മധുരമായ കുട്ടികളേ- ഈ
ശരീരത്തെ കാണരുത് ആത്മാവിനെ കാണൂ, സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ആത്മാവിനോട്
സംസാരിക്കു, ഈ അവസ്ഥ നേടണം, ഇത് തന്നെയാണ് ഉയര്ന്ന ലക്ഷ്യം.
ചോദ്യം :-
നിങ്ങള് കുട്ടികള് അച്ഛനോടൊപ്പം മുകളില് (വീട്ടിലേയ്ക്ക്) എപ്പോള് പോകും?
ഉത്തരം :-
എപ്പോഴാണോ
അപവിത്രതയുടെ അളവ് അംശംപോലും ഇല്ലാതാകുന്നത്. ബാബ പവിത്രമാണ് അതുപോലെ നിങ്ങള്
കുട്ടികളും പവിത്രമായി മാറുമ്പോള് മുകളിലേയ്ക്ക് പോകാന് സാധിക്കും. ഇപ്പോള്
നിങ്ങള് കുട്ടികള് ബാബയുടെ സന്മുഖത്താണ്. ജ്ഞാനസാഗരനില് നിന്നും ജ്ഞാനം കേട്ട്
കേട്ട് നിങ്ങള് പുഷ്പമായി മാറും, ബാബയെ ജ്ഞാനത്തിന്റെ കാര്യത്തില് കാലിയാക്കും
പിന്നീട് ബാബയും സംതൃപ്തനാകും ശേഷം നിങ്ങള് കുട്ടികള് ശാന്തിധാമത്തിലേയ്ക്ക്
പോകും. അവിടെ ജ്ഞാനം നല്കുന്നത് അവസാനിക്കും. എല്ലാം നല്കിക്കഴിഞ്ഞാല് പിന്നെ
ബാബയുടെ പാര്ട്ട് ശാന്തിയിലിരിക്കുക എന്നതാണ്.
ഓംശാന്തി.
ശിവഭഗവാന് ഉവാച. ശിവഭഗവാനുവാചാ എന്ന് കേള്ക്കുമ്പോള് മനസ്സിലാക്കണം- ഒരേയൊരു
ശിവബാബ തന്നെയാണ് ഭഗവാന് അഥവാ പരമപിതാവ്. അവരെത്തന്നെയാണ് നിങ്ങള് കുട്ടികള്
അഥവാ ആത്മാക്കള് ഓര്മ്മിക്കുന്നത്. രചയിതാവായ ബാബയില് നിന്നും പരിചയം
ലഭിച്ചിട്ടുണ്ട്. തീര്ച്ചയായും നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ചായിരിക്കും
ഓര്മ്മിക്കുന്നത്. എല്ലാവരും ഏകരസമായി ഓര്മ്മിക്കുകയില്ല. ഇത് വളരെ സൂക്ഷ്മമായ
കാര്യമാണ്. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കു അതുപോലെ മറ്റുള്ളവരും ആത്മാവാണ്
എന്ന് കരുതൂ, ഈ അവസ്ഥ നേടുന്നതിന് സമയം എടുക്കും. മനുഷ്യര്ക്കാണെങ്കില് ഒന്നും
അറിയില്ല. അറിയാത്തതിനാല് സര്വ്വവ്യാപി എന്നു പറയുന്നു. എങ്ങനെയാണോ നിങ്ങള്
കുട്ടികള് സ്വയം ആത്മാവാണെന്ന് മനസ്സിലാക്കുന്നത്, ബാബയെ ഓര്മ്മിക്കുന്നത്,
അതുപോലെ മറ്റാര്ക്കും ഓര്മ്മിക്കാന് സാധിക്കില്ല. നമ്മള് സഹോദരങ്ങളാണ് എന്ന്
പറയുന്നുണ്ട് എങ്കില് ആത്മാവിനെ കാണണ്ടേ. ശരീരത്തെ കാണാന് പാടില്ലല്ലോ. ഇത് വളരെ
വലിയ ലക്ഷ്യമാണ്. ബാബയെ ഒരിയ്ക്കലും ഓര്മ്മിക്കാത്തവരായും ഒരുപാടുപേരുണ്ട്.
ആത്മാവില് കറ പിടിച്ചിട്ടുണ്ട്. മുഖ്യമായത് ആത്മാവിന്റെ കാര്യം തന്നെയാണ്.
സതോപ്രധാനമായിരുന്ന ആത്മാവുതന്നെയാണ് ഇപ്പോള് തമോപ്രധാനമായി മാറിയിരിക്കുന്നത്-
ബാബയില് ഈ ജ്ഞാനമുണ്ട്. ജ്ഞാനസാഗരന് പരമാത്മാവുതന്നെയാണ്. നിങ്ങള് നിങ്ങളെ
ജ്ഞാനസാഗരന് എന്നു പറയില്ല. നിങ്ങള്ക്ക് അറിയാം നമുക്ക് ബാബയില് നിന്നും മുഴുവന്
ജ്ഞാനവും എടുക്കണം. ബാബ ജ്ഞാനം തന്റെ കൈയ്യില് വെച്ച് എന്ത് ചെയ്യാനാണ്.
അവിനാശിയായ ജ്ഞാനരത്നങ്ങളാകുന്ന ധനം കുട്ടികള്ക്ക് നല്കുക തന്നെ വേണം. കുട്ടികള്
നമ്പര്വൈസ് പുരുഷാര്ത്ഥം അനുസരിച്ച് എടുക്കുന്നവരാണ്. ആരാണോ കൂടുതല്
എടുക്കുന്നത് അവര്ക്കേ നല്ലരീതിയില് സേവനം ചെയ്യാന് സാധിക്കൂ. ബാബയെ
ജ്ഞാനസാഗരന്എന്നാണ് വിളിക്കുന്നത്. ബാബയും ആത്മാവാണ്, നിങ്ങളും ആത്മാക്കളാണ്.
നിങ്ങള് ആത്മാക്കള് മുഴുവന് ജ്ഞാനവും പ്രാപ്തമാക്കുകയാണ്. ബാബ എങ്ങനെ സദാ
പവിത്രമാണോ അതുപോലെ നിങ്ങളും സദാ പവിത്രമായി മാറും. പിന്നീട് അപവിത്രതയുടെ അംശം
പോലും ഇല്ലാതെയാകുമ്പോള് നിങ്ങള് മുകളിലേയ്ക്ക് പോകും. ബാബ ഓര്മ്മയുടെ
യാത്രയ്ക്കായുള്ള യുക്തികള് പഠിപ്പിക്കുകയാണ്. മുഴുവന് ദിവസവും ഓര്മ്മ
നിലനില്ക്കുന്നില്ല എന്ന കാര്യം അറിയാവുന്നതാണ്. ഇവിടെ നിങ്ങള് കുട്ടികളെ അച്ഛന്
സന്മുഖത്ത് ഇരുത്തി പഠിപ്പിക്കുകയാണ്, ബാക്കിയുള്ള കുട്ടികളാരും സന്മുഖത്ത്
കേള്ക്കുന്നില്ല. മുരളി പഠിക്കുകയാണ് ചെയ്യുന്നത്. ഇവിടെ നിങ്ങള് സന്മുഖത്താണ്.
സ്വയം ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കു അതുപോലെ ജ്ഞാനത്തേയും ധാരണ
ചെയ്യൂ. നമുക്ക് ബാബയെപ്പോലെ സമ്പൂര്ണ്ണ ജ്ഞാനസാഗരമായി മാറണം. മുഴുവന് ജ്ഞാനവും
മനസ്സിലാക്കിയാല് ബാബയെ ജ്ഞാനത്തിന്റെ കാര്യത്തില് കാലിയാക്കലാണ് പിന്നീട് ബാബയും
സംതൃപ്തനാകും. ബാബ പിന്നെയും ജ്ഞാനം തുള്ളി തുള്ളിയായി നല്കിക്കൊണ്ടിരിക്കും
എന്നല്ല. എല്ലാം നല്കിക്കഴിഞ്ഞാല് പിന്നെ ബാബയുടെ പാര്ട്ട് ശാന്തിയിലിരിക്കുക
എന്നതാണ്. നിങ്ങളും സൈലന്സില് ഇരിക്കുമ്പോള് ജ്ഞാനം തുള്ളി തുള്ളിയായി
നല്കില്ലല്ലോ. ഇതും ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് ആത്മാവാണ് സംസ്ക്കാരത്തെ
കൊണ്ടുപോകുന്നത്. ഏതെങ്കിലും സന്യാസിയുടെ ആത്മാവാണെങ്കില് അവര്
ചെറുപ്പത്തില്ത്തന്നെ ശാസ്ത്രങ്ങള് പഠിക്കാന് തുടങ്ങും. പിന്നീട് അവര്ക്ക് വളരെ
അധികം പ്രശസ്തിയും ഉണ്ടാകും. ഇപ്പോള് നിങ്ങള് വന്നിരിക്കുന്നത് പുതിയ
ലോകത്തിലേയ്ക്ക് പോകുന്നതിനായാണ്. ജ്ഞാനത്തിന്റെ സംസ്ക്കാരവുംകൊണ്ട് അവിടേയ്ക്ക്
പോകാന് സാധിക്കില്ല. ഈ സംസ്ക്കാരം ഇല്ലാതാകുന്നു. ബാക്കി ആത്മാവിന് തന്റെ
പുരുഷാര്ത്ഥത്തിന്റെ ആധാരത്തില് തന്റെ സ്ഥാനം നേടണം. പിന്നീട് നിങ്ങളുടെ
ശരീരത്തിന് പേരുണ്ടാകും. ശിവബാബയാണെങ്കില് നിരാകാരനാണ്. പറയുന്നു ഈ
കര്മ്മേന്ദ്രിയങ്ങള് വാടകയ്ക്ക് എടുക്കുകയാണ്. ബാബ വരുന്നത് കേവലം
കേള്പ്പിക്കുന്നതിനായാണ്. ബാബ സ്വയം ജ്ഞാനസാഗരനല്ലേ അതിനാല് ബാബ ആരുടേയും ജ്ഞാനം
കേള്ക്കില്ല. മുഖം കൊണ്ടുമാത്രമാണ് ബാബ മുഖ്യമായ കാര്യം ചെയ്യുന്നത്.
