മധുരമായ കുട്ടികളേ - ബാബ
നിങ്ങളുടെ അതിഥിയായി മാറി വന്നിരിക്കുകയാണ് അതിനാല് നിങ്ങള് ആദരവ് നല്കണം,
എങ്ങനെയാണോ പ്രേമത്തോടുകൂടി വിളിച്ചത് അതുപോലെ ആദരവും കൊടുക്കണം,അനാദരവ്
കാണിക്കരുത്.
ചോദ്യം :-
നിങ്ങള് കുട്ടികള്ക്ക് ഏതൊരു ലഹരിയാണ് സദാ വര്ദ്ധിപ്പിച്ചുകൊണ്ടിരിക്കേണ്ടത്?
അഥവാ ലഹരി വര്ദ്ധിച്ചില്ലായെങ്കില് എന്ത് പറയും?
ഉത്തരം :-
ഉയര്ന്നതിലും
ഉയര്ന്ന ബാബ(വ്യക്തിത്വം) നമ്മുടെ അതിഥിയായി മാറി വന്നിരിക്കുകയാണ്, ഈ ലഹരി സദാ
വര്ദ്ധിപ്പിച്ചുകൊണ്ടിരിക്കണം. പക്ഷെ നമ്പര്വൈസായാണ് ഈ ലഹരി വര്ദ്ധിക്കുന്നത്.
പലരും ബാബയുടേതായി മാറിയിട്ടും സംശയബുദ്ധിയായി മാറി കൈ ഉപേക്ഷിച്ച് പോകുമ്പോള്
ഇവരുടെ ഭാഗ്യം അതാണ് എന്നും പറയാറുണ്ട്.
ഓംശാന്തി.
ഓം ശാന്തി, രണ്ട് തവണ പറയേണ്ടി വരുന്നു. ഇത് കുട്ടികള്ക്കറിയാം ഒന്ന് ബാബയാണ്,
രണ്ടാമത്തെത് ദാദയും. രണ്ടുപേരും ഒരുമിച്ചാണല്ലോ. ഭഗവാന്റെ മഹിമയും എത്ര
ഉയര്ന്നതായാണ് ചെയ്യുന്നത് എന്നാല് വാക്ക് വളരെ സിമ്പിളാണ് - ഗോഡ് ഫാദര്. കേവലം
ഫാദര് എന്ന് മാത്രമല്ല പറയുക, ഗോഡ് ഫാദര് ഉയര്ന്നതിലും ഉയര്ന്നതാണ്. ബാബയുടെ
മഹിമയും ഉയര്ന്നതാണ്. ബാബയെ വിളിക്കുന്നത് പതിത ലോകത്തിലേക്കാണ്. സ്വയം വന്ന്
പറയുന്നു, എന്നെ പതിത ലോകത്തിലാണ് വിളിക്കുന്നത് എന്നാല് പതിത പാവനന് എങ്ങനെ,
എപ്പോള് വരുന്നു, എന്നത് ആര്ക്കും അറിയുകയില്ല. പകുതി കല്പം സത്യ -
ത്രേതായുഗത്തില് ആരുടെ രാജ്യമായിരുന്നു, എങ്ങനെയായിരുന്നു, ആര്ക്കും ഇതറിയില്ല.
പതിത പാവനനായ ബാബ തീര്ച്ചയായും വരുന്നു, ബാബയെ ചിലര് പതിത പാവനന് എന്ന് പറയുന്നു,
ചിലര് ലിബറേറ്റര് എന്നുപറയുന്നു. സ്വര്ഗ്ഗത്തിലേക്ക് കൂട്ടിക്കൊണ്ടുപോകൂ...
എന്ന് പറഞ്ഞ് വിളിക്കുന്നു. ഏറ്റവും ഉയര്ന്നതിലും ഉയര്ന്നതല്ലേ. ബാബയെ പതിത
ലോകത്തില് വിളിക്കുന്നു, വന്ന് ഞങ്ങള് ഭാരതവാസികളെ ശ്രേഷ്ഠരാക്കി മാറ്റൂ...
ബാബയുടെ സ്ഥാനം എത്ര വലുതാണ്. ഉയര്ന്ന അതോറിറ്റിയാണ്. രാവണ രാജ്യത്തിലാകുമ്പോള്
ബാബയെ വിളിക്കുന്നു, ഇല്ലായെങ്കില് ഈ രാവണ രാജ്യത്തു നിന്നും ആര് മോചിപ്പിക്കും?
ഈ എല്ലാ കാര്യങ്ങളും നിങ്ങള് കുട്ടികള് കേള്ക്കുമ്പോള് ലഹരിയും
വര്ദ്ധിച്ചുകൊണ്ടിരിക്കണം. എന്നാല് ഇത്രയും ലഹരി വര്ദ്ധിക്കുന്നില്ല.
മദ്യത്തിന്റെ ലഹരി എല്ലാവര്ക്കും വര്ദ്ധിക്കുന്നു, ഇത് വര്ദ്ധിക്കുന്നില്ല.
