16.11.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- ബാബ വന്നിരിക്കുകയാണ് നിങ്ങളെ ആത്മീയ കല പഠിപ്പിക്കാന്, ഈ കലയിലൂടെ നിങ്ങള് സൂര്യനും ചന്ദ്രനും ഉപരിയായി ശാന്തിധാമത്തിലേക്ക് പോകുന്നു.

ചോദ്യം :-
സയന്സിന്റെ ഗര്വും സൈലന്സിന്റെ ഗര്വും തമ്മിലുള്ള വ്യത്യാസമെന്താണ്?

ഉത്തരം :-
സയന്സിന്റെ ഗര്വ് ചന്ദ്രനിലും നക്ഷത്രങ്ങളിലും പോകുന്നതിനുവേണ്ടി എത്ര പൈസയാണ് ചിലവഴിക്കുന്നത്. ശരീരത്തിന്റെ ആപല്ശങ്ക ഇല്ലാതെയാണ് പോകുന്നത്. റോക്കറ്റ് എവിടെയെങ്കിലും പരാജയപ്പെട്ടുപോകരുത് എന്ന ഭയവും അവര്ക്കുണ്ട്. സൈലന്സില് ഗര്വിതരായ നിങ്ങള് കുട്ടികള് ഒരു ചിലവുമില്ലാതെ സൂര്യനും ചന്ദ്രനുമെല്ലാം ഉപരിയായ മൂലവതനത്തിലേക്ക് പോകുന്നു. നിങ്ങള്ക്ക് ഭയമില്ല, കാരണം നിങ്ങള് ശരീരത്തെ ഇവിടെത്തന്നെ ഉപേക്ഷിച്ചാണ് പോകുന്നത്.

ഓംശാന്തി.  
ആത്മീയ അച്ഛന് ആത്മീയ കുട്ടികള്ക്ക് മനസ്സിലാക്കിത്തരികയാണ്. ശാസ്ത്രജ്ഞര് ചന്ദ്രനില് പോകുന്നതിന് പ്രയത്നിച്ചുകൊണ്ടിരിക്കുന്നു എന്നെല്ലാം കുട്ടികള് കേട്ടുകൊണ്ടിരിക്കുന്നുണ്ട്. പക്ഷെ അവര് കേവലം ചന്ദ്രനില് വരെ പോകാനുള്ള പ്രയത്നമാണ് നടത്തുന്നത്, എത്ര ചെലവാണ് ചെയ്യുന്നത്. വളരെ ഭയമാണ് മുകളിലേക്ക് പോകാന്. ഇപ്പോള് നിങ്ങള് സ്വയം ചിന്തിക്കൂ, നിങ്ങള് എവിടെ വസിക്കുന്നവരാണ്? അവര് ചന്ദ്രന് വരെ പോകുന്നു. നിങ്ങള് സൂര്യനും ചന്ദ്രനും ഉപരിയായി ബ്രഹ്മലോക ത്തിലേക്ക് പോകുന്നു. അവര് മുകളിലേക്ക് പോകുമ്പോള് അവര്ക്ക് ധാരാളം പണം ലഭിക്കുന്നു. മുകളില് പോയി കറങ്ങി തിരിച്ചുവന്നാല് അവര്ക്ക് ലക്ഷങ്ങളുടെ ഉപഹാരങ്ങളാണ് ലഭിക്കുന്നത്. അവര് ശരീരത്തെ അപകടപ്പെടുത്തിയാണ് പോകുന്നത്. അതാണ് സയന്സിന്റെ ഗര്വ്. നിങ്ങള്ക്കുള്ളത് സൈലന്സിന്റെ ഗര്വ്. നിങ്ങള്ക്കറിയാം നമ്മള് ആത്മാവ് തന്റെ ശാന്തിധാമം ബ്രഹ്മാണ്ഡത്തിലേക്കാണ് പോകുന്നത്. ആത്മാവാണ് എല്ലാം ചെയ്യുന്നത്. അവര് ആത്മാവും ശരീരവും ഒരുമിച്ച് മുകളിലേക്ക് പോകുന്നു. വളരെ അപകടകരമാണ്. ഭയപ്പെടുന്നുമുണ്ട്, മുകളില്നിന്നും താഴേക്ക് വീണാല് ജീവന് പോകും. അതെല്ലാം ഭൗതികമായ കലകളാണ്. നിങ്ങളെ ബാബ പഠിപ്പിക്കുന്നത് ആത്മീയ കലയാണ്. ഈ കല പഠിക്കുന്നതിലൂടെ നിങ്ങള്ക്ക് എത്ര വലിയ ഉപഹാരമാണ് ലഭിക്കുന്നത്. 