റിട്ടേണ് എന്ന പദത്തിന്റെ
സ്മൃതിയിലൂടെ സമാനമാകൂ, റിട്ടേണ്ജര്ണി(മടക്കയാത്ര)യുടെ സ്മൃതി സ്വരൂപരാകൂ.
ഇന്ന് ബാപ്ദാദ തന്റെ നാനാ
ഭാഗത്തുമുളള ഹൃദയസിംഹാസനധാരിയും ഭൃഗുഡി സിംഹാസനധാരിയും, വിശ്വരാജ്യ സിംഹാസനധാരി,
സ്വരാജ്യഅധികാരി കുട്ടികളെക്കണ്ട് സന്തോഷിച്ചുകൊണ്ടിരിക്കുകയാണ്. പരമാത്മാവിന്റെ
ഹൃദയസിംഹാസനം മുഴുവന് കല്പത്തിലും ഇപ്പോള് താങ്കള് സിക്കീലധേ ഓമന
കുട്ടികള്ക്കാണ് പ്രാപ്തമാകുന്നത്. ഭൃഗുഡി സിംഹാസനം സര്വ്വാത്മാക്കള്ക്കുമുണ്ട്.
എന്നാല് പരമാത്മ ഹൃദയസിംഹാസനം ബ്രാഹ്മണാത്മാക്കള്ക്കല്ലാതെ മറ്റാര്ക്കും തന്നെ
പ്രാപ്തമല്ല. ഈ ഹൃദയ സിംഹാസനം തന്നെയാണ് വിശ്വരാജ്യ സിംഹാസനം നല്കുന്നത്.
വര്ത്തമാന സമയം സ്വരാജ്യ അധികാരിയായും മാറി. ഓരോ ബ്രാഹ്മണാത്മാവിനും സ്വരാജ്യം
തന്റെ കഴുത്തിലെ മാലയാണ്. സ്വരാജ്യം തന്റെ ജന്മസിദ്ധ അധികാരമാണ്. ഇതുപോലെ
സ്വയത്തെ സ്വരാജ്യ അധികാരിയാണെന്ന് അനുഭവം ചെയ്യുന്നുണ്ടോ? നമ്മുടെ ഈ ജന്മസിദ്ധ
അധികാരത്തെ ആരാലും തട്ടിയെുക്കാന് സാധിക്കില്ല എന്ന ദൃഢ സങ്കല്പം ഹൃദയത്തിലുണ്ടോ...
ഈയൊരു ആത്മീയ ലഹരിയും അതിനൊപ്പമുണ്ടാവണം, നമ്മള് പരമാത്മാവിന്റെ
ഹൃദയസിംഹാസനധാരികളാണ്. മനുഷ്യ ജീവിതത്തില്, ശരീരത്തില് വിശേഷിച്ചും ഹൃദയത്തിനാണ്
മഹത്വമുളളത്. ഹൃദയം നിന്നു പോയാല് ജീവിതം സമാപ്തമായി. അതുപോലെ ആത്മീയ
ജീവിതത്തിലും ഹൃദയ സിംഹാസനത്തിനാണ് വളരെ മഹത്വമുളളത്. ആരാണോ ഹൃദയ സിംഹാസനധാരികള്
അവര്ക്കാണ് വിശ്വത്തില് വിശേഷാത്മാക്കളായി മഹിമയുളളത്. അതേ ആത്മാക്കളെ തന്നെയാണ്
ഭക്തിയില് മാലയിലെ മണികളായി സ്മരിക്കുന്നത്. അങ്ങനെയുളളവര് കോടിയില് ചിലര് അതിലും
ചിലരായി പാടപ്പെടുന്നു. അപ്പോള് അവര് ആരാണ്? താങ്കളല്ലേ? പാണ്ഡവരും,
മാതാക്കളുമുണ്ടല്ലോ.. (കൈകള് വീശുന്നു). അപ്പോള് ബാബ പറയുന്നു - ഓമന സന്താനങ്ങളേ,
ഇടയ്ക്കിടെ ഹൃദയ സിംഹാസനം ഉപേക്ഷിച്ച് ദേഹമാകുന്ന മണ്ണിലേക്ക് എന്തിനാണ്
ഹൃദയത്തിന്റെ പ്രീതിയുണ്ടാകുന്നത്. ദേഹം മണ്ണാണ്. വാത്സല്യ നിധികളായ കുട്ടികള്
ഒരിക്കലും മണ്ണില് കാലുകള് വെക്കുകയില്ല. അവര് സദാ സിംഹാസനത്തില് ഇരിക്കുന്നു,
അല്ലെങ്കില് മടിത്തട്ടില് അഥവാ അതീന്ദ്രിയ സുഖത്തിന്റെ ഊഞ്ഞാലില് ആടുന്നു.
താങ്കള്ക്കായി ബാപ്ദാദ ഭിന്ന-ഭിന്ന ഊഞ്ഞാലുകള് നല്കിയിട്ടുണ്ട്. ഇടയ്ക്ക്
സുഖത്തിന്റെ ഊഞ്ഞാലില് ആടൂ, ഇടയ്ക്ക് സന്തോഷത്തിന്റെ, ഇടയ്ക്ക് ആനന്ദത്തിന്റെ
ഊഞ്ഞാലില് ആടൂ.