ഇതില് ധാരണയുടെ കാര്യമാണുള്ളത്, ഭാഗ്യത്തിന്റെ കാര്യമാണ്. ബാബ വളരെ വലിയ
വ്യക്തിത്വമാണ്. നിങ്ങളിലും ചിലര്ക്ക് പൂര്ണ്ണമായ ലഹരി ഉണ്ടായിരിക്കും. അഥവാ
നിശ്ചയം എല്ലാവരിലും വരുകയാണെങ്കില് പിന്നെ സംശയത്തില് വന്ന് എന്തിനാണ്
ഓടിപ്പോകുന്നത്? ബാബയെ മറക്കുന്നു. അച്ഛന്റേതായാല് പിന്നെ അച്ഛനില്
സംശയബുദ്ധിയാകില്ല. എന്നാല് ഈ അച്ഛന് അത്ഭുതമാണ്. പാട്ടുമുണ്ട്, ആശ്ചര്യത്തോടു
കൂടി ബാബയെ അറിഞ്ഞു..., ബാബാ എന്ന് പറഞ്ഞ്, ജ്ഞാനം കേട്ട്, കേള്പ്പിച്ച്, മായ
പിന്നീട് സംശയബുദ്ധിയാക്കി. ബാബ മനസ്സിലാക്കിത്തരികയാണ് ഈ ഭക്തിമാര്ഗ്ഗത്തിലെ
ശാസ്ത്രങ്ങളിലൊന്നും ഒരു സാരവുമില്ല. ബാബ പറയുന്നു, എന്നെ ആരും അറിയുന്നില്ല.
നിങ്ങള് കുട്ടികളിലും വിരളം പേര്ക്കേ നില്ക്കാന് സാധിക്കുന്നുള്ളൂ. ആ ഓര്മ്മ
സ്ഥായിയായി നില്ക്കുന്നില്ല എന്ന് നിങ്ങളും ഫീല് ചെയ്യുന്നു ഞാന് ആത്മ
ബിന്ദുവാണ്, ബാബയും ബിന്ദുവാണ്, ബാബ നമ്മുടെ അച്ഛനാണ്, ബാബക്ക് തന്റേതായ
ശരീരമില്ല.ബാബ പറയുന്നു, ഞാന് ഈ ശരീരത്തെ ആധാരമായെടുക്കുന്നു. എന്റെ പേര്
ശിവനെന്നാണ്. ആത്മാവായ എന്റെ പേര് ഒരിക്കലും മാറുന്നില്ല. നിങ്ങളുടെ
ശരീരത്തിന്റെ പേര് മാറുന്നു. ശരീരത്തിന് തന്നെയാണ് പേരിടുന്നത്. വിവാഹം
കഴിയുമ്പോള് പേര് മാറുന്നു. പിന്നീട് ആ പേര് ഉറച്ചതാകുന്നു. അതിനാല് ബാബ
പറയുന്നു ഞാന് ആത്മാവാണ് എന്നത് നിങ്ങള് ഉറച്ചതാക്കൂ. ബാബ തന്നെയാണ് ഈ പരിചയം
നല്കുന്നത് എപ്പോഴെല്ലാമാണോ അധര്മ്മവും, ഗ്ലാനിയുമുണ്ടാകുന്നത് അപ്പോള് ഞാന്
വരുന്നു. മറ്റൊരു വാക്കുകളെയും നോക്കേണ്ടതില്ല. ബാബ സ്വയം പറയുന്നു, എന്നെ
കല്ലിലും, തൂണിലും പ്രതിഷ്ഠിച്ച് എത്ര ഗ്ലാനിയാണ് ചെയ്യുന്നത്, ഇതും പുതിയ
കാര്യമല്ല. കല്പ കല്പം ഇതുപോലെ പതിതമായി മാറി എന്റെ ഗ്ലാനി ചെയ്യുന്നു,
അപ്പോഴാണ് ഞാന് വരുന്നത്. കല്പ കല്പം എന്റെ പാര്ട്ടാണ്. ഇതില് ഭേദഗതി വരുത്താന്
സാധിക്കില്ല. ഡ്രാമയില് അടങ്ങയിട്ടുണ്ടല്ലോ. നിങ്ങളോട് ചിലര് പറയുന്നു കേവലം
ഭാരതത്തില് മാത്രമാണോ വരുന്നത്, എന്താ കേവലം ഭാരതം മാത്രമാണോ സ്വര്ഗ്ഗമാകുക. അതെ.
ഇതാണെങ്കില് അനാദി അവിനാശി പാര്ട്ടാണല്ലോ. ബാബ എത്ര ഉയര്ന്നതിലും ഉയര്ന്നതാണ്.
പതിതതരെ പാവനമാക്കി മാറ്റുന്ന ബാബ പറയുന്നു, എന്നെ വിളിക്കുന്നത് തന്നെ
പതിതലോകത്തിലേക്കാണ്. ഞാനാണെങ്കില് സദാ പാവനമാണ്. എന്നെ പാവനലോകത്തില്
വിളിക്കാനാണല്ലോ ആഗ്രഹിക്കുക! എന്നാല് അല്ല, പാവനലോകത്തില് വിളിക്കേണ്ടതിന്റെ
ആവശ്യമില്ല. പതിതലോകത്തില് തന്നെയാണ് വിളിക്കുന്നത് ,വന്ന് പാവനമാക്കി മാറ്റൂ....
