17.06.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളേ - സൂര്യവംശി രാജ്യപദവി പ്രാപ്തമാക്കുന്നതിനുവേണ്ടി തന്റേതെല്ലാം ബാബയിൽ സ്വാഹാ ചെയ്യൂ, സൂര്യവംശീ രാജ്യപദവി എന്നാൽ എയർകണ്ടീഷൻ ടിക്കറ്റ്.

ചോദ്യം :-
ഈ ലോകത്തിൽ നിങ്ങൾ കുട്ടികളെക്കാളും ഭാഗ്യശാലികളായി മറ്റാരും തന്നെയില്ല-എങ്ങനെ?

ഉത്തരം :-
നിങ്ങൾ കുട്ടികളുടെ സന്മുഖത്ത് പരിധിയില്ലാത്ത ബാബയുണ്ട്. പരിധിയില്ലാത്ത ബാബയിൽ നിന്നും നിങ്ങൾക്ക് പരിധിയില്ലാത്ത സമ്പത്താണ് ലഭിക്കുന്നത്. ഈ സമയം നിങ്ങൾ പരിധിയില്ലാത്ത അച്ഛന്റേയും ടീച്ചറിന്റെയും സത്ഗുരുവിന്റെയുമായി മാറി പരിധിയില്ലാത്ത പ്രാപ്തിയെടുക്കുന്നു. ലോകത്തിലുള്ളവർക്ക് ബാബയെ അറിയുകയേ ഇല്ലെങ്കിൽ നിങ്ങളെ പോലെ ഭാഗ്യശാലികളായി മാറാൻ എങ്ങനെ സാധിക്കും!

ഗീതം :-
വളരെ ഭാഗ്യശാലികളാണ്.....

