മധുരമായ കുട്ടികളേ - ഞാൻ
നിങ്ങൾ കുട്ടികൾക്കു വേണ്ടി കൈ വെള്ളയിൽ സ്വർഗ്ഗം കൊണ്ടുവന്നിരിക്കുകയാണ്,
നിങ്ങൾ എന്നെ ഓർമ്മിക്കുകയാണെങ്കിൽ സ്വർഗ്ഗത്തിന്റെ ചക്രവർത്തി പദവി ലഭിക്കും.
ചോദ്യം :-
പരിധിയില്ലാത്ത സന്തോഷത്തിൽ ഏത് കുട്ടികൾക്കാണ് നിരന്തരം ഇരിക്കാൻ കഴിയുക?
ഉത്തരം :-
ആരാണോ
പരിധിയില്ലാത്ത സന്യാസം ചെയ്തിരിക്കുന്നത്, മറ്റു കൂട്ടുകെട്ടുകളെ ഉപേക്ഷിച്ച്
ബാബയോട് മാത്രം കൂട്ടുകെട്ട് വെക്കുന്നത് അവർക്കേ നിരന്തരം സന്തോഷത്തിലിരിക്കാൻ
കഴിയൂ. 2. ബാബയെ ഫോളോ ചെയ്യുകയും സേവനത്തിൽ താല്പര്യം വെക്കുകയും ചെയ്യുന്നവരുടെ
സന്തോഷം ഒരിക്കലും നഷ്ടപ്പെടുകയില്ല.
ഗീതം :-
ആകാശ
സിംഹാസനം ഉപേക്ഷിച്ച് വന്നാലും.....
ഓംശാന്തി.
മധുര-മധുരമായ ആത്മീയ കുട്ടികൾ പാട്ടു കേട്ടുവല്ലോ. ഇത് ആരാണ് പറഞ്ഞത്? ബാബ
കുട്ടികളോട് ചോദിച്ചു, പാട്ട് കേട്ടുവോ? വളരെ ദുഃഖമുണ്ടാകുമ്പോളാണ് ബാബയെ
വിളിക്കുന്നത്. കുട്ടികൾക്കറിയാം ബാബ തന്നെയാണ് സുഖധാമത്തിന്റെ അഥവാ പാവനമായ
ലോകത്തിന്റെ രചിക്കുന്നത്, അതായത് ഭഗവാൻ- ഭഗവതിമാരുടെ രാജ്യം സ്ഥാപന ചെയ്യുന്നത്.
ഭഗവാനും ഭഗവതിയും സ്വർഗ്ഗത്തിന്റെ അധികാരികളാണ്. നിങ്ങൾക്കറിയാം
ലക്ഷ്മീ-നാരായണന്മാർ എത്ര സമ്പന്നരായിരുന്നു, എത്ര വലിയ രാജധാനിയായിരുന്നു.
അവരുടെ രാജധാനിയിൽ ഒരിക്കലും ഒരു ഉപദ്രവങ്ങളും ഉണ്ടായിരുന്നില്ല. ബാബ
കുട്ടികൾക്ക് ഇങ്ങനെയുള്ള സമ്പത്താണ് നൽകുന്നതെങ്കിൽ കുട്ടികൾ എത്ര
സന്തോഷത്തിലിരിക്കണം. പക്ഷെ എല്ലാവരും സംഖ്യാക്രമ പുരുഷാർത്ഥമനുസരിച്ചു
തന്നെയാണ്. ചിലരാണെങ്കിൽ മുഴുവൻ ജ്ഞാനമെടുക്കാത്തതു കാരണം അവിടത്തെ സന്തോഷത്തിലോ
ഇവിടത്തെ സന്തോഷത്തിലോ ഇരിക്കുന്നില്ല. അവരെയാണ് പറയുന്നത് രണ്ടു ഭാഗത്തുനിന്നും
വിട്ടവരെന്ന്, എന്തെന്നാൽ അവർ ബാബയിൽ നിന്നും സമ്പത്തെടുത്ത് വീണു പോയി. ലോകത്തിൽ
ആരുംതന്നെ അറിയുന്നില്ല ഭഗവാൻ വന്ന് സ്വർഗ്ഗത്തിന്റെ സ്ഥാപന ചെയ്തു
കൊണ്ടിരിക്കുകയാണെന്ന് എന്തുകൊണ്ടെന്നാൽ ഭഗവാൻ വരുന്നതു തന്നെ ഗുപ്ത രൂപത്തിലാണ്.
എല്ലാവരും പറയുകയാണ് ഭഗവാൻ തീർച്ചയായും ഈ സമയത്ത് ഇവിടെ ഉണ്ടായിരിക്കണം കാരണം
സർവ്വരും ഘോരമായ അന്ധകാരത്തിലാണ്. രാത്രി 12 മണി സമയത്തെയാണ് ഘോരമായ
അന്ധകാരമെന്നു പറയുന്നത്. രാത്രിയിൽ ഘോരമായ അന്ധകാരവും പകലിൽ ഘോരമായ
പ്രകാശവുമാണ്. ഇപ്പോൾ ഭക്തിയുടെ ദുഃഖത്തിന്റെ രാത്രികൾ പൂർത്തിയായെന്ന് കുട്ടികൾ
മനസ്സിലാക്കുകയാണ്. മനുഷ്യർ കരുതുകയാണ് ഭക്തിക്കു ശേഷം ഭഗവാനെ ലഭിക്കുമെന്ന്.