ഞാന് എത്ര വലിയ അതിഥിയാണ്. പകുതി കല്പമായി എന്നെ ഓര്മ്മിച്ചു വരുകയാണ്. ഇവിടെ
ഏതെങ്കിലും വലിയ മനുഷ്യനെ വിളിക്കും, ഒന്നോ - രണ്ടോ വര്ഷം വിളിക്കും. ഇന്നയാള്
ഒരു വര്ഷം വന്നില്ലെങ്കില് അടുത്ത വര്ഷം വരും. ബാബയെയാണെങ്കില് പകുതി കല്പമായി
ഓര്മ്മിച്ചു വരുന്നു. ബാബ വരുന്ന പാര്ട്ട് ഫിക്സ് ചെയ്യപ്പെട്ടതാണ്. ഇത് ആര്ക്കും
അറിയുകയില്ല. ബാബ ഏറ്റവും ഉയര്ന്നതിലും ഉയര്ന്നതാണ്. ഒരു ഭാഗത്തുനിന്ന് മനുഷ്യര്
പ്രേമത്തോടുകൂടി വിളിക്കുന്നു, മറുഭാഗത്ത് മഹിമയില് കളങ്കമേല്പ്പിക്കുന്നു.
വാസ്തവത്തില് ബാബ വളരെ വലിയ മഹിമയുള്ള അതിഥിയാണ്, ആ മഹിമയില് കളങ്കം
ചാര്ത്തുന്നു, കല്ലിലും തൂണിലും എല്ലാത്തിലും ഉണ്ടെന്ന് പറയുന്നു. എത്ര ഉയര്ന്ന
അധികാരിയാണ്, പ്രേമത്തോടുകൂടി വിളിക്കുകയും ചെയ്യുന്നുണ്ട്, എന്നാല് തികച്ചും
ബുദ്ധുവാണ്. ഞാന് തന്നെയാണ് വന്ന് എന്റെ പരിചയം നല്കുന്നത് ഞാന് നിങ്ങളുടെ
പിതാവാണ്. എന്നെ ഗോഡ്ഫാദറെന്ന് പറയുന്നു. എപ്പോഴാണോ എല്ലാവരും രാവണന്റെ തടവില്
അകപ്പെടുന്നത് അപ്പോഴാണ് ബാബക്ക് വരേണ്ടിവരുന്നത് എന്തുകൊണ്ടെന്നാല് എല്ലാവരും
ഭക്തകളാണ് അഥവാ വധു - സീതമാരാണ്. ബാബയാണ് വരന് - രാമന്. ഒരു സീതയുടെ മാത്രം
കാര്യമല്ല, എല്ലാ സീതമാരെയും രാവണന്റെ ജയിലില് നിന്നും മോചിപ്പിക്കുന്നു. ഇത്
പരിധിയില്ലാത്ത കാര്യമാണ്. ഇത് പഴയ പതിത ലോകമാണ്. ഇത് പഴയതാവുന്നതും,
പുതിയതാവുന്നതും കൃത്യമാണ്, ഈ ശരീരമാണെങ്കില് ചിലത് പെട്ടെന്ന് പഴയതാവും, ചിലത്
കൂടുതല് സമയമിരിക്കുന്നു. ഡ്രാമയിലിത് കൃത്യമായി അടങ്ങിയിട്ടുണ്ട്. പൂര്ണ്ണമായും
5000 വര്ഷങ്ങള്ക്കു ശേഷം എനിക്ക് വരേണ്ടി വരുന്നു. ഞാന് തന്നെയാണ് വന്ന് എന്റെ
പരിചയം നല്കുന്നത്, സൃഷ്ടി ചക്രത്തിന്റെ രഹസ്യവും മനസ്സിലാക്കിത്തരുന്നത്.
ആര്ക്കും എന്റെ പരിചയവുമില്ല, ബ്രഹ്മാവിന്റെയുമില്ല, വിഷ്ണു, ശങ്കരന്,
ലക്ഷ്മീ-നാരായണന്, രാമന്, സീത തുടങ്ങി ആരുടെയും പരിചയമില്ല. ഇവര് തന്നെയാണ്
ഡ്രാമക്കകത്തെ ഉയര്ന്നതിലും ഉയര്ന്ന അഭിനേതാക്കള്. അതാണെങ്കില് മനുഷ്യരുടെ
കാര്യമാണ്. 8-10 കൈകളുള്ള മനുഷ്യരൊന്നുമില്ല. എന്തുകൊണ്ടാണ് വിഷ്ണുവിന് 4 കൈകള്
കാണിച്ചിരിക്കുന്നത്? രാവണന്റെ 10 തല എന്താണ്? ഇത് ആര്ക്കും തന്നെ അറിയില്ല.