ഓംശാന്തി.  
ബ്രാഹ്മണകുല ഭൂഷണരായ കുട്ടികൾക്കറിയാം ഇപ്പോൾ നമ്മൾ ബ്രാഹ്മണ സമ്പ്രദായത്തിലുള്ളവരാണ്, പിന്നീട് ദൈവീക സമ്പ്രദായത്തിലുള്ളവരായി മാറും. കുട്ടികൾക്ക് അച്ഛൻ മനസ്സിലാക്കിതരുന്നു- പരിധിയില്ലാത്ത അച്ഛൻ സന്മുഖത്തുണ്ടെങ്കിൽ പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നു. പിന്നെ എന്താണ് വേണ്ടത്? എപ്പോൾ മുതലാണ് ഭക്തിമാർഗ്ഗം തുടങ്ങുന്നത് എന്ന് ആർക്കും അറിയില്ല. ഭക്തിമാർഗ്ഗത്തിലുള്ള ഭക്തർ ഭഗവാനെ അഥവാ വധുക്കൾ വരനെയാണ് ഓർമ്മിക്കുന്നത്. എന്നാൽ അറിയില്ല എന്നതാണ് അൽഭുതം. പ്രിയതമക്ക് പ്രിയതമനെ അറിയില്ല എന്ന് എപ്പോഴെങ്കിലും കേട്ടിട്ടുണ്ടോ! അറിയില്ലെങ്കിൽ ഓർമ്മിക്കാനേ സാധിക്കില്ല. ഭഗവാൻ എല്ലാവരുടേയും അച്ഛനാണ്. കുട്ടികൾ അച്ഛനെയാണ് ഓർമ്മിക്കുന്നത്. എന്നാൽ തിരിച്ചറിവില്ലാതെ ഓർമ്മിക്കുന്നത് വെറുതെയാണ്. അതിനാൽ അങ്ങനെ ഓർമ്മിക്കുന്നതിലൂടെ ഒരു ലാഭവുമുണ്ടാകുന്നില്ല. ഓർമ്മിക്കുമ്പോഴും ആരും തന്നെ ലക്ഷ്യത്തിലേക്ക് എത്തിചേരുന്നില്ല. ഭഗവാൻ ആരാണ്, ഭഗവാനിൽ നിന്നും എന്താണ് ലഭിക്കുന്നതെന്നൊന്നും അറിയില്ല. ക്രിസ്തു, ബുദ്ധൻ എന്നീ ധർമ്മസ്ഥാപകരെ അവരുടെ ശിഷ്യൻമാർ ഓർമ്മിക്കുന്നുണ്ട്, എന്നാൽ അവരെയെല്ലാം ഓർമ്മിക്കുന്നതിലൂടെ എന്താണ് ലഭിക്കുന്നതെന്ന് ആർക്കും അറിയില്ല. ഇതിലും നല്ലത് ഭൗതീക പഠിപ്പാണ്. ലക്ഷ്യം ബുദ്ധിയിലുണ്ടായിരിക്കുമല്ലോ. അച്ഛനിൽ നിന്ന് എന്താണ് ലഭിക്കുന്നത്? ടീച്ചറിൽ നിന്ന് എന്താണ് ലഭിക്കുന്നത്? ഗുരുവിൽ നിന്ന് എന്താണ് ലഭിക്കുന്നത്? ഇത് മറ്റാർക്കും മനസ്സിലാക്കാൻ സാധിക്കില്ല. ഇവിടെ നിങ്ങൾ ആദ്യം അച്ഛന്റെ, പിന്നീട് ടീച്ചറുടെ, അതിനുശേഷം ഗുരുവിന്റേതായി മാറുന്നു. അച്ഛനും ടീച്ചറിലും വെച്ച് ഉയർന്നത് ഗുരുവാണ്. ഇപ്പോൾ നമ്മൾ ബാബയുടേതായി മാറി എന്ന നിശ്ചയം കുട്ടികൾക്കുണ്ടായിക്കഴിഞ്ഞു. ബാബ 5000 വർഷം മുൻപത്തേതു പോലെ നമ്മളെ വന്ന് സ്വർഗ്ഗത്തിന്റെ അധികാരികളാക്കി മാറ്റുകയാണ്. അഥവാ ശാന്തിധാമത്തിന്റെ അധികാരിയാക്കി മാറ്റുന്നു. ബാബ പറയുന്നു-ഓമനകളായ കുട്ടികളേ, നിങ്ങൾ എന്നിൽ നിന്ന് സമ്പത്ത് എടുക്കുമല്ലോ? എല്ലാ കുട്ടികളും പറയും-അതെ, ബാബാ എന്തുകൊണ്ട് എടുക്കില്ല! ശരി, ചന്ദ്രവംശത്തിലെ രാമന്റെ പദവി സ്വീകരിക്കാൻ സമ്മതമാണോ? നിങ്ങൾക്കെന്താണ് വേണ്ടത്? ബാബ സമ്മാനവും കൊണ്ട് വന്നിരിക്കുകയാണ്. നിങ്ങൾ സൂര്യവംശകുലത്തിലെ ലക്ഷ്മിയെ വരിക്കുമോ അതോ ചന്ദ്രവംശത്തിലെ സീതയെ? നിങ്ങൾ നിങ്ങളുടെ മുഖമൊന്ന് നോക്കൂ. ശ്രീനാരായണനെ അഥവാ ശ്രീലക്ഷ്മിയെ വരിക്കാനുള്ള യോഗ്യതയുണ്ടോ? യോഗ്യതയുള്ളവരായി മാറാതെ എങ്ങനെ വരിക്കും? ബാബ മനസ്സിലാക്കിതരുന്നു-കല്പം മുമ്പ് മനസ്സിലാക്കിതന്നപോലെ മനസ്സിലാക്കിതരുകയാണ്. നിങ്ങൾ വീണ്ടും വന്ന് സമ്പത്തെടുക്കുകയാണ്. പരിധിയില്ലാത്ത ബാബയിൽ നിന്നും പരിധിയില്ലാത്ത സമ്പത്തെടുക്കുക എന്നതാണ് നിങ്ങളുടെ ലക്ഷ്യം. ലക്ഷ്യം സൂര്യവംശീ രാജ്യപദവിയാണ്. രണ്ടാമത്തേതാണ് ചന്ദ്രവംശി. എയർകണ്ടീഷൻ, ഫസ്റ്റ് ക്ലാസ്, സെക്കന്റ്ക്ലാസ് പോലെ. അപ്പോൾ സത്യയുഗത്തിലെ പൂർണ്ണരാജധാനിയും എയർകണ്ടീഷനാണ് എന്ന് മനസ്സിലാക്കൂ. എയർകണ്ടീഷനേക്കാൾ ഉയർന്നത് മറ്റൊന്നുമില്ല. പിന്നീടാണ് ഫസ്റ്റ് ക്ലാസ്സ്. അതിനാൽ ബാബ പറയുന്നു-നിങ്ങൾ എയർകണ്ടീഷൻ സൂര്യവംശീ രാജ്യപദവിയെടുക്കുമോ അതോ ചന്ദ്രവംശിയാകുന്ന ഫസ്റ്റ് ക്ലാസ്സാണോ? അതിലും കുറവാണെങ്കിൽ സെക്കന്റ് ക്ലാസ്സിലെ നമ്പർവാറായുള്ള അവകാശിയായി മാറുകയാണെങ്കിൽ നിങ്ങൾക്ക് ഏറ്റവും അവസാന രാജ്യപദവി ലഭിക്കും. അതുമില്ലെങ്കിൽ മൂന്നാംതരത്തിലുള്ള പ്രജയായി മാറും. അതിലും ടിക്കറ്റ് റിസർവ്വ് ഉണ്ട്. ഫസ്റ്റ് ക്ലാസ്സ് റിസർവ്വ്, സെക്കന്റ് ക്ലാസ്സ് റിസർവ്വ്, സംഖ്യാക്രമത്തിലുള്ള പദവിയാണല്ലോ. എന്നാൽ സുഖം തന്നെയായിരിക്കും. വേറെ-വേറെ കമ്പാർട്ടുമെന്റുകളായിരിക്കുമല്ലോ. ധനവാൻമാർ എയർകണ്ടീഷനിലേക്കുള്ള ടിക്കറ്റാണ് എടുക്കുക. നിങ്ങളിൽ ആരാണ് ധനവാനായി മാറുന്നത്? ആരാണോ എല്ലാം ബാബക്ക് സമർപ്പിക്കുന്നത്? ബാബാ ഇതെല്ലാം അങ്ങയുടേതാണ്. ഭാരതത്തിൽ തന്നെയാണ് മഹിമ പാടാറുള്ളത്. ബാബയുടെ മഹിമയാണ്- വ്യാപാരിയെന്നും, രത്നാകരനെന്നും ജാലവിദ്യക്കാരനെന്നും. അല്ലാതെ കൃഷ്ണന്റേതല്ല. കൃഷ്ണൻ സമ്പത്തെടുത്ത് സത്യയുഗത്തിലെ പ്രാപ്തി കരസ്ഥമാക്കി. കൃഷ്ണനും ബാബയുടേതായി മാറി. എവിടെ നിന്നെങ്കിലും പ്രാപ്തി കരസ്ഥമാക്കിയിട്ടുണ്ടായിരിക്കുമല്ലോ. ലക്ഷ്മീ-നാരായണൻ സത്യയുഗത്തിൽ പ്രാപ്തിയെടുക്കും. തീർച്ചയായും ലക്ഷ്മീ-നാരായണൻ കഴിഞ്ഞ ജന്മത്തിൽ പ്രാപ്തിയുണ്ടാക്കി യിട്ടുണ്ടായിരിക്കും എന്ന് നിങ്ങൾ കുട്ടികൾക്ക് നല്ല രീതിയിൽ അറിയാം. നെഹറുവിന്റെ പ്രാപ്തി എത്ര നല്ലതായിരുന്നു. നല്ല കർമ്മം ചെയ്തിട്ടുണ്ടായിരിക്കും. ഭാരതത്തിന്റെ കിരീടമില്ലാത്ത ചക്രവർത്തിയായിരുന്നു. ഭാരതത്തിന്റെ മഹിമ ഒരുപാടുണ്ട്. ഭാരതത്തെ പോലെ ഉയർന്ന ദേശം മറ്റൊന്നില്ല. ഭാരതം പരമപിതാ പരമാത്മാവിന്റെ ജന്മസ്ഥലമാണ്. ഈ രഹസ്യം ആരുടെയും ബുദ്ധിയിൽ ഇരിക്കുന്നില്ല. പരമാത്മാവ് തന്നെയാണ് പകുതി കല്പത്തിലേക്കു വേണ്ടി എല്ലാവർക്കും സുഖവും ശാന്തിയും നൽകുന്നത്. ഭാരതം തന്നെയാണ് നമ്പർവൺ തീർത്ഥസ്ഥാനം. എന്നാൽ ഡ്രാമയനുസരിച്ച് ഒരച്ഛനെ മറക്കുന്നതിലൂടെ സൃഷ്ടിയുടെ അവസ്ഥ എന്തായിരിക്കുന്നു! അതുകൊണ്ടാണ് ശിവബാബ വീണ്ടും വരുന്നത്. ആരെങ്കിലും നിമിത്തമായി മാറുമല്ലോ.

