17.01.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ- നിങ്ങള് ഭാരതത്തിന്റെ വളരെ വിലപ്പെട്ട സേവകരാണ്, നിങ്ങള്ക്ക് ശ്രീമതം അനുസരിച്ച് നിങ്ങളുടെ ശരീരം, മനസ്സ്, ധനത്തിലൂടെ ഇതിനെ രാമരാജ്യമാക്കി മാറ്റണം.

ചോദ്യം :-
നിങ്ങള് കുട്ടികള് ഇപ്പോള് ചെയ്തുകൊണ്ടിരിക്കുന്ന സത്യമായ അലൗകിക സേവനം ഏതാണ്?

ഉത്തരം :-
നിങ്ങള് കുട്ടികള് ഗുപ്തമായി ശ്രീമതത്തിലൂടെ പാവനഭൂമിയായ സുഖധാമത്തിന്റെ സ്ഥാപന ചെയ്യുന്നു- ഇതുതന്നെയാണ് ഭാരതത്തിന്റെ സത്യമായ അലൗകിക സേവനം. നിങ്ങള് പരിധിയില്ലാത്ത ബാബയുടെ ശ്രീമതം അനുസരിച്ച് എല്ലാവരേയും രാവണന്റെ ജയിലില് നിന്നും മോചിപ്പിക്കുന്നു. ഇതിനായി നിങ്ങള് പാവനമായി മാറി മറ്റുള്ളവരേയും പാവനമാക്കി മാറ്റുന്നു.

ഗീതം :-
നയനഹീനര്ക്ക് വഴി കാണിച്ചുകൊടുക്കൂ പ്രഭോ.....

ഓംശാന്തി.  
അല്ലയോ പ്രഭോ, ഈശ്വരാ, പരമാത്മാവേ എന്ന് വിളിക്കുന്നതിലും അച്ഛാ എന്നു വിളിക്കുന്നതിലും എത്ര വ്യത്യാസമുണ്ട്. അല്ലയോ ഈശ്വരാ, അല്ലയോ പ്രഭോ എന്ന് വിളിക്കുന്നതില് എത്ര ബഹുമാനമാണ്. പിന്നെ അവരെ പിതാവെന്നും വിളിക്കുന്നു, പിതാവ് എന്ന പദം വളരെ സാധാരണമാണ്. പിതാക്കന്മാര് വളരെ അധികമുണ്ട്. പ്രാര്ത്ഥിക്കുമ്പോഴും പറയുന്നു- അല്ലയോ പ്രഭോ, അല്ലയോ ഈശ്വരാ എന്ന്. ബാബാ എന്ന് എന്തുകൊണ്ട് പറയുന്നില്ല? എന്തായാലും പരമപിതാവ് തന്നെയല്ലേ. പക്ഷേ ബാബാ എന്ന വാക്ക് അമര്ന്നുപോകുന്നു, പരമാത്മാവ് എന്ന പദം ഉയര്ന്ന് നില്ക്കുന്നു. വിളിക്കുന്നുണ്ട്- അല്ലയോ പ്രഭോ, നയനഹീനര്ക്ക് വഴി പറഞ്ഞുതരൂ. ആത്മാക്കള് പറയുന്നു- ബാബാ, ഞങ്ങള്ക്ക് മുക്തിയുടേയും ജീവന്മുക്തിയുടേയും വഴി പറഞ്ഞുതരൂ. പ്രഭൂ എന്ന വാക്ക് എത്ര വലുതാണ്. പിതാവ് എന്ന വാക്ക് സാധാരണമാണ്. നിങ്ങള്ക്ക് അറിയാം ഇവിടെ ബാബയാണ് വന്ന് മനസ്സിലാക്കിത്തരുന്നത്. ലൗകിക രീതിയിലാണെങ്കില് പിതാക്കന്മാര് ഒരുപാടുണ്ട്, വിളിക്കുന്നുമുണ്ട് അങ്ങുതന്നെയാണ് മാതാവും പിതാവും.......... എത്ര സാധാരണമായ വാക്കുകളാണ്. ഈശ്വരന് അഥവാ പ്രഭൂ എന്ന് വിളിക്കുമ്പോള് കരുതുന്നത് ഭഗവാനെക്കൊണ്ട് ചെയ്യാന് സാധിക്കാത്തതായി ഒന്നുമില്ല എന്നാണ്. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് അറിയാം ബാബ വന്നിട്ടുണ്ട്. ബാബ ശ്രേഷ്ഠമായ വഴി വളരെ സഹജമായി പറഞ്ഞുതരുന്നു. ബാബ പറയുന്നു- എന്റെ കുട്ടികളേ, നിങ്ങള് രാവണന്റെ മതത്തിലൂടെ കാമ ചിതയില് കയറി ഭസ്മമായിരിക്കുന്നു. ഇപ്പോള് ഞാന് നിങ്ങളെ പാവനമാക്കി മാറ്റി വീട്ടിലേയ്ക്ക് കൂടെക്കൊണ്ടുപോകാനായി വന്നതാണ്. ബാബയെ വിളിക്കുന്നതുതന്നെ വന്ന് പതിതത്തില് നിന്നും പാവനമാക്കി മാറ്റൂ എന്നു പറഞ്ഞാണ്. ബാബ പറയുന്നു ഞാന് വന്നിരിക്കുന്നത് നിങ്ങളുടെ സേവനം ചെയ്യാനാണ്. നിങ്ങള് കുട്ടികള് എല്ലാവരും ഭാരതത്തിന്റെ അലൗകിക സേവനത്തിലാണ്. ഈ സേവനം നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും ചെയ്യാന് സാധിക്കില്ല. നിങ്ങള് ഭാരതത്തിനുവേണ്ടിത്തന്നെയാണ് ചെയ്യുന്നത്, ശ്രീമതത്തിലൂടെ പവിത്രമായി മാറി ഭാരതത്തെ പവിത്രമാക്കി മാറ്റുന്നു. ഗാന്ധിജിയുടേയും ആഗ്രഹം രാമരാജ്യം ഉണ്ടാകണം എന്നതായിരുന്നു. ഇപ്പോള് ഒരു മനുഷ്യനും രാമരാജ്യമുണ്ടാക്കാന് സാധിക്കില്ല. ഇല്ലെങ്കില് പിന്നെ പ്രഭുവിനെ പതിതപാവനന് എന്നു പറഞ്ഞ് വിളിക്കുന്നത് എന്തിനാണ്? ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഭാരതത്തോട് എത്ര സ്നേഹമാണ്. സത്യമായ സേവ നിങ്ങളാണ് ചെയ്യുന്നത്, വിശേഷിച്ച് ഭാരതത്തിന്റെ പിന്നെ മുഴുവന് ലോകത്തിന്റേയും.