ബാബയാണ് വന്ന് ലോകത്തിന്റെ ആദി, മധ്യ, അന്ത്യത്തിന്റെ ജ്ഞാനം പറഞ്ഞുതരുന്നത്.
പറയുന്നു ഞാനാണ് ഏറ്റവും വലുതിലും വലിയ അതിഥി, എന്നാല് ഗുപ്തമാണ്. ഇതും കേവലം
നിങ്ങള് മാത്രമാണ് അറിയുന്നത്. എന്നാല് അറിഞ്ഞിട്ടും പിന്നീട് മറന്നു പോകുന്നു.
ബാബക്ക് എത്ര ആദരവ് നല്കണം, ബാബയെ ഓര്മ്മിക്കണം. ആത്മാവും നിരാകാരനാണ്,
പരമാത്മാവും നിരാകാരനാണ്, ഇതില് ചിത്രത്തിന്റെ കാര്യമില്ല. നിങ്ങള്്
ആത്മാവാണെന്ന് നിശ്ചയം ചെയ്ത് ബാബയെ ഓര്മ്മിക്കണം, ദേഹാഭിമാനം ഉപേക്ഷിക്കണം.
നിങ്ങള്ക്ക് സദാ അവിനാശി വസ്തുവിനെ നോക്കണം. നിങ്ങള് വിനാശി ശരീരത്തെ എന്തിനാണ്
നോക്കുന്നത്! ദേഹീ അഭിമാനിയാകൂ, ഇതില് തന്നെയാണ് പരിശ്രമം. എത്രത്തോളം
ഓര്മ്മയിലിരിക്കുന്നുവോ അത്രത്തോളം കര്മ്മാതീതഅവസ്ഥ പ്രാപിച്ച് ഉയര്ന്ന പദവി
നേടും. ബാബ വളരെ സഹജമായ യോഗം അഥവാ ഓര്മ്മ പഠിപ്പിക്കുന്നു. യോഗം അനേക
പ്രകാരത്തിലുണ്ട്. ഓര്മ്മ എന്ന അക്ഷരമാണ് യഥാര്ത്ഥം. പരമാത്മാവായ ബാബയെ
ഓര്മ്മിക്കുന്നതിലാണ് പരിശ്രമം. വിരളമായി മാത്രം ചിലര് സത്യം പറയുന്നു ഞാന്
ഇത്ര സമയം ഓര്മ്മയിലിരുന്നു. ഓര്മ്മിക്കുന്നേയില്ലായെങ്കില് കേള്പ്പിക്കുന്നതില്
ലജ്ജ വരുന്നു. മുഴുവന് ദിവസത്തിലും ഒരു മണിക്കൂര് ഓര്മ്മയിലിരുന്നുവെന്ന്
എഴുതുകയാണെങ്കില് ലജ്ജ വരേണ്ടതാണല്ലോ. അങ്ങനെയുള്ള ബാബയെ നമ്മള് രാവും, പകലും
ഓര്മ്മിക്കണം, നമ്മള് കേവലം ഒരു മണിക്കൂര് ഓര്മ്മിക്കുന്നു! ഇതില് വളരെ
ഗുപ്തമായ പരിശ്രമമാണ്. ബാബയെ വിളിക്കുന്നുവെങ്കില് ദൂരെ നിന്നും വരുന്ന
അതിഥിയാകുമല്ലോ. ബാബ പറയുന്നു, ഞാന് പുതിയ ലോകത്തിലെ അതിഥിയായി മാറുന്നില്ല.
വരുന്നത് തന്നെ പഴയ ലോകത്തിലേക്കാണ്, വന്ന് പുതിയ ലോകത്തിന്റെ സ്ഥാപന ചെയ്യുന്നു.
ഇത് പഴയ ലോകമാണ്, ഇതു പോലും ആരും യഥാര്ത്ഥരീതിയില് അറിയുന്നില്ല. പുതിയ
ലോകത്തിന്റെ ആയുസ്സ് പോലും അറിയുന്നില്ല. ബാബ പറയുന്നു, ഈ ജ്ഞാനം ഞാന് തന്നെയാണ്
വന്ന് പറയുന്നത് പിന്നീട് ഡ്രാമയനുസരിച്ച് ഈ ജ്ഞാനം ഇല്ലാതാകുന്നു. പിന്നീട്
കല്പത്തിന് ശേഷം ഈ പാര്ട്ട് ആവര്ത്തിക്കും. എന്നെ വിളിക്കുന്നു, എല്ലാ വര്ഷവും
ശിവജയന്തി ആഘോഷിക്കുന്നു. ആരാണോ കടന്ന് പോകുന്നുത് വര്ഷാ-വര്ഷം അവരുടെ വാര്ഷികം
ആഘോഷിക്കുന്നു. ശിവബാബയുടെയും 12 മാസങ്ങള്ക്കു ശേഷം ജയന്തി ആഘോഷിക്കുന്നു.
എന്നാല് എപ്പോള് മുതലാണ് ആഘോഷിച്ചു വരുന്നത് എന്ന് ആര്ക്കും തന്നെ അറിയില്ല.