നിങ്ങൾ കുട്ടികൾക്കറിയാം ബാബ തന്നെ വന്നാണ് നമ്മളെല്ലാവരുടേയും സത്ഗതി
ചെയ്യുന്നത്. നിങ്ങൾ കുട്ടികളും തീർച്ചയായും സംഖ്യാക്രമത്തിലാണ്. ചിലരാണെങ്കിൽ
അതിരില്ലാത്ത സന്തോഷത്തിലിരിക്കുകയാണ്, പരിശ്രമവും സന്തോഷത്തോടെയുമാണ്
ചെയ്യുന്നത്. ആർക്കെങ്കിലും പോയി പറഞ്ഞു മനസ്സിലാക്കി കൊടുക്കണമെന്ന
സേവനത്തിന്റെ താല്പര്യവും ഉണ്ട്. അതു കൊണ്ടാണ് ബാബ പ്രദർശിനി, മേളകൾ
മുതലായതിന്റെ അവസരങ്ങൾ ഒരുക്കിക്കൊണ്ടിരിക്കുന്നത്, എന്തു കൊണ്ടെന്നാൽ
മറ്റുള്ളവർക്ക് പറഞ്ഞുകൊടുക്കുമ്പോൾ അതിരില്ലാത്ത സന്തോഷമുണ്ടാകുന്നു. ഇവിടെ
കയ്യിൽ പണമുള്ളവർ കരുതുകയാണ് അവർ സ്വർഗ്ഗത്തിലാണ് ഇരിക്കുന്നതെന്ന്.
ഇങ്ങനെയുള്ളവർ ജ്ഞാനെടുക്കുക എന്നത് വളരെ പ്രയാസമാണ്, അതുകൊണ്ടാണ് കോടിയിൽ ചിലർ
മാത്രമേ ഇത്രയും വിവേക ശാലികളായി ബാബയിൽ നിന്നും സമ്പത്തിന്റെ അധികാരമെടുക്കൂ
എന്ന് പാടപ്പെട്ടിരിക്കുന്നത്. ഫോളോ ഫാദർ എന്ന് വാഴ്ത്തപ്പെട്ടിട്ടുണ്ട്, എന്നാൽ
അതിന് ബാബയുടെ ശ്രീമത്ത് പ്രകാരം നടക്കേണ്ടി വരും. നല്ല രീതിയിൽ ശ്രീമതം
പാലിക്കുന്നവരെ ഫോളോ ചെയ്യുകയാണ് വേണ്ടത്. ഈ കുട്ടി (ബ്രഹ്മാ ബാബ) നല്ല രീതിയിൽ
ശ്രീമത പ്രകാരം നടന്നു കൊണ്ടിരിക്കുകയാണ്. ലൗകിക പുത്രൻ നിർദ്ദേശ പ്രകാരം
നടന്നില്ലെങ്കിൽ പറയും നീ നിന്റെ വഴിയെ പോയിക്കൊള്ളൂ. രാവണന്റെ മതപ്രകാരം
നടക്കുന്നവർക്കും രാമന്റെ മതപ്രകാരം നടക്കുന്നവർക്കും ഒരുമിച്ചിരിക്കാൻ
കഴിയുകയില്ല.
ഭാരതത്തിൽ തന്നെയാണ് ആദി സനാതന ദേവീ - ദേവതാ ധർമ്മം ഉണ്ടായിരുന്നതെന്ന് നിങ്ങൾ
കുട്ടികൾ മനസ്സിലാക്കുന്നു. അവർ 84 ജന്മമെടുത്ത് പതിതമായി മാറിയിരിക്കുകയാണ്,
അപ്പോഴാണ് വിളിക്കുന്നത് അല്ലയോ പതിത-പാവനാ വരൂ. ഇപ്പോൾ നിങ്ങൾ കുട്ടികൾ
മനസ്സിലാക്കുന്നു സ്ഥാപന കഴിയുവാൻ ഇനിയും കുറച്ചു സയമം കൂടിയുണ്ടെന്ന്. ദേവീക
രാജധാനി സ്ഥാപന ചെയ്യുന്നതിന് സമയമെടുക്കുന്നു. ഇത് ഗുപ്തമാണ്. ഇതിൽ
യുദ്ധത്തിന്റെ കാര്യമൊന്നുമില്ല. മറ്റൊരു രാജ്യത്തെ ആക്രമിച്ച് രാജ്യം
പിടിച്ചെടുക്കുകയല്ല. ഇവിടെ ബാബ വന്ന് രാജാക്കന്മാരുടെ രാജാവാക്കി മാറ്റുകയാണ്.