നിങ്ങള്ക്ക് അറിയാം എങ്ങനെയാണോ ബാപ്പൂജി ആഗ്രഹിച്ചത് അതുപോലെ ഭാരതത്തെ വീണ്ടും രാമരാജ്യമാക്കി മാറ്റുകയാണ്. ഗാന്ധിജി പരിധിയുള്ള ബാപ്പൂജിയായിരുന്നു, എന്നാല് ഇത് പരിധിയില്ലാത്ത ബാപ്പൂജിയാണ്. ബാബ പരിധിയില്ലാത്ത സേവനമാണ് ചെയ്യുന്നത്. ഇത് നിങ്ങള് കുട്ടികള്ക്ക് മാത്രമേ അറിയൂ. നമ്മള് രാമരാജ്യം നിര്മ്മിക്കും എന്ന ലഹരി നിങ്ങള് കുട്ടികളിലും നമ്പര്വൈസായാണ് ഉള്ളത്. നിങ്ങള് ഗവണ്മെന്റിന്റെ സേവകരാണ്. നിങ്ങള് ദൈവീക ഗവണ്മെന്റ് ഉണ്ടാക്കുകയാണ്. നിങ്ങള്ക്ക് ഭാരതത്തെ പ്രതി അഭിമാനമുണ്ട്. അറിയാം സത്യയുഗത്തില് ഇത് പാവനമായ ഭൂമിയായിരുന്നു, ഇപ്പോള് പതിതമാണ്. നിങ്ങള്ക്ക് അറിയാം ഇപ്പോള് നമ്മള് ബാബയിലൂടെ വീണ്ടും പാവനലോകം അഥവാ സുഖധാമം നിര്മ്മിക്കുകയാണ്, അതും ഗുപ്തമായി. ശ്രീമതവും ഗുപ്തമായാണ് ലഭിക്കുന്നത്. ഭാരത ഗവണ്മെന്റിനുവേണ്ടി നിങ്ങള്ക്ക് ചെയ്യാന് സാധിക്കും. ശ്രീമതത്തിലൂടെ നിങ്ങള് ഭാരതത്തിന്റെ ഉയര്ന്നതിലും ഉയര്ന്ന സേവ തന്റെ ശരീരവും മനസ്സും ധനവും ഉപയോഗിച്ച് ചെയ്യുന്നു. കോണ്ഗ്രസുകാര് എത്ര ജയിലില് പോയി. നിങ്ങള്ക്കാണെങ്കില് ജയിലിലൊന്നും പോകേണ്ട ആവശ്യമില്ല. നിങ്ങളുടേത് ആത്മീയ കാര്യങ്ങളാണ്. ആത്മീയ യുദ്ധം 5 വികാരങ്ങളാകുന്ന രാവണനുമായാണ്. ഈ രാവണന് മുഴുവന് ലോകത്തിന്റെമേലും അധികാരമുണ്ട്. നിങ്ങളുടേത് സേനയാണ്. ലങ്ക ഒരു ചെറിയ ദ്വീപാണ്. ഈ സൃഷ്ടി പരിധിയില്ലാത്ത ദ്വീപാണ്. നിങ്ങള് പരിധിയില്ലാത്ത ബാബയുടെ ശ്രീമതത്തിലൂടെ എല്ലാവരേയും രാവണന്റെ ജയിലില് നിന്നും മോചിപ്പിക്കുന്നു. ഇത് നിങ്ങള്ക്ക് അറിയാവുന്നതാണ് അതായത് ഈ പതിതലോകത്തിന്റെ വിനാശം സംഭവിക്കേണ്ടതുതന്നെയാണ്. നിങ്ങള് ശിവശക്തികളാണ്. ഈ ഗോപന്മാരും ശിവശക്തികളാണ്. നിങ്ങള് ഗുപ്തമായ രീതിയില് ഭാരതത്തിന്റെ വളരെ വലിയ സേവനം ചെയ്യുകയാണ്. മുന്നോട്ട് പോകവേ എല്ലാവര്ക്കും മനസ്സിലാകും. നിങ്ങളുടേത് ശ്രീമതത്തിലൂടെയുള്ള ആത്മീയ സേവനമാണ്. നിങ്ങള് ഗുപ്തമാണ്. ഗവണ്മെന്റിന് അറിയുകയേയില്ല അതായത് ഈ ബി.കെ കള് ഭാരതത്തെ തന്റെ ശരീരം, മനസ്സ്, ധനം ഉപയോഗിച്ച് ശ്രേഷ്ഠത്തിലും ശ്രേഷ്ഠമായ സത്യഖണ്ഢമാക്കി മാറ്റുകയാണെന്ന്. ഭാരതം സത്യഖണ്ഢമായിരുന്നു, ഇപ്പോള് അസത്യഖണ്ഢമാണ്. സത്യം ഒരേയൊരു ബാബയാണ്. ഈശ്വരന് സത്യമാണ് എന്ന് പറയാറുമുണ്ട്. നിങ്ങള്ക്ക് നരനില് നിന്നും നാരായണനായി മാറുന്നതിനുള്ള സത്യമായ പഠിപ്പ് നല്കുകയാണ്. ബാബ പറയുന്നു കല്പം മുമ്പും നിങ്ങളെ നരനില് നിന്നും നാരായണനാക്കി മാറ്റിയിരുന്നു, രാമായണത്തിലാണെങ്കില് എന്തെല്ലാം കഥകളാണ് എഴുതിവെച്ചിരിക്കുന്നത്. രാമന് കുരങ്ങന്മാരുടെ സേനയെ ഉപയോഗിച്ചു എന്ന് പറയുന്നു. നിങ്ങള് മുമ്പ് കുരങ്ങന്മാരെപ്പോലെയായിരുന്നു. ഒരു സീതയുടെ കാര്യമല്ല. ബാബ മനസ്സിലാക്കിത്തരുകയാണ് എങ്ങനെയാണ് നമ്മള് രാവണ രാജ്യത്തിന്റെ വിനാശം ചെയ്ത് രാമരാജ്യത്തിന്റെ സ്ഥാപന ചെയ്യുന്നതെന്ന്, ഇതില് ബുദ്ധിമുട്ടിന്റെ ഒരു കാര്യവുമില്ല. അവരാണെങ്കില് എത്ര ചിലവ് ചെയ്യുന്നു. രാവണന്റെ കോലമുണ്ടാക്കി പിന്നീട് അതിനെ കത്തിക്കുന്നു. ഒന്നും മനസ്സിലാക്കുന്നില്ല. വലിയ വലിയ ആളുകള് എല്ലാവരും പോകും, വിദേശികളേയും കാണിക്കുന്നു, പക്ഷേ ഒന്നും മനസ്സിലാക്കുന്നില്ല. ഇപ്പോള് ബാബ മനസ്സിലാക്കിത്തരുന്നതിനാല് നിങ്ങള് കുട്ടികളുടെയുള്ളില് ഞങ്ങള് ഭാരതത്തിന്റെ സത്യമായ ആത്മീയ സേവനം ചെയ്യുകയാണ് എന്ന ലഹരിയുണ്ട്. ബാക്കി മുഴുവന് ലോകവും രാവണന്റെ മതത്തിലാണ്, നിങ്ങള് മാത്രം രാമന്റെ ശ്രീമതത്തിലാണ്. രാമന് എന്നു പറഞ്ഞോളൂ, ശിവന് എന്ന് പറഞ്ഞോളൂ, പേരുകള് അനേകം വെയ്ക്കുന്നുണ്ട്. നിങ്ങള് കുട്ടികള് ശ്രീമതത്തിലൂടെ നടക്കുന്ന ഭാരതത്തിന്റെ വളരെ വിലപ്പെട്ട സേവാധാരികളാണ്. പറയുന്നുമുണ്ട്- അല്ലയോ പതീത പാവനാ, വന്ന് പാവനമാക്കി മാറ്റൂ. നിങ്ങള്ക്ക് അറിയാം സത്യയുഗത്തില് നമുക്ക് എത്ര സുഖം ലഭിക്കുന്നു. സൃഷ്ടി കര്ത്താവില് നിന്നും ഖജനാവ് ലഭിക്കുന്നു. അവിടെ ശരാശരി ആയുസ്സ് പോലും എത്ര കൂടുതലായിരിക്കും. അവിടെ യോഗികളാണ്, ഇവിടെ ഭോഗികളാണ്. അവര് പാവനമാണ്, ഇവിടെ പതിതമാണ്. എത്ര രാവും പകലും തമ്മിലുള്ള വ്യത്യാസമാണ്. കൃഷ്ണനേയും യോഗി, മഹാത്മാവ് എന്നെല്ലാം വിളിക്കുന്നുണ്ട്. പക്ഷേ അവര് സത്യമായ മഹാത്മാവാണ്. സര്വ്വഗുണ സമ്പന്നന്.... എന്ന് അവരെക്കുറിച്ചാണ് മഹിമ പാടുന്നത്. ആത്മാവും ശരീരവും രണ്ടും പവിത്രമാണ്. സന്യാസിയാണെങ്കില് ഗൃഹസ്ഥിയില് വികാരത്തിലൂടെ ജന്മമെടുത്ത് പിന്നീട് സന്യാസിയായി മാറുകയാണ്. ഈ കാര്യങ്ങള് ഇപ്പോള് ബാബ നിങ്ങള്ക്ക് മനസ്സിലാക്കിത്തരുകയാണ്. ഈ സമയത്ത് മനുഷ്യര് അധാര്മ്മികരും, അസന്തുഷ്ടരുമാണ്. സത്യയുഗത്തില് എങ്ങനെയായിരുന്നു? ധാര്മ്മികരും, സത്യതയുള്ളവരുമായിരുന്നു. 100 ശതമാനം സമ്പന്നരായിരുന്നു. സദാ സന്തുഷ്ടരായിരുന്നു. രാവും പകവും തമ്മിലുള്ള വ്യത്യാസമുണ്ട്. ഇത് കൃത്യമായി നിങ്ങള് മാത്രമേ അറിയുന്നുള്ളു. ഭാരതം സ്വര്ഗ്ഗത്തില് നിന്നും എങ്ങനെയാണ് നരകമായി മാറുന്നത് എന്നത് ആര്ക്കെങ്കിലും അറിയുമോ? ലക്ഷ്മീ നാരായണന്മാരുടെ പൂജ ചെയ്യുന്നു, ക്ഷേത്രങ്ങള് നിര്മ്മിക്കുന്നു, പക്ഷേ ഒന്നും മനസ്സിലാക്കുന്നില്ല. ബാബ മനസ്സിലാക്കിത്തന്നുകൊണ്ടിരിക്കുന്നു- നല്ല നല്ല പദവികളില് ഇരിക്കുന്നവര്ക്കും, ബിര്ലയ്ക്കുപോലും ഇത് മനസ്സിലാക്കിക്കൊടുക്കാം, ഈ ലക്ഷ്മീ നാരായണന്മാര് ഈ പദവി എങ്ങനെയാണ് നേടിയത്, ഇവരുടെ ക്ഷേത്രങ്ങള് നിര്മ്മിക്കാന് ഇവര് എന്താണ് ചെയ്തത്? കര്ത്തവ്യം എന്തെന്ന് അറിയാതെ പൂജ ചെയ്യുന്നത് കല്ലുപൂജ അഥവാ പാവകളുടെ പൂജയാണ്. മറ്റു ധര്മ്മത്തിലുള്ളവര്ക്കെല്ലാം അറിയാം ക്രിസ്തു ഇന്ന സമയത്താണ് വന്നത്, വീണ്ടും വരുമെന്ന്,

