മധുരമായ കുട്ടികളേ -
പഠിപ്പ് തന്നെയാണ് സമ്പാദ്യം, പഠിപ്പ് സമ്പാദ്യത്തിന്റെ ഉറവിടമാണ്, ഈ
പഠിപ്പിലൂടെത്തന്നെയാണ് നിങ്ങള്ക്ക് 21 ജന്മത്തേയ്ക്കുളള ഖജനാക്കള്
ശേഖരിക്കേണ്ടത്.
ചോദ്യം :-
ബൃഹസ്പതി ദശയുള്ള കുട്ടികളുടെ അടയാളങ്ങള് എന്തെല്ലാമാണ് കാണപ്പെടുക?
ഉത്തരം :-
അവരുടെ
പൂര്ണ്ണ ശ്രദ്ധ ശ്രീമതത്തിലായിരിക്കും. പഠിപ്പ് നല്ല രീതിയില് പഠിക്കുന്നു.
ഒരിക്കലും തോറ്റുപോകുകയില്ല. ശ്രീമതം ലംഘിക്കുന്നവര് തന്നെയാണ് പഠിപ്പില്
തോറ്റുപോകുന്നത്, അവരുടെ മേല് തന്നെയാണ് രാഹുവിന്റെ ദശയും ഉണ്ടാകുന്നത്. ഇപ്പോള്
നിങ്ങള് കുട്ടികള്ക്ക് വൃക്ഷപതിയായ ബാബയിലൂടെ ബൃഹസ്പതിയുടെ ദശ ഉണ്ടാകുന്നു.
ഗീതം :-
ഈ
പാപത്തിന്റെ ലോകത്തുനിന്ന്....
ഓംശാന്തി.
ഇത് പാപാത്മാക്കളുടെ വിളിയാണ്. നിങ്ങള്ക്ക് വിളിക്കേണ്ട ആവശ്യമില്ല കാരണം
നിങ്ങള് പാവനമായിക്കൊണ്ടിരിക്കുന്നു. ഇത് ധാരണ ചെയ്യേണ്ട കാര്യമാണ്. വളരെ
ഉയര്ന്ന ഖജനാക്കളാണ് നമുക്ക് ലഭിക്കുന്നത്. വിദ്യാലയത്തിലുള്ള പഠിപ്പിനേയും
ഖജനാവ് എന്ന് പറയുന്നു. ശരീര നിര്വാഹണാര്ത്ഥത്തിനു വേണ്ടിയും പഠിപ്പിലൂടെയാണ്
സമ്പാദിക്കുന്നത്. ഭഗവാനാണ് പഠിപ്പിക്കുന്നത് എന്ന് കുട്ടികള്ക്കറിയാം. ഇത് വളരെ
ഉയര്ന്ന പഠിപ്പാണ്. ഇത് വളരെ ഉയര്ന്ന സമ്പാദ്യവുമാണ്. കാരണം ലക്ഷ്യം തൊട്ടു
മുന്നില് തന്നെയുണ്ട്. സത്യം സത്യമായ സത്സംഗം ഇത് ഒന്നു മാത്രമാണ്. ബാക്കി എല്ലാം
അസത്യമായ സംഗമാണ്. നിങ്ങള്ക്കറിയാം മുഴുവന് കല്പ്പത്തിലും ഒരു പ്രാവശ്യം
മാത്രമാണ് ഈ സത്സംഗം ഉണ്ടാകുന്നത്. പതിതപാവനാ വരൂ എന്നു പറഞ്ഞ് വിളിക്കുന്നുണ്ട്.
അവര് വിളിച്ചുകൊണ്ടിരിക്കുന്നു, ഇപ്പോള് ഇവിടെ ബാബ നിങ്ങളുടെ മുന്നില്
ഇരിക്കുന്നു. നിങ്ങള് കുട്ടികള്ക്കറിയാം നമ്മള് പുതിയ ലോകത്തിനായുള്ള
പുരുഷാര്ത്ഥം ചെയ്തുകൊണ്ടിരിക്കുകയാണ്, അവിടെ ദുഖത്തിന്റെ പേരോ അടയാളമോ
ഉണ്ടാകില്ല. സ്വര്ഗ്ഗത്തില് നിങ്ങള്ക്ക് സദാ സുഖം ലഭിക്കും. നരകത്തില് ആര്ക്കും
സുഖം ലഭിക്കുന്നില്ല. ഇത് വിഷയ സാഗരമാണ്, കലിയുഗമാണ്. എല്ലാവരും ദുഃഖികളാണ്.
ഭ്രഷ്ടാചാരത്തിലൂടെ ജന്മമെടുക്കുന്നതുകൊണ്ടാണ് ആത്മാക്കള്
വിളിച്ചുകൊണ്ടിരിക്കുന്നത്- ബാബാ നമ്മള് പതിതമായിരിക്കുന്നു. പാവനമാകുന്നതിനു
വേണ്ടി ഗംഗയില് പോയി സ്നാനം ചെയ്യുന്നു. ശരി, സ്നാനം ചെയ്തുവെങ്കില്
പാവനാമാകേണ്ടതല്ലേ. പിന്നീട് എന്തിനാണ് ഇടക്കിടെ ബുദ്ധിമുട്ട് അനുഭവിക്കുന്നത്?
ബുദ്ധിമുട്ടുകള് അനുഭവിച്ച് ഏണിപ്പടി താഴേക്ക് ഇറങ്ങി പാപാത്മാവായിത്തീരുന്നു.
