16.12.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- പാവനമാകുന്നതിനുള്ള ഈ പഠിപ്പ് മറ്റെല്ലാ പഠിപ്പുകളെക്കാളും സഹജമാണ്. ഇത് കുട്ടികള്ക്കും യൗവനപ്രായക്കാര്ക്കും വൃദ്ധര്ക്കും എല്ലാവര്ക്കും പഠിക്കാന് സാധിക്കും, കേവലം 84 ജന്മങ്ങളെ അറിയണം.

ചോദ്യം :-
ചെറിയവരാകട്ടെ വലിയവരാകട്ടെ എല്ലാവരും തീര്ച്ചയായും ചെയ്യേണ്ട അഭ്യാസം ഏതാണ്?

ഉത്തരം :-
ഓരോരുത്തര്ക്കും മുരളി കേള്പ്പിക്കുന്നതിന്റെ അഭ്യാസം തീര്ച്ചയായും ചെയ്യണം എന്തുകൊണ്ടെന്നാല് നിങ്ങള് മുരളീധരന്റെ കുട്ടികളാണ്. അഥവാ മുരളി കേള്പ്പിക്കുന്നില്ലെങ്കില് ഉയര്ന്ന പദവി പ്രാപ്തമാക്കാന് സാധിക്കില്ല. ആരെയെങ്കിലും കേള്പ്പിച്ചുകൊണ്ടിരിക്കു എങ്കില് വായ തുറക്കും. നിങ്ങള് ഓരോരുത്തര്ക്കും തീര്ച്ചയായും ബാബയെപ്പോലെ ടീച്ചറായി മാറണം. എന്താണോ പഠിക്കുന്നത് അത് പഠിപ്പിക്കണം. ചെറിയ കുട്ടികള്ക്കും ഈ പഠിപ്പ് പഠിക്കുന്നതിനുള്ള അവകാശമുണ്ട്. അവരും പരിധിയില്ലാത്ത ബാബയില് നിന്നും സമ്പത്ത് നേടുന്നതിനുള്ള അധികാരിയാണ്.

ഓംശാന്തി.  
ഇപ്പോള് ശിവബാബയുടെ ജയന്തി വരികയാണ്. അതിനെക്കുറിച്ച് എങ്ങനെ മനസ്സിലാക്കിക്കൊടുക്കണം? ബാബ നിങ്ങള്ക്ക് മനസ്സിലാക്കിത്തന്നിട്ടുണ്ട് പിന്നീട് അതുപോലെ നിങ്ങള് മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കണം. എങ്ങനെയാണോ ബാബ നിങ്ങളെ പഠിപ്പിച്ചത് അതുപോലെ ബാബ തന്നെ എല്ലാവരേയും പഠിപ്പിക്കണം എന്നല്ല. ശിവബാബ നിങ്ങളെ പഠിപ്പിച്ചു, അറിയാം ഈ ശരീരത്തിലൂടെയാണ് പഠിപ്പിച്ചത്. നമ്മള് ശിവബാബയുടെ ജയന്തി ആഘോഷിക്കുന്നുണ്ട്. നമ്മള് ശിവനെന്ന പേര് തന്നെയാണ് പറയുന്നത്, ബാബ നിരാകാരനാണ്. ബാബയെ ശിവന് എന്നാണ് വിളിക്കുന്നത്. അവര് പറയുന്നു- ശിവന് ജനന-മരണ രഹിതനാണ്. പിന്നെങ്ങിനെ ജയന്തിയുണ്ടാകും? എങ്ങനെയാണ് നമ്പര്വൈസായി ആഘോഷിച്ചുവരുന്നത് എന്നത് നിങ്ങള്ക്ക് അറിയാം. ആഘോഷിച്ചുകൊണ്ടേയിരിക്കും. അതിനാല് അവര്ക്ക് മനസ്സിലാക്കിക്കൊടുക്കേണ്ടിവരും. ബാബ വന്ന് ഈ ശരീരത്തെ ആധാരമായി എടുക്കുന്നു. മുഖം തീര്ച്ചയായും ആവശ്യമാണ്, അതിനാലാണ് ഗൗമുഖത്തിന് മഹിമയുള്ളത്. ഈ രഹസ്യം അല്പ്പം സങ്കീര്ണ്ണമാണ്. ശിവബാബയുടെ കര്ത്തവ്യത്തെ അറിയണം. നമ്മുടെ പരിധിയില്ലാത്ത അച്ഛന് വന്നിരിക്കുന്നു, ബാബയില് നിന്നുതന്നെയാണ് നമുക്ക് പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നത്. തീര്ച്ചയായും ഭാരതത്തിനുതന്നെയാണ് പരിധിയില്ലാത്ത സമ്പത്തുണ്ടായിരുന്നത് മറ്റാര്ക്കും ഉണ്ടായിരുന്നില്ല. ഭാരതത്തെത്തന്നെയാണ് സത്യഖണ്ഢം എന്നു പറയുന്നത് മാത്രമല്ല ബാബയേയും സത്യം എന്ന് പറയുന്നു. അതിനാല് ഈ കാര്യങ്ങള് മനസ്സിലാക്കിക്കൊടുക്കേണ്ടി വരും പക്ഷേ ചിലര് അത്രപെട്ടെന്ന് മനസ്സിലാക്കുകയില്ല. ചിലര് പെട്ടെന്ന് മനസ്സിലാക്കും. ഈ യോഗവും പഠിപ്പും രണ്ടും വഴുക്കിപ്പോകുന്ന വസ്തുക്കളാണ്. അതിലും യോഗം കൂടുതല് തെന്നിപ്പോകുന്നതാണ്. ജ്ഞാനം ബുദ്ധിയില് ഇരിക്കുകതന്നെ ചെയ്യും ബാക്കി ഓര്മ്മ ഇടക്കിടെ മറന്നുപോകും. ജ്ഞാനം നിങ്ങളുടെ ബുദ്ധിയിലുണ്ട് അതായത് നമ്മള് 84 ജന്മങ്ങള് എടുക്കുന്നു, ആര്ക്കാണോ ഈ ജ്ഞാനമുള്ളത് അവര്ക്കേ ബുദ്ധികൊണ്ട് മനസ്സിലാക്കാന് സാധിക്കൂ ആദ്യത്തെ നമ്പറില് വരുന്നവരാണ് 84 ജന്മങ്ങള് എടുക്കുന്നത്. ആദ്യം എന്ന് ഉയര്ന്നതിലും ഉയര്ന്ന ലക്ഷ്മീ നാരായണനേയാണ് പറയുക. നരനില് നിന്നും നാരായണനായി മാറുന്നതിനുള്ള കഥയും പ്രശസ്തമാണ്. പൗര്ണ്ണമി നാളില് അനേകം സ്ഥലങ്ങളില് സത്യനാരായണന്റെ കഥ നടക്കാറുണ്ട്. ഇപ്പോള് നിങ്ങള്ക്ക് അറിയാം നമ്മള് സത്യമായും ബാബയിലൂടെ നരനില് നിന്നും നാരായണനായി മാറുന്നതിനുള്ള പഠിപ്പ് പഠിക്കുകയാണ്. ഇതാണ് പാവനമാകുന്നതിനുള്ള പഠിപ്പ്, മാത്രമല്ല ഇത് മറ്റെല്ലാ പഠിപ്പുകളേയും വെച്ച് തീര്ത്തും സഹജവുമാണ്. 84 ജന്മങ്ങളുടെ ചക്രത്തെ അറിയണം പിന്നെ ഈ പഠിപ്പ് എല്ലാവര്ക്കും ഒന്നുതന്നെയാണ്. വൃദ്ധര്, കുട്ടികള്, യുവപ്രായക്കാര് എല്ലാവര്ക്കും ഒരേ പഠിപ്പാണ്. ചെറിയ കുട്ടികള്ക്കും അവകാശമുണ്ട്. അഥവാ മാതാ- പിതാക്കള് ഇവരെയൊക്കെ അല്പ്പാല്പ്പം പഠിപ്പിക്കുകയാണെങ്കില് ഒരുപാട് സമയമുണ്ട്. കുട്ടികള്ക്കും ശിവബാബയെ ഓര്മ്മിക്കാന് പഠിപ്പിച്ച് കൊടുക്കണം. ആത്മാവിന്റേയും ശരീരത്തിന്റേയും അച്ഛന് വേറെ വേറെയാണ്. ആത്മാവാകുന്ന കുട്ടി നിരാകാരിയായതിനാല് അച്ഛനും