അപ്പോള് ബാപ്ദാദ
ഇങ്ങനെയുളള ശ്രേഷ്ഠരായ കുട്ടികളെ കാണുകയായിരുന്നു, എത്ര ലഹരിയോടെയാണ്
ഊഞ്ഞാലുകളില് ആടിക്കൊണ്ടിരിക്കുന്നത്. ആടുന്നുണ്ടോ? മണ്ണിലേക്ക് പോകുന്നുണ്ടോ?
ഇടയ്ക്കിടെ മണ്ണിലേക്ക് കാലുകള് വെക്കാന് തോന്നുന്നുണ്ടോ? എന്തുകൊണ്ടെന്നാല് 63
ജന്മങ്ങള് മണ്ണില് തന്നെയാണ് കാല് വെച്ചിരുന്നത്, മണ്ണില് തന്നെയാണ്
കളിച്ചിരുന്നത്. ഇനി മണ്ണില് കളിക്കില്ലല്ലോ? ഇടയ്ക്ക് മണ്ണിലേക്ക് കാലുകള്
പോകുന്നുണ്ടോ, ഇല്ലയോ? ഇടയ്ക്കിടെ പോകുന്നുണ്ട്. ദേഹഭാരത്തെ തന്നെയാണ് മണ്ണില്
കാലുകള് വെക്കുക എന്നു പറയുന്നത്. ദേഹാഭിമാനവും വളരെ ആഴമേറിയ മണ്ണ് തന്നെയാണ്,
എന്നാല് ദേഹബോധവും മണ്ണ് തന്നെയാണ്. എത്രത്തോളം ഈ സംഗമ സമയം ഏറ്റവും കൂടുതല്
സിംഹാസനധാരിയാകുന്നുവോ, അത്രത്തോളം അരക്കല്പം സൂര്യവംശ രാജധാനിയിലും പിന്നീട്
ചന്ദ്രവംശത്തിലും സൂവംശി രാജകുലത്തില് ജന്മമെടുക്കുന്നു. അഥവാ ഇപ്പോള്
സംഗമത്തില് വളരെ കുറച്ച് സമയം മാത്രമാണ് സിംഹാസനധാരിയാകുന്നതെങ്കില്,
സൂര്യവംശത്തിലെ രാജകീയ കുലത്തിലും വളരെ കുറച്ചു സമയത്തേക്ക് മാത്രമേ വരൂ.
സിംഹാസനത്തില് സ്ഥാനം ലഭിക്കാനുളള അവസരം ഓരോരുത്തര്ക്കായിരിക്കാം, എന്നാല് റോയല്
പരിവാരത്തിലുളളവര്, രാജകീയ കുലത്തിലുളളവരുമായി സംബന്ധത്തിലേക്ക് വരും. അപ്പോള്
പരിശോധിക്കൂ, സംഗമയുഗത്തില് ആദി മുതല് ഇപ്പോള് വരെയും അത് 10 വര്ഷമായാലും, 50
വര്ഷമായാലും, 66 വര്ഷമയാലും എപ്പോള് മുതല്ക്ക് ബ്രാഹ്മണനായോ, ആദി മുതല് ഇപ്പോള്
വരെ എത്ര സമയത്തേക്ക് സ്വരാജ്യാധികാരി, സിംഹാസനധാരിയായി സ്ഥിതി ചെയ്തു?
വളരെയധികം സമയത്തേക്കുണ്ടായിരുന്നോ? നിരന്തരമായിരുന്നോ, അതോ ഇടയ്ക്കിടെ
മാത്രമായിരുന്നുവോ? ആരാണോ പരമാത്മാ ഹൃദയസിംഹാസനധാരികള്, അവരുടെ അടയാളമാണ് -
പ്രത്യക്ഷത്തില് മുഖത്തിലും പെരുമാറ്റത്തിലും നിശ്ചിന്ത ചക്രവര്ത്തി. സ്ഥൂല ഭാരം
ശിരസ്സിലായിരിക്കും, എന്നാല് സൂക്ഷ്മ ഭാരം മനസ്സിലായിരിക്കുമുണ്ടാകുക. ഇവര്ക്ക്
മനസ്സില് പോലും ഭാരം ഉണ്ടായിരിക്കില്ല. ചിന്തയാണ് ഭാരം, നിശ്ചിന്തമായവര് അര്ത്ഥം
ഡബിള് ലൈറ്റ്. അഥവാ ഏതെങ്കിലും പ്രകാരത്തിലുളള ചിന്ത, അത് സേവനത്തിന്റെയോ,
സംബന്ധ സമ്പര്ക്കത്തെ പ്രതിയോ, സ്ഥൂല സേവനത്തിന്റെയോ, ആത്മീയ സേവനത്തിന്റെയോ
ഭാരം പാടില്ല. എന്തു സംഭവിക്കും, എങ്ങനെ സംഭവിക്കും, സഫലതയുണ്ടാകുമോ ഇലിലയോ?
ചിന്തിക്കുന്നതും പ്ലാനുകള് തയ്യാറാക്കുന്നതും വേറെ, എന്നാല് ഭാരമുണ്ടാകരുത്.
