മധുരമായ കുട്ടികളേ-
മോശമായത് കേൾക്കരുത്, ഒരു ബാബയിൽ നിന്ന് മാത്രം കേൾക്കുക, ഗൃഹസ്ഥ വ്യവഹാരത്തിൽ
കഴിഞ്ഞുകൊണ്ടും താമര പുഷ്പസമാനമിരിക്കണം.
ചോദ്യം :-
ഏതൊരു കളിയെ യഥാർത്ഥ രീതിയിൽ മനസ്സിലാക്കുന്ന കുട്ടികൾ ഒരിക്കലും
ആശയക്കുഴപ്പത്തിലാകില്ല?
ഉത്തരം :-
സുഖത്തിന്റെയും ദു:ഖത്തിന്റെയും, ഭക്തിയുടെയും ജ്ഞാനത്തിന്റെയും കളിയെ
യഥാർത്ഥമായി മനസ്സിലാക്കുന്നവർ ഒരിയ്ക്കലും ആശയക്കുഴപ്പത്തിലാവുകയില്ല. ഭഗവാൻ
ആർക്കും ദു:ഖം കൊടുക്കുന്നില്ല എന്നത് നിങ്ങൾക്കറിയാം, ഭഗവാൻ ദു:ഖ ഹർത്താവും
സുഖ കർത്താവുമാണ്. സർവ്വരും ദു:ഖിതരായി മാറുമ്പോൾ, ദു:ഖങ്ങളിൽ നിന്നും
മോചിപ്പിക്കുവാൻ ഭഗവാൻ വരുന്നു.
ഗീതം :-
ആരാണ് ഇന്ന്
അതിരാവിലെ വന്നിരിക്കുന്നത്.......
ഓംശാന്തി.
എന്താണ് കുട്ടികൾ കേട്ടത്? ഇത് ഭക്തിയിലെ ഗീതമാണ്. ഭക്തിയെ ഇംഗ്ലീഷിൽ ഫിലോസഫി
എന്ന് പറയും. ഡോക്ടർ ഓഫ് ഫിലോസഫി എന്ന ടൈറ്റിലും ലഭിക്കാറുണ്ട്. ഫിലോസഫി അഥവാ
ഭക്തി ചെറിയവർക്കും വലിയവർക്കും എല്ലാ മനുഷ്യർക്കും അറിയാം. ഈശ്വരൻ
എവിടെയാണുള്ളത് എന്ന് ആരോടെങ്കിലും ചോദിച്ചാൽ, സർവ്വവ്യാപിയാണ് എന്നാകും പറയുക.
ഇതും ഫിലോസഫിയായില്ലേ. ഇപ്പോൾ ശാസ്ത്രങ്ങളുടെ ഒരു കാര്യവുമല്ല ബാബ പറഞ്ഞ്
തരുന്നത്. ഒരു ഭക്തനെയും ജ്ഞാന സാഗരൻ എന്ന് പറയാറില്ല. അവരിൽ ജ്ഞാനവുമില്ല, അവർ
ജ്ഞാനസാഗരന്റെ കുട്ടികളുമല്ല. ജ്ഞാന സാഗരമായ ബാബയെ ആരും അറിയുന്നില്ല, സ്വയം ആ
ഈശ്വരന്റെ കുട്ടിയാണെന്നതും അറിയുന്നില്ല. അവരെല്ലാം ഭഗവാനെ കാണുവാനായി ഭക്തി
ചെയ്യുകയാണ്. പക്ഷേ ഭഗവാനെ അറിയാതെ ഭക്തി ചെയ്യുന്നതിലൂടെ എന്ത് നേട്ടമുണ്ടാകും.
ഡോക്ടർ ഓഫ് ഫിലോസഫി എന്ന ടൈറ്റിൽ ധാരാളം പേർക്ക് ലഭിച്ചിട്ടുണ്ടാകും, ഈശ്വരൻ
സർവ്വവ്യാപിയാണ് എന്ന ഒരു കാര്യമേ അവരുടെ ബുദ്ധിയിലുള്ളൂ. ഇതാണ് തത്വശാസ്ത്രം
എന്ന് കരുതുന്നു, ഇത് കാരണം തന്നെയാണ് അധ:പതിച്ചതും, ഇതിനെ ധർമ്മ ഗ്ലാനിയെന്ന്
പറയുന്നു. നമ്മൾ മറ്റുള്ളവരുമായി വേദ ശാസ്ത്രങ്ങളെക്കുറിച്ച് വാദ പ്രതിവാദം
നടത്തേണ്ടതില്ല. കാരണം നമ്മളെ ഏതെങ്കിലുമൊരു മനുഷ്യനല്ല പഠിപ്പിക്കുന്നത്,
മറ്റുള്ള എല്ലാ മനുഷ്യരും ഏതെങ്കിലും ഒരു മനുഷ്യനിൽ നിന്നുമാണ് പഠിക്കുന്നത്.