84 ജന്മത്തിന്റെ രഹസ്യവും നിങ്ങള് കുട്ടികള്ക്ക് ബാബയിലൂടെയാണ് മനസ്സിലായത്.
അന്യധര്മ്മത്തിലുള്ളവര് 84 ജന്മങ്ങള് എടുക്കുന്നില്ല. ഈ 84 ജന്മത്തിന്റെ ചിത്രം
(ഏണിപ്പടി) വളരെ നന്നായി ഉണ്ടാക്കിയിട്ടുണ്ട്. ഗീതയില് കല്പ്പ വൃക്ഷത്തിന്റേയും
ചിത്രമുണ്ട്. എന്നാല് എപ്പോഴാണ് ഭഗവാന് വന്ന് ഗീത കേള്പ്പിച്ചത്, വന്ന് എന്താണ്
ചെയ്തത്, ഇതൊന്നും തന്നെ അറിയില്ല. അന്യധര്മ്മത്തിലുള്ളവര്ക്ക് തന്റെ
ശാസ്ത്രത്തെക്കുറിച്ച് അറിയാം, ഭാരതവാസികള്ക്ക് ഒന്നും തന്നെ അറിയില്ല. ബാബ
പറയുന്നു ഞാന് സംഗമയുഗത്തിലാണ് സ്വര്ഗ്ഗത്തെ സ്ഥാപിക്കാനായി വരുന്നത്. ഇത്
ഡ്രാമയില് ഒരിക്കലും മാറുകയില്ല. എന്തെല്ലാമാണോ ഡ്രാമയില് അടങ്ങിയിട്ടുള്ളത്
അതെല്ലാം വീണ്ടും ആവര്ത്തിക്കുക തന്നെ വേണം. അല്ലാതെ അതിനൊരിക്കലും മാറ്റം
സംഭവിക്കുന്നില്ല. നിങ്ങള് കുട്ടികളുടെ ബുദ്ധിയില് ഡ്രാമയുടെ
ചക്രത്തെക്കുറിച്ചുള്ള രഹസ്യം മുഴുവനായും ഉണ്ട്. ഈ ഡ്രാമയുടെ 84 ജന്മങ്ങളുടെ
ചക്രത്തില് നിന്നും നിങ്ങള്ക്ക് ഒരിക്കലും മുക്തമാവാന് സാധിക്കില്ല അതായത് ഈ
ലോകം ഒരിക്കലും പൂര്ണ്ണമായും നശിക്കുന്നില്ല. വിശ്വത്തിന്റെ ചരിത്രവും
ഭൂമിശാസ്ത്രവും ആവര്ത്തിക്കപ്പെട്ടുകൊണ്ടിരിക്കും. ഈ 84 ജന്മങ്ങളുടെ
ചക്രത്തെക്കുറിച്ച് അറിയുന്നത് വളരെ ആവശ്യമാണ്. ത്രിമൂര്ത്തിയുടെയും
സൃഷ്ടിചക്രത്തിന്റെയും ചിത്രം മുഖ്യമാണ്. സൃഷ്ടിചക്രത്തിന്റെ ചിത്രത്തില് വളരെ
വ്യക്തമായി കാണിച്ചിട്ടുണ്ട് - ഓരോ യുഗത്തിന്റെയും കാലയളവ് 1250 വര്ഷമാണെന്ന്.
ഈ ചിത്രം അന്ധന്മാര്ക്കു മുന്നിലെ കണ്ണാടി പോലെയാണ്. 84
ജന്മത്തെക്കുറിച്ചറിയാനുള്ള കണ്ണാടി. ബാബ നിങ്ങള് കുട്ടികളുടെ ദശയെക്കുറിച്ച്
വര്ണ്ണിക്കുന്നു. ബാബ നിങ്ങള്ക്ക് പരിധിയില്ലാത്ത ദശയെക്കുറിച്ച് പറഞ്ഞു തരുന്നു.
ഇപ്പോള് നിങ്ങള് കുട്ടികളുടെ മേല് അവിനാശീ ദശയാണ് ഇരിക്കുന്നത്. പിന്നീട്
പഠിപ്പിലാണ് മുഴുവന് ആധാരം. ചിലര്ക്ക് ബൃഹസ്പതിയുടെ ദശ, ചിലര്ക്ക് ശുക്രന്റെ,
ചിലരില് രാഹുവിന്റെ ദശ. തോറ്റുപോയി എങ്കില് രാഹുവിന്റെ ദശയാണ് എന്ന് പറയാറുണ്ട്.
ഇവിടെയും അങ്ങനെത്തന്നെയാണ്. ശ്രീമതം അനുസരിക്കുന്നില്ലായെങ്കില് രാഹുവിന്റെ
അവിനാശീ ദശ ഉണ്ടാകുന്നു. ബൃഹസ്പതിയുടെയും അവിനാശീ ദശയുണ്ട്, പിന്നീട് രാഹുവിന്റെ
ദശയും ഉണ്ടാകുന്നു. കുട്ടികള്ക്ക് പഠിപ്പിന്മേല് പൂര്ണ്ണ ശ്രദ്ധ നല്കണം. ഇതില്
ഒരിക്കലും ഒഴിവുകഴിവ് പറയരുത്. സെന്റര് ദൂരെയാണ്, ഇതാണ്.... കാല്നടയായി 6
മണിക്കൂര് എടുക്കുമെങ്കിലും എത്തിച്ചേരണം. മനുഷ്യര് യാത്രകള്ക്ക് പോകാറുണ്ട്.