ഭാരമുളളവരുടെ അടയാളമാണ് സദാ മുഖത്തില് ക്ഷീണത്തിന്റെ അടയാളം കുറച്ചോ കൂടുതലോ
ഉണ്ടായിരിക്കും. ക്ഷീണമുണ്ടാകുക എന്നുളളത് ഒരു കാര്യം, എന്നാല് ക്ഷീണത്തിന്റെ
ചിഹ്നം മുഖത്ത് കാണപ്പെടരുത്. ഇതും ഭാരമുളളതിന്റെ അടയാളമാണ്. നിശ്ചിന്ത
ചക്രവര്ത്തി എന്നതിന്റെ അര്ത്ഥം അലസരായിരിക്കുക എന്നല്ല, അലസമായിരുന്നുകൊണ്ട്
പറയും ഞങ്ങള് നിശ്ചിന്തമാണെന്ന്. അലസത വളരെയധികം ചതിക്കുന്നതാണ്. തീവ്ര
പുരുഷാര്ത്ഥത്തിന്റെ വാക്കും അലസമായിരിക്കുന്നതിന്റെ വാക്കും ഒന്നു തന്നെയാണ്.
തീവ്ര പുരുഷാര്ത്ഥികള്ക്ക് സദാ ദൃഢ നിശ്ചയമുളളതിനാല് ഇതാണ് ചിന്തിക്കുന്നത്, ഓരോ
കാര്യവും ധൈര്യത്തോടെയും ബാബയുടെ സഹായത്തോടെയും സഫലമായിക്കഴിഞ്ഞു.
അലസമായിരിക്കുന്നവരുടെയും വാക്കുകള് ഇതാണ് എല്ലാം സംഭവിച്ചോളും, നടന്നോളും,
സംഭവിച്ചതു തന്നെയാണല്ലോ... എന്തെങ്കിലും കാര്യം സംഭവിക്കാതിരുന്നിട്ടുണ്ടോ..
എല്ലാം സംഭവിച്ചോളും. അപ്പോള് വാക്കുകള് ഒന്നു തന്നെയാണ്, എന്നാല് രൂപം
വ്യത്യസ്തമാണ്.
വര്ത്തമാന സമയത്ത് മായ
വിശേഷിച്ചും രണ്ടു രൂപങ്ങളിലാണ് കുട്ടികളില് നിന്നും പേപ്പര് എടുക്കുന്നത്.
ഒന്ന് വ്യര്ത്ഥ സങ്കല്പ്പം വികല്പമല്ല, വ്യര്ത്ഥ സങ്കല്പം. രണ്ടാമത്, ഞാന്
തന്നെയാണ് ശരി. ഞാന് എന്ത് ചെയ്തോ, എന്ത് ചിന്തിച്ചോ, എന്ത് പറഞ്ഞോ അത്
തന്നെയാണ് ശരി. ഞാന് ഒട്ടും കുറവല്ല, ഞാനാണ് ശരി. ബാപ്ദാദ സമയത്തിനനുസരിച്ച്
ഇപ്പോള് ഇതാണ് ആഗ്രഹിക്കുന്നത്, സദാ ഈയൊരു വാക്ക് സ്മൃതിയില് വെക്കൂ - ബാബയില്
നിന്നും ലഭിച്ച സര്വ്വ പ്രാപ്തികളുടെയും സ്നേഹത്തിന്റെയും സഹയോഗത്തിന്റെയും
റിട്ടേണ് ചെയ്യണം. റിട്ടേണ് ചെയ്യണം അര്ത്ഥം സമാനമാകണം. രണ്ടാമത് ഇപ്പോള്
നമ്മുടെ റിട്ടേണ് ജര്ണി(മടക്കയാത്രയാണ്). ഈയൊരു റിട്ടേണ് എന്ന വാക്ക് സദാ
സ്മൃതിയില് ഉണ്ടായിരിക്കണം. ഇതിനായി വളരെ സഹജമായ ഉപായമാണ്, ഓരോ സങ്കല്പവും
വാക്കും കര്മ്മവും ബ്രഹ്മാബാബയുമായി ടാലി(തുലനം) ചെയ്യൂ. ബാബയുടെ സങ്കല്പം
എന്തായിരുന്നു? ബാബയുടെ വാക്കുകള് എങ്ങനെയായിരുന്നു. ബാബയുടെ കര്മ്മം
എങ്ങനെയായിരുന്നു. ഇതിനെയാണ് ഫോളോ ഫാദര് എന്ന് പറയുന്നത്. ഫോളോ ചെയ്യാന്
എളുപ്പമല്ലേ. പുതിയത് ചിന്തിക്കാനും, പുതിയത് ചെയ്യേണ്ടതായുമുളള ആവശ്യമില്ല.
എന്താണോ അച്ഛന് ചെയ്തത് അത് പിന്തുടര്ന്നാല് മാത്രം മതി. സഹജമല്ലേ!
