മധുരമായ കുട്ടികളെ, നിങ്ങൾ
ഇപ്പോൾ അമരലോകത്തെ സ്ഥാപിക്കുന്നതിന് നിമിത്തമാണ്. എവിടെയാണോ ഒരു ദുഃഖവും പാപവും
ഉണ്ടാകാത്തത് അതുതന്നെയാണ് നിർവികാരി ലോകം.
ചോദ്യം :-
ഈശ്വരീയ കുടുംബത്തിലെ അത്ഭുതകരമായ പ്ലാൻ ഏതാണ്?
ഉത്തരം :-
ഈശ്വരീയ
കുടുംബത്തിന്റെ പ്ലാനാണ് കുടുംബാസൂത്രണം ചെയ്യുക. ഒരു ധർമ്മത്തെ സ്ഥാപിച്ച്
അനേക ധർമ്മങ്ങളുടെ വിനാശം ചെയ്യണം. മനുഷ്യർ ജനസംഖ്യ നിയന്ത്രിക്കാനുള്ള പ്ലാനാണ്
ഉണ്ടാക്കുന്നത്. ബാബ പറയുന്നു അവരുടെ പ്ലാൻ നടക്കുകയില്ല. ഞാൻ തന്നെയാണ് പുതിയ
ലോകത്തെ സ്ഥാപിക്കുന്നത്. അപ്പോൾ ബാക്കി എല്ലാ ആത്മാക്കളും മുകളിൽ വീട്ടിലേക്ക്
പോകുന്നു. വളരെ കുറച്ച് ആത്മാക്കൾ മാത്രമേ ഉണ്ടായിരിക്കുകയുള്ളൂ.
ഓംശാന്തി.
ഇത് വീടുമാണ്, സർവ്വകലാശാലയുമാണ്, സ്ഥാപനവുമാണ്. നിങ്ങൾ ആത്മാക്കൾക്കറിയാം ഇത്
ശിവബാബയാണ്. ആത്മാക്കൾ സാളിഗ്രാമമാണ്. ആർക്കാണോ ഈ ശരീരമുള്ളത്, ശരീരം
പറയുകയില്ല എന്റെ അത്മാവ് എന്ന്. ആത്മാവാണ് പറയുന്നത് എന്റെ ശരീരം ആത്മാവ്
അവിനാശിയാണ്, ശരീരം വിനാശിയാണ്. ഇപ്പോൾ നിങ്ങൾ സ്വയത്തെ ആത്മാവാണെന്ന്
മനസ്സിലാക്കുന്നു. നമ്മുടെ അച്ഛൻ ശിവനാണ്. ബാബയാണ് സുപ്രിം ഫാദർ. ആത്മാവിനറിയാം
ഇത് നമ്മുടെ സുപ്രിം ബാബയാണ്. സുപ്രിം ടീച്ചറുമാണ്. സുപ്രിം ഗുരുവുമാണ്. അല്ലയോ
ഗോഡ്ഫാദർ എന്ന് ഭക്തിമാർഗത്തിലും വിളിക്കുന്നുണ്ട്. മരണ സമയത്തും പറയുന്നു
അല്ലയോ ഭഗവാനെ, അല്ലയോ ഈശ്വരാ എന്ന് വിളിയ്ക്കാറുണ്ടല്ലോ? പക്ഷെ ഒരാളുടെ
ബുദ്ധിയിലും യഥാർഥരീതിയിൽ ഇരിക്കുന്നില്ല. എല്ലാ ആത്മാക്കൾക്കും കൂടി ഒരച്ഛനാണ്
എന്നിട്ടും പറയും അല്ലയോ പതിതപാവനാ. അപ്പോൾ ഗുരുവും ആയല്ലോ. ദുഃഖത്തിൽ നിന്നു
ഞങ്ങളെ മുക്തമാക്കി ശാന്തിധാമത്തിലേക്ക് കൂട്ടികൊണ്ടു പോകൂ എന്ന് പറയാറുമുണ്ട്.
അപ്പോൾ അച്ഛനുമായി പതിതപാവനനായ സദ്ഗുരുവുമായി. പിന്നീട് സൃഷ്ടിചക്രം എങ്ങനെയാണ്
കറങ്ങുന്നത്. എങ്ങനെയാണ് മനുഷ്യൻ 84 ജന്മമെടുക്കുന്നത്. ഇങ്ങനെയുള്ള
പരിധിയില്ലാത്ത ചരിത്രവും ഭൂമിശാസ്ത്രവുമാണ് കേൾപ്പിക്കുന്നത്. അതിനാൽ സുപ്രീം
ടീച്ചറുമായി. അജ്ഞാനകാലത്തിൽ അച്ഛൻ വേറെയും ടീച്ചർ വേറെയും ഗുരു വേറെയുമാണ്
ഉണ്ടാവുക. ഇവിടെ പരിധിയില്ലാത്ത അച്ഛനും ടീച്ചറും ഗുരുവും ഒന്നു തന്നെയാണ്.