എത്ര ബുദ്ധിമുട്ടാണ് അനുഭവിക്കുന്നത്. മുമ്പ് ഒരുപാട് പേര് കാല്നടയാത്ര
ചെയ്തിരുന്നു. കാളവണ്ടിയിലും പോയിരുന്നു. ഇവിടെ പട്ടണമാണ്. ബാബയുടെ എത്ര വലിയ
സര്വ്വകലാശാലയാണ് ഇത്, ഇതിലൂടെ നിങ്ങള് ലക്ഷ്മീ-നാരായണനായി മാറുന്നു. ഇത്രയ്ക്കും
ഉയര്ന്ന പഠിപ്പിനു വേണ്ടി ദൂരെയാണ്, അവസരമില്ല എന്നൊക്കെ ആരെങ്കിലും പറയുമോ.
ഇതിന് ബാബ എന്താണ് പറയുക? അതിനര്ത്ഥം ആ കുട്ടിക്ക് യോഗ്യതയില്ല. ബാബ ഉയര്ത്താന്
വേണ്ടി വരുമ്പോള് ഇങ്ങനെ പറയുന്നവര് അവനവന്റെ തന്നെ സത്യനാശം ചെയ്യുന്നു.
ശ്രീമത്ത് പറയുന്നു- പവിത്രമായി മാറൂ, ദൈവീക ഗുണങ്ങള് ധാരണ ചെയ്യൂ. ഒരുമിച്ചു
കഴിഞ്ഞുകൊണ്ടും വികാരത്തിലേക്ക് പോകരുത്. ജ്ഞാനയോഗത്തിന്റെ വാള് ഇടയ്ക്ക്
വയ്ക്കണം, നമുക്ക് പവിത്ര ലോകത്തിന്റെ അധികാരിയായി മാറണം. ഇപ്പോള് പതിതലോകത്തിലെ
അധികാരിയാണ്. ദേവതകള് ആദ്യം ഡബിള് കിരീടധാരികളായിരുന്നു. പിന്നീട്
അരക്കല്പ്പത്തിനു ശേഷം പ്രകാശ കിരീടം ഇല്ലാതാകുന്നു. ഈ സമയം ആരിലും പ്രകാശ
കിരീടം ഇല്ല. കേവലം ധര്മ്മസ്ഥാപകരില് ഉണ്ടായിരിക്കാം കാരണം അവര് പവിത്ര
ആത്മാക്കള് ആദ്യമായി ഒരു ശരീരത്തിലേക്ക് പ്രവേശിച്ചിരിക്കുകയാണ്. ഈ ഭാരതത്തില്
തന്നെയാണ് ഡബിള് കിരീടധാരികളും സിംഗിള്(ഒന്ന്) കിരീടധാരികളും ഉണ്ടായിരുന്നത്.
ഇപ്പോഴും ഡബിള് കിരീടധാരികള്ക്കു മുന്നില് ഒറ്റ കിരീടമുള്ളവര് ചെന്ന്
തലകുനിക്കുന്നു. കാരണം അവര് പവിത്രമായ മഹാരാജാ-റാണിയാണ്. മഹാരാജാക്കന്മാര്
രാജാക്കന്മാരെക്കാളും വലുതാണ്, അവര് വലിയ വലിയ ജന്മിമാര് ആയിരിക്കും. രാജസഭയില്
ഇരിക്കുകയാണെങ്കിലും മഹാരാജാക്കന്മാര് മുന്നിലും രാജാക്കന്മാര് നമ്പര്വൈസ് ആയി
പിറകിലും ഇരിക്കുന്നു. നിയമമനുസരിച്ചാണ് രാജസഭ കൂടുന്നത്. ഇവിടെ ഈശ്വരീയ സഭയാണ്.
ഇതിനെ ഇന്ദ്രസഭ എന്നും പറയപ്പെടുന്നു. നിങ്ങള് ജ്ഞാനത്തിലൂടെ മാലാഖമാരായി
മാറുന്നു. സൗന്ദര്യമുള്ളവരെയാണ് മാലാഖ എന്നു പറയുന്നത്. കൃഷ്ണന്റെയും രാധയുടെയും
സ്വാഭാവികമായ സൗന്ദര്യമാണ്, അതുകൊണ്ടാണ് അവരെ സൗന്ദര്യമുള്ളവര് എന്നു പറയുന്നത്.
പിന്നീട് എപ്പോഴാണോ അവര് കാമചിതയില് ഇരിക്കുന്നത് അപ്പോള് അവരും ഭിന്ന-ഭിന്ന
നാമരൂപത്തില് ജന്മമെടുത്ത് കറുത്തതായി മാറുന്നു. ശാസ്ത്രങ്ങളിലൊന്നും ഈ
കാര്യങ്ങള് ഇല്ല. ജ്ഞാനം ഭക്തി വൈരാഗ്യം. ഇതില് ജ്ഞാനമാണ് ഏറ്റവും ഉയര്ന്നത്.