ടീച്ചര്മാര് കൈകള്
ഉയര്ത്തൂ. ഫോളോ ചെയ്യുക എന്നത് സഹജമാണോ ബുദ്ധിമുട്ടാണോ? സഹജമല്ലേ.. ആദ്യം
പരിശോധിക്കൂ, ഇങ്ങനെയൊരു ചൊല്ലുണ്ടല്ലോ, ചിന്തിച്ചതിനുശേഷം ചെയ്യൂ, ആദ്യം
അളന്നിട്ടു പറയൂ. അപ്പോള് എല്ലാ ടീച്ചേഴ്സും ഈ വര്ഷത്തില്, ഇപ്പോള് ഈ
വര്ഷത്തിന്റെ അവസാന മാസമാണ്. പഴയതിന് വിട, പുതിയത് സ്വീകരിക്കാം. പുതിയത്
സ്വീകരിക്കുന്നതിനു മുമ്പ് എന്ത് ചെയ്യണം. അതിനായി തയ്യാറെടുപ്പ് നടത്തൂ. ഈ
സങ്കല്പം ചെയ്യൂ, ബാബയുടെ ചുവടിന്മേല് ചുവടുകള് വെക്കാതെ മറ്റൊരു ചുവട്
വെക്കില്ല. ചുവടിന്മേല് ചുവടുകള് വെക്കാന് എളുപ്പമല്ലേ. അപ്പോള്
പുതുവര്ഷത്തിനായി ഇപ്പോള് മുതല്ക്കു തന്നെ സങ്കല്പത്താല് പ്ലാനുകള് ഉണ്ടാക്കൂ.
എങ്ങനെ ബ്രഹ്മാബാബ സദാ നിമിത്തവും വിനയചിത്തുമായിരുന്നുവോ, അതുപോലെ നിമിത്ത
ഭാവവും വിനയഭാവവും. കേവലം നിമിത്ത ഭാവമല്ല. നിമിത്തഭാവത്തോടൊപ്പം വിനയഭാവം.
രണ്ടും ആവശ്യമാണ്. എന്തുകൊണ്ടെന്നാല് ടീച്ചേഴ്സ് നിമിത്തമല്ലേ. അപ്പോള്
സങ്കല്പത്തിലും വാക്കിലും, മറ്റുളളവരുമായുളള സംബന്ധ സമ്പര്ക്കത്തിലും
കര്മ്മത്തിലും വാക്കിലും വിനയം. വിനയമുളളവര്ക്കു മാത്രമാണ് നിമിത്ത
ഭാവത്തിലിരിക്കുവാന് സാധിക്കൂ. ആര്ക്കാണോ വിനയമില്ലാത്തത്, അവരില് വളരെ
സൂക്ഷ്മത്തില് വലിയ രീതിയിലുളള അഹങ്കാരമില്ലെങ്കിലും കുറച്ച് അഭിമാനമുണ്ടാകും.
വിനയമുളളവരുടെ വാക്കുകള് സദാ നിര്മ്മല ഭാഷിയും മധുര ഭാഷിയുമായിരിക്കും.
സംബന്ധസമ്പര്ക്കത്തില് സദാ ആത്മ സ്വരൂപത്തിന്റെ സ്മൃതിയുണ്ടെങ്കില് സദാ
നിരാകാരിയും നിരഹങ്കാരിയുമായിരിക്കുന്നു. ബ്രഹ്മാബാബയുടെ അവസാന സമയങ്ങളിലെ
വാക്കുകള് ഓര്മ്മയിലുണ്ടോ? നിരാകാരി, നിര്വ്വികാരി, നിരഹങ്കാരി. ശരി. അച്ഛനെ
അനുകരിക്കൂ, ഇത് പക്കാ അല്ലേ.
അടുത്ത വര്ഷത്തിലെ
മുഖ്യമായ ലക്ഷ്യ സ്വരൂപത്തിന്റെ സ്മൃതി ഇതായിരിക്കണം - ഈ മൂന്നു വാക്കുകള്,
നിരാകാരി, നിരഹങ്കാരി, നിര്വ്വികാരി. അംശം പോലും പാടില്ല. വലിയ-വലിയ രൂപങ്ങള്
ശരിയായി, എന്നാല് അംശം പോലും പാടില്ല. എന്തുകൊണ്ടെന്നാല് അംശം പോലും നമ്മെ
ചതിക്കുന്നു. ഫോളോ ഫാദര് എന്നതിന്റെ അര്ത്ഥം തന്നെ ഇതാണ്, ഈ മൂന്നു വാക്കുകളെയും
സദാ സ്മൃതിയില് വെക്കുക. ശരിയല്ലേ.
ഡബിള് വിദേശികള്
എഴുന്നേല്ക്കൂ - നല്ല ഗ്രൂപ്പാണ് വന്നിരിക്കുന്നത്.
ബാപ്ദാദയ്ക്ക് ഡബിള് വിദേശികളുടെ ഒരു കാര്യത്തില് സന്തോഷമാണ്. ഏതാണെന്ന് അറിയാമോ?