എല്ലാവര്ക്കും വഴി പറഞ്ഞുതരാന് വേണ്ടിയാണ് വരുന്നതുതന്നെ. അല്ലാതെ കേട്ടിട്ട്
എന്ത് ചെയ്യാന്. ഇങ്ങനെ ഇങ്ങനെയെല്ലാം ചെയ്യൂ എന്ന് ബാബ സദാ
കേള്പ്പിച്ചുകൊണ്ടിരിക്കുന്നു. മുഴുവന് വൃക്ഷത്തിന്റേയും ജ്ഞാനം
കേള്പ്പിക്കുന്നു. നിങ്ങള് കുട്ടികളുടെ ബുദ്ധിയിലുണ്ട് പുതിയ ലോകം വളരെ
ചെറുതായിരിക്കും. ഈ പഴയലോകം എത്ര വലുതാണ്. മുഴുവന് ലോകത്തിലുമായി എത്ര ലൈറ്റാണ്
പ്രകാശിക്കുന്നത്. ലൈറ്റിലൂടെ എന്തെല്ലാമാണ് സംഭവിക്കുന്നത്. അവിടെയാണെങ്കില്
ലോകവും ചെറുതായിരിക്കും ലൈറ്റും ചെറുതായിരിക്കും. ഒരു ചെറിയ ഗ്രാമം
പോലെയായിരിക്കും. ഇപ്പോള് എത്ര വലിയ വലിയ ഗ്രാമങ്ങളാണ്. അവിടെ ഇത്രയും
പേരുണ്ടാകില്ല. മുഖ്യമായ വളരെ നല്ല കുറച്ച് വഴികളുണ്ടാകും. 5 തത്വങ്ങളും അവിടെ
സതോപ്രധാനമായിരിക്കും. ഒരിയ്ക്കലും ചഞ്ചലമാകില്ല. സുഖധാമം എന്നാണ് വിളിക്കുന്നത്.
പേരുതന്നെ സ്വര്ഗ്ഗം എന്നാണ്. മുന്നോട്ട് പോകവേ നിങ്ങള് എത്രത്തോളം ബാബയ്ക്ക്
സമീപത്തെത്തുന്നുവോ അത്രയും വൃദ്ധിയുണ്ടാകും. ബാബയും സാക്ഷാത്ക്കാരങ്ങള്
കാണിച്ചുതരും. പിന്നീട് ആ സമയത്ത് യുദ്ധത്തിന് ആയുധങ്ങളുടേയോ വിമാനത്തിന്റേയോ
ആവശ്യംപോലും ഉണ്ടാകില്ല. അവര് പറയും ഞങ്ങള്ക്ക് ഇവിടെ ഇരുന്നുകൊണ്ടുതന്നെ
എല്ലാത്തിനേയും നശിപ്പിക്കാന് സാധിക്കും. പിന്നീട് ഈ വിമാനങ്ങള് കൊണ്ട്
എന്തെങ്കിലും പ്രയോജനമുണ്ടാകുമോ. പിന്നീട് ചന്ദ്രനില് പ്ലോട്ട് നോക്കാനൊന്നും
പോകില്ല. ഇതെല്ലാം സയന്സിന്റെ അനാവശ്യമായ അഹങ്കാരമാണ്. എത്ര ഷോ ചെയ്യുന്നു.
ജ്ഞാനത്തില് എത്ര സൈലന്സാണ് ഇതിനെ ഈശ്വരന്റെ വരദാനം എന്നാണ് പറയുന്നത്.
സയന്സിലാണെങ്കില് ബഹളം തന്നെ ബഹളമാണ്. അവര്ക്ക് ശാന്തി എന്താണെന്നുപോലും
അറിയില്ല.
നിങ്ങള്ക്ക് അറിയാം വിശ്വത്തില് ശാന്തിയുണ്ടായിരുന്നത് പുതിയ ലോകത്തിലാണ്, അതാണ്
സുഖധാമം. ഇപ്പോഴാണെങ്കില് ദുഃഖവും അശാന്തിയുമാണ്. ഇതും മനസ്സിലാക്കിക്കൊടുക്കണം
നിങ്ങള് ശാന്തിയാണ് ആഗ്രഹിക്കുന്നത്, ഒരിയ്ക്കലും അശാന്തി ഇഷ്ടപ്പെടുന്നില്ല,
എന്നാല് അത് ശാന്തിധാമത്തിലും സുഖധാമത്തിലും മാത്രമാണുള്ളത്. സ്വര്ഗ്ഗം എല്ലാവരും
ആഗ്രഹിക്കുന്നുണ്ട്. ഭാരതവാസികളാണ് വൈകുണ്ഠം അഥവാ സ്വര്ഗ്ഗത്തെ ഓര്മ്മിക്കുന്നത്.
മറ്റു ധര്മ്മത്തിലുള്ളവര് വൈകുണ്ഠത്തെ ഓര്മ്മിക്കുന്നില്ല. അവര് കേവലം ശാന്തിയെ
ഓര്മ്മിക്കും. സുഖത്തെ ഓര്മ്മിക്കാന് സാധിക്കില്ല. നിയമമില്ല. സുഖത്തെ
ഓര്മ്മിക്കുന്നത് നിങ്ങള് മാത്രമാണ് അതിനാലാണ് ദുഃഖത്തില് നിന്നും രക്ഷിക്കൂ
എന്നുപറഞ്ഞ് വിളിക്കുന്നത്. ആത്മാക്കള് വാസ്തവത്തില് ശാന്തിധാമത്തില്
വസിക്കുന്നവരാണ്. ഇതും ആര്ക്കും അറിയില്ല. ബാബ മനസ്സിലാക്കിത്തരുന്നു നിങ്ങള്
വിവേകമില്ലാത്തവരായിരുന്നു. എപ്പോള് മുതലാണ് വിവേകശൂന്യരായി മാറിയത്? 16 കലയില്
നിന്നും 14-12 കലയുള്ളവരായി മാറി, അര്ത്ഥം വിവേകശൂന്യരായി മാറിക്കൊണ്ടിരുന്നു.
ഇപ്പോള് ഒരു കലയും ശേഷിക്കുന്നില്ല. സ്ത്രീകള്ക്ക് എന്തുകൊണ്ട് ദുഃഖമുണ്ടാകുന്നു.
എന്നിങ്ങനെയുള്ള വിഷയങ്ങളില് സമ്മേളനങ്ങള് നടത്തിക്കൊണ്ടിരിക്കുന്നു. പക്ഷേ
ദുഃഖം മുഴുവന് ലോകത്തിലുമുണ്ട്. അളവില്ലാത്ത ദുഃഖമാണ്. ഇപ്പോള് വിശ്വത്തില്
ശാന്തി എങ്ങനെയുണ്ടാകും? ഇപ്പോള് വളരെ അധികം ധര്മ്മങ്ങളുണ്ട്. മുഴുവന്
വിശ്വത്തിലും ശാന്തിയുണ്ടാവുക എന്നത് ഇപ്പോള് സാധ്യമല്ല. സുഖമെന്താണെന്നത്
അറിയുന്നേയില്ല. നിങ്ങള് കുട്ടികള് ഇരുന്ന് മനസ്സിലാക്കിക്കൊടുക്കും ഈ ലോകത്തില്
അനേക പ്രകാരത്തിലുള്ള ദുഃഖങ്ങളുണ്ട്, അശാന്തിയുണ്ട്! നമ്മള് ആത്മാക്കള് വന്നത്
ശാന്തിധാമത്തില് നിന്നാണ് മാത്രമല്ല സുഖധാമത്തിലാണ് ഈ ആദി സനാതന ദേവീദേവതാ
ധര്മ്മമുണ്ടായിരുന്നത്. ആദി സനാതന ഹിന്ദു ധര്മ്മം എന്ന് പറയാറില്ല. ആദി അര്ത്ഥം
പ്രാചീനം. അത് സത്യയുഗത്തിലായിരുന്നു. ആ സമയത്ത് എല്ലാവരും പവിത്രമായിരുന്നു.
അത് നിര്വ്വികാരീ ലോകമായിരുന്നു, വികാരത്തിന്റെ പേരുപോലുമില്ല. വ്യത്യാസമില്ലേ.
അതിനാല് ആദ്യമാദ്യം നിര്വ്വികാരികത ആവശ്യമാണ് അതിനാലാണ് ബാബ പറയുന്നത് മധുര
മധുരമായ കുട്ടികളേ, കാമത്തിനുമേല് വിജയം നേടൂ. സ്വയം ആത്മാവാണെന്ന് മനസ്സിലാക്കു.