ഇപ്പോള് നിങ്ങള് ജ്ഞാനം പ്രാപ്തമാക്കിക്കൊണ്ടിരിക്കുകയാണ്. നിങ്ങള്ക്ക്
ഭക്തിയോടാണ് വൈരാഗ്യമുള്ളത്. ഈ മുഴുവന് തമോപ്രധാന ലോകവും ഇപ്പോള് നശിക്കാന്
പോകുന്നു, അതുകൊണ്ടാണ് അതിനോട് വൈരാഗ്യമുള്ളത്. എപ്പോഴാണോ പുതിയ കെട്ടിടം
നിര്മ്മിക്കുന്നത് അപ്പോള് പഴയതിനോട് സ്വതവെ വൈരാഗ്യം ഉണ്ടാകുന്നു. അവിടെ
പരിധിയുള്ള കാര്യവും ഇവിടെ പരിധിയില്ലാത്ത കാര്യവുമാണ്. ഇപ്പോള് നിങ്ങളുടെ
ബുദ്ധി പുതിയ ലോകത്തിന്റെ വശത്താണ്, പഴയ ലോകം നരകമാണ്, സത്യ-ത്രേതായുഗത്തെ
ശിവാലയം എന്നു പറയുന്നു. ശിവബാബയാല് സ്ഥാപിക്കപ്പെട്ടതല്ലേ. ഇപ്പോള് ഈ
വേശ്യാലയത്തോട് നിങ്ങള്ക്ക് വെറുപ്പ് ഉണ്ടാകണം. പലര്ക്കും വെറുപ്പ് വരുന്നില്ല.
പലരും വിവാഹമാകുന്ന നശിപ്പിക്കുന്ന ഗട്ടറിലേക്ക് വീഴാന് ആഗ്രഹിക്കുന്നു.
മനുഷ്യര് എല്ലാവരും വിഷയവൈതരണീ നദിയില്, അഴുക്കില് അകപ്പെട്ടിരിക്കുകയാണ്.
പരസ്പരം ദുഖം നല്കുന്നു. ഇങ്ങനെ പറയാറുണ്ട് അമൃത് ഉപേക്ഷിച്ച് വിഷത്തിന് പിറകേ
പോയി. എന്തെല്ലമാണോ പറയുന്നത് അതിന്റെ അര്ത്ഥം മനസ്സിലാക്കുന്നില്ല. നിങ്ങള്
കുട്ടികളിലും നമ്പര്വൈസാണ്. വിവേകശാലികയായ ടീച്ചര്ക്ക് വിദ്യാര്ത്ഥികളെ
കാണുമ്പോള് തന്നെ മനസ്സിലാക്കാന് സാധിക്കും ഇവരുടെ ബുദ്ധി എവിടെയെല്ലാമാണ്
അലഞ്ഞുകൊണ്ടിരിക്കുന്നത്, ക്ലാസ്സിന്റെ സമയത്ത് ആരെങ്കിലും കോട്ടുവായ ഇടുകയോ
ഉറക്കം തൂങ്ങുകയോ ചെയ്യുകയാണെങ്കില് മനസ്സിലാക്കാന് സാധിക്കും ഇവരുടെ ബുദ്ധി
വീട്ടുകാര്യങ്ങളിലും ജോലിയിലും അലഞ്ഞുകൊണ്ടിരിക്കുന്നു. കോട്ടുവായ ഇടുന്നത്
ക്ഷീണത്തിന്റെ അടയാളമാണ്. ജോലിസമയത്ത് സമ്പാദിച്ചുകൊണ്ടിരിക്കുമ്പോള് രാത്രി
1-2 മണി വരെയും ഉണര്ന്നിരിക്കുന്നു, ആ സമയത്ത് ഒരിക്കലും കോട്ടുവായ വരുന്നില്ല.
ഇവിടെ ബാബ എത്ര ഖജനാക്കളാണ് നല്കുന്നത്. കോട്ടുവായ ഇടുക എന്നത് നഷ്ടത്തിന്റെ
അടയാളമാണ്. പാപ്പരാകുന്നവര് ഉറക്കം തൂങ്ങുകയും കോട്ടുവായ ഇടുകയും ചെയ്യുന്നു.
നിങ്ങള്ക്കാണെങ്കില് ഖജനാക്കള് ലഭിച്ചുകൊണ്ടേയിരിക്കുന്നു. അപ്പോള് എത്ര
അറ്റന്ഷന് നല്കേണ്ടതുണ്ട്. പഠിക്കുന്ന സമയത്ത് കോട്ടുവായ ഇടുകയാണെങ്കില്
വിവേകശാലികളായ ടീച്ചര്ക്ക് മനസ്സിലാക്കാന് സാധിക്കും ഇവരുടെ ബുദ്ധിയോഗം പുറമേ
മറ്റുള്ള സ്ഥലത്ത് അലഞ്ഞുകൊണ്ടിരിക്കുന്നു. ഇവിടെ ഇരുന്നുകൊണ്ടും വീടിനെ ഓര്മ്മ
വരുന്നു, കുട്ടികളെ ഓര്മ്മ വരുന്നു. ഇവിടെ നിങ്ങള്ക്ക് ഭഠ്ടിയില് ഇരിക്കണം,
മറ്റാരെയും തന്നെ ഓര്മ്മ വരരുത്. 6 ദിവസത്തെ ഭഠ്ടിയിലിരുന്ന ശേഷം, അവസാനം
മറ്റാരുടെയെങ്കിലും ഓര്മ്മ വന്നു, കത്തെഴുതിയെങ്കില് അവര് തോറ്റുപോയി. പിന്നീട്
ആദ്യം മുതല് ഏഴു ദിവസത്തെ ഭഠ്ടി ആരംഭിക്കാന് പറയും. ഏഴ് ദിവസത്തെ
ഭഠ്ടിയിലിരിക്കുന്നത് എല്ലാ അസുഖങ്ങളില് നിന്നും മുക്തമാകാനാണ്. നിങ്ങള്
അരക്കല്പത്തെ മഹാരോഗികളാണ്. ഇരിക്കെ തന്നെ ദുര്മരണങ്ങള് സംഭവിക്കുന്നു.
