17.04.2025           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - ഈ ആത്മീയ ഹോസ്പിറ്റല് നിങ്ങളെ അരക്കല്പ്പത്തേക്ക് സദാ ആരോഗ്യശാലിയാക്കി മാറ്റുന്നതാണ്, ഇവിടെ നിങ്ങള് ദേഹീ-അഭിമാനിയായി ഇരിക്കണം.

ചോദ്യം :-
ജോലിയെല്ലാം ചെയ്തു കൊണ്ടും ഏതൊരു നിര്ദ്ദേശം ബുദ്ധിയില് ഓര്മ്മയുണ്ടായിരിക്കണം?

ഉത്തരം :-
ബാബയുടെ നിര്ദ്ദേശമാണ് നിങ്ങള് ഏതൊരു സാകാരീ അഥവാ ആകാരീ ശരീരത്തെയും ഓര്മ്മിക്കരുത്. ഒരേയൊരു ബാബയുടെ ഓര്മ്മയുണ്ടെങ്കില് വികര്മ്മം വിനാശമാകും. ഇതില് ആര്ക്കും എനിക്ക് അവസരമില്ല എന്നു പറയാന് സാധിക്കില്ല. കാരണം എല്ലാം ചെയ്തുകൊണ്ടും ഓര്മ്മയില് ഇരിക്കാന് സാധിക്കും.

ഓംശാന്തി.  
മധുര-മധുരമായ ആത്മീയ കുട്ടികള്ക്ക് ബാബയുടെ ഗുഡ്മോണിംഗ്. ഗുഡ്മോണിംഗിനു ശേഷം കുട്ടികളോട് പറയുന്നു ബാബയെ ഓര്മ്മിക്കൂ. അല്ലയോ പതിതപാവനാ വന്ന് ഞങ്ങളെ പാവനമാക്കൂ എന്നാണ് വിളിക്കുന്നത്. അപ്പോള് ബാബ ആദ്യം തന്നെ പറയുന്നു- ആത്മീയ അച്ഛനെ ഓര്മ്മിക്കൂ. ആത്മീയ പിതാവ് എല്ലാവര്ക്കും ഒരാള് തന്നെയാണ്. അച്ഛനെ ഒരിക്കലും സര്വ്വവ്യാപി എന്നു പറയില്ലല്ലോ. എത്ര കഴിയുന്നുവോ കുട്ടികള് ഏറ്റവും ആദ്യം ബാബയെത്തന്നെ ഓര്മ്മിക്കണം. ഓരേയൊരു ബാബയെ അല്ലാതെ ഏതൊരു സാകാരീ അഥവാ ആകാരിയെയും ഓര്മ്മിക്കരുത്. തീര്ത്തും സഹജമല്ലേ. മനുഷ്യര് പറയാറുണ്ട് ഞങ്ങള് ബിസിയാണ് അവസരമില്ല. എന്നാല് ഓര്മ്മിക്കുന്ന കാര്യത്തില് എപ്പോഴും അവസരമുണ്ട്. ബാബ യുക്തി പറഞ്ഞു തരുന്നു, ബാബയുടെ ഓര്മ്മയിലൂടെ മാത്രമേ നമ്മുടെ പാപം ഭസ്മമാകൂ. മുഖ്യമായ കാര്യം തന്നെ ഇതാണ്. ജോലി ചെയ്യേണ്ട എന്ന് ഒരിക്കലും പറയുന്നില്ല. അതെല്ലാം ചെയ്തു കൊണ്ടും കേവലം ബാബയെ ഓര്മ്മിക്കൂ എന്നാല് വികര്മ്മം നശിക്കും. ഞങ്ങള് പതിതരാണ് എന്ന് മനുഷ്യര് മനസ്സിലാക്കുന്നുണ്ട്, സാധു-സന്യാസി ഋഷി-മുനിമാര് എല്ലാവരും സാധന ചെയ്തുകൊണ്ടിരിക്കുന്നുണ്ട്. ഭഗവാനെ ലഭിക്കാനാണ് സാധന ചെയ്യുന്നത്. ഭഗവാന്റെ പരിചയമില്ലാതെ ഒരിക്കലും ഭഗവാനെ ലഭിക്കില്ല. നിങ്ങള്ക്കറിയാം ലോകത്തില് മറ്റാര്ക്കും തന്നെ ബാബയുടെ പരിചയമില്ല. ദേഹത്തിന്റെ പരിചയം എല്ലാവര്ക്കും ഉണ്ട്. വലിയ വസ്തുവിനെക്കുറിച്ചുള്ള പരിചയം പെട്ടെന്ന് ലഭിക്കുന്നു. എപ്പോഴാണോ ബാബ വരുന്നത് അപ്പോഴേ ആത്മാവിന്റെ പരിചയം ലഭിക്കൂ. ആത്മാവും ശരീരവും രണ്ടും രണ്ടാണ്. ആത്മാവ് ഒരു നക്ഷത്രമാണ് അതിസൂക്ഷ്മമാണ്. ആത്മാവിനെ ആര്ക്കും കാണാന് സാധിക്കില്ല. അതുകൊണ്ട് ഇവിടെ വന്നിരിക്കുന്ന സമയത്ത് ദേഹീ-അഭിമാനിയായിരിക്കണം. ഇതും ഒരു ആശുപത്രിയാണ്. അരക്കല്പ്പത്തേക്കു വേണ്ടി സദാ ആരോഗ്യശാലിയായി മാറാന്. ആത്മാവ് അവിനാശിയാണ് ഒരിക്കലും നശിക്കുന്നില്ല. ഈ ആത്മാക്കള് എല്ലാവരും അവിനാശിയാണ്, ശരീരം വിനാശിയുമാണ്. ഇപ്പോള് നിങ്ങളുടെ ബുദ്ധിയിലുണ്ട് നമ്മള് ആത്മാക്കള് അവിനാശിയാണ്. നമ്മള് 84 ജന്മം ഏടുക്കുന്നു, ഇതും ഡ്രാമയാണ്. ഡ്രാമയില് ഏതെല്ലാം ധര്മ്മ സ്ഥാപകര് എപ്പോഴെല്ലാമാണോ വരുന്നത്, എത്ര ജന്മം എടുക്കുന്നു ഇതിനെക്കുറിച്ചെല്ലാം അറിയാന് സാധിക്കും. 84 ജന്മത്തിന്റെ മഹിമ തീര്ച്ചയായും ഒരു ധര്മ്മത്തിലുള്ളവര്ക്ക് മാത്രമായിരിക്കും. എല്ലാവര്ക്കും ഒരിക്കലും 84 ജന്മം എടുക്കാന് സാധിക്കില്ല. എല്ലാ ധര്മ്മങ്ങളും ഒരിക്കലും ആദ്യം തന്നെ വരില്ലല്ലോ. നമ്മള് മറ്റുള്ളവരുടെ കണക്കുകള് എന്തിനാണ് എടുക്കുന്നത്. ധര്മ്മ സ്ഥാപനയ്ക്കായി ഏതേതെല്ലാം സമയത്ത് വരുന്നു എന്നറിയാമല്ലോ. പിന്നീട് ആ ധര്മ്മത്തിന്റെ വൃദ്ധി ഉണ്ടാകുന്നു. എല്ലാവര്ക്കും സതോപ്രധാന അവസ്ഥയില് നിന്നും തമോപ്രധാനമാവുക തന്നെ വേണം. എപ്പോഴാണോ ലോകം തമോപ്രധാനമാകുന്നത് അപ്പോഴാണ് ബാബ വന്ന് സതോപ്രധാന സത്യയുഗം സ്ഥാപിക്കുന്നത്. ഇപ്പോള് നിങ്ങള് കുട്ടികള് അറിയുന്നു നമ്മള് ഭാരതവാസികള് തന്നെയാണ് പിന്നീട് പുതിയ ലോകത്തിലേക്ക് വന്ന് രാജ്യം ഭരിക്കുന്നത്, മറ്റൊരു ധര്മ്മത്തിലുള്ളവരും ഉണ്ടാകില്ല. നിങ്ങള് കുട്ടികളിലും ആര്ക്കാണോ ഉയര്ന്ന പദവി നേടേണ്ടത് അവര് കൂടുതല് ഓര്മ്മയില് ഇരിക്കാനുള്ള പുരുഷാര്ത്ഥം ചെയ്യുന്നു, ബാബയ്ക്ക് വാര്ത്തകള് എഴുതുന്നു, ബാബ ഇത്ര സമയം ഓര്മ്മയില് ഇരുന്നു. ചിലര് ലജ്ജ കാരണം വിവരങ്ങള് നല്കുന്നില്ല. ബാബ എന്തുവിചാരിക്കും എന്നു ചിന്തിക്കുന്നു. എന്നാല് ബാബയ്ക്കും അറിയാമല്ലോ. സ്കൂളില് ടീച്ചര് വിദ്യാര്ത്ഥികളോട് പറയാറുണ്ട് നിങ്ങള് പഠിച്ചില്ലെങ്കില് തോറ്റുപോകും