ഇപ്പോൾ ബാബ പറയുന്നു- അശരീരിയായി ഭവിക്കൂ. സ്വയത്തെ ആത്മാവാണെന്ന് നിശ്ചയിക്കൂ. ആത്മാവാകുന്ന ഞാൻ ആരുടെ സന്താനമാണെന്ന് ആർക്കും അറിയില്ല. അൽഭുതമല്ലേ. പറയുന്നുണ്ട്-ഓ ഗോഡ് ഫാദർ ദയ കാണിക്കൂ എന്ന്. ശിവജയന്തിയും ആഘോഷിക്കുന്നുണ്ട്. എന്നാൽ ശിവൻ എപ്പോഴാണ് വന്നതെന്ന് ആർക്കും അറിയില്ല. ഇത് 5000 വർഷത്തിന്റെ കാര്യമാണ്. ബാബ വന്നാണ് പുതിയ ലോകമാകുന്ന സത്യയുഗം സ്ഥാപിക്കുന്നത്. സത്യയുഗത്തിന്റെ ആയുസ്സ് ലക്ഷക്കണക്കിന് വർഷങ്ങളല്ല. അപ്പോൾ ഘോരമായ അന്ധകാരത്തിലല്ലേ. എത്ര പേരാണ് ഗീതോപദേശം വന്ന് കേൾക്കുന്നത്. എന്നാൽ പഠിപ്പിക്കുന്നവരോ പഠിക്കുന്നവരോ ഒന്നും മനസ്സിലാക്കുന്നില്ല. ബാബ എത്ര സഹജമായിട്ടാണ് മനസ്സിലാക്കിതരുന്നത്, ബാബയെ മാത്രം ഓർമ്മിക്കൂ. ഗൃഹസ്ഥത്തിൽ ഇരുന്നും കമലപുഷ്പ സമാനമായി മാറൂ. എല്ലാ അലങ്കാരങ്ങളും വിഷ്ണുവിനാണ് നൽകിയിട്ടുള്ളത്. ശംഖും കൊടുത്തിട്ടുണ്ട്, പുഷ്പവും കൊടുത്തിട്ടുണ്ട്. വാസ്തവത്തിൽ ദേവതകൾക്കൾക്കല്ലല്ലോ നൽകേണ്ടത്. ഇത് എത്ര ഗുഹ്യവും ഗംഭീരവുമായ കാര്യമാണ്. ബ്രാഹ്മണരുടെ അലങ്കാരമാണ്. എന്നാൽ ബ്രാഹ്മണർക്കെങ്ങനെ നൽകാനാണ്, ഇന്ന് ബ്രാഹ്മണരാണ്, നാളെ ശൂദ്രരായി മാറുന്നു. ബ്രഹ്മാകുമാരൻമാരാണ് ശൂദ്ര കുമാരൻമാരായി മാറുന്നത്. മായ വൈകിക്കില്ല. അഥവാ എന്തിങ്കിലും അശ്രദ്ധ കാണിച്ചു, ബാബയുടെ ശ്രീമതത്തിലൂടെ നടന്നില്ല എങ്കിൽ, ബുദ്ധി മോശമായി എങ്കിൽ, മായ നല്ല രീതിയിൽ അടി തന്ന് മുഖത്തെ തിരിക്കുന്നു. മനുഷ്യർക്ക് ദേഷ്യം വരുമ്പോൾ പറയാറില്ലേ- അടിച്ച് മുഖം തിരിപ്പിക്കുമെന്ന്. അതിനാൽ മായയും ഇങ്ങനെയാണ്. ബാബയെ മറന്നാൽ മായ ഒരു സെക്കന്റിൽ അടി തന്ന് മുഖത്തെ തിരിപ്പിക്കുന്നു. ഒരു സെക്കന്റിൽ ജീവൻമുക്തി ലഭിക്കുന്നു. മായ സെക്കന്റിൽ ജീവൻമുക്തി ഇല്ലാതാക്കുന്നു. എത്ര നല്ല-നല്ല കുട്ടികളെയാണ് മായ പിടിക്കുന്നത്. അശ്രദ്ധരാണോ എന്ന് മായ നോക്കി പെട്ടെന്ന് അടി തരുന്നു. ബാബ വന്ന് പഴയ ലോകത്തിൽ നിന്നും മുഖത്തെ തിരിപ്പിക്കുന്നു. ലൗകീക അച്ഛൻ പാവപ്പെട്ടവനായാൽ പഴയ കുടിലിൽ താമസിക്കുന്നു, പിന്നീട് പുതിയതുണ്ടാക്കുന്നു. അതിനാൽ ഇപ്പോൾ പുതിയ കെട്ടിടം തയ്യാറായാൽ നമ്മൾ പോയി താമസിക്കും എന്ന് കുട്ടികളുടെ ബുദ്ധിയിലുണ്ട്. ഈ പഴയ കെട്ടിടത്തെ പൊളിക്കും. ഇപ്പോൾ ബാബ നമുക്കു വേണ്ടി ഉള്ളംകൈയ്യിൽ സ്വർഗ്ഗം അഥവാ വൈകുണ്ഠം കൊണ്ടുവന്നിരിക്കുകയാണ്. പറയുന്നു- ഓമനകളായ കുട്ടികളേ, ആത്മാക്കളോടാണ് സംസാരിക്കുന്നത്. ഈ കണ്ണുകളിലൂടെയാണ് കുട്ടികളേ കാണുന്നത്. ബാബ മനസ്സിലാക്കിതരുന്നു- ഞാനും ഡ്രാമക്ക് വശപ്പെട്ടിരിക്കുകയാണ്. ഡ്രാമയിലില്ലാതെ എന്തെങ്കിലും ചെയ്യാൻ സാധിക്കും എന്നല്ല. കുട്ടികൾക്ക് അസുഖമുണ്ടാകുമ്പോൾ ബാബ സുഖപ്പെടുത്തും, എന്നല്ല. ഓപറേഷൻ ഒഴിവാക്കിത്തരും,അതുമില്ല. കർമ്മകണക്കുകൾ എല്ലാവർക്കും അനുഭവിക്കുക തന്നെ വേണം. നിങ്ങളുടെ ശിരസ്സിൽ ഒരുപാട് ഭാരമുണ്ട്. കാരണം നിങ്ങൾ ഏറ്റവും പഴയവരാണ്. സതോപ്രധാനത്തിൽ നിന്നും തികച്ചും തമോപ്രധാനമായി മാറിയിരിക്കുന്നു. നിങ്ങൾ കുട്ടികൾക്ക് ഇപ്പോൾ ബാബയെ ലഭിച്ചു എങ്കിൽ ബാബയിൽ നിന്നും സമ്പത്തെടുക്കണം. കല്പ-കല്പം ഡ്രാമയനുസരിച്ച് നമ്മൾ ബാബയിൽ നിന്നും സമ്പത്തെടുക്കുന്നുണ്ട് എന്ന് നിങ്ങൾക്കറിയാം. സൂര്യവംശീ, ചന്ദ്രവംശീകുലത്തിലുള്ളവർ തീർച്ചയായും വരും. ദേവതയായവർ ശൂദ്രരായി മാറി. വീണ്ടും അവർ തന്നെയാണ് ബ്രാഹ്മണരായി മാറി ദൈവീക സമ്പ്രദായത്തിലുള്ളവരായി മാറുന്നത്. ഈ കാര്യങ്ങൾ ബാബക്കല്ലാതെ മറ്റാർക്കും മനസ്സിലാക്കിതരാൻ സാധിക്കില്ല.