സത്യയുഗത്തില് ഇങ്ങനെ ഒരിക്കലും ഉണ്ടാകുന്നില്ല. ഇവിടെ എന്തെങ്കിലും അസുഖങ്ങള്
സംഭവിച്ചുകൊണ്ടേയിരിക്കുന്നു. മരണസമയത്ത് ഏതെങ്കിലും അസുഖത്തില് പെട്ട്
നിലവിളിച്ചു കൊണ്ടേയിരിക്കുന്നു. സ്വര്ഗ്ഗത്തില് അല്പം പോലും ദുഃഖം
ഉണ്ടായിരിക്കുകയില്ല. അവിടെ സമയമാകുമ്പോള് മനസ്സിലാക്കുന്നു- ഇപ്പോള് സമയം
പൂര്ത്തിയായി, നമുക്ക് ഈ ശരീരം ഉപേക്ഷിച്ച് ചെറിയൊരു കുട്ടിയായി മാറണം. ഇവിടേയും
നിങ്ങള്ക്ക് അവസാന സമയത്ത് പദവിയുടെ സാക്ഷാത്കാരം ലഭിക്കുന്നു. അങ്ങനെ ധാരാളം
പേര്ക്ക് സാക്ഷാത്കാരം ഉണ്ടായിട്ടുണ്ട്. ജ്ഞാനത്തിലൂടെ അറിയാന് സാധിക്കുന്നു
നമ്മള് യാചകരില് നിന്നും രാജകുമാരനായിത്തീരുകയാണ്. നമ്മുടെ ലക്ഷ്യം തന്നെ
രാധാ-കൃഷ്ണനായിത്തീരുക എന്നതാണ്. ലക്ഷ്മീ-നാരായണന് എന്നല്ല കൃഷ്ണന്-രാധയ്ക്കു
സമാനമായാണ് മാറേണ്ടത്. കാരണം മുഴുവന് 5000 വര്ഷത്തിന്റെയും ചക്രത്തിലേക്ക്
ഇവരാണ് വരുന്നത്. ലക്ഷ്മീ നാരായണന് ആകാനായി വീണ്ടും 20-25 വര്ഷം എടുക്കുന്നു.
അതുകൊണ്ട് കൃഷ്ണന്റെ മഹിമയാണ് കൂടുതല് ഉള്ളത്. ഇതാര്ക്കും തന്നെ അറിയില്ല
കൃഷ്ണനും രാധയുമാണ് ലക്ഷ്മീ-നാരായണനായി മാറുന്നതെന്ന്. ഇപ്പോള് നിങ്ങള്
കുട്ടികള് മനസ്സിലാക്കുന്നു, ഇത് പഠിപ്പാണ് ഓരോ ഗ്രാമങ്ങളിലും സെന്റര് തുറക്കണം.
നിങ്ങളുടേത് സര്വ്വകലാശാലയും ആശുപത്രിയുമാണ്. ഇതില് കേവലം മൂന്നടി മണ്ണേ
ആവശ്യമുള്ളൂ. അത്ഭുതമല്ലേ. ആരുടെ ഭാഗ്യത്തില് ഉണ്ടോ അവര് തന്റെ വീട്ടില് തന്നെ
സത്സംഗം ആരംഭിക്കുന്നു. ഇവിടെ ആരെല്ലാമാണോ ധനവാന്മാര് അവരുടെ പൈസയെല്ലാം തന്നെ
മണ്ണോടുമണ്ണായിത്തീരുന്നു. നിങ്ങള് ഭാവിയിലെ 21 ജന്മത്തേയ്ക്കു വേണ്ടി ബബയില്
നിന്നും സമ്പത്ത് നേടുകയാണ്. ബാബ പറയുന്നു- ഈ പഴയലോകത്തെ കണ്ടുകൊണ്ടും
ബുദ്ധിയോഗം അവിടേയ്ക്ക് വയ്ക്കൂ(ശാന്തിധാമം), കര്മ്മം ചെയ്തുകൊണ്ടും ഈ അഭ്യാസം
വേണം. ഓരോ കാര്യവും അഭ്യസിച്ച് നോക്കണം. നിങ്ങള് ഇപ്പോള്
അഭ്യസിച്ചുകൊണ്ടിരിക്കുകയാണ്. ബാബ പറയുന്നു എപ്പോഴും ശുദ്ധമായ കര്മ്മം
ചെയ്തുകൊണ്ടിരിക്കൂ, അശുദ്ധമായ ഒരു കര്മ്മവും ചെയ്യരുത്. എന്തെങ്കിലും
അസുഖമുണ്ടെങ്കില് സര്ജന് ഉണ്ട്, സര്ജനില് നിന്നും നിര്ദ്ദേശങ്ങള് സ്വീകരിക്കൂ.
ഓരോരുത്തര്ക്കും അവരുടേതായ അസുഖമുണ്ട്. സര്ജനില് നിന്നും നല്ല നിര്ദ്ദേശങ്ങള്
ലഭിക്കും. ബാബയോട് ചോദിക്കണം ഈ അവസ്ഥയില് എന്താണ് ചെയ്യേണ്ടത്.