ലക്ഷക്കണക്കിന് വര്ഷമായെന്ന് വെറുതെ പറയുന്നു. കലിയുഗത്തിന്റെ ആയുസ്സ് തന്നെ
ലക്ഷം വര്ഷമെന്ന് എഴുതിയിരിക്കുന്നു. ബാബ പറയുന്നു - ഇത് 5000 വര്ഷത്തിന്റെ
കാര്യമാണ്. ഈ ഭാരതത്തില് ദേവതകളുടെ രാജ്യമായിരുന്നല്ലോ. അതിനാല് ബാബ പറയുന്നു -
ഞാന് ഭാരതത്തിന്റെ വളരെ വലിയ അഥിതിയാണ്, എന്നെ പകുതി കല്പമായി ക്ഷണിക്കുകയാണ്.
എപ്പോഴാണോ വളരെയധികം ദുഃഖം ഉണ്ടാകുന്നത്, അപ്പോള് പറയുന്നു, പതിത പാവനാ വരൂ...
ഞാന് വരുന്നതും പതിത ലോകത്തിലാണ്. എനിക്ക് രഥം വേണമല്ലോ. ആത്മാവ് അകാല
മൂര്ത്തിയാണ്, ആത്മാവിന്റെ സിംഹാസനമാണിത്. ബാബയും അകാലമൂര്ത്തിയാണ്, ഈ
സിംഹാസനത്തില് വന്ന് ആസനസ്ഥനായിരിക്കുന്നു. ഇത് വളരെ രമണീയമായ കാര്യമാണ്.
ആരെങ്കിലും കേള്ക്കുകയാണെങ്കില് അത്ഭുതപ്പെട്ടുപോകും. ഇപ്പോള് ബാബ പറയുന്നു-
കുട്ടികളേ, എന്റെ നിര്ദ്ദേശത്തിലൂടെ നടക്കൂ. ശിവബാബ നിര്ദ്ദേശം നല്കുന്നു, മുരളി
കേള്പ്പിക്കുന്നുവെന്ന് മനസ്സിലാക്കൂ. ഇദ്ദേഹവും പറയുന്നു ഞാനും ബാബയുടെ മുരളി
കേട്ട് ,കേള്പ്പിക്കും. കേള്പ്പിക്കുന്ന ആള് ബാബയാണല്ലോ. ഇദ്ദേഹം
നമ്പര്വണ്പൂജ്യനില് നിന്ന് നമ്പര്വണ് പൂജാരിയായി മാറി. ഇപ്പോള് ഇദ്ദേഹം
പുരുഷാര്ത്ഥിയാണ്. കുട്ടികള്ക്ക് എപ്പോഴും ബുദ്ധിയിലുണ്ടായിരിക്കണം - നമുക്ക്
ശിവബാബയുടെ ശ്രീമതം ലഭിച്ചിരിക്കുന്നു. അഥവാ ഏതെങ്കിലും തലതിരിഞ്ഞ കാര്യം
ഉണ്ടാവുകയാണെങ്കില് അതിനെ ശരിയായ രീതിയിലാക്കണം. ഈ മുറിയാത്ത നിശ്ചയമുണ്ടെങ്കില്
ഉത്തരവാദിത്വം ശിവബാബയുടേതാണ്. ഇത് ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്. വിഘ്നങ്ങളെല്ലാം
സംഭവിക്കുക തന്നെ ചെയ്യും, വളരെ കടുത്ത വിഘ്നങ്ങളെല്ലാം സംഭവിക്കുന്നു. തന്റെ
കുട്ടികള്ക്കും വിഘ്നം സംഭവിക്കുന്നു. അതിനാല് സദാ ബുദ്ധിയില് വെക്കൂ, ശിവബാബ
മനസ്സിലാക്കിത്തരികയാണ്, അപ്പോള് ഓര്മ്മയുണ്ടായിരിക്കും. ചില കുട്ടികള്
മനസ്സിലാക്കുന്നു, ഈ ബ്രഹ്മാബാബയാണ് നിര്ദ്ദേശം നല്കുന്നത്, എന്നാലല്ല.
ശിവബാബക്ക് തന്നെയാണ് ഉത്തരവാദിത്വം. പക്ഷെ ദേഹാഭിമാനം കാരണം ഇടക്കിടക്ക്
ഇദ്ദേഹത്തെത്തന്നെ നോക്കിക്കൊണ്ടിരിക്കുന്നു. ശിവബാബ എത്ര വലിയ അതിഥിയാണെങ്കിലും
റെയില്വേ മുതലായ സ്ഥാപനങ്ങള്ക്ക് അറിയുകയില്ല, നിരാകാരനെ എങ്ങനെ അറിയാനാണ് അഥവാ
തിരിച്ചറിയാനാണ്. ബാബക്കാണെങ്കില് രോഗമുണ്ടാവുക സാധ്യമല്ല. അതിനാല് രോഗം
മുതലായവയുടെ കാരണം ഇദ്ദേഹം പറഞ്ഞു തരുന്നു. ഇതില്ആരാണെന്ന് അവര്ക്കറിയില്ലല്ലോ?