എങ്കില് നിങ്ങള് കുട്ടികള്ക്ക് ഗുപ്തമായ ആത്മീയ ലഹരി എത്ര ഉണ്ടായിരിക്കണം. ആത്മാവിന് സന്തോഷം ഉണ്ടാകണം. അരകല്പം ദേഹാഭിമാനിയായി മാറി. ഇപ്പോള് ബാബ പറയുന്നു- അശരീരിയായി മാറൂ, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കു. നമ്മുടെ ആത്മാവ് ബാബയില് നിന്നും കേള്ക്കുകയാണ്. മറ്റു സത്സംഗങ്ങളില് ഒരിയ്ക്കലും ഇങ്ങനെ കരുതില്ല. ഇവിടെ ആത്മീയ അച്ഛന് ഇരുന്ന് ആത്മാക്കള്ക്ക് മനസ്സിലാക്കിത്തരുകയാണ്. ആത്മാവുതന്നെയല്ലേ എല്ലാം കേള്ക്കുന്നത്. ഞാന് പ്രധാനമന്ത്രിയാണ്, ഇന്നയാളാണ് എന്നൊക്കെ ആത്മാവാണ് പറയുന്നത്. ഇപ്പോള് നിങ്ങള് പറയുന്നു ഞങ്ങള് ആത്മാക്കള് പുരുഷാര്ത്ഥം ചെയ്ത് സ്വര്ഗ്ഗത്തിലെ ദേവീദേവതയാവുകയാണ്. ഞാന് ആത്മാവാണ്, എന്റേതാണ് ശരീരം. ദേഹീ അഭിമാനിയാകുന്നതിലാണ് വളരെ അധികം പരിശ്രമമുള്ളത്. നിമിഷം പ്രതി സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കു എങ്കില് വികര്മ്മം വിനാശമാകും. നിങ്ങള് വളരെ അനുസരണയുള്ള സേവകരാണ്. ഗുപ്ത രീതിയിലാണ് കര്ത്തവ്യം ചെയ്യുന്നത്. എങ്കില് ലഹരിയും ഗുപ്തമായിരിക്കണം. നമ്മള് ഗവണ്മെന്റിന്റെ ആത്മീയ സേവകരാണ്. ഭാരതത്തെ സ്വര്ഗ്ഗമാക്കുകയാണ്. ബാപ്പൂജിയും ആഗ്രഹിച്ചിരുന്നു പുതിയ ലോകത്തില് പുതിയ ഭാരതം, പുതിയ ഡല്ഹി ഉണ്ടാകണമെന്ന്. ഇപ്പോള് പുതിയ ലോകം ഇല്ലേയില്ല. ഈ പഴയ ഡല്ഹി ശവപ്പറമ്പായി മാറും പിന്നീടാണ് പരിസ്ഥാന് ഉണ്ടാവുക. ഇപ്പോള് ഇതിനെ പരിസ്ഥാന് എന്ന് വിളിക്കുമോ. പുതിയ ലോകത്തില് പരിസ്ഥാന് അഥവാ പുതിയ ഡല്ഹി നിങ്ങളാണ് നിര്മ്മിക്കുന്നത്. ഇത് വളരെ മനസ്സിലാക്കേണ്ട കാര്യങ്ങളാണ്. ഈ കാര്യങ്ങള് മറന്നുപോകരുത്. ഭാരതത്തെ വീണ്ടും സുഖധാമമാക്കി മാറ്റുക എന്നത് എത്ര ശ്രേഷ്ഠമായ കാര്യമാണ്. ഡ്രാമാപ്ലാന് അനുസരിച്ച് സൃഷ്ടി പഴയതാവുകതന്നെ ചെയ്യും. ദുഃഖധാമമല്ലേ. ദുഃഖ ഹര്ത്താവ്, സുഖ കര്ത്താവ് എന്ന് ഒരേയൊരു ബാബയെത്തന്നെയാണ് പറയുന്നത്. നിങ്ങള്ക്ക് അറിയാം ബാബ 5000 വര്ഷങ്ങള്ക്കുശേഷം വന്ന് ദുഃഖിയായ ഭാരതത്തെ സുഖിയാക്കി മാറ്റുന്നു. സുഖവും നല്കുന്നു ശാന്തിയും നല്കുന്നു. മനസ്സിന് എങ്ങനെ ശാന്തി ലഭിക്കും? എന്ന് മനുഷ്യര് ചോദിക്കാറുണ്ട്. ഇപ്പോള് ശാന്തി ശാന്തിധാമം അഥവാ മധുരമായ വീട്ടിലേ ഉണ്ടാകൂ. അതിനെ ശാന്തിധാമം എന്നാണ് പറയുന്നത്, അവിടെ ശബ്ദവുമില്ല, ദുഃഖവുമില്ല. സൂര്യ ചന്ദ്രന്മാരും ഉണ്ടാകില്ല. ഇപ്പോള് നിങ്ങള് കുട്ടികള്ക്ക് ഇതിന്റെ മുഴുവന് ജ്ഞാനവുമുണ്ട്. ബാബയും വന്ന് അനുസരണയുള്ള സേവകനായി മാറിയില്ലേ. പക്ഷേ ബാബയെ അറിയുന്നേയില്ല. എല്ലാവരേയും മഹാത്മാവ് എന്ന് പറയുന്നു. ഇപ്പോള് മഹാത്മാവ് എന്ന് സ്വര്ഗ്ഗത്തിലുള്ളവരെയല്ലാതെ മറ്റാരെയും പറയാന് കഴിയില്ല. അവിടെ ആത്മാക്കള് പവിത്രമാണ്. പവിത്രമായിരുന്നതിനാല് ശാന്തിയും സമ്പത്തും ഉണ്ടായിരുന്നു. ഇപ്പോള് പവിത്രതയില്ല അതിനാല് ഒന്നുമില്ലാതായി. പവിത്രതയ്ക്കും അംഗീകാരമുണ്ട്. ദേവതകള് പവിത്രമായിരുന്നു അതിനാലാണ് അനേകം പേര് അവര്ക്കുമുന്നില് തലകുനിക്കുന്നത്. പവിത്രമായവരെ പാവനമെന്നും അപവിത്രമായവരെ പതിതമെന്നും പറയും. ഇത് മുഴുവന് വിശ്വത്തിന്റേയും പരിധിയില്ലാത്ത ബാപ്പൂജിയാണ്, മേയറേയും ഇങ്ങനെ നഗരപിതാവ് എന്ന് പറയാറുണ്ട്. അവിടെ ഇങ്ങനെയുള്ള കാര്യങ്ങളൊന്നും ഉണ്ടാകില്ല. അവിടെ നിയമാനുസരണം രാജ്യം ഭരിക്കും. വിളിക്കുന്നുമുണ്ട്- അല്ലയോ പതീത പാവനാ വരൂ എന്ന്. ഇപ്പോള് ബാബ പറയുന്നു- പവിത്രമായി മാറൂ, അപ്പോള് പറയുന്നു ഇത് എങ്ങനെ നടക്കും, പിന്നെ കുട്ടികള് എങ്ങനെ ജനിക്കും? സൃഷ്ടി എങ്ങനെ വൃദ്ധി പ്രാപിക്കും? അവര്ക്ക് ലക്ഷ്മീ നാരായണന്മാര് സമ്പൂര്ണ്ണ നിര്വ്വികാരികളായിരുന്നു എന്ന കാര്യം അറിയില്ല. നിങ്ങള് കുട്ടികള്ക്ക് എത്ര എതിര്പ്പുകള് സഹിക്കേണ്ടതായി വരുന്നു.