വേദങ്ങളും ശാസ്ത്രങ്ങളുമെല്ലാം മനുഷ്യനിൽ നിന്നുമാണ് പഠിക്കുന്നത്. ഇതെല്ലാം
മനുഷ്യൻ തന്നെയാണ് എഴുതിയതും. നിങ്ങൾക്ക് ഈ ജ്ഞാനം നല്കുന്നത് ഒരെയൊരു ആത്മീയ
അച്ഛനാണ്. ബാബ ഒരേയൊരു പ്രാവശ്യം വന്നാണ് ഈ കാര്യങ്ങളെല്ലാം
മനസ്സിലാക്കിത്തരുന്നത്. ഇനി നമ്മൾ ഒരു മനുഷ്യനിൽ നിന്നും ഒന്നും
പഠിക്കേണ്ടതില്ല. ഇനി നിങ്ങൾ ഈ ആത്മീയ അച്ഛൻ പറയുന്നതാണ് കേൾക്കേണ്ടത്. ആത്മീയ
കുട്ടികൾ, അതായത് ആത്മാക്കളാണ് കേൾക്കുന്നത്. മറ്റുള്ളതെല്ലാം തന്നെ മനുഷ്യൻ
മനുഷ്യന് പറഞ്ഞ് കൊടുക്കുന്നതാണ്. ഇത് ആത്മീയ അച്ഛന്റെ ജ്ഞാനമാണ്. അത്
മനുഷ്യന്റെ ജ്ഞാനം. ഈ ബാബയും (ബ്രഹ്മാബാബ) മനുഷ്യനല്ലേ. പറയണം, ആത്മീയ അച്ഛനാണ്
ഇദ്ദേഹത്തിലൂടെ പറഞ്ഞ് തരുന്നത്, നമ്മൾ ആത്മാക്കൾ കേൾക്കുന്നു. നമ്മൾ ഈ
ശരീരത്തിലൂടെ മറ്റുള്ളവർക്ക് പറഞ്ഞ് കൊടുക്കുന്നു. ഇത് ആത്മീയ ജ്ഞാനമാണ്.
മറ്റുള്ളതെല്ലാം തന്നെ ഭൗതീകജ്ഞാനമാണ്. ഭക്തിയിൽ ശരീരത്തെയാണ് പൂജിക്കുന്നത്.
ബാബ പറയുന്നു നിങ്ങൾ സ്വയം മനുഷ്യനെന്നോ ഭക്തനെന്നോ കരുതരുത്, സ്വയം
ആത്മാവാണെന്ന് മനസ്സിലാക്കി അച്ഛനായ എന്നെ ഓർമ്മിക്കൂ. ആത്മാക്കളായ നിങ്ങൾ
സഹോദരങ്ങളാണ്. ആത്മാക്കളും പരമാത്മാവും വളരെക്കാലം വേർപിരിഞ്ഞിരുന്നു എന്ന്
പാടിയിട്ടുണ്ട്. അപ്പോൾ നമുക്ക് ഒരു മനുഷ്യരിൽ നിന്നും കേൾക്കേണ്ടതില്ല.
ആരെങ്കിലും ചോദ്യം ചോദിച്ചിൽ പറയൂ നമ്മുടേത് ഏതെങ്കിലും ശാസ്ത്രങ്ങളുടെ
ജ്ഞാനമല്ല. നമ്മൾ അതിനെ ഫിലോസഫി അർത്ഥം ഭക്തീമാർഗ്ഗത്തിന്റെ ജ്ഞാനം എന്നാണ്
പറയുന്നത്. ഒരു ബാബ മാത്രമാണ് സത്ഗതിയിലേക്കുള്ള ജ്ഞാനം നല്കുന്നത്. സർവ്വരുടെയും
സത്ഗതി ദാതാവ് എന്ന് ഒരാളെ മാത്രമാണ് പാടിയിരിക്കുന്നത്. അതുകൊണ്ട് നിങ്ങൾ
കുട്ടികൾ ആരോടും തർക്കിക്കേണ്ടതില്ല.