എന്ന്. ലൗകീക മാതാപിതാക്കളും കുട്ടികളുടെ പഠിപ്പിലൂടെ മനസ്സിലാക്കുന്നു, ഇവര് പഠിക്കുന്നത് വലിയ സ്കൂളിലാണ്. ഇവിടെ നമ്പര് പ്രകാരത്തില് ഇരുത്താന് സാധിക്കില്ല. ബുദ്ധി കൊണ്ട് മനസ്സിലാക്കാന് സാധിക്കുന്നു, നമ്പര് പ്രകാരത്തില് തന്നെ ആയിരിക്കുമല്ലോ. ചിലപ്പോള് ബാബ നല്ല-നല്ല കുട്ടികളെ എവിടെയെങ്കിലും പറഞ്ഞയക്കും, അവര് പോയതിനുശേഷം പിന്നീട് മറ്റുള്ളവര് എഴുതുന്നു ഞങ്ങള്ക്ക് മഹാരഥികളെയാണ് ആവശ്യം, അപ്പോള് തീര്ച്ചയായും മനസ്സിലാക്കാന് സാധിക്കും ഇവര് നമ്മളെക്കാളും സമര്ത്ഥശാലികളാണ്. തീര്ച്ചയായും നമ്പര്വൈസ് ആയിരിക്കും. ചിത്രപ്രദര്ശിനിയിലും അനേക പ്രകാരത്തിലുള്ളവര് വരുന്നുണ്ട്. അപ്പോള് അവരെ പരിശോധിക്കാനായി ഗൈഡുകളും ആവശ്യമാണ്. വരുന്നവരെ സ്വീകരിക്കാന് നില്ക്കുന്നവര്ക്ക് അറിയാം ഇവര് ഏതു പ്രകാരത്തിലുള്ള ആളുകളാണെന്ന്. പറഞ്ഞുകൊടുക്കാനായി നില്ക്കുന്നവരോട് സൂചനയിലൂടെ ഇവര് കാണിച്ചുകൊടുക്കണം, നിങ്ങളാണ് ഇന്നവര്ക്ക് മനസ്സിലാക്കി കൊടുക്കേണ്ടതെന്ന് . ആളുകളെ കണ്ടാല് മനസ്സിലാക്കാന് സാധിക്കും ഇവര് ഫസ്റ്റ് ഗ്രേഡാണോ സെക്കന്റ് ഗ്രേഡാണോ തേര്ഡ് ഗ്രേഡാണോ എന്ന്. നമുക്ക് എല്ലാവരുടെയും സേവനം ചെയ്യണം. ഉയര്ന്ന് പദവിയില് ഇരിക്കുന്ന ആളുകളാണെങ്കില് അവരെ സത്കരിക്കണം. ഇതും ഒരു നിയമമാണ്. ബാബ അഥവാ ടീച്ചര് ക്ലാസ്സില് കുട്ടികളുടെ മഹിമ പാടുന്നതും ഏറ്റവും വലിയ സത്കാരമാണ്. പേര് പ്രശസ്തമാക്കുന്ന കുട്ടികളുടെ മഹിമ അഥവാ സല്ക്കാരം ചെയ്യുന്നു. ചിലര് ധനവാനാണെങ്കില്, ധാര്മ്മിക ചിന്താഗതി ഉള്ളവരാണെങ്കില് അവരെ സല്ക്കരിക്കുമല്ലോ. ഇപ്പോള് നിങ്ങള്ക്കറിയാം ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ്. എല്ലാവരും പറയുന്നുണ്ട് ഈശ്വരന് ഏറ്റവും ഉയര്ന്നതാണ്, പിന്നീട് സര്വ്വവ്യാപി എന്നും പറയുന്നു. ഒറ്റയടിക്ക് താഴ്ത്തുന്നു. ഇപ്പോള് നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കും ഏറ്റവും ഉയര്ന്നതിലും ഉയര്ന്നത് ഭഗവാനാണ്, മൂലവതനവാസിയാണ്. സൂക്ഷ്മവതനത്തില് ദേവതകളാണ്. ഇവിടെ മനുഷ്യരാണ് വസിക്കുന്നത്. ഉയര്ന്നതിലും ഉയര്ന്ന ഭഗവാന് നിരാകാരനാണ്.

നിങ്ങള്ക്ക് ഇപ്പോള് അറിയാം വജ്രസമാനമായിരുന്ന ദേവതകള് ഇപ്പോള് കക്കയ്ക്കു സമാനമായി. പിന്നീട് ഭഗവാനെ തന്നെക്കാളും താഴ്ന്ന അവസ്ഥയിലേക്ക് കൊണ്ടുപോയി. ഭഗവാനെക്കുറിച്ചുള്ള തിരിച്ചറിവില്ല. നിങ്ങള് ഭാരതവാസികള്ക്കാണ് ഈ തിരിച്ചറിവ് ലഭിക്കുന്നത് പിന്നീട് നിങ്ങള്ക്ക് തന്നെ ഇത് ഇല്ലാതാകുകയും ചെയ്യുന്നു. ഇപ്പോള് നിങ്ങള് എല്ലാവര്ക്കും ബാബയുടെ പരിചയം നല്കുന്നു. ധാരാളം പേര്ക്ക് ബാബയുടെ തിരിച്ചറിവ് ലഭിക്കുന്നു. നിങ്ങളുടെ മുഖ്യമായ ചിത്രങ്ങളാണ് ത്രിമൂര്ത്തി, സൃഷ്ടിചക്രം, വൃക്ഷം. ഈ ചിത്രങ്ങളിലെല്ലാം എത്ര ജ്ഞാനത്തിന്റെ പ്രകാശമാണുള്ളത്. ഏതൊരാള്ക്കും അറിയാം ഈ ലക്ഷ്മീ-നാരായണന്മാര് സത്യയുഗത്തിന്റെ അധികാരികളായിരുന്നു എന്നുള്ളത്. ശരി, സത്യയുഗത്തിനു മുമ്പ് എന്തായിരുന്നു? ഇതും ഇപ്പോഴാണ് നിങ്ങള്ക്ക് അറിയുന്നത്. ഇപ്പോള് കലിയുഗത്തിന്റെ അന്ത്യമാണ്. പ്രജകള് പ്രജകളുടെ മേലാണ് രാജ്യം ഭരിക്കുന്നത്. ഇപ്പോള് ആര്ക്കും തന്നെ രാജപദവി ഇല്ല, സത്യയുഗവും കലിയുഗവും തമ്മില് എത്ര വ്യത്യാസമാണ്. സത്യയുഗത്തിന്റെ ആദിയിലും രാജാക്കന്മാര് ഉണ്ടായിരുന്നു. ഇപ്പോള് കലിയുഗത്തിലും രാജാക്കന്മാര് ഉണ്ട്. ഇവിടെ ഉള്ളവര് പാവനരല്ല, എന്നാല് പൈസ കൊടുത്തിട്ടാണെങ്കിലും പദവി നേടിയെടുക്കും. ഇവിടെ ആരെയും മഹാരാജാക്കന്മാര് എന്നു പറയില്ല, പൈസ കൊടുത്ത് പദവി നേടുകയാണ്. പാട്യാലയിലെ മഹാരാജാവ്, ജോധ്പൂരിലെ മഹാരാജാവ്, ബിക്കാനീറിലെ മഹാരാജാവ് ഇവര് എല്ലാവരും പദവി നേടിയെടുത്തവരാണ്. പിന്നീട് ഈ പേരുകളും അവിനാശിയായി ഉണ്ടാകുന്നു. ആദ്യം പവിത്രമായ മഹാരാജാക്കന്മാര് ആയിരുന്നു. ഇപ്പോള് അപവിത്രമായി. രാജാവ് മഹാരാജാവ് എന്ന വാക്കുകളാണ് ഉപയോഗിക്കുക. ഈ ലക്ഷ്മീനാരായണന്മാര് സത്യയുഗത്തിലെ അധികാരികളായിരുന്നു. പിന്നീട് ഇവരില് നിന്നും ആരാണ് രാജ്യം കൈയ്യടക്കിയത്? രാജധാനിയുടെ സ്ഥാപന എങ്ങിനെയാണ് സംഭവിക്കുന്നത് എന്ന് നിങ്ങള്ക്ക് അറിയാം. ബാബ പറയുന്നു ഞാന് നിങ്ങളെ 21 ജന്മത്തേക്ക് വേണ്ടി പഠിപ്പിക്കുന്നു. മറ്റുള്ളവര് പഠിച്ച് ഈ ജന്മത്തേക്ക് തന്നെ വക്കീല് പദവി നേടിയെടുക്കുന്നു. നിങ്ങള് ഇപ്പോള് പഠിച്ച് ഭാവിയിലെ മഹാരാജാ-മഹാറാണി ആകുന്നു. ഡ്രാമാ പ്ലാന് അനുസരിച്ച് പുതിയ ലോകത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുന്നു. ഇപ്പോള് പഴയ ലോകമാണ്. ഇവിടെ എത്ര തന്നെ വലിയ കൊട്ടാരങ്ങള് ഉണ്ടെങ്കിലും വജ്ര-വൈഢൂര്യങ്ങളുടെ കൊട്ടാരം ഉണ്ടാക്കാന് ആര്ക്കും ധൈര്യമില്ല. സത്യയുഗത്തിലുള്ള ഓരോ കൊട്ടാരങ്ങളും വജ്ര-വൈഢൂര്യങ്ങള് പതിപ്പിച്ചതായിരിക്കും. ഉണ്ടാക്കാനും അധികം സമയം എടുക്കില്ല. ഈ ലോകത്തിലും ഭൂകമ്പം സംഭവിക്കുമ്പോള് ഒരുപാട് ഉപകരണങ്ങള് ഉപയോഗിച്ച് പണിയെടുത്ത് ഒന്നു രണ്ടു വര്ഷത്തിനുള്ളില് മുഴുവന് പട്ടണത്തെയും പുതിയതാക്കി മാറ്റുന്നു. പുതിയ ഡല്ഹി ഉണ്ടാക്കുന്നതിലും 8-10 വര്ഷങ്ങള് എടുത്തു. എന്നാല് ഇവിടെയുള്ള തൊഴിലാളികളും അവിടെയുള്ള തൊഴിലാളികളും വ്യത്യാസമുണ്ട്. ഇന്നത്തെ കാലത്ത് പുതിയ-പുതിയ കണ്ടുപിടിത്തങ്ങള് ഉണ്ടായിക്കൊണ്ടേയിരിക്കുന്നു. കെട്ടിടം ഉണ്ടാക്കുന്നതിന്റെ സയന്സും വളരെ ശക്തമാണ്, എല്ലാം തയ്യാറായിത്തന്നെ ലഭിക്കുന്നു, പെട്ടെന്ന് തന്നെ ഫ്ളാറ്റുകളും തയ്യാറാവുന്നു. ഇവിടെ എല്ലാം പെട്ടെന്നാണ് ഉണ്ടാക്കുന്നത് പിന്നീട് സത്യയുഗത്തില് എല്ലാം ഉപയോഗത്തിലേക്ക് വരുന്നു. ഇവിടുന്ന് അങ്ങനെയുള്ള സംസ്കാരം നിറച്ച് അങ്ങോട്ടു പോകുന്നു. ഈ സയന്സിന്റെ സംസ്കാരവും കൊണ്ടുപോകും. ഇപ്പോള് ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു, പാവനമാകണമെങ്കില് ബാബയെ ഓര്മ്മിക്കൂ. ബാബയും ഗുഡ്മോണിംഗ് പറഞ്ഞിട്ടാണ് പഠിപ്പ് നല്കുന്നത്. കുട്ടികള് ബാബയുടെ ഓര്മ്മയില് ആണോ ഇരിക്കുന്നത്? നടക്കുമ്പോഴും ചുറ്റിക്കറങ്ങുമ്പോഴും ബാബയെ ഓര്മ്മിക്കൂ എന്തുകൊണ്ടെന്നാല് ജന്മജന്മാന്തരത്തിലെ പാപം ശിരസ്സിലുണ്ട്. ഏണിപ്പടികള് താഴേക്ക് ഇറങ്ങി-ഇറങ്ങി 84 ജന്മങ്ങള് എടുത്തു. ഇപ്പോള് ഒരു ജന്മത്തിനുള്ളില് തന്നെ കയറുന്നു. കലകള് ഉയരുന്നു. എത്രത്തോളം ബാബയെ ഓര്മ്മിച്ചുകൊണ്ടിരിക്കുന്നുവോ അത്രത്തോളം സന്തോഷവും ഉണ്ടാകും. ശക്തിയും ലഭിക്കും. വളരെയധികം കുട്ടികളെ ബാബ മുന്നില് വെച്ചിരിക്കുന്നു എങ്കിലും അവര് ഓര്മ്മയില് അല്പം പോലും ഇരിക്കുന്നില്ല. ജ്ഞാനത്തില് തീവ്രഗതിയില് ആണെങ്കിലും ഓര്മ്മയുടെ യാത്രയില് പിറകിലാണ്. ബാബ കുട്ടികളുടെ മഹിമ പാടുന്നു. ബ്രഹ്മാബാബ നമ്പര് വണ്ണിലാണെങ്കില് തീര്ച്ചയായും അത്രത്തോളം പ്രയത്നിക്കുന്നുണ്ടാവുമല്ലോ. നിങ്ങള് എപ്പോഴും മനസ്സിലാക്കണം ശിവബാബയാണ് നമുക്ക് പറഞ്ഞു തരുന്നത് . അപ്പോള് ബുദ്ധിയോഗം