ഈ ബാബയെ തന്നെയാണ് ദുഃഖത്തെ ഹരിക്കുന്നവനും സുഖം നൽകുന്നവനും എന്നു പറഞ്ഞ്
ഓർക്കുന്നത്. സന്യാസി-ഗുരുക്കന്മാർക്ക് ദുഃഖ ഹർത്താവാകാൻ കഴിയുമോ? അവരുടേത്
പരിധിയുള്ള സന്യാസമാണ്; നിങ്ങളുടേത് പരിധിയില്ലാത്തതാണ്. ഇതിൽ പരിധിയില്ലാത്ത
സന്തോഷവുമുണ്ട്. ഈ ലക്ഷ്മീ-നാരായണന്മാർക്കും അഥവാ ഭഗവാൻ-ഭഗവതിമാർക്കും
പരിധിയില്ലാത്ത സന്തോഷമുണ്ടല്ലോ. പതിത മനുഷ്യർ തോന്നുന്നത് പറയുകയാണ്. നിങ്ങൾ
ഓരോരോ അക്ഷരങ്ങളും അർത്ഥസഹിതമാണ് പറയുന്നത്. പുതിയ ലോകത്തിൽ ഒരേഒരു
ധർമ്മമേയുള്ളൂ. അതിനെ വേറൊന്നിനോടും താരതമ്യപ്പെടുത്തുന്നില്ല. പഴയ ലോകത്തിൽ
താരതമ്യപ്പെടുത്താറുണ്ട്. പഴയ ലോകത്തിൽ എന്തായിരിക്കുമെന്ന് പുതിയ ലോകത്തിൽ
അറിയുന്നില്ല. അവിടെ എല്ലാം മറന്നു പോകുന്നു. ഇവിടെ നിങ്ങൾക്ക് പറഞ്ഞു തരികയാണ്
പുതിയ ലോകം എപ്പോൾ സ്ഥാപനമാകുമെന്നും പഴയ ലോകം എപ്പോൾ വിനാശം പ്രാപിക്കുമെന്നും!
നിങ്ങൾക്ക് എല്ലാ അറിവും ഉണ്ട്. ഇപ്പോൾ നിങ്ങൾക്ക് സ്വർഗ്ഗ സ്ഥാപകനായ ബാബയെ
ലഭിച്ചിരിക്കുകയാണ്. എങ്കിൽ അവരിൽ നിന്നും പൂർണ്ണമായും സമ്പത്തെടുക്കണം. കല്പം
മുൻപും നല്ല രീതിയിൽ പുരുഷാർത്ഥം ചെയ്തവർക്കേ സമ്പത്ത് ലഭിക്കുകയുള്ളൂ. അവരിലും
സംഖ്യാക്രമമാണ്. ഈ ലോകം മുൾക്കാടാണ;് ആദ്യ വികാരം എല്ലാവരിലുമുണ്ട്. പഴയ ലോകം.
മോശമായതാണ്, പുതിയ ലോകം എത്ര സുന്ദരമാണ്! സ്വർഗ്ഗമെന്നു പറയുന്നതെന്തിനെയാണെന്നു
പോലും ആർക്കും അറിയുകയില്ല. ഇവിടെ ആരെങ്കിലും മരണമടഞ്ഞാൽ വെറുതെ ഇങ്ങനെ
പറയുകയാണ് ആ വ്യക്തി സ്വർഗ്ഗ വാസിയായെന്ന്. സ്വർഗ്ഗവാസിയാകാൻ സ്വർഗ്ഗമെവിടെ?
നിങ്ങൾ കുട്ടികൾക്കറിയാം സ്വർഗ്ഗവും ഈ ഭാരതത്തിൽ തന്നെയായിരുന്നു. നരകവും
ഭാരതത്തിൽ തന്നെയാണ്. ഈ വാക്കിന്റെ മറ പിടിച്ച് അവർ പറയുകയാണ്, സ്വർഗ്ഗവും നരകവും
ഇവിടെ തന്നെയാണ്. അവർ കരുതുകയാണ് ധാരാളം ധനമുള്ളവർ സ്വർഗ്ഗത്തിലാണെന്ന്. എന്നാൽ
അങ്ങിനെയല്ല. ഭാരതം പുതിയതായിരുന്നപ്പോൾ സത്യയുഗമായിരുന്നു, അതിനെയാണ്
സ്വർഗ്ഗമെന്ന് പറയപ്പെടുന്നത്. ഈ പതിതമായ ലോകം നരകമാണ്. ലോകം ഒന്നുതന്നെയാണ്.
പുതിയ ലോകത്തിൽ ലക്ഷ്മീ-നാരായണന്റെ രാജ്യമായിരുന്നു. പഴയ ലോകത്തിൽ രാവണന്റെ
രാജ്യമാണ്. ഭഗവാനു വാചാ, ഞാൻ നിങ്ങൾക്ക് 84 ജന്മങ്ങളുടെ രഹസ്യം പറഞ്ഞു തരികയാണ്.