ബാബ പറയുന്നു ജ്ഞാനത്തിന്റെ അധികാരിയും ജ്ഞാന സാഗരനും ഞാനാണ്. ഞാൻ നിങ്ങൾക്ക്
ഏതെങ്കിലും ശാസ്ത്രമൊന്നും അല്ല പറഞ്ഞ് തരുന്നത്. നമ്മുടെത് ആത്മീയ ജ്ഞാനമാണ്,
മറ്റുള്ളവയെല്ലാം തന്നെ ഭൗതീക ജ്ഞാനമാണ്. ആ സത്സംഗങ്ങളെല്ലാം ഭക്തീ
മാർഗ്ഗത്തിലേതാണ്. ഈ ആത്മീയ അച്ഛൻ ആത്മാക്കൾക്കാണ് മനസ്സിലാക്കി തരുന്നത്.
അതുകൊണ്ട് ആത്മ അഭിമാനിയാകാൻ കുട്ടികൾക്ക് പരിശ്രമിക്കേണ്ടി വരുന്നു. നമ്മൾ
ആത്മാക്കൾ ബാബയിൽ നിന്നും സമ്പത്ത് നേടുകയാണ്. അച്ഛന്റെ കുട്ടികൾ തീർച്ചയായും
അച്ഛന്റെ സിംഹാസനത്തിന് അവകാശികളാകുമല്ലോ. ലക്ഷ്മീനാരായണന്മാരും ദേഹധാരികളാണ്,
അവരുടെ കുട്ടികൾ ലൗകീക അച്ഛനിൽ നിന്നുള്ള സമ്പത്താണ് നേടുക. ഇവിടുത്തെ കാര്യം
തികച്ചും വ്യത്യസ്തമാണ്. സത്യയുഗത്തിലേതും ഭൗതിക കാര്യങ്ങളാണ്. സത്യയുഗത്തിൽ,
നമുക്ക് ആത്മീയ അച്ഛനിൽ നിന്നുമാണ് സമ്പത്ത് ലഭിക്കുന്നത് എന്ന് ആരും പറയില്ല.
ദേഹാഭിമാനത്തെ ഇല്ലാതാക്കണം. നാം ആത്മാവാണ് പിന്നെ ബാബയെ ഓർമ്മിക്കണം. ഇതിനെയാണ്
ഭാരതത്തിന്റെ പ്രാചീന യോഗം എന്ന് പറയപ്പെടുന്നത്. യാദ് (ഓർമ ) എന്ന വാക്ക്
ഹിന്ദിയിലുള്ളതാണ്. അപ്പോൾ ഈ ജ്ഞാനം നിങ്ങൾക്ക് ആരാണ് തരുന്നത്? ഇത്
മനുഷ്യർക്കാർക്കും അറിയില്ല. ജന്മ ജന്മാന്തരങ്ങളായി മനുഷ്യൻ മനുഷ്യനുമായാണ്
സംസാരിച്ചു വരുന്നത്. എന്നാൽ ഇപ്പോൾ ആത്മീയ അച്ഛൻ തന്റെ ആത്മീയ കുട്ടികളോട്
സംസാരിക്കുകയാണ്. ആത്മാവാണ് പറഞ്ഞ് തരുന്നത് അതുകൊണ്ട് ഇതിനെ ആത്മീയ ജ്ഞാനം
എന്ന് പറയുന്നു. അവർ കരുതുന്നത് ഗീതയും അതേ ആത്മീയ ജ്ഞാനമെന്നാണ്, പക്ഷേ അതിൽ
ദേഹധാരിയായ കൃഷ്ണന്റെ പേരാണ് കാണിച്ചിരിക്കുന്നത്. ബാബ പറയുന്നു ഒരു മനുഷ്യനിലും
ഈ ജ്ഞാനം ഉണ്ടാവുകയില്ല. നിങ്ങളോട് ആരെങ്കിലും തർക്കിക്കുകയാണെങ്കിൽ അവരൊട് പറയൂ
നിങ്ങളുടേത് ഭക്തിയുടെ ജ്ഞാനമാണ്, മനുഷ്യർ ഉണ്ടാക്കിയ ശാസ്ത്രങ്ങളുടെ ജ്ഞാനമാണ്.