എത്ര വ്യത്യാസമുണ്ട്. പരിധിയില്ലാത്ത ബാബ കുട്ടികൾക്ക് പരിധിയില്ലാത്ത സമ്പത്ത്
നൽകുകയാണ്. പരിധിയുള്ള അച്ഛൻ പരിധിയുള്ള സമ്പത്താണ് നൽകുന്നത്. പഠിപ്പും
പരിധിയുള്ളതാണ്. ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവും ഒരാൾക്കും അറിയുകയില്ല.
എങ്ങനെയാണ് ലക്ഷ്മീ-നാരായണൻ രാജ്യം നേടിയത് ഇതും ഒരാൾക്കും അറിയുകയില്ല. എത്ര
സമയം അവർ ഭരിച്ചു, പിന്നീട് തേത്രായുഗത്തിലെ രാമനും സീതയും എത്ര സമയം രാജ്യം
ഭരിച്ചു. ഒന്നും അറിയുകയില്ല. ഇപ്പോൾ നിങ്ങൾ കുട്ടികൾ മനസ്സിലാക്കി
പരിധിയില്ലാത്ത ബാബ നമ്മളെ പഠിപ്പിക്കാൻ വന്നിരിക്കുകയാണ്. പിന്നീട് ബാബ
സദ്ഗതിയിലേക്കുള്ള വഴി പറഞ്ഞു തരുന്നു. നിങ്ങൾ 84 ജന്മങ്ങൾ എടുത്തെടുത്ത്
പതീതമായിമാറി. ഇപ്പോൾ പാവനമായി മാറണം. ഇത് തമോ പ്രധാനലോകമാണ്. ഓരോ വസ്തുക്കളും
സതോ-രജോ- തമോയിലേക്ക് വരുന്നു. ഈ സൃഷ്ടി ഇങ്ങനെയാണ്, അതിന്റെയും ആയുസ്സ് പുതിയതിൽ
നിന്നും പഴയതും വീണ്ടും പഴയതിൽ നിന്നും പുതിയതുമായി മാറുന്നു. ഇത് എല്ലാവർക്കും
അറിയാം. സത്യയുഗവും ഭാരതത്തിൽ തന്നെയായിരുന്നു. അവിടെയും ദേവിദേവതകളുടെ
രാജ്യമായിരുന്നു. ഭഗവാന്റെയും ഭഗവതിയുടെയും രാജ്യമായിരുന്നു. ശരി. പിന്നെ എന്തു
സംഭവിച്ചു. അവർ പുനർജന്മം എടുത്തു. സതോപ്രധാനത്തിൽ നിന്നും സതോ, സതോയിൽ നിന്നും
രജോ, രജോയിൽ നിന്നും തമോയിലേക്ക് വന്നു. ഇത്ര - ഇത്ര ജന്മമെടുത്തു. ഭാരതത്തിൽ
5000 വർഷങ്ങൾക്കു മുൻപ് എപ്പോഴാണോ ലക്ഷ്മീ- നാരായണന്റെ രാജ്യമുണ്ടായിരുന്നത്,
അവിടെ മനുഷ്യന്റെ ആയുസ്സ് എകദേശം 125-150 വർഷമാണ്. ഇതിനെയാണ് അമരലോകമെന്നു
പറയുന്നത്. ഒരിക്കലും അകാലമൃത്യു ഉണ്ടാവുകയില്ല. ഇത് മൃത്യു ലോകമാണ്. അമരലോകത്തിൽ
മനുഷ്യൻ അമരനായിട്ടാണ് ഇരിക്കുന്നത്, ആയുസ്സും വളരെ വലുതായിരിക്കും. സത്യയുഗത്തിൽ
പവിത്ര ഗൃഹസ്ഥ ആശ്രമമായിരുന്നു. നിർവികാരി ലോകം എന്നാണ് പറയുന്നത്. ഇപ്പോൾ
വികാരീലോകമാണ്. ഇപ്പോൾ നിങ്ങൾ കുട്ടികൾക്കറിയാം നമ്മൾ ശിവബാബയുടെ സന്താനമാണ്.
സമ്പത്ത് ശിവബാബയിൽ നിന്നുമാണ് ലഭിക്കുന്നത്. ബ്രഹ്മാബാബ ദാദ, ശിവബാബ ഗോഡ്ഫാദർ.
സമ്പത്ത് മുത്തശ്ശനിൽ നിന്നുമാണ് ലഭിക്കുന്നത്. മുത്തശ്ശന്റെ സമ്പത്തിൽ
എല്ലാവർക്കും അവകാശം ഉണ്ടാകും. പ്രജാപിതാവിനെയാണ് ബ്രഹ്മാവ് എന്നു പറയുന്നത്,
ആദം - ബീബി. ശിവബാബ നിരാകാരനായ ഗോഡ്ഫാദറാണ്. പ്രജാപിതാവ് സാകാരി അച്ഛനുമാകും.