നിങ്ങള് കുട്ടികളും നമ്പര്വൈസായാണ് മനസ്സിലാക്കുന്നത്. ബാബ എല്ലാ ആത്മാക്കളുടെയും
പിതാവാണ് , ഈ പ്രജാപിതാവ് മനുഷ്യരുടെ പിതാവും. അതിനാല് ഈ രണ്ടുപേരും എത്ര വലിയ
അതിഥികളാണ്.
ബാബ പറയുന്നു, എന്തെല്ലാമാണോ സംഭവിച്ചത് അത് ഡ്രാമയിലടങ്ങിയിട്ടുള്ളതാണ്, ഞാനും
ഡ്രാമയുടെ ബന്ധനത്തില് ബന്ധിക്കപ്പെട്ടിരിക്കുന്നു. അകപ്പെടാതെ ഒന്നും ചെയ്യാന്
സാധിക്കില്ല. മായയും വളരെ സൂത്രശാലിയാണ്. രാമന്റെയും, രാവണന്റെയും പാര്ട്ടാണ്.
ഡ്രാമയില് രാവണന്ചൈതന്യത്തിലാകുമ്പോള് പറയുന്നു - ഞാനും ഡ്രാമയനുസരിച്ച്
വന്നിരിക്കുകയാണ്. ഇത് ദുഃഖത്തിന്റെയും, സുഖത്തിന്റെയും കളിയാണ്. സുഖം പുതിയ
ലോകത്തിലും, ദുഃഖം പഴയലോകത്തിലുമാണ്. പുതിയ ലോകത്തില് കുറച്ച് മനുഷ്യരും, പഴയ
ലോകത്തില് വളരെ കൂടുതല് മനുഷ്യരുമാണുള്ളത്. പതിതപാവനനായ ബാബയെത്തന്നെയാണ്
വിളിക്കുന്നത് ,വന്ന് പാവനലോകമുണ്ടാക്കൂ... എന്തുകൊണ്ടെന്നാല് പാവനലോകത്തില്
വളരെ സുഖമായിരുന്നു അതുകൊണ്ട് തന്നെയാണ് കല്പ-കല്പം വിളിക്കുന്നത്. ബാബ
എല്ലാവര്ക്കും സുഖം നല്കി തിരിച്ചുപോകുന്നു. ഇപ്പോള് പാര്ട്ട് വീണ്ടും
ആവര്ത്തിക്കുകയാണ്. ലോകം ഒരിക്കലും അവസാനിക്കുന്നില്ല. അവസാനിക്കുക സാധ്യമല്ല.
സമുദ്രവും ലോകത്തിലാണല്ലോ. ഇത് തെര്ഡ് ഫ്ളോറാണല്ലോ. പറയാറുണ്ട് വെള്ളപ്പൊക്കം ,
എല്ലായിടത്തും വെള്ളമാകുന്നു. എന്നാല്പോലും ഭൂമിയാകുന്ന ഫ്ളോറുണ്ടല്ലോ.
വെള്ളവുമുണ്ടല്ലോ. ഭൂമിയാകുന്ന ഫ്ളോര് ഒരിക്കലും നശിക്കുക സാധ്യമല്ല. ജലവും ഈ
ഫ്ളോറിലാണ് ഉണ്ടാവുന്നത്. സെക്കന്റും ഫസ്റ്റ് ഫ്ളോറുമായ സൂക്ഷ്മവതനത്തിലും
മൂലവതനത്തിലും ജലം ഉണ്ടാവുന്നില്ല. ഈ പരിധിയില്ലാത്ത സൃഷ്ടി മൂന്നാമത്തെ
ഫ്ളോറാണ്, ഇത് നിങ്ങള് കുട്ടികള്ക്കല്ലാതെ ആര്ക്കും അറിയില്ല. ഇത്
സന്തോഷത്തിന്റെ കാര്യമാണ് എല്ലാവര്ക്കും സന്തോഷത്തോടുകൂടി കേള്പ്പിക്കണം. ആരാണോ
പൂര്ണ്ണമായി പാസ്സാവുന്നത് അവരുടെ തന്നെയാണ് അതീന്ദ്രിയസുഖത്തിന്റെ മഹിമ
പാടുന്നത്. ആരാണോ രാത്രിയും, പകലും സേവനത്തില് മുഴുകിയിരിക്കുന്നത് ,സേവനം തന്നെ
ചെയ്തുകൊണ്ടിരിക്കുന്നത് അവര്ക്ക് വളരെയധികം സന്തോഷം ഉണ്ടായിരിക്കും.മനുഷ്യര്
രാത്രിയും ഉണര്ന്നിരിക്കുന്ന ചില ദിവസങ്ങളും വരാറുണ്ട്. എന്നാല് ആത്മാവ്
ക്ഷീണിക്കുമ്പോള് ഉറങ്ങിപ്പോകുന്നു. ആത്മാവ് ഉറങ്ങുന്നതിലൂടെ ശരീരവും
ഉറങ്ങിപ്പോകുന്നു. ആത്മാവും ഉറങ്ങരുത് ശരീരവും ഉറങ്ങരുത്. ക്ഷീണിക്കുന്നത്
ആത്മാവാണ്. ഇന്ന് ഞാന് ക്ഷീണിച്ചിരിക്കുകയാണ് - ആരാണ് ഇത് പറഞ്ഞത്? ആത്മാവ്.