സത്യ ജ്ഞാനം ഒരു ജ്ഞാന സാഗരനായ ബാബയുടെ പക്കൽ തന്നെയാണുള്ളത്, ആ ബാബ സ്വയം വന്ന്
ജ്ഞാനം തന്നുകൊണ്ടിരിക്കുകയാണ്. ആ ബാബയെ പരമപിതാവ് എന്ന് പറയുന്നു. ആ നിരാകാരനെ
തന്നെയാണ് പൂജിക്കുകയും ചെയ്യുന്നത്. അഥവാ മറ്റ് നിരാകാരികളെയും
പൂജിക്കുന്നുണ്ടെങ്കിൽ അവരും ആ പരമാത്മാവിന്റെ കുട്ടികൾ തന്നെയാണ്. മണ്ണ് കൊണ്ട്
സാളിഗ്രാമങ്ങൾ ഉണ്ടാക്കി പൂജിക്കുന്നു. രുദ്ര യജ്ഞം രചിക്കുന്നു. പരംപിതാ
പരമാത്മാവ് നിരാകാരി ലോകത്താണ് വസിക്കുന്നത് എന്നും നിങ്ങൾക്കറിയാം.
ആത്മാക്കളായ നമ്മളും അവിടെയാണ് വസിക്കുന്നത്. ആ ജ്ഞാന സാഗരൻ വന്ന് ജ്ഞാനം നല്കി
സർവ്വർക്കും സത്ഗതി നല്കുന്നു. ബാബ ഏറ്റവും ഉയർന്നതിലും ഉയർന്ന സ്ഥാനത്ത്
വസിക്കുന്ന പരംപിതാ പരമാത്മാവാണ്. എല്ലാ ആത്മസഹോദരങ്ങൾക്കും പാർട്ട്
ലഭിച്ചിരിക്കുകയാണ്, ശരീരം ധാരണ ചെയ്ത് സഹോദരീ സഹോദരൻമാരായി മാറുന്നു.
ആത്മാക്കളെല്ലാം ഒരു അച്ഛന്റെ കുട്ടികളാണ്. ആത്മാവ് ശരീരം ധാരണ ചെയ്യുമ്പോൾ
സ്വർഗ്ഗത്തിൽ സുഖവും നരകത്തിൽ ദു:ഖവും അനുഭവിക്കുന്നു. ഇതെന്തുകൊണ്ട്
സംഭവിക്കുന്നു? ജ്ഞാനവും ഭക്തിയും എന്താണ് എന്ന് മനസ്സിലാക്കി തരുന്നു. ജ്ഞാനം
എന്നത് പകലും ഭക്തി എന്നത് രാത്രിയുമാണ്. ജ്ഞാനത്തിലൂടെ സുഖവും ഭക്തിയിലൂടെ
ദു:ഖവും ഉണ്ടാകുന്നു, ഈ കളി ഇങ്ങനെ ഉണ്ടാക്കപ്പെട്ടതാണ്. സുഖവും ദു:ഖവും എല്ലാം
ഭഗവാനാണ് തരുന്നത് എന്നല്ല. ദു:ഖം ഉണ്ടാകുമ്പോഴാണ് ഭഗവാനെ വിളിക്കുന്നത് തന്നെ,
കാരണം ഭഗവാൻ സുഖമാണ് തരുന്നത് എന്നറിയാം. പിന്നെ സുഖത്തിന്റെ സമയം
പൂർത്തിയാകുമ്പോൾ രാവണൻ അതായത് 5 വികാരങ്ങൾ കാരണം ദു:ഖം ആരംഭിക്കുന്നു. ഇതാണ്
കളി, ഇത് നല്ല രീതിയിൽ മനസ്സിലാക്കണം. ഇതിനെ തന്നെയാണ് ആത്മീയ ജ്ഞാനം എന്ന്
പറയുന്നത്. മറ്റുള്ളവയെല്ലാം ഭൗതീക ജ്ഞാനമാണ് അത് നമ്മൾ കേൾക്കുവാൻ
ആഗ്രഹിക്കുന്നില്ല. നമുക്ക് ആജ്ഞ കിട്ടിയിരിക്കുകയാണ് കേവലം ഞാൻ നിരാകാരനായ
അച്ഛൻ പറയുന്നത് തന്നെ കേൾക്കൂ. ബാബ പറയുന്നു മോശമായത് കേൾക്കരുത്, നമ്മൾ ഒരു
ഭഗവാൻ പറയുന്നത് കേൾക്കുന്നു. നിങ്ങൾ മനുഷ്യർ പറയുന്നത് കേൾക്കുന്നു. ഇത് തമ്മിൽ
രാത്രിയും പകലും പോലുള്ള വ്യത്യാസമുണ്ട്. വലിയ വലിയ വിദ്വാന്മാർ
ശാസ്ത്രങ്ങളൊക്കെ പഠിക്കുന്നുണ്ട്. അതെല്ലാം നമ്മളും ധാരാളം പഠിച്ചിട്ടുണ്ട്.