ബാബയിലേക്ക് വയ്ക്കാന് സാധിക്കും. ബ്രഹ്മാവും പഠിച്ചു കൊണ്ടിരിക്കുകയാണ്. ഇദ്ദേഹവും പറയുന്നത് ബാബയെ ഓര്മ്മിക്കൂ എന്നാണ്. മറ്റുള്ളവര്ക്ക് മനസ്സിലാക്കിക്കൊടുക്കാനാണ് ചിത്രങ്ങള്. നിരാകാരനെയാണ് ഭഗവാന് എന്നു പറയുക. ബാബ വന്ന് ഈ ശരീരം ധാരണ ചെയ്യുന്നു. ഒരേയൊരു ഭഗവാന്റെ കുട്ടികള് എല്ലാ ആത്മാക്കളും സഹോദരന്മാരാണ്. ആത്മാക്കള് ഈ ശരീരത്തില് വിരാജിതരാണ്. എല്ലാവരും അകാലമൂര്ത്തികളാണ്. ഭൃകുടി അകാലമൂര്ത്തി ആത്മാവിന്റെ സിംഹാസനമാണ്. അകാലസിംഹാസനം എന്നു പറയുന്നത് മറ്റൊരു വസ്തുവിനേയും അല്ല. ഈ സിംഹാസനം അകാലമൂര്ത്തി ആത്മാവിന്റേതാണ്. ഭൃഗുടി മധ്യത്തില് ആത്മാവ് വിരാജിതനാണ്, ഇതിനെയാണ് അകാല സിംഹാസനം എന്നു പറയുക. അകാല സിംഹാസനം അകാലമൂര്ത്തീ ആത്മാവിന്റേതാണ്. ആത്മാക്കള് എല്ലാം അകാലനാണ് എത്ര അതിസൂക്ഷ്മമാണ്. ബാബ സിംഹാസനം എവിടുന്ന് കൊണ്ടുവരാനാണ്. ബാബ പറയുന്നു ഇത് എന്റെ കൂടി സിംഹാസനമാണ്. ഞാന് വന്ന് ഈ സിംഹാസനത്തെ ലോണായി എടുക്കുന്നു. ബ്രഹ്മാവിന്റെ വൃദ്ധനായ സാധാരണ ശരീരത്തിലെ അകാല സിംഹാസനത്തിലേക്ക് ഞാന് പ്രവേശിക്കുന്നു. ഇപ്പോള് നിങ്ങള് മനസ്സിലാക്കുന്നു എല്ലാ ആത്മാക്കളുടേയും സിംഹാസനം ഇതുതന്നെയാണ്. ഇവിടെ മനുഷ്യരെക്കുറിച്ചുള്ള കാര്യമാണ് പറയുന്നത് മൃഗങ്ങളെക്കുറിച്ചല്ല. ആദ്യം മൃഗത്തെക്കാളും മോശമായ സ്വഭാവമുള്ള മനുഷ്യര് നന്നാവട്ടെ. ആരെങ്കിലും മൃഗത്തെക്കുറിച്ച് നിങ്ങളോട് ചോദിക്കുകയാണെങ്കില് പറയൂ, ആദ്യം അവനവനെ നന്നാക്കൂ. സത്യയുഗത്തിലെ മൃഗങ്ങള് വളരെ നല്ലതും ഫസ്റ്റ്ക്ലാസും ആയിരിക്കും. അവിടെ അഴുക്കൊന്നും തന്നെ ഉണ്ടായിരിക്കുകയില്ല. രാജാക്കന്മാരുടെ കൊട്ടാരത്തില്പ്രാവുകളുടെ കാഷ്ഠമെല്ലാം ഉണ്ടെങ്കില് ശിക്ഷ നല്കുമായിരുന്നു. ലേശം പോലും അഴുക്ക് ഉണ്ടാകില്ല. അവിടെ അതെല്ലാം വളരെ ശ്രദ്ധയോടെ കൈകാര്യം ചെയ്യുന്നു. മൃഗങ്ങളൊന്നും കൊട്ടാരത്തിലേക്ക് പ്രവേശിക്കാതിരിക്കാന് കാവല് നില്ക്കുന്നു. വളരെ വലിയ ശുദ്ധത പാലിക്കുന്നു. ലക്ഷ്മീനാരായണന്റെ ക്ഷേത്രത്തില്പ്പോലും എത്ര ശുദ്ധിയാണ്. ശങ്കരന്റേയും പാര്വ്വതിയുടെയും ക്ഷേത്രത്തില് പ്രാവുകളെ കാണിക്കുന്നുണ്ട്. അപ്പോള് തീര്ച്ചയായും ക്ഷേത്രം മുഴുവന് മോശമാക്കിയിരിക്കും. ശാസ്ത്രങ്ങളില് ഒരുപാട് കെട്ടുകഥകള് കാണിച്ചിട്ടുണ്ട്.