ബ്രഹ്മാവിന് തന്റേതായ ശരീരമുണ്ട്. ശിവബാബയ്ക്ക് തന്റേതായ ശരീരമില്ല. അതിനാൽ
നിങ്ങൾക്ക് ശിവബാബയിൽ നിന്നും ബ്രഹ്മാവിലൂടെ സമ്പത്ത് ലഭിക്കുന്നു. മുത്തശ്ശന്റെ
സമ്പത്ത് അച്ഛനിലൂടെയാണല്ലോ ലഭിക്കുന്നത്. ശിവബാബയിൽ നിന്നും നിങ്ങൾ
ബ്രഹ്മാവിലൂടെ വീണ്ടും മനുഷ്യനിൽ നിന്നും ദേവതയായിമാറിക്കൊണ്ടിരിക്കുകയാണ്.
യുദ്ധം ഒന്നുമില്ലാതെ മനുഷ്യനിൽ നിന്നും ദേവതയായി..... ആക്കിമാറ്റിയതാരാണ്? ഭഗവാൻ
തന്നെ. ഗ്രന്ഥത്തിൽ മഹിമ ചെയ്യുന്നുണ്ടല്ലോ. മഹിമ ധാരാളമുണ്ട്. എങ്ങനെയാണോ ബാബ
പറയാറുണ്ടല്ലോ അള്ളാഹുവിനെ ഓർമ്മിക്കുകയാണെങ്കിൽ ചക്രവർത്തി പദവിയുടെ സമ്പത്ത്
നിങ്ങൾക്കാണ്. ഗുരു നാനാക്കും പറഞ്ഞിട്ടുണ്ട്, സാഹിബിനെ ജപിക്കുകയാണെങ്കിൽ സുഖം
ലഭിക്കും. നിരാകാരനായ അകാലമൂർത്തിയായ ബാബയുടെ തന്നെ മഹിമയാണ് പാടുന്നത്. ബാബ
പറയുകയാണ് എന്നെ ഓർമ്മിക്കുകയാണെങ്കിൽ സുഖം ലഭിക്കും. ഇപ്പോൾബാബയെ തന്നെയാണ്
ഓർമ്മിക്കുന്നത്. യുദ്ധം പൂർത്തിയായി പിന്നീട് ലക്ഷ്മീ-നാരായണന്റെ രാജ്യത്തിൽ
ഒരു ധർമ്മം തന്നെയാണ് ഉണ്ടാവുക. ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. ഭഗവാനു വാചാ-
പതിതപാവനൻ, ജ്ഞാനസാഗരൻ എന്നു ഭഗവാനെ തന്നെയാണ് പറയുന്നത്. ബാബ തന്നെയാണ്
ദുഃഖത്തെ ഹരിച്ച് സുഖം നൽകുന്നത്. എപ്പോഴാണോ നമ്മൾ ബാബയുടെ കുട്ടികളായത്
തീർച്ചയായും നമ്മൾ സുഖത്തിലാണല്ലോ. കൂടുതൽ ഭാരതവാസികൾ സത്യയുഗത്തിലായിരുന്നു.
ബാക്കി എല്ലാ ആത്മാക്കളും ശാന്തിധാമത്തിൽ ആയിരുന്നു. ഇപ്പോൾ എല്ലാ ആത്മാക്കളും
ഇവിടെ വന്നുകൊണ്ടിരിക്കുകയാണ്. പിന്നീട് നമ്മൾ പോയി ദേവിദേവതയായിമാറും.
സ്വർഗത്തിൽ പാർട്ട് അഭിനയിക്കും. ഈ പഴയലോകം ദുഖധാമമാണ്. പുതിയലോകം സുഖധാമമാണ്.
പഴയവീടാണെങ്കിൽ അതിൽ പിന്നീട് പാമ്പും എലിയും എല്ലാം ഉണ്ടാകും. ഈ ലോകം
ഇങ്ങനെയാണ്. ഈ കൽപ്പത്തിന്റെ ആയുസ്സ് 5000 വർഷമാണ്. ഇപ്പോൾ അന്ത്യമാണ്.
ഗാന്ധിജിയും ആഗ്രഹിച്ചിട്ടുണ്ടായിരുന്നു, പുതിയ ലോകം പുതിയ ഡൽഹി രാമരാജ്യമാകണം.
പക്ഷെ ഇത് ബാബയുടെ തന്നെ ജോലിയാണ്. ദേവതകളുടെ രാജ്യത്തെ തന്നെയാണ് രാമരാജ്യം
എന്നു പറയുന്നത്. പുതിയലോകത്തിൽ തീർച്ചയായും ലക്ഷ്മീ-നാരായണന്റെ രാജ്യമുണ്ടാകും.
ആദ്യം രാധയും കൃഷ്ണനും. രണ്ടുപേരും വേറെ വേറെ രാജധാനിയിലായിരുന്നു. പിന്നീടവരുടെ
വിവാഹ നിശ്ചയം കഴിഞ്ഞപ്പോൾ ലക്ഷ്മീ-നാരായണനായിമാറി. തീർച്ചയായും ഈ സമയം
അങ്ങനെയുള്ള കർമ്മം ചെയ്തിട്ടുണ്ടായിരിക്കും. ബാബ നിങ്ങൾക്ക് കർമ്മം, അകർമ്മം ,
വികർമ്മത്തിന്റെ ഗതി മനസ്സിലാക്കി തരികയാണ്. രാവണരാജ്യത്തിൽ മനുഷ്യൻ എന്തു
കർമ്മം ചെയ്താലും അത് വികർമ്മമായിമാറുന്നു. സത്യയുഗത്തിൽ കർമ്മം അകർമ്മമാകുന്നു.