ഡ്രാമയില് കല്പം മുമ്പ് എന്തുണ്ടായോ അത് ആവര്ത്തിക്കുന്നു. ഡ്രാമാ എന്നു പറഞ്ഞ് നിന്നുപോകണം എന്നല്ല- ഡ്രാമയില് ഉണ്ടെങ്കില് ലഭിക്കും എന്നു കരുതരുത്. സ്ക്കൂളില് വെറുതേ ഇങ്ങനെ ഇരുന്നതുകൊണ്ട് എന്താ ആരെങ്കിലും പാസാകുമോ? ഓരോ കാര്യത്തിനും മനുഷ്യരുടെ പ്രയത്നം നടന്നുകൊണ്ടിരിക്കുന്നു. പ്രയത്നിക്കാതെ വെള്ളം പോലും കിട്ടില്ല. നിമിഷത്തിന് നിമിഷം നടന്നുകൊണ്ടിരിക്കുന്ന പുരുഷാര്ത്ഥം പ്രാലബ്ധത്തിനായാണ്. ഈ പരിധിയില്ലാത്ത പുരുഷാര്ത്ഥം ചെയ്യുന്നത് പരിധിയില്ലാത്ത സുഖത്തിനുവേണ്ടിയാണ്. ഇപ്പോള് ബ്രഹ്മാവിന്റെ രാത്രിയാണ് പിന്നീട് ബ്രഹ്മാവിന്റെ പകലുണ്ടാകും. ശാസ്ത്രങ്ങളിലും പഠിക്കുമായിരുന്നു പക്ഷേ ഒന്നും മനസ്സിലാക്കിയിരുന്നില്ല. ഈ ബാബ സ്വയം ഇരുന്ന് രാമായണവും ഭാഗവതവുമെല്ലാം കേള്പ്പിക്കുമായിരുന്നു, പണ്ഢിതനായി ഇരിക്കുമായിരുന്നു. ഇപ്പോള് മനസ്സിലാക്കുന്നുണ്ട് അത് ഭക്തിമാര്ഗ്ഗമാണ്. ഭക്തി വേറെയാണ്, ജ്ഞാനം വേറെ വസ്തുവാണ്. ബാബ പറയുന്നു നിങ്ങള് എല്ലാവരും കാമചിതയില് ഇരുന്ന് കറുത്തുപോയി. കൃഷ്ണനേയും ശ്യാമസുന്ദരന് എന്നല്ലേ വിളിക്കുന്നത്! പൂജാരികള് അന്ധവിശ്വാസികളാണ്. എത്ര ഭൂതപൂജയാണ്. ശരീരത്തിന്റെ പൂജ, 5 തത്വങ്ങളുടെ പൂജയാണ്. ഇതിനെയാണ് പറയുന്നത്- വ്യഭിചാരി പൂജ. ഭക്തിമാര്ഗ്ഗം മുമ്പ് അവ്യഭിചാരിയായിരുന്നു, ഒരു ശിവനെ മാത്രമാണ് പൂജിച്ചിരുന്നത്. ഇപ്പോള് നോക്കൂ എന്തിന്റെയെല്ലാം പൂജയാണ് നടക്കുന്നത്. ബാബ അത്ഭുതപ്പെടുകയും ചെയ്യുന്നു, ജ്ഞാനവും നല്കുന്നു. മുള്ളില് നിന്നും പുഷ്പമാക്കി മാറ്റുകയാണ്. അതിനെ പൂക്കളുടെ പൂന്തോട്ടം എന്നാണ് പറയുന്നത്. കറാച്ചിയില് കാവല് നില്ക്കുന്ന ഒരു പട്ടാണിയുണ്ടായിരുന്നു, അദ്ദേഹവും ധ്യാനത്തില് പോകുമായിരുന്നു, പറയും ഞാന് സ്വര്ഗ്ഗത്തിലേയ്ക്ക് പോയി, അല്ലാഹു എനിക്ക് പൂ തന്നു. അയാള്ക്ക് വളരെ അധികം സന്തോഷമാകുമായിരുന്നു. അത്ഭുതമല്ലേ. അവരാണെങ്കില് 7 അത്ഭുതങ്ങള് എന്നാണ് പറയുന്നത്. വാസ്തവത്തില് ലോകാത്ഭുതം സ്വര്ഗ്ഗമാണ്- ഇത് ആര്ക്കും അറിയില്ല.