ഇപ്പോള് ബാബ കുട്ടികള്ക്ക് മനസ്സിലാക്കിത്തരുന്നു, നിങ്ങളിലും വളരെ കുറച്ചുപേര്ക്കേ ധാരണ ചെയ്യാന് സാധിക്കുന്നുള്ളൂ. ബാക്കി ചിലര് ഒന്നും തന്നെ മനസ്സിലാക്കുന്നില്ല. ബാബ കുട്ടികള്ക്ക് എത്ര സ്നേഹത്തോടെയാണ് മനസ്സിലാക്കിത്തരുന്നത് - കുട്ടികളേ, വളരെയധികം മധുരതയുള്ളവരായി മാറൂ. വായിലൂടെ സദാ ജ്ഞാനരത്നങ്ങള് മാത്രം വീഴണം. നിങ്ങള് രൂപ്ബസന്താണ്. നിങ്ങളുടെ വായിലൂടെ കല്ലുകള് വീഴരുത്. ആത്മാവിനുതന്നെയാണ് മഹിമയും ലഭിക്കുന്നത്. ആത്മാവ് പറയുന്നു- ഞാന് പ്രസിഡന്റാണ്, ഇന്ന ആളാണ്... എന്റെ ശരീരത്തിന്റെ പേര് ഇതാണ്, ശരി ആത്മാക്കള് ആരുടെ മക്കളാണ്. ഒരേ ഒരു പരമാത്മാവിന്റെ. അപ്പോള് തീര്ച്ചയായും ബാബയില് നിന്നും സമ്പത്ത് ലഭിക്കണം. അപ്പോള് പരമാത്മാവിനെങ്ങനെ സര്വവ്യാപിയാകാന് സാധിക്കും. നിങ്ങള്ക്കും അറിയാം നമ്മളും ആദ്യം ഒന്നും തന്നെ അറിഞ്ഞിരുന്നില്ല. ഇപ്പോള് എത്രത്തോളം ബുദ്ധി തുറക്കപ്പെട്ടു. നിങ്ങള് ഏതൊരു ക്ഷേത്രത്തിലേക്കു പോവുകയാണെങ്കിലും, മനസ്സിലാക്കാന് സാധിക്കും ഇതെല്ലാം അസത്യമായ ചിത്രങ്ങളാണ്. പത്ത് കൈകളുള്ള ചിത്രം, തുമ്പിക്കൈയുള്ള ദേവന്റെ ചിത്രം ഇവ ഉണ്ടാകുമോ. ഇതെല്ലാം ഭക്തീമാര്ഗ്ഗത്തിലെ സാമഗ്രികളാണ്. വാസ്തവത്തില് എല്ലാവരുടെയും സദ്ഗതി ദാതാവായ ഒരേയൊരു ശിവബാബയുടെ ഭക്തിയാണ് ചെയ്യേണ്ടത്. നിങ്ങളുടെ ബുദ്ധിയിലുണ്ട് ഈ ലക്ഷ്മീനാരായണന്മാരും 84 ജന്മങ്ങള് എടുക്കുന്നു. പിന്നീട് ഉയര്ന്നതിലും ഉയര്ന്ന ബാബ വന്ന് എല്ലാവര്ക്കും സദ്ഗതി നല്കുന്നു. ബാബയെക്കാളും ഉയര്ന്നവരായി മറ്റാരുമില്ല. ഈ ജ്ഞാനത്തിന്റെ കാര്യങ്ങള് നിങ്ങള് കുട്ടികളും സംഖ്യാക്രമത്തിലാണ് ധാരണ ചെയ്യുന്നത്. ധാരണ ചെയ്യാന് സാധിക്കുന്നില്ലെങ്കില് പിന്നെ എന്ത് പ്രയോജനം. ചിലര് അന്ധന്മാരുടെ ഊന്നുവടിയാകുന്നതിനു പകരം സ്വയം അന്ധരായിത്തീരുന്നു. പാല് നല്കാത്ത പശുക്കളെ ഗോശാലയിലേക്കയക്കുന്നു. ഇവിടെയും പലര്ക്കും ജ്ഞാനത്തിന്റെ പാല് നല്കാന് സാധിക്കുന്നില്ല. വളരെയധികം പേര് പുരുഷാര്ത്ഥം തന്നെ ചെയ്യുന്നില്ല. നമുക്ക് മറ്റുളളവരുടെ നന്മ ചെയ്യണം എന്ന് മനസ്സിലാക്കുന്നില്ല. തന്റെ ഭാഗ്യത്തെക്കുറിച്ചുള്ള ചിന്ത പോലുമില്ല. എന്ത് ലഭിച്ചുവോ അത് നല്ലത് എന്ന് ചിന്തിച്ചിരിക്കുന്നു. അപ്പോള് ബാബയും പറയുന്നു ഇവരുടെ ഭാഗ്യത്തിലില്ല. തന്റെ സദ്ഗതിക്കുള്ള പുരുഷാര്ത്ഥം ചെയ്യണമല്ലോ. ദേഹീ-അഭിമാനിയാകണം. ബാബ എത്ര ഉയര്ന്നതിലും ഉയര്ന്നതാണ്. ബാബ വരുന്നത് നോക്കൂ പതിത ലോകത്തില് പതീത ശരീരത്തിലാണ്. ബാബയെ വിളിക്കുന്നതു തന്നെ പതിത ലോകത്തിലേക്കാണ്. എപ്പോഴാണോ രാവണന് ഈ ലോകത്തെ തീര്ത്തും ഭ്രഷ്ടമാക്കുന്നത്, അപ്പോഴാണ് ബാബ വന്ന് ഇതിനെ ശ്രേഷ്ഠമാക്കി മാറ്റുന്നത്. ആരാണോ നല്ല പുരുഷാര്ത്ഥം ചെയ്യുന്നത് അവര് രാജാ-റാണിയായി മാറുന്നു. ആരാണോ പുരുഷാര്ത്ഥം ചെയ്യാത്തത് അവര്ക്ക് സാധാരണ പദവി ലഭിക്കുന്നു. ഭാഗ്യത്തിലില്ലെങ്കില് പുരുഷാര്ത്ഥം ചെയ്യാന് സാധിക്കില്ല. ചിലരാണെങ്കില് വളരെ നല്ല ഭാഗ്യം ഉണ്ടാക്കുന്നു. ഓരോരുത്തരും അവനവനെ നോക്കൂ ഞാന് എന്തു ഭാഗ്യമാണ് ഉണ്ടാക്കുന്നത്. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക് നമസ്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) രൂപ് ബസന്തായി മാറി വായിലൂടെ സദാ ജ്ഞാനരത്നങ്ങള് മാത്രം പൊഴിക്കണം, വളരെയധികം മധുരമായി മാറണം. ഒരിക്കലും കല്ലുകള്(കടുത്ത വാക്കുകള്) വീഴരുത്.

2) ജ്ഞാനയോഗത്തില് തീവ്രഗതിയില് മുന്നേറി അവനവന്റേയും മറ്റുള്ളവരുടേയും നന്മ ചെയ്യണം. തന്റെ ഭാഗ്യത്തെ ഉയര്ത്താനുള്ള പുരുഷാര്ത്ഥം ചെയ്യണം. അന്ധന്മാരുടെ ഊന്നുവടിയാകണം.

വരദാനം :-
ത്രി-സ്മൃതി സ്വരൂപത്തിന്റെ തിലകം ധരിക്കുന്ന സമ്പൂര്ണ്ണ വിജയീഭവ.

സ്വയത്തിന്റെ സ്മൃതി, ബാബയുടെ സ്മൃതി, ഡ്രാമയുടെ ജ്ഞാനത്തിന്റെ സ്മൃതി- ഈ മൂന്നിന്റെയും സ്മൃതിയില് മുഴുവന് ജ്ഞാനത്തിന്റെയും വിസ്താരം അടങ്ങിയിട്ടുണ്ട്. ജ്ഞാനത്തിന്റെ വൃക്ഷത്തില് ഈ മൂന്ന് സ്മൃതികളും ഉണ്ട്. വൃക്ഷത്തിന്റെ ആദ്യഭാഗം ബീജമാണ്, ആ ബീജത്തിലൂടെ രണ്ട് ഇലകള് വിരിയുന്നു പിന്നീട് വൃക്ഷത്തിന്റെ വിസ്താരം ഉണ്ടാകുന്നു എന്നത് പോലെ മുഖ്യമാണ് ബീജമായ ബാബയുടെ സ്മൃതി. പിന്നെ രണ്ടിലകള് അര്ത്ഥം ആത്മാവിന്റെയും ഡ്രാമയുടെയും മുഴുവന് ജ്ഞാനം. ഈ മൂന്ന് സ്മൃതികളും ധാരണ ചെയ്യുന്നവര് സ്മൃതി സ്വരൂപ് ഭവ അഥവാ സമ്പൂര്ണ്ണ വിജയി ഭവയുടെ വരദാനിയായി മാറുന്നു.

സ്ലോഗന് :-
പ്രാപ്തികളെ സദാ സമീപത്ത് വെക്കൂ എങ്കില് ബലഹീനതകള് സഹജമായും സമാപ്തമാകും.

അവ്യക്ത സൂചനകള്- കമ്പൈന്റ് രൂപത്തിന്റെ സ്മൃതിയിലൂടെ സദാ വിജയിയാകൂ.

സംഗമയുഗത്തില് ബ്രഹ്മാകുമാരീ കുമാരന്മാര് ഒരിക്കലും ഒറ്റക്കാകില്ല. കേവലം ബാബയുടെ കൂട്ടിന്റെ അനുഭവം, കമ്പൈന്റ് സ്ഥിതിയുടെ അനുഭവം എമര്ജ് ചെയ്യൂ. ബാബ എന്റേത് തന്നെയാണ്, കൂടെത്തന്നെയുണ്ട് ഇങ്ങനെ വിചാരിക്കരുത്, മറിച്ച് കൂടെയുണ്ട് എന്നതിന്റെ പ്രാക്ടിക്കല്അനുഭവം എമര്ജായിരിക്കണം. എങ്കില് ഈ മായയുടെ യുദ്ധം യുദ്ധമായിരിക്കില്ല, മായ പരാജയപ്പെടും. എന്താകും! ഇങ്ങനെ പരിഭ്രമിക്കാതിരിക്കണം. ധൈര്യത്തോടെയിരിക്കൂ, ബാബ കൂടെയുണ്ടെന്ന സ്മൃതിയിലിരിക്കൂ എങ്കില് വിജയം താങ്കളുടെ ജന്മസിദ്ധ അധികാരമാണ്.