നിങ്ങള് കുട്ടികള് ആത്മാഭിമാനിയായി കഴിയണം, ഇതില്ത്തന്നെയാണ് പരിശ്രമമുള്ളത്.
ബാബയെ ഓര്മ്മിക്കുന്നില്ല, ദേഹീ അഭിമാനിയായി ഇരിക്കുന്നില്ല. എന്നാല്
ദേഹത്തിന്റെ സംബന്ധികളെയെല്ലാം ഓര്മ്മ വരുന്നു. ബാബ പറയുന്നു, നിങ്ങള്
അശരീരിയായാണ് വന്നത് അശരീരിയായിത്തന്നെ പോകണം. ഈ ദേഹത്തിന്റെ സംബന്ധങ്ങളെയെല്ലാം
മറക്കൂ. ഈ ശരീരത്തില് ഇരുന്നുകൊണ്ട് എന്നെ ഓര്മ്മിക്കൂ അപ്പോള് സതോപ്രധാനമായി
മാറും. ബാബ എത്ര വലിയ അതോറിറ്റിയാണ്. കുട്ടികള്ക്കല്ലാതെ മറ്റാര്ക്കും അറിയില്ല.
ബാബ പറയുന്നു, ഞാന് പാവങ്ങളുടെ നാഥനാണ്, എല്ലാവരും സാധാരണമാണ്. പതിത പാവനനായ
ബാബ വന്നിട്ടുണ്ട്, ഇത് അറിഞ്ഞുകഴിഞ്ഞാല് എത്ര തിരക്കുണ്ടാവുമെന്ന് പറയാവില്ല.
വലിയ വലിയ ആളുകള് വരുമ്പോള് വലിയ തിരക്കുണ്ടായിരിക്കും. അതിനാല് ഡ്രാമയില്
ബാബയുടെ പാര്ട്ട് തന്നെ ഗുപ്തമായിരിക്കുന്നതാണ്. മുന്നോട്ട് പോകുമ്പോള്
പതുക്കെപ്പതുക്കെ പ്രഭാവമുണ്ടാകും ഒപ്പം വിനാശവുമുണ്ടാകും. എല്ലാവര്ക്കുമൊന്നും
കണ്ടുമുട്ടാന് സാധിക്കില്ല. ഓര്മ്മിക്കുന്നുണ്ടല്ലോ, അവര്ക്ക് ബാബയുടെ പരിചയം
ലഭിക്കും. ബാക്കിയുള്ളവര്ക്ക് എത്താന് സാധിക്കില്ല. ഏതുപോലെയാണോ ബന്ധനത്തിലുള്ള
കുട്ടികള്ക്ക് കാണാന് സാധിക്കാത്തത്, എത്ര വിഷമതകളാണ് സഹിക്കുന്നത്, വികാരങ്ങളെ
ഉപേക്ഷിക്കാന് സാധിക്കാത്തത്. പറയുന്നുണ്ട് ,ലോകം എങ്ങനെ മുന്നോട്ടുപോകും ?
സൃഷ്ടിയുടെ ഭാരം ബാബയിലാണോ അതോ നിങ്ങളിലോ? ബാബയെ അറിഞ്ഞുകഴിഞ്ഞാല് പിന്നീട്
ഇങ്ങനെയുള്ള ചോദ്യങ്ങള് ചോദിക്കില്ല. പറയൂ, ആദ്യം ബാബയെ അറിയൂ. പിന്നീട്
നിങ്ങളെല്ലാം അറിയും. മനസ്സിലാക്കിക്കൊടുക്കുന്നതിനും യുക്തി വേണം. ശരി!
വളരെക്കാലത്തെ വേര്പാടിനുശേഷം തിരികെ കിട്ടിയ മധുര മധുരമായ കുട്ടികള്ക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണകളും, സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികള്ക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) സദാ
തന്റെ ഉയര്ന്ന അധികാരിയായ ബാബയുടെ ഓര്മ്മയില് കഴിയണം. വിനാശിയായ ദേഹത്തെ കാണാതെ
ദേഹീ അഭിമാനിയാകുന്നതിന്റെ പരിശ്രമം ചെയ്യണം. ഓര്മ്മയുടെ സത്യം സത്യമായ ചാര്ട്ട്
വെക്കണം.