നിങ്ങള്ക്ക് എത്ര ഫസ്റ്റ് ക്ലാസായ ജ്ഞാനമാണ് ലഭിച്ചിരിക്കുന്നത്. നിങ്ങള്ക്ക് എത്ര സന്തോഷമുണ്ടായിരിക്കണം. എത്ര ശ്രേഷ്ഠനായ ബാപ്ദാദയാണ് മാത്രമല്ല എത്ര സഹജമായാണ് ഇരിക്കുന്നത്, ബാബയുടെ മഹിമയാണ് പാടപ്പെടുന്നത്, ബാബ നിരാകാരനും നിരഹങ്കാരിയുമാണ്. ബാബയ്ക്ക് വന്ന് സേവനം ചെയ്യണമല്ലോ. അച്ഛന് എപ്പോഴും കുട്ടികളുടെ സേവനം ചെയ്ത്, അവര്ക്ക് ധനവും സമ്പത്തും നല്കി സ്വയം വാനപ്രസ്ഥത്തിലേയ്ക്ക് പോകുന്നു. കുട്ടികളെ തലയില് വെയ്ക്കുന്നു. നിങ്ങള് വിശ്വത്തിന്റെ അധികാരികളാവുകയാണ്. മധുരമായ വീട്ടിലേയ്ക്ക് പോയി പിന്നീട് വന്ന് മധുരമായ രാജപദവി സ്വീകരിക്കും, ബാബ പറയുന്നു ഞാന് രാജപദവി സ്വീകരിക്കുന്നില്ല. സത്യമായ നിഷ്കാമ സേവാധാരി ഒരേയൊരാളാണ്. എങ്കില് കുട്ടികള്ക്ക് എത്ര സന്തോഷം ഉണ്ടാവണം. പക്ഷേ മായ മറപ്പിക്കുന്നു. ഇത്രയും വലിയ ബാപ്ദാദയെ മറക്കാന് പാടുമോ. മുത്തച്ഛന്റെ സമ്പത്തിനുമേല് എത്ര ലഹരിയുണ്ടാവണം. നിങ്ങള്ക്ക് ശിവബാബയെ ലഭിച്ചു. ബാബയുടെ സമ്പത്താണ്. ബാബ പറയുന്നു എന്നെ ഓര്മ്മിക്കു പിന്നെ ദൈവീക ഗുണങ്ങള് ധാരണ ചെയ്യൂ. ആസുരീയ അവഗുണങ്ങളെ ഇല്ലാതാക്കണം. നിര്ഗുണനായ എന്നില് ഒരു ഗുണവുമില്ല എന്ന് പാടുന്നുണ്ട്. നിര്ഗുണ പ്രസ്ഥാനവുമുണ്ട്. ഇപ്പോള് അര്ത്ഥം ആരും മനസ്സിലാക്കുന്നില്ല. നിര്ഗുണം അര്ത്ഥം ഒരു ഗുണവുമില്ല. പക്ഷേ അത് മനസ്സിലാക്കുന്നുണ്ടോ. നിങ്ങള് കുട്ടികള്ക്ക് ബാബ ഒരേ ഒരു കാര്യം മനസ്സിലാക്കിത്തരുന്നു- പറയൂ, ഞങ്ങള് ഭാരതത്തിന്റെ സേവനത്തിലാണ്. എല്ലാവരുടേയും ബാപ്പൂജി ആരാണോ അവരുടെ ശ്രീമതത്തിലൂടെയാണ് ഞങ്ങള് നടക്കുന്നത്. ശ്രീമത് ഭഗവദ്ഗീത എന്ന് പാടിയിട്ടുണ്ട്. ശരി!