നിങ്ങൾ കുട്ടികൾ ബാബക്ക് എത്ര മധുരമുള്ളവരാണ്. ബാബ പറയുന്നു-നിങ്ങൾ കല്പം മുമ്പത്തെ അതേ കുട്ടികളാണ്. ഞാൻ കല്പ-കല്പം നിങ്ങളെ വന്ന് പഠിപ്പിക്കുന്നു. എത്ര അൽഭുതകരമായ കാര്യമാണ്. നിരാകാരനായ ഭഗവാന്റെ വാക്കുകളാണ്. ശരീരം കൊണ്ടാണല്ലോ സംസാരിക്കുന്നത്. ആത്മാവ് ശരീരത്തിൽ നിന്ന് വേറിട്ട് കഴിഞ്ഞാൽ പിന്നെ ശരീരത്തിന് സംസാരിക്കാൻ സാധിക്കില്ല. ആത്മാവ് വേറിടുകയാണ്. ഇപ്പോൾ ബാബ പറയുന്നു-അശരീരിയായി ഭവിക്കൂ. പ്രാണായാമമെല്ലാം ചെയ്യണമൊന്നുമില്ല. ഇല്ല, ഞാൻ ആത്മാവ് അവിനാശിയാണെന്ന് മനസ്സിലാക്കണം. ആത്മാവായ എന്നിൽ 84 ജന്മങ്ങളുടെ പാർട്ട് അടങ്ങിയിട്ടുണ്ട്. ബാബ സ്വയം പറയുന്നു-ആത്മാവാകുന്ന ഞാൻ അഭിനയിക്കുന്നതിന്റെ പാർട്ടും അടങ്ങിയിട്ടുണ്ട്. ഭക്തിമാർഗ്ഗത്തിൽ അവിടെ നിന്നാണ് ബാബയുടെ പാർട്ട്. എന്നാൽ ജ്ഞാനമാർഗ്ഗത്തിൽ ഇവിടെ വന്നാണ് ജ്ഞാനം നൽകുന്നത്. ഭക്തിമാർഗ്ഗത്തിലുള്ളവർക്ക് ജ്ഞാനത്തെക്കുറിച്ച് അറിയുക തന്നെയില്ല. മദ്യം കഴിക്കാത്തവർക്ക് അതിന്റെ രുചിയെക്കുറിച്ച് എങ്ങനെ അറിയാനാണ്! ജ്ഞാനമെടുത്താൽ മാത്രമേ അതിന്റേയും രുചി അറിയാൻ സാധിക്കുകയുള്ളൂ. ജ്ഞാനത്തിലൂടെ സത്ഗതിയുണ്ടാകുന്നു എങ്കിൽ ജ്ഞാന സാഗരനായ ബാബക്കു മാത്രമെ സദ്ഗതി ചെയ്യാൻ സാധിക്കുകയുള്ളൂ. ബാബ പറയുന്നു-ഞാൻ എല്ലാവരുടേയും സദ്ഗതി ദാതാവാണ്. സർവ്വോദയ ലീഡറല്ലേ. എത്ര വിധത്തിലുള്ള ലീഡർമാരാണ് ഉള്ളത്. വാസ്തവത്തിൽ സർവ്വരിലും ദയ കാണിക്കുന്നത് ബാബയാണ്. ബാബയോട് പറയുന്നു-അല്ലയോ ഭഗവാനേ ദയ കാണിക്കൂ. അതിനാൽ എല്ലാവരിലും ദയ കാണിക്കുന്നത് ബാബയാണ്. പിന്നീടെല്ലാവരും പരിധിയുള്ള ദയ കാണിക്കുന്നവരാണ്. ബാബ മുഴുവൻ ലോകത്തേയും സതോപ്രധാനമാക്കി മാറ്റുന്നു. അതിലൂടെ തത്വങ്ങളും സതോപ്രധാനമായി മാറുന്നു. ഇത് പരമാത്മാവിന്റെ ജോലിയാണ്. അപ്പോൾ സർവ്വോദയ എന്ന വാക്കിന്റെ അർത്ഥം എത്ര വലുതാണ്. എല്ലാവരിലും ദയ കാണിക്കുന്നു. സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്യുമ്പോൾ ആരും ദുഃഖിയായി മാറുന്നില്ല. സത്യയുഗത്തിൽ ഒന്നാന്തരമായ ഫർണീച്ചറുകളും, വൈഭവങ്ങളുമാണ് ലഭിക്കുന്നത്. ദുഃഖം നൽകുന്ന മൃഗങ്ങളും, ഈച്ചകളൊന്നും ഉണ്ടായിരിക്കുകയില്ല. അവിടെയും വലിയ ആളുകളുടെ വീട്ടിൽ എത്ര ശുദ്ധിയായിരിക്കും. നിങ്ങൾക്ക് ഒരിക്കലും അവിടെ ഈച്ചയെ കാണാൻ സാധിക്കില്ല. കൊതുകുകളൊന്നും കയറില്ല. സ്വർഗ്ഗത്തിലേക്ക് വരാൻ ഒന്നിനും ധൈര്യമില്ല. അഴുക്കാക്കുന്ന ഒരു വസ്തുവുമുണ്ടായിരിക്കുകയില്ല. പ്രകൃതിദത്തമായ പൂക്കളുടെ സുഗന്ധമുണ്ടായിരിക്കും. ബാബ നിങ്ങൾക്ക് സൂക്ഷ്മവതനത്തിൽ പഴച്ചാറ് കുടിപ്പിക്കുന്നു. എന്നാൽ സൂക്ഷ്മവതനത്തിൽ ഒന്നും തന്നെയില്ല. ഇതെല്ലാം സാക്ഷാത്കാരമാണ്. വൈകുണ്ഠത്തിൽ എത്ര നല്ല-നല്ല പൂക്കളും പൂന്തോട്ടങ്ങളുമായിരിക്കും ഉണ്ടായിരിക്കുക. സൂക്ഷ്മവതനത്തിൽ പൂന്തോട്ടമൊന്നും കാണിച്ചിട്ടില്ല. ഇതെല്ലാം സാക്ഷാത്കാരമാണ്. നിങ്ങൾ ഇവിടെ ഇരുന്നുകൊണ്ടാണ് സാക്ഷാത്കാരം കാണുന്നത്. ഗീതവും വളരെ ഒന്നാന്തരമാണ്, നമുക്ക് ബാബയെ ലഭിച്ചുകഴിഞ്ഞു, പിന്നെ എന്താണ് വേണ്ടത്? പരിധിയില്ലാത്ത ബാബയിൽ നിന്നും പരിധിയില്ലാത്ത സമ്പത്തെടുക്കുന്നു എങ്കിൽ ബാബയെ ഓർമ്മിക്കണം. ബാബയുടെ മതവും പ്രസിദ്ധമാണ്. നമ്മൾ ശ്രീമതത്തിലൂടെ ശ്രേഷ്ഠത്തിലും വെച്ച് ശ്രേഷ്ഠമായി മാറും. ബാക്കിയെല്ലാവരുടേയും ആസുരീയ മതമാണ്. സത്യയുഗത്തിൽ സദാ സുഖമുണ്ടായിരുന്നു എന്ന് അവർക്കറിയില്ല. ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു. അവരാണ് ചെറുപ്പത്തിൽ രാധയും കൃഷ്ണനുമായിരുന്നത്. എന്നാൽ അവരുടെ ചരിത്രമൊന്നുമില്ല. സ്വർഗ്ഗത്തിൽ എല്ലാ കുട്ടികളും വളരെ ഒന്നാന്തരമായിരിക്കും. അവിടെ ചഞ്ചലതയുടെ കാര്യമൊന്നുമില്ല. ശരി!