21 ജന്മങ്ങളിലേക്കുള്ള ഉപഹാരം ലഭിക്കുന്നു, യഥാക്രമം പുരുഷാര്ത്ഥമനുസരിച്ച്. ഇക്കാലത്ത് സര്ക്കാര് ലോട്ടറിയെല്ലാം തുടങ്ങിയിട്ടുണ്ടല്ലോ. ഇവിടെ ബാബ നിങ്ങള്ക്ക് ഉപഹാരമാണ് നല്കുന്നത്. എന്താണ് പഠിപ്പിക്കുന്നത്? നിങ്ങളെ ശരിക്കും മുകളിലേക്ക് കൊണ്ടുപോകുന്നു, അവിടെയാണ് നിങ്ങളുടെ വീട്. ഇപ്പോള് നിങ്ങള്ക്ക് ഓര്മ്മ വന്നില്ലേ നമ്മുടെ വീടെവിടെയാണ്, നഷ്ടപ്പെട്ട രാജധാനി എവിടെയാണ്. രാവണനാണ് തട്ടിയെടുത്തത്. ഇപ്പോള് വീണ്ടും നമ്മള് നമ്മുടെ യഥാര്ത്ഥ വീട്ടിലേക്ക് പോകുന്നു. രാജധാനിയും നേടുന്നു. മുക്തിധാമം നമ്മുടെ വീടാണ്. ഇതാര്ക്കും അറിയുന്നില്ല. ഇപ്പോള് നിങ്ങള് കുട്ടികളെ പഠിപ്പിക്കുന്നതിനുവേണ്ടി ബാബ എവിടെനിന്നാണ് വരുന്നത്. എത്ര ദൂരെനിന്നാണ് വരുന്നത്. ആത്മാവ് റോക്കറ്റാണ്. മുകളിലേക്ക് പോയി നോക്കാന് ശാസ്ത്രജ്ഞര് പരിശ്രമിക്കുന്നു-ചന്ദ്രനില് എന്താണുള്ളത്, നക്ഷത്രങ്ങളിലെന്താണുള്ളത്? നിങ്ങള്ക്കറിയാം ഇതെല്ലാം നാടകശാലയിലെ വിളക്കുകളാണ്. എങ്ങിനെയാണോ നിങ്ങള് സ്റ്റേജില് വൈദ്യുതവിളക്കുകള് ഘടിപ്പിക്കാറുള്ളത്, മ്യൂസിയത്തിലും നിങ്ങള് വിളക്കിന്റെ മാലകളെല്ലാം തൂക്കിയിടാറുണ്ടല്ലോ. ഇത് പിന്നെ പരിധിയില്ലാത്ത ലോകമാണ്. ഇവിടെ ഈ സൂര്യനും, ചന്ദ്രനും നക്ഷത്രങ്ങളും പ്രകാശം നല്കുന്നതാണ്. സൂര്യനും ചന്ദ്രനുമെല്ലാം ദേവതകളാണെന്നാണ് മനുഷ്യര് മനസ്സിലാക്കുന്നത്. എന്നാല് ഇവ ദേവതയല്ല. ഇപ്പോള് നിങ്ങള് മനസ്സിലാക്കി ബാബ എങ്ങിനെയാണ് വന്ന് നമ്മളെ മനുഷ്യനില് നിന്നും ദേവതയാക്കി മാറ്റുന്നത്. ശിവബാബ ജ്ഞാനസൂര്യനും, ബ്രഹ്മാബാബ ജ്ഞാന ചന്ദ്രനും ഒപ്പം ഓരോ കുട്ടികളും ജ്ഞാനത്തിന്റെ ഭാഗ്യനക്ഷത്രങ്ങളുമാണ്. ജ്ഞാനത്തിലൂടെത്തന്നെയാണ് നിങ്ങള് കുട്ടികള്ക്ക് സദ്ഗതിയുണ്ടായിക്കൊണ്ടിരിക്കുന്നത്. നിങ്ങള് എത്ര ദൂരെയാണ് പോകുന്നത്. ബാബ തന്നെയാണ് വീട്ടിലേക്ക് പോകാനുള്ള വഴി പറഞ്ഞുതരുന്നത്. ബാബയ്ക്കല്ലാതെ വേറെയാര്ക്കും തിരിച്ചു വീട്ടിലേക്ക് കൊണ്ടുപോകാന് സാധിക്കില്ല. ബാബ എപ്പോഴാണോ വന്ന് പഠിപ്പ് നല്കുന്നത,് അപ്പോഴാണ് അറിയുന്നത്. ഇതും മനസ്സിലാക്കി, നമ്മള് ആത്മാക്കള് എപ്പോഴാണോ പാവനമായി മാറുന്നത് അപ്പോഴേ വീട്ടിലേക്ക് പോകാന് സാധിക്കൂ. പിന്നെ ഒന്നുകില് യോഗബലത്തിലൂടെയോ അല്ലെങ്കില് ശിക്ഷകളുടെ ബലത്തിലൂടെയോ പാവനമായി മാറണം. ബാബ മനസ്സിലാക്കിത്തരികയാണ് എത്രത്തോളം ബാബയെ ഓര്മ്മിക്കുന്നുവോ അത്രത്തോളം നിങ്ങള് പാവനമായി മാറും. ഓര്മ്മിക്കുന്നില്ലെങ്കില് പതിതരായിട്ടുതന്നെ ഇരിക്കും, പിന്നെ ശിക്ഷകള് അനുഭവിക്കേണ്ടിവരും പദവിയും ഭ്രഷ്ടമാകും. നിങ്ങള്ക്ക് അങ്ങനെയങ്ങനെ വീട്ടിലേക്ക് പോകാന് സാധിക്കും എന്ന് ബാബ സ്വയം നിങ്ങള്ക്ക് മനസ്സിലാക്കിത്തരികയാണ്. ബ്രഹ്മാണ്ഡം എന്താണ്, സൂക്ഷ്മവതനം എന്താണ് ഒന്നും അറിയില്ലായിരുന്നു. വിദ്യാര്ത്ഥികള് ആദ്യം തന്നെ എല്ലാം മനസ്സിലാക്കില്ലല്ലോ, എപ്പോഴാണോ പഠിക്കാന് ആരംഭിക്കുന്നത് അപ്പോള് അറിവ് വര്ദ്ധിക്കാന് ആരംഭിക്കും. അറിവും ചെറുതുമുണ്ട്, വലിയതുമുണ്ട്. ഐ.സി.എസ് പരീക്ഷയെഴുതിയാല് ജ്ഞാനിയാണ് എന്ന് പറയും. ഇതിലും ഉയര്ന്ന ജ്ഞാനം വേറൊന്നുമില്ല. ഇപ്പോള് നിങ്ങളും എത്ര ഉയര്ന്ന ജ്ഞാനമാണ് പഠിക്കുന്നുത്. ബാബ നിങ്ങള്ക്ക് പവിത്രമായി മാറാനുള്ള യുക്തി പറഞ്ഞുതരികയാണ് അതായത്, കുട്ടികളേ എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങള് പതിതത്തില്നിന്നും പാവനമായി മാറും. വാസ്തവത്തില് നിങ്ങള് ആത്മാക്കള് പാവനമായിരുന്നു. മുകളില് തന്റെ വീട്ടില് വസിച്ചിരുന്നവരായിരുന്നു, എപ്പോള് നിങ്ങള് സത്യയുഗത്തില് ജീവന്മുക്തിയിലായിരുന്നുവോ ബാക്കിയെല്ലാവരും മുക്തിധാമത്തിലായിരുന്നു. മുക്തിധാമത്തേയും ജീവന്മുക്തിധാമത്തേയും നമ്മള് ശിവാലയമെന്ന് പറയുന്നു. മുക്തിയില് ശിവബാബയും ഇരിക്കുന്നുണ്ട്, നമ്മള് കുട്ടികളും വസിച്ചിരുന്നു. ഇതാണ് ഉയര്ന്ന ആത്മീയ ജ്ഞാനം. ശാസ്ത്രജ്ഞര് പറയും ഞങ്ങള് ചന്ദ്രനില് പോയി വസിക്കും. അവര് എത്ര പരിശ്രമിക്കുന്നു. മിടുക്കു കാണിക്കുകയാണ്. അവര് കോടിക്കണക്കിന് മൈലുകള്ക്കപ്പുറം മുകളിലേക്ക് പോകുന്നു, എന്നാലും അവരുടെ ആശ പൂര്ത്തീകരിക്കപ്പെടുന്നില്ല, പക്ഷെ നിങ്ങളുടെ ആശ പൂര്ത്തീകരിക്കപ്പെടുന്നു. അവരുടേത് അസത്യമായ ഭൗതികമായ ഗര്വാണ്, നിങ്ങളുടേത് ആത്മീയ ഗര്വാണ്. അവര് മായയുടെ മിടുക്കാണ് കാണിക്കുന്നത്. ഇത് കണ്ട് മനുഷ്യര് എത്ര കൈയ്യടിക്കുന്നു, അനുമോദിക്കുന്നു. അവര്ക്ക് ധാരാളം നേട്ടങ്ങളും ഉണ്ടാകുന്നുണ്ട്. അഞ്ചും പത്തും കോടികള് ലഭിക്കുന്നു. അവര്ക്ക് എത്ര പൈസയാണോ ലഭിക്കുന്നത്, അതെല്ലാം ഇല്ലാതാകും എന്ന ജ്ഞാനം നിങ്ങള്ക്കുണ്ട്. ബാബ സ്വയം നിങ്ങള്ക്ക് മനസ്സിലാക്കിത്ത രികയാണ്, ബാക്കി കുറച്ച് ദിവസങ്ങളേ ഉള്ളൂ എന്ന് മനസ്സിലാക്കൂ. ഇന്നെന്താണ്, നാളെ എന്താകും. ഇന്ന് നിങ്ങള് നരകവാസിയാണ്, നാളെ സ്വര്ഗ്ഗവാസിയാകും. കൂടുതല് സമയം എടുക്കില്ല, അവരുടേത് ഭൗതികമായ ശക്തിയാണ്, നിങ്ങളുടേത് ആത്മീയശക്തിയാണ്. ഇത് കേവലം നിങ്ങളേ അറിയുന്നുള്ളൂ. അവരുടെ ഭൗതികമായ ശക്തി കൂടിവന്നാല് എവിടെ വരെ പോകും. ചന്ദ്രനില് അഥവാ നക്ഷത്രം വരേക്ക് എത്തും. ഒപ്പം യുദ്ധവും ആരംഭിക്കും. പിന്നീട് എല്ലാം അവസാനിക്കും. അവരുടെ കലകള് ഇവിടെ വെച്ചുതന്നെ അവസാനിക്കും. അവരുടേത് ഭൗതികമായ ഉയര്ന്ന കലയാണ്, നിങ്ങളുടേത് ആത്മീയമായ ഉയര്ന്ന കലയാണ്. നിങ്ങള് ശാന്തിധാമത്തിലേക്ക് പോകുന്നു. അതിന്റെ പേരാണ് മധുരമായ വീട്. അവരെത്ര മുകളിലേക്കാണ് പോകുന്നത്. നിങ്ങള് കണക്കെടുക്കൂ - നിങ്ങളെത്ര മൈലുകള്ക്കും അപ്പുറം മുകളിലേക്ക് പോകുന്നു? നിങ്ങള് ആരാണ്? ആത്മാക്കള്. ബാബ പറയുന്നു ഞാന് എത്ര മൈലുകള്ക്ക് മുകളിലായിട്ടാണ് വസിക്കുന്നത്. എണ്ണാന് സാധിക്കുമോ! അവര്ക്ക് എണ്ണാന് സാധിക്കും, പറയാറുമുണ്ട് ഇത്ര മൈലുകള് മുകളിലേക്ക് പോയി പിന്നീട് തിരിച്ചുവന്നു. വളരെ മുന്കരുതലുകള് ചെയ്യാറുണ്ട്, ഇങ്ങനെ ഇറങ്ങണം, ഇത് ചെയ്യണം, വളരെ ശബ്ദകോലാഹലങ്ങളാണ്. നിങ്ങള് ശബ്ദങ്ങളുണ്ടാക്കുന്നുണ്ടോ. നിങ്ങള് എവിടേക്ക് പോകുന്നു പിന്നെ എങ്ങനെ വരുന്നു, ആരും അറിയുന്നില്ല. നിങ്ങള്ക്ക് എന്ത് ഉപഹാരമാണ് ലഭിക്കുന്നത്, അതും നിങ്ങളേ അറിയുന്നുള്ളു. ആശ്ചര്യമാണ്. ബാബയുടെ അത്ഭുതമാണ്, ആരും അറിയുന്നില്ല. നിങ്ങള് പറയും ഇത് പുതിയ കാര്യമല്ല. ഓരോ 5000 വര്ഷത്തിനുശേഷവും ഈ അഭ്യാസം ചെയ്തുകൊണ്ടിരിക്കുന്നു. നിങ്ങള് ഈ സൃഷ്ടിയാകുന്ന ഡ്രാമയുടെ ആദി-മദ്ധ്യ-അന്ത്യത്തിന്റെ കാലയളവ് നല്ലപോലെ അറിഞ്ഞു. നിങ്ങളുടെയുള്ളില് ലഹരിയുണ്ടായിരിക്കണം - ബാബ നമ്മളെ എന്താണ് പഠിപ്പിക്കുന്നത്. വളരെ ഉയര്ന്ന പുരുഷാര്ത്ഥം ചെയ്യുന്നു, വീണ്ടും ചെയ്യും. ഈ കാര്യങ്ങളെല്ലാം ആരും അറിയുന്നില്ല. ബാബ ഗുപ്തമാണ്. നിങ്ങള്ക്ക് ദിവസവും എത്ര മനസ്സിലാക്കിത്തരുന്നു. നിങ്ങള്ക്ക് എത്ര ജ്ഞാനം നല്കുന്നു. അവര് പോകുന്നത് പരിധിവരേക്കാണ്. നിങ്ങള് പോകുന്നത് പരിധിയില്ലാത്തതി ലേക്കാണ്. അവര് ചന്ദ്രന് വരേക്ക് പോകുന്നു. അതൊക്കെ വലിയ വലിയ പ്രകാശഗോളങ്ങളാണ്. വേറെ ഒന്നും ഇല്ല. അവര്ക്ക് ഭൂമി വളരെ ചെറുതായി കാണാന് കഴിയും. അപ്പോള് അവരുടെ ഭൗതികജ്ഞാനവും നിങ്ങളുടെ ജ്ഞാനവും തമ്മില് എത്ര വ്യത്യാസമാണ്. നിങ്ങള് ആത്മാവ് എത്ര ചെറുതാണ്. പക്ഷേ വേഗതയുള്ള റോക്കറ്റാണ്. ആത്മാക്കള് മുകളിലാണ് വസിക്കുന്നത്. അവിടെനിന്ന് പാര്ട്ട് അഭിനയിക്കുന്നതിനായി വരുന്നു. ബാബ പരം ആത്മാവാണ്. പക്ഷേ ബാബയുടെ പൂജ എങ്ങിനെ ചെയ്യും. ഭക്തിയും തീര്ച്ചയായും ഉണ്ടാകുകതന്നെ വേണം.

ബാബ മനസ്സിലാക്കിത്തരികയാണ് പകുതി കല്പം ജ്ഞാനത്തിന്റെ പകലാണ്, പകുതി കല്പം ഭക്തിയുടെ രാത്രിയാണ്. ഇപ്പോള് സംഗമയുഗത്തില് നിങ്ങള് ജ്ഞാനം എടുക്കുന്നു. സത്യയുഗത്തില് ജ്ഞാനമില്ല. അതുകൊണ്ട് ഇതിനെ പുരുഷോത്തമസംഗമയുഗമെന്ന് പറയുന്നു. എല്ലാവരേയും പുരുഷോത്തമരാക്കി മാറ്റുകയാണ്. നിങ്ങള് ആത്മാവ് എത്ര ദൂരെ ദൂരെയാണ് പോകുന്നത് നിങ്ങള്ക്ക് സന്തോഷമല്ലേ. അവര് കഴിവുകള് പ്രകടിപ്പിക്കുമ്പോള് വളരെ പൈസ ലഭിക്കുന്നു. എത്ര തന്നെ ലഭിച്ചാലും പക്ഷേ നിങ്ങള്ക്കറിയാം അതൊന്നും കൂടെ കൊണ്ടുപോകുന്നില്ല. എല്ലാം ഇല്ലാതാകാനുള്ളതാണ്. ഇപ്പോള് നിങ്ങള്ക്ക് എത്ര വില പിടിപ്പുള്ള രത്നങ്ങളാണ് ലഭിക്കുന്നത്. ഇതിന്റെ മൂല്യത്തെ നിര്ണ്ണയിക്കാന് കഴിയില്ല. ലക്ഷക്കണക്കിന് രൂപയാണ് ഓരോ ജ്ഞാനരത്നങ്ങള്ക്കും. എത്ര കാലമായി നിങ്ങള് കേട്ടുകൊണ്ടേ വരുന്നു. ഗീതയില് എത്ര അമൂല്യമായ ജ്ഞാനമാണ്. ഈ ഒരു ഗീതയെ മാത്രമാണ് ഏറ്റവും അമൂല്യമെന്ന് പറയുന്നത്. സര്വ്വശാസ്ത്രങ്ങള്ക്കും ശിരോമണിയായിട്ടുള്ളത് ശ്രീമദ് ഭഗവത്ഗീതയാണ്. മനുഷ്യര് അത് പഠിക്കുന്നുണ്ടെങ്കിലും അതിന്റെ അര്ത്ഥം മനസ്സിലാക്കുന്നില്ല. ഗീത പഠിക്കുന്നതിലൂടെ എന്താകും. ഇപ്പോള് ബാബ പറയുകയാണ് എന്നെ ഓര്മ്മിക്കൂ, എങ്കില് നിങ്ങള് പാവനമായി മാറും. അവര് ഗീത പഠിക്കുന്നുണ്ട്, പക്ഷേ ഒരാള്ക്കുപോലും ബാബയുമായി യോഗമില്ല. ബാബയെത്തന്നെ സര്വ്വവ്യാപിയെന്ന് പറയുന്നു. പാവനമായി മാറാനും കഴിയുന്നില്ല. ഇപ്പോള് ഈ ലക്ഷ്മീനാരായണന്റെ ചിത്രം നിങ്ങളുടെ മുന്നിലുണ്ട്. ഇവരെ ദേവതയെന്ന് പറയുന്നു. കാരണം ദൈവീകഗുണമുള്ളവരാണ്. നിങ്ങള് ആത്മാക്കള്ക്ക് പാവനമായി മാറി എല്ലാവര്ക്കും തന്റെ വീട്ടിലേക്ക് പോകണം. പുതിയ ലോകത്തില് ഇത്രയും മനുഷ്യരില്ല. ബാക്കി എല്ലാ ആത്മാക്കള്ക്കും പോകണം തന്റെ വീട്ടിലേക്ക്. നിങ്ങള്ക്ക് ബാബ അത്ഭുതകരമായ ജ്ഞാനം നല്കുന്നു, ഇതില്നിന്നും നിങ്ങള് മനുഷ്യരില്നിന്നും ദേവതകളായി വളരെ ഉയര്ന്നവരായി മാറുന്നു. ഇങ്ങനെയുള്ള പഠിപ്പില് എത്ര അറ്റന്ഷന് കൊടുക്കണം. ഇതും മനസ്സിലാക്കണം ആര് കഴിഞ്ഞ കല്പ്പത്തിലും അറ്റന്ഷന് കൊടുത്തിട്ടുണ്ടോ, അതേപോലെ കൊടുത്തുകൊണ്ടിരിക്കും. അറിയാന് കഴിയും. ബാബ സേവനത്തിന്റെ വാര്ത്തകള് കേട്ട് സന്തോഷിക്കുന്നുണ്ട്. ബാബക്ക് ഒരിക്കലും കത്തെഴുതുന്നില്ലെങ്കില് മനസ്സിലാക്കാന് കഴിയും അവരുടെ ബുദ്ധിയോഗം എവിടെയോ കുരുങ്ങിക്കിടപ്പുണ്ട്. ദേഹാഭിമാനത്തിലേക്ക് വന്നു, ബാബയെ മറന്നു. അല്ലെങ്കില് ചിന്തിക്കൂ പ്രേമവിവാഹം നടന്നാല് അവര്ക്ക് പരസ്പരം എത്ര സ്നേഹമുണ്ടായിരിക്കും. അതെ, ചിലരുടെയൊക്കെ ചിന്ത മാറിപ്പോയാല് തന്റെ ഭാര്യയെപ്പോലും കൊന്നുകളയുന്നവരുമുണ്ട്. നിങ്ങള്ക്കും ബാബയുമായി പ്രേമവിവാഹമാണ്. ബാബ വന്ന് നിങ്ങള്ക്ക് തന്റെ പരിചയം നല്കുകയാണ്. നിങ്ങള്ക്ക് സ്വയം പരിചയം നേടാന് കഴിയില്ല. ബാബക്ക് വരേണ്ടിവരുന്നു. ബാബ വരുന്നത് അപ്പോഴാണ് എപ്പോഴാണോ ലോകം പഴയതാകുന്നത്. പഴയതിനെ പുതിയതാക്കി മാറ്റാന് തീര്ച്ചയായും സംഗമത്തിലേക്കാണ് വരുന്നത്. ബാബയുടെ കര്ത്തവ്യമാണ് പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുക. നിങ്ങളെ സ്വര്ഗ്ഗത്തിന്റെ അധികാരിയാക്കി മാറ്റുക. അങ്ങനെയുള്ള ബാബയോട് എത്ര സ്നേഹമുണ്ടായിരിക്കണം. പിന്നെ എന്തുകൊണ്ട് പറയുന്നു ബാബ ഞങ്ങള് മറന്നുപോയി. ബാബ എത്ര ഉയര്ന്നതിലും ഉയര്ന്നതാണ്. ബാബയെക്കാളും ഉയര്ന്നതായി ആരുമില്ല. മനുഷ്യര് മുക്തിക്കുവേണ്ടി എത്ര പരിശ്രമിക്കുന്നു, എത്ര ഉപായങ്ങള് തിരയുന്നു. എത്ര അസത്യവും വഞ്ചനയുമാണ് നടന്നുകൊണ്ടിരിക്കുന്നത്. മഹര്ഷിമാര്ക്കെല്ലാം എത്ര മഹിമയാണ്. സര്ക്കാര് പത്തും ഇരുപതും ഏക്കര് ഭൂമി അവര്ക്ക് നല്കുന്നു. സര്ക്കാര് മുഴുവന് അധാര്മികമാണ് എന്നല്ല. ഇതില് ഏതെങ്കിലും മന്ത്രി ധാര്മ്മിക ചിന്തയുള്ളവരായിരിക്കും, ചിലര് അധാര്മ്മികരായിരിക്കും. പറയാറില്ലേ ധര്മ്മം ശക്തിയാണ്. ക്രിസ്ത്യാനികളിലും ശക്തിയുണ്ടായിരുന്നല്ലോ. മുഴുവന് ഭാരതത്തേയും വിഴുങ്ങി സ്ഥലം വിട്ടു. ഇപ്പോള് ഭാരതത്തില് ഒരു ശക്തിയുമില്ല. എത്ര കലഹങ്ങളാണ് നടന്നുകൊണ്ടിരിക്കുന്നത്. ആ ഭാരതം എന്തായിരുന്നു. ബാബ എങ്ങനെയാണ് എവിടേക്കാണ് വരുന്നത്, ആര്ക്കും ഒന്നും അറിയുന്നില്ല. നിങ്ങള്ക്കറിയാം മുതലകള് ധാരാളമുള്ള മഗധദേശത്തിലേക്കാണ് വരുന്നത്. മനുഷ്യര് ഇപ്പോള് എന്തും ഭക്ഷിക്കുന്നവരായി. ഏറ്റവും കൂടുതല് വൈഷ്ണവര് ഭാരതത്തിലായിരുന്നു. ഇത് വൈഷ്ണവരാജ്യമല്ലേ. മഹാന് പവിത്ര ദേവാത്മാക്കളെവിടെ, എന്തെല്ലാമോ വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഇന്നത്തെ മനുഷ്യരെവിടെ. നരഭോജികളുമായും മാറുന്നു. ഭാരതത്തിന്റെ അവസ്ഥ എന്തായി മാറി. ഇപ്പോള് നിങ്ങള്ക്ക് മുഴുവന് രഹസ്യവും മനസ്സിലാക്കിത്തരികയാണ്. മുകളില്നിന്ന് താഴെവരേക്കുള്ള പൂര്ണ്ണമായ ജ്ഞാനവും നല്കുന്നു. ആദ്യമാദ്യം നിങ്ങളായിരുന്നു ഈ ഭൂമിയില് ഉണ്ടായിരുന്നത്. പിന്നീട് മനുഷ്യര് വര്ദ്ധിക്കുന്നു. കുറച്ച് സമയത്തിനുശേഷം അയ്യോ അയ്യോ നിലവിളികള് ഉണ്ടായിരിക്കും പിന്നീട് ജയജയാരവം ഉണ്ടാകും. സ്വര്ഗ്ഗത്തില് നോക്കൂ എത്ര സുഖമാണ്. നിങ്ങളുടെ ലക്ഷ്യത്തിന്റെ അടയാളം നോക്കൂ. നിങ്ങള് കുട്ടികള്ക്ക് ധാരണയും ചെയ്യണം. എത്ര ഉയര്ന്ന പഠിപ്പാണ്. ബാബ എത്ര വ്യക്തമായി മനസ്സിലാക്കിത്തരികയാണ്. മാലയുടെ രഹസ്യവും മനസ്സിലാക്കിത്തരുന്നുണ്ട്, മുകളില് പൂവായിട്ടുള്ളത് ശിവബാബ, പിന്നീട് ജോഡി.... പ്രവര്ത്തിമാര്ഗ്ഗമല്ലേ. നിവൃത്തിമാര്ഗ്ഗത്തിലുള്ളവര്ക്ക് മാല ജപിക്കാനുള്ള നിയമമില്ല. ഇത് തന്നെയാണ് ദേവീദേവതകളുടെ മാല, അവരെങ്ങനെയാണ് രാജ്യം നേടിയത്, നിങ്ങളിലും നമ്പര്ക്രമമാണ്. ചില കുട്ടികള് നിര്ഭയരായി ആര്ക്ക് വേണമെങ്കിലും മനസ്സിലാക്കി കൊടുക്കും-വരൂ ഞങ്ങള് നിങ്ങള്ക്ക് ആര്ക്കും പറഞ്ഞ് തരാന് സാധിക്കാത്ത കാര്യം പറഞ്ഞ് തരാം. ശിവബാബയുടേതായവര്ക്കല്ലാതെ മറ്റാര്ക്കും അറിയുകയേയില്ല. അവരെ ഈ രാജയോഗം പഠിപ്പിച്ചതാരാണ്. വളരെ രസകരമായി ഈ ജ്ഞാനം മനസ്സിലാക്കിക്കൊടുക്കണം. 84 ജന്മങ്ങളെടുത്ത് ദേവത, ക്ഷത്രിയന്, വൈശ്യന്, ശൂദ്രന്.... ബാബ എത്ര സഹജമായി ജ്ഞാനം പറഞ്ഞുതരുന്നു. പവിത്രമായി മാറുകയും വേണം. അപ്പോഴേ ഉയര്ന്ന പദവി നേടാന് കഴിയൂ. മുഴുവന് വിശ്വത്തിലും ശാന്തി സ്ഥാപന ചെയ്യുന്നത് നിങ്ങളാണ്. ബാബ നിങ്ങള്ക്ക് രാജ്യഭാഗ്യം നല്കുകയാണ്. ദാതാവല്ലേ. ബാബ ഒന്നും എടുക്കുന്നില്ല. നിങ്ങളുടെ പഠിപ്പിന് ഇതാണ് ഉപഹാരം. ഇങ്ങനെയുള്ള ഉപഹാരം ആര്ക്കും നല്കാന് സാധിക്കില്ല. ഇങ്ങനെയുള്ള ബാബയെ എന്തുകൊണ്ട് ഓര്മ്മിക്കുന്നില്ല. ലൗകിക പിതാവിനെ മുഴുവന് ജന്മത്തിലും ഓര്മ്മിച്ചുകൊണ്ടിരിക്കുന്നു. പാരലൗകിക പിതാവിനെ എന്തുകൊണ്ട് ഓര്മ്മിക്കുന്നില്ല. ബാബ പറയുന്നു. ഇത് യുദ്ധമൈതാനമാണ്, സമയമെടുക്കും പാവനമായി മാറാന്. യുദ്ധം പൂര്ത്തിയാകുന്നതുവരെയുള്ള അത്രയും സമയമെടുക്കും. ആര് ആദ്യം വന്നോ അവര് പൂര്ണ്ണമായും പാവനമായി മാറും എന്നുമല്ല. ബാബ പറയുന്നു മായയുടെ യുദ്ധം വളരെ ശക്തമായി നടക്കുന്നുണ്ട്. നല്ല നല്ലവരുടെ മുന്നില് പോലും മായ ജയിക്കുന്നു. ഇത്രയും ബലവാനാണ്. വീണുപോകുന്നവര് പിന്നെ മുരളി എങ്ങിനെ കേള്ക്കാന്. സെന്ററില് വരുന്നേയില്ലെങ്കില് അവരെക്കുറിച്ച് എങ്ങിനെ അറിയാന് കഴിയും. മായ പൂര്ണ്ണമായും ചില്ലിക്കാശിനുപോലും യോഗ്യതയില്ലാതാക്കി മാറ്റുന്നു. മുരളി പഠിക്കുമ്പോഴാണ് ഉണര്വ്വുണ്ടാകുന്നത്. മോശമായ ജോലികളിലും ഏര്പ്പെടുന്നു. വിവേകശാലികളായ കുട്ടികള് അവര്ക്ക് മനസ്സിലാക്കിക്കൊടുക്കണം-നിങ്ങളെങ്ങനെ മായയുടെ മുന്നില് തോറ്റു. ബാബ നിങ്ങള്ക്ക് എന്താണ് കേള്പ്പിക്കുന്നത് നിങ്ങള് വീണ്ടും എവിടേക്കാണ് പൊയ്ക്കൊണ്ടിരിക്കുന്നത്. മായ അവരെ വിഴുങ്ങിക്കൊണ്ടിരിക്കുന്നു എന്നു കാണുമ്പോള് രക്ഷപ്പെടുത്താനുള്ള പരിശ്രമം ചെയ്യണം. മായ പൂര്ണ്ണമായും വിഴുങ്ങാതെ നോക്കണം. വീണ്ടും ഉണര്വ്വുണ്ടാകട്ടെ, അല്ലെങ്കില് ഉയര്ന്ന പദവി നേടില്ല. സദ്ഗുരുവിന്റെ നിന്ദ ചെയ്യിപ്പിക്കും. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ബാബയില് നിന്ന് സൈലന്സിന്റെ കല പഠിച്ച് പരിധിയുള്ള ലോകത്തില്നിന്നും അപ്പുറം പരിധിയില്ലാത്തതിലേക്ക് പോകണം. ലഹരിയുണ്ടാകണം ബാബ നമ്മളെ എത്ര അത്ഭുതകരമായ ജ്ഞാനം തന്ന്, എത്ര ഉയര്ന്ന പ്രൈസാണ് നല്കുന്നത്.

2) നിര്ഭയരായി വളരെ രസകരമായ രീതിയില് സേവനം ചെയ്യണം. മായയുമായുള്ള യുദ്ധത്തില് ബലവാനായി മാറി വിജയം നേടണം. മുരളി കേട്ട് ഉണര്വ്വുള്ളവരായിരിക്കണം, എല്ലാവരേയും ഉണര്ത്തുകയും ചെയ്യണം.

വരദാനം :-
പരമപൂജ്യരായി മാറി പരമാത്മാ സ്നേഹത്തിന്റെ അധികാരം പ്രാപ്തമാക്കുന്ന സമ്പൂര്ണ്ണ സ്വച്ഛ ആത്മാവായി ഭവിക്കട്ടെ.

സദാ ഈ സ്മൃതി ജീവിതത്തില് കൊണ്ടുവരൂ അതായത് ഞാന് പൂജ്യാത്മാവ് ഈ ശരീരമാകുന്ന ക്ഷേത്രത്തില് വിരാജിതനാണ്. അങ്ങനെയുള്ള പൂജ്യാത്മാവ് തന്നെയാണ് സര്വ്വര്ക്കും പ്രിയപ്പെട്ടവര് . അവരുടെ ജഡമൂര്ത്തികള് പോലും എല്ലാവര്ക്കും പ്രിയപ്പെട്ടതായിരിക്കും. ചിലര് പരസ്പരം കലഹിക്കും പക്ഷെ മൂര്ത്തിയെ സ്നേഹിക്കും എന്തെന്നാല് അവരില് പവിത്രതയുണ്ട്. അതിനാല് സ്വയം തന്നോട് ചോദിക്കൂ മനസ്സും ബുദ്ധിയും സമ്പൂര്ണ്ണ ശുദ്ധമായോ അല്പമെങ്കിലും അശുദ്ധി കലര്ന്നിട്ടില്ലല്ലോ? ആര് അപ്രകാരം ശുദ്ധമാണോ അവര് തന്നെയാണ് പരമാത്മാ സ്നേഹത്തിന് അധികാരി.

സ്ലോഗന് :-
ജ്ഞാനത്തിന്റെ ഖജനാവുകളെ സ്വയത്തില് ധാരണ ചെയ്ത് ഓരോ സമയത്തും ഓരോ കര്മ്മവും വിവേകത്തോടെ ചെയ്യുന്നവര് തന്നെയാണ് ജ്ഞാനീ-തൂ ആത്മാക്കള്.