വളരെക്കാലത്തെ വേര്പാടിനുശേഷം തിരിച്ചുകിട്ടിയ മധുരമധുരമായ സന്താനങ്ങള്ക്ക് മാത്പിതാവായ ബാപ്ദാദയുടെ സ്നേഹസ്മരണയും നമസ്കാരവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സര്വ്വശ്രേഷ്ഠനായ ബാപ്ദാദ എങ്ങനെയാണോ ലളിതമായിരിക്കുന്നത് അതുപോലെ വളരെ വളരെ ലളിതവും നിരാകാരിയും നിര്വ്വികാരിയുമായിരിക്കണം. ബാബയിലൂടെ ലഭിച്ച ഫസ്റ്റ് ക്ലാസ് ജ്ഞാനത്തെക്കുറിച്ച് ചിന്തനം ചെയ്യണം.

2) ഡ്രാമ അതേപടി ആവര്ത്തിച്ചുകൊണ്ടിരിക്കുന്നു, ഇതില് പരിധിയില്ലാത്ത പുരുഷാര്ത്ഥം ചെയ്ത് പരിധിയില്ലാത്ത സുഖത്തിന്റെ പ്രാപ്തി ഉണ്ടാക്കണം. ഒരിയ്ക്കലും ഡ്രാമ എന്നു പറഞ്ഞ് നിന്നുപോകരുത്. പ്രാബല്ധത്തിനായി പുരുഷാര്ത്ഥം തീര്ച്ചയായും ചെയ്യണം.