ഈ രാജയോഗം കൊണ്ട് നിങ്ങളെ രാജാക്കന്മാരുടേയും രാജാവ്, സ്വർഗ്ഗത്തിന്റെ
അധികാരിയാക്കി മാറ്റുന്നു. അങ്ങിനെയാണെങ്കിൽ നരകത്തിന്റെ വിനാശം തീർച്ചയായും
നടക്കണം. ശാസ്ത്രങ്ങളിൽ കൃഷ്ണന്റെ പേര് ചേർത്ത് യുദ്ധം മുതലാവയെല്ലാം
കാണിച്ചിട്ടുണ്ട്. പാണ്ഡവർക്ക് യാതൊരു സൈന്യവുമില്ല. ഇന്നാണെങ്കിൽ കന്യകമാരുടേയും
അമ്മമാരുടേയും ബറ്റാലിയൻ ഉണ്ടാക്കി അവരെ തോക്ക് മുതലായവ ഉപയോഗിക്കാൻ
പഠിപ്പിക്കുന്നു. ഇവിടെ നിങ്ങളുടെ പക്കൽ തോക്ക് മുതലായവ ഒന്നും തന്നെയില്ല.
അവർക്കെന്തറിയാം ശിവശക്തി സേന എന്താണെന്ന്. ശിവബാബ ഒരിക്കലും ഹിംസ
ചെയ്യിക്കുകയില്ല. യുദ്ധത്തിന്റെ യാതൊരു കാര്യവും തന്നെയില്ല. നിങ്ങൾ
കുട്ടികൾക്കറിയാം ശിവബാബയുടേത് ആത്മീയ സേനയാണ്. ശിവബാബ നമ്മെ ഡബിൾ അഹിംസകരാക്കി
മാറ്റുന്നു. ലോകത്തിൽ നൂറുശതമാനം വൈലൻസ് എന്ന് പറയും (ഹിംസ). ഇവിടെയാണെങ്കിൽ
നൂറു ശതമാനം നോൺ വൈലൻസാണ് (അഹിംസ). ഒരേ ഒരു ബോമ്പ് കൊണ്ട് എത്ര പേരുടെ വിനാശമാണ്
ചെയ്യുന്നത്. പരിധിയില്ലാത്ത നോൺ വൈലൻസും, വൈലൻസും തമ്മിൽ എത്ര അന്തരമാണ്.
നിങ്ങളിപ്പോൾ പരധിയില്ലാത്ത സൈലൻസിലാണ്. ആ ഭാഗത്ത് എത്രയും യുദ്ധത്തിന്റെ
തയ്യാറെടുപ്പുകൾ ഉണ്ടായിക്കൊണ്ടിരിക്കും അത്രയും ബഹളം വർദ്ധിച്ചു കൊണ്ടിരിക്കും.
എത്ര കുഴപ്പങ്ങളാണ് വിനാശത്തിൽ ഉണ്ടാകുന്നത്. സ്ഥാപന എത്ര ശാന്തമായാണ്
നടക്കുന്നത്. ഹിംസയുടെ യാതൊരു കാര്യവുമില്ല. നിങ്ങളുടേത് പ്രായോഗിക ജീവിതമാണ്.
ബാബയിൽ നിന്ന് യോഗ ശക്തിയിലൂടെയാണ് സമ്പത്തെടുത്തു കൊണ്ടിരിക്കുന്നത്.
ബാബയെ(ആൽഫ) ഓർക്കുന്നതിലൂടെ സ്വർഗ്ഗത്തിന്റെ രാജപദവി ലഭിക്കുന്നു, എത്ര സഹജമാണ്!
ബാബ അതി സ്നേഹിയാണ്, എത്ര ദൂരദേശത്തു നിന്നാണ് വരുന്നത്. വിദേശത്തു നിന്ന്
ആരുടെയെങ്കിലും അച്ഛൻ വരികയാണെങ്കിൽ അവരുടെ കുട്ടികൾ വളരെ
സന്തോഷത്തിലിരിക്കുന്നു. അച്ഛൻ വിദേശത്തു നിന്ന് നമുക്ക് നല്ല നല്ല ഗിഫ്റ്റുകൾ
കൊണ്ടു വരുമെന്ന് പ്രതീക്ഷിച്ച് കാത്തിരിയ്ക്കും. ഈ പരിധിയില്ലാത്ത അച്ഛൻ ഒരേ
ഒരു പ്രാവശ്യമാണ് വരുന്നത്. എന്തു ഗിഫ്റ്റാണ് കൊണ്ടു വരുന്നത്? അച്ഛൻ പറയുകയാണ്
ഞാൻ നിങ്ങൾക്കു വേണ്ടി കൈ വെള്ളയിൽ സ്വർഗ്ഗം കൊണ്ടുവന്നിരിക്കുകയാണ്.