നിരാകാരിയാണ്. ഇതും നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് അതായത് നിരാകാരനായ ശിവബാബ നമ്മുടെ അച്ഛനാണ്, എത്ര ചെറുതാണ്. ഇത് വളരെ നല്ലരീതിയില് ഓര്മ്മ വെയ്ക്കണം. മറന്നുപോകരുത്. നമ്മള് ആത്മാക്കളും ബിന്ദുസമാനം ചെറുതാണ്. മുകളിലേയ്ക്ക് പോയാല് വലുതായി കാണാന് കഴിയും, താഴെയെത്തുമ്പോള് ചെറുതാകും, ഇങ്ങനെയൊന്നുമല്ല. ബാബ ബിന്ദുതന്നെയാണ്. മുകളിലേയ്ക്ക് പോയാല് നിങ്ങള്ക്ക് കാണാന് പോലും സാധിക്കില്ല. ബിന്ദുവല്ലേ. ബിന്ദുവെങ്ങനെ കാണാന് സാധിക്കും. ഈ കാര്യങ്ങളെക്കുറിച്ച് കുട്ടികള് നന്നായി ചിന്തിക്കണം. നമ്മള് ആത്മാക്കള് മുകളില് നിന്നും വന്നത് ശരീരത്തിലൂടെ പാര്ട്ട് അഭിനയിക്കാനാണ്. ആത്മാവ് ചെറുതോ വലുതോ ആകുന്നില്ല. കര്മ്മേന്ദ്രിയങ്ങള് ആദ്യം ചെറുതും പിന്നീട് വലുതുമാകുന്നു.

ഇപ്പോള് നിങ്ങള് എങ്ങനെ മനസ്സിലാക്കിയോ അതുപോലെ മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കണം. തീര്ച്ചയായും നമ്പര്വൈസായി ആര് എത്ര പഠിച്ചോ അത്രയേ പഠിപ്പിക്കൂ, എല്ലാവര്ക്കും തീര്ച്ചയായും ടീച്ചറായി മാറണം, പഠിപ്പിക്കുന്നതിനായി. ബാബയില് ജ്ഞാനമുണ്ട്, ഇത്രയും ചെറിയ പരമാത്മാവാണ്, സദാ പരമധാമത്തിലാണ് വസിക്കുന്നത്. ഇവിടേയ്ക്ക് ഒരേയൊരു തവണ സംഗമത്തിലാണ് വരുന്നത്. വളരെ അധികം ദുഃഖിയാവുമ്പോഴാണ് ബാബയെ വിളിക്കുന്നതുതന്നെ. പറയുന്നു വന്ന് ഞങ്ങളെ സുഖിയാക്കി മാറ്റൂ. കുട്ടികള്ക്ക് ഇപ്പോള് അറിയാം നമ്മള് വിളിച്ചുകൊണ്ടേയിരുന്നു- ബാബാ, വന്ന് ഞങ്ങളെ പതിതലോകത്തില് നിന്നും പുതിയ സുഖമുള്ള സത്യയുഗീ ലോകത്തിലേയ്ക്ക് കൊണ്ടുപോകൂ അഥവാ അവിടേയ്ക്ക് പോകുന്നതിനുള്ള വഴി പറഞ്ഞുതരൂ. ബാബയും എപ്പോഴാണോ വരുന്നത് അപ്പോഴേ വഴി പറഞ്ഞുതരൂ. എപ്പോഴാണോ ലോകത്തെ പരിവര്ത്തനപ്പെടുത്തേണ്ടത് അപ്പോഴാണ് ബാബ വരുന്നത്. ഇത് വളരെ സഹജമായ കാര്യങ്ങളാണ്, കുറിച്ചുവെയ്ക്കണം. ബാബ ഇന്ന് ഈ കാര്യം മനസ്സിലാക്കിത്തന്നു, ഞങ്ങളും ഇങ്ങനെ മനസ്സിലാക്കിക്കൊടുക്കും. ഇങ്ങനെ അഭ്യാസം ചെയ്ത് ചെയ്ത് വായ തുറക്കും. നിങ്ങള് മുരളീധരന്റെ കുട്ടികളാണ്, നിങ്ങള്ക്ക് തീര്ച്ചയായും മുരളീധരനായി