വരദാനം :-
അവ്യക്ത സ്വരൂപത്തിന്റെ തപസ്യയിലൂടെ ശക്തിശാലീ വായുമണ്ഡലം സൃഷ്ടിക്കുന്ന അവ്യക്ത ഫരിസ്തയായി ഭവിക്കട്ടെ.

വായുമണ്ഡലത്തെ ശകതിശാലിയാക്കി മാറ്റാനുള്ള മാര്ഗ്ഗമാണ് തന്റെ അവ്യക്ത സ്വരൂപത്തിന്റെ തപസ്യ. ഇതില് നിരന്തരം ശ്രദ്ധ വെക്കൂ, എന്തുകൊണ്ടെന്നാല് ഏത് കാര്യത്തിന്റെ തപസ്യയാണോ ചെയ്യുന്നത് ആ കാര്യത്തിന്റെ ശ്രദ്ധയുണ്ടായിരിക്കും. അതുകൊണ്ട് അവ്യക്ത സ്വരൂപത്തിന്റെ തപസ്യ അതായത് നിരന്തരം ശ്രദ്ധയുള്ള തപസ്യ വേണം. അതിനാല് അവ്യക്ത ഫരിസ്താ ഭവ എന്ന വരദാനത്തെ സ്മൃതിയില് വെച്ച് ശക്തിശാലിയായ വായുമണ്ഡലം സൃഷ്ടിക്കുന്നതിന്റെ തപസ്യ ചെയ്യൂ, എങ്കില് താങ്കളുടെയടുത്ത് ആര് വന്നാലും അവര് വ്യക്തവും വ്യര്ത്ഥവുമായ കാര്യങ്ങളില് നിന്ന് ഉപരിയായി പോകും.

സ്ലോഗന് :-
സര്വ്വശക്തിവാനായ അച്ഛനെ പ്രത്യക്ഷപ്പെടുത്തുന്നതിന് വേണ്ടി ഏകാഗ്രതയുടെ ശക്തിയെ വര്ദ്ധിപ്പിക്കൂ.

തന്റെ ശക്തിശാലി മനസ്സിലൂടെ സകാശ് കൊടുക്കുന്നതിന്റെ സേവനം ചെയ്യൂ.

തന്റെ സ്ഥൂല കാര്യപരിപാടികളെ ദിനചര്യപ്രമാണം സെറ്റ് ചെയ്യുന്നത് പോലെ മനസാശക്തിസ്ഥിതിയുടെ പ്രോഗ്രാം സെറ്റ് ചെയ്യൂ. എത്രയും തന്റെ മനസ്സിനെ ശക്തിശാലി സങ്കല്പ്പങ്ങളില് ബിസിയാക്കി വെക്കുന്നുവോ അപ്പോള് മനസ്സിന് അപ്സെറ്റാകാനുള്ള അവസരമേ ലഭിക്കില്ല. മനസ്സ് സദാ സെറ്റ് അഥവാ ഏകാഗ്രമാണെങ്കില് താനേ നല്ല വൈബ്രേഷന് പരക്കും. സേവനം നടക്കും.