17.08.2026           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ-ബാബയുടെയും ദാദയുടെയും കഥ അത്ഭുതകരമാണ്, ബാബ ദാദയിൽ പ്രവേശിക്കുമ്പോഴാണ് നിങ്ങൾ ബ്രഹ്മാകുമാർ-കുമാരിമാർ സമ്പത്തിന് അവകാശികളായി മാറുന്നത്.

ചോദ്യം :-
നിശ്ചിതമായ ഡ്രാമയെ അറിഞ്ഞുകൊണ്ടും നിങ്ങൾ കുട്ടികൾക്ക് തീർച്ചയായും ഏതൊരു ലക്ഷ്യമാണ് വെയ്ക്കേണ്ടത്?

ഉത്തരം :-
പുരുഷാർത്ഥം ചെയ്ത് മുന്നോട്ട് കുതിക്കുക, അർത്ഥം വിനാശത്തിനു മുമ്പ് ബാബയുടെ ഓർമ്മയിലൂടെ കർമ്മാതീതമായി മാറാനുള്ള ലക്ഷ്യം തീർച്ചയായും വെയ്ക്കണം. കർമ്മാതീതമെന്നാൽ കലിയുഗത്തിൽ നിന്നും സ്വർണ്ണിമയുഗമായി മാറുക. ഈ അല്പ സമയം മാത്രമെ പുരുഷാർത്ഥത്തിന് അവശേഷിക്കുന്നുള്ളൂ, അതുകൊണ്ട് വിനാശത്തിനു മുമ്പായി തന്റെ അവസ്ഥയെ അചഞ്ചലവും സുദൃഢവുമാക്കി മാറ്റണം.

ഓംശാന്തി.  
ഓം ശാന്തി. ഇത് രണ്ടും ആരാണ് പറയുന്നത്? ഒന്ന് ബാബയും, മറ്റൊന്ന് ദാദയും. ഒരു രാജാവും, റാണിയുമുണ്ടായിരുന്നു എന്ന കഥയും കേൾപ്പിക്കാറുണ്ടല്ലോ. ഇപ്പോൾ ഇത് പുതിയ കാര്യമാണ്. ഒന്ന് ബാബയും, മറ്റൊന്ന് ദാദയുമാണെന്ന് നിങ്ങൾ പറയും. 5000 വർഷങ്ങൾക്കു മുമ്പും ഒരു ശിവബാബയും മറ്റൊന്ന് ബ്രഹ്മാവാകുന്ന ദാദയുമായിരുന്നു. എല്ലാവരും ശിവന്റെ കുട്ടികളാണ്. എല്ലാ ആത്മാക്കളും ശിവന്റെ സന്താനങ്ങളാണ്. അത് തീർച്ചയാണ്. ബ്രഹ്മാവിന്റെ കുട്ടികൾ ബ്രാഹ്മണരായിരുന്നു, പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികൾ ബ്രഹ്മാകുമാരനും കുമാരിമാരുമായിരുന്നു. ബ്രഹ്മാകുമാരനേയും ബ്രഹ്മാകുമാരിയേയും ആരാണ് പഠിപ്പിക്കുന്നത്? ശിവബാബ. പ്രജാപിതാ ബ്രഹ്മാവിന്റെ കുട്ടികളായ ബ്രഹ്മാകുമാരന്മാരും കുമാരിമാരും ഒരുപാടുണ്ടല്ലോ. നമ്മൾ വാസ്തവത്തിൽ ശിവബാബയുടെ കുട്ടികളും പേരക്കുട്ടികളുമാണെന്ന് ബ്രഹ്മാകുമാരനും കുമാരിമാരും അംഗീകരിക്കുന്നുണ്ട്. ശിവബാബയുടെ കുട്ടികളാണെന്ന കാര്യത്തിൽ തീർച്ചയാണ്, എന്നാൽ, ഇപ്പോൾ ബ്രഹ്മാവിലൂടെ ദാദയിൽ നിന്നും സമ്പത്തെടുക്കാൻ പേരക്കുട്ടികളായി മാറിയിരിക്കുകയാണ്. ഇപ്പോൾ നിങ്ങൾക്ക് സമ്പത്ത് ശിവബാബയാകുന്ന ദാദയിൽ നിന്നുമാണ് ലഭിക്കുന്നത്. എന്നാൽ ബ്രഹ്മാകുമാരനും- ബ്രഹ്മാകുമാരി മാരുമായതു കാരണം നമ്മൾ ബാബയെ ദാദ എന്ന് പറയുന്നു. ദാദയുടെ സമ്പത്താണ്. ബ്രഹ്മാവാകുന്ന ദാദയുടേതല്ല. ബാബയിൽ നിന്നാണ് വൈകുണ്ഠവാസിയായി മാറാനുള്ള സമ്പത്ത് ലഭിക്കുന്നത്. പകുതി കല്പത്തേക്കുള്ള സമ്പത്താണ് പ്രാപ്തമാകുന്നത്. പിന്നീട് രാവണന്റെ ശാപം ലഭിക്കുന്നു. അതിനാൽ താഴേക്ക് ഇറങ്ങിക്കൊണ്ടേയിരിക്കുന്നു. ഗ്രഹപ്പിഴയുണ്ടാകുമ്പോൾ താഴേക്കിറങ്ങുന്നതു പോലെ. രാഹുവിന്റെ ദശ കാരണമുള്ള നമ്മുടെ ഗ്രഹപ്പിഴ ഇപ്പോൾ പൂർത്തിയായി എന്ന് കുട്ടികൾക്ക് മനസ്സിലായിക്കഴിഞ്ഞു. ഏറ്റവും മോശമായത് രാഹുവിന്റെ ദശയാണ്. ഉയർന്നതിലും വെച്ച് ഉയർന്നത് ബൃഹസ്പതിയുടെ ദശയാണ് പിന്നീട് രാഹുവിന്റെ ഗ്രഹണം ബാധിച്ചപ്പോൾ 5 വികാരങ്ങൾ കാരണം നമ്മൾ കറുത്തു പോയി. ഇപ്പോൾ ബാബ പറയുന്നു-ദാനം നൽകുകയാണെങ്കിൽ ഗ്രഹണം ഇല്ലാതാകും. ഇത് നിങ്ങളുടെ കാര്യമാണ്. മനുഷ്യർ സൂര്യന്റെയും ചന്ദ്രന്റെയും ഗ്രഹണത്തെക്കുറിച്ചാണ് മനസ്സിലാക്കിയിരിക്കുന്നത്. ഗ്രഹണമുണ്ടാകുമ്പോൾ ദാനം ചോദിക്കാറുണ്ട്. ബാബ പറയുന്നു-5 വികാരങ്ങളുടെ ദാനം നൽകൂ എന്നാൽ ഗ്രഹപ്പിഴ ഇല്ലാതാകും. ഈ വികാരങ്ങളാണ് നിങ്ങളെ പാപാത്മാക്കളാക്കി മാറ്റിയത്. ദേഹാഭിമാനമാണ് മുഖ്യമായത്. ആദ്യം നമ്മൾ സതോപ്രധാനമായിരുന്നു, പിന്നീട് സതോ, രജോ, തമോയിലേക്ക് വന്നു. നിങ്ങളാണ് 84 ജന്മങ്ങൾ എടുത്തത്. ദേവതകളാണ് 84 ജന്മങ്ങൾ എടുക്കുന്നത് എന്ന പൂർണ്ണ നിശ്ചയം നിങ്ങൾക്കുണ്ട്. ആദ്യം ബാബയിൽ നിന്നാണ് ദേവതകൾക്ക് ലഭിക്കുന്നത്. ആത്മാക്കളും പരമാത്മാവും ഒരുപാട് കാലം വേറിട്ടിരുന്നു....എന്ന് പാടാറുമുണ്ട്. ബാബ പറയുന്നു-നിങ്ങളെയാണ് ആദ്യമാദ്യം സത്യയുഗത്തിലേക്ക് അയച്ചത്. ഇപ്പോൾ നിങ്ങൾ തന്നെയാണ് വന്ന് ബാബയുമായി കണ്ടുമുട്ടിയത്. മുമ്പ് നിങ്ങൾ മഹിമ മാത്രമാണ് പാടിയിരുന്നത്. എന്നാൽ ഇപ്പോഴാണ് ബാബ നമുക്ക് അതിന്റെ യഥാർത്ഥ അർത്ഥം മനസ്സിലാക്കിതരുന്നത്. എല്ലാ വേദങ്ങളുടെയും ശാസ്ത്രങ്ങളുടെയും ജപ-തപങ്ങളുടെയും ശ്ലോകങ്ങളുടെയുമെല്ലാം സാരം ബാബയാണ് മനസ്സിലാക്കിതരുന്നത്. ചക്രത്തിന്റെ ജ്ഞാനം വളരെ സഹജമാണ്. ഇപ്പോൾ കലിയുഗത്തിന്റെയും സത്യയുഗത്തിന്റെയും സംഗമമാണ്. യുദ്ധവും മുന്നിൽ നിൽക്കുകയാണ്. സത്യയുഗത്തിന്റെ സ്ഥാപനയുണ്ടാകുന്നു എന്ന നിശ്ചയവും നിങ്ങൾക്കുണ്ട്. കലിയുഗത്തിലെ എല്ലാ മനുഷ്യരുടെയും ശരീരം നശിക്കും, ബാക്കിയുള്ള എല്ലാ ആത്മാക്കളും പവിത്രമായി കണക്കുകളെയെല്ലാം തീർപ്പാക്കി തിരിച്ചു പോകും. ഇപ്പോൾ എല്ലാവരുടെയും കണക്കെടുപ്പിന്റെ സമയമാണ്. ആത്മാക്കൾ ശരീരം ഉപേക്ഷിച്ച് തിരിച്ചു പോകുമെന്ന ജ്ഞാനം ഇപ്പോൾ നിങ്ങളുടെ ബുദ്ധിയിലുണ്ട്. കർമ്മാതീത അവസ്ഥ പ്രാപ്തമാക്കുന്നതു വരെ സംഗമയുഗത്തിലാണ് നിൽക്കുന്നത്. ഒരു വശത്ത് കോടിക്കണക്കിന് മനുഷ്യരും, മറുവശത്ത് നിങ്ങൾ കുറച്ചു പേരുമാണുള്ളത്. നിങ്ങളിലും കുറച്ചു പേരാണ് നിശ്ചയബുദ്ധികളായി മാറുന്നത്. നിശ്ചയബുദ്ധികളായവർ വിജയിക്കും, അവരാണ് വിഷ്ണുവിന്റെ കഴുത്തിലെ മാലയായി മാറുന്നത്. ഒന്ന് രുദ്രാക്ഷത്തിന്റെ മാല, മറ്റൊന്ന് രുണ്ഡ് മാലയും. ഭക്തമാലയിൽ ചെറിയ-ചെറിയ മുഖങ്ങളായിരിക്കും. ഇതാണ് അടയാളം. നമ്മൾ ആത്മാക്കളാണ് ബാബയുടെ കഴുത്തിലെ മാലയായി മാറി പിന്നീട് തിരിച്ച് സംഖ്യാക്രമമനുസരിച്ച് ഇവിടേക്ക് വരുന്നത്. 8 ന്റെയും 108 ന്റെയും 16108 ന്റെയും മാലയുണ്ട്. ഇപ്പോൾ 16,000 മാണോ അതോ 5-10 ആയിരമാണോ എന്ന കണക്കെടുക്കാൻ സാധിക്കില്ല. ഈ മാലകളുടെ മഹിമയാണ് പാടുന്നത്. ബാബ പറയുന്നു- ഇതിനെക്കുറിച്ചെല്ലാം നിങ്ങളെന്തിനാണ് ചിന്തിക്കുന്നത്. കല്പം മുമ്പ് സത്യ-ത്രേതായുഗത്തിലുണ്ടായിരുന്ന രാജാക്കൻമാർ മാത്രമെ ഇപ്പോഴും ഉണ്ടാവുകയുള്ളൂ. 100 ആകുമോ അതോ 200-300 ആകുമോ എന്നൊന്നും ചോദിക്കരുത്.

ബാബ പറയുന്നു- നിങ്ങൾ എത്രത്തോളം സമീപത്തേക്ക് വരുന്നുവോ അപ്പോൾ ഇതെല്ലാം മനസ്സിലാകും. ഇന്ന് നമ്മൾ ഇവിടെയാണെങ്കിൽ നാളെ വിനാശത്തിനു ശേഷം സത്യയുഗത്തിൽ ദേവീ-ദേവതകളായി മാറും. പിന്നീടാണ് വൃദ്ധി പ്രാപിക്കുന്നത്. സത്യയുഗത്തിന്റെ ലക്ഷണങ്ങളൊക്കെ കാണാൻ സാധിക്കും. ബാക്കി ലക്ഷക്കണക്കിന് പേർ വരും. പിന്നെ ലക്ഷമാണോ, 9-10 ലക്ഷങ്ങളാണോ എന്ന് കൃത്യമായി പറയാൻ സാധിക്കില്ല. ശരിയാണ്, എപ്പോഴാണോ കൃത്യമായി നിങ്ങൾ സമ്പൂർണ്ണമായി മാറാൻ യോഗ്യതയുള്ളവരാകുന്നത് അപ്പോൾ നിങ്ങൾക്ക് കൂടുതൽ സാക്ഷാത്കാരമുണ്ടാകും. ഇപ്പോൾ ഒരുപാട് കാര്യം മനസ്സിലാക്കാൻ കിടക്കുന്നു. ഒരുപാട് സാക്ഷാത്ക്കാരങ്ങൾ നിങ്ങൾ ചെയ്തുകൊണ്ടിരിക്കും. യുദ്ധത്തിനുള്ള തയ്യാറെടുപ്പുകളും ഉണ്ടായിക്കൊണ്ടിരിക്കുന്നുണ്ട്. എല്ലാ സാധനങ്ങൾക്കും വില കൂടിക്കൊണ്ടേയിരിക്കും. വിദേശത്തും സാധനങ്ങൾക്ക് ഒരുപാട് നികുതികൾ വരും. ആദ്യം ഒരുപാട് വിലക്കയറ്റത്തിനു ശേഷം പിന്നീട് തികച്ചും എല്ലാം ലാഭമുള്ളതായി മാറും. സത്യയുഗത്തിൽ ഒരു സാധനങ്ങൾക്കും ചിലവുചെയ്യേണ്ടതില്ല. എല്ലാ ഖനികളും നിറഞ്ഞിരിക്കും. പുതിയ ലോകത്തിൽ ഒരുപാട് വൈഭവങ്ങളുണ്ടായിരിക്കും. ലക്ഷ്മി-നാരായണന് ഒരുപാട് വൈഭവങ്ങളുണ്ടായിരുന്നല്ലോ. ശ്രീനാഥ ക്ഷേത്രത്തിൽ മൂർത്തികളുടെ മുന്നിലും എത്ര വൈഭവങ്ങളോടു കൂടിയ ഭോഗാണ് വെയ്ക്കുന്നത്. ഒരുപാട് സാധനങ്ങളുണ്ടാക്കുകയും കഴിക്കുകയും ചെയ്യുന്നു. നമ്മൾ ദേവതകൾക്കാണ് ഭോഗ് സമർപ്പിക്കുന്നത് എന്ന് പറയുന്നു. ദേവതകൾക്ക് ഭോഗ് വെയ്ക്കുന്നില്ലെങ്കിൽ അവർ ദേഷ്യപ്പെടും എന്നെല്ലാം പറയുന്നു. ഇതിൽ ദേഷ്യപ്പെടേണ്ട കാര്യമൊന്നുമില്ല. നിങ്ങൾ ആരോടും ദേഷ്യപ്പെടാറില്ല. ഡ്രാമയനുസരിച്ച് വിനാശമുണ്ടാവുക തന്നെ വേണം എന്ന് അറിയാം. കലിയുഗം മാറി സത്യയുഗം വരും. ഡ്രാമയനുസരിച്ച് ഇപ്പോൾ പുതിയ ചക്രം ആരംഭിക്കണം എന്ന് ഡ്രാമയെ നമ്മൾ മനസ്സിലാക്കുന്നു. നിങ്ങളും ഡ്രാമക്ക് വശപ്പെട്ടിരിക്കുകയാണ്. ബാബയും ഡ്രാമയനുസരിച്ചാണ് വന്നിരിക്കുന്നത്. ഡ്രാമയിൽ ഒരു മിനിറ്റു പോലും താഴേക്കും മുകളിലേക്കുമാകാൻ സാധിക്കില്ല. ബാബ വന്നത് നിങ്ങൾ കണ്ടു, അതുപോലെ അടുത്ത കല്പത്തിലും ഇങ്ങനെ തന്നെ സംഭവിക്കും. ശാസ്ത്രങ്ങളിൽ കല്പത്തിന്റെ ആയുസ്സ് നീട്ടിയെഴുതിയിരിക്കുകയാണ്. വിനാശം മുന്നിൽ നിൽക്കുകയാണെന്ന് നിങ്ങൾ കുട്ടികളുടെ ബുദ്ധിയിലുണ്ട്. ഇപ്പോൾ നിങ്ങൾ മുന്നോട്ട് പോയിക്കൊണ്ടിരിക്കുകയാണ്. ബാബയെ ഓർമ്മിച്ച് നമുക്ക് കർമ്മാതീത അവസ്ഥയെ തീർച്ചയായും പ്രാപ്തമാക്കണമെന്ന് അറിയാം. അർത്ഥം ഇരുമ്പിനു സമാനമായതിൽ നിന്നും സ്വർണ്ണത്തിനു സമാനമായി മാറണം. ഇപ്പോൾ പുരുഷാർത്ഥം ചെയ്യുന്നില്ലെങ്കിൽ പദവി ഭ്രഷ്ടമാകും. അല്ലയോ ആത്മാക്കളേ, ഇപ്പോൾ നിങ്ങൾ പതിതമായി മാറിയിരിക്കുകയാണ്. മറ്റുള്ള ധർമ്മത്തിലേക്ക് പോയ എല്ലാവരും തിരിച്ച് ഈ ധർമ്മത്തിലേക്ക് വരുക തന്നെ ചെയ്യും. അവർ വന്ന് ബാബയിൽ നിന്നും സമ്പത്ത് പ്രാപ്തമാക്കാനുള്ള പുരുഷാർത്ഥം ചെയ്ത് കൊണ്ടിരിക്കും. ബ്രാഹ്മണ ധർമ്മത്തിലേക്ക് വന്നതിനു ശേഷം ദേവതാ ധർമ്മത്തിലേക്ക് വരും. ബ്രാഹ്മണ ധർമ്മത്തിലേക്ക് വരുന്നില്ലെങ്കിൽ പിന്നെ എങ്ങനെയാണ് ദേവതാ ധർമ്മത്തിലേക്ക് വരുന്നത്! ദിനം പ്രതിദിനം ബ്രാഹ്മണരുടെ വൃദ്ധിയുണ്ടായിക്കൊണ്ടേയിരിക്കും. വിനാശം മുന്നിൽ നിൽക്കുന്നത് കാണുമ്പോൾ പറയും-ഇവർ പറയുന്നത് ശരിയാണ്. പിന്നീട് വൃദ്ധി പ്രാപിച്ചുകൊണ്ടിരിക്കും. ബ്രാഹ്മണരുടെ വൃക്ഷം വൃദ്ധി പ്രാപിച്ച് പൂർണ്ണമായതിനുശേഷം തിരിച്ച് പോകും. അതിനുശേഷം ദേവതകളുടെ വൃക്ഷം വളരാൻ ആരംഭിക്കും.

ഇപ്പോൾ നിങ്ങൾ സംഗമയുഗത്തിൽ രാജയോഗം പഠിച്ചുകൊണ്ടിരിക്കുകയാണ്. സംഗമയുഗത്തെ മംഗളകാരിയായ യുഗമെന്നും പറയുന്നു. ഗംഗയും സാഗരവുമായിട്ടുള്ള മിലനം കാണിക്കുന്നത് സംഗമയുഗത്തിന്റെ മഹിമയാണ്. മറ്റെല്ലാം ഭക്തിമാർഗ്ഗമാണ്. ജ്ഞാന സാഗരനായ ബാബയിൽ നിന്നും ഉൽഭവിച്ച ജ്ഞാന ഗംഗകളാണ് നമ്മൾ. ജ്ഞാന സാഗരനായ ബാബയോടൊപ്പം പതിത-പാവനൻ എന്ന വാക്ക് യോജിക്കുന്നുണ്ട്. പതിത-പാവനി ഗംഗയാണെന്ന് മനുഷ്യർ മനസ്സിലാക്കി, പിന്നീട് ഗംഗയിൽ തന്നെ സ്നാനം ചെയ്തുകൊണ്ടിരിക്കുന്നു. ഈ നദികളെല്ലാം സത്യയുഗം മുതൽ തുടർന്നു വരുന്നു. ഇന്നത്തെ കാലത്തെ നദികളും മുങ്ങിപ്പോകാറുണ്ട്. പ്രകൃതിയും സാഗരവുമെല്ലാം തമോപ്രധാനമായി മാറിയിരിക്കുകയാണ്. സാഗരത്തിൽ നിന്നും അല്പമൊന്ന് തിരമാലകൾ ഉയരുമ്പോൾ എല്ലാം നശിക്കും. സത്യയുഗത്തിൽ നമ്മളെല്ലാവരും യമുനയുടെ തീരത്ത് ഭാരതത്തിന്റെ ഒരു ചെറിയ ഭാഗത്താണ് വസിക്കുക. ഡൽഹി സ്വർഗ്ഗമായിരുന്നു, വീണ്ടും പരിസ്ഥാനമായി മാറണം. സത്യയുഗത്തിൽ കുറച്ച് ജീവാത്മാക്കൾ മാത്രമെയുണ്ടാകൂ, പിന്നീട് പതുക്കെ-പതുക്കെ വർദ്ധിക്കുന്നു. ഇപ്പോൾ കലിയുഗത്തിന്റെ അവസാനം എത്ര മനുഷ്യരായിക്കഴിഞ്ഞു. ഈ പരിധിയില്ലാത്ത നാടകത്തെ നല്ല രീതിയിൽ മനസ്സിലാക്കണം. ഒരുപക്ഷെ, ചിലരെല്ലാം സ്വയത്തെ അഭിനേതാവാണെന്ന് മനസ്സിലാക്കുന്നുണ്ടെങ്കിലും, ഒരു കല്പം 5000 വർഷത്തിന്റെയാണെന്ന് ആർക്കും അറിയില്ല. 84 ജന്മങ്ങൾ എവിടെക്കിടക്കുന്നു, 84 ലക്ഷം ജന്മങ്ങൾ എവിടെക്കിടക്കുന്നു. ഇപ്പോൾ നിങ്ങൾ പ്രകാശത്തിലേക്ക് വന്നിരിക്കുകയാണ്. നിങ്ങൾക്കാണ് ബാബയിൽ നിന്നും സമ്പത്ത് ലഭിക്കുന്നത്. ബാബ പറയുന്നു- മൻമനാഭവ. ബാബയെ ഓർമ്മിക്കണം. ശിവഭഗവാന്റെ വാക്കുകളാണ്, അല്ലാതെ കൃഷ്ണൻ ജ്ഞാനത്തിന്റെ സാഗരനല്ല. ഭഗവാന്റെ മഹിമയും ദേവതകളുടെ മഹിമയും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്. ബാബ രചിക്കുന്ന പുതിയ രചനയുടെ മഹിമയാണ്-സർവ്വ ഗുണ സമ്പന്നൻ....ഇപ്പോൾ നിങ്ങൾ അങ്ങനെയായി മാറുകയാണ്. ബാബയുടെ മഹിമയും, കൃഷ്ണന്റെ മഹിമയും തമ്മിൽ രാത്രിയും പകലും തമ്മിലുള്ള വ്യത്യാസമുണ്ട്. ഇത് രാജയോഗമല്ലേ. ഭഗവാൻ രാജയോഗം പഠിപ്പിക്കുന്നു എന്ന് പാടാറുമുണ്ട്. നിരാകാരനായ ബാബക്ക് തീർച്ചയായും നിരാകാര ലോകത്തിൽ നിന്നും സാകാര ലോകത്തിലേക്ക് വരുക തന്നെ വേണം. ഭഗവാന് ഇത്രയും മഹിമയുണ്ടെങ്കിൽ തീർച്ചയായും വരണം. ബാബയുടെ ജന്മം ദിവ്യവും അലൗകീകവുമാണ്. മറ്റാരുടെയും ദിവ്യജന്മമാണെന്ന് പറയാൻ സാധിക്കില്ല. ഒന്ന് അലൗകീക അച്ഛനും, മറ്റൊന്ന് പാരലൗകീക പിതാവുമാണ് എന്ന് കുട്ടികൾക്ക് മനസ്സിലാക്കിതന്നിട്ടുണ്ട്. പാരലൗകീക പിതാവിനെയാണ് ഭഗവാൻ എന്ന് പറഞ്ഞ് ഓർമ്മിക്കുന്നത്. മൂന്നാമത്തേത് അലൗകീക പിതാവാണ്. അലൗകീക പിതാവ് വളരെ അത്ഭുതകരമാണ്. ബ്രഹ്മാവാകുന്ന അച്ഛൻ നമ്മളെ ദത്തെടുക്കുന്നതുകൊണ്ടാണ് അലൗകീകമെന്ന പേര് വന്നത്. പ്രജാപിതാ ബ്രഹ്മാവിന് എത്രയധികം കുട്ടികളാണ്. ശിവബാബ ബ്രഹ്മാബാബയിലൂടെയാണ് നിങ്ങളെ തന്റെതാക്കി മാറ്റുന്നത്. എത്ര പേരാണ് ബ്രഹ്മാകുമാരനും-കുമാരിമാരുമായി മാറുന്നത്. ലൗകീക അച്ഛന് കൂടിപ്പോയാൽ 8-10 കുട്ടികളുണ്ടായിരിക്കും. ശരി, ശിവബാബ പാരലൗകീക അച്ഛനാണ്. ശിവബാബക്ക് ഒരുപാട് കുട്ടികളുണ്ട്. നമ്മളെല്ലാവരും സഹോദരൻമാരാണെന്ന് എല്ലാ ആത്മാക്കളും പറയുന്നു. ഈ സംഗമയുഗത്തിലാണ് അലൗകീക അച്ഛനെ ലഭിക്കുന്നത്. സത്യയുഗത്തിൽ നിങ്ങൾക്ക് ഈ ജ്ഞാനമുണ്ടായിരിക്കില്ല. ബാബ വന്ന് പുതിയ സൃഷ്ടി രചിക്കുമ്പോഴാണ് നമുക്ക് പ്രജാപിതാ ബ്രഹ്മാവിനെ ലഭിക്കുന്നത്. അപ്പോൾ ഇത് അലൗകീക ജന്മമായില്ലേ. എന്നാൽ ഇതൊന്നും ആർക്കും മനസ്സിലാക്കാൻ സാധിക്കില്ല. ഒന്ന് ലൗകീകവും, മറ്റൊന്ന് പാരലൗകീകവും, പിന്നെ ഇത് സംഗമയുഗീ അലൗകീക അച്ഛൻ. ലൗകീക അച്ഛൻ സത്യയുഗം മുതൽ ഉണ്ടായിരുന്നു. സത്യയുഗത്തിൽ ആരും പാരലൗകീക അച്ഛനെ ഓർമ്മിക്കുന്നില്ല, അവിടെ ഒരച്ഛൻ മാത്രമെയുള്ളൂ. സത്യയുഗത്തിൽ ഒരിക്കലും അല്ലയോ ഭഗവാനേ, അല്ലയോ പരമാത്മാവേ, എന്നൊന്നും പറഞ്ഞ് ഓർമ്മിക്കില്ല. പിന്നീട് ദ്വാപരയുഗത്തിൽ ഭക്തിമാർഗ്ഗം ആരംഭിക്കുമ്പോഴാണ് രണ്ടച്ഛൻമാരുണ്ടാകുന്നത്. സംഗമയുഗത്തിൽ 3 അച്ഛൻമാരാണ്. സംഗമയുഗത്തിലാണ് പ്രജാപിതാ ബ്രഹ്മാവിനെ ലഭിക്കുന്നത്. നിങ്ങൾ ഇപ്പോൾ ബാബയുടേതായി മാറിക്കഴിഞ്ഞു. ബ്രഹ്മാബാബ അലൗകീക പിതാവാണെന്ന് അറിയാം. ഇപ്പോൾ നിങ്ങളാണ് ഈ കാര്യങ്ങളെ നല്ല രീതിയിൽ മനസ്സിലാക്കി ഓർമ്മിക്കുന്നത്. സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓർമ്മിക്കൂ. സത്യയുഗത്തിൽ ഓർമ്മിക്കേണ്ട ആവശ്യമില്ല. എല്ലാവരും ദുഃഖത്തിൽ പാരലൗകീക അച്ഛനെ സ്മരിക്കുന്നു. ഇത് വളരെ സഹജമായ കാര്യമാണ്. സത്യ-ത്രേതായുഗത്തിൽ ഒരച്ഛനും, ദ്വാപരയുഗത്തിൽ രണ്ടച്ഛനുമാണ് ഉള്ളത്. ഈ സമയം നിങ്ങൾ അലൗകീക അച്ഛന്റെതായി മാറിയിട്ടാണ് സമ്പത്തെടുക്കുന്നത്. ബ്രാഹ്മണരായി മാറുന്ന നിങ്ങൾ കുട്ടികളാണ് ദേവതകളായി മാറുന്നത്. വിനാശവും നിങ്ങൾക്കാണ് കാണേണ്ടത്. ബോംബുകളിടുന്നത് നിങ്ങൾ ഈ കണ്ണുകൾ കൊണ്ട് കാണും. അതിലൂടെ മനുഷ്യർ മരിക്കുമല്ലോ. ജപ്പാനിലും ബോംബിട്ടപ്പോൾ എങ്ങനെയാണ് മനുഷ്യർ മരിച്ചതെന്ന് കണ്ടല്ലോ! ഇപ്പോൾ ഇവിടെ യുദ്ധമുണ്ടായിക്കൊണ്ടേയിരിക്കുന്നു. നമുക്കിവിടെ ബുദ്ധിമുട്ടാണ് എന്ന് മനുഷ്യർ സ്വയം പറയുന്നു. 10 വർഷത്തോളവും യുദ്ധമുണ്ടായിക്കൊണ്ടേയിരിക്കും. ബോംബിടുമ്പോൾ സെക്കന്റിൽ എല്ലാം നശിക്കും. തീപ്പൊരിയുണ്ടാകുമ്പോൾ പട്ടണങ്ങളെല്ലാം തകരും. ഇതെല്ലാം ബോംബിലൂടെയാണ്. ഇനി അഗ്നിയും പടരണം.

നിങ്ങൾ കുട്ടികൾക്കറിയാം, സ്ഥാപനയും വിനാശവും ചെയ്യിപ്പിക്കാനാണ് ബാബ വന്നിരിക്കുന്നത്. അപ്പോൾ ഇതെല്ലാം തീർച്ചയായും നടക്കും. ഇപ്പോൾ പുരുഷാർത്ഥം ചെയ്യാനുള്ള സമയമാണ്. മായ ഇടക്കിടക്ക് നിങ്ങളുടെ ബുദ്ധിയോഗം വേർപ്പെടുത്തുന്നു. അതിനാൽ നിങ്ങൾ അചഞ്ചല സ്ഥിതിയുള്ളവരായി മാറിയോ? കുട്ടികൾ പറയുന്നു-ബാബാ, മായയുടെ കൊടുങ്കാറ്റ് ഒരുപാട് വരുന്നുണ്ട്. ചിലരാണെങ്കിൽ ഒരു ദിവസത്തിൽ അര മണിക്കൂർ അല്ലെങ്കിൽ ഒരു മണിക്കൂറു പോലും ഓർമ്മിക്കുന്നില്ല. ബാബ പറയുന്നു- നിങ്ങൾ കർമ്മയോഗികളാണ്. ബാബയെ ഓർമ്മിക്കാനുള്ള സേവനം 8 മണിക്കൂറെങ്കിലും ചെയ്യണം. 8 മണിക്കൂർ ഓർമ്മിക്കാനുള്ള പുരുഷാർത്ഥം ചെയ്യണം. ഓർമ്മിക്കുന്തോറും വികർമ്മങ്ങൾ വിനാശമായിക്കൊണ്ടിരിക്കും. ഇതിനെയാണ് യോഗാഗ്നിയെന്ന് പറയുന്നത്. ഇതിനാണ് പ്രയത്നമുള്ളത്. ഗൃഹസ്ഥത്തിൽ ഇരുന്നുകൊണ്ടും ഓർമ്മിച്ചാൽ മാത്രം മതി. ഗൃഹസ്ഥ ജീവിതം ഉപേക്ഷിച്ച് ബാബയുടെ കുട്ടികളായി മാറിയവർ പോലും ഗൃഹസ്ഥികളുടെ അത്രക്കൊന്നും ബാബയെ ഓർമ്മിക്കുന്നില്ല. വീട്ടിലിരിക്കുന്നവരാണ് കൂടുതലായി ഓർമ്മിക്കുന്നത്. അർജുനന്റെയും കാട്ടാളന്റെയും ഉദാഹരണം പറയാറുണ്ടല്ലോ. ബാബയെ ഓർമ്മിക്കാനും ചക്രത്തെ മനസ്സിലാക്കാനുമാണ് പരിശ്രമമുള്ളത്. തീർച്ചയായും മഹാഭാരത യുദ്ധവുമുണ്ടായിരിക്കും. സത്യയുഗത്തിൽ യുദ്ധമൊന്നും ഉണ്ടായിരിക്കില്ല. നിങ്ങൾ കുട്ടികൾക്ക് അന്ധരുടെ ഊന്നുവടിയായി മാറണം. ബാബയെ ഓർമ്മിക്കാനുള്ള വഴിയും, ചക്രത്തെ ഓർമ്മിക്കാനും എല്ലാവർക്കും പറഞ്ഞുകൊടുക്കണം. സ്വദർശന ചക്രധാരികളായി മാറണം. ശരി.

വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക് മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ചുരുങ്ങിയത് 8 മണിക്കൂർ ഓർമ്മയിലിരിക്കാനുള്ള പുരുഷാർത്ഥം ചെയ്യണം. തന്റെ അവസ്ഥയെ അചഞ്ചലവും സുദൃഢവുമാക്കി മാറ്റുന്നതിനുവേണ്ടി ഓർമ്മയുടെ അഭ്യാസത്തെ വർദ്ധിപ്പിക്കണം. ഉപേക്ഷ കാണിക്കരുത്.

2. ഈ ഡ്രാമ വളരെ കൃത്യമായിട്ടുണ്ടാക്കിയിട്ടുള്ളതാണ്, അതുകൊണ്ട് ആരോടും ദേഷ്യപ്പെടരുത്. നിശ്ചയബുദ്ധികളായി മാറണം.

വരദാനം :-
ഉടയ്ക്കുക, രൂപപ്പെടുത്തുക, യോജിപ്പിക്കുക- ഈ മൂന്നു വാക്കുകളുടെ സ്മൃതിയിലൂടെ സദാ വിജയിയായി ഭവിക്കട്ടെ.

മുഴുവൻ പഠിപ്പിന്റെയും ശിക്ഷണങ്ങളുടെയും സാരം ഈ മൂന്നു വാക്കുകളാണ്- 1. കർമബന്ധനം ഉടയ്ക്കുക, 2. തന്റെ സ്വഭാവസംസ്കാരത്തെ രൂപപ്പെടുത്തുക, 3. ഒരു ബാബയോട് സർവ സംബന്ധം യോജിപ്പിക്കുക- ഈ മൂന്നു വാക്കുകളാണ് സമ്പൂർണ വിജയിയാക്കുക. ഇതിനു വേണ്ടി സദാ ഈ സ്മൃതി ഉണ്ടായിരിക്കട്ടെ- എന്തെല്ലാം ഈ കണ്ണുകളിലൂടെ വിനാശി സാധനങ്ങൾ കാണുന്നുവോ അവയെല്ലാം വിനാശമായിക്കഴിഞ്ഞതാണ്. അവ കണ്ടുകൊണ്ടും തന്റെ പുതിയ സംബന്ധം , പുതിയ സൃഷ്ടിയെ കണ്ടുകൊണ്ടിരിക്കൂ. അപ്പോൾ ഒരിക്കലും പരാജയം ഉണ്ടാകുകയില്ല.

സ്ലോഗന് :-
യോഗിയുടെ ലക്ഷണമാണ്- സദാ ശുദ്ധവും വ്യക്തവും

അവ്യക്തസൂചനകൾ- അപവിത്രതയുടെ ബീജത്തെ പോലും സമാപ്തമാക്കി സമ്പൂർണ സ്വച്ഛമാകൂ

അഥവാ ബ്രാഹ്മണ ജീവിതത്തിൽ സങ്കൽപത്തിൽ പോലും അപവിത്രതയോ അമര്യാദയോ വന്നുചേരുന്നുവെങ്കിൽ സിംഹാസനധാരിക്കു പകരം വീഴുന്ന കലയിൽ അതായത് താഴേക്ക് വരുന്നു. ഒരു വികർമവും ഉണ്ടായില്ല പക്ഷേ വ്യർഥ കർമവും ഉണ്ടായെങ്കിൽ പശ്ചാത്താപത്തിനു പകരം തിരിച്ചറിവിന്റെ സ്റ്റേജ് ഉണ്ടാകുന്നു. തിരിച്ചറിയുന്നു ഇത് തെറ്റാണ്, സംഭവിക്കാൻ പാടില്ല... ആ കാര്യം മുള്ളിനു സമാനം കുത്തിക്കൊണ്ടിരിക്കും, അതിനാൽ ഈ വ്യർഥത്തിൽ നിന്നു പോലും മുക്തമാകൂ.