ഇപ്പോള് ആത്മാവ് അപവിത്രമായിരിക്കുന്നു, ആത്മാവില് കറപറ്റിയിരിക്കുന്നു അതിനാല്
ആഭരണവും അങ്ങനെയുള്ളതാണ് ഉണ്ടാവുക. ആത്മാവ് പവിത്രമാണെങ്കില് ആഭരണവും
പവിത്രമായിരിക്കും, അതിനെയാണ് നിര്വ്വികാരി ലോകം എന്നു പറയുന്നത്. ആല്
മരത്തിന്റെ ഉദാഹരണവും നിങ്ങള്ക്ക് നല്കാന് സാധിക്കും. മുഴുവന് വൃക്ഷവും
നില്ക്കുന്നുണ്ട് എന്നാല് അടിത്തറയില്ല. ഈ ആദി സനാതന ദേവീദേവതാ ധര്മ്മം
മാത്രമില്ല ബാക്കിയെല്ലാം നില്ക്കുന്നുണ്ട്. എല്ലാവരും അപവിത്രമാണ് അതിനാല്
ഇവരെയാണ് മനുഷ്യര് എന്നു പറയുന്നത്. അവരെ ദേവത എന്നാണ് വിളിക്കുന്നത്. ഞാന്
മനുഷ്യനെ ദേവതയാക്കി മാറ്റാനായി വന്നതാണ്. 84 ജന്മങ്ങള് എടുക്കുന്നതും
മനുഷ്യരാണ്. ഏണിപ്പടി കാണിച്ചുകൊടുക്കണം തമോപ്രധാനമാകുമ്പോഴാണ് ഹിന്ദു എന്നു
വിളിക്കുന്നത്. ദേവതാ എന്നു വിളിക്കാന് കഴിയില്ല എന്തെന്നാല് പതിതമാണ്. ഇതാണ്
ഡ്രാമയിലെ രഹസ്യം. ഇല്ലെങ്കില് ഹിന്ദു ധര്മ്മം എന്നൊന്ന് ഇല്ലേയില്ല. നമ്മള്
തന്നെയായിരുന്നു ആദി സനാതന ദേവീ ദേവതകള്. ഭാരതം തന്നെയായിരുന്നു
പവിത്രമായിരുന്നത്, ഇപ്പോള് അപവിത്രമാണ്. അതിനാലാണ് സ്വയം ഹിന്ദുവെന്ന്
പറയുന്നത്. ഹിന്ദുധര്മ്മം ആരും സ്ഥാപിച്ചതല്ല. ഇത് കുട്ടികള് വളരെ നല്ലരീതിയില്
ധാരണ ചെയ്ത് മനസ്സിലാക്കിക്കൊടുക്കണം. ഇന്നുകാലത്ത് ആരും ഇത്ര സമയം
നല്കുന്നില്ല. കുറഞ്ഞത് അര മണിക്കൂര് നല്കിയാലും പോയിന്റുകള് കേള്പ്പിക്കണം.
അനേകം പോയിന്റ്സുണ്ട്. പിന്നീട് അതില് നിന്നും വളരെ മുഖ്യമായത് കേള്പ്പിക്കണം.
പഠിപ്പിലും മുന്നേറുമ്പോള് സഹജമായ അല്ലാഹുവും സമ്പത്തും എന്നതൊന്നും ഓര്മ്മയില്
ഉണ്ടാകില്ല. അത് മറന്നുപോയിട്ടുണ്ടാകും. നിങ്ങളോടും പറയും ഇപ്പോള് നിങ്ങളുടെ
ജ്ഞാനം മാറിയിരിക്കുന്നു. ഹേയ്, പഠിപ്പില് മുകളിലേയ്ക്ക് പോകുന്തോറും ആദ്യം
പഠിച്ചത് മറന്ന് പോകുമല്ലോ. ബാബയും നമുക്ക് നിത്യവും പുതിയ പുതിയ കാര്യങ്ങള്
കേള്പ്പിക്കുന്നു. ആദ്യം സഹജമായിരുന്നു എന്നാല് ഇപ്പോള് ഗുഹ്യമായ കാര്യങ്ങള്
കേള്പ്പിക്കുന്നു. ജ്ഞാനസാഗരനല്ലേ. കേള്പ്പിച്ച് കേള്പ്പിച്ച് അവസാനം രണ്ട്
വാക്കുകള് പറയുന്നു അല്ലാഹുവിനെ മനസ്സിലാക്കിയെങ്കില് അതുമതി. അല്ലാഹുവിനെ
മനസ്സിലാക്കുന്നതിലൂടെ സമ്പത്തിനേയും അറിയും. ഇത്രമാത്രം
മനസ്സിലാക്കിക്കൊടുത്താലും മതി. കൂടുതല് ജ്ഞാനം ധാരണ ചെയ്യാന്
സാധിക്കാത്തവര്ക്ക് ഉയര്ന്ന പദവി പ്രാപ്തമാക്കാനും സാധിക്കില്ല. പാസ് വിത്ത്
ഓണറാവാന് സാധിക്കില്ല. കര്മ്മാതീത അവസ്ഥയെ നേടാന് സാധിക്കില്ല, ഇതില് വളരെ വലിയ
പ്രയത്നം ആവശ്യമാണ്. ഓര്മ്മയുടേയും പരിശ്രമം വേണം. ജ്ഞാനം ധാരണ ചെയ്യുന്നതിലും
പ്രയത്നിക്കണം. രണ്ടുകാര്യത്തിലും എല്ലാവരും സമര്ത്ഥരാവുക ഇതും സാധ്യമല്ല.
രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ്. എല്ലാവരും എങ്ങനെ നരനില് നിന്നും
നാരായണനായി മാറും. ഈ ഗീതാപാഠശാലയുടെ പ്രഥമ ലക്ഷ്യം ഇതാണ്. ഇതാണ് ഗീതാജ്ഞാനം. ഇത്
ആരാണ് നല്കുന്നത് എന്നതും നിങ്ങള്ക്കല്ലാതെ മറ്റാര്ക്കും അറിയുകയില്ല. ഇപ്പോള്
ശവപ്പറമ്പാണ് ഇനി സ്വര്ഗ്ഗമായി മാറണം.
ഇപ്പോള് നിങ്ങള്ക്ക് ജ്ഞാനചിതയില് ഇരുന്ന് പൂജാരിയില് നിന്നും പൂജ്യരായി
തീര്ച്ചയായും മാറണം. സയന്സും എത്ര സമര്ത്ഥമായിക്കൊണ്ടിരിക്കുകയാണ്.
കണ്ടുപിടുത്തങ്ങള് പുറത്തിറക്കിക്കൊണ്ടിരിക്കുന്നു. ഭാരതവാസികള് ഓരോ
കാര്യത്തിന്റെയും ബുദ്ധി വിദേശത്ത് പോയാണ് പഠിച്ചിട്ട് വരുന്നത്. അവരും അവസാന
സമയത്ത് വരുമ്പോള് ഇത്രയും ജ്ഞാനം എടുക്കില്ല. പിന്നീട് അവിടെ ചെന്നിട്ടും ഇതേ
എഞ്ചിനീയറിംഗിന്റെ ജോലി ചെയ്യും. രാജാ- റാണിയായി മാറാന് സാധിക്കില്ല, രാജാവിനും
റാണിയ്ക്കും മുമ്പില് സേവനത്തിനായി ഉണ്ടാകും. ഇങ്ങനെയുള്ള കണ്ടുപിടുത്തങ്ങള്
ചെയ്ത് കൊണ്ടിരിക്കും. രാജാവും റാണിയുമായി മാറുന്നത് സുഖത്തിനുവേണ്ടിയാണ്. അവിടെ
എല്ലാ സുഖങ്ങളും ലഭിക്കും. അതിനാല് കുട്ടികള് പൂര്ണ്ണമായും പുരുഷാര്ത്ഥം ചെയ്യണം.
ഫുള് പാസായി കര്മ്മാതീത അവസ്ഥയെ പ്രാപ്തമാക്കണം. പെട്ടെന്ന് പോകണം എന്ന ചിന്ത
വരാന് പാടില്ല. ഇപ്പോള് നിങ്ങള് ഈശ്വരീയ സന്താനങ്ങളാണ്. ബാബ
പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്. ഇത് മനുഷ്യരെ പരിവര്ത്തനപ്പെടുത്തുന്നതിനുള്ള
മിഷനാണ്. ബൗദ്ധികളുടെയും അതുപോലെ ക്രിസ്ത്യന്സിന്റേയും മിഷനറികള് ഉണ്ടാകുമല്ലോ.
കൃഷ്ണന്, ക്രിസ്തു ഇവരുടെ രീതിയും യോജിക്കുന്നതാണ്. അവര്ക്ക് കൊടുക്കല്
വാങ്ങലിലും വളരെ അധികം ബന്ധമുണ്ട്. ആരാണോ ഇത്രയും സഹായം നല്കുന്നത് അവരുടെ ഭാഷ
മുതലായവയെ ഉപേക്ഷിക്കുക എന്നതും അപമാനിക്കലല്ലേ. അവര് വരുന്നത് പിന്നാലെയാണ്.