വികര്മ്മങ്ങളൊന്നും തന്നെ ഉണ്ടാകാതിരിക്കാന് ശ്രദ്ധിക്കണം.
ഇങ്ങനെയൊരു ചൊല്ലുണ്ട് ഏതുപോലെ അന്നം അതുപോലെ മനം. മാംസം വാങ്ങിക്കുന്നവര്,
വില്ക്കുന്നവര്, കഴിപ്പിക്കുന്നവര് ഇവരിലെല്ലാം തന്നെ പാപം ഉണ്ടാകുന്നു.
പതിതപാവനനായ ബാബയില് നിന്നും ഏതൊരു കാര്യവും ഒളിക്കരുത്. സര്ജനില് നിന്നും
ഒളിപ്പിച്ചു വയ്ക്കുകയാണെങ്കില് ഒരിക്കലും അസുഖത്തില് നിന്നും മുക്തമാവുകയില്ല.
ബാബ പരിധിയില്ലാത്ത അവിനാശീ സര്ജനാണ്. എന്നാല് ഈ കാര്യങ്ങളെക്കുറിച്ച്
ലോകത്തിലുള്ളവര്ക്ക് അറിയില്ല. നിങ്ങള് കുട്ടികള്ക്കും ഇപ്പോഴാണ് ജ്ഞാനം
ലഭിക്കുന്നത്, എന്നാല് യോഗത്തില് വളരെ പിറകിലാണ്. ചിലര് ഒട്ടും
ഓര്മ്മിക്കുന്നില്ല. പെട്ടന്നു തന്നെ ഓര്മ്മ നിലനില്ക്കുകയില്ല എന്നുള്ളത്
ബാബയ്ക്കറിയാം. എല്ലാവരും നമ്പര് വൈസാണ്, എപ്പോഴാണോ ഓര്മ്മയുടെ യാത്ര
പൂര്ത്തിയാകുന്നത്, അപ്പോഴാണ് കര്മ്മാതീത അവസ്ഥ ഉണ്ടാകുന്നത്, അപ്പോള് യുദ്ധവും
പൂര്ണ്ണമാകും, അതുവരെയും എന്തെങ്കിലുമെല്ലാം സംഭവിച്ചു കൊണ്ടിരിക്കും. അവസാന
എല്ലാം സമാപ്തമാകുന്നു. യുദ്ധം എപ്പോള് വേണമെങ്കിലും ആരംഭിക്കാം. എന്നാല് വിവേകം
പറയുന്നു ഏതുവരെ രാജധാനിയുടെ സ്ഥാപന ഉണ്ടാകുന്നില്ലയോ അതുവരെയും വലിയ
യുദ്ധങ്ങളൊന്നും ഉണ്ടാവുകയില്ല. ചെറുത്-ചെറുത് ആരംഭിച്ച് അപ്പോള് തന്നെ
അവസാനിക്കുന്നു. എന്നാല് രാജധാനിയുടെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ് എന്നുള്ളത്
ആര്ക്കും തന്നെ അറിയില്ല. സതോപ്രധാനം, സതോ, രജോ, തമോ ബുദ്ധിയല്ലേ. നിങ്ങള്
കുട്ടികളിലും ആര്ക്കാണോ സതോപ്രധാന ബുദ്ധിയുള്ളത് അവര് നല്ല രീതിയില്
ഓര്മ്മിക്കുന്നു. ലക്ഷക്കണക്കിനു ബ്രാഹ്മണാത്മാക്കള് ഉണ്ടാകുന്നു. പക്ഷെ അതിലും
ഒന്നാനമ്മയുടെ കുട്ടികളും രണ്ടാനമ്മയുടെ കുട്ടികളും ഉണ്ട്. ഒന്നാനമ്മയുടെ മക്കള്
നല്ല രീതിയില് സേവനം ചെയ്യുന്നു. മാതാപിതാക്കളുടെ മതമനുസരിച്ച് മുന്നേറുന്നു.
രണ്ടാനമ്മയുടെ കുട്ടികള് രാവണന്റെ മതം പാലിക്കുന്നു. ചിലര് കുറച്ച് രാവണന്റെയും
കുറച്ച് രാമന്റെയും മതമനുസരിച്ച് മുടന്തനായി നടക്കുന്നു. കുട്ടികള് പാട്ട്
കേട്ടില്ലേ. പറയുന്നു- ബാബാ, സുഖശാന്തി നിറഞ്ഞ ലോകത്തേക്ക് ഞങ്ങളെ കൊണ്ടുപോകൂ.
സ്വര്ഗ്ഗത്തില് സുഖം മാത്രമേ ഉള്ളൂ. ദുഃഖത്തിന്റെ പേരോ അടയാളമോ ഇല്ല.
സത്യയുഗത്തെയാണ് സ്വര്ഗ്ഗമെന്ന് പറയുന്നത്. ഇപ്പോള് കലിയുഗമാണ്. ഇവിടെ എങ്ങനെ
സ്വര്ഗ്ഗം വരാനാണ്. നിങ്ങളുടെ ബുദ്ധി ഇപ്പോള് സ്വച്ഛമായി മാറുകയാണ്.
സ്വച്ഛബുദ്ധിയുള്ളവരെ മ്ലേച്ഛബുദ്ധിയുള്ളവര് നമിക്കുന്നു.