ഇപ്പോൾ ഭഗവാൻ പറയുന്നു, നിങ്ങൾ ഒരുപാട് ഗുരുക്കന്മാരുടെ അടുക്കൽ പോയിട്ടുണ്ട്,
ഇപ്പോൾ അതെല്ലാം മതിയാക്കൂ, ഞാൻ എന്താണോ പറഞ്ഞ് തരുന്നത് അത് കേൾക്കൂ. ഭഗവാൻ
നിരാകാരനാണ്, ആ നിരാകാരന്റെ പേര് ശിവൻ എന്നതാണ്. നാം ഇപ്പോൾ ആ നിരാകാരനിൽ നിന്നും
കേട്ടുകൊണ്ടിരിക്കുകയാണ്. ബാബ സ്വയം തന്റെ പരിചയവും തന്റെ രചനയുടെ ആദി മദ്ധ്യ
അന്ത്യത്തിന്റെ പരിചയവും നല്കുന്നു. പിന്നെ എന്തിന് ഞങ്ങൾ നിങ്ങളിൽ നിന്നും
ശാസ്ത്രങ്ങളിലെ കാര്യങ്ങൾ കേൾക്കണം, ഞങ്ങൾ നിങ്ങൾക്ക് ആത്മീയ ജ്ഞാനമാണ്
നല്കുന്നത്. കേൾക്കുവാൻ താത്പര്യമുണ്ടെങ്കിൽ കേൾക്കൂ. അല്ലാതെ
ആശയക്കുഴപ്പത്തിലാകേണ്ട കാര്യമൊന്നും ഇല്ല. ലോകം മുഴുവൻ ഒരു വശത്ത്, മറുവശത്ത്
നിങ്ങൾ എത്ര കുറച്ച് പേരാണുള്ളത്. ബാബ പറയുന്നു, എന്നെ ഓർമ്മിക്കുകയാണെങ്കിൽ
നിങ്ങളിലുള്ള പാപത്തിന്റെ ഭാരം ഇല്ലാതാവുകയും നിങ്ങൾ പവിത്രമായി മാറുകയും ചെയ്യും.
പവിത്രമാകുന്നവരാണ് പവിത്ര ലോകത്തിന്റെ അധികാരിയാകുന്നത്. ഇപ്പോൾ ഈ പഴയ ലോകം
മാറണം. കലിയുഗത്തിന് ശേഷം സത്യയുഗം വരണം. സത്യയുഗമാണ് പാവന ലോകം. വന്ന് പാവന
ലോകമുണ്ടാക്കൂ എന്ന് പറഞ്ഞ് എന്നെ വിളിക്കുന്നതും കലിയുഗത്തിലാണ്. അതിനാൽ ഇപ്പോൾ
ഞാൻ വന്നിരിക്കുകയാണ്, എന്നെ മാത്രം ഓർമ്മിക്കൂ. ലോകം ഇപ്പോൾ
പരിവർത്തനപ്പെട്ടുകൊണ്ടിരിക്കുകയാണ്. ഇത് അന്തിമ ജന്മമാണ്. ഈ പഴയ ലോകത്തിൽ
ആസുരീയ രാജ്യം നശിച്ച് രാമരാജ്യത്തിന്റെ സ്ഥാപന നടന്നുകൊണ്ടിരിക്കുകയാണ്.
അതുകൊണ്ട് ഈ അന്തിമ ജന്മം കുടുംബത്തിൽ കഴിഞ്ഞ് കൊണ്ടും താമരപുഷ്പം പോലെ
പവിത്രമാകൂ. ഇത് വിഷയസാഗരമല്ലേ. താമരപ്പൂവ് വെള്ളത്തിലും മുകളിലാണിരിക്കുന്നത്.
അതുപോലെ നിങ്ങൾ കുടുംബത്തിലിരുന്ന് കൊണ്ടും താമരപ്പൂവിന് സമാനം പവിത്രമായി മാറൂ.
നമ്മൾ രാജധാനി സ്ഥാപിച്ചുകൊണ്ടിരിക്കുകയാണ് എന്ന് നിങ്ങൾ കുട്ടികൾക്കറിയാം.
ഇപ്പോൾ ഈ ലോകം മുഴുവൻ പരിവർത്തനപ്പെടണം. മറ്റു ധർമ്മ സ്ഥാപകർ കേവലം അവരവരുടെ
ധർമ്മങ്ങൾ സ്ഥാപിക്കുന്നു. ആദ്യം അവർ പാവനമായിരിക്കും, പിന്നീട് പതീതമാകുന്നു.