നോക്കൂ, എത്ര ദൂരദേശത്തു നിന്നാണ് വരുന്നത്. ഈ ടേണില് വരണമെന്നുളള നിര്ദ്ദേശം
ലഭിച്ചപ്പോള് തന്നെ എത്തിച്ചേര്ന്നല്ലോ. എങ്ങനെയുളള പുരുഷാര്ത്ഥം
ചെയ്തിട്ടാണെങ്കിലും വലിയ ഗ്രൂപ്പ് തന്നെ എത്തിയിട്ടുണ്ട്. ദാദിജിയുടെ
നിര്ദ്ദേശം കൃത്യമായി പാലിച്ചല്ലോ. അതിനായി ആശംസകള്. ബാപ്ദാദ ഓരോരരുത്തരെ
കാണുകയാണ്, ദൃഷ്ടി നല്കുകയാണ്. അല്ലാതെ വേദിയില് മാത്രമല്ല ദൃഷ്ടി നല്കുക. ദൂരെ
നിന്നും ഒന്നു കൂടി നല്ലതായി കാണുന്നു. ഡബിള് വിദേശികള് ഹാംജി എന്ന പാഠം പക്കാ
ആക്കിയിട്ടുണ്ട്. ബാപ്ദാദയ്ക്ക് ഡബിള് വിദേശി കുട്ടികളുടെമേല് സ്നേഹം
തീര്ച്ചയായുമുണ്ട്, അതിനോടൊപ്പം തന്നെ അഭിമാനവുമുണ്ട്. എന്തുകൊണ്ടെന്നാല്
വിശ്വത്തിലെ കോണുകോണുകളില് സന്ദേശമെത്തിക്കുന്നതിനായി ഡബിള് വിദേശികള് തന്നെയാണ്
നിമിത്തമാകുന്നത്. വിദേശത്തില് ഇപ്പോഴും ഏതെങ്കിലും വിശേഷ സ്ഥാനം
അവശേഷിച്ചിട്ടുണ്ടോ? ഏതെങ്കിലും ഗ്രാമ പ്രദേശമോ അഥവാ വിശേഷ സ്ഥാനമോ
അവശേഷിച്ചിട്ടുണ്ടോ? ഗ്രാമത്തിലെ ഏതെങ്കിലും ചെറിയ സ്ഥാനമോ, വിശേഷ സ്ഥാനമോ
അവശേഷിച്ചിട്ടുണ്ടോ? ഏതൊരു സ്ഥാനമാണ് ബാക്കിയുളളത്? (പശ്ചിമേഷ്യന് പ്രദേശങ്ങള്
കുറച്ച് അവശേഷിച്ചിട്ടുണ്ട്) എന്നാലും ഇപ്പോള് വന്നിരിക്കുന്ന ഈ ഗ്രൂപ്പ് എത്ര
ദേശങ്ങളുടെ ഗ്രൂപ്പാണ്? ബാപ്ദാദയ്ക്കറിയാം വിശ്വത്തിലെ അനേക ഭിന്ന-ഭിന്ന
ദേശങ്ങളില് താങ്കള് ആത്മാക്കള് നിമിത്തമായിട്ടുണ്ട്. ബാപ്ദാദ എപ്പോഴും
പറയുമായിരുന്നു, വിശ്വ മംഗളകാരി എന്ന ബാബയുടെ മഹിമ, വിദേശികള് നിമിത്തമാണ്
പ്രത്യക്ഷമാകുന്നത്. നല്ലതാണ്. ഓരോരുത്തരും അവരവരുടെ സ്ഥാനങ്ങളില് സ്വയം
അവനവന്റെ പുരുഷാര്ത്ഥത്തിലും സേവനത്തിലും മുന്നേറുന്നുണ്ട്. സദാ ഇനിയും
മുന്നേറിക്കൊണ്ടിരിക്കുന്നു. സഫലതയുടെ നക്ഷത്രങ്ങള് തന്നെയാണ്. വളരെ നല്ലത്.
കുമാരന്മാരോട് -
മധുബനിലുളള കുമാരന്മാരുമുണ്ടല്ലോ. കുമാരന്മാരുടെ സംഖ്യ
നോക്കൂ എത്രയാണെന്ന്. പകുതി ക്ലാസ്സ് കുമാരന്മാരുടെതാണ്. കുമാരന്മാര് ഇപ്പോള്
സാധാരണ കുമാരന്മാരല്ല. എങ്ങനെയുളള കുമാരനാണ്? ബ്രഹ്മാകുമാരന് തന്നെയാണ്. എന്നാല്
ബ്രഹ്മാകുമാരന്റെ വിശേഷത എന്താണ്? കുമാരന്മാരുടെ വിശേഷതയാണ്, സദാ
എവിടെയെല്ലാമാണോ അശാന്തിയുളളത്, അവിടെയെല്ലാം ശാന്തി വ്യാപിപ്പിക്കുന്ന ശാന്തി
ദൂതന്മാരാണ്. മനസ്സിന്റെ അശാന്തിയുമില്ല, പുറമെയുളള അശാന്തിയുമില്ല.
കുമാരന്മാരുടെ ജോലി തന്നെ കഠിനാദ്ധ്വാനം ചെയ്യുക എന്നാണ്, ഹാര്ഡ് വര്ക്കര്.