പറയാറുണ്ടല്ലോ ഹനുമാൻ മൃതസഞ്ജീവിനിയുടെ പർവ്വതം കൊണ്ടു വന്നു എന്ന്. എന്നാൽ
പർവ്വതം ആർക്കെങ്കിലും പൊക്കാൻ കഴിയുമോ? അതേ പോലെ ബാബ പറയുകയാണ് ഞാൻ നിങ്ങൾക്കു
വേണ്ടി സ്വർഗ്ഗം കൈ വെള്ളയിൽ കൊണ്ടു വന്നിരിക്കുകയാണ്. എന്നാൽ സ്വർഗ്ഗത്തെ
ആരെങ്കിലും കൈ കൊണ്ടു പൊക്കുന്നുണ്ടോ? ഇത് മനസ്സിലാക്കേണ്ട കാര്യമാണ്. കുട്ടികൾ
മനസ്സിലാക്കുന്നുണ്ട് ബാബ നമുക്കു വേണ്ടി ഒന്നാം നമ്പർ ഗിഫ്റ്റ് കൊണ്ടു
വന്നിട്ടുണ്ടെന്ന്. ബാബ പറയുകയാണ് ഞാൻ വന്നിരിക്കുകയാണ് നിങ്ങളെ പാവന
ലോകത്തിന്റെ അധികാരിയാക്കി മാറ്റാൻ, അതുകൊണ്ട് നിങ്ങൾക്കിപ്പോൾ പാവനമായി
മാറേണ്ടതുണ്ട്. ഇത് രാജയോഗമാണല്ലോ. ഭാരതത്തിന്റെ പ്രാചീന രാജയോഗം, ഗീതയുടെ ഭഗവാൻ
പഠിപ്പിച്ചിരുന്നു, രാജപദവിയും നൽകിയിരുന്നു. ഇപ്പോൾ വീണ്ടും രാജയോഗം
പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. നിങ്ങൾ പറയുന്നു നാം സ്വർഗ്ഗ സ്ഥാപകനായ ബാബയുടെ
കുട്ടികളാണെന്ന്. ബാബ പുതിയ ലോകം സ്ഥാപിക്കുകയാണെങ്കിൽ തീർച്ചയായും ആർക്കെങ്കിലും
രാജപദവി ലഭിച്ചിട്ടുണ്ടാകുമല്ലോ. ഇങ്ങനെയുമല്ല സ്വർഗ്ഗത്തിൽ വസിക്കുന്നവർക്കു
മാത്രമായിരിക്കും നൽകിയിരിക്കുക. മറ്റുള്ളവർക്കും ബാബ നൽകിയിട്ടുണ്ടാകുമല്ലോ.
ബാക്കിയെല്ലാവർക്കും ഡ്രാമയനുസരിച്ച് മുക്തിയായിരിക്കും ലഭിച്ചിരിക്കുന്നത്.
സർവ്വർക്കും മുക്തി പ്രാപ്തമാകുന്നു. ഒരേ ഒരു ബാബയാണ് സർവ്വർക്കും സത്ഗതി
നൽകന്നത്, വേറെ ആരും തന്നയല്ല. നിങ്ങളുടെ പക്കൽ പ്രദർശിനി കാണാൻ വരുന്നവരിൽ
ആരാണോ പ്രശസ്തിയുള്ളവർ, ഗീതയുടെ ഭഗവാൻ തീർച്ചയായും ശിവനാണ് ശ്രീകൃഷ്ണനല്ല എന്നു
മനസ്സിലാക്കുന്നത്, അങ്ങിനെയുള്ളവരെക്കൊണ്ട് അവരുടെ അഭിപ്രായം എഴുതിക്കണം.
വലിയവരുടെ അഭിപ്രായങ്ങളേ ആളുകൾ മാനിക്കുകയുള്ളൂ. നിർധനരുടെ വാക്കുകൾ ആരും
കേൾക്കാറില്ല. അതുകൊണ്ട് പ്രദർശിനിയിൽ അങ്ങിനെയുള്ളവരെക്കൊണ്ട് ഗീതയുടെ ഭഗവാൻ
ഒരേ ഒരു ശിവനാണെന്ന് എഴുതിക്കണം. അദ്ദേഹം തന്നെയാണ് സർവ്വരുടേയും അച്ഛൻ.
അയ്യായിരം വർഷം മുൻപ് ഭാരതം സ്വർഗ്ഗമായിരുന്നു, ലക്ഷ്മീ-നാരായണന്റെ
രാജ്യമുണ്ടായിരുന്നു. ഇപ്പോൾ മുഴുവൻ വിശ്വത്തിലും രാവണന്റെ രാജ്യമാണ്,
സർവ്വരുടേയും ശത്രുവായ ഈ രാവണനെത്തന്നെയാണ് വർഷ-വർഷം കത്തിക്കുന്നത്. എന്നാലും
മരിക്കുന്നില്ല. ഭാരതത്തിന്റെ ഏറ്റവും വലിയ ശത്രു ഈ രാവണനാണ്, ഈ കാര്യം നിങ്ങൾ
കുട്ടികൾക്കു മാത്രമേ അറിയൂ. ഇപ്പോൾ രാമനാകുന്ന പരംപിതാ പരമാത്മാ രാവണനു മുകളിൽ
വിജയം പ്രാപ്തമാക്കിത്തരുന്നു. ബാബ പറയുകയാണ് നിങ്ങൾ എന്നെ ഓർമ്മിക്കുകയാണെങ്കിൽ
നിങ്ങളുടെ പാപങ്ങളെല്ലാം നാശമാകും, നിങ്ങൾ യോഗ്യരായി മാറിയാൽ നിങ്ങൾക്ക് പുതിയ
ലോകം വേണമല്ലോ. തീർച്ചയായും പഴയ ലോകത്തിന്റെ വിനാശം നടന്നിരുന്നു, വീണ്ടും
അങ്ങിനെത്തന്നെ നടക്കും. മഹാഭാരത യുദ്ധം നടന്നതും അപ്പോൾ തന്നെയാണ് എപ്പോഴാണോ
രാവണ രാജ്യത്തിന്റെ വിനാശവും രാമരാജ്യത്തിന്റെ സ്ഥാപനയും നടന്നിരുന്നത്. രാവണ
രാജ്യത്തിൽ തന്നെയാണ് അയ്യോ-അയ്യോ വിളി തുടങ്ങുന്നത്. അയ്യോ വിളിക്കുശേഷമാണ്
ജയാരവമുണ്ടാകുന്നത്, ലോകം പരിവർത്തനപ്പെടുന്നു. ഏതു പോലെ പഴയ വീട് പൊളിച്ച്
പുതിയത് നിർമ്മിക്കുന്നു, അതേ പോലെ സ്ഥാപന നടന്നു കൊണ്ടുരുക്കുകയാണ്. ബോമ്പുകൾ
മുതലായവ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കുന്നു. തയ്യാറെടുപ്പുകൾ നടന്നു
കൊണ്ടിരിക്കുകയാണ്. ഇപ്പോൾ ദസറ കഴിഞ്ഞു, രാവണന്റെ കോലമെല്ലാമുണ്ടാക്കി.