ഗീതയിലുമുണ്ട് എന്നാൽ പേര് മാറ്റി വെച്ചു. എന്നാൽ ഇതാണ് തെറ്റ്. സത്യയുഗത്തിലാണ്
കൃഷ്ണജയന്തി ഉണ്ടാകുന്നത്. ശിവനാണ് നിരാകാരനായ പരംപിതാവ്. കൃഷ്ണൻ സാകാരി
മനുഷ്യനാണ്. ആദ്യം ശിവജയന്തിയാണ് ഉണ്ടാകുന്നത്. പിന്നീട് കൃഷ്ണജയന്തി ഭാരതത്തിൽ
തന്നെയാണ് ആഘോഷിക്കുന്നത്. ശിവരാത്രി എന്നാണ് പറയുന്നത്. ബാബ വന്ന് ഭാരതത്തിന്
സ്വർഗരാജ്യം നൽകുകയാണ്. ശിവജയന്തിക്കുശേഷമാണ് കൃഷ്ണജയന്തി. അതിനിടയിലാണ് രാഖി.
എന്തുകൊണ്ടെന്നാൽ പവിത്രത വേണം. പഴയലോകത്തിന്റെ വിനാശവും വേണം. പിന്നീട്
യുദ്ധമുണ്ടാകുമ്പോൾ എല്ലാം അവസാനിച്ചു. പിന്നീട് നിങ്ങൾ വന്ന് പുതിയലോകത്തിൽ
രാജ്യം ഭരിക്കും. നിങ്ങൾ ഈ പഴയ മൃത്യുലോകത്തിലേക്ക് വേണ്ടിയല്ല പഠിക്കുന്നത്.
നിങ്ങളുടെ പഠനം പുതിയ ലോകമായ അമരലോകത്തിലേക്ക് വേണ്ടിയുള്ളതാണ്. ഇങ്ങനെ ഒരു
കോളേജ് ഉണ്ടായിരിക്കുകയില്ല. ഇപ്പോൾ ബാബ പറയുകയാണ് മൃത്യുലോകത്തിന്റെ അന്തിമമാണ്.
അതിനാൽ പെട്ടെന്ന് പഠിച്ച് സമർത്ഥശാലികളായിമാറണം. ബാബ അച്ഛനുമാണ് പതിതപാവനനുമാണ്.
പഠിപ്പിക്കുന്നുമുണ്ട് അതിനാൽ ഇത് ഈശ്വരീയ സർവ്വകലാശാലയാണ്. ഭഗവാന്റെ വാക്കുകൾ
ആണല്ലോ. കൃഷ്ണൻ സത്യയുഗത്തിലെ രാജകുമാരനാണ്. കൃഷ്ണനും ശിവബാബയിൽ നിന്നുമാണ്
സമ്പത്ത് എടുക്കുന്നത്. ഈ സമയം എല്ലാവരും ഭാവിയിലേക്ക് വേണ്ടി സമ്പത്ത്
നേടിക്കൊണ്ടിരിക്കുകയാണ്. പിന്നീട് എത്രത്തോളം പഠിക്കുന്നുണ്ടോ അത്രയും സമ്പത്ത്
ലഭിച്ചുകൊണ്ടിരിക്കുന്നു. പഠിക്കുന്നില്ലെങ്കിൽ പദവിയും കുറഞ്ഞുപോകും. എവിടെ
വേണമെങ്കിലും ഇരുന്നോളൂ. പഠിച്ചുകൊണ്ടിരിക്കൂ. മുരളി വിദേശത്തും പോകുന്നുണ്ട്.
ബാബ ദിവസവും ജാഗ്രത നൽകിക്കൊണ്ടിരിക്കുന്നുണ്ട്, കുട്ടികളെ ബാബയെ ഓർമ്മിക്കൂ.
ഇതിലൂടെ നിങ്ങളുടെ വികർമ്മം വിനാശമാകും. ആത്മാവിൽ ഏതെല്ലാം കറ പിഠിച്ചിട്ടുണ്ടോ
അത് ഇല്ലാതാകും. ആത്മാവിന് 100 ശതമാനം പവിത്രമായി മാറണം. ഇപ്പോഴാണെങ്കിൽ
അപവിത്രമാണ്. ഭക്തി എല്ലാം മനുഷ്യർ ധാരാളം ചെയ്യുന്നുണ്ട്. തീർത്ഥാടനങ്ങളിലും
മേളകളിലും ലക്ഷക്കണക്കിനു മനുഷ്യർ പോകുന്നുണ്ട്. ഇതെല്ലാം ജന്മ ജന്മാന്തരങ്ങളായി
നടന്നു വരികയാണ്. എത്ര ക്ഷേത്രങ്ങളാണ് ഉണ്ടാക്കുന്നത്. പരിശ്രമം എത്രയാണ്
ചെയ്യുന്നത്. പിന്നെയും ഏണിപ്പടി താഴേക്ക് ഇറങ്ങി വരുകയാണ്. ഇപ്പോൾ
നിങ്ങൾക്കറിയാം നമ്മൾ കയറുന്ന കലയിലൂടെ സുഖധാമത്തിലേക്കു പോകും. പിന്നീട്
നമുക്ക് താഴെ ഇറങ്ങണം. പിന്നീട് കല കുറഞ്ഞുകൊണ്ടിരിക്കും. പുതിയ കെട്ടിടം 10
വർഷങ്ങൾക്കു ശേഷം അതിന്റെ ഭംഗി തീർച്ചയായും കുറഞ്ഞുപോകും. നിങ്ങൾ പുതിയലോകമായ
സത്യയുഗത്തിലായിരുന്നു. 1250 വർഷത്തിനുശേഷം രാമരാജ്യം ആരംഭിച്ചു. ഇപ്പോൾ
പൂർണ്ണമായും തമോപ്രധാനമായി മാറി. മനുഷ്യരെത്രയായി. ലോകം പഴയതായിമാറി.
ലോകത്തിലുള്ളവർ കുടുംബാസൂത്രണത്തിന്റെ പ്ലാൻ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
എത്രയാണ് സംശയിക്കുന്നത്. നമ്മൾ എഴുതാറുണ്ട്, ഇത് ഗോഡ്ഫാദറുടെ തന്നെ ജോലിയാണ്.
സത്യയുഗത്തിൽ 9-10 ലക്ഷം മനുഷ്യരായിരിക്കും. ബാക്കി എല്ലാവരും തന്റെ വീടായ
മധുരമായ വീട്ടിൽ പോയി ഇരിക്കും. ഇതാണ് ഈശ്വരീയ കുടുംബാസൂത്രണം. ഒരു
ധർമ്മത്തിന്റെ സ്ഥാപന. ബാക്കി എല്ലാ ധർമ്മങ്ങളുടെയും വിനാശം. ഇവിടെ ബാബ തന്റെ
ജോലി ചെയ്തുകൊണ്ടിരിക്കുകയാണ്. ലോകത്തിലുള്ളവർ പറയും വികാരത്തിലേക്ക് പോയ്ക്കൊളൂ.
പക്ഷെ കുട്ടികൾ ഉണ്ടാകരുത്. എന്നാൽ ഇങ്ങനെ ചെയ്യാറൊന്നുമില്ല. ഈ പ്ലാനിംഗ്
പരിധിയില്ലാത്ത ബാബയുടെ കൈയിൽ തന്നെയാണ്. ബാബ പറയുകയാണ് ഞാൻ തന്നെയാണ്
ദു:ഖധാമത്തെ സുഖധാമമാക്കി മാറ്റാൻ വരുന്നത്. ഓരോ 5000 വർഷത്തിനുശേഷവും ഞാൻ
വരുന്നു. കലിയുഗത്തിന്റെ അന്തിമത്തിലും സത്യയുഗത്തിന്റെ ആദിയിലും. ഇപ്പോൾ ഇതാണ്
സംഗമം. എപ്പോഴാണോ പതിതലോകത്തിൽ നിന്നും പാവനമാകേണ്ടത്. പഴയലോകത്തിന്റെ വിനാശവും
പുതിയ ലോകത്തിന്റെ സ്ഥാപനയും. ഇത് ബാബയുടെ തന്നെ ജോലിയാണ്. സത്യയുഗത്തിൽ
തന്നെയായിരുന്നു ഒരു ധർമ്മം. ഈ ലക്ഷ്മീ നാരായണൻ വിശ്വത്തിന്റെ അധികാരി. മഹാരാജ-
മഹാറാണി ആയിരുന്നു. ഈ മാല ആരാണ് ഉണ്ടാക്കിയതെന്ന് നിങ്ങൾക്കറിയാമല്ലോ. ഏറ്റവും
മുകളിൽ ശിവബാബയായ പൂവും യുഗിൾ മുത്തുകളായ ബ്രഹ്മാവും സരസ്വതിയും. ആരാണോ
വിശ്വത്തെ നരകത്തിൽ നിന്നും സ്വർഗവും പതിതത്തിൽ നിന്നും പാവനവുമാക്കി
തീർക്കുന്നത്, അവരുടേതാണ് ഈ മാല. അവരുടെ തന്നെയാണ് ഓർമ്മ ഉണ്ടായിരിക്കുക. അതിനാൽ
ബാബ മനസ്സിലാക്കി തരികയാണ് ഇവർ സത്യയുഗത്തിൽ പവിത്രമായിരുന്നല്ലോ. പവിത്ര