അപ്പോള് ഇന്നത്തെക്കാലത്ത് ഏറ്റവും കഠിനമായ കാര്യമാണ്, അശാന്തി ഇല്ലാതാക്കി,
ശാന്തിദൂതരായി ശാന്തി വ്യാപിക്കുക എന്നത്. അങ്ങനെയുളള കുമാരനല്ലേ. അശാന്തിയുടെ
പേരോ അടയാളമോ ഉണ്ടാകരുത് - വിശ്വത്തിലും, താങ്കളുടെ സംബന്ധ സമ്പര്ക്കത്തിലും
അശാന്തി പാടില്ല. അങ്ങനെയുളള ശാന്തി ദൂതരല്ലേ... എങ്ങനെയാണോ അഗ്നി ശമന സൈന്യം
എവിടെ അഗ്നി ബാധിച്ചാലും അണയ്ക്കുന്നത്. അപ്പോള് ശാന്തിദൂതരുടെ കര്ത്തവ്യം ഇതാണ്,
അശാന്തിയെ ശാന്തിയിലേക്ക് പരിവര്ത്തനപ്പെടുത്തുക എന്നുളളത്. അപ്പോള്
ശാന്തിദൂതരല്ലേ? പക്കാ? പക്കാ? പക്കാ? വളരെ നല്ലതായി തോന്നുന്നു. ബാപ്ദാദ
ഇത്രയ്ക്കും കുമാരന്മരെ കണ്ട് സന്തോഷിക്കുന്നു. ആദ്യം ന്നെ ബാപ്ദാദ പ്ലാനുകള്
നല്കിയിരുന്നു, ദില്ലിയില് ഏറ്റവും കൂടുതല് കുമാരന്മാരുണ്ട്. ഗവണ്മെന്റ്
മനസ്സിലാക്കുന്നത്, കുമാര് അര്ത്ഥ യുവാക്കള് കലഹം സൃഷ്ടിക്കുന്നവരാണ്. പലരും
കുമാരന്മാരെ പേടിക്കുന്നു. യുവാക്കളെ കണ്ട് പരിഭ്രമിക്കുന്ന ഗവണ്മെന്റ്, ഓരോ
ബ്രഹ്മാകുമാരനെയും ശാന്തി ദൂതനെന്ന മഹിമയോടെ സ്വാഗതം ചെയ്യണം. അപ്പോള് പറയാം
കുമാരന്മാര് അത്ഭുതം കാണിച്ചു എന്ന്. ബ്രഹ്മാകുമാരന്മാര് ശാന്തിദൂതരാണെന്ന
കാര്യം മുഴുവന് വിശ്വത്തിലും പ്രസരിക്കണം. ഇങ്ങനെ സാധിക്കുമല്ലോ? ദില്ലിയില്
ചെയ്യണം. ചെയ്യണ്ടേ, അതോ ദാദിമാര് ചെയ്യുമോ? ഒറ്റ ഗ്രൂപ്പില് തന്നെ ഇത്രയും
കുമാരന്മാരുണ്ടെങ്കില് എല്ലാ ഗ്രൂപ്പുകളിലും എത്രയുണ്ടാകും? വിശ്വത്തില്
എത്രയുണ്ടാകും? (എകദേശം ഒരു ലക്ഷം) അപ്പോള് കുമാരന്മാര് അത്ഭുതം കാണിക്കൂ)
ഗവണ്മെന്റിന് യുവാക്കളെ പ്രതിയുളള തെറ്റായ കാഴ്ചപ്പാടിനെ പരിവര്ത്തനപ്പെടുത്തൂ.
പക്ഷേ മനസ്സില് പോലും അശാന്തി പാടില്ല. കൂടെയുളളവരോടും അശാന്തി കാണിക്കരുത്.
തന്റെ സ്ഥാനത്തും അശാന്തി കാണിക്കരുത്. തന്റെ പട്ടണത്തിലും അശാന്തി പാടില്ല.
കുമാരന്മാരുടെ മസ്തകത്തില് ഇനി ബോര്ഡ് വെക്കേണ്ട ആവശ്യമില്ല, മസ്തകത്തില്
സ്വാഭാവികമായും എഴുതപ്പെട്ടതായി അനുഭവമാകണം, ഇവര് ശാന്തിദൂതരാണ്. ശരിയല്ലേ..
കുമാരിമാരോട് -
കുമാരിമാരും ധാരാളമുണ്ട്. ഈ കുമാരിമാരുടെയെല്ലാം ലക്ഷ്യമെന്താണ്. ജോലി ചെയ്യണമോ
അതോ വിശ്വ സേവനം ചെയ്യണമോ? ശിരസ്സില് കിരീടം അണിയുമോ അതോ കുട്ട വെക്കുമോ?
എന്താണ് വെക്കേണ്ടത്? നോക്കൂ, എല്ലാ കുമാരിമാര്ക്കും ദയാമനസ്കരാകണം. വിശ്വത്തിലെ
ആത്മാക്കളുടെ മംഗളമുണ്ടാകണം. കുമാരിമാരെ കുറിച്ചുളള മഹിമയാണ് വിശ്വത്തിന്റെ
ഉദ്ധാരണം ചെയ്യണമെന്നുളളത്. അരക്കല്പം അര്ത്ഥം 21 കുലമായിത്തീരുന്നു. അപ്പോള്
അങ്ങനെയുളള കുമാരിമാരല്ലേ. ആരാണോ 21 കുലത്തിന്റെ ഉദ്ധാരണം ചെയ്യുക അവര്
കൈയ്യുയര്ത്തൂ. ഒരു പരിവാരത്തിന്റെയല്ല, 21 പരിവാരത്തിന്റെത്. ചെയ്യുമോ? നോക്കൂ,
താങ്കളുടെ പേര് നോട്ട് ചെയ്യുന്നുണ്ട്. പിന്നീട് നോക്കും, ദയാമനസ്കരാണോ അതോ
എന്തെങ്കിലുമൊക്കെ കര്മ്മക്കണക്കുകള് അവശേഷിക്കുന്നുണ്ടോ എന്ന്? ഇപ്പോള് സമയം
സൂചന നല്കുകയാണ്, സമയത്തിനു മുമ്പു തന്നെ തയ്യാറാകൂ. സമയത്തെ
നോക്കിക്കൊണ്ടിരിക്കുകയാണെങ്കില് സമയം കഴിഞ്ഞു പോകും. അതിനാല് ലക്ഷ്യം വെക്കൂ,
നമ്മളെല്ലാവരും വിശ്വമംഗളകാരിയും ദയാമനസ്കനുമായ ബാബയുടെ മക്കള് ദയാമനസ്സുളളവരാണ്.
ശരിയല്ലേ. ദയാമനസ്കരല്ലേ. ഇനി ഒന്നുകൂടി ദയാമനസ്കരാകണം. കുറച്ചു കൂടി
തീവ്രഗതിയില് ആയിത്തീരൂ. കുമാരിമാര്ക്ക് വളരെ സഹജമായി ബാബയുടെ സിംഹാസനം
ലഭിക്കുന്നു. പുതുവര്ഷത്തില് എന്ത് അത്ഭുതം ചെയ്ത് കാണിക്കുമെന്ന് നോക്കാം.
മീഡിയയിലുളള 108 രത്നങ്ങള്
വന്നിട്ടുണ്ട് - നല്ലത്, മീഡിയയിലുളളവര് അത്ഭുതം
ചെയ്ത് കാണിക്കൂ. ഇതിലൂടെ എല്ലാവരുടെയും ബുദ്ധിയില് ബാബയില് നിന്നും സമ്പത്ത്
നേടണമെന്നുളളത് വരണം. മീഡിയയുടെ ജോലി തന്നെ ശബ്ദം വ്യാപിപ്പിക്കുക എന്നാണ്.
ബാബയില് നിന്നും സമ്പത്തെടുക്കണം എന്ന ശബ്ദം വ്യാപിപ്പിക്കൂ. ആരും തന്നെ
വഞ്ചിതരാകരുത്. ഇപ്പോള് വിദേശത്തും മീഡിയയുടെ പരിപാടി
നടന്നുകൊണ്ടിരിക്കുന്നുണ്ടല്ലോ. നല്ലതാണ്. ഭിന്ന-ഭിന്ന രൂപത്തിലുളള പരിപാടികള്
വളരെ താല്പര്യമുണ്ടാക്കുന്നതാണ്. നല്ല രീതിയില് ചെയ്യുന്നുണ്ട്. ഇനിയും
ചെയ്തുകൊണ്ടിരിക്കും, സഫലതയും ലഭിച്ചു കൊണ്ടിരിക്കും. എല്ലാ വിഭാഗത്തില്
പെട്ടവരും എന്തെല്ലാം സേവനങ്ങളാണോ ചെയ്തുകൊണ്ടിരിക്കുന്നത്, ബാപ്ദാദയുടെ പക്കല്
വാര്ത്തകള് വന്നുകൊണ്ടിരിക്കുന്നുണ്ട്. ഓരോ വിഭാഗത്തിലുളളവര്ക്കും അവരവരുടെതായ
സേവാ സാധങ്ങളും സേവനത്തിന്റെ രൂപരേഖയുമുണ്ട്. എന്നാല് പല പല
വിഭാഗത്തിലുളളവരായതിനാല് എല്ലാവരും പരസ്പരം മത്സരിക്കുന്നുണ്ട്. മത്സരിച്ചോളൂ
എന്നാല് പരസ്പരം ദേഷ്യം പാടില്ല. ഓരോ വിഭാഗത്തിലുളളവരുടെയും റിസള്ട്ട്, അവരുടെ
സേവനത്തിനു ശേഷം ധാരാളം വി.ഐ.പി കള് സമ്പര്ക്കത്തിലേക്ക് വന്നു. ഇതു വരെയും
മൈക്കുകള് തയ്യാറായിട്ടില്ല, എന്നാല് സംബന്ധ-സമ്പര്ക്കത്തിലേക്ക് വന്നു. ശരി.
ബാപ്ദാദ പറഞ്ഞ ഡ്രില്
ഓര്മ്മയുണ്ടോ? ഇപ്പോള് ഇപ്പോള് നിരാകാരി, ഇപ്പോള് തന്നെ ഫരിസ്ത. ഇതാണ്
നടക്കുമ്പോഴും കറങ്ങുമ്പോഴും ചെയ്യേണ്ടതായ ബാബയോടും ദാദയോടുമുളള സ്നേഹത്തിന്റെ
പകരം കൊടുക്കുക. ഇപ്പോള് തന്നെ ഈ ആത്മീയ ഡ്രില് ചെയ്യണം. സെക്കന്റില് നിരാകാരി,
സെക്കന്റില് ഫരിസ്ത. (ബാപ്ദാദ ഡ്രില് ചെയ്യിച്ചു) ശരി. മുഴുവന് ദിവസത്തിലും
നടക്കുമ്പോഴും കറങ്ങുമ്പോഴും ഈ ഡ്രില് ചെയ്യുകയാണെങ്കില്, ബാബയുടെ ഓര്മ്മ
സഹജമായിത്തീരുന്നു.