മാറണം. എപ്പോള് മറ്റുള്ളവരുടെ മംഗളം ചെയ്യുന്നുവോ അപ്പോഴേ പുതിയ ലോകത്തില് ഉയര്ന്ന പദവി നേടാന് കഴിയൂ. ആ പഠിപ്പുകളെല്ലാം ഇവിടേയ്ക്കുവേണ്ടിയുള്ളതാണ്. ഇത് ഭാവിയിലെ പുതിയ ലോകത്തിനുവേണ്ടിയുള്ളതാണ്. അവിടെ സദാ സുഖം തന്നെ സുഖമാണ്. അവിടെ ഉപദ്രവിക്കാന് 5 വികാരങ്ങള് ഉണ്ടാകില്ല. ഇവിടെ നമ്മള് രാവണരാജ്യത്തില് അഥവാ പരദേശത്താണ്. നിങ്ങളായിരുന്നു ആദ്യം തന്റെ രാജ്യത്തുണ്ടായിരുന്നത്. നിങ്ങള് പറയും പുതിയലോകമെന്ന്, പിന്നീട് ഭാരതത്തെത്തന്നെയാണ് പഴയലോകം എന്നും പറയുന്നത്. പാട്ടുമുണ്ട് പുതിയ ലോകത്തില് ഭാരതം...... പുതിയ ലോകത്തില് ഇസ്ലാമികള് അല്ലെങ്കില് ബൗദ്ധികള് എന്നു പാടാറില്ല. ഇപ്പോള് നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് ബാബ വന്ന് നമ്മള് കുട്ടികളെ ഉണര്ത്തുകയാണ്. ഡ്രാമയില് ബാബയുടെ പാര്ട്ടുതന്നെ ഇങ്ങനെയാണ്. ഭാരതത്തെത്തന്നെയാണ് വന്ന് സ്വര്ഗ്ഗമാക്കി മാറ്റുന്നത്. ഭാരതമാണ് ആദ്യത്തെ രാജ്യം. ആദ്യത്തെ ഭാരത രാജ്യത്തെയാണ് സ്വര്ഗ്ഗം എന്നു പറയുന്നത്. ഭാരതത്തിന്റെ ആയുസ്സും പരിധിയുള്ളതാണ്. ലക്ഷക്കണക്കിന് വര്ഷങ്ങള് എന്ന് പറയുന്നത് പരിധിയില്ലാത്തതായി. ലക്ഷക്കണക്കിന് വര്ഷങ്ങള്ക്ക് മുമ്പുള്ള കാര്യങ്ങളൊന്നും ഓര്മ്മയില് വരില്ല. പുതിയ ഭാരതമുണ്ടായിരുന്നു, ഇപ്പോള് പഴയ ഭാരതം എന്നേ പറയൂ. ഭാരതം തന്നെയാണ് പുതിയ ലോകമാകുന്നത്. നിങ്ങള്ക്ക് അറിയാം നമ്മള് ഇപ്പോള് പുതിയ ലോകത്തിന്റെ അധികാരിയായി മാറുകയാണ്. ബാബ വഴി പറഞ്ഞുതന്നിട്ടുണ്ട് എന്നെ ഓര്മ്മിക്കൂ എങ്കില് നിങ്ങളുടെ ആത്മാവ് പുതിയതും പവിത്രവുമായി മാറും പിന്നീട് ശരീരവും പുതിയത് ലഭിക്കും. ആത്മാവ്, ശരീരം രണ്ടും സതോപ്രധാനമായി മാറും. നിങ്ങള്ക്ക് രാജ്യം ലഭിക്കുന്നതുതന്നെ സുഖത്തിനുവേണ്ടിയാണ്. ഈ ഡ്രാമ അനാദിയായി ഉണ്ടാക്കപ്പെട്ടതാണ്. പുതിയ ലോകത്തില് സുഖവും ശാന്തിയുമുണ്ട്. അവിടെ കൊടുങ്കാറ്റ് മുതലായവയൊന്നും ഉണ്ടാകില്ല. പരിധിയില്ലാത്ത ശാന്തിയില് എല്ലാം ശാന്തമായിരിക്കും. ഇവിടെ അശാന്തിയാണ് അതിനാല് എല്ലാവരും അശാന്തരാണ്. സത്യയുഗത്തില് എല്ലാവരും ശാന്തമായിരിക്കും. അത്ഭുതകരമായ കാര്യങ്ങളല്ലേ. ഇത് അനാദിയായ ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ കളിയാണ്. ഇതെല്ലാം പരിധിയില്ലാത്ത കാര്യങ്ങളാണ്. അവര് പരിധിയുള്ള വക്കീല്, എഞ്ചിനീയറിംഗ് മുതലായവ പഠിക്കുന്നു. ഇപ്പോള് നിങ്ങളുടെ ബുദ്ധിയില് പരിധിയില്ലാത്ത ജ്ഞാനമുണ്ട്. ഒരേയൊരു തവണയാണ് ബാബ വന്ന് പരിധിയില്ലാത്ത ഡ്രാമയുടെ രഹസ്യം മനസ്സിലാക്കിത്തരുന്നത്. പരിധിയില്ലാത്ത ഡ്രാമ എങ്ങനെയാണ് കറങ്ങുന്നത് എന്ന് മുമ്പ് കേട്ടിട്ടുപോലുമുണ്ടായിരുന്നില്ല. ഇപ്പോള് മനസ്സിലാക്കുന്നുണ്ട് സത്യയുഗം ത്രേതായുഗം എന്നിവ തീര്ച്ചയായും കഴിഞ്ഞുപോയി, ഇവിടെ ഇവരുടെ രാജ്യമുണ്ടായിരുന്നു. ത്രേതായുഗത്തില് രാമരാജ്യമുണ്ടായിരുന്നു, അതിനുപിന്നാലെ മറ്റനേകം ധര്മ്മങ്ങള് വന്നു. ഇസ്ലാമി, ബൗദ്ധി, ക്രിസ്ത്യന്....... എല്ലാ ധര്മ്മങ്ങളേക്കുറിച്ചും പൂര്ണ്ണമായും അറിയാം. ഇതെല്ലാം 2500 വര്ഷങ്ങള്ക്കുള്ളില് വന്നതാണ്. അതിലും 1250 വര്ഷം കലിയുഗമാണ്. എല്ലാത്തിനും കണക്കുണ്ടല്ലോ. സൃഷ്ടിയുടെ ആയുസ്സുതന്നെ 2500 വര്ഷമാണ് എന്നല്ല. ശരി, പിന്നെ ആരെല്ലാം ഉണ്ടായിരുന്നു, ചിന്തിച്ചുനോക്കണം. ഇവര്ക്കുമുന്നില് തീര്ച്ചയായും ദേവീ ദേവത........ അവരും മനുഷ്യര് തന്നെയായിരുന്നു. പക്ഷേ ദൈവീക ഗുണങ്ങള് നിറഞ്ഞവരായിരുന്നു. സൂര്യവംശിയും ചന്ദ്രവംശിയും 2500 വര്ഷങ്ങളില്. ബാക്കി അരകല്പത്തില് ബാക്കി എല്ലാവരും ഉണ്ടായിരുന്നു. ഇതിലും കൂടുതല് കണക്ക് ആര്ക്കും എടുക്കാന് കഴിയില്ല. പൂര്ണ്ണം, മുക്കാല് അര, കാല്. നാല് ഭാഗങ്ങളുണ്ട്. നിയമപ്രകാരം കഷ്ണം കഷ്ണമാക്കുമല്ലോ. അരകല്പത്തില് ഇതാണ്. പറയുന്നുമുണ്ട് സത്യയുഗത്തില് സൂര്യവംശീ രാജ്യം, ത്രേതായുഗത്തില് ചന്ദ്രവംശീ രാജ്യം- ഇത് നിങ്ങള് തെളിയിച്ച് പറഞ്ഞുകൊടുക്കുന്നു. എങ്കില് തീര്ച്ചയായും ഏറ്റവും കൂടുതല് ആയുസ്സ് ആദ്യമാദ്യം സത്യയുഗത്തില് വരുന്നവര്ക്ക് ആയിരിക്കും. കല്പം തന്നെ 5000 വര്ഷത്തിന്റേതാണ്. അവരാണെങ്കില് 84 ലക്ഷം യോനികള് എന്നു പറയുന്നു അതിനാല് കല്പത്തില്ആയുസ്സിനേയും ലക്ഷക്കണക്കിന് വര്ഷം എന്ന് പറയുന്നു. ആരും അംഗീകരിക്കുകയില്ല. ഇത്രയും വലിയ ലോകം ഉണ്ടാവുകയും