പ്രവർത്തിമാർഗമായിരുന്നു. ഇപ്പേഴാണെങ്കിൽ പതീതമാണ്. പതിതപാവനാ വരൂ എന്ന്
പാടാറുണ്ട്. വന്ന് ഞങ്ങളെ പാവനമാക്കി മാറ്റൂ. സത്യയുഗത്തിൽ ഒരിക്കലും ഇങ്ങനെ
വിളിക്കുകയില്ല. സുഖത്തിൽ ഒരിക്കലും ഒരാളും ബാബയെ ഓർമ്മിക്കുകയില്ല. ദു:ഖത്തിൽ
എല്ലാവരും ഓർമ്മിക്കാറുണ്ട്. ബാബ തന്നെയാണ് മുക്തമാക്കുന്നവനും, ദയാഹൃദയനും,
ആനന്ദസാഗരനും വന്ന് എല്ലാവർക്കും മുക്തി ജീവൻമുക്തി നൽകുന്നു. വിളിക്കുന്നതും
ബാബയെ തന്നെയാണ്. വന്ന് ഞങ്ങളെ മധുരമായ വീട്ടിലേക്ക് കൊണ്ടുപോകൂ. അപ്പോൾ
സുഖമേയില്ല. ഇവിടെ പ്രജകളുടെ മുകളിൽ പ്രജകളുടെ ഭരണമാണ്. സത്യയുഗത്തിൽ രാജാവും
റാണിയും പ്രജകളും എല്ലാവരും ഉണ്ട്. ബാബ പറയുകയാണ്- നിങ്ങൾ എങ്ങനെയാണ്
വിശ്വത്തിന്റെ അധികാരിയായിമാറുന്നത്. അവിടെ നിങ്ങളുടെ അടുത്ത് അളവില്ലാത്ത എണ്ണാൻ
പറ്റാത്ത അത്ര ധനം ഉണ്ടായിരുന്നു. സ്വർണ്ണത്തിന്റെ ഇഷ്ടിക കൊണ്ടുള്ള
കെട്ടിടമായിരുന്നു. യന്ത്രം ഉപയോഗിച്ച് സ്വർണ്ണത്തിന്റെ ഇഷ്ടിക
പുറത്തെടുക്കുമായിരുന്നു. പിന്നീടതിൽ വജ്രങ്ങളും വൈഢൂര്യങ്ങളുമെല്ലാം
പതിപ്പിക്കും. ദ്വാപരയുഗത്തിൽ എത്ര വജ്രം ഉണ്ടായിരുന്നു. അത്
കൊള്ളയടിച്ചുകൊണ്ടുപോയി. ഇപ്പോൾ കുറച്ചു സ്വർണ്ണം പോലും കാണപ്പെടുന്നില്ല. ഇതും
ഡ്രാമയിൽ അടങ്ങിയിട്ടുള്ളതാണ്. ബാബ പറയുകയാണ്, ഞാൻ ഓരോ 5000 വർഷത്തിനു ശേഷവും
വരുന്നു. പഴയലോകത്തിന്റെ വിനാശത്തിനുവേണ്ടിയാണ് ഈ ആറ്റോമിക് ബോംബ് മുതലായവ
ഉണ്ടാക്കിയത്. ഇതാണ് സയൻസ്. ബുദ്ധിയിൽ നിന്നുമാണ് ഇങ്ങനെയുള്ള വസ്തുക്കൾ
വന്നിട്ടുള്ളത്. ഇതിലൂടെ തന്റെ തന്നെ കുലത്തിന്റെ വിനാശം ചെയ്യുന്നു. ഇതാരും
എടുത്തുവെക്കാൻ വേണ്ടി ഉണ്ടാക്കുകയില്ല. റിഹേഴ്സൽ നടന്നുകൊണ്ടിരിക്കുകയാണ്.
ഏതുവരെ രാജധാനി സ്ഥാപിക്കുന്നില്ലയോ അതുവരെ യുദ്ധം നടക്കുകയില്ല.
തയ്യാറെടുപ്പുകൾ നടന്നുകൊണ്ടി രിക്കുകയാണ്. അതിനോടൊപ്പം പ്രകൃതി ക്ഷോഭങ്ങളും
ഉണ്ടാകും. ഇത്രയും ആളുകൾ ഉണ്ടാവുകയില്ല.
ഇപ്പോൾ കുട്ടികൾക്ക് ഈ പഴയലോകത്തെ മറക്കണം. ബാക്കി മധുരമായ വീട്, സ്വർഗത്തിലെ
ചക്രവർത്തി പദവി ഓർമ്മിക്കണം. എങ്ങനെയാണോ പുതിയ വീട് ഉണ്ടാക്കുന്നത്, അപ്പോൾ
പിന്നീട് ബുദ്ധിയിൽ പുതിയ വീടിന്റെ തന്നെ ഓർമ്മ വരുമല്ലോ. ഇപ്പോൾ പുതിയ
ലോകത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്. ബാബയാണ് സർവ്വരുടെയും സദ്ഗതി
ദാതാവ്. ആത്മക്കളെല്ലാം തിരിച്ചുപോകും. ബാക്കി ശരീരം ഇവിടെ ഇല്ലാതാകും ആത്മാവ്
പവിത്രമായിമാറും. ബാബയുടെ ഓർമ്മയിലൂടെ തീർച്ചയായും പവിത്രമായിമാറണം. ദേവതകൾ
പവിത്രമാണല്ലോ, അവരുടെ മുന്നിൽ ഒരിക്കലും ബീഡി, പുകയില എന്നിവ വെയ്ക്കുകയില്ല.