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ഈ പഴയ ലോകത്തിൽ നിന്നും മുഖത്തെ തിരിച്ചു എങ്കിൽ മായ തന്റേ വശത്തേക്ക് മുഖത്തെ തിരിപ്പിക്കുന്ന തരത്തിലുള്ള ഒരു അശ്രദ്ധയും കാണിക്കരുത്. ശ്രീമതത്തിന്റെ അവജ്ഞ ചെയ്യരുത്. ബാബയിൽ നിന്നും പൂർണ്ണമായ സമ്പത്തെടുക്കണം.

2) ബാബയിൽ തന്റേതായതെല്ലാം സ്വാഹാ ചെയ്ത് പക്കാ അവകാശിയായി മാറി സത്യയുഗത്തിലെ എയർകണ്ടീഷൻ ടിക്കറ്റെടുക്കണം. ലക്ഷ്യത്തെ ബുദ്ധിയിൽ വെച്ച് പുരുഷാർത്ഥം ചെയ്യണം.

വരദാനം :-
സ്വ-സ്ഥിതിയിലൂടെ സർവ്വ പരിസ്ഥിതികളെയും നേരിടുന്ന അവ്യക്ത സ്ഥിതിയുടെ അഭ്യാസിയായി ഭവിക്കട്ടെ.

അവ്യക്ത സ്ഥിതിയുടെ അഭ്യാസത്തിന്റെ ശീലമുണ്ടെങ്കിൽ സ്വ സ്ഥിതിയിലൂടെ എല്ലാ പരിസ്ഥിതികളെയും നേരിടാൻ സാധിക്കും. മാത്രമല്ല ഈ ശീലം വിചാരണ നടപടികളിൽ നിന്നും രക്ഷിക്കും. അതിനാൽ ഈ അഭ്യാസത്തെ സ്വാഭാവികവും സ്വഭാവവുമാക്കൂ അപ്പോൾ പ്രകൃതിക്ഷോഭങ്ങൾ ആരംഭിക്കും എന്തുകൊണ്ടെന്നാൽ എപ്പോൾ നേരിടുന്നവർ സ്വ സ്ഥിതിയിലൂടെ ഓരോ പരിതസ്ഥിതിയെയും നേരിടാനുള്ള ശക്തി ധാരണ ചെയ്യുന്നുവോ അപ്പോൾ കർട്ടൻ തുറക്കും. ഇതിന് വേണ്ടി പഴയ ശീലങ്ങളിൽ നിന്ന്, പഴയ സംസ്കാരങ്ങളിൽ നിന്ന്, പഴയ കാര്യങ്ങളിൽ നിന്ന്...... പൂർണ്ണമായ വൈരാഗ്യം വേണം.

സ്ലോഗന് :-
സ്വയത്തെ നിമിത്തമായ ചെയ്യുന്നവനെന്ന് മനസ്സിലാക്കൂ എങ്കിൽ ഏതൊരു കർമ്മം ചെയ്യുമ്പോഴും ക്ഷീണം അനുഭവപ്പെടില്ല.