ഒരേയൊരു സത്ഗതി ദാതാവ് മാത്രമാണ് സത്ഗുരു. സത്ഗതിയിലേയ്ക്ക് പോകാൻ
ആഗ്രഹിക്കുമ്പോൾ മാത്രമാണ് മനുഷ്യർ ഗുരുക്കന്മാരുടെ അടുക്കലേയ്ക്ക് പോകുന്നത്.
പാപം വർദ്ധിക്കുമ്പോഴാണ് ആത്മീയ അച്ഛൻ ആത്മീയ ജ്ഞാനം നല്കുന്നത്. ഭക്തിയുടെ
ഫലമായ ജ്ഞാനം നിങ്ങൾക്ക് ഭഗവാനിൽ നിന്നും ലഭിക്കുന്നു. ഭഗവാൻ ഒരിയ്ക്കലും ഭക്തി
പഠിപ്പിക്കുന്നില്ല. ബാബ ജ്ഞാനം നല്കുകയാണ്. ബാബ പറയുന്നു, നിങ്ങൾ എന്നെ മാത്രം
ഓർമ്മിക്കൂ എങ്കിൽ നിങ്ങളുടെ വികർമ്മം ഇല്ലാതാകും, അല്ലാതെ പവിത്രമാകാൻ മറ്റൊരു
മാർഗ്ഗവും ഇല്ല. പുതിയ ലോകത്തിൽ സർവ്വരും സ്വർഗ്ഗവാസികളായിരുന്നു. ഈ പഴയ ലോകത്തിൽ
സർവ്വരും നരകവാസികളാണ് അതിനാൽ ബാബ പറയുന്നു, ഞാൻ സർവ്വരേയും ഉദ്ധരിക്കുവാൻ
വേണ്ടി വന്നിരിക്കുകയാണ്. ഞാൻ തന്നെ വന്നാണ് ആത്മീയ ജ്ഞാനം നല്കുന്നത്. ബാബ
തന്റെ പരിചയം തരികയാണ്. ഞാൻ നിങ്ങളുടെ അച്ഛനാണ്. ഇപ്പോൾ ഈ ലോകം നരകമാണ്. പുതിയ
ലോകത്തെ സ്വർഗ്ഗമെന്ന് വിളിക്കുന്നു. സ്വർഗവും നരകവും ഇവിടെത്തന്നെ, വളരെ
ധനമുള്ളവർ ഇപ്പോൾ സ്വർഗ്ഗത്തിലാണ് എന്ന്, എങ്ങനെ പറയാൻ സാധിക്കും? സ്വർഗ്ഗം
പുതിയ ലോകത്തിലാണ്. ഇവിടെ എങ്ങനെ സ്വർഗ്ഗം വരാനാണ്, അതുകൊണ്ട് നമ്മൾ ഒരു
മനുഷ്യരുടെ കാര്യങ്ങളും കേൾക്കുന്നില്ല. ബാബ പറയുന്നു നിങ്ങൾക്ക് തമോപ്രധാനത്തിൽ
നിന്നും സതോപ്രധാനമായി മാറണമെങ്കിൽ എന്നെ മാത്രം ഓർമ്മിക്കൂ. ദിവസം മുഴുവൻ
നിങ്ങളുടെ ബുദ്ധിയിൽ ഈ ജ്ഞാനം ഉണ്ടായിരിക്കണം. ശരി
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ സന്താനങ്ങൾക്ക്
മാതാവും പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും പുലർകാല വന്ദനവും. ആത്മീയ
പിതാവിന്റെ ആത്മീയ കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ആത്മീയ
കാര്യങ്ങൾ ഒരു ബാബയിൽ നിന്ന് മാത്രം കേൾക്കുക. ആരോടും മറ്റു
കാര്യങ്ങളെക്കുറിച്ച് വാദ പ്രതിവാദം നടത്തരുത്.
2) ദേഹീ അഭിമാനിയാകാൻ
പരിശ്രമിക്കണം. സതോപ്രധാനമാകുവാൻ വേണ്ടി ഒരു ബാബയുടെ ഓർമ്മയിൽ കഴിയണം.
വരദാനം :-
കർമ്മത്തിലൂടെ ഗുണങ്ങളുടെ ദാനം ചെയ്യുന്ന ഡബിൾ ലൈറ്റ് ഫരിസ്താ മൂർത്തിയായി
ഭവിക്കട്ടെ.