അവർ വൈഷ്ണവരാണ്. വിഷ്ണുപുരി എന്നാണ് പറയുന്നത്. അത് തന്നെയാണ് നിർവികാരിലോകം.
ഇത് വികാരീലോകമാണ്. ഇപ്പോൾ നിർവ്വികാരീലോകത്തിലേക്ക് പോകണം. സമയം ബാക്കി
കുറച്ചേയുള്ളൂ. ഉത് സ്വയം മനസ്സിലാക്കാൻ സാധിക്കും. - അറ്റോമിക് ബോംബിലൂടെ എല്ലാം
അവസാനിക്കും. യുദ്ധം ഉണ്ടാവുക തന്നെ ചെയ്യും. അവർ പറയും ഞങ്ങളെ ആരോ
പ്രേരിപ്പിക്കുന്നുണ്ട്. അതുകൊണ്ടാണ് ഉണ്ടാക്കി ക്കൊണ്ടിരിക്കുന്നത്. തന്റെ
കുലത്തിന്റെ തന്നെ വിനാശമാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നും അറിയാം. പക്ഷെ
ഉണ്ടാക്കാതിരിക്കാൻ സാധിക്കുകയില്ല. ശങ്കരനിലൂടെ വിനാശം. ഇതും ഡ്രാമയിൽ
അടങ്ങിയിട്ടുള്ളതാണ്. വിനാസം മുന്നിൽ നിൽക്കുകയാണ്. ജ്ഞാനയജ്ഞത്തിലൂടെ
വിനാശജ്വാല പ്രജ്ജ്വലിതമാകും. ഇപ്പോൾ നിങ്ങൾ സ്വർഗത്തിന്റെ
അധികാരയായിമാറുന്നതിനുവേണ്ടി പഠിച്ചുകൊണ്ടിരിക്കുകയാണ്. ഈ പഴയലോകം അവസാനിച്ച്
പുതിയതായിമാറും. ഈ ചക്രം കറങ്ങിക്കൊണ്ടിരിക്കുകയാണ്. ചരിത്രം ആവർത്തിക്കും.
ആദ്യം ആദീസനാതന ദേവീദേവതാ ധർമ്മമായിരുന്നു. പിന്നീട് ചന്ദ്രവംശീ ക്ഷത്രിയ ധർമ്മം
അതിനു ശേഷം ഇസ്ലാം, ബുദ്ധൻ മുതലായവർ വരും. പിന്നീട് ആദ്യ നമ്പറിലുള്ളവർ വരും.
ബാക്കി എല്ലാം വിനാശമാകും. നിങ്ങൾ കുട്ടികളെ ആരാണ് പഠിപ്പിച്ചുകൊണ്ടിരിക്കുന്നത്.
നിരാകാരനായ ശിവബാബ. ബാബ തന്നെയാണ് ശിക്ഷകനും സദ്ഗുരുവും. വന്നപ്പോൾ തന്നെ പഠനം
ആരംഭിച്ചു കഴിഞ്ഞു. അതിനാലാണ് എഴുതിയിട്ടുള്ളത്. ശിവജയന്തിയിൽ നിന്നും
ഗീതാജയന്തി. ഗീതാജയന്തിയിൽ നിന്നും ശ്രീകൃഷ്ണജയന്തി. ശിവബാബ സത്യയുഗത്തിന്റെ
സ്ഥാപനയാണ് ചെയ്യുന്നത്. കൃഷ്ണപുരി എന്ന് സത്യയുഗത്തെയാണ് പറയുന്നത്. ഇപ്പോൾ
നിങ്ങളെ ഒരു സന്യാസിയോ, മനുഷ്യരോ അല്ല പഠിപ്പിക്കുന്നത്. ഇത് ദു:ഖഹർത്താവും
സുഖകർത്താവുമായ പരിധിയില്ലാത്ത ബാബയാണ്. 21 ജന്മത്തേക്ക് നിങ്ങൾക്ക് സമ്പത്ത്
നൽകുകയാണ്. വിനാശം ഉണ്ടാവുക തന്നെ വേണം. ഈ സമയത്തേക്ക് തന്നെയാണ് പറയുന്നത്.
ചിലരുടേത് മണ്ണിൽ ലയിക്കും. ചിലരുടേത് ഗവൺമെന്റ് കഴിക്കും. കള്ളന്മാർ ധാരാളം
ഉണ്ടാകും. തീ പിടുത്തം ഉണ്ടാകും. ഈ യജ്ഞത്തിൽ എല്ലാം സ്വാഹാ ചെയ്യപ്പെടും. ആദ്യം
കുറച്ചു അഗ്നിപിടിക്കും. പിന്നെ എല്ലാം അവസാനിക്കും. അധികം താമസിക്കുകയില്ല.
പരസ്പരം എല്ലാവരും യുദ്ധം ചെയ്യും. മോചിപ്പിക്കാൻ ഒരാളും ഉണ്ടാവുകയില്ല.