നാനാവശത്തുമുളള
കുട്ടികളുടെ ഓര്മ്മ എല്ലാ വശത്തു നിന്നും ബാപ്ദാദയ്ക്ക് എത്തിച്ചേര്ന്നു. ഓരോ
കുട്ടിയും മനസ്സിലാക്കുന്നുണ്ട്, എന്റെ ഓര്മ്മകള് ബാപ്ദാദയ്ക്ക് നല്കണം. ചിലര്
കത്തുകളിലൂടെ, ചിലര് കാര്ഡിലൂടെ, ചിലര് വാക്കുകളിലൂടെ എന്നാല് ബാപ്ദാദ
നാനാവശത്തുമുളള കുട്ടികള് ഓരോരുത്തരെയും തന്റെ നയനങ്ങളില് ഉള്ക്കൊളളിച്ചുകൊണ്ട്,
ഓര്മ്മയുടെ മടങ്ങ് കോടിമടങ്ങ് സ്നേഹസ്മരണകളായി നല്കുന്നു. ബാപ്ദാദ കാണുന്നു,
ഇപ്പോല് എത്ര സമയമായെങ്കിലും ഭൂരിപക്ഷം എല്ലാവരുടെയും മനസ്സില് മധുബനും മധുബന്റെ
ബാപ്ദാദയുമാണ്. ശരി.
നാനാവശത്തുമുളള മൂന്നു
സിംഹാസനത്തിന്റെയും അധികാരികളായ സ്വരാജ്യ അധികാരികുട്ടികള്ക്ക്, സദാ
ബാപ്ദാദയ്ക്ക് റിട്ടേണ് നല്കി ബാബയ്ക്ക് സമാനമാകുന്ന കുട്ടികള്ക്ക്, സദാ
മടക്കയാത്രയുടെ സ്മൃതിസ്വരൂപരായ കുട്ടികള്ക്ക്, സദാ സങ്കല്പത്തില്, വാക്കില്
കര്മ്മത്തില് അച്ഛനെ അനുകരിക്കുന്ന ഓരോ കുട്ടികള്ക്കും, ബാപ്ദാദയുടെ വളരെയധികം
സ്നേഹ സ്മരണയും നമസ്കാരവും.
വരദാനം :-
സര്വ്വാത്മാക്കളിലും തന്റെ ശുഭഭാവനയുടെ ബീജം വിതയ്ക്കുന്ന മാസ്റ്റര് ദാതാവായി
ഭവിയ്ക്കട്ടെ
ഫലത്തെ പ്രതീക്ഷിക്കാതെ
താങ്കള് തന്റെ ശുഭഭാവനയുടെ ബീജം ഓരോ ആത്മാക്കളിലും വിതയ്ക്കൂ. സമയത്തിന്
സര്വ്വാത്മാക്കള്ക്കും ഉണരുക തന്നെ വേണം. ആരെങ്കിലും എതിര്ക്കുകയാണെങ്കില് പോലും
താങ്കള്ക്ക് തന്റെ ദയാ ഭാവന കൈവെടിയരുത്. ഈ എതിര്പ്പും, ആക്ഷേപങ്ങളുമെല്ലാം
വളത്തിന്റെ ജോലി ചെയ്യുന്നു. ഇതിലൂടെ നല്ല ഫലം ഉത്ഭവിക്കുന്നു. എത്രത്തോളം
ആക്ഷേപിക്കുന്നുവോ അത്രയും ഗുണഗാനം പാടുന്നു. അതിനാല് ഓരോ ആത്മാവിനും തന്റെ
വൃത്തിയിലൂടെ വൈബ്രേഷനിലൂടെ, വാണിയിലൂടെ മാസ്റ്റര് ദാതാവായി നല്കിക്കൊണ്ടിരിക്കൂ.
സ്ലോഗന് :-
സദാ പ്രേമം,
സുഖം, ശാന്തി ആനന്ദത്തിന്റെ സാഗരത്തില് മുഴുകുന്ന കുട്ടികള് തന്നെയാണ് സത്യമായ
തപസ്വികള്.
സൂചന - ഇന്ന് മാസത്തെ
മൂന്നാമത്തെ ഞായറാഴ്ച അന്താരാഷ്ട്ര യോഗത്തിന്റെ ദിവസമാണ്. എല്ലാ ബ്രഹ്മാ വത്സരും
സംഘടിത രൂപത്തില് വൈകുന്നേരം 6:30 മുതല് 7:30 വരെ വിശേഷിച്ചും വരദാതാവ്
ഭാഗ്യവിധാതാവായ ബാപ്ദാദയോടൊപ്പം കമ്പയിന്റ് സ്വരൂപത്തില് സ്ഥിതി ചെയ്ത്,
അവ്യക്ത വതനത്തില് നിന്ന് സര്വ്വാത്മാക്കള്ക്കും സുഖ-ശാന്തിയുടെ വരദാനം
നല്കുന്ന സേവനം ചെയ്യണം.