പവിത്രമായിരിക്കുന്നവര്ക്കാണ് ബഹുമാനം നല്കുക. സന്യാസിമാര്
പവിത്രരായിരിക്കുന്നതു കൊണ്ട് ഗൃഹസ്ഥികള് അവരെപ്പോയി നമിക്കുന്നു, അവരുടെ
മുന്നില് തലകുനിക്കുന്നു. സന്യാസിമാര് വികാരത്തിലൂടെ ജന്മമെടുത്ത്, പിന്നീടാണ്
സന്യാസമാര്ഗ്ഗം സ്വീകരിക്കുന്നത്. ദേവതകളെ സമ്പൂര്ണ്ണ നിര്വികാരികള് എന്നു
പറയുന്നു. സന്യാസിമാരെ ഒരിക്കലും സമ്പൂര്ണ്ണ നിര്വികാരി എന്നു പറയാന്
സാധിക്കില്ല. അപ്പോള് നിങ്ങള് കുട്ടികളുടെ ഉള്ളില് വളരെയധികം സന്തോഷത്തിന്റെ രസം
ഉയരണം. അതുകൊണ്ടാണ് പറയുന്നത് അതീന്ദ്രിയസുഖത്തെക്കുറിച്ച് ചോദിക്കണമെങ്കില്
ഗോപ-ഗോപികമാരോട് ചോദിക്കൂ എന്ന്. ആരാണോ ബാബയില് നിന്നും സമ്പത്ത്
നേടിക്കൊണ്ടിരിക്കുന്നത്, പഠിച്ചു കൊണ്ടിരിക്കുന്നത്. ഇവിടെ സന്മുഖത്തു നിന്നു
കേട്ടുകൊണ്ടിരിക്കുമ്പോള് ലഹരി വര്ദ്ധിക്കുന്നു, ചിലരുടെ ലഹരി നിലനില്ക്കുന്നു,
ചിലരുടെ അപ്പോള് തന്നെ ഇല്ലാതാകുന്നു. സംഘദോഷം കാരണം ലഹരി സ്ഥിരമായി
നില്ക്കില്ല. നിങ്ങളുടെ സെന്ററുകളിലും ഇങ്ങനെയുള്ള ധാരാളം പേര് വരുന്നുണ്ട്.
കുറച്ചു ലഹരി വര്ദ്ധിക്കുമ്പോഴേക്കും പാര്ട്ടികളിലെല്ലാം പങ്കെടുത്ത് മദ്യം,
ബീഡി ഇവയെല്ലാം ഉപയോഗിക്കുന്നതോടെ ആത്മീയലഹരി നശിച്ചു പോകുന്നു. സംഘദോഷം വളരെ
മോശമാണ്. ഹംസത്തിനും കൊറ്റികള്ക്കും ഒരുമിച്ചിരിക്കാന് സാധ്യമല്ല. പതി ഹംസമാണ്
എങ്കില് പത്നി കൊറ്റിയായിരിക്കും. ചില സ്ഥലങ്ങളില് പത്നി ഹംസമാണെങ്കില് പതി
കൊറ്റിയായിരിക്കും. പവിത്രമായി ജീവിക്കണം എന്നു പറയുമ്പോള് അവരില് നിന്നും
അടികൊള്ളേണ്ടതായി വരും. ചില ചില വീടുകളില് ആദ്യം എല്ലാവരും ഹംസങ്ങളായിരിക്കും
പിന്നീട് മുന്നോട്ടു പോകവേ ഹംസത്തിനു പകരം കൊറ്റിയായി ജീവിക്കാന് തുടങ്ങും. ബാബ
പറയുന്നു അവനവനെ സുഖദായിയാക്കി മാറ്റൂ. കുട്ടികളേയും സുഖദായിയാക്കി മാറ്റണം. ഇത്
ദുഃഖധാമമാണ്. ഇനിയും ധാരാളം ആപത്തുകള് വരാനുണ്ട്. അപ്പോള് കണ്ടോളൂ എല്ലാവരും
അയ്യോ-അയ്യോ എന്ന് നിലവിളിക്കുന്നത്. അപ്പോള് എല്ലാവരും ചിന്തിക്കും ഭഗവാന്
വന്നിട്ടും ഞങ്ങള് ഭഗവാനില് നിന്നുമുള്ള സമ്പത്ത് നേടിയില്ലല്ലോ, അപ്പോഴേക്കും
ടൂ ലേറ്റ് (വളരെ വൈകി) എന്ന ബോര്ഡും വയ്ക്കുന്നു. ബാബ സ്വര്ഗ്ഗത്തിന്റെ
ചക്രവര്ത്തീ പദവി നല്കാനാണ് വരുന്നത്. അത് നഷ്ടപ്പെട്ടു പോകുന്നു. അതുകൊണ്ടാണ്
ബാബ പറയുന്നത് ഉറച്ചു നില്ക്കുന്നവരെ മാത്രം ബാബയെ കാണിക്കാനായി കൊണ്ടു വരൂ.