നിങ്ങളുടെയാണെങ്കിൽ പരിധിയില്ലാത്ത കാര്യമാണ്. നിങ്ങളുടെ ബുദ്ധിയിലുണ്ട്,
ഇവരെന്തെല്ലാമാണ് ചെയ്യുന്നത്. നിങ്ങൾ അവർക്ക് മനസ്സിലാക്കി കൊടുത്താലേ നാം
എന്താണ് ചെയ്യുന്നതെന്ന് അവർക്ക് മനസ്സിലാകുകയുള്ളൂ. ചിരിയും വന്നു പോകും.
ആർക്കു വേണമെങ്കിലും പറഞ്ഞു കൊടുക്കാം ഇത്ര വലിയ രാവണൻ ഒരിക്കലും
ഉണ്ടാകില്ലെന്ന്. ഇപ്പോൾ ബാബ പറയുകയാണ് നിങ്ങൾ രാമരാജ്യം എടുക്കൂ എന്ന്. പഞ്ച
വികാരങ്ങളെ ദാനം നൽകൂ, എങ്കിൽ ഗ്രഹണം ഒഴിയും. ബാബ മനസ്സിലാക്കിത്തരുകയാണ് ഈ
പഞ്ച വികാരങ്ങളുടെ ഗ്രഹണം മുഴുവൻ വിശ്വത്തിനുമുകളിലും വന്നിരിക്കുകയാണ്. തികച്ചും
കറുത്തു പോയിരിക്കുകയാണ്. നിങ്ങൾ കുട്ടികൾക്ക് അളവറ്റ സന്തോഷം ഉണ്ടാകേണ്ടതാണ്.
ഇനി ഈ ലോകത്ത് കുറച്ച് ദിവസങ്ങൾ കൂടിയേ ബാക്കിയുള്ളൂ.
നിങ്ങളിപ്പോൾ ഡ്രാമയുടെ ക്രിയേറ്റർ, ഡയറക്ടർ, മുഖ്യ അഭിനേതാക്കൾ,
ആദി-മധ്യ-അന്ത്യം എല്ലാം അറിയുന്നു, വേറെ ആർക്കും തന്നെ ഈ അറിവില്ല. നിങ്ങളുടെ
ബുദ്ധി ഇപ്പോൾ സ്വച്ഛമായിരിക്കുകയാണ്. നിങ്ങൾ ബാബയുടേതായി മാറിയിരിക്കുകയാണ്,
അതുകൊണ്ട് തീർച്ചയായും സ്വർഗ്ഗത്തിൽ അയക്കപ്പെടും. ജ്ഞാനത്തെ വരുമാന മാർഗ്ഗ
മെന്നാണ് പറയപ്പെടുന്നത്. ഇത് ആത്മീയ ജ്ഞാനമാണ്, ബാബ തന്നെയാണ് ഇത് നൽകുന്നത്.
മനുഷ്യന്, മനുഷ്യർക്ക് ഈ ജ്ഞാനം നൽകാൻ കഴിയുകയില്ല. ലോകത്തിൽ എല്ലാ മനുഷ്യരും
മനുഷ്യർക്കാണ് ജ്ഞാനം നൽകുന്നത്. നിങ്ങൾക്കാണെങ്കിൽ പരമാത്മാവ് വന്നാണ് ജ്ഞാനം
നൽകുന്നത്. ബാക്കിയുള്ളവരെല്ലാം ഭക്തി മാർഗ്ഗത്തിലെ കെട്ടു കഥകൾ
കേൾപ്പിക്കുന്നവരാണ്. സത്യനാരായണന്റെ കഥ, രാമായണ കഥ.... കഴിഞ്ഞു
പോയതിനെക്കുറിച്ച് അവർ എന്തെങ്കിലുമൊക്കെ ഉണ്ടാക്കിക്കൊണ്ടേ ഇരിക്കുകയായണ്.