2) രാത്രിയും, പകലും
സേവനത്തില് മുഴുകിയിരുന്ന് അളവറ്റ സന്തോഷത്തില് കഴിയണം. 3 ലോകങ്ങളുടെയും
രഹസ്യത്തെ എല്ലാവര്ക്കും സന്തോഷത്തോടുകൂടി മനസ്സിലാക്കിക്കൊടുക്കണം. ശിവബാബ
ഏതൊരു ശ്രീമതമാണോ നല്കുന്നത് അതില് ഉറച്ച നിശ്ചയം വെച്ച് മുന്നോട്ട് പോകണം,
എന്തെങ്കിലും വിഘ്നങ്ങള് വരുകയാണെങ്കില് പരിഭ്രമിക്കരുത്, ഉത്തരവാദിത്വം
ശിവബാബക്കാണ്, അതുകൊണ്ട് സംശയം വരരുത്.
വരദാനം :-
ശ്രേഷ്ഠമായവേളയുടെ ആധാരത്തില് സര്വ്വപ്രാപ്തികളുടെയും അധികാരത്തെ അനുഭവം
ചെയ്യുന്ന കോടിമടങ്ങ് ഭാഗ്യശാലിയായി ഭവിക്കട്ടെ.
ആരാണോ ശ്രേഷ്ഠമായ
മുഹൂര്ത്തത്തില് ജന്മമെടുക്കുന്ന ഭാഗ്യശാലികളായ കുട്ടികള്, അവര് കല്പം മുന്പ്
തങ്ങള്ക്കുലഭിച്ച പ്രേരണകളുടെ(ടച്ചിംഗ്) ആധാരത്തില് ജന്മം ലഭിക്കുന്ന ഉടന്തന്നെ
എല്ലാം തന്റേതാണെന്ന അനുഭവം ചെയ്യുന്നു. അവര് ജന്മമെടുത്ത ഉടന്തന്നെ
സമ്പത്തിന്റെ അധികാരികളാകുന്നു.എങ്ങിനെയാണോ വിത്തില് മുഴുവന് വൃക്ഷത്തിന്റെയും
സാരം അടങ്ങിയിട്ടുള്ളത് അതുപോലെ ഏറ്റവും ഉയര്ന്ന(നമ്പര്വണ്)മുഹൂര്ത്തത്തില്
ജനിക്കുന്ന ആത്മാക്കള് സര്വ്വസ്വരൂപങ്ങളുടെയും പ്രാപ്തികളുടെ ഖജനാവുകളെ
ജന്മമെടുക്കുമ്പോള്തന്നെ അനുഭവം ചെയ്യുന്നവരായിമാറുന്നു.അവര് എല്ലാ അനുഭവങ്ങളാലും
സമ്പന്നരായിരിക്കും. അവരൊരിക്കലും,സുഖത്തിന്റെ അനുഭവമുണ്ട് എന്നാല്ശാന്തിയുടെ
അനുഭവമില്ല, ശാന്തിയുടെ അനുഭവമുണ്ട് പക്ഷേ സുഖവും, ശക്തിയും
അനുഭവിക്കാനാവുന്നില്ല എന്ന് പറയുകയില്ല.
സ്ലോഗന് :-
തന്റെ
പ്രസന്നതയുടെ തണലിലൂടെ ശീതളതയുടെ അനുഭവം ചെയ്യിക്കുന്നതിനായി
നിര്മ്മലരും,വിനയമുള്ളവരുമായി മാറൂ..
അവ്യക്തസൂചന-ഏകാന്തപ്രിയരാകൂ,ഏകതയെയും ഏകാഗ്രതയെയും സ്വന്തമാക്കൂ...
സര്വ്വസംബന്ധങ്ങളും,സര്വ്വസുഖങ്ങളും ഒരാളില്നിന്നും എടുക്കുന്നവര്ക്കുമാത്രമാണ്
ഏകാന്തപ്രിയരായി മാറാന്കഴിയുന്നത്.ഒരാളില്നിന്നും എല്ലാ സുഖങ്ങളും
പ്രാപ്തമാകുമെങ്കില് പിന്നെ അനേകം ദിശകളിലേക്ക് പോകേണ്ട
ആവശ്യമെന്താണ്.ഒരുവാക്കെങ്കിലും ഓര്മ്മവെക്കുകയാണെങ്കില് അതില്ത്തന്നെ
മുഴുവന്ജ്ഞാനവും ഉള്പ്പെടുന്നു,സ്മൃതി വരുന്നു,സംബന്ധങ്ങള് വരുന്നു,അവസ്ഥയും
ഉണ്ടാകുന്നു.മാത്രമല്ല,ഇവക്കൊപ്പമൊപ്പം ഏതെല്ലാം പ്രാപ്തികളാണോ ലഭിക്കുന്നത് അതും
ഒറ്റവാക്കില്ത്തന്നെ സ്പഷ്ടമാകുന്നു.ഒരേയൊരാളുടെ ഓര്മ്മ,ഏകരസസ്ഥിതി,ജ്ഞാനം
എന്നിവ ഒരേയൊരാളുടെ ഓര്മ്മയില്നിന്നുമാത്രം ലഭിക്കുന്നവയാണ്.എന്തുപ്രാപ്തിയാണോ
ലഭിക്കുന്നത് അതും ഏകരസമായി നിലനില്ക്കുകയും ചെയ്യുന്നു.