അവര്ക്ക് സ്വയം മനസ്സിലാക്കി മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കാന്
സാധിക്കണം. അല്ലാതെ, ബാബ വെറുതെ ഒന്നു കാണാനുള്ള ഒരു വസ്തുവല്ലല്ലോ. ശിവബാബയെ
എങ്ങനെ കാണാന് സാധിക്കാനാണ്? അവനവന്റെ ആത്മാവിനെ കാണാന് സാധിക്കുമോ? കേവലം
അറിയാനല്ലേ സാധിക്കൂ. അതുപോലെ പരമാത്മാവിനെയും അറിയുവാന് സാധിക്കണം. ദിവ്യദൃഷ്ടി
കൂടാതെ ഒരിക്കലും ആത്മാ പരമാത്മാവിനെ കാണുവാന് കഴിയില്ല. ദിവ്യദൃഷ്ടിയിലൂടെയാണ്
നിങ്ങള് ഇപ്പോള് സത്യയുഗത്തെ കാണുന്നത്. പിന്നീട് പ്രാക്ടിക്കലില് കാണുന്നു.
എപ്പോഴാണോ നമ്മള് കര്മ്മതീത അവസ്ഥ പ്രാപിക്കുന്നത്, അപ്പോള് കലിയുഗീ വിനാശം
സംഭവിക്കുന്നു. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരികെക്കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ
ആത്മീയ കുട്ടികള്ക്ക് നമസ്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ പഴയ
ലോകത്തെ കണ്ടുകൊണ്ടും ബുദ്ധിയോഗത്തെ ബാബയിലേക്കും പുതിയ ലോകത്തിലേക്കും വയ്ക്കണം.
കര്മ്മേന്ദ്രിയങ്ങളില് നിന്നും വികര്മ്മങ്ങളൊന്നും ഉണ്ടാകാതിരിക്കാന്
ശ്രദ്ധിക്കണം. എപ്പോഴും ശുദ്ധമായ കര്മ്മങ്ങള് ചെയ്യണം. ഉള്ളില് എന്തെങ്കിലും
അസുഖമുണ്ടെങ്കില് സര്ജനില് നിന്നും നിര്ദ്ദേശങ്ങള് സ്വീകരിക്കണം.
2) സംഘദോഷം വളരെ മോശമാണ്,
ഇതില് നിന്നും സ്വയത്തെ വളരെയധികം സംരക്ഷിക്കണം. അവനവനെയും പരിവാരത്തെയും
സുഖദായിയാക്കി മാറ്റണം. പഠിപ്പില് ഒരിക്കലും ഒഴിവു കഴിവ് കാണിക്കരുത്.
വരദാനം :-
ശ്രേഷ്ഠ
ഭാവനയുടെ ആധാരത്തിലൂടെ സര്വ്വര്ക്കും ശാന്തിയുടെയും ശക്തിയുടെയും കിരണങ്ങള്
നല്കുന്നവരായ വിശ്വ കല്യാണക്കാരിയായി ഭവിക്കട്ടെ.
ഏതുപോലെയാണോ ബാബയുടെ
സങ്കല്പത്തില് അഥവാ വാക്കുകളില് നയനങ്ങളില് സദാ മംഗളത്തിന്റെ ഭാവനയുള്ളത്
അതുപോലെ താങ്കള് കുട്ടികളുടെ സങ്കല്പത്തിലും വിശ്വമംഗളത്തിന്റെ ഭാവനയും ആഗ്രഹവും
നിറഞ്ഞിരിക്കണം. ഏതൊരു കാര്യം ചെയ്യുമ്പോഴും വിശ്വത്തിലെ സര്വ്വാത്മാക്കളും
എമര്ജ്ജാകണം. മാസ്റ്റര് ജ്ഞാന സൂര്യനായി മാറി ശുഭഭാവനയുടെയും ശ്രേഷ്ഠ കാമനയുടെയും
ആധാരത്തില് ശാന്തിയുടെയും ശക്തിയുടെ കിരണങ്ങള് നല്കിക്കൊണ്ടിരിക്കൂ അപ്പോള് പറയാം
വിശ്വകല്യാണക്കാരി. എന്നാല് ഇതിനുവേണ്ടി സര്വ്വ ബന്ധനങ്ങളില് നിന്നും മുക്തവും
സ്വതന്ത്രരുമായി മാറൂ.
സ്ലോഗന് :-
ഞാന് എന്റെ
എന്ന ഭാവം ഇത് ദേഹ അഭിമാനത്തിന്റെ വാതിലുകളാണ്, ഇപ്പോള് ഈ വാതിലുകളെ അടയ്ക്കൂ.
അവ്യക്തസൂചന : സത്യതയുടെയും
സഭ്യതയുടെയും സംസ്കാരത്തെ സ്വന്തമാക്കൂ.
സത്യതയുടെ തിരിച്ചറിവാണ്
സങ്കല്പം, വാക്ക്, കര്മ്മം, സംബന്ധ-സമ്പര്ക്കം എല്ലാറ്റിലും ദിവ്യതയുടെ അനുഭൂതി
ഉണ്ടാകും. ചിലര് പറയാറുണ്ട് ഞാന് സദാ സത്യമേ പറയൂ എന്നാല് വാക്ക് അഥവാ
കര്മ്മത്തില് ദിവ്യതയില്ലെങ്കില് മറ്റുള്ളവര്ക്ക് താങ്കളുടെ സത്യത സത്യതയായി
തോന്നില്ല, അതിനാല് സത്യതയുടെ ശക്തിയിലൂടെ ദിവ്യതയെ ധാരണ ചെയ്യൂ. എന്തുതന്നെ
സഹിച്ചാലും പരിഭ്രാന്തരാകരുത്. സത്യം സമയമനുസരിച്ച് സ്വയം തെളിയും.