികമോ
അലൗകികമോ ആയ സംബന്ധത്തിന്റെയും അധീനതയിൽ വരരുത്.
സ്ലോഗന് :-
ശരീരത്തെ
കാണുന്നതിന്റെ ശീലമുണ്ടെങ്കിൽ പ്രകാശശരീരം നോക്കൂ, പ്രകാശരൂപത്തിൽ സ്ഥിതി ചെയ്യൂ
മാതേശ്വരിജിയുടെ
അമൂല്യമഹാവാക്യങ്ങൾ - നിരന്തരഈശ്വരീയഓർമയുടെ മീറ്റിങ്
ഇപ്പോൾ പരമാത്മാവിന്റെ
ഓർമയിലിരിക്കുന്നു എങ്കിൽ ഇരിക്കുന്നതിന്റെ അർത്ഥം എന്താണ്? നമുക്ക് കേവലം
പരമാത്മാവിന്റെ ഓർമയിലിരിക്കുകയല്ല പകരം തന്റെ ഈശ്വരീയഓർമ നിത്യവും നടക്കുമ്പോഴും
കറങ്ങുമ്പോഴും ഓരോ സമയത്തും ചെയ്യണം. ഓർമയും പരിചയമുള്ളതിന്റെയാണ് ഉണ്ടാവുക. ആ
ആളുടെ നാമരൂപം എന്താണ്, അഥവാ നാം പറയുകയാണ്- ഈശ്വരൻ നാമരൂപത്തിൽ നിന്ന്
വേറിട്ടവനാണ് എങ്കിൽ ഏതു രൂപത്തെ ഓർമിക്കണം? അഥവാ ഈശ്വരൻ സർവവ്യാപിയാണ് എന്ന്
പറയുന്നുവെങ്കിൽ സർവത്ര വ്യാപിച്ചിരിക്കുകയാണെങ്കിൽ പിന്നെ ഓർമിക്കേണ്ടത് ആരെ,
അഥവാ ഓർമ എന്ന വാക്കുണ്ടെങ്കിൽ തീർച്ചയായും ഓർമിക്കാനുള്ള രൂപവുമുണ്ടാവും.
ഓർമയുടെ അർത്ഥമാണ് ഒന്ന് ഓർമിക്കുന്നയാൾ, രണ്ടാമത് ആരെ ഓർമിക്കുന്നുവോ
ഓർമിക്കുന്നയാൾ അതിൽ നിന്നും വേറിട്ടതായിരിക്കും. അപ്പോൾ പിന്നെ ഈശ്വരൻ
സർവവ്യാപിയായിരിക്കില്ല. അഥവാ ആരെങ്കിലും നമ്മൾ ആത്മാക്കൾ പരമാത്മാവിന്റെ
അംശമാണ് എങ്കിൽ എന്താ പരമാത്മാവ് കഷണം കഷണമായിട്ടാണോ ഉള്ളത്. അങ്ങനെയാണെങ്കിൽ
പരമാത്മാവ് നശിക്കുന്നതാകും! ആ ഓർമയും വിനാശിയാകും. ഇപ്പോൾ ഇക്കാര്യത്തെ ആൾക്കാർ
അറിയുന്നില്ല. പരമാത്മാവും അവിനാശിയാണ്, നാം ആ അവിനാശി പരമപിതാ പരമാത്മാവിന്റെ
സന്താനമായ ആത്മാവും അവിനാശിയാണ്. അപ്പോൾ നാം വംശമാണ് അംശമല്ല. പരമാത്മാ വന്ന്
നാം മക്കൾക്ക് നൽകുന്നതെന്തോ അതായിരിക്കണം ജ്ഞാനം. പരമാത്മാവിൻരെ നമ്മൾ മക്കളെ
പ്രതിയുള്ള മഹാവാക്യമാണ് കുട്ടികളെ ഞാൻ എന്താണോ എങ്ങനെയാണോ ആ രൂപത്തെ
ഓർമിക്കുന്നതിലൂടെ നിങ്ങൾ എന്നെ തീർച്ചയായും പ്രാപ്തമാക്കും. അഥവാ ഞാൻ
സുഖദുഖങ്ങളിൽ നിന്ന് വേറിട്ട പിതാവ് സർവവ്യാപിയാണെങ്കിൽ പിന്നെ കളിയിൽ സുഖ
ദുഖമുണ്ടാവുകയില്ല. അപ്പോൾ ഞാൻ സർവവ്യാപിയല്ല, ഞാനും ആത്മാ സദൃശ ആത്മാവാണ് എന്നാൽ
സർവആത്മാക്കളിലും എന്റെ ഗുണങ്ങൾ പരമമാണ് അതിനാൽ എന്നെ പരമആത്മാവ് അതായത്
പരമാത്മാ എന്നു പറയുന്നു. ശരി ഓം ശാന്തി
അവ്യക്തസൂചനകൾ-
പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നമായി അപകാരിക്കു മേലും ഉപകാരം ചെയ്യൂ
മനസാസേവനം ചെയ്യുന്നതിന്
സർവരെയും സദാ ശ്രേഷ്ഠവും നിസ്വാർഥവുമായ സങ്കൽപമുണ്ടാകണം, സദാ പരോപകാരത്തിന്റെ
ഭാവനയുണ്ടാകണം. അപകാരിക്കു മേലും ഉപകാരത്തിന്റെ ശ്രേഷ്ഠശക്തിയുണ്ടാകണം. സദാ ദാതാ
ഭാവനയുണ്ടാകണം. സദാ സ്വപരിവർത്തനം, സ്വയത്തിന്റെ ശ്രേഷ്ഠ കർമത്തിലൂടെ
മറ്റുള്ളവർക്ക് ശ്രേഷ്ഠ കർമത്തിന്റെ പ്രേരണ നൽകുന്നവരാകണം.