മാതേശ്വരീജിയുടെ അമൂല്യ മഹാവാക്യം - മനുഷ്യ ലോകം, ദേവ ലോകം, ഭൂത-പ്രേതങ്ങളുടെ ലോകത്തിന്റെ വിസ്താരം

ധാരാളം മനുഷ്യർ ചോദിക്കാറുണ്ട് - ഈ അശുദ്ധ ജീവാത്മാക്കൾ ആരെയാണോ പ്രേതമെന്ന് പറയുന്നത്, ഇത് സത്യമാണോ അതോ കൽപനയാണോ? അഥവാ കൽപിതമാണോ? ഇതിൽ ഇന്ന് സ്പഷ്ടമായി മനസ്സിലാക്കി തരുന്നു, മനുഷ്യാത്മാവ് എപ്പോൾ വികർമ്മം ചെയ്യുന്നോ അപ്പോൾ അനേക പ്രകാരത്തിലുള്ള ശിക്ഷകൾ അവശ്യം അവർക്ക് അനുഭവിക്കേണ്ടി വരുന്നു. അനുഭവിക്കേണ്ടത് മനുഷ്യ ജന്മത്തിൽ തന്നെയാണ് അല്ലാതെ പക്ഷിയുടെയോ മൃഗത്തിന്റെയോ ജന്മത്തിലല്ല. മനുഷ്യൻ, മനുഷ്യൻ മാത്രമാണാകുന്നത്. മനുഷ്യാത്മാവ് വേറെയാണ് മൃഗങ്ങളുടെ ആത്മാവ് വേറെയാണ്, മനുഷ്യൻ ഒരിക്കലും മൃഗമായി മാറുന്നില്ല മൃഗത്തിനൊരിക്കലും മനുഷ്യനായി മാറാനും സാധിക്കില്ല. അവർക്ക് അവരുടേതായ ലോകമാണ്, ഈ മനുഷ്യാത്മാക്കൾക്ക് അവരുടേതായ ലോകമാണ്. സുഖ-ദുഃഖം അനുഭവിക്കുന്നതിന്റെ കഴിവ് മനുഷ്യരിലാണ് കൂടുതൽ, അല്ലാതെ മൃഗങ്ങളിലല്ല. എപ്പോൾ നമ്മൾ ശുദ്ധ കർമ്മം ചെയ്യുന്നതിലൂടെയുള്ള സുഖം മനുഷ്യ ശരീരത്തിൽ തന്നെ നേടുന്നോ എങ്കിൽ ദുഃഖവും തീർച്ചയായും മനുഷ്യ ശരീരത്തിൽ തന്നെ വന്നാണ് അനുഭവിക്കേണ്ടത്. ഈ ജ്ഞാനം കേൾക്കുന്നതിനുള്ള ബുദ്ധിയും മനുഷ്യ ശരീരത്തിൽ മാത്രമാണുള്ളത്, അല്ലാതെ മൃഗങ്ങളിലില്ല. അതുകൊണ്ട് ഈ സൃഷ്ടി ക്രീടയിൽ മുഖ്യമായ പാർട്ട് മനുഷ്യന്റേതാണ്. ഈ പക്ഷി മൃഗാദികൾ ഈ സൃഷ്ടി നാടകത്തിന്റെ അലങ്കാരം പോലെയാണ്, മുഴുവൻ കൽപത്തിന്റെയുള്ളിൽ സത്യയുഗ ആദി മുതൽ കലിയുഗ അന്ത്യം വരെയ്ക്കും മനുഷ്യ ആത്മാക്കൾക്കുള്ളത് 84 ജന്മങ്ങളാണ്, ബാക്കി ഈ 84 ലക്ഷം വൈവിധ്യത്തിലുള്ള പക്ഷി മൃഗാദികൾ ഉണ്ടായിരിക്കാം. ഇപ്പോൾ ഈ എല്ലാ രഹസ്യങ്ങളും പരമാത്മാവിനല്ലാതെ ആർക്കും മനസ്സിലാക്കി തരാൻ സാധിക്കില്ല. ആത്മാക്കളുടെ നിവാസ സ്ഥാനം ബ്രഹ്മ തത്വം അർത്ഥം നിരാകാരി ലോകമാണ്, ബാക്കി ഈ മൃഗങ്ങളുടെ ആത്മാക്കൾക്ക് ബ്രഹ്മ തത്വത്തിലേക്ക് പോകാൻ സാധിക്കില്ല, അവർ ഈ ആകാശ തത്വത്തിന്റെ ഉള്ളിൽ തന്നെയാണ് പാർട്ടഭിനയിക്കുന്നത്, അവർക്കും ഗുപ്തവും പ്രത്യക്ഷവുമാകുന്നതിന്റെ സതോ, രജോ, തമോയിലേക്ക് വരുന്നതിന്റെ പാർട്ടുണ്ട് അതുകൊണ്ട് നമുക്ക് പ്രകൃതിയുടെ വളരെ വിസ്താരത്തിലേക്ക് പോകാതെ ആദ്യം നമ്മുടെ ആത്മാവിന്റെ മംഗളം ചെയ്യാം അർത്ഥം മൻമനാഭവ. ഇപ്പോൾ മനുഷ്യാത്മാവിലേക്ക് വരികയാണെങ്കിൽ, ആത്മാക്കൾ അശുദ്ധ കർമ്മം ചെയ്യുന്നതിലൂടെ വികർമ്മമുണ്ടാക്കുന്നു അവർ തന്റെ അശുദ്ധ സംസ്ക്കാരങ്ങളനുസരിച്ച് ജനന-മരണത്തിന്റെ ചക്രത്തിലേക്ക് വന്ന് ആദി-മദ്ധ്യ-അന്ത്യം അർത്ഥം മരിക്കുന്ന സമയം സ്വയം ചെയ്ത വികർമ്മങ്ങളുടെ സാക്ഷാത്ക്കാരം നേടി സൂക്ഷ്മത്തിൽ ശിക്ഷ അനുഭവിക്കുന്നു. ഈ കുറഞ്ഞ സമയത്തിൽ അനേക ജന്മങ്ങളുടെ ദുഃഖമായി അനുഭവപ്പെടുന്നു. പിന്നീട് ശരീരം ഉപേക്ഷിച്ച് പോയി ഗർഭ ജയിലിൽ ദുഃഖം അനുഭവിക്കുന്നു പിന്നീട് സംസ്ക്കാരമനുസരിച്ച് അങ്ങനെയുള്ള മാതാ-പിതാവിന്റെ അടുത്ത് ജന്മമെടുത്ത് അവിടെയും തന്റെ ജീവിതത്തിൽ സുഖ ദുഃഖം അനുഭവിക്കുന്നു, ഇതിനെയാണ് പറയുന്നത് ആദി-മദ്ധ്യ- അന്ത്യം. എന്നാൽ ചില ആത്മാവ് ശരീരം ധാരണ ചെയ്യാതെ ആകാരി രൂപത്തിൽ ഈ ആകാശ തത്വത്തിന്റെ ഉള്ളിൽ പ്രേതമായി അലഞ്ഞുകൊണ്ടിരിക്കുന്നു, ഇതും ഒരു ശിക്ഷയാണ് അർത്ഥം അനുഭവിക്കലാണ്. ആ അശുദ്ധ ജീവാത്മാവിനോടൊപ്പം ആർക്കെങ്കിലും കണക്കുകളുണ്ടെങ്കിൽ അവർ അവരിൽ പ്രവേശിച്ച് ദുഃഖം നൽകുന്നു അർത്ഥം കണക്കുകളെല്ലാം തീർപ്പാക്കി ശേഷം പോയി തന്റെ ശരീരമെടുക്കുന്നു. ചില ജീവാത്മാവ് ആരിലാണോ പ്രവേശിക്കുന്നത് അവരെ വളരെ മർദ്ദിക്കുകയും ചെയ്യുന്നു, വളരെ കഷ്ടം നൽകുന്നു എന്നാൽ ഇതും കണക്കുകൾക്കുള്ളിൽ അനുഭവിക്കുന്നതിന്റെ ഒരു പ്രകാരമാണ്, ഈ എല്ലാ സുഖ ദുഃഖത്തിന്റെ അനുഭൂതികളും മനുഷ്യ ശരീരത്തിൽ തന്നെയാണ് ഉണ്ടാകുന്നത്. ഇത് താങ്കൾക്ക് മനസ്സിലാക്കി തന്നിട്ടുണ്ട് ഏത് ആത്മാവാണോ മുക്തിധാമത്തിൽ നിന്ന് ഈ സാകാരി കളിയിലേക്ക് വരുന്നത് അവർക്ക് ഇടക്ക് വച്ച് തിരിച്ച് മുക്തിധാമത്തിലേക്ക് പോകാൻ സാധിക്കില്ല, എന്നാൽ സ്വയം ചെയ്ത അശുദ്ധ, ശുദ്ധ കർമ്മങ്ങളനുസരിച്ച് സംസ്ക്കാരമെടുത്ത് ദുഃഖ സുഖത്തിന്റെ ചക്രത്തിലേക്ക് വരുന്നു. എല്ലാ ആത്മാക്കളുടെയും പുനർജന്മമുണ്ടാകുന്നു കേവലം ഒരു പരമാത്മാവിന് ഉണ്ടാകുന്നില്ല. ശരി. ഓം ശാന്തി.