രക്തപ്പുഴയ്ക്ക് ശേഷം പിന്നെ പാൽപ്പുഴ ഒഴുകും. ഇതിനെയാണ് പറയുന്നത് ഒരു
കാരണവുമില്ലാതെ രക്തചൊരിച്ചലിന്റെ കളി. കുട്ടികൾക്ക് സാക്ഷാത്ക്കാരവും
നൽകിയിട്ടുണ്ട്. പിന്നീട് ഈ കണ്ണുകളിലൂടെ കാണും. വിനാശത്തിനു മുമ്പ് ബാബയെ
ഓർമ്മിക്കുകയാണെങ്കിൽ തമോപ്രധാനത്തിൽ നിന്നും ആത്മാവ് സതോപ്രധാനമായിമാറും. ബാബ
പുതിയ ലോകത്തെ സ്ഥാപിക്കുന്നതിനുവേണ്ടി നിങ്ങളെ തയ്യാറാക്കിക്കൊണ്ടിരിക്കുകയാണ്.
രാജധാനി പൂർണ്ണമായും സ്ഥാപിച്ചാൽ പിന്നീട് വിനാശമുണ്ടാകും. ശരി.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
വിഷ്ണുപുരിയിലേക്ക് പോകുന്നതിനുവേണ്ടി സ്വയം യോഗ്യനായിമാറണം. അശുദ്ധമായത്
കഴിക്കുന്നതും കുടിക്കുന്നതും ത്യാഗം ചെയ്യണം. വിനാശത്തിനുമുമ്പ് തന്റെതായി
എന്തെല്ലാമുണ്ടോ അത് സഫലീകരിക്കണം.
2. പെട്ടെന്ന് പെട്ടെന്ന്
പഠിച്ച് സമർത്ഥരാകണം. ഒരു വികർമ്മവും ഉണ്ടാകാതിരിക്കാൻ ശ്രദ്ധിക്കണം.
വരദാനം :-
പരാതികളെ
ഓർമയിലേക്ക് പരിവർത്തനപ്പെടുത്തുന്ന സ്വതവേ നിരന്തരയോഗി ഭവ
സംഗമയുഗത്തിന്റെ
വിശേഷതയാണ് ഇപ്പോഴിപ്പോൾ പുരുഷാർത്ഥം, ഇപ്പോഴിപ്പോൾ പ്രത്യക്ഷഫലം. ഇപ്പോൾ
സ്മൃതിസ്വരൂപം, ഇപ്പോൾ പ്രാപ്തിയുടെ അനുഭവം. ഭാവിയുടെ ഗാരന്റി ഉള്ളതുതന്നെയാണ്
എന്നാൽ ഭാവിയെക്കാൾ ശ്രേഷ്ഠ ഭാഗ്യം ഇപ്പോഴത്തേതു തന്നെയാണ്. ഈ ഭാഗ്യത്തിന്റെ
ലഹരിയിൽ കഴിയൂ എങ്കിൽ സ്വതവേ ഓർമ ഉണ്ടാകും. എവിടെ ഓർമയുണ്ടോ അവിടെ പരാതിയില്ല.
എന്തു ചെയ്യും, എങ്ങനെ ചെയ്യും, ഇങ്ങനെ സംഭവിക്കില്ലല്ലോ, ഒന്ന് സഹായിക്കൂ-
ഇതാണ് പരാതി. അപ്പോൾ പരാതി വിട്ട് സ്വതവേ യോഗി നിരന്തരയോഗിയാകൂ
സ്ലോഗന് :-
ആരാണോ സ്വയം
അതിഥി എന്ന് മനസിലാക്കി നടക്കുന്നത് അവരാണ് മഹത്തായ സ്ഥിതിയുടെ അനുഭവം
ചെയ്യുന്നത്
അവ്യക്തസൂചനകൾ: ഏകതയുടെയും
വിശ്വാസത്തിന്റെയും വിശേഷതയിലൂടെ സഫലതാ സമ്പന്നമാകൂ
സംഘടനയുടെ ബലം,
സ്നേഹത്തിന്റെ ബലം, പരസ്പര സഹയോഗം നൽകുന്നതിന്റെ ബലം, സഹനശീലതയുടെ ബലം ശേഖരിക്കൂ
എങ്കിൽ മായയ്ക്ക് ഒരിക്കലും യുദ്ധം ചെയ്യാനാവുകയില്ല. പിന്നീട് ജയജയാരവത്തിന്റെ
മുദ്രാവാക്യങ്ങൾ മുഴങ്ങും. ഇത്രയും എല്ലാവരും അനേകരായിട്ടും ഒന്നായി
കാണപ്പെടുമ്പോൾ, ഒന്നിന്റെ തന്നെ ലഹരിയിൽ മുഴുകി, ഏകരസസ്ഥിതിയിൽ സ്ഥിതി
ചെയ്യുമ്പോൾ പ്രത്യക്ഷതയുടെ ലക്ഷണം കാണപ്പെടും. താങ്കളേവരുടെയും പ്രതിജ്ഞ തന്നെ
പ്രത്യക്ഷതയെ സമീപം കൊണ്ടുവരും.