വളരെ അധികം സുഖവും നേടുന്നില്ല, വളരെ അധികം ദുഃഖവും അനുഭവിക്കുന്നില്ല. മുഴുവന്
കണ്ടുപിടുത്തങ്ങളും നടത്തുന്നത് അവരാണ്. ഇവിടെ പരിശ്രമിക്കുന്നുണ്ട് പക്ഷേ
കൃത്യമായത് ഒരിയ്ക്കലും നിര്മ്മിക്കാന് സാധിക്കില്ല. വിദേശത്തെ വസ്തുക്കള്
നല്ലതായിരിക്കും. സത്യസന്ധതയോടെയാണ് നിര്മ്മിക്കുന്നത്. ഇവിടെയാണെങ്കില്
സത്യതയില്ലാതെയാണ് നിര്മ്മിക്കുന്നത്, അളവില്ലാത്ത ദുഃഖമാണ്. സര്വ്വരുടേയും
ദുഃഖത്തെ ദൂരെയാക്കുന്നത് ഒരേയൊരു ബാബയാണ് അല്ലാതെ ഒരു മനുഷ്യനെക്കൊണ്ട്
സാധിക്കില്ല. വിശ്വത്തില് ശാന്തിയുണ്ടാകണം എന്നു കരുതി എത്രതന്നെ സമ്മേളനങ്ങള്
നടത്തിയാലും അവിടെയും ക്ഷീണിക്കുന്നു. കേവലം മാതാക്കളുടെ മാത്രം ദുഃഖമല്ല, ഇവിടെ
അനേക പ്രകാരത്തിലുള്ള ദുഃഖങ്ങളുണ്ട്. മുഴുവന് ലോകത്തിലും യുദ്ധത്തിന്റേയും
നാശനഷ്ടത്തിന്റേയും കാര്യമേയുള്ളു. വിലയില്ലാത്ത പണത്തിനായി കൊലപാതകങ്ങള്
നടത്തുന്നു. അവിടെ ദുഃഖത്തിന്റെ കാര്യമേയുണ്ടാകില്ല. ഇതും കണക്കെടുക്കണം. യുദ്ധം
എപ്പോള് വേണമെങ്കിലും ആരംഭിക്കാം. ഭാരതത്തില് രാവണന് എപ്പോഴാണോ വരുന്നത് അപ്പോള്
ആദ്യമാദ്യം വീടുകളില് വഴക്ക് ആരംഭിക്കുന്നു. പിണങ്ങിപ്പിരിയുന്നു, പരസ്പരം
അടിച്ച് മരിക്കുന്നു പിന്നീടാണ് പുറത്തുള്ളവര് വരുന്നത്. ആദ്യം ബ്രിട്ടീഷുകാര്
ഉണ്ടായിരുന്നില്ലല്ലോ പിന്നീടാണ് അവര് ഇടയില് വന്ന് കൈക്കൂലി മുതലായവ നല്കി
രാജ്യം ഭരിക്കാന് തുടങ്ങിയത്. എത്ര പകലും രാത്രിയും തമ്മിലുള്ള വ്യത്യാസമാണ്.
പുതിയവര്ക്ക് മനസ്സിലാക്കാന് പറ്റില്ല. പുതിയ ജ്ഞാനമല്ലേ, പിന്നീട് ഇതിന്
പ്രായലോപം സംഭവിക്കുന്നു. ബാബ ജ്ഞാനം നല്കുന്നു പിന്നീട് അത് അപ്രത്യക്ഷമാകുന്നു.
ഈ ഒരേയൊരു പഠിപ്പ്, ഒരേയൊരു ബാബയില് നിന്നും ഒരേയൊരു തവണ മാത്രമാണ് ലഭിക്കുന്നത്.
നിങ്ങള് ഇതായി മാറും എന്നതിന്റെ സാക്ഷാത്ക്കാരം മുന്നോട്ട് പോകവെ നിങ്ങള്ക്ക്
ലഭിച്ചുകൊണ്ടിരിക്കും. പക്ഷേ ആ സമയത്ത് എന്ത് ചെയ്യാന് സാധിക്കും. ഉന്നതി നേടാന്
സാധിക്കില്ല. റിസള്ട്ട് വന്നാല് പിന്നെ മാറ്റം ഉണ്ടാകേണ്ട സമയമാകും. പിന്നീട്
കരയും നിലവിളിക്കും. നമ്മള് പുതിയ ലോകത്തിലേയ്ക്ക് ട്രാന്സ്ഫറാകും. പെട്ടെന്ന്
നാലുപാടും ശബ്ദം ഉയരട്ടെ എന്നു കരുതി നിങ്ങള് വളരെ അധികം പരിശ്രമിക്കുന്നു.
പിന്നീട് എല്ലാവരും സ്വയം സെന്ററിലേയ്ക്ക് ഓടിവരും. പക്ഷേ ഇത്രയും വൈകിപ്പോകും,
ടൂലേറ്റ് ബോര്ഡ് വെച്ചിട്ടുണ്ടാകും. പിന്നീട് ഒന്നും സമ്പാദിക്കാന് സാധിക്കില്ല.
പൈസയുടെ ആവശ്യം ഉണ്ടാകില്ല. നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് ഈ ബാഡ്ജ്
തന്നെ ധാരാളമാണ്. ഈ ബ്രഹ്മാവുതന്നെയാണ് വിഷ്ണു, ഈ വിഷ്ണു തന്നെയാണ് ബ്രഹ്മാവ്.
ഈ ബാഡ്ജ് ഇങ്ങനെയുള്ളതാണ് ഇതില് മുഴുവന് ശാസ്ത്രങ്ങളുടേയും സാരം
അടങ്ങിയിരിക്കുന്നു. ബാബ ബാഡ്ജിന്റെ മഹിമ വളരെ അധികം ചെയ്യുന്നു. എല്ലാവരും
നിങ്ങളുടെ ബാഡ്ജിനെ കണ്ണുകളില് വെയ്ക്കും ഇങ്ങനെയുള്ള സമയവും വരും. മന്മനാഭവ,
ഇതിലുണ്ട്- എന്നെ ഓര്മ്മിക്കുകയാണെങ്കില് ഇതായി മാറും. പിന്നീട് ഇതേ 84
ജന്മങ്ങള് എടുക്കും. പുനര്ജന്മം എടുക്കാത്തത് ഒരേ ഒരു ബാബ മാത്രമാണ്. ശരി!
വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും പുലര്ക്കാലവന്ദനവും ആത്മീയ
അച്ഛന്റെ ആത്മീയ കുട്ടികള്ക്ക്
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1.
ഓര്മ്മിക്കുന്നതിനുള്ള പരിശ്രമവും ജ്ഞാനത്തിന്റെ ധാരണയും ചെയ്ത് കര്മ്മാതീത
അവസ്ഥ പ്രാപ്തമാക്കുന്നതിനുള്ള പുരുഷാര്ത്ഥം ചെയ്യണം. ജ്ഞാനസാഗരനിലെ സമ്പൂര്ണ്ണ
ജ്ഞാനത്തെ സ്വയത്തില് ധാരണ ചെയ്യണം.
2. ആത്മാവില് പതിഞ്ഞ
അഴുക്കിനെ ഇല്ലാതാക്കി സമ്പൂര്ണ്ണ നിര്വ്വികാരിയായി മാറണം. അപവിത്രത
അംശമാത്രപോലും ഉണ്ടാകരുത്. നമ്മള് ആത്മാക്കള് സഹോദര-സഹോദരങ്ങളാണ്......... ഈ
അഭ്യാസം ചെയ്യണം.
വരദാനം :-
സമയത്തിന്റെയും സങ്കല്പത്തിന്റെയും ഖജനാവില് ശ്രദ്ധ നല്കിക്കൊണ്ട്
സമ്പാദ്യത്തിന്റെ ശേഖരണം വര്ദ്ധിപ്പിക്കുന്ന കോടിമങ്ങ് പതിയായി ഭവിയ്ക്കട്ടെ.
ധാരാളം
ഖജനാക്കളുണ്ടെങ്കിലും സമയത്തിന്റെയും സങ്കല്പത്തിന്റെയും ഖജനാക്കളില് വിശേഷ
ശ്രദ്ധ നല്കൂ. ഓരോ സമയവും സങ്കല്പം ശ്രേഷ്ഠവും ശുഭവുമാണെങ്കില് സമ്പാദ്യത്തിന്റെ
ശേഖരണം വര്ദ്ധിക്കുന്നു. ഈ സമയം ഒരു മടങ്ങ് ശേഖരിക്കുകയാണെങ്കില് പതിന്മടങ്ങ്
ലഭിക്കുന്നു. ഒന്നിന് കോടിമടങ്ങ് ലഭിക്കുന്നതിന്റെ ബാങ്കാണ്. അതിനാല് എന്ത്
തന്നെ ത്യാഗം ചെയ്യേണ്ടി വന്നാലും തപസ്സ് ചെയ്യേണ്ടതായി വന്നാലും വിനയത്തോടെ
നില്ക്കേണ്ടി വന്നാലും എന്ത് തന്നെ സംഭവിച്ചാലും ഈ രണ്ട് ഖജനാക്കളില് ശ്രദ്ധ
നല്കുകയാണെങ്കില് കോടിമടങ്ങ് പതിയായിമാറാം.
സ്ലോഗന് :-
മനോബലത്തോടെ
സേവനം ചെയ്യുകയാണെങ്കില് അതിന്റെ പ്രാപ്തി പല മടങ്ങ് കൂടുതല് ലഭിക്കുന്നു.