ഇതാണെങ്കിൽ പഠനമാണ്. പഠനത്തിൽ ചരിത്രവും ഭൂമിശാസ്ത്രവുമാണ് പ്രതിപാദിക്കുന്നത്.
ഇത് ലോകത്തിന്റെ ചരിത്രവും ഭൂമിശാസ്ത്രവുമാണ്, വളരെ വലുതാണ്. നിങ്ങൾ പറഞ്ഞു
മനസ്സിലാക്കിക്കൊടുക്കുന്നു, അയ്യായിരം വർഷം മുന്നെയും ബാബ ഇതെല്ലാം
പറഞ്ഞിരുന്നു, എന്നാൽ ആ ഗീത പഠിക്കുന്നവർ ഒന്നും മനസ്സിലാക്കുകയില്ല. യാദവർ,
കൗരവർ, പാണ്ഡവർ എന്ന് ആരെയാണ് പറയുത് - ഇത് നിങ്ങൾ നേരിട്ട് കാണുന്നു. യൂറോപ്പ്
നിവാസി യാദവർ മിസൈൽസ് ഉണ്ടാക്കി, വിനാശം നടന്നു. വിനാശത്തിനു ശേഷം എന്തുണ്ടായി,
അതൊന്നും കാണിക്കുന്നില്ല. അവർ കരുതുകയാണ് പ്രളയമുണ്ടായി. അവർ ചോദിക്കുകയാണ്
നിങ്ങൾ ശാസ്ത്രങ്ങളെ മാനിക്കുന്നുണ്ടോ? പറയൂ ഉണ്ട്, - ശാസ്ത്രങ്ങളെ അറിയുകയും
മാനിക്കുകയും ചെയ്യുന്നു - ഇതെല്ലാം ഭക്തി മാർഗ്ഗത്തിലെയാണ്. ജ്ഞാനം ഒരു ബാബയാണ്
കേൾപ്പിക്കുന്നത്, ബാബ ജ്ഞാനസാഗരനാണ്. ഇപ്പോൾ ഭക്തി കഴിഞ്ഞു, ജ്ഞാനം
സിന്ദാബാദാണ് നടന്നു കൊണ്ടിരിക്കുന്നത്. പഴയ ലോകത്തിന്റെ വിനാശം മുന്നിൽ
നിൽക്കുകയാണ്, ഇത് പുതിയതൊന്നുമല്ല. നമ്മുടെ സ്നേഹം ഒരു ബാബയോടാണ്. നമ്മൾ മറ്റ്
കൂട്ടു കെട്ടുകളുപേക്ഷിച്ച് ഒരു ബാബയോട് കൂട്ടുകെട്ട് വെക്കുന്നു. ബാബ പറയുകയാണ്
- സ്വയം ആത്മാവാണന്ന് മനസ്സിലാക്കി എന്നോടൊപ്പം യോഗം വയ്ക്കു - ഇതിനെ തന്നെയാണ്
ഭാരതത്തിലെ പ്രാചീന യോഗമെന്ന് പറയപ്പെടുന്നത്, ഇത് ബാബ തന്നെയാണ്
പഠിപ്പിക്കുന്നത്. കൃഷ്ണന്റെ ആത്മാവും ഈ സമയത്ത് തന്റെ അന്തിമ ജന്മത്തിലാണ്,
ഇദ്ദേഹത്തോട് (ബഹ്മാവിനോട്) ബാബ പറയുകയാണ് നിനക്ക് നിന്റെ ജന്മങ്ങളെ
കുറിച്ചൊന്നും അറിയുകയില്ല. ഇത് നിന്റെ അനേക ജന്മങ്ങളുടെ അവസാന ജന്മമാണ്,
അതുകൊണ്ടാണ് ഞാൻ ഇതിൽ പ്രവേശിച്ചിരിക്കുന്നത്. ഞാൻ ഇതിലിരുന്ന് നിങ്ങൾ കുട്ടികളേ
ബ്രഹ്മാ മുഖ വംശാവലിയാക്കി മാറ്റി രാജ്യഭാഗ്യം നൽകുന്നു. ബാബക്കല്ലാതെ വേറെ
ആർക്കും ഇത് പറയാൻ കഴിയുകയില്ല. ഇത് ബാബ സ്വയം ഈ മുഖത്തിലൂടെ കേൾപ്പിച്ചു
കൊണ്ടിരുക്കുകയാണ്. ഈ ബാബയ്ക്കും (ബ്രഹ്മാ ബാബ) ആദ്യം ഒന്നും അറിഞ്ഞിരുന്നില്ല,
നിങ്ങൾക്കും ഒന്നും തന്നെ അറിയുകയില്ലായിരുന്നു. ഭാരതവാസികൾക്കു തന്നെയാണ്
മനസ്സിലാക്കിക്കൊടുക്കേണ്ടത്. 84 ജന്മങ്ങളുടെ ചക്രം എങ്ങിനെയാണ് കറങ്ങുന്നത്,
ഇത് ആ യുദ്ധം തന്നെയാണ് ഏതുകൊണ്ടാണോ സ്വർഗ്ഗവാതിൽ തുറക്കപ്പെട്ടിരുന്നത്. അപ്പോൾ
തന്നെയാണ് ബാബ വന്ന് രാജയോഗം പഠിപ്പിച്ച് മനുഷ്യരെ ദേവതകളാക്കി മാറ്റിയിരുന്നത്.
നല്ലത്.
വളരെക്കാലത്തെ വേർപാടിനുശേഷം തിരികെക്കിട്ടിയ മധുര മധുരമായ കുട്ടികൾക്ക് മാതാവും
പിതാവുമായ ബാപ്ദാദയുടെ സ്നേഹ സ്മരണകളും സുപ്രഭാതവും. ആത്മീയ അച്ഛന്റെ ആത്മീയ
കുട്ടികൾക്ക് നമസ്ക്കാരം.
ധാരണയ്ക്കുള്ള മുഖ്യ സാരം:-
1) ആരാണോ
നല്ല രീതിയിൽ ശ്രീമതം പാലിക്കുന്നത്, അവരെ ഫോളോ ചെയ്യണം. പരിധിയില്ലാത്ത
സന്തോഷത്തിലിരിക്കുന്നതിന് തനിക്ക് സമാനമാക്കി മാറ്റുന്നതിന്റെ സേവനം ചെയ്യണം.
2) പ്രീതബുദ്ധിയായി മാറി
മറ്റ് കൂട്ടുകെട്ടുകളെ ഉപേക്ഷിച്ച് ഒരു ബാബയുമായി കൂട്ടുകെട്ട് വെക്കണം. ഡബിൾ
അഹിംസകരായി മാറി സൈലൻസിലിരുന്ന് തന്റെ രാജ്യം സ്ഥാപിയ്ക്കണം.
വരദാനം :-
ത്യാഗത്തിലൂടെയും തപസ്യയിലൂടെയും സേവനത്തിൽ സഫലത പ്രാപ്തമാക്കുന്ന സത്യമായ
സേവാധാരിയായി ഭവിക്കട്ടെ.
സേവനത്തിൽ സഫലതക്കുള്ള
മുഖ്യമായ മാർഗ്ഗമാണ് ത്യാഗവും തപസ്യയും. ത്യാഗം എന്നാൽ മനസാ സങ്കൽപത്തിൽ പോലും
ത്യാഗം, ഏതെങ്കിലും പരിതസ്ഥിതി കാരണം, മര്യാദ കാരണം, നിവൃത്തികേട് കൊണ്ട് ത്യാഗം
ചെയ്യുക ഇത് ത്യാഗമല്ല എന്നാൽ ജ്ഞാനസ്വരൂപമായി സങ്കൽപത്തിൽ പോലും ത്യാഗിയാകൂ.
തപസ്വി അർത്ഥം സദാ ബാബയുടെ ലഹരിയിൽ ലൗലീനമായി ജ്ഞാനം, സ്നേഹം, ആനന്ദം, സുഖം,
ശാന്തിയുടെ സാഗരത്തിൽ മുങ്ങിയിരിക്കുക. അങ്ങനെയുള്ള ത്യാഗി, തപസ്വി തന്നെയാണ്
സേവനത്തിൽ സഫലത പ്രാപ്തമാക്കുന്ന സത്യമായ സേവാധാരി.
സ്ലോഗന് :-
തന്റെ
തപസ്യയിലൂടെ ശാന്തിയുടെ വൈബ്രേഷൻ വ്യാപിപ്പിക്കുക തന്നെയാണ് വിശ്വസേവാധാരിയാകുക.
അവ്യക്ത സൂചന-
ബ്രഹ്മാബാബക്ക് സമാനം സമ്പന്നവും സമ്പൂർണ്ണവുമായ സ്ഥിതിയുടെ അനുഭവം ചെയ്യൂ.
താങ്കൾ സമ്പൂർണ്ണ
ആത്മാക്കളുടെ അന്തിമ വാഹനമാണ്- കർമ്മബന്ധനമുക്തവും കർമ്മാതീതവുമായ സ്ഥിതി.
അങ്ങനെയുള്ള സ്ഥിതിയുണ്ടാക്കുന്നതിന് വേണ്ടി ബ്രഹ്മാബാബക്ക് സമാനം സർവ്വ
പരിധിയുള്ളവയിലും വിജയം പ്രാപ്തമാക്കുന്ന വിജയീരത്നമാകൂ, അപ്പോൾ അന്തിമ
കർമ്മാതീത സ്വരൂപത്തിന്റെ അനുഭവിയാകും. അനേക പ്രകാരത്തിലുള്ള പരിധിയുള്ളവ അർത്ഥം
അനേകം എന്റെ, എന്റെ. എപ്പോൾ ഞാനും എന്റേതും, നീയും നിന്റേതും... ഈ നാല്
വാക്കുകളും ഒരു ബാബ ശബ്ദത്തിൽ ഒതുങ്ങുന്നുവോ അപ്പോൾ സമ്പൂർണ്ണത സമീപത്ത് വന്ന്
ചേരും.