ഏത് കുട്ടികളാണോ കർമ്മണാ
ഗുണങ്ങളുടെ ദാനം ചെയ്യുന്നത് അവരുടെ ചലനങ്ങളും മുഖവും ഫരിസ്തയെപ്പോലെ
കാണപ്പെടുന്നു, അവർ ഡബിൾലൈറ്റ് അഥവാ പ്രകാശമയവും ഭാരരാഹിത്യത്തിന്റെയും അനുഭൂതി
ചെയ്യുന്നു. അവർക്ക് യാതൊരു ഭാരത്തിന്റെയും അനുഭവം ഉണ്ടാകില്ല. ഓരോ കർമ്മത്തിലും
സഹായത്തിന്റെ അനുഭവമുണ്ടാകുന്നു, ഏതോ ഒരു ശക്തി നടത്തിക്കുന്നത് പോലെ. ഓരോ
കർമ്മത്തിലും മഹാദാനിയായത് കാരണം അവർക്ക് സർവ്വരുടെയും ആശീർവാദവും സർവ്വരുടെയും
വരദാനങ്ങളുടെയും പ്രാപ്തിയുടെയും അനുഭവം ഉണ്ടാകുന്നു.
സ്ലോഗന് :-
സേവനത്തിൽ
സഫലതയുടെ താരമാകൂ, ബലഹീനതയുടേതല്ല.
മാതേശ്വരിജിയുടെ അമൂല്യ
മഹാവാക്യങ്ങൾ
1 ) 'ജ്ഞാനം, യോഗം,
ദൈവികഗുണങ്ങളുടെ ധാരണ ജീവിതത്തിന്റെ ആധാരമാണ് '
ഇത് സ്വയം നിശ്ചയമുണ്ട്
പരമ പിതാപരമാത്മാവിലൂടെ നമുക്ക് ജ്ഞാനം ലഭിക്കുകയാണ്, ഈ ജ്ഞാനത്തിൽ മുഖ്യമായി
മൂന്നു ഘടകങ്ങളുണ്ട്. അതിനായി സ്വയം പൂർണ പുരുഷാർഥം ചെയ്യാൻ ശ്രദ്ധ വെക്കണം. ഇതിൽ
ആദ്യത്തേതാണ്, യോഗം അഥവാ നിരന്തര ഈശ്വരീയ ഓർമ, അതിലൂടെയാണ് വികർമങ്ങൾ
വിനാശമാകുന്നത്. രണ്ടാമത് ജ്ഞാനം അതായത് ഈ മുഴുവൻ ബ്രഹ്മാണ്ഡം, സൃഷ്ടിയുടെ ആദി
മധ്യ അന്ത്യം എങ്ങനെയുണ്ടാകുന്നു, ഈ ജ്ഞാനമുണ്ടെങ്കിൽ മാത്രമേ ഈ ജീവിതത്തിൽ
പ്രായോഗികമായ മാറ്റം ഉണ്ടാകുകയും ഭാവി പ്രാലബ്ധം നന്നാക്കാനും കഴിയൂ.
മൂന്നാമത്തെ ഘടകമാണ് യോഗ്യത. നമുക്ക് സർവ ഗുണസമ്പന്നം, 16 കലാ സമ്പൂർണം അവശ്യം
ആകണം എങ്കിലേ ദേവതയാകാൻ കഴിയൂ. അപ്പോൾ അവനവനെ നടക്കുമ്പോഴും കറങ്ങുമ്പോഴും,
കഴിക്കുമ്പോഴും കുടിക്കുമ്പോഴും ഈ മൂന്നു ഘടകങ്ങളിൽ ശ്രദ്ധ നൽകേണ്ടതാണ്. ഈ ഒരു
ജന്മത്തിൽ തന്നെ ജ്ഞാനബലം, യോഗബലം, ദൈവിക ഗുണങ്ങളുടെ ധാരണ ചെയ്യുന്നു. മൂന്നിനും
പരസ്പര ബന്ധമുണ്ട് ജ്ഞാനമില്ലാതെ യോഗം വെക്കാനാവില്ല. യോഗമില്ലാതെ ദൈവിക
ഗുണങ്ങളുടെ ധാരണയുണ്ടാകില്ല. ഈ മൂന്നു ഘടകങ്ങളിലാണ് മുഴുവൻ ജീവിതത്തിന്റെയും
ആധാരം. അപ്പോഴേ വികർമങ്ങളുടെ കണക്ക് തീരൂ നല്ല കർമങ്ങളുണ്ടാകൂ. ഇതിനെ തന്നെയാണ്
ഈശ്വരീയ ജീവിതമെന്നു പറയുന്നത്.