അവ്യക്ത സൂചന- സദാ ഹർഷിതരായിരിക്കുന്നതിന് വേണ്ടി തന്റെ സ്വഭാവത്തെ സരളമാക്കൂ, സഹനശീലരാകൂ.

ബാപ്ദാദക്ക് ഏറ്റവും പ്രിയം ശുദ്ധമായ ഹൃദയമുള്ളവരോടാണ്. ശുദ്ധഹൃദയമുള്ളവർ ബാപ്ദാദയുടെ ഹൃദയ സിംഹാസനധാരികളാണ്. അവർ വൃത്തിയിലും ദൃഷ്ടിയിലും വാക്കിലും സംബന്ധ-സമ്പർക്കത്തിലും സരളതയും സ്പഷ്ടതയും ഒരേപോലെ കാണിക്കും. സരളതയുടെ അടയാളമാണ്- ഹൃദയവും ബുദ്ധിയും വാക്കും ഒരേപോലെ. മനസ്സിൽ ഒന്ന്, വാക്കിൽ വേറെ- ഇത് സരളതയുടെ ലക്ഷണമല്ല. സരള സ്വഭാവമുള്ളവർ സദാ വിനയചിത്തർ, നിരഹങ്കാരി, നിസ്വാർത്ഥികളായിരിക്കും. അവർ സരള ചിത്തർ, സരള വാണി, സരള വൃത്തി, സരള ദൃഷ്ടിക്കാരായിരിക്കും.