സാധ്യമല്ല. അതിനാല് ബാബ ഇരുന്ന് മനസ്സിലാക്കിത്തരുകയാണ്- അതെല്ലാം അജ്ഞാനമാണ് ഇതാണ് ജ്ഞാനം. ജ്ഞാനം എവിടെ നിന്നുവന്നു- ഇതും ആര്ക്കും അറിയില്ല. ജ്ഞാനസാഗരന് ഒരേയൊരു ബാബയാണ്, ബാബയാണ് മുഖത്തിലൂടെ ജ്ഞാനം നല്കുന്നത്. ഗൗമുഖം എന്നുപറയുന്നു. ഈ ഗോമാതാവിലൂടെ നിങ്ങളെ എല്ലാവരേയും ദത്തെടുക്കുന്നു. ഈ ചെറിയ കാര്യങ്ങള് മനസ്സിലാക്കിക്കൊടുക്കുന്നത് വളരെ സഹജമാണ്. ഒരു ദിവസം മനസ്സിലാക്കിക്കൊടുത്തിട്ട് പിന്നെ വിട്ടുകളഞ്ഞാല്ബുദ്ധി പിന്നീട് മറ്റുകാര്യങ്ങളില് മുഴുകും. സ്ക്കൂളില് ഒരു ദിവസമാണോ പഠിക്കുക അതോ ദിവസവും പഠിക്കുമോ! ജ്ഞാനം ഒരു ദിവസംകൊണ്ട് മനസ്സിലാക്കിക്കൊടുക്കാന് പറ്റില്ല. പരിധിയില്ലാത്ത ബാബ നമ്മെ പഠിപ്പിക്കുന്നു എങ്കില് തീര്ച്ചയായും പരിധിയില്ലാത്ത പഠിപ്പായിരിക്കും. പരിധിയില്ലാത്ത രാജ്യം നല്കുന്നു. ഭാരതത്തില് പരിധിയില്ലാത്ത രാജ്യം ഉണ്ടായിരുന്നല്ലോ. ഈ ലക്ഷ്മീ നാരായണന്മാര് പരിധിയില്ലാത്ത രാജ്യം ഭരിച്ചിരുന്നു. ആരുടെയാണോ സ്വപ്നത്തില് പോലും ഈ കാര്യങ്ങള് ഇല്ലാതിരുന്നത് അവര് ചോദിക്കും ഇവര് എങ്ങനെ രാജ്യം നേടി? അവരില് പവിത്രത കൂടുതലായിരുന്നു, യോഗികളല്ലേ അതിനാല് ആയുസ്സും കൂടുതലായിരിക്കും. നമ്മള് തന്നെയായിരുന്നു യോഗികള്. പിന്നീട് 84 ജന്മങ്ങള് എടുത്ത് തീര്ച്ചയായും ഭോഗിയായും മാറണം. അവരും പുനര്ജന്മത്തില് വന്നിട്ടുണ്ടാകും എന്നത് മനുഷ്യര്ക്ക് അറിയില്ല. ഇവരെ ഭഗവാന് -ഭഗവതി എന്നു പറയാന് പറ്റില്ല. ഇവര്ക്ക് മുമ്പ് 84 ജന്മങ്ങള് എടുത്തവരായി ആരുമില്ല. ആദ്യമാദ്യം ആരാണോ സത്യയുഗത്തില് രാജ്യം ഭരിക്കുന്നത് അവരാണ് 84 ജന്മങ്ങള് എടുത്ത് പിന്നീട് നമ്പര്വൈസായി താഴേയ്ക്ക് വരുന്നത്. നമ്മള് ആത്മാക്കള് തന്നെ ദേവതയായി മാറും പിന്നീട് നമ്മള്തന്നെ ക്ഷത്രിയന്......ഡിഗ്രി കുറഞ്ഞുവരും. പുജ്യനില് നിന്നും പൂജാരി എന്ന് പാടാറുണ്ട്. സതോപ്രധാനത്തില് നിന്നും വീണ്ടും തമോപ്രധാനമായി മാറുന്നു. ഇങ്ങനെ പുനര്ജന്മങ്ങള് എടുത്ത് എടുത്ത് താഴേയ്ക്ക് വരും. ഇത് എത്ര സഹജമാണ്. പക്ഷേ മായ ഇങ്ങനെയാണ് അത് എല്ലാം മറപ്പിക്കും. ഈ മുഴുവന് പോയിന്റുകളും ഒരുമിപ്പിച്ച് പുസ്തകമാക്കാം, പക്ഷേ അതൊന്നും നിലനില്ക്കില്ല. ഇത് താല്ക്കാലികമാണ്. ബാബ ഗീത കേള്പ്പിക്കുകയല്ല ചെയ്തത്. ബാബ എങ്ങനെയാണോ ഇപ്പോള് മനസ്സിലാക്കിത്തരുന്നത് അതുപോലെ മനസ്സിലാക്കിത്തരുകയാണ് ചെയ്തത്. ഈ വേദ ശാസ്ത്രങ്ങളെല്ലാം അതിനുശേഷമാണ് ഉണ്ടാകുന്നത്. ഇപ്പോള് എന്തെല്ലാം ഗ്രന്ഥങ്ങളുണ്ടോ അതെല്ലാം വിനാശമാകുമ്പോള് കത്തിനശിക്കും. സത്യ ത്രേതായുഗങ്ങളില് ഒരു പുസ്തകവും ഇല്ല പിന്നീട് ഭക്തിമാര്ഗ്ഗത്തിലാണ് ഉണ്ടാകുന്നത്. എത്ര സാധനങ്ങളാണ് ഉണ്ടാകുന്നത്. രാവണനെയും ഉണ്ടാക്കുന്നുണ്ട് പക്ഷേ അറിവില്ലാതെയാണ് ചെയ്യുന്നത്. ഒന്നും പറയാന് കഴിയില്ല. ബാബ മനസ്സിലാക്കിത്തരുന്നു ഇത് എല്ലാ വര്ഷവും ഉണ്ടാക്കുന്നുമുണ്ട് കത്തിക്കുന്നുമുണ്ട്, തീര്ച്ചയായും ഇവര് വളരെ വലിയ ശത്രുവായിരിക്കും. പക്ഷേ ശത്രുവാകുന്നത് എങ്ങനെയാണ്, ഇത് ആര്ക്കും അറിയില്ല. അവര് കരുതുന്നത് സീതയെ കട്ടുകൊണ്ടുപോയല്ലോ അതുകൊണ്ടായിരിക്കും ചിലപ്പോള് ശത്രുവായത്. രാമന്റെ സീതയെ കട്ടുകൊണ്ടുപോയെങ്കില് വളരെ വലിയ കള്ളനായില്ലേ! എപ്പോള് കട്ടുകൊണ്ടുപോയി! ത്രേതയില് എന്നു പറയുമോ അതോ ത്രേതയുടെ അന്തിമത്തിലെന്നു പറയുമോ. ഈ കാര്യങ്ങളെക്കുറിച്ചും ചിന്തിക്കുന്നു. എപ്പോഴെങ്കിലും കട്ടുകൊണ്ടുപോയിട്ടുണ്ടാകണം. ഏത് രാമന്റെ സീതയെയാണ് കട്ടുകൊണ്ടുപോയത്? രാമ-സീതയുടെ രാജധാനി നടന്നിട്ടുണ്ടോ? ഒരേയൊരു രാമനും സീതയുമാണോ ഉണ്ടായിരുന്നത്? ഇത് ശാസ്ത്രങ്ങളില് കഥപോലെ എഴുതിയിരിക്കുന്നു. ചിന്തിക്കണം- ഏത് സീതയാണ്? രാമ സീതമാര് 12 പരമ്പരയുണ്ടാകും. എങ്കില് ഏത് സീതയേയാണ് കട്ടുകൊണ്ടുപോയത്? തീര്ച്ചയായും അവസാനത്തേതായിരിക്കും. ഇവര് പറയുന്നു രാമന്റെ സീതയെ കട്ടുകൊണ്ടുപോയി എന്ന്. ഇപ്പോള് രാമന്റെ രാജ്യത്തില് മുഴുവന് സമയവും ഒരാള്തന്നെ രാജ്യം ഭരിക്കില്ല. തീര്ച്ചയായും പരമ്പരയുണ്ടാകും. എങ്കില് എത് നമ്പറിലുള്ള സീതയേയാണ് കട്ടുകൊണ്ടുപോയത്? ഇതെല്ലാം വളരെ അധികം മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. നിങ്ങള് കുട്ടികള്ക്ക് ശീതളമായി ആര്ക്കുവേണമെങ്കിലും ഈ രഹസ്യങ്ങള് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും.

ബാബ മനസ്സിലാക്കിത്തരുന്നു ഭക്തിമാര്ഗ്ഗത്തില് മനുഷ്യന് എത്ര ക്ഷീണിക്കുന്നു ദുഃഖിയാവുന്നു. എപ്പോഴാണോ അതീവദുഃഖിയാകുന്നത് അപ്പോള് നിലവിളിക്കാന് തുടങ്ങും- ബാബാ ഈ ദുഃഖത്തില് നിന്നും രക്ഷിക്കൂ. രാവണന് അത്ര വലിയ ആളൊന്നുമല്ലല്ലോ. അഥവാ ആയിരുന്നെങ്കില് തങ്ങളുടെ രാജാവിനെ ഓരോ വര്ഷവും കൊല്ലുന്നത് എന്തിനാണ്! രാവണന് തീര്ച്ചയായും പത്നിയും ഉണ്ടാകും. മണ്ഡോദരിയെ കാണിക്കുന്നു. മണ്ഡോദരിയുടെ രൂപം ഉണ്ടാക്കി കത്തിക്കുക എന്നത് എവിടെയും കണ്ടിട്ടില്ല. അതിനാല് ബാബ ഇരുന്ന് മനസ്സിലാക്കിത്തരുകയാണ് ഇത് അസത്യമായ മായ, അസത്യമായ ശരീരം............. ഇപ്പോള് നിങ്ങള് അസത്യത നിറഞ്ഞ മനുഷ്യനില് നിന്നും സത്യതയുള്ള ദേവതയാകാനായി ഇരിക്കുകയാണ്. വ്യത്യാസമുണ്ടല്ലോ! അവിടെ എപ്പോഴും സത്യം പറയും. അത് സത്യഖണ്ഢമാണ്. ഇത് അസത്യ ഖണ്ഢമാണ്. അതിനാല് അസത്യം തന്നെ പറഞ്ഞുകൊണ്ടിരിക്കുന്നു. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ജ്ഞാനസാഗരനായ ബാബ ദിവസവും പരിധിയില്ലാത്ത പഠിപ്പ് പഠിപ്പിക്കുന്നു, അതിനുമേല് വിചാര സാഗര മഥനം ചെയ്യണം. എന്താണോ പഠിച്ചത് അത് തീര്ച്ചയായും മറ്റുള്ളവരേയും പഠിപ്പിക്കണം.

2) ഈ പരിധിയില്ലാത്ത ഡ്രാമ എങ്ങനെയാണ് നടന്നുകൊണ്ടിരിക്കുന്നത്, ഇത് അനാദിയായി ഉണ്ടായതും ഉണ്ടാക്കപ്പെട്ടതുമായ അത്ഭുതകരമായ ഡ്രാമയാണ്, ഈ രഹസ്യത്തെ നല്ലരീതിയില് മനസ്സിലാക്കി പിന്നീട് മനസ്സിലാക്കിക്കൊടുക്കണം.

വരദാനം :-
പവിത്രതയുടെ ശ്രേഷ്ഠധാരണയിലൂടെ ഏകധര്മ്മത്തിന്റെ സംസ്കാരമുള്ളവരായ സമര്ത്ഥ സാമ്രാട്ടായി ഭവിക്കട്ടെ.

താങ്കളുടെ സ്വരാജ്യത്തിന്റെ ധര്മ്മം അതായത് ധാരണയാണ് പവിത്രത. ഏകധര്മ്മം അര്ത്ഥം ഏകധാരണ. സ്വപ്നത്തിലോ സങ്കല്പത്തിലോ പോലും അപവിത്രത അഥവാ മറ്റൊരു ധര്മ്മം ഉണ്ടായിരിക്കരുത് എന്തുകൊണ്ടെന്നാല് എവിടെ പവിത്രതയുണ്ടോ അവിടെ അപവിത്രത അര്ത്ഥം വ്യര്ത്ഥത്തിന്റെയോ വികല്പത്തിന്റെയോ പേരോ അടയാളമോ ഉണ്ടാകില്ല. അങ്ങനെയുള്ള സമ്പൂര്ണ്ണ പവിത്രതയുടെ സംസ്കാരം നിറക്കുന്നവര് തന്നെയാണ് സമര്ത്ഥ സാമ്രാട്ട്. ഇപ്പോഴത്തെ ശ്രേഷ്ഠ സംസ്കാരങ്ങളുടെ ആധാരത്തിലാണ് ഭാവി ലോകം ഉണ്ടാകുന്നത് . ഇപ്പോഴത്തെ സംസ്കാരം ഭാവി ലോകത്തിന്റെ അടിത്തറയാണ്.

സ്ലോഗന് :-
വിജയീരത്നം അവര്ക്ക് തന്നെയാണ് ആകാന് സാധിക്കുക ആരുടെയാണോ സത്യമായ പ്രീതി ഒരു ബാബയോടൊപ്പമുള്ളത്.