2) 'ഭാരതത്തിന്റെ പ്രാചീന
യോഗം പരമാത്മാവ് അഭ്യസിപ്പിച്ചതാണ്'
ഈ ഈശ്വരീയ യോഗം ഭാരതത്തിൽ
പ്രാചീന യോഗത്തിന്റെ പേരിൽ പ്രശസ്തമാണ്. ഈ യോഗത്തെ അവിനാശിയോഗമെന്ന് എന്തുകൊണ്ട്
പറയുന്നു? എന്തുകൊണ്ടെന്നാൽ അവിനാശി പരമ പിതാ പരമാത്മാവിലൂടെ
പഠിപ്പിക്കപ്പെട്ടതാണ്. യോഗം മറ്റു മനുഷ്യാത്മാക്കളും പഠിപ്പിക്കുന്നുണ്ട് അതിനാൽ
യോഗാശ്രമങ്ങൾ തുടങ്ങിയവ സ്ഥാപിച്ചുകൊണ്ടിരിക്കുന്നുണ്ട് എന്നാൽ ആ പ്രാചീനയോഗം
പഠിപ്പിക്കാനാവില്ല. അഥവാ അങ്ങനെയുള്ള യോഗമുണ്ടെങ്കിൽ പിന്നെ ആ ബലം എവിടെ!
ഭാരതമാണെങ്കിൽ ദിനം പ്രതിദിനം നിർബലരായിക്കൊണ്ടിരിക്കുന്നു. ഇതിലൂടെ തെളിയുന്നു
ആ യോഗം അവിനാശിയോഗമല്ല, ആരോടു യോഗം വെക്കണമോ ആ ആൾക്ക് മാത്രമേ സ്വയം പഠിപ്പിക്കാൻ
കഴിയൂ. ബാക്കി മറ്റുള്ളവരുമായി യോഗം വെക്കേണ്ടതേയില്ല എങ്കിൽ പഠിപ്പിക്കുന്ന
തെങ്ങനെ? ഇതാണെങ്കിൽ സ്വയം പരമാത്മാവിന് തന്നെ കാര്യം ചെയ്യാനാവും, നമുക്ക്
പൂർണമായ വ്യത്യാസവും പറഞ്ഞു തരാനാവുന്നു. ബാക്കി എല്ലായിടത്തും പറയും ഞങ്ങൾ യോഗം
പഠിപ്പിക്കാം. ഇത് നമുക്കറിയാം സത്യമായ യോഗം സ്വയം പരമാത്മാവ് തന്നെ പഠിപ്പിച്ച്
സൂര്യ വംശി ചന്ദ്രവംശി രാജധാനി അഥവാ ദൈവികരാജ്യം സ്ഥാപിക്കുന്നു. ഇപ്പോൾ ആ
പ്രാചീനയോഗം പരമാത്മാവ് വന്ന് കൽപകൽപം നമ്മെ പഠിപ്പിക്കുന്നു. പറയുന്നു ഹേ
ആത്മാവേ പരമാത്മാവായ എന്നോടൊപ്പം നിരന്തരം യോഗം വെക്കൂ എങ്കിൽ നിങ്ങളുടെ പാപം
തീരും. ശരി. ഓം ശാന്തി.
അവ്യക്ത സൂചന-
പരോപകാരത്തിന്റെ ഭാവനയിലൂടെ സമ്പന്നരായി അപകാരികൾക്കും ഉപകാരം ചെയ്യൂ.
എങ്ങനെയുള്ള ഏത്
ആത്മാക്കളും സമ്പർക്കത്തിൽ വന്നാലും- സതോഗുണിയാകട്ടെ, തമോഗുണിയാകട്ടെ സർവ്വരെ
പ്രതിയും ശുഭചിന്തകർ അതായത് അപകാരികൾക്കും ഉപകാരം ചെയ്യുന്നവരാകൂ. ഒരിക്കലും
ഏതൊരാത്മാവിനെ പ്രതിയും വെറുപ്പിന്റെ ദൃഷ്ടി പാടില്ല എന്തുകൊണ്ടെന്നാൽ അറിയാം
ഇവർ അജ്ഞാനത്തിന് വശപ്പെട്ടവരാണ് അതായത് അവിവേകി കുട്ടിയാണ്. അവിവേകികളായ
കുട്ടികളുടെ ഏതൊരു കർമ്മത്തിന്മേലും വെറുപ്പുണ്ടാകില്ല മറിച്ച് ആ കുട്ടിക്ക്
നേരെ കൂടുതൽ ദയാഭാവനയും സ്നേഹവും തോന്നും.