17.09.2024           Morning Malayalam Murli       Om Shanti           BapDada Madhuban


മധുരമായ കുട്ടികളെ - ഏറ്റവും വലിയ തീര്ത്ഥസ്ഥാനമാണ് ആബൂ എന്ന രഹസ്യം എല്ലാവരെയും കേള്പ്പിക്കൂ, സ്വയം ഭഗവാന് ഇവിടെ നിന്നാണ് എല്ലാവര്ക്കും സദ്ഗതി നല്കുന്നത്.

ചോദ്യം :-
ഏതൊരു കാര്യം മനുഷ്യര് മനസ്സിലാക്കുകയാണെങ്കില് ഇവിടെ തിരക്ക് അനുഭവപ്പെടും?

ഉത്തരം :-
ബാബ രാജയോഗം പഠിപ്പിച്ചിരുന്നു, ഇപ്പോള് വീണ്ടും പഠിപ്പിച്ചുകൊണ്ടിരിക്കുകയാണ്, ബാബ സര്വ്വവ്യാപിയല്ല എന്നീ മുഖ്യമായ കാര്യങ്ങള് മനസ്സിലാകുമ്പോള് ഇവിടെ തിരക്ക് അനുഭവപ്പെടും. ബാബ ഈ സമയം ആബുവില് വന്ന് വിശ്വത്തില് ശാന്തി സ്ഥാപന ചെയ്തുകൊണ്ടിരിക്കുന്നു, ദില്വാഡാ ക്ഷേത്രം അതിന്റെ ജഢ-ഓര്മ്മചിഹ്നവുമാണ്. ഇവിടെ ആദിദേവന് ചൈതന്യത്തില് ഇരിക്കുന്നുണ്ട്, ഇത് ചൈതന്യ ദില്വാഡാ ക്ഷേത്രമാണ്, ഈ കാര്യങ്ങള് മനസ്സിലാകുമ്പോള് ആബുവിന് മഹിമ ഉണ്ടാകും, ഇവിടെ തിരക്കും അനുഭവപ്പെടും. ആബുവിന്റെ പേര് പ്രസിദ്ധമാവുകയാണെങ്കില് ഇവിടെ അനേകര് വരും.

ഓംശാന്തി.  
കുട്ടികള്ക്ക് യോഗം പഠിപ്പിക്കുകയാണ്. മറ്റുള്ള സ്ഥലങ്ങളില് സ്വയം പഠിക്കുകയാണ് ചെയ്യുന്നത്, പഠിപ്പിച്ചു തരുന്ന ബാബ ഉണ്ടായിരിക്കുകയില്ല. പരസ്പരം അങ്ങോട്ടുമിങ്ങോട്ടും പഠിപ്പിക്കുന്നു. ഇവിടെ ബാബയിരുന്ന് കുട്ടികളെ പഠിപ്പിക്കുകയാണ്. രാത്രിയുടെയും, പകലിന്റെയും വ്യത്യാസമുണ്ട്. അവിടെ മിത്ര സംബന്ധികളെയെല്ലാം ഓര്മ്മ വരുന്നു, ഇത്രയും ഓര്മ്മിക്കാന് സാധിക്കുന്നില്ല, അതുകൊണ്ട് വളരെ പരിശ്രമിച്ചാണ് ദേഹി അഭിമാനിയാകുന്നത്. നിങ്ങള്ക്കിവിടെ വളരെ പെട്ടെന്ന് തന്നെ ദേഹി അഭിമാനിയായി മാറണം, പക്ഷെ ഒന്നും അറിയാത്ത അനേകം പേരുണ്ട്. ശിവബാബ നമ്മുടെ സേവനം ചെയ്തുകൊണ്ടിരിക്കുകയാണ്, സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ..... എന്നാണ് പറയുന്നത്. ഈ ശരീരത്തില് ഇരിക്കുന്ന, ഇവിടെ ഇരിക്കുന്ന ബാബയെയാണ് ഓര്മ്മിക്കേണ്ടത്. ശിവബാബ ബ്രഹ്മാ ശരീരത്തിലൂടെ നമ്മെ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ് എന്ന നിശ്ചയം പോലും ഇല്ലാത്ത ഒരുപാട് പേരുണ്ട്. ഞങ്ങള്ക്കെങ്ങനെ നിശ്ചയം ഉണ്ടാവും എന്ന് മറ്റുള്ളവര് പറയുന്നതു പോലെ ഇവിടെയും ചിലരുണ്ട്. അഥവാ പൂര്ണ്ണമായും നിശ്ചയമുണ്ടെങ്കില് വളരെ സ്നേഹത്തോടുകൂടി ബാബയെ ഓര്മ്മിച്ച് തങ്ങളില് ശക്തി നിറക്കുകയും, വളരെയധികം സേവനം ചെയ്യുകയും ചെയ്യും, കാരണം മുഴുവന് വിശ്വത്തെയും പാവനമാക്കി മാറ്റണമല്ലോ! യോഗത്തില് കുറവുണ്ടാകുന്നതു പോലെ ജ്ഞാനത്തിലും കുറവുണ്ടാകുന്നു. കേള്ക്കുന്നുണ്ടെങ്കിലും ധാരണ ഉണ്ടാവുന്നില്ല. അഥവാ ധാരണ ഉണ്ടാവുകയാണെങ്കില് മറ്റുള്ളവരെക്കൊണ്ടും ധാരണ ചെയ്യിപ്പിക്കും. ബാബ മനസ്സിലാക്കിത്തന്നിട്ടുണ്ട് മറ്റുള്ള ജനങ്ങള് വിശ്വത്തില് ശാന്തിക്കു വേണ്ടി സമ്മേളനം മുതലായവ കൂടുന്നു, പക്ഷെ വിശ്വത്തില് എപ്പോഴാണ് ശാന്തി ഉണ്ടായിരുന്നത്, എപ്രകാരമായിരുന്നു, ഇതൊന്നും തന്നെ അറിയുകയില്ല. ഏത് പ്രകാരത്തിലുള്ള ശാന്തിയാണോ ഉണ്ടായിരുന്നത്, അത് തന്നെയാണാവശ്യം. വിശ്വത്തില് സുഖ - ശാന്തിയുടെ സ്ഥാപന ഇപ്പോഴാണ് നടക്കുന്നതെന്ന് നിങ്ങള് കുട്ടികള്ക്ക് മാത്രമേ അറിയുകയുള്ളു. ബാബ വന്നിരിക്കുകയാണ്.... ഈ ദില്വാഡാ ക്ഷേത്രത്തില്, ആദി ദേവനുമുണ്ട് മുകളില് വിശ്വ ശാന്തിയുടെ ദൃശ്യവുമുണ്ട്. എവിടെയെങ്കിലും സമ്മേളനത്തിന് നിങ്ങളെ വിളിക്കുകയാണെങ്കില്, എപ്രകാരത്തിലുള്ള ശാന്തിയാണ് വിശ്വത്തിന് ആവശ്യം?.. എന്ന് നിങ്ങള് ചോദിക്കണം. ഈ ലക്ഷ്മീ -നാരായണന്റെ രാജ്യമായിരുന്നപ്പോള് വിശ്വത്തില് ശാന്തിയുണ്ടായിരുന്നു. അതിന്റെ ഓര്മ്മചിഹ്നമാണ് ദില്വാഡാ ക്ഷേത്രത്തിലുള്ളത്. വിശ്വത്തില് ശാന്തിയുടെ സാമ്പിള് ആവശ്യമാണല്ലോ. ലക്ഷ്മീ -നാരായണന്റെ ചിത്രത്തിലൂടെയും ഒന്നും മനസ്സിലാക്കുന്നില്ല. കല്ലുബുദ്ധികളാണല്ലോ. വിശ്വത്തില് ശാന്തിയുടെ സാമ്പിളായ ലക്ഷ്മീ- നാരായണനെയും അവരുടെ രാജധാനിയേയും കാണാന് ആഗ്രഹിക്കുന്നുവെങ്കില് ഈ ദില്വാഡാ ക്ഷേത്രത്തില് പോയി നോക്കൂ എന്ന് നമുക്കവരോട് പറയാന് കഴിയണം. മോഡല് കാണണമെങ്കില് ആബുവില് പോയി നോക്കൂ... ആരുടെ ഓര്മ്മച്ചിഹ്നമാണ് ഉണ്ടാക്കിയിരിക്കുന്നത്? ആരുടെ പേരാണ് ദില്വാഡാ ക്ഷേത്രത്തിന് വെച്ചിരിക്കുന്നത് എന്ന കാര്യം ക്ഷേത്രം ഉണ്ടാക്കിയവര്ക്ക് അറിയുകയില്ല. ആദിദേവനെയും ഇരുത്തിയിട്ടുണ്ട്, മുകളില് സ്വര്ഗത്തേയും കാണിക്കുന്നുണ്ട്. എങ്ങനെയാണോ അത് ജഡമായിരിക്കുന്നത് അതു പോലെ നിങ്ങള് ചൈതന്യമാണ്. ഇതിന് ചൈതന്യ ദില്വാഡാ എന്ന് പേര് വെക്കാന് കഴിയും. പക്ഷെ എത്ര തിരക്കുണ്ടാവുമെന്ന് അറിയുകയില്ല. ഇത് എന്താണ് എന്നതില് മനുഷ്യര് ആശയക്കുഴപ്പത്തിലാകുന്നു. മനസ്സിലാക്കി കൊടുക്കുന്നതില് പരിശ്രമ മുണ്ട്.ഒന്നും മനസ്സിലാക്കാത്ത ഒരുപാട് കുട്ടികളുണ്ട്. വാതില്ക്കല്, അടുത്തുതന്നെ ഇരിക്കുകയാണെങ്കിലും ഒന്നും മനസ്സിലാക്കുന്നില്ല. പ്രദര്ശിനിയില് അനേക പ്രകാരത്തിലുള്ള മനുഷ്യര് പോകുന്നുണ്ട്, അനേകം മഠങ്ങളിലും, ആശ്രമങ്ങളിലും, വൈഷ്ണവ ധര്മ്മത്തിലുള്ളവരുമുണ്ട്. വൈഷ്ണവ ധര്മ്മത്തിന്റെ അര്ത്ഥം പോലും മനസ്സിലാക്കുന്നില്ല. കൃഷ്ണന്റെ രാജധാനി എവിടെയാണ് എന്നതും അറിയുന്നില്ല. കൃഷ്ണന്റെ രാജ്യത്തെയാണ് സ്വര്ഗം, വൈകുണ്ഠം എന്നെല്ലാം പറയുന്നത്.

എപ്പോഴാണ് വിശ്വത്തില് ശാന്തി ഉണ്ടായിരുന്നത് എന്ന് എവിടെയെല്ലാം നിങ്ങളെ വിളിക്കുന്നവോ അവിടെയെല്ലാം പോയി മനസ്സിലാക്കിക്കൊടുക്കൂ എന്ന് ബാബ പറഞ്ഞിട്ടുണ്ട്. ഏറ്റവും ഉയര്ന്നതിലും ഉയര്ന്ന തീര്ത്ഥസ്ഥാനമാണ് ആബൂ, എന്തു കൊണ്ടെന്നാല് ഇവിടെ ബാബ വന്ന് എല്ലാവരുടേയും സദ്ഗതി ചെയ്തുകൊണ്ടിരിക്കുകയാണ്, ആബൂ പര്വ്വതത്തില് അതിന്റെ സാമ്പിള് കാണണമെന്നുണ്ടെങ്കില് ദില്വാഡാ ക്ഷേത്രത്തില് പോയി നോക്കൂ. എങ്ങനെയാണ് വിശ്വത്തില് ശാന്തി സ്ഥാപിച്ചിരുന്നത് എന്നതിന്റെ സാമ്പിളാണ് ഈ ക്ഷേത്രം. കേള്ക്കുമ്പോള് വളരെയധികം സന്തോഷമുണ്ടാകും. ജൈനന്മാര്ക്കും സന്തോഷം ഉണ്ടാകുന്നു. ആദിദേവനായ പ്രജാപിതാ ബ്രഹ്മാവ് നമ്മുടെ അച്ഛനാണ് എന്ന് നിങ്ങള് പറയുന്നു. നിങ്ങള് മനസ്സിലാക്കി ക്കൊടുക്കുന്നുണ്ടെങ്കിലും സ്വയം മനസ്സിലാക്കുന്നില്ല. ബ്രഹ്മാകുമാരിമാര് എന്തെല്ലാമാണ് പറയുന്നതെന്ന് അറിയുന്നില്ല എന്ന് പറയുന്നു. നിങ്ങള് കുട്ടികള് ഇപ്പോള് ആബുവിന്റെ ഏറ്റവും ഉയര്ന്ന മഹിമയെക്കുറിച്ച് മനസ്സിലാക്കിക്കൊടുക്കണം. ഏറ്റവും ഉയര്ന്നതിലും ഉയര്ന്ന തീര്ത്ഥസ്ഥാനമാണ് ആബു. പരമപിതാവായ പരമാത്മാവ് സ്വര്ഗത്തിന്റെ സ്ഥാപന ചെയ്യുന്ന മൗണ്ട് ആബു ഏറ്റവും വലിയ തീര്ത്ഥസ്ഥാനമാണ് എന്ന കാര്യം ബോംബെയിലും പോയി മനസ്സിലാക്കിക്കൊടുക്കണം.എങ്ങനെയാണ് സ്വര്ഗത്തെ രചിച്ചിരിക്കുന്നത,് ആ സ്വര്ഗത്തിന്റെയും ആദിദേവന്റെയുമെല്ലാം മോഡല് ആബുവിലുണ്ട്, ഇത് ഒരു മനുഷ്യനും മനസ്സിലാക്കുന്നില്ല. ഞങ്ങള്ക്കിപ്പോള് മനസ്സിലായി, നിങ്ങള്ക്ക് അറിയാത്തതുകൊണ്ട് ഞങ്ങളിപ്പോള് മനസ്സിലാക്കിത്തരികയാണ്. വിശ്വത്തില് ഏത് പ്രകാരത്തിലുള്ള ശാന്തിയാണ് ആഗ്രഹിക്കുന്നത്, അത് എപ്പോഴെങ്കിലും കണ്ടിട്ടുണ്ടോ എന്ന് ആദ്യമേ തന്നെ ചോദിക്കണം. ലക്ഷ്മീ- നാരായണന്റെ രാജ്യമായിരുന്നപ്പോള് വിശ്വത്തില് ശാന്തിയുണ്ടായിരുന്നു. ഒരേയൊരു ആദി സനാതന ദേവീ- ദേവത ധര്മ്മമായിരുന്നപ്പോള് ലക്ഷ്മീ നാരായണന്റെ സാമ്രാജ്യമായിരുന്നു. ആബുവില് ഇവരുടെ രാജധാനിയുടെ മോഡല് കാണാന് കഴിയും. പഴയ പതിത ലോകമാണിത്. പുതിയ ലോകമെന്ന് പറയാന് കഴിയില്ലല്ലോ. പുതിയ ലോകത്തിന്റെ മോഡല് ഇവിടെയാണുള്ളത്, പുതിയ ലോകം ഇപ്പോള് സ്ഥാപിച്ചു കൊണ്ടിരിക്കുകയാണ്. അറിയുമ്പോള് നിങ്ങളും പറയുന്നു. എല്ലാവര്ക്കും അറിയുകയില്ല, അതുകൊണ്ട് പറയുന്നുമില്ല, മനസ്സിലാക്കുന്നുമില്ല. കാര്യം വളരെ സഹജമാണ്. മുകളില് സ്വര്ഗമാകുന്ന രാജധാനിയുണ്ട്, താഴെ ആദിദേവന് ഇരിക്കുന്നു, ഇദ്ദേഹത്തെ തന്നെയാണ് ആദം എന്ന് പറയുന്നതും. അദ്ദേഹമാണ് മുതുമുത്തച്ഛന്. ഇങ്ങനെയുള്ള മഹിമ നിങ്ങള് കേള്പ്പിക്കുമ്പോള് സന്തോഷമുണ്ടാകുന്നു. വളരെ ശരിയുമാണ്, നിങ്ങള് കൃഷ്ണന്റെ മഹിമ ചെയ്യുന്നുണ്ട് പക്ഷെ ഒന്നും മനസ്സിലാക്കുന്നില്ല എന്ന് പറയൂ. കൃഷ്ണന് വൈകുണ്ഠത്തിന്റെ മഹാരാജാവ്, വിശ്വത്തിന്റെ അധികാരിയായിരുന്നു. നിങ്ങളതിന്റെ മോഡല് കാണാന് ആഗ്രഹിക്കുന്നവെങ്കില് ആബുവിലേയ്ക്ക് വരൂ, വൈകുണ്ഠത്തിന്റെ മോഡല് കാണിച്ചുകൊടുക്കാം. പുരുഷോത്തമ സംഗമയുഗത്തില് രാജയോഗം പഠിക്കുന്നതെങ്ങനെയാണ്, പിന്നീടതിലൂടെ വിശ്വത്തിന്റെ അധികാരിയാവുന്നതിന്റെ മോഡലും , സംഗമയുഗത്തിലെ തപസ്യയും , പ്രാക്ടിക്കലായി മാറിയതിന്റെ ഓര്മ്മ ചിഹ്നവും കാണിച്ചുകൊടുക്കാം. ലക്ഷ്മീ -നാരായണന്റെ രാജ്യത്തിന്റെ സ്ഥാപന ചെയ്ത ശിവബാബയുടെ ചിത്രവുമുണ്ട്, അംബയുടെ ക്ഷേത്രവുമുണ്ട്. അംബയ്ക്ക് 10 - 20 കൈകളൊന്നുമില്ല. രണ്ട് കൈകള് മാത്രമാണുള്ളത്. നിങ്ങള് വരുകയാണെങ്കില് കാണാന് കഴിയും. ആബുവില് വൈകുണ്ഠത്തെയും കാണാം. ആബുവില് വന്നാണ് ബാബ മുഴുവന് വിശ്വത്തെയും സ്വര്ഗമാക്കി മാറ്റുന്നത്. സദ്ഗതി തരുന്നു. ആബു ഏറ്റവു വലിയ തീര്ത്ഥസ്ഥാനമാണ്, എല്ലാ ധര്മ്മത്തിലുള്ളവര്ക്കും സദ്ഗതി കൊടുക്കുന്നത് ഒരേയൊരു ബാബയാണ്, ആബുവില് വരുകയാണെങ്കില് ബാബയുടെയും ഓര്മ്മ ചിഹ്നം കാണിച്ചുതരാം. നിങ്ങള്ക്ക് ആബുവിന്റെ മഹിമ വളരെയധികം ചെയ്യാന് കഴിയും. എല്ലാവരുടെയും ഓര്മ്മചിഹ്നം നിങ്ങള്ക്ക് കാണിച്ചുകൊടുക്കാന് കഴിയും. ഭാരതത്തിന്റെ പ്രാചീന രാജയോഗം പഠിപ്പിക്കുന്നതാരാണ്, അതെന്താണ്?്, എന്ന് ക്രിസ്ത്യാനികളും അറിയാന് ആഗ്രഹിക്കുന്നുണ്ട്. ആബുവില് വന്നാല് കാണാന് കഴിയുമെന്ന് പറയൂ. മേല്ക്കൂരയില് വൈകുണ്ഠത്തെ പൂര്ണ്ണമായും കൃത്യമായി ഉണ്ടാക്കിയിട്ടുണ്ട്. നിങ്ങള്ക്ക് ഇങ്ങനെ ഉണ്ടാക്കാന് സാധിക്കുകയില്ല. അതുകൊണ്ട് ഇതെല്ലാം നല്ല രീതിയില് പറഞ്ഞു കൊടുക്കണം. ടൂറിസ്റ്റ്കള്ക്ക് ക്ഷീണമുണ്ടെങ്കിലും വന്ന് മനസ്സിലാക്കുന്നു. നിങ്ങളുടെ ആബുവിന്റെ പേര് പ്രശ്സതമാവുകയാണെങ്കില് അനേകര് വരും. ആബു വളരെ പ്രശസ്തമാവുക തന്നെ ചെയ്യും. വിശ്വത്തില് ശാന്തി ഉണ്ടാവുന്നതെങ്ങനെയാണ് എന്ന് പലരും പലപ്പോഴും ചോദിക്കാറുണ്ട്. വിശ്വത്തില് ശാന്തി ഉണ്ടായിരുന്നതെപ്പോഴാണ്, അതറിയുമോ? എന്ന് സമ്മേളനങ്ങള്ക്ക് വിളിക്കുകയാണെങ്കില് , എങ്ങനെയാണ് വിശ്വത്തില് ശാന്തി ഉണ്ടായിരുന്നത് എന്ന് ചോദിക്കണം- വരൂ ഞങ്ങള് മനസ്സിലാക്കി തരാം, മോഡലുകളും കാണിച്ചു തരാം. ഇങ്ങനെയുള്ള മോഡല് വേറെ എവിടെയും ഉണ്ടാവുകയില്ല. ബാബ വന്ന് വിശ്വത്തില് ശാന്തി സ്ഥാപിക്കുകയും, സര്വ്വരുടെയും സദ്ഗതി ഉണ്ടാക്കുകയും ചെയ്യുന്ന ആബു ഏറ്റവും ഉയര്ന്നതിലും ഉയര്ന്ന തീര്ത്ഥസ്ഥാനമാണ്. ഈ കാര്യങ്ങള് വേറെ ആര്ക്കും അറിയുകയില്ല. നിങ്ങളിലും നമ്പര്വൈസാണ്, വലിയ മഹാരഥികളും മ്യൂസിയം മുതലായവ സംരക്ഷിക്കുന്നവരും ശരിയായ രീതിയില് മറ്റുള്ളവര്ക്ക് മനസ്സിലാക്കി കൊടുക്കുന്നുണ്ടോ ഇല്ലയോ എന്ന് ബാബ പരിശോധിക്കുന്നുണ്ട്. ബാബയ്ക്കെല്ലാം അറിയാം, എവിടെയുള്ളവരായാലും, എങ്ങനെയുള്ളവരായാലും ആര് എന്ത് പുരുഷാര്ത്ഥം ചെയ്യുന്നു, എന്ത് പദവി നേടും? എന്ന് ബാബക്കറിയാം.അഥവാ ഈ സമയത്ത് മരിക്കുകയാണെങ്കില് ഒരു പദവിയും നേടാന് സാധിക്കുകയില്ല. ഓര്മ്മയാകുന്ന യാത്രയുടെ പരിശ്രമം അവര്ക്ക് മനസ്സിലാവുകയില്ല. ബാബയും ദിവസവും പുതിയ കാര്യങ്ങള് മനസ്സിലാക്കിത്തരുന്നുണ്ട്, ഇങ്ങനെയെല്ലാം മനസ്സിലാക്കിക്കൊടുത്ത് കൊണ്ടുവരൂ. ഇവിടെ ഓര്മ്മചിഹ്നം സ്ഥിരമാണ്.

ബാബ പറയുകയാണ് ഞാനും ഇവിടെയാണ്, ആദിദേവനും ഇവിടെയാണ്, വൈകുണ്ഠവും ഇവിടെയാണ്. ആബുവിന് വളരെ വലിയ മഹിമ ഉണ്ടാകും. ആബു എന്തായിത്തീരും എന്നറിയില്ല. കുരുക്ഷേത്രത്തെ നവീകരിക്കുന്നതിനുവേണ്ടി കോടിക്കണക്കിന് രൂപ ചെലവാക്കിക്കൊണ്ടിരിക്കുന്നതു കണ്ടില്ലേ എത്രയധികം മനുഷ്യരാണ് അവിടെ കൂട്ടംകൂടുന്നത്, എത്ര ദുര്ഗന്ധമാണ്, ചോദിക്കയേ വേണ്ട. എത്ര തിരക്കാണ് ഉണ്ടാകുന്നത്. ഭജനക്കായി് പോകുന്നവരുടെ ഒരു ബസ് നദിയില് മുങ്ങിപ്പോയി എന്ന വാര്ത്ത വന്നിട്ടുണ്ടായിരുന്നു. ഇതെല്ലാം ദുഖമാണല്ലോ. അകാലമൃത്യു ഉണ്ടായിക്കൊണ്ടിരിക്കും. അവിടെ അങ്ങനെയുള്ള കാര്യങ്ങളൊന്നും ഉണ്ടായിരിക്കുകയില്ല എന്ന കാര്യം നിങ്ങള്ക്ക് മനസ്സിലാക്കിക്കൊടുക്കാന് സാധിക്കണം. പ്രഭാഷണം ചെയ്യുന്നവര് വളരെ ബുദ്ധിശാലികളായിരിക്കണം. ബാബ ജ്ഞാനം പമ്പ് ചെയ്തുകൊണ്ടിരിക്കുകയാണ്, ബുദ്ധിയില് ഇരുത്തുകയാണ്. ലോകത്തിലുള്ളവര് ഈ കാര്യങ്ങളൊന്നും മനസ്സിലാക്കുന്നില്ല. അവര് മനസ്സിലാക്കുകയാണെങ്കില് പുതിയ ലോകത്തിലേക്ക് യാത്ര ചെയ്യാന് പോകും. ഈ ലോകം പഴയതായി ക്കഴിഞ്ഞു എന്ന് ബാബ പറയുന്നു, 40,000 വര്ഷമുണ്ടെന്ന് മറ്റുള്ളവര് പറയുന്നു. മുഴുവന് കല്പവും 5000 വര്ഷത്തിന്റെയാണ് എന്ന് നിങ്ങള്ക്ക് പറഞ്ഞുകൊടുക്കാന് സാധിക്കണം. പഴയലോകത്തിന്റെ മരണം മുന്നില് നില്ക്കുകയാണ്. ഇതിനെയാണ് പറയുന്നത് ഘോരാന്ധകാരം. കുംഭകര്ണ്ണനിദ്രയില് ഉറങ്ങിക്കിടക്കുകയാണ്. കുംഭകര്ണ്ണന് അരക്കല്പം ഉറങ്ങിക്കിടക്കുകയാണ്, അരക്കല്പം ഉണര്ന്നിരിക്കുകയാണ്. നിങ്ങള് കുംഭകര്ണ്ണന്മാരായിരുന്നു. ഇത് അത്ഭുതകരമായ കളിയാണ്. ഈ കാര്യങ്ങളൊന്നും ഒരല്പം പോലും മനസ്സിലാക്കാന് സാധിക്കുന്നില്ല. ചിലര് ഭാവന കൊണ്ടുമാത്രമാണ് വരുന്നത്. കേള്ക്കുന്നു, ഇവരെല്ലാം പോകുന്നു, അതിനാല് അവരും വരുന്നു. ശിവബാബ സ്വര്ഗത്തിന്റെ സ്ഥാപന ചെയ്തുകൊണ്ടിരിക്കുകയാണ്, ഞങ്ങള്ശിവബാബയുടെ അടുത്തേക്കാണ് പോകുന്നതെന്ന് അവരോട് പറയണം. ആ പരിധിയില്ലാത്ത ബാബയെ ഓര്മ്മിക്കുന്നതിലൂടെ പരിധിയില്ലാത്ത സമ്പത്ത് ലഭിക്കുന്നു. ശിവബാബാ ഞങ്ങളും അങ്ങയുടെ കുട്ടികളാണ് , അങ്ങയില് നിന്നും തീര്ച്ചയായും സമ്പത്തെടുക്കുമെന്ന് അപ്പോള് അവരും പറയും. മതി, തോണി മറുകരയെത്തും. ഭാവനയുടെ ഫലം എത്രയാണ് ലഭിക്കുന്നത്. ഭക്തിമാര്ഗത്തില് അല്പകാലത്തെ സുഖമാണ് ലഭിക്കുന്നത്. ഇവിടെ പരിധിയില്ലാത്ത ബാബയില് നിന്ന് പരിധില്ലാത്ത സമ്പത്താണ് ലഭിക്കുന്നതെന്ന് നിങ്ങള് കുട്ടികള്ക്കറിയാം. അതാണെങ്കില് ഭാവനയുടെ, അല്പകാല സുഖത്തിന്റെ പ്രതിഫലമാണ്. ഇവിടെ നിങ്ങള്ക്ക് 21 ജന്മത്തേയ്ക്കുള്ള ഭാവനയുടെ പ്രതിഫലമാണ് ലഭിക്കുന്നത്. ബാക്കി സാക്ഷാത്ക്കാരത്തിന്റെ കാര്യമൊന്നുമില്ല. സാക്ഷാത്ക്കാരമുണ്ടാവുകയാണെങ്കില് മനസ്സിലാക്കാമെന്ന് ചിലര് പറയും എന്നാല് ഒന്നും മനസ്സിലാക്കുന്നില്ല. സാക്ഷാത്ക്കാരമുണ്ടാവണമെങ്കില് പോയി ഭക്തി ചെയ്യൂ. അതിലൂടെ ഒന്നും തന്നെ ലഭിക്കുകയില്ല. ഭക്തി ചെയ്യുകയാണെങ്കില് ഏറിയാല് അടുത്ത ജന്മം കുറച്ചു നല്ലതാകും. നല്ല ഭക്തനാണെങ്കില് നല്ല ജന്മം ലഭിക്കും. ഇത് കാര്യം തന്നെ വേറിട്ടതാണ്. ഈ പഴയ ലോകം മാറിക്കൊണ്ടിരിക്കുകയാണ്. ബാബ തന്നെയാണ് ഈ ലോകത്തെ പരിവര്ത്തനം ചെയ്യുന്നത്. ഓര്മ്മ ചിഹ്നവും ഉണ്ടല്ലോ. വളരെ പഴയ ക്ഷേത്രമാണ്. കൂറെ ഭാഗം പൊളിഞ്ഞു പോയതുകൊണ്ട് മരാമത്ത് ചെയ്തു കൊണ്ടിരിക്കുകയാണ്. പക്ഷെ ശോഭ കുറഞ്ഞു പോയ്ക്കൊണ്ടിരിക്കുന്നു. ഇതെല്ലാം വിനാശി വസ്തുക്കളാണ്. അതുകൊണ്ട് ബാബ മനസ്സിലാക്കിത്തരുകയാണ്-കുട്ടികളേ, തന്റെ മംഗളം ഉണ്ടാവണമെങ്കില് സ്വയത്തെ ആത്മാവാണെന്ന് മനസ്സിലാക്കി ബാബയെ ഓര്മ്മിക്കൂ... അപ്പോള് വികര്മ്മം വിനാശമാകും. കാര്യം പഠിപ്പിന്റെയാണ്. ബാക്കി മഥുരയില് മധുബന്, കുടില്, തെരുവ് ഇതെല്ലാം ഉണ്ടാക്കിയിട്ടുണ്ട്, ഇതൊന്നും ഒന്നുമേയല്ല. ഗോപ-ഗോപികമാരുടെ കളിയുമില്ല. ഇത് മനസ്സിലാക്കി കൊടുക്കാന് വളരെയേറെ പരിശ്രമം ആവശ്യമുണ്ട്. ഓരോ പോയന്റും നല്ല രീതിയിലിരുന്ന് മനസ്സിലാക്കിക്കൊടുക്കണം. സമ്മേളനങ്ങളിലും യോഗം ചെയ്യിപ്പിക്കുന്നവരെ ആവശ്യമാണ്. വാളിന് മൂര്ച്ചയില്ലെങ്കില് ആരിലും തറയ്ക്കുകയില്ല. ഇപ്പോള്ത്തന്നെ വൈകിപ്പോയി ...എന്ന് ബാബ പറയുന്നതതുകൊണ്ടാണ്. പരമാത്മാവ് സര്വ്വ വ്യാപിയല്ല എന്ന് അംഗീകരിക്കുകയാണെങ്കില് ഇവിടെ തിരക്ക് അനുഭവപ്പെടും. പക്ഷെ ഇപ്പോള് സമയമായിട്ടില്ല. ബാബ രാജയോഗം പഠിപ്പിച്ചു തന്നിരുന്നു, അതിപ്പോള് വീണ്ടും പഠിപ്പിച്ചുകൊണ്ടി രിക്കുകയാണ് എന്ന മുഖ്യമായ കാര്യം മനസ്സിലാക്കി കൊടുക്കണം. അതിനു പകരം ഇപ്പോള് കറുത്തിരിക്കുന്ന ആളുടെ പേരു വെച്ചിരിക്കുകയാണ്. എത്ര വലിയ തെറ്റാണ്. അതുകൊണ്ടു്തന്നെയാണ് നിങ്ങളുടെ തോണി മുങ്ങിപ്പോയത്.

ഇപ്പോള് ബാബ മനസ്സിലാക്കിത്തരികയാണ് - ഈ പഠിപ്പ് നിങ്ങളുടെ വരുമാന മാര്ഗ്ഗമാണ്, മനുഷ്യനെ ദേവതയാക്കി മാറ്റുന്നതിനു വേണ്ടി സ്വയം ബാബ പഠിപ്പിക്കാന് വന്നിരിക്കുകയാണ്, ഇതിലൂടെ തീര്ച്ചയായും പവിത്രമായി മാറണം, ദൈവീക ഗുണം ധാരണ ചെയ്യുകയും വേണം. നമ്പര്വൈസായിരിക്കും. ഏതെല്ലാം സെന്ററുണ്ടോ, എല്ലാം നമ്പര്വൈസാണ്. ഈ മുഴുവന് രാജധാനിയുടെയും സ്ഥാപന നടന്നു കൊണ്ടിരിക്കുകയാണ്. ഇത് ചിറ്റമ്മയുടെ വീടല്ല. പറയൂ, സത്യയുഗത്തെയാണ് സ്വര്ഗം എന്ന് പറയുന്നത്. പക്ഷെ അവിടെ രാജ്യം ഭരിക്കുന്നതെങ്ങനെയാണ്, ദേവതകളുടെ കൂട്ടത്തെ കാണണമെങ്കില് ആബുവിലേയ്ക്ക് വരൂ. മേല്ക്കൂരയില് രാജ്യത്തെ കാണിച്ചിരിക്കുന്ന വേറെ ഒരു സ്ഥലവും ഉണ്ടായിരിക്കുകയില്ല. അജ്മീറില് കേവലം സ്വര്ഗത്തിന്റെ മോഡലുണ്ട് പക്ഷെ അത് കാര്യം വേറെയാണ്. ഇവിടെയാണെങ്കില് ആദിദേവനുമുണ്ടല്ലോ. സത്യയുഗത്തെ ആര് എപ്പോള് സ്ഥാപിച്ചു എന്നതിന്റെ കൃത്യമായ ഓര്മ്മ ചിഹ്നമാണ്. ഇപ്പോള് നമുക്ക് ചൈതന്യ ദില്വാഡ എന്ന പേര് എഴുതുവാന് സാധ്യമല്ല. എപ്പോള് മനഷ്യര് സ്വയം മനസ്സിലാക്കുന്നുവോ അപ്പോള് അവര് നിങ്ങള് തന്നെ എഴുതൂ എന്ന് പറയും. ഇപ്പോള് പറയില്ല. ഇപ്പോളാണെങ്കില് നോക്കൂ ചെറിയ കാര്യങ്ങള്ക്കു പോലും എന്തെല്ലാമാണ് ചെയ്തു കൊണ്ടിരിക്കുന്നത്. ദേഹാഭിമാനം കാരണം വളരെയധികം ക്രോധിക്കുന്നു നിങ്ങള് കുട്ടികള്ക്കല്ലാതെ വേറെ ഒരാള്ക്കും ദേഹി അഭിമാനിയാകാന് കഴിയുകയില്ല. പുരുഷാര്ത്ഥം ചെയ്യണം. ഭാഗ്യത്തിലുണ്ടെങ്കില് നടക്കും എന്നല്ല. പുരുഷാര്ത്ഥികള് ഇങ്ങനെ പറയുകയില്ല. അവര് പുരുഷാര്ത്ഥം ചെയ്തു കൊണ്ടിരിക്കും പിന്നീട് തോറ്റു പോവുകയാണെങ്കില് അപ്പോള് പറയും ഭാഗ്യത്തില് അങ്ങനെയായിരുന്നു. ശരി!

വളരെക്കാലത്തെ വേര്പാടിനു ശേഷം തിരിച്ചു കിട്ടിയ മധുരമധുരമായ കുട്ടികള്ക്ക് മാതാവും, പിതാവുമായ ബാപ്ദാദയുടെ സ്നേഹസ്മരണയും, പുലര്കാലവന്ദനവും. ആത്മീയ അച്ഛന്റെ ആത്മീയ കുട്ടികള്ക്ക്

ധാരണയ്ക്കുള്ള മുഖ്യ സാരം:-
1. ദേഹി അഭിമാനിയാകുന്നതിന്റെ പൂര്ണ്ണമായ പുരുഷാര്ത്ഥം ചെയ്യണം. ഭാഗ്യത്തിലുണ്ടെങ്കില് നടക്കും എന്ന് ഒരിക്കലും ചിന്തിക്കരുത്. വിവേകശാലികളായി മാറണം.

2. ജ്ഞാനം കേട്ട് അതിനെ സ്വരൂപത്തില് കൊണ്ടു വരണം, ഓര്മ്മയുടെ മൂര്ച്ച ധാരണ ചെയ്ത് പിന്നീട് സേവനം ചെയ്യണം. എല്ലാവര്ക്കും ആബു മഹാതീര്ത്ഥസ്ഥാനത്തിന്റെ മഹിമ കേള്പ്പിക്കണം.

വരദാനം :-
ബാബ എന്ന ഒരേയോരു വാക്കിന്റെ സ്മൃതിയിലൂടെ ഓര്മ്മയിലും, സേവനത്തിലും ഇരിക്കുന്ന സത്യമായ യോഗിയും, സത്യമായ സേവാധാരിയുമായി ഭവിക്കട്ടെ.

നിങ്ങള് കുട്ടികള് വായിലൂടെയും, മനസ്സിലൂടെയും ബാബാ,ബാബാ എന്ന് ആവര്ത്തിച്ചുപറഞ്ഞുകൊണ്ടിരിക്കുന്നു. ബാബയുടെ കുട്ടികള്ക്ക് ബാബയെന്ന വാക്ക് ഓര്മ്മവരുന്നതും,ചിന്തിക്കുന്നതും തന്നെയാണ് യോഗം. ബാബ ഇതാണ് പറഞ്ഞത്,ബാബ അങ്ങിനെ പറഞ്ഞു.. എന്നൊക്കെ വായിലൂടെ പറയുന്നതാണ് സേവനം.ബാബാ എന്ന വാക്ക് ചിലര് ഹൃദയത്തില്നിന്നും വിളിക്കുന്നു, ചിലര് ജ്ഞാനത്തിലൂടെ ബുദ്ധിയില് നിന്നും വിളിക്കുന്നു.ഹൃദയത്തില്നിന്നും വിളിക്കുന്നവരുടെ ഹൃദയത്തില് സദാ പ്രത്യക്ഷഫലത്തിന്റെ സന്തോഷമുണ്ടാകും,ശക്തിയും ലഭിക്കും. ബുദ്ധിയില് നിന്നും വിളിക്കുന്നവര്ക്ക് ബാബാ എന്ന് വിളിക്കുന്ന സമയത്തുള്ള സന്തോഷം മാത്രമേ ലഭിക്കൂ,സദാകാലവും സന്തോഷം ലഭിക്കില്ല.

സ്ലോഗന് :-
പരമാത്മാവാകുന്ന ദീപത്തിനുമുന്നില് സമര്പ്പണമാകുന്നവര് തന്നെയാണ് സത്യമായ ഈയാംപാറ്റകള്.