മധുരമായ കുട്ടികളെ -
നിങ്ങളുടെ പെരുമാറ്റം വളരെ വളരെ മധുരവും റോയലുമാകണം, ക്രോധത്തിന്റെ ഭൂതം ഒട്ടും
പാടില്ല.
ചോദ്യം :-
21 ജന്മങ്ങളുടെ പ്രാപ്തി നേടുന്നതിന് വേണ്ടി കുട്ടികൾക്ക് ഏത് കാര്യത്തിന്റെ
ശ്രദ്ധ തീർച്ചയായും വെയ്ക്കണം?
ഉത്തരം :-
ഈ ലോകത്തിൽ
ജീവിച്ചും, എല്ലാ കാര്യങ്ങളും ചെയ്തും, ബുദ്ധിയുടെ യോഗം ഒരു സത്യമായ
പ്രിയതമനോടൊപ്പം വെയ്ക്കണം. ബാബയുടെ മാനം നഷ്ടപ്പെടുത്തുന്ന തരത്തിൽ ഒരു മോശമായ
ശീലവുമുണ്ടാകരുത്. കുടുംബത്തിലിരുന്നും ഇത്രയും സ്നേഹമുണ്ടായിരിക്കണം, ഇവരിൽ
വളരെ നല്ല ദൈവീക ഗുണമുണ്ടെന്ന് മറ്റുള്ളവർ മനസ്സിലാക്കണം.
ഗീതം :-
ഉണരൂ
സജനിമാരെ ഉണരൂ.......
ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികൾ ഗീതം കേട്ടല്ലോ. ഇതിന്റെ അർത്ഥവും കുട്ടികൾ
തീർച്ചയായും മനസ്സിലാക്കിയിട്ടുണ്ടാവും. ബാബ വന്ന് പുതിയ-പുതിയ കാര്യങ്ങൾ
കേൾപ്പിക്കുകയാണ്. പുതിയ ലോകത്തിന്റെ പുതിയ യുഗത്തിലേയ്ക്ക് വേണ്ടി ഈ കാര്യങ്ങൾ
5000 വർഷങ്ങൾക്ക് മുമ്പും കുട്ടികൾ കേട്ടിട്ടുണ്ടായിരുന്നു. ഇപ്പോൾ വീണ്ടും
കേട്ടുകൊണ്ടിരിക്കുകയാണ്. ബാക്കി ഇടയ്ക്ക് കേവലം ഭക്തി മാർഗ്ഗത്തിലെ കാര്യങ്ങൾ
തന്നെയാണ് കേൾക്കുന്നത്. സത്യയുഗത്തിൽ ഈ കാര്യങ്ങൾ ഉണ്ടായിരിക്കുകയില്ല. അവിടെ
ജ്ഞാന മാർഗ്ഗത്തിലെ പ്രാലബ്ധമാണ്. ഇപ്പോൾ നിങ്ങൾ കുട്ടികൾ പുതിയ ലോകത്തിലേയ്ക്ക്
വേണ്ടി സത്യമായ സമ്പാദ്യം ചെയ്തുകൊണ്ടിരിക്കുകയാണ്. ജ്ഞാനത്തെ വരുമാന മാർഗ്ഗം
എന്ന് പറയുന്നു. പഠിപ്പിലൂടെ ചിലർ വക്കീൽ, എൻജിനിയർ മുതലായവയാകുന്നു. വരുമാനവും
ഉണ്ടാകുന്നു. നിങ്ങൾ ഈ പഠിപ്പിലൂടെ രാജാക്കന്മാരുടെയും രാജാവായി മാറുന്നു. ഇത്
എത്ര ശക്തിശാലിയായ സമ്പാദ്യമാണ്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്ക് ഇത് നിശ്ചയമുണ്ട്,
അഥവാ കുറച്ച് സംശയമുണ്ടെങ്കിൽ മുന്നോട്ട് പോകവേ നിശ്ചയമുണ്ടാകും. സെക്കന്റിൽ
ജീവൻ മുക്തി എന്ന് മഹിമ പാടപ്പെട്ടിരിക്കുന്നു. ബാബയുടെതായി മാറി, സമ്പത്തിന്
അധികാരിയായി മാറി. സ്വർഗ്ഗത്തിന്റെ രചയിതാവായ ബാബ വന്നിരിക്കയാണ് നമ്മേ
അധികാരിയാക്കി മാറ്റാൻ. ഇതാണെങ്കിൽ കുട്ടികൾക്ക് നിശ്ചയമുണ്ടാവണം. ഇതും അറിയാം
രണ്ടച്ഛനാണെന്ന്. ഒന്ന് ലൗകിക അച്ഛൻ, രണ്ടാമത് പാരലൗകിക അച്ഛൻ, അവരെ പരംപിതാ
പരമാത്മാവ്, ഓ ഗോഡ് ഫാദർ എന്ന് പറയുന്നു. ലൗകിക അച്ഛനെ ഒരിക്കലും പരംപിതാവെന്ന്
പറയുകയില്ല. എല്ലാവരുടെയും സുഖ ദാതാവ്, ശാന്തി ദാതാവ് അവർ ഒരേയൊരു പാരലൗകിക
പിതാവാണ്. സത്യയുഗത്തിൽ എല്ലാവരും സുഖികളായിരിക്കുന്നു. ബാക്കി ആത്മാക്കൾ
ശാന്തിധാമത്തിലിരിക്കുന്നു. സത്യയുഗത്തിൽ നിങ്ങൾക്ക് സുഖം-ശാന്തി, ധനം-സമ്പത്ത്,
നിരോഗീ ശരീരം എല്ലാമുണ്ടായിരുന്നു. അതിനാൽ അങ്ങനെയുള്ള അതി സ്നേഹിയായ ബാബയെ
എല്ലാവരും വിളിക്കുന്നു. ഋഷി-മുനിമാരും സാധന ചെയ്യുന്നു, എന്നാൽ ആരുടെ സാധനയാണ്
ചെയ്യുന്നത്, ഇതറിയുകയില്ല. അവർ ബ്രഹ്മത്തിന്റെ സാധന ചെയ്യുന്നു. അതിനാൽ നമ്മൾ
ബ്രഹ്മത്തിൽ ലീനമാകും, പക്ഷെ ലീനമാവാനൊന്നും സാധിക്കില്ല. ബ്രഹ്മത്തെ
ഓർമ്മിക്കുന്നതിലൂടെ പാപം മുറിയുകയില്ല. ബാബ പറയുന്നു എന്നെ മാത്രം ഓർമ്മിക്കൂ.
സർവ്വ ശക്തിവാൻ ഞാനാണോ അതോ വസിക്കുന്ന സ്ഥാനമായ ബ്രഹ്മമാണോ? ബ്രഹ്മ മഹതത്വത്തിൽ
എല്ലാ ആത്മാക്കളും വസിക്കുകയാണ്. അതിനാൽ ബ്രഹ്മത്തെ അവർ ഭഗവാൻ എന്ന്
മനസ്സിലാക്കിയിരിക്കുന്നു. എങ്ങനെയാണോ ഭാരതവാസികൾ ഹിന്ദുസ്ഥാനിൽ വസിക്കുന്നത്
കാരണം തന്റെ ധർമ്മം ഹിന്ദുവാണെന്ന് മനസ്സിലാക്കിയിരിക്കുന്നത്, അതേപോലെ ബ്രഹ്മ
തത്വം വസിക്കുന്ന സ്ഥാനത്തെ പരമാത്മാവാണെന്ന് മനസ്സിലാക്കിയിരിക്കുന്നു, അത്
ബ്രഹ്മാണ്ഡമാണ്. അവിടെ ആത്മാക്കൾ, ജ്യോതി ബിന്ദു അണ്ഡാകാരത്തിലിരിക്കുന്നു,
അതിനാൽ അതിനെ ബ്രഹ്മാണ്ഡമെന്ന് പറയുന്നു. ഇതാണ് മനുഷ്യ സൃഷ്ടി. ബ്രഹ്മാണ്ഡം
വേറെയാണ്, മനുഷ്യ സൃഷ്ടി വേറെയാണ്. ആത്മാവെന്താണ് - ഇത് ആർക്കും തന്നെ
അറിയുകയില്ല. പറയുന്നുമുണ്ട് - ഭൃകുടിയുടെ മധ്യത്തിൽ തിളങ്ങുന്ന അത്ഭുത നക്ഷത്രം.
പിന്നീട് പറയുന്നു ആത്മാവ് പെരുവിരൽ പോലെയാണ്. പക്ഷെ ബാബ പറയുന്നു - ആത്മാവ്
തികച്ചും സൂക്ഷ്മമായ ബിന്ദുവാണ്, അതിനെ ഈ കണ്ണുകൾ കൊണ്ട് കാണാൻ സാധിക്കില്ല,
ഇതിനെ കാണാൻ, പിടിക്കാൻ വളരെയധികം പരിശ്രമിക്കുന്നു. പക്ഷെ ആർക്കും അറിയാൻ
പറ്റില്ല.
നിങ്ങൾ കുട്ടികൾക്കറിയാം ഇപ്പോൾ നിങ്ങൾക്ക് ഭാരതത്തെ സ്വർഗ്ഗമാക്കി
മാറ്റുന്നതിന് ബാബയുടെ സഹായിയായും മാറേണ്ടതുണ്ട്. ബാബ വരുന്നത് തന്നെ
ഭാരതത്തിലാണ്. ശിവ ജയന്തി ഭാരതത്തിൽ തന്നെയാണ് ആഘോഷിക്കുന്നത്. എങ്ങനെയാണോ
ക്രിസ്തു വന്ന് പോയത് അതുകൊണ്ട് ക്രിസ്ത്യാനികൾ ക്രിസ്തുമസ്സ് ആഘോഷിച്ചു
കൊണ്ടിരിക്കുന്നു. ക്രിസ്തു എപ്പോൾ വന്നു അതും അറിയാം. പക്ഷെ ഭാരതവാസികൾക്ക്
അറിയുക പോലുമില്ല ബാബ എപ്പോഴാണ് വന്നത്, കൃഷ്ണൻ എപ്പോൾ വന്നു? ആർക്കും അവരെ
അറിയുകയില്ല. മഹിമ മുഴുവൻ കൃഷ്ണന്റെ പാടുന്നു. കൃഷ്ണനെ ഊഞ്ഞാലിൽ ആട്ടുന്നു,
സ്നേഹിക്കുന്നു പക്ഷെ ഇതറിയുകയില്ല കൃഷ്ണന്റെ ജന്മം എപ്പോഴുണ്ടായി. പറയുന്നു
ദ്വാപരത്തിൽ ഗീത കേൾപ്പിച്ചു. പക്ഷെ കൃഷ്ണൻ ദ്വാപരത്തിൽ വരുന്നില്ല. ലീല ഒരു
ബാബയുടെയാണ്. അതിനാൽ ബാബയെക്കുറിച്ച് പറയുന്നു അങ്ങയുടെ ഗതിയും മതവും.....
കൃഷ്ണൻ സത്യയുഗത്തിലെ രാജകുമാരനാണ്. ആദ്യം തന്നെ മാതാവിന്
സാക്ഷാത്ക്കാരമുണ്ടാകുന്നു യോഗബലത്തിലൂടെ കുട്ടി ജന്മമെടുക്കുന്നതാണ്. അവിടെ
ശരീരവും അങ്ങനെയാണ് വിടുന്നത്. ഒരു ശരീരം ഉപേക്ഷിച്ച് വേറൊന്നെടുക്കുന്നു.
സർപ്പത്തെ പോലെ. വാസ്തവത്തിൽ സന്യാസിക്ക് ഈ ഉദാഹരണം നൽകാൻ സാധിക്കില്ല. നിങ്ങൾ
വികാരീ മനുഷ്യരെയിരുന്ന് ജ്ഞാനത്തിന്റെ ഭൂം ഭൂം ചെയ്ത് തമോപ്രധാനത്തിൽ നിന്നും
സതോപ്രധാനമാക്കി മാറ്റുന്നു. ഇത് നിങ്ങളുടെ ഉത്തരവാദിത്വമാണ് - ഭൂം ഭൂം ചെയ്ത്
മനുഷ്യനെ ദേവതയാക്കി മാറ്റുന്നു. ആമ മുതലായവയുടെ ഉദാഹരണവും ഈ സമയത്തിന്റെയാണ്.
കർമ്മം ചെയ്തും പിന്നെ എത്ര സമയം ലഭിക്കുന്നുവോ ബാബയെ ഓർമ്മിക്കണം.
നിങ്ങൾക്കറിയാം ഇത് നമ്മുടെ അന്തിമ ജന്മമാണ്. ഇപ്പോൾ നാടകം പൂർത്തിയാകണം, പഴയ
ശരീരമാണ്. ഇതിന്റെ കർമ്മ ഭോഗ് ഇല്ലാതാക്കണം. എപ്പോൾ സതോപ്രധാനമായി മാറുന്നുവോ
അപ്പോൾ പിന്നീട് കർമ്മാതീത അവസ്ഥയുണ്ടാകും, പിന്നെ നമുക്ക് ഈ ശരീരത്തിലിരിക്കാൻ
സാധിക്കില്ല. കർമ്മാതീത അവസ്ഥയുണ്ടായി പിന്നീട് ശരീരം ഉപേക്ഷിക്കും. കൊതുകുകളെ
പോലെ എല്ലാ ശരീരവും നശിച്ച് ആത്മാക്കൾ തിരിച്ച് പോകും. പവിത്രമായി മാറാതെ ആർക്കും
പോകാൻ സാധിക്കില്ല. ഇത് രാവണൻ സ്ഥാപിച്ചിട്ടുള്ള ദു:ഖധാമമാണ്, ശിവാലയം രാമൻ
സ്ഥാപിച്ചതാണ്. വാസ്തവത്തിൽ പരമാത്മാവിന്റെ പേരാണ് ശിവൻ, രാമന്റെയല്ല.
സത്യയുഗമാകുന്ന ശിവാലയത്തിൽ എല്ലാ ദേവതകളും വസിക്കുന്നു. പിന്നീട്
ഭക്തിമാർഗ്ഗത്തിൽ ശിവന്റെ പ്രതിമയ്ക്ക് വേണ്ടി ക്ഷേത്രം, ശിവാലയം മുതലായവ
ഉണ്ടാക്കുന്നു. ഇപ്പോൾ ഇത് ശിവബാബയുടെ സിംഹാസനമാണ്. ആത്മാവ് ഈ സിംഹാസനത്തിൽ
വിരാജിതനാണ്. ബാബയും ഇവിടെ അടുത്ത് വന്ന് വിരാജിതനായി വന്ന് പഠിപ്പിക്കുന്നു.
സദാ ഒന്നും ഇരിക്കുന്നില്ല. ഓർമ്മിക്കുമ്പോൾ വരുന്നു. ബാബ പറയുന്നു - ഞാൻ
നിങ്ങളുടെ പരിധിയില്ലാത്ത അച്ഛനാണ്. സമ്പത്ത് എന്നിലൂടെ നിങ്ങൾക്ക് ലഭിക്കണം.
ബ്രഹ്മാവ് പരിധിയില്ലാത്ത അച്ഛനല്ല അതിനാൽ നിങ്ങൾ എന്നെ ഓർമ്മിക്കൂ. മധുരമായ
കുട്ടികൾക്കറിയാം ബാബ ജ്ഞാനത്തിന്റെ സാഗരനാണെന്ന്, സ്നേഹത്തിന്റെ സാഗരമാണ്.
അതിനാൽ നിങ്ങൾ കുട്ടികൾക്കും സ്നേഹത്തിന്റെ സാഗരമായി മാറണം. സ്ത്രീയും പുരുഷനും
പരസ്പരം സത്യമായ സ്നേഹം വെയ്ക്കുന്നില്ല, അവരാണെങ്കിൽ കാമ വികാരത്തെയാണ്
സ്നേഹമെന്ന് മനസ്സിലാക്കുന്നത് പക്ഷെ ബാബ പറഞ്ഞിട്ടുണ്ട് കാമം മഹാ ശത്രുവാണ്.
ഇത് ആദി-മധ്യ-അന്ത്യം ദു:ഖം തരുന്നതാണ്. ദേവതകൾ നിർവികാരിയായിരുന്നു, അപ്പോഴാണ്
പറയുന്നത് - കൃഷ്ണനെ പോലത്തെ കുട്ടിയെ വേണം, കൃഷ്ണനെ പോലത്തെ പതിയെ വേണം.
കൃഷ്ണപുരിയെയല്ലേ ഓർമ്മിക്കുന്നത്. ഇപ്പോൾ ബാബ കൃഷ്ണപുരി
സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. നിങ്ങൾ സ്വയം ശ്രീകൃഷ്ണനെ പോലെ അഥവാ മോഹനനെ പോലെ
ആകാൻ സാധിക്കുമോ. രാജകുമാരനും രാജകുമാരിയും വേറെയുമുണ്ടാകും. അതിനാൽ ഇതെല്ലാം
ഇവിടെയാണ് ആയികൊണ്ടിരിക്കുന്നത്. അവരുടെയും ലിസ്റ്റ് ഉണ്ടാകുന്നു. മാലയിലെ 8
മുത്തുകളുമുണ്ട്, 108 ന്റെ മുത്തുമുണ്ട്. ജനങ്ങൾ 9 രത്നങ്ങളുടെ മോതിരം
ധരിക്കുന്നു. ഇപ്പോൾ ഈ 8 ആരാണ്? മധ്യത്തിൽ ആരാണ്? ഇതും നിങ്ങൾക്കറിയാം
മധുരത്തിലും മധുരമായ ബാബയിലൂടെ നമ്മൾ രത്നമായി മാറികൊണ്ടിരിക്കുകയാണ്. ബാബ
പറയുന്നു - കുട്ടികളെ പരസ്പരം വളരെ സ്നേഹത്തോടെ നടക്കണം. ഇല്ലായെങ്കിൽ ബാബയുടെ
പേര് മോശമാകും. പിന്നീട് സത്ഗുരുവിന്റെ നിന്ദ ചെയ്യുന്നവർക്ക് നിൽക്കാൻ
സാധിക്കില്ല. എല്ലാവർക്കും മന്ത്രവും പറഞ്ഞു കൊടുക്കണം ഒരു ബാബയെ ഓർമ്മിക്കൂ
എങ്കിൽ കറ ഇളകി പോകും. വീട്ടിലും ഇത്രയും സ്നേഹത്തോടെ നടക്കണം അപ്പോൾ ഇവരിൽ
ക്രോധമില്ലായെന്ന് മറ്റുള്ളവർ മനസ്സിലാക്കും. വളരെ സ്നേഹം വന്നിരിക്കുകയാണ്.
മദ്യം, സിഗരറ്റ് മുതലായവ കുടിക്കുന്നത് മോശമായ ശീലമാണ്, അങ്ങനെയുള്ള മോശമായ
ശീലങ്ങൾ ഉപേക്ഷിക്കണം. ദൈവീക ഗുണങ്ങൾ ഇവിടെ നിന്ന് തന്നെ ധാരണ ചെയ്യണം. രാജധാനി
സ്ഥാപിക്കുന്നതിൽ പ്രയത്നമുണ്ടാകുന്നു. മറ്റു ധർമ്മത്തിലുള്ളവർ രാജധാനി
സ്ഥാപിക്കുന്നില്ല. അവർ മുകളിൽ നിന്ന് പിന്നീട് വന്നു കൊണ്ടിരിക്കുകയാണ്. നിങ്ങൾ
21 ജന്മത്തിന്റെ പ്രാപ്തി ഉണ്ടാക്കി കൊണ്ടിരിക്കുകയാണ്, ഇതിൽ മായയുടെ
കൊടുങ്കാറ്റ് ഒരുപാട് വരും. എന്നാലും ദൈവീക ഗുണം ധാരണ ചെയ്യണം. അഥവാ
ക്രോധത്തോടെ സംസാരിക്കുകയാണെങ്കിൽ ആളുകൾ പറയും ഇവരിൽ ഭൂതമുണ്ട്. അതിലൂടെ
പരിധിയില്ലാത്ത ബാബയുടെ മാനം നഷ്ടപ്പെടുത്തി. പിന്നെ അങ്ങനെയുള്ള ഉയർന്ന പദവി
എങ്ങനെ നേടും? വളരെ മധുരമായ അനാസക്തരാകണം. ഇവിടെയിരുന്നും, എല്ലാം ചെയ്തും ഒരു
പ്രിയതമനോടൊപ്പം യോഗം വെയ്ക്കണം. ബാബ പറഞ്ഞിട്ടുണ്ട് എന്നെ ഓർമ്മിക്കൂ എങ്കിൽ
പാപം ഭസ്മമാകും, ഇതിനെ യോഗാഗ്നിയെന്ന് പറയുന്നു. ഇവിടെ ഹഠയോഗത്തിന്റെ
ആവശ്യമില്ല. തന്റെ ശരീരം ആരോഗ്യമുള്ളതാക്കി വെയ്ക്കണം, വളരെ മൂല്യമുള്ള ശരീരമാണ്.
ഭോജനവും ശുദ്ധമായത് കഴിക്കണം. ദേവതകൾക്ക് എങ്ങനെയുള്ള ഭോഗാണ് കൊടുക്കുന്നത്.
ശ്രീനാഥന്റെയടുത്ത് പോയി നോക്കൂ, ബംഗാളിൽ കാളിക്ക് ആടിനെ ഭോഗ് വെയ്ക്കുന്നു. അവർ
തന്റെ പിതൃക്കൾക്കും മത്സ്യം കൊടുക്കുന്നു. ഇല്ലായെങ്കിൽ മനസ്സിലാക്കുകയാണ്
പിതൃക്കൾ ദേഷ്യപ്പെടും. ആരോ ആചാരം ഉണ്ടാക്കിവെച്ചു, അത് തുടരുന്നു. ദേവീ
ദേവതകളുടെ രാജ്യത്തിൽ ഒരു പാപവും ഉണ്ടാകില്ല. അത് രാമ രാജ്യമാണ്. ഇവിടെ കർമ്മം
വികർമ്മമാകുന്നു. അവിടെ കർമ്മം അകർമ്മമാകുന്നു. ഇപ്പോൾ ഹരിദ്വാറിൽ പോയി
ഇരിക്കുന്നു. കൃഷ്ണനെയാണ് ഹരിയെന്ന് പറയുന്നത്. ഇപ്പോൾ കൃഷ്ണനാണെങ്കിൽ
സത്യയുഗത്തിലാണ്. വാസ്തവത്തിൽ ഹരി എന്ന പേര് ശിവന്റെയാണ്. ദു:ഖം
ഇല്ലാതാക്കുന്നയാൾ. പക്ഷെ ഗീതയിൽ കൃഷ്ണന്റെ പേരിട്ട്, കൃഷ്ണനെ ഹരിയെന്ന്
മനസ്സിലാക്കിയിരിക്കുന്നു. വാസ്തവത്തിൽ ദു:ഖം ഹരിക്കുന്നയാൾ ശിവബാബയാണ്. ഹരിയുടെ
വാതിൽ സത്യയുഗത്തെയാണ് പറയുന്നത്. ഭക്തിമാർഗ്ഗത്തിൽ എന്തെല്ലാമാണോ തോന്നുന്നത്
അത് പറഞ്ഞു കൊണ്ടിരിക്കുന്നു.
ബാബ പറയുന്നു - ഞാൻ സംഗമയുഗത്തിൽ വരുന്നു, പഴയ ലോകത്തെ പുതിയതാക്കാൻ. രാവണനാണ്
പഴയ ശത്രു. ഓരോ വർഷവും അതിനെ കത്തിക്കുന്നു. എത്ര പൈസ ചിലവ് ചെയ്യുന്നു. എല്ലാം
വേസ്റ്റ് ഓഫ് ടൈം, വേസ്റ്റ് ഓഫ് മണി. ബംഗാളിൽ എത്ര ദേവിമാരെ ഉണ്ടാക്കുന്നു,
അതിനെ കഴിപ്പിച്ച് കുടിപ്പിച്ച് പൂജ ചെയ്ത് പിന്നീട് പോയി മുക്കുന്നു. ഇതിൽ ഒരു
പാട്ടുണ്ട്. കുട്ടികൾക്ക് വളരെ മധുരമായി മാറണം. ഒരിക്കലും ദേഷ്യത്തോടെ
സംസാരിക്കരുത്. ബാബയോട് ഒരിക്കലും ദേഷ്യപ്പെടരുത്. ദേഷ്യപ്പെട്ട് അഥവാ പഠിപ്പ്
ഉപേക്ഷിച്ചുവെന്നാൽ തന്റെ കാലിനെ കോടാലി കൊണ്ട് അടിക്കുകയാണ്. ഇവിടെ നിങ്ങൾ
വിശ്വത്തിന്റെ അധികാരിയാകാൻ വന്നിരിക്കുകയാണ്. മഹാരാജാവ് ശ്രീ നാരായണൻ, മഹാറാണി
ശ്രീ ലക്ഷ്മിയെ പറയുന്നു. ബാക്കി ശ്രീ ശ്രീ ശിവബാബയുടെ ടൈറ്റിലാണ്. ശ്രീയെന്ന്
പറയുന്നത് ദേവതകളെയാണ്. ശ്രീ അർത്ഥം ശ്രേഷ്ഠം.
ഇപ്പോൾ നിങ്ങൾ ചിന്തിക്കൂ നമ്മൾ എന്തായിരുന്നു? മായ നമ്മുടെ തല തിരിച്ച് നമ്മേ
എന്താക്കി മാറ്റിയിരിക്കുന്നു. ഭാരതം എത്ര സമ്പന്നമായിരുന്നു. പിന്നീട് എങ്ങനെ
കളങ്കിതമായി? എന്ത് സംഭവിച്ചു? ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ഇപ്പോൾ
നിങ്ങൾക്കറിയാം നമ്മൾ തന്നെയായിരുന്നു ദേവത, പിന്നീട് ക്ഷത്രിയരായി. അവർ
പറയുന്നു ആത്മാവ് തന്നെയാണ് പരമാത്മാവ്. ഇല്ലായെങ്കിൽ ഹം സോയുടെ അർത്ഥം എത്ര
സഹജമാണ്. അവർ പറയുന്നു മനുഷ്യ ജന്മം കേവലം ഒന്ന് മാത്രമാണെന്ന്. പക്ഷെ ബാബ
മനസ്സിലാക്കി തരുന്നു മനുഷ്യന് 84 ജന്മമുണ്ടാകുന്നു. ആ 84 ജന്മത്തിൽ നിങ്ങളുടെ
സംഗമത്തിലെ ഈ ഒരു ജന്മം ദുർലഭമാണ്. ഇപ്പോളാണ് നിങ്ങൾ പരിധിയില്ലാത്ത ബാബയിൽ
നിന്ന് സ്വർഗ്ഗത്തിന്റെ സമ്പത്ത് നേടുന്നത്. നിങ്ങൾ വളരെ റോയലായ ബാബയുടെ
കുട്ടികളാണ്, അതിനാൽ നിങ്ങളിൽ എത്ര റോയൽറ്റി ഉണ്ടായിരിക്കണം. റോയലായ മനുഷ്യർ
ഒരിക്കലും ഉറക്കെ സംസാരിക്കുകയില്ല. ലോകത്തിൽ വീടു വീടുകളിൽ എത്ര ബഹളമാണ്
നടക്കുന്നത്. സ്വർഗ്ഗത്തിൽ അങ്ങനെയുള്ള ഒരു കാര്യവുമില്ല. ഈ ബാബയും വല്ലഭാചാരി
കുലത്തിലെയായിരുന്നു. എങ്കിലും എവിടെ സത്യയുഗത്തിലെ ദേവതകൾ, എവിടെ ഇന്നത്തെ
വൈഷ്ണവർ. വൈഷ്ണവരാണെങ്കിൽ വികാരത്തിൽ പോകില്ല എന്നല്ല. രാവണ രാജ്യത്തിൽ എല്ലാവരും
വികാരത്തിലൂടെയാണ് ജന്മമെടുക്കുന്നത്. സത്യയുഗത്തിൽ സമ്പൂർണ്ണ നിർവികാരിയാണ്.
ഇപ്പോൾ നിങ്ങൾ സമ്പൂർണ്ണ നിർവികാരിയായി മാറികൊണ്ടിരിക്കുകയാണ് അതുകൂടാതെ
യോഗബലത്തിലൂടെ വിശ്വത്തിലെ അധികാരിയായി മാറികൊണ്ടിരിക്കുകയാണ്. നിങ്ങളുടെ
പെരുമാറ്റം വളരെ മധുരവും റോയലുമാകണം. ഒരു വാദ പ്രതിവാദവും ശാസ്ത്രവാദവും
ചെയ്യരുത്. അവർ എപ്പോഴെങ്കിലും ശാസ്ത്രവാദം ചെയ്യാൻ ഇരിക്കുകയാണെങ്കിൽ പരസ്പരം
അടിക്കുകയും ചെയ്യുന്നു. ആ പാവങ്ങളുടെ ഒരു ദോഷമൊന്നുമല്ല. ഈ ജ്ഞാനത്തെ
അറിയുകയേയില്ല. ഇതാണ് ആത്മീയ ബാബയിൽ നിന്ന് ലഭിക്കുന്ന ആത്മീയ ജ്ഞാനം. ബാബ
ജ്ഞാനത്തിന്റെ സാഗരനാണ്. ബാബക്ക് ശരീരത്തിന്റെ പേരില്ല, ബാബ അവ്യക്ത മൂർത്തിയാണ്.
പറയുന്നു എന്റെ പേര് ശിവനെന്നാണ്. ഞാൻ സ്ഥൂലം അഥവാ സൂക്ഷ്മ ശരീരം
എടുക്കുന്നില്ല. ജ്ഞാനത്തിന്റെ സാഗരം, ആനന്ദത്തിന്റെ സാഗരമെന്ന് എന്നെ തന്നെയാണ്
പറയുന്നത്. ശാസ്ത്രങ്ങളിൽ എന്തെല്ലാമാണ് എഴുതിയിരിക്കുന്നത്. ഹനുമാൻ പവന
പുത്രനായിരുന്നു, ഇപ്പോൾ പവനനിൽ നിന്ന് എങ്ങനെ കുട്ടികൾ ജനിക്കും. പിന്നീട്
പരമാത്മാവിനെ പറയുന്നു ആമയുടെയും മത്സ്യത്തിന്റെയും അവതാരം, എത്ര നിന്ദയാണ്
ചെയ്യുന്നത്. ബാബ വന്ന് പരിഭവം പറയുകയാണ് നിങ്ങൾ ആസൂരീയ മതത്തിലൂടെ എനിക്ക്
ഇത്രയും ഗ്ലാനി നൽകി. 24 അവതാരത്തിലൂടെ വയറ് നിറഞ്ഞില്ല, പിന്നെ കണ-കണം, കല്ലിലും
മണ്ണിലുമെല്ലാം ആരോപിച്ചു. ഈ എല്ലാ ശാസ്ത്രവും ദ്വാപരം മുതൽ ഉണ്ടാക്കിയതാണ്.
ആദ്യമാദ്യം കേവലം ശിവന്റെ പൂജയായിരുന്നു. ഗീതയും പിന്നീടാണ് ഉണ്ടാക്കിയത്. ഇപ്പോൾ
ബാബ മനസ്സിലാക്കി തന്നു കൊണ്ടിരിക്കുകയാണ്, ഇത് മുഴുവൻ അനാദിയായ കളിയാണ്. ഇപ്പോൾ
ഞാൻ വന്നിരിക്കുന്നു നിങ്ങളെ വിശ്വത്തിന്റെ അധികാരിയാക്കാൻ, അതിനാൽ ബാബയെ
പൂർണ്ണമായും ഫോളോ ചെയ്യണം. ലക്ഷണവും വളരെ നല്ലതായിരിക്കണം. ഇതും അത്ഭുതമല്ലേ.
കലിയുഗത്തിന്റെ അവസാനത്തിൽ എന്താണ് പിന്നീട് സത്യയുഗത്തിൽ എന്ത് കാണും.
കലിയുഗത്തിൽ ഭാരതം അപവിത്രമാണ്, സത്യയുഗത്തിൽ ഭാരതം പവിത്രമാണ്. ആ സമയം വേറെ ഒരു
ഖണ്ഡവും ഉണ്ടാവില്ല. ഈ ഗീതാ എപ്പിസോഡ് ആവർത്തിച്ചു കൊണ്ടിരിക്കുകയാണ്. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. നമ്മൾ
റോയൽ ബാബയുടെ കുട്ടികളാണ് അതിനാൽ തന്റെ പെരുമാറ്റം വളരെ റോയലാക്കി വെയ്ക്കണം.
ഉച്ചത്തിൽ സംസാരിക്കരുത്. വളരെ മധുരമായി മാറണം.
2. ഒരിക്കലും ബാബയുമായോ
പരസ്പരമോ പിണങ്ങരുത്. പിണങ്ങി പഠിപ്പ് ഒരിക്കലും ഉപേക്ഷിക്കരുത്. ഏതെല്ലാം
മോശമായ ശീലങ്ങളുണ്ടോ അതെല്ലാം ഉപേക്ഷിക്കണം.
വരദാനം :-
ഫുൾസ്റ്റോപ്പിലൂടെ ശ്രേഷ്ഠസ്ഥിതിയാകുന്ന മെഡൽ കരസ്ഥമാക്കുന്ന മഹാവീരരായി
ഭവിക്കട്ടെ.
ഈ അനാദി ഡ്രാമയിൽ ആത്മീയ
സേനയിലെ സേനാനികൾക്ക് ഒരു മെഡലും കൊടുക്കുന്നില്ല പക്ഷെ ഡ്രാമയനുസരിച്ച് അവർക്ക്
ശ്രേഷ്ഠസ്ഥിതിയാകുന്ന മെഡൽ സ്വതവേ പ്രാപ്തമാകുന്നു. ഈ മെഡൽ അവർക്കും
പ്രാപ്തമാകുന്നു ആർക്കാണോ ഓരോ ആത്മാവിന്റെയും പാർട്ട് സാക്ഷിയായി നോക്കിക്കൊണ്ട്
ഫുൾസ്റ്റോപ്പിന്റെ മാത്ര സഹജമായി ഇടാൻ കഴിയുന്നത്. അങ്ങിനെയുള്ള ആത്മാക്കളുടെ
ഫൗണ്ടേഷൻ അനുഭവത്തിന്റെ ആധാരത്തിലായിരിക്കും. അതിനാൽ ഏതൊരു സമസ്യയാകുന്ന
മതിൽക്കെട്ടിനും അവരെ തടസ്സപ്പെടുത്താൻ സാധിക്കില്ല.
സ്ലോഗന് :-
ഓരോ
പരിതസ്ഥിതിയാകുന്ന പർവ്വതത്തിനെയും മറി കടന്ന് തന്റെ ലക്ഷ്യം നേടുന്ന പറക്കുന്ന
പക്ഷിയാകൂ.
അവ്യക്ത സൂചന-
ബ്രഹ്മാബാബക്ക് സമാനം സമ്പന്നവും സമ്പൂർണ്ണവുമായ സ്ഥിതിയുടെ അനുഭവം ചെയ്യൂ.
അന്യോന്യം അഭിപ്രായങ്ങൾ
സ്വീകരിക്കുകയും ആദരവ് നൽകുകയും ചെയ്യുക, എപ്പോൾ ഈ രണ്ട് കാര്യങ്ങളും
നടക്കുന്നുവോ അപ്പോൾ സമ്പൂർണ്ണതയും സഫലതയും രണ്ടും സമീപത്തെത്തിച്ചേരും
എന്തുകൊണ്ടെന്നാൽ പരസ്പരം ബഹുമാനം കൊടുക്കുക തന്നെയാണ് ഭാവിയിൽ